രാവണത്രേയ, തുടർക്കഥ ഭാഗം 47 തുടർച്ച വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എന്റെ മൊബൈൽ റൂമിൽ വച്ച് മറന്നു വൈദിയേട്ടാ…!!! അതെടുക്കാൻ വന്നതാ ഞാൻ… അല്ല വൈദിയേട്ടൻ ഇതെവിടേക്കാ…??? ബിസിനസ് മീറ്റോ ഒഫിഷ്യൽ ട്രിപ്പോ ഉള്ളതായി പറയാതെ ഇങ്ങനെ ഒരു യാത്ര ഇതെവിടേക്കാ…???

ഊർമ്മിളേടെ ചോദ്യം കേട്ട് വൈദിയൊന്ന് പതറി… അയാൾ അവർക്ക് കാര്യമായി മുഖം നല്കാതെ മുന്നോട്ട് നടക്കാൻ ഭാവിച്ചു…

ഇന്ന് ഒരർജന്റ് മീറ്റുണ്ട് ഊർമ്മിളേ… ഹോട്ടൽ സാവരിയയിൽ വച്ചിട്ടാണ്… ഞാനത് ശരിയ്ക്കും മറന്നേ പോയി… നമ്മുടെ പൂവള്ളി മന റിസോർട്ട് ആക്കി മാറ്റാനുള്ള ചെറിയൊരു പ്ലാനുണ്ട്… ധീർ ഗ്രൂപ്പുമായുള്ള ബിസിനസ് മീറ്റാണ്… ഞാൻ വരാൻ അല്പം വൈകും… വേദ്യ മോളോട് പ്രത്യേകം പറയണം… അവൾടെ നല്ല ഭാവിക്ക് വേണ്ടീട്ടാണ് ഈ പ്രോജക്ട്….!!!!

വൈദി അർത്ഥം വച്ച് പറയും പോലെ അത്രയും പറഞ്ഞു കൊണ്ട് സ്റ്റെയർ ഇറങ്ങി നടന്നു…. അയാളെ നോക്കി കുറേനേരം എന്തൊക്കെയോ ആലോചിച്ച് നിന്നെങ്കിലും കാര്യമായി ഒന്നും മനസിലാക്കാൻ കഴിയാതെ ഊർമ്മിള റൂമിലേക്ക് നടന്നു….

പൂവള്ളിയുടെ പടിയിറങ്ങി കാറിലേക്ക് കയറുമ്പോ വൈദി ആരെയൊ കോൾ ചെയ്യാൻ ശ്രമിച്ചു…

ആഹ്.. റാം ഞാൻ നിന്നോട് പറഞ്ഞിരുന്ന ആ ദിവസം വന്നെത്തിയിരിക്കുന്നു.. സ്ഥലം പൂവള്ളി മനയാണ്… നീയും നിന്റെ കൂട്ടാളികളും അവിടെ എത്തണം.. ഞാൻ അവളെ കൂട്ടി ഉടനെ എത്തിച്ചേരും…

വൈദി അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു കൊണ്ട് കാറ് അതിവേഗം മുന്നോട്ടെടുത്തു…. ആ കാറ് ലക്ഷ്യം വച്ചത് ത്രേയയുടെ വാഹനത്തെ ആയിരുന്നു…. വളരെ വേഗത്തിൽ പാഞ്ഞു പോയ വൈദിയുടെ കാറ് ഞൊടിയിടയിൽ തന്നെ ത്രേയ സഞ്ചരിച്ച വാഹനത്തിന് ഒപ്പമെത്തി…. ആളൊഴിഞ്ഞ ഒരു റോഡിലേക്ക് ഇരു വാഹനങ്ങളും കടന്നതും വൈദി ത്രേയയുടെ കാറിനെ ഓവർടേക്ക് ചെയ്യ്ത് ആ വാഹനത്തിന് മുന്നിലായി തടസം തീർത്തു….

വൈദിയുടെ കാറ് കണ്ടതും ത്രേയ ഒരിടിമിന്നലേറ്റ വെപ്രാളത്തോടെ ഞെട്ടിത്തരിച്ചു…

ഗോപിയേട്ടാ.. വല്യച്ഛനെന്താ ഈ നേരത്ത്…???

അറിയില്ല മോളേ…!!! ഡ്രൈവർ ത്രേയയെ തിരിഞ്ഞു നോക്കി അങ്ങനെ പറഞ്ഞു കൊണ്ട് വൈദിയ്ക്ക് നേരെ നോട്ടം കൊടുത്തു… അപ്പോഴേക്കും വൈദി കാറിൽ നിന്നും ഇറങ്ങി ത്രേയയ്ക്ക് അരികിലേക്ക് എത്തിയിരുന്നു…

മോളേ..മോള് എവിടേക്കാ…??

വൈദീടെ സ്നേഹ പ്രകടനം കണ്ടതും ത്രേയയ്ക്ക് ചെറിയൊരു അപകടം മണത്തു…

അത്..വല്യച്ഛാ.. ഞാൻ.. രാവണിന്റെ ഓഫീസിൽ…!!

അതിന് മോള് ഒറ്റയ്ക്കെന്തിനാ ഇറങ്ങിയത്…??? ഹരിണിയേയോ,നിമ്മിയേയോ കൂടെ കൂട്ടാമായിരുന്നില്ലേ…

കുറച്ചു ദൂരമല്ലേയുള്ളൂ വല്യച്ഛാ അതാ ഞാൻ… വല്യച്ഛനെന്താ ഈ വഴിയ്ക്ക്…!!! അതും ഞങ്ങളെ ഫോളോ ചെയ്യും പോലെ…

ഫോളോ ചെയ്തത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്… രാവൺ ഇപ്പോ ഓഫീസിൽ തന്നെയുണ്ടാവ്വോ…

ന്മ്മ്മ്…അങ്ങനെയാ എന്നോട് പറഞ്ഞത്…

എങ്കില് വല്യച്ഛൻ ഒരു ഫയൽ മോൾടെ കൈയ്യിൽ ഏൽപ്പിക്കാം… അത് മോള് കൃത്യമായി രാവണിന്റെ കൈയ്യിലേക്ക് കൊടുക്കാമോ… വളരെ important ആയ കുറച്ച് evidence അതിനുള്ളിലുണ്ട്… അതും നമ്മുടെ കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ… ഞാൻ തന്നെ നേരിട്ട് നല്കണംന്നാണ് രാവൺ പറഞ്ഞത്… സാരല്യ… ഇതിപ്പോ മോള് അവിടേക്കല്ലേ… അതുകൊണ്ട് ഫയൽ മോള് ഏൽപ്പിച്ചാലും മതി….

അത്രയും പറഞ്ഞ് വൈദി കൈയ്യിലിരുന്ന ഫയൽ ത്രേയയുടെ കൈയ്യിലേക്ക് കൊടുത്തു…

പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ വൈദി വീണ്ടും അവൾക് നേരെ നോട്ടം കൊടുത്തു…

എങ്കിലും ഒരു പ്രശ്നമുണ്ടല്ലോ മോളേ… ഇന്ന് ADGP യുടെ ഓഫീസിൽ എന്നോട് നേരിട്ട് എത്തണംന്ന് കൂടി ആവശ്യപ്പെട്ടിരുന്നതാ രാവൺ… അതിനിപ്പോ എങ്ങനെയാ…???

ഒരു കാര്യം ചെയ്യാം… മോൾക്ക് രാവണിനെ കാണണംന്ന് നിർബന്ധമുണ്ടെങ്കിൽ ഞാനും വരാം കൂടെ… എനിക്കൊപ്പം പോന്നോളൂ… വെറുതെ ഗോപിയെ അത്രയിടം വരെ കൂട്ടിക്കൊണ്ടു പോകുന്നതെന്തിനാ…???

വൈദിയുടെ പറച്ചില് കേട്ട് ത്രേയയുടെ ഉള്ളിലൊരു ഭയം നിറഞ്ഞു..

അത്… എനിക്ക് രാവണിനെ കാണേണ്ട അത്യാവശ്യമൊന്നുമില്ല വല്യച്ഛാ…. വല്യച്ഛന് അത്യാവശ്യമാണെങ്കിൽ ഈ ഫയൽ കൂടി കൊടുത്തിരുന്നാൽ മതി…

ത്രേയ കൈയ്യിലിരുന്ന രണ്ട് ഫയലുകളും വൈദിയ്ക്ക് നേരെ നീട്ടി… ത്രേയേടെ ആ പ്രതികരണം വൈദിയെ ചെറുതായൊന്ന് ഞെട്ടിച്ചു… എങ്കിലും പതർച്ചയോടെയുള്ള അയാളുടെ മുഖത്ത് ഞൊടിയിടയിൽ തന്നെ ഒരു ചിരി വിരിഞ്ഞു..

മോള് എന്തായാലും ഓഫീസിലേക്ക് പോകാനായി ഇറങ്ങിയതല്ലേ… അത് മുടക്കേണ്ട… കൂടെ ഞാനും കൂടി വരുന്നുണ്ടെന്നല്ലേയുള്ളൂ… ഗോപീ…എന്റെ കാറ് തറവാട്ടിലേക്കാക്കൂ…ദാ താക്കോൽ..

ഗോപിയ്ക്ക് നിർദേശം നല്കിയതും അയാൾ കാറിൽ നിന്നും ഇറങ്ങി വൈദിയ്ക്ക് വേണ്ടി ഡ്രൈവിംഗ് സീറ്റ് ഒഴിഞ്ഞു കൊടുത്തു…. ആ അവസരം മുതലെടുത്ത് തന്നെ വൈദി കാറിൽ കയറി വണ്ടി മുന്നോട്ടെടുത്തു…

വൈദിയുടെ കാറിൽ പരിഭ്രമത്തോടെ ഇരുന്ന ത്രേയ പെട്ടെന്നൊരു ബുദ്ധിയിൽ നടന്ന സംഭവങ്ങളെല്ലാം രാവണിന് WhatsApp ചെയ്തു…. എന്തൊക്കെയോ തിരക്കുകളിൽ അകപ്പെട്ടതിനാൽ രാവണത് കാണാൻ ഇടയായില്ല..

കാറ് ഒരുപാട് ദൂരം മുന്നോട്ട് നീങ്ങിയതും ഓഫീസിലേക്കുള്ള വഴി പിരിഞ്ഞ് വിജനമായ പാതയിലേക്ക് നീങ്ങി…

വല്യച്ഛാ…ഇതെവിടേക്കാ…! നമുക്ക് പോവേണ്ട വഴി ഇതല്ലല്ലോ…

ഇത് നരകത്തിലേക്കുള്ള വഴിയാടീ… നിന്നെ അവിടേക്ക് കൃത്യമായി എത്തിക്കാൻ വേണ്ടീട്ടാ ഞാൻ ഈ വഴിയ്ക്ക് തന്നെ വണ്ടി ഓടിച്ചത്…

ഇത്…ഇത്… പൂവള്ളി മനയിലേക്കല്ലേ നമ്മൾ പോകുന്നത്…!!!

ത്രേയ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് അത്രയും പറഞ്ഞത് കേട്ട് വൈദിയൊന്ന് പൊട്ടിച്ചിരിച്ചു… പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ത്രേയ അക്കാര്യം കൂടി രാവണിന് ടെക്സ്റ്റ് ചെയ്തു… വൈദിയെ ഇടംകണ്ണിട്ട് നോക്കി കൊണ്ട് അവളത് രാവണിനോട് പറയാൻ കൂടി തുനിഞ്ഞതും വൈദി പെട്ടെന്ന് അവൾക് നേരെ മുഖം തിരിച്ചു…

നിന്റെ മറ്റവനെ വിളിച്ചറിയിക്കാനാണോടീ ഈ സാധനം കൈയ്യിൽ പിടിച്ചിരിക്കുന്നത്…

ഒരു കൈയ്യാൽ ഡ്രൈവ് ചെയ്തു കൊണ്ട് മറുകൈയ്യാൽ ത്രേയയുടെ കൈയ്യിലെ മൊബൈൽ ബലമായി വാങ്ങി അയാൾ ദൂരേക്കെറിഞ്ഞു…

വല്യച്ഛാ വേണ്ട… എനിക്ക് പേടിയാകുന്നു… നമുക്ക് തിരികെ പോകാം.. എന്നെയൊന്നും ചെയ്യല്ലേ…

ത്രേയ നിറ കണ്ണുകളോടെ കൈകൂപ്പി പറഞ്ഞു കൊണ്ട് ചുറ്റിലും കണ്ണോടിച്ചു… അപ്പോഴേക്കും അതിവേഗം ഓടിയ കാറ് പൂവള്ളി മനയുടെ കവാടം കടന്ന് മനയ്ക്ക് മുന്നിലേക്ക് എത്തിയിരുന്നു…

കാറിൽ നിന്നും പുറത്തേക്കിറങ്ങിയ വൈദി ഊക്കോടെ backdoor തുറന്ന് ത്രേയയെ ബലമായി പുറത്തേക്ക് വലിച്ചിറക്കി… അവളുടെ കണ്ണുകൾ പേടിയോടെ മുന്നിൽ കണ്ട കറുത്ത രൂപങ്ങളിൽ ഉടക്കിയതും വൈദി ദേഷ്യത്തോടെ അവളെ വലിച്ച് മനയ്ക്കുള്ളിലേക്ക് കടന്നു…

വല്യച്ഛാ…വേണ്ട വല്യച്ഛാ..!!! പ്ലീസ്.. എന്നെയൊന്നും ചെയ്യല്ലേ…

ത്രേയ പേടിയോടെ അലറി വിളിച്ചു കരയുമ്പോ ചുറ്റിലും നടന്ന കറുത്ത രൂപങ്ങൾ കുലുങ്ങി ചിരിച്ചു…. മനയുടെ മുറ്റത്ത് ചുഴറ്റി അടിച്ചു കൊണ്ടിരുന്ന കൊടുങ്കാറ്റിൽ കരിയിലകളും പൊടിപടലങ്ങളും ഉയർന്നു പൊങ്ങി…

തീർത്തും ഭീതി ജനകമായ ഒരന്തരീക്ഷത്തെ മുന്നിൽ കണ്ടു കൊണ്ട് വൈദി ത്രേയയെ ബലമായി പിടിച്ചു വലിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നതും പുറത്ത് വീശിയടിച്ച കാറ്റിന്റെ വേഗം ഒന്നുകൂടി ശക്തമായി….

വാടീ ഇവിടെ…!!!

വല്യച്ഛാ വേണ്ട… എന്നെ വിട്…

ത്രേയയുടെ കൈയ്യിൽ പിടി മുറുക്കി കൊണ്ട് വൈദി നേരെ നടന്നു ചെന്നത് മനയുടെ അകത്തളത്തിലേക്കായിരുന്നു… തളത്തിന് മുന്നിലേക്ക് എത്തിയതും തനിക്ക് പിന്നിൽ നടന്ന അവളെ വൈദി ഒരൂക്കോടെ അയാൾക്ക് മുന്നിലേക്ക് വലിച്ചിട്ടു…

വൈദി പ്രയോഗിച്ച ബലത്തിൽ ത്രേയ ഒരേങ്ങലോടെ അയാൾക്ക് മുന്നിലേക്ക് കിതപ്പോടെ വന്നു നിന്നു…

എന്താ നീയൊക്കെ വിചാരിച്ചത്… എന്റെ മോളെ ഇരുട്ടിലേക്ക് തള്ളിവിട്ട് സന്തോഷകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാമെന്നോ… അതും ഈ വൈദി ജീവനോടെ ഇരിക്കുമ്പോ…

വല്യച്ഛാ… വേദ്യ ചെയ്ത തെറ്റിന്റെ ഫലമല്ലേ അവളനുഭവിക്കുന്നത്… അതിന് ഞാനെന്ത് തെറ്റാ ചെയ്തത്…

നീ ഒരു തെറ്റും ചെയ്തില്ലല്ലേ… നീ ഈ ഭൂമിയിൽ ജന്മം കൊണ്ടത് തന്നെയാടീ ഏറ്റവും വലിയ തെറ്റ്… രാവണിനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ച് നടന്നവളാ എന്റെ മോള്… അവളുടെ ഇഷ്ടത്തെ തഴഞ്ഞു കൊണ്ടാ അവൻ നിനക്കൊപ്പം ചേർന്നത്… എന്റെ മകളെ രാവൺ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന നിമിഷവും മനസ്സിലോർത്ത് കഴിയുകയായിരുന്നെടീ ഞാനിതുവരെ…

അത് ഏതാണ്ട് നടക്കാറായപ്പോഴാ നിന്റെ വരവ്… നീ ചത്ത് തുലയും എന്നൊരുറപ്പിന്റെ പേരിലാ അവന്റെ താലി നിന്റെ കഴുത്തിൽ കെട്ടികുരുക്കിയത്… അതോടെ നീ ഒടുങ്ങും എന്ന് കരുതി…

ഇല്ല… നാളിതു വരെയായി ട്ടും നിനക്ക് ദോഷം വരണ ഒന്നും തന്നെ ഉണ്ടായിട്ടില്ല… ഇതെനിക്ക് വീണു കിട്ടിയ അവസാനത്തെ അവസരമാണ്.. അത് ഞാൻ വേണ്ട വിധം വിനിയോഗിക്കും ത്രേയ..

എന്റെ കൈകൊണ്ട് നിന്റെ മരണം… അതിന്ന് സംഭവിക്കും…

അത് കേട്ടതും ത്രേയ ഞെട്ടിത്തരിച്ചു കൊണ്ട് അയാളെ തന്നെ ഉറ്റുനോക്കി നിന്നു…

വല്യച്ഛാ… എന്തൊക്കെയാ ഈ പറയുന്നേ… ഞാൻ വല്യച്ഛന്റെ സഹോദരന്റെ മോളല്ലേ.. ആ എന്റെ മരണമാണോ വല്യച്ഛൻ ആഗ്രഹിക്കുന്നത്…

അതേടീ… എന്റെ മകളുടെ നല്ല ഭാവിക്ക് നീ ഒരു തടസ്സമാണെങ്കിൽ നിന്റെ മരണം ഞാൻ ആഗ്രഹിച്ചെന്ന് വരും…

എങ്കില് വല്യച്ഛനൊന്ന് കേട്ടോളൂ എന്നെ കൊന്നാലും വല്യച്ഛനോ നിങ്ങളുടെ മകൾക്കോ രാവണിനെ കിട്ടില്ല….

അത് കേട്ടതും വൈദിയുടെ കരം ഊക്കോടെ ത്രേയയുടെ കവിളിലേക്ക് പതിഞ്ഞു…

നീ…നീ എനിക്ക് മുന്നിൽ ശബ്ദമുയർത്തും അല്ലേടീ…!!!

വൈദിയുടെ അലർച്ച കേട്ട് ത്രേയ വേദന കടിച്ചമർത്തി കൊണ്ട് വൈദിയ്ക്ക് നേരെ മുഖമുയർത്തി….

നിന്നെ ഇവിടേക്ക് കൂട്ടീട്ട് വന്നത് ഈ വൈദിയാ… മുമ്പൊരിക്കൽ ഇതുപോലെ കൂട്ടീട്ട് വന്ന ഒന്നും രണ്ടുമല്ല മൂന്നെണ്ണത്തിനേയാ ഈ കൈകൾ കൊണ്ട് പരലോകത്തേക്ക് പറഞ്ഞയച്ചത്… ആ കേസിൽ നിന്നാടി ഈ വൈദിയെ നിരൂപാധികം വിട്ടയച്ചത്… എനിക്കെതിരെ പടയൊരുക്കത്തിന് ഇറങ്ങിയ അവനെവിടെ… സെൻട്രൽ ജയിലിലും…

അതുകൊണ്ട് തെളുവുകളുടെ ഒരു പഴതും ബാക്കി വയ്ക്കാതെ നിന്നെ ഞാൻ തീർക്കും… രാവണിനെ എന്റെ വഴിയ്ക്ക് കൊണ്ടു വരും ഞാൻ… അതിന് ആദ്യം നീ ഇല്ലാതാവണം…

റാം….!!!

വൈദി ഉറക്കെ പറഞ്ഞു കൊണ്ട് റാമിന് നേരെ കൈ നീട്ടിയതും അയാളൊരു വടിവാൾ വൈദിയ്ക്ക് നേർക്ക് എറിഞ്ഞു കൊടുത്തു… ത്രേയ ആ കാഴ്ച കണ്ട് പേടിയോടെ പിന്നിലേക്ക് ചലിച്ചു…

വേണ്ട വല്യച്ഛാ… എന്നെയൊന്നും ചെയ്യല്ലേ…!!!

ത്രേയ പിന്നിലേക്ക് നടക്കുന്നതിന് അനുസരിച്ച് വൈദി അവൾക് നേരെ നടന്നടുത്തു…

ത്രേയ പിന്നിലേക്ക് നോട്ടമിട്ടു കൊണ്ട് വൈദിയുടെ നെഞ്ചിൽ അമർത്തി പിന്നിലേക്ക് തള്ളിയിട്ട് അവൾ തളത്തിനരികിലൂടെ ഇന്ദ്രാവതി കല്ലിനരികിലേക്ക് പാഞ്ഞു…

റാം പിടിക്കെടാ അവളെ…!!

നിലത്ത് കിടന്ന വൈദിയുടെ നിർദേശം കേട്ട് വാടക ഗുണ്ടകൾ ത്രേയയ്ക്ക് പിന്നാലെ പാഞ്ഞു… അവർക്കൊപ്പം വൈദി കൂടി ചേർന്നതും അവരെ തിരിഞ്ഞു നോക്കി കൊണ്ട് ത്രേയ വേഗത്തിൽ മുന്നോട്ട് ഓടി….

ഒരുവേള പിന്നിൽ നിന്നും റാമിന്റെ കരങ്ങൾ ത്രേയയിൽ പിടി മുറുക്കിയതും അവള് അലറിവിളിച്ചു കൊണ്ട് അവന് നേരെ തിരിഞ്ഞു…

ഡീ…ഞങ്ങളുടെ കൈയ്യിൽ നിന്നും രക്ഷപെടാമെന്ന് കരുതിയോ നീ…

എന്നെ ഒന്നും ചെയ്യല്ലേ… പ്ലീസ്…

ത്രേയ കേണപേക്ഷിച്ചു നില്ക്കുമ്പോഴാണ് വൈദി അവിടേക്ക് നടന്നെത്തിയത്…

വല്യച്ഛാ…വല്യച്ഛാ.. എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ തൊഴുതു പറയ്വാ… എന്റെ…എന്റെ വയറ്റിൽ ഒരു ജീവനുണ്ട്… അതിനെ ഇല്ലാതാക്കല്ലേ…!!!

ത്രേയേടെ അപേക്ഷാ സ്വരം കേട്ട് വൈദി പൊട്ടിച്ചിരിച്ചു….

നിന്റെ വയറ്റിൽ ഒരു ജീവനോ…!! രാവണുമായി ഒരു ജീവിതം തുടങ്ങിയിട്ടില്ലാത്ത നിന്റെ വയറ്റിൽ കുരുത്തത് ആരുടെ ജീവനാടീ…!!! അവനെ പണ്ട് ചതിച്ചത് പോലെ വർഷങ്ങൾക്കു ശേഷം നീ ഒരുക്കി വച്ച കെണിയാണോ ഇതും…

ദേ… സൂക്ഷിച്ചു സംസാരിക്കണം… ഇനിയും ഇങ്ങനെ സംസാരിച്ചാൽ വല്യച്ഛനാണെന്ന് ഓർക്കില്ല ഞാൻ…

നീ എന്ത് ചെയ്യും എന്നെ… പറയെടീ എന്ത് ചെയ്യുംന്ന്…

വൈദി ത്രേയയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ചു… അവള് വേദന കടിച്ചമർത്തി മുഖം ചുളിച്ചു നിൽക്ക്വായിരുന്നു….

എന്റെ വയറ്റിൽ എന്റെ രാവണിന്റെ കുഞ്ഞ് തന്നെയാ… എന്റെ കുഞ്ഞിനെ ജന്മം നല്കാനുള്ള സാവകാശമെങ്കിലും തരണം എനിക്ക്… അതിന് ശേഷം കൊന്നോ എന്നെ…

വേണ്ടെടീ… ഒരാനുകൂല്യവും നല്കില്ല ഞാൻ… രാവണിന് പിതൃത്വം ഏറ്റെടുക്കാൻ എന്റെ മകളുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ട്.. അതുകൊണ്ട് ആദ്യം നിന്റെ വയറ്റിൽ കുരുത്ത ഈ ജീവനെ തന്നെയങ്ങ് ഇല്ലാതാക്കാം… അത് പരലോകം കണ്ട് കഴിയുമ്പോ നിന്നെയും…

ത്രേയയുടെ മുടിക്കെട്ടിൽ മുറുകിയിരുന്ന വൈദിയുടെ കരം ഊക്കോടെ അവളെ മുന്നിലേക്ക് തള്ളിയതും ത്രേയ ഊക്കോടും അലർച്ചയോടും തളത്തിലുണ്ടായിരുന്ന മരക്കുറ്റിയിലേക്ക് വീഴാനാഞ്ഞു…!!!

പെട്ടെന്ന് ഒരു രക്ഷകനായി രാവൺ അവൾക് മുന്നിൽ അവതരിച്ചു… മരക്കുറ്റിയിലേക്ക് ഇടിയ്ക്കാനാഞ്ഞ അവളുടെ വയറിൽ ചേർത്ത് പിടിച്ചു കൊണ്ട് അവനവളെ ഉയർത്തി നിർത്തി… പെട്ടെന്നുണ്ടായ ആ പ്രതികരണവും കൺമുന്നിൽ നിൽക്കുന്ന രാവണിന്റെ മുഖവും കൂടി കണ്ടതും ത്രേയ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ ചുറ്റി വരിഞ്ഞു…

പരിഭ്രമത്തോടും ഭയപ്പാടോടും വിങ്ങിപ്പൊട്ടി നിന്ന അവൾ അവനെ ഇറുകെ പുണർന്നു… ത്രേയയുടെ ഇരുകൈകളും രാവണിന്റെ പുറത്ത് കൂടി പരതി നീങ്ങി… അവളെ സമാധാനിപ്പിച്ചു കൊണ്ട് അവനും അവളെ മുറുകെ കെട്ടിപ്പിടിച്ചു…

പേടിയ്ക്കേണ്ട… ഞാൻ എത്തിയില്ലേ.. ത്രേയാ…പേടിക്കല്ലേ…!!!

രാവൺ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നതും ആ കാഴ്ച കണ്ടു കൊണ്ട് നിന്ന വൈദി വാടക ഗുണ്ടകൾക്ക് നേരെ കണ്ണു കാണിച്ചു… അത് മനസ്സിലാക്കിയ അവർ കൈയ്യിൽ കരുതിയിരുന്ന വലിയ തടികൾ മുകളിലേക്ക് ചുഴറ്റിയിട്ട ശേഷം രാവണിന്റെ പുറത്തേക്ക് ആഞ്ഞടിച്ചു…

ആദ്യത്തെ അടിയിൽ രാവൺ ഒന്ന് പിടഞ്ഞുയർന്നെങ്കിലും രണ്ടാമത്തെ പ്രഹരം ഏറ്റുവാങ്ങിയതും ദേഷ്യത്തോടെ അവന്റെ കൈയ്യിലെ ഞരമ്പുകൾ ഉയർന്നു പൊങ്ങി… പല്ലുകൾ ഞെരിഞ്ഞമർന്നു… രാവൺ പ്രയോഗിച്ച ബലത്തിൽ വാടക ഗുണ്ടകളുടെ കൈയ്യിൽ കരുതിയിരുന്ന വലിയ തടികൾ നെടുകെ പിളർന്നു.. വലിയ ശബ്ദത്തോടെ അവ ചെറിയ കഷ്ണങ്ങളായി തകർന്നു…

ആ കാഴ്ച കണ്ടതും വാടക ഗുണ്ടകളും വൈദിയും ഒരുപോലെ ഞെട്ടിത്തരിച്ചു നിന്നു…

റാം… നോക്കി നിൽക്കാതെ വലിച്ചെറിയെടാ അവളെ…

വൈദിയുടെ ശബ്ദം അവിടമാകെ ഉയർന്നു കേട്ടതും രാവൺ ഉള്ളിലെ ദേഷ്യത്തെ ആളിക്കത്തിച്ചു കൊണ്ട് ത്രേയയിൽ നിന്നും അടർന്നു മാറി…

വൈദി ഏർപ്പാടാക്കിയ വാടക ഗുണ്ടകൾ ചീറിപ്പാഞ്ഞു കൊണ്ട് അവന് നേരെ അടുത്തതും പയറ്റി തെളിഞ്ഞ ഒരഭ്യാസിയെ പോലെ അവൻ നിലത്ത് നിന്നും ഉയർന്നു പൊങ്ങി അവരെ മൂവരേയും ചവിട്ടി തെറിപ്പിച്ച് നിലത്തേക്ക് കാലുറപ്പിച്ചു… രാവണിന്റെ മുഖത്തെ ദേഷ്യം അടുത്ത് കണ്ടതും വൈദിയും വാടക ഗുണ്ടകളും ഒരുപോലെ ഭയപ്പാടോടെ വിറച്ചു…

നിലത്ത് വീണു കിടന്ന മൂന്ന് പേരെയും ലക്ഷ്യം വച്ച് കൊണ്ട് രാവൺ ചീറിയടുത്തതും രാവൺ കൂടെയുള്ള ധൈര്യത്തോടും ആശ്വാസത്തോടും ത്രേയ പിന്നിലേക്ക് മാറി നിന്നു…. ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് ചുരുട്ടി കൊണ്ട് നടന്നു ചെന്ന രാവണിനെ കണ്ടതും നിലത്ത് കിടന്ന ഗുണ്ടകൾ വീറോടും വാശിയോടും എഴുന്നേറ്റ് നിന്നു…

രാവണിനെ അടിക്കാനായി ഓങ്ങിയ കൈകളെ തടുത്തു കൊണ്ട് അവൻ ഓരോരുത്തരിലേക്കും തുടർച്ചയായ പ്രഹരങ്ങൾ ഏൽപ്പിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞു… അപ്പോഴേക്കും വാടക ഗുണ്ടകളിൽ ശേഷിച്ചിരുന്ന ബാക്കി അംഗങ്ങൾ കൂടി രാവണിന് നേരെ ചീറിയടത്തു… അവരുടെ ആഘ്രോഷം കേട്ടതും വിയർപ്പ് തുള്ളികൾ ചിതറിത്തെറിച്ച തലമുടിയിഴകളോടെ രാവൺ അവർക്ക് നേരെ തിരിഞ്ഞു…

അവനിലേക്ക് ലക്ഷ്യം വച്ച ഓരോ പ്രഹരത്തേയും നിഷ്പ്രയാസം തടുത്തു കൊണ്ട് രാവൺ അവരെയെല്ലാം നിലംപരിശാക്കി… അപ്പോഴാണ് കൂട്ടത്തിൽ ഒരുവൻ വലിയയൊരു പലക കൊണ്ട് രാവണിന്റെ പുറത്തേക്ക് ആഞ്ഞടിച്ചത്… അത് ശരീരത്ത് ഏറ്റുവാങ്ങുമ്പോഴും ഒരു കൂസലും കൂടാതെ നില്ക്ക്വായിരുന്നു രാവൺ.. അവൻ പ്രയോഗിച്ച ബലം കാരണം ആ പലക തുണ്ടുകളായി പൊളിഞ്ഞു…. രാവണിന്റെ നോട്ടം ആ പ്രഹരം ഏൽപ്പിച്ചവനിലേക്ക് നീണ്ടതും അവൻ ഭയപ്പാടോടെ പിന്നിലേക്ക് നീങ്ങി….

അടങ്ങാത്ത കലിയോടെ രാവൺ കാല് വളച്ച് അവന് നേരെ ഒരു ചവിട്ട് നല്കി മുന്നിൽ കണ്ട മരക്കുറ്റിയിലേക്ക് കാൽ കുത്തി ഉയർന്ന് അവനെ ദൂരേക്ക് ചവിട്ടിയെറിഞ്ഞു… അവന്റെ നിലവിളി ചുറ്റിലും ഉയർന്നു കേട്ടതും പ്രകൃതിയുടെ രൂപം തന്നെ മാറി തുടങ്ങി….

ചുറ്റുപാടും ഇരുള് പടർത്തി കൊണ്ട് മേഘക്കെട്ടുകൾ കരിനീലിക്കാൻ തുടങ്ങി… നാലുപാടും വീശിയടിച്ച കാറ്റിൽ കരിയിലകളും ചെറിയ മരച്ചില്ലകളും ഇടകലർന്ന് പാറിപ്പറന്നു… അതിനെയെല്ലാം വകഞ്ഞു മാറ്റി കൊണ്ട് വൈദിയുടെ കണ്ണുകൾ ത്രേയയെ ലക്ഷ്യം വച്ചു…

അപ്പോഴും രാവൺ ശത്രുക്കളെ നിഗ്രഹിക്കാനുള്ള അങ്കപ്പുറപ്പാടിലായിരുന്നു.. പെട്ടെന്ന് തീർത്തും അപ്രതീക്ഷിതമായി രാവണിന്റെ തലയ്ക്ക് പിന്നിലേക്ക് ഒരു വലിയ തടികഷ്ണത്തിനാൽ അടിപെട്ടു… അപ്രതീക്ഷിതമായേറ്റ ആ പ്രഹരത്തിൽ രാവണിന്റെ നിലതെറ്റി… ചോരവാർന്നൊലിച്ച മുറിവിനെ പൊത്തി പിടിച്ചു കൊണ്ട് രാവൺ തനിക്ക് പിന്നിൽ നിന്ന ആളിലേക്ക് നോട്ടം കൊടുത്തു… അപ്പോഴേക്കും തടിക്കഷ്ണവുമായി നിന്ന റാം ആഘ്രോഷിച്ചു കൊണ്ട് രാവണിന്റെ നെറ്റിയിലേക്ക് കൂടി ഒരു പ്രഹരമേൽപ്പിച്ചു….

രാവൺ….!!!

ത്രേയയുടെ അലർച്ച അവിടമാകെ മുഴങ്ങി കേട്ടതും റാം തന്റെ കൈയ്യിൽ കരുതിയ തടികഷ്ണം ഒരു തവണ കൂടി രാവണിന് നേർക്ക് വീശി… രണ്ട് പ്രഹരങ്ങളേറ്റ തളർച്ചയിലും പതറാതെ രാവണവന്റെ കൈയ്യിനെ മുറുകെ തടുത്തു പിടിച്ചു…

അപ്പോഴേക്കും നാല് പാട് നിന്നും വാടക ഗുണ്ടകൾ രാവണിനെ വളഞ്ഞിരുന്നു… ആ കാഴ്ച കണ്ടു കൊണ്ട് ചുണ്ടിലൊരു പുഞ്ചിരി നിറച്ച് വൈദി ത്രേയയ്ക്കരികിലേക്ക് പാഞ്ഞു… വൈദിയുടെ വരവ് കണ്ടതും ഭയപ്പാടോടെ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് ത്രേയ തിരിഞ്ഞോടി… അവൾക് പിറകെ തന്നെ ലക്ഷ്യം വച്ച് വൈദി ഓടിയടുത്തു… ഒടുവിൽ ത്രേയ ചെന്നു പെട്ടത് പൂവള്ളി മനയുടെ ചരിത്രമുറങ്ങുന്ന ഇന്ദ്രാവതി കല്ലിന് മുന്നിലായിരുന്നു….

കൽത്തറയിൽ ത്രേയയുടെ സ്പർശമേറ്റതും ഇടിമുഴക്കങ്ങളുടെ അകമ്പടിയോടെ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി…. ത്രേയയും വൈദിയും ആ മഴയിൽ അടിമുടി നനഞ്ഞു കുതിർന്നു….

കിതപ്പോടെ ഇന്ദ്രാവതിയുടെ കൽപ്രതിമയിലേക്ക് നോട്ടം പായിച്ച ത്രേയയുടെ കണ്ണുകൾ പ്രതിമയ്ക്ക് മുന്നിൽ വച്ചിരുന്ന വലിയ ഉടവാളിലേക്ക് ഉടക്കി…

രക്ഷപ്പെട്ടു പോകാമെന്ന് കരുതിയോടീ നീ… അതും എന്റെ കൈയ്യിൽ നിന്നും…!!!

വൈദി മടിക്കുത്തിൽ കരുതിയ കൈക്കത്തി കൈയ്യിലെടുത്ത് ത്രേയയ്ക്ക് നേരെ അടുത്തതും അയാളെ പിന്നിലേക്ക് തള്ളിമാറ്റി കൊണ്ട് കൽത്തറയിൽ ഉറപ്പിച്ചിരുന്ന ഉടവാൾ അവൾ കൈയ്യിലെടുത്തു…

ഒരഭ്യാസിയെ നിലത്ത് നിന്നും പെരുവിരലുയർത്തി ചുഴറ്റി ഉയർന്നു കൊണ്ട് അവള് വൈദിയെ ആഞ്ഞ് ചവിട്ടി…. അവളുടെ ഭാവ പകർച്ചയിൽ അമ്പരപ്പോടെ അയാള് നിലത്തേക്ക് തെറിച്ചു….

ഞൊടിയിടയിൽ തന്നെ നിലത്ത് നിന്നും എഴുന്നേറ്റു നിന്ന അയാൾക്കരികിലേക്ക് രൗദ്രരൂപം പൂണ്ട് ത്രേയ പാഞ്ഞു ചെന്നു…. ആ സമയം ഇന്ദ്രാവതി കല്ലിലെ ഇന്ദ്രാവതിയുടെ രൂപവും അങ്ങേയറ്റം കോപാഗ്നിയോടെ ജ്വലിച്ചിരുന്നു..

നീ എന്താ കരുതിയത്…!!! എന്നെ അത്ര പെട്ടെന്ന് കൊന്നുകളയാമെന്നോ… മുൻജന്മത്തിൽ ഇല്ലാതാക്കിയത് പോലെ എന്നെ എന്റെ ഗുപ്തനിൽ നിന്നും അടർത്തി മാറ്റി കളയാംന്ന് കരുതിയോ ഉദയഭദ്രാ….!!!!

ത്രേയയുടെ ഉറച്ച സ്വരം നാലുപാടും പ്രതിധ്വനിച്ചു… ആ വാക്കുകൾ കേട്ടതും വൈദി അടിമുടി ഞെട്ടിത്തരിച്ചു കൊണ്ട് അവളെ തന്നെ ഉറ്റുനോക്കി നിന്നു….

ഇന്ദ്രാ…ഇന്ദ്രാവതി….!!!

വൈദി ഭയപ്പാടോടെ ഉരുവിട്ടു കൊണ്ടിരുന്നു….

കൊടിയ വിഷം തീണ്ടി ഞാൻ മരിച്ചതല്ല.. നീ എന്നെ കൊന്നതായിരുന്നില്ലേടാ ഉദയഭദ്രാ… എനിക്ക് വേണ്ടി എന്റെ ഗുപ്തനെ ആത്മഹൂതിയ്ക്ക് പാത്രമാക്കിയില്ലേ നീ…. ഞങ്ങൾ സ്വപ്നം കണ്ട ജീവിതം തച്ചുടച്ചു കളഞ്ഞില്ലേടാ നീ… നിന്റെ ചോരക്കൊതി ഇനിയും തീർന്നില്ലേ….!!!

ത്രേയ വാള് ചുഴറ്റി അവന് നേരെ നടന്നു ചെന്നു… ആ കാഴ്ച കണ്ടതും വൈദി ഭയപ്പാടോടെ പിന്നിലേക്ക് ചുവട് വച്ചു…

ത്രേയേ മോളേ…വേണ്ട…!!!

ഇനി നിനക്ക് മാപ്പില്ല ഉദയഭദ്രാ… മാപ്പ് തരില്ല ഞാൻ… നിന്റെ ആയുസ് ദേ ഇവിടെ തീരുകയാണ്….

ത്രേയ വൈദിയുടെ കഴുത്തിന് നേരെ ഉടവാൾ ആഞ്ഞ് വീശാനാഞ്ഞതും വൈദിയുടെ നെഞ്ച് പിളർന്നു കൊണ്ടൊരു വടിവാൾ മുന്നിലേക്ക് വന്നു…. ചിതറിത്തെറിച്ച ചോര വൈദിയുടെ മുഖമാകെ പടർന്നു… ഒരു തവണ കൂടി ആ വാള് വൈദിയുടെ നെഞ്ചിന്റെ ആഴമളന്നതും അയാളുടെ വായിൽ നിന്നുപോലും ചോര കിനിഞ്ഞു…. കണ്ണുകൾ കൂമ്പിയടച്ചു കൊണ്ട് ഒരുച്ഛാസം നീട്ടിയെടുത്ത് അയാൾ നിലത്തേക്ക് ഊർന്നു വീണതും അയാൾക്ക് പിന്നിലായി ചോര പുരണ്ട മുഖത്തോടെ നിന്ന രാവണിനെ ത്രേയ അടുത്ത് കണ്ടു…..

രാവൺ….!!!

അവന്റെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി… ആ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തിച്ചു കൊണ്ട് തന്നെ രാവൺ വൈദിയെ വീണ്ടും വീണ്ടും വെട്ടിനുറുക്കി…. അയാളുടെ ശരീരത്തിൽ നിന്നും ജീവന്റെ അവസാന തുടിപ്പും ഇല്ലാതായെന്ന് ഉറപ്പു വരുത്തി കൊണ്ട് രാവൺ മുഖമുയർത്തിയതും ത്രേയ അവനെ തന്നെ ഉറ്റുനോക്കി നിന്നു…

അവന്റെ മുഖത്തുണ്ടായ മുറിവുകളും അങ്ങിങ്ങായി പടർന്ന ചോരയും മഴയിൽ കുതിർന്നു… ഉള്ളിലെ ദേഷ്യത്തിന് ശമനം വരുത്തി കൊണ്ട് കിതപ്പോടെ അവനവളുടെ മുഖം കൈക്കുമ്പിളിലെടുത്തു…

ത്രേയാ…!!! നിനക്ക്…നിനക്കൊന്നും പറ്റിയില്ലല്ലോ….!!!

രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു… വിറയാർന്ന കൈകളോടെ അവളവനെ ഇറുകെ പുണർന്നു… അവനും അവളെ ചുറ്റി വരിഞ്ഞു….

രാവൺ…!!! ഇനി നമ്മളെന്താ ചെയ്യ്കാ…!! അയാളെ…അയാളെ… നമ്മള് കൊന്നു കളഞ്ഞില്ലേ….!!!

ത്രേയ വിങ്ങലോടെ പറഞ്ഞു…

ഇല്ല ത്രേയ.. വൈദിയല്ല… ഉദയഭദ്രനാണ് കൊല്ലപ്പെട്ടിരിക്കുന്നത്…!!! ഒരു ജന്മാന്തര പകയുടെ കണക്കുകൾ ഇവിടെ പൂർണമായിരിക്ക്യാണ്… ഇനി ഗുപ്തനും ഇന്ദ്രയ്ക്കുമിടയിൽ ശത്രുക്കളില്ല…!!! പ്രതിബന്ധങ്ങളില്ല…!!!

രാവൺ മനസ്സാൽ ഒരു കടുത്ത തീരുമാനമെടുത്തു….

മുൻജന്മത്തിൽ എനിക്ക് ചെയ്യാൻ കഴിയാതെ പോയത് എന്താണോ… ഈ ജന്മത്തിൽ ഞാനത് നടപ്പിലാക്കി കഴിഞ്ഞു…!!! നമുക്ക് കൂട്ടായി ഗുപ്തനും ഇന്ദ്രാവതിയും ഇവിടെ അവതരിച്ചു എന്നു പറയുന്നതാവും ശരി… ഇനി മടങ്ങാം….!!!

രാവൺ അത്രയും പറഞ്ഞ് രാവണിൽ നിന്നും അടർന്നു മാറി…

രാവൺ…. വല്യച്ഛന്റെ ശവശരീരം… ഇതിന്റെ പേരിൽ ഇനി എന്തൊക്കെയാ ഉണ്ടാവാൻ പോകുന്നത്…!!

അതൊക്കെ നീ എനിക്ക് വിട്ടേക്ക്…!!! മഴ തോർന്നു തുടങ്ങി… നീ പോയി മുറ്റത്ത് കിടക്കുന്ന എന്റെ കാറിലിരിക്ക്… നല്ല ക്ഷീണമുണ്ട്…

രാവൺ ത്രേയയെ പുറത്തേക്ക് പറഞ്ഞയച്ചു…!!! ത്രേയ നടന്നു പോയ വഴികളിൽ അങ്ങിങ്ങായി വാടക ഗുണ്ടകൾ ഓരോരുത്തരും തളർച്ചയോടെ വീണ് കിടപ്പുണ്ടായിരുന്നു….

തുടരും

രചന: മിഖായേൽ രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *