… ഡോക്ടർ ലവ്……

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Aishwarya C Kumar

“ഹലോ മോളെ…”

“ആ അമ്മേ… ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുവാ…”

“നിനക്ക് തീരെ വയ്യേ… സൗണ്ട് ഓക്കേ മാറിയിരിക്കുന്നു… ഞാൻ വരണോ…??”

“ആ ബെസ്റ്റ്… കൊറോണ വാർഡിൽ അമ്മയെ ഇപ്പോൾ കയറ്റും…”

“എങ്കിലും മോളെ…”

“ചെറിയൊരു പനി… അത്രയേ ഉള്ളു… ഐ ആം ഫൈൻ…”

എന്റെ വാക്കുകൾ ഒന്നും അമ്മയ്ക്ക് ആശ്വാസമായിട്ടില്ല എന്ന് മനസിലായി… അമ്മയുടെ സൗണ്ട് കേൾക്കുമ്പോൾ തന്നെ ആൾ അവിടെ നല്ല കരച്ചിൽ ആണെന്ന് മനസിലായി…

“ഹലോ… എന്റെ പൊന്നമ്മേ ഇങ്ങനെ കരയല്ലേ… എനിക്കൊന്നുമില്ല… അമ്മ ഫോൺ അച്ഛന്റെ കൈയിൽ കൊടുത്തേ…”

അച്ഛൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ എന്റെ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു…

“ഹലോ ഐശ്വര്യ…”

“വൗ നല്ല സൗണ്ട്… ആരാ അത്…” എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി… നോക്കുമ്പോൾ രൂപക്കൂട്ടിൽ പുണ്യാളൻ… എല്ലാം വെള്ള മയം…

“ഭഗവാനെ കൊറോണ വന്നപ്പോൾ തന്നെ ഞാൻ സ്വർഗത്തിൽ എത്തിയോ…??” ഒന്നും മറുപടി പറയാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു…

“ഹലോ ഐശ്വര്യ…”

“യെസ്…”

“ഓക്കേ ആണോ… ശ്വാസതടസം ഓക്കേ തോന്നുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ പറയണം…”

“ഓക്കേ ഡോക്ടർ…”

ഓക്സിജൻ ലെവൽ ഓക്കേ നോക്കിയതിന് ശേഷം ഡോക്ടർ അടുത്ത പേഷിയെന്റിന്റെ അടുത്തേക്ക് പോയി… പക്ഷെ അത്രയും നല്ല സൗണ്ടിന്റ ഉടമയെ ഈ രൂപകൂടില്ലാതെ കാണണം എന്ന് ഉണ്ടായിരുന്നു…

പതിയെ പതിയെ എന്റെ ഉള്ളിൽ ഞാൻ ഉറക്കി കിടത്തിയ കോഴി പുറത്തേക്ക് ചാടി…

****

ആ വാർഡിൽ ആകെ ഉള്ളത് ഞാൻ അടങ്ങുന്ന 7 പേരാണ്… കോവിഡ് ഫസ്റ്റ് വെയ്‌വ് കഴിയാറായി… അതാണ് രോഗികൾ ഇത്ര കുറവ്… ഞങ്ങളെ നോക്കാൻ ഈ ആഴ്ച ഡ്യൂട്ടിയിൽ ഉള്ളത് ആ പുണ്യാളനാണ്…

ഡോക്ടറുടെ പേര് പോലും അറിയില്ല… അറിയാൻ വല്ല വഴിയുണ്ടോ എന്ന് ഞാൻ നോക്കി… കൊറോണ ഓക്കേ കഴിഞ്ഞിട്ട് വേണം ഡോക്ടറെ നേരിട്ട് ഒന്ന് കാണാൻ…

ഒരു ദിവസം ഈ ബെഡിൽ ഇങ്ങനെ കിടന്നപ്പോൾ തന്നെ ബോർ അടിച്ചു ചാവാറായി… എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായി ചിന്ത… ഇടയ്ക്ക് ഡോക്ടർ വരുന്നതാണ് ഏക ആശ്വാസം…

ഒരു ദിവസം എങ്ങനെ തള്ളി നീക്കി എന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ… വാർഡിൽ ഉള്ളവരെ ആക്റ്റീവ് ആക്കി വെക്കാൻ ഡോക്ടർ പാട്ട് പാടാൻ പറയുന്നുണ്ട്… ചിലരൊക്കെ ഡാൻസ് കളിക്കുന്നുണ്ട്… പക്ഷെ എനിക്ക് മാത്രം ഒന്നിലും താല്പര്യമില്ല… എല്ലാവരുടെയും ഡാൻസും പാട്ടുമൊക്കെ ഞാൻ നോക്കി ഇരുന്നു…

ഇടയ്ക്ക് ഡാൻസും പാട്ടൊക്കെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും… കാരണം വേറൊന്നുമല്ല നല്ലത് പോലെ പാട്ട് പാടുന്ന ഒരു പെൺകുട്ടി ഉണ്ട് ഇവിടെ… കാണാനും തരക്കേടില്ല… ഡോക്ടർ പോയി എപ്പോഴും ഇരിക്കുന്നത് അവളുടെ അടുത്താണ്… ഇതൊക്കെ കണ്ടാൽ പിന്നെ ദേഷ്യം അല്ലാതെ എന്ത് വരാൻ… എനിക്ക് കുശുമ്പ് കൊണ്ടൊന്നുമല്ലട്ടോ…. ചെറിയ ഒരു അസൂയ… നമ്മളുടെ ഡോക്ടർ നല്ല പ്രോത്സാഹനമാണ്…

ഇടയ്ക്ക് എന്നോട് വന്ന് വാ… പാട്ട് പാട് എന്നൊക്കെ പറയും… ഞാൻ ഏയ്‌ പറ്റില്ല… വയ്യ എന്നൊക്കെ മറുപടി പറഞ്ഞ് അവിടെ ബെഡിൽ തന്നെ കിടക്കും…

ഇടയ്ക്ക് ഓക്കേ ഡോക്ടർ എന്നെ നോക്കുന്നുണ്ടോ… ഉണ്ടോ… ഇനി എനിക്ക് മാത്രം തോന്നുന്നതാണോ… ഇങ്ങനെ പോയാൽ ഇവിടെ നിന്നും ഇറങ്ങുമ്പോഴേക്കും എനിക്ക് കൊങ്കണ്ണ് വരും…

ചിലപ്പോഴൊക്കെ ഡോക്ടറെ നോക്കുമ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോകുന്നു…

“അയ്യോ ഡോക്ടർ ഇത് കണ്ടാൽ എന്നെ പറ്റി എന്ത് വിചാരിക്കും ആവോ…” ബോർ അടിക്കുന്ന സമയങ്ങളിൽ ഞാൻ ഡോക്ടറെ തന്നെ നോക്കി നിൽക്കും… ആൾക്ക് മനസിലായാലും കുഴപ്പമില്ല ഞാൻ നോക്കും…

അങ്ങനെ ദിവസം കഴിയവേ ഓരോ ആളായി നെഗറ്റീവ് ആയി ഹോസ്പിറ്റലിൽ നിന്നും പോയി… ഇപ്പോൾ ഞാനും ഒരാളും മാത്രമേ ഉള്ളു…

അങ്ങനെ ഏഴാംമത്തെ ദിവസം…

“ഹലോ ഐശ്വര്യ… എന്തുണ്ട്…”

“മ്മ് ഓക്കേ ആണ്…”

“ആ ഇന്ന് ഉച്ചയാവുമ്പോഴേക്ക് തന്നെ റിസൾട്ട്‌ വരും… നെഗറ്റീവ് ആവും…”

“എങ്ങനെ എങ്കിലും നെഗറ്റീവ് ആയാൽ മതി…”

“അതെന്തേ വീട്ടിൽ പോകാൻ ഇത്രക്ക് ആഗ്രഹമായോ… ഇവിടെ തീരെ ഇഷ്ടായില്ല അല്ലേ…”

“ഏയ്‌ അങ്ങനെയല്ല…”

“പിന്നെ എന്താ താൻ ആരുടേയും കൂടെ കൂടാതെ എപ്പോഴും ബെഡിൽ തന്നെ ഇരുന്ന് സമയം കളയുന്നത്… എന്ത് പറ്റി…??”

“ഈ ഏഴാം ദിവസമാണോ ചോദിക്കാൻ തോന്നിയത്…??”

“അത്… താൻ ഭയങ്കര സീരിയസ് ആണെന്ന് തോന്നി… ഞാൻ വന്ന് വല്ലതും ചോദിച്ച് താൻ മൈൻഡ് പോലും ആക്കിയില്ലേൽ ഞാൻ നാണം കേടില്ലേ… അതാ വരാഞ്ഞത്…”

“ഓഹ്… ഞാൻ അത്രക്ക് സീരിയസ് ഒന്നുമല്ല… ആകാശം പോലും കാണാതെ ഇവിടെ ഇങ്ങനെ കിടന്നപ്പോൾ അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്തു…”

“അമ്മയെ വീഡിയോ കാൾ ഓക്കേ ചെയ്ത് കൂടെ…”

“ഞാൻ ഇങ്ങനെ കിടക്കുന്നത് കണ്ടാൽ അമ്മ ഭയങ്കര കരച്ചിൽ ആയിരിക്കും… അത് കണ്ടാൽ എനിക്ക് സഹിക്കില്ല…”

“താൻ ഓക്കേ ആണോ… സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യണോ…??”

“ഏയ്‌ വേണ്ട… ഐ ആം ഓക്കേ…”

ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ റിസൾട്ടുമായി നേഴ്സ് വന്നു… ഡോക്ടർ വേഗം പോയി റിസൾട്ട്‌ നോക്കി… ആദ്യം റിസൾട്ടുമായി പോയത് എന്റെ കൂടെ ഉള്ള ആളുടെ അടുത്തായിരുന്നു… അയാൾ നെഗറ്റീവ് ആയി…

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്തേക്ക് വന്നു…

“നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ഓക്കേ കഴിഞ്ഞാൽ ഡോക്ടറെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെന്ന്…” പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചു…

ഡോക്ടർ അപ്പോൾ എന്റെ തൊട്ടടുത്തേക്ക് എത്തി…

“എന്താ ഡോക്ടർ നെഗറ്റീവ് അല്ലേ…”

“സോറി ഐശ്വര്യ… തന്റെ പോസിറ്റീവ് തന്നെയാണ്…”

“അതെന്താ…??”

“അത് ചിലർക്ക് അങ്ങനെ ആയിരിക്കും…”

“ശേ…”

“താൻ ഡെസ്പ് ആവാതെടോ… ഞാനൊക്കെ ഇല്ലേ ഇവിടെ… അയാളുടെ ഡിസ്ചാർജ് ഫോർമാലിറ്റി ഓക്കേ തീർത്തിട്ട് ഞാൻ ഇപ്പോൾ വരാം…”

“മ്മ് ഓക്കേ…”

അമ്മയെ വിളിച്ചു ഞാൻ കാര്യം ഓക്കേ പറഞ്ഞു… അമ്മയുടെ കരച്ചിൽ തുടങ്ങും മുൻപ് തന്നെ ഞാൻ ഫോൺ കട്ടാക്കി… കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്റെ അടിത്തേക്ക് വന്നു…

“എന്താടോ വീണ്ടും ഡെസ്പ് ആയോ…”

“മ്മ്… ഇല്ല…”

“തനിക്ക് ASD ഉള്ളത് കൊണ്ടാണോ അമ്മയ്ക്ക് ഇത്ര ടെൻഷൻ…”

“മ്മ് അതെ… പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അറിഞ്ഞത് എനിക്ക് ഹാർട്ടിൽ ഹോൾ ഉണ്ടെന്ന്… മരുന്ന് കഴിച്ചാൽ മാറും എന്ന് ഡോക്ടറും പറഞ്ഞു… സോ ഇപ്പോളും മെഡിസിൻ എടുക്കുന്നുണ്ട്…”

“തന്റേത് അത്രക്ക് സീരിയസ് ഒന്നുമില്ലടോ… ഇങ്ങനെ ഓക്കേ ഉള്ളവർക്ക് സ്പെഷ്യൽ കെയർ കൊടുക്കണം എന്നെ ഉള്ളു…”

“മ്മ്… ഇതുവരെ ഞാൻ ചോദിച്ചില്ലലോ… ഡോക്ടർടെ പേരെന്താ…”

“അഭിജിത്…”

“ഓഹ്… വീട് ഇവിടെ തന്നെയാണോ…”

“അതെ ഇവിടെ ടൗണിൽ തന്നെയാണ് വീട്… തന്റെ വീടും ഇവിടെ ആണല്ലേ…”

“ഏയ്‌ അല്ല… എന്റെ ഓഫീസ് ഫ്ലാറ്റ് ആണ് ഇവിടെ… സ്വന്തം നാട് തൃശൂർ…”

“അമ്മ അച്ഛനൊക്കെ തൃശൂർ ആണോ…”

“ഏയ്‌ അല്ല… ഏട്ടന്റെ കൂടെ തിരുവനന്തപുരത്താണ്… ഏട്ടൻ അവിടെ സെറ്റലിൽഡ് ആണ്…”

“ഓഹ്… അങ്ങനെ… അല്ല ഇതെങ്ങനെ കൊറോണ വന്നു… ഓഫീസിൽ ആർകെങ്കിലും ഉണ്ടായിരുന്നോ…??”

“ഞാൻ കുറച്ചു ദിവസമായി വർക്ക്‌ ഫ്രം ഹോം ആയിരുന്നു… എന്റെ കൂടെ ഫ്ലാറ്റ് ഷെയർ ചെയുന്ന കുട്ടിയാണ് വീണ… അവൾ നാട്ടിലേക്ക് പോയിരുന്നു ഞാൻ ടെസ്റ്റ്‌ ചെയുന്നതിന്റെ രണ്ടു ദിവസം മുൻപ്… അവിടെ നിന്ന് ലക്ഷണം കണ്ടപ്പോൾ ടെസ്റ്റ്‌ ചെയ്തു… നോക്കുമ്പോൾ പോസിറ്റീവ്… അപ്പോൾ അവൾ എന്നെ വിളിച്ചു പറഞ്ഞു… ഞാനും ടെസ്റ്റ്‌ ചെയ്ത് നോക്കി… അപ്പോൾ ഇതാ എനിക്കും…”

“ഹമ്…”

“ഡോക്ടറുടെ അമ്മയും അച്ഛനുമൊക്കെ ഇവിടെ ഉണ്ടോ…”

“ഇല്ല എനിക്ക് അങ്ങനെ ആരുമില്ല… ചെറുപ്പത്തിൽ തന്നെ രണ്ടു പേരും പോയി…”

“ഓഹ് സോറി…”

“ഇറ്റ്സ് ഓക്കേ…”

അതും പറഞ്ഞ് എന്റെ അടുത്ത് നിന്നും എഴുന്നേറ്റ് ഓക്സിജൻ ലെവൽ ടെസ്റ്റർ എടുക്കാൻ പോയി…

ഇതൊക്കെ കേട്ടതോടെ എനിക്ക് അഭിയോട് ഒരുപാട് സ്നേഹം തോന്നി… എങ്ങനെ എങ്കിലും ആളുടെ സ്വരൂപം കാണണം എന്ന് വല്ലാത്ത ആഗ്രഹമായി… ഞാൻ അപ്പോൾ തന്നെ ഫോൺ എടുത്ത് ഫേസ്ബുക്കിൽ അഭിജിത് എന്ന് സെർച്ച്‌ ചെയ്തു…

“ഈശ്വര ഇത് ഒരുപാട് അഭിജിത് ഉണ്ടല്ലോ…”

“ഡോക്ടർ…”

“മ്മ് എന്തേ…”

“അഭിജിതിന്റെ ഫുൾ നെയിം എന്താ…”

“എന്തിനാണ്…??”

“അതല്ല ഡോക്ടറെ കാണാൻ വേണ്ടി…”

“എനിക്ക് ഫേസ്ബുക് ഒന്നുമില്ല…”

“അപ്പോൾ ഇൻസ്റ്റാഗ്രാമോ…?”

“അതുമില്ല…”

“ഏഹ് അപ്പോൾ ഇയാൾ ഈ ഗ്രഹത്തിൽ ഉള്ളതല്ലേ…”

“എന്ത്…??”

“ഒന്നുമില്ല…”

ചിലപ്പോൾ ആ മാസ്കിനു പിറകിൽ അഭി ചിരിക്കുന്നുണ്ടാവും… ഇടയ്ക്ക് ഓക്കേ അഭിയെ നോക്കി അങ്ങനെ ഇരിക്കും…

അങ്ങനെ അടുത്ത ദിവസമായി…

“ഐശ്വര്യ എന്റെ ഡ്യൂട്ടി കഴിഞ്ഞു… ഇനി ഇവിടെ ഹരിയാണ് ഉണ്ടാവുക… എന്റെ ബെസ്റ്റ് ഫ്രണ്ടാണ്… എന്തുണ്ടങ്കിലും അവനോടു പറഞ്ഞാൽ മതി…”

“മ്മ് ഓക്കേ…”

“ഇനി എപ്പോഴാ വരിക…??”

“നെക്സ്റ്റ് വീക്…”

“മ്മ്…”

ഒന്നും പറയാതെ അഭി അടുത്ത് തന്നെ ഇരുന്നു… അപ്പോൾ അഭിയും ഞാനും മനസ്സിൽ ഓരോന്ന് ചിന്തിച്ചു…

“ഫോൺ നമ്പർ ചോദിച്ചാലോ…??”

“ഫോൺ നമ്പർ കൊടുക്കണോ…??”

“ഏയ്‌ വേണ്ട…”

“ഏയ്‌ വേണ്ട…”

മൗനത്തിന് ശേഷം ഡോക്ടർ എന്നോട് ചോദിച്ചു…

“ഐശ്വര്യ എന്തേലും പറഞ്ഞോ…??”

“ഇല്ല… ഡോക്ടറോ…??”

“ഇല്ല…”

രണ്ട് പേരും കള്ളം പറഞ്ഞു… എന്തിനോ വേണ്ടി… അറിയില്ല…

“തനിക്ക് എന്നെ കാണാൻ വേണ്ടിയല്ലേ ഫേസ്ബുക് ഓക്കേ ചോദിച്ചത്…”

“അതെ…”

“തന്റെ നെക്സ്റ്റ് റിസൾട്ട്‌ നെഗറ്റീവ് ആവും ഉറപ്പാണ്… അപ്പോൾ തന്നെ കാണാൻ ഞാൻ വരാം… ഓക്കേ…”

“ഓക്കേ…” ആ വാക്കുകൾ ഒരാഴ്ച തള്ളിനീക്കാനുള്ള പ്രതീക്ഷ തന്നിരുന്നു…

അപ്പോൾ ഹരി ഡോക്ടർ വാർഡിലേക്ക് വന്നു…

“ടാ പോകുന്നില്ലേ…”

“ആ ഇതാ ഇറങ്ങുവാ…”

അഭി ഹരിയെ കൂട്ടി ഡോറിന്റെ അടുത്തേക്ക് പോയി…

“ടാ അത് ഐശ്വര്യ… ASDയുണ്ട്… ഒന്ന് ശ്രദ്ധിക്കണം…”

“എന്താടാ ഇതുവരെ ഇല്ലാത്ത ഒരു ശ്രദ്ധിക്കാൻ പറയുന്നത്… ഞാൻ അറിയാതെ ഇവിടെ വല്ല ലവ് ബോംബ് വീണോ…”

“പോടാ അങ്ങനെ ഒന്നുമില്ല…”

“മ്മ് മ്മ്… നടക്കട്ടെ നടക്കട്ടെ…”

“എന്റെ ഐശുനെ നോക്കണം കേട്ടല്ലോ…”

“ടാ ടാ ടാ…”

അവർ ചിരിക്കുന്നത് മാത്രമേ ഞാൻ കേട്ടുള്ളു…

“എന്നെ പറ്റി പറഞ്ഞാണോ ചിരിക്കുന്നത്… ആവോ…”

അഭി പോയപ്പോൾ വല്ലാത്തൊരു ശൂന്യത… ഓരോ ദിവസവും ഓരോ വർഷം പോലെ തോന്നി… ഹരി ഡോക്ടർ നല്ല കേയറിംഗ് ഓക്കേ ആണെങ്കിലും അഭിയുടെ സാമിബ്യം വല്ലാതെ മിസ്സ്‌ ചെയ്തു…

***

എല്ലാ ദിവസവും അഭി ഐശ്വര്യയെ പറ്റി ഹരിയെ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു…

“അല്ല മോനെ… എന്താണ് നിന്റെ മനസിലിരിപ്പ്…”

“എന്ത്… എനിക്കൊന്നുമില്ല…”

“വേണ്ട… എന്നോട് നീ കള്ളം പറയേണ്ട… ഇതുവരെ ഇല്ലാത്ത ഒരു പ്രേത്യേക കൺസെൺ ഈ ഐശ്വര്യയോടെ മാത്രം എന്താ…?”

“അത്… നീ ഭക്ഷണം ഓക്കേ കഴിച്ചോ…”

“നീ വിഷയം മാറ്റാതെ കാര്യം പറ…”

“അല്ലടാ… എന്തോ എനിക്ക് ഇഷ്ട്ടമായി അവളെ…”

“ഓഹോ… അപ്പോൾ യു ആർ ഇൻ ലവ്…”

“അവൾക്ക് ഇഷ്ട്ടമാണോ എന്നൊന്നും അറിയില്ല… പക്ഷെ എവിടെയോ ഒരു ഇഷ്ട്ടം ഉള്ളത് പോലെ തോന്നിയിട്ടുണ്ട്…”

“അതെങ്ങനെ…??”

“ഇടയ്ക്ക് അവൾ എന്നെ തന്നെ നോക്കി ഇരിക്കാറുണ്ട്… ഞാൻ നോക്കുന്നുണ്ട് എന്ന് കാണുമ്പോൾ കണ്ണെടുക്കും… പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ അടുത്ത് ഞാൻ പോയി ഇരുന്നാൽ മതി പിന്നെ ആള് ഫുൾ കലിപ്പായിരിക്കും…”

“ഓഹ് ഇതിനിടയിൽ ഇങ്ങനെയും സംഭവങ്ങൾ നടന്നോ…”

“മ്മ്… വന്നപ്പോൾ തൊട്ട് ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… പക്ഷെ അവൾ അത് അറിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല…”

“മ്മ്… അങ്ങനെയാണ് കാര്യത്തിന്റെ കിടപ്പ്…”

“മ്മ് അതെ…”

“ഞാൻ അവൾക്ക് നിന്റെ നമ്പർ കൊടുക്കണോ…??”

“ഏയ്‌ വേണ്ട… അവളുടെ ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ ഞാൻ അവളെ നേരിട്ട് കണ്ട് കാര്യം ആവതിരിപ്പിച്ചോളാം… അപ്പോൾ നമ്പറും കൊടുക്കാം…”

“മ്മ്… ഭയങ്കര പ്ലാൻ ആണല്ലോ…”

“ഹഹഹ… പോടാ…”

*****

അങ്ങനെ ഈ ആഴ്ചയും കടന്നു പോയി… ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി സാമ്പിൾ എടുത്ത് പോയിട്ടുണ്ട്…

“നാളെ കിട്ടും റിസൾട്ട്‌… ഓക്സിജൻ ലെവൽ ഓക്കേ നോർമൽ ആണ്… നാളെ എന്തായാലും നെഗറ്റീവ് ആവും…”

“ഡോക്ടർ… അഭിജിത് ഡോക്ടർ എപ്പോഴാ വരുക…??”

“ആഹാ അഭിയെ കാണാൻ ഭയങ്കര ആഗ്രഹമാണല്ലോ…??”

“എന്താണ്…??”

“ഏയ്‌ ഒന്നുമില്ല… ജസ്റ്റ്‌ പോകും മുൻപ് കാണാൻ വേണ്ടി…”

“മ്മ് നടക്കട്ടെ നടക്കട്ടെ…”

അതും പറഞ്ഞ് ഹരി പോയി…

അടുത്ത ദിവസം രാവിലെ ആയി…

“ടാ അഭി നീ പുറപ്പെട്ടോ… റിസൾട്ട്‌ ഇപ്പോൾ തന്നെ കിട്ടും… നെഗറ്റീവ് ആയാൽ പിന്നെ അധികനേരം അവൾക്ക് ഇവിടെ നിൽക്കാൻ പറ്റില്ല…”

“ഇതാടാ ഒരു അഞ്ചു മിനിറ്റ്… ഞാൻ ഇതാ എത്തി…”

“മ്മ് ഓക്കേ ഞാൻ എന്നാൽ വാർഡിലേക്ക് പോകുവാണ്… നീ അവിടേക്ക് വന്നാൽ മതി…”

“ഓക്കേ…” അതും പറഞ്ഞ് അഭി ഫോൺ കട്ടാക്കി… ഹരി വേഗം തന്നെ കിറ്റൊക്കെ അണിഞ്ഞു വാർഡിലേക്ക് എത്തി…

ഡോക്ടർ വരുന്നത് കണ്ടപ്പോൾ ഞാൻ അത് ഹരിയാണോ അഭിയാണോ എന്നറിയാൻ നോക്കി… ഡോക്ടർ നേരെ വന്നതും എന്റെ അടുത്തേക്കാണ്…

“അഭി ഒരു പത്തു മിനുട്ടിനുള്ളിൽ എത്തും… അപ്പോഴേക്കും റിസൾട്ടും റെഡി ആവും…”

“മ്മ്…” ഒരു ചിരിയോടെ ഞാൻ തലയാട്ടി…

ഒരു മിനുട്ടും അഭിയെ കാണാൻ ഉള്ള ആഗ്രഹമായിരുന്നു… വെറും ദിവസങ്ങൾ കൊണ്ട് ഒരാളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുമോ…?? അറിയില്ല… പക്ഷെ എനിക്ക് ഇഷ്ട്ടമാണ് അഭിയെ… അങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്നു…

ഒരു ഒത്തു ചേരലിനായി കാത്തിരുന്ന നിമിഷങ്ങൾ…

******

ഒരു വർഷത്തിന് ശേഷം…

ഹോസ്പിറ്റലിലെ മിക്കവരും ഹാളിൽ ഒത്തു കൂടിയിരിക്കുന്നു… വേർപ്പാടിന്റെ ഒരു വർഷത്തിൽ ഓർമ്മകൾ പങ്കിടാൻ വേണ്ടി…

അതിൽ പങ്കെടുക്കാൻ വന്ന ഡോക്ടർ ഗോപി ഹാളിന്റെ ഒരു സൈഡിൽ മാറി നിൽക്കുന്ന ഹരിയുടെ അടുത്തേക്ക് പോയി…

“ഹരിയേട്ടാ ഇതാരാ…??”

ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് ഹരി അവിടെ വെച്ച ഫോട്ടോയിലേക്ക് നോക്കി… “ഇത് എന്റെ കൂടപ്പിറപ്പായിരുന്നു… അഭിജിത്…”

“ഡോക്ടർ അഭിജിത്… അപ്പോൾ ഈ ഡോക്ടറുടെ പേരാണല്ലേ നമ്മുടെ ഒരു വാർഡിന്…”

“മ്മ് അതെ… ഒരു വർഷം മാത്രമേ ഇവിടെ ജോലി ചെയ്തിട്ടുള്ളു… പക്ഷെ ആ ദിവസങ്ങൾ കൊണ്ട് എല്ലാവർക്കും ഇഷ്ടമായി അവനെ… ഞങ്ങളുടെ അഭി…” അതും പറഞ്ഞു കൊണ്ട് ഹരി ആരും കാണാതെ കണ്ണുകൾ ഒപ്പി…

“സോറി ഹരിയേട്ടാ… ഞാൻ…”

“ഏയ്‌ ഒന്നുമില്ലടാ… ആർക്കും ഒരു കണ്ണുനീർ നനവോടെ അല്ലാതെ അവനെ ഓർക്കാൻ കഴിയില്ല… അത്രക്ക് ഇഷ്ടായിരുന്നു അവനെ… മരിക്കുന്നതിന്റെ അഞ്ചു മിനുറ്റ് മുൻപ് പോലും എന്നോട് സംസാരിച്ചതാണ് എന്ന് ഓർക്കുമ്പോൾ…”

“ഹരിയേട്ടാ…”

“അവനെ എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ല… അവൻ ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം… അത്കൊണ്ട് ഇതൊന്നും കണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല… ഞാൻ ക്യാന്റീനിൽ ഉണ്ടാവും…”

“ഞാനും വരുന്നു…”

“മ്മ് വാ…”

ഗോപിയും ഹരിയും കൂടി കാറ്റീനിലേക്ക് പോയി… രണ്ടു കോഫി വാങ്ങി അവിടെ ഒരു ടേബിളിൽ ഇരുന്നു…

“ഹരിയേട്ടാ… ഈ സമയത്ത്‌ ചോദിക്കാൻ പാടുണ്ടോ എന്നും അറിയില്ല… അഭി എങ്ങനെയാണ് മരിച്ചത്…”

ഒന്നും പറയാതെ ഹരി കോഫിയിലേക്ക് നോക്കി ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഹരി പറഞ്ഞു തുടങ്ങി…

“ഞാൻ വാർഡിൽ ഡ്യൂട്ടിയിൽ ആയിരുന്നു… ഇപ്പോൾ അവന്റെ പേരിട്ടിരിക്കുന്ന അതെ വാർഡിൽ…”

****

അഭിക്ക് വേണ്ടി ഞാൻ കാത്തിരുന്നു… പത്തു മിനിറ്റ് കഴിഞ്ഞും അവൻ വന്നില്ല… വാർഡിൽ ഉള്ള ലാൻഡ് ലൈനിൽ നിന്ന് അവന്റെ നമ്പറിലേക്ക് ട്രൈ ചെയ്തു… നോക്കുമ്പോൾ സ്വിച്ചഡ് ഓഫ്…

“ഇവന് ഇതെന്താ പറ്റിയത്…??”

അപ്പോൾ ദേവിക സ്റ്റെപ് ഓടി കയറിയത് കാരണം കിതച്ചുകൊണ്ട് എന്നോട് ഒരു കാര്യം പറഞ്ഞു…

ഞാൻ കേട്ടത് കള്ളം ആവണം എന്ന് ഉറപ്പിക്കാൻ വേണ്ടി ഞാൻ ഒന്നുടെ ചോദിച്ചു…

“എന്ത്…??”

“ടാ അഭി… ആക്‌സിഡന്റ് ആയിട്ട് ക്യാഷുംവാലിറ്റിയിൽ കൊണ്ട് വന്നേക്കുവാ…”

പിന്നെ ഒന്നും ചിന്തിക്കാതെ ഞാൻ വേഗം ഡ്രസ്സിംഗ് റൂമിൽ പോയി പിപിഈ കിറ്റ് വലിച്ചു കീറി കളഞ്ഞു കൊണ്ട് ക്യാഷുംവാലിറ്റിയിലേക്ക് ഓടി…

ഞാൻ ചെന്ന് നോക്കിയപ്പോൾ അവനിൽ ചെറിയൊരു ജീവന്റെ തുടിപ്പുണ്ടായിരുന്നു… പക്ഷെ തലക്ക് സരമായ പരിക്ക് പറ്റിയിരുന്നു…

ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായിരുന്നു… ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു പക്ഷെ അഞ്ചു മിനിറ്റിൽ കൂടുതൽ അവന്റെ ജീവൻ നിലനിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല…

അവന്റെ മരണം എന്നെ വല്ലാതെ തളർത്തി… നിയന്ത്രണം വിട്ട് വന്ന ലോറി കാറിലേക്ക് ഇടിച്ചു കയറി ഡോക്ടർ അന്തരിച്ചു എന്ന വാർത്ത അടുത്ത ദിവസത്തെ പത്രങ്ങളിൽ വന്നു…

അവന്റെ മരണാനന്തര ചടങ്ങുകൾ ഓക്കേ ഞാനും ഇവിടെ ഉള്ളവരും ഓക്കേ കൂടി ചെയ്തു… അവന് ഇതൊന്നും ചെയ്യാൻ ആരുമില്ല… അവന് എല്ലാം ഞങ്ങൾ ആയിരുന്നു…

****

അത് പറഞ്ഞു കഴിഞ്ഞതും ഹരി പൊട്ടി കരഞ്ഞു…

“ഹരിയേട്ടാ… പ്ലീസ്… കാം ഡൌൺ…”

“മ്മ്…”

ഹരി ടവൽ എടുത്ത് മുഖം ഓക്കേ തുടച്ചു… നേരെ വാഷ്ബേസിനിൽ പോയി മുഖം കഴുകി…

“വീണ്ടും പഴയതെല്ലാം ഓര്മിപ്പിച്ചല്ലേ…”

“ഇന്ന് അവനെയും അവളെയും ഓർക്കാതെ ഇരിക്കാൻ പറ്റില്ല…”

“അവളോ…?? ആരാ അത്…”

“ഓഹ് അത്… ആ സമയത്ത് കോവിഡ് പോസിറ്റീവ് ആയിട്ട് ഒരു പെൺകുട്ടി ഉണ്ടായിരുന്നു… ഐശ്വര്യ… അവന് അവളെ ഭയങ്കര ഇഷ്ട്ടമായിരുന്നു… അത് പറയാൻ വേണ്ടിയായിരുന്നു അവൻ വന്നത്… പക്ഷെ അവളോട് പറയാൻ പറ്റാതെ… അവൻ…”

“അപ്പോൾ അവൾക്ക് അറിയില്ലേ അഭിക്ക് അവളെ ഇഷ്ട്ടമായിരുന്നു എന്ന്…”

“ഇല്ല…”

“ഹരിഏട്ടൻ ഒരിക്കലും പറഞ്ഞില്ലേ അത്…??”

“അതിന് അത് കേൾക്കാൻ അവളും ഉണ്ടായിരുന്നില്ല…”

“എന്ത്…???”

“അതെ… അന്ന് തന്നെ അവളും മരണപ്പെട്ടു…”

“വാട്ട്‌… ബട്ട്‌ ഹൗ…”

******

അഭിയുടെ കർമങ്ങൾ കഴിഞ്ഞിട്ടും ഒരാഴ്ച ഞാൻ ലീവ് എടുത്ത്… എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക്‌ എടുക്കണം എന്ന് എനിക്ക് തോന്നി… അപ്പോഴാണ് ഞാൻ ഐശ്വര്യയെ പറ്റി ഓർത്തത്…

അഭിയുടെ കാര്യം അറിഞ്ഞപ്പോൾ അവളെ ജസ്റ്റ്‌ ഒന്ന് നോക്കിയിട്ട് ഇറങ്ങി ഓടിയതാണ്… ദേവികയാണ് പിന്നെ അവിടെ ഡ്യൂട്ടി നോക്കിയത്… അവളുടെ റിസൾട്ട്‌ നെഗറ്റീവ് ആയോ എന്ന് അറിയാൻ വേണ്ടിയും അത് പോലെ അഭി മരിച്ചത് അവൾ അറിഞ്ഞോ എന്നറിയാനും ഞാൻ അവളെ വിളിച്ചു…

“ഹലോ ദേവി…”

“ആ ഹരി… നീ ഓക്കേയാണോ…”

“മ്മ്…”

“നീ ഭക്ഷണം ഓക്കേ നേരത്തിന് കഴിക്കുന്നുണ്ടോ…”

“ആ… ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാണ്…”

“എന്താടാ…”

“ഞാൻ അവിടെ നിന്ന് വന്നപ്പോൾ വാർഡിൽ ഒരു പേഷ്യന്റ് ഉണ്ടായിരുന്നു… ഒരു ഐശ്വര്യ… അവൾക്ക് നെഗറ്റീവ് ആയി പോയോ…??”

“ഏത് ആ ASD കേസ് ആണോ…”

“അതെ…”

“അവൾ നെഗറ്റീവ് ആയി… പക്ഷെ…”

“അവൾ നമ്മളെ ഓക്കേ വിട്ട് പോയി…”

“നീ എന്താ ഈ പറയുന്നത്… ഒരു പ്രശ്നവും ഇല്ലാതെ ഇരുന്ന ആളായിരുന്നല്ലോ… ഓക്സിജൻ ലെവൽ ഒക്കേ പെർഫെക്ട് ആയിരുന്നല്ലോ…”

“അത്…”

“പറ ദേവി… എന്താ അന്ന് സംഭവിച്ചത്…??”

“അവൾ നീ ആതിപിടിച്ച് ഓടുന്നത് അവൾ കണ്ടിരുന്നു… അപ്പോൾ അവൾ എന്നെ അടുത്തേക്ക് വിളിച്ചു… എന്നിട്ട് എന്താ ഹരി ഡോക്ടർ ഓടിയത് എന്ന് ചോദിച്ചു…”

“നീ അഭിടെ കാര്യം പറഞ്ഞോ…”

“അതെ ടാ… എന്നോട് അറിയാതെ ഇവിടെ ഉള്ള ഒരു ഡോക്ടർക്ക് ആക്‌സിഡന്റ് ആയി… കുറച്ചു സീരിയസ് ആണ്… ഇവിടെ ക്യാഷുംവാലിറ്റിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ എന്ന് പറഞ്ഞു പോയി… അപ്പോൾ അവൾ ഡോക്ടറുടെ പേര് ചോദിച്ചു… ഞാൻ അഭിജിത് എന്നും പറഞ്ഞു… അത് കഴിഞ്ഞ് ഞാൻ എല്ലാരുടെയും റിപ്പോർട്ട്‌ നോക്കുമ്പോഴാണ് ഐശ്വര്യക്ക് ASD ആണെന്ന് അറിഞ്ഞത്… അത് കണ്ടതും അവളെ നോക്കിയപ്പോൾ ഐശ്വര്യ വേദന കൊണ്ട് പിടയുകയായിരുന്നു… അപ്പോൾ തന്നെ ചീഫ് ഡോക്ടറെ ഓക്കേ വിളിച്ചു AED ഓക്കേ ചെയ്തു പക്ഷെ രക്ഷിക്കാൻ ആയില്ല…”

“ഓഹ് ഗോഡ്… അവനെ ഒന്ന് കാണാൻ പോലും കഴിയാതെ… അവന്റെ ഇഷ്ട്ടം അറിയാതെ അവൾ…”

“ഹരി നീ എന്താ ഉദ്ദേശിക്കുന്നത്…”

“ദേവി ദേ വെർ ഇൻ ലവ്…”

“അയ്യോ… അപ്പോൾ അതാണോ അവന്റെ ആക്‌സിഡന്റ് അറിഞ്ഞപ്പോൾ അവൾക്ക് അറ്റാക്ക് വന്നത്…”

“മ്മ്… ഭൂമിയിൽ ഒന്നിക്കാൻ പറ്റാത്തവർ സ്വർഗത്തിൽ ഒന്നിക്കട്ടെ…”

******

“ഓഹ്… മുഖം ശെരിക്ക് ഒന്ന് കാണുക പോലും ചെയ്യാതെ… ഇഷ്ട്ടം തുറന്ന് പറയാതെ ഇത്രയ്ക്ക് ടീപ്പായി ആർകെങ്കിലും സ്നേഹിക്കാൻ പറ്റുമോ…”

“പറ്റുമെന്ന് അവർ തെളിയിച്ചില്ലേ…”

“മ്മ് അതെ…”

കോഫി കുടിച്ചു കൊണ്ട് ഹരി ചിലതൊക്കെ ഓർത്തെടുത്തു…

******

“ഐശ്വര്യയുടെ സംസ്ക്കാരം ഇവിടെ വെച്ചു തന്നെയാണ് നടത്തിയത് എന്ന് ഞാൻ അറിഞ്ഞു… അങ്ങനെ 40 ദിവസം കഴിഞ്ഞ് അഭിയുടെ അസ്ഥി ഒഴുക്കാൻ പോയി… അവന്റെ കർമ്മം ചെയ്യാൻ പോയപ്പോൾ തൊട്ടടുത്തുള്ള ഒരു കുടുംബത്തിൽ നിന്ന് ഒരു ആള് കർമ്മം ആർക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഐശ്വര്യ എന്ന പേര് പറയുന്നത് കേട്ടു… അപ്പോൾ ഞാൻ വേഗം അവരുടെ അടുത്തേക്ക് പോയി…”

“ഞാൻ ഹരി നിങ്ങൾ ഐശ്വര്യയുടെ…”

“ഏട്ടനാണ്…”

“ഐശ്വര്യ കെയർ ആൻഡ് കെയർ ഹോസ്പിറ്റലിൽ അഡ്‌മിറ്റെഡ് ആയിരുന്നോ…??”

“അതെ അവിടെ നിന്നാണ് മരണപ്പെട്ടത്…”

“ഓഹ്…”

“നിങ്ങൾ…??”

ഞാൻ അവളെ കുറച്ചു ദിവസം ചികിൽസിച്ചിരുന്നു…”

“മ്മ്…”

“ശെരി എന്നാൽ കർമ്മം ചെയ്തോളു…” അവർ കർമ്മം ചെയ്തിനു തൊട്ടടുത്ത് നിന്ന് ഞാനും അഭിക്ക് വേണ്ടി ചെയ്തു… അവസാനം ഞാനും ഐശ്വര്യയുടെ ഏട്ടനും കൂടി ഒരുമിച്ച് കടലിൽ പോയി അസ്ഥി ഒഴുകി…

കടലിൽ രണ്ട് കുടങ്ങളും ഒരുമിച്ച് ഒഴുകി പോയി… അത് പോലെ ഒരുമിച്ച് മുങ്ങിയും…

*****

മരണം ചിലപ്പോൾ വേർപിരിക്കും മറ്റു ചിലപ്പോൾ കൂട്ടി ചേർക്കും… ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ ചിലപ്പോൾ കാലനും നടത്തി തരും…

ലൈക്ക് കമന്റ് ചെയ്യണേ….

രചന: Aishwarya C Kumar

Leave a Reply

Your email address will not be published. Required fields are marked *