“ഇന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ് ഞങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Gokul G

ശാരിക

“ഇന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ് ഞങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ

ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും അഭിയേട്ടനും നമ്മൾ ഓര്മവെച്ച നാൾമുതലൊരുമിച്ചു കളിച്ചു നടന്നവർ ആയിരുന്നു എൻ്റെ അയൽക്കാർ ആയിരുന്നു അവർ കുഞ്ഞുനാളിലെ മുതൽ തുടങ്ങിയ സൗഹൃദം സ്ഥിരം കാണുന്നത് പോലെ തന്നെ പ്രണയമായി”….

പിന്നെ പതിവായി ഫോൺ വിളിയും തുടങ്ങി എന്നും അമ്മയുടെ ഒപ്പം കിടക്കാറുള്ള ഞാൻ മാറി കിടക്കാൻ തുടങ്ങിയതോടെ അമ്മയ്ക് സംശയം ആയി ‘അമ്മ അല്ലെ അമ്മയ്ക്കണോ നമ്മളെ മനസിലാവാതെ ഇരിക്കുന്നത് ‘ഒരു ദിവസം ‘അമ്മ എന്നോട്’ചോദിച്ചു അപ്പുറത്തെ രാജൻ്റെ മോനുമായി നിനക്കു എന്താ ബന്ധം .

ഞാൻ ചെറിയ പേടിയോടെ പറഞ്ഞു എന്ത്…എന്ത്… ബന്ധം ബന്ധം ഇല്ലാതിരുന്ന നിനക്കു കൊള്ളാം അറിയാലോ ഇത് ഒരിക്കലും നടക്കാൻ പോണില്ല .

അതെന്താ അമ്മെ’ നടക്കാത്തത് അഭിയേട്ടനു വീടുണ്ട് ജോലിയുണ്ട് നോക്കാൻ ഉള്ള കഴിവും ഉണ്ട് പിന്നെന്താ ?

“ഇതൊക്കെ ഉണ്ടെങ്കിലും അവർ നമ്മുടെ കുട്ടരല്ല” .

ഞാൻ അവരെ ഒരു കുട്ടാരയെ കണ്ടിട്ടുള്ളു മനുഷ്യർ ആയിട്ട് അമ്മയ്ക് അങ്ങനെ തോന്നുന്നില്ലേ ‘അമ്മ ദേഷ്യത്തിൽ എന്നെ അടിച്ചു എന്നിട്ട് പറഞ്ഞു ഇ ബന്ധം നടക്കണമെങ്കിൽ ഞാൻ മരിക്കണം ഇതുവരെ ഇ തറവാട്ടിൽ വേറെ ജാതിയിൽ നിന്ന് ഒരാൾ അങ്ങോട്ട് പോവുകയോ ഇങ്ങോട്ടേയ്ക് വരുകയോ ചെയ്തിട്ടില്ല ഇത്രെയും പറഞ്ഞ അമ്മ എൻ്റെ ഫോണും വാങ്ങി കൊണ്ട് പോയി.

ഞാൻ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ അച്ഛനോട് ‘അമ്മ കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ ഒറ്റമകൾ ആയോണ്ട് അച്ഛന് എന്നോട് വലിയ കാര്യമാണ് അച്ഛൻ പറഞ്ഞു മോളെ നമ്മൾക് പറ്റിയ ബന്ധം അല്ല അത് അത് മറന്നേയ്ക് ഞാൻ തലകുനിച്ചിരുന്നു’അച്ഛൻ പോയി ഞാൻ നിരാഹാരം കിടക്കാൻ തുടങ്ങി’അഭിയേട്ടൻ എന്നെ ഫോണിൽ എപ്പോഴും കിടന്നു വിളിക്കും എന്നു ‘അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ട് പുള്ളിക്കാരൻ ഇപ്പോൾ എറണാകുളത്തു ആണ് ജോലിയുടെ ആവിശ്യത്തിന് വേണ്ടി പോയതാ അഭിയേട്ടൻ വന്നാൽ ഒരു വിളിയുടെ താമസം ഞാൻ ഇറങ്ങി പോകും .

എനിക്ക് ഇ മുറിയിൽ ഒറ്റയ്ക്കു കഴിയാൻ അഭിയേട്ടൻ കൂടെ ഉള്ള നിമിഷങ്ങൾ മാത്രം മതി ഏകദേശം ഇരുപത് വർഷമെങ്കിലും ആയിക്കാണും ഞാൻ അഭിയേട്ടനെ അറിയാൻ തുടങ്ങിയിട്ട് .

“അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു രണ്ടു മാസത്തിനു ശേഷം അഭിയേട്ടൻ വന്നു എന്റെ വീട്ടിൽ വന്നു എന്നെ അന്വേഷിച്ചു എൻ്റെ അമ്മാവന്മാരും ആയി അടിയായി ഒടുവിൽ ഞാൻ ആന്മഹത്യയ്ക് ശ്രമിച്ചതും’എൻ്റെ വീട്ടുകാരുടെ ജാതിബോധവും മതബോധവും എല്ലാം നീരാവി ആയി പോയി..

ഒടുവിൽ കല്യാണം ഉറപ്പിക്കാൻ സമ്മതമായി അഞ്ചു മാസം കഴിഞ്ഞു നിശ്ചയം നമ്മൾ എന്തെന്നില്ലാത്ത സന്തോഷമായി ഏറെ നാളത്തെ കാത്തിരിപ്പു സഫലമായി

അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന് എനിക്ക് തല ചുറ്റൽ ഞാൻ ആരോടും പറയാതെ ആശുപത്രയിൽ പോയി കുറെ ടെസ്റ്റുകൾക് ഡോക്ടർ എഴുതിതന്നു എല്ലാം കഴിഞ്ഞു റിസൾട്ടും വന്നു പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ടിന്റ്റെ അന്ന് പോലും ഞാൻ ഇത്രെയും ടെൻഷൻ അടിച്ചിട്ടില്ലായിരുന്നു അങ്ങനെ റിസൾട്ട് വന്നു ഞാൻ കരുതി എന്നെ ഏറ്റവും കൂടുതൽ പ്രണയിക്കുന്നത് എന്റെ അഭിയേട്ടൻ ആയിരിക്കും എന്ന് അതിനെകാൾ എന്നെ സ്നേഹിക്കുന്ന ഒരാൾ ഇ ഭൂമിയിൽ ഉണ്ടായിരുന്നു അതിനെ ഞാൻ കാൻസർ എന്ന് വിളിച്ചു അങ്ങനെ അകെ തകർന്നു ഇനി എത്രനാൾ ഡോക്ടർ പറഞ്ഞു ഏറിയാൽ ഒരു വര്ഷം .

ഞാൻ ഇ വിവരം ആരോടും പറഞ്ഞില്ല അഭിയേട്ടനോടു പോലും അങ്ങനെ ഞാൻ അതിൽ പൊരുത്തപ്പെടാൻ തുടങ്ങി അങ്ങനെ അ ദിവസം വന്നെത്തി ഞാൻ പറഞ്ഞില്ലേ എൻ്റെ കല്യാണനിശ്ചയം അങ്ങനെ’എല്ലാരും ഹാപ്പി അങ്ങനെ വിവാഹം ഉറപ്പിച്ചു രണ്ടു വര്ഷം കഴിഞ്ഞു കല്യാണം ഹാവു സമാധനമായി അഭിയേട്ടന് എന്തായലും രണ്ടാം കെട്ടു കെട്ടേണ്ടിവരില്ല എനിക്ക് അദ്ദേഹത്തോട് എല്ലാം തുറന്നു പറയാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഇതറിഞ്ഞാൽ അദ്ദേഹം എന്നെ സഹതാപത്തോടെ സ്നേഹിക്കാൻ തുടങ്ങും അത് എനിക്ക് ഇ കാൻസർ തരുന്നതിനെ കാൾ വേദനയായിരിക്കും .

ഞാൻ ഇ എഴുതുന്നത് എൻ്റെ വിവാഹ നിശ്ചയത്തിൻ്റെ തലേ ദിവസമാണ് എൻ്റെ മരണത്തിലേയ്ക് ഉള്ള യാത്ര ഓരോ ദിവസവും കുറഞ്ഞു വരുന്നു ഇനി എത്ര നാൾ ഉണ്ടാകുമെന്നു എനിക്കറിയില്ല എന്തായാലും ഇ എഴുതിയത് അഭിയേട്ടൻ വായിക്കില്ല വായിച്ചാൽ ഇത് അദ്ദേഹത്തിനെ കൊണ്ട് താങ്ങാൻ ആവില്ല .

അടുത്ത ജന്മവും അഭിയേട്ടന്റ് പെണ്ണായി എനിക്ക് ജനിക്കണം മരണം വരെ ഒരുമിച്ച് ജീവിക്കണം ഒരുമിച്ച് മരിക്കണം .

അഭിയേട്ടന്റെ

ശാരിക

“നിറകണ്ണുകളോടെ ഞാൻ ഇത് വായിച്ചു കൊണ്ടിരുന്നു അകത്തു നിന്ന് അമ്മയുടെ വിളി അഭി അവൾ പോയിട്ട് ഇന്നേയ്ക് മുന്ന് വര്ഷം ആയി നീ ഇപ്പോഴും അത് തന്നെ ആലോചിച്ചോണ്ട് ഇരികുകയാണോ ഒരു ദിവസം എത്രാമത്തെ തവണയാ ഇത് വായിക്കുന്നത്”….

അമ്മേ നമ്മൾ ഇ ലോകത്തു എന്തൊക്കെ നേടിയാലും നമ്മളുടെ കൂടെ ഇന്നലെ വരെ ഉണ്ടായിരുന്നവർ നാളെ ഇല്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ അത് മൂന്നല്ല മുൻപത് വർഷം കഴിഞ്ഞാലും പോകില്ല അത് മനസിനെ വല്ലാതെ ബാധിക്കും ഒരു പക്ഷെ അവൾ അനുഭവിച്ച വേദനയെക്കാൾ അതിൻ്റെ പത്തിരട്ടി ഞാൻ അനുഭവിക്കുന്നു എനിക്ക് എൻ്റെ ജീവിതം ജീവിച്ചു തീർക്കാൻ അവളുടെ ഓർമ്മകൾ മാത്രം മതി …..ഓർമ്മകൾ മാത്രം മതി. ലൈക്ക് കമന്റ് ചെയ്യണേ…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രചന: Gokul G

Leave a Reply

Your email address will not be published. Required fields are marked *