രാവണത്രേയ തുടർക്കഥ ഭാഗം 49 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

വേദ്യ വീണ്ടും അലറി വിളിച്ചു കരഞ്ഞത് കണ്ട് രാവൺ ഒരുറച്ച മനസ്സോടെ ത്രേയയ്ക്ക് നേരെ നടന്നടുത്തു…. അവളുടെ കൈത്തണ്ടയിൽ പിടി മുറുക്കി കൊണ്ട് അവനവളെ വലിച്ച് വേദ്യയ്ക്ക് മുന്നിലേക്ക് കൊണ്ട് നിർത്തി…

എനിക്ക് വേണ്ടി വാശി പിടിക്കുമ്പോ ഞാൻ താലി കെട്ടിയ എന്റെ ഭാര്യയെ ഞാനെന്താടീ ചെയ്യേണ്ടേ…!! നിന്റെ നാടകങ്ങൾ മനസിലാക്കാതെ ഇത്രയും നാളും ഇവളെ വെറുപ്പോടെ കണ്ടത് പോലെ,അകറ്റി നിർത്തിയത് പോലെ ഇനിയും നാട് കടത്തണോ ഞാൻ…. അതോ നിന്നെ സ്വീകരിക്കാൻ വേണ്ടി ഇവളെ ഇല്ലാതാക്കണോ ഞാൻ…

എല്ലാം പോട്ടേ… എന്നെ വെറുപ്പോടെ കണ്ടിരുന്ന നിനക്ക് എന്നു മുതലാടീ എന്നോട് സ്നേഹം തോന്നി തുടങ്ങിയത്….!!!

രാവണിന്റെ ചോദ്യം കേട്ട് വേദ്യ സ്തബ്ദയായി അവന് നേരെ നോട്ടം നല്കി നിന്നു… ആ കാഴ്ച കണ്ട് ആകാംക്ഷയോടെ നില്ക്ക്വായിരുന്നു ബാക്കി എല്ലാവരും…..

എല്ലാവർക്കും മുന്നിൽ തുറന്നു പറയാത്ത ഒരു കാര്യമുണ്ട് വേദ്യ… മറ്റാരും അറിഞ്ഞില്ലെങ്കിൽ കൂടി നീയത് അറിയണം എന്നെനിക്ക് നിർബന്ധമുണ്ട്….

രാവണിന്റെ വാക്കുകൾ കേട്ട് വേദ്യ സംശയഭാവത്തോടെ അവന് നേർക്ക് നോട്ടം പായിച്ചു..

എനിക്ക് വേണ്ടി നീ വാശി പിടിക്കുന്നതിന്റെ കാരണമോ അതിലെ ആത്മാർത്ഥതയോ എത്രമാത്രമാണെന്ന് എനിക്കറിയില്ല…. അത് അറിയാൻ താൽപര്യവുമില്ല എനിക്ക്… കാരണം ഞാനിന്ന് ജീവിക്കുന്നത് ഇവൾക്ക് വേണ്ടിയാണ്… *പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ഭാര്യയായ… എന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന എന്റെ ത്രേയയ്ക്ക് വേണ്ടി….*

ത്രേയയെ ചേർത്ത് പിടിച്ച് രാവൺ അങ്ങനെ പറഞ്ഞത് കേട്ട് ചില മുഖങ്ങളിൽ ഞെട്ടലുടലെടുത്തു… കൂട്ടത്തിൽ ഏറെ ഞെട്ടിയത് വേദ്യ തന്നെ ആയിരുന്നു… എല്ലാം കേട്ടു നിന്ന വൈദേഹിയുടെ മുഖത്ത് ഞൊടിയിടയിൽ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു… അവരുടെ വാത്സല്യത്തോടെയുള്ള നോട്ടം ത്രേയയിലേക്ക് നീണ്ടു…..

ഹരിയുടേയും പ്രിയയുടേയുമൊക്കെ മുഖത്ത് സത്യങ്ങൾ എല്ലാവരും അറിഞ്ഞതിലുള്ള ആശ്വാസമായിരുന്നു… കുട്ടികൾ മൂന്നു പേരും ആ സന്തോഷ വാർത്ത കേട്ട് തുള്ളിച്ചാടി…..

ഇല്ല…ഇത് ഞാൻ വിശ്വസിക്കില്ല… എന്നെ ഒഴിവാക്കാൻ വേണ്ടി ഹേമന്തേട്ടൻ വെറുതെ പറയ്വാ….

വേദ്യ ഉറക്കെ പറഞ്ഞു കൊണ്ട് ത്രേയയെ പകയോടെ ഉറ്റുനോക്കി നിന്നു…. ആ കാഴ്ച കണ്ടതും ഹരിയും,അഗ്നിയും കൂടി വേദ്യയോട് കാര്യങ്ങൾക്ക് വിശദീകരണം നല്കി… അത് കേട്ടതും വിശ്വസിക്കാനാവാത്ത പോലെ ചെവി പൊത്തി… ഞൊടിയിടയിൽ തന്നെ അവളൊരു ഭ്രാന്തിയെ പോലെ ഉച്ചത്തിൽ അലറി…. അവളുടെ ആ ഭാവം കണ്ടതും രാവൺ ത്രേയയെ അവന് പിന്നിലേക്ക് മറച്ചു നിർത്തി….. വേദ്യയുടെ ലക്ഷ്യം ത്രേയയിലാണെന്ന് അവൻ നേരത്തെ മനസിലാക്കിയിരുന്നു….

വേദ്യ നിലത്ത് കിടന്ന വേസിന്റെ ചില്ല് കൈയ്യിലെടുക്കാൻ തുനിഞ്ഞതും അഗ്നിയും അച്ചുവും ഹരിയും കൂടി അവളെ തടുക്കാൻ ശ്രമിച്ചു… അവരുടെ കൈയ്യിൽ നിന്നും ഒരു ഭ്രാന്തിയെ പോലെ കുതറി മാറാൻ ശ്രമിച്ച വേദ്യയെ കണ്ടതും ത്രേയ ഭയപ്പാടോടെ രാവണിന്റെ കൈപ്പിടിയിൽ വിരലമർത്തി… അവളുടെ ഉള്ളിലെ പേടി മനസിലാക്കിയ രാവൺ പിന്നെ ഒരുനിമിഷം കൂടി അവിടെ ചിലവഴിക്കാതെ ത്രേയയെ കൂട്ടി പുറത്തേക്കിറങ്ങി…. ത്രേയ പേടിയോടും ഒരു തരം കിതപ്പോടും രാവണിനെ ചേർത്ത് പിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു…

അവിടെ നിന്നും വേദ്യയെ നേരെ കൂട്ടിക്കൊണ്ടു പോയത് മഡോണ മെന്റൽ ഹോസ്പിറ്റലിലേക്കായിരുന്നു…. ഹരിയുടെ സുഹൃത്തായിരുന്നു അവിടുത്തെ മെയിൻ ഡോക്ടർ… ആ പരിചയത്തിൽ മറ്റാരെയും അറിയിക്കാതെ വേദ്യയെ അവിടെ അഡ്മിറ്റ് ചെയ്തു.. ത്രേയയെ കാണാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കാൻ വേണ്ടി കൂടിയായിരുന്നു ഹരിയുടെ ആ തീരുമാനം….

ഊർമ്മിളയുടെ അനുവാദം കൂടി വാങ്ങിയ ശേഷം അഗ്നിയും അച്ചുവും ഹരിയും കൂടി വേദ്യയെ ഹോസ്പിറ്റലിലാക്കി തിരികെ തറവാട്ടിലേക്ക് വന്നു…. ____________

എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങിയ ദിനങ്ങളായിരുന്നു പിന്നീട് വന്നു ചേർന്നത്…. പൂവള്ളിയിലെ കളി ചിരികളും സന്തോഷങ്ങളും പോകെ പോകെ തിരിച്ചു വന്നു തുടങ്ങി…. വേദ്യയെ ഹോസ്പിറ്റലിലാക്കിയെങ്കിലും അവളുടെ മനസ്സിൽ ത്രേയയോട് തോന്നിയ പകയ്ക്ക് നാളുകൾ കഴിഞ്ഞിട്ടും യാതൊരു മാറ്റവും വന്നില്ല….

ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി… അതിനിടയിൽ വൈദിയുടെ കേസന്വേഷണം വഴി തിരിച്ചു വിട്ടു കൊണ്ട് കോടതിയിൽ രാവൺ കുറ്റപത്രം സമർപ്പിച്ചു… പങ്കു കച്ചവടത്തിലുള്ള നഷ്ടത്തിന്റെ കാരണം കാണിച്ച് പ്രതികളെ തെറ്റിലേക്ക് പ്രേരിപ്പിച്ചത് ഷോൺ ഗ്രൂപ്പ് തന്നെയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു… അതിൽ വിശ്വാസമുൾക്കൊണ്ട് കോടതി പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചു…

വൈദിയുടെ murder കേസിന് ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ട് രാവണിന്റെ ശ്രദ്ധ പൂർണമായും ശന്തനുവിലേക്ക് തിരിച്ചു…. ഇടയ്ക്കിടെ വേദ്യയ്ക്ക് വേണ്ടി സംസാരിക്കാൻ ശന്തനുവിന് മുന്നിൽ എത്തിയെങ്കിലും അവനതിന് അനുകൂലിക്കാതെ ഒഴിഞ്ഞു മാറാൻ തുടങ്ങി… രാവണിന്റെ ശ്രമങ്ങൾ തുടർച്ചയായ പരാജയത്തിൽ കലാശിച്ചു….. ____________

രാവൺ…!!! ദേ ഈ സ്നാക്സ് എങ്ങനെയുണ്ടെന്ന് നോക്കിയേ…!!!

ഒരു കോപ്പയിൽ നിറയെ സ്നാക്സും കരുതി മറു കൈയ്യ് നടുവിന് താങ്ങി രാവണിന് മുന്നിൽ നിൽക്ക്വായിരുന്നു ത്രേയ.. ബെഡിലിരുന്ന് ലാപ്പിൽ കാര്യമായി എന്തോ ടൈപ് ചെയ്യുന്ന തിരക്കിലായിരുന്നു രാവൺ…. നിറവയറും താങ്ങിയുള്ള അവളുടെ നില്പ് കണ്ടതും രാവൺ ദേഷ്യത്തോടെ മുഖമുയർത്തി അവളെ നോക്കി….

ഈ വയറും വച്ച് കിച്ചണിൽ കയറാൻ പോകരുതെന്ന് നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടില്ലേ ത്രേയ…!! ഞാൻ പറയുന്നതൊന്നും അനുസരിക്കാൻ കഴിയില്ല ല്ലേ….!!!

ത്രേയ അതിന് കൊഞ്ചലോടെയൊന്ന് പുഞ്ചിരിച്ചു കാണിച്ചു…

ഇതാ…!!ഈ ചിരിയാ നിന്റെ മെയിൻ അടവ്…!! ചെയ്യാൻ പാടില്ലാത്തതൊക്കെയും ചെയ്തു കൂട്ടിയ ശേഷം മനുഷ്യനെ കൈയ്യിലെടുക്കാൻ വേണ്ടിയൊരു ചിരി…!!!

രാവണിന്റെ ദേഷ്യം കണ്ടതും ത്രേയ പതിയെ ബെഡിലേക്കിരുന്ന് രാവണിന്റെ കൈയ്യിലേക്ക് ചെറുതായൊന്ന് നുള്ളി…

അതേ… രാവണാ… ഇങ്ങനെ ദേഷ്യപ്പെടാനും മാത്രം ഇവിടെ എന്താ ഉണ്ടായത്… നീ ഇവിടെ വർക്ക് ചെയ്ത് tired ആയി ഇരിക്ക്യല്ലേ.. അതുകൊണ്ട് നിനക്ക് ഫേവറൈറ്റ് ആയ സ്നാക്സ് കൺമണിയെ കൊണ്ട് സ്പെഷ്യലായി ഉണ്ടാക്കിച്ചതാ ഞാൻ.. ഞാനായിട്ട് കിച്ചണിൽ ഒരു പണിയും ചെയ്യാൻ പോയില്ല… ഇതിന്റെ റെസിപി പറഞ്ഞ് കൊടുത്തതേയുള്ളൂ…

ത്രേയ ചുണ്ട് കൂർപ്പിച്ചു പറഞ്ഞത് കേട്ട് രാവണിന്റെ ദേഷ്യത്തിന് നേരിയ ശമനം വന്നു…

നിന്റെ ആരോഗ്യം സൂക്ഷിക്കാൻ വേണ്ടീട്ടല്ലേ ത്രേയ ഞാനിങ്ങനെ ദേഷ്യപ്പെടുന്നത്…!!! ഏത് നേരവും കുട്ടികൾക്കും നിമ്മിയ്ക്കും ഹരിണിയ്ക്കുമൊക്കെ ഒപ്പം ചേർന്ന് കളിച്ചു നടക്കേണ്ട ടൈം അല്ല ഇത്… വളരെ വളരെ ശ്രദ്ധ കൊടുക്കേണ്ടതാ…

അത്രയും ശ്രദ്ധ കൊടുക്കേണ്ടത് ചുണയില്ലാത്ത കുട്ടികൾക്കാണ് രാവൺ… എന്റെ വയറ്റിലേ ഈ രാവണിന്റെ പുലിക്കുട്ടിയല്ലേ… അപ്പോ ഞാനും എന്റെ മോനും ഇവിടെ ആടിപ്പാടി നടക്കും…

ത്രേയ വയറിൽ തഴുകി പറഞ്ഞത് കേട്ട് രാവണിന്റെ ചുണ്ടിൽ ഒരു ചിരി പൊട്ടി….

ശരി..ശരി.. പുലിക്കുട്ടി ആയാലും സിങ്കപ്പെണ്ണായാലും ഈ നാല് പാടും ഓടി നടന്നുള്ള ആടിപ്പാടലൊന്നും വേണ്ട..!! എവിടെയെങ്കിലും ഒരിടത്ത് ഇരുന്നുള്ള കളികൾ മതി… അതില്ലെങ്കിൽ ഞാൻ നേരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അഡ്മിറ്റ് ചെയ്യും…

അയ്യോ… വേണ്ടേ…!!! എനിക്ക് ആ ധന്യ ഡോക്ടറിനെ കാണുന്നതേ അലർജിയാ… കുറേ മരുന്നും ഗുളികളും കഴിപ്പിക്കാൻ തുടങ്ങും…

ന്മ്മ്മ്…!!! അത് വേണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയായി ഈ റൂമിൽ കഴിയാൻ നോക്ക്…

ഈ റൂമിൽ തന്നെ ഇങ്ങനെ ചടഞ്ഞ് കൂടിയിരിക്കാൻ എനിക്ക് വയ്യ രാവൺ…. ഇന്നലെ കൊണ്ട് പോയത് പോലെ ഇന്നും എന്നെ ബീച്ചിലേക്ക് കൊണ്ട് പോക്വോ രാവൺ… പ്ലീസ്….!!!

ത്രേയ രാവണിന്റെ കൈയ്യിൽ ചുറ്റി വരിഞ്ഞു കൊണ്ട് കൊഞ്ചി പറഞ്ഞത് കേട്ട് രാവൺ അവളുടെ മുഖത്തേക്ക് നോട്ടം കൊടുത്തു…

എന്നിട്ട് വേണം ഇന്നലത്തെ പോലെ പൊന്നുമോൾക്ക് ഐസ്ക്രീമും, ഉപ്പിലിട്ട മാങ്ങയും, വാങ്ങി കഴിയ്ക്കാൻ ല്ലേ… വേണ്ട വേണ്ടാന്ന് നൂറുവട്ടം പറഞ്ഞിട്ടും എന്നെക്കൊണ്ട് വാങ്ങിപ്പിച്ചതല്ലേ നീ… കൊച്ചുകുഞ്ഞിനെപ്പോലെ വാശി പിടിച്ച് ചിണുങ്ങിയത് കണ്ടാൽ തോന്നും ഞാൻ നിന്നെ കിഡ്നാപ്പ് ചെയ്തതായിരുന്നൂന്ന്… ഒടുക്കം നാട്ടുകാര് കൂടണ്ടാന്ന് കരുതിയാ ഞാനെല്ലാറ്റിനും വഴങ്ങി തന്നത്….

ഹാ.. അപ്പോ എന്റെ രാവണന് പേടിയുണ്ട് ല്ലേ…!! ഞാനത് വേണ്ട സമയം വേണ്ടപോലെ മുതലെടുക്കും husband ഏഏഏ….

ത്രേയ രാവണിന്റെ നീണ്ട മൂക്കിൻ തുമ്പിലേക്ക് പിടിച്ചു വലിച്ചതും കൺമണി ഓടിക്കിതച്ചു കൊണ്ട് റൂമിന് മുന്നിലേക്ക് വന്നു നിന്നു…

രാവൺ…!!!

കൺമണിയുടെ വിളി കേട്ട് രാവണും ത്രേയയും ഒരുപോലെ അവൾക് നോട്ടം നല്കി… കൺമണിയുടെ മുഖത്തെ പരിഭ്രമം കണ്ട് ഇരുവരുടെയും ചുണ്ടിലെ പുഞ്ചിരി മാഞ്ഞു…. അപ്പോഴേക്കും കൺമണി റൂമിനുള്ളിലേക്ക് കടന്നിരുന്നു… കൺമണിയുടെ വരവ് കണ്ടതും രാവണും ത്രേയയും അല്പം അകന്നു മാറി…

എന്താ കൺമണീ… എന്താ മുഖത്തൊരു ടെൻഷൻ…???

രാവൺ ബെഡിൽ നിന്നും ഇറങ്ങി നിന്നതും കൺമണി പരിഭ്രമത്തോടെ വിരലുഴിഞ്ഞു…

ത്രേയ വളരെ പണിപ്പെട്ട് ബെഡിൽ നിന്നും ഇറങ്ങി കൺമണിയ്ക്ക് നേരെ നടന്നു ചെന്നു….

അത്.. അഗ്നിയുടെ കോൾ വന്നിരുന്നു… വേദ്യയ്ക്ക് pain തുടങ്ങീന്ന്… ആകെ വല്ലാത്തൊരു സിറ്റ്യുയേഷൻ ആണെന്നാ അഗ്നി പറഞ്ഞത്…. രാവണിനെ വിളിച്ചിട്ട് കോൾ അറ്റൻഡ് ചെയ്തില്ലാന്ന് പറഞ്ഞു…

അത് കേട്ടതും രാവൺ തിടുക്കപ്പെട്ട് ബെഡിൽ കിടന്ന മൊബൈൽ എടുത്ത് ഓൺ ചെയ്തു…

ഹോ…!!! മൊബൈൽ സൈലന്റ് മോഡിൽ ആയിരുന്നു കൺമണി…

ഞാൻ അഗ്നിയെ കോൺടാക്ട് ചെയ്തോളാം… കൺമണി ഇവിടെ ഇവൾക്ക് കൂട്ടായി ഉണ്ടാവണം.. ഞാൻ ഇപ്പോ തന്നെ അവിടേക്ക് പോക്വാണ്….

രാവൺ പെട്ടെന്ന് റെഡിയായി ഇറങ്ങാൻ ഭാവിച്ചു… ത്രേയയ്ക്ക് യാത്രയും നല്കി രാവൺ പുറത്തേക്ക് ഇറങ്ങിയതും ഊർമ്മിള കൂടി അവനൊപ്പം പുറപ്പെട്ടു… ഹോസ്പിറ്റൽ അടുക്കും വരെ അത്യന്തം പരിഭ്രമത്തോടെ ഇരിക്ക്യായിരുന്നു ഊർമ്മിള… ഇടയ്ക്കിടെ അവര് വെപ്രാളപ്പെട്ട് രാവണിനോട് ഓരോന്ന് ചോദിക്കുമ്പോഴും അവനതിനെല്ലാം ഉത്തരം നല്കി അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… ഒടുവിൽ കാറ് ഹോസ്പിറ്റൽ കവാടം കടന്നതും അവരെ കാത്തെന്ന പോൽ നിന്ന അച്ചുവിനെ മുന്നിൽ കണ്ടു….

കാറ് പാർക്ക് ചെയ്ത ശേഷം രാവൺ ഊർമ്മിളയെക്കൂട്ടി മെയിൻ entrance നടുത്തേക്ക് നടന്നു ചെന്നു…. കാര്യങ്ങളെല്ലാം രാവണിന് വിശദമാക്കി കൊണ്ട് അച്ചുവും അവർക്കൊപ്പം നടന്നു… ഒടുവിൽ മൂവരും ലേബർ റൂമിന് മുന്നിലുള്ള നീണ്ട ഇടനാഴിയിലേക്ക് നടന്നടുത്തു… നിരത്തി ഇട്ടിരുന്ന ചെയറിലൊരെണ്ണത്തിൽ അഗ്നി അല്പം ടെൻഷനോടെ ഇരിപ്പുണ്ടായിരുന്നു…. രാവണിനെ കണ്ടതും അവൻ ചെയറിൽ നിന്നും എഴുന്നേറ്റ് അവർക്കരികിലേക്ക് വന്നു….

രാവൺ…!!! വേദ്യയ്ക്ക് normal delivery possible അല്ലെന്നാ ഡോക്ടർ പറഞ്ഞത്….. ഉടനെ ഓപ്പറേഷൻ തീയറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യും… കുറേ പേപ്പർസിൽ എന്നെ കൊണ്ട് സൈൻ ചെയ്യിപ്പിച്ചിരുന്നു…

രാവണത് കേട്ട് ഊർമ്മിളയ്ക്കും അച്ചുവിനും നേർക്ക് നോട്ടം കൊടുത്തു… ഊർമ്മിള നിറകണ്ണുകളോടെ നില്ക്കുന്ന കാഴ്ച കണ്ടതും മൂവരും ഒരുപോലെ അവരെ സമാധാനിപ്പിച്ചു കൊണ്ട് ഒരു ചെയറിലേക്ക് കൊണ്ടിരുത്തി… അപ്പോഴേക്കും വേദ്യയെ സ്ട്രെച്ചറിലാക്കി പുറത്തേക്ക് കൊണ്ടു വന്നിരുന്നു… ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റും മുമ്പ് എല്ലാവരേയും ഒരു നോക്ക് കാണിച്ച ശേഷം അവളെ റൂമിലേക്ക് കയറ്റി….

ഏറെ നേരത്തേക്ക് ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ എല്ലാവരും അക്ഷമയോടെ കാത്ത് നില്ക്കുകയായിരുന്നു… ഇടയ്ക്ക് അച്ചു പുറത്തേക്ക് പോയി ഊർമ്മിളയ്ക്ക് കുടിയ്ക്കാൻ വേണ്ടി ബോട്ടിൽ വെള്ളം വാങ്ങി വന്നു… അതവർക്ക് കൊടുത്ത ശേഷം അച്ചു രാവണിന് തൊട്ടരികിലായുള്ള ചെയറിലേക്ക് ചെന്നിരുന്നു…. രാവൺ അവിടുത്തെ സിറ്റ്യുയേഷൻസ് കൃത്യമായി ത്രേയയെ വിളിച്ചറിയിക്കുന്ന തിരക്കിലായിരുന്നു…..

എല്ലാം പറഞ്ഞ് കഴിഞ്ഞ ശേഷം കോൾ കട്ട് ചെയ്ത് രാവൺ തന്നെ ഉറ്റുനോക്കി ഇരിക്കുന്ന അച്ചുവിലേക്ക് നോട്ടം കൊടുത്തു…

ന്മ്മ്മ്.. എന്താടാ…???

ഏയ്…!!! ഇതൊരു റിഹേഴ്സലാണ് ട്ടോ രാവൺ…!! വേണ്ട വിധത്തിൽ പ്രാക്ടീസ് ചെയ്തോണം…

റിഹേഴ്സലോ… എന്തിന്റെ റിഹേഴ്സൽ…?? (രാവൺ)

അല്ല ത്രേയയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോ നിന്റെ കുഞ്ഞിന് വേണ്ടി ഇങ്ങനെ അക്ഷമയോടെ കാത്തിരിക്കേണ്ടി വരില്ലേ… അതിനിനി അധിക നാൾ ഇല്ലല്ലോ…

ന്മ്മ്മ്… നീ പറഞ്ഞത് ശരിയാ അച്ചൂട്ടാ… പക്ഷേ അതോർക്കുമ്പോ തന്നെ ആകെയൊരു ടെൻഷൻ…!! ഹോ…ഓർക്കാൻ കൂടി വയ്യ…

രാവണിന്റെ മുഖത്തെ ടെൻഷനും പരിഭ്രമവും കണ്ട് അഗ്നിയും അച്ചുവും അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…

എന്റെ രാവൺ… നീ ഇത്രയുമേയുള്ളൂ… അതൊക്കെ നമ്മള് ലൈഫില് അഭിമുഖീകരിക്കേണ്ട സിറ്റ്യുയേഷൻസ് അല്ലേടാ..

അഗ്നി രാവണിന്റെ തോളിലേക്ക് മെല്ലെ തട്ടി…

മോനേ അഗ്നീ നിന്റെ സാഹിത്യവും വേദാന്തവും പോലെ അത്ര മധുരം കാണില്ല റിയാലിറ്റിയ്ക്ക്…!! അതറിയണമെങ്കിൽ നിന്റെ മുന്നിൽ അങ്ങനെയൊരു സിറ്റുയേഷൻ ഉണ്ടാവാണം… (രാവൺ)

അതോർത്ത് വിഷമിക്കണ്ട രാവൺ…. ചിലരെ പച്ചയ്ക്ക് വാട്ടാൻ നിനക്കും ഒരവസരം കിട്ടും.. അതിന് അധിക നാൾ കാത്തിരിക്കേണ്ടി വരില്ല… ഈ കാണുന്ന ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും തേരാ പാരാ നടക്കുന്നത് നമുക്ക് കാണാം… നിനക്ക് വിരലുഴിഞ്ഞ് നടക്കാം… ചിലര് അതിന് പകരം താടിയുഴിഞ്ഞാവും നടക്കുന്നത്….

അച്ചു അഗ്നിയിലേക്ക് നോട്ടം കൊടുത്ത് പറഞ്ഞ ശേഷം അറിയാത്ത മട്ടിൽ മുഖം തിരിച്ച് റൂഫീലേക്ക് നോക്കി… അത് കണ്ടതും അഗ്നി അവനെ ദഹിപ്പിച്ചൊന്ന് നോക്കി… അതെല്ലാം കണ്ട് ചിരിയോടെ ഇരിക്ക്യായിരുന്നു രാവൺ… അപ്പോഴാണ് ഒരു നഴ്സ് ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത്….

നിവേദ്യ വൈദ്യനാഥന്റെ ആളാരാണ്..???

നഴ്സിന്റെ ഉറച്ച ശബ്ദം കേട്ട് മൂവർക്കുമൊപ്പം ഊർമ്മിള കൂടി ചാടിപ്പിടഞ്ഞെഴുന്നേറ്റ് ഡോറിനരികിലേക്ക് ചെന്നു…

നിവേദ്യ വൈദ്യനാഥന്റെ delivery കഴിഞ്ഞു… ആൺകുട്ടിയാണ്..!! കുട്ടിയെ ഇപ്പോ പുറത്തേക്ക് കൊണ്ടു വരും…

അത്രയും പറഞ്ഞ ശേഷം നഴ്സ് അകത്തേക്ക് കയറാൻ ഭാവിച്ചതും അഗ്നി അവരെ പിന്നിൽ നിന്നും വിളിച്ചു…

വേദ്യയ്ക്ക് എങ്ങനെയുണ്ട് സിസ്റ്റർ…!!

നിവേദ്യയ്ക്ക് ബോധം തെളിഞ്ഞിട്ടില്ല… അതുകൊണ്ട് ഇപ്പോ ഒന്നും പറയാൻ കഴിയില്ല…

അവര് തിടുക്കപ്പെട്ട് അത്രയും പറഞ്ഞ് അകത്തേക്ക് കയറി ഡോറടച്ചു… ആ നിമിഷം എല്ലാ മുഖങ്ങളിലും ഒരുപോലെ സന്തോഷം നിറഞ്ഞു… എങ്കിലും ഒരവിഹിത സന്താനം തന്റെ മകളുടെ വയറ്റിൽ നിന്നും പിറവി കൊണ്ടതിലുള്ള ദുഖമായിരുന്നു ഊർമ്മിളയുടെ മുഖത്ത്….

ഏതാനും നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ തൂവെള്ള തുണിയിൽ ഭദ്രമായി പൊതിഞ്ഞെടുത്ത ഒരു കുഞ്ഞിനെ നഴ്സ് പുറത്തേക്ക് കൊണ്ടു വന്നു….. ആ കുഞ്ഞിനെ ആരേറ്റു വാങ്ങും എന്ന ആശങ്ക മുറുകിയതും ഊർമ്മിള തന്നെ ഇരുകൈയ്യാലെ കുഞ്ഞിനെ കൈയ്യിൽ വാങ്ങി..

പനിനീർ ദളം പോലെ ചുവന്ന് തുടുത്ത അധരങ്ങളും കവിളുകളും ആ വെളുത്ത മുഖത്തിന്റെ മാറ്റ് കൂട്ടി…. ഊർമ്മിളയുടെ കൈയ്യിലിരുന്ന് ചെറിയ അനക്കങ്ങളോടെ ഞെളിപിരി കൂട്ടിയ കുഞ്ഞിനെ മൂവരും ഒരുപോലെ കൗതുകത്തോടെ ഉറ്റുനോക്കി ഇരുന്നു….

ശന്തനുവിന്റെ നല്ല ഛായ തോന്നുന്നു ല്ലേ രാവൺ…!!

അഗ്നി രാവണിന്റെ തോളിൽ കൈയ്യ് ചേർത്ത് പറഞ്ഞത് കേട്ട് ഊർമ്മിള അവനെ ദേഷ്യത്തോടെ ഉറ്റുനോക്കി..!! അതോടെ അച്ചുവിന്റെ ആ വാക്ക് നിരുപാധികം പിന്വലിച്ചു…

കുഞ്ഞിനെ കൈയ്യിലേന്തി ആവോളം താലോലിച്ചു നിന്നതും അഗ്നിയും,രാവണും,അച്ചുവും കൂടി കാര്യങ്ങൾ എല്ലാവരേയും വിളിച്ചറിയിച്ചു…

ഇനിയെങ്കിലും വേദ്യേടെ സ്വഭാവത്തിന് ഒരു മാറ്റമുണ്ടായാൽ മതിയായിരുന്നു…. അവൾക് ത്രേയയോടുള്ള ദേഷ്യത്തിനും പകയ്ക്കും ഇതുവരെയും ഒരു അണുവിട പോലും വ്യത്യാസം വന്നിട്ടില്ലല്ലോ..

അച്ചു നടുവിന് കൈതാങ്ങി നിന്ന് പറഞ്ഞത് കേട്ട് അഗ്നിയും അതിന് ശരിവെച്ചു മൂളി കേട്ടു…

വേദ്യയ്ക്ക് കാര്യമായ മാറ്റമൊന്നും വരാൻ പോകുന്നില്ല അച്ചൂട്ടാ… രണ്ട് ദിവസം മുമ്പല്ലേ ഞാൻ ത്രേയയെ കൂട്ടി വേദ്യയെ കാണാനായി ഹോസ്പിറ്റലിലേക്ക് പോയത്… ത്രേയയുടെ മുഖം കണ്ടതും അവളുടെ സമനില തെറ്റി തുടങ്ങിയത് നീയും കണ്ടതല്ലേ… അവൾക് വെറും depressed condition മാത്രമല്ല സ്വബോധത്തിലും അവള് ത്രേയയെ വെറുക്കുന്നുണ്ട്…. അവളുടെ സൗഭാഗ്യങ്ങളെ ഇല്ലാതാക്കിയത് ത്രേയയാണെന്നുള്ള ചിന്ത..അത് ഈ ജന്മം അവളിൽ നിന്നും വിട്ടൊഴിയില്ല…

അങ്ങനെ ചിന്തിച്ചാൽ ഇനി അവളെ എങ്ങനെയാ തിരികെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.. ത്രേയയെ കാണുമ്പോ അവള് ഉപദ്രവകാരിയാവില്ലേ…. (അഗ്നി)

അതിന് സാധ്യത വളരെ കൂടുതലാണ് അഗ്നീ… അതുകൊണ്ട് ഞാനും ത്രേയയും ഉടനെ തറവാട്ടിൽ നിന്നും താമസം മാറ്റാൻ തീരുമാനിച്ചിരിക്ക്യാ…..

താമസം മാറ്റാനോ…!! എവിടേക്ക്…!! നീയും ത്രേയയും തറവാട്ടിൽ നിന്നും പോയാൽ എങ്ങനെയാ രാവൺ…..??? അതൊന്നും വേണ്ട…

അഗ്നി രാവണിന്റെ തീരുമാനത്തെ എതിർത്തു…

ദൂരേക്ക് എവിടേക്കുമല്ല അഗ്നീ… നമ്മുടെ പൂവള്ളി മനയിലേക്ക് താമസം മാറ്റാനാണ് ഞങ്ങള് തീരുമാനിച്ചിരിക്കുന്നത്…. തറവാട്ടിൽ നിന്നും കുറച്ച് ദൂരമുണ്ടെങ്കിലും മനസ് കൊണ്ട് നമ്മളെപ്പോഴും അടുത്തല്ലേടാ…!!!

അതൊന്നും വേണ്ട… എന്തൊക്കെ സംഭവിച്ചാലും ഞാനിതിന് സമ്മതിക്കുമെന്ന് നീ വിചാരിക്കണ്ട രാവൺ… എവിടെയായാലും നമ്മളെല്ലാവരും ഒന്നിച്ച് വേണം… അതിനപ്പുറം ഒരു പ്ലാനും വേണ്ട…

അച്ചു കടുത്ത നിലപാടെടുത്തതും രാവണവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു… പെട്ടന്നാണ് ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഒരു നഴ്സ് വളരെ വേഗം പുറത്തേക്ക് ഇറങ്ങി വന്നത്… അവരെ കണ്ടതും ഊർമ്മിള കുഞ്ഞിനെ കൈയ്യിലേന്തി തിടുക്കപ്പെട്ട് ഡോറിനരികിലേക്ക് നടന്നു ചെന്നു… അവർക്ക് കൂട്ടായി രാവണും,അഗ്നിയും,അച്ചുവും കൂടി എത്തിയതും ഒരു കൂട്ടം ഡോക്ടേർസ് ഇടനാഴിയിലൂടെ ഓപ്പറേഷൻ തിയേറ്ററിനെ ലക്ഷ്യമാക്കി നടന്നടുത്തു….

പുറത്ത് നിന്നവരോട് കാര്യമായി ഒന്നും സംസാരിക്കാൻ നിൽക്കാതെ ഡോക്ടേർസ് തിടുക്കപ്പെട്ട് ഉള്ളിലേക്ക് പ്രവേശിച്ചു… അതേ സമയം തന്നെ ഡോറ് തുറന്ന് പുറത്തേക്ക് വന്ന ഒരു നഴ്സ് ഊർമ്മിളയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി അകത്തേക്ക് കടന്നു…

പിന്നീടുള്ള സമയം എല്ലാ മുഖങ്ങളിലും ടെൻഷൻ നിഴലിച്ചു… എല്ലാവരും പരസ്പരം സമാധാനിപ്പിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു തീർത്തു… പെട്ടെന്നാണ് അകത്തേക്ക് കയറിയ ഡോക്ടേർസ് നിരാശയോടെ പുറത്തേക്ക് ഇറങ്ങി വന്നത്….

അവർക്കരികിലേക്ക് പാഞ്ഞടുത്ത അഗ്നിയോടും,രാവണിനോടും അച്ചുവിനോടും വളരെ ദുഃഖം നിറഞ്ഞ ഒരു വാർത്തയാണ് സീനിയർ ഡോക്ടർ അറിയിച്ചത്…. ആ വാർത്ത കേട്ടതും മൂവരും ഒരുപോലെ ഞെട്ടിത്തരിച്ചു നിന്നു പോയി.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നില്ക്കുന്ന ഊർമ്മിളയെ കണ്ടതും മൂവരുടേയും മുഖത്ത് ഒരുതരം പരിഭ്രമം നിറഞ്ഞു…

ഡോക്ടേർസ് നടന്നകന്നതും ഊർമ്മിള തിടുക്കപ്പെട്ട് അവർക്ക് മൂവർക്കും അരികിലേക്ക് നടന്നു ചെന്നു….

എന്താ മക്കളേ.. എന്താ ഡോക്ടർ പറഞ്ഞിട്ട് പോയത്… വേദ്യ മോൾക്ക് എങ്ങനെയുണ്ടിപ്പോ…??? ബോധം തെളിഞ്ഞോ…!!!

ഊർമ്മിളയുടെ തുടർച്ചയായുള്ള ചോദ്യങ്ങൾ കേട്ട് മൂവരും അല്പം നേരം നിശബ്ദമായി നിന്നു… മൂവരുടേയും മുഖത്ത് നിഴലിച്ച പതർച്ച ഊർമ്മിളയുടെ മനസ്സിനെ പിടിച്ചുലച്ചു….

അച്ചൂട്ടാ… എന്താടാ ഉണ്ടായത്…???

ഊർമ്മിള നിറകണ്ണുകളോടെ അച്ചുവിന്റെ തോളിൽ പിടിച്ചുലച്ചു…. അവനതിന് മറുപടിയൊന്നും നല്കാതെ കൺതടം തുടച്ചു കൊണ്ട് അവരെ വിട്ടകന്ന് ഇടനാഴിയുടെ ഒരു കോണിലേക്ക് ചെന്നു നിന്നു…..

എന്താ അഗ്നീ… എന്താ ഡോക്ടർ പറഞ്ഞിട്ട് പോയത്…!!!

ഊർമ്മിളയെ നിസ്സഹായതയോടെ ഒന്ന് നോക്കിയതല്ലാതെ അഗ്നിയും കാര്യമായി ഒരു മറുപടിയും നല്കിയില്ല…. അഗ്നിയുടെ പ്രതികരണം കണ്ടതും ഊർമ്മിള അവനെ വിട്ടകന്ന് രാവണിന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി…

എന്താ രാവൺ… എന്താ എന്റെ മോൾക്ക് പറ്റിയത്…?? നീയെങ്കിലും ഒന്ന് പറയ്…!!

ഊർമ്മിള പൊട്ടിക്കരയുന്നത് കണ്ട് രാവൺ അവന്റെ ഷർട്ടിൽ അമർന്നിരുന്ന ഊർമ്മിളയുടെ കൈയ്യ് പതിയെ അടർത്തി മാറ്റി… ഉള്ളിലെ സങ്കടങ്ങളെ കടിച്ചമർത്തി കൊണ്ട് രാവൺ അവരുടെ ഇരുകൈയ്യിനേയും പൊതിഞ്ഞു പിടിച്ചു…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *