രാവണത്രേയ, തുടർക്കഥ ഭാഗം 37 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

കഷ്ടമുണ്ട് ട്ടോ രാവൺ… ആയമ്മേടെ മുന്നിലും വേണോ ഈ അഭിനയം…!!

ത്രേയേടെ മുഖം പരിഭവത്തോടെ വാടിയതും രാവൺ വാത്സല്യത്തോടെ അവളെ അടുത്ത് വിളിച്ച് ഇരുകൈകളും അവളുടെ കഴുത്തിലൂടെ വട്ടം ചുറ്റി പിടിച്ചു….

ഞാനെന്ത് പറഞ്ഞിട്ടാ നിന്നെ ഇവിടേക്ക് കൂട്ടീട്ട് വന്നത്… അതൊക്കെ തെറ്റിക്കാനാ തീരുമാനം…!!!

അല്ല രാവൺ ഞാൻ…!!!

കുറച്ചു ദിവസങ്ങൾ മാത്രമല്ലേ ഞാൻ ചോദിക്കുന്നുള്ളൂ…. വളരെ കുറച്ച് ദിവസങ്ങൾ… അത് വരെ ഒന്ന് adjust ചെയ്തൂടെ ത്രേയ നിനക്ക്…!!!

Adjust ചെയ്യാം.. എങ്കിലും…!!!

ഒരു എങ്കിലും ഇല്ല… കുറച്ചു നാള് കൂടി നമ്മളീ നാടകവുമായി മുന്നോട്ട് പോകുന്നു….!!! Ok…

രാവൺ ത്രേയയുടെ മൂക്കിൻ തുമ്പിലേക്ക് മെല്ലെ വിരൽ ഞൊടിച്ചു…

ആഹ്…. ദുഷ്ടാ… എനിക്ക് വേദനിച്ചു….!!!

ആണോ…!! എങ്കില് വേദനിപ്പിക്കാതെ ഒരു സമ്മാനം തരട്ടേ…

രാവൺ ഒരു കുസൃതിയോടെ അവളുടെ മുഖത്തോട് അടുത്തതും ത്രേയ ഒരു പുഞ്ചിരി കടിച്ചമർത്തി കൊണ്ട് അവനെ അവളിൽ നിന്നും തള്ളിമാറ്റി…

എനിക്ക് നിന്റെ ഈ സമ്മാനം തീരെ…തീരെ ആവശ്യമില്ല…

ന്മ്മ്മ്…ഓക്കെ…!!! എങ്കില് ഞാനിത് അവൾക് കൊടുത്തോളാം… വേദ്യയ്ക്കേ…

രാവൺ ഒരു കൂസലും കൂടാതെ ഇരു കൈകളും നിവർത്തി ചുമലൊന്ന് ചലിപ്പിച്ചു…

അങ്ങനെ നീയിപ്പോ വേദ്യയ്ക്ക് ഗിഫ്റ്റ് കൊടുക്കും ല്ലേ…!!

ത്രേയ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ച് അവനെ അവളോട് ചേർത്തു…. ഒരു പുഞ്ചിരിയോടെ രാവൺ അവളിലേക്ക് നോട്ടം കൊടുത്തു നിന്നതും ത്രേയയുടെ മുഖം പ്രണയാർദ്രമായി അവനോട് അടുത്ത് വന്നു…. അവളുടെ അധരങ്ങളിലേക്കും കണ്ണുകളിലേക്കും പ്രദക്ഷിണം വച്ചു കൊണ്ടിരുന്ന രാവണിന്റെ മനസ്സ് മറ്റൊരു ലോകത്തായിരുന്നു….

അവന്റെ മുഖത്തോട് കൂടുതൽ അടുത്ത ത്രേയ ഒരു കുറുമ്പോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവിടെയൊന്ന് അമർത്തി കടിച്ചു…..

ആആആആ….ഡീ പുല്ലേ.. എന്താടീ നീ ഈ കാണിച്ചേ…

അവന്റെ ആ പറച്ചില് കേട്ട് ത്രേയ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് മുഖമുയർത്തി….

ഇവിടെയല്ലേ നീ അവളെ ചേർത്ത് നിർത്തിയത്… ഈ നെഞ്ചിലേക്ക് ചേർത്തു കൊണ്ടല്ലേ നീയവളെ ഹഗ്ഗ് ചെയ്തത്… ഇനി എന്റെ കണ്ണിന് മുന്നിൽ വെച്ച് അതുപോലെ ഒരു സംഭവം ഉണ്ടായാൽ ഈ ത്രേയേടെ തനി സ്വരൂപം നീ കാണും…

ത്രേയ പറഞ്ഞത് കേട്ട് മറുപടിയൊന്നും പറയാതെ രാവൺ നെഞ്ചും തടവി നിന്നു….

നീ എന്നെ ഹഗ് ചെയ്യാറില്ല… അതുകൊണ്ടല്ലേ ഞാൻ അവളെ….!!!

രാവൺ അത് പറഞ്ഞ് മുഴുവിക്കും മുമ്പ് ത്രേയ അവന്റെ ഇരുകവിളിലേക്കും മാറിമാറി അമർത്തി ചുംബിച്ചു കൊണ്ട് അവനെ ഇറുകെ പുണർന്നു…..

ഇനി നിന്നെ ഹഗ് ചെയ്യാനും കിസ് ചെയ്യാനും ഞാൻ മാത്രം മതി….!!! കേട്ടല്ലോ…!!!

രാവണിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഒരു പരിഭവത്തോടെ അവളങ്ങനെ പറഞ്ഞതും രാവൺ ഒരു പുഞ്ചിരിയോടെ അവളെ മുറുകെ കെട്ടിപ്പിടിച്ച് നിലത്ത് നിന്നും എടുത്തുയർത്തി…. അവന്റെ തലയ്ക്ക് മുകളിൽ ഉയർന്നു പൊങ്ങിയ ത്രേയ ഒരു പുഞ്ചിരിയോടെ അവളുടെ മുഖം അവന്റെ മുഖത്തോട് അടുപ്പിച്ചു… ഇരുകൈകളും കൊണ്ട് അവന്റെ മുഖം കൈക്കുമ്പിളിലെടുത്തു വച്ചു….

ഞാൻ പ്രണയിച്ചിരുന്ന ത്രയമ്പക വേണുഗോപൻ അല്പം possessive ആയിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു… പക്ഷേ എന്റെ ഭാര്യയായ ത്രയമ്പക രാവൺ ഇത്രയും possessive ആയിരുന്ന കാര്യം ഞാൻ അറിഞ്ഞില്ല… അതുകൊണ്ട് ഇനി ഒരിക്കലും ഞാൻ അവളെ ഹഗ് ചെയ്യില്ലാട്ടോ….!!!

രാവൺ അല്പം വാത്സല്യത്തോടെ പറഞ്ഞതും ത്രേയ അത് മൂളി കേട്ട് അവനൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു….

ത്രേയ…ഞാനിനി അല്പം സീരിയസായ ഒരു കാര്യം പറയട്ടേ…!!!

അത് കേട്ടതും ത്രേയ രാവണിന്റെ മുഖത്തേക്ക് അല്പം സംശയഭാവത്തോടെ നോക്കി….

ഇനി ഒരിക്കലും വിഷമിപ്പിക്കില്ല എന്ന് ഞാൻ നിനക്ക് വാക്ക് നല്കിയതാണ്… പക്ഷേ അറിഞ്ഞു കൊണ്ടല്ലെങ്കിൽ പോലും ചിലപ്പോൾ അതെനിക്ക് തെറ്റിയ്ക്കേണ്ടി വരും…

അത് കേട്ടതും ത്രേയയുടെ മുഖമൊന്നു വാടി…

വിഷമിക്കാൻ പറഞ്ഞതല്ല… ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനിയും ചില കാര്യങ്ങൾ കണ്ടെത്താനുണ്ടെന്ന്… അതുകൊണ്ട് എല്ലാവർക്കും മുന്നിൽ ചില സന്ദർഭങ്ങളിൽ എനിക്ക് നിന്നെ വിഷമിപ്പിക്കേണ്ടി വരും… ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും… അപ്പോ എന്നോട് ദേഷ്യം തോന്നരുത്…. ഞാൻ എന്ത് പറഞ്ഞാലും വിഷമിക്ക്യേം ചെയ്യരുത്… കേട്ടല്ലോ…

ത്രേയ അത് കേട്ട് മനസ്സില്ലാ മനസ്സോടെ തലയാട്ടി….

ഹാ…. ഇപ്പോ എല്ലാ കാര്യങ്ങളും ഓക്കെ ആയി ഇനി നമുക്ക് പോയി ഫുഡ് കഴിച്ചാലോ….!!!

ത്രേയ അതിന് തലയാട്ടി ഒന്ന് പുഞ്ചിരിച്ചതും രാവൺ അവളെ നിലത്തേക്ക് നിർത്തി… അധിക സമയം അവിടെ നിൽക്കാതെ ഇരുവരും താഴേക്ക് നടന്നു….

ഫുഡ് കഴിയ്ക്കുന്നതിനിടയിൽ അച്ചു വാതോരാതെ ചിലച്ചു കൊണ്ടിരുന്നെങ്കിലും രാവണിന്റെ ശ്രദ്ധ മുഴുവനും ത്രേയയിൽ മാത്രമായിരുന്നു….. വൈദിയുടേയും,പ്രഭയുടേയും,സ്ത്രീ ജനങ്ങളുടേയും കണ്ണു വെട്ടിച്ച് കൊണ്ട് രാവണിന്റെ കണ്ണുകൾ ത്രേയയെ വലയം വച്ചു കൊണ്ടിരുന്നു… അവനടുത്തിരുന്ന അവളുടെ ഇടത് കൈ അവന്റെ കൈപ്പിടിയിൽ ഒതുക്കി കൊണ്ട് ആരും കാണാതെ രാവണതിനെ താലോലിക്കാൻ തുടങ്ങി…

രാവണിന്റെ ചെയ്തികളെ നോക്കി ത്രേയ ശാസനാപൂർവ്വം കണ്ണുരുട്ടി കാണിച്ചെങ്കിലും അവനതിനെ പുഞ്ചിരിയോടെ നേരിട്ടു… വേറെ വഴിയില്ലാതെ അവളാ കൈയ്യ് അവന്റെ കൈപ്പിടിയിൽ തന്നെ വിട്ടു കൊടുത്ത് മുഖത്തൊരു പുഞ്ചിരി അഭിനയിച്ചിരുന്നു…..

അല്ല…അഗ്നി എവിടെ.. കണ്ടില്ലല്ലോ ഇതുവരെ..???

ശന്തനൂന്റെ ആ ചോദ്യം കേട്ടാണ് കൺമണി ഡൈനിംഗ് ഏരിയയിലേക്ക് വന്നത്…. അവളുടെ കണ്ണുകൾ നാല് പാടും അഗ്നിയെ തിരഞ്ഞു നടന്നു… എന്നിട്ടും അവനെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല… കൺമണി അല്പം നിരാശയോടെ കൈയ്യിൽ കരുതിയ കോപ്പ ഡൈനിംഗ് ടേബിളിലേക്ക് വച്ച് തിരികെ റൂമിലേക്ക് നടന്നു….

അപ്പോഴേക്കും ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളും കഴിപ്പ് നിർത്തി എഴുന്നേറ്റിരുന്നു…. കഴിച്ചു കൊണ്ടിരിക്കെ പെട്ടന്നാണ് വേദ്യ vomiting tendency യോടെ ഫുഡിന് മുന്നിൽ നിന്നും എഴുന്നേറ്റ് ഓടിയത്… ആ കാഴ്ച കണ്ടതും എല്ലാവരുടേയും ശ്രദ്ധ ഒരുപോലെ അവളിലേക്ക് തിരിഞ്ഞു….

രാവൺ…മോനേ… വേദ്യയ്ക്ക് എന്താ പറ്റിയതെന്ന് പോയി നോക്ക് നീ…

പ്രഭേടെ ആ പറച്ചില് കേട്ടതും രാവണിന്റെ നോട്ടം അയാളിലേക്ക് തിരിഞ്ഞു…

അതിപ്പോ ഞാൻ തന്നെ അന്വേഷിക്കേണ്ട കാര്യമെന്താ അച്ഛാ… ഊർമ്മിളാന്റിയും,ചെറിയമ്മയും,വൈദിയങ്കിളുമൊക്കെ അവൾക്കൊപ്പം തന്നെ ഇല്ലേ..

രാവണിന്റെ ശബ്ദത്തിൽ തെളിഞ്ഞു നിന്ന ആ മാറ്റം കേട്ട് വേദ്യയ്ക്കരികിലേക്ക് നടക്കാൻ തുനിഞ്ഞ പ്രഭ അവിടെ തന്നെ തറഞ്ഞു നിന്നു പോയി….

നീ എന്താ മോനേ ഇങ്ങനെ സംസാരിക്കുന്നത്… നിന്റെ ഈ പറച്ചില് കേട്ടാൽ അവള് നിന്റെ ശത്രുവാണെന്ന് തോന്നുമല്ലോ…!!!

പ്രഭയുടെ സംസാരം ത്രേയയെ കുത്തി നോവിക്കാൻ പാകത്തിന് നീളുമെന്ന് മനസ്സിലാക്കിയതും രാവൺ ചെയറിൽ നിന്നും എഴുന്നേറ്റു..

അച്ഛനിനി അധികം പരാതികൾ നിരത്തണ്ട… അച്ഛന് ഇപ്പോ ഞാൻ അവളുടെ കാര്യമന്വേഷിക്കണം…. അത്രയല്ലേ വേണ്ടു…

രാവൺ അവിടെ നിന്നും നേരെ വേദ്യയ്ക്ക് അരികിലേക്ക് നടന്നു ചെന്നു… വേദ്യയുടെ സുഖവിവരം അന്വേഷിക്കുന്ന രാവണിനെ കണ്ടതും ത്രേയയ്ക്കൊപ്പം അച്ചൂന്റെയും, ശന്തനൂന്റെയും മുഖത്തും ദേഷ്യം നിറഞ്ഞു… കഴിച്ചു കൊണ്ടിരുന്ന ആഹാരം പകുതിയിൽ നിർത്തി ത്രേയ എഴുന്നേറ്റതും അച്ചുവും ശന്തനുവും അവൾക് കൂട്ടിനെന്ന പോലെ കഴിപ്പ് നിർത്തി എഴുന്നേറ്റു…

ത്രേയ റൂമിലേക്ക് നടന്നു പോകുമ്പോഴും വേദ്യയെ പരിചരിക്കുന്ന തിരക്കിലായിരുന്നു രാവൺ… അവന്റെ നോട്ടം ഒരപേക്ഷയോടെ ത്രേയയിലേക്ക് നീണ്ടതും അവളതിനെ പാടെ അവഗണിച്ച് കൊണ്ട് റൂമിലേക്ക് നടന്നു…. ______________ പതിയെ…പതിയെ..

ഹാളിൽ നിന്നും എല്ലാവരും ചേർന്ന് വേദ്യയെ റൂമിലെ ബെഡിലേക്ക് കൊണ്ടിരുത്തി…. എല്ലാവരുടേയും മുഖത്ത് വിഷമം തങ്ങി നിൽക്കുമ്പോഴും ത്രേയയെ അനുനയിപ്പിക്കാനുള്ള പ്ലാനുകൾ കണ്ടെത്തുകയായിരുന്നു രാവൺ…..

ഇപ്പോ എന്താ പെട്ടെന്ന് ഇങ്ങനെ ഒരു vomiting… കഴിച്ച ഫുഡിന് പ്രത്യേകിച്ച് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ…!! (വസുന്ധര)

അത്… പെട്ടെന്ന്… stomach upset ആയതാ ആന്റി… ഇപ്പോ പ്രോബ്ലമില്ല..

വേദ്യ അവശതയോടെ ബെഡിന്റെ ഹെഡ് ബോർഡിലേക്ക് തല ചായ്ച്ചു വച്ചു….

ഏയ്… അതൊന്നും പറഞ്ഞാൽ പറ്റില്ല… രാവൺ മോനേ… നീ ഡോക്ടറിനെ വിളിച്ചേ…. എന്റെ മോൾടെ ഈ അവസ്ഥ കണ്ടിട്ട് എനിക്കൊട്ടും സഹിക്കുന്നില്ല… (ഊർമ്മിള)

എന്താമ്മേ ഇത്… എനിക്ക് ഒന്നൂല്ല.. എല്ലാവരും ഇങ്ങനെ വട്ടം കൂടി നിന്ന് എന്നെയൊരു രോഗിയാക്കല്ലേ പ്ലീസ്….

വേദ്യേടെ ആ പറച്ചില് കേട്ടതും ഉറക്കം തൂങ്ങി നിന്ന പ്രിയ ചുണ്ട് കോട്ടി അവളെയൊന്ന് പുച്ഛിച്ചു…

ഹോ.. പിന്നെ… ഇവളെ രോഗിയാക്കാൻ ഇവിടെ ആർക്കാ ഉത്സാഹം… വെറുതെ പൂരം കാണാൻ നിൽക്കുന്ന പോലെ.. എനിക്ക് വേറെ പണിയുണ്ട്…

പ്രിയ സ്വയം പിറുപിറുത്തു കൊണ്ട് റൂമിലേക്ക് നടന്നു… അവൾക് പിറകെ തന്നെ ഹരിയും അവിടെ നിന്നും സ്കൂട്ടായി… പിന്നെ ശേഷിച്ച സ്ത്രീജനങ്ങളുടെ കണ്ണ് വെട്ടിച്ച് രാവൺ കൂടി എസ്കേപ്പടിച്ചതും വേദ്യേടെ റൂമിലെ തിരക്കൊഴിഞ്ഞു തുടങ്ങി…. എങ്കിലും ഹരിണിയും,തനുവും കൂടി കാൽക്കലും തലയ്ക്കലുമിരുന്ന് ഉഴിച്ചിലും തടവലും തുടർന്നു കൊണ്ടേയിരുന്നു…. ___________

എല്ലാവരും വേദ്യേടെ റൂമിലായത് കൊണ്ട് ഹാളിലോ ഡൈനിംഗ് ഏരിയയിലോ മറ്റാരും ഉണ്ടായിരുന്നില്ല…. ആ സമയത്താണ് പോർച്ചിൽ അഗ്നിയുടെ ബൈക്ക് വന്നു നിന്നത്…

ബൈക്കിൽ നിന്നും ഇറങ്ങി ഹാളിലേക്ക് കടന്നതും അവനെ വരവേൽക്കാൻ എന്നപോലെ കൺമണി ഓടിക്കിതച്ച് അവന്റെ മുന്നിലേക്ക് വന്നു നിന്നു….

എന്തായിത് മിഴീ… എന്തിനാ ഇങ്ങനെ ഓടണേ…

എവിടെ ആയിരുന്നു അഗ്നി ഇതുവരെ…??? എത്ര നേരായി തിരക്കി ഇരിക്കുന്നൂന്ന് അറിയ്വോ…

കൺമണി ഒരാവേശത്തിന്റെ പുറത്ത് അത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് മുന്നിൽ ചിരിയോടെ നിന്ന അഗ്നിയെ അവൾ ശ്രദ്ധിച്ചത്… ഇരു കൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് അവനവൾക്ക് നേരെ നടന്നു ചെന്നു…

എങ്ങനെ.. എങ്ങനെ… ഇത്രയും നേരവും…. ഇത്രയും നേരവും ആര് കാത്തിരുന്നൂന്നാ പറഞ്ഞത്…!!!

അഗ്നീടെ ചോദ്യം കേട്ട് കൺമണി ഒരു ചളിപ്പ നിറഞ്ഞ മുഖത്തോടെ പിന്നിലേക്ക് നടന്നു…

അപ്പോ എന്നെ ചോദ്യം ചെയ്യാനും വേണ്ടി വളർന്നു ല്ലേ…. ന്മ്മ്മ്… നടക്കട്ടെ… നടക്കട്ടെ…. അപ്പോ എങ്ങനെയാ ഫുഡ് കഴിയ്ക്ക്യല്ലേ….!!!

അഗ്നിയുടെ പറച്ചിലിന് മറുപടിയെന്നോണം കൺമണിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവളും അവനൊപ്പം ഡൈനിംഗ് ഏരിയയിലേക്ക് നടന്നു…

അല്ല… ഇവിടെയുള്ള ബാക്കി എല്ലാവരും എവിടെ…???

ചെയറിലേക്ക് ഇരുന്നു കൊണ്ട് അഗ്നി ചുറ്റിലും ഒന്ന് കണ്ണോടിച്ചു….!! അപ്പോഴേക്കും കൺമണി ഫുഡെല്ലാം പ്ലേറ്റിലേക്ക് എടുത്ത് വയ്ക്കാൻ തുടങ്ങിയിരുന്നു….

ഇന്ന് ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോ വേദ്യയ്ക്ക് എന്തോ ഒരു വല്ലായ്മ പോലെ തോന്നി… എല്ലാവരും അവളെ പരിചരിക്കുന്ന തിരക്കിലാ..

അതെന്താ പറ്റിയേ… ഇപ്പോ ഒരു അസുഖം…!! സീരിയസായി വല്ലതും ആണോ…അതോ സ്ഥിരമായുള്ള acting ആണോ….

ആവോ… കണ്ടിട്ട് കാര്യമായി എന്തോ പ്രോബ്ലം ഉള്ളത് പോലെ തോന്നി… ഇനി സത്യമാണോ കള്ളമാണോന്ന് കണ്ടറിയാം…

കൺമണി അത്രയും പറഞ്ഞ് അഗ്നിയ്ക്ക് ഫുഡെല്ലാം വിളമ്പി വച്ച് അവന് തൊട്ടരികിലായി നിന്നു….

ആഹാ… ഞാൻ ഫുഡ് കഴിയ്ക്കുന്നത് കണ്ട് വയറ് നിറയ്ക്കാനാ പ്ലാൻ… മര്യാദയ്ക്ക് ഇരുന്നേ എന്റെ കൂടെ…

അഗ്നി അധികാരപൂർവ്വം കൺമണിയെ പിടിച്ച് അവന് തൊട്ടരികിലായുള്ള ചെയറിൽ ഇരുത്തി…. അഗ്നി തന്നെ കൺമണിയ്ക്ക് ഫുഡ് വിളമ്പി കൊടുത്ത ശേഷം അവൾക്കൊപ്പം അവനും കഴിച്ചു തുടങ്ങി…….!! _____________ വേദ്യേടെ റൂമിൽ നിന്നും ഒരു വിധം രക്ഷപ്പെട്ട് പുറത്തേക്കിറങ്ങിയ രാവൺ റൂമിന് വെളിയിൽ നിന്ന അച്ചൂനേം ശന്തനൂനേം കണ്ട് അവിടെ തന്നെ നിന്നു…. രാവണിനെ തന്നെ തുറിച്ചു നോക്കി നിൽക്ക്വായിരുന്നു ഇരുവരും….

ന്മ്മ്മ്…എന്താ…??

രാവൺ ഗൗരവമൊട്ടും ചോരാതെ ചോദിച്ചു….

നിന്റെ ഭാര്യ സത്യത്തിൽ ത്രേയയാണോ അതോ വേദ്യയാണോ…???

അച്ചു അല്പം കടുത്ത സ്വരത്തിൽ ചോദിച്ചതും രാവൺ അവന് മുഖം നല്കാതെ കലിപ്പിച്ചു കൊണ്ട് അവനെ മറികടന്ന് നടക്കാൻ ഭാവിച്ചു…

ഒന്ന് നിന്നേ രാവൺ.. എന്റെ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞിട്ട് പോ നീ…

അച്ചു വിടാൻ ഉദ്ദേശമില്ലാത്ത പോലെ അവന്റെ പിറകെ കൂടിയതും രാവൺ അവന് നേരെ തിരിഞ്ഞു….

നിനക്കൊക്കെ ഇപ്പോ എന്താ വേണ്ടത്…

നിന്റെ ഈ character എന്താണെന്ന് ഞങ്ങൾക്ക് ശരിയ്ക്കും മനസിലാകുന്നില്ല രാവൺ… ചില സമയങ്ങളിൽ നീ ത്രേയയെ protect ചെയ്യുന്നു…മറ്റ് ചില സമയങ്ങളിൽ നീ അവളെ തള്ളി കളയുന്നു… ഇപ്പോ തന്നെ കണ്ടില്ലേ അവളുടെ കാര്യത്തിൽ യാതൊരു വിധ ശ്രദ്ധയും നല്കാതെ വേദ്യേടെ അസുഖ വിവരം അന്വേഷിക്കാൻ ഇറങ്ങിയിരിക്കുന്നു…

അച്ചൂട്ടാ വേണ്ട… എന്നെ ഉപദേശിക്കാൻ നില്ക്കണ്ട നീ… അതിനും മാത്രം നീ വളർന്നിട്ടുമില്ല… So ത്രേയയെ ചൊല്ലി നമ്മള് തമ്മിൽ ഒരു തർക്കമോ വഴക്കോ വേണ്ട…!!!

രാവൺ വീണ്ടും അവരെ മറികടന്ന് നടക്കാൻ തുടങ്ങിയതും ശന്തനു രാവണിന്റെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി… അവന്റെ ആ പ്രതികരണം കണ്ടതും രാവൺ പുരികം ചുളിച്ചു കൊണ്ട് അവനെയൊന്ന് നോക്കി….

രാവൺ… ഇതൊന്നും ശരിയല്ലെടാ… നീ ചെയ്തു കൊണ്ടിരിക്കുന്ന ഈ അവഗണന ഒരു പെണ്ണും സഹിക്കില്ല…. അപ്പോ പിന്നെ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ത്രേയ ഇതെങ്ങനെ സഹിക്കും… നിങ്ങൾക്കിടയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്… അതൊക്കെ ഒരു നാളിൽ പൂർണമായും ഇല്ലാതാവും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ… പക്ഷേ ഞങ്ങടെ പ്രതീക്ഷകളെ പാടെ തെറ്റിച്ചു കൊണ്ട് നിങ്ങള് അടുക്കാൻ പറ്റാത്ത വിധം അകന്നു കൊണ്ടിരിക്ക്യാ….!!!

നീ എന്തൊക്കെയാ ശന്തനു ഈ പറയുന്നത്… ഈ കാര്യത്തിലേക്ക് നിങ്ങള് രണ്ടാളും കൂടി വെറുതെ ത്രേയയെ വലിച്ചിഴയ്ക്കേണ്ട ആവശ്യമെന്താ… ഇവിടെ ഇന്നിപ്പോ വേദ്യയ്ക്ക് സുഖമില്ലാതെ വന്നു…. അവൾക്കൊരു വയ്യായ്ക വന്നാൽ അതെന്താണെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്… അതിന് ഞാൻ ത്രേയയുടെ മാനസികാവസ്ഥ മനസ്സിലാക്കേണ്ട ആവശ്യമെന്താ…??? എല്ലാവരുടേയും നിർബന്ധ പ്രകാരം ഒരു താലി കഴുത്തിൽ കെട്ടി കൊടുത്തു എന്ന് വച്ച് അവളുടെ ഇഷ്ടങ്ങളനുസരിച്ച് ജീവിച്ചു കൊള്ളാമെന്ന് ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല…. ഒരു മഞ്ഞച്ചരടിനപ്പുറം മറ്റൊരു മൂല്യവും ഞാനതിന് കല്പിക്കുന്നില്ല എന്നതാണ് സത്യം… അവള് തിരികെ ബാംഗ്ലൂരിലേക്ക് പോകുന്നതോടെ ഞങ്ങള് തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാവും… പക്ഷേ അതുപോലെയല്ല വേദ്യ…. അവൾക് എന്തെങ്കിലും സംഭവിച്ചാൽ ഞാനല്ലേ അതിന്റെ കാരണം അന്വേഷിക്കേണ്ടത്….

രാവണിന്റെ വാക്കുകൾ കേട്ട് അച്ചുവും ശന്തനുവും ഒരുപോലെ പല്ല് ഞെരിച്ച് നിന്നു….

ഹോ… അപ്പോ ത്രേയ ഇവിടെ നിന്ന് പോയാൽ ഉടനെ നിന്റെ ധർമ പത്നിയായി സ്ഥാനാരോഹണം ചെയ്യുന്നത് വേദ്യയാണ് ല്ലേ…..

അച്ചുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞതും അവന് മറുപടിയൊന്നും നല്കാതെ അവനെ തീർത്തും അവഗണിച്ചു കൊണ്ട് രാവൺ റൂമിലേക്ക് നടന്നു…..

ഇതാ…ഇതാ ഇവന്റെ കുഴപ്പം… മനുഷ്യൻ കാര്യമായി എന്തെങ്കിലും പറയാൻ വരുമ്പോ നമ്മളെ വെറും ഫൂളാക്കി കൊണ്ട് ഒരു പോക്കുണ്ട്…

അച്ചു ശന്തനൂനൊപ്പം നിന്ന് രാവണിനെ കണക്കിന് പഴിക്കാൻ തുടങ്ങി…. _____________ രാവണിന്റെ റൂമിൽ പുതപ്പ് തലവഴി മൂടി സോഫയിൽ ചുരുണ്ട് കൂടി കിടക്ക്വായിരുന്നു ത്രേയ…. എല്ലാവർക്കും മുന്നിൽ വെച്ച് രാവൺ വേദ്യയോട് അടുത്തിടപഴകുന്നത് കണ്ട കലിപ്പിലായിരുന്നു ത്രേയ….

എല്ലാം സഹിക്കണം… ക്ഷമിക്കണം എന്നൊക്കെ പറഞ്ഞത് സത്യം തന്നെയാ… എന്നുകരുതി അവള് vomit ചെയ്തതിന് സുഖ വിവരം തിരക്കാൻ രാവണെന്തിനാ ഓടി പുറപ്പെട്ടത്….!!! എല്ലാവർക്കും മുന്നില് കൊഞ്ചിക്കൊണ്ടുള്ള അവളുടെ ഒരഭിനയം… ഇത്രയും നേരമായിട്ടും ഈ രാവണിനെ എന്താ കാണാത്തത്.. ഇനി അവളെ പരിചരിച്ച് പരിചരിച്ച് അവിടെ തന്നെ കൂടാനാണോ പ്ലാൻ…..

ത്രേയ സ്വയം പിറുപിറുത്തു കൊണ്ട് ടെൻഷനോടെ വിരലിലെ നഖം കടിച്ചു തുപ്പി….. അപ്പോഴാണ് റൂമിന് പുറത്ത് നിന്നും രാവണിന്റെ കാൽപ്പെരുമാറ്റം ഉയർന്നു കേട്ടത്… അത് കേട്ടതും ത്രേയ പുതപ്പ് കൊണ്ട് നന്നായി മുഖം മറച്ചു കൊണ്ട് സോഫയിലേക്ക് ഒന്നുകൂടി ചുരുണ്ടു….

റൂമിലേക്ക് കയറി വന്ന രാവൺ ആ കാഴ്ച കണ്ടതും ഉള്ളു കൊണ്ടൊന്ന് ചിരിച്ചു… അവളെ നോക്കി തന്നെ റൂമിന്റെ ഡോറടച്ച് കുറ്റിയിട്ട് അവൻ സോഫയ്ക്കരികിലേക്ക് നടന്നു ചെന്നു… അവന്റെ കാൽപ്പെരുമാറ്റം അടുത്ത് കേട്ട് കൊണ്ട് ഒരു കള്ള ലക്ഷണത്തിൽ കിടക്ക്വായിരുന്നു ത്രേയ…

അവളോട് ഒന്നും സംസാരിക്കാൻ നിൽക്കാതെ തന്നെ രാവണവളെ ഇരു കൈകളാലെ കോരിയെടുത്ത് ബെഡിനരികിലേക്ക് നടന്നു… പെട്ടെന്ന് ത്രേയ തിടുക്കപ്പെട്ട് മുഖത്ത് മറഞ്ഞു കിടന്ന പുതപ്പെടുത്ത് മാറ്റി അവനിലേക്ക് നോട്ടം കൊടുത്തു…. അവളെ നോക്കി ഒരു കുസൃതിയോടെ പുഞ്ചിരിച്ചു കൊണ്ട് അവനവളേം എടുത്ത് ബെഡിലേക്കിരുത്തി… തിടുക്കപ്പെട്ട് പുതപ്പ് മുഖത്ത് നിന്നുമെടുത്തത് കൊണ്ട് തലമുടിയിഴകൾ നിരയോടെ അവളുടെ നെറ്റിയിലേക്ക് ചിതറി വീണ് കിടക്ക്വായിരുന്നു….

രാവണാ മുടിയിഴകളെ മാടിയൊതുക്കി കൊണ്ട് അവളോട് അടുത്തതും ത്രേയ നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ പിന്നിലേക്ക് നീങ്ങി….

വിഷമമായോ…അതോ ദേഷ്യം തോന്നിയോ….??

അത് ചോദിയ്ക്കുമ്പോ രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു…

എന്തിന്…???

വേദ്യയെ care ചെയ്യുന്നത് കണ്ടപ്പോ…!!!

എനിക്ക് ദേഷ്യം തോന്നിയാലും വിഷമം തോന്നിയാലും നിനക്കെന്താ…???? നീ വേദ്യേടെ കാര്യം അന്വേഷിച്ചു നടക്ക്വല്ലേ…

ഞാൻ…വേദ്യേടെ കാര്യമോ..!! അപ്പോ എന്റെ പരാതിക്കാരി ഭാര്യേടെ കാര്യം ആര് അന്വേഷിക്കും… അതുകൊണ്ട് നമുക്ക് കാര്യങ്ങൾ compromise ചെയ്താലോ…!!

വേണ്ടെന്നേ…!!!

വേണംന്നേ….!!!

രാവൺ ഒരു കള്ളച്ചിരിയോടെ ബെഡിലൂടെ പതിയെ അവൾക് നേരെ ചെന്നു… അവൻ അവളോട് ചേരുന്നതിന് അനുസരിച്ച് ത്രേയ ബെഡിലേക്ക് ചായാൻ തുടങ്ങി…. രാവണും അവൾക്കൊപ്പം ബെഡിലേക്ക് ചാഞ്ഞു കൊണ്ട് അവളുടെ നെറ്റിയിലേക്ക് മെല്ലെ ചുംബിച്ചു…..!!!

സോറീ…. താഴെ വച്ചുണ്ടായ പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ല എന്നുറപ്പ് തരാൻ കഴിയില്ല… പക്ഷേ എന്റെ മനസ്സിന് ഇഷ്ടം തോന്നി ചെയ്യുന്നതല്ല ഒന്നും….

രാവണിന്റെ സ്വരത്തിൽ ഒരു ക്ഷമാപണം കലർന്നതും ത്രേയ അവന്റെ വായ പൊത്തി പിടിച്ചു…. അവളുടെ മനസ്സിലുള്ള കാര്യങ്ങൾ വാക്കുകൾ കൊണ്ട് പറഞ്ഞില്ലെങ്കിലും ആ കണ്ണുകൾ അത് പറയാതെ പറയുന്നുണ്ടായിരുന്നു…..

അവളുടെ കണ്ണുകളുടെ തിളക്കത്തിലേക്ക് അവന്റെ നോട്ടം ആഴ്ന്നിറങ്ങി…. അവന്റെ ചുണ്ടുകൾക്ക് മറ തീർത്തിരുന്ന ആർദ്രതയേറിയ കൈത്തലം അടർത്തി മാറ്റി കൊണ്ട് അവനവളുടെ കവിളിണകളെ തഴുകിയിഴഞ്ഞു…. അവയുടെ മാർദ്ദവത്തെ അടുത്തറിഞ്ഞു കൊണ്ട് അവനവളെ ആയിരം ചുംബനങ്ങൾ കൊണ്ട് മൂടി… അധരങ്ങൾ കവിളിണയിൽ നിന്നും കഴുത്തടിയിലേക്ക് ഗതിമാറി സഞ്ചരിച്ചതും ത്രേയ അവന്റെ തലമുടിയിഴകളെ കോർത്തു വലിച്ചു കൊണ്ടിരുന്നു….. ഇരുവരിലും പ്രണയമെന്ന വികാരം അവയുടെ പൂർണതയെ തേടാൻ വെമ്പൽ കൊണ്ടതും പെട്ടെന്ന് ഡോറിൽ ആരോ ശക്തമായി മുട്ടി വിളിച്ചു…

ആ ശബ്ദം കേട്ടതും ഇരുവരും ഒരുപോലെ പരസ്പരം അടർന്നു മാറി കൊണ്ട് ബെഡിലേക്ക് ഉയർന്നിരുന്നു… രാവണിന്റെ ദേഷ്യം ശരിയ്ക്കും ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകുകയായിരുന്നു…

ആരാ ഈ സമയത്ത്…!!! അതും മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട്…

രാവൺ വായിൽ തോന്നിയ എന്തൊക്കെയോ തെറി അഭിഷേകങ്ങൾ നടത്തിയതും ത്രേയ ഒരു പുഞ്ചിരിയോടെ അവന്റെ ഷർട്ടിന്റെ കോളർ ശരിയായി മടക്കി വെച്ച് ഷർട്ടൊന്ന് ഉലച്ചിട്ടു കൊടുത്തു…

ആരോ അത്യാവശ്യക്കാരാണെന്ന് തോന്നുന്നു… സാറ് പോയി ഡോറ് തുറക്കാൻ നോക്ക്… അല്ലെങ്കിൽ acting ന്റെ first day തന്നെ എല്ലാ പ്ലാനുകളും ഫ്ലോപ്പാവും…

ആകെ കലിപ്പോടെയിരുന്ന രാവണിനെ നോക്കി അവള് ചിരിയടക്കി കൊണ്ട് വായ പൊത്തിയിരുന്നു… അത് കണ്ടതും രാവൺ അവളെ തറപ്പിച്ചൊന്ന് നോക്കി…

ഞാനെന്ത് ചെയ്തിട്ടാ രാവൺ… നിന്റെ നോട്ടം കണ്ടാൽ തോന്നും ഞാനാണ് ആരെയോ ഡോറിൽ മുട്ടാൻ ഏർപ്പാടാക്കിയതെന്ന്…

രാവണത് കേട്ട് അവൾക് മറുപടി നല്കാൻ ഉയർന്നതും വീണ്ടും ഡോറിൽ ശക്തമായ മുട്ടൽ കേട്ടു….

ത്രേയേ…വാതില് തുറക്ക് ത്രേയേ…!!! ഞങ്ങളാ…!!!

റൂമിന് പുറത്ത് നിന്നും പാർത്ഥീടെയും, ചാരുവിന്റെയും,അമ്മുവിന്റെയും ശബ്ദം കേട്ടതും രാവണും ത്രേയയും പരസ്പരം മുഖത്തോട് മുഖം നോക്കി….

ത്രേയാ നീ ഇവിടെ ഇരിക്ക്… ഞാൻ പോയി കുട്ടികളെ തിരികെ റൂമിലേക്ക് പറഞ്ഞു വിട്ടിട്ട് വരാം…. നീ പോയാൽ ശരിയാവില്ല… കഥ കേൾക്കാനെന്നും പറഞ്ഞ് ഇവിടേക്ക് കയറി വരും…

രാവൺ ത്രേയയ്ക്ക് കാര്യമായ നിർദ്ദേശമൊക്കെ കൊടുത്തു പതിയെ ബെഡിൽ നിന്നും ഇറങ്ങി ഡോറിനടുത്തേക്ക് നടന്നു ചെന്നു…. ഡോറ് തുറക്കും മുമ്പ് ത്രേയയെ നോക്കി മിണ്ടാൻ പാടില്ല എന്ന് ആക്ഷനും കാണിച്ചാണ് രാവൺ ഡോറിന്റെ ലോക്കഴിച്ചത്….. അവന്റെ നീക്കങ്ങളെ പാടെ തെറ്റിച്ചു കൊണ്ട് കുട്ടികൾ മൂന്നുപേരും ഒരൂക്കോടെ ഉള്ളിലേക്ക് ഓടിക്കയറി ത്രേയേടെ മടിയിലേക്ക് സ്ഥാനം പിടിച്ചു….

അത് കണ്ട് അടിമുടി വിറകൊണ്ട് നില്ക്ക്വായിരുന്നു രാവൺ…. അവന്റെ ആ expression കൂടി ആയതും ത്രേയ മൂവരേയും ചേർത്ത് പിടിച്ച് അവനെ നോക്കി ചിരിയ്ക്കാൻ തുടങ്ങി…

ന്മ്മ്മ്…ചിരിയ്ക്കെടീ… ഇപ്പോ ശരിയാക്കി തരാം ഞാൻ…

രാവൺ സ്വയം ആത്മഗതിച്ചു കൊണ്ട് ഒരു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്ത് ബെഡിനരികിലേക്ക് നടന്നു ചെന്നു….

ഹല്ല….പാർത്ഥിക്കുട്ടനും ചാരുമോളും അമ്മൂട്ടനുമൊക്കെ എന്താ ഇവിടെ…!!!

രാവൺ മുട്ടിലേക്ക് കൈയ്യൂന്നി കുട്ടികൾക്ക് മുന്നിലേക്ക് മുഖം കുനിച്ചു നിന്നു…

അത് കൊള്ളാം… ഞങ്ങളെന്നും ത്രേയയ്ക്കൊപ്പമല്ലേ ഉറങ്ങാറ്… ത്രേയ ഞങ്ങൾക്ക് കഥ പറഞ്ഞു തരുമല്ലോ…!!! (പാർത്ഥി)

അത് കേട്ടതും രാവണിന് അറ്റാക്ക് വന്ന ഫീലായിരുന്നു… എങ്കിലും അവനാ വിഷമം മുഖത്ത് കാട്ടാതെ വീണ്ടും ഒരു ചിരി അഭിനയിച്ചു…

എന്നും ത്രേയയ്ക്കൊപ്പമോ… മക്കളെന്നും അച്ഛനും അമ്മയ്ക്കും ഒപ്പമല്ലേടാ കിടക്കുന്നേ… ദേ ഇപ്പൊ റൂമില് അവര് നിങ്ങളെ കാത്തിരിക്ക്യായിരിക്കും… മക്കള് വേഗം അവിടേക്ക് ചെല്ലാൻ നോക്കിയേ…!!!

രാവൺ ത്രേയയിൽ നിന്നും കുട്ടികളെ അടർത്തി മാറ്റാൻ തുടങ്ങി… പക്ഷേ അവന്റെ കൈയ്യിൽ നിന്നും കുതറി കൊണ്ട് മൂവരും വീണ്ടും ത്രേയയുടെ മടിയിലേക്ക് തന്നെ ചേർന്നു… ത്രേയ ആ രംഗം കണ്ട് കിലുങ്ങി ചിരിക്ക്യായിരുന്നു…

അതേ ത്രേയയ്ക്ക് ഇന്ന് തീരെ വയ്യ…!!! അതുകൊണ്ടല്ലേ ചെറിയച്ഛൻ പറഞ്ഞത്…!! ത്രേയയ്ക്ക് ചെറിയച്ഛൻ മരുന്ന് പുരട്ടി കൊടുക്ക്വായിരുന്നു… മക്കള് റൂമിലേക്ക് ചെന്നേ… എന്നിട്ട് വേണം ചെറിയച്ഛന് ബാക്കി മരുന്ന് കൂടി ത്രേയയ്ക്ക് കൊടുക്കാൻ….

അത് കേട്ടതും കുട്ടികൾ മൂവരും ഒരുപോലെ ത്രേയയിലേക്ക് നോട്ടം കൊടുത്തു…

ആണോ ത്രേയേ… ത്രേയയ്ക്ക് അസുഖമാണോ…!!! (ചാരു)

രാവൺ ത്രേയയോട് അത് സമ്മതിക്കാൻ വേണ്ടി കണ്ണ് കാണിച്ചു…. അവളത് കണ്ട് ഒരു പുഞ്ചിരി ഉള്ളിലടക്കി കൊണ്ട് കുട്ടികളോട് അതേന്ന് തലയാട്ടി…

അയ്യോ…അപ്പോ ത്രേയ ഞങ്ങൾക്ക് കഥ പറഞ്ഞു തരില്ലേ….!!! ഇന്ന് കുറുക്കന്റെ കഥ പറഞ്ഞു തരാംന്ന് വാക്ക് പറഞ്ഞതല്ലേ ത്രേയ… ഒരു കഥ മതി… പ്ലീസ് ത്രേയ…. (അമ്മു)

രാവൺ അത് കേട്ട് ത്രേയയോട് വേണ്ടാന്ന് തലയാട്ടി കാണിച്ചു… അവളവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം കുട്ടികൾക്ക് നേർക്ക് നോട്ടം കൊടുത്തു…

ത്രേയ ഇന്ന് ഒരു കഥയല്ല… ഒരു നൂറ് കഥ പറഞ്ഞു തരില്ലേ എന്റെ കുഞ്ഞിമണികൾക്ക്…

കുട്ടികളെ മൂവരേയും അടക്കി പിടിച്ചു കൊണ്ട് അവളങ്ങനെ പറഞ്ഞതും കുട്ടികള് അവളെ ചുറ്റി വരിഞ്ഞു മുറുക്കി…. അവരുടെ ബഹളത്തിന് മുന്നിൽ ദേഷ്യം കടിച്ചമർത്തി നില്ക്ക്വായിരുന്നു രാവൺ… അവനെ കണ്ടതും ത്രേയ ചുണ്ട് ഉള്ളിലേക്ക് കടിച്ചമർത്തി ചിരിച്ചു…..

ത്രേയയോടും കുട്ടികളോടുമുള്ള ദേഷ്യം ബെഡിൽ കിടന്ന പില്ലോയോട് തീർത്ത് അവൻ ബെഡിലേക്ക് കമഴ്ന്നു കിടന്നു…

അത് കണ്ട് ഒരു ചിരി കടിച്ചു പിടിച്ചു കൊണ്ട് ത്രേയ കുട്ടികളെ ചേർത്തിരുത്തി…

ഇനി കഥ പറയ് ത്രേയ…!!! കുട്ടികള് മൂവരും താളത്തിൽ വാശി പിടിച്ചു പറഞ്ഞത് കേട്ട് രാവൺ ദേഷ്യത്തിൽ തല ചരിച്ച് കിടന്നു….

ആആആ..ത്രേയ കഥ പറയാൻ പോക്വല്ലേ… ഇന്ന് ആരുടെ കഥയാ വേണ്ടത്… കുറുക്കന്റെ കഥയല്ലേ… പറയാം ട്ടോ.. ഒരു കള്ളക്കുറുക്കന്റെ കഥ പറയാം….

ഒരിടത്തൊരിടത്ത് ഒരു കള്ള കുറക്കച്ചനുണ്ടായിരുന്നു…ഈ കുറുക്കന് ഒരു കുറുക്കത്തിയെ ഇഷ്ടമായിരുന്നു… ആ കുറുക്കത്തിയ്ക്ക് അവനേം ഭയങ്കര ഭയങ്കര ഇഷ്ടമായിരുന്നു… പക്ഷേ ഒത്തിരി ദുഷ്ട കുറുക്കന്മാര് കാരണം ഈ കുറുക്കച്ചന് കുറുക്കത്തിയെ ഭയങ്കര ദേഷ്യമായി…

അയ്യോ..പാവം… (അമ്മു)

കുറുക്കച്ചൻ നമ്മുടെ കുറുക്കത്തിയെ എന്നും ഉപദ്രവിക്ക്വായിരുന്നു… അങ്ങനെ ഇരിക്കുമ്പോ പെട്ടെന്ന് ഈ കുറുക്കച്ചന് കുറക്കത്തിയോട് പിന്നേം ഇഷ്ടമായി….

ത്രേയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന കഥ കേട്ട് രാവണിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു….. അവൻ ബെഡിൽ തിരിഞ്ഞു കിടന്നു കൊണ്ട് പഴയ ഓർമ്മകളിലേക്കെല്ലാം ഒരോട്ട പ്രദക്ഷിണം നടത്തി….

നല്ലതും ചീത്തയുമായ ആ ഓർമ്മകളെ മനസിൽ നിറച്ചു കൊണ്ട് അവൻ പതിയെ നിദ്രയെ പുൽകി…. അപ്പോഴും ത്രേയ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്ക്വായിരുന്നു….

കുട്ടികള് ഒരുവിധം മയക്കത്തിലേക്ക് കടന്നതും ബെഡിൽ പില്ലോ സെറ്റ് ചെയ്തു കൊണ്ട് ത്രേയ അവരെ പതിയെ ബെഡിലേക്ക് കിടത്തി ഷീറ്റ് കൊണ്ട് നന്നായി പുതപ്പിച്ചു…. കുട്ടികൾക്ക് മൂവർക്കും ഒടുവിലായി ബെഡിന്റെ ഓരം ചേർന്ന് കിടക്ക്വായിരുന്നു രാവൺ…. അവന്റെ കിടപ്പ് കണ്ടതും ത്രേയ വാത്സല്യത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനടുത്തേക്ക് നടന്നു ചെന്നു…..

ബെഡ്ഷീറ്റ് കൊണ്ട് അവനെ നന്നായി പുതപ്പിച്ച ശേഷം കുറേനേരം അവളവനെ തന്നെ നോക്കി നിന്നു… കുറേയേറെ ഓർമ്മകളെ മനസ്സിലിട്ട് താലോലിച്ചു കൊണ്ട് അവള് തിരികെ ബെഡിലേക്ക് തന്നെ വന്നു കിടന്നു…. ബെഡിന്റെ രണ്ടറ്റങ്ങളിലായി കിടന്ന ഇരുവരും മധുരമേറിയ ഓർമ്മകളെ മനസ്സിൽ പേറി സുഖ സുഷ്പ്തിയിലാണ്ടു…

പിറ്റേന്ന് രാവിലെ നേരം പുലരുമ്പോൾ ത്രേയയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്ന രാവണിന്റെ കൈത്തലം കണ്ടു കൊണ്ടാണ് അവള് കണ്ണ് ചിമ്മിയുണർന്നത്…. കുട്ടികളെ മൂവരേയും മറികടന്നു കൊണ്ട് അവനവളുടെ കൈയ്യിനെ അവന്റെ കൈപ്പിടിയ്ക്കുള്ളിൽ ഒതുക്കിയിരുന്നു…

ആ കാഴ്ച കണ്ടതും ത്രേയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവളവന്റെ കൈയ്യിനെ മെല്ലെ അടർത്തി മാറ്റി ബെഡിൽ നിന്നും കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു…

കുട്ടികളേയും രാവണിനേയും ഉണർത്താതെ ത്രേയ ബെഡിൽ നിന്നും എഴുന്നേറ്റ് ഷെൽഫിനരികിലേക്ക് നടന്നു ചെന്നു… ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു green colour സാരിയുമെടുത്ത് ത്രേയ ബാത്റൂമിലേക്ക് നടന്നു..

വിശാലമായ ഒരു കുളിയൊക്കെ കഴിഞ്ഞ് റൂമിലേക്ക് തിരികെ എത്തുമ്പോഴും കുട്ടികളും രാവണും നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു….

അവളവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ടൗവ്വല് തലമുടിയിലേക്ക് ചുറ്റി കെട്ടി ഷെൽഫിന് മുന്നിലേക്ക് ചെന്നു നിന്നു… അത്യാവശ്യം ഒരുക്കങ്ങള് നടത്തി നിൽക്കുമ്പോഴാണ് പ്രിയ ഡോറിൽ തട്ടി വിളിച്ചത്…

തലമുടിയിലെ ടൗവ്വലഴിച്ച് തോർത്തി കൊണ്ട് ത്രേയ ഡോറിന് നേർക്ക് നടന്നു ചെന്നു… ഡോറ് തുറന്നതും അവൾക് മുന്നിൽ ഒരു ട്രേയിൽ രണ്ട് കപ്പ് ചായയുമായി നില്ക്കുന്ന പ്രിയയെ ആണ് കണ്ടത്….

ഏടത്തി എന്താ രാവിലെ ചായയൊക്കെ ആയിട്ട്…???

ത്രേയ അല്പം ആശ്ചര്യത്തോടെ ചോദിച്ചതും പ്രിയ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് റൂമിലേക്ക് കയറി…

ഇതേ ഞങ്ങടെ എസ്റ്റേറ്റിലുണ്ടായ തെയില ചെടിയിൽ നിന്നും ഉണ്ടാക്കി എടുത്ത തേയില കൊണ്ട് ഉണ്ടാക്കിയ special ചായയാ… ഇവിടേക്ക് പോരുമ്പോ അച്ഛൻ തന്നയച്ചതാ.. ഞാൻ കരുതി ഇതിൽ നിന്നും ഒരു കപ്പ് ചായ ത്രേയയ്ക്ക് തരാംന്ന്.. ത്രേയയെ പറ്റി ഞാനും കുട്ടികളും പറഞ്ഞത് കേട്ട് അച്ഛനും വല്യ ഇഷ്ടാ നിന്നെ… അതുകൊണ്ട് ഇത് പ്രിയേടത്തീടെ വക.. കുടിച്ചിട്ട് അഭിപ്രായം പറയണംട്ടോ…

പ്രിയ കൈയ്യിൽ കരുതിയ ട്രേ ടേബിളിന് മുകളിലേക്ക് വച്ചു… ശേഷം സാരിയുടെ മുന്താണി ഇടുപ്പിലേക്ക് കുത്തി ബെഡിന് നേരെ നടന്നു…

ഇന്നലെ എന്നോട് വഴക്കിട്ട് ഇറങ്ങി പോരുന്നതാ ഇതുങ്ങള്.. ഞാൻ അപ്പൊഴേ പറഞ്ഞതാ ത്രേയേ നിങ്ങള് ഉറങ്ങീട്ടുണ്ടാവുംന്ന്.. കേൾക്കണ്ടേ… ബുദ്ധിമുട്ടായിട്ടുണ്ടാവും ല്ലേ…

പ്രിയ അതും പറഞ്ഞ് കുട്ടികളെ മൂന്ന് പേരെയും തട്ടിയുണർത്താൻ തുടങ്ങി…

ഏയ്.. ബുദ്ധിമുട്ടൊന്നുമില്ല ഏടത്തി.. കുട്ടികള് നല്ല ഉറക്കമാണെന്ന് തോന്നുന്നു.. ശല്യപ്പെടുത്തേണ്ട.. ഇവിടെ കിടന്നോട്ടെ… ഉണരുമ്പോ ഞാൻ അവിടേക്ക് പറഞ്ഞ് വിടാം..

ഏയ്..അത് ശരിയാവില്ല.. കുട്ടികളെ അതിരാവിലെ ഉണർത്തണംന്ന് ഹരിയേട്ടന്റെ strict order ഉണ്ട്.. തെറ്റിച്ചാൽ എനിക്കിട്ടാ കിട്ടുന്നത്…

മോനേ ഡാ… എഴുന്നേൽക്കെടാ..!!

പ്രിയ ഓരോന്നും പറഞ്ഞ് കുട്ടികളെ ഒരു വിധം തട്ടിയുണർത്തി എഴുന്നേൽപ്പിച്ചു….

റൂമില് ചെന്നിട്ട് ഇതുങ്ങളെ ഒരുക്കാൻ വേണ്ടിയുള്ള ഗുസ്തി തുടങ്ങണം… പോട്ടേ ത്രേയേ… നിൽക്കാൻ തീരെ സമയമില്ല…

ഉറക്കച്ചടവോടെ നിന്ന കുട്ടികളേം വലിച്ച് അവള് തിടുക്കപ്പെട്ട് റൂം വിട്ട് നടക്കാൻ തുടങ്ങി…. അവളെ ഒരു പുഞ്ചിരിയോടെ യാത്രയാക്കി ഡോറും close ചെയ്ത് ത്രേയ പതിയെ ബെഡിനരികിലേക്ക് നടന്നു ചെന്നു…

ബെഡിൽ കമഴ്ന്നു കിടന്നുറങ്ങുന്ന രാവണിനെ കണ്ടതും അവള് അവന്റെ കാൽവെള്ളയിൽ ഒരു കുസൃതിയോടെ ഇക്കിളി കൂട്ടി…. ആദ്യം കാൽ തിടുക്കപ്പെട്ട് പിന്വലിച്ചെങ്കിലും ത്രേയ വീണ്ടും ആ പ്രവർത്തി ആവർത്തിച്ചതും രാവൺ ഉറക്കച്ചടവോടെ ബെഡിൽ തിരിഞ്ഞു കിടന്നു…

ഉറക്കക്ഷീണത്തെ മായ്ച്ചു കൊണ്ട് കൺകോണ് തിരുമ്മി കിടന്ന അവന്റെ നോട്ടം യാദൃശ്ചികമായി ത്രേയയിലേക്ക് വീണു… ഈറൻ വാർന്ന മുടിയിഴകളും, നനുത്ത തുള്ളികൾ പതിഞ്ഞിരുന്നു കഴുത്തടിയും അവനെ അവളിലേക്ക് ആകർഷിച്ചു… അവന്റെ നോട്ടം അവളിലേക്ക് മാത്രമായി ഒതുങ്ങിയതും ത്രേയ ഒരു കുസൃതിയോടെ ബെഡിലൂടെ മുട്ടുകാലൂന്നി അവനടുത്തേക്ക് നടന്നു ചെന്നു…

ത്രേയയുടെ ചെയ്തികൾ കണ്ട് നിശബ്ദനായി കിടക്ക്വായിരുന്നു രാവൺ.. ഒരു കാല് ബെഡിലേക്ക് ഊന്നി വച്ച് കിടന്ന അവന്റെ മുഖത്തോട് അവള് കൂടുതൽ അടുത്തു ചെന്നു….

അവന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളെ മാടിയൊതുക്കി കൊണ്ട് അവളവന്റെ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചതും അവനൊരു പുഞ്ചിരിയോടെ അതേറ്റു വാങ്ങി കിടന്നു….

Good morning..my sweet husband…

ത്രേയയുടെ ചൂണ്ട് വിരൽ അവന്റെ നെറ്റിയിൽ നിന്നും കവിളിലേക്ക് ഇഴഞ്ഞു നീങ്ങി… അവിടെ ചെറുതായൊന്ന് തട്ടി ഒരു പുഞ്ചിരിയോടെ അവളവനിൽ നിന്നും അടർന്നു മാറാൻ ശ്രമിച്ചതും രാവൺ ഒരു പുഞ്ചിരിയോടെ അവളുടെ കൈത്തണ്ടയിൽ പിടി മുറുക്കി.. ഞൊടിയിടയിൽ തന്നെ അവനവളെ ഒരൂക്കോടെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു… ത്രേയ ആദ്യമൊന്ന് കുതറിയെങ്കിലും രാവണിന്റെ കൈകളിൽ ഭദ്രമായിരുന്നു അവൾ….

അവളുടെ മിനുസമായ ശരീരത്തിലൂടെ തെന്നി നീങ്ങിയ അവന്റെ കൈകൾ ഒരു കുസൃതിയോടെ അവളുടെ പിൻകഴുത്തിൽ മുറുകിയിരുന്ന ബ്ലൗസിന്റെ വള്ളി അഴിച്ചു മാറ്റി….

രാവൺ….!!!

ത്രേയ ശാസനയോടെ തലചലിപ്പിച്ചു കാണിച്ചു.. അതിനെ വക വയ്ക്കാതെ രാവൺ ക്ഷണനേരം കൊണ്ട് അവളെ ബെഡിലേക്ക് കിടത്തി അവനവൾക്ക് മുകളിലേക്ക് അമർന്നു….

അവളുടെ കഴുത്തടിൽ മുഖം പൂഴ്ത്തി കൊണ്ട് അവനാ ഈറൻ തുള്ളികളിലെ തണുപ്പ് ശരീരത്തിലേക്ക് ഏറ്റുവാങ്ങി….

രാ…രാ..വ..ൺ… ത്രേയയുടെ വാക്കുകൾ ചെറിയ ശബ്ദങ്ങളായി മുറിഞ്ഞു…. ബെഡിൽ അമർന്ന അവളുടെ വിരലുകളെ അവന്റെ കൈകൾ മുറുകെ കോർത്തു പിടിച്ചു…. തന്നിലേക്ക് ചേർന്ന തന്റെ നല്ലപാതിയെ ഉൾക്കൊണ്ടു കൊണ്ട് അവള് പ്രണയാർദ്രമായി പുഞ്ചിരി തൂകി… പെട്ടെന്നാണ് പിൻകഴുത്തിൽ നിന്നും ഷർട്ട് തെന്നി മാറിയതും അവന്റെ പുറത്ത് പച്ചകുത്തിയിരുന്ന കാലഭൈരവന്റെ ചിത്രം അവളുടെ ശ്രദ്ധയിൽ പെട്ടത്…… ആ പച്ചകുത്തിയ അടയാളം കണ്ടതും ത്രേയയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു…

രാവൺ… വേണ്ട…!!!

അവളെന്ന പ്രണയ കടലിന്റെ ഓളപ്പരപ്പിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിച്ച രാവൺ പെട്ടെന്ന് അവളുടെ കഴുത്തടിയിൽ നിന്നും മുഖമുയർത്തി…

ബെഡിൽ ഉയർന്ന ശ്വാസഗതിയോടെ കിടന്ന അവൾ ക്ഷണനേരം കൊണ്ട് വെട്ടി വിയർത്തിരുന്നു…..

എന്താ ത്രേയാ… പെട്ടെന്ന് എന്താ പറ്റിയത്…!!!

രാവണിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു…അവൻ അവളുടെ കവിളിൽ കൈചേർത്തതും അവളത് തട്ടിമാറ്റി കൊണ്ട് ബെഡിലേക്ക് എഴുന്നേറ്റിരുന്നു… അവളുടെ പ്രവർത്തികൾ കണ്ട് ചെറിയൊരു അമ്പരപ്പോടെ രാവണും ബെഡിലേക്ക് ഉയർന്നിരുന്നു….

എന്താ പറ്റിയേ നിനക്ക്… എനിക്കൊപ്പം comfortable അല്ലേ നീ…!!! അതോ എന്തെങ്കിലും പ്രോബ്ലം…!!!

രാവൺ ത്രേയയുടെ തോളിലേക്ക് കൈ ചേർക്കാൻ തുനിഞ്ഞതും അവളത് തടുത്തു കൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു… ത്രേയയുടെ ചെയ്തികൾ സംശയത്തോടെ നോക്കി കാണുകയായിരുന്നു രാവൺ… അവൻ അവളിലേക്കും ഷർട്ടിലേക്കും മാറിമാറി നോക്കിയിരുന്നു…. അപ്പോഴേക്കും ത്രേയ ആ ഷർട്ടിന്റെ ബട്ടണുകൾ പൂർണമായും അഴിച്ചിരുന്നു… ആ ഷർട്ട് പിന്നിലേക്ക് അയച്ചു മാറ്റി കൊണ്ട് അവളവന്റെ നെഞ്ചിലേക്ക് നോട്ടം പായിച്ചു…

അവന്റെ ഇടനെഞ്ചിൽ പച്ചകുത്തിയിരുന്ന അവളുടെ പേരും രണ്ട് ഇണപ്രാവുകളേയും കണ്ടതും ത്രേയ അവന്റെ നെഞ്ചിലേക്ക് മെല്ലെ കൈ ചേർത്ത് വച്ചു.. രാവൺ ഒരു പുഞ്ചിരിയോടെ ആ കാഴ്ച നോക്കി കാണുകയായിരുന്നു….

രാവൺ… ഇത്… ഇതിപ്പോഴും നിന്റെ നെഞ്ചില്….!!!

ഓർമ്മ വച്ച നാൾ മുതൽ എന്റെ ഈ ചങ്കിൽ കൊത്തി വച്ച പേരല്ലേ ഇത്… കാലത്തിന് മായ്ക്കാൻ കഴിയില്ലല്ലൊ… അതുകൊണ്ട് ഞാനിത് ഇങ്ങനെ മായാതെ സൂക്ഷിക്ക്വാ….

അവളുടെ കൈയ്യിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവന്റെ കൈയ്യും ആ നെഞ്ചിൽ സ്ഥാനം പിടിച്ചു..

അപ്പോ… പുറത്തുള്ള ആ പച്ചകുത്തിയ അടയാളമോ… അതെന്ന് വരച്ചിട്ടതാ..

ത്രേയ അല്പം പരിഭ്രമത്തോടെ ചോദിച്ചതും രാവൺ അവളെ സംശയത്തോടെ ഒന്ന് നോക്കി…

എന്താ ത്രേയാ… എന്താ നിനക്ക് പറ്റിയത്… പെട്ടെന്ന് എന്താ ഒരു പരിഭ്രമവും പേടിയുമൊക്കെ.. എന്തെങ്കിലും പ്രശ്നമുണ്ടോ..

അത് രാവൺ…. ഞാൻ… എനിക്ക്….

ത്രേയ നീ ഇങ്ങനെ മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറയാൻ നോക്ക്…

അത്…രാവൺ… നീയൊന്ന് തിരിഞ്ഞേ….!!!

എന്താ…???

ഒന്ന് തിരിയ് രാവൺ..

ത്രേയ തന്നെ അവനെ ബലമായി തിരിച്ചിരുത്തി… ശേഷം അവന്റെ വിരിവാർന്ന പുറത്തെ പൂർണമായും നിറച്ചിരുന്ന കാലഭൈരവന്റെ ചിത്രത്തിലേക്ക് അവള് മെല്ലെ വിരലോടിച്ചു…..

ഇത്…ഈ ചിത്രം ഞാൻ മുമ്പ് കണ്ടിട്ടുണ്ട് രാവൺ…

അതിലെന്താ ഇത്ര അതിശയം… ഇത് കാലഭൈരവന്റെ ചിത്രമല്ലേടീ… അപ്പോ നീ കാണാനുള്ള സാധ്യത കൂടുതലാണ്…

അതല്ല രാവൺ… അങ്ങനെയല്ല.. അന്നത്തെ സംഭവങ്ങൾ നടക്കുന്ന ടൈമിൽ ഞാനീ ചിത്രം കണ്ടിട്ടുണ്ട്….

ഈ ചിത്രം കണ്ടിട്ടുണ്ടെന്നോ…??? അന്ന് എന്റെ ശരീരത്തിൽ ഇങ്ങനെ ഒരടയാളം ഉണ്ടായിരുന്നില്ലല്ലോ… നീ ഇവിടെ നിന്നും പോയി ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാനീ ചിത്രം പച്ചകുത്തിയത്… പിന്നെ നീ ഇതാരുടെ ശരീരത്തിലാ കണ്ടത്…..

രാവണിന്റെ ആ ചോദ്യം കേട്ടതും ത്രേയ അവന്റെ നഗ്നമായ പുറത്തേക്ക് മുഖം ചേർത്തു കൊണ്ട് ആ കാലഭൈരവന്റെ ചിത്രത്തിലൂടെ വിരലോടിച്ചു….. അവൾക് നേരെ പൂർണമായും തിരിയാതെ തലചരിച്ച് കൊണ്ട് അവനവളെയൊന്ന് നോക്കി….

ഈ ചിത്രം തന്നെയാ രാവൺ…. പക്ഷേ ഇത് കണ്ടത് നിന്റെ ശരീരത്തിലല്ല… മറ്റാരുടേയോ ആയിരുന്നു… ആ ആള് ആരാണെന്ന് എനിക്ക് ശരിയ്ക്കും അറിയില്ല രാവൺ….!!!

ഇതെന്താത് ത്രേയ… നിനക്കെന്ത് പറ്റി…!!!

രാവണിന്റെ ശബ്ദത്തിൽ ഒരു പുഞ്ചിരി കലർന്നു.. അപ്പോഴും അനിയന്ത്രിതമായ ഹൃദയമിടിപ്പോട് കൂടി അവന്റെ പുറത്തേക്ക് തലചായ്ച്ച് ഇരിക്ക്യായിരുന്നു ത്രേയ….

ഞാൻ പറഞ്ഞത് സത്യമാണ് രാവൺ.. ഞാനീ അടയാളം മുമ്പ് കണ്ടിട്ടുണ്ട്… പക്ഷേ ആ ആളുടെ മുഖം ഞാൻ കണ്ടില്ല… പഴയ കഥകളെല്ലാം ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ…

അന്ന് അച്ഛനെ തല്ലി അവശനാക്കിയ രീതിയിലുള്ള കുറേ ഫോട്ടോസ് എന്നെ തേടി എത്തിയിരുന്നു…. അതിലുണ്ടായിരുന്ന എല്ലാ ഫോട്ടോസിലും ഒരു അജ്ഞാത വ്യക്തി ഉണ്ടായിരുന്നു…. അവൻ പുറം തിരിഞ്ഞാ നിന്നത്… അച്ഛന്റെ തലമുടിയിൽ അയാൾ മുറുകെ കുത്തി പിടിച്ചു നിന്ന ഒരു ഫോട്ടോ എന്റെ address ൽ വന്നിരുന്നു…. ആ ഫോട്ടോയിൽ അവന്റെ പുറത്ത് ഇങ്ങനെ ഒരു കാലഭൈരവന്റെ ചിത്രം പച്ചകുത്തിയിരുന്നു..!!!! എനിക്ക് ഓർമ്മയുണ്ട് രാവൺ… ഈ ചിത്രം തന്നെ ആയിരുന്നു അത്….!!!

ത്രേയ ഭയപ്പാടോടെ അവനെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു…. ആ സമയം രാവൺ മനസ്സിൽ ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തുകയായിരുന്നു…. ശേഷം ആ ചിന്തകളിൽ നിന്നും വിട്ടുമാറി അവൻ ഒരു പുഞ്ചിരിയോടെ അവൾക് നേരെ തിരിഞ്ഞു….

ത്രേയാ… നീയെന്തിനാ ഇങ്ങനെ ടെൻഷനാവുന്നേ.. നിനക്കൊപ്പം എന്തിനും കൂട്ടായി ഞാനില്ലേ… പണ്ടത്തെ കാര്യങ്ങളോർത്ത് ഇനി വെറുതെ സങ്കടപ്പെടാനോ,ടെൻഷനേവാനോ പാടില്ല.. കേട്ടല്ലോ….

രാവൺ ഒരു താക്കീതായി പറഞ്ഞു കൊണ്ട് അവളെ അവന്റെ നെഞ്ചോട് ചേർത്തു… വാത്സല്യത്തോടെ അവനവളുടെ തലമുടിയിഴകളെ തലോടിയതും അവള് ഓരോന്നും ഓർത്തെടുത്തു കൊണ്ട് അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നിരുന്നു……

അപ്പോഴാണ് ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിയ്ക്കുന്ന ശബ്ദം കേട്ടത്.. ഇരുവരും ആ ശബ്ദത്തെ ശ്രവിച്ചു കൊണ്ട് തിടുക്കപ്പെട്ട് അടർന്നു മാറി… ത്രേയ വളരെ പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് നിലകണ്ണാടിയ്ക്ക് മുന്നിലേക്ക് ചെന്നു നിന്ന് മുടിയൊന്ന് വിടർത്തിയിട്ടു… ബെഡിൽ കിടന്ന ഷർട്ട് ബെഡ്ഷീറ്റിലേക്ക് മറച്ചു വെച്ച് രാവൺ ബെഡിന്റെ ഹെഡ്ബോർഡിലേക്ക് ചേർന്നിരുന്നു…

അപ്പോഴേക്കും ഡോറ് തുറന്ന് കൊണ്ട് വൈദേഹി അവിടേക്ക് കടന്നു വന്നിരുന്നു…. അവരുടെ കൈയ്യിൽ രണ്ട് കപ്പ് ചൂട് ചായ കൂടി ഉണ്ടായിരുന്നു….

മോള് ഉണർന്നതേയുള്ളൂ…!!! വെറുതെയല്ല താഴേക്ക് കാണാതിരുന്നത്….!!!

വൈദേഹിയുടെ ചോദ്യം കേട്ട് ത്രേയ അവർക്ക് നേരെ തിരിഞ്ഞൊന്ന് പുഞ്ചിരിച്ചു… അവരും തിരികെ ഒരു പുഞ്ചിരി നല്കി കൈയ്യിൽ കരുതിയ ചായക്കപ്പ് ടേബിളിന് പുറത്തേക്ക് വച്ചു….

അല്ല.. ഇതെന്താ ടേബിളിന് പുറത്ത് രണ്ട് കപ്പ് ചായ ഇരിപ്പുണ്ടല്ലോ… മോളപ്പോ രാവിലെ കിച്ചണിൽ കയറിയിരുന്നോ..!!!

വൈദേഹി സംശയത്തോടെ ത്രേയയ്ക്ക് നേരെ തിരിഞ്ഞു… അപ്പോഴേക്കും അതൊന്നും തീരെ mind ആക്കാതെ രാവൺ പുതപ്പ് മാറ്റി എഴുന്നേറ്റിരുന്നു…

അത്…പ്രിയേടത്തി വച്ചിട്ട് പോയതാ ആയമ്മേ… ഏടത്തി വീട്ടിൽ പോയി വന്നപ്പോ ഏടത്തീടെ അച്ഛൻ കൊടുത്തു വിട്ട tea ആണെന്ന് പറഞ്ഞു….

ആഹാ… അതാണോ… വെറുതെയല്ല പ്രിയ ഇന്ന് പതിവില്ലാതെ കിച്ചണിൽ കയറിയത്… എങ്കില് മോളിനി അവളെ നിരാശപ്പെടുത്തേണ്ട… പ്രിയ കൊണ്ട് വച്ച ചായ തന്നെ കുടിച്ചോളൂ….

വൈദേഹി കൊണ്ടു വന്ന ചായ ടേബിളിൽ നിന്നും തിരികെ എടുത്ത് കൊണ്ട് അവര് റൂം വിട്ട് പോകാൻ ഭാവിച്ചു… പെട്ടെന്നാണ് നിലക്കണ്ണാടിയ്ക്ക് മുന്നിലേക്ക് തിരിഞ്ഞു നിന്ന രാവണിലേക്ക് അവരുടെ നോട്ടം പോയത്….!!!

രാവൺ… ഇന്ന് ഡ്യൂട്ടി ഉണ്ടാക്വോ…!!!

ന്മ്മ്മ്… ഉണ്ട്… റെഡിയാവാൻ തുടങ്ങ്വാ ഞാൻ….!!!

അവർക്ക് നോട്ടം കൊടുക്കാതെ കണ്ണാടിയിലേക്ക് നോക്കി താടിയിൽ തടവി കൊണ്ട് മുഖത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്ക്വായിരുന്നു അവൻ….

നേരത്തെ വരാൻ പറ്റുമെങ്കിൽ അതിനൊന്ന് ശ്രമിക്കണം….!! ഇന്ന് കുടുംബം ക്ഷേത്രത്തിൽ ശിവരാത്രി വിളക്ക് തുടങ്ങ്വാണ്… മറ്റന്നാൾ മുതൽ മൂന്ന് ദിവസത്തെ കഠിനവ്രതവും…. തറവാട്ടിലെ സ്ത്രീകൾ ആ വ്രതം നോൽക്കണംന്നുള്ളത് നിർബന്ധാണ്… കാലാകാലങ്ങളായി നടത്തി വരണ ഒരു ആചാരമാ.. അത് തെറ്റിയ്ക്കേണ്ട….

അത് കേട്ടതും രാവൺ അവർക്ക് നേരെ തിരിഞ്ഞു…

അതിന് ഇപ്പോ ഞാൻ വന്നിട്ട് എന്തിനാ.. സാധാരണ എല്ലാ വർഷവും അമ്മ ഈ വ്രതമെടുക്കാറുള്ളതല്ലേ… ഇതൊന്നും എന്നെ ബോധിപ്പിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നില്ലല്ലോ….!!!

അങ്ങനെ ഒരു പതിവുണ്ടായിരുന്നില്ല… പക്ഷേ ഇനിയത് വേണമല്ലോ..കാരണം എനിക്കിപ്പോ ഒന്നല്ല രണ്ട് മരുമക്കളാ ഉള്ളത്… അവര് വ്രതം തുടങ്ങേണ്ട കാര്യം ആദ്യം അവരുടെ ഭർത്താക്കന്മാര് അറിഞ്ഞിരിക്കണമല്ലോ…!!!

അത് കേട്ടതും രാവൺ അല്പം ഞെട്ടലോടെ വൈദേഹിയെ ഒന്ന് നോക്കി…

നീ ഇങ്ങനെ ഞെട്ടാനും മാത്രം ഒന്നുമില്ല… മറ്റന്നാൾ മുതൽ ത്രേയ മോളും ശിവരാത്രി വ്രതം എടുക്കാൻ പോക്വാ… വേദ്യയും എടുക്കുന്നുണ്ടത്രേ… പക്ഷേ അവള് ഒരിക്കൽ വ്രതമാണെന്നാ പറഞ്ഞത്…!! ത്രേയ മോൾക്ക് എങ്ങനെയാ വേണ്ടത്…

അത് കേട്ടതും ത്രേയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വൈദേഹിയ്ക്കരികിലേക്ക് നടന്നു ചെന്നു….

ആയമ്മ എങ്ങനെയാ എടുക്കാറ്… അതുപോലെ ഞാനും….

ത്രേയ വ്രതമെടുക്കുന്നില്ല…

ത്രേയേടെ സംസാരം മുഴുവനാക്കും മുമ്പ് രാവണിന്റെ കടുത്ത നിലപാട് റൂമാകെ ഉയർന്നു കേട്ടു.. ത്രേയയുടെ കവിളിലേക്ക് കൈ ചേർക്കാൻ തുനിഞ്ഞ വൈദേഹി ആ പറച്ചില് കേട്ട് ഒന്ന് ഞെട്ടി നിന്നു..

രാവൺ… നീ എന്തൊക്കെയാ ഈ പറയുന്നത്..!!! വ്രതമെടുക്കുന്നില്ലെന്നോ… ഇത് കാലാകാലങ്ങളായി തറവാട്ടിൽ നടന്നു വരാറുള്ള പതിവാണ്… ഇതുവരെയും ആരും ഒരു ഭംഗവും വരുത്തീട്ടില്ല…

അത് തെറ്റിച്ചു എന്ന് കരുതി ഭൂമി ഇടിഞ്ഞു പോവുകേം ഒന്നുമില്ലമ്മേ.. എനിക്ക് ഇത്തരം ആചാരങ്ങളിൽ തീരെ വിശ്വാസമില്ല.. അപ്പോ ഇവൾക്കും അതൊന്നും വേണ്ട….

രാവൺ രണ്ടും കല്പിച്ച് പറഞ്ഞ് ബാത്റൂം ഡോറ് തുറന്ന് അകത്തേക്ക് കയറി…!!!

ഈ ചെക്കനിത് എന്താ പറ്റിയേ… വന്ന് വന്ന് ഒരു കാര്യവും പറയാൻ പറ്റാണ്ടായി…!!!

വൈദേഹി നിരാശയോടെ മുഖം ചുളിച്ചതും ത്രേയ ഒരു പുഞ്ചിരിയോടെ അവരെ സമാധാനിപ്പിക്കാൻ തുടങ്ങി…..

വിഷമിക്കണ്ട ആയമ്മേ… ഞാൻ വ്രതമെടുത്തോളാം… രാവണിനെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം..!!!

ഹാ…അത് നടക്കും… വെറുതെ അവന്റെ കൈയ്യിൽ നിന്നും എന്റെ മോള് വാങ്ങി കൂട്ടാൻ നില്ക്കണ്ട…

അതൊന്നുമില്ല… എന്തെങ്കിലും അടവ് പ്രയോഗിച്ച് ഞാൻ സമ്മതം വാങ്ങിക്കോളാം… പോരേ…

ത്രേയ വൈദേഹിയെ സമാധാനിപ്പിച്ച് പുറത്തേക്ക് പറഞ്ഞു വിട്ടു.. രാവൺ തിരികെ റൂമിലേക്ക് വരുമ്പോ ബെഡിൽ ഷീറ്റ് വിരിയ്ക്കുന്ന തിരക്കിലായിരുന്നു ത്രേയ…..

ട്രാക്ക് സ്യൂട്ടും ധരിച്ച് വന്ന രാവൺ നേരെ treadmill നടുത്തേക്ക് നടക്കാൻ തുനിഞ്ഞതും ത്രേയ അവന് മുന്നിലേക്ക് കയറി നിന്നു…..

വ്രതത്തിന്റെ കാര്യം പറയാനാണെങ്കി വേണ്ട… എന്റെ തീരുമാനം ഞാൻ അമ്മയോട് പറഞ്ഞു കഴിഞ്ഞു… അതിനപ്പുറം ആ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല….

രാവൺ…രാവൺ.. പ്ലീസ് രാവൺ… നല്ല രാവണല്ലേ… നാളെ കഴിഞ്ഞാൽ വ്രതം തുടങ്ങ്വാ… ഞാനിപ്പോ നിന്റെ ഭാര്യയല്ലേ… സുമംഗലകളായ സ്ത്രീകൾ നിർബന്ധമായും വ്രതമെടുക്കണമെന്നാ… അപ്പോഴാണ് ഭർത്താവിന് ദീർഘായുസ്സ് ഉണ്ടാകുന്നത്… നിനക്ക് വേണ്ടീട്ടല്ലേ രാവൺ പ്ലീസ്….

ത്രേയ രാവണിന്റെ കൈയ്യിൽ പിടിച്ച് കേണപേക്ഷിച്ചു…

എനിക്ക് വേണ്ടി നീ വ്രതമെടുക്കേണ്ട…. എന്റെയല്ല നിന്റെ ആരോഗ്യമാ എനിക്ക് പ്രധാനം.. അമ്മ എപ്പോഴും കഠിന വ്രതമാ അനുഷ്ഠിക്കുന്നത്… ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുള്ളതാ…. അതനുഷ്ഠിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല…. വേദ്യ ഒരിക്കൽ വ്രതമാണ് എല്ലായ്പ്പോഴും എടുക്കാറ്… അവളെ പരിചരിക്കാൻ നൂറ് പേര് ചുറ്റിലും ഉണ്ടാവും… അതുപോലെയല്ല നീ… എങ്ങനെ ദ്രോഹിക്കാൻ കഴിയുംന്ന് കച്ചകെട്ടി ഇറങ്ങിയിരിക്ക്വാ എല്ലാവരും…..

അങ്ങനെയൊന്നുമില്ല രാവൺ…

അങ്ങനെയൊക്കെയുണ്ട്.! നീ ഇപ്പോ ഞാൻ പറയുന്നതങ്ങ് അനുസരിച്ചാൽ മതി….

രാവൺ അവളെ മറികടന്ന് നടക്കാൻ തുനിഞ്ഞതും ത്രേയ പരിഭവത്തോടെ അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി..

എന്നോട് സ്നേഹമാണെന്ന് പറഞ്ഞത് വെറുതെയാ ല്ലേ.. നീ ഇപ്പോഴും അസുരൻ തന്നെയാ…. അതുകൊണ്ടല്ലേ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നേ… പണ്ടൊക്കെ ഞാൻ പറയുന്ന ഒരു ചെറിയ ആഗ്രഹം പോലും നീ നടത്തി തന്നിട്ടേയുള്ളൂ….

ത്രേയേടെ ആ പരിഭവം പറച്ചില് കേട്ട് രാവണിന്റെ മനസ്സലിഞ്ഞു… അവൻ ചെറിയൊരു പുഞ്ചിരിയോടെ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു….

സ്നേഹമില്ലാഞ്ഞിട്ടല്ലെടീ… സ്നേഹക്കൂടുതൽ കൊണ്ടാ പറയുന്നത്… നീ അതൊന്ന് മനസ്സിലാക്ക്… ഇതുവരെയുള്ള എന്റെ ഉപദ്രവം കൊണ്ട് തന്നെ നിന്റെ ശരീരം ആകെ weak ആണ്…. ഇനി അതിന്റെ കൂടെ ഇങ്ങനെ ഒരു വ്രതം കൂടി ആയാൽ…

അങ്ങനെയൊന്നുമില്ല രാവൺ… ഞാൻ നിനക്ക് വേണ്ടി എടുക്കുന്ന വ്രതമല്ലേ… ഓരോ നിമിഷവും നിന്നെ വെറുതെ മനസിലേക്ക് ഒന്ന് ഓർത്തെടുത്താൽ മാത്രം മതി എനിക്ക് എനർജി കിട്ടാൻ… പ്ലീസ് രാവൺ… ഒന്ന് സമ്മതിയ്ക്ക്….!!!

ത്രേയ പ്രതീക്ഷയോടെ രാവണിനെ ദയനീയമായി നോക്കി…

ന്മ്മ്മ്….ok… പക്ഷേ ഇതിന്റെ പേരിൽ ഇനി ഒരാഗ്രഹവും പറഞ്ഞ് എന്റെ പിന്നാലെ വരരുത്.. ഞാൻ അനുവദിച്ചു തരില്ല…

വേണ്ട… ഇത് മതി…ഇത് മാത്രം മതി…!!! Thank you…

ത്രേയ നിറഞ്ഞ സന്തോഷത്തോടെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് കൊണ്ട് റൂമിൽ നിന്നും പുറത്തേക്കോടി….!!! അവളുടെ ചുംബനം ഏറ്റുവാങ്ങിയ കവിളിൽ തലോടിക്കൊണ്ട് അവനവളെ നോക്കി നിന്നു….. _____________ റൂമിൽ നിന്നും തിടുക്കപ്പെട്ട് താഴേക്ക് ഇറങ്ങിയ ത്രേയ നേരെ ചെന്നിടിച്ചത് വേദ്യയുടെ റൂമിൽ നിന്നും ഇറങ്ങി വന്ന ഊർമ്മിളയെ ആയിരുന്നു… ത്രേയയെ കണ്ടതും ഊർമ്മിള പല്ലും ഞെരിച്ചു കൊണ്ട് ചുമല് തടവി…

എവിടെ നോക്കീട്ടാടീ ഇങ്ങനെ ഓടിനടക്കുന്നേ…!! പെൺകുട്ടികളായാൽ കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണം…. അതെങ്ങനെയാ അമ്മേടെ അല്ലേ മോള്…

വല്ല്യമ്മേ മതി… എന്റമ്മയെ കുറിച്ച് എന്തറിഞ്ഞിട്ടാ മരിച്ചു പോയ ആ പാവത്തിനെ ഇങ്ങനെ പരിഹസിക്കുന്നത്… എന്നെ നിങ്ങൾക്ക് പഴിയ്ക്കാം.. നിങ്ങളുടെ പ്രായത്തെ മാനിച്ച് ഞാനതിനെ എതിർക്കാൻ മുതിരില്ല.. പക്ഷേ ഇനിയും എന്റെ അമ്മയെ കുറ്റം പറയാൻ മുതിർന്നാൽ… ക്ഷമിച്ചെന്നു വരില്ല ഞാൻ…

ത്രേയ ദേഷ്യത്തിൽ അത്രയും പറഞ്ഞ് സ്റ്റെയർ ഇറങ്ങി താഴേക്ക് നടന്നു…. അവളെ തന്നെ ഉറ്റുനോക്കി നിൽക്ക്വായിരുന്നു ഊർമ്മിള….

കിച്ചണിലെത്തി വ്രതത്തിന്റെ കാര്യം വൈദേഹിയോട് പറഞ്ഞതിന് ശേഷം ആകെ സന്തോഷത്തിലായിരുന്നു ത്രേയ… അപ്പോഴാണ് രാവൺ ഡ്യൂട്ടിയ്ക്ക് പോകാൻ വേണ്ടി റെഡിയായി ഇറങ്ങിയത്….

ഹാളിൽ സുഗതും,അച്ചുവും,അഗ്നിയും മത്സരിച്ച് പത്രം വായിക്കുന്ന തിരക്കിലായിരുന്നു… അവരെ നോക്കി ഒന്ന് wish ചെയ്തു കൊണ്ട് രാവൺ ഹാളിലേക്ക് ഇറങ്ങി വന്നു….

അങ്കിളെപ്പോ ലാന്റായി…!!!

രാവൺ സുഗതിന് തൊട്ടരികിലായി ചെന്നിരുന്നു…രാവണിന്റെ ചോദ്യം കേട്ട് സുഗത് പത്രം മടക്കി ടേബിളിന് പുറത്തേക്ക് വച്ചു….

ഇന്ന് early morning ന് എത്തിയതേയുള്ളൂ രാവണാ… ഞാൻ വരുമ്പോഴും പോകുമ്പോഴും നിന്നെ കാണുന്ന ഒരു പതിവ് ഉണ്ടാകാറേയില്ല… ഇന്നിത് എന്ത് പറ്റി… എന്തോ ഒരു മിറാക്കിൾ സംഭവിച്ചിട്ടുണ്ട്….

സുഗത് ഒരു പുഞ്ചിരിയോടെ പറഞ്ഞു..

അതെന്ത് പറച്ചിലാ അങ്കിളേ.. നമ്മള് തമ്മിൽ ഇടയ്ക്കൊക്കെ ഇവിടുത്തെ പൊതുസഭയിൽ മീറ്റ് ചെയ്യാറില്ലേ…!! ചിലതിൽ നിന്നും അങ്കിള് മനപൂർവ്വം വിട്ടു നിൽക്കുന്നത് കൊണ്ട് കാണാറില്ലെന്ന് മാത്രം…

ഹാ… ഇവിടുത്തെ സ്ഥിരം സഭ മടുത്ത് തുടങ്ങി രാവൺ… അതാ പലതിൽ നിന്നും ഒഴിഞ്ഞു മാറുന്നത്… (സുഗത്)

അങ്ങനെ ഒരു ഒഴിഞ്ഞു മാറ്റത്തിന്റെ ആവശ്യമെന്താ അങ്കിൾ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *