നീ ഇതു എവിടെ നിന്നാ എടുത്തേ നന്ദു … പപ്പയുടെ ബാഗിൽ നിന്ന് .. എന്താ പപ്പാ ??? പപ്പ എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചതായിരുന്നല്ലേ..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആഷിത സാജ്

പപ്പയെയാണ് എനിക്കിഷ്ടം

പപ്പാ .. പുതിയ കമ്മൽ എനിക്ക് ഒരുപാടു ഇഷ്ടമായിട്ടോ … അമ്മേ .. ‘അമ്മ കണ്ടിരുന്നോ പപ്പ എനിക്ക് വാങ്ങിയ പുതിയ കമ്മൽ …

നീ ഇതു എവിടെ നിന്നാ എടുത്തേ നന്ദു … പപ്പയുടെ ബാഗിൽ നിന്ന് .. എന്താ പപ്പാ ??? പപ്പ എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചതായിരുന്നല്ലേ..

നന്ദു നീ അത് ഇങ്ങു ഊരിക്കെ … അത് നിനക്ക് വാങ്ങിയതല്ല .. ഞാൻ മറ്റൊരാൾക്ക് ബര്ത്ഡേ ഗിഫ്ട് വാങ്ങിയതാ.. ആ ബർത്ഡേയ് പാർട്ടിക്ക് പോകുവാ ഞാൻ ..നീ കളിക്കാതെ അത് അഴിച്ചു താ ..

ഇല്ല പപ്പാ. ഇത് ഞാൻ തരില്ല .. ഇത് എനിക്ക് ഒരുപാടു ഇഷ്ടമായി.. പപ്പാ വേണെങ്കിൽ വേറെയൊന്നു വാങ്ങി കൊടുത്തോ ..

നിന്നോട് മര്യാദക്ക് പറഞ്ഞാൽ തരില്ലേ .. അയ്യോ തല്ലല്ലേ പപ്പാ… ഞാൻ ഊരിത്തരാം..

‘അമ്മേ… എന്താ അമ്മേ പപ്പാ ഇങ്ങനെ … ഞാൻ പപ്പയുടെ മോളല്ലേ .. ആ എന്റെ അടുത്ത് നിന്ന് ബലമായി ആ കമ്മൽ പിടിച്ചു വാങ്ങി കൊടുക്കാൻ മാത്രം.. പപ്പയുടെ ആരാ കുട്ടി .. സ്വന്തം മോൾക്ക് അടി സമ്മാനം .വല്ലോരുടെയും മകൾക്കു അടിപൊളി ഗിഫ്റ് .. പപ്പാ ഇങ്ങനെയൊരാളായി പോയല്ലോ അമ്മേ..

പപ്പ പിറന്നാൾ സമ്മാനം കൊണ്ടുപോയത് വല്ലൊരുടെയും മകൾക്കല്ല .. പപ്പയുടെ സ്വന്തം മകൾക്കു ആണ് .. നിന്റെ കൂടെപ്പിറപ്പിന് .

അമ്മേ … ‘അമ്മ എന്താ പറഞ്ഞത് … പപ്പക്ക് മറ്റൊരു മോളോ .. എന്തൊക്കെ മണ്ടത്തരമാ ‘അമ്മ എന്നോട് പറയുന്നതേ … എന്നോട് വെറുതെ നുണ പറയാതെ ..

നുണ അല്ല നന്ദു… ചിത്തിരമംഗലം തറവാട്ടിലെ ബാലകൃഷ്ണൻ എന്ന ബാലന് .. നിന്റെ പപ്പക്ക് കോളേജിൽ പഠിക്കുന്ന കാലം തൊട്ടു ഒരു ഇഷ്ടം ഉണ്ടായിരുന്നു .. ആനി എന്നായിരുന്നു ആ കുട്ടിയുടെ പേര് … രണ്ടു മതവിഭാഗക്കാരായതു കൊണ്ട് തന്നെ രണ്ടു കുടുംബക്കാരും ആദ്യം വിവാഹത്തെ എതിർത്തിരുന്നെങ്കിലും പിന്നീട് ആ വിവാഹം നടത്താൻ തീരുമാനിച്ചു.. മകന്റെ വിവാഹം തീരുമാനിച്ചപ്പോൾ നിന്റെ മുത്തശ്ശിക്ക് ഒരു ആഗ്രഹം മകന്റെ കല്യാണത്തിന് മുൻപ് കുറച്ചു പാവപെട്ട പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം ഉണ്ടാക്കി കൊടുക്കണം എന്ന് .. അങ്ങനെ അന്നത്തെ പാവപെട്ട പെൺകുട്ടികളുടെ കൂടെ ഒരു അനാഥ പെൺകുട്ടിക്കും നറുക്കു വീണു .. അവളുടെ പേര് ഉമ .. നിന്റെ ഈ ‘അമ്മ.. വലിയൊരു കുടുംബത്തിന്റെ കാരുണ്യത്തോടെ എനിക്കൊരു പുതിയ ജീവിതം കിട്ടുമല്ലോ എന്നൊരു സന്തോഷമായിരുന്നു എനിക്കന്ന്‌ .. അങ്ങനെ കാത്തിരുന്ന എന്റെ കല്യാണ ദിവസം എത്തി.. വിവാഹ വേദിയിൽ വരനെ കാത്തിരുന്ന എനിക്ക് നിരാശയായിരുന്നു ഫലം .. വരൻ എത്താതെ മണ്ഡപത്തിൽ കരഞ്ഞോണ്ട് നിന്നിരുന്ന എന്നെ ചൂണ്ടി നിന്റെ മുത്തശ്ശൻ നിന്റെ അഛനോട്‌ പറഞ്ഞു എന്റെ കഴുത്തിൽ താലികെട്ടാൻ .. കുറെ എതിർപ്പ് നിന്റെ അച്ഛൻ പ്രകടിപ്പിച്ചെങ്കിലും .. നിന്റെ മുത്തശ്ശന്റെ വാശിക്ക് മുന്നിൽ അച്ഛൻ തോറ്റു പോയി.. അങ്ങനെ ഈ ഒരു കുടുംബത്തിൽ ഒന്ന് എത്തി നോൽക്കാൻ പോലും ഒരു യോഗ്യതയും ഇല്ലാത്ത ഈ അനാഥപെണ് ഈ വീടിന്റെ മരുമകളായി വലതുകാൽ വെച്ച് കയറി ..

ആദ്യരാത്രിയിൽ തന്നെ നിന്റെ അച്ഛൻ എന്നോട് പറഞ്ഞു. ഒരിക്കലും ആനിയെ ഉപേക്ഷിക്കാൻ കഴിയില്ല .. അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് നിന്നെ ഉപേക്ഷിക്കാനും പറ്റില്ല എന്ന്..

ആ ധർമ്മസങ്കടം മനസിലാക്കിയത്കൊണ്ട് തന്നെ ആനിയെ വിവാഹം കഴിക്കാൻ ഞാൻ മൗനാനുവാദം കൊടുക്കുവായിരുന്നു …

വിവാഹ ശേഷം ആനിയെ കുറച്ചു അകലെ ഒരു വീട് വാങ്ങി താമസിപ്പിച്ചു… ഒരു കുഞ്ഞും അവർക്കു ജനിച്ചു .. അർച്ചന .. അവളുടെ പിറന്നാൾ ആണ് ഇന്ന് .. .

അപ്പോൾ ഞാൻ ശരിക്കും പപ്പക്ക് വേണ്ടാത്ത മോളാണല്ലേ അമ്മേ ..

അങ്ങനെ ഒന്നും പറയല്ലേ മോളെ.. പപ്പ എപ്പോഴെങ്കിലും എന്റെ മോളോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ..

ഇതൊക്കെ പറഞ്ഞാൽ എന്റെ മോൾ എങ്ങനെ പ്രതികരിക്കും എന്ന പേടികൊണ്ട ‘അമ്മ ഇതൊന്നും മോളോട് ഇത്രെയും നാൾ പറയാതിരുന്നത് ..

പപ്പ വന്നെന്നു തോന്നുന്നു .. നീ പപ്പയോടു ഒന്നും ചോദിക്കല്ലേ ..

പപ്പയുടെ നന്ദുകുട്ടൻ പിണക്കത്തിലാണോ …. നന്ദു അല്ല .. നന്ദന അതാ എന്റെ പേര്.. പപ്പ ആഗ്രഹിച്ച ഒരു കുട്ടിയല്ലലോ ഞാൻ.. അങ്ങനെയൊരാൾ ഉണ്ടല്ലോ പപ്പക്ക് .. അവളെ കാണാൻ അല്ലെ പപ്പ ഇപ്പോൾ പോയത് .. പപ്പയുടെ മനസ്സിൽ ആ ഒരു മോളേയുള്ളു അതല്ലേ എന്നെ തല്ലിയിട്ടു ആ സമ്മാനം പുന്നാര മോൾക്ക് കൊണ്ട് കൊടുക്കാൻ പോയത് ..

എന്തൊക്കെയാ ഉമേ, നന്ദു ഈ പറയുന്നത് .. എനിക്കെല്ലാം അവളോട് പറയേണ്ടി വന്നു ബാലേട്ടാ .. ക്ഷമിക്കണം .. അത് വേണ്ടായിരുന്നു ഉമേ

മോളേ കതക് തുറക്ക്.. വേണ്ട ബാലേട്ടാ അവളെ വിളിക്കേണ്ട .. സ്വസ്ഥമായി കിടന്നോട്ടെ..

മോള് എഴുന്നേറ്റോ.. ഇന്നലെ രാത്രിയിൽ ഒന്നും കഴിക്കാതെ കിടന്നതല്ലേ മോൾക്ക് എന്തേലും കൊടുക്ക് ഉമ ..

മോളോ ആരുടെ മോള്.. ഞാൻ നിങ്ങളുടെ മോൾ ആണ് എന്നതിന് ഉറപ്പുണ്ടോ..

നന്ദു … നീ ആരുടെ മുഖത്ത് നോക്കിയാ ഇത് ചോദിച്ചത്.. പപ്പയുടെ മുഖത്ത് നോക്കി ഇങ്ങനൊക്കെ ചോദിക്കാൻ നിനക്ക് എവിടെ നിന്ന് ധൈര്യം കിട്ടി..

എന്നാൽ അമ്മയോട് ചോദിക്കാം ആരാ എന്റെ അച്ഛൻ … മോളെ നീ.. ഈ നിൽക്കുന്ന ആള് തന്നെയാണെന്ന് ഉറപ്പുണ്ടോ.. അതോ ഉറപ്പിച്ചു ഒരു പേരുപറയാൻ പറ്റുന്നില്ലേ ..

നന്ദു…

നിങ്ങൾ എന്നെ തല്ലി അല്ലെ.. ആ തല്ലി.. ഈ പാവത്തിനെ ഇനിയും എന്തേലും പറഞ്ഞാൽ ഇനിയും എന്റെ കൈയിൽ നിന്നും വീക്ക് വാങ്ങും .. നിന്റെ ‘അമ്മ എന്ത് തെറ്റ് ചെയ്തിട്ട .. ഞാനല്ലേ എല്ലാത്തിനും കാരണം..

‘അമ്മ എന്ത് തെറ്റ് ചെയ്യ്തുന്നോ.. പപ്പയുടെ മനസ്സിൽ ‘അമ്മ ഇല്ല എന്നറിഞ്ഞപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോകാത്തത് തെറ്റല്ലേ.. ഭർത്താവിന്റെ അവിഹിതത്തിന് കൂട്ടു നിന്നതു തെറ്റല്ലേ .

മോളെ.. നിന്നെയോർത്തല്ലേ ‘അമ്മ.. നിനക്ക് അച്ഛൻ വേണ്ടേ.. വേണ്ട.. എനിക്ക് അച്ഛൻ വേണ്ട.. ഇവിടെ നിന്ന് ഈ നിമിഷം ഇറങ്ങണം ..

എങ്ങോട്ടു.. അതെനിക്ക് അറിയില്ല അമ്മേ .. പക്ഷേ നമ്മളെ വേണ്ടാത്ത ഒരാളുടെ കൂടെ ഇനി ഇവിടെ ജീവിക്കേണ്ട … അമ്മക്ക് ഞാൻ ജീവനോടെ ഇരിക്കണം എന്നുണ്ടെങ്കിൽ ഇവിടുന്നു എങ്ങോട്ടേലും നമുക്ക് പോകണം അമ്മേ.. അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും.. ഭിക്ഷ എടുത്തു ആണേലും നമുക്ക് ജീവിക്കാം..

മേഡo , പറഞ്ഞ സ്ഥലം എത്തി.. ഓക്കേ .. അമ്മേ എഴുനേൽക്കു വീടെത്തി.. ഞാനൊന്നു മയങ്ങി പോയി മോളെ.. ഞാനും ഓരോന്ന് ആലോചിച്ചു ഇരുന്നു പോയമ്മേ…

‘അമ്മ ആ കോളിങ് ബെൽ അടിക്ക് …

പപ്പ ..

വീണ്ടും ഈ പടിചവിട്ടേണ്ടി വന്നു .. തല ഉയർത്തി തന്നെയാണ് ഈ പടി വീണ്ടും ചവിട്ടിയത്.. ഇവിടുത്തെ സബ് കളക്ടർ ആയി ഇന്ന് ചാർജ് എടുത്തു.. അതിനു ശേഷം നേരെ ഇങ്ങോട്ടു പോന്നു.. ഇവിടെ നിന്ന് പടിയിറങ്ങി പോയശേഷം ഒരിക്കൽ പോലും പപ്പ എന്റെ കൺമുമ്പിൽ വന്നിട്ടില്ല .. എങ്കിലും എന്നെ മറഞ്ഞു നിന്ന് എനിക്ക് വേണ്ടി എല്ലാം ചെയ്തു . എന്നെ പഠിപ്പിച്ചു കളക്ടർ ആക്കി.. അങ്ങനെയുള്ള പപ്പയുടെ അനുഗ്രഹം അല്ലെ ഞാൻ ആദ്യം വാങ്ങേണ്ടത് ..

അന്നത്തെ പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പലതും പറഞ്ഞു പ്രവർത്തിച്ചു .. പപ്പ എന്നോട് ക്ഷമിക്കണം എന്നെ അനുഗ്രഹിക്കണം..

എന്റെ മോളെ ഞാൻ ഒരിക്കലും വെറുത്തിട്ടില്ല.. അതിനു പപ്പക്ക് പറ്റിലാടാ ..

പപ്പാ … ദേ അമ്മയെ നോക്കിക്കേ ഇപ്പോൾ കരയും .. ഇങ്ങനെയൊരു സാധനം സന്തോഷം വന്നാലും സങ്കടം വന്നാലും കരച്ചിൽ തന്നേ..

ശുഭം…ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

***

രചന: ആഷിത സാജ്

Leave a Reply

Your email address will not be published. Required fields are marked *