എല്ലാം പെൺകുട്ടികൾക്കും ഉള്ളതല്ലേ ഇത്…. നീ ഇങ്ങനെ കിടന്നു കരഞ്ഞു ബഹളം വെക്കുന്നെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആമി

“എല്ലാം പെൺകുട്ടികൾക്കും ഉള്ളതല്ലേ ഇത്…. നീ ഇങ്ങനെ കിടന്നു കരഞ്ഞു ബഹളം വെക്കുന്നെ… പെണ്ണായാൽ ഇതൊക്കെ സഹിക്കണം അല്ലാതെ ഇങ്ങനെ കരയുകയല്ല വേണ്ടത് “എല്ലാം മാസത്തേതും പോലെ മാസമുറവരുമ്പോൾ ഞാനിങ്ങനെ കരയാറുള്ളത് പതിവാണ്. അമ്മ ഇതുപോലെ എന്നെ വഴക്കിടാനും തുടങ്ങും.

“മനപ്പൂർവം കരയുന്നതു അല്ല അമ്മേ… വേദനകൊണ്ടാണ്… അല്ലാതെ ഇതു അഭിനയം അല്ല “ഞാൻ അടുക്കളയിൽ നിലത്തു തറയിൽ കുത്തിയിരുന്നു. ഊണ് മുറിയിൽ കഴിച്ചുകൊണ്ട് ഇരുന്ന എന്റെ അനുജൻ ജിത്തു എന്റെ പദം പെറുക്കിയുള്ള കരച്ചിൽ കേട്ട് അടുക്കളയിലേക്കു വന്നു എന്റെ അടുത്ത് ഇരുന്നു.

“അമ്മേ…. ചേച്ചിയെ ആശുപത്രിൽ ഒന്ന് കൊണ്ടുപോയി കൂടെ.. എല്ലാം മാസവും ചേച്ചി ഇങ്ങനെ വേദനകൊണ്ട് കരയുന്നത് ഞാൻ കാണുന്നതാണ്… പാവം… കരഞ്ഞു കരഞ്ഞു കണ്ണൊക്കെ വീങ്ങി “ജിത്തു എന്റെ അവസ്ഥ കണ്ടു പറഞ്ഞു. അവൻ എന്നേക്കാൾ ആറു വയസ് ഇളയതാണ്. അവനത് പറഞ്ഞതും അമ്മ അവനെ നോക്കി.

“നീ കോളേജിൽ പോകാൻ നോക്ക് ജിത്തു.. “അമ്മ അത് പറഞ്ഞതും അവനെന്നെ നോക്കി.

‘ജിത്തു ”

“എന്താ ചേച്ചി ”

“നീ വരുമ്പോൾ മെഡിക്കൽ സ്റ്റോറിൽ നിന്നും ചേച്ചിക്ക് വേദനക്ക് ഗുളിക കൊണ്ടുവരാണെടാ “ഞാൻ അത് പറഞ്ഞതും അമ്മ ദേഷ്യപ്പെട്ടു.

“അവനൊരു ആണാണ്… നിനക്ക് വേറെ ഒരു പണിയും ഇല്ലേ ആമി. പോയ്‌ കിടക്കു കുറച്ചു നേരം “അമ്മയത് പറഞ്ഞതും ഞാൻ മുറിയിൽ പോയി കിടന്നിട്ട് കിടക്കാൻ വയ്യാ. ഞാൻ മുറിയുടെ നടന്നു. പെട്ടെന്നാണ് അവൻ കതകിൽ കൊട്ടിയതു.

“ചേച്ചി… കതക് തുറക്ക്… ഞാൻ ഗുളിക വാങ്ങി. ഇത് ഭക്ഷണം വല്ലോം കഴിച്ചിട്ട് കഴിക്കാവൂ… എനിക്ക് കാണാൻ വയ്യ ചേച്ചി ഇങ്ങനെ കരയുന്നത് കാണാൻ “അവൻ അത് പറഞ്ഞപ്പോൾ അമ്മ എന്നെ നോക്കി.

നമ്മളെ മനസ്സിലാക്കുന്ന ഒരു സഹോദരൻ, ഭർത്താവ്, അച്ഛൻ എന്നി വ്യക്തികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടേൽ അതിൽപരം ഭാഗ്യം മറ്റൊന്നും ഇല്ല.

രചന: ആമി

Leave a Reply

Your email address will not be published. Required fields are marked *