തുടർച്ചയായി 5ആം ദിവസവും കിടക്കയിൽ പരാജയപ്പെട്ട് കി-തയ്ക്കുന്ന ഭർത്താവിനെ എന്റെ മാ-റിലേക്ക് ഞാൻ ചേർത്തുപിടിച്ചു.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Varun mavelikara

ദാമ്പത്യബന്ധത്തിലെ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനും അസ്വദിപ്പിക്കാനും കഴിയുന്നില്ല എന്ന തോന്നൽ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ഒഴുകി എന്റെ നെഞ്ചിൽ വീ-ണു .

അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വിലക്കി. ഇക്കാ ഒന്നും പറയണ്ട ഇപ്പോൾ ഉറങ്ങിക്കോളൂ, നാളെ നമുക്ക് സംസാരിക്കാം ഞാൻ പറഞ്ഞു. വസ്-ത്രം പോലും ധരിക്കാൻ ശ്രമിക്കാതെ അദ്ദേഹത്തിനെ കിടക്കയിലേക്ക് ഞാൻ ചായ്ച്ചു കിടത്തി. ഒരു കൊച്ചു കുട്ടിയെ പോലെ അദ്ദേഹം എന്റെ മാ-റിൽ അഭയം തേടി.

ഈ ഞാനും കൂടെ ഉള്ള ആളും ആരാണെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകും! ഞാൻ അനീസ,കൂടെ ഉള്ളത് സാദിഖ് എന്റെ ഭർത്താവ്… ഞങ്ങൾ വിവാഹിതരായിട്ട് ഒരാഴ്ച്ച കഴിഞ്ഞു. പിറ്റേന്ന് വൈകുന്നേരം ഞങ്ങൾ ബീച്ചിലേക്ക് പോയി. ഞങ്ങളുടെ വീടിന്റെ അടുത്താണ് കാപ്പാട് ബീച്ച്.

ഐസ്ക്രീം ഒക്കെ വാങ്ങിക്കഴിച്ച ശേഷം ഞങ്ങൾ ആൾ ബഹളമില്ലാത്ത ഒരു ഭാഗത്തിരുന്നു. അൽപ നേരത്തിന് ശേഷം ഞാൻ സംസാരിച്ചു തുടങ്ങി.

ഇക്കാ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ആകുന്നു. നമ്മൾ തമ്മിൽ നല്ല സ്നേഹവും അടുപ്പവും എല്ലാം ഉണ്ട്. മെയ്ഡ് ഫോർ ഈച് അതർ എന്നാണ് എല്ലാവരും പറയുന്നത്. ഇക്കാ ആകട്ടെ നല്ല സൗന്ദര്യവും ആരോഗ്യവും ഒക്കെയുള്ള ഒരാളാണ് പക്ഷെ ഇത്ര ഒക്കെ പൊരുത്തങ്ങൾ ഉണ്ടായിട്ടും ഇക്കയ്ക്ക് ബെഡ്റൂമിൽ എന്താണ് സംഭവിക്കുന്നത്? ഞാൻ ചോദിച്ചു. അദ്ദേഹം അൽപ നേരം ഒന്നും മിണ്ടാതെ കടലിലെ തിരകൾ നോക്കിയിരുന്നു.പിന്നീട് സംസാരിച്ചു തുടങ്ങി.

നിസാ,അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലാണ് ഞാൻ ജനിച്ചത്. ബാപ്പയ്ക്ക് മ-രക്കച്ചവടമായിരുന്നു. ഞങ്ങൾ മൂന്ന് മക്കളിൽ ഫാത്തിമ ഇത്തയെ 18 വയസ്‌ കഴിഞ്ഞപ്പോൾ തന്നെ കെട്ടിച്ചു വിട്ടു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ബാപ്പയെ അള്ളാ തിരിച്ചു വിളിച്ചു. എനിക്കന്ന് 11 വയസ്‌… ബാപ്പ പോയതോടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കിയത് ബാപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങൾ ആയിരുന്നു. ആ സമയത്താണ് ഇളയ ഇത്ത അരിഫയെ അയാൾ,റഷീദ് നിഖാഹ് ചെയ്യുന്നത്. എല്ലാവരുടെയും മുന്നിൽ നല്ലവനായ അയാൾക്ക് മറ്റൊരു മുഖമുണ്ടായിരുന്നു, അത് ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. എന്ത് മുഖം? ആകാംഷയോടെ ഞാൻ ചോദിച്ചു. പറയാം,അദ്ദേഹം അൽപ നേരം മൗനം പാലിച്ചു. ആ ഓർമയിൽ ആകണം അദ്ദേഹത്തിന്റെ മുഖം വ-ലിഞ്ഞു മു-റുകി.

ഞാൻ അദ്ദേഹത്തിന്റെ തോളിൽ കൈ വെച്ചു. അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി.

അന്നൊരു വേനലവധിക്കാലത് ഞാൻ ഇത്തയുടെ വീട്ടിൽ ഒരാഴ്ച നിൽക്കാൻ പോയി. ഞാനന്ന് വെളുത്തു തുടുത്ത്, പൊടിമീശ മുളയ്ക്കുന്ന പ്രായം. ഒരു ദിവസം സന്ധ്യക്ക് അവിടെ അടുത്തുള്ള കുളത്തിൽ ഞങ്ങൾ കു-ളിക്കാൻ പോയി,ഞാനും റഷീദ് ഇക്കയും. കുളിക്കുന്നതിനിടയിൽ എന്നെ അയാൾ മു-ട്ടിയുരുമ്മുകയും തൊട്ടുതലോടുകയും ഒക്കെ ചെയ്തപ്പോൾ വാത്സല്യം ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അയാൾ എന്നെ ആ കു-ളക്കടവിൽ വെച്ച് അയാളുടെ ലൈം- ഗി ക വൈ-കൃതങ്ങൾക്ക് ഇ-രയാക്കി. അതി ക്രൂ-രമായി ഞാൻ ചൂ-ഷണം ചെയ്യപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോൾ എന്റെ ദേ-ഹത്തു നിന്ന് അയാൾ എഴുന്നേറ്റു,ഇതാരോടെങ്കിലും പറഞ്ഞാൽ നിന്നെയും കൊ- ല്ലും നിന്റെ ഇത്തയെയും കൊ -ല്ലും എന്ന് അയാൾ എന്നോട് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ എന്റെ മുണ്ടിന്റെ പിന്നിൽ ചോ- രയുടെ ചുവപ്പ് ഞാൻ കണ്ടു.താഴെ വീണ് ക മ്പ് കൊ-ണ്ടതാണെന്ന് ഇത്തയുടെ അടുത്ത് ക-ള്ളം പറഞ്ഞു. പിറ്റേന്ന് ഉമ്മയെ കാണണം എന്നും പറഞ്ഞ് ഞാൻ അവിടുന്നിറങ്ങി. അതിൽ പിന്നെ അയാളുടെ അടുത്ത് മറ്റുള്ളവർ ഇല്ലാത്തപ്പോൾ ഞാൻ പോയിട്ടില്ല. ഭയം കാരണം ഈ സംഗതി ആരോടും പറഞ്ഞിട്ടുമില്ല,ഇതാദ്യമായാണ് ഒരാളോട് ഈ രഹസ്യം പറയുന്നത്.

വളരുന്നതിനനുസരിച് അയാളോടുള്ള ഭ-യം അ-റപ്പും വെ-റുപ്പും പ-കയുമായി എന്നിൽ വളർന്നു. അയാളെ ഉപ-ദ്രവിക്കാൻ പക്ഷെ മനസനുവദിച്ചില്ല,കാരണം ഇത്തയെ ഓർത്തപ്പോൾ മനസ് വി-ലക്കി.

സാധാരണ പുരുഷന്മാരെ പോലെ എല്ലാ ആഗ്രഹങ്ങളും ഉള്ള ഒരാളാണ് ഞാൻ,ഒരു സ്‌ത്രീയെ തൃപ്‌തിപ്പെടുത്താനും അവളിൽ സംതൃപ്തി അടയാനും ഉള്ള ശാരീരിക ശേഷിയും എനിക്കുണ്ട്. പക്ഷെ എന്റെ മനസ്…നിന്നോടൊപ്പം കിടക്കുമ്പോൾ,നീ എന്നിലേക്ക് പടർന്നു കയറുമ്പോൾ ഒക്കെ അയാളുടെ മുഖവും അന്നത്തെ ക്രൂ-രമായ അനുഭവവും ആണ് ഓർമ വരുക. പിന്നെ എന്നിലെ അഗ്നിയും ആവേശവും കിതപ്പും ശ്വാസം മുട്ടലുമായി മാറും… എനിക്ക് ഇതിൽ നിന്ന് മോചനം വേണം പക്ഷെ എങ്ങനെ എന്ന കോണ്ഫ്യൂഷൻ ആണ് എനിക്ക്. ഒരു മനശാസ്ത്രജ്ഞനെ കാണാൻ നാണം കൊണ്ട് മനസനുവദിക്കുന്നില്ല.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖം എന്റെ നേരെ തിരിച്ചു,ആ നിറഞ്ഞ കണ്ണുകൾ ഷാൾ കൊണ്ട് തുടച്ചു. സാരമില്ല ഇക്കാ നമുക്ക് വഴിയുണ്ടാക്കാം ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

അടുത്ത ദിവസം തന്നെ ബന്ധത്തിൽ ഉള്ള ഒരു മനഃശാസ്ത്രജ്ഞനെ ഞങ്ങൾ കണ്ടു. ഏതാനും ദിവസത്തെ കൗണ്സിലിംഗും ഹിപ്നോട്ടിസവും ഒക്കെ നടത്തിയപ്പോൾ അദ്ദേഹം നോർമലായി.

ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഞങ്ങൾ ആദ്യത്തെ കുട്ടിയെ വരവേൽക്കാൻ കാത്തിരിക്കുന്നു.

(ശുഭം).

വായിച്ചവർ ഒരു ലൈകും കമന്റും നൽകാൻ ശ്രമിക്കുമല്ലോ😀

സ്നേഹപൂർവം,

രചന: Varun mavelikara

Leave a Reply

Your email address will not be published. Required fields are marked *