രാവണത്രേയ, തുടർക്കഥ ഭാഗം 36 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ത്രേയ തിടുക്കപ്പെട്ട് അവന് നേരെ തിരിഞ്ഞു…

ഞാൻ… ഞാൻ രാവിലെ പറഞ്ഞത് നീ കേട്ടതല്ലേ… ഞാൻ തിരികെ പോക്വാ… ബാംഗ്ലൂരിലേക്ക്…

ഹോ… അക്കാര്യം ഞാൻ മറന്നു…. എങ്ങനെയാ പോകുന്നത്…??

രാവൺ ഒരു പുഞ്ചിരിയോടെ കൈയ്യിലെ വാച്ചഴിച്ച് ടേബിളിലേക്ക് വച്ചു….

ഫ്ലൈ….ഫ്ലൈറ്റില്… രാവണിന്റെ ചോദ്യം കേട്ട് ത്രേയ ആകെ അമ്പരന്നു നിൽക്ക്വായിരുന്നു….

ന്മ്മ്മ്… ടൈം….???

സെവൻ…. സെവൻ തേർട്ടി….!!

രാവണിന്റെ മുഖത്ത് തെളിഞ്ഞു നിന്ന അലസഭാവം കണ്ട് കണ്ണും മിഴിച്ച് നിൽക്ക്വായിരുന്നു ത്രേയ….

ന്മ്മ്മ്… 7.30 അല്ലേ… ഇതിപ്പോ 5.30 ആവുന്നേയുള്ളൂ… നീ ഒരു 5 minute wait ചെയ്യ്… അപ്പോഴേക്കും ഞാനൊന്ന് ഫ്രഷായി വരാം…. ഞാൻ കൊണ്ട് വിടാം നിന്നെ airport വരെ…!!!

രാവൺ ഒരു കൂസലും കൂടാതെ അങ്ങനെ പറഞ്ഞതും ത്രേയ ഇടിവെട്ടേറ്റ പോലെ അവിടെ തന്നെ തറഞ്ഞു നിന്നു പോയി…

ഹലോ…!! ഞാൻ പറഞ്ഞത് കേട്ടില്ലേ നീ….

രാവൺ ത്രേയയ്ക്ക് നേരെ കൈ വീശി കാണിച്ചു…. അത് കണ്ടതും അവള് ഞെട്ടി പിടഞ്ഞുണർന്നു….

നീ…നീയെന്നെ കൊണ്ട് വിടേണ്ട… ഞാൻ തനിയെ പൊയ്ക്കോളാം….

രാവൺ ഷെൽഫിൽ നിന്നും ഡ്രസ്സെടുത്ത് ബാത്റൂമിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ത്രേയയുടെ ആ മറുപടി വന്നത്…. അത് കേട്ടതും അവൻ അവൾക്കരികിലേക്ക് നടന്നടുത്തു…

ഞാനാണ് നിന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നതെങ്കിൽ തിരികെ കൊണ്ടു വിടാനും എനിക്കറിയാം… 5 minutes മാത്രമേ എനിക്ക് വേണ്ടു…

രാവൺ അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നതും ത്രേയ ആകെ തകർന്നത് പോലെ ബെഡിലേക്കിരുന്നു…

ഞാനൊന്ന് പോകാൻ തീരുമാനിച്ചപ്പോഴേക്കും നീ അതിന് സമ്മതം മൂളി ല്ലേ… വേണ്ടാന്ന് ഒരു വാക്ക് പറഞ്ഞില്ലല്ലോ നീ…. സന്തോഷിക്ക്…നീ സന്തോഷിയ്ക്ക് രാവൺ… അല്ലെങ്കിലും നിനക്ക് ശല്യമായി ഞാനെന്തിനാ ഇവിടെ…

ത്രേയ ഓരോന്നും ആലോചിച്ച് വിരലുഴിഞ്ഞ് കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു….. ഒടുവിൽ തീരെ സമാധാനമില്ലാത്ത പോലെ അവള് ബാൽക്കണി ഡോറ് തുറന്ന് പുറത്തേക്കിറങ്ങി….

കുറേനേരം എന്തൊക്കെയോ ആലോചിച്ച് സ്വയം പിറുപിറുത്തു കൊണ്ട് അവള് തിരികെ റൂമിലേക്ക് തന്നെ വന്നു…. റൂമിൽ നിലകണ്ണാടിയ്ക്ക് മുന്നിൽ നിന്ന് റെഡിയാവുന്ന രാവണിനെ കണ്ടതും ത്രേയ ചങ്ങലയിടും പോലെ അവിടെ തന്നെ തറഞ്ഞു നിന്നു പോയി…..

ത്രേയ വാങ്ങി കൊടുത്ത white colour shirt ഉം blue colour jeans മായിരുന്നു അവന്റെ വേഷം…. ആ വേഷത്തിൽ രാവണിനെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു… കണ്ണാടിയിലൂടെ ത്രേയയുടെ പ്രതിബിംബം കണ്ടതും രാവൺ ഒരു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അവൾക് നേരെ തിരിഞ്ഞ് പതിയെ അവൾക്കരികിലേക്ക് നടന്നു ചെന്നു….

ഇങ്ങനെ നോക്കി നിൽക്കുന്നത് സാധാരണ ഞങ്ങൾ ആണുങ്ങളുടെ ശീലമാ…..

രാവൺ റൂഫിലേക്ക് നോക്കി അറിയാത്ത മട്ടിൽ പറഞ്ഞതും ത്രേയ പെട്ടെന്ന് ഞെട്ടി പിടഞ്ഞുണർന്നു…. ശേഷം അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി…ആ രംഗം കൂടി ആയതും രാവൺ ചെറുതായൊന്ന് മുരടനക്കി കൊണ്ട് സ്ലീവ് നന്നായി മടക്കി വെച്ചു…

നീ വാങ്ങി തന്ന ഷർട്ടാ… എന്തായാലും നീ ഇന്ന് തിരികെ പോക്വല്ലേ… ഇതിട്ട് എന്നെയൊന്ന് കണ്ടില്ലാന്ന് വേണ്ട..!! അതുകൊണ്ട് ഇട്ടൂന്നേയുള്ളൂ.. Anyway thanks…ഷർട്ടിന്റെ സൈസ് ഇപ്പോഴും പെർഫെക്റ്റ് ആണ്….

രാവൺ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

ഫ്ലൈറ്റിനുള്ള ടൈം തെറ്റുന്നു….

ത്രേയ മുഖം കുനിച്ചു നിന്ന് പറഞ്ഞു….

നമുക്ക് ഇറങ്ങിയേക്കാം… Iam ready…!! നിനക്ക് ആരോടെങ്കിലും യാത്ര പറയാനുണ്ടെങ്കിൽ അതാവാം കേട്ടോ… ഇനി ഇവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ലല്ലോ….!!!

രാവൺ ഒരു കൂസലും കൂടാതെ അങ്ങനെ പറഞ്ഞതും ത്രേയ അവനെ ഞെട്ടലോടെ ഒന്ന് നോക്കി….

എന്തിനാ ത്രേയ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നത്… അമ്മയോടോ,അഗ്നിയോടോ,മറ്റോ യാത്ര പറയാനുണ്ടെങ്കിൽ വേഗം പറഞ്ഞിട്ട് വാ നീ… ഞാനിവിടെ wait ചെയ്യാം….

വേണ്ട… എനിക്ക് ആരോടും യാത്ര പറയാനില്ല….

ന്മ്മ്മ്…. എങ്കില് ശരി… നമുക്ക് ഇറങ്ങാം….!!! ആ… പിന്നെ… നിനക്ക് ഇവിടെ favourite ആയി തോന്നിയ എന്ത് വേണമെങ്കിലും എടുക്കാം ട്ടോ… എത്ര costly ആണെങ്കിലും ഒരു പ്രോബ്ലവുമില്ല….

അതും കൂടി ആയതും ത്രേയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

വേണ്ട… എനിക്ക് ഇവിടെ നിന്നും ഒന്നും എടുക്കാനില്ല…!!!

ന്മ്മ്മ്…ok… അപ്പോ പിന്നെ ഞാനണിയിച്ചു തന്ന എന്റെ താലി എനിക്ക് അഴിച്ചു തന്നേക്ക്… നീ പോയി കഴിഞ്ഞാൽ ഇതു തന്നെ എനിക്ക് വേദ്യയെ അണിയിക്കാല്ലോ….

അത് കേട്ടതും ത്രേയ അവനിൽ നിന്നും നോട്ടം മാറ്റി തിരിഞ്ഞു….

നിനക്ക് അഴിച്ചു തരാൻ ബുദ്ധിമുട്ടുണ്ടാവും….. ഞാൻ തന്നെ അഴിച്ചെടുത്തോളാം…

രാവൺ ബലമായി അവളെ അവന് നേർക്ക് തിരിച്ചു നിർത്തി ഇരുകൈകളും കഴുത്തിലേക്ക് ചേർത്ത് താലി അഴിച്ചെടുക്കാൻ ശ്രമിച്ചു….

വേണ്ട….!!! വേണ്ട രാവൺ.. ഈ താലി എനിക്ക് വേണം… പ്ലീസ്…ഞാനിത് തരില്ല….

ത്രേയ അവന്റെ ഇരു കൈതണ്ടയിലും മുറുകെ പിടിച്ചു… ത്രേയയുടെ കണ്ണുകളിൽ തളം കെട്ടി നിന്ന കണ്ണീര് കണ്ടതും രാവണിന്റെ മനസ്സൊന്നുലഞ്ഞു…. അവൻ പതിയെ കൈ പിന്വലിച്ചെടുത്തു….

നിനക്കിത് കൂടിയേ തീരുവെങ്കിൽ നിർബന്ധിക്കുന്നില്ല…. നീ ഇതെടുത്തോ.. വേദ്യയ്ക്ക് ഞാൻ മറ്റൊരെണ്ണം വാങ്ങി കൊടുത്തോളാം….

രാവൺ അത്രയും പറഞ്ഞ് ത്രേയ പായ്ക്ക് ചെയ്തു വച്ചിരുന്ന ബാഗുമായി റൂമിന് പുറത്തേക്കിറങ്ങി…. അവന് പിറകേ തന്നെ ത്രേയയും നടന്നു… ഹാളിൽ ആരുമുണ്ടായിരുന്നില്ല… അതുകൊണ്ട് ത്രേയ അവനൊപ്പം നടന്ന് കാറിലേക്ക് കയറിയിരുന്നു……

യാത്രയിലുടനീളം അവളവനോട് ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല….. കാറ് പകുതി വഴിയെത്തിയതും നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാവൺ തന്നെ സംസാരിച്ചു തുടങ്ങി…

ഇനി തിരികെ ഒരു വരവുണ്ടാവില്ല ല്ലേ….!!!

ത്രേയ അതിന് വെറുതെയൊന്ന് മൂളി….

Mutual divorce ഫയൽ ചെയ്യാം…. നീ സൈൻ ചെയ്താൽ മാത്രം മതി… ബാക്കിയൊക്കെ ഞാൻ move ചെയ്തോളാം….

രാവണിന്റെ വാക്കുകൾ ത്രേയയിൽ ഒരു വിങ്ങലുളവാക്കി….. എങ്കിലും അവളത് മുഖത്ത് കാട്ടാതെ എല്ലാം മൂളി കേട്ടിരുന്നു….

ഓരോന്നും ആലോചിച്ച് അവളുടെ മനസ്സാകെ കലുഷിതമായിരുന്നു…. അപ്പോഴാണ് രാവൺ കാറിലെ music system ഓൺ ചെയ്തത്…..

കാറിൽ king khan ന്റെ evergreen melody ആയ കൽഹോനഹോ മീഡിയം വോളിയത്തിൽ കേട്ടതും ത്രേയ രാവണിലേക്ക് നോട്ടം കൊടുത്തു…. Song കേട്ട് സ്റ്റിയറിംഗിൽ ആസ്വദിച്ച് താളം പിടിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുകയായിരുന്നു രാവൺ…..

ഈ ദുഷ്ടന് ഞാൻ പോകുന്നതിൽ ഒരു വിഷമവുമില്ലേ….!!!

ത്രേയ രാവൺ കാണാതെ കൺ കോണിൽ നിന്നും ഉതിർന്ന കണ്ണീര് തുടച്ചു നീക്കി….. അതൊക്കെ ഇടംകണ്ണിട്ട് നോക്കി കാണുകയായിരുന്നു രാവൺ….. കാറ് airport റോഡ് തിരിഞ്ഞതും ത്രേയയുടെ നെഞ്ചിൽ തായമ്പക കൊട്ടിക്കയറി….. അവള് ടെൻഷനോടെ വിരലുഴിഞ്ഞിരുന്നു… പെട്ടെന്നാണ് രാവൺ കാറ് ബീച്ചിനരികിലേക്ക് കൊണ്ട് നിർത്തിയത്….

അത് കണ്ടതും ത്രേയ ഒരമ്പരപ്പോടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു… അവസാനം അവളുടെ നോട്ടം രാവണിൽ തന്നെ ചെന്നു നിന്നു….

ഇറങ്ങ്… സമയം 6 മണിയാവുന്നല്ലേയുള്ളൂ… വെറുതെ അവിടെ ചെന്നിരുന്ന് ബോറടിയ്ക്കുന്നതെന്തിനാ…!!! നമുക്ക് രണ്ട് ഐസ്ക്രീം കഴിച്ചിട്ട് വരാം….എന്താ…!!

രാവൺ അത്രയും പറഞ്ഞ് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി… അവന്റെ വാക്ക് കേട്ട് ത്രേയയും പുറത്തേക്കിറങ്ങി….

തറയോടുകൾ പാകിയ മിനുസമായ പ്രതലത്തെ മറികടന്ന് ഇരുവരും പൂഴിയിലേക്ക് നടന്നു കയറി….. ചുറ്റുപാടും ആളുകളേയും കച്ചവടക്കാരെയും കൊണ്ട് സജീവമായിരുന്നു…..

പൂഴിയിലേക്ക് കാലുകൾ ആഴ്ന്നിറങ്ങുമ്പോൾ ത്രേയ അറിയാതെ പലതവണ രാവണിന്റെ കൈത്തണ്ടയിലേക്ക് കൈ ചേർത്തു പിടിച്ചു…. ഒടുവിൽ ഇരുവരും അലതല്ലി പാഞ്ഞു വന്ന തിരമാലകളെ അടുത്ത് കണ്ട് നിന്നു….. മുന്നിലേക്ക് പാഞ്ഞടുത്ത തിരമാലയെ നോക്കി നിൽക്ക്വായിരുന്നു രണ്ടാളും….

ഈ യാത്ര വേണോ ത്രേയ…!!!

പെട്ടെന്നാണ് രാവണിന്റെ ആ ചോദ്യം വന്നത്… അത് കേട്ടതും ത്രേയ ഒരു ഞെട്ടലോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി.. അവൾക് നോട്ടം കൊടുക്കാതെ തിരമാലകളുടെ ഭംഗി ആസ്വദിച്ചു നിൽക്ക്വായിരുന്നു അവൻ..

രാവൺ…നീ… നീയെന്താ പറഞ്ഞേ…!!

ത്രേയേടെ ചോദ്യം കേട്ട് അവനവൾക്ക് നേരെ തിരിഞ്ഞു..

ഈ യാത്ര ഒഴിവാക്കി കൂടേന്ന്…!!!

എന്തിന്…!!! അതൊന്നും വേണ്ട… ഞാൻ തീരുമാനിച്ചുറപ്പിച്ച കാര്യമാണ്… ഇനി ഇതിൽ മാറ്റമില്ല…

അത് കേട്ടതും രാവൺ അവളുടെ പക്കലുള്ള ഹാന്റ് ബാഗ് തട്ടിപ്പറിച്ച് വാങ്ങി വച്ചു…. ബാഗ് തുറന്ന് അതിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് അവനൊന്ന് മനസ്സിൽ വായിച്ചു…

രാവൺ… മര്യാദയ്ക്ക് എന്റെ ബാഗ് തന്നേ…

ത്രേയ അവന്റെ കൈയ്യിൽ നിന്നും ബാഗ് തിരികെ വാങ്ങാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അത് പരാജയത്തിൽ കലാശിച്ചു….

ഇതാരാ ത്രേയ ഈ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു തന്നത്….

അച്ചൂട്ടൻ…

ത്രേയ തലകുനിച്ച് നിന്ന് പറഞ്ഞു…. രാവണിന്റെ മുഖത്ത് തെളിഞ്ഞു നിന്ന ദേഷ്യം കണ്ടതും ത്രേയ കാര്യങ്ങൾ വ്യക്തമാക്കി..

എനിക്കാണെന്ന് അവനറിയില്ല… എന്റെ ഒരു ഫ്രണ്ടിനാണെന്നാ പറഞ്ഞത്….!!!

ന്മ്മ്മ്….. എന്തായാലും ഈ ടിക്കറ്റിൽ നീ ഇന്ന് യാത്ര ചെയ്യുന്നില്ല…

രാവൺ ഫ്ലൈറ്റ് ടിക്കറ്റ് കൈയ്യിൽ വച്ച് ബാഗ് തിരികെ അവളെ ഏൽപ്പിച്ചു….

രാവൺ…ഇത് വാശിയാണ്… എനിക്ക് തിരികെ പോകണം…

അതിന് ഞാൻ നിന്നെ തടഞ്ഞില്ലല്ലോ… ഞാൻ പറഞ്ഞത് നീ ഈ ടിക്കറ്റിൽ യാത്ര ചെയ്യില്ല എന്നാണ്… നീ യാത്ര ചെയ്യാൻ പോകുന്നത് എനിക്കൊപ്പമാണ് ത്രേയ.. നമ്മള് രണ്ടാളും ഒന്നിച്ചാണ് ഇന്ന് ബാംഗ്ലൂരിലേക്ക് പോകുന്നത്… ടിക്കറ്റൊക്കെ ഞാൻ online ൽ ബുക്ക് ചെയ്തു കഴിഞ്ഞു….!!!

എന്തിന്… നീ എന്തിനാ ബാംഗ്ലൂരിലേക്ക് വരുന്നത്… അതിന്റെ ആവശ്യമില്ല….

ഇത് എന്റെ ജീവിതമാണ് ത്രേയ… ഇവിടെ തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അധികാരം എനിക്ക് മാത്രമാണ്…. എന്റെ ഭാര്യ എവിടെയാണോ അവിടെയല്ലേ ഞാനും ഉണ്ടാവേണ്ടത്… അതുകൊണ്ട് നീ ബാംഗ്ലൂരിൽ പോകാൻ തീരുമാനിച്ച സ്ഥിതിക്ക് ഞാനുമുണ്ട് നിനക്കൊപ്പം…

അതിന്റെ ആവശ്യമില്ല രാവൺ.. എല്ലാവർക്കും മുന്നിൽ എന്നെ ശകാരിച്ചും ഉപദ്രവിച്ചും മാത്രം ശീലിച്ചിട്ടുള്ള നിനക്ക് എന്നുമുതലാണ് ഞാൻ ഭാര്യയായത്…. നീ ഇടയ്ക്കിടെ പറയും പോലെ വേദ്യ തന്നെയാ നിനക്ക് ചേർച്ച…. എന്നെ വിട്ടേക്ക്… നിന്റെ ഭാര്യാ പദവിയോ, ഇപ്പോഴുള്ള നിന്റെ ഈ കപടസ്നേഹമോ എനിക്ക് വേണ്ട.. മര്യാദയ്ക്ക് എന്റെ ടിക്കറ്റ് തരാൻ നോക്ക്…..

ത്രേയ കടുത്ത സ്വരത്തിൽ അത്രയും പറഞ്ഞ് രാവണിന്റെ കൈയ്യിൽ നിന്നും ടിക്കറ്റ് തട്ടിപ്പറിച്ച് വാങ്ങാൻ ശ്രമിച്ചു… പെട്ടെന്ന് അവനാ ടിക്കറ്റ് ചെറിയ തുണ്ടുകളായി പിച്ചിച്ചീന്തി…..

ചെയ്തു കൂട്ടിയ എല്ലാം തെറ്റുകളാണ്… എല്ലാം… എല്ലാം എനിക്ക് ഇപ്പോൾ പൂർണബോധ്യമായി… നീയാണ് ശരി… നിന്റെ ഭാഗം മാത്രമാണ് ശരി.. നീയാണെന്ന ഓർമ്മയിലാ ഞാനവളെ ചേർത്ത് പിടിച്ച് നിന്നത്…. ഓരോ തുണ്ട് കീറിയെടുക്കുമ്പോഴും രാവൺ ക്ഷമാപണം പോലെ പറഞ്ഞു… ഒടുവിൽ പിച്ചിച്ചീന്തിയ തുണ്ടുകൾ മുകളിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് രാവൺ ത്രേയയെ തന്നെ ഉറ്റുനോക്കി നിന്നു….

നിനക്ക് മനസ്സിൽ തോന്നുന്ന എന്ത് തെറി വേണമെങ്കിലും വിളിയ്ക്കാം… വേണമെങ്കിൽ ഇപ്പോൾ നിന്റെയുള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം മാറാനായി എന്റെ കരണം ഒന്ന് പുകയ്ക്കണമെങ്കിൽ അതുമാവാം.,. എല്ലാ തെറ്റിനും മാപ്പ് ചോദിക്കാൻ മാത്രമേ എനിക്ക് കഴിയൂ…. നീ ഏൽപ്പിക്കുന്ന ഏത് കടുത്ത ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ് ത്രേയാ….

വേണമെങ്കിൽ ഒന്ന് തല്ലിക്കോടീ….!!! ദേ നിന്ന് തര്വാ ഞാൻ…

രാവൺ ഇരു കൈകളും വിടർത്തി കാട്ടി നിന്നതും ത്രേയ നിറകണ്ണുകളോടെ ഒന്ന് വിങ്ങി വിങ്ങി കരഞ്ഞു…. ദേഷ്യത്തോടെ ചുവന്നു തുടങ്ങിയ മുഖത്ത് ഒരേ സമയം കരച്ചിലും പുഞ്ചിരിയും നിറച്ചു കൊണ്ട് അവളവന്റെ നെഞ്ചിലേക്ക് ഇരു കൈകളും കൊണ്ട് ഇടിച്ചു…..

നീ….നീയെന്നെ.. നിനക്ക് എങ്ങനെ തോന്നി രാവൺ… ഇത്രയും നാളും…

വികാര നിർഭരമായ അന്തരീക്ഷത്തിൽ ത്രേയേടെ വാക്കുകൾ മുറിഞ്ഞു…. അവള് ഒരു വിങ്ങലോടും ഒരു കടലോളം സന്തോഷത്തോടും ഒരൂക്കോടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു….. ഇരുകൈകളാലെ രാവണിനെ ഇറുകെ പുണർന്നതും അവനൊരു പുഞ്ചിരിയോടെ അവളെ മുറുകെ ചുറ്റി വരിഞ്ഞു നിന്നു…. അവന്റെ കരവലയത്തിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവളൊതുങ്ങി കൂടി….

അലയടിച്ചു വന്ന തിരമാലകളെ സാക്ഷിയാക്കി ഇരുവരും അവരുടെ പ്രണയത്തെ കേവലം വാക്കുകൾ കൊണ്ട് നിർവ്വചിക്കാതെ പരസ്പരം പറയാതെ പറഞ്ഞ നിമിഷങ്ങളായിരുന്നു അത്……

ചുറ്റിലുമുള്ള ബഹളങ്ങളോ തിരക്കുകളോ കാര്യമാക്കാതെ ഇരുവരും ഏറെ നേരം ഇറുകെ പുണർന്നു നിന്നു…. ത്രേയയുടെ തലമുടിയിഴകളെ തഴുകി കൊണ്ട് അവനവിടെയൊന്ന് ചുംബിച്ചു…. ഒരു നിറഞ്ഞ പുഞ്ചിരി ചുണ്ടിൽ അവശേഷിപ്പിച്ചു കൊണ്ട് അവനവളെ ചേർത്ത് പിടിച്ച് നിന്നു… ഒടുവിൽ ഇരുവരുടേയും മനസ്സിലെ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചു കൊണ്ട് മെല്ലെ അടർന്നു മാറി…..

രാവണിൽ നിന്നും അടർന്നു മാറുമ്പോ അവളുടെ നോട്ടം അവനിൽ മാത്രമായിരുന്നു….. രാവൺ ഒരു കുസൃതി ചിരിയോടെ അവളെ നോക്കി തന്നെ ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി നിന്നു…

സോറീറീറീ……!!!

രാവണിന്റെ ആ വാക്കിൽ ഒരു കുസൃതിയും കൊഞ്ചലും നിറഞ്ഞു… അവളത് കേട്ട് മുഖം കൂർപ്പിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിന്നു….

നിന്നോട് ഞാൻ ശരിയ്ക്കും ക്ഷമിക്കാൻ പാടില്ലായിരുന്നു… പിന്നെ എന്റെ നല്ല മനസ്സൊന്നു കൊണ്ട് മാത്രമാ ഇത്ര പെട്ടെന്ന് നിനക്ക് മുന്നിൽ എന്റെ മനസ്സലിഞ്ഞത്…..

ഞാൻ സോറി പറഞ്ഞില്ലേ ത്രേയാ…!!! എന്നിട്ടും നിന്റെ പിണക്കം മാറീല്ലെങ്കിൽ കാല് പിടിച്ച് മാപ്പ് പറയാം ഞാൻ….!! എന്താ അത് വേണോ…!!! നിനക്ക് മുന്നിൽ ഇപ്പോ എത്ര താണ് വീണ് മാപ്പ് പറയാനും ഞാൻ തയ്യാറാണ്….!! കാരണം അത്രമാത്രം വേദനിപ്പിച്ചിട്ടുണ്ട് ഞാൻ നിന്നെ…..

രാവണിന്റെ മുഖത്തെ ചിരി മങ്ങിയതും പുഞ്ചിരിയോടെ നിന്ന ത്രേയയുടെ മുഖത്ത് സങ്കടം നിറഞ്ഞു….

രാവൺ… ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല….

ത്രേയ രാവണിന്റെ കവിളിലേക്ക് കൈ ചേർത്തു… അപ്പൊഴേക്കും രാവണിന്റെ കണ്ണുകളിൽ കണ്ണീര് തളം കെട്ടി തുടങ്ങിയിരുന്നു…. അവനതൊരു പുഞ്ചിരി കൊണ്ട് മറച്ചു പിടിച്ച് അവളുടെ മറുകൈയ്യും അവന്റെ കവിളിലേക്ക് ചേർത്ത് വച്ച് അവന്റെ കൈകളാൽ അതിനെ പൊതിഞ്ഞു പിടിച്ചു……

നിന്നെ ഒരു തവണ പോലും കേൾക്കാൻ കൂട്ടാക്കാതെ പോയി…. അതെന്റെ തെറ്റാണ് ത്രേയ… വളരെ വലിയ തെറ്റ്..!!! ഞാനതിന് വേണ്ടി ഒരു നിമിഷം നിനക്ക് അനുവദിച്ചു തന്നിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞേനെ….!!!

എത്ര നാൾ… എത്രനാൾ ഞാൻ നിന്നെ വിഷമിപ്പിച്ചു… നീണ്ട ആറ് വർഷങ്ങൾ ഞാൻ നിന്നെ ഒറ്റയ്ക്കാക്കീല്ലേ… ആരും കൂട്ടിനില്ലാതെ… ഒരു തെറ്റുകാരിയെ പോലെ അഞ്ജാതവാസം നടത്തേണ്ടി വന്നില്ലേ നിനക്ക്…. തിരികെ വന്നിട്ടോ… ഉപദ്രവിച്ചിട്ടല്ലേയുള്ളൂ ഞാൻ…. താലികെട്ടിയ നാൾ മുതൽ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും നിന്നെ വേദനിപ്പിക്കാനാ ഞാൻ ശ്രമിച്ചിട്ടുള്ളത്… ഇതൊക്കെ ക്ഷമിക്കാൻ കഴിയ്വോ ത്രേയ നിനക്ക്…

രാവണിന്റെ മുഖം വാടിയതും ത്രേയ ഒരു പുഞ്ചിരിയോടെ അവന്റെ മുഖത്തോട് അടുത്ത് നെറ്റിയിലേക്ക് വീണു കിടന്ന തലമുടിയിഴകളെ മാടിയൊതുക്കി അവിടെ അമർത്തി ചുംബിച്ചു……

രാവണിന്റെ ചുണ്ടിൽ ഞൊടിയിടയിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അതിനെ അടുത്ത് കണ്ടു കൊണ്ട് ത്രേയ അവനിൽ നിന്നും അടർന്നു മാറി….

എന്റെ രാവണിനോട് ഈ ത്രേയയ്ക്ക് വാശി കാട്ടി നടക്കാൻ കഴിയ്വോ….!!! അങ്ങനെ ഞാൻ ചെയ്യുമെന്ന് തോന്നുന്നുണ്ടോ… എല്ലാ കാര്യങ്ങളും നീ മനസിലാക്കുന്ന ഒരു ദിവസം വരും എന്നെനിക്കുറപ്പായിരുന്നു രാവൺ….. പക്ഷേ നാളിത്രയും കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടാവാതെ വന്നപ്പോ എന്റെ പ്രതീക്ഷകളെല്ലാം കെട്ടടങ്ങിയതാ…. അതാ തിരികെ പോകാംന്ന് തീരുമാനിച്ചത്… എന്നിട്ടും നിന്നെ വിട്ടു പോകാൻ ഈ നിമിഷം വരെ മനസ്സനുവദിച്ചിട്ടില്ല…. എനിക്ക് നീയില്ലാതെ ഒരിക്കലും പറ്റില്ല രാവൺ… ഒന്നിനും കഴിയില്ല….

ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു…

എന്റെ മുന്നില് നീ ദേഷ്യം കാണിക്കുമ്പോഴൊക്കെ ഞാൻ ദൈവത്തിന് മുന്നില് നിന്ന് ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടുണ്ട് രാവൺ… നിന്റെ മനസ്സൊന്ന് മാറ്റി തരണേന്ന്….!!! അത് കേട്ട് ദൈവം പോലും മടുത്ത് കാണും… എങ്കിലും അവസാനം എന്റെ പ്രാർത്ഥന കേട്ടു…

ഇനി ഒരേറ്റു പറച്ചിലോ, ക്ഷമചോദിക്കലോ ഒന്നും വേണ്ട…. ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറേ സംഭവങ്ങളായിരുന്നു ഇന്നുവരെ നമ്മുടെ ജീവിതത്തിൽ ഉണ്ടായത്… അതുകൊണ്ട് നമുക്കത് ഡിലീറ്റ് ബട്ടൺ അടിച്ചു കളയാം…എന്താ….

ത്രേയ ഒരു കുറുമ്പോടെ പറഞ്ഞ് രാവണിന്റെ കവിളിൽ മുറുകെ പിച്ചിയതും അവനാ കൈ ഒരു കള്ളച്ചിരിയോടെ കൈപ്പിടിയിൽ ഒതുക്കി അവന്റെ ഇടനെഞ്ചോട് ചേർത്തു വച്ചു….

അങ്ങനെ എല്ലാ കാര്യങ്ങളും ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ഇല്ലാതാക്കല്ലേ…. വഴക്കും,പ്രശ്നങ്ങളും മാത്രം നിറഞ്ഞിരുന്ന നമ്മുടെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു അമൂല്യ നിമിഷം ഉണ്ടായിട്ടുണ്ട്…. അതങ്ങ് മറന്നു കളയാൻ കഴിയ്വോ… എന്തായാലും എനിക്കതിന് പറ്റില്ല….!!!

രാവൺ അവളെ അരക്കെട്ടോട് ചേർത്ത് അവനോട് അടുപ്പിച്ചു…..!!!

അത് കേട്ടതും ത്രേയ നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി…. പെട്ടെന്നാണ് അവള് ചുറ്റിലും കണ്ണോടിച്ചത്…

രാവൺ… നിനക്കെന്താ വട്ടായോ… ദേ എല്ലാവരും നമ്മളെ തന്നെയാ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നേ…

എനിക്കിപ്പോ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റുന്നില്ല.. എന്റെ കണ്ണിൽ ഇപ്പോ നീ മാത്രമേയുള്ളൂ…

രാവൺ ത്രേയയെ ഒന്നുകൂടി അവനോട് ചേർത്തു…

എങ്കിലേ എനിക്ക് നിന്നെ മാത്രമല്ല… ചുറ്റിലുമുള്ള എല്ലാവരേയും കാണാൻ കഴിയുന്നുണ്ട്… അതുകൊണ്ട് പൊന്നുമോൻ കൈയ്യെടുത്തേ….

ത്രേയ കുതറിക്കൊണ്ട് അവനിൽ നിന്നും അടർന്നു മാറി നിന്നു….

നീ എനിക്ക് ഐസ്ക്രീം വാങ്ങി തരാംന്ന് പറഞ്ഞിട്ടല്ലേ ഇവിടേക്ക് കൊണ്ടു വന്നത് എന്നിട്ട് ഐസ്ക്രീം എവിടെ… മര്യാദയ്ക്ക് ഐസ്ക്രീം വാങ്ങി തന്നേ…

ത്രേയ അല്പം ജാഡയോടെ പറഞ്ഞു…

ന്മ്മ്മ്.. നീ എന്നെ തള്ളിമാറ്റി പോകുംല്ലേ.. വീട്ടിലേക്ക് ചെല്ലട്ടേ…!!! നിന്റെ ഈ ജാഡ മാറ്റി തരുന്നുണ്ട് ഞാൻ…

രാവൺ ഒരു പുഞ്ചിരിയോടെ സ്വയം പിറുപിറുത്തു കൊണ്ട് ത്രേയയെ കൂർപ്പിച്ചൊന്ന് നോക്കി ഐസ്ക്രീം പാർലറിലേക്ക് നടന്നു….. അധികം വൈകാതെ തന്നെ രണ്ട് കോൺ ഐസ്ക്രീം വാങ്ങി അവൻ തിരികെ അവൾക്കരികിലേക്ക് തന്നെ വന്നു….

രാവണിന്റെ കൈയ്യിൽ നിന്നും ത്രേയ ഐസ്ക്രീം തിടുക്കപ്പെട്ട് വാങ്ങാൻ തുനിഞ്ഞതും രാവൺ ഐസ്ക്രീം മറച്ചു പിടിച്ചു…

രാവൺ…. ദേ കളിയ്ക്കല്ലേ… മര്യാദയ്ക്ക് ഐസ്ക്രീം തന്നേ…

തരാം… പക്ഷേ ഒരു കണ്ടീഷൻ….!!!

എന്താത്…???

ത്രേയ സംശയത്തോടെ നെറ്റി ചുളിച്ചു….

ഇനി നമുക്കിടയിൽ ഒരു രഹസ്യങ്ങളും വേണ്ട… പണ്ട് നടന്ന എല്ലാ കാര്യങ്ങളും അണുവിട വ്യത്യാസം വരാതെ നീ എന്നോട് പറയണം… അതെല്ലാം കേട്ടതിന് ശേഷം മാത്രമേ നമ്മളിന്ന് ഇവിടെ നിന്നും തിരികെ പോകുന്നുള്ളൂ…..

ഞാൻ പറയാം രാവൺ… എല്ലാം പറയാം… നിന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു വാക്ക് കേൾക്കാൻ വേണ്ടി കാത്തിരുന്നതാ ഞാൻ….

ത്രേയ പറഞ്ഞത് കേട്ട് രാവൺ പുഞ്ചിരിയോടെ അവന്റെ കൈയ്യിലിരുന്ന ഐസ്ക്രീം അവൾക് നേരെ നീട്ടി…. ഇരുവരും അത് തുറന്ന് കഴിച്ചു കൊണ്ട് കുറച്ചു ദൂരം മുന്നോട്ട് നടന്നു….

നിത്യ പടവിൽ ചലനമറ്റ് കിടക്കുന്ന കാഴ്ച കണ്ടു കൊണ്ടാ രാവൺ ഞാൻ കുളത്തിനരികിലേക്ക് ചെല്ലുന്നത്…. അവള് മരിച്ചു കിടക്ക്വാരുന്നു എന്ന് അടുത്ത് ചെന്ന് കണ്ടപ്പോഴാ മനസ്സിലായത്…. അപ്പൊഴേ ഞാൻ നിലവിളിച്ച് ആളെ കൂട്ടാൻ ശ്രമിച്ചു… പക്ഷേ ആദ്യം എത്തിയത് നീയായിരുന്നു…. അത് വരെയും ആ ഒരു പ്രശ്നം നമ്മുടെ ജീവിതത്തെ ബാധിച്ചിരുന്നില്ല… പക്ഷേ കുളപ്പടവിൽ നിന്നും ആയമ്മ എന്നെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി…. റൂമിൽ പേടിച്ച് വിറച്ചിരുന്ന എനിക്ക് പെട്ടെന്നാ ഒരു കോള് വന്നത്….. ഒരു ഭീഷണി ആയിരുന്നു അതിന്റെ ഉള്ളടക്കം… അച്ഛന്റെ…അച്ഛന്റെ ജീവന് വേണ്ടി എന്നോട് വിലപേശുകയായിരുന്നു രാവൺ അവര്…. ആദ്യം കുറേ എതിർത്തു നോക്കി… പക്ഷേ അച്ഛനെ തല്ലി അവശനാക്കിയ ഒരു ഫോട്ടോയും ഒപ്പം ഒരു കുറിപ്പടിയും കണ്ടതും പിന്നെ എനിക്ക് നിനക്കൊപ്പം നിൽക്കാൻ മനസ്സ് വന്നില്ല… അച്ഛന്റെ ജീവൻ രക്ഷിച്ച് തിരികെ തറവാട്ടിലേക്ക് കൂട്ടി വരുമ്പോ അച്ഛനെക്കൊണ്ട് തന്നെ സത്യാവസ്ഥയെല്ലാം നിനക്ക് മുന്നിൽ ബോധിപ്പിക്കാം എന്നായിരുന്നു ചിന്ത… പക്ഷേ അതെല്ലാം പാടെ തെറ്റിച്ചു കൊണ്ടാ അച്ഛന്റെ ജീവൻ അവര് അപഹരിച്ചത്…. പിന്നെ ശരിയ്ക്കും സമനില തെറ്റിയ പോലെ ആയിരുന്നു രാവൺ….. കേസിൽ നിന്ന് നീ രക്ഷപെട്ടൂന്ന് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്വാസമായിരുന്നു എനിക്ക്….. പക്ഷേ ജയിലിൽ നിന്നും ഇറങ്ങിയ നീ എന്നിൽ നിന്നും ഒരുപാട്… ഒരുപാട് അകലെ ആയിരുന്നു രാവൺ…. എന്റെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ എന്നെ അകറ്റി നിർത്താനാണ് നീ ശ്രമിച്ചത്…..

ത്രേയ അത്….!!

സാരല്യ രാവൺ… എനിക്കതിൽ വിഷമമില്ല… നിന്റെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും…. അതുകൊണ്ടല്ലേ വർഷങ്ങൾ ഇത്രേം കഴിഞ്ഞിട്ടും ഞാൻ നിന്നെ തേടി ഇവിടേക്ക് തന്നെ വന്നത്….

പക്ഷേ ഒരു കാര്യത്തിൽ ഇപ്പോഴും എനിക്ക് നല്ല ദേഷ്യമുണ്ട് നിന്നോട്…

ത്രേയ ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും രാവൺ അവളിലേക്ക് നോട്ടം കൊടുത്തു…..

ഞാൻ നിന്നെ മറന്ന് മറ്റാരുടെയൊക്കെയോ കൂടെ ജീവിതം ആഘോഷിക്ക്യാണെന്ന് പറഞ്ഞില്ലേ നീ… ആരൊക്കെയോ പറഞ്ഞ് തന്ന കാര്യങ്ങൾ വിശ്വസിക്കാൻ കൂട്ടാക്കീല്ലേ…. അതെനിക്ക് എത്രമാത്രം സങ്കടമായീന്നറിയ്വോ…!!!

ത്രേയാ ഞാൻ… എല്ലാം നിനക്ക് പ്രതികൂലമായി വന്നപ്പോ വിശ്വസിച്ചു പോയി ഞാൻ…

ആറ് വർഷം നിന്നെ ഉപേക്ഷിച്ച് മാറി നിന്നിട്ടും പലപ്പോഴും വേദ്യയ്ക്കൊപ്പം നിന്നെ കണ്ടിട്ടും ഞാൻ നിന്നെ അവശ്വസിക്കാൻ കൂട്ടാക്കിയിട്ടില്ല രാവൺ… എനിക്ക് അറിയും പോലെ നിന്നെ മറ്റാർക്കും അറിയില്ല എന്ന വിശ്വാസമാണ് അതിന് കാരണം….. അതുപോലെ നിനക്കെന്താ രാവൺ എന്നിൽ ഒരു വിശ്വാസവും തോന്നാതിരുന്നത്…. ഞാൻ ചെറിയൊരു സംശയം ചോദിച്ചോട്ടെ…. എന്റെ ബാംഗ്ലൂർ ലൈഫിൽ ഞാൻ നടന്നതൊക്കെ തെറ്റായ പാതയിലൂടെ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും നിനക്കുണ്ടോ…!!!!

No… never… നിന്നെ എനിക്ക് പൂർണ്ണമായ വിശ്വാസമുണ്ട് ത്രേയ… നിന്റെ ജീവിതത്തിൽ അന്നും ഇന്നും ഒരാണിനേ സ്ഥാനമുണ്ടായിരുന്നുള്ളൂ.. അത് ഞാൻ മാത്രമാണ്… കുറേ ഫോട്ടോസും വീഡിയോസും കണ്ടപ്പോ സമനിലതെറ്റി പോയി ത്രേയ…… നിന്നോടുള്ള അമിത സ്നേഹം മാത്രമാണ് ത്രേയ എന്നെ കൊണ്ട് അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്….

എന്റെ കാര്യത്തിൽ നീ ഭയങ്കര possessive ആണെന്ന് എനിക്കറിയാം രാവൺ… പക്ഷേ അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ ജീവിക്കുമെന്ന് മറ്റാര് വിശ്വസിച്ചാലും നീ വിശ്വസിക്കാൻ പാടില്ലായിരുന്നു….

അച്ഛന്റെ friend സുബ്രഹ്മണ്യം അങ്കിളിന്റെ കാരുണ്യം ഒന്നു കൊണ്ട് മാത്രമാണ് ആറ് വർഷം ഞാനവിടെ ജീവിച്ചത്…. ആദ്യം അച്ഛനോടുള്ള സ്നേഹം കാരണം അങ്കിളിന്റെ വീട്ടിൽ തന്നെ ആയിരുന്നു… Six months കഴിഞ്ഞപ്പോ ഞാനവിടെ നിൽക്കുന്നത് ആന്റിയ്ക്കും ആന്റീടെ റിലേറ്റീവ്സിനും ഒരുപോലെ ദേഷ്യമായി… പിന്നെ അങ്കിളിനെ അതിന്റെ പേരിൽ ബുദ്ധിമുട്ടിയ്ക്കണ്ടാന്ന് കരുതി അവിടെ നിന്നും ഇറങ്ങി… എവിടേക്ക് എന്ന ലക്ഷ്യമില്ലാതെ നിൽക്കുമ്പോഴാ അങ്കിള് എന്നെ അഗം ചാരിറ്റബിൾ ട്രസ്റ്റിൽ കൊണ്ട് ചേർത്തത്… പിന്നെ ഇവിടേക്ക് വരും വരെ ഞാനിവിടെ ആയിരുന്നു… ഒരു IT ബേസ്ഡ് കമ്പനിയിൽ ചെറിയൊരു ജോലി കൂടി തരമായതും ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി…. ഇടയ്ക്കിടെയുള്ള ആയമ്മേടെയും,അഗ്നീടെയും,അച്ചൂന്റെയുമൊക്കെ ഫോൺ കോൾ ആയിരുന്നു ഏക ആശ്വാസം…..

രാവൺ അതെല്ലാം കേട്ട് കുറ്റബോധത്തോടെ അവളെ തന്നെ ഉറ്റുനോക്കി നിന്നു…

സാരല്യ രാവൺ.. എനിക്ക് ഒരു പരാതിയുമില്ല…. നിന്നെ കുറ്റപ്പെടുത്തില്ല ഞാൻ…

ത്രേയേടെ വാക്കുകൾ കേട്ട് കൈയ്യിലിരുന്ന ഐസ്ക്രീം താഴേക്കിട്ട് രാവൺ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു….

ഒരുപാട് വിഷമിപ്പിച്ചു ഞാൻ…. അതിനൊക്കെ എത്ര മാപ്പ് ചോദിച്ചാലും മതിയാവില്ല.. ചെയ്തു പോയ തെറ്റിന് പരിഹാരം കാണാനും കഴിയില്ല…. എങ്കിലും പറയ്വാ… ഇത്രയും നാളും രാവൺ കാരണം കണ്ണീര് പൊഴിച്ച ഈ കണ്ണുകൾ ഇനി ഈ രാവൺ കാരണം നനയാൻ അവസരം ഉണ്ടാക്കില്ല…. നിന്റെ മുഖത്തെ പുഞ്ചിരി ഇതുപോലെ നിലനിർത്തും നിന്റെ ഈ ഭർത്താവ്…. ഇനി മുതൽ നീയും ഞാനും ഇല്ല നമ്മൾ മാത്രമേയുള്ളൂ…. നിന്റെ സങ്കടങ്ങൾ എന്റേയും സങ്കടങ്ങളാണ്… നിന്റെ സന്തോഷങ്ങളാണ് എന്റേയും സന്തോഷങ്ങൾ…. രാവണും ത്രേയയും ആയിരുന്ന നമ്മളിനി രാവണത്രേയയാണ്… ഒരു ശക്തിയ്ക്കും പിരിക്കാൻ കഴിയാത്ത രാവണത്രേയ…..

അത്രയും പറഞ്ഞു കൊണ്ട് അവനവളുടെ നെറ്റിത്തടത്തിലേക്ക് അമർത്തി ചുംബിച്ചതും അവളൊരു പുഞ്ചിരിയോടെ അതേറ്റു വാങ്ങി നിന്നു….

ത്രേയയിൽ നിന്നും അടർന്നു മാറുമ്പോ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരിയുടെ ശേഷിപ്പ് ഉണ്ടായിരുന്നു…..

ഇനി പറ…!!! നിനക്ക് തിരികെ ബാംഗ്ലൂരിലേക്ക് പോകണോ… അതോ ഇനിയുള്ള ജീവിതം പൂവള്ളി മനയിലെ ഹേമന്ത് രാവണിന്റെ ഭാര്യയായി കഴിയണോ….

രാവണിന്റെ ചോദ്യം കേട്ട് ത്രേയ ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു…..

എനിക്ക്ക്ക്ക്ക്….. ഈ അസുരന്റെ ഭാര്യയായി ജീവിച്ചാൽ മതി…..!!!

രാവൺ അത് കേട്ട് അവളെ വീണ്ടും വാത്സല്യത്തോടും പ്രണയത്തോടും ഇറുകെ പുണർന്നു…
ത്രേയാ…. ഞാനിനി കുറച്ച് കാര്യങ്ങൾ പറയട്ടേ… എല്ലാം ശ്രദ്ധിച്ചു കേൾക്കണം നീ….

രാവണിന്റെ ശബ്ദം അല്പം സീരിയസായി… അത് കേട്ടതും ത്രേയ അവനിൽ നിന്നും അടർന്നു മാറി കൊണ്ട് അവന്റെ മുഖത്തേയ്ക്ക് തന്നെ നോട്ടം കൊടുത്തു…

എന്താ രാവൺ… എന്ത് കാര്യമാ എന്നോട് പറയാനുള്ളത്….???

നിന്റെ നിരപരാധിത്വം ഞാൻ മനസിലാക്കി…. അതുപോലെ തന്നെ അന്നത്തെ സംഭവങ്ങളുടെ യഥാർത്ഥ തെറ്റുകാരൻ ആരാണെന്നും ഞാൻ കണ്ടെത്തി…. എന്റെ അന്വേഷണം പൂർത്തിയാകാത്തത് കൊണ്ട് ആ വ്യക്തിയുടെ പേര് എനിക്ക് നിന്നോട് വെളിപ്പെടുത്താൻ കഴിയില്ല… പക്ഷേ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം ഉറപ്പായും ഞാനത് നിനക്ക് മുന്നിൽ തുറന്നു പറയാം…..

രാവണിന്റെ വർത്തമാനം കേട്ട് ത്രേയ അല്പം സംശയഭാവത്തോടെ മുഖം ചുളിച്ചു…

എന്താ രാവൺ… അതൊക്കെ എന്നോട് പറഞ്ഞാൽ എന്താ പ്രശ്നം…???

അത്..ത്രേയ.. ഞാൻ പറഞ്ഞില്ലേ… കുറ്റക്കാരനെ ഞാൻ കണ്ടെത്തിയിട്ടേയുള്ളൂ… അതിന്റെ സാഹചര്യം,അത്തരമൊരു തെറ്റിലേക്ക് നയിച്ച കാരണം, ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല…. അത് മാത്രമല്ല ഇനിയും ആ വ്യക്തി നമുക്കെതിരെ എന്തൊക്കെയോ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്… അതൊക്കെ കണ്ടെത്തണമെങ്കിൽ ആ ആള് ആരാണെന്ന് ഞാനല്ലാതെ മറ്റാരും അറിയാൻ പാടില്ല.. അഗ്നിയോടോ,അച്ചൂനോടോ,ശന്തനൂനോടോ, അമ്മയോടോ പോലും നീ ഈ കാര്യങ്ങൾ ഷെയർ ചെയ്യരുത്… ഞാൻ നിന്റെ സത്യാവസ്ഥ മനസിലാക്കിയതോ,നമ്മൾ തമ്മിൽ വീണ്ടും അടുത്തതോ,അന്ന് പൂവള്ളി മനയിൽ പോയതോ ഒന്നും… ഒന്നും ആർക്കും മുന്നിൽ പറയാൻ പാടില്ല… ഒരു കാരണവശാലും ഇതാരും അറിയരുത്… അറിഞ്ഞാൽ നിന്റെ ജീവനാ ആപത്ത്… അതെനിക്ക് സഹിക്കാൻ കഴിയില്ല…. നിന്നെ എന്നിൽ നിന്നും അകറ്റാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പ്രമാണികളാ നമ്മുടെ തറവാട് നിറയെ… എന്തിനേറെ പറയുന്നു എന്റെ അച്ഛൻ പോലും ആഗ്രഹിക്കുന്നത് നമ്മുടെ വേർപിരിയലാണ്…. അതുകൊണ്ടാ പറഞ്ഞത് തറവാട്ടിൽ മറ്റാരോടും നീ നമ്മുടെ ജീവിതത്തെ പറ്റി തുറന്നു പറയരുത്….

അപ്പോ തറവാട്ടിലെത്തിയാൽ നീ വീണ്ടും പഴയ രാവണാകുമോ…!!! എന്നോട് വീണ്ടും ദേഷ്യം കാണിക്ക്വോ…!!!

ത്രേയ പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചു…

അങ്ങനെ കഴിയാനേ പറ്റു ത്രേയാ… കുറച്ചു നാൾ… ഇനിയുള്ള വളരെ കുറച്ച് നാൾ നീ അതൊക്കെയൊന്ന് adjust ചെയ്യേണ്ടി വരും… എല്ലാവർക്കും മുന്നിൽ ഞാൻ ചിലപ്പോ നിന്നെ അവഗണിച്ചൂന്നും, വഴക്ക് പറഞ്ഞൂന്നുമൊക്കെ ഇരിക്കും….

അത് കേട്ടതും ത്രേയയുടെ മുഖം വാടി.. അവള് അവനിൽ നിന്നും വിട്ടകന്ന് മുന്നോട്ട് നടന്നു…. രാവൺ അവളെ അനുനയിപ്പിക്കാൻ എന്നപോലെ അവൾക് പിന്നാലെ ഓടിച്ചെന്നു….

ത്രേയാ…നിന്നേ.. പറയട്ടെ….

രാവൺ അവളുടെ കൈത്തണ്ടയിൽ പിടി മുറുക്കിയതും അവള് അവന് നേരെ തിരിഞ്ഞു….

പൂവള്ളിയിലെ ബാക്കിയുള്ള എല്ലാവരേയും ബോധിപ്പിക്കാൻ വേണ്ടിയുള്ള ചെറിയൊരു അഭിനയം… ഇതിനെ അങ്ങനെ കണ്ടാൽ മതി… നമ്മുടെ ബെഡ്റൂം കടക്കും വരെ മാത്രം… അത് കഴിഞ്ഞാൽ നീ എന്റെ മാത്രം ഭാര്യയല്ലേ….!!!

രാവൺ ഇരുകൈകളും അവളുടെ പിൻകഴുത്തിലൂടെ വട്ടമിട്ടു പിടിച്ച് അവളുടെ മുഖത്തെ അവനോട് അടുപ്പിച്ചു….. രാവണിന്റെ മുഖത്തെ അടുത്ത് കണ്ടതും ത്രേയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു….

Ok.. ഞാൻ സമ്മതിക്കാം…. നിന്റെ അന്വേഷണം പൂർത്തിയാകും വരെ ഞാൻ അനുസരിച്ചോളാം… പക്ഷേ ഒരു കണ്ടീഷൻ…..

ത്രേയേടെ പറച്ചില് കേട്ട് രാവണിന്റെ പുരികം സംശയത്തോടെ ഉയർന്നു…..

ഇതിന്റെ പേരിൽ എന്നെ എല്ലാവർക്കും മുന്നിൽ വെച്ച് ഉപദ്രവിക്കാൻ പാടില്ല….

ഇനി എന്റെ ത്രേയയെ ഞാൻ ഉപദ്രവിക്കാനോ.. അങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല… സ്നേഹത്തോടെയുള്ള ചില ഉപദ്രവങ്ങളല്ലാതെ ദേഷ്യപ്പെടുകേ ഇല്ല ഞാൻ… പോരേ….

അയ്യട…!!! സ്നേഹത്തോടേം വേണ്ട…

അതിൽ compromise ഇല്ല മോളേ ത്രയമ്പക രാവൺ… ആറ് വർഷത്തെ കടം ബാക്കി കിടക്ക്വാ… ഇത്രേം നാളും ദേഷ്യവും കാണിച്ചു നടന്ന പാട് എനിക്കേ അറിയൂ.. അതൊക്കെ പലിശയും കൂട്ടുപലിശയും ചേർത്ത് വീട്ടണം എനിക്ക്….

രാവൺ ത്രേയയുടെ നെറ്റിയിലേക്ക് അവന്റെ നെറ്റി ചേർത്തൊന്ന് മുട്ടിച്ചു.. പെട്ടെന്ന് ത്രേയ തിടുക്കപ്പെട്ട് അവനെ തള്ളിമാറ്റി….

അപ്പോ സത്യങ്ങൾ കണ്ടെത്തിയ ഏമാന്റെ മനസ്സിലിരിപ്പ് ഇതായിരുന്നു ല്ലേ…

അതേല്ലോ…!!! ഇത്രയും നേരം സംസാരിച്ചു നിന്നത് കൊണ്ട് ഒരു പ്രധാനപ്പെട്ട കാര്യം മറന്നു… നീ വന്നേ…

രാവൺ തിടുക്കപ്പെട്ട് അവളേം വലിച്ച് കാറിനടുത്തേക്ക് നടന്നു…. കാറിന്റെ പിൻസീറ്റ് തുറന്ന് അതിൽ നിന്നും ഒരു പായ്ക്കറ്റ് പുറത്തേക്ക് എടുത്ത് അവനത് കാറിന്റെ ബോണറ്റിലേക്ക് വച്ചു..

പായ്ക്കറ്റ് തുറക്കും വരെ ആകാംക്ഷയോടെ ത്രേയ അതിലേക്ക് തന്നെ നോട്ടം പായിച്ചു നിൽക്ക്വായിരുന്നു…. മൂടി മുഴുവനും തുറന്നു കൊണ്ട് മീഡിയം വലിപ്പമുള്ള ഒരു rectangle shape കേക്ക് പുറത്തേക്ക് എടുത്തു….

അത് കണ്ടതും ത്രേയ അമ്പരന്ന് അവനെയും കേക്കിലേക്കും മാറിമാറി നോക്കി….

രാവൺ…ഇത്…

ഞാൻ കൂടെയില്ലാതിരുന്ന ആ b’day ഈ സാഗരത്തേയും, അസ്തമയ സൂര്യനേയും സാക്ഷി നിർത്തി നമുക്കൊന്ന് ആഘോഷിച്ചാലോ….

രാവൺ knife എടുത്ത് അവൾക് നേരെ നീട്ടിയതും ത്രേയ ഒരു തരം അമ്പരപ്പോടും മനസ് നിറഞ്ഞ സന്തോഷത്തോടും അത് കൈയ്യിൽ ഏറ്റുവാങ്ങി…. സന്തോഷം അടക്കാൻ കഴിയാതെ അവൾ വായപൊത്തി ചിരിയടക്കാൻ ശ്രമിച്ചു… നിറഞ്ഞു തുടങ്ങിയ കൺകോണുകളെ തുടച്ചു കൊണ്ട് അവള് knife കേക്കിലേക്ക് വച്ച് രാവണിനോട് അതിലേക്ക് കൈ ചേർക്കാനായി ആംഗ്യം കാട്ടി… ത്രേയയുടെ ആഗ്രഹ പ്രകാരം രാവണും ആ knife ൽ മെല്ലേ പിടിച്ചു കൊണ്ട് കേക്ക് കട്ട് ചെയ്തു…

അലയടിച്ചു വന്ന തിരമാലകൾ ആ കാഴ്ച കാണാൻ വെമ്പൽ കൂട്ടും പോലെയായിരുന്നു…. അസ്തമയ സൂര്യൻ അവർക്ക് മംഗളം പാടി കൊണ്ട് മെല്ലെ ഓളപ്പരപ്പിലേക്ക് താണിറങ്ങി…കൂട്ടിൽ ചേക്കാറാൻ കൊതിച്ച പക്ഷികൾ ആ ശുഭ മുഹൂർത്തത്തിന് ആശംസകൾ നേർന്ന് പറന്നുയർന്നു…

ഇരുവരുടേയും മുഖം ചക്രവാളത്തിന്റെ ചുവപ്പ് രാശിയിൽ തിളങ്ങുകയായിരുന്നു…. കേക്ക് ഭംഗിയോടെ കട്ട് ചെയ്ത് അതിൽ നിന്നും ഒരു പീസ് എടുത്ത് രാവൺ ത്രേയയുടെ വായിലേക്ക് വെച്ച് കൊടുത്തു… നിറഞ്ഞ പുഞ്ചിരിയോടെ അത് സ്വീകരിച്ചു കൊണ്ട് അവളും ചെറിയൊരു പീസ് കേക്ക് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു….

One minute… രാവൺ കേക്ക് കഴിച്ചു കൊണ്ട് വീണ്ടും കാറിന്റെ ഡോറ് തുറന്ന് ഒരു ബോക്സുമായി തിരികെ വന്നു….

ഇത് ഞാൻ നിനക്ക് അണിയിച്ചു തന്ന ഒരു ഗിഫ്റ്റ് ആണ്…. പക്ഷേ എന്റെ വാശിക്കാരി ഭാര്യ ഇത് വേണ്ടെന്ന് പറഞ്ഞ് അഴിച്ചു മാറ്റി വച്ചു….. ഈ ഗിഫ്റ്റ് ഞാനിപ്പോ നിന്റെ കൺമുന്നിൽ വച്ച് തന്നെ ഈ കാലിലേക്ക് അണിയിച്ചു തരാൻ പോക്വാണ്….

രാവൺ ത്രേയേടെ കാലിലേക്ക് കണ്ണ് കാണിച്ചു പറഞ്ഞതും അവള് നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു… ബോക്സ് തുറന്ന് അതിൽ നിന്നും ആ പാദസരമെടുത്ത് രാവൺ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു…. അവളുടെ കണകാലിന് മുകളിലേക്ക് സാരി ഉയർത്തി വച്ച് കൊണ്ട് അവനത് അവളുടെ കാലിലേക്ക് അണിയിച്ചു കൊടുത്തു…..

ചുറ്റിലും പരന്ന ആ ചുവന്ന വെളിച്ചത്തിൽ അവളുടെ കാൽപ്പാദം കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു….. പാദത്തോട് ചുറ്റി വരിഞ്ഞു കിടന്ന ആ പാദസരം അടുത്ത് കണ്ട ശേഷം രാവൺ മെല്ലെ എഴുന്നേറ്റ് നിന്നു….

ഇനിയുള്ള ഗിഫ്റ്റുകൾ തറവാട്ടിൽ ചെന്നിട്ട്….!!! അതിന് എനിക്ക് അല്പം privacy ഒക്കെ ആവശ്യമുണ്ട്… ഇവിടം കുറച്ച് crowded ആണ്…

നടുവിലേക്ക് കൈ താങ്ങി ഒരു കള്ളച്ചിരിയോടെ രാവൺ ചുറ്റിലും ഒന്ന് കണ്ണോടിച്ചു…. ത്രേയ ആദ്യമൊന്ന് ചിന്തിച്ചെങ്കിലും അവന്റെ ഉദ്ദേശം മനസിലാക്കിയതും ഒരു ചിരിയോടെ അവന്റെ പുറത്തേക്ക് തള്ളി കൊണ്ട് അവനെ കാറിനടുത്തേക്ക് കൊണ്ടു പോയി…. ______________ ത്രേയേ…ഡീ ത്രേയേ….

ഇവളിത് എവിടെ പോയി…!!

ത്രേയേടെ റൂമിലെത്തി അച്ചു അവളെ റൂമാകെ പരതി…. ബാൽക്കണിയും പരിസരവുമൊക്കെ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല…. ബാൽക്കണി ഡോറ് close ചെയ്ത് റൂമിലേക്ക് ഇറങ്ങിയപ്പോഴാണ് ത്രേയയും രാവണും ഒന്നിച്ച് റൂമിലേക്ക് കയറി വന്നത്…. അവരുടെ മുഖത്ത് തെളിഞ്ഞു നിന്ന ചിരി കണ്ടതും അച്ചു കണ്ണ് തിരുമ്മി ഒന്ന് കൂടി അവരെ തന്നെ ഉറ്റുനോക്കി നിന്നു…. അവന്റെ മുഖഭാവം കണ്ടതും ഞൊടിയിടയിൽ തന്നെ രാവൺ മുഖത്തല്പം ഗൗരവം നിറച്ചു…..

എന്താ അച്ചൂട്ടാ…??? നീ എന്താ ഇവിടെ..

രാവണിന്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് അച്ചു അവനടുത്തേക്ക് നടന്നു ചെന്നു….

ഈ റൂമിലേക്ക് കയറി വന്നപ്പോ രണ്ടാൾടെയും മുഖത്ത് ഒരു പുഞ്ചിരി ഞാൻ കണ്ടല്ലോ… ഇപ്പോ അതെവിടെപ്പോയി… ഇത്ര പെട്ടെന്ന് vanish ആയോ… ഇതെന്തോന്ന് സർഫ് എക്സലിന്റെ advertisement ഓ….

നിന്റെ ചളി കേൾക്കാനുള്ള സമയം എനിക്കില്ല… എന്തിനാണ് വന്നതെന്ന് വച്ചാൽ പറഞ്ഞിട്ട് പോ…

എന്താ..എന്താ… എന്റെ ചളിയടിയോ… രാവൺ ഇത് നീ തന്നെയാണോ ഈ പറയുന്നത്… മുമ്പൊക്കെ ഞാൻ ഈ പറഞ്ഞ കലാരൂപവുമായി വരുമ്പോ കണ്ണ് പൊട്ടണ തെറി വിളിക്കാറാ പതിവ്.. ഇന്ന് എന്നാ പറ്റി..ആകെയൊരു ശാന്തത….!!!

ഒഞ്ഞു പോയേടാ…!! മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങിക്കോളും….

രാവൺ അച്ചുവിനെ മുന്നിൽ നിന്നും തള്ളിമാറ്റി വാഷാറൂമിലേക്ക് നടന്നു…. അവനെ തന്നെ ഉറ്റുനോക്കി നിന്ന അച്ചുവിനെ നോക്കി ഒരു ചിരി കടിച്ചമർത്തി നിൽക്ക്വായിരുന്നു ത്രേയ… പെട്ടെന്ന് അച്ചു അവൾക് നേരെ തിരിഞ്ഞതും അവളാ ചിരി മറച്ചു പിടിച്ചു നിന്നു…..

നീ…നീ ഇപ്പോ ചിരിച്ചോടീ…

ഏഏഏഏയ്…. നിനക്ക് തോന്നിയതാവും….

ത്രേയ ചുമല് കൂച്ചി ഇല്ലാന്ന് പറഞ്ഞു…. അത് കണ്ട് ആകെ കൺഫ്യൂഷനോടെ നിൽക്ക്വായിരുന്നു അച്ചു…

ഇവിടെ ശരിയ്ക്കും എന്തൊക്കെയോ നടക്കുന്നുണ്ട്….!!! ഞാൻ അറിയാൻ പാടില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ… നടക്കട്ടെ…കണ്ടുപിടിച്ചോളാം ഞാൻ…കണ്ടുപിടിച്ചോളാം.

അച്ചു അത് തന്നെ പറഞ്ഞ് ത്രേയയിലേക്ക് നോട്ടം കൊടുത്ത് കൊണ്ട് റൂം വിട്ട് പുറത്തേക്ക് പോകാൻ ഭാവിച്ചു… അവന്റെ പൂർണമായ ശ്രദ്ധയും ത്രേയയിൽ മാത്രമായത് കൊണ്ട് മുന്നിലുള്ള ഡോറ് അച്ചുവിന്റെ കണ്ണിൽ പെട്ടില്ല….

അച്ചൂട്ടാ സൂക്ഷിച്ച്…ദേ മുന്നിൽ ഡോ……

ത്രേയ അത് പറഞ്ഞ് മുഴുവിക്കും മുമ്പ് അച്ചൂട്ടൻ ഡോറിലേക്ക് ചെന്ന് ഒരൊറ്റ ഇടിയായിരുന്നു…. ഇടിച്ച ഇടിയിൽ നിന്നും യാഥാർത്ഥ്യ ബോധത്തിലേക്ക് വരാൻ അച്ചു കുറച്ചു സമയമെടുത്തു… ആ കാഴ്ച കണ്ട് വായ പൊത്തി ചിരിയ്ക്ക്യായിരുന്നു ത്രേയ….

അച്ചു ഒരൂക്കോടെ തലകുടഞ്ഞു കൊണ്ട് ത്രേയയിലേക്ക് നോട്ടം കൊടുത്തു….

നീയെന്താ ഇവിടെ….??? ങേ… അല്ല ഞാനെന്താ ഇവിടെ…

അച്ചു സ്വയം പിറുപിറുത്തു കൊണ്ട് തിരിച്ചും മറിച്ചും ചോദ്യങ്ങൾ ആവർത്തിച്ചതും ത്രേയ ചിരി നിർത്തി അവനെ അമ്പരന്നു നോക്കി….

ഈശ്വരാ… വട്ടായോ…!!!

ത്രേയ നെഞ്ചിൽ കൈ ചേർത്ത് നിന്നു പോയി…

ത്രേയയോട് പിന്നെ അധികം ചോദ്യ ശരങ്ങൾ തൊടുത്തു വിടാതെ അച്ചു എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അച്ചു റൂം വിട്ട് പുറത്തേക്ക് നടന്നു…..അവനെ തന്നെ കണ്ണും മിഴിച്ച് നോക്കി നിൽക്ക്വായിരുന്നു ത്രേയ…. അച്ചു നടന്നകന്നതും ത്രേയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്ന് ഡ്രസ്സിംഗ് ടേബിളിന് മുന്നിലേക്ക് വന്നു നിന്നു…..

രാവണുമൊത്തുള്ള നിമിഷങ്ങൾ മനസ്സിലോർത്തു കൊണ്ട് ത്രേയ കൈയ്യിലെ bangles ടേബിളിലേക്ക് അഴിച്ചു വച്ചു… അവളിലേക്ക് തന്നെ നോട്ടം കൊടുത്ത് കൊണ്ട് ഒരു കള്ളച്ചിരിയോടെ രാവൺ വാഷ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി….

മറ്റേതോ ലോകത്ത് മുഴുകി നിൽക്കുന്ന ത്രേയയെ കണ്ടതും രാവൺ അവളെ മറഞ്ഞു കൊണ്ട് പതുങ്ങി ചെന്ന് റൂമിന്റെ ഡോറടച്ച് വന്നു…. നിലക്കണ്ണാടിയ്ക്ക് മുന്നിൽ പുഞ്ചിരിയോടെ നിന്ന അവളെ കണ്ടതും രാവൺ പിന്നിലൂടെ ചെന്ന് അവളെ ചുറ്റിപിടിച്ചു…

ത്രേയ ഒരു ഞെട്ടലോടെ ഒന്ന് പിടഞ്ഞതും രാവൺ അവളിലെ പിടി മുറുക്കി….

രാവൺ.. അച്ചൂട്ടൻ ഇറങ്ങിയിട്ടേയുള്ളൂ ട്ടോ.. അവനെങ്ങാനും കണ്ടാൽ…

അവനോട് പോകാൻ പറയെടീ… അഭിനയമൊക്കെ റൂമിന് പുറത്ത്… ഇവിടെ എനിക്ക് എന്റെ ഭാര്യയോട് അല്പം റൊമാൻസിക്കാനുള്ള ടൈം ആണ് ഇത്…. അതിന് വേണ്ടിയുള്ള personal space ആണ് മോളേ ഇത്….

രാവണിന്റെ മുഖം അവളുടെ പിൻകഴുത്തിലൂടെ ഇഴഞ്ഞു നീങ്ങി….. അധരങ്ങൾ ആ കഴുത്തടിയെ മുത്തം വച്ച് കാതോരം ചേർന്നു…

ഞാൻ എല്ലാ സത്യങ്ങളും മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി ല്ലേ ത്രേയ…!!!

രാവണിന്റെ ചോദ്യത്തിന് മറുപടിയായി അവള് നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു…. ആ മുഖത്ത് തെളിഞ്ഞു കിടന്ന നാണത്തിന്റെ ചുവപ്പ് രാശി അവൻ നിലകണ്ണാടിയിലെ പ്രതിബിംബത്തിലൂടെ നോക്കി കണ്ടു നിന്നു….

പെട്ടെന്നാണ് ഡോറിൽ ആരോ ആഞ്ഞ് മുട്ടുന്ന ശബ്ദം ഉയർന്നു കേട്ടത്….

ആ ശബ്ദം കേട്ടതും രാവൺ ദേഷ്യത്തോടെ പല്ല് ഞെരിച്ച് കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു… അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന ആ ഭാവം കണ്ട് കിലുങ്ങി ചിരിയ്ക്ക്യായിരുന്നു ത്രേയ….

അവളെ തറപ്പിച്ചൊന്ന് നോക്കി അവളിലെ പിടി അയച്ചു കൊണ്ട് രാവൺ തന്നെ പോയി ഡോറ് തുറന്നു….

ആആആ…അമ്മ ആയിരുന്നോ…!!! എന്താമ്മേ ഈ സമയത്ത്…!!!

ത്രേയമോള് എവിടെടാ…???

വൈദേഹി ആകെ കലിപ്പ് മോഡിലായിരുന്നു…

അവള്… അവള് ദേ നില്ക്കുന്നു…!!!

രാവൺ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന ത്രേയയിലേക്ക് കണ്ണ് കാണിച്ചു… അവളെ റൂമിൽ കണ്ടതും വൈദേഹിയുടെ ദേഷ്യമൊന്ന് ശമിച്ചു….

എന്താമ്മേ…എന്താ കാര്യം..!!!

അച്ചു പറഞ്ഞു നീ അവളെ ബാംഗ്ലൂരിലേക്ക് പറഞ്ഞയച്ചൂന്ന്… അവനെക്കൊണ്ട് ഫ്ലൈറ്റ് ടിക്കറ്റ് എടുപ്പിച്ചു എന്നാ പറഞ്ഞത്… ഒരു ഫ്രണ്ടിന് വേണ്ടീട്ടാണെന്ന് പറഞ്ഞപ്പോ അവൻ ചെയ്തു കൊടുത്തത്രേ… പിന്നെയാ അവനും കാര്യമായി ഒന്ന് ചിന്തിച്ചത്… എന്നോട് അക്കാര്യം പറഞ്ഞപ്പോ മുതൽ ഞാൻ നിന്നേം കാത്തിരിക്ക്യായിരുന്നു… പോർച്ചില് നിന്റെ വണ്ടി കിടക്കുന്നത് കണ്ടു… അപ്പൊ കരുതി നേരെ റൂമിലേക്ക് വന്ന് കാര്യം തിരക്കാംന്ന്… എന്തായാലും മോളിവിടെ തന്നെ ഉണ്ടല്ലോ… സമാധാനമായി…

വൈദേഹി അത്രയും പറഞ്ഞതും ത്രേയ ഒരു പുഞ്ചിരിയോടെ വാതിലിനടുത്തേക്ക് വന്നു നിന്നു…

മോനേ രാവൺ… അമ്മയൊരു കാര്യം പറഞ്ഞാൽ കേൾക്ക്വോ എന്റെ കുട്ടി… നിങ്ങള് രണ്ടാളും വിവാഹം കഴിച്ചിട്ട് ഇത്രയും നാള് കഴിഞ്ഞില്ലേ… ഇനിയെങ്കിലും നിന്റെ മനസ്സിലെ ഈ വാശിയും ദേഷ്യവും…

വേണ്ട… അമ്മ പറഞ്ഞു വരുന്നത് എന്താണെന്നൊക്കെ എനിക്ക് മനസിലാവുന്നുണ്ട്…. ആ വഴിയ്ക്ക് ഇനി അധികം നടക്കേണ്ട… അമ്മേടെ പൊന്നുമോളല്ലേ ഇവള്… ഇവളെ ഞാനായിട്ട് എവിടേക്കും പറഞ്ഞയച്ചിട്ടില്ല… എന്നു കരുതി വാശിയും ദേഷ്യവും കളഞ്ഞ് സ്നേഹിക്കാനും പോണില്ല….

രാവൺ ദേഷ്യത്തിൽ അത്രയും പറഞ്ഞ് കാറ്റുപോലെ അകത്തേക്ക് നടന്നു… അവന്റെ മുഖത്ത് തെളിഞ്ഞു കണ്ട ഭാവവ്യത്യാസങ്ങൾ ത്രേയയെ ശരിയ്ക്കും ഞെട്ടിച്ചു…

മോള് ഇതൊന്നും കാര്യാക്കണ്ടട്ടോ… അവൻ എല്ലാം മനസ്സിലാക്കുന്ന ഒരു കാലം വരും… വിഷമിക്കണ്ട… ഇപ്പോ രണ്ടാളും താഴേക്ക് വാ… ആയമ്മ ആഹാരം വിളമ്പി വയ്ക്കാം…

ത്രേയേടെ കവിളിൽ ഒന്ന് തലോടി കൊണ്ട് വൈദേഹി താഴേക്ക് നടന്നു… അവര് പോയതും റൂമടച്ച് കൊണ്ട് ത്രേയ രാവണിന് നേർക്ക് നടന്നു ചെന്നു…

കഷ്ടമുണ്ട് ട്ടോ രാവൺ….!!! ആയമ്മേടെ മുന്നിലും വേണോ ഈ അഭിനയം…!!! ലൈക്ക് കമന്റ് ചെയ്യണേ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *