ആ ലൈറ്റ് ഓഫ് ചെയ്തു കിടക്കു മനുഷ്യാ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അനു ചാക്കോ

കള്ളത്തരം

ഭക്ഷണം നന്നായി ഉണ്ടാക്കാൻ അറിയാം എന്നൊരു ഭാവം ആയിരുന്നു എനിക്ക്. പക്ഷെ എന്തു ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടും കാര്യമില്ല.. അതിയാൻ കുറ്റമേ പറയു . സ്ഥിരം ഡയലോഗ് ഉണ്ട് “ഒരു മണിക്കൂർ കഴിഞ്ഞു പറയാം റിസൾട്ട്‌ വരട്ടെ “. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ബാത്‌റൂമിൽ പോയാൽ എന്റെ ഭക്ഷണത്തിന് ആണ് കുറ്റം.അതു ഒന്നിനോ രണ്ടിനോ എന്തിനു ടാപ്പ് നന്നാക്കാൻ പോയാൽ പോലും. ഒരിക്കൽ അവിചാരിതമായി അച്ഛനും മകനുമായിട്ടുള്ള സംസാരം കേൾക്കാൻ ഇടയായി. വിഷയം എന്നെ പറ്റി എന്നു മനസിലായി.അവർ എന്നെ കണ്ടിട്ടില്ല. മനുഷ്യസഹജമായ വാസന കൊണ്ട് ഞാൻ വാതിലിനു മറവിലൂടെ അതു ശ്രദ്ധിച്ചു . “അച്ഛൻ എന്താ എപ്പോഴും അമ്മയുടെ ഭക്ഷണത്തിനു കുറ്റം പറയുന്നത്”

“എടാ നീ ശ്രദ്ധിച്ചിട്ടുണ്ടോ നിന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം അല്ലെ മൂന്നു നേരവും കഴിക്കുന്നത്. അതു നല്ലത് ആയതു കൊണ്ടാണെന്ന് അവൾക്കും അറിയാം. പിന്നെ എന്നും ഇതേ ചോദ്യം ചോദിക്കുന്നത് ഈ മറുപടി കേൾക്കാൻ ആണ്. വേറെ എന്ത് പറഞ്ഞാലും അവൾക്കു തൃപ്തി ആകില്ല.അതാണ് ഞങ്ങടെ സ്നേഹം.”

ഇതൊന്നും അല്ല അച്ഛാ സ്നേഹം മനസ്സിലുള്ളത് തുറന്നു പറയണം”

“എന്റെ മനസ്സ് ഏറ്റവും കൂടുതൽ അറിയുന്നത് നിന്റെ അമ്മയ്ക്കാണ്. ഇതു പോലുള്ള ചെറിയ തമാശകൾ ആണ് മോനെ ജീവിതം”

അന്ന് വൈകിട്ട് ഭക്ഷണം കഴിഞ്ഞു പതിവ് പോലെ ഞാൻ ചോദിച്ചു. കറികൾ എങ്ങിനെ ഉണ്ടായിരുന്നു.

“എല്ലാം നന്നായിരുന്നു. ”

ഭർത്താവിന്റെ മറുപടി കേട്ട എന്റെ കണ്ണു നിറഞ്ഞു പോയി. ഇതു കണ്ട മോൻ ചോദിച്ചു

“ഇപ്പോൾ മനസിലായോ അച്ഛന്. അർഹിക്കുന്ന അംഗീകാരം കിട്ടുമ്പോൾ ആണ് സന്തോഷം.”

ചേട്ടന്റെ മുഖത്തു എന്നെക്കാൾ വിഷമം. ഒന്നും മിണ്ടാതെ എഴുനേറ്റ് പോയി രാത്രി കിടപ്പറയിൽ വെച്ചു അദ്ദേഹം ചോദിച്ചു.

“ഞാൻ എന്നും നിന്റെ ഭക്ഷണത്തെ കുറ്റം പറയുന്നത് നിനക്കു ഇത്രയും വിഷമം ഉണ്ടാക്കും എന്നു എനിക്ക് അറിയില്ലായിരുന്നു”

“എത്ര വിശന്നാലും മറ്റെങ്ങും പോയി ഭക്ഷണം കഴിക്കാത്ത ചേട്ടൻ ഞാൻ ഉണ്ടാക്കുന്നതിനെ കുറ്റം പറയുമ്പോൾ എനിക്ക് അറിയാം . ഇതു എന്നെ ദേഷ്യം പിടിപ്പിക്കാൻ ആണ്. അപ്പോൾ ആ മുഖത്തു കാണുന്ന കള്ളച്ചിരി. നിന്നെ പറ്റിച്ചു എന്ന ഭാവം . അതാണ് എനിക്കു ഇഷ്ടം. അതിൽ ഉള്ള ആ സ്നേഹം . .അതു കാണാനും കേൾക്കാനും ആണ് എന്നും ചോദിക്കുന്നത്. ഈ ഉത്തരത്തിനു വേണ്ടി. ഇന്ന് ചേട്ടൻ തിരിച്ചു പറഞ്ഞപ്പോൾ ,ആ കള്ളച്ചിരി കണ്ടില്ല. എനിക്കു വിഷമം ആയി . കണ്ണു നിറഞ്ഞു”

“എന്നിട്ട് അത് എന്തുകൊണ്ട് നീ മോനോട് പറഞ്ഞില്ല”

“നിങ്ങൾക്കും വേണ്ടേ ഒരു പണി’

അതു കേട്ട് കണ്ണു തുറിച്ച് എന്നെ നോക്കി ഇരിക്കുന്ന കെട്ടിയോനോട്

“ആ ലൈറ്റ് ഓഫ് ചെയ്തു കിടക്കു മനുഷ്യാ”.. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: അനു ചാക്കോ

Leave a Reply

Your email address will not be published. Required fields are marked *