വിടർന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും അമലിന്റെ മനസ്സിൽ ഒരു പ്രണയം മൊട്ടിട്ടു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Manjusha Karakkadan

അവളുടെ വിടർന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും അമലിന്റെ മനസ്സിൽ ഒരു പ്രണയം മൊട്ടിട്ടു.

പേര് അമൽ വയസ്സ് 29 വീട്ടിൽ അച്ഛനും അമ്മയും സഹോദരി അനുപമ വിവാഹം കഴിഞ്ഞു ഭർതൃ വീട്ടിലാണ്. അമലിന് എടുത്തു പറയാൻ ജോലിയൊന്നുമില്ല. ഒരു ചായക്കടയുണ്ട്. പിന്നെ വീട്ടിൽ 4 പശുക്കളുണ്ട്. ഇതിന്റെയൊക്കെ മേൽനോട്ടം അമലിനാണ്. പത്താം ക്ലാസ് നല്ല മാർക്കോടെ പാസായതാണ് അമൽ ആ സമയത്താണ് അച്ഛൻ കിടപ്പിലായത് അതോടെ കുടുംബം അവന്റെ ചുമതലയായി. അന്ന് തൊട്ട് അവൻ കുടുംബം നന്നായി നോക്കി പെങ്ങളെ പഠിപ്പിച്ചു വിവാഹം നല്ല രീതിയിൽ നടത്തി. അവന്റെ ജീവിത മോ സന്തോഷമോ ഒന്നു തന്നെ അവൻ ഇന്നുവരെ നോക്കിയിരുന്നില്ല. ആയിടയ്ക്കാണ് അവന്റെ സുഹൃത്ത് അനീഷ് വിദേശത്തു നിന്ന് വരുമ്പോൾ മോശമല്ലാത്തൊരു മൊബൈൽ ഫോൺ അമലിന് സമ്മാനിച്ചത്. ഇന്റർനെറ്റ് യുഗമല്ലേ അമലും എടുത്തു ഒരു Fb അകൗണ്ട്. അതിലൂടെയാണ് അമൽ മുകളിൽ പറഞ്ഞ കൊച്ചു സുന്ദരിയെ കാണുന്നത്. പേര് ലക്ഷ്‌മി . ഒരു റിക്വസ്റ്റ് അയച്ചിട്ട് ദിവസങ്ങൾ പിന്നിട്ടാണ് അവളത് സ്വീകരിച്ചത്. അവളെക്കുറിച്ച് കൂടുതൽ അറിയുവാൻ അമലിന്റെ മനസ് കൊതിച്ചു. ഒന്ന് മടിച്ചെങ്കിലും അവൻ അവൾക്കൊരു ഹായ് അയച്ചു. തിരിച്ച് മറുപടി ഒന്നും വന്നില്ല. അവനിൽ വല്ലാത്ത നഷ്ടബോധം അലട്ടിക്കൊണ്ടിരുന്നു. പിന്നെ ഫോൺ കിടക്കയിലേക്ക് ഇട്ട് കുളിമുറിയിൽ കയറി വാതലടച്ചു എന്തൊരു ചൂട് ആണ് . ഇന്ന് വല്ലാത്ത അധ്വാനമായിരുന്നു. വീടിനടുത്തൊരു ഫാം ഉണ്ട് ഒരു അറുപതിൽ കൂടുതൽ പശുക്കളുണ്ട്. വീട്ടിലെ പശുക്കളെയും നോക്കി ചായക്കടയിലെ കാര്യങ്ങളും തീർത്ത് അമൽ ഫാമിലേക്കോടും അവിടെ പോയി വൃത്തിയാക്കിക്കൊടുത്താൽ കുറച്ചു പൈസ കിട്ടും. എത്ര നേരം തണുത്ത വെള്ളം കോരി തലയിലേക്കൊഴിച്ചെന്നറിയില്ല. അത്താഴം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് കുളി നിർത്തിയെ . തോർത്തെടുത്ത് തല തുടച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ അവൻ ലക്ഷ്മിയെക്കുറിച്ചോർത്തു. ആ കുട്ടിക്ക് തന്നെ ഇഷ്ടമാവുമോ? ചാണകത്തിന്റെ മണമടിക്കുന്ന എന്നെയും എന്റെ വീടിനെയും സ്നേഹിക്കുവാനുള്ള മനസൊക്കെ അവൾക്കുണ്ടാവുമോ? അത്താഴം നന്നായിത്തന്നെ കഴിച്ചു. കിടന്നിട്ട് ഉറക്കം വന്നില്ല. വല്ലാത്തൊരു വീർപ്പുമുട്ടൽ കണ്ടമാത്രയിൽ അത്രയേറെ മനസ്സിൽ ഉടക്കി അവൾ. ആദ്യമായി തോന്നിയ ഒരിഷ്ടം തുടക്കത്തിലേ അവസാനിക്കുമോ ? ചിന്തയിൽ മുഴുകി കിടക്കവെ ഫോൺ മണി കേട്ടത്. ചാടിക്കയറി നോക്കിയ അമലിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലക്ഷമിയുടെ മെസേജ് ആയിരുന്നു. ചേട്ടൻ അനുപമയുടെ ബ്രദർ അല്ലേ എന്നാണ് ഉള്ളടക്കം. അമലൊന്ന് ഞെട്ടി. എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് ഒരു നിമിഷം ചിന്തിക്കേണ്ടി വന്നു. എങ്കിലും എന്തും വരട്ടെന്ന് കരുതി അവൻ അതെ തനിക്കെങ്ങനറിയാമെന്ന് മറുപടി കൊടുത്തു ……… ഞങ്ങൾ ഡാൻസ് ക്ലാസിൽ ഒരുമിച്ചായിരുന്നു. അവൾ അയച്ച മെസേജ് കണ്ട് അമലിന് വീണ്ടും നഷ്ടബോധം തോന്നി. അനിയത്തിയെ കൊണ്ടു വിടുമ്പോൾ ഈ സുന്ദരി എന്റെ കൺമുന്നിൽ ഉണ്ടായിട്ടും ഞാനെന്തേ കാണാഞ്ഞെ .ശ്ശെ! ചിലപ്പോൾ കണ്ടാലും ഞാൻ നോക്കില്ലായിരുന്നു. കാരണം അന്നൊക്കെ പ്രണയമെന്ന വികാരം ഇല്ലായിരുന്നു. എങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അനിയത്തിയെ ഡാൻസ് പഠിക്കാൻ വിട്ടത് നന്നായെന്ന് അവന് തോന്നി. ചിന്തിച്ച് നിന്നത് വെറുതെയായി. ലക്ഷമിയുടെ രണ്ട് മൂന്ന് മെസേജുകൾ എത്തിയിരുന്നു മറുപടി കാണാഞ്ഞിട്ട് അവൾ ശുഭരാത്രി ആശംസിച്ച് ഓഫ് ലൈൻ ആയിക്കഴിഞ്ഞിരുന്നു. അയ്യോ എനി എന്ത് ചെയ്യും നാളെയാവട്ടെ കൂടുതൽ അറിയണം എനിക്കവളെ . പെട്ടെന്ന് നേരം പുലർന്നുവെങ്കിൽ അവനു തിടുക്കമായി…ഒത്തിരി ചിന്തിച്ച് എപ്പോഴോ കിടന്നുങ്ങി.

രാവിലെ വന്ന് അമ്മ വിളിച്ചപ്പോഴാണ് ഒത്തിരി താമസിച്ചുവെന്ന് അവൻ അറിയുന്നത്. അലാറം വെച്ചിട്ട് പോലും ഞാനറിഞ്ഞില്ലേ …… പശുവിനെ കറക്കലും ആല വൃത്തിയാക്കലും ചായക്കടയിലേക്ക് വേണ്ടുന്ന പലഹാരങ്ങൾ ഉണ്ടാക്കലും എല്ലാം അമ്മ നേരത്തെ തന്നെ ചെയ്തിരുന്നു. അമ്മ എന്തിനാ ഇതൊക്കെ ചെയ്യാൻ പോയെ അമൽ അമ്മയെ രൂക്ഷമായി നോക്കി ശാസിച്ചു. സാരില്യ എന്നും എന്റെ മോനല്ലെ കഷ്ടപ്പെടുന്നെ ഇന്നെലും നീ നല്ലോണം ഉറങ്ങട്ടെന്ന് കരുതി. അമ്മയുടെ മുഖത്ത് നോക്കിയപ്പോൾ അമലിന്റെ നെഞ്ചൊന്ന്‌ പിടഞ്ഞു. നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ട് മെലിഞ്ഞ് ശേഷിച്ച രൂപം സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരു പാവം അച്ചൻ കിടപ്പിലായതോടെ നിലച്ചതാണ് അമ്മയുടെ മുഖത്തെ ചിരിയും പ്രസരിപ്പുമെല്ലാം . എന്റെ പഠിത്തം പാതിവഴിയിലായതും അമ്മയിൽ വലിയൊരും ചലനം തന്നെയാണ് സൃഷ്ടിച്ചത്.

ഹാ ചിന്തിച്ചു നിൽക്കാൻ സമയമില്ല അമൽ പാലും പലഹാരങ്ങളും നിറച്ച പാത്രങ്ങൾ തന്നെക്കാൾ പ്രായം കൂടിയ സ്കൂട്ടിന്റെ മേലിൽ വച്ച് കട ലക്ഷ്യമാക്കി ഓടിച്ചു.

ഇന്ന് തിരക്ക് വളരെ കുറവാണല്ലോ കടയിൽ . വേനൽച്ചൂട് നിറഞ്ഞ അന്തരീക്ഷം ആയതോണ്ടാവാം എല്ലാരും തണുത്ത കുടിവെള്ളത്തിനായ് കൂൾ ബാറിലേക്ക് ഓടുവാണ്. കുറച്ച് പൈസ എടുത്ത് ഫ്രിഡ്ജ് വാങ്ങിയിടണം പെട്ടെന്നാണ് ലക്ഷമി അവന്റെ ഓർമയിൽ വന്നത് അവനുടനെ ഫോണെടുത്ത് നോക്കി. ഇല്ല മെസേജില്ല. നിരാശയോടെ ഫോൺ തിരികെ പോക്കറ്റിലിടുമ്പോഴാണ് . ഒരു ശബ്ദം കേട്ടത്. അമലേയ്….. അമൽ ഡാ …. ദൂരെ നിന്നും അവന്റെ ആത്മ സുഹൃത്ത് പൊടിക്കുപ്പി എന്ന് വിളിക്കുന്ന വിഷ്ണുവാണ്. എന്തിനാവോ അവൻ കിടന്നു കാറണത്. കടയിൽ എന്നും വന്നിരിക്കാറുള്ള നിസീദ് മാപ്പളയോട് കട നോക്കാനേൽപ്പിച്ച് അമൽ വിഷ്ണുവിന്റെ നേരെ നടന്നു. എന്താടാ പൊട്ടിക്കുപ്പി എവിടെ പോവാനാ തിളങ്ങുന്ന ഷർട്ടും ക്ലീൻ ഷേവ് മുഖവും കൊള്ളാം. ഡാ അമലെ പെണ്ണുകാണാൻ പോവാടാ നീയും വരണം എനിക്കൊരു ധൈര്യത്തിന്. കാണാൻ പൊടിക്കുപ്പി ആണെലും അമലിനേക്കാൾ അഞ്ച് വയസ് മൂത്തതാണ് വിഷണു കല്യാണക്കാര്യം പറഞ്ഞ് എന്നും അവന്റമ്മ അവനെ പൊരിച്ചെടുക്കുമ്പോൾ അമലും കൂടെ ഉണ്ടാവാറുണ്ട് അന്നൊന്നും പിടികൊടുക്കാത്ത ഇവനിപ്പോൾ ഇതെന്ത് പറ്റി. ആ എന്തേലുമാട്ടെ ആത്മ സുഹൃത്ത് ഒരു അപകടം പറ്റുമ്പോൾ കൂടെ നിന്നല്ലേ പറ്റൂ. അമൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

കാറിലാണ് പോവുന്നത്. വിഷ്ണുവിന്റെ അമ്മയും പെങ്ങളും അളിയനുമാണ് കാറിലുണ്ടായിരുന്നത്. അമലിനെ കണ്ടയുടനെ പെങ്ങൾ കാറിന്റെ പിറകെന്ന് ഇറങ്ങി മുൻസീറ്റിൽ അളിയനൊപ്പം ഞെളിഞ്ഞിരുന്നു. പിറകിൽ വിഷ്ണുവിന്റെ അമ്മയോടൊപ്പം ഇരുന്ന് പോവുന്നതിലും നല്ലത് വല്ല പാണ്ടി ലോറിക്ക് മുന്നിലും എടുത്ത് ചാടണ താണെന്ന് അമൽ ഓർത്തു. വെറെ വഴിയില്ല പോയല്ലെ പറ്റൂ. കാറിൽ കയറിയതും സ്വിചിട്ട പോലെ അവന്റമ്മ സംസാരം തൊടങ്ങി. സംസാരം നിർത്തിയതോ പെണ്ണിന്റെ വീട്ടുമുറ്റത്ത് കാർനിർത്തിയപ്പോർ .

അഞ്ച് പേരും കാറിൽ നിന്നും പുറത്തിറങ്ങി. വല്യ വലിപ്പമൊന്നും ഇല്ലാത്ത നല്ല ഭംഗിയുള്ള ഓട് പാകിയ വീട്. മുറ്റം നിറയെ ചെടികളും പൂക്കളും . വീടിനടുത്ത് എത്തിയപ്പഴേ ശരീരത്തിലൊരു തണുപ്പ’ കയറിയ പോലെ തോന്നി അമലിന്. വീട്ടു വരാന്തയിൽ നന്നേ പ്രായം കൂടിയ ഒരു മൻഷ്യൻ തങ്ങളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വരൂ വരൂ അകത്തേക്കിരിക്കാം അയാൾ സൗമ്യമായി ചെറുമന്ദഹാസത്തോടെ പറഞ്ഞു. വിഷ്ണുവിന്റെ അളിയൻ എല്ലാവരെയും പരിചയപ്പെടുത്തി. ശേഷം ആ പ്രായം ചെന്ന മനുഷ്യൻ സ്വയം പരിചയപ്പെടുത്തിത്തുടങ്ങി. എന്റെ പേര് മനോഹരൻ എനിക്ക് 3 പെൺകുട്ടികളാണ്. അയാൾ പറഞ്ഞു തുടങ്ങി. രണ്ട് പേരുടെ വിവാഹം കഴിഞ്ഞു ഇളയവൾ 9 ൽ പഠിക്കുവാണ്. എന്റെ ഭാര്യ വത്സല ടീച്ചറായിരുന്നു. ഇപ്പോ റിട്ടയറായി. വിഷ്ണു അമലിനെ നോക്കി എന്റെ കാവിലമ്മേ 9ൽ പഠിക്കണ കൊച്ചിനെ കാണാനാണോ ഞാനീ കോലം കെട്ടി വന്നേക്കുന്ന . വിഷ്ണുവിന്റെ മുഖം കണ്ടപ്പഴേ മനോഹരനും കാര്യം പിടികിട്ടി. മോനെ പറയുമ്പോൾ എല്ലാം പറയണമല്ലോ പെണ്ണുകാണാൻ വരുന്നോരോട് എല്ലാം തുറന്നു പറയണമെന്ന് അമ്മൂട്ടി പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവളെ ഞാൻ അമ്മൂട്ടീന്നാ വിളിക്കണേ. അത് പറയുമ്പോൾ ആ മനുഷ്യന്റെ കണ്ണിലെ തീവ്രമായ വാത്സല്യം അമൽ തൊട്ടറിഞ്ഞു. കാര്യം എന്താന്ന് വച്ചാൽ നിങ്ങൾ കാണാൻ വന്ന കുട്ടി എന്റെ സ്വന്തം മകളല്ല. ഞാനെടുത്ത് വളർത്തിയതാണ്. അകന്ന ബന്ധത്തിലെ കുട്ടിയാ അതിന് അച്ഛനും അമ്മയുമില്ല. ചെറുപ്പം മുതൽ ഇവിടാണ് വളർന്നെ. എന്റെ സ്വന്തം കുട്ടിയായിട്ടാ ഞാനതിനെ വളർത്തിയെ …………….. അതേ മനോഹരേട്ടാ ആരോരുമില്ലാത്ത ഒരു അനാഥപ്പെണ്ണിനെ എന്തായാലും എന്റെ മോന് വേണ്ട വിഷ്ണുവിന്റെ അമ്മയുടെ സ്വരമായിരുന്നു അത്. പെട്ടെന്ന് അവിടം നിശബ്ദമായി. വിഷ്ണു പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു പിന്നാലെ അമലും.

കടയിൽ തിരിച്ചെത്തിയിട്ട് അവിടിരിക്കാൻ തോന്നിയില്ല അമലിന്. പ്രായം ചെന്ന മനോഹരന്റെ വേദന നിറഞ്ഞ മുഖമായിരുന്നു മനസ് നിറയെ. ദേഷ്യവും സങ്കടവും എന്തൊക്കെയോ തോന്നി അമലിന്. അവൻ ഉടനെ ഫോണെടുത്ത് വിഷ്ണുവിനെ വിളിച്ചു. ഒറ്റ റിംഗ് കൊണ്ട് മറുതലയ്ക്കൽ വിഷ്ണുവിന്റെ ശബ്ദം കേട്ടു. ഡാ നിനക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാലെന്താ അനാഥയായതു അവളുടെ തെറ്റ് കൊണ്ടാണോ അമലിന്റെ വെറുപ്പ് നിറഞ്ഞ വാക്കുകൾ വിഷ്ണുവിനെ ചൊടിപ്പിച്ചു. നീ പോടാ എന്റമ്മയ്ക്ക് ഇഷ്ടമില്ലാതെ ഞാൻ എങ്ങനാ അതിനെ കെട്ടിക്കൊണ്ടുവരിക. നിനക്ക് അത്രയ്ക്ക് നോവുന്നുണ്ടേൽ നീ പോയി കെട്ട്. അതും പറഞ്ഞ് വിഷ്ണു കാൾ കട്ട് ചെയ്തു.

കടയടച്ച് അമൽ നേരെ വീട്ടിലേക്ക് നടന്നു. കഴിക്കാനോ കുളിക്കാനൊ നിൽക്കാതെ നേരെ കട്ടിലിൽ ചെന്ന് വീണു. വിഷ്ണുവിനോട് ദേഷ്യപ്പെട രുതായിരുന്നു. അവന്റെ അമ്മേടെ സ്വഭാവം മറ്റാരെക്കാളും നന്നായി തനിക്കറിയാവുന്നതാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. ലക്ഷമിയെ മനസിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നേരത്തെ വിഷ്ണു ചോദിച്ച ചോദ്യത്തിന് ചങ്കൂറ്റത്തോടെ മറുപടി കൊടുത്തേനെ. അമ്മ വന്ന് ഉണ്ണാൻ വിളിച്ചിട്ടും അമൽ പോയില്ല വിഷ്ണുവിന്റെ വീട്ടീന്ന് കഴിച്ചുവെന്ന് കള്ളം പറഞ്ഞു. ഇത്രേം നേരം ആയിട്ടും ലക്ഷമിയുടെ മെസേജ് കാണാഞ്ഞിട്ട് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്മി ഓൺലൈനിൽ വന്നില്ല . അമലിന് വല്ലാത്ത ഭീതി തോന്നി. ഒടുക്കം അവനൊന്ന് തീരുമാനിച്ചു. പെങ്ങൾ അനുപമയെ വിളിക്കാം അവൾടെ കൂട്ടുകാരി ആയിരുന്നുല്ലോ ചിലപ്പോൾ എന്തേലും അറിയാമെങ്കിലോ. അനുപമയെ വിളച്ച് കോൾ പോണതിന് മുമ്പേ അലിന് വിയർക്കാൻ തുടങ്ങി പെങ്ങളാണേലും എന്ത് ചോദിക്കും അവളോട്. ചെറുപ്പം മുതൽ കുടുംബ ഭാരം ഏറ്റെടുത്തോണ്ട് ഒരു അച്ഛന്റെ സ്ഥാനമാണ് അവൾക്കെന്നോട്. എന്തും വരട്ടെ ലക്ഷ്മിയെ നഷ്ടപ്പെടുത്താൻ വയ്യ.

എന്താ ഏട്ടാ വിളിച്ചെ അനുപമയാണ്. അനു ഒരു കാര്യം അറിയാൻ വിളിച്ചതാ. … നിന്റെ കൂട ഡാൻസ് ക്ലാസിൽ ഉണ്ടായിരുന്ന കുട്ടിയില്ലേ ഒരു ലക്ഷമി അവളിപ്പോൾ എവിടാന്നറിയുമോ ഒറ്റശ്വാസത്തിലുള്ള അമലിന്റെ സംസാരം കേട്ടപ്പഴേ അനുവിന് കാര്യം പിടി കിട്ടി. അതുകൊണ്ട് തന്നെ ഏട്ടനെ കൂടുതൽ ചമ്മിപ്പിക്കേണ്ടെന്ന് കരുതി അവൾ ലക്ഷമിയുടെ വീട് പറഞ്ഞു കൊടുത്തു. ഒപ്പം മറ്റു ചില കാര്യങ്ങളും …… ഫോൺ കട്ട ചെയ്ത ഉടൻ അമൽ പൊട്ടിക്കരഞ്ഞു പോയി. വിഷ്ണുവിന്റെ അമ്മ വേണ്ടെന്ന് വച്ച് കുട്ടി …

അധികം വൈകാതെ അമൽ അച്ഛനോടും അമ്മയോടും കാര്യങ്ങൾ അവതരിപ്പിച്ചു. ശേഷം ഒരു ബ്രോക്കർ വഴി ലക്ഷ്മിയുടെ രക്ഷാകർത്താവ് മനോഹരന്റെ അടുക്കലേക്കും വിമരം എത്തിച്ചു.

എല്ലാം അറിഞ്ഞ് ഒരാൾ തന്നെ സ്വീകരിക്കാൻ തയാറായി വന്നുവെന്നേ ലക്ഷമി അറിഞ്ഞിരുന്നുള്ളൂ. അവളുടെ വീട്ടിലെത്തി ഇരിക്കുമ്പോൾ മനോഹരൻ അമലിനെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. മോൻ അന്ന് വന്നതല്ലേ ഒരു സഹതാപത്തിന്റെ പേരിലാണേൽ വേണ്ട എന്റെ കുട്ടിയെ വിട്ടേക്കൂ. അമൽ എഴുന്നേറ്റ് മനോഹരന്റെ മുന്നിൽ പോയി നിന്നു. മനോഹരൻ കസേര വിട്ടെഴുന്നേറ്റു. അമൽ മനോഹരന്റെ ഇരുകൈകളും പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു ഉറച്ച സ്വരത്തിൽ പറഞ്ഞു. ലക്ഷ്മിയെ എനിക്ക് ജീവനാണ്. അങ്ങ് അനുഗ്രഹിച്ച് അവളെ എന്റെ കയ്യിൽ ഏൽപ്പിച്ചാ മാത്രം മതി. അതു പറയുമ്പോൾ അമലിന്റെ കണ്ണുകളും മനോഹരന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു. വത്സലേ അമ്മുവിനെ ( ലക്ഷ്മിയെ അമ്മുവെന്നാണ് വിളിക്കാറുള്ളതെന്ന് നേരത്തെ പറഞ്ഞിരുന്നു ) വിളിക്ക്. അയാൾ ഉത്സാഹത്തോടെ പറഞ്ഞു. വേണ്ട ലക്ഷ്മി എവിടെയാണുള്ളത് ഞാനങ്ങോട്ട് പോയി കണ്ടോളാം എല്ലാവരും അനുവദിക്കുകയാണെങ്കിൽ മാത്രം. അമൽ എല്ലാ മുഖങ്ങളിലും മാറി മാറി നോക്കി. അവൾ അടുക്കള ചായ്പ്പിലുണ്ട് വത്സലയാണത് പറഞ്ഞു.

അമൽ ചായ്പ്പ് ലക്ഷ്യമാക്കി നടന്നു അവളെ കാണാനുള്ള കൊതി കൊണ്ടാവും നടന്നിട്ടും എത്താത്ത പോലെ . ചായ്പിലെത്തിയതും അവൻ കണ്ടു ദൂരെ മിഴിനട്ട് നിൽക്കുന്ന ലക്ഷ്മിയെ അവൻ ചെറുതായൊന്ന് ചുമച്ചു. അവൾ അവനെ നോക്കിയില്ല പകരം അവനഭിമുഖമായി നിലത്ത് നോക്കി നിന്നു. ചമയങ്ങളില്ലാത്ത അവളെ കണ്ടപ്പഴേ കൈ പിടിച്ച് കൂടെ കൂട്ടാൻ തോന്നി അവന്.

പെട്ടെന്നാണ് ലക്ഷ്മി സംസാരിച്ചത്. മധുരമാർന്ന അവളുടെ ശബ്ദം അവനെ അന്ധമായ സ്നേഹത്തിലേക്ക് നയിച്ചു. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞാണ് അങ്ങെന്നെ കാണാൻ വന്നതെന്ന് അച്ഛൻ പറഞ്ഞു. നിങ്ങൾ അറിയാത്തതായി ഒന്നൂടെ ഉണ്ട്. അച്ഛന്റെ മൂത്ത രണ്ട് പെൺമക്കളുടെ കല്യാണം നടത്തിയപ്പോഴേക്ക് ഇവിടെ കുറച്ച് പരിങ്ങലിലായി. ഇളയവളെ പഠിപ്പിക്കാനും വേണം പണം പിന്നെ അവൾ വളർന്നാൽ അവൾടെ ജീവിതം. എന്തൊക്കെ ആയാലും എന്റെ കാര്യങ്ങളിലൊന്നും ഇവിടാരും ഒരു മുടക്കും വരുത്തിയിട്ടില്ല. സ്വന്തമല്ലാഞ്ഞിട്ടും സ്വന്തമായി സ്റ്റേഹിച്ച നല്ല മനസിനുടമകളാണ് ഇവിടുള്ളവർ . എന്റെ വിവാഹം നടത്താൻ അച്ഛൻ ഈ വീട് വിൽക്കാനുള്ള തയാറെടുപ്പിലാണ്. എന്നെ സ്റ്റേഹിച്ച ഈ പാവങ്ങളെ തെരുവിലേക്കിറക്കി വിട്ടിട്ട് എനിക്കൊരു ജീവിതം വേണ്ട. എല്ലാം അറിഞ്ഞ് എന്നെ താലി ചാർത്താൻ വന്ന അങ്ങേക്ക് തരാൻ പരിശുദ്ധമായൊരു മനസും ശരീരവുമല്ലാതെ മറ്റൊന്നും എന്റെ കയ്യിലില്ല. ലക്ഷ്മിയുടെ തുറന്നുള്ള സംസാരം കേട്ട് അമലിന് പിടിച്ചു നിൽക്കാനായില്ല. കുനിഞ്ഞു നിൽക്കുന്ന അവളുടെ മുഖം കോരിയെടുത്ത് നിറഞ്ഞ കണ്ണുകളിൽ ചുംബിച്ചതും ഒറ്റനിമിഷം കൊണ്ടായിരുന്നു. കുതറി മാറിയ ലക്ഷ്മി അമലിനെ കണ്ട് അന്ധാളിച്ചു. ഞാൻ വരും അധികം വൈകാതെ ഒരു താലിച്ചരടുമായ് നിന്റെ സുഹൃത്തിന്റെ അതായത് എന്റെ പെങ്ങളുടെ ഏടത്തിയായ് എന്റെ കൈപ്പിടിച്ച് വന്നാ മതി. ലക്ഷ്മിക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കാതെ അമൽ തിരിഞ്ഞ് നടന്നു.

ഇവൾ തന്നെയാണ് എന്റെ പെണ്ണ്. മനുഷ്യ മനസിനെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഇവൾക്കേ അതിനവകാശമുള്ളൂ. മനോഹരന്റെ കൈ മുറുകെ പിടിച്ച് ഉറപ്പു കൊടുത്ത് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ അമൽ കണ്ടു ചായ്പ്പിലെ മങ്ങിയ വെട്ടത്തിൽ ലക്ഷ്മിയുടെ കണ്ണുകൾ … തുളുമ്പി നിൽക്കുന്ന ആ കണ്ണുകളിലെ നോട്ടത്തിന്റെ അർത്ഥം അവനല്ലാതെ മറ്റാർക്കും മനസിലാക്കാൻ പറ്റില്ലായിരുന്നു…..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Manjusha Karakkadan

Leave a Reply

Your email address will not be published. Required fields are marked *