രാവണത്രേയ, തുടർക്കഥ ഭാഗം 34 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ത്രിമൂർത്തികൾ ഹാളിൽ നിന്ന് പോയത് ശ്രദ്ധിക്കാതെ രാവണിൽ തന്നെ നോട്ടം പായിച്ചു നിൽക്ക്വായിരുന്നു ത്രേയ….

ഹേമന്തേട്ടാ ഈ കേക്ക് എന്റെ വായിലേക്ക് വെച്ച് തന്നാൽ പോരെ.. അതിനെന്താ ഇത്ര മടി…!!

വേദ്യയുടെ കൊഞ്ചിയുള്ള വർത്തമാനം കേട്ട് പല്ലും ഞെരിച്ചു നിൽക്ക്വായിരുന്നു ത്രേയ….

അതൊന്നും വേണ്ട… ഇത് നിനക്ക് വേണമെങ്കിൽ കഴിയ്ക്കാം… ഇല്ലെങ്കിൽ ഞാൻ തിരിച്ചെടുത്തോളാം…

രാവൺ കൈ പിന്വലിച്ചതും വേദ്യ തിടുക്കപ്പെട്ടത് കൈയ്യിൽ വാങ്ങി വച്ചു….

ന്മ്മ്മ്….ഇനി തന്നേ… എവിടെ… എവിടെ എന്റെ ഗിഫ്റ്റ്….!!!

വേദ്യ അല്പം അധികാരത്തോടെ രാവണിന് നേർക്ക് കൈ നീട്ടി….

Iam really sorry… എന്റടുത്ത് ഗിഫ്റ്റ് ഒന്നുമില്ല… Actually ഇന്ന് നിന്റെ b’day ആണെന്നുള്ള കാര്യം പോലും ഞാൻ മറന്നേ പോയി… ഇവിടെ എത്തിയപ്പോ കണ്ട ഈ ലെറ്റേർസാണ് അതെന്നെ ഓർമ്മപ്പെടുത്തിയത്….

അത് സാരല്യ ഹേമന്തേട്ടാ…

ചളിപ്പ നിറഞ്ഞ മുഖത്ത് വേദ്യയൊരു പുഞ്ചിരി വിരിയിച്ചു…. അതെല്ലാം കണ്ട് വായപൊത്തി ചിരി മറച്ചു നില്ക്ക്വായിരുന്നു ത്രേയ….

ഗിഫ്റ്റോ ഇല്ല… At least ഒരു ഹഗ്ഗെങ്കിലും തന്നൂടെ ഹേമന്തേട്ടാ….

അത് കേട്ടതും ത്രേയേടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…. ആ കാഴ്ച ഉള്ളിലടക്കി പിടിച്ച പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു രാവൺ…..

ന്മ്മ്മ്…ഓക്കെ… B’day ആയിട്ട് നിന്റെ ഒരേയൊരു ആഗ്രഹമല്ലേ… നടത്തി തന്നില്ലാന്ന് വേണ്ട…

കുറേനേരം എന്തൊക്കെയോ ചിന്തിച്ചു നിന്ന രാവൺ ചുമൽ കൂച്ചി അങ്ങനെ പറഞ്ഞു കൊണ്ട് ഇരുകൈകളും വിടർത്തി വേദ്യയ്ക്കൊരു ഹഗ്ഗ് നല്കി…..

ആ കാഴ്ച കണ്ട് ഉൾ പുളകം കൊണ്ട് നില്ക്ക്വായിരുന്നു പൂവള്ളിയിലെ പ്രധാനികൾ…..

ഞാൻ പറയാൻ കാത്തിരുന്നു ല്ലേ അവളെ പോയി കെട്ടിപ്പിടിക്കാൻ… വൃത്തികെട്ടവൻ… ദുഷ്ടൻ…ചതിയൻ…

ത്രേയ രാവണിന് മേൽ അസഭ്യ വർഷം ചൊരിഞ്ഞ് കൊണ്ട് അവനെ തന്നെ തുറിച്ചു നോക്കി നിന്നു…. വേദ്യയെ ഹഗ്ഗ് ചെയ്യുമ്പോഴും രാവണിന്റെ നോട്ടം ത്രേയയിൽ തന്നെ വന്നു നിന്നു… ഇരു പുരികങ്ങളും അവൾക് നേരെ ഉയർത്തി അവനൊന്ന് പുഞ്ചിരിച്ചതും ത്രേയ ദേഷ്യത്തിൽ ഒന്ന് ചിണുങ്ങി കാട്ടി സ്റ്റെയറിലേക്ക് ഓടിക്കയറി….. അത് കാണേണ്ട താമസം വേദ്യയിൽ നിന്നും തന്ത്രപൂർവ്വം അകന്നു മാറി എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കൊണ്ട് രാവണും അവൾക് പിറകെ വച്ചു പിടിച്ചു…… _____________________________________

അഗ്നീ…എവിടേടാ അവള്…!!! കാണുന്നില്ലല്ലോ…!!! (അച്ചു)

ഇപ്പോ വരും… വരാനുള്ള പണികൾ അവിടെ അരങ്ങേറുന്നതേ ഉണ്ടാവുന്നുള്ളൂ….

അഗ്നി അതും പറഞ്ഞ് പായ്ക്കറ്റ് തുറന്ന് കേക്ക് ടേബിളിലേക്ക് സെറ്റ് ചെയ്ത് വച്ചു….

(ഇവന് അവളോട് ഇപ്പോ പണ്ടത്തേതിലും അസ്ഥിയ്ക്ക് പിടിച്ച പ്രേമമാ… എന്നാ മസിലും പിടിച്ചു നടക്കുന്ന സമയത്ത് അതൊന്ന് തുറന്നു പറയരുതോ… അതില്ല…. husband wife ന് നല്കേണ്ട സർപ്രൈസാ …)

അഗ്നി ആത്മഗതിച്ചു കൊണ്ട് മെഴുകുതിരികൾ ഓരോന്നും നിരത്തി വെച്ചു….അപ്പോഴാണ് കൺമണി റൂമിലേക്ക് കയറി വന്നത്…

ഇവിടെ എന്താ ഇനിയും ചെയ്യുന്നേ… ഞാനെല്ലാം സെറ്റാക്കി വച്ചതാണല്ലോ….!!!

കൺമണിയെ കണ്ടതും മൂവരും ഒരുപോലെ അവളിലേക്ക് ലുക്ക് വിട്ടു….

ഹാ..കൺമണിയോ… ഇവിടെ കമോൺ…

അച്ചു അവളെ കൈയ്യാട്ടി വിളിച്ചതും കൺമണി റൂമിലേക്ക് കടന്നു ചെന്നു…. അവളെ കണ്ടതും പാൽപ്പായസം കുടിച്ച സന്തോഷത്തിൽ ഇരിക്ക്യായിരുന്നു ശന്തനു….

കൺമണീ… ഇതെവിടെ ആയിരുന്നു ഇതുവരെ…!!! എത്ര നേരമായി ഞാൻ wait ചെയ്യുന്നൂന്നറിയ്വോ…

ശന്തനു ഒരാവേശത്തിന് അത്രയും പറഞ്ഞതും അഗ്നി അവനെ രൂക്ഷമായി ഒന്ന് നോക്കി….

ഞാനല്ല….ഞ….ഞങ്ങൾ… ല്ലേ അഗ്നീ….

ശന്തനൂന്റെ ചുണ്ടിൽ ഒരവിഞ്ഞ ചിരി വിരിഞ്ഞതും അഗ്നിയൊന്ന് ഇരുത്തി മൂളി ജോലി തുടർന്നു….

മൂവരും കൂടി എല്ലാ അറേഞ്ച് ചെയ്ത് ത്രേയയ്ക്ക് വേണ്ടി കാത്തിരിപ്പായി…. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ത്രേയയുടെ കാൽപ്പെരുമാറ്റം റൂമിനടുത്ത് കേട്ടു….

അഗ്നീ…ദേ അവള്…!!!

അച്ചു അടക്കം പറഞ്ഞു കൊണ്ട് പാർട്ടി പോപ്പറുമായി ഡോറിന് മറവിലേക്ക് ചെന്നു നിന്നു…. മറുവശത്ത് ശന്തനുവും സ്ഥാനമുറപ്പിച്ചു….

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ത്രേയ ഡോറ് തള്ളി തുറന്നതും വലിയൊരൊച്ച റൂമാകെ ഉയർന്നു കേട്ടു….

പ്ഠോ….!!!

ഹാപ്പി b’day ത്രേയാ….!!!

റൂമിനുള്ളിൽ നിന്നും നാലു പേരും ഉച്ചത്തിൽ അലറിയതും ത്രേയ ഇരുകൈകളും കൊണ്ട് ചെവി പൊത്തി കണ്ണുകൾ ഇറുകെ അടച്ചു നിന്നു….

അപ്പോഴും തിളക്കമാർന്ന പല വർണങ്ങൾ അവളുടെ തലവഴി വർഷിക്കുകയായിരുന്നു….

സർപ്രൈസ്…….. സർപ്രൈസ്…. സർപ്രൈസ്…. സർപ്രൈസ്…..

അച്ചൂന്റെ കാളരാഗത്തിൽ ആ പാട്ട് റൂമാകെ ഉയർന്നു കേട്ടു….. അപ്പോഴേക്കും കേക്ക് മുറിയ്ക്കാനുള്ള knife മായി അഗ്നി അവൾക് നേരെ നടന്നു ചെന്നു….!!!

ദാ.. വന്ന് കേക്ക് മുറിയ്ക്കെടീ….

അഗ്നി പറഞ്ഞത് കേട്ട് ത്രേയ ടേബിളിൽ നിരത്തി വച്ചിരുന്ന കേക്കിലേക്കും അലങ്കാരങ്ങളിലേക്കും നോട്ടം കൊടുത്തു…

അഗ്നീ… ഇതൊക്കെ…???

മോളേ ത്രേയക്കുട്ടാ… സെന്റിയാവല്ലേ… പോയി കേക്ക് മുറിയ്ക്കെടീ…. നിന്റച്ചുവാടീ ഈ പറയുന്നേ….

അച്ചൂന്റെ ആ പറച്ചില് കേട്ട് നിറകണ്ണുകളോടെ നിന്ന ത്രേയയുടെ ചുണ്ടിൽ ഒരു ചിരി പൊട്ടി…. ആ പുഞ്ചിരിയോടെ തന്നെ അവള് കേക്കിനടുത്തേക്ക് നടന്നു ചെന്ന് മെഴുക് തിരികൾ ഊതിയണച്ചു കൊണ്ട് കേക്ക് കട്ട് ചെയ്യാൻ തുടങ്ങി….

അത് കണ്ട് ചുറ്റിലും നിന്ന നാല് പേരും കൈകൊട്ടി ആശംസ പാടാൻ തുടങ്ങി…. ത്രേയ അതെല്ലാം ഏറ്റുവാങ്ങി കേക്ക് ഭംഗിയായി കട്ട് ചെയ്ത് ഓരോ പീസും ചുറ്റിലും നിന്ന എല്ലാവരുടേയും വായിലേക്ക് വെച്ച് കൊടുത്തു….

അവരും തിരികെ അവൾക് മധുരം നല്കി കഴിഞ്ഞതും അഗ്നി ഒരു വലിയ പായ്ക്കറ്റ് ത്രേയയ്ക്ക് നേരെ നീട്ടി കാണിച്ചു….

എന്താ അഗ്നീ ഇത്…???

വേറെ എന്താ…?? B’day ഗിഫ്റ്റ്… എന്റെ ത്രേയക്കുട്ടിയ്ക്ക് ഈ അഗ്നീടെ വക ഒരു ചെറിയ ഗിഫ്റ്റ്….!!!!

ത്രേയ ആനന്ദാശ്രു പൊഴിച്ചു കൊണ്ട് ആ ഗിഫ്റ്റ് വാങ്ങി അഗ്നിയെ ഒന്ന് കെട്ടിപ്പിടിച്ചു….. അഗ്നിയും അവളെ ചേർത്ത് പിടിച്ചു നിന്നു….

അത് കഴിഞ്ഞതും ശന്തനു ഒരു പായ്ക്കറ്റ് ത്രേയയ്ക്ക് നേരെ നീട്ടി പിടിച്ചു…

ഇത് എന്റെ വക….!!!

ത്രേയ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയെ നിലനിർത്തി തന്നെ അതും കൈയ്യിൽ വാങ്ങി വച്ചു…

Thanks da…. ശന്തനൂനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് അവള് ആ രണ്ട് ഗിഫ്റ്റുകളും ടേബിളിലേക്ക് വച്ചു…

അപ്പോഴാണ് പിന്നിലേക്ക് മറച്ചു പിടിച്ചിരുന്ന ഒരു പായ്ക്കറ്റുമായി കൺമണി ത്രേയയ്ക്ക് മുന്നിലേക്ക് ചെന്നു നിന്നത്….

വലിയ വിലയുള്ള ഗിഫ്റ്റൊന്നുമല്ല… എങ്കിലും വാങ്ങണം… എന്റെ ഒരു സന്തോഷത്തിന്….

കൺമണി നീട്ടി പിടിച്ച ഗിഫ്റ്റ് കൈയ്യിൽ വാങ്ങി ത്രേയ അവളെ ഇറുകെ പുണർന്ന് ഒരുമ്മ കൊടുത്തു…..

നിന്റെ ഗിഫ്റ്റ് എനിക്ക് ഇഷ്ടമല്ലാതിരിക്ക്യോ കൺമണീ….

ത്രേയ അവളിൽ നിന്നും മെല്ലെ അടർന്നു മാറി…. അപ്പോഴും കേക്കും വായിൽ കുത്തി കയറ്റി നിൽക്ക്വായിരുന്നു അച്ചു… എല്ലാവരും ഗിഫ്റ്റ് നല്കി കഴിഞ്ഞതും അച്ചു തിടുക്കപ്പെട്ട് പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ് കൈയ്യിലെടുത്തു…..

Wait… wait…

മോളേ ത്രേയൂട്ടാ… ഇത് നിന്റെ അച്ചൂട്ടന്റെ വക…

അച്ചു ആ ഗിഫ്റ്റ് ബോക്സ് ത്രേയയ്ക്ക് നേരെ നീട്ടിയതും അവളത് വാങ്ങി അച്ചൂനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു….. അച്ചുവും അവൾക് തിരികെ ഒരുമ്മ നല്കി അവളെ ചേർത്ത് പിടിച്ചു നിന്നു….

ആ കാഴ്ചയെല്ലാം കോറിഡോറിൽ നിന്നു കൊണ്ട് നോക്കി കാണുകയായിരുന്നു രാവൺ…അവന്റെ ചുണ്ടിൽ തെളിഞ്ഞു നിന്ന പുഞ്ചിരി കണ്ടതും അഗ്നി എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി രാവണിനടുത്തേക്ക് നടന്നു ചെന്നു…… അഗ്നി അവിടം വിട്ട് രാവണിന് നേരെ നടന്നു ചെന്നതും റൂമിൽ അച്ചുവും,ത്രേയയും ശന്തനുവും കൺമണിയും ചേർന്ന് ആകെ ബഹളമായി… അതെല്ലാം നോക്കി പുഞ്ചിരി തൂകി നിന്ന രാവണിന്റെ തോളിലേക്ക് അഗ്നിയുടെ കൈത്തലം ചേർന്നു….

ഹലോ…. എന്താണ് ഉദ്ദേശം…. ഇങ്ങനെ ഒരു സർപ്രൈസ് നല്കാൻ ഇത്രയും ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ സ്വന്തമായി നടത്താമായിരുന്നല്ലോ… എന്തിനാ അത് എന്നോട് പറഞ്ഞേൽപ്പിച്ചത്…. അതും വേറെ ആരോടും പറയണ്ടാന്നൊരു നിർദ്ദേശവും…. അച്ചുനേം, ശന്തനൂനേം പോലും അറിയിച്ചിട്ടില്ല ഞാൻ…..

Thanks da…. ആരോടും പറയാതിരുന്നതിനും, എനിക്ക് വേണ്ടി ഇത്രയും വലിയൊരു ഹെൽപ് ചെയ്തതിനും thanks…

ത്രേയയുടെ പുഞ്ചിരിയും കുറുമ്പുകളും ആസ്വദിച്ച് കൊണ്ട് രാവൺ പറഞ്ഞു നിർത്തി….

ഉള്ളില് ഇത്രേം ഇഷ്ടമുണ്ടെങ്കിൽ പിന്നെ എന്തിനാ രാവൺ കപട ദേഷ്യം….!! നിനക്ക് അവളെ ഇപ്പോഴും ഇഷ്ടമാ… അത് നീ പറയാതെ തന്നെ നിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം…. പിന്നെ ആരെ തൃപ്തിപ്പെടുത്താൻ വേണ്ടീട്ടാ അവളോട് ഈ അകൽച്ച കാണിക്കുന്നത്… വൈദിയങ്കിളിനേയോ, അതോ വേദ്യയേയോ… ഇതൊന്നുമല്ലെങ്കിൽ നിന്റെ അച്ഛനേയോ….

എനിക്കും ത്രേയയ്ക്കും ഇടയിൽ ഇവർക്കൊന്നും ഒരു പുൽക്കൊടീടെ സ്ഥാനം പോലും ഞാൻ കല്പിച്ചിട്ടില്ല അഗ്നീ… എനിക്ക് ഇഷ്ടാ അവളെ…. ഈ ഭൂമിയിൽ ഈ രാവൺ പ്രണയിച്ച ഒരേയൊരു പെണ്ണാണ് ത്രേയ… ശരിയ്ക്കും അങ്ങനെയല്ല… ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കുന്ന പെണ്ണാണ് ത്രേയ… അവളുടെ സ്ഥാനത്തേക്ക് ഈ ജന്മം മറ്റൊരാളെ സങ്കല്പിക്കാൻ പോലും കഴിയില്ല എനിക്ക്…..

പക്ഷേ ഇതൊന്നും എനിക്ക് അവളോട് തുറന്നു പ്രകടിപ്പിക്കാൻ കഴിയില്ല അഗ്നീ… ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ…. ചില കെട്ടുപാടുകളിലാണ് ഞാൻ… അതിലേക്ക് എന്നെ വരിഞ്ഞു മുറുക്കിയത് അവൾ തന്നെയാ… ആ ബന്ധനത്തിൽ നിന്നും ഞാൻ പുറത്തേക്ക് വന്നെങ്കിൽ മാത്രമേ എനിക്കവളെ എന്റെ പഴയ ത്രേയയായി അംഗീകരിക്കാൻ കഴിയൂ….

വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണം എനിക്ക്… അവൾ പറയാതെ തന്നെ എല്ലാം കണ്ടെത്തി അവൾക് മുന്നിൽ നിൽക്കണം… എന്നിട്ട് മാത്രമേ അവളുടെ ഭാഗം കേൾക്കാൻ കൂടി ഞാൻ തയ്യാറാകൂ…. ഇതുവരെയും ഞാനവളോട് ചെയ്തു കൂട്ടിയ കാര്യങ്ങളെല്ലാം ഏറ്റുപറയാൻ പോലും കഴിയാത്ത തെറ്റുകളാണെന്ന് എന്റെ മനസ്സ് പറയുന്നു അഗ്നീ….!!! അവൾക് മുന്നിൽ താണ് വീണ് മാപ്പ് പറയേണ്ടി വന്നാലും സങ്കടമില്ല…. ഞാനിപ്പോ മനസ്സ് കൊണ്ട് ഏറെ ആഗ്രഹിക്കുന്നത് അങ്ങനെയൊരു നിമിഷമാണ്…. ഒരുപക്ഷേ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ.. അവളിപ്പോഴും എന്നെ ചതിച്ചു കൊണ്ടിരിക്ക്യാണെങ്കിൽ… അറിയില്ല അഗ്നീ…. ഞാനവൾക്ക് മുന്നിൽ എത്ര കടുത്ത തീരുമാനം എടുക്കും എന്ന് പോലും എനിക്കറിയില്ല…

രാവണിന്റെ മുഖത്ത് ഒരേസമയം ദേഷ്യവും വിഷമവും ദയനീയതയും മാറിമാറി പ്രതിഫലിച്ചു…

രാവൺ… ത്രേയാ…. അവളൊരിക്കലും നിന്നെ ചതിക്കില്ലെടാ…. അവളൊരു പാവമല്ലേ… നമുക്ക് അറിയാവുന്നതല്ലേ അവളെ….!!!

എനിക്ക് മനസ്സിലാകും അഗ്നീ നീ പറയുന്നതിന്റെ അർത്ഥം… നമുക്ക് അവളെ നന്നായി അറിയാവുന്നതാണ്… പക്ഷേ ആ നമ്മളെയല്ലേ…. അവളെ ജീവന് തുല്യം സ്നേഹിച്ച എന്നെയല്ലേ അവള് തകർത്തു കളഞ്ഞത്…!!! നിങ്ങളൊക്കെ എന്താ കരുതിയേ രാവണൊരു ദുഷ്ടനാണ്,അവളെ വഴക്ക് പറയുകേം,തല്ലുകേം ചെയ്യുന്ന ഒരു ഭീകരനാണ്… ഇത്രേം വർഷവും മനസ്സിലെ ഫീലിംഗുസുകൾ ഉള്ളിൽ കുഴിച്ചു മൂടി നടക്കുന്ന ഒരു കർക്കശക്കാരനാണ് എന്നൊക്കെയല്ലേ…. വൈദിയങ്കിളും,അച്ഛനും പറയുമ്പോ ത്രേയയെ മനസ്സിൽ നിന്നും അടർത്തി മാറ്റി പകരം വേദ്യയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും മാത്രം ഒരു stupid Romeo അല്ല ഞാൻ…. രാവണിന്റെ പ്രണയം ത്രേയയോടായിരുന്നു…. ഇപ്പോഴും ത്രേയയോട് മാത്രമാണ്…. അങ്ങനെയുള്ള അവളെ ഞാൻ അകറ്റി നിർത്തുമ്പോ എന്റെ മനസ്സിനേൽക്കുന്ന വേദന തീയിൽ പഴുത്ത ചാട്ടവാറടിയുടെ പ്രഹരത്തേക്കാൾ വലുതാണ്…. അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല അഗ്നീ….!!! ആർക്കും… ആർക്കും മനസ്സിലാവില്ല….

അത്രയും പറഞ്ഞതും രാവണിന്റെ കണ്ണുകൾ ചുവന്നു തുടങ്ങി… വാക്കുകൾ ഇടർച്ചയോടെ മുറിഞ്ഞു….. കണ്ണുകളിൽ ഈറനണിഞ്ഞതും അതവൻ അഗ്നിയിൽ നിന്നും സമർത്ഥമായി മറച്ചു പിടിച്ചു…..

രാവൺ… നീ പറയുന്നതൊക്കെ മനസ്സിലാക്കാൻ എനിക്ക് കഴിയും.. നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല… നിന്റെ മനസ്സിലെ മുറിവുകൾ ഉണങ്ങും വരെ നീ നിന്റെ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിന്നോളൂ… നിങ്ങൾക്കിടയിലെ അകൽച്ചയുടെ മതിലുകൾ എത്രയും പെട്ടെന്ന് തന്നെ ഇല്ലാതാകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്… എന്റെ ഈ ആഗ്രഹം സഫലമാകണേയെന്ന പ്രാർത്ഥനയാ ഇപ്പോ മനസ്സ് നിറയെ….

അഗ്നി രാവണിന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് പറഞ്ഞു.. _____________________________________

അല്ല…ഈ അഗ്നി എവിടെ…??? ഇവനെന്താ മായാവിയാണോ.. ഇടയ്ക്കിടെ കാണാതാവുന്നു..

അഗ്നി അല്പ സമയം b’day celebration ൽ നിന്നൊന്ന് വിട്ടു നിന്നതും ബാക്കി എല്ലാവരും കേക്കിൽ ഒരഭിഷേകം തന്നെ നടത്തി… കണ്ണിന് മറതീർത്തിരുന്ന ക്രീമ് തുടച്ചു മാറ്റിയാണ് അച്ചുവിന്റെ ആ ചോദ്യം…

അപ്പോഴേക്കും ബാക്കിയുള്ളവർ കൂടി ക്രീം തുടച്ചു മാറ്റാൻ തുടങ്ങി…..

അഗ്നീ…..

എല്ലാവരും കൂടി ഒരുപോലെ അഗ്നിയുടെ പേര് വിളിച്ചലറിയതും അഗ്നി രാവണിനടുത്ത് നിന്നും റൂമിലേക്ക് ഓടി ചെന്നു..

ഇതെന്തൊന്നെടേ നിന്റെയൊക്കെ മുഖത്ത്.. കേക്ക് കൊണ്ട് ഫേഷ്യലോ…

അഗ്നി ആ കാഴ്ച കണ്ട് താടിയ്ക്ക് കൈ താങ്ങി നിന്നു പോയി….

എന്തേ നിനക്കും വേണോ ഫേഷ്യല്…???

അച്ചു കേക്കിന് മുകളിൽ നിന്നും കുറച്ച് ക്രീം കൈയ്യിൽ തോണ്ടി എടുത്ത് അഗ്നിയ്ക്ക് നേരെ നടന്നു ചെന്നു…. അത് കണ്ടതും അഗ്നി കൈയ്യിലിരുന്ന മൊബൈൽ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി ചൂണ്ട് വരലനക്കി അച്ചൂനെ തടയാൻ ശ്രമിച്ചു…

അച്ചൂട്ടാ വേണ്ട… എനിക്ക് ഇതൊന്നും ഇഷ്ടമല്ല.. എന്റെ താടിയിലോ മറ്റോ തൊട്ടാ പടക്കം പൊട്ടണ പോലെ പൊട്ടിയ്ക്കും ഞാൻ….

അത് കേട്ടതും അഗ്നിയ്ക്ക് നേരെ നടന്ന അച്ചൂന്റെ കാലിന് ചങ്ങലയിടും പോലെ അവിടെ തറഞ്ഞു നിന്നു…. അവന് പിന്നിലായി തന്നെ ശന്തനുവുമുണ്ടായിരുന്നു…

എന്താടാ തേയ്ക്കുന്നില്ലേ…!! (ശന്തനു)

മ്മ്മ്മ്ഹ്ഹ്…. ഇവന് പ്രാന്താടാ…!!! ഒരടിയൊക്കെ കിട്ടിയാ ന്റെ പൊന്നോ… എന്തിനാ വെറുതെ മേടിച്ചു കൂട്ടുന്നത്….

അച്ചു ശന്തനൂനോട് അടക്കം പറഞ്ഞു…

നിന്റെ താടിയിൽ തേയ്ക്കില്ല… പക്ഷേ ഒരിത്തിരി vacant ആയി കിടക്കുന്ന മുഖത്തെ ഏതെങ്കിലും ഭാഗത്ത് തേച്ചോട്ടേ…. B’day celebration അല്ലേ അഗ്നീ…!!!

അച്ചു കെഞ്ചി പറഞ്ഞത് കേട്ട് അഗ്നി അനുവാദപൂർവ്വം ഒന്ന് പുഞ്ചിരിച്ചു…. അത് കാണേണ്ട താമസം അച്ചു ഒരു പൊട്ടോളം ക്രീം എടുത്ത് അഗ്നിയുടെ നെറ്റിയിലേക്ക് തേച്ചു കൊടുത്തു…

ഹാ…ഇപ്പൊഴാ ഒരു സമാധാനമായത്…

അച്ചു സന്തോഷത്തോടെ അഗ്നിയ്ക്ക് നോട്ടവും കൊടുത്ത് നിന്നപ്പോഴാണ് രാവൺ റൂമിലേക്ക് കയറി വന്നത്…. അഗ്നിയ്ക്ക് പിന്നിലായി രാവണിനെ കണ്ടതും അച്ചൂന്റേം അവനൊപ്പം ബാക്കിയുള്ള എല്ലാവരുടേയും മുഖത്തൊരു ഞെട്ടൽ വിരിഞ്ഞു….

സബാഷ്….!!! അപ്പോ നമ്മൾക്കെല്ലാം പോകാനുള്ള ടൈം ആയെന്ന് തോന്നുന്നു…ല്ലേ…. ഇനി എന്തിനാ ഇവിടെ നിക്കണേ….തെറിച്ചാലോ…!!!

അച്ചുവിന്റെ ചോദ്യം കേട്ട് അഗ്നി ഒഴികെ ബാക്കിയുള്ള എല്ലാവരും ഒരുപോലെ പേടിയോടെ തലയാട്ടി….

അപ്പോ ത്രേയൂട്ടാ ഞങ്ങള് പോക്വാ… നിന്റെ കണവൻ വന്നിട്ടുണ്ട്…. തല്ലായിട്ടോ,തലോടലായിട്ടോ വല്ലതും കിട്ടാനുണ്ടെങ്കി ഇരന്നു വാങ്ങിച്ചോ… അതൊന്നും കണ്ട് നിൽക്കാൻ നമ്മളില്ലേ…..

അച്ചു ത്രേയയോട് അടക്കം പറഞ്ഞ് ടേബിളിനരികിലേക്ക് നടന്നു ചെന്നു…. ടേബിളിൽ വച്ചിരുന്ന ബാക്കി കേക്ക് മൂടിയോടെ തന്നെ എടുത്ത് തിടുക്കപ്പെട്ട് കൺമണിയുടെ കൈയ്യിലേക്ക് വച്ചു കൊടുത്തതും അവള് കണ്ണും മിഴിച്ച് അച്ചുവിനെ തന്നെ നോക്കി നിന്നു….

രാവൺ വന്നില്ലേ.. അവന് റൂമൊക്കെ ഇങ്ങനെ അലങ്കോലമാക്കി ഇടുന്നത് ഇഷ്ടമല്ല…. So adjust Karo Yaar…

കേക്കിൽ നിന്നും ഒരു പീസ് കൂടി കൈയ്യിലെടുത്ത് കൊണ്ട് അച്ചു റൂമിൽ നിന്നും എസ്കേപ്പടിച്ചു…. പിന്നെ ശേഷിച്ചത് അഗ്നിയും, ശന്തനുവും,കൺമണിയും മാത്രമാണ്….

അച്ചൂട്ടാ നിന്നേടാ… എനിക്ക് ഒരു കാര്യം പറയാനുണ്ട്….!!!

ശന്തനുവും നൈസിനങ്ങ് സ്കൂട്ടായി…. അവരുടെ രണ്ടുപേരുടേയും മുങ്ങലുകളിൽ പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് കൺമണി കൈയ്യിൽ കരുതിയ കേക്കുമായി രാവണിന് നേരെ നിന്ന് ഒന്ന് പുഞ്ചിരി തൂകിയ ശേഷം വേഗത്തിൽ പുറത്തേക്കോടി…..

എല്ലാവരും റൂമിൽ നിന്നും രക്ഷപെടുമ്പോഴും അതെല്ലാം നോക്കി നിന്ന് പുഞ്ചിരിക്ക്യായിരുന്നു അഗ്നി…. ഒടുക്കം അല്പം ഗൗരവത്തോടെ നിന്ന രാവണിന്റെ തോളിലേക്ക് ചെറുതായൊന്ന് തട്ടിയ ശേഷം അവനും പുറത്തേക്ക് നടന്നു…..

അഗ്നീ…പോ…വല്ലേ…..

അഗ്നിയ്ക്ക് പിറകെ നടന്നടുത്ത ത്രേയയെ തടഞ്ഞു കൊണ്ട് രാവൺ അവൾക് മുന്നിലേക്ക് കയറി നിന്നു….. ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി ഗൗരവത്തോടെ നിന്ന രാവണിനെ കണ്ടതും ത്രേയ അല്പം പേടിയോടെ മുഖം കുനിച്ചു….. അവളുടെ പിൻവിളി കേട്ടെങ്കിലും അതിനെ mind ആക്കാതെ അഗ്നി അപ്പോഴേക്കും കോറിഡോർ നടന്നകന്നിരുന്നു…..

ത്രേയയോട് ഒന്നും സംസാരിക്കാൻ മുതിരാതെ തന്നെ രാവൺ തിരിഞ്ഞു നടന്ന് ഡോറടച്ച് കുറ്റിയിട്ടു വന്നു….

അഗ്നിയുണ്ടെങ്കിൽ മാത്രമേ നീ എനിക്ക് മുന്നിൽ നിൽക്കൂ…. അതിനും വേണ്ടി അവൻ നിന്റെ ആരാ ബോഡീഗാർഡാ…!!!!

രാവൺ ഓരോന്നും ചോദിച്ച് ത്രേയയ്ക്ക് നേരെ നടന്നു ചെന്നു… അതിനനുസരിച്ച് അവള് പിന്നോട്ടും..

രാവൺ ഇനിയും എന്നെ വിഷമിപ്പിക്കാനാണെങ്കിൽ അതിന് അഗ്നിയെ നമുക്കിടയിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ല….. നീ ആവർത്തിച്ചു പറയും പോലെ എന്റെ ബാംഗ്ലൂർ ലൈഫ് തന്നെ ആവാം….. അത് കേട്ട് കേട്ട് ഇപ്പോ എനിക്ക് പരിചയമായിട്ടുണ്ട്….

ഇവിടെ ആരോട് ചോദിച്ചിട്ടാ നീ b’day celebrate ചെയ്തത്… അതും എന്റെ റൂമില്….!!! എന്തൊക്കെയാ നീയീ റൂമിൽ കാട്ടിക്കൂട്ടി വച്ചിരിക്കുന്നത്…. ആരാ നിനക്ക് ഇതിനുള്ള അധികാരം തന്നത്….!!!

രാവൺ ഓരോന്നും ചോദിയ്ക്കുമ്പോഴും ത്രേയ നിശബ്ദയായി നിന്നു…. അവളറിയാതെ തന്നെ അവളുടെ കണ്ണുകളിൽ കണ്ണീര് തളം കെട്ടുന്നുണ്ടായിരുന്നു….

ചോദിച്ചത് കേട്ടില്ലേ നീ… ഇവിടെ… എന്റെ റൂമിൽ b’day celebrate ചെയ്യാൻ നിനക്ക് ആരാ അധികാരം തന്നതെന്ന്…. അതിനും മാത്രം എന്റെ റൂമിൽ അവകാശം സ്ഥാപിക്കാൻ നീ എന്റെ ആരാ….???

ആരുമല്ല… ഞാൻ നിന്റെ ആരുമല്ല രാവൺ…..!!!

രാവൺ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ത്രേയയുടെ നാവിൽ നിന്നും ഉയർന്നത്…. എന്നും വീറോടും വാശിയോടും അവന്റെ ഭാര്യാ പദവിയ്ക്ക് വേണ്ടി ഉച്ചത്തിൽ വാദിച്ചിരുന്ന ത്രേയ ആ നിമിഷം പൂർണ പരാജിതയായി അവന് മുന്നിൽ നിൽക്ക്വായിരുന്നു… അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്ന സങ്കടം തിരിച്ചറിഞ്ഞതും രാവണിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു….

നിന്റെ ആരുമല്ല ഞാൻ…!!ഈ തറവാട്ടിൽ….ഈ റൂമിൽ… നിന്റെ മനസ്സിൽ… എവിടെയും എനിക്കൊരു സ്ഥാനവുമില്ല….

ത്രേയ ചുറ്റിലും കണ്ണോടിച്ചു….

ഇതൊന്നും ഞാനറിഞ്ഞു കൊണ്ട് ചെയ്തതല്ല.. നീ വിശ്വസിക്കില്ലാന്നറിയാം.. എങ്കിലും പറയ്വാ… ഞാൻ വാശി പിടിച്ചിട്ടല്ല ഇതൊന്നും… എനിക്കറിയ്കേം ഇല്ല….!!!

ത്രേയ കണ്ണീര് തുടച്ചു കൊണ്ട് വേഗത്തിൽ ബാൽക്കണി ഡോറ് തുറന്ന് പുറത്തേക്കിറങ്ങി….

ശ്ശേ….!!!! ഒരു തമാശയ്ക്ക് വേണ്ടി പറഞ്ഞപ്പോ അവൾക്ക് വീണ്ടും സങ്കടായല്ലോ…!!! ഹോ idiot രാവൺ നിനക്ക് ഇത്രേം ബുദ്ധിയില്ലാണ്ടായിപ്പോയല്ലോ…..

രാവൺ സ്വയം പഴിച്ചു കൊണ്ട് നെറ്റിയിലേക്ക് ആഞ്ഞിടിച്ചു…. _____________________________________

നിങ്ങളുടെ അടുത്തേക്ക് ഞാനും വര്വാ… എനിക്ക് വയ്യച്ഛാ…!!! ഇനിയും വയ്യ.. എന്നെ രാവണിന് വേണ്ട..അവനെന്നെ ഇഷ്ടല്ല…. ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന് എത്ര തവണ..എത്ര തവണ ഞാൻ ആവർത്തിച്ചു പറഞ്ഞു അവനോട്… എന്നെ ഇനിയും മനസിലാക്കാൻ അവനെന്താ ശ്രമിക്കാത്തത്…. Mentally…. physically പോലും ഞാനാകെ തളർന്നു…. ഇനിയും വയ്യ….!!! ഇവിടെ തുടരാൻ എനിക്ക് കഴിയില്ല അച്ഛാ…. ഞാൻ തിരികെ പോട്ടേ ബാംഗ്ലൂരിലേക്ക്….!!! ന്മ്മ്മ്….!!! പറയ് അമ്മ…

ത്രേയ മാനത്ത് കണ്ട നക്ഷത്രങ്ങളോട് പരിഭവം പറഞ്ഞു നിന്നു…. ഒടുക്കം അവളുടെ വാക്കുകൾക്ക് മറുപടിയെന്നോണം അടുത്തടുത്ത് നിന്ന രണ്ട് നക്ഷത്രങ്ങളും ഒരു പോലെ ചിമ്മി തെളിഞ്ഞു….

ഹോ… അപ്പോ ഞാൻ തിരികെ പോകാനാ പറയണേ…. ശരി… പോകാം…ഇനിയും ഞാനിവിടെ വേണ്ട ല്ലേ അച്ഛാ.. എന്തിനാ വെറുതെ രാവണിന്റെ സന്തോഷം ഇല്ലാതാക്കുന്നേ….!!! പോകാം… തിരികെ പോകാം…..

ത്രേയ ഒരുറച്ച തീരുമാനത്തോടെ ഇരുകൈകളും ഉയർത്തി കൺതടം തുടച്ചു കൊണ്ട് ബാൽക്കണിയിലെ കൈവരിയിലേക്ക് വിരലുകൾ ചേർത്തു നിന്നു….

അപ്പോഴാണ് രാവൺ ബാൽക്കണിയിലേക്ക് ഇറങ്ങി വന്നത്… മാനത്തേക്ക് നോട്ടം പായിച്ചു നിന്ന ത്രേയയെ കണ്ടതും അവൻ കൈയ്യിൽ കരുതിയ ചെറിയ ഗിഫ്റ്റ് ബോക്സ് മറച്ചു പിടിച്ച് മുന്നോട്ട് നടന്നു….

അവൾക്കരികിലേക്ക് ചെന്നു നിന്ന് കൈവരിയിൽ അമർന്നിരുന്ന അവളുടെ വിരലുകളിലേക്ക് മെല്ലെ കൈ ചേർക്കാൻ തുനിഞ്ഞതും ത്രേയ അവന് നോട്ടം നല്കാതെ തന്നെ ആ കൈ പിന്വലിച്ചെടുത്തു…….

ഞാൻ തിരികെ പോക്വാണ് രാവൺ….!!!

എവിടേക്ക്…???

രാവണിന്റെ മുഖത്ത് ഒരുതരം അമ്പരപ്പ് നിറഞ്ഞു….

ഞാൻ എവിടെ നിന്നാണോ വന്നത് അവിടേക്ക്…!!

ബാംഗ്ലൂരിലേക്കോ….!!!

ന്മ്മ്മ്….അതേ….!!!

എന്താ ഇപ്പോ ഇങ്ങനെ ഒരു തീരുമാനം….!!! അതിനും മാത്രം എന്താ ഉണ്ടായത്….???

ഒന്നും…ഒന്നും ഉണ്ടായിട്ടല്ല… ഇവിടേക്ക് വരുമ്പോ എനിക്ക് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു…. മനസ്സ് നിറയെ പ്രതീക്ഷകളുണ്ടായിരുന്നു.. പക്ഷേ ആ ലക്ഷ്യം പൂർണപരാജയത്തിൽ കലാശിച്ചിരിക്ക്യാ….. ഇപ്പോ എന്റെ മനസ്സിൽ ആ പ്രതീക്ഷകൾ ഒന്നുമില്ല….. അതുകൊണ്ട് എനിക്ക് തിരികെ പോകണം… ഇനി ഇവിടെ പറ്റില്ല….. ഒരു നിമിഷം പോലും ഇവിടെ കഴിച്ചു കൂട്ടാൻ എനിക്കാവില്ല…..

അത് പറയുമ്പോ ത്രേയേടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…..

ത്രേയാ…നീ.. നീ കരയ്വാണോ…???

രാവൺ അവളുടെ തോളിലേക്ക് കൈ ചേർത്തതും അവള് തിടുക്കപ്പെട്ട് കണ്ണീര് തുടച്ചു കൊണ്ട് അവന്റെ കൈ തട്ടിമാറ്റി അകത്തേക്ക് നടക്കാൻ ഭാവിച്ചു….

ത്രേയാ….

പിന്നിൽ നിന്നും രാവണിന്റെ പിടി വീണതും അവള് അവന് നേരെ തിരിഞ്ഞു… അവളുടെ നോട്ടം അവന്റെ കൈപ്പിടിയിൽ ഒതുങ്ങിയിരുന്ന അവളുടെ കൈയ്യിലേക്ക് നീണ്ടതും മറുകൈയ്യാലെ അവളവന്റെ കൈയ്യിനെ അടർത്തി മാറ്റി……

എന്റെ തീരുമാനത്തെ എതിർക്കാൻ നോക്കണ്ട രാവൺ….!!! ഞാൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു… ഇനി ഒരു മാറ്റവും ഉണ്ടാവില്ല….

അങ്ങനെ നീ ഒറ്റയ്ക്കങ്ങ് തീരുമാനിച്ചാൽ ശരിയാവില്ലല്ലോ….!!! നീ എന്റെ ഭാര്യയാണ്…നീ എവിടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ് ത്രേയ… നീ എവിടേക്കും പോവുന്നില്ല…. ഇവിടെ…ഈ തറവാട്ടിൽ ജീവിക്കും….

നിന്റെ ഈ വാക്കുകൾ കേൾക്കാൻ വേണ്ടി കൊതിയോടെ കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു രാവൺ… പക്ഷേ ഇതിനൊന്നും ഇപ്പോ എന്റെ മനസ്സിലെ മുറിവുകളുണക്കാൻ കഴിയില്ല….

ത്രേയാ നീ വെറുതെ വാശി പിടിക്കാൻ നില്ക്കണ്ട… നീ എവിടേക്കും പോകുന്നില്ല… അതിന് ഞാൻ സമ്മതം മൂളുമെന്ന് കരുതുകേം വേണ്ട…

നിന്റെ സമ്മതം ഇല്ലാതെയാണ് രാവൺ ഞാൻ ഇവിടേക്ക് വന്നത്… അപ്പോ തിരികെ പോകാനും നിന്റെ സമ്മതം എനിക്ക് ആവശ്യമില്ല….

ആവശ്യമുണ്ട്….!!! ഇവിടേക്ക് വരുമ്പോ നീ ത്രയമ്പക വേണുഗോപൻ ആയിരുന്നു…. ഇപ്പോ നീ ആ പഴയ ത്രയമ്പക വേണുഗോപൻ അല്ല ത്രയമ്പക രാവൺ ആണ്…. എല്ലാ അർത്ഥത്തിലും പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ഭാര്യയായി തീർന്ന പെണ്ണ്…..

അപ്പോ നീ എവിടെ ജീവിക്കണംന്ന് തീരുമാനിക്കുന്നത് ഞാനാണ് ത്രേയ…

ഇക്കാര്യത്തിൽ വാശി പിടിയ്ക്കണ്ട രാവൺ… ഞാൻ തീരുമാനിച്ചുറപ്പിച്ച് കഴിഞ്ഞു… ഇവിടെയെങ്കിലും എനിക്ക് ജയിച്ചേ പറ്റൂ… കാരണം ഞാൻ തീരുമാനമെടുത്തത് എന്റെ ജീവിതത്തിലാ…. ഇനി ഈ ത്രേയ ജീവിക്കുന്നത് ത്രേയയ്ക്ക് വേണ്ടി മാത്രമാണ്…. കഴിഞ്ഞ ഒരു രാത്രി നമ്മുടെ ഇടയിൽ സംഭവിച്ചു പോയ കാര്യങ്ങളുടെ പേരിലാണ് നീ ഈ കരുതലും,അധികാരവും എന്നോട് കാട്ടുന്നതെങ്കിൽ അത് വേണ്ട… ഒരു തെറ്റ് ചെയ്തു പോയതിലുള്ള കുറ്റബോധവും വേണ്ട… നിന്റെ മനസ്സിൽ ഇപ്പോ എന്നോട് തോന്നുന്ന ഫീലിംഗ്സ് എന്താണ് എന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട് രാവൺ… ഒരിക്കലും ഞാൻ നിന്നെ തെറ്റുകാരനായി കാണില്ല… വെറുക്കാനും കഴിയില്ല….!!!

ത്രേയ അത്രയും പറഞ്ഞ് റൂമിലേക്ക് നടന്നതും രാവൺ അവിടെ തന്നെ തറഞ്ഞു നിന്നു പോയി….

റൂമിലെത്തി കുറച്ചു നേരം അവളൊന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഉള്ളിലെ സങ്കടങ്ങൾക്ക് നേരിയ ശമനം വരുത്തി… ശേഷം മനസ്സൊന്ന് നിയന്ത്രിച്ചു കൊണ്ട് നിലത്തും ടേബിളിലുമുള്ള വർണക്കടലാസുകളെല്ലാം അടിച്ചു വാരി മുറിയൊക്കെ വൃത്തിയാക്കിയിട്ടു… രാവൺ തിരികെ റൂമിലേക്ക് എത്തുമ്പോ ത്രേയ റൂമാകെ അടുക്കും ചിട്ടയോടും ഒതുക്കി വച്ചിരുന്നു….

സോഫയിലേക്ക് പില്ലോ സെറ്റ് ചെയ്തു നിന്ന ത്രേയയെ കണ്ടതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

ത്രേയാ നീ എന്തിനുള്ള പുറപ്പാടാ…!!! എന്തിന് വേണ്ടീട്ടാ നീ ഈ പില്ലോസ് സോഫയിൽ നിരത്തി വയ്ക്കുന്നത്…

ഞാനിന്നിവിടെയാ കിടക്കാൻ പോകുന്നേ…!!

ഇവിടെയോ… എന്തിന്….. ഇത്രയും നാളും ഇങ്ങനെ ഒരു പതിവ് ഉണ്ടായിരുന്നില്ലല്ലോ…

പതിവുകൾ തെറ്റിച്ചൂന്ന് കരുതി എന്നെ ആരും തൂക്കി കൊല്ലാനൊന്നും പോണില്ലല്ലോ…!!

ത്രേയ പില്ലോ തട്ടിക്കുടഞ്ഞ് സോഫയിലേക്ക് വച്ചതും രാവണിന് അവളുടെ സംസാരം ഒരു കുസൃതിയായി തോന്നി…. അവനത് കേട്ട് മുഖത്തെ ദേഷ്യം മായിച്ചു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു…. ത്രേയ പില്ലോ നിരത്തി കഴിഞ്ഞതും രാവൺ അവളെ മറികടന്ന് സോഫയിലേക്ക് കയറി കിടന്നു…

രാവൺ… കളിയ്ക്കല്ലേ..!!! മര്യാദയ്ക്ക് മാറിയേ…!!

No… എനിക്ക് ഇന്ന് ഇവിടെ കിടക്കാനാ ഇഷ്ടം… നീ വേണമെങ്കിൽ ബെഡിൽ പോയി കിടന്നോ..!!!

നിന്റെ ഈ പോലീസ് ബുദ്ധി കൈയ്യില് വച്ചാൽ മതി… എന്നോട് വേണ്ട…!!! എനിക്ക് ബെഡിൽ കിടക്കാൻ താൽപര്യമില്ല… ഞാൻ ഇവിടെ ഈ സോഫയിൽ കിടന്നോളാം…

എങ്കിൽ പോരെ.. എന്റെ കൂടെ കിടന്നോ…!!

രാവൺ അവളെ വലിച്ച് അവന് മേലേക്കിട്ടു…. അപ്രതീക്ഷിതമായുള്ള രാവണിന്റെ ആ പ്രതികരണത്തിൽ ആകെ അമ്പരന്നു കൊണ്ട് അവളവനോട് ചേർന്നു…

രാവൺ… എന്തായിത്…എന്നെ വിട്ടേ…

No… ബെഡിൽ കിടക്കാൻ സമ്മതമാണെങ്കിൽ വിട്ടേക്കാം.. അതല്ലെങ്കിൽ നീ ഇന്ന് ഇവിടെ കിടക്കേണ്ടി വരും…

എന്നെ വിട് രാവൺ… എനിക്ക് ദേഷ്യം വരുന്നുണ്ട്….!!!

ത്രേയ രാവണിന്റെ കൈയ്യിൽ കിടന്ന് കുതറി… അതൊന്നും mind ആക്കാതെ പുഞ്ചിരി തൂകി ഇരിക്ക്യായിരുന്നു രാവൺ….

നിനക്ക് ദേഷ്യം വന്നാൽ എനിക്കൊരു ചുക്കുമില്ല ത്രേയാ…. ബെഡിൽ കിടക്കാൻ തയ്യാറാണെങ്കിൽ വിട്ടേക്കാം…. എന്താ സമ്മതമാണോ….

രാവൺ ത്രേയേടെ തലമുടിയിഴകളെ ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കി വച്ചു…. ത്രേയയ്ക്ക് അവന് മുന്നിൽ സമ്മതം മൂളുകയേ വഴിയുണ്ടായിരുന്നുള്ളൂ….!!

അവള് മനസ്സില്ലാ മനസ്സോടെ തലയാട്ടി സമ്മതം മൂളി…

Very good…!! ഇത് ആദ്യമേയങ്ങ് സമ്മതിച്ചിരുന്നെങ്കിൽ ഞാനീ പണിയ്ക്ക് നിൽക്കില്ലായിരുന്നല്ലോ…

രാവൺ ത്രേയയിൽ നിന്നുള്ള പിടി വിട്ടതും അവളവനെ മുഖം കൂർപ്പിച്ചൊന്ന് നോക്കി എഴുന്നേറ്റു…. _______________________________________ രാവണിന്റെ റൂമിൽ നിന്നും കേക്കുമായി കോറിഡോറിലൂടെ നടക്ക്വായിരുന്നു കൺമണി…. പെട്ടെന്നാണ് അവൾക് മുന്നിലേക്ക് അഗ്നി വന്നു ചാടിയത്… അവനെ കണ്ടതും കൺമണി ഭയന്ന് കൊണ്ട് അല്പം പിന്നിലേക്ക് നീങ്ങി…

പേടിച്ചു പോയോ… ഞാനാടീ…!!!

അഗ്നീടെ ആ പറച്ചില് കേട്ടതും കൺമണീടെ ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു…

അഗ്നിയെന്താ ഈ വഴിയ്ക്കൊക്കെ…!!!

വെറുതെ…!!!

അഗ്നി ചുമൽ കൂച്ചിയൊന്ന് ചിരിച്ചു…

എങ്കില് ഞാൻ പൊയ്ക്കോട്ടേ…!!!

കൺമണിയെ അഗ്നിയെ മറികടന്ന് പോകാൻ ഭാവിച്ചതും അഗ്നി അവൾക് മുന്നിലേക്ക് കയറി നിന്നു….

Wait… wait… എനിക്ക് മധുരം തന്നിട്ട് പോ…!!!

അഗ്നി കൺമണിയുടെ കൈയ്യിലിരുന്ന കേക്കിലേക്ക് കണ്ണ് കാണിച്ചതും കൺമണീടെ നോട്ടവും കേക്കിൽ ചെന്നു നിന്നു…

മ്മ്മ്മ്…വേഗം.. വേഗം…!!!

അഗ്നി കൺമണിയ്ക്ക് നേരെ വായ തുറന്ന് കാട്ടി…അവള് അല്പം പരിഭ്രമത്തോടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു കൊണ്ട് കേക്കിൽ നിന്നും ഒരു പീസ് കൈയ്യിലെടുത്തു…. വിറയാർന്ന കൈയ്യോടെ അവളാ കേക്ക് അഗ്നിയുടെ വായിലേക്ക് വെച്ച് കൊടുത്തതും അവനത് വായിൽ ഏറ്റുവാങ്ങി ഒരു പുഞ്ചിരിയോടെ ഉള്ളിലാക്കി….. അതിന്റെ അവശേഷിപ്പ് കൺമണിയുടെ കൈയ്യിൽ നിന്നും അഗ്നി തന്നെ കൈപിടിച്ച് കൊണ്ട് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു….

അഗ്നിയുടെ മുഖത്തെ പുഞ്ചിരിയെ നോക്കി കണ്ടു കൊണ്ട് നിറകണ്ണുകളോടെ കൺമണി അത് നുണഞ്ഞെടുത്തു….

കരയരുത്… കരയരുത്… എനിക്ക് വാക്ക് തന്നതാണ്… വാക്ക് തെറ്റിക്കാൻ പാടില്ല…

അഗ്നി ഒരു പുഞ്ചിരിയോടെ അവളെ കണ്ണുരുട്ടി പേടിപ്പിച്ചതും കൺമണി ഞൊടിയിടയിൽ തന്നെ ഒന്ന് മന്ദഹസിച്ചു….

മിഴീ…!! നാളെ എന്താ പ്രോഗ്രാം…??

അഗ്നി കേക്ക് കഴിച്ചു കൊണ്ട് കൺമണിയ്ക്ക് നേരെ തിരിഞ്ഞു….

നാളെ… നാളെ ഇവിടുത്തെ ജോലികളെയുള്ളൂ അഗ്നീ…

ന്മ്മ്മ്.. എങ്കില് നാളെ കൃത്യം പതിനൊന്ന് മണിയ്ക്ക് നമുക്കൊരു ഔട്ടിംഗ് ഉണ്ടാവും… റെഡിയായി ഇരിക്കണം ട്ടോ… ഞാൻ പുറത്തുള്ള ഇടവഴിയിൽ ബൈക്കുമായി കാത്ത് നില്പ്പുണ്ടാവും….

എവിടേക്കാ അഗ്നീ…!!

അതൊക്കെ സർപ്രൈസ്.. വലിയ സർപ്രൈസ് ഒന്നുമല്ല ട്ടോ… വളരെ ചെറിയൊരു സർപ്രൈസ്… വലുതൊക്കെ വഴിയേ തരുന്നുണ്ട് ഞാൻ… അപ്പോ നാളെ റെഡിയായി ഇരിക്കണം….

ന്മ്മ്മ്….!!!

കൺമണി ഒരു പുഞ്ചിരിയോടെ ഒന്ന് തലയാട്ടി…

ന്മ്മ്മ്…എങ്കിലിനി നിൽക്കണ്ട… റൂമിലേക്ക് പൊയ്ക്കോ…!!

അഗ്നിയുടെ വാക്ക് കേട്ട് കൺമണി റൂമിലേക്ക് നടന്നു… അവള് നടന്നകലും വരെ അഗ്നി ഒരു പുഞ്ചിരിയോടെ അവളിലേക്ക് തന്നെ നോട്ടം പായിച്ചു നിന്നു…. ___________________________________ ഡീ വികലാംഗേ…!!! ഇവിടെ അട്ടം നോക്കി കിടക്ക്വാണോ….???

അച്ചു കുലുങ്ങി ചിരിച്ചു കൊണ്ട് നിമ്മീടെ റൂമിലേക്ക് കടന്നു ചെന്നു…

ഹോ..വന്നോ കാലമാടൻ…!!

നിമ്മി അടക്കം പറഞ്ഞു കൊണ്ട് ബെഡിന്റെ ഹെഡ്ബോർഡിലേക്ക് ഉയർന്നിരുന്നു…..

അച്ചു പുഞ്ചിരി ഒട്ടും ചോരാതെ ബെഡിനടുത്തേക്ക് ഒരു ചെയർ വലിച്ചിട്ടിരുന്നു….

എന്തേ ഇയാൾക്ക് b’day celebrate ചെയ്യണ്ടേ…!!!

നിമ്മി കൈയ്യിലെ ഫ്രാക്ച്വറിന്റെ വേദന കടിച്ചമർത്തി ഒന്നുകൂടി ഉയർന്നിരുന്നു….

എന്തൊരു സാധനമാടീ നിന്റെ ചേച്ചി… ശരിയ്ക്കും അവള് നിന്റെ ചേച്ചി തന്നെയാണോ….!!!

ആര് വേദ്യേച്ചിയോ…!!!

ഓഹോ…അത് തന്നെ… നീ ഇവിടെ accident ഉം പറ്റി കൈയ്യും കാലും വയ്യാതെ കിടക്കുന്നു… അവളവിടെ തകർത്ത് b’day celebrate ചെയ്യുന്നു… അതാ ചോദിച്ചേ അവള് ശരിയ്ക്കും നിന്റെ ചേച്ചി തന്നാണോന്ന്….

ആണെന്നാ അമ്മ പറഞ്ഞത്…!!!

ഹോ…തമാശ…തമാശ… അച്ചു കൈത്തലം ഉയർത്തി നിമ്മീടെ വയ്യാത്ത കൈയ്യിലേക്ക് മെല്ലെ അടിച്ചു…

അമ്മേ…എന്റെ കൈ… ഇയാൾക്ക് സത്യത്തിൽ ഒരു ബോധവുമില്ലേ അച്ചുവേട്ടാ… എന്റെ വയ്യാതിരുന്ന കൈയ്യാ ഇത്….

നിമ്മി വേദന കടിച്ചമർത്തി കൊണ്ട് അച്ചൂനെ മുഖം കൂർപ്പിച്ചു നോക്കി…

ഡീ ഈ കൃഷ്ണമണിയെടുത്ത് അകത്തിട്ടേ… എന്നിട്ട് ആ വാ തുറന്നേ…

എന്തിന്…???

ഇന്ന്…. നിന്റെ ചേച്ചീടെ b’day മാത്രമല്ല… നമ്മുടെ ത്രേയേടെ b’day കൂടിയാ…. അതിന്റെ വക സ്പെഷ്യൽ കേക്കാ…

അച്ചു പിന്നിലേക്ക് മറച്ചു പിടിച്ചിരുന്ന കേക്ക് നിമ്മിയുടെ വായിന് നേർക്ക് നീട്ടി…. അവള് അത്ഭുതത്തോടെ വായ തുറന്നിരുന്നതും അച്ചു അതവളുടെ വായിലേക്ക് കുത്തി കയറ്റി വച്ചു കൊടുത്തു… അച്ചുവിനെ തന്നെ കണ്ണും മിഴിച്ച് നോക്കി കൊണ്ട് അവളത് നുണഞ്ഞിറക്കി…

എന്താടീ ഞെട്ടി പണ്ടാരമടങ്ങി ഇരിക്കുന്നേ….!!! കഴിയ്ക്കെടീ….

അച്ചുവിന്റെ വാക്കുകൾ കേട്ട് നിമ്മി സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു….

ഇത്… ഇതച്ചുവേട്ടൻ ഇഷ്ടത്തോടെ കൊണ്ടുവന്നതാ…!!!

ആണെങ്കിൽ…!! അച്ചു പുരികം ഉയർത്തി ചോദിച്ചു കൊണ്ട് ചെയറിൽ നിന്നും എഴുന്നേറ്റു….

സന്തോഷമായി… ഇനി എനിക്ക് ചത്താലും വേണ്ടില്ല….!!!

ഡീ…ഡീ… ഇങ്ങനെ മനുഷ്യനെ പറഞ്ഞ് കൊതിപ്പിക്കല്ലേടീ…..

അത് കേട്ടതും നിമ്മി ദേഷ്യം കടിച്ചമർത്തി കൊണ്ട് അടുത്തിരുന്ന പില്ലോ പരതിയെടുത്ത് അവനിട്ട് ഒരേറ് കൊടുത്തു…. വളരെ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി കുലുങ്ങി ചിരിച്ചുകൊണ്ട് അച്ചു പുറത്തേക്ക് ഒരോട്ടമായിരുന്നു….. ___________________________________ അഗ്നിയുടെ റൂമിൽ ബെഡിൽ കമഴ്ന്നു കിടന്ന് മൊബൈലിൽ എന്തൊക്കെയോ കുത്തി കുറിക്കുകയായിരുന്നു ശന്തനു… അപ്പോഴാണ് തനു റൂമിലേക്ക് കയറി വന്നത്….

ശന്തനു…അശ്വിയെ കണ്ടിരുന്നോ…!!!

അവളുടെ ശബ്ദം കേട്ടതും ശന്തനു അവൾക് നേരെ തിരിഞ്ഞു….

അശ്വീ….??? ഓ…അച്ചൂട്ടനോ… അവനാ നിമ്മീടെ റൂമിലോ മറ്റോ ഉണ്ടാവും….

ശന്തനു ബെഡിൽ നിന്നും എഴുന്നേറ്റ് തനൂന് അടുത്തേക്ക് വന്നു നിന്നു…

അവിടെ എന്താ..???

ആവോ.. ഞാനെങ്ങനെ അറിയാനാ..??? ഇയാൾക്ക് അവനെ ഇഷ്ടാണോ…

ശന്തനു കട്ടിളയിലേക്ക് ചാഞ്ഞു നിന്നു…

അത്… അത് പിന്നെ…

അയ്യേ…ഇത്തരം ചമ്മൽസിന്റെ ആവശ്യം ഒന്നുമില്ല… അതും എനിക്ക് മുന്നിൽ തീരെ വേണ്ട… ണാനിതിന്റെയൊക്കെ expert ആണ് കേട്ടോ… അതുകൊണ്ട് നാണക്കേട് തോന്നണ്ട…

ഏയ്… എനിക്ക് അങ്ങനെയൊന്നുമില്ല…

എന്താ നാണമില്ലേ…!!!

ശന്തനു തിടുക്കപ്പെട്ട് ഉയർന്നു നിന്നു..

ഏയ് അങ്ങനെയല്ല… എനിക്ക് അത് പറയാൻ ചമ്മലൊന്നും ഇല്ലാന്ന്…

ഹോ…അങ്ങനെ…!!! എന്തായാലും കുറച്ചു നേരം wait ചെയ്തു നോക്ക് അപ്പോഴേക്കും അവൻ വന്നേക്കും… അച്ചു തിരികെ വരും വരെ ശന്തനു തനുവിനോട് കത്തി വച്ചിരുന്നു…. ___________________________________

നേരം ഒരുപാട് കഴിഞ്ഞതും ത്രേയ സുഖസുഷുപ്തിയിലേക്ക് കടന്നു…. അവളുടെ മുഖം അടുത്ത് കണ്ടുകൊണ്ട് ബെഡിൽ കിടക്ക്വായിരുന്നു രാവൺ…

അവള് ഉറക്കത്തിലേക്ക് വഴുതി വീണത് ഉറപ്പു വരുത്തിയ രാവൺ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റ് അവൾക്കരികിലേക്ക് ചേർന്നിരുന്നു….

അവളുടെ നെറ്റിത്തടത്തിലേക്ക് മെല്ലെ തലോടി കൊണ്ട് അവനൊന്ന് പുഞ്ചിരിച്ചു…

എല്ലാവരും wish ചെയ്തപ്പോഴും b’day celebrate ചെയ്തപ്പോഴും മനപൂർവ്വമാ ത്രേയ ഞാൻ നിന്റെ അടുത്തേക്ക് വരാതിരുന്നത്…. എന്റെ മനസ്സിൽ ചില സംശയങ്ങളുണ്ട്… അതിനൊക്കെ ഉത്തരം കണ്ടെത്തും വരെ എനിക്ക് ഇങ്ങനേ പറ്റൂ ത്രേയാ… നല്ലൊരു ദിവസമായിട്ട് വിഷമിപ്പിച്ചതിന് സോറി…

രാവൺ അവളുടെ നെറ്റിത്തടിലേക്ക് അമർത്തി ചുംബിച്ചുയർന്നു…

വേദനിപ്പിച്ചതിനും സോറി…

അവളുടെ കവിൾ തടത്തെ തലോടിയിഴഞ്ഞ കൈകളെ നീക്കി അവിടേം അവന്റെ അധരങ്ങൾ സ്നേഹ ചുംബനം നല്കി…. ഒരു പുഞ്ചിരിയോടെ ഉയർന്ന രാവൺ അവന്റെ കൈയ്യിൽ മറച്ചു പിടിച്ചിരുന്ന ഗിഫ്റ്റ് ബോക്സുമായി ബെഡിലൂടെ താഴേക്ക് നുഴഞ്ഞിറങ്ങി….

അവളുടെ കാൽപ്പാദത്തിനരികെ എത്തിയതും അവനാ ഗിഫ്റ്റ് ബോക്സ് തുറന്നു….

വിലകൂടിയ മുത്തുകളും കല്ലുകളും പതിപ്പിച്ച തിളക്കമാർന്നൊരു പാദസരമായിരുന്നു അതിൽ…. രാവണത് പതിയെ ഉയർത്തി അവന്റെ മുഖത്തിന് നേരെ പിടിച്ചതും അതിലെ കല്ലുകളുടെ തിരയിളക്കം അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചു….

അവനത് ഉള്ളിലടക്കി പിടിച്ച ആനന്ദത്തോടെ അവളുടെ കാലിലേക്ക് അണിയിച്ചു കൊടുത്തു… അവളുടെ പാദത്തിൽ അത് കടിച്ചു മുറുക്കിയിട്ട ശേഷം വെണ്ണപോലെയുള്ള ആ പാദത്തിലേക്ക് അവൻ അമർത്തി ചുംബിച്ചു….. അവന്റെ സാമിപ്യം തിരിച്ചറിഞ്ഞ പോലെ അവളൊന്ന് മുരണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോട്ടം പായിച്ചിരുന്നു….

Happy b’day ത്രേയാ…..!!!

ആ പുഞ്ചിരിയിൽ രാവണിന്റെ കുഞ്ഞി കണ്ണുകൾ ഇറുകിയടഞ്ഞു…. അവളുടെ പാദത്തിന്റെ മാറ്റ് കൂട്ടി കൊണ്ട് കാലിലേക്ക് ചുറ്റി വരിഞ്ഞു കിടന്ന പാദസരത്തിലേക്ക് അവന്റെ നോട്ടം ഒതുങ്ങി….

നീ പണ്ടെന്നോട് ആവശ്യപ്പെട്ട ഒരാഗ്രഹമായിരുന്നു ത്രേയാ ഇത്….. ഓർമ്മയുണ്ടോ നിനക്ക്….!!! ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ ഒരുപാട് കല്ലുകളും മുത്തുകളും പതിപ്പിച്ച തിളക്കമുള്ള ഒരു പാദസരം വേണംന്ന്…. അന്ന് വാങ്ങി തരണംന്ന് കരുതിയപ്പോഴാ നമുക്കിടയിൽ ഒരുപാട് പ്രശ്നങ്ങൾ വന്നു ചേർന്നത്…. ഇപ്പോ അതെല്ലാം കെട്ടടങ്ങി എന്നല്ല അതിനർത്ഥം…. പക്ഷേ നിന്റെ കാര്യത്തിൽ എവിടെയൊക്കെയോ എനിക്ക് തെറ്റു പറ്റിയത് പോലെ ഒരു തോന്നൽ….!!! ഒരുപക്ഷേ ഇങ്ങനെയൊക്കെ എന്നെ ചിന്തിപ്പിക്കുന്നത് പൂവള്ളി മനയിൽ വച്ചുണ്ടായ ആ incidents തന്നെയാവും… ഞാൻ നിന്നെ ‘ഇന്ദ്ര’ എന്നാ വിളിച്ചത്…. ഞാനെന്തിനാണ് നിന്നെ അങ്ങനെ വിളിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല ത്രേയാ… വൈദിയങ്കിളും,അച്ഛനും ആ രാജാറാമും പറഞ്ഞത് വച്ച് നോക്കിയാൽ നമ്മൾ തമ്മിലുള്ള പ്രണയം ഈ ജന്മത്തിൽ ഉടലെടുത്തതല്ല…. അങ്ങനെയെങ്കിൽ നിനക്കെന്നെ ഈ ജന്മം ചതിക്കാനും കഴിയില്ല…അല്ലേ ത്രേയ…

രാവൺ ബെഡിൽ കിടന്നുറങ്ങുന്ന ത്രേയയോട് വെറുതെ സംസാരിച്ചിരുന്നു…..

ശരിയ്ക്കും എവിടെ നിന്ന് അന്വേഷിച്ചു തുടങ്ങണം എന്നൊരു ലക്ഷ്യവുമില്ല.. എങ്കിലും എല്ലാം കണ്ടെത്തണം… കണ്ടെത്തിയേ തീരു…

രാവൺ ഒരുറച്ച തീരുമാനമെടുത്ത് ഷീറ്റ് കൊണ്ട് ത്രേയയെ നന്നായി പുതപ്പിച്ചതും അവള് ഒരു മുരൾച്ചയോടെ ഒരു വശം ചരിഞ്ഞു കിടന്നു…. ബെഡിലൂടെ തെന്നി നീങ്ങിയ കാലിൽ നിന്നും പാദസരത്തിന്റെ കിലുക്കം റൂമാകെ ഉയർന്നു കേട്ടു…. അവളുടെ മുഖത്തെ അടുത്ത് കണ്ടു കൊണ്ട് ഒരു പുഞ്ചിരിയോടെ അവനും ബെഡിലേക്ക് ചാഞ്ഞു….

ബെഡിൽ അമർന്നിരുന്ന അവളുടെ കൈ മെല്ലെ അവൻ അവിടെ നിന്നും ഉയർത്തി അതിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവന്റെ നെഞ്ചോട് ചേർത്ത് വച്ചു…. ത്രേയയ്ക്ക് നേരെ ഒരു വശം ചരിഞ്ഞു കൊണ്ട് രാവണവളെ തന്നെ ഉറ്റുനോക്കി കിടന്നു….

കാറ്റിൽ പാറിയുലയുന്ന അവളുടെ തലമുടിയിഴകളും കൂമ്പിയടഞ്ഞിരുന്ന കൂവള മിഴികളും അവനിൽ ഒരു കൗതുകം വിടർത്തി…. തന്റെ ചുംബനമേറ്റ അധരങ്ങളിലേക്ക് അവന്റെ നോട്ടം പോയതും അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

തെറ്റ് ചെയ്തതാണെന്ന് തോന്നീട്ടില്ല ത്രേയ..!!! ഈ നിമിഷം വരെ അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല…. പക്ഷേ ആ നിമിഷം മുതൽ എനിക്ക് നിന്നോട് പണ്ട് തോന്നിയിട്ടുള്ളതിലും ഇഷ്ടവും,സ്നേഹവും, പ്രണയവും, വാത്സല്യവുമൊക്കെ തോന്നും പോലെ…..

രാവൺ സ്വയം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈയ്യിനെ മുറുകെ പൊതിഞ്ഞു പിടിച്ച് നെഞ്ചോട് ചേർത്ത് കിടന്നു….

നിന്റെ വാശിയ്ക്കും തീരുമാനങ്ങൾക്കും നാളെ ചെറിയ ഒരയവ് വരുത്തണേട്ടോ ത്രേയാ.. അല്ലെങ്കിൽ ചിലപ്പോ നാളെ ഞാൻ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് എനിക്ക് തന്നെ നിശ്ചയമില്ല… എന്തായാലും ഇപ്പോ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്….. അതുകൊണ്ട് Good night…

രാവൺ അവന്റെ കൈപ്പിടിയ്ക്കുള്ളിലുള്ള അവളുടെ കൈയ്യിലേക്ക് മെല്ലെ ഒന്ന് ചുംബിച്ചു കിടന്നു…. ഓരോന്നും ആലോചിച്ച് അവനെപ്പൊഴോ മയക്കത്തിലേക്ക് വഴുതി വീണു…. ______________________________________

നിമ്മീടെ റൂമിൽ നിന്നും തിരികെ വന്ന അച്ചുവിനെ കാത്ത് തനു റൂമിൽ തന്നെയുണ്ടായിരുന്നു….. അവൾക് കമ്പനി നല്കാൻ വേണ്ടി ശന്തനു വാതോരാതെ ചളിയടിച്ച് സമയം തള്ളി നീക്കി… അച്ചൂന്റെ വരവ് കണ്ടതും ഇരുവരും ഒരുപോലെ അവന് നേരെ ലുക്ക് വിട്ടു…

ആഹാ…അശ്വീ.. നീയിത് എവിടെയായിരുന്നു..!!! എത്ര നേരായീന്നറിയ്വോ ഞാൻ വന്നിട്ട്… പിന്നെ ദേ ഈ ശന്തനുവുള്ളത് കൊണ്ടാ ബോറടിയ്ക്കാതെ ഇവിടെ ഇരുന്നത്……

ഇവൻ…!!! ബോറടി മാറ്റാനോ..!!ആഹാ ബെസ്റ്റ്… ബെസ്റ്റ്…!!!

അച്ചു ശന്തനൂനെ ആകെത്തുക ഒന്ന് നോക്കി ആക്കിയ മട്ടിൽ പറഞ്ഞു…

സത്യമാ അശ്വീ….!!! ശന്തനൂനോട് വർത്തമാനം പറഞ്ഞിരിക്കാൻ എന്ത് രസാണെന്നറിയ്വോ…!!! സമയം പോണതേ അറിയില്ല….

ആഹാ…ആണോടാ… അച്ചു ശന്തനൂന്റെ തോളിലേക്ക് കൈ ചേർത്തതും അവനൊരവിഞ്ഞ ചിരി പാസാക്കി…

എന്ത് ചെയ്യാം അളിയാ… ഫാൻസ് കൂടി കൂടി വരികയല്ലേ…!!!

അതും കൂടി ആയതും തനു നിന്ന് ആസ്വദിച്ച് ചിരിക്കാൻ തുടങ്ങി…

80s ലെ കാമഡികൾക്ക് 20s ലും ചിരിയ്ക്കാൻ ആളുണ്ടല്ലോ…!! അത് മതി….!!! നിനക്ക് ഇവന്റെ വർത്തമാനം അത്രയ്ക്കങ്ങ് പിടിച്ചു പോയെങ്കിൽ നീ വേണേ ഇവനെയങ്ങ് മംഗലം കഴിച്ചോടീ…. കാശ് കൊടുക്കാതെ ഫ്രീയായിട്ട് കുറച്ച് പഴയ പുതിയ കാമഡികൾ കേൾക്കാല്ലോ… നുമ്മടെ പയ്യനാണേ നിലവിൽ വേറെ തരുണീ മണികളൊന്നും സെറ്റായിട്ടുമില്ല….!!! എന്തേ..നോക്കുന്നോ…

അച്ചൂന്റെ ആ പറച്ചില് കേട്ടതും തനുവും ശന്തനുവും ആകെ പെട്ട അവസ്ഥയിൽ പരസ്പരം ഒന്ന് ലുക്ക് വിട്ടു…. ശന്തനു കണ്ണുരുട്ടി കാണിച്ചു കൊണ്ട് അച്ചൂനേം വലിച്ച് ഡോറിനരികിലേക്ക് നടന്നു ചെന്നു….

ഡാ… idiot അച്ചൂട്ടാ… നീ എന്തൊക്കെയാ ഈ പറയുന്നേ.. ആ കൊച്ച് എന്ത് വിചാരിച്ചു കാണും….!!! വെറുതെ മനുഷ്യന്റെ വില കളയാൻ…!!

ശന്തനു ഇരുകൈകളും നടുവിന് താങ്ങി നിന്ന് സ്വയം എന്തൊക്കെയോ പിറുപിറുത്തു…. അപ്പോഴേക്കും അച്ചു പിന്നിൽ നിന്ന തനുവിലേക്ക് നോട്ടം കൊടുത്തു…. അവള് അവരെ രണ്ടാളേം നോക്കി ഒരു ചിരി കടിച്ചമർത്തി നിൽക്ക്വായിരുന്നു….

ആ കൊച്ച് എന്ത് വിചാരിക്കുംന്ന്…. അപ്പോ നിനക്ക് പ്രശ്നമൊന്നുമില്ല ല്ലേ…!!!

അച്ചൂന്റെ ആ ചോദ്യം കേട്ട് ശന്തനു അവനെ തറപ്പിച്ചൊന്ന് നോക്കി…

നീ ഈ പാതിരായ്ക്ക് എന്റെ കല്യാണം നടത്താൻ വന്നതാ…. ആദ്യം നീ പോയി നിന്റെ കാര്യം സെറ്റാക്കി വാ… എന്നിട്ടാവാം എന്റെ….

അതിന് എന്റെ കാര്യം already സെറ്റല്ലേ….!!!

അച്ചു ഒരു വിജയീഭാവത്തിൽ പറഞ്ഞതും ശന്തനു അവനെ ചൂഴ്ന്നൊന്നു നോക്കി….

Already സെറ്റോ…. എങ്ങനെ…???ആര്…!!!

അപ്പോഴാണ് അച്ചൂന് കാര്യം കൈ വിട്ടു പോയെന്ന തിരിച്ചറിവുണ്ടായത്…. അവൻ തിടുക്കപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി….

ഹേയ്…. already സെറ്റായി എന്നല്ല… ആളെ സെറ്റാക്കണംന്ന് പറഞ്ഞതാ… നിന്റെ ഈ ഊളച്ചെവിയില് അങ്ങനെ കേട്ടതാവും….

അച്ചു വീണ്ടും ഒരവിഞ്ഞ ചിരി പാസാക്കി തിടുക്കപ്പെട്ട് തനുവിനരികിലേക്ക് പാഞ്ഞു….

ഡീ…നീ എന്താ ഇവിടെ… Good night ന് ഈ റൂമിലേക്ക് വന്നു കയറിയതല്ലേ നീ നേരം ഇതിപ്പോ good morning ആയല്ലോ…. പോകാനുള്ള ഉദ്ദേശമൊന്നുമില്ലേ…

അച്ചു വാച്ചിലേക്ക് നോക്കി കാരണവർ ചമഞ്ഞതും തനു അവനെ തറപ്പിച്ചൊന്ന് നോക്കി….

താഴെ നടന്ന പാർട്ടിയ്ക്ക് പകുതിയ്ക്ക് വച്ച് നിന്നെ കണ്ടില്ല… നീ എന്താ പാർട്ടിയിൽ നിന്നും വിട്ടുനിന്നതെന്ന് അറിയാൻ വന്നതല്ലേ ഞാൻ….!!!

ഹോ…അത്….!! എനിക്ക് ഈ b’day പാർട്ടിയൊന്നും തീരെ ഇഷ്ടമുള്ള കൂട്ടത്തിലല്ല… ഇംഗ്ലീഷുകാർ കൊണ്ടുവന്ന ബ്ലഡീ ആചാരങ്ങൾ… ഒരാള് മെഴുക് തിരി കത്തിച്ച് വയ്ക്കുന്നു വേറൊരാൾ വന്നത് ഊതിക്കെടുത്തുന്നു… ഭംഗിയായിട്ട് ഉണ്ടാക്കി വച്ച കേക്ക് തലങ്ങും വിലങ്ങും വെട്ടി മുറിയ്ക്കുന്നു… അതും പോരാഞ്ഞിട്ട് ഇത്തരം പ്രഹസനങ്ങളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ വേണ്ടി ചുറ്റിലും കുറേയെണ്ണം വേറേം…. ശരിയ്ക്കും ടെററിസമല്ലേ ഇതൊക്കെ…. ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിന്റെ കൈയ്യിൽ പോലും കത്തിയും കൊടുത്തു വിട്ട് അക്രമം വളർത്തുന്ന ബ്ലഡീ കൾച്ച്വർലെസ്സ് പീപ്പിൾസ്… ബ്ല്ഹാ……!!!! എനിക്ക് എന്റെ രാജ്യത്തിന്റെ സംസ്കാരമാ വലുത്….. ഭാരത് മാതാ കീ ജയ്…..

മുഷ്ടി ചുരുട്ടി നിന്ന അച്ചൂനെ കണ്ട് തനുവും ശന്തനുവും കൂടി വായും പൊളിച്ച് നിന്നുപോയി…..

നീ എന്തോന്നാടാ ഈ പറയുന്നത്…!!! (ശന്തനു)

ഒരു നിമിഷം ഞാനൊരു ഇന്ത്യൻ പൗരനായതാടാ… മേരാ ഭാരത് മഹാൻ…!!!!

ന്മ്മ്മ്….നല്ലതാ…!! എങ്കിൽ പിന്നെ തനു നീ പതിയെ നിന്റെ റൂമിലേക്ക് നടന്നോ… ഞാനീ ഭാരതത്തിന്റെ തത്തയെ ഒന്ന് കൂട്ടിലടച്ചോട്ടേ.. (ശന്തനു)

ശന്തനൂന്റെ വാക്ക് കേട്ട് യാന്ത്രികമായി തലയാട്ടി കൊണ്ട് തനു റൂമിൽ നിന്നും പുറത്തേക്ക് നടന്നു… അവള് പോയ പാടെ ഡോറും close ചെയ്ത് ശന്തനു അച്ചൂന് നേരെ പാഞ്ഞു ചെന്നു…

ഡാ…ഡാ… നീ എന്താ പറഞ്ഞേ… B’day party ഇഷ്ടല്ലാന്നോ… എപ്പോ…. ഞാനറിഞ്ഞില്ലല്ലോ……. എന്നിട്ട് ത്രേയേടെ b’day cake മുറിച്ചു മുറിച്ചു തട്ടുന്നത് കണ്ടല്ലോ…. (ശന്തനു)

ഡാ മണ്ടാ അവളോട് ഇങ്ങനെ പറഞ്ഞാലെ എനിക്ക് കാര്യം തിരിച്ചു വിടാൻ പറ്റൂ… അല്ലെങ്കിൽ അവളെന്നെ എടുത്ത് കുടയും… പിന്നെ ആ വേദ്യ ജന്തൂനെ എനിക്ക് ഇഷ്ടമല്ല എന്നുള്ള അപ്രിയ സത്യങ്ങൾ വരെ ഞാനവളോട് തുറന്നു പറയേണ്ടി വരും…. എന്നെ വെറുതെ നീ പ്രോഫസർ അപ്പൂപ്പൻ ആക്കരുത്…..!!!

അച്ചു പാന്റ് വയറിലേക്ക് തിരുകി കയറ്റി ബെഡിലേക്ക് ചെന്നു വീണു… അവന് പിറകേ തന്നെ ശന്തനുവും ചെന്നു കിടന്നു….

അല്ല അച്ചൂട്ടാ… എവിടെ നമ്മുടെ താടി… കണ്ടില്ലല്ലോ…!!! (ശന്തനു)

ഓ….. ആ ഗന്ധർവനെ തേടിയിരുന്നാ നാളെ നിർമ്മാല്യമായാലും ഉറങ്ങാൻ പറ്റത്തില്ല… എനിക്ക് നല്ല ക്ഷീണം തോന്നുന്നു… ഞാനൊന്ന് ഉറങ്ങട്ടേ…

അച്ചു ബെഡ്ഷീറ്റ് തലവഴി മൂടി ഉറക്കത്തിലേക്ക് വീണു…. ______________________________________

സൂര്യ രശ്മികൾ കണ്ണിലേക്ക് തുളഞ്ഞു കയറിയതും രാവൺ മെല്ലെ മുഖം ചുളിച്ചു കൊണ്ട് കണ്ണ് തുറന്നു…. ബെഡിൽ ത്രേയയെ പരതിയെങ്കിലും അവളവിടെയെങ്ങും ഉണ്ടായിരുന്നില്ല….. പുതച്ചിരുന്ന ബെഡ്ഷീറ്റ് മാറ്റി അവൻ തിടുക്കപ്പെട്ട് ബെഡിൽ നിന്നും എഴുന്നേറ്റു…..

റൂമിൽ എവിടെയും അവളുണ്ടായിരുന്നില്ല…. ബാത്റൂമിൽ തിരഞ്ഞെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല….. അപ്പോഴാണ് അവന്റെ കണ്ണുകൾ ടേബിളിൽ മൂടി വച്ചിരുന്ന ചായക്കപ്പിലേക്ക് വീണത്..

അതിന് താഴെയായി ഒരു കുറിപ്പടിയുമുണ്ടായിരുന്നു. കപ്പും കുറിപ്പടിയും കൈയ്യിലെടുത്ത് അവനത് വായിച്ചു…

ചായയുടെ ചൂടാറും മുമ്പ് എടുത്ത് കുടിയ്ക്കണം…!!!

രാവണത് മനസ്സിൽ വായിച്ചെടുത്ത് ചുറ്റിലും ഒന്ന് കണ്ണോടിച്ചു… അപ്പോഴാണ് അവന്റെ നോട്ടം ഡ്രസ്സിംഗ് ടേബിളിന് മുന്നിലിരുന്ന ഗിഫ്റ്റ് ബോക്സിലേക്ക് നീണ്ടത്… ചായക്കപ്പ് ടേബിളിലേക്ക് വച്ച് അവൻ തിടുക്കപ്പെട്ട് അതിന് നേരെ നടന്നു ചെന്നു….

ഗിഫ്റ്റ് ബോക്സിനടിയിൽ വച്ചിരുന്ന കടലാസ് തുണ്ട് കൈയ്യിലെടുത്ത് അതിലെ വാചകങ്ങളും അവൻ മനസ്സിൽ വായിക്കാൻ തുടങ്ങി…

“എന്റെ കൺമുന്നിൽ വച്ച് നിനക്ക് സമ്മാനിക്കാൻ കഴിയാതെ പോയ ഒരു ഗിഫ്റ്റും എനിക്ക് ആവശ്യമില്ല രാവൺ….”

രാവൺ ആ കടലാസ് തുണ്ട് ചുരുട്ടിയെറിഞ്ഞ് ഗിഫ്റ്റ് ബോക്സ് തുറന്നു… അവനവൾക്ക് അണിയിച്ചു നല്കിയ പാദസരമായിരുന്നു അതിൽ…. അത് കണ്ടതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു…

ത്രേയാ…!!!!

അവനുച്ചത്തിൽ അലറിയിട്ടും തിരിച്ചൊരു പ്രതികരണവുമുണ്ടായില്ല..

രാവൺ ആ ഗിഫ്റ്റ് ബോക്സുമായി ബാൽക്കണി ലക്ഷ്യമാക്കി നടന്നു….ഡോറ് തുറന്ന് പുറത്തേക്കിറങ്ങിയതും മുന്നിലെ കാഴ്ച കണ്ട് അവനവിടെ തറഞ്ഞ് നിന്നു പോയി…..

നിലത്തൊരു ഷീറ്റ് വിരിച്ച് അതിലിരുന്ന് meditation ചെയ്യുന്ന തിരക്കിലായിരുന്നു ത്രേയ…. ആ രംഗം കണ്ടതും ഉള്ളിലെ ദേഷ്യമടക്കി രാവൺ അവൾക്കരികിലേക്ക് നടന്നു ചെന്ന് മുട്ടുകാലൂന്നി നിലത്തേക്കിരുന്നു….

ത്രേയാ….!!! എനിക്ക്….!!!

രാവൺ അത്രയും പറഞ്ഞതും ധ്യാനത്തിൽ ഇരുന്നു കൊണ്ട് തന്നെ അവളൊരു ബോർഡ് അവന് നേരെ നീക്കി വെച്ചു….

Don’t disturb…..!!!

രാവണത് വായിച്ചതും ദേഷ്യത്താൽ അവന്റെ പല്ലുകൾ ഞെരിഞ്ഞു…. അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി കൊണ്ട് അവൻ ഒരൂക്കോടെ എഴുന്നേറ്റ് അകത്തേക്ക് നടന്നു….. രാവൺ എഴുന്നേറ്റ് പോയതും ഒരു കണ്ണ് തുറന്നു കൊണ്ട് കള്ളലക്ഷണത്തോടെ അവളവന്റെ പോക്ക് നോക്കിയിരുന്നു…..

റൂമിലെത്തി ഏറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്ന് എന്തൊക്കെയോ കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ച ശേഷം രാവൺ നേരെ ബാത്റൂമിലേക്ക് കയറി…. ഒന്ന് ഫ്രഷായി ഇറങ്ങീട്ടും ത്രേയേടെ വരവൊന്നും ഉണ്ടായില്ല….. ബെഡിൽ എടുത്ത് വച്ചിരുന്ന black colour shirt കണ്ടതും രാവണിന് ആകെ കലിച്ചു കയറി…..

ത്രേയാ….!!!

അവനാ ഷർട്ട് കൈയ്യിലെടുത്ത് അലറി വിളിച്ചതും ത്രേയ ബാൽക്കണിയിൽ നിന്നും റൂമിലേക്ക് കടന്നു വന്നു….

എന്തിന് വേണ്ടീട്ടാ രാവൺ നീ ഇങ്ങനെ അലറി വിളിക്കുന്നേ… എനിക്ക് ചെവിയ്ക്ക് തകരാറൊന്നുമില്ല….

ഹോ… അല്ലെങ്കിലും നിന്റെ ചെവിയ്ക്കല്ലല്ലോ തകരാറ്… തലയ്ക്കല്ലേ എനിക്ക് black colour shirt ഇഷ്ടമല്ലെന്ന് അറിയില്ലേടീ നിനക്ക്…. അത് അറിഞ്ഞു വച്ചു കൊണ്ട് എന്തിനാ ഇത് തന്നെ ബെഡിൽ എടുത്ത് വച്ചത്…

ഇതെന്റെ പുതിയ നാടകത്തിന്റെ ഭാഗമാണ് രാവൺ…. മനസ്സിലായില്ലേ… ഈ ഷർട്ട് നിനക്ക് ഇഷ്ടമായില്ല എന്ന് എന്തർത്ഥത്തിലാ നീ പറഞ്ഞത്…. ഇത് നിന്റെ പ്രണയിനി എപ്പോഴോ നിനക്ക് ഗിഫ്റ്റ് നല്കിയതാണെന്നല്ലേ നീ പറഞ്ഞത്… അന്ന് നീ ഇതിനെ ഒരുപാട് പാടി പുകഴ്ത്തിയതാണല്ലോ…!!! മറന്നു പോയോ….

ത്രേയേടെ വർത്തമാനം കേട്ട് രാവൺ തിരിച്ചൊന്നും മറുപടി നല്കാതെ നിശബ്ദനായി നിന്നു…

ഇനി മുതൽ നിന്റെ ഇഷ്ടങ്ങളെ അംഗീകരിക്കാനും അത് നടപ്പിലാക്കി തരാനുമാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്…. കാരണം ഇന്നത്തോടെ ത്രയമ്പക വേണുഗോപൻ ഹേമന്ത് രാവണിന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിഞ്ഞു പോകാൻ തീരുമാനിച്ചിരിക്ക്യാണ്…. ഇനി നിനക്ക് നിന്റെ ഇഷ്ടങ്ങളനുസരിച്ച് ജീവിതം ജീവിച്ചു തീർക്കാം… തടസ്സമായി ഞാൻ വരില്ല….

ത്രേയ തിരിഞ്ഞു നടക്കാൻ ഭാവിച്ചതും പിന്നിൽ നിന്നും രാവണിന്റെ പിടി വീണു….

ത്രേയാ…. നമുക്ക് സംസാരിക്കണം…

രാവണിന് നോട്ടം നല്കാതെ നിന്ന ത്രേയ പെട്ടെന്ന് അവന് നേരെ തിരിഞ്ഞു…..

ഇത്രയും നാളും എന്റെ ഭാഗം കേൾക്കാൻ മുതിരാത്ത നീ ഇപ്പോ എന്തിനാ രാവൺ സംസാരിക്കാൻ വന്നിരിക്കുന്നത്.. പഴയതും പുതിയതുമായ ഒന്നും…. ഒന്നും എനിക്കിനി നിന്നോട് സംസാരിക്കാൻ താൽപര്യമില്ല…

നിന്റെ ഈ attitude ശരിയല്ല ത്രേയ…. നിനക്ക് തോന്നും പോലെ എല്ലാം നീയങ്ങ് സ്വയം തീരുമാനിക്ക്യാ… ഞാൻ നല്കിയ ഗിഫ്റ്റ് നീ എന്റെ കൈയ്യിൽ തന്നെ തിരികെ ഏൽപ്പിച്ചു… എന്നിട്ട് എല്ലാം ഉപേക്ഷിച്ച് ബാംഗ്ലൂരിൽ പോക്വാത്രേ.. നിന്റെ കാര്യത്തിൽ എനിക്കും ചില അധികാരങ്ങളും,അവകാശങ്ങളുമുണ്ട്…. നീ എത്ര എതിർത്താലും അതൊന്നും ഇല്ലാതായി തീരില്ല….. അതുകൊണ്ട് ഞാൻ പറയും പോലെയേ നീ ജീവിയ്ക്കൂ… എനിക്കൊപ്പം ഇവിടെ ഉണ്ടാകണം നീ…..

രാവണിന്റെ ആ കടുത്ത തീരുമാനം കേട്ടതും ത്രേയ പരിഹാസച്ചുവയോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കൈയ്യിനെ അവളിൽ നിന്നും അയച്ചു മാറ്റി….

ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയില്ലേ രാവൺ…. ഇതെന്റെ ജീവിതമാണ്.. ഇവിടെ തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്….

രാവണിനെ തുറിച്ചു നോക്കി കൊണ്ട് അത്രയും പറഞ്ഞ് അവള് റൂം വിട്ട് പുറത്തേക്ക് നടന്നു….

ത്രേയ മുന്നിൽ നിന്നും നടന്നകന്നതും രാവൺ ദേഷ്യത്തിൽ കൺമുന്നിൽ കണ്ട വേസ് ദേഷ്യത്തിൽ നിലത്തേക്ക് എറിഞ്ഞുടച്ചു…… ___________________________________ ത്രേയ സ്റ്റെയർ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ പൂവള്ളിയിലെ പ്രധാനികൾ ഹാളിലിരിപ്പുണ്ടായിരുന്നു… അവരിലേക്ക് നോട്ടം കൊടുത്തെങ്കിലും പരമാവധി അവരിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ട് അവള് കിച്ചണിന് നേർക്ക് നടന്നു…..

വൈദേഹിയും, വസുന്ധരയും, ഊർമ്മിളയും ചേർന്ന് കിച്ചണിൽ വൈദിയ്ക്ക് വേണ്ട സ്പെഷ്യൽ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു….. കൺമണി ബ്രേക്ക് ഫാസ്റ്റിന് വേണ്ടുന്ന വട്ടം കൂട്ടലുകളും…. എങ്കിലും ത്രേയ കിച്ചണിലേക്ക് എത്തിയതും കൺമണി ഒരു പുഞ്ചിരിയോടെ അവളെ വരവേറ്റു… അവൾക് തിരിച്ചും ഒരു പുഞ്ചിരി നല്കി ത്രേയ കൺമണിയ്ക്കൊപ്പം ചേർന്നു….

മോളേ ത്രേയേ… രാവണിന് ആഹാരം എടുത്ത് കൊടുത്തില്ലേ നീ…!!!

വൈദേഹിയുടെ ആ ചോദ്യം കേട്ട് ത്രേയ അവർക്ക് നേരെ തിരിഞ്ഞു….

ഇല്ല ആയമ്മേ…!!! രാവൺ സ്വയം എടുത്ത് കഴിച്ചോളാംന്ന് പറഞ്ഞു….

അവനങ്ങനെ പറഞ്ഞോ… കുറേ നാളായി അങ്ങനെയൊരു പതിവില്ലല്ലോ… ഇതിപ്പോ എന്താ പറ്റിയേ…

വൈദേഹി സ്വയം പറഞ്ഞു നിൽക്കുമ്പോഴേക്കും രാവൺ ഡൈനിംഗ് ഏരിയയിലേക്ക് എത്തിയിരുന്നു…..

ഹാ…ദേ വന്നല്ലോ അവൻ…. ചെല്ല് മോള് തന്നെ പോയി ആഹാരം എടുത്ത് കൊടുത്തിട്ട് വാ…

വൈദേഹി ത്രേയയെ അനുനയിപ്പിക്കും വിധം പറഞ്ഞെങ്കിലും അവളതിൽ നിന്നും വീണ്ടും ഒഴിഞ്ഞു മാറി… ഒടുക്കം വൈദേഹി തന്നെ ഡൈനിംഗ് ഏരിയയിലേക്ക് നടന്നു…. അതെല്ലാം സസൂക്ഷ്മം വീക്ഷിച്ചു നിൽക്ക്വായിരുന്നു ഊർമ്മിളയും, വസുന്ധരയും….

രാവണിന് നേർക്ക് നടന്നു ചെന്ന വൈദേഹി ഡൈനിംഗ് ടേബിളിൽ വച്ചിരുന്ന പ്ലേറ്റെടുത്ത് അവന് മുന്നിലേക്ക് വച്ചതും രാവൺ അവരിലേക്കും കിച്ചണിലേക്കുമൊന്ന് കണ്ണോടിച്ചു….

ത്രേയ എവിടെ അമ്മേ…!!!

മോള്…കിച്ചണിൽ… നിനക്ക് സ്വന്തമായി വിളമ്പി കഴിയ്ക്കുന്നതാ ഇഷ്ടംന്ന് പറഞ്ഞു…. വൈദേഹി മുറിച്ചു മുറിച്ചു പറഞ്ഞു നിർത്തി…

അത് കേട്ടതും രാവൺ ദേഷ്യത്തിൽ ചെയർ പിന്നിലേക്ക് ചവിട്ടി മാറ്റി എഴുന്നേറ്റ് കാറ്റ് പോലെ പുറത്തേക്ക് നടന്നു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *