രാവണത്രേയ, തുടർക്കഥ ഭാഗം 33 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

വേദ്യ ഒരാമുഖം പോലെ പറഞ്ഞ് വാതോരാതെ സംസാരിക്കാൻ തുടങ്ങി… പക്ഷേ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ത്രേയയുടെ വാക്കുകൾ തന്നെ മനസ്സിലോർത്തെടുത്ത് കൊണ്ട് നില്ക്ക്വായിരുന്നു രാവൺ…..

ഹേമന്തേട്ടാ…ഏട്ടൻ ഏത് ലോകത്താ.. എന്റെ മനസ്സിലെ സങ്കടങ്ങൾ ഞാനിനി ആരോടാ പറയ്കാ… ത്രേയ വരും മുമ്പ് ഇവിടെ എന്തൊക്കെയായിരുന്നു തീരുമാനങ്ങൾ….. നമ്മൾ തമ്മിലുള്ള വിവാഹമല്ലേ എല്ലാവരും ചേർന്ന് തീരുമാനിച്ചുറപ്പിച്ചത്…. എന്നിട്ട് ഇപ്പോ എന്തൊക്കെയാ നടക്കുന്നത്…. ഏട്ടൻ ഇപ്പോ എന്റെ ശത്രുവായി മാറുകയാ… അതും അവൾക് വേണ്ടി… ഇപ്പോ തന്നെ നോക്കിയേ…. അവളെ ഇവിടെ നിന്നും ആനന്ദാശ്രമത്തിലേക്ക് പറഞ്ഞു വിടണംന്നായിരുന്നില്ലേ തീരുമാനം… പക്ഷേ അത് പാലിക്കാതെ ഹേമന്തേട്ടൻ വീണ്ടും അവളെ ഇവിടേക്ക് തന്നെ കൂട്ടീട്ട് വന്നിരിക്ക്യാ….. ഇനിയും ഇതൊക്കെ എനിക്ക് സഹിക്കാൻ കഴിയില്ല ഹേമന്തേട്ടാ….

ഹേമന്തേട്ടനെ മറക്കാൻ കഴിയില്ല എനിക്ക്…. വിട്ടു കൊടുക്കാനും കഴിയില്ല… ഹേമന്തേട്ടൻ എന്റെയാ…എന്റേത് മാത്രം…..

വേദ്യ രാവണിനെ തിരിച്ചു നിർത്തി അവന്റെ നെഞ്ചോരം ചേർന്ന് അവനെ ഇറുകെ പുണർന്നു…..ത്രേയയുടെ ഓർമ്മകളെ മനസ്സിൽ പേറി നിന്ന രാവൺ ഒരു മിഥ്യാ ലോകത്തായിരുന്നു…..

വേദ്യയുടെ കരച്ചിലും പരിഭവങ്ങളും അവന്റെ കാതിൽ ത്രേയയുടെ വാക്കുകളായി പ്രതിധ്വനിച്ചു….. ഒരു നിമിഷം തനിക്ക് മുന്നിൽ വേദ്യ ത്രേയയായി രൂപാന്തരം പ്രാപിച്ചു…. ത്രേയയുടെ കണ്ണീരിനെ തുടച്ചു മാറ്റി അവളെ നെഞ്ചോട് ചേർക്കാൻ വെമ്പിയ അവന്റെ മനസ് ഒരു നിമിഷം അവനെ പുണർന്നു നിന്ന വേദ്യയിൽ ത്രേയയുടെ മുഖം കണ്ടു…. അവനെ പുണർന്നു നിന്ന വേദ്യ ത്രേയയാണെന്ന് കരുതി അവന്റെ കൈകൾ അവളെ സ്നേഹത്തോടെ ചുറ്റി വരിഞ്ഞു…… അവളുടെ വിടർത്തിയിട്ടിരുന്ന തലമുടിയിഴകളിലൂടെ രാവണിന്റെ കൈത്തലം തലോടി നീങ്ങി….

നീ….നീ എന്നോട് ക്ഷമിക്ക്… നിന്നോട് ചെയ്തു കൂട്ടിയ എല്ലാ തെറ്റിനും മാപ്പ്….

രാവണിന്റെ വാക്കുകൾ വിങ്ങലോടെ ഇടറി… വാചകങ്ങൾ മുഴുവിക്കാൻ ആകാത്ത വിധം പകുതിയിൽ വച്ച് മുറിഞ്ഞു….അവളെ സാന്ത്വനിപ്പിക്കും വിധം അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നു നിന്നു…. പക്ഷേ രാവണിന്റെ ആ പ്രതികരണത്തിൽ അമ്പരപ്പോടെ നില്ക്ക്വായിരുന്നു വേദ്യ…ആ ഞെട്ടലിലും അവളവന്റെ നെഞ്ചിലേക്ക് ഒട്ടിച്ചേർന്നു നിന്നു…

ആ കാഴ്ചയും രാവണിന്റെ വാക്കുകളും കേട്ടു കൊണ്ടാണ് ത്രേയ റൂമിലേക്ക് കടന്നു വന്നത്…. കവിൾ തടത്തിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീരൊപ്പി നടന്നു വന്ന ത്രേയ ആ കാഴ്ച കണ്ടതും അവിടെ തന്നെ തറഞ്ഞു നിന്നു പോയി….. മരവിച്ച മനസ്സോടും, തകർന്ന ഹൃദയത്തോടും അവളാ കാഴ്ച കണ്ട് നിന്നു….. അപ്പോഴും കണ്ണീര് അനിയന്ത്രിതമായി കവിൾത്തടത്തെ നനച്ചിറങ്ങുന്നുണ്ടായിരുന്നു…..

ഇമ ചിമ്മുക പോലും ചെയ്യാതെ ഏറെ നേരം അവളാ കാഴ്ച നോക്കി നിന്നു…ശേഷം ഒരുറച്ച തീരുമാനത്തോടെ ഗ്ലാസ് ഡോറിൽ ചെറുതായൊന്ന് മുട്ടി വിളിച്ചു…..

ത്രേയയുടെ ആ പ്രതികരണം കേട്ടതും രാവൺ സ്ഥലകാലബോധം വീണ്ടെടുത്ത പോലെ അവളിലേക്ക് നോട്ടം കൊടുത്തു… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനിലേക്ക് തന്നെ നോട്ടം പായിച്ചു നിന്ന ത്രേയയുടെ മുഖം കണ്ടതും രാവൺ ഞെട്ടലോടെ അവന്റെ നെഞ്ചോരം ചേർന്നിരുന്ന വേദ്യയെ തള്ളിമാറ്റി…..

അവനിൽ നിന്നും അടർന്നു മാറിയ വേദ്യ ഒരമ്പരപ്പോടെ രാവണിലേക്കും അവന്റെ നോട്ടത്തെ പിന്തുടർന്നു കൊണ്ട് ത്രേയയിലേക്കും നോട്ടം കൊടുത്തു….. തീർത്തും പരാജിതയായി തളർന്നു നിന്ന ത്രേയയുടെ മുഖം വേദ്യയിൽ ഒരു പുഞ്ചിരി വിരിയിച്ചു…… കുറ്റബോധത്തോടും ദയനീയതയോടും തന്നിലേക്ക് നീളുന്ന രാവണിന്റെ നോട്ടത്തെ കണ്ടില്ലാന്ന് നടിച്ച് ത്രേയ മുഖം തിരിച്ചു….. രാവണിനും ത്രേയയ്ക്കും ഇടയിൽ രൂപം കൊണ്ട അകൽച്ചയെ അടുത്ത് കണ്ട സമാധാനത്തിൽ വേദ്യ ഒരു വിജയച്ചിരിയോടെ റൂം വിട്ട് പുറത്തേക്ക് നടന്നു….

വേദ്യ നടന്നകലുമ്പോഴും അവളെ തന്നെ തുറിച്ചു നോക്കി നിൽക്ക്വായിരുന്നു ത്രേയ…വേദ്യ നടന്നകന്നതും ത്രേയയുടെ ദേഷ്യത്തോടെയുള്ള ആ നോട്ടം രാവണിലേക്ക് നീണ്ടു….. അവളെ നേരിടാനാവാതെ കുറ്റബോധത്തോടെ തലകുനിച്ച് നിൽക്ക്വായിരുന്നു രാവൺ….

കൊള്ളാം രാവൺ…. അപ്പോ നീ എന്നെ നിന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള കാരണം ഇവളാണല്ലേ… അതെന്നോട് തുറന്നു പറയാമായിരുന്നു നിനക്ക്… നിന്റെ ഓരോ ചലനവും മനസിലാക്കിയ ഞാൻ ഇതും ഒരുപക്ഷേ ഉൾക്കൊണ്ടേനെ…. നീ പറയാതെ തന്നെ ഒഴിഞ്ഞു തന്നേനെ ഞാൻ…

ത്രേയ കണ്ണീര് തുടച്ചു കൊണ്ട് റൂം വിട്ട് പുറത്തേക്ക് പോകാൻ ഭാവിച്ചതും രാവൺ തിടുക്കപ്പെട്ട് അവൾക് പിന്നാലെ പാഞ്ഞു…. ത്രേയ വാതിൽ കടക്കാൻ തുനിഞ്ഞതും അവളുടെ കൈത്തണ്ടയിൽ രാവണിന്റെ പിടി വീണു….

ത്രേയാ പ്ലീസ്… എനിക്ക് നിന്നോട് സംസാരിക്കണം….. ഇവിടെ ഉണ്ടായത്….

രാവൺ പറയാൻ തുനിഞ്ഞതും ത്രേയ അവന്റെ കൈയ്യിനെ മെല്ലെ അയച്ചു മാറ്റി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..

വേണ്ട… എനിക്ക് ഇനി ഒന്നും കേൾക്കാനില്ല രാവൺ…. എന്നെ വിട്ടേക്ക്….

രാവണിനെ പൂർണമായും അവഗണിച്ചു കൊണ്ട് ത്രേയ റൂം വിട്ട് പുറത്തേക്ക് നടന്നു….. ത്രേയ അവനെ വിട്ടകന്നു പോയതും രാവൺ കുറ്റബോധം കൊണ്ട് നീറി പുകഞ്ഞു….. കുറേ നേരത്തെ ചിന്തകൾക്ക് ശേഷം ഡ്രസ് ചേഞ്ച് ചെയ്ത് ത്രേയയെ അനുനയിപ്പിക്കാൻ തീരുമാനിച്ചു കൊണ്ട് അവനും താഴേക്ക് നടന്നു ചെന്നു…..

ഹാളിലും ഡൈനിംഗ് ഏരിയയിലുമൊക്കെ ത്രേയയെ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടെത്താൻ അവന് കഴിഞ്ഞില്ല…

അല്ല രാവണെന്താ ഇത്ര നേരത്തെ….??? ഡ്യൂട്ടിയ്ക്ക് പോകാനുള്ള ടൈം ആയോ…???

ഡൈനിംഗ് ടേബിളിന് അരികെ നിന്ന കൺമണിയുടെ ചോദ്യം കേട്ട് രാവൺ അവൾക്കരികിലേക്ക് നടന്നു ചെന്നു….

കൺമണീ…ത്രേയ… അവളെവിടെ…???

രാവണിന്റെ ചോദ്യവും മുഖത്തെ പരിഭ്രമവും കണ്ട് കൺമണി അവനെ തന്നെ ഉറ്റുനോക്കി നിന്നു….

കൺമണീ നീ ത്രേയയെ കണ്ടിരുന്നോ…???

രാവൺ വീണ്ടും ചോദ്യം ആവർത്തിച്ചതും കൺമണി ചുമല് കൂച്ചി ഇല്ലാന്ന് പറഞ്ഞു….

രാവണിന്റെ കണ്ണ് അപ്പോഴും ചുറ്റിലും ത്രേയയെ പരതുകയായിരുന്നു….

രാവൺ…എന്താ പറ്റിയേ… രണ്ടാളും തമ്മിൽ എന്തെങ്കിലും സൗന്ദര്യ പിണക്കം ഉണ്ടായോ…???

കൺമണിയുടെ ചോദ്യം കേട്ട് രാവൺ അവളിലേക്ക് നോട്ടം കൊടുത്തു….

ഏയ്… അങ്ങനെയൊന്നുമില്ല കൺമണീ…. എനിക്ക് ഒരു കപ്പ് ചായ വേണമായിരുന്നു… അതുകൊണ്ടാ ഞാൻ ത്രേയയെ അന്വേഷിച്ചത്…

അത്രേയുള്ളൂ… ചായ ഞാൻ എടുത്ത് തരാല്ലോ…!!!

കൺമണി ഡൈനിംഗ് ടേബിളിൽ വച്ചിരുന്ന കപ്പിലേക്ക് ചൂട് ചായ പകർന്നൊഴിച്ചു…ആവി പാറുന്ന ഒരു കപ്പ് ചായ രാവണിന് നേരെ നീട്ടിയതും രാവണത് മനസ്സില്ലാ മനസ്സോടെ കൈയ്യിൽ വാങ്ങി വച്ചു….

ത്രേയ രാവിലെ ഒരു ചായയുമായി റൂമിലേക്ക് വരുന്നത് കണ്ടല്ലോ.. അത് കിട്ടിയില്ലേ രാവണിന്….

കൺമണി ഡൈനിംഗ് ടേബിൾ തുടച്ച ശേഷം വിരിപ്പ് മാറ്റി വിരിച്ചു….

അത്….

രാവൺ ആകെയൊന്ന് പതറി… അപ്പോഴാണ് അച്ചു ജോഗിങ് കഴിഞ്ഞ് ഹാളിലേക്ക് കടന്നു വന്നത്…. അവനെ കണ്ടതും രാവൺ പറയാൻ വന്ന കാര്യം നിർത്തി അവിടെ നിന്നും റൂമിലേക്ക് പോകാൻ തുനിഞ്ഞു….

ആഹാ…ഇതാര് നമ്മുടെ VVIP സാറോ… ഇങ്ങ് വന്നാണ്… കേൾക്കട്ടെ….!!!

അച്ചു അല്പം നർമ്മം കലർത്തി പറഞ്ഞ് രാവണിനെ അവനടുത്തേക്ക് കൈയ്യാട്ടി വിളിച്ചു…. പക്ഷേ അച്ചൂനെ തീർത്തും അവഗണിച്ചു കൊണ്ട് രാവൺ ചായക്കപ്പുമായി സ്റ്റെയർ കയറാൻ തുടങ്ങി… രണ്ട് സ്റ്റെപ് കയറിയതും അച്ചു ഓടിപ്പാഞ്ഞ് അവന്റെ മുന്നിൽ വന്നു നിന്ന് രാവണിന് തടസം തീർത്തു….

മുന്നീന്ന് മാറെടാ… എനിക്ക് പോണം…

രാവണിന്റെ മുഖത്തെ കപടദേഷ്യം കണ്ട് അച്ചു സ്റ്റെയറിന്റെ കൈവരിയിലെ പിടി ഒന്നുകൂടി മുറുക്കി….

അതേ മോനേ പോലീസ് ഏമാനേ… ഇന്നലെ നീയും നിന്റെ സഹധർമ്മിണിയും കൂടി എവിടേക്കാ പോയത്…?? ഞാനും അഗ്നിയും ശന്തനുവും നിങ്ങളെ എവിടെയൊക്കെ അന്വേഷിച്ചൂന്നറിയ്വോ.. നിന്റെ കൈയ്യിൽ ക്യാഷ് എണ്ണിക്കൊടുത്ത് വാങ്ങിയ ഒരു കിടുതാപ്പുണ്ടല്ലോ… ആ സാധനത്തിൽ എത്ര തവണ ട്രൈ ചെയ്തൂന്നറിയ്വോ… No response… മനുഷ്യൻ ആകെപ്പാടെ ബേജാറായി ഒരു കോലമായി..

ന്മ്മ്മ്….. അല്ലെങ്കിൽ തന്നെ കോലമാ….

അച്ചുവിന് നോട്ടം കൊടുക്കാതെ രാവൺ ഒരയഞ്ഞ മട്ടിൽ പറഞ്ഞു… അത് കേട്ടതും അച്ചു ഞെട്ടലോടെ രാവണിനെ അടിമുടിയൊന്ന് നോക്കി….

രാ…രാവൺ…. നീ..നീ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്…. എത്ര വർഷമായി നീ ഞങ്ങളോട് ഇങ്ങനെയൊക്കെ സംസാരിച്ചിട്ട്…നീ ഇപ്പോ ഞങ്ങടെ ആ പഴയ രാവണായത് പോലെ…..

അച്ചൂന്റെ ആ പറച്ചിലിന് തിരിച്ചൊന്നും പ്രതികരിക്കാതെ രാവൺ ചുറ്റിലും കണ്ണോടിച്ചു നിന്നു…

നീ ആരെയാ രാവൺ ഈ തിരയുന്നത്…??? നിന്റെ കെട്ട്യോളെയാ… ആണെങ്കിൽ അവള് പുറത്തുള്ള ആ മാഞ്ചോട്ടില് ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ ഇരിപ്പുണ്ട്…. ഞാനൊന്ന് സംസാരിക്കാൻ ചെന്നതും അവൾക് കുറച്ചു നേരം ഒറ്റയ്ക്കിരിക്കണംന്ന് പറഞ്ഞൊഴിഞ്ഞു…

അതുവരെ പുഞ്ചിരിയോടെ നിന്ന അച്ചൂന്റെ മുഖം അല്പം സീരിയസായി…

അവള് first time ആ എന്നെ അങ്ങനെ ഒഴിവാക്കാൻ ശ്രമിക്കുന്നത്…. അതിനും മാത്രം കാര്യമായ എന്തോ വിഷമം അവളുടെ മനസ്സിനെ അലട്ടുന്നുണ്ട്…. അതെന്താണെന്ന് ഞാനിപ്പോ നിന്നോട് ചോദിക്കുന്നില്ല…. പക്ഷേ ഇനിയും നീ അവൾക് തുടരെ തുടരെ സങ്കടങ്ങൾ നല്കരുത് രാവൺ….

അച്ചൂ ഞാൻ…

അവളുടെ സങ്കടങ്ങൾക്കെല്ലാം കാരണം നീയാണെന്നല്ല ഞാനുദ്ദേശിച്ചത്… പക്ഷേ അവളുടെ കണ്ണീരൊപ്പാൻ ഇനിയെങ്കിലും നിനക്ക് കഴിയണം…

അച്ചു രാവണിന്റെ തോളിലേക്ക് കൈ തട്ടി സ്റ്റെയർ ഇറങ്ങാൻ ഭാവിച്ചു…. പെട്ടെന്ന് എന്തോ ഓർത്തെടുത്തു കൊണ്ട് അവൻ വീണ്ടും രാവണിന് മുന്നിലേക്ക് ചെന്നു നിന്നു….

രാവൺ നിനക്ക് ഓർമ്മയുണ്ടാക്വോ എന്നെനിക്ക് അറിയില്ല…. എങ്കിലും പറയാം…ഇന്ന് ഈ കുടുംബത്തിൽ വലിയൊരു ആഘോഷം നടത്താൻ പ്ലാൻ ചെയ്തിരിക്ക്യാ…. വൈദിയങ്കിളും നിന്റച്ഛനും എന്റമ്മയും എല്ലാവരും ചേർന്നാ പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത്…… കാര്യം നിനക്കറിയാം…. ഇന്ന് ഇവിടുത്തെ ചെല്ലക്കുട്ടിയായ നിവേദ്യ അന്തർജനത്തിന്റെ b’day ആണ്… വലിയ ആഘോഷമായി b’day celebrate ചെയ്യാനാ തീരുമാനം… അതിനിടയിൽ എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട്…. ഇന്ന് നിവേദ്യയുടെ ജന്മദിനം മാത്രമല്ല… നിന്റെ ഭാര്യയായ ത്രേയ ജനിച്ച ദിവസം കൂടിയാ…. അക്കാര്യം നിന്റെ മനസ്സിലെങ്കിലും ഉണ്ടായാൽ നന്നായിരുന്നു….

അച്ചുവിന്റെ വാക്കുകൾ കേട്ട് രാവൺ ഒരു നിമിഷം തറഞ്ഞു നിന്നു പോയി… അച്ചു നടന്നകന്നിട്ടും രാവൺ ആ നില്പ് തന്നെ തുടർന്നു….

എന്റെ മനസ്സിന്റെ കോണിൽ എപ്പോഴും ഞാൻ ഓർത്തു വച്ചിരുന്ന ഈ ദിവസം ഞാനെങ്ങനെയാ മറന്നത്… അതും അവൾടെ b’day ആയിട്ട് കൂടി എനിക്കവളെ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിക്കേണ്ടി വന്നല്ലോ…. ശ്ശേ…. രാവൺ അവന്റെ കൈത്തലം ചുരുട്ടി സ്റ്റെയറിന്റെ കൈവരിയിലേക്കിടിച്ച് റൂമിലേക്ക് നടന്നു….

രാവൺ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് തൊട്ടടുത്ത റൂമിൽ നിന്നും കാര്യമായ ചർച്ചകൾ ഉയർന്നു കേട്ടത്…. രാവൺ അല്പം സംശയത്തോടെ റൂമിന് പുറത്ത് നിന്ന് അവരുടെ സംസാരത്തിന് കാതോർത്തു….

റൂമിൽ നിന്നും ഉയർന്നു കേട്ട വൈദിയുടേയും,പ്രഭയുടേയും,രാജാറാമിന്റേയും സംഭാഷണങ്ങൾ രാവൺ ശ്രദ്ധയോടെ കേട്ട് നിന്നു….

രാജാറാം ജീ എന്താ ഈ പറഞ്ഞു വരുന്നത്…??? ഇന്നലെ രാത്രി പൂവള്ളി മനയിൽ ഇന്ദ്രാവതിയുടേയും,ഗുപ്തന്റേയും സാന്നിധ്യം ഉണ്ടായെന്നോ…. അതിന് രാവണും വേദ്യമോളും ഇതുവരെ പൂവള്ളി മനയിലേക്ക് സന്ദർശനം നടത്തിയിട്ടില്ലല്ലോ….

അതൊന്നും എനിക്കറിയില്ല വൈദീ… പക്ഷേ ഇന്നലെ പൂവള്ളി മനയിൽ ഇന്ദ്രയുടേയും ഗുപ്തന്റേയും സാന്നിധ്യം ഉണ്ടായിട്ടുണ്ട്… അതിന്റെ തെളിവായി മനയിലെ നെയ്ത്തിരി നാളങ്ങൾ തനിയെ തെളിഞ്ഞു… ധ്യാനത്തിലിരുന്ന എനിക്ക് അതിന്റെ സൂചനകൾ വ്യക്തമാക്കി തന്നു വൈദീ….

അത് ചിലപ്പോൾ ഇന്ദ്രാവതി പൂജ നടക്കുന്നത് കാരണമാണെങ്കിലോ രാജാറാം ജീ…. (പ്രഭ)

അതൊന്നുമല്ല പ്രഭേ… ഇന്ദ്രാവതി പൂജ എല്ലാ അമാവാസിയിലും നടത്താറുള്ളതല്ലേ…. ഇന്ദ്രാവതിയുടെ ജനന സമയത്ത് തന്നെ പൂജ പരിസമാപ്തി കുറിയ്ക്കുന്നതുമാണ്… പക്ഷേ ഇന്നലെ രാത്രി മനയിലെ നെയ്ത്തിരി നാളങ്ങൾ പുലരും വരെ അണയാതെ തെളിഞ്ഞു നിന്നു…. അതിനർത്ഥം ഇന്ദ്രാവതിയുടേയും, വിഷ്ണു ഗുപ്തന്റേയും സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ്…. അങ്ങനെ ഒരു സാന്നിധ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അവര് പരസ്പരം പൂർവ്വകാല ബന്ധത്തെ തിരിച്ചറിഞ്ഞു എന്നു തന്നെയാണ്….

അതെങ്ങനെയാണ് രാജാറാം ജീ… എന്റെ മകൾ ഇന്നലെ ഈ തറവാട്ടിൽ തന്നെയുണ്ടായിരുന്നു… അവളിവിടെയുള്ളപ്പോൾ അവളുടെ സാന്നിധ്യം എങ്ങനെയാ മനയിൽ ഉണ്ടാകുന്നത്…???

വൈദീ… ഇന്നലെ രാവൺ എവിടെയായിരുന്നു….???

രാജാറാമിന്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് വൈദിയും പ്രഭയും ഒരുപോലെ മുഖത്തോട് മുഖം നോക്കി….

രാവൺ.. അവൻ….അവനിന്നലെ തറവാട്ടിൽ എത്തിയിരുന്നില്ല… ത്രേയയെ ആനന്ദാശ്രമത്തിൽ കൊണ്ടു വിടാനായി പോയതാ…. തിരിച്ചെത്തിയ സമയം കൃത്യമായി അറിയില്ല…. (പ്രഭ)

ഞാൻ പറഞ്ഞതെല്ലാം ശരിയാണെന്ന് മനസ്സിലായില്ലേ വൈദീ… രാവൺ ത്രേയയെ കൂട്ടി ഇന്നലെ പൂവള്ളി മനയിൽ പോയിരിക്കണം…. അങ്ങനെയെങ്കിൽ ജന്മാന്തര ബന്ധങ്ങൾ അവർ പരസ്പരം തിരിച്ചറിഞ്ഞിരിക്കണം…

അതെങ്ങനെ ശരിയാകും രാജാറാം ജീ… ത്രേയ അല്ലല്ലോ വേദ്യയല്ലേ ഇന്ദ്രാവതി…. അപ്പോൾ ത്രേയ മനയിലെത്തിയാൽ എങ്ങനെയാ ഇന്ദ്രാവതിയുടെ സാന്നിധ്യം ഉണ്ടാകുന്നത്….

വേദ്യയാണ് ഇന്ദ്രാവതി എന്ന് ഞാൻ വ്യക്തമാക്കിയിട്ടില്ല വൈദീ… അത് നിങ്ങളുടെ മനസ്സിലെ ഊഹാപോഹങ്ങളാണ്… വേദ്യയും ത്രേയയും ഒരേസമയം ജന്മമെടുത്ത പെൺകുട്ടികളാണ്… ഒരുപക്ഷേ ത്രേയയാണ് പൂവള്ളി മനയിലെ ഇന്ദ്രാവതിയെങ്കിലോ….

രാജാറാമിന്റെ സംസാരം കേട്ട് വൈദിയ്ക്കും പ്രഭയ്ക്കുമൊപ്പം രാവൺ കൂടി ഞെട്ടിത്തരിച്ചു നിന്നു….

അങ്ങനെയും സംഭവിക്കാമല്ലോ…. ത്രേയയാണ് ഇന്ദ്രാവതിയെങ്കിൽ ഞാൻ തനിക്ക് പറഞ്ഞ് തന്നിട്ടുള്ള പൂവള്ളി മനയിലെ കഥകളിലെ ദുഷ്ട കഥാപാത്രമായ ഉദയഭദ്രൻ…. അത് താനാകും വൈദീ…. തന്റെ മകൾ വേദ്യ സുകീർത്തിയും….

അങ്ങനെയെങ്കിൽ താനും തന്റെ മകളും വലിയൊരു അപകടത്തെ നേരിടേണ്ടി വരും….

രാജാറാം ജീ….. നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്…??? ഇതൊന്നും നിങ്ങള് ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നില്ലല്ലോ നിങ്ങൾ പറഞ്ഞത് രാവണിന്റെ ആദ്യ വിവാഹത്തിലെ വധു നാല് മാസത്തിനുള്ളിൽ മരണമടയും എന്നല്ലേ… അതിൻ പ്രകാരമല്ലേ ത്രേയയെ അവന്റെ വധുവാക്കാൻ തീരുമാനിച്ചത്…. എന്നിട്ടിപ്പോ എന്തായി…നാല് മാസം എന്ന് പറഞ്ഞിട്ട് ഇതിപ്പോ മാസം ആറ് കഴിഞ്ഞു… അവൾടെ ശരീരത്തിൽ ഒരു പോറല് പോലും ഇതുവരെ ഏറ്റിട്ടില്ല….

വൈദീടെ വെപ്രാളപ്പെട്ടുള്ള വർത്തമാനം കേട്ട് രാജാറാം ഒന്ന് മന്ദഹസിച്ചു….

രാജാറാം ജീ… നിങ്ങള് ഞങ്ങളെ കളിയാക്കുകയാണോ… അതോ ഞങ്ങളെ വിഡ്ഢികളാക്കിയതോ….???

പ്രഭ കയർത്തു സംസാരിച്ചു….

എന്റെ ഉദ്ദേശ്യം ഇത് രണ്ടുമല്ല പ്രഭാകർ… ഞാൻ പറഞ്ഞതൊക്കെ സത്യം തന്നെയാണ്.. ജാതകവിധി പ്രകാരം രാവണിന്റെ ആദ്യ ഭാര്യ നാല് മാസത്തിനുള്ളിൽ തന്നെ മരണമടയേണ്ടതാണ്… പക്ഷേ ഇവിടെ അത് സംഭവിച്ചില്ല… ഒരു സ്വാഭാവിക മരണമാണ് ആ കുട്ടിയിൽ ഉണ്ടാവേണ്ടത്…. നാല് മാസക്കാലം വരെ അവളുടെ മരണത്തിന് കാത്തിരുന്ന നിങ്ങൾ സഹികെട്ട് അവളെ കൊന്നുകളയാൻ പോലും മുതിർന്നില്ലേ….

രാജാറാമിന്റെ വർത്തമാനം കേട്ട് വൈദിയും പ്രഭയും ഒരുപോലെ പരുങ്ങി…. അവരിരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി തലകുനിച്ച് നിന്നു…. മുറിയ്ക്ക് പുറത്ത് നിന്ന് അതൊക്കെ കേട്ട രാവണിന്റെ മനസ്സിൽ ദേഷ്യം അലയടിക്കാൻ തുടങ്ങി….ഭിത്തിയിലേക്ക് ചേർത്തു വച്ച മുഷ്ടിയിലെ ഞരമ്പുകൾ വരിഞ്ഞു മുറുകി….. പല്ലു ഞെരിച്ചു കൊണ്ട് അവനവരുടെ സംസാരത്തിന് ശ്രദ്ധയോടെ കാതോർത്തു……

നാഗത്തറയിൽ വിളക്ക് വെച്ച് വരാൻ പറഞ്ഞത് ഒരു തന്ത്രമായിരുന്നു… നിങ്ങളുടെ കുതന്ത്രങ്ങളുടെ ഫലമായി അവളുടെ ശരീരത്തിൽ വിഷം തീണ്ടി… എന്നിട്ടും അത്ഭുതകരമായി അവൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടു… ഇതൊക്കെ വച്ച് നോക്കിയാൽ അവള് ഇന്ദ്രാവതിയുടെ പുനർജന്മം ആണെന്നേ പറയാൻ കഴിയൂ വൈദീ…

അപ്പോൾ രാജാറാം ജീ പറഞ്ഞു വരുന്നത് അവൾക് മരണമില്ല എന്നാണോ….

അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല വൈദീ… അവളവനിൽ നിന്നും അകലും…. അല്ലെങ്കിൽ അവളെ അവനിൽ നിന്നും അകറ്റാൻ കഴിയും നിങ്ങൾക്ക്….

എങ്ങനെ…??? എങ്ങനെയാണ് അവളെ അവനിൽ നിന്നും അകറ്റാൻ കഴിയുന്നത്….

ധ്യാനത്തിലിരുന്നപ്പോൾ പൂവള്ളി മനയിൽ ഇന്ദ്രാവതിയുടെ സാന്നിധ്യം ഉണ്ടായി എന്ന് ഞാൻ പറഞ്ഞത് ഒരുപക്ഷേ ഇന്ദ്രാവതി ജന്മം കൊണ്ട അമാവാസി നാളിന്റെ സൂചനകളാവാം…. രാവണും ത്രേയയും പൂവള്ളി മനയിൽ പ്രവേശിച്ചിട്ടുണ്ടാവില്ല….

അത് കേട്ടതും വൈദിയുടേയും പ്രഭയുടേയും മുഖം തെളിഞ്ഞു….

അമാവാസി നാളിൽ ഇങ്ങനെ ചില സൂചനകൾ നല്കാറുണ്ട്… പൂവള്ളിയിൽ തെളിഞ്ഞ നെയ്ത്തിരി നാളങ്ങൾ ചിലപ്പോൾ അതിന്റെ സൂചനയുമാവാം…. അങ്ങനെയാണെങ്കിൽ ഇന്ദ്രാവതിയ്ക്ക് ത്രേയയുമായി ഒരു ജന്മാന്തര ബന്ധങ്ങളും ഉണ്ടാകില്ല… വൈദിയുടെ ഉദ്ദേശം പോലെ നിങ്ങളുടെ മകൾ വേദ്യ തന്നെ ആവാം ഇന്ദ്രാവതി….

രാജാറാം അത്രയും പറഞ്ഞ് കുറച്ചു മുന്നോട്ട് നടന്നു… പക്ഷേ ആ വാക്കുകൾ മനസ്സിൽ മഞ്ഞു പെയ്യുന്ന അനുഭൂതിയാണ് വൈദിയ്ക്കും പ്രഭയ്ക്കും പകർന്നു നല്കിയത്….

ഒരുപക്ഷേ ത്രേയയാണ് ഇന്ദ്രാവതിയെങ്കിലും രാവണിൽ നിന്നും അവളെ അടർത്തി മാറ്റാൻ സാധിക്കും….

രാജാറാമിന്റെ വാക്കുകൾക്ക് അതീവ ശ്രദ്ധ കൊടുത്ത് വൈദിയും പ്രഭയും അയാളിൽ തന്നെ നോട്ടം കൊടുത്ത് നിന്നു…..

രാജാറാം ജീ പറഞ്ഞു വരുന്നത്….!!!

രാവൺ ത്രേയയെ വിവാഹം ചെയ്തിട്ട് ആറ് മാസം കഴിയുന്നു… ഇതിനിടയിൽ അവർ തമ്മിൽ ഭാര്യാ ഭർത്താക്കന്മാരായി ഒരു ജീവിതം തുടങ്ങാനുള്ള സാധ്യത ഉണ്ടായിട്ടുണ്ടോ….??

ഇല്ല… ഒരിക്കലുമില്ല രാജാറാം ജീ….!!!

പ്രഭ തിടുക്കപ്പെട്ട് പറഞ്ഞുറപ്പിച്ചു…. അത് കേട്ട് റൂമിന് പുറത്ത് നിന്ന രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. അവനത് ഉള്ളിലടക്കി ബാക്കി സംസാരങ്ങൾക്ക് കൂടി കാതോർത്തു…..

ന്മ്മ്മ്….വളരെ നല്ലത്…. അങ്ങനെയുണ്ടാവാൻ പാടില്ല… നമ്മൾ ഭയപ്പാടുന്നത് പോലെ ത്രേയയാണ് ഇന്ദ്രാവതിയെങ്കിൽ അവർ തമ്മിൽ ഒരു സംഗമം ഉണ്ടാവാൻ പാടില്ല… കാരണം ഈ ജന്മത്തിലല്ല മുൻ ജന്മത്തിന്റെ ബാക്കി പത്രം പോലെയാണ് അവർ തമ്മിൽ ഒന്നിയ്ക്കുന്നത്… ഫലത്തിൽ രാവണും ത്രേയയുമല്ല… വിഷ്ണു ഗുപ്തനും ഇന്ദ്രാവതിയുമാണ് ഒന്നായി തീരുന്നത്…. ആ നിമിഷം അവർ പരസ്പരം തിരിച്ചറിയും… പക്ഷേ ആ തിരിച്ചറിവിന് ഒരു നീർക്കുമിളയുടെ ആയുസ്സേ ഉണ്ടാവൂ…. യാഥാർത്ഥ്യത്തിലേക്ക് ബോധമനസ്സ് തിരിയുന്ന ആ നിമിഷം അവർ ഇന്ദ്രയും ഗുപ്തനും അല്ലാതായി തീരും….

രാജാറാം ജീ പറഞ്ഞു വരുന്നത് രാവണും ത്രേയയും തമ്മിൽ ഒരു ജീവിതം തുടങ്ങാൻ പാടില്ല എന്നാണോ…???

അങ്ങനെ മാത്രമല്ല വൈദീ… ഈ പൂർവ്വ കഥകളുടെയെല്ലാം ഏടറിയുന്നത് അവർ പൂവള്ളി മനയിൽ എത്തിയാൽ മാത്രമാണ്… അതുകൊണ്ട് അവരൊരിക്കലും പൂവള്ളി മനയിൽ എത്താൻ പാടില്ല…. ഇന്ദ്രാവതിയുടേയും,ഗുപ്തന്റേയും പൂർവ്വ ബന്ധത്തെ ഓർമ്മപ്പെടുത്തുന്ന ഒരു തെളിവും അവരുടെ കൈയിൽ എത്തിച്ചേരാൻ പാടില്ല….

അങ്ങനെയുണ്ടാവാതെ ഞങ്ങൾ ശ്രദ്ധിച്ചോളാം രാജാറാം ജീ…. പക്ഷേ ഒരു സംശയം… ഒരുപക്ഷേ അവർ എന്തെങ്കിലും കാരണത്താൽ പൂവള്ളി മനയിൽ എത്തപ്പെട്ടാൽ… ഇന്ദ്രയും ഗുപ്തനും ചെറിയൊരു സമയ പരിധിയിൽ പരസ്പരം തിരിച്ചറിയാൻ ഒരവസരം ഉണ്ടായാൽ….!!!

വരാൻ പോകുന്ന പൗർണമിയ്ക്ക് വരെ അവർ തമ്മിൽ ആ ജന്മാന്തര ബന്ധം തിരിച്ചറിഞ്ഞില്ലായെങ്കിൽ ഇനി ഒരിക്കലും ഇന്ദ്രാവതി ഗുപ്തൻ സംഗമം ഉണ്ടാകില്ല…. അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അത് വലിയൊരു അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്….

അതെന്താണ് രാജാറാം ജീ… (പ്രഭ)

ഞാൻ പറയുന്നത് ഇന്ദ്രാവതി ത്രേയ ആയാലുള്ള സാധ്യതയാണ്… നിങ്ങളത് ശ്രദ്ധയോടെ കേൾക്കണം….

ശരി രാജാറാം ജീ.. ജീ പറഞ്ഞോളൂ… (വൈദീ)

വേദ്യയാണ് ഇന്ദ്രാവതിയെങ്കിൽ മുൻ ജന്മത്തിലെ ഉദയഭദ്രനും,സുകീർത്തിയും ഈ ജന്മത്തിൽ ജനനം കൊണ്ടിട്ടില്ല എന്നാണ് അർത്ഥം… അങ്ങനെയെങ്കിൽ രാവണും ത്രേയയും തമ്മിൽ ഉടൻ തന്നെ അകന്നു മാറിയിരിക്കും… ത്രേയ ഇന്നലങ്കരിക്കുന്ന രാവണിന്റെ ഭാര്യാ പദവി വേദ്യയിൽ തന്നെ നിക്ഷിപ്തമാവും….

അത് കേട്ടതും വൈദിയുടെയും പ്രഭയുടേയും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു….

സന്തോഷിക്കാൻ വരട്ടേ വൈദീ… ഞാൻ പറഞ്ഞു മുഴുവിച്ചില്ല… കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ… അതായത് ത്രേയയാണ് ഇന്ദ്രാവതിയെങ്കിൽ അവളെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയച്ച.. ഗുപ്തനിൽ നിന്നും ഇന്ദ്രാവതിയെ അടർത്തി മാറ്റിയ ദുഷ്ടനായ ഉദയഭദ്രൻ നിങ്ങൾ തന്നെയാകും വൈദീ… ആർക്ക് വേണ്ടിയാണോ നിങ്ങൾ അവളെ മരണത്തിന് വിട്ടു കൊടുത്തത് ആ ആൾ ഈ ജന്മവും തന്റെ മകളായി ജന്മം എടുത്ത് കഴിഞ്ഞു എന്നാണ് ഊഹിക്കാൻ കഴിയുന്നത്…. ഗുപ്തൻ ഇന്ദ്രാവതി പ്രണയ സാഫല്യം തച്ചുടച്ചു കളഞ്ഞ ഉദയഭദ്രന്റെ സർവ്വനാശം അകാലത്തിൽ മരണമടഞ്ഞ ഇന്ദ്രയും അവൾക് വേണ്ടി ആത്മഹൂതി ചെയ്ത ഗുപ്തനും ആഗ്രഹിക്കുന്നുണ്ട്….

രാജാറാം ജീ… നിങ്ങൾ…നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്…!!!

സത്യങ്ങളാണ് വൈദീ….

പക്ഷേ ഇതൊന്നും നിങ്ങൾ ഇതിന് മുമ്പ് പറഞ്ഞിട്ടില്ലല്ലോ…

ഞാൻ പറഞ്ഞില്ലേ വൈദീ.. ഇതെല്ലാം എനിക്ക് കിട്ടിയ ചില സൂചനകൾ മാത്രമാണ്….

ഇതിനൊക്കെ എന്താണ് രാജാറാം ജീ ഒരു പരിഹാരം…??? (പ്രഭ)

പരിഹാരമാണ് ഞാൻ പറഞ്ഞത്… രാവണും ത്രേയയും ഒരിക്കലും പൂവള്ളി മനയിൽ എത്താൻ പാടില്ല… അടുത്ത പൗർണമി വരെ അതിനുള്ള സാധ്യതകൾ ഒഴിവാക്കണം…

ശരി രാജാറാം ജീ… അവിടുന്ന് പറയുന്നത് പോലെ എല്ലാം ഞങ്ങൾ അനുസരിച്ചോളാം… രാവണും ത്രേയയും തമ്മിൽ ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനോ,പൂവള്ളി മനയിൽ പ്രവേശിക്കാനോ ഞങ്ങൾ അനുവദിക്കില്ല…. (വൈദി)

ന്മ്മ്മ്…. നല്ലത്…. പൂവള്ളിയിലെ കാര്യങ്ങൾ വിശദമായി ഒന്ന് പ്രശ്നം വച്ച് നോക്കണം… എല്ലാം ഞാൻ വഴിയേ വ്യക്തമാക്കാം.. അതുവരെയും ഞാൻ പറഞ്ഞതൊക്കെ അനുസരിച്ച് പ്രവർത്തിച്ചാൽ മാത്രം മതി….

രാജാറാം പറഞ്ഞതിന് ഇരുവരും ഒരുപോലെ തലയാട്ടി… അവരുടെ സംസാരങ്ങൾക്കെല്ലാം കാതോർത്തു കൊണ്ട് മനസ്സിലെന്തൊക്കെയോ കണക്ക് കൂട്ടി നില്ക്ക്വായിരുന്നു രാവൺ…. രാജാറാം റൂം വിട്ട് പുറത്തേക്ക് നടക്കാൻ ഭാവിച്ചതും അയാളെ പിന്തുടർന്നു കൊണ്ട് വൈദിയും പ്രഭയും പുറത്തേക്ക് നടന്നു… ആ കാഴ്ച കണ്ടതും രാവൺ മുറിയ്ക്ക് മുന്നിൽ നിന്നും തിടുക്കപ്പെട്ട് മാറി നിന്നു….

അവർ മൂന്നാളും റൂം വിട്ട് പുറത്തേക്ക് പോയ ശേഷമാണ് രാവൺ അവന്റെ റൂമിലേക്ക് നടന്നത്… വൈദിയുടേയും രാജാറാമിന്റേയും വാക്കുകൾ കേട്ട് രാവണിന്റെ മനസ്സാകെ കലുഷിതമായിരുന്നു….

അവനാ ചിന്തയിൽ തന്നെ ഡോറ് തുറന്ന് അകത്തേക്ക് കയറി…. റൂമിൽ അവനേം കാത്തെന്ന പോലെ അഗ്നി ഇരിപ്പുണ്ടായിരുന്നു…. അഗ്നിയെ കണ്ടതും രാവൺ വാതിൽക്കൽ തന്നെ തറഞ്ഞു നിന്നു പോയി….

എന്താ രാവൺ അകത്തേക്ക് വരാൻ ഒരു മടി…. ഞാൻ നിന്നേം കാത്തിരിക്ക്യാണ്… കുറച്ച് സംസാരിക്കാനുണ്ട്….

അഗ്നി സോഫയിലേക്ക് ചാരിയിരുന്ന് ഇരുകൈകളും സോഫയിലേക്ക് നിവർത്തി വച്ചു….

വരണം സാർ… ഇരിക്കണം…!!!

അഗ്നി കൈത്തലം ഉയർത്തി രാവണിന് വേണ്ടിയുള്ള സീറ്റ് കാട്ടി കൊടുത്തു… എല്ലാവർക്കും മുന്നിൽ രൗദ്ര ഭാവത്തോടെ നിന്ന രാവൺ ആദ്യമായി അഗ്നിയ്ക്ക് മുന്നിലൊന്ന് പതറി…. അഗ്നിയ്ക്ക് കാര്യമായി നോട്ടമൊന്നും നല്കാതെ രാവൺ അവന് അഭിമുഖമായുള്ള ചെയറിലേക്ക് ചെന്നിരുന്നു…. അഗ്നിയ്ക്ക് മുന്നിൽ ഒരു കള്ളം മറയ്ക്കാൻ ശ്രമിക്കും പോലെ രാവൺ ആകെയൊന്ന് പരുങ്ങി… അഗ്നിയുടെ നോട്ടം നേരിടാനാവാത്ത പോലെ കുറേനേരം രാവൺ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് വിരലുഴിഞ്ഞിരുന്നു…. ഒടുക്കം സഹികെട്ട് രാവൺ അഗ്നിയ്ക്ക് നോട്ടം കൊടുത്തു…..

നിനക്ക് എന്താ എന്നോട് സംസാരിക്കാനുള്ളത്..

ഇന്നലെ എവിടെ ആയിരുന്നു…???

രാവണിന്റെ ചോദ്യത്തിന് മുകളിൽ ഉടനടി തന്നെ അഗ്നിയുടെ ചോദ്യം വന്നു… സോഫയിൽ നിന്നും അല്പം ഉയർന്നിരുന്ന് അഗ്നി അത് ചോദിച്ചതും രാവൺ ആകെയൊന്ന് പതറി….

എന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം…???

രാവൺ ചെറിയൊരു കള്ള ലക്ഷണത്തോടെ അഗ്നിയിൽ നിന്നും നോട്ടം മാറ്റി…

നീ ചോദ്യത്തിന്റെ ഭംഗിയൊന്നും അന്വേഷിക്കേണ്ട… ഞാൻ ചോദിച്ചതിന് മറുപടി താ… ഇന്നലെ നീയും ത്രേയയും ഒരു രാത്രി എവിടെയാ കഴിച്ചു കൂട്ടിയത്….???

അ…അത്… ആനന്ദാശ്രമത്തിൽ… ഞങ്ങള് ആനന്ദാശ്രമത്തിലായിരുന്നു….

എവിടെ ശിവതീർത്ഥേടെ ആനന്ദാശ്രമത്തിലോ…???

ന്മ്മ്മ്…അതേ…!!!

അവിടെ നിങ്ങൾ എത്തിയിരുന്നു… കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ സമയം പകൽ പത്തിനും പന്ത്രണ്ടിനുമിടയിൽ നിങ്ങൾ അവിടെയുണ്ടായിരുന്നു…. ഞാൻ ചോദിച്ചത് ആ കാര്യമല്ല… ഇന്നലെ രാത്രി നീ അവളേം കൂട്ടി എവിടേക്ക് പോയതെന്നാണ് എന്റെ ചോദ്യം….???

അഗ്നിയുടെ തറപ്പിച്ചുള്ള നോട്ടവും കർക്കശമായുള്ള ചോദ്യവും കേട്ട് രാവണൊന്ന് പരുങ്ങി…. എങ്കിലും അത് മുഖത്ത് കാണിക്കാതെ അവൻ ചെയറിൽ നിന്നും എഴുന്നേറ്റ് നിന്നു…

നീ എന്താ എന്നെ ചോദ്യം ചെയ്യാൻ ഇറങ്ങിയതാ… ഇതെന്റെ ഡ്യൂട്ടിയല്ലേ… എന്നുമുതലാ നീ ഇതൊക്കെ ഏറ്റെടുത്തത്…???

രാവൺ ഒഴിഞ്ഞു മാറാൻ നോക്കണ്ട… എനിക്കറിയണം…..!!!! നിങ്ങള് രണ്ടാളും ഇന്നലെ എവിടെ ആയിരുന്നു എന്ന കാര്യത്തിൽ എനിക്ക് clarification വേണം…!!! നിന്റെ തീരുമാനങ്ങൾ അവൾക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോ അവൾക് ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നല് ഉണ്ടാവാൻ പാടില്ലല്ലോ…. അതുകൊണ്ട് എന്റെ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം എനിക്ക് കിട്ടണം രാവൺ….

Iam sorry അഗ്നീ… നിന്റെ ചോദ്യത്തിന് കൃത്യമായ ഒരു clarification തരാൻ എനിക്ക് കഴിയില്ല… പിന്നെ ഞാനിന്നലെ എന്റെ കൂടെ കൂട്ടിയ ത്രേയ നിന്റെ അനിയത്തി മാത്രമല്ല… എന്റെ ഭാര്യയും കൂടിയാ… അപ്പോ എവിടെ, എങ്ങനെ എന്തിന്, എന്നീ ചോദ്യങ്ങൾക്ക് clarification നല്കാൻ എനിക്ക് കഴിഞ്ഞൂന്ന് വരില്ല…. ഞങ്ങൾ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഞങ്ങളാഗ്രഹിക്കുന്ന ഒരു privacy ഉണ്ടാവില്ലേ… അതിനെ മറികടക്കാൻ എനിക്ക് താൽപര്യമില്ല….

രാവണിന്റെ ആ പറച്ചില് കേട്ടതും അഗ്നി അവനെ ആകെത്തുക ഒന്ന് നോക്കി….

എങ്ങനെ…. അവസാനം പറഞ്ഞു നിർത്തിയ ആ ഡയലോഗ് എനിക്കങ്ങോട്ട് വ്യക്തമായില്ല….. നിങ്ങൾ ഭാര്യാഭർത്താക്കന്മാർക്കിടയിൽ….എന്ത് വേണമെന്നാ…ങേ….

അഗ്നി ഒരു പുഞ്ചിരി ഒളിപ്പിച്ചു ചോദിച്ചതും രാവൺ അവനെ തറപ്പിച്ചൊന്ന് നോക്കി….

നീ നോക്കി പേടിപ്പിക്ക്യേം ഒന്നും വേണ്ട… ഇന്നലെ ഞാനും അച്ചുവും ശന്തനുവും കൂടി നിന്നെ രണ്ടിനേം തിരിഞ്ഞ് ഒരുപാടലഞ്ഞതാ…. അത് കൊണ്ട് അല്പം build-up ഇട്ടൂന്നേയുള്ളൂ… അതിന്റെ പേരിൽ നിങ്ങടെ രണ്ടാൾടേം privacy യിൽ കടന്നു കയറാൻ വരില്ല…. പോരെ….

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കട്ടെ ഞാൻ…. എന്റെ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല എന്നെനിക്കറിയാം… എങ്കിലും ചോദിക്ക്യാ….. ശരിയ്ക്കും നിന്റെ മനസ്സിൽ ഇപ്പോ എന്താ രാവൺ…!!! ത്രേയയോട് നിനക്കിപ്പോ പഴയ ആ പ്രണയമാണോ.. അതോ നിന്റെ ജീവിതം നശിപ്പിച്ചു കളഞ്ഞതിലുള്ള പകയോ….!!!

അഗ്നി രാവണിന്റെ തോളിലേക്ക് കൈ ചേർത്തതും അവൻ അഗ്നിയ്ക്ക് നേരെ നോട്ടം കൊടുത്തു….

അറിയില്ല അഗ്നീ… ഈ ചോദ്യത്തിന്റെ ഉത്തരം ശരിയ്ക്കും എനിക്കറിയില്ല…. എങ്ങനെ ഉത്തരം നല്കണമെന്നും അറിയില്ല… ഇപ്പോ ഞാൻ ഒരുപാട് കെട്ടുപാടുകളിലാണ്…. എല്ലാം കൂടി എന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്ക്യാ…. പലപ്പോഴും എനിക്ക് എന്നെ തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല….

രാവണിന്റെ അവസ്ഥയ്ക്ക് മുന്നിൽ തീർത്തും നിസ്സഹായനായിരുന്നു അഗ്നി…. ഒരുപാട് ചിന്തകളെ മനസ്സിൽ പേറി നിന്ന രാവണിന്റെ തോളിലേക്ക് അഗ്നി സാന്ത്വന ഭാവത്തിൽ കൈ ചേർത്തു വച്ചു…..

രാവൺ…!!! പരസ്പരം ഒന്ന് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ നിങ്ങള് തമ്മിൽ…. അതുണ്ടായാൽ നിനക്ക് നിന്റെ പഴയ ത്രേയയെ തിരിച്ചു കിട്ടും….. നല്ലൊരു ജീവിതം തിരികെ കിട്ടും….

അഗ്നി അവന്റെ തോളിലേക്കൊന്ന് തട്ടി പറഞ്ഞപ്പോഴാണ് അച്ചു ആ റൂമിലേക്ക് കയറി വന്നത്….

ഇവിടെ എന്താണ് ഒരു സ്വകാര്യം പറച്ചിൽ…!!!! അതും ഞാനറിയാതെ…!!

കട്ടിളയിൽ കൈ ചേർത്തു നിന്ന അച്ചു പതിയെ റൂമിലേക്ക് കടന്നു ചെന്നു…

എന്തായി അഗ്നീ… ADGP സാറ് മൊഴി നല്കിയോ…???

ന്മ്മ്മ്…. ഏറെക്കുറെ…!! എവിടെ,എങ്ങനെ,എന്തിന് എന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല… അതൊക്കെ ഈ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ മാത്രമുള്ള കാര്യങ്ങളാണത്രേ… അതിൽ ഇടപെട്ടാൽ അവരുടെ privacy ഇല്ലാണ്ടാവുമെന്ന്…

അഗ്നി രാവണിനെ നോക്കി ആക്കിയ മട്ടിൽ പറഞ്ഞതും അച്ചു കണ്ണും മിഴിച്ച് അഗ്നിയേയും രാവണിനേം മാറിമാറി നോക്കി….

Pri… privacy യാ…. ഇതൊക്കെ എപ്പോ….!!!

രാവണിനെ നോക്കി കണ്ണും തള്ളി നിൽക്ക്വായിരുന്നു അച്ചു…

വാട്ടാനുള്ള പ്ലാനാണെങ്കിൽ വേണ്ട…!! എന്റെ മുന്നിൽ അതൊന്നും വേണ്ട…

അച്ചൂന്റെ മുതുകിൽ ചെറുതായൊന്നിടിച്ച് രാവൺ ഒരു പുഞ്ചിരിയോടെ റൂം വിട്ട് പുറത്തേക്ക് നടന്നു….

അഗ്നീ… പയ്യന് ചെറിയൊരു മാറ്റമുണ്ട് ല്ലേ….

അഗ്നീടെ തോളിലേക്ക് കൈ ചാരി ചൂണ്ട് വിരൽ കടിച്ചു കൊണ്ടാണ് അച്ചൂന്റെ ആ പറച്ചിൽ….

ചെറിയ മാറ്റമല്ല അച്ചൂട്ടാ… ഇതൊരു ഒന്നൊന്നര മാറ്റമാണ് മോനേ….!!! നീ വന്നേ നമുക്ക് താഴേക്ക് ചെന്ന് അവിടുത്തെ സ്ഥിതി ഗതികളൊന്നറിയാം….

അച്ചൂനേം വലിച്ച് അഗ്നി താഴേക്ക് നടന്നു…. രാവണിന് പിറകെ രണ്ടാളും ഹാളിലേക്കെത്തിയ സമയം തന്നെ ശന്തനു ഹാളിൽ ഹാജരായി….

ഹാ..ലങ്കേശ്വരൻ ഇവിടെ ഹാജര് വച്ചോ… എവിട്യേയായിരുന്നു ഇന്നലെ….

രാവണിനെ നോക്കി ആക്കിയ ഇളിയും ഇളിച്ചാണ് അവൻ ഹാളിലേക്ക് കയറി വന്നത്..അത് കേട്ട മാത്രയിൽ തന്നെ രാവൺ അഗ്നിയിലേക്കും അച്ചുവിലേക്കും നോട്ടം പായിച്ചു….

മൂന്നുപേരും ഒന്നിച്ച് അന്വേഷണത്തിന് ഇറങ്ങിയതല്ലേ… കാര്യങ്ങളുടെ കിടപ്പ് വശം ബാക്കി രണ്ടു പേരെയും വിശദമായി ബോധിപ്പിച്ചിട്ടുണ്ട്… സൗകര്യം പോലെ ചോദിച്ചറിഞ്ഞാൽ മതി….

രാവൺ അത്രയും പറഞ്ഞ് ആരെയും കാര്യമായി mind ആക്കാതെ പുറത്തേക്ക് നടന്നു…. പോർച്ചിൽ കിടന്ന കാറിലേക്ക് കയറി അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു….. മുറ്റത്തെ മാഞ്ചോട്ടിനരികെ എത്തിയതും അവൻ വണ്ടി പതിയെ ഒന്ന് സ്ലോ ചെയ്തു….

കണ്ണീരും തുടച്ച് ആരൊടൊക്കെയോ സ്വയം പരിഭവവും പറഞ്ഞിരിക്ക്യായിരുന്നു ത്രേയ…. ആ കാഴ്ച കണ്ടതും രാവൺ അവളെയൊന്ന് പാളി നോക്കി വണ്ടി നിർത്തി ഇറങ്ങി…. രാവണിന്റെ കാറ് മുന്നിൽ വന്നു നിന്നതും ത്രേയ കണ്ണീര് തുടച്ചു കൊണ്ട് മാഞ്ചോട്ടിൽ നിന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു….. പെട്ടെന്നാണ് ത്രേയയുടെ കൈത്തണ്ടയിൽ രാവണിന്റെ പിടി വീണത്….

ത്രേയാ…. ഞാൻ…!!

രാവൺ അല്പം താഴ്ന്ന ശബ്ദത്തിൽ പറഞ്ഞത് കേട്ട് ത്രേയ അവന് നേരെ മുഖം തിരിച്ചു…. അവളുടെ നോട്ടം അവന്റെ മുഖത്തേയ്ക്കും അവളുടെ കൈത്തണ്ടയിൽ പിടി മുറുക്കിയ അവന്റെ കൈയ്യിലേക്കും വീണു…. രണ്ടും കല്പിച്ച് അവളവന്റെ കൈ മെല്ലെ അയച്ചു മാറ്റി വച്ചു….

വേണ്ട രാവൺ… നിന്റെ മുഖത്തിന് ഈ താഴ്മയുടെ സ്വരം ചേരില്ല….!!! നിന്റെ മുഖത്തിന് വാശിയുടേയും,ദേഷ്യത്തിന്റേയും ഭാവവും സ്വരവും തന്നെയാ ചേർച്ച…. അത് മതി…..

ത്രേയ അത്രയും പറഞ്ഞ് രാവണിനെ വിട്ടകന്ന് അകത്തേക്ക് നടന്നു…. ത്രേയയുടെ ആ ഭാവമാറ്റം രാവണിനെ വല്ലാതെ വേദനിപ്പിച്ചു…. ചെയ്തു പോയ തെറ്റുകളോർത്ത് സ്വയം പഴിച്ചു കൊണ്ട് അവൻ കാറിലേക്ക് കയറി…. ___________________________________

രാവൺ പുറത്തേക്കിറങ്ങിയ സമയം തന്നെ പൂവള്ളി തറവാട്ടിൽ വേദ്യയുടെ b’day celebration ന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി…..

ഹാളിൽ നിറയെ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചത് ഹരിണിയായിരുന്നു…. അഗ്നിയും അച്ചുവും ശന്തനുവും എല്ലാ ഒരുക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി… വസുന്ധരയും,ഊർമ്മിളയും ചേർന്ന് വേദ്യയ്ക്ക് വേണ്ടി വിഭവ സമൃദ്ധമായ സദ്യയൊരുക്കി വച്ചു….

ത്രേയയുടെ മനസ്സിനെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്ന വേദനകളായിരുന്നു അതെല്ലാം…. അതുകൊണ്ട് തന്നെ അവള് എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു മാറി റൂമിൽ തന്നെ ഒതുങ്ങി കൂടി….

മോളെന്താ ഇവിടെ ഇരിക്കണേ….!!!

വൈദേഹിയുടെ വരവ് കണ്ട് ത്രേയ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു….!!!

എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയേ… നല്ല ചൂടുണ്ടല്ലോ…!!! ജലദോഷമോ മറ്റോ ആണോ….

വൈദേഹി ത്രേയയുടെ നെറ്റിയിലേക്ക് കൈ ചേർത്തു…

ഒന്നൂല്ല ആയമ്മേ.. ആകെയൊരു വല്ലായ്മ…!!! ഞാനിത്തിരി നേരം ഒന്ന് കിടന്നോട്ടേ….!!!

വൈദേഹി വീണ്ടും അവളോട് ചേർന്നിരുന്നു…. അപ്പോഴേക്കും അഗ്നിയും,അച്ചുവും, ശന്തനുവും കൂടി റൂമിലേക്ക് കടന്നു വന്നു….

എന്താടീ ഇത്… ആകെ നനഞ്ഞ കോഴിയെപ്പോലെയുണ്ടല്ലോ….

അച്ചു ബെഡിലേക്ക് കുതിച്ചതും ത്രേയ അവനെ രൂക്ഷമായി ഒന്ന് നോക്കി…..

ന്മ്മ്മ്…. നീ ഇപ്പോഴാടീ അവന്റെ ഭാര്യയായത്….!!! എന്നാ പ്രേതം എഫക്റ്റ് ആണെന്ന് നോക്കിയേ….!!!

അച്ചു ത്രേയയെ കണ്ണും മിഴിച്ചൊന്ന് നോക്കി… അത് കണ്ടതും അഗ്നി ഒരു പുഞ്ചിരിയോടെ ത്രേയയ്ക്കരികിലേക്ക് ചെന്നിരുന്നു….

എന്താടിയിത്… b’day ആയിട്ട് ആകെ കലിപ്പാണല്ലോ… എന്താ പറ്റിയേ രാവണുമായി വല്ല പിണക്കവുമുണ്ടായോ….??

അതിന് ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉണ്ടാകു അഗ്നി….!!!

ത്രേയ അർത്ഥം വച്ച പോലെ പറഞ്ഞത് കേട്ട് അച്ചു അവളെ അടിമുടിയൊന്ന് നോക്കി…

മോളേ ത്രേയേ… നിനക്കീ ശോകഭാവം തീരെ ചേരില്ല….. അതുകൊണ്ട് പെട്ടെന്ന് ഈ മോഡ് ഒന്ന് ചേഞ്ചാക്കി വാ.. നമുക്ക് കേക്ക് മുറിയ്ക്കണ്ടേ..!!(അച്ചു)

ആ വേദ്യേടെ കേക്ക് അവള് മുറിച്ചോളും… അതിന് എന്റെ മുഖത്ത് ഈ മൊഡൊക്കെ തന്നെ ധാരാളം….

അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ ത്രയമ്പക രാവൺ…. അവള് കേക്ക് മുറിയ്ക്കുമ്പോ നമുക്ക് കൈ കൊട്ടി സന്തോഷ ജന്മദിനം പാടാടീ….

അച്ചൂന്റെ ആ പറച്ചില് കേട്ട് ത്രേയ അവനെ തുറിച്ചൊന്ന് നോക്കി… ആ കാഴ്ച കണ്ട് പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു അഗ്നിയും, ശന്തനുവും…

ദേ…. നീയൊക്കെ കൂടി എന്റെ കുട്ടിയെ ദേഷ്യം കയറ്റാനാണോ വന്നിരിക്കുന്നേ….!!! പോയേ…പോയേ… എന്റെ മോള് ദേ ഈ പായസം കുടിച്ചേ… ആയമ്മ മോൾടെ പിറന്നാള് പ്രമാണിച്ച് ഉണ്ടാക്കിയ മധുരമാണ്….

വൈദേഹി കൈയ്യിലിരുന്ന ബൗളിൽ നിന്നും ഒരു സ്പൂൺ പായസമെടുത്ത് ത്രേയയുടെ ചുണ്ടോട് ചേർത്തതും അവള് പരിഭവം അഭിനയിച്ചു കൊണ്ട് അത് ഉള്ളിലാക്കി…. അവളുടെ ചുണ്ടിൽ മറച്ചു പിടിച്ചിരുന്ന പുഞ്ചിരി കണ്ടപ്പോഴാണ് ചുറ്റിലും കൂടിയ എല്ലാ മുഖങ്ങളുമൊന്ന് സന്തോഷിച്ചത്…..

ഒരുക്കങ്ങളും ബഹളവുമായി പിന്നെയും സമയം കടന്നു പോയി…. അതുവരെയും തറവാട്ടിലേക്ക് രാവണിന്റെ വരവൊന്നും ഉണ്ടായില്ല…. ഇടയ്ക്കിടെ ത്രേയയുടെ മൊബൈലിലേക്ക് രാവണിന്റെ കോള് വന്നെങ്കിലും അതൊന്നും അറ്റന്റ് ചെയ്യാതെ ത്രേയ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് വച്ചു….. ഒടുക്കം b’day celebration start ചെയ്തതും നിമ്മി ഒഴികെ ബാക്കി എല്ലാവരും പൂവള്ളിയുടെ ഹാളിൽ തന്നെ ഹാജരായി…..

ഹാളിന്റെ ഒരു കോർണറിലായി സെറ്റ് ചെയ്തിരുന്ന കേക്കിന് ചുറ്റിലുമായി എല്ലാവരും നിരന്നു നിന്നു…. അവിടെയും വേദ്യയുടേയും വൈദിയുടേയും കാത്തിരിപ്പ് രാവണിന് വേണ്ടിയായിരുന്നു….

ഒടുക്കം എല്ലാവരുടേയും കാത്തിരിപ്പിന് വിരാമമിട്ട് രാവൺ ഹാളിലേക്ക് കടന്നു വന്നു….

ഹേമന്തേട്ടൻ വന്നല്ലോ… ഇനി കേക്ക് കട്ട് ചെയ്യാം ല്ലേ പപ്പാ….!!!

പാർട്ടി വെയറിൽ അണിഞ്ഞൊരുങ്ങി നിന്ന വേദ്യയെ കണ്ടതും രാവണിന്റെ കണ്ണുകൾ ചുറ്റിലും ത്രേയയെ പരതി…. എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി വലിയ ഒരുക്കങ്ങളൊന്നും ഇല്ലാതെ നിന്ന ത്രേയയെ കണ്ടതും രാവണിന്റെ കണ്ണുകളിൽ ഒരേസമയം അവളോടുള്ള പ്രണയവും വാത്സല്യവും നിറഞ്ഞു വന്നു…..

രാവൺ… മോനേ…വരൂ… നിനക്ക് വേണ്ടിയാ ഞങ്ങള് ഇത്രയും നേരം wait ചെയ്തത്..!!! കേക്ക് കട്ട് ചെയ്യാൻ ടൈം ആയി… (വൈദി)

ഹാ..നടക്കട്ടേ അങ്കിൾ… എനിക്കൊന്ന് ഫ്രഷാവണം…!!!

രാവൺ ആരെയും കാര്യമായി mind ആക്കാതെ സ്റ്റെയർ കയറാൻ തുടങ്ങി…. ആ കാഴ്ച കണ്ട് ഒരു ചിരിയടക്കി നിൽക്ക്വായിരുന്നു അച്ചു… വേദ്യയുടെ കലിപ്പിച്ചുള്ള നോട്ടം അച്ചുവിലേക്ക് നീളുന്നത് മനസിലാക്കിയ അഗ്നി അവനെ ശാസനയോടെയൊന്ന് തട്ടി…..

രാവൺ സ്റ്റെയർ കയറാൻ തുനിയുമ്പോഴും നോട്ടം ത്രേയയിൽ തന്നെ എത്തി നിന്നു….

ത്രേയ എന്റെ personal ഷെൽഫിന്റെ കീ എവിടെ…???

സ്റ്റെയറിന് പകുതിയിൽ വച്ചുള്ള രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ അമ്പരപ്പോടെ അവന് നേരെ നോട്ടം കൊടുത്തു….

Personal ഷെൽഫിന്റെ കീ….

ന്മ്മ്മ്… അതേ…. രണ്ട് ദിവസം മുമ്പ് ഞാൻ ഡ്യൂട്ടിയ്ക്ക് പോകാൻ ഇറങ്ങിയപ്പോ റൂമിൽ വച്ചേക്കണംന്ന് പറഞ്ഞ് നിന്നെ ഏൽപ്പിച്ചു പോയ കീ ല്ലേ…. അതെവിടെയാ നീ വച്ചിരിക്കുന്നതെന്ന്….

രാവൺ പടികളിറങ്ങി ത്രേയയ്ക്ക് നേരെ വന്നു നിന്നു…. അപ്പോഴും ഒന്നും മനസിലാകാത്ത മട്ടിൽ ആകെ തലപുകഞ്ഞ് നിൽക്ക്വായിരുന്നു ത്രേയ…

ഡീ മണ്ടൂസേ…നിന്ന് കണ്ണ് മിഴിക്കാതെ റൂമിൽ ചെന്ന് ആ കീയങ്ങ് എടുത്ത് കൊടുത്തേക്ക്… പ്രശ്നം തീരുമല്ലോ….!!!

അച്ചു ത്രേയയുടെ തലയിലേക്ക് ഒരു കൊട്ട് കൊടുത്തു….

എന്റടുത്ത് കീയൊന്നുമില്ല അച്ചൂട്ടാ… പിന്നെ ഞാനെങ്ങനെയാ അതെടുത്ത് കൊടുക്കുന്നേ….!!!

ത്രേയ അച്ചുവിനോടാണ് പറഞ്ഞതെങ്കിലും രൂക്ഷമായുള്ള നോട്ടം ചെന്നു നിന്നത് രാവണിന്റെ മുഖത്താണ്…

മോളേ… സമയം വൈകുന്നു… മോള് പോയി ഒന്ന് തിരിഞ്ഞ് നോക്ക്… ചിലപ്പോൾ മറന്നതാവും…

വൈദേഹി അല്പം ശാന്തമായി പറഞ്ഞത് കേട്ട് ത്രേയ രാവണിനെയൊന്ന് കൂർപ്പിച്ചു നോക്കി അവന് പിറകേ നടന്നു ചെന്നു…. ആ കാഴ്ച കണ്ടതും വേദ്യയ്ക്ക് അങ്ങേയറ്റം അരിശം കയറി…. അവളാ ദേഷ്യം മുന്നിലിരുന്ന കേക്കിൽ തീർക്കാൻ തുടങ്ങിയതും വൈദി അവളെ ഒരുവിധം അനുനയിപ്പിച്ച് നിർത്തി….

വീണ്ടും എല്ലാവരുടേയും കാത്തിരിപ്പ് രാവണിന് വേണ്ടി തന്നെ ആയിരുന്നു…. __________________________________

രാവണിന് പിറകെ റൂമിലേക്ക് നടന്നു കയറിയ ത്രേയ അവനെ mind ആക്കാതെ നേരെ ചെന്ന് ഷെൽഫാകെ കീ പരതാൻ തുടങ്ങി….. അവളുടെ ചെയ്തികൾ കണ്ട് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു രാവൺ…..!!!

ഷെൽഫാകെ തിരഞ്ഞിട്ടും ത്രേയയ്ക്ക് കീ അതിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല…. ഒടുവിൽ മുഖം കൂർപ്പിച്ചു കൊണ്ടുള്ള അവളുടെ നോട്ടം ചെന്നു നിന്നത് പുഞ്ചിരിയോടെ നിന്ന രാവണിന്റെ മുഖത്തേക്ക് തന്നെയായിരുന്നു….

എന്റെ personal ഷെൽഫിന്റെ കീ ഈ എന്റെ കൈയ്യിൽ തന്നെ ഇരിക്കുമ്പോ നീയത് ഈ റൂമാകെ പരതിയാലും കിട്ടില്ല ത്രേയാ….

അവൾക് നേരെ താക്കോൽ കൂട്ടം ഉയർത്തി കാണിച്ചു കൊണ്ട് നിൽക്കുന്ന രാവണിനെ കണ്ടതും ത്രേയ അവനെ തന്നെ ദേഷ്യത്തോടെ ഉറ്റുനോക്കി നിന്നു….

ഇത് കൈയ്യില് തന്നെ ഉണ്ടായിരുന്നെങ്കിൽ എന്തിനാ വെറുതെ എന്നെ ഇവിടേക്ക് കൂട്ടീട്ട് വന്നത്…???

ത്രേയ രാവണിന് നേരെ കലിപ്പിച്ചു…

ഇത്രയും ധൈര്യത്തോടെ നീ ഇതിന് മുമ്പൊന്നും എന്നോട് സംസാരിച്ചിട്ടില്ലല്ലോ ത്രേയാ…. ഇപ്പോ എവിടുന്ന് കിട്ടി ഈ ധൈര്യം… അവന്മാര് പറഞ്ഞ് പഠിപ്പിച്ചതാണോ!!!

അത്രയും പറഞ്ഞ് രാവൺ ത്രേയയുടെ കൈത്തണ്ടയിൽ പിടിച്ച് അവളെ അവന്റെ നെഞ്ചോട് ചേർത്തു….. പെട്ടെന്നുണ്ടായ രാവണിന്റെ ആ പ്രതികരണത്തിൽ ത്രേയ ആകെയൊന്ന് പിടഞ്ഞു കൊണ്ട് അവനിലേക്ക് ചേർന്നു…..

അതോ…………….. ……………………. ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാണോ…!!!!

രാവൺ അവളുടെ മുഖത്തിന് നേരെ മുഖം കുനിച്ചതും ത്രേയ നിറകണ്ണുകളോടെ അവനെ തന്നെ ഉറ്റുനോക്കി നിന്നു…. അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന പുഞ്ചിരി കണ്ടതും ത്രേയ കണ്ണീര് തുളുമ്പിയ മുഖത്ത് ദേഷ്യം നിറച്ചു കൊണ്ട് അവനെ തള്ളിമാറ്റി….. പക്ഷേ അവളുടെ കൈയ്യിലെ പിടി വിടാതെ പൂർവ്വാധികം ശക്തിയോടെ വീണ്ടും അവനവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു നിർത്തി…

വിട് രാവൺ…. എനിക്ക് പോണം….!!!

ത്രേയ അവന്റെ കൈയ്യിൽ കിടന്ന് കുതറി….

പോകാം.. പക്ഷേ എനിക്ക് പറയാനുള്ളതൊക്കെ നീ കേട്ടേ പറ്റൂ… അത് കഴിയുമ്പോ നിന്നെ ഞാൻ വിട്ടേക്കാം…

ത്രേയയുടെ കുതറിമാറലുകളെ പ്രതിരോധിച്ചു കൊണ്ട് അവനവളുടെ അരക്കെട്ടോട് ചേർത്ത് പിടിച്ച് അവളെ അവനോട് അടുപ്പിച്ചു നിർത്തി….

എപ്പോഴും നിന്റെ തീരുമാനങ്ങൾ ബലംപ്രയോഗിച്ചായാൽ പോലും എന്നിൽ അടിച്ചേൽപ്പിക്കുന്നതല്ലേ നിന്റെ ശീലം… ഇവിടേം അത് തന്നെ നടക്കട്ടേ….. നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞോ…. പക്ഷേ അതൊക്കെ ഞാൻ മനസ്സിൽ ഉൾക്കൊള്ളുമെന്നുള്ള ധാരണ വേണ്ട….

ത്രേയ കടുപ്പിച്ച് അത്രയും പറഞ്ഞതും രാവണിന്റെ നോട്ടം അവളിലേക്ക് തന്നെ നീണ്ടു…..

ഞാൻ തല്ലിയതിലുള്ള ദേഷ്യാണോ… അതോ വേദ്യയെ ചേർത്ത് പിടിച്ചതിലുള്ള നീരസമോ….!!!

രാവണിന്റെ ശബ്ദത്തിൽ ഒരു ചിരി കലർന്നു….

നീ അവളെ ചേർത്ത് നിർത്തിയാലോ കെട്ടിപ്പിടിച്ചാലോ എനിക്കെന്താ…..!!!! ഇത് നിന്റെ തറവാട് നിന്റെ റൂമ്…. ഇവിടെയുള്ളവരെല്ലാം നിന്റെ ബന്ധുക്കള്…. പോരാത്തതിന് അവള് നിന്റെ ഭാവി വധുവും.. അപ്പോ ഇവിടെ നിനക്ക് ഇഷ്ടമുള്ള രീതിയിൽ ഇഷ്ടമുള്ള ആളോടൊപ്പം മനസ്സിന് തോന്നിയ പോലെ ഇടപഴകാം… അതിനെ ചോദ്യം ചെയ്യാനോ നീരസപ്പെടാനോ എനിക്ക് താൽപ്പര്യമില്ല….. ഈ ത്രേയ ജീവിയ്ക്കുന്നത് ത്രേയേടെ തീരുമാനങ്ങൾ അനുസരിച്ചാണ്… അവിടെ നിനക്കോ നിന്റെ കാമുകിയായ അവൾക്കോ യാതൊരു സ്ഥാനവുമില്ല…. അങ്ങനെയുള്ളപ്പോ നീ അവളോട് എത്ര അടുത്തിട പഴകിയാലും അതൊന്നും എന്നെ ബാധിക്കില്ല രാവൺ….!!!

ത്രേയ കടുത്ത സ്വരത്തിൽ പറയുമ്പോഴും രാവണതെല്ലാം കേട്ട് പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു….

അപ്പോ വേദ്യയോട് ഞാൻ അടുത്തിട പഴകിയാൽ നിനക്ക് യാതൊരു പ്രോബ്ലവുമില്ല….. ന്മ്മ്മ്…ഇല്ലല്ലോ ല്ലേ…!!!

ഇല്ല….

ത്രേയ അവന് നോട്ടം നല്കാതെ പറഞ്ഞു….

മുഖത്തേക്ക് നോക്കി പറയെടീ… ഞാൻ വേദ്യയെ ചേർത്ത് നിർത്തുന്നതും അടുത്തിടപഴകുന്നതുമൊന്നും നിന്നെ ബാധിക്കില്ലല്ലോ ല്ലേ…..

ഇല്ലാന്ന് പറഞ്ഞില്ലേ…. നിന്റെ മനസ്സില് തോന്നും പോലെ എങ്ങനെ വേണമെങ്കിലും നീ അവളോട് അടുത്തിടപഴകിക്കോ… അതിന് എനിക്കെന്താ…???

Ok… നിനക്ക് പ്രോബ്ലം ഒന്നുമില്ലെങ്കിൽ പിന്നെ എനിക്കെന്താ…!!!

രാവൺ ചുമൽ കൂച്ചി പറഞ്ഞു…

ആ… പിന്നെ ഒരുകാര്യം… പെട്ടെന്ന് റെഡിയായി എന്റെ കൂടെ വാ… നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്….

എവിടേക്ക്..???

അതെന്തിനാ നീ അറിയുന്നേ…. മറുചോദ്യങ്ങളൊന്നും ചോദിക്കാൻ നില്ക്കാതെ മര്യാദയ്ക്ക് റെഡിയാവാൻ നോക്ക്…… അപ്പോഴേക്കും ഞാനൊന്ന് ഫ്രഷായി വരാം…

രാവൺ ഓരോന്നും പറഞ്ഞ് ഇടത് കൈ കൊണ്ട് ഷർട്ടിന്റെ ബട്ടണുകൾ മെല്ലെ അഴിച്ചെടുക്കാൻ തുടങ്ങി…. അവന്റെ വാക്കുകളിൽ അങ്ങേയറ്റം അതൃപ്തിയോടെ നിൽക്ക്വായിരുന്നു ത്രേയ….

പെട്ടെന്ന് വേണം…!!!

രാവൺ ത്രേയയിൽ നിന്നുള്ള പിടി അയച്ച് ഷെൽഫിനരികിലേക്ക് നടന്നു….

ഞാൻ വരുന്നില്ല രാവൺ… നിന്റെ കൂടെ എവിടേക്കും ഞാൻ വരില്ല…!!!

ത്രേയയുടെ വാക്കുകൾ കേട്ട് രാവൺ നടത്തം നിർത്തി അവളിലേക്ക് നോട്ടം കൊടുത്തു…

വരില്ലെന്നോ…!!! അതെന്താ…???

അതങ്ങനെയാ….!! നിനക്കൊപ്പം എനിക്ക് വരാൻ കഴിയില്ല….!!! അങ്ങനെയൊരു യാത്രയ്ക്ക് എനിക്ക് തീരെ താൽപര്യമില്ല….!!

വാശിയാണോ…??? ആണെങ്കിൽ എന്റടുത്ത് അതൊന്നും വിലപ്പോവില്ലാന്ന് അറിയാല്ലോ നിനക്ക്….!!! നീ വാശി കാട്ടിയാൽ അതിന്റെ രണ്ടിരട്ടി വാശി കാട്ടാൻ എനിക്കറിയാം…..

അറിയാം രാവൺ…!!! എന്റെ വാശിയ്ക്ക് മേൽ അതിനിരട്ടി വാശി കാട്ടി എന്നും എന്നെ പരാജയപ്പെടുത്തിയാ നിനക്ക് ശീലം…. നിന്റെ വാശിയ്ക്ക് മുന്നിൽ എന്നും നിന്നു തന്നിട്ടേയുള്ളൂ ഞാൻ… പക്ഷേ ഇനിയും എനിക്കതിന് പറ്റില്ല….!!! എനിക്ക് ഇനിയെങ്കിലും എന്റെ ഇഷ്ടങ്ങളും,തീരുമാനങ്ങളും അനുസരിച്ച് ജീവിക്കണം….!!!

താഴെ എല്ലാവരും ചേർന്ന് ആഘോഷം പൊടിപൊടിയ്ക്ക്യല്ലേ… അവിടെ സാറിന്റെ സാന്നിധ്യത്തിന് വേണ്ടിയാണ് നിന്റെ പ്രതിശ്രുത വധു കാത്തിരിക്കുന്നത്…. അതുകൊണ്ട് പെട്ടെന്ന് ഫ്രഷായി താഴേക്ക് വരാൻ നോക്ക്…..

ത്രേയ അത്രയും പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഭാവിച്ചതും രാവൺ അവൾക്കരികിലേക്ക് നടന്നടുത്തു….

ത്രേയാ… ഞാൻ പറയുന്നത് കേൾക്ക്… മുമ്പൊക്കെ ഉണ്ടായിട്ടുള്ളത് പോലെ ഉപദ്രവിക്കാനല്ല….!!! വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിക്കില്ല ഞാൻ… പ്രോമിസ്..!!!! നീ എന്റെ കൂടെ വന്നേ പറ്റൂ…..!!!

രാവൺ അല്പം ശാന്തമായി പറഞ്ഞത് കേട്ടിട്ടും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാതെ ത്രേയ അവനെ മറികടന്ന് റൂം വിട്ട് പുറത്തേക്ക് നടന്നു…. അവള് നടന്നകന്നതും ദേഷ്യം ഉള്ളിലടക്കി ഇരുകണ്ണുകളുമടച്ച് രാവണൊന്ന് തലയാട്ടി നിന്നു….. ______________________________________

ത്രേയാ താഴേക്ക് ചെന്ന് ഏറെ നേരം കഴിഞ്ഞിട്ടും രാവണിന്റെ വരവൊന്നും ഉണ്ടായില്ല….. വേദ്യ വാച്ചിൽ നോക്കി അക്ഷമയായി നിൽക്കുന്നത് കണ്ട് വൈദിയും പ്രഭയും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു….

അപ്പോഴാണ് കൈയ്യിൽ ഒരു ബൊക്കെയുമേന്തിയുള്ള പ്രേമിന്റെ വരവ്… അവനെ കണ്ടതും അഗ്നിയുടേയും അച്ചൂന്റെയും ശന്തനൂന്റെയും മുഖത്ത് ഒരുപോലെ ദേഷ്യം നിറഞ്ഞു…. എങ്കിലും ആഘോഷത്തിന്റെ മാറ്റ് കുറയാതിരിക്കാൻ വേണ്ടി അവരത് ഉള്ളിൽ അടക്കി പിടിച്ചു നിന്നു….

എന്റെ പള്ളീ… ഇനി ആ അസുരൻ വരുമ്പോ എന്തൊക്കെ കാണേണ്ടി വര്വോ ആവോ….???

അച്ചു നെഞ്ചിൽ കൈ വച്ച് പറഞ്ഞ സമയം തന്നെ രാവൺ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു….. കാഷ്വൽ ഡ്രസ്സണിഞ്ഞായിരുന്നു അവന്റെ വരവ്… ത്രേയയിലേക്ക് തന്നെ നോട്ടം പായിച്ചാണ് അവൻ താഴേക്ക് ഇറങ്ങി വന്നത്… പക്ഷേ അവളത് കാര്യമായി mind ആക്കാനേ പോയില്ല….

ഡീ…ത്രേയേ… ദേണ്ടെടീ നിന്റെ കണവൻ നിന്നെ തന്നെ ലുക്ക് വിടുന്നു… Just ഒന്ന് mind ആക്കെടീ… പ്യാവം പയ്യൻ….തലയിലെ നട്ടും ബോൾട്ടുമൊക്കെ ഇളകി കിടക്കുന്ന ടൈ ആ…..

ത്രേയേടെ ചെവിയ്ക്ക് പണിയും കൊടുത്ത് അവളെ ശല്യപ്പെടുത്തുന്ന തിരക്കിലായിരുന്നു അച്ചു… അതെല്ലാം ശ്രദ്ധിച്ചു കൊണ്ട് രാവൺ വൈദിയ്ക്കരികിലേക്ക് ചെന്നു നിന്നു….. അപ്പോഴാണ് അവന്റെ നോട്ടം വേദ്യയ്ക്കരികെ ബൊക്കെയുമായി നിന്ന പ്രേമിലേക്ക് വീണത്….

അവനെ കണ്ട മാത്രയിൽ തന്നെ രാവണിന് അടിമുടി തരിച്ചു കയറിയെങ്കിലും അവനത് മനസ്സിൽ തന്നെ അടക്കി പിടിച്ചു കൊണ്ട് പാർട്ടിയിൽ ശ്രദ്ധ കൊടുത്തു…..

ഹേമന്തേട്ടൻ എത്തീല്ലേ ഇനി കേക്ക് കട്ട് ചെയ്യാം.. ല്ലേ പപ്പ…!!!

വേദ്യ ചുണ്ടിലൊരു പുഞ്ചിരി നിറച്ചു പറഞ്ഞതും വൈദിയതിന് സമ്മതം മൂളി….

വരൂ ഹേമന്തേട്ടാ… നമുക്ക് ഒരുമിച്ച് കേക്ക് കട്ട് ചെയ്യാം….

വേദ്യ knife രാവണിന് നേരെ ഉയർത്തി കാട്ടി പറഞ്ഞതും പ്രഭയും അതിനെ ശരി വച്ചു… പക്ഷേ രാവണിന്റെ നോട്ടം ഒരു വിജയീ ഭാവത്തിൽ പാഞ്ഞത് ത്രേയയുടെ മുഖത്തേക്കായിരുന്നു…..

ഭിത്തിയിൽ തൂക്കിയിരുന്ന തോരണങ്ങളിലെ തുണ്ട് കൈയ്യിൽ വച്ച് പിച്ചിച്ചീന്തി നിൽക്ക്വായിരുന്നു ത്രേയ… അവളുടെ മുഖത്തെ പരിഭവവും,അസൂയയും രാവൺ ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കിയൊന്ന് പുഞ്ചിരിച്ചു…..

വേണ്ട വേദ്യാ… B’day നിന്റെയല്ലേ…!! അതിന് ഞാനെന്തിനാ കേക്ക് കട്ട് ചെയ്യുന്നത്..!!! നീ തന്നെ കേക്ക് കട്ട് ചെയ്യ്…

രാവണിന്റെ ആ പറച്ചില് കേട്ടതും അച്ചുവിന്റേയും അഗ്നിയുടേയും ചുണ്ടിൽ ഒരുപോലെ ചിരി പൊട്ടി…. അത് കണ്ടതും ശന്തനുവും ചെറുതായൊന്ന് പുഞ്ചിരിച്ച് നിന്നു…. ആകെ നാണം കെട്ട പോലെ മുഖം ചുളിച്ചു നിന്ന വേദ്യയെ വൈദി തന്നെ കേക്കിന് മുന്നിലേക്ക് തിരിച്ചു നിർത്തി…..

പക്ഷേ ആ കാഴ്ചകളെല്ലാം ത്രേയയുടെ ഉള്ളിൽ ചെറുതല്ലാത്തൊരു സന്തോഷം നിറച്ചു…..

എല്ലാവരുടേയും കൈകൊട്ടലും ആശംസകളും ഏറ്റുവാങ്ങി വേദ്യ കേക്ക് കട്ട് ചെയ്യാൻ തുടങ്ങിയതും ചുറ്റിലുമുള്ള ലൈറ്റസൊക്കെ മിന്നി മിന്നി തെളിഞ്ഞു…. ഹരിണിയും,തനുവും, വസുന്ധരയും,ഊർമ്മിളയും വേദ്യയ്ക്ക് ചുറ്റിലുമായി നിരന്നു… ഓരോരുത്തരായി കേക്ക് പീസ് വേദ്യയുടെ വായിലേക്ക് തിരുകിയതും കൂട്ടത്തിൽ വലിയൊരു പീസ് കേക്ക് തന്നെ അച്ചു വേദ്യേടെ വായിലേക്ക് തള്ളി കയറ്റി വച്ചു കൊടുത്തു……

എല്ലാം കണ്ട് മുഖത്തൊരു ക്രിതൃമ ചിരിയുമായി നിൽക്കാനേ ത്രേയയ്ക്ക് കഴിഞ്ഞുള്ളൂ… എല്ലാവരും വേദ്യയ്ക്ക് മധുരം നല്കി ഒഴിഞ്ഞതും പിന്നെയുള്ള അവസരം രാവണിൽ നിക്ഷിപ്തമായി…..

വേദ്യയ്ക്ക് വേണ്ടി ഒരു പീസ് കേക്ക് കൈയ്യിലെടുത്ത് നടന്ന രാവണിനെ കണ്ടതും ത്രേയ മുഖം കൂർപ്പിച്ചു കൊണ്ട് അവനെയൊന്ന് നോക്കി നിന്നു….. പക്ഷേ ആ കാഴ്ച കണ്ട് അങ്ങേയറ്റം സന്തോഷത്തോടെ നിൽക്ക്വായിരുന്നു വേദ്യ..

രാവൺ അടുത്തേക്ക് എത്തിയതും വേദ്യ അവന് നേർക്ക് വായ തുറന്നു കാട്ടി ചെന്നു…. പക്ഷേ അവളുടെ ആ നീക്കത്തെ പാടെ തച്ചുടച്ചു കൊണ്ട് രാവണാ കേക്ക് പീസ് അവളുടെ കൈയ്യിലേക്ക് നീട്ടി പിടിച്ചു…..

പ്ഫ്ഫ്ഫ്….. ഇവള് വീണ്ടും വ്യാരി കൂട്ടുകയാണല്ലോ എന്റെ പടച്ചോനേ….!!!

അച്ചു നെഞ്ചിൽ കൈ വച്ച് ചിരിച്ചതും അഗ്നി അവനെ എന്തൊ അർത്ഥം വച്ച മട്ടിൽ കണ്ണ് കാണിച്ചു… അത് കാണേണ്ട താമസം അച്ചുവും, ശന്തനുവും ഒരുപോലെ അഗ്നിയിലേക്ക് ലുക്ക് വിട്ടു…. പിന്നെ മൂവരുടേയും നോട്ടം എല്ലാവർക്കും ജ്യൂസ് സെർവ്വ് ചെയ്തു നിന്ന കൺമണിയിലേക്കായി…

അഗ്നിയുടെ മുഖത്ത് തെളിഞ്ഞു നിന്ന ചോദ്യരൂപേണയുള്ള അംഗവിക്ഷേപങ്ങൾക്ക് കൺമണി thumbs up കാണിച്ചു കൊടുത്തു…

എല്ലാം ok ആണ്…. ഇനി പോയാലോ…!!!

അഗ്നി അച്ചൂന്റെയും ശന്തനൂന്റെയും തോളിലേക്ക് കൈ തട്ടി അവരേം വിളിച്ച് സ്റ്റെയർ കയറി….. അവരുടെ മൂവരും ഹാളിൽ നിന്ന് പോയത് ശ്രദ്ധിക്കാതെ രാവണിൽ തന്നെ നോട്ടം പായിച്ചു നിൽക്ക്വായിരുന്നു ത്രേയ…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *