നീല നിറത്തിലുള്ള കോട്ടൺ സാരിയാണ് ഉടുത്തത്, പേരിനുമാത്രം നെറ്റിയിൽ ഒരു പൊട്ടുതൊട്ടു മുടി ക്ലിപ്പിട്ടു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Nivedhitha

പുനർവിവാഹം

മോളെ ആ സുധാകരൻ ബ്രോക്കർ ഇന്നും വന്നിരുന്നു ഒരു ആലോചനയുമായി ഞാനെന്താ അയാളുടെ പറയേണ്ടത്?

അച്ഛാ എല്ലാം അറിയാവുന്നതല്ലേ എന്നിട്ടും എന്താ ഇങ്ങനെ. ഇനിയൊരു വിവാഹം എനിക്ക് വേണ്ട…

മോളെ എത്രകാലം നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കും? എൻ്റെ കാലം കഴിഞ്ഞാൽ ആരാ നിന്നെ നോക്കുക?? വിഷ്ണു ആണെങ്കിൽ ഇപ്പോഴെ അവൻറെ ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവയാണ്…

ഞാനും കൂടി പോയാൽ അവൾ നിന്നെ ദ്രോഹിക്കും എൻറെ കണ്ണടയും മുമ്പ് നിന്നെ സുരക്ഷിതമായ ഒരു സ്ഥലത്ത് ആകണം എന്നാണ് എൻറെ ആഗ്രഹം…

ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ എൻറെ മോളില്ലേ എനിക്കൊപ്പം, പിന്നെ എൻറെ ശിവേട്ടൻറെ ഓർമ്മകളും അതുമതി അച്ഛാ ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ…

മോളെ ഇപ്പോൾ നിനക്ക് ഇതുപോലെ ഒക്കെ തോന്നും എനിക്കറിയാം നീ എത്രമാത്രം ശിവനെ സ്നേഹിച്ചിരുന്നുവെന്ന് പക്ഷേ നീ ആദു മോളെ കുറച്ചു ആലോചിച്ച് നോക്കൂ അവൾക്കൊരു അച്ഛൻ വേണ്ടേ?? നിന്നെയും മോളെയും സംരക്ഷിക്കാൻ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ വന്നേ മതിയാകൂ….

ഈ വൃദ്ധന്റെ അപേക്ഷയാണ്. എൻ്റെ പൊന്നു മോള് ഇതിനു സമ്മതിക്കണം… എൻറെ മുന്നിൽ കരഞ്ഞു പറയുന്ന അച്ഛനെ കണ്ടതും എനിക്ക് സഹിക്കാനായില്ല….

എനിക്ക് സമ്മതമാണച്ഛാ….

അതും പറഞ്ഞ് മുറിയിൽ കയറി കതകടച്ചു…

ഒന്നുമറിയാതെ ഉറങ്ങുന്ന ആ കുഞ്ഞിൻറെ മുഖം കാണേ അവളുടെ മനസ്സിൽ ശിവൻ്റെ ഓർമ്മകൾ വന്നു…

എൻറെ പേര് ഹിമ. എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ക്യാൻസർ വന്നു അമ്മ ഞങ്ങളെ വിട്ടു പോയത് അന്ന് ചേട്ടന് എട്ടു വയസ്സ്. ഒരു പുനർ വിവാഹത്തെപ്പറ്റി പോലും ചിന്തിക്കാതെ അച്ഛൻ ഞങ്ങളെ വളർത്തി , നല്ലരീതിയിൽ പഠിപ്പിച്ചു.. ഒരു കമ്പനിയിൽ ജോലി ലഭിച്ചു അധികം വൈകാതെ ഏട്ടൻ്റെ വിവാഹവും നടന്നു.. ദീപ്തി ഏട്ടൻ്റെ ഒപ്പം പഠിച്ച കുട്ടിയാണ്.. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു ഏട്ടൻറെ ഇഷ്ടാനുസരണം ആ വിവാഹം നടന്നു… അതോടെ വീടിന്റെ ഭരണം ഏട്ടതിയുടെ കൈയിൽ ആയി….

ഞങ്ങളോട് ഏട്ടൻ അടുത്തിടപഴകുന്നതും ഞങ്ങളെ സ്നേഹിക്കുന്നതും ഒന്നും ഏട്ടത്തിക്ക് ഇഷ്ടമല്ലായിരുന്നു.. ഏട്ടത്തിയുമായി വഴക്കിന് ഇടകൊടുക്കാതെ ഏട്ടൻ പതിയെ ഞങ്ങളിൽ നിന്ന് അകന്നു…

അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുകയാണ് അവിടെവെച്ചാണ് ഞാൻ ശിവേട്ടനെ കാണുന്നത്…

ആദ്യം ആദ്യം കാണുമ്പോൾ ഒരു ചിരിയിൽ പരിചയം പുതുക്കുമായിരുന്നൂ.. എന്നാൽ പിന്നീടാണ് എന്നെ കാണുമ്പോൾ മാത്രം ആ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചത്…

അങ്ങനെ ശിവേട്ടൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു പോകാൻ നേരം എന്നെ കാണാൻ വന്നു… എന്നെ ഇഷ്ടമാണെന്ന് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു…. മറുപടി ഒന്നും നൽകാതെ ഞാൻ തിരികെ നടന്നു….

ഒരിക്കൽ അമ്പലത്തിൽ തൊഴുതു ഇറങ്ങി വന്നപ്പോഴാണ് ആൽമരച്ചുവട്ടിൽ ഇരിക്കുന്ന ആളെ കണ്ടത്.. കണ്ടിട്ടും കാണാത്തതുപോലെ പോകാൻ നേരം ഓടി എൻറെ മുന്നിൽ വന്നു പിന്നെയും ഇഷ്ടമാണ് കൂടെ കൂട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ എന്തോ പറ്റില്ല എന്ന് പറയാൻ എനിക്ക് തോന്നിയില്ല.

അച്ഛൻറെ തീരുമാനമാണ് എൻറെ തീരുമാനം അച്ഛനെ കണ്ടു സംസാരിക്കൂ എന്ന് പറഞ്ഞപ്പോൾ ആ മുഖത്തെ പ്രകാശം ചിരി ഇന്നും എൻറെ കണ്ണിൽ കാണും പോലെ….

വീട്ടുകാരുമായി വന്ന് വിവാഹം ആലോചിച്ചു എല്ലാവർക്കും സമ്മതം പിന്നീട് എല്ലാം പെട്ടെന്നായിരുന്നു ഒരുമാസത്തിനുശേഷം ഏട്ടൻറെ താലിയും ഏറ്റുവാങ്ങി ആ നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴും കണ്ടു മുഖത്തെ പുഞ്ചിരി..

സന്തോഷ് ത്തിൻറെ നാളുകളായിരുന്നു പിന്നീട് അങ്ങോട്ട് പ്രണയിച്ചും തല്ലു കൂടിയും ഞങ്ങൾ ജീവിച്ചു…. പക്ഷേ അധികനാൾ ആ സന്തോഷം നീണ്ടുനിന്നില്ല… ഒരു ആക്സിഡന്റിൻ്റെ രൂപത്തിൽ എൻ്റെ ശിവേട്ടനെ എന്നിൽ നിന്നും ദൈവം അകറ്റി

വെള്ള പുതപ്പിച്ച് ഏട്ടൻറെ ശരീരം കാണേ എൻറെ കണ്ണുനീർ വരെ പറ്റി എന്നെ കൂടെ കൊണ്ടു പോയി കൂടായിരുന്നോ എന്നെ എന്തേ തനിച്ചാക്കി പോയേ?? ബോഡി ചിതയിലേക്ക് വെയ്ക്കാൻ എടുത്തപ്പോൾ കണ്ണുകളിൽ ഇരുട്ടു കയറും പോലെ തോന്നി, ബോധം മറഞ്ഞു വീഴുമ്പോൾ ആരെല്ലാമോ താങ്ങി മുറിയിൽ കിടത്തി..

ബോധം വന്നപ്പോൾ ഞാൻ കണ്ടു തെക്കേ തൊടിയിൽ കത്തി എരിയുന്ന ചിത. എന്നെക്കൂടെ കൊണ്ടോവാൻ പറ അമ്മേ, എന്നെ ഒറ്റയ്ക്കാകി പോവല്ലേന്ന് പറയ്…. അലമുറയിട്ടു കരഞ്ഞുകൊണ്ടവൾ പറഞ്ഞു..

ഒറ്റയ്ക്കല്ല മോളെ കൂട്ടിന് ഇവിടെ ഒരാളെ മോൾക്ക് തന്നിട്ടാ പോയത്..

എൻറെ വയറിൽ കൈവെച്ച് അമ്മ പറഞ്ഞതും സങ്കടം സഹിക്കാനാവാതെ ഞാൻ പൊട്ടിക്കരഞ്ഞു..

വീർത്ത വയറിൽ തലോടി ആകാശത്തേക്ക് നോക്കിയിരിക്കും ഏട്ടനോട് എന്നപോലെ വിശേഷം പറയും… നാളെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകൂട്ടോ മറ്റന്നാളാ ഡോക്ടർ ഡേറ്റ് പറഞ്ഞിരിക്കണെ…

ദിവസങ്ങൾ കഴിഞ്ഞു പോയി എനിക്കൊരു പെൺകുഞ്ഞ് ജനിച്ചു… എൻ്റെ മോളെ ആദ്യമായി കണ്ടപ്പോൾ ശിവേട്ടനെയാണ് ഓർമ വന്നത്. അതേ മൂക്ക്..

അവളുടെ കളിയും ചിരിയും എൻറെ വിഷമങ്ങൾ ഏറെയും അകറ്റി.. മോൾക്കിപ്പോൾ രണ്ടു വയസ്സായി, അദ്വിക എൻ്റെ ആദു…

മോളെ ….. ഹിമേ….

ആ…. അമ്മയോ…. എന്താ അമ്മേ കാലത്ത് തന്നെ…

ഇതെന്ത് ഉറക്കവാ മോളെ മണി എട്ടു കഴിഞ്ഞു… ഇന്നല്ലെ മോളെ പെണ്ണ് കാണാൻ വരുന്നേ .. അതാ അമ്മയും അച്ഛനും കാലത്തുതന്നെ ഇങ്ങോട്ട് വന്നത്…

വേഗം കുളിച്ച് ഒരുങ്ങി വാ മോളെ…

ശരി അമ്മേ….

പെട്ടെന്ന് തന്നെ കുളിച്ച് മോളെയും കുളിപ്പിച്ച് റെഡിയാക്കി…. നീല നിറത്തിലുള്ള കോട്ടൺ സാരിയാണ് ഉടുത്തത്.. പേരിനുമാത്രം നെറ്റിയിൽ ഒരു പൊട്ടുതൊട്ടു മുടി ക്ലിപ്പിട്ടു…

മോളെ അവരിങ്ങെത്തി…. വേഗം താഴേക്ക് വാ അതും പറഞ്ഞു അമ്മ മോളെയും എടുത്തു താഴേക്ക് പോയി…

ചായയുമായി പൂമുഖത്തേക്ക് ചെന്നു മോളെ അതാ പയ്യൻ , അവിടെ കൊടുക്ക്….

ചായ കൊടുത്തപ്പോഴാണ് ശ്രദ്ധിക്കുന്നത് മോള് ആളുടെ മടിയിൽ ആണ് ഇരിക്കുന്നത്…. മോളെ നോക്കിയപ്പോൾ ആളുടെ താടിയും മീശയും ഒക്കെ പിടിച്ച് കളിക്കുകയാണ്….

നമുക്ക് പുറത്ത് പോകാ… വാ…

അയാൾ മോളെയും കൂട്ടി വെളിയിലേക്കിറങ്ങി… മോൾക്ക് പോരാൻ പറിച്ചു കൊടുത്തു അവളെ ഓരോന്ന് പറഞ്ഞ് കളിപ്പിക്കുകയാണ്…

മോൾ അങ്ങോട്ടേക്ക് ചെല്ല്…

അമ്മേ ദേ പൂവ് കണ്ടോ…

മ്ം..

ഹിമ എൻറെ പേര് നീരജ്, നീരജ് ദേവ് ഞാൻ ഇവിടെ ഒരു ബാങ്കിൽ അക്കൗണ്ടൻറ് ആയിട്ട് വർക്ക് ചെയ്യുന്നു… ഹിമയുടെ കാര്യങ്ങളെല്ലാം അച്ഛൻ പറഞ്ഞിരുന്നു….

എന്തൊരു പ്രണയവിവാഹമായിരുന്നു അല്പം മോഡേണായിരുന്നു ആള് .. മീര അതായിരുന്നു പേര് .. നല്ല വാശി ഉള്ള കൂട്ടത്തിൽ ആയിരുന്നു അവൾ….

തൽക്കാലം കുട്ടികൾ വേണ്ട എന്നൊരു തീരുമാനത്തിൽ ആയിരുന്നു പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മീര ഗർഭിണി ആയി. ഇപ്പോൾ കുഞ്ഞ് വേണ്ട എന്നും അതവളുടെ കരിയറിന് ദോഷം ചെയ്യുമെന്നും പറഞ്ഞ് അവൾ അബോർഷൻ നടത്തണമെന്ന് വാശി പിടിച്ചു… പക്ഷേ എനിക്കത് അംഗീകാരിക്കാൻ സാധിച്ചില്ല കാരണം ഞാനും ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞിനെ…

എന്നാൽ ആരേയും അറിയിക്കാതെ അവൾ മരുന്ന് കഴിച്ച് ആ കുരുന്നു ജീവൻ കളഞ്ഞു… താങ്ങാൻ കഴിയുമായിരുന്നില്ല എനിക്കത്… എനിക്കെന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല അവളെ ഞാൻ തല്ലി. അതിന്റെ പേരിൽ വഴക്കും ബഹളവും അവസാനം വിവാഹമോചനം നേടി അവൾ എൻ്റെ ജീവിതത്തിൽ നിന്നും പോയി…..

ഇനി ഒരു വിവാഹം വേണ്ട എന്ന് തീരുമാനിച്ചതാണ്, പക്ഷേ അമ്മയുടെ കണ്ണുനീരിന് കണ്ടപ്പോൾ എതിർക്കാൻ സാധിച്ചില്ല, അതാണ് ഞാൻ….. ഇന്നലെയാണ് അമ്മ തനിക്കൊരു മോളുള്ള കാര്യം പറഞ്ഞത്… എനിക്ക് വിവാഹത്തിന് താൽപര്യം ഇല്ലായെന്ന് പറഞ്ഞപ്പോഴാണ് എന്നോട് പറഞ്ഞത്… അതാണ് ഞാൻ തന്നെ കാണാൻ വന്നതും…..

താൻ എന്താ ഒന്നും മിണ്ടാത്തത്??

ഹിമാ…. തനിക്കും മോൾക്കും വന്നൂടെ എൻ്റെ ജീവിതത്തിലേക്ക്……

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല….

ആദൂട്ടി വരുന്നോ അച്ഛേടെ കൂടെ??

നീരജ് അങ്ങനെ പറഞ്ഞതും പെട്ടെന്ന് എന്റെ മിഴികൾ നിറഞ്ഞു…..

ആം.. വരാ…

പോവാ അമ്മേ….. അവിടെ പച്ചി ഇണ്ടല്ലൊ…..

പച്ചി അല്ല പക്ഷി…. പറഞ്ഞേ….

പച്ചി…..

ശരി പച്ചി……

നമുക്ക് രണ്ടാൾക്കും പോവാ… അമ്മേനെ കൊണ്ടോവണ്ട….. അമ്മ ഇവിടെ ഇരിക്കട്ടെ….

വേണ്ട… അമ്മ പാവ…. പോം മ്മേ….

പറമ്മേ……

മ്ം… പോവാം…..

അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു….

മോളെ… ആദൂട്ടി ഇന്ന് എൻ്റെയും അച്ഛൻ്റെയും കൂടെ കിടക്കട്ടെ……

വേണ്ട… അമ്മേ ആദൂ ഞങ്ങളുടെ കൂടെ കിടന്നോളും…. വാ…. അച്ഛേടെ മുത്തു വാ….. നീരജേട്ടൻ കൈ നീട്ടിയതും അവൾ പോന്നൂ….

ഞാൻ അച്ഛേടെ കൂടെയാ…..

നീരജേട്ടൻ്റെ നെഞ്ചിൽ കയറിയാണ് കിടപ്പ്. കഥയൊക്കെ പറഞ്ഞ് കൊടുക്കുന്നുണ്ട്….. വളരെ പെട്ടെന്ന് തന്നെ അവർ അടുത്തു…. ഇപ്പോ എല്ലാത്തിനും അവൾക്ക് അച്ഛ മതി…..

രണ്ട് വർഷങ്ങൾക്ക് ശേഷം

ആദൂ…. എണീക്ക്… സ്കൂളിൽ പൊണ്ടെ???

വേണ്ട…. എനിച് പോണ്ട……

ദേ… നീരജേട്ടാ…. ഇങ്ങ് വന്നെ …..

എന്താടോ???

ദേ… പെണ്ണ് എണീക്കണില്ല….

ഇതാണോ… മോള് കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ…..

ഇന്നല്ലേ സ്കൂൾ തുടങ്ങണെ…..

ഒരു ദിവസം പോയില്ലാന്ന് വെച്ച് ഒന്നുമില്ല….

നല്ല ബെസ്റ്റ് അച്ഛനും മോളും…..

ആദൂ…. എണീക്ക് അല്ലെങ്കിൽ ഞാൻ വടി എടുക്കും…..

വടി എന്ന് കേട്ടപ്പോഴെ ആദു ചാടി നീരജേട്ടൻ്റെ തോളിൽ കയറി….

വാ… അമ്മ കുളിപ്പിക്കാം…

എന്നെ അച്ഛാ കുളുപ്പിച്ചാ മതി…..

നിങ്ങൾടെ കൂളി എനിക്കറിയാം ചുമ്മാ വെള്ളത്തിൽ കളിക്കാനല്ലേ…..

നീ ചെല്ല് ഞാൻ കുളുപ്പിച്ചോളാ….

ഓ….. അല്ലെങ്കിലും എന്നെ ഇപ്പോ ആർക്കും വെണ്ട….

ആരുപറഞ്ഞു വേണ്ടാന്ന്…. നീ അല്ലേ എൻ്റെ പൊന്നല്ലേ???

അപ്പോ ഞാനോ??

എൻ്റെ ആദൂട്ടി അച്ഛൻ്റെ തങ്കം അല്ലേ….

ആദു രണ്ടുപേരുടെയും കവിളിൽ ഉമ്മ കൊടുത്തു……

ഈ സമയം ഒരു തണുത്ത കാറ്റ് അവരെ തലോടി കടന്നു പോയി….. അങ്ങ് ദൂരേ ആകാശത്ത് എവിടേയോ ശിവൻ ഈ കാഴ്ച കണ്ട് സന്തോഷിക്കുന്നുണ്ടാകും…..

വരും ജന്മങ്ങളിൽ നിനക്കായ് മാത്രം ഞാൻ ഇനിയും പുനർജനിക്കാം…..

രചന: Nivedhitha

Leave a Reply

Your email address will not be published. Required fields are marked *