അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് വന്നു കിട-ക്കയിൽ ഇരുന്നു…

രചന: ശാലിനി അജീഷ്. “ദേവകിയെ… മോളെവിടെ…. !” കുമാരൻ പാടത്തു ജോലിയും കഴിഞ്ഞു വീടിന്റ ഉമ്മറത്തേക്ക് കയറി കൊണ്ട് ചോദിച്ചു. “അവളെയാ ഞാനും കാത്തിരിക്കുന്നെ.. രാവിലെ പോയതാ ഇവിടെ നിന്ന്… കൂട്ടിനു കുറച്ചു കുട്ടിപട്ടാളങ്ങളും ഉണ്ടാകുമല്ലോ വാലായിട്ട്…..!” “ഇങ്ങട് വരട്ടെ.. നല്ലത് പറയണുണ്ട് ഞാൻ…. !” “വല്ല്യ കുട്ടിയായിന്ന് ഒരു വിചാരോം ഇല്ലാണ്ട് ഇങ്ങനെ നാട് ചുറ്റി നടക്കുവാ.. പിന്നെ കൊഞ്ചിച്ചു വഷളാക്കാൻ ഒരു അച്ഛനും ഉണ്ടല്ലോ ഇവിടെ… !”ദേവകി അതും പറഞ്ഞു കൊണ്ട് കുടിക്കാൻ ഉള്ള […]

Continue Reading

എല്ലാം മറന്ന് ഒരു ചേർത്ത് പിടിക്കൽ മതിയാവും സ്നേഹമുള്ളവർക്കിടയിലുള്ള എല്ലാ പിണക്കങ്ങളും അവസാനിക്കാൻ…

രചന: സജിത അനിൽ “എന്താ ലക്ഷ്മീ, സ്വപ്നം കാണ്കയാണോ..?” ദേവുവേച്ചിയുടെ ശബ്ദംകേട്ടപ്പോഴാണ് ലക്ഷ്മിക്ക് താനിപ്പഴും ഉമ്മറത്ത് തന്നെയിരിക്കയെന്ന് മനസ്സിലായത്.. “കുട്ട്യോളെ സ്കൂളിൽ വിട്ടോ.?” വീണ്ടും വരുന്നു ദേവു വേച്ചീടെ ചോദ്യം.. “ആ പറഞ്ഞയച്ചു” അവൾ മറുപടി പറഞ്ഞു…. “ന്താ നിന്റെ കണ്ണു ചുവന്നിരിക്കണെ..? കരഞ്ഞുവോ??” ദേ പിന്നെയും വരുന്നു.. ചോദ്യം.. “ഒന്നൂല്യാ ന്റെ ദേവുട്ട്യേ കണ്ണിൽ കരട് വീണതാ ..” അവൾ വീടിനകത്തേക്ക് കയറിപ്പോയി.. “ഉവ്വ് നിക്കറിയാം നിന്റെ കണ്ണിലെ കരടെന്താണെന്നന്ന്… പാവം കുട്ടി… “മന്ത്രിച്ചു കൊണ്ട് […]

Continue Reading

അവൻ നല്ല പയ്യൻ തന്നെ ആണെന്ന് എനിക്കും തോന്നുന്നുണ്ട് മോളെ…

രചന: Anandhu Raghavan ഉറക്കത്തിന്റെ ആലസ്യത്തിൽ പതിവില്ലാതെ അവ്യക്തമായി അവൾ എന്തൊക്കെയോ പറയുന്നത് കേട്ടാണ് ദേവകി അമ്മ കണ്ണു തുറന്നത്… ഞങ്ങളെ തമ്മിൽ പിരിക്കരുത് അമ്മേ.. അത്രയേറെ ഞാൻ സ്നേഹിച്ചു പോയ് എന്റെ സഞ്ജുവിനെ… അവനെയല്ലാതെ മറ്റൊരാളെ എന്റെ മനസ്സിൽ സങ്കല്പിക്കുവാൻ പോലുമാവില്ലെനിക്ക്… അനുജയുടെ വാക്കുകൾ കാതോർത്തിരുന്ന അമ്മക്ക് മനസ്സിലായി , മകൾ ഏതോ ഒരാളുമായി കടുത്ത പ്രണയത്തിലാണെന്ന്…. മകളെ വിളിച്ചുണർത്തി ചോദിക്കണോ…?? അതോ ഭർത്താവിനോട് പറയണോ…?? എന്തു ചെയ്യണമെന്നറിയാതെ അവരുടെ ഉറക്കം നഷ്ടപെട്ടിരുന്നു… അവൾക്ക് ഒരു […]

Continue Reading

കടമയും കടപ്പാടും നോക്കുന്ന അവരുടെയൊക്കെ പുണ്യം നമ്മൾ തിരിച്ചറിയണം…

രചന: ഫൈസൽ സറീനാസ് എന്റെ പേര് സൈറ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ചെറിയൊരു കുടുംബത്തിലെ അംഗമാണ് ഞാൻ…. മാസങ്ങൾക് മുമ്പ് എന്റെ പേര് സൈറ ഷാജഹാൻ എന്നായിരുന്നു ഇപ്പോൾ ഷാജഹാൻ എന്ന ഭാഗം ഡിവോഴ്സ് എന്ന കത്തി കൊണ്ട് മുറിച്ചു മാറ്റപെട്ട വെറും സൈറയായി മാറി ഞാൻ ബാപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ ബാപ്പ ഇല്ലാതെ അനാഥയായവളാണ് എന്റെ മോൾ മറിയം…. ഇടയ്ക്ക് ഞാൻ എന്റെ ബന്ധു വീട്ടിൽ പോവാറുണ്ട് എന്റെ മകളേക്കാൾ മൂന്നു വയസ്സ് മൂത്ത […]

Continue Reading

അവളെ പ്രാണനായിരുന്നു തനിക്കും, ഉണ്ണിയെയാണ് ഇഷ്ടം എന്നവൾ…

രചന: Dhanya Shamjith “എനിക്കുറപ്പാ അവൾ ഇഷ്ടപ്പെടുന്നത് എന്നെ തന്നെയായിരിക്കും..” ഉണ്ണിയുടെ വാക്കു കേട്ട് ഉറക്കെച്ചിരിച്ച്, ആൽത്തറയിൽ അവനരികിലേക്ക് ഇരുന്നു കണ്ണൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ദാസാ……. അവൾക്കെന്നോടാ ഒരിത്തിരി ഇഷ്ടക്കൂടുതൽ, എന്നെ കാണുമ്പോ അവളുടെ മുഖത്തൊരു നാണം നീ ശ്രദ്ധിച്ചിട്ടില്ലേ ” അവൻ വീണ്ടും ചിരിച്ചു. പിന്നേ….. തേങ്ങയാണ്….. നീ നോക്കിക്കോ അവളെന്നെയേ ഇഷ്ടപ്പെടൂ… ഉണ്ണിയും വിട്ടുകൊടുത്തില്ല. നമുക്ക് കാണാം…. കണ്ണൻ അവനെ രൂക്ഷമായൊന്ന് നോക്കി.. ആ….. കാണാൻ തന്നാ പോണത്, ഉണ്ണിയും അതേ […]

Continue Reading

ചെമ്പകം തുടർക്കഥ ഭാഗം 39 വായിക്കൂ…

രചന: മിഖായേൽ എല്ലാം മനസിലാക്കി ആശ്വാസത്തോടെ ഞാനും അമ്മയും പ്രവീണിനെ യാത്രയാക്കുമ്പോൾ സത്യങ്ങളൊന്നും തിരിച്ചറിയാനാവാതെ ഞങ്ങൾക്കൊപ്പം നിൽക്ക്വായിരുന്നു എന്റമ്മാളൂട്ടീ…❤️ എന്താ കിച്ചേട്ടാ…എന്താ പ്രവീണേട്ടൻ പറഞ്ഞിട്ട് പോയത്… ഇപ്പോ…ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം… എന്റെ കാലിൽ വീണ് മാപ്പ് ചോദിച്ചു…ചെയ്തതെല്ലാം തെറ്റാണെന്ന് പറഞ്ഞു…!!! ഇപ്പോഴാവും അങ്ങനെ തോന്നിയത്….അതൊരു കുറ്റബോധമായി മാറിയപ്പോ മാപ്പ് പറയാംന്ന് കരുതിയിട്ടുണ്ടാവും… അമ്മാളൂട്ടിയ്ക്ക് മുഖം കൊടുക്കാണ്ട് അത്രയും പറഞ്ഞൊപ്പിച്ച് ഞാൻ റൂമിലേക്ക് നടന്നു..അമ്മയും മോളും ഹോസ്പിറ്റൽ വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും എനിക്ക് പിറകെ കൂടി…. കിച്ചാ… […]

Continue Reading

നിഖിലിനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് കൂടുതൽ ആക്രൃഷ്ടനാവുകയായിരുന്നു….

രചന: Arjun KP Cheruvathoor ശീതൾ നിഖിലിനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് കൂടുതൽ ആക്രൃഷ്ടനാവുകയായിരുന്നു, സർവ്വ ശക്തിയും കൈകളിലേക്ക് ആവാഹിച്ച് അവനെ എതിർക്കാൻ ശ്രമിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ കാതുകളിലേക്ക് അടുത്തുവന്നു.. നിന്റെ പൂർവ്വ ചരിത്രം അറിഞ്ഞിട്ടും നിന്നെ ഞാൻ കെട്ടാൻ തീരുമാനിച്ചത് നിന്നോടുള്ള ദിവ്യ പ്രേമം കെണ്ടോ.., അമ്മാവനോടുള്ള കടപ്പാടുകൊണ്ടോ ആണെന്ന് നീ കരുതിയിട്ടുണ്ടെങ്കിൽ നിനക്ക് തെറ്റി… ഈ തറവാടുസ്വത്തും വെണ്ണക്കുടം പോലുള്ള നിന്റെ ശരീരവും കണ്ടിട്ടുതന്നെയാണെടീ കണ്ട നസ്രാണിയോടൊപ്പം ഇറങ്ങിപ്പോവാനൊരുങ്ങിയ നിന്നെ ഞാൻ […]

Continue Reading

പിന്നാലെ നടന്നു മുത്തേ ചക്കരെയെന്നൊക്കെ വിളിച്ചപ്പോൾ അതൊക്കെ വിശ്വസിച്ചു നിങ്ങടെ കൂടെ ഇറങ്ങി…

രചന :chinchu David “ദേ മനുഷ്യാ എണീക്കനുണ്ടോ നിങ്ങള് “…….. മരിയയുടെ കലിപ്പ് ശബ്ദം കേട്ടാണ് നിഖിൽ കണ്ണ് തുറന്നത്. നോക്കുമ്പോളതാ കൈയിൽ തവിയും പിടിച്ചു ഭദ്രകാളിയെപ്പോലെ അവൾ മുന്നിൽ നിൽപ്പുണ്ട് “കെട്ട്യോൾ രാവിലെ തന്നെ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്നുണ്ടല്ലോ എന്തുപറ്റി ” കട്ടിലിൽ നിന്ന് എണീക്കുന്നതിനിടയിൽ തമാശരൂപേനെ അവൻ ചോദിച്ചു . “അതെ അല്ലെങ്കിലും നിങ്ങൾക്ക് ഞാനിപ്പോ ഭദ്രകാളി ആണല്ലോ.പണ്ട് പിന്നാലെ നടന്നു മുത്തേ ചക്കരെയെന്നൊക്കെ വിളിച്ചപ്പോൾ അതൊക്കെ വിശ്വസിച്ചു നിങ്ങടെ കൂടെ ഇറങ്ങി തിരിച്ചത് എന്റെ […]

Continue Reading

ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു അവളുടെ കുണുങ്ങിയുള്ള പോക്ക് കണ്ടപ്പോഴേ മനസ്സിൽ വിചാരിച്ചു…

രചന: Anu Swaroop ഇച്ചായന് എന്നോടൊരു സ്നേഹവും ഇല്ല ല്ലേ?? ബിരിയാണി വെക്കാൻ ഉള്ള സവാള മുറിക്കുന്നതിനിടയിൽ മീനാക്ഷി തന്റെ ഭർത്താവായ ആന്റോയോട് പരാതി പറഞ്ഞു,, കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം പുറം കയ്യാൽ തുടച്ചു നീക്കുന്നുണ്ട് അവൾ, ചിക്കൻ മുറിച്ചു കഴുകികൊണ്ടിരുന്ന ആന്റോ ഒരു കള്ളചിരിയോടെ അവളെ തിരിഞ്ഞു നോക്കി,, ഞാൻ എന്തേലും സീരിയസ് ആയിട്ട് പറയുമ്പോഴും ഈ കള്ളചിരി ചിരിച്ചോണം മനുഷ്യനെ വട്ടു പിടിപ്പിക്കാൻ…,,, അല്ല പിന്നെ… അവൾ മുഖം കോട്ടി. അല്ല […]

Continue Reading

സ്വന്തമായി അനിയത്തി ഇല്ലാത്തത് കൊണ്ടാവും ആരെങ്കിലും എട്ടാന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍…

രചന: മഗേഷ് ബോജി മീനാക്ഷി ഒളിച്ചോട്ടം എന്ന വാക്ക് അന്നും ഇന്നും എനിക്കൊരാവേശമായിരുന്നു….! അതുകൊണ്ടാണ് ഒളിച്ചോടി വന്ന വിഷ്ണുവിനും മീനാക്ഷിക്കും എന്‍റെ വീട്ടില്‍ അഭയം കൊടുക്കാമോന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ സമ്മതം മൂളിയത്. എന്‍റെ ആത്മ മിത്രമായ സുരേഷിന്‍റെ ബന്ധുവായ വിഷ്ണുവിനെ ഞാന്‍ കണ്ടിട്ട് പോലുമില്ല….! കല്ല്യാണം കഴിച്ചിട്ട് തന്നെയല്ലേ അവര് വരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നില്ല. അതെ എന്നായിരുന്നു ഉത്തരം. എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട വീട്ടിലേക്ക് പോന്നോളീന്ന് പറഞ്ഞു. എന്നാലും ഉള്ളിന്‍റെ […]

Continue Reading