നീ പറയുന്നത് കേട്ടാല്‍ തോന്നും എനിക്ക് ഈ കാര്യത്തില്‍ വലിയ എക്സ്പീരിയന്‍സ്‌ ആണെന്ന്….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ameen azad

ഇന്നലെ പറഞ്ഞുറപ്പിച്ചു വെച്ചിരുന്നതുപോലെ രാവിലെ കൃത്യം എട്ടുമണിക്ക് തന്നെ ശ്യാമിന്റെ ഫോൺ കോൾ രമ്യയെ തേടി എത്തി.

” മോളെ രമ്യ….ദേ…ലക്ഷ്മി വിളിക്കുന്നു…”

ഫോണിന്റെ ഡിസ്പ്ലേയില്‍ തെളിഞ്ഞ പേര് കണ്ട് അമ്മ വിളിച്ചു പറഞ്ഞു.

അടുക്കളയില്‍ നിന്നും വേഗം വന്ന് അമ്മയുടെ കയ്യില്‍ നിന്നും ഫോൺ വാങ്ങിക്കൊണ്ട് അവൾ റൂമിലേക്ക് കയറി വാതിൽ പതിയെ ചാരി…..

“ശ്യാം, എന്തിനാ ഇങ്ങോട്ട് വിളിക്കുന്നത്….ഞാൻ പറഞ്ഞല്ലോ….ഞാൻ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ നിന്നെ അങ്ങോട്ട് വിളിക്കാമെന്ന്…..ഇപ്പോൾ അമ്മ ഫോൺ എടുത്തേനെ…..”

“അതു പിന്നെ…..എന്തോ….? എനിക്കൊരു ടെന്‍ഷന്‍ പോലെ….അതാ വിളിച്ചത്….”

” നീ പറയുന്നത് കേട്ടാല്‍ തോന്നും എനിക്ക് ഈ കാര്യത്തില്‍ വലിയ എക്സ്പീരിയന്‍സ്‌ ആണെന്ന്….നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ ഫോൺ വെച്ചേ….ഞാനൊന്ന് റെഡിയാവട്ടെ….”

അവന്റെ കോൾ കട്ട് ചെയ്തിട്ട് മൊബൈൽ ഫോൺ മേശപ്പുറത്ത് വച്ചു.

വേഗം തന്നെ റെഡിയായി അവന്‍ കാത്തു നില്‍ക്കാം എന്ന് പറഞ്ഞ ഇടത്തേക്ക് സഞ്ചരിക്കുമ്പോള്‍ അവളുടെ മനസ്സിലേക്ക് അവന്‍ കടന്നു വന്നു…, പ്രേമത്തിന്റെ, പ്രണയത്തിന്റെ ഒരു കൂട്ടം പനിന്നീര്‍പൂക്കളുമായി….

അവൾക്കറിയാം…, രണ്ട് ദിവസം കൂടി മാത്രമെ ശ്യാം നാട്ടില്‍ ഉണ്ടാവൂ….അതു കഴിഞ്ഞാല്‍ അവന്‍ ഗൾഫിലേക്ക് പോകും, അവന്റെ അച്ഛന് അവിടെ ബിസിനസാണ്…., അവന്റെ ഫാമിലി മൊത്തം അവിടെയാണ് താമസിക്കുന്നത്……ഞങ്ങളുടെ വിവാഹം കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് അവന്‍ പോകുന്നത്….”

“”പാവം എന്റെ ശ്യാം…..! അവന്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്….

അവൾ ആഗ്രഹിച്ചതും ,അവൾ സ്വപ്നം കണ്ടതും…..എല്ലാം…അവർ തമ്മിലുള്ള വിവാഹജീവിതത്തെ കുറിച്ച് മാത്രമായിരുന്നു…!!

അത്രമേല്‍ അവൾക്ക് അവനെ ഇഷ്ടമാണ്….!

തിരിച്ച് അവന്……, ഈ ലോകത്തെ എന്തിനെക്കാളും, ഏതിനെക്കാളും പ്രിയപ്പെട്ടതാണ് അവൾ….!

അവന്റെ മനസ്സില്‍ അവളോടുള്ള പ്രേമം അടങ്ങാത്ത കാട്ടുതീ പോലെ പടർന്നു പന്തലിച്ചു നില്‍ക്കുകയാണ്….!! ******

സിറ്റിയിലെ ആ സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ അവന്റെ കാര്‍ വന്നു നിന്നു….

ഹോട്ടലിലെ ആ റൂംമിന്റെ വാതിൽ മെല്ലെ തുറന്ന് അവന്‍ അവളെയും കൂട്ടി കൊണ്ട്‌ അകത്തേക്ക് പ്രവേശിപ്പിച്ചു…..!

ഒരു നിമിഷം എല്ലാം മറന്ന് അവരുടെ കണ്ണുകള്‍ പരസ്പരം ആലിംഗനം ചെയ്തു.

“എന്താ എന്നെ ഇങ്ങനെ നോക്കുന്നത്…..”

അവൾ നാണത്തോടെ അവനെ നോക്കി…

“നീ ഇപ്പോൾ എത്ര സുന്ദരിയാണ്…കാണാന്‍….”

നാണം കൊണ്ട് പൂത്തു നിന്ന അവളുടെ മുഖം ഇരു കൈക്കുമ്പിളില്‍ കോരിയെടുത്ത് അവന്‍ ചുടു ചുംബനങ്ങളാല്‍ പൊതിഞ്ഞു…..

അവിടെ കിടന്ന പട്ടു മെത്തയിലേക്ക് അവളെ അവന്‍ പ്രേമത്തോടെ ക്ഷണിച്ചു…

അവന്റെ കൈ വിരലുകള്‍ അവളുടെ കവിളിലൂടെ ഇഴഞ്ഞു നീങ്ങി മാറിലേക്ക് സഞ്ചരിച്ചിക്കവെ മുറിയുടെ വാതില്‍ക്കല്‍ ആരോ ശക്തിയായി മുട്ടി വിളിക്കുന്ന ശബ്ദം അവനെ ഞെട്ടി വിറപ്പിച്ചു….!!

ഇടി വെട്ടുന്ന ഭയത്തോടെ…..,എന്തു ചെയ്യണമെന്നറിയാതെ അവന്റെ പുറകിലേക്ക് അവൾ നീങ്ങി…

മുട്ടി വിളിയുടെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിലായി…!!

വാതിൽ പതിയെ തുറന്നതും….

“ഭാ…കള്ള നായിന്റെ മോനെ….ഭാര്യയും, രണ്ട് കുട്ടികളും, കുടുംബവും ഉള്ള നിനക്ക്……കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഹോട്ടൽ മുറിയില്‍ വിളിച്ചു കൊണ്ടുവരലാണോട പണി ”

പുറത്തു നിന്നും റൂമിലേക്ക് ഇരച്ചു കയറിവന്ന എസ്. ഐയുടെ വലം കൈ അവന്റെ കവിളില്‍ വന്നു ശക്തിയായി പതിച്ചു.

“ഇങ്ങോട്ട് ഇറങ്ങി വാടി….നീ പഠിക്കാനാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങുന്നത് ഇതിനാണോ”

ലേഡി പോലീസിന്റെ ശബ്ദം ആ റൂമിൽ മുഴങ്ങി…..

“അയ്യോ സാറേ….എന്നെ ഒന്നും ചെയ്യല്ലേ……സാറേ. അറിയാതെ പറ്റി പോയതാണ്‌….ഇനി ഒരിക്കലും ചെയ്യില്ല സാറേ…..”

അവന്‍ എസ്. ഐയോട് കെഞ്ചി കേണു….!!

ആ പോലീസുക്കാര്‍ക്കിടയില്‍ നിന്നും ഒരു സൂചി മുനയുടെ മൂര്‍ച്ചയുള്ള നോട്ടം അവനു നേരെ തുളച്ചുകയറി…..

അവന്റെ ഭാര്യ ഗായത്രി മുന്നിലേക്ക് കയറി നിന്നു!!

” എന്റെയും…,എന്റെ മക്കളുടെയും ജീവിതം നശിപ്പിച്ച ഇയാളെ വെറുതെ വിടരുത് സാറേ…”

അവളുടെ വാക്കുകള്‍ അവന്റെ ഹൃദയത്തെ രണ്ടായി പിളര്‍ന്നു….!!

ആ പെണ്‍കുട്ടിയുടെ വേണ്ടപ്പെട്ടവരെ എത്രയുംവേഗം വിളിച്ച് അറിയിക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാൻ ലേഡീ പൊലീസിനോട് എസ്. ഐ ആവശ്യപ്പെട്ടു.

അവന്റെ കഴുത്തിന് കുത്തി പിടിച്ച് ഹോട്ടൽ റൂമിൽ നിന്നും ബലമായി വലിച്ചിറക്കി കൊണ്ടുവന്ന് എസ്.ഐയും സംഘവും അവനെ ജീപ്പില്‍ തള്ളി കയറ്റി.

“നിങ്ങൾ പേടിക്കണ്ട…..ധൈര്യമായിട്ടിരിക്കൂ.ഇത് ഇവന്റെ സ്ഥിരം ഇടപാടാണ്…..ഇവനെതിരെ നാലഞ്ച് പരാതികള്‍ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്…ഇവനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു…എന്താ യാലും തക്കസമയത്ത് തന്നെ നിങ്ങൾ ഇവനെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങളെ അറിയിച്ചത് വലിയൊരു ഉപകാരമായി…താങ്ക്യു”

എസ്.ഐയുടെ നല്ല വാക്കുകള്‍ക്ക് നേരെ ഉറച്ച മനസ്സോടെ അവൾ സമ്മതം മൂളി…

ഭർത്താവിനെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഭാര്യ , അച്ഛനെ മാത്രം സ്നേഹിക്കുന്ന പൊന്നു മക്കള്‍…..ഈ വിശ്വാസങ്ങളെയെല്ലാം കാറ്റില്‍ പറത്തി കൊണ്ട് അയാള്‍ ഒളിച്ചും, പാത്തും നടത്തുന്ന തെണ്ടിത്തരം കണ്ടു നിൽക്കാൻ അവളിലെ ‘കുടുംബത്തിൽ പിറന്ന പെണ്ണിന്റെ അഭിമാനം’ ഒരിക്കലും അനുവദിക്കുമായിരുന്നില്ല.

*വിശ്വാസ വഞ്ചന- അതൊരിക്കലും പൊറുക്കാന്‍ കഴിയാത്ത വലിയൊരു മുറിവാണ്‌ “” എന്ന വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ച് അവൾ ഉറച്ച ചുവടുകള്‍ മുന്നോട്ട് വെച്ചു….

അവളുടെ കണ്‍മുന്നിലൂടെ അവനെയും വഹിച്ചുകൊണ്ട് പൊലീസ് ജീപ്പ് ആ ഹോട്ടലിന്റെ ഗേറ്റും കടന്നു പോയി.

*

Written by : ameen azad

Leave a Reply

Your email address will not be published. Required fields are marked *