പാർട്ടിക്ക് വന്ന ഓൾടെ കൂട്ടുകാരികൾടെ കൂട്ടത്തിൽ കണ്ടതാണു ഞാനാ നീലച്ചുരിദാറുകാരിയെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സോളോ-മാൻ

പെങ്ങളൂട്ടീടെ ബേർഡെ പാർട്ടിക്ക് വന്ന ഓൾടെ കൂട്ടുകാരികൾടെ കൂട്ടത്തിൽ കണ്ടതാണു ഞാനാ നീലച്ചുരിദാറുകാരിയെ…

അന്നവൾ അവിടുന്ന് തിരിച്ചു പോകും വരെ എന്റെ കണ്ണുകൾ അവളിലായിരുന്നു.. കൂട്ടത്തിലൊരു പാവത്താനെ പോലെ.. ഒടുക്കം നിന്ന നിൽപ്പിൽ എന്റെ ഹൃദയത്തിലേയ്ക്ക് കുളിർ മഴ പെയ്യിച്ച് എന്നെ കൊതിപ്പിച്ച് പണ്ടാറടക്കി ഓളങ്ങ് പോയി.. എല്ലാ ആങ്ങളമാരേം പോലെ ഞാനും പെങ്ങളൂട്ടീടെ അടുത്തേയ്ക്ക് ഒലിപ്പിച്ച് പോയി..

“ഡീ ആൻസീ..ഇച്ചായനൊരു കാര്യം ചോയ്ച്ചാ നീ കലിപ്പാകുവോ..”

“ഹാ..ആ നീലച്ചുരിദാറുകാരിയെ പറ്റിയാണേൽ അമ്മച്ചിയാണേ കലിപ്പാകും..” ങെ..ഇതെങ്ങനെ ഇവളറിഞ്ഞു.. എന്റെ മൂഞ്ചിയ നിപ്പ് കണ്ടിട്ടാവണം ഓളു പറഞ്ഞു.. “ഞാനെങ്ങനെ അറിഞ്ഞൂന്നല്ലെ..ചത്താലും ഇങ്ങടെ കണ്ണ് കോഴിക്കൂട്ടിലേ ഇണ്ടാകൂന്ന് നിക്കറിയാം.. ഓളെന്നെ വിളിച്ചിരുന്നു..ഇച്ചായന്റെ നോട്ടത്തിൽ ഓൾക്ക് ഗർഭം വന്നൂന്നും പറഞ്ഞ്.. എന്തൂട്ട് നോട്ടമാ ഇച്ചായാ..ആളെ നാറ്റിക്കാൻ..” ശ്ശെടാാ..എന്തൊരു കഷ്ടാണെന്ന് നോക്കിക്കെ..ഇമ്മടെ കാര്യത്തീ സ്വന്തം പെങ്ങൾക്ക് പോലും നല്ല അഭിപ്രായാണു.. ഇനീം ഓളോട് ഓരോന്ന് ചോദിച്ചാ ഓളു കാറിക്കൊണ്ട് അമ്മച്ചിയോട് പറയും..അമ്മച്ചി അപ്പച്ചനോട് പറയും..അപ്പച്ചൻ എന്നോട് പറയും..അതും നല്ല പുളിച്ചത് പറയും.. വേണ്ട..ഇപ്പൊഴേ കുഴിച്ച് മൂടിയേക്കാം.. കുറച്ചു കാലം മുന്നേ വരെ ഒരുത്തി ഇണ്ടാർന്നു.. സാറാ മേരീ കുര്യൻ.. അന്ന് ക്യാമ്പസീന്ന് ഓളെന്നോട് പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു.. എന്റെ ബുള്ളറ്റീന്റെ പിറകിൽ എന്നേം കെട്ടിപ്പിടിച്ച് കറങ്ങുമ്പൊ ഓളു പറഞ്ഞു.. “ഇച്ചായാ..ഇമ്മക്കെന്നും ഇങ്ങനെ നാടു ചുറ്റണം..എന്നിട്ട് ഇച്ചായന്റെ സിക്സ് പാക്കിൽ വട്ടം പിടിച്ച് നിക്കിങ്ങനെ മയങ്ങണം..” പഠിപ്പൊക്കെ ഏതാണ്ട് തീരും വരെ ഓളെന്നേം കൂട്ടി കറങ്ങി.. ഒടുക്കം എന്നേം ചുറ്റിച്ച് നൈസായി ഓളങ്ങ് പോയി.. ഞാനാരായി..സോമനായി.. ഈ പ്രണയമെന്ന് പറയണ സാധനമുണ്ടല്ലൊ വല്ലാത്തൊരു എടങ്ങേറാണു.. കയ്ച്ചിട്ട് എറക്കാനും പറ്റൂലാ,മധുരിച്ചിട്ട് തുപ്പാനും തോന്നൂല..ഇമ്മടെ തൊണ്ടേൽ കെടന്ന് ഇങ്ങനെ ശ്വാസം മുട്ടിക്കും.. ഇനിയീ പെമ്പറന്നോത്തികൾക്ക് ഇതു വല്ലോം ഉണ്ടോ..ഉം,,ഉം.. അവരു ദാണ്ടെ നീട്ടി തുപ്പീട്ട് പുഷ്പം പോലങ്ങ് പോകും…

അന്നു ഞാൻ ശപഥം ചെയ്തതാണു.. ഇനി ഇമ്മടെ വണ്ടീന്റെ പിറകിൽ ഒരു പെണ്ണിന്റേം കുണ്ടി വെപ്പിക്കത്തില്ലാന്ന്.. പക്ഷെ എന്താന്നറീല..നല്ല സൈസ് പെമ്പിള്ളാരെ കാണുമ്പൊ കണ്ണങ്ങനെ പിടയ്ക്കും..നെഞ്ചങ്ങനെ കൊതിക്കും.. അതും ഒരു തരം അസുഖമാണു.. പക്ഷെ ഇതങ്ങനല്ല..ഇവളെ നിക്ക് വല്ലാണ്ടങ്ങ് പിടിച്ചു..

പെങ്ങളൂട്ടിയെ കുപ്പീലാക്കാൻ വല്ല്യ പാടാണു..വേറെ വല്ല വഴീം നോക്കണം.. അങ്ങനെ വഴി നോക്കി വഴി നോക്കി എത്തീത് ഓൾടെ വീടിനു മുന്നിലെ വഴീലും.. പക്ഷെ അവിടെ എത്തീതും ഞാനാകെ സ്റ്റക്കായിപ്പോയി.. ഓല മേഞ്ഞ ഒരു ചെറിയ കൂരയാണു.. ഞാൻ പോകുമ്പൊ ഒരു പഴയ പാവാടേം കുപ്പായൊക്കെ ഇട്ട് അവൾ അലക്കിയ തുണി നീർത്തി ഇടുന്നു.. എന്നെ കണ്ടതും ഓളാകെ വല്ലാതായി..അതൊക്കെ അവിടെ ഇട്ടേച്ച് വീടിനുള്ളിലേയ്ക്ക് വലിഞ്ഞു.. ഞങ്ങളൊക്കെ ഏതാണ്ട് നല്ല സൌകര്യത്തിൽ വളർന്നോരാണു.. എനിക്കുറപ്പായിരുന്നു എന്റെയാ കടന്നു പോക്ക് അവളിൽ വല്ലാത്തൊരു അഭിമാനക്ഷതം തന്നെ തീർത്തിട്ടുണ്ടാകുമെന്ന്.. വീട്ടിലെത്തീതും എന്നേം കാത്തെന്ന പോലെ പെങ്ങളൂട്ടി നിക്കുന്നു.. ഓൾടെ മുഖമാണേൽ കടന്നലു കുത്തിയ മാതിരി വീർത്തിട്ടുണ്ട്.. സംഭവം ന്യൂസിങ്ങാട് എത്തീണ്ട്.. ഞാൻ നൈസായ്ട്ട് ഉള്ളീൽക് വലിയാൻ നോക്കുമ്പൊ പെങ്ങളൂട്ടി മുരണ്ടു.. “ഇച്ചായനൊന്ന് നിന്നേ..” ഞാനൊന്നും അറിയാത്ത ഭാവം നടിച്ചു.. “എന്തേ ഡീ..” “ഇച്ചായൻ സ്റ്റെല്ലേടെ വീട്ടിൽക് പോയിണ്ടാർന്നൊ..” “ഹെയ്..ഞാനതുവഴി പോയപ്പൊ കണ്ടാർന്നു..എന്തേ..” “ഇച്ചായാ..അതൊരു പാവമാണു..ആ ചെറിയ കൂരയിൽ നിന്നും ഒരുപാടു സ്വപ്നങ്ങളും മനസ്സിൽ നിറച്ചാണു അവൾടെ ഓരോ നിമിഷങ്ങളും..

നിങ്ങൾ എല്ലാ പെണ്ണിന്റേം പിറകേ നടക്കണ പോലെ അതിന്റെ പിറകേ ചെല്ലണ്ട..അത് ജീവിച്ചു പോയ്ക്കോട്ടേ ഇച്ചായാ..പ്ലീസ്..” പെങ്ങളൂട്ടി അങ്ങനൊക്കെ പറഞ്ഞപ്പൊ എന്തോ പോലൊക്കെ ആയി..

അന്ന് കിടക്കുമ്പൊ തലങ്ങും വിലങ്ങും ആലോചിച്ച് ഞാനൊരു തീരുമാനത്തിലെത്തി.. കാലത്തെ എഴുന്നേറ്റ് റെഡിയായി പെങ്ങളൂട്ടിയെ വിളിച്ച് വണ്ടീൽ കേറ്റി..

നേരെ അവർടെ കോളേജ് ഗെയിറ്റിനു മുന്നിൽ ഓൾടെ വരവിനായ് കാത്തിരുന്നു.. ഒടുക്കം പത്തരയ്ക്കുള്ള ബസ്സിനു പത്തര മാറ്റോടെ ദാണ്ടെ വരുന്നു പെണ്ണ്.. അവളെ അരികിൽക്ക് വിളിച്ച് പെങ്ങടെ മുന്നീ നിർത്തി ഞാനത് ചോദിച്ചു.. “സ്റ്റെല്ല..വേറൊന്നും നോക്കേണ്ട…എന്റെ പെങ്ങളൂട്ടിക്കൊരു നാത്തൂനായിട്ടും,എന്റെ വണ്ടീ മേൽ കുണ്ടി വെച്ച് നാടു ചുറ്റാനും നിനക്ക് സമ്മതാണോ..” അപ്രതീക്ഷിതവും,മ്യാരകവുമായ എന്റെ ചോദ്യം കേട്ട് രണ്ടാളും കിളി പോയി നിക്കുവാണു.. ഇച്ചായൻ ദാണ്ടെ സ്റ്റൈലായ്ട്ട് ബുള്ളറ്റീ കേറി പട പടേന്ന് രണ്ടു പൊട്ടിച്ചു.. “ഉത്തരം എന്തായാലും ഇപ്പൊ പറയണ്ട..പെങ്ങളൂട്ടിയോട് പറഞ്ഞു വിട്ടേരെ..ആം വൈറ്റിങ്ങ്..” ബാക്ഗ്രൌണ്ടിൽ വിക്രം വേദേലെ മ്യാരക ട്യൂണും ഇട്ട് ഇച്ചായൻ തെറിച്ചു.. ഓൾടെ സമ്മതോം കിട്ടി അപ്പനേം അമ്മച്ചിയേം കൂട്ടി മനസ്സമ്മതോം കുറിച്ച് തിരിച്ചു വരണ വരവിൽ സാറാ മേരീ കുര്യനെ ഒരു വട്ടം കൂടി ഞാൻ കണ്ടു.. വീപ്പക്കുറ്റി പോലുള്ള ഒരു ചങ്ങായിന്റെ കൂടെ അഞ്ചാറു ട്രോഫിയൊക്കെ ആയി ഓളങ്ങനെ ഫാമിലി പാക്കുമായി നടക്കുവാണു..

ഞാനെന്റെ സിക്സ് പാക്ക് ഒന്നൂടൊന്ന് ടൈറ്റാക്കി ഓളെ നോക്കിയൊന്ന് ഇളിച്ചു.. അപ്പൊ ഓൾടെ മോന്തേടെ ഒരു അതുണ്ടല്ലൊ..ഒന്നു കാണേണ്ടതാണു.. അതോടെ ഇച്ചായനു കിട്ടിയ ആ തേപ്പിന്റെ ക്ഷീണങ്ങട് മാറിക്കിട്ടി.. പിന്നെ വീട്ടിലെത്തി പെങ്ങളൂട്ടിയോട് രണ്ട് ഡയലോഗൂടി പറഞ്ഞു..

“ഡീ കൊച്ചെ,നിന്റിച്ചായൻ ആളു കോഴിയൊക്കെ തന്നാാ..പക്ഷെ മോഹം കൊടുത്തേച്ച് ഇട്ടേച്ചു പോകില്ല..ദാണ്ടെ ഇതുപോലെ കൂടയങ്ങ് കൂട്ടും..” അപ്പൊ പറഞ്ഞു വരുന്നത് പ്രണയിക്കുന്നതല്ല തെറ്റ്..ഒരുപാട് മോഹങ്ങളൊക്കെ കൊടുത്ത് ഇട്ടേച്ചു പോകുന്നതാണു തെറ്റ്…ശുഭം

രചന: സോളോ-മാൻ

Leave a Reply

Your email address will not be published. Required fields are marked *