രാവണത്രേയ, തുടർക്കഥ ഭാഗം 25 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

പതിവിലും ലേറ്റായാണ് രാവൺ വീട്ടിലേക്ക് എത്തിയത്…. കാറിൽ നിന്നും ഇറങ്ങി ഹാളിലേക്ക് കടന്നതും അവനെ പ്രതീക്ഷിച്ചെന്നോണം അഗ്നിയും,അച്ചുവും ഹാളിൽ തന്നെയുണ്ടായിരുന്നു…. അഗ്നിയെ കണ്ടതും അവന് മുഖം നല്കാൻ ഒരു മടിയുള്ള പോലെ രാവൺ തിടുക്കപ്പെട്ട് സ്റ്റെയറ് ലക്ഷ്യമാക്കി നടന്നു….

രാവൺ…നീ അവിടെയൊന്ന് നിന്നേ…

അഗ്നി അവനെ പോകാനനുവദിക്കാതെ അവിടെ തടഞ്ഞു നിർത്തി….അഗ്നീടെ ആ പറച്ചില് കേട്ടതും രാവൺ സ്റ്റെയറിന് തൊട്ടരികിലായ് തന്നെയൊന്ന് സ്ലോ ചെയ്തു നിന്നു… എങ്കിലും അഗ്നിയ്ക്ക് നേരെ മുഖം കൊടുക്കാൻ അവന്റെ മനസ് അനുവദിച്ചില്ല…

രാവൺ…നീന്നെ വിളിച്ചിട്ടെന്താടാ നീ കോളെടുക്കാതിരുന്നത്…??? ഞാനെത്ര തവണ നിനക്ക് കോൾ ചെയ്യ്തു… ഒരത്യാവശ്യത്തിന് ഉപകരിച്ചില്ലെങ്കിൽ പിന്നെ ആ സാധനവും കൈയ്യിലേന്തി നീ എന്തിനാ നടക്കുന്നേ…

അഗ്നി ദേഷ്യത്തോടെ രാവണിന് നേരെ പാഞ്ഞടുത്തു…അച്ചുവും അവന് കൂട്ടായി പിന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു…..

നിനക്ക് വലിയ അത്യാവശ്യം ഒന്നുമുണ്ടാകില്ല… അതെനിക്ക് നന്നായി അറിയാം… പിന്നെ ആകെയുള്ള അത്യാവശ്യം അവൾക്കായിരിക്കും… ത്രേയയ്ക്ക്… എന്നെ ശല്യപ്പെടുത്താൻ വേണ്ടിയുള്ള സകല മാർഗ്ഗങ്ങളും അന്വേഷിച്ചു നടക്ക്വാ അവള്… അവളുടെ കുട്ടിക്കളിയ്ക്ക് കൂട്ടു നിന്ന് സമയം ചിലവാക്കാനാല്ല ഗവൺമെന്റ് എനിക്ക് സാലറി തരുന്നത്….

ന്മ്മ….അത് നന്നായി… നീ നിന്റെ ജോലിയിൽ ആവശ്യത്തിലും അധികം ആത്മാർത്ഥത പുലർത്തുന്നവനായിരുന്നു ല്ലേ… അപ്പോ എന്റെ ഭാഗത്താ രാവൺ തെറ്റ്… ഇന്നിവിടെ അരങ്ങേറിയ സംഭവങ്ങളെ എതിർക്കാൻ വേണ്ടി ഞാനൊരിക്കലും നിനക്ക് കോൾ ചെയ്യാനോ,നിന്നെ തിരഞ്ഞിറങ്ങാനോ പാടില്ലായിരുന്നു…

അഗ്നിയുടെ സംസാരം കേട്ട് രാവൺ പുരികം ചുളിച്ചു കൊണ്ട് അഗ്നിയേയും അച്ചൂനേം മാറിമാറി നോക്കി… അച്ചൂന്റെ മുഖത്ത് നിഴലിച്ചിരുന്ന വിഷമം രാവണിന് എന്തൊക്കെയോ ചില അപകട സൂചനകൾ നല്കി….

നിന്റെ profession ൽ നീ കാണിക്കുന്ന ഈ ആത്മാർത്ഥതയുടെ നൂറിൽ ഒരു ശതമാനമെങ്കിലും നീ നിന്റെ സ്വന്തം ജീവിതത്തിൽ കാണിക്കാൻ ശ്രമിക്കണം രാവൺ.. അല്ലെങ്കിൽ ചിലപ്പോ വിലപ്പെട്ടതായി നീ കണ്ടിട്ടുള്ള പലതും നിന്നിൽ നിന്നും എന്നെന്നേക്കുമായി നഷ്ടമായേക്കാം….

അഗ്നിയുടെ ശബ്ദം ഇടറിയതും രാവൺ അവന് നേരെ നോട്ടം കൊടുത്തു…

എന്താ അഗ്നീ… ഞാനൊരു കോൾ അറ്റൻഡ് ചെയ്തില്ല എന്ന് കരുതി നീ ഇത്രയും ദേഷ്യപ്പെടേണ്ട ആവശ്യമെന്താ…. ഞാൻ പോയതിന് ശേഷം ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ…. ത്രേയ…അവളെവിടെ…???

രാവണിന്റെ മുഖം അല്പം സീരിയസായി….

എന്തിനാ അതൊക്കെ നീ അറിഞ്ഞിട്ട്…. അല്ലെങ്കിൽ തന്നെ ത്രേയയെ അന്വേഷിക്കാൻ നീ അവൾടെ ആരാ….??? അവള് ചത്താലും,ജീവിച്ചാലും നിനക്കെന്താ….???

അഗ്നീ എനിക്ക് ശരിയ്ക്കും ദേഷ്യം വരുന്നുണ്ട്… ഒരു കോൾ അറ്റൻഡ് ചെയ്തില്ലാന്ന് കരുതി നീയിത്ര ചൂടാവണ്ട ആവശ്യമെന്താ…. ഞാൻ വരാൻ ലേറ്റാകും എന്ന കാര്യം അവൾക്കറിയാമായിരുന്നല്ലോ… നിന്റെ മുന്നിൽ എന്നെ കുറ്റക്കാരനാക്കാൻ വേണ്ടിയാവും അവളത് മറച്ചു വച്ചത്….

ഇനി അതിന്റെ കുറ്റവും കൂടി ആ പാവത്തിന്റെ തലയിൽ കെട്ടി വയ്ക്കല്ലേ നീ… ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ നീ പറയും പോലെ ത്രേയേടെ കുട്ടിക്കളിയിൽ നിന്നും ഉണ്ടായതല്ല… ഇവിടുത്തെ മുതിർന്നവരുടെ വലിയ ബുദ്ധിയിൽ തെളിഞ്ഞ കുടില തന്ത്രങ്ങളാണ്… അതിന് ഇരയായത് ത്രേയയും…

അഗ്നീ… നീയെന്തൊക്കെയാ ഈ പറയുന്നത്… ത്രേയ…അവൾക്കെന്താ പറ്റിയത്… എന്താ ഇവിടെ ഉണ്ടായത്…

രാവണിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു…

ഉണ്ടായ കാര്യങ്ങളൊക്കെ പറയാണ്ടിരിക്കുന്നതാ നല്ലത്… ത്രേയ ജീവനോടെയുണ്ട് എന്ന് മാത്രമേ ഇപ്പോ നിന്നോട് പറയാൻ കഴിയൂ… എല്ലാവരും ചേർന്ന് അതിനും മാത്രം അവളെ ഉപദ്രവിച്ചു… ഏതോ ഒരു കേമപ്പെട്ട മന്ത്രവാദിയെ കൊണ്ട് വന്ന് ഉച്ചാടനമോ,ആവാഹനമോ ഒക്കെ നടത്തി തല്ലി ചതച്ചു ആ പാവത്തിനെ….

അഗ്നി നടന്നതൊന്നും വിട്ടുപോവാതെ രാവണിന് ബോധ്യപ്പെടുത്തി കൊടുത്തു… അവിടെ നടന്ന സംഭവങ്ങളെ അച്ചുവും വ്യക്തമായി പറഞ്ഞു കൊടുത്തതും രാവണിന്റെയുള്ളിലെ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തി… ത്രേയയ്ക്ക് അങ്ങനെയൊരു ദുർവിധി ഒരുക്കിയവരോടുള്ള അടങ്ങാത്ത ദേഷ്യവും അവളുടെ കാര്യമോർത്തുള്ള സങ്കടവും ഒരേ സമയം അവന്റെ മനസിനെ പിടിച്ചുലച്ചു….

അഗ്നീ എന്നിട്ട് അവളെവിടെ…???

രാവണിന്റെ ശബ്ദത്തിലെ ഇടർച്ച കേട്ട് അച്ചു അമ്പരപ്പോടെ അവനെ തന്നെ നോക്കി നിന്നു….

നീ ടെൻഷനാവണ്ട… വലിയ ചൂരൽ വടി കൊണ്ടുള്ള തല്ലായിരുന്നില്ലേ… അതുകൊണ്ട് ശരീരത്തില് നിറയെ ചതഞ്ഞ് രക്തം കട്ടിയായി കിടപ്പുണ്ട്…. ഞാനിവിടെ എത്തുമ്പോ നിലത്ത് ബോധമില്ലാതെ കിടക്ക്വായിരുന്നു…അപ്പോ തന്നെ കോരിയെടുത്ത് റൂമില് കൊണ്ട് കിടത്തി വിമല ഡോക്ടറിനെ വിളിച്ച് വരുത്തി….അവര് ചെക്ക് ചെയ്തു…ചതവിനും,മുറിവിനും പുരട്ടാൻ ചില ointment കളും പിന്നെ കുറേ tablet കളും തന്നിട്ടുണ്ട്…ഒരു antibiotic injection എടുത്തിട്ടാ പോയത്…വേദന മാറാൻ ചെറിയൊരു sedative കൂടി കൊടുത്തിട്ടുണ്ട്… ഇപ്പോ അതിന്റെ ചെറിയ മയക്കത്തിലാ…

അതെല്ലാം കേട്ടതും രാവണിന്റെ ഉള്ള് പിടയും പോലെ തോന്നി…. പിന്നെയും അവിടെ സമയം ചിലവഴിക്കാതെ എല്ലാം കേട്ട മാത്രയിൽ തന്നെ അവൻ വേഗത്തിൽ റൂമിലേക്ക് പാഞ്ഞു….

അവന്റെ മുഖത്ത് തെളിഞ്ഞ വെപ്രാളം നോക്കി അത്ഭുതപ്പെട്ട് നില്ക്ക്വായിരുന്നു അച്ചു…

അഗ്നീ… അപ്പോ നമ്മള് രാവിലെ കേട്ടത് രാവൺ വെള്ളപ്പുറത്ത് പറഞ്ഞതല്ല….എല്ലാം സത്യം തന്നെ ആയിരുന്നു ല്ലേ…. (അച്ചു)

പിന്നെ അല്ലാതെ…. അവനവളെ സ്നേഹിച്ചിരുന്നതിന്റെ അളവ് കൊൽ എത്രമാത്രം ആയിരുന്നൂന്ന് നമുക്ക് അറിയാവുന്നതല്ലേടാ അച്ചൂട്ടാ… എന്തൊക്കെയോ തെറ്റുദ്ധാരണയുടെ പേരിൽ വെറുപ്പാണ് എന്ന് അഭിനയിക്കുമ്പോഴും അവന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും അവള് മാത്രമല്ലേയുള്ളൂ…. അതിന് വേണ്ടി വൈദിയങ്കിളും,വേദ്യയും എത്ര പകൽക്കിനാവുകൾ കണ്ടാലും രാവണിന്റെ മനസ് ത്രേയയിൽ നിന്നും അണുവിട വ്യതി ചലിക്കില്ല…

അഗ്നി അതും പറഞ്ഞ് രാവണിന്റെ റൂമിലേക്ക് നോട്ടം കൊടുത്തു നിന്നു…. ___________________________________ രാവൺ ഓടിപ്പാഞ്ഞ് റൂമിലെത്തുമ്പോ ബെഡിൽ തളർന്നു കിടക്ക്വായിരുന്നു ത്രേയ…. മുഖത്തും,ചുണ്ടിലും തെളിഞ്ഞു നിന്ന രക്തച്ചുവപ്പും ചൂരലിന്റെ അടയാളങ്ങളും അവന്റെ ഹൃദയത്തെ വെട്ടി മുറിച്ചു… മയക്കത്തിൽ കിടക്കുമ്പോഴും മുറിവേറ്റ് ചോരപൊടിഞ്ഞ ചുണ്ടുകൾ എന്തൊക്കെയോ പുലമ്പി തീർക്കുന്നുണ്ടായിരുന്നു….

തകർന്ന മനസ്സോടും ശരീരത്തോടും അവനാ ബെഡിന് ഓരം ചേർന്ന് അവൾക് തൊട്ടരികിലായി ചെന്നിരുന്നു….

ത്രേയാ…

അവളെ മടിയിലേക്ക് കിടത്തി അവന് പതിയെ വിളിച്ചതും അവളിൽ നിന്നും ചെറിയ മുരൾച്ചകളും അനക്കങ്ങളും മാത്രം ഉയർന്നു കേട്ടു….അതും കൂടി ആയതും രാവണിന്റെ ചങ്ക് പിടയാൻ തുടങ്ങി…

ത്രേയാ… കണ്ണ് തുറക്കെടീ… എന്നെയൊന്ന് നോക്ക് നീ…. പ്ലീസ് ത്രേയ….

രാവൺ അവളുടെ കവിളിൽ പതിയെ കൈ ചേർത്തു… വേദനയും, പുകച്ചിലും കാരണം അവന്റെ സ്പർശനത്തിൽ പോലും അവൾ അസ്വസ്ഥതയോടെ മുഖം ചുളിച്ചു…

ത്രേയാ… ദേ എന്നെയൊന്ന് നോക്കിയേ… എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ…

രാവൺ ഒരു കൊച്ചു കുട്ടിയോടെന്ന പോലെ അവളോട് സംസാരിച്ചതും അവളുടെ കൺപോളയ്ക്കടിയിലൂടെ കൃഷ്ണമണി രണ്ട് ദിക്കിലേക്കും ഓടിക്കളിച്ചു കൊണ്ടിരുന്നു…. വളരെ പ്രയാസപ്പെട്ടു കൊണ്ട് അവള് കണ്ണ് ചിമ്മി തുറക്കുന്നതും നോക്കി ആകാംക്ഷയോടെ ഇരിക്ക്യായിരുന്നു രാവൺ….

കൺപോളയുടെ പകുതിയോളം വളരെ പ്രയാസപ്പെട്ട് തുറന്നതും മുന്നിലുള്ള രാവണിന്റെ മുഖം കണ്ട് അവളുടെ മുഖമൊന്ന് വിടർന്നു….

രാ….രാവ…രാവൺ…. നീ…. നീ എ… എവിടെ… ആയിരുന്നു…

ത്രേയേടെ വാക്കുകൾ ചെറിയ ശബ്ദങ്ങളായി മുറിഞ്ഞു…. മുഖത്തും സംസാരത്തിലും കടുത്ത വേദനയുടെ ലക്ഷണങ്ങൾ പ്രതിഫലിച്ചു…. അവളുടെ വാക്കുകളിൽ തെളിഞ്ഞു നിന്ന അസ്വസ്ഥയും, തളർച്ചയും കണ്ടു നിൽക്കാനാവാതെ ഒരു വിങ്ങലോടെ അവനവളെ നെഞ്ചിലേക്ക് ചേർത്തു…. കടുത്ത വേദനയിലും രാവണിന്റെ നെഞ്ചിലെ ചൂട് അവൾക് ആശ്വാസം പകർന്നു കൊണ്ടിരുന്നു….അതിന്റെ പ്രതിഫലനം എന്നോണം ചോരപൊടിഞ്ഞ ചുണ്ടുകളിൽ പോലും ഒരു നിറഞ്ഞ പുഞ്ചിരി മൊട്ടിട്ടു…..

Iam sorry…. Sorry… എന്റെ കൈയ്യിലെ തെറ്റ് കാരണമാ ഇതെല്ലാം… ഞാനാ…ഞാനാ നിനക്കീ വിധി സമ്മാനിച്ചത്… നീ എന്നോട് ക്ഷമിക്ക് ത്രേയാ…. ഞാൻ… ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും… ഒരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകാൻ ഞാൻ അനുവദിക്കില്ലായിരുന്നു….

രാവണിന്റെ കരവലയത്തിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവളവനോട് പറ്റിച്ചേർന്നിരുന്നു… ഒരുപാട് നേരത്തിന് ശേഷം അവൻ അവളെ പതിയെ അവനിൽ നിന്നും അടർത്തി മാറ്റി ബെഡിലേക്ക് തന്നെ കിടത്തി….

കുറച്ചു നേരം ഇവിടെ കിടക്ക്വോ… നിനക്കിത് സമ്മാനിച്ച ഈ തറവാട്ടിലെ ചില പ്രമുഖരെ എനിക്ക് നേരിട്ടൊന്ന് കാണണം…

ത്രേയയോട് സൗമ്യമായി സംസാരിച്ചിരുന്ന രാവണിന്റെ സ്വരം പെട്ടെന്ന് കടുത്തു…. അവനൊരൂക്കോടെ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചതും ത്രേയ അവന്റെ കൈയ്യിൽ പിടുത്തമിട്ടു….

വേണ്ട രാവൺ.. ആരോടും വഴക്കിന് പോവല്ലേ…പ്ലീസ്… എനിക്ക്… എനിക്ക് ഒന്നൂല്ല….. നീ ഇതിന്റെ പേരിൽ ആരുടേയും വെറുപ്പ് സമ്പാദിക്കല്ലേ രാവൺ…

ത്രേയ കെഞ്ചി പറയും പോലെ സംസാരിച്ചതും ഉള്ളിലെ ദേഷ്യത്തെ ശമിപ്പിച്ചു കൊണ്ട് അവൻ വീണ്ടും അവൾക്കരികിലേക്ക് ചെന്നിരുന്നു… അവന്റെ കൈയ്യിൽ പിടി മുറുക്കിയിരുന്ന അവളുടെ കൈയ്യിനെ മെല്ലെ അയച്ചെടുത്ത് അവനത് അവന്റെ കൈവെള്ളയിലേക്ക് ചേർത്ത് വച്ചു….

വെണ്ണപോലെ വെളുത്ത കൈത്തണ്ടയിലും, കൈപ്പദത്തിലും ആഴത്തിൽ പതിഞ്ഞു കിടന്ന ചൂരൽ പാടുകൾ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു….

അവനാ കൈപ്പദം പതിയെ തടവി വിട്ടു… ചൂരൽപ്പാടിലൂടെ അവന്റെ വിരലുകൾ തഴുകിയിഴഞ്ഞതും അവള് അസ്വസ്ഥയോടെ തലയിണയിൽ തലയിട്ടുരുട്ടി…. പെട്ടെന്ന് രാവൺ ആ കൈപ്പദത്തിലെ തഴുകൽ നിർത്തി അതിനെ മെല്ലെ അവന്റെ ചുണ്ടോട് ചേർത്തു…. തൊലിപ്പുറത്ത് തെളിഞ്ഞു നിന്ന കരിനീലിച്ച പാടിൽ അവന്റെ അധരങ്ങൾ ഒരു സ്നേഹ ചുംബനം അർപ്പിച്ചതും ത്രേയ ഞെട്ടലോടെ അവനിലേക്ക് നോട്ടം കൊടുത്തു…. അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ട് കൈപ്പദത്തിൽ നിന്നും അവന്റെ ചുണ്ടുകൾ കൈതണ്ടയിലും ചെറുതായി ഒന്ന് മുത്തി….

കടുത്ത വേദന നിറഞ്ഞ ത്രേയയുടെ മുഖം നാണത്തിന്റെ ചുവപ്പ് രാശി പടർത്താൻ തുടങ്ങി…വിവശയായി നിന്ന അവളുടെ കണ്ണുകളിൽ നാണത്തിന്റെ തിരയിളക്കം പ്രതിഫലിച്ചു…

കുറച്ചു നേരം ഒന്ന് കണ്ണടച്ച് ഉറങ്ങ്… അപ്പോഴേക്കും ഞാൻ കഴിയ്ക്കാനായി കഞ്ഞി എടുത്തിട്ട് വരാം… ന്മ്മ….

അന്ന് വരെയും അവന്റെ മുഖത്ത് തെളിഞ്ഞിട്ടില്ലാത്ത പോലെ ഒരു പുഞ്ചിരി അവന്റെ മുഖത്ത് വിടർന്നു….

വേണ്ട…രാവൺ…!!! എന്നോട് കഠിന വ്രതം എടുക്കാനാ വൈദിയങ്കിൾ പറഞ്ഞിരിക്കുന്നത്.. എനിക്ക്… എനിക്ക് കഴിയ്ക്കാൻ ഒന്നും വേണ്ട…

അതിനുള്ള മരുന്ന് വൈദിയങ്കിളിന് ഞാൻ വേറെ കൊടുത്തോളാം… പക്ഷേ ഒരു വ്രതത്തിന്റെ പേരിൽ എന്റെ ഭാര്യ വിശന്നിരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല… ഞാനിപ്പോ ഫുഡുമായി വരും…അത് വരെ ഒന്ന് മയങ്ങ്…

ബെഡ്ഷീറ്റിനാൽ ഒന്നുകൂടി അവളെ പുതപ്പിച്ചു കൊണ്ട് രാവൺ എഴുന്നേൽക്കാൻ ശ്രമിച്ചു…അവന്റെ ചെയ്തികളും സംസാരത്തിലെ സൗമ്യതയും അമ്പരപ്പോടെ നോക്കി കാണുകയായിരുന്നു ത്രേയ….

രാവൺ…. ആ ടേബിളിന് പുറത്ത് sedative ഉണ്ടാവും… ഒരു injection കൂടി എടുക്ക്വോ… കണ്ണടയ്ക്കാൻ പറ്റുന്നില്ല… ശരീരമൊക്കെ വെട്ടി നുറുക്കിയ പോലെ വേദനിക്കുന്നു….

ത്രേയ പുതപ്പിലേക്ക് ചുരുണ്ട് കൂടിയതും രാവണിന്റെ മുഖമാകെ സങ്കടം വന്നു മൂടി.. വേദന കടിച്ചമർത്തിയുള്ള അവളുടെ മുഖവും ശരീരത്തിലെ ചൂരൽപ്പാടുകളും ഒരേസമയം അവനിൽ വിഷമവും,ദേഷ്യവും നിറച്ചു കൊണ്ടിരുന്നു…. അവനല്പം വാത്സല്യത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ത്രേയയ്ക്ക് അരികിലേക്ക് ചെന്നിരുന്നു…

Sedative ഒരെണ്ണം തന്നിട്ടില്ലേ… ഇനിയും വേണ്ട…ഓവർ ഡോസായാൽ ശരീരത്തിന് കേടാണ്… ഞാൻ തിരികെ എത്തും വരെ ഒന്ന് wait ചെയ്യ്… ഞാൻ ointment പുരട്ടി തരാം…..

അവന്റെ സംസാര ശൈലി അവൾക് പഴയ രാവണിനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു….അവന് മുന്നിൽ യാന്ത്രികമായി തല ചലിപ്പിച്ചു കൊണ്ട് അവളവനെ തന്നെ ഉറ്റുനോക്കി കിടന്നു….

അവളുടെ തലയിൽ മെല്ലെയൊന്ന് തലോടിയ ശേഷം രാവൺ റൂം വിട്ട് പുറത്തേക്ക് നടന്നു… ____________________________________

അധിക സമയം കാത്തിരിക്കാൻ അനുവദിക്കാതെ തന്നെ രാവൺ തിരികെ റൂമിലേക്ക് എത്തി…. ഇൻഷർട്ട് ചെയ്തിരുന്ന യൂണിഫോം അലസമായി അയച്ചിട്ട് ഒരു ടൗവ്വല് തോളിലുമിട്ട് കൈയ്യിൽ കോപ്പയിൽ കഞ്ഞിയുമായി വന്ന രാവണിനെ അവൾ അമ്പരപ്പോടെ നോക്കി കിടന്നു…..

കൈയ്യിലിരുന്ന കോപ്പ ടേബിളിന് പുറത്തേക്ക് വച്ച് രാവൺ അവൾക്കരികിലേക്ക് നടന്നടുത്തു….

കുറച്ചു കഞ്ഞി കുടിച്ച് ഒരു ടാബ് കൂടി കഴിച്ചു കഴിഞ്ഞാൽ വേദനയില്ലാതെ സുഖമായി ഉറങ്ങാം… എന്താ..പതിയെ എഴുന്നേറ്റാലോ…!!!

വേണ്ട രാവൺ… വിശപ്പില്ല….

ത്രേയ… നിന്റെ പഴയ ശീലം ഇനിയും മാറ്റാറായില്ലേ… മര്യാദയ്ക്ക് ഞാൻ പറയുന്നത് കേൾക്കുന്നതാ നല്ലത്….

രാവൺ ഒരു ശാസനയോടെ പറഞ്ഞ് അവൾക് നേരെ നടന്നടുത്തു…പതിയെ ബെഡിൽ നിന്നും ത്രേയയെ ഉയർത്തി ഹെഡ്ബോർഡിലേക്ക് ചാരിയിരുത്തി…. തലയ്ക്ക് പിറകിൽ ഒരു പില്ലോ കൂടി സെറ്റ് ചെയ്തതും അവള് അവനെ തന്നെ കണ്ണും മിഴിച്ച് നോക്കിയിരുന്നു….

ടേബിളിന് മുകളിൽ വച്ചിരുന്ന കോപ്പ കൈയ്യെത്തി എടുത്ത് രാവൺ അതിൽ നിന്നും ഓരോ സ്പൂൺ കഞ്ഞിയായി അവൾക് നേരെ നീട്ടി കൊടുത്തു….

കഴിയ്ക്കെടീ..!!! നിന്റെ രാവണല്ലേ തരുന്നത്…!!!!

ത്രേയ അതുകേട്ട് ആകെ ഞെട്ടിത്തരിച്ച് ഇരുന്നു പോയി.. അപ്പോഴേക്കും രാവൺ ഒരു സ്പൂൺ കഞ്ഞി അവളുടെ വായിലേക്ക് വെച്ച് കൊടുത്തിരുന്നു…

ഒരു പ്രതിമ കണക്കെ അവന് മുന്നിലിരുന്ന് അവൻ പകർന്നു നല്കിയ ബാക്കി ആഹാരം കൂടി അവൾ ഉള്ളിലാക്കി…. ടേബിളിൽ നിരത്തി വച്ചിരുന്ന ടാബ്ലെറ്റ് കൈയ്യിലെടുത്ത് ഓരോന്നും കഴിയ്ക്കേണ്ട വിധം മനസിലാക്കിയ ശേഷം അവനതും അവൾക് പകർന്നു നല്കി….

ആഹാരവും ടാബ്‌ലറ്റും കഴിപ്പിച്ച് കഴിഞ്ഞതും രാവൺ തന്നെ അവളെ മെല്ലെ ബെഡിലേക്ക് കിടത്തി….എന്തോ ഓർത്തെടുക്കും പോലെ അവൻ വീണ്ടും ടേബിളിന് നേർക്ക് നടന്നതും ത്രേയ സംശയ ഭാവത്തിൽ നെറ്റി ചുളിച്ചു കൊണ്ട് അവന്റെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിച്ചു….

ടേബിളിന് മുകളിലായി വച്ചിരുന്ന ഒരു ointment tube കൈയ്യിലെടുത്ത് രാവൺ തിരികെ അവൾക്കരികിലേക്ക് തന്നെ വന്നിരുന്നു….

എന്താ രാവൺ…നീ എന്ത് ചെയ്യാൻ പോക്വാ…???

ഇത് പുരട്ടാൻ… അല്ലാതെ എന്താ…

ഒരു കൂസലും കൂടാതെ അത്രയും പറഞ്ഞ് അവൻ ointment ന്റെ tube open ചെയ്തു….

അതിൽ നിന്നും കുറച്ച് മരുന്ന് വിരലിലെടുത്ത് അവനവളെ പുതച്ചിരുന്ന ബെഡ്ഷീറ്റ് അവളിൽ നിന്നും എടുത്ത് മാറ്റി….

രാവൺ…നീ പുരട്ടേണ്ട… എന്റെ കൈയ്യിൽ തന്നാൽ മതി… ഞാൻ തൊട്ട് വച്ചോളാം…

ത്രേയയുടെ മുഖത്ത് അല്പം പരിഭ്രമം നിറഞ്ഞു… അവളുടെ മുഖത്തെ വെപ്രാളം കണ്ടതും രാവണിന്റെ ചുണ്ടിൽ ഒരു ചിരി പൊട്ടി..

ഇത് ഞാൻ പുരട്ടി തന്നൂന്ന് കരുതി പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല….

എങ്കിലും വേണ്ട…. ഞാൻ പുരട്ടിക്കോളാം…

ത്രേയ പറഞ്ഞത് കേട്ട് രാവൺ ഒരു പുഞ്ചിരിയോടെ കുറേനേരം അവളെ തന്നെ ഉറ്റുനോക്കി ഇരുന്നു…. പിന്നെ മെല്ലെയൊന്ന് പുഞ്ചിരിച്ച ശേഷം അവനാ ointment ബെഡിലേക്ക് തന്നെ ഇട്ടു കൊടുത്തു….

ദാ… കിടക്കുന്നു… നീ തന്നെ പുരട്ടിയ്ക്കോ… പക്ഷേ എല്ലാ ചൂരൽ പാടുകളിലും ഇത് കൃത്യമായി നീ തന്നെ പുരട്ടണം….. ന്മ്മ…വേഗമാവട്ടേ…

രാവൺ ഒരു കുസൃതി ചിരിയോടെ ഒരു ചെയർ വലിച്ചിട്ട് ബെഡിനരികിലേക്ക് ഇരുന്നു…..

നീ… നീ എന്തിനാ ഇവിടെ ഇരിക്കുന്നത്… നീ പോയി കഴിഞ്ഞേ ഞാൻ പുരട്ടുന്നുള്ളൂ….

എങ്കില് നീയിന്ന് ഈ ointment പുരട്ടില്ല മിസിസ് ത്രയമ്പക രാവൺ…. മര്യാദയ്ക്ക് പുരട്ടെടീ…

രാവൺ ഒരു കപട ദേഷ്യം അഭിനയിച്ചതും ത്രേയ അവനെ മുഖം കൂർപ്പിച്ചൊന്ന് നോക്കി ointment കൈയ്യിലെടുത്ത് ശരീരത്തിലേക്ക് പുരട്ടാൻ തുടങ്ങി…. താടിയ്ക്ക് കൈതാങ്ങിയിരുന്ന് രാവൺ ആ കാഴ്ച നോക്കി കാണുകയായിരുന്നു….

പുറത്തും ഇടുപ്പിലും ointment പുരട്ടാൻ ത്രേയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല….അവളല്പം ചളിപ്പ മുഖത്ത് ഫിറ്റ് ചെയ്ത് രാവണിനെ ഒന്ന് നോക്കി….

ഒരു പുഞ്ചിരി കടിച്ചമർത്തി കൊണ്ട് രാവണവളിലേക്ക് നോട്ടം കൊടുത്തു….

എന്താ പറ്റിയേ…. എന്തെങ്കിലും problem ഉണ്ടോ..???

ത്രേയ അതിന് മുഖം കൂർപ്പിച്ചു കൊണ്ട് അവനെ തുറിച്ചൊന്ന് നോക്കി…..

ഞാൻ പുരട്ടി തരുമായിരുന്നല്ലോ.. അപ്പോ നിനക്ക് വാശി…

രാവൺ അതും പറഞ്ഞ് ചെയറിൽ നിന്നും എഴുന്നേറ്റ് ointment tube കൈയ്യിൽ വാങ്ങി അവളുടെ ഇടുപ്പിലും മറ്റുമായി മരുന്ന് പുരട്ടി കൊടുത്തു…രാവണിന്റെ സ്പർശനമേറ്റതും ത്രേയ ആകെയൊന്ന് പുളഞ്ഞു….

ചൂരൽ പാടിൽ അവന്റെ കൈ പതിയുമ്പോ അതവൾക്ക് സമ്മാനിച്ചവരെയോർത്ത് പല്ലു ഞെരിയ്ക്ക്യായിരുന്നു രാവൺ…..

ന്മ്മ… കഴിഞ്ഞു… ഇനി സുഖമായി ഉറങ്ങിക്കോ… എനിക്ക് അല്ലറചില്ലറ പണി കൂടിയുണ്ട്… അതൊക്കെ തീർത്ത് കഴിയുമ്പോ പെട്ടെന്ന് തന്നെ തിരികെ വരാം….

ത്രേയയെ ബെഡ്ഷീറ്റിനാൽ നന്നായൊന്ന് പുതപ്പിച്ച ശേഷം രാവൺ പുറത്തേക്ക് നടന്നു…അവൻ പോയ വഴിയേ നോട്ടം കൊടുത്ത് ബെഡിൽ കിടക്ക്വായിരുന്നു ത്രേയ…. ___________________________________

രാവൺ തിരികെ ഹാളിലേക്ക് വരുമ്പോഴും അഗ്നിയും,അച്ചുവും അവനെ കാത്തെന്ന പോലെ ഹാളിൽ തന്നെയുണ്ടായിരുന്നു….. സ്റ്റെയർ ഇറങ്ങി താഴേക്കു വരുന്ന രാവണിനെ കണ്ടതും അവര് രണ്ടു പേരും രാവണിനെ ലക്ഷ്യമാക്കി അവനടുത്തേക്ക് നടന്നു ചെന്നു….

ആരാ അഗ്നീ ഇവിടെ പൂജ നടത്തിയത്…????

സ്റ്റെയറിന്റെ കൈവരിയിൽ പിടി മുറുക്കി അടങ്ങാത്ത ദേഷ്യത്തിൽ നിൽക്ക്വായിരുന്നു രാവൺ…

അത് ആ രാജാറാമിന്റെ ശിഷ്യനായ നിത്യാനന്ദയാ രാവൺ… (അച്ചു)

അവനിപ്പോ എവിടെ ഉണ്ടാവും…

അയാള്… ചൈതന്യ ആശ്രമത്തിലുണ്ടാവും… എന്തിനാ രാവൺ….????

അച്ചൂന്റെ ആ ചോദ്യത്തിന് മറുപടി ഒന്നും നല്കാതെ രാവൺ ദേഷ്യത്തിൽ പുറത്തേക്ക് നടക്കാൻ ഭാവിച്ചു…. പെട്ടെന്ന് അവൻ നടത്തം ഒന്ന് സ്ലോ ചെയ്തു…

അഗ്നീ ഞാൻ തിരികെ എത്തും വരെ ത്രേയയെ ഒന്ന് ശ്രദ്ധിക്കണേ…!!

അഗ്നി അത് സമ്മതം മൂളി കേട്ടതും രാവൺ കാറ്റുപോലെ വീട് വിട്ട് പുറത്തേക്ക് നടന്നു…. ___________________________________ രാത്രി ഏറെ വൈകിയാണ് രാവൺ തിരികെ പൂവള്ളിയിലേക്ക് എത്തിയത്..അത് വരെ ത്രേയയ്ക്ക് കൂട്ടായി അഗ്നിയും,അച്ചുവും റൂമിൽ തന്നെ ഉണ്ടായിരുന്നു… പോർച്ചിൽ വന്നു നിന്ന കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കടന്ന രാവൺ കൈയ്യിൽ കരുതിയ പൊതി ഹാളിലെ ടേബിളിന് അടിയിലേക്ക് മറച്ചു വച്ച് റൂമിലേക്ക് നടന്നു….

ഹാ…രാവൺ നീ എത്തിയോ…??? ത്രേയ നല്ല മയക്കത്തിലാണ്… ഇടയ്ക്ക് ഒരു oral drop കൊടുക്കാനുണ്ടായിരുന്നു.

എന്നിട്ട്…???

രാവൺ ബെഡിലേക്ക് ചെന്നിരുന്ന് അവളുടെ നെറ്റിയിലേക്ക് കൈ ചേർത്ത് temperature നോക്കി…

കൊടുത്തു… ഇടയ്ക്ക് temperature കുറയാതെ നോക്കണം.. കുറഞ്ഞാൽ ഒരു മണിക്കൂർ ഇടവിട്ട് ഈ oral drop നല്കിയാൽ മതി….

ന്മ്മ…ശരി അഗ്നീ.. നിങ്ങള് റൂമിലേക്ക് പൊയ്ക്കോ….. ഇനി ഞാൻ നോക്കിക്കോളാം…

രാവണിന്റെ ആ പറച്ചില് കേട്ട് അഗ്നിയും അച്ചുവും പരസ്പരം മുഖത്തോട് മുഖം നോക്കി സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു…

രാവണിന് യാത്രയും പറഞ്ഞ് അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചതും രാവൺ തിടുക്കപ്പെട്ട് ബെഡിൽ നിന്നും എഴുന്നേറ്റു…

അഗ്നീ ഒരു മിനിറ്റ്…!!!

രാവൺ വേഗത്തിൽ അവർക്കരികിലേക്ക് നടന്നടുത്തു..

അഗ്നീ… Thanks da… നീ…നീയില്ലായിരുന്നെങ്കിൽ….

രാവൺ വിഷാദഛായയോടെ ത്രേയയുടെ മുഖത്തേക്കൊന്ന് തിരിഞ്ഞു നോക്കി….

എന്താ രാവൺ ഇത്… ത്രേയ നിന്റെ ഭാര്യ മാത്രമല്ലല്ലോ.. എന്റെ അനിയത്തി കൂടിയല്ലേ… അവൾക് അപകടം വരുന്നത് കണ്ടു നില്ക്കാൻ എനിക്കും കഴിയില്ല… അതുകൊണ്ട് ഈ thanks പറച്ചിലൊന്നും വേണ്ട… നീ എവിടെ പോയിരുന്നു എന്തിന് പോയിരുന്നു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല.. കാരണം നിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് നീ പറയാതെ തന്നെ എനിക്ക് ഊഹിക്കാൻ കഴിയും… നടന്നതെല്ലാം ഒരു ദുസ്വപ്നം ആണെന്ന് കരുതി നമുക്ക് മറക്കാൻ ശ്രമിക്കാം രാവൺ….

പിന്നെ ഇത്രയും നടന്നപ്പോഴും ആകെയുള്ള സന്തോഷം നിന്റെ ഈ മാറ്റമാ..

അഗ്നീടെ ആ പറച്ചില് കേട്ടപ്പോഴാണ് രാവണിന് അവനിലുണ്ടായ മാറ്റങ്ങൾ മനസിലായി തുടങ്ങിയത്… ഞൊടിയിടയിൽ തന്നെ മുഖത്ത് തെളിഞ്ഞു നിന്ന പുഞ്ചിരി മായ്ച്ചു കൊണ്ട് അവൻ പഴയ ഗൗരവ ഭാവം മുഖത്ത് ഫിറ്റ് ചെയ്തു…

ഒരുപാട് ലേറ്റായില്ലേ അഗ്നീ… നിങ്ങള് റൂമിലേക്ക് ചെല്ല്..

രാവണിന്റെ ആ ഭാവ മാറ്റം കണ്ടതും അച്ചുവും അഗ്നിയും ഒരുപോലെ നിരാശയോടെ പരസ്പരം മുഖത്തോട് മുഖം നോക്കി..പിന്നെയും അവിടെ നിന്ന് സമയം കളയാതെ അഗ്നിയും,അച്ചുവും ആ റൂം വിട്ട് പുറത്തേക്ക് നടന്നു…. അവര് പുറത്തേക്ക് ഇറങ്ങിയ പാടെ രാവൺ ഡോറ് ലോക്ക് ചെയ്ത് ഷെൽഫിനരികിലേക്ക് നടന്നു….

ബെഡിൽ കിടന്നുറങ്ങുന്ന ത്രേയയെ നോക്കി തന്നെ ഷെൽഫിൽ നിന്നും ഡ്രസ്സെടുത്ത് അവൻ വാഷ് റൂമിലേക്ക് കയറി…

ഒരു കുളിയൊക്കെ പാസാക്കി തിരികെ ഇറങ്ങുമ്പോഴും ത്രേയ നല്ല ഉറക്കത്തിലായിരുന്നു… നിലക്കണ്ണാടിയ്ക്ക് മുന്നിലേക്ക് വന്നു നിന്ന് മുടിയൊന്ന് ഉലച്ച ശേഷം അവൻ ടേബിളിന് അരികിലേക്ക് നടന്നു ചെന്നു….

അത്യാവശ്യം ചെയ്തു തീർക്കേണ്ട ചില ഫയലുകൾ റെഫർ ചെയ്യാനെടുത്ത് അവൻ വീണ്ടും ത്രേയയ്ക്ക് അരികിലേക്ക് ചെന്നിരുന്നു… ഇടയ്ക്കിടെ അവളിലെ മാറ്റങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടാണ് രാവൺ ഫയലുകൾ ഓരോന്നും റെഫർ ചെയ്തത്…..

നേരം പാതിരാത്രിയോട് അടുത്തതും രാവൺ ഫയലുകളെല്ലാം മടക്കി ടേബിളിന് പുറത്തേക്ക് തന്നെ വച്ച് ഒരു മൂരി നിവർത്തി വിട്ട് തിരിഞ്ഞു….

പെട്ടെന്നാണ് ഉറക്കത്തിനിടയിൽ ത്രേയയിൽ നിന്നും ചില ചെറിയ മുരൾച്ചകളും, ജൽപ്പനങ്ങളും ഉയർന്നു കേട്ടത്…രാവൺ തിടുക്കപ്പെട്ട് അവൾക്കരികിലേക്ക് ചെന്നിരുന്നു….

ത്രേയാ…എന്താ പറ്റിയേ…???

രാവൺ അവളെ ചേർത്തിരുത്തിയതും അവളവന്റെ മടിയിലേക്ക് ചുരുണ്ട് കൂടാൻ തുടങ്ങി….

ഹോ.. temperature low ആയതാണല്ലോ…

രാവൺ ഓറൽ ഡ്രോപ്പ്സ് എടുത്ത് രണ്ട് മൂന്ന് തുള്ളി അവൾക് പകർന്നു നല്കി… അത് തിരികെ ടേബിളിലേക്ക് തന്നെ വച്ച് ഇട്ടിരുന്ന ബനിയൻ തലവഴിയൂരി അവനും അവൾക്കൊപ്പം ആ ബെഡ്ഷീറ്റിന് കീഴെ കിടന്നു….

പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തെളിഞ്ഞു കിടന്ന കരിനീലിച്ച പാടിലേക്ക് ദൃഷ്ടി പതിപ്പിച്ചത്…

അവനതിൽ തന്നെ ഉറ്റുനോക്കി കൊണ്ട് മുഖമുയർത്തി…പതിയെ നെറ്റിയിലെ പാടിലേക്ക് ചുണ്ടുകൾ അമർത്തി ചുംബിച്ചതും അവള് ചെറിയൊരു ഞരക്കത്തോടെ ഒന്ന് പുളഞ്ഞു….

നെറ്റിയിൽ നിന്നും ഇഴഞ്ഞു നീങ്ങിയ ചുണ്ടുകൾ അവളുടെ മുഖത്ത് തെളിഞ്ഞു കിടന്ന ഓരോ അടയാളങ്ങളേയും ചുംബനങ്ങൾ കൊണ്ട് മൂടി….കവിളിൽ നിന്നും അവ കഴുത്തടിയോട് ചേർന്നതും രാവണിന്റെ ഉള്ളിൽ അവളാ പഴയ ത്രേയയായി മാറുകയായിരുന്നു….

കഴുത്തടിയിൽ പതിഞ്ഞ കരിനീലിച്ച അടയാളങ്ങളെ ചുംബിച്ച് കൊണ്ട് അവനവളുടെ അധരങ്ങളെ ലക്ഷ്യമാക്കി ചലിച്ചു…. അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നതും ത്രേയയുടെ ചുണ്ടുകൾ വിറയലോടെ എന്തൊക്കെയോ പുലമ്പി തീർത്തു….

രാവൺ…എന്നെ വെറുക്കല്ലേ രാവൺ…

ത്രേയയിൽ നിന്നും ഉതിർന്നു വന്ന ആ ജല്പനങ്ങൾ കേട്ട് രാവൺ സ്ഥലകാലബോധം വീണ്ടെടുത്ത പോലെ പെട്ടെന്ന് അവളിൽ നിന്നും അടർന്നു മാറി..

എനിക്ക്… എനിക്കെന്താ ഈ സംഭവിക്കുന്നത്… ഞാനൊരുപാട് വെറുക്കുന്ന ത്രേയയെ…

അവന്റെ വാക്കുകൾ പകുതിയിൽ വച്ച് മുറിഞ്ഞു…പില്ലോയിൽ തലചായ്ച്ചു കൊണ്ട് തന്നെ അവനവളുടെ മുഖത്തേക്ക് നോട്ടം കൊടുത്തു….അപ്പോഴും അതൊന്നുമറിയാതെ സുഖശയനത്തിലായിരുന്നു ത്രേയ…

ഇടയ്ക്ക് പുതപ്പ് ഒന്നുകൂടി ചേർത്ത് പുതച്ചു കൊണ്ട് അവള് ബെഡിൽ ചുരുണ്ട് കൂടാൻ തുടങ്ങിയതും രാവൺ വെപ്രാളപ്പെട്ട് അവളെ അവനോട് ചേർത്തു കിടത്തി….. ത്രേയയുടെ നെറ്റിമേൽ കൈ ചേർത്ത് temperature നോക്കിയ ശേഷം അല്പം ആശ്വാസത്തോടെ അവനവളെ അവന്റെ നെഞ്ചോട് ചേർത്തു…. അവളുടെ വലത് കൈപ്പത്തിയിൽ അവന്റെ വിരലുകൾ കോർത്തു കൊണ്ട് രാവണും എപ്പോഴോ നിദ്രയെ പുൽകിയിരുന്നു…. ________________________________ നേരം പുലരുമ്പോ ത്രേയ പതിവിലും നേരത്തെ തന്നെ കണ്ണ് ചിമ്മി ഉണരാൻ ശ്രമിച്ചു…രാവണിന്റെ സാമിപ്യം തിരിച്ചറിഞ്ഞതും അവളൊരു ഞെട്ടലോടെ തലയുയർത്തി അവന്റെ മുഖത്തേയ്ക്ക് നോട്ടം കൊടുത്തു…..

അവളെ ചുറ്റിവരിഞ്ഞിരിക്കുന്ന അവന്റെ കരുത്താർന്ന കരങ്ങളെ അവളൊരത്ഭുതത്തോടെ നോക്കി കിടന്നു…. അവന്റെ നെഞ്ചിലെ ചൂട് ആസ്വദിച്ചു കൊണ്ട് അവളൊന്ന് കൂടി അവനോട് ചേർന്നു കിടന്നു….. അപ്പോഴാണ് അവളുടെ കൈയ്യിനെ അവന്റെ കൈപ്പിടിയിൽ ഒതുക്കി നെഞ്ചോരം ചേർത്തിരിക്കുന്ന കാഴ്ച അവളുടെ ശ്രദ്ധയിൽ പെട്ടത്….

ആ കാഴ്ച കണ്ടതും ഞൊടിയിടയിൽ തന്നെ ത്രേയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… അവളൊരു കുസൃതിയോടെ അവന്റെ മുഖത്തിന് നേരെ മുഖമുയർത്തി പതിയെ അവനോട് അടുത്ത് അവന്റെ നെറ്റിയിലേക്ക് മെല്ലെയൊന്ന് ചുംബിച്ചു…..

ത്രേയയുടെ അധരങ്ങൾ അവന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ തന്നെ രാവണിന്റെ കണ്ണുകൾ മെല്ലെ തുറന്നു വന്നു…. അവളാ ഇരുപ്പിൽ തന്നെ ദൃഷ്ടി അവന്റെ മുഖത്തേയ്ക്ക് പതിപ്പിച്ചു… അപ്പോഴും അവന്റെ കണ്ണുകൾ ഒരേ നിലയിൽ അവളെ തന്നെ ഉറ്റുനോക്കുകയായിരുന്നു.. ഇരു മനസ്സുകളും ഒരുപോലെ അവരുടേതായ ലോകത്ത് പാറിപ്പറക്കാൻ തുടങ്ങി….

ചെറിയൊരു സമയ ഇടവേളയ്ക്കു ശേഷം എന്തോ ഓർത്തെടുക്കും പോലെ ഇരുവരും തിടുക്കപ്പെട്ട് അകന്നു മാറി…ത്രേയ ഒരൂക്കോടെ മുഖം പിന്വലിച്ചതും രാവൺ തിടുക്കപ്പെട്ട് ബെഡിലേക്ക് ഉയർന്നിരുന്നു…. ഇരുവരുടെയും മുഖത്ത് ഒരുതരം ജാള്യതയായിരുന്നു… പരസ്പരം ഒന്നും സംസാരിക്കാതെ നിമിഷങ്ങൾ കടന്നു പോയി….

എങ്ങനെയുണ്ട് നിനക്കിപ്പോ…???

ഇരുവരിലും നിലനിന്നിരുന്ന നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാവൺ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി…

നീ എന്തിനാ രാവൺ എന്നെ നെഞ്ചോട് ചേർത്ത് കിടത്തിയത്…

ത്രേയ കടുത്ത സ്വരത്തിൽ ചോദിച്ചതും രാവൺ ആകെയൊന്ന് പരുങ്ങി… എങ്കിലും അതൊന്നും മുഖത്ത് കാട്ടാതെ അവൻ ബെഡ്ഷീറ്റ് മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു…

രാവൺ… ഞാൻ നിന്നോടാ ചോദിച്ചത്…!!!

ത്രേയ വിടാൻ ഉദ്ദേശമില്ലാത്ത പോലെ അവന്റെ പിറകെ കൂടി… ബെഡ്ഷീറ്റ് എടുത്ത് മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും കാലിലേയും ശരീരത്തിലേയും മുറിവുകളിൽ നിന്നും ഉതിർന്നു വന്ന കഠിനമായ വേദന അവളെ ബെഡിൽ തന്നെ തളച്ചിട്ടു…

ആആആ…അമ്മേ…

ത്രേയ വേദനകൊണ്ട് ബെഡിൽ കിടന്ന് പുളഞ്ഞതും വാഷ് റൂമിലേക്ക് നടക്കാൻ തുനിഞ്ഞ രാവൺ വെപ്രാളപ്പെട്ട് അവൾക്കരികിലേക്ക് പാഞ്ഞടുത്തു…

എന്താ…എന്താ പറ്റിയേ… സൂക്ഷിക്കണ്ടേ ത്രേയാ…

അവനവളുടെ കാൽപ്പാദം കൈകൊണ്ട് പതിയെ തഴുകിയിരുന്നു…ആ കാഴ്ച ഒരു പുഞ്ചിരി ഉള്ളിലടക്കി നോക്കി കാണുകയായിരുന്നു ത്രേയ…..

അവളുടെ മുഖത്തെ പുഞ്ചിരി ശ്രദ്ധിക്കാതെ രാവൺ ആ ജോലി തുടർന്നു…ചൂരൽ പാടിലേക്ക് മെല്ലെ ഊതി അവനാ വേദനയെ ഇല്ലാതാക്കി….

ഇപ്പോ എങ്ങനെയുണ്ട്..?? വേദന കുറവുണ്ടോ…!!!

രാവണിന്റെ ആ ചോദ്യം കേട്ടതും ത്രേയ തിടുക്കപ്പെട്ട് മുഖത്തെ പുഞ്ചിരി മായ്ച്ച് അവന് മുന്നിലൊന്ന് തലയാട്ടി കാണിച്ചു…… അത് കണ്ടതും രാവൺ അവളുടെ കാല് മെല്ലെ ബെഡിലേക്ക് തന്നെ വച്ച് തിരികെ ബാത്റൂമിലേക്ക് നടന്നു…. ________________________________

അഗ്നീ… ഇപ്പോ മനസിലായില്ലേ ഈ ജോഗിങിന്റെ പവർ…

അച്ചു കിതപ്പോടെ അത്രയും പറഞ്ഞ് ഓടി തളർന്ന് ചാവടിയിലേക്ക് ചെന്നിരുന്നു…അവന് പിറകേ തന്നെ അഗ്നിയും അവശതയോടെ ഇരുന്നു…

ഉമ്മറത്തേക്ക് രണ്ട് ചൂട് കോഫ്യേ…!!!

അകത്തേക്ക് ഏന്തി വലിഞ്ഞ് നോക്കി അച്ചു ഉറക്കെ പറഞ്ഞതും അത് അവിടമാകെ മുഴങ്ങി കേട്ടു…

എങ്കിലും എന്റെ അച്ചൂട്ടാ… നീ എന്തിനാടാ അതിരാവിലെ തന്നെ ഈ കാടും മലയും കയറിയിറങ്ങുന്നേ… ആകെയുള്ള എനർജി കൂടി കളയാനായിട്ട്….

അഗ്നി ഇരുന്ന് അണയ്ക്കാൻ തുടങ്ങി…

നിനക്കിത് ശീലമില്ലാത്തത് കൊണ്ടല്ലേ അഗ്നീ… അതിരാവിലെയുള്ള ഈ ജോഗിങ് ശരീരത്തിന് തരുന്ന എനർജി എത്രയാണെന്നറിയ്വോ നിനക്ക്…???

എത്രയാ….??

അഗ്നി അവനെ തന്നെ ഇരുത്തി നോക്കി അങ്ങനെ ചോദിച്ചതും കൈയ്യിലെ മസിലുരുട്ടി വീർപ്പിച്ചു കൊണ്ടിരുന്ന അച്ചു കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി…

റൂമില് കിടന്നുറങ്ങിയ നിന്നേം വലിച്ചോണ്ട് ജോഗിങിന് പോയ എന്നെയൊക്കെ മടല് വെട്ടി അടിയ്ക്കണം… എനിക്ക് എന്തിന്റെ കേടായിരുന്നു ഈശ്വരാ…

അച്ചു നെഞ്ചത്ത് കൈ വച്ചിരുന്നു പോയി…

നീ അത് വിട്… എന്നിട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടി താ… എന്താ നിന്റെ തീരുമാനം…???

എന്താ അഗ്നീ…???

അച്ചു അതും ചോദിച്ച് പിന്നിലേക്ക് കൈയ്യൂന്നി നിലത്തേക്ക് അല്പം ചാഞ്ഞിരുന്നു…

എന്താ അഗ്നീന്നോ…??? നിന്നോട് ഞാൻ ഇത്രയും നേരം ഘോരഘോരം പറഞ്ഞോണ്ട് വന്നത് എന്തായിരുന്നെടാ.. ആ കാര്യത്തിലുള്ള നിന്റെ തീരുമാനം എന്താണെന്ന്…???

Relax… just relax അഗ്നീ… നിന്റെ പേരിനെ നീയിങ്ങനെ അന്വർത്ഥമാക്കാതെ… നീ പറഞ്ഞത് നിമ്മീടെ കാര്യമല്ലേ… ആദ്യം നീയൊന്ന് പോയി എന്റെ ഏട്ടത്തിയമ്മയെ കണ്ടു പിടിച്ചിട്ട് വാ… അപ്പോഴേക്കും ഞാൻ ഏതെങ്കിലും ഒന്നിനെ സെറ്റാക്കാം…

ദേ അച്ചൂ… നീ കളിയ്ക്കല്ലേ… നിനക്ക് കുട്ടിക്കളി കാണിക്കാനുള്ള കാര്യമല്ല ഇത്… ഒരു പെൺകുട്ടിയുടെ ജീവിതമാ…അതും നമ്മുടെ കുടുംബത്തിലെ തന്നെ ഒരു പെൺകുട്ടി…

ഇതാ അഗ്നീ… ദേ ഈ ഒരൊറ്റ വാക്കാ എല്ലാറ്റിനും കാരണം.. ഈ സ്വന്തം കുടുംബത്തീന്ന് തന്നെ സ്നേഹിച്ചു കെട്ടുകാന്ന് വച്ചാൽ ശരിയ്ക്കും ഒരു ബോറ് ഏർപ്പാടാ… പണ്ട് ഞാൻ എന്റെ കൂടെ പഠിച്ച കിഷോറിനോട് ബെറ്റ് വച്ച ഒരു കാര്യമുണ്ട്.. എന്താന്നറിയ്വോ നിനക്ക്…

മ്മ്ഹ്ഹ്…ഇല്ല… എന്താ… അഗ്നീടെ മുഖം ദേഷ്യം കൊണ്ട് ചുളിഞ്ഞു…

ഒരിക്കലും ഞാനെന്റെ മുറപ്പെണ്ണിനെ കെട്ടില്ലാന്ന്…!!! അവനന്ന് ഇതേ നിമ്മീടെ കാര്യം പറഞ്ഞ് എന്നെ ആകെയൊന്ന് വാരിയതാ… അന്ന് ഞാനവനോട് ലോകനാർക്കാവിലെ മദറിനെ കൂട്ടി സത്യമിട്ടതാ അഗ്നീ… കാര്യം ഇപ്പോ ഞാനും അവനും വല്ലാണ്ടങ്ങ് വളർന്നു പോയെങ്കിലും അന്ന് പറഞ്ഞ ആ വാക്ക് മറക്കാൻ പറ്റ്വോ അഗ്നീ…

നമ്മുടെ രാജു പറയും പോലെ വാക്കല്ലേ ഏറ്റവും വലിയ സത്യം…!!!

രാജുവോ…??ഏത് രാജു…!!!

ഹോ…എന്റെ പൊന്നഗ്നീ… പൃഥിരാജ്…!!! ഞാനവനെ സ്നേഹത്തോടെ രാജൂന്നാ വിളിക്കാറ്….

അതിന് പൃഥിരാജിന് നിന്നെ പരിചയമുണ്ടോ…???

പൃഥിരാജിനെ സ്നേഹത്തോടെ രാജൂന്ന് വിളിക്കാൻ പരിചയത്തിന്റെ ആവശ്യമുണ്ടോ അഗ്നീ… അല്ലെങ്കിൽ തന്നെ പരിചയമുണ്ടായിട്ടാ നമ്മളീ മമ്മൂട്ടിയെ മമ്മൂക്കാന്നും മോഹൻ ലാലിനെ ലാലേട്ടാന്നുമൊക്കെ വിളിക്കുന്നത്… ഒന്നുമറിയില്ല…poor boy…

അച്ചു കൈത്തലം ചോദ്യരൂപേണ വിടർത്തി അഗ്നിയെ ഒന്ന് പുച്ഛിച്ച് തള്ളി…

നീ വിഷയത്തീന്ന് escape ആവാൻ നോക്കണ്ട… മര്യാദയ്ക്ക് കാര്യം പറയെടാ… എന്താ നിന്റെ പ്ലാൻ… ഒന്നുകിൽ തനു അല്ലെങ്കിൽ നിമ്മി… ഇതിൽ ആരാ നിന്റെ മനസ്സിൽ…..

ആഹാ.. എങ്കില് എനിക്കും ചോദിക്കാനുണ്ട് ചിലതൊക്കെ.. ഒന്നുകിൽ സ്നേഹം അല്ലെങ്കിൽ സഹതാപം… ഇതിൽ രണ്ടിലെന്താ…???

അച്ചു അഗ്നിയെ ചൂഴ്ന്നൊന്നു നോക്കിയതും അഗ്നി അല്പം പതറാൻ തുടങ്ങി…

എന്ത്…??? നീ എന്താ ഉദ്ദേശിക്കുന്നത്…???

നിന്റെ മനസിൽ ഇപ്പോഴുള്ള കാര്യം തന്നെയാ.. കൺമണിയ്ക്ക് നിന്റെ മനസിലുള്ള സ്ഥാനമെന്താ…??? അത് പറഞ്ഞാൽ ഞാൻ ഇതും പറയാം…!!!

അച്ചു അഗ്നിയെ തന്നെ ഉറ്റുനോക്കി ഇരുന്നു…അവന് മുന്നിൽ എന്ത് മറുപടി നല്കണംന്നറിയാതെ അഗ്നിയൊന്ന് കുഴങ്ങി…

എന്താ ഇവിടെ ചേട്ടനും അനിയനും തമ്മിലൊരു ചർച്ച… അതും എന്റെ പേരൊക്കെ പറഞ്ഞ്….!!!

പെട്ടെന്ന് അവരുടെ സംസാരത്തിനിടയിലേക്ക് ട്രേയിൽ കരുതിയ കോഫിയുമായി കൺമണി കൂടി കടന്നു വന്നു…

ദേ വന്നു…കൺമണി…

അച്ചു ഒരാക്കിയ ഇളിയോടെ അഗ്നിയ്ക്ക് അവളെ കണ്ണ് കാണിച്ചു കൊടുത്തു… അഗ്നി അത് കണ്ട് ശാസനയോടെ അച്ചൂനെ വിലക്കി അവൾക് നേരെ നടന്നടുത്തു…

ഒന്നൂല്ല മിഴീ… ഇവന്റെ ഓരോരോ പൊട്ടത്തരങ്ങൾ… അല്ലാണ്ടെന്താ..

അഗ്നി ട്രേയിൽ നിന്നും ഒരു കോഫിയെടുത്ത് അതിൽ നിന്നും ഒരു കവിൾ കുടിച്ചു…

അല്ല..ത്രേയ ഉണർന്നോ…??? അവൾക് കോഫി കൊടുത്തിരുന്നോ…??? (അഗ്നി)

ത്രേയയ്ക്കുള്ള കോഫിയുമായി റൂമിലെത്തിയപ്പോ രാവൺ പറഞ്ഞു കോഫി രാവൺ കുടിപ്പിച്ചോളാംന്ന്… പിന്നെ അത് രാവണിനെ ഏൽപ്പിച്ചാ ഞാൻ റൂം വിട്ടിറങ്ങിയത്…!!

ആഹാ.. ഇതിനിടയിൽ അങ്ങനെയുള്ള developments ഒക്കെ നടക്കുന്നുണ്ടോ.. ന്മ്മ…അപ്പോ നല്ല വാർത്തകളൊക്കെ വന്നു തുടങ്ങീല്ലേ… ഭേഷ്..ഭേഷ്…

അച്ചുവും ഒരു കോഫിയെടുത്ത് ചുണ്ടോട് ചേർത്തു…

രാവണിന് ശരിയ്ക്കും നല്ല മാറ്റമുണ്ട്… ഇനി ത്രേയയെ അധികം വിഷമിപ്പിക്കാൻ മുതിരില്ല എന്നാ എനിക്ക് തോന്നുന്നത്…

മ്മ്ഹ്ഹ്…ആള് രാവണാ.. അതുകൊണ്ട് മിഴിയ്ക്ക് വലിയ മുൻവിധികളൊന്നും വേണ്ട കേട്ടോ…

അഗ്നി കോഫി ഒരു കവിൾ കുടിച്ചെങ്കിലും അത് തിടുക്കപ്പെട്ട് ഉള്ളിലാക്കി പറഞ്ഞു നിർത്തി…

അല്ല… എന്നിട്ട് അവര് രണ്ടാളും എവിടെ… റൂമില് തന്നെയാണോ…?? (അഗ്നി)

ത്രേയ റെസ്റ്റെടുക്ക്വാ… ഒന്നെഴുന്നേൽക്കാൻ പോലും രാവൺ സമ്മതിക്കുന്നില്ല…ഒരേ കിടപ്പ് തന്നെ… പിന്നെ രാവൺ രണ്ട് ദിവസത്തേക്ക് ലീവെടുത്തിരിക്ക്യാന്നാ പറഞ്ഞത്.. ഇപ്പോ ഹാളിലിരുന്ന് പത്രം വായിക്കുന്നത് കണ്ടിട്ടാ ഞാനിവിടേക്ക് വന്നത്…

ആഹാ…ബലേ ഭേഷ്…!!! വളരെ സ്മൂത്തായി കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടല്ലോ… കോഫി കുടിപ്പിക്കുന്നു,ലീവെടുക്കുന്നു…ഇനിയും എന്തൊക്കെ കാണണോ ആവോ… ഒരു ചൂരൽ പ്രയോഗം വരുത്തി വച്ച മാറ്റങ്ങളേ… എന്റെ വൈദിയങ്കിളേ..എന്ത് കൊണ്ട് ഇതൊക്കെ നേരത്തെ ആയില്ല…!!! എങ്കിൽ കാര്യങ്ങൾ ശടപടേ ശടപടേന്ന് ആകുമായിരുന്നല്ലോ…

അച്ചു പറഞ്ഞത് കേട്ട് കൺമണിയും അഗ്നിയും ഒരുപോലെ ചിരിച്ചു കൊണ്ട് അവനൊപ്പം അകത്തേക്ക് നടന്നു…

ഹാളിലെ സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു രാവൺ… മുന്നിലെ ടേബിളിന് മുകളിൽ ആവി പറക്കുന്ന ഒരു കപ്പ് ചൂട് ചായ കൂടി ഇരിപ്പുണ്ടായിരുന്നു…

രാവണിനെ കണ്ടതും അഗ്നിയും,അച്ചുവും കൂടി അവനരികിലേക്ക് ചെന്നിരുന്നു… രാവൺ വായിച്ചു കൊണ്ടിരുന്ന പത്രത്തിലെ അവസാന പേജിൽ ഊളിയിട്ടു വാർത്ത നോക്കുന്ന തിരക്കിലായിരുന്നു അച്ചു… അത് ശ്രദ്ധയിൽ പെട്ടതും രാവൺ മെല്ലെ പത്രം ചരിച്ചു പിടിച്ചു കൊണ്ട് ഗൗരവത്തോടെ അവനെയൊന്ന് നോക്കി…

അല്ല… സ്പോർട്സ് പേജ് തിരയുകയായിരുന്നേ… കണ്ടില്ല…

അച്ചു ഒരവിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്ത് അല്പം പേടിയോടെ പറഞ്ഞത് കേട്ടതും രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു…അതിനെ അടക്കി പിടിച്ചു കൊണ്ട് അവനാ പത്രത്തിലെ സ്പോർട്സ് പേജ് അടർത്തി മാറ്റി അച്ചുവിന് നേർക്ക് നീട്ടി…

ദാ.. പിടിയ്ക്ക്…

രാവണിന്റെ ആ ചെയ്തി കണ്ട് ഞെട്ടലോടെ വായിൽ വെള്ളം വിഴുങ്ങി കൊണ്ട് അച്ചു അവനെ തന്നെ ഇമചിമ്മാതെ നോക്കിയിരുന്നു….

ഇന്നാടാ… നിനക്ക് വേണ്ടേ…???

രാവൺ അല്പമൊന്ന് കലിപ്പിച്ചതും അച്ചുവത് തിടുക്കപ്പെട്ട് വാങ്ങി കൈയ്യിൽ വച്ചു….

Thanks…

ന്മ്മ….!!! രാവൺ വീണ്ടും വായനയിൽ തന്നെ concentrate ചെയ്തു….

രാവൺ… ഇന്നലെ എങ്ങനെയുണ്ടായിരുന്നു ത്രേയേടെ അവസ്ഥ… പിന്നെ എപ്പോഴെങ്കിലും temperature കുറയുകയോ മറ്റോ…???

അഗ്നി കാര്യമായി ചോദിച്ചു മനസിലാക്കി….

ന്മ്മ…ഒരു തവണ നന്നായി കുറഞ്ഞു….

അപ്പോ നീ എന്ത് ചെയ്തു…???

അഗ്നീടെ പരിഭ്രമത്തോടെയുള്ള ആ ചോദ്യം കേട്ടതും പെട്ടെന്ന് രാവണിന്റെ മനസിൽ തലേ ദിവസം രാത്രിയിൽ നടന്ന കാര്യങ്ങൾ ഒന്നൊന്നായി ഓർമ്മയിൽ തെളിഞ്ഞു…. പത്രത്തിൽ നിന്നും അവന്റെ ശ്രദ്ധ വ്യതിചലിച്ചു…അല്പ നേരം ആ ഓർമ്മകളെ തോലോലിച്ചു കൊണ്ട് മറ്റെല്ലാം മറവിയ്ക്ക് വിട്ടു കൊടുത്ത് അവനങ്ങനെ ഇരുന്നു….

രാവൺ…നീ എന്താ ആലോചിക്കുന്നത്…??? അഗ്നി ചോദിച്ചത് കേട്ടില്ലേ… പിന്നെ എന്ത് ചെയ്തൂന്ന്… (അച്ചു)

അച്ചു ആ ചോദ്യം ആവർത്തിച്ചതും രാവൺ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു…

അത്… ഞാൻ.. ഞാനാ ഓറൽ ഡ്രോപ്പ്സ് കൊടുത്തു…!!! നീയല്ലേ പറഞ്ഞത് temperature low ആയാൽ ഓറൽ ഡ്രോപ്പ്സ് നല്കണംന്ന്…

ന്മ്മ…അത് ശരിയാ… നീയല്ലേ അഗ്നീ നമ്മുടെ രാവണിനോട് ഓറൽ ഡ്രോപ്പ്സ് കൊടുക്കാൻ… അപ്പോ അവനത് അനുസരിച്ചല്ലേ മതിയാകു.. എന്നിട്ട് ഓറൽ ഡ്രോപ്പ്സ് കൊടുത്തപ്പോ temperature normal ആയോ…

അച്ചു ആക്കിയ മട്ടിൽ രാവണിന് നേരെ ഒന്നിളിച്ചു കാണിച്ചു…അത് കണ്ട് ചിരിയടക്കി ഇരിക്ക്യായിരുന്നു അഗ്നി…. രാവണിന്റെ കലിപ്പിച്ച ഒരു നോട്ടം കിട്ടിയതും അച്ചു മുഖത്തെ ചിരിയെല്ലാം മായിച്ച് നല്ല കുട്ടിയായി…

രാവൺ…ചായ തണുക്കും… എടുത്ത് കുടിയ്ക്കണേ.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… ഞാൻ കിച്ചണിലുണ്ടാവും…

ഓക്കെ കൺമണീ…നീ പൊയ്ക്കോ.. അവൾക് നേരെ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് രാവൺ ടേബിളിലിരുന്ന ചായ കൈയ്യെത്തി എടുത്ത് അതിൽ നിന്നും ഒരു കവിൾ കുടിച്ച് വീണ്ടും അത് തിരികെ ടേബിളിലേക്ക് തന്നെ വച്ചു…

അല്ല അഗ്നീ… എനിക്കൊരു സംശയം.. നമ്മുടെ രാവണിന് ഈ ചായ കുടിച്ചല്ലല്ലോ ശീലം… വല്യമ്മ പറഞ്ഞത്…രാവൺ നേരം പുലർന്നു തുടങ്ങുമ്പോഴേ alcoholic treatment നടത്തുംന്നാണല്ലോ.. ഇപ്പോ എന്താ ഇങ്ങനെ…??? അതോ ഇനി വല്യമ്മ എന്നോട് കള്ളം പറഞ്ഞതാക്വോ… (അച്ചു)

ആവോ…ആർക്കറിയാം അച്ചൂട്ടാ…!!! വല്യമ്മ അങ്ങനെ കള്ളം പറയുന്ന കൂട്ടത്തിലല്ല.. പിന്നെ ഇപ്പോഴുള്ള ഈ ചായകുടി ചില ശുഭ സൂചനകളാകാം…

അഗ്നി റൂഫും നോക്കിയിരുന്ന് പറഞ്ഞത് കേട്ട് രാവൺ പത്രം മാറ്റി അവനേം അച്ചൂനേം മാറിമാറി നോക്കി….

ദേ അഗ്നീ ഇത് നോക്കിയേ… കല്ലുമഴയും,തീമഴയും പെയ്തു കൊണ്ടിരുന്ന ഉസ്പാക്കിസ്ഥാനിൽ മഞ്ഞു മഴയെന്ന്… കാലം പൊയൊരു പോക്കേ…!!!

അച്ചു പത്രം അഗ്നിയ്ക്ക് നേരെ വച്ചു പിടിച്ച് ന്യൂസ് വായിക്കുന്ന തിരക്ക് അഭിനയിച്ചു… പിന്നെ അവർക്ക് മുന്നിൽ ഒന്നും മിണ്ടാൻ നില്ക്കാതെ രാവൺ പേജുകൾ ഓരോന്നും മറിച്ച് കൊണ്ട് പത്രത്തിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു…

എന്താ ശിവതീർത്ഥാ ഈ പറയുന്നത്… നിത്യാനന്ദ സ്വമിയെ പൊതിരെ മർദ്ദനം ഏൽപ്പിച്ചൂന്നോ… എവിടെ ICU വിലോ… ആര്…ആളെ കണ്ടോ… ഇവിടുത്തെ കുട്ടിയോ…. ഏയ്…ഇല്ല…അവനങ്ങനെ ചെയ്യില്ല…!!

മൊബൈലിൽ സംസാരിച്ചു കൊണ്ട് ഹാളിലേക്ക് കടന്നു വന്ന വൈദി രാവണിരുന്ന ഭാഗത്തേക്ക് സംശയരൂപേണ നോക്കി ഓരോ വാക്കിനും മറുപടി നല്കിക്കൊണ്ടിരുന്നു…. അതെല്ലാം കേൾക്കുന്നുണ്ടെങ്കിലും കാര്യമായി mind ആക്കാതെ രാവൺ ഓരോ പേജും മറിച്ചു നോക്കി ഇരുന്നു…. അതെല്ലാം കണ്ട് അഗ്നിയും അച്ചുവും മുഖത്തോട് മുഖം നോക്കി പുരികവും കണ്ണും കൊണ്ട് ചോദ്യശരങ്ങൾ ഉന്നയിക്കുകയായിരുന്നു….

അന്വേഷണം proper ആയി നടത്തണം… തെറ്റു ചെയ്തത് ആരായാലും നമുക്ക് കണ്ടെത്തണം….!!!

വൈദി കോള് കട്ട് ചെയ്ത് രാവണിനെയൊന്ന് നോക്കി അവന് അഭിമുഖമായുള്ള സോഫയിലേക്ക് ചെന്നിരുന്നു….

കേട്ടോ മേനേ രാവൺ… ഇന്നലെ നമ്മുടെ നിത്യാനന്ദ സ്വാമിയ്ക്ക് ചെറിയൊരു ആക്സിഡന്റുണ്ടായി… ആരോ സ്വമിയെ തല്ലി പരിക്കേൽപ്പിച്ചൂന്നാ അറിഞ്ഞത്… ആളിപ്പോ ICU വിലാ….

വൈദി പറഞ്ഞതിനൊന്നും ശ്രദ്ധ കൊടുക്കാതെ പേജുകൾ മറിച്ചു നോക്കി തന്നെ ഇരിക്ക്യായിരുന്നു രാവൺ…

അതിലെല്ലാം അതിശയം മറ്റൊന്നാ… ഇപ്പോ എന്നെ ആശ്രമത്തിലെ ശിവതീർത്ഥ വിളിച്ചിരുന്നു… അയാള് പറയ്വാ…ഇന്നലെ സ്വമിയെ മർദ്ദിച്ചത് മോനാണെന്ന്…

വൈദി ഒരു ചിരി കലർത്തി പറയുമ്പോഴും ഉള്ള് കൊണ്ട് ഒന്ന് സംശയിച്ചാണ് അയാളാ ചോദ്യം ചോദിച്ചത്….

ആഹാ…അഗ്നീ… നിത്യാനന്ദയ്ക്ക് ആട്ടും സൂപ്പും മാത്രമല്ല… നല്ല അറേബ്യൻ സ്പെഷ്യൽ കുഴിമന്തി കൂടി കൊടുത്തിട്ടാണെന്ന് തോന്നുന്നു രാവൺ വന്നത്….

അച്ചു ഒരു ചിരിയടക്കി ഇരുന്നു…

ഞാൻ അയാളോട് പറഞ്ഞു…രാവൺ അങ്ങനെ ഒരിക്കലും ചെയ്യില്ലാന്ന്…. അല്ലെങ്കിൽ തന്നെ നീയങ്ങനെ ചെയ്യാനും മാത്രം കാരണം വല്ലതും വേണ്ടേ… അങ്ങനെ ഒരു കാരണങ്ങളോ, മുൻവൈരാഗ്യങ്ങളോ നിങ്ങള് തമ്മിലില്ലല്ലോ… ല്ലേ രാവൺ…. അതുകൊണ്ട് നീയങ്ങനെ ഒരിക്കലും ചെയ്യില്ലാന്ന് ഞാൻ ഉറപ്പിച്ചങ്ങ് പറഞ്ഞു അയാളോട്…..

വൈദി ഒന്ന് പുഞ്ചിരിച്ചു..

അതെന്തിനാ വൈദിയങ്കിൾ നേരിൽ കണാത്ത ഒരു കാര്യത്തിന് ഉറപ്പ് പറയാൻ പോയത്..!!!

രാവൺ പത്രത്തിലേക്ക് നോട്ടം കൊടുത്ത് തന്നെ അങ്ങനെ പറഞ്ഞതും അഗ്നിയും,അച്ചുവും ഒരുപോലെ പുഞ്ചിരി തൂകി ഇരുന്നു….

എന്താ മോനേ… നീയെന്താ പറഞ്ഞത്…??? വൈദിയുടെ മുഖത്തെ പുഞ്ചിരിയൊന്ന് മാഞ്ഞു…

മനസിലായില്ലേ… ശിവതീർത്ഥ പറഞ്ഞത് വളരെ വളരെ ശരിയായ കാര്യമാണ് വൈദിയങ്കിൾ.. നിത്യാനന്ദയ്ക്കിട്ട് പൂശിയത് ഈ ഞാൻ തന്നെയാ…. ICU അല്ല…മോർച്ചറിയായിരുന്നു ഉദ്ദേശം… അയാൾടെ പ്രായം കൂടി പരിഗണിച്ചാ ആ തീരുമാനം ഉപേക്ഷിച്ചത്….

രാവൺ പത്രം മടക്കി ടേബിളിന് മുകളിലേക്ക് വച്ചെഴുന്നേറ്റു…

രാവൺ… നീയെന്താ ഈ പറയുന്നത്… നിത്യാനന്ദ സ്വാമികൾ ആരാണെന്ന് അറിയ്വോ നിനക്ക്…???

പ്രഭ ദേഷ്യത്തിൽ അവിടേക്ക് വന്നു… പിറകെ വൈദേഹിയും,ഊർമ്മിളയും,വേദ്യയും,ഹരിണിയുമുണ്ടായിരുന്നു…

അവനാരായാലും എനിക്കെന്താ…??? എല്ലാവരേയും പോലെ തല്ല് കൊണ്ടാൽ അവന്റെ ശരീരത്തിൽ നിന്നും ചോര പൊടിയും….. അസ്ഥികൾ നുറുങ്ങി ഒടിയും… അതവന് നന്നായി മനസിലാക്കി കൊടുത്തതാ ഞാൻ….

രാവൺ… നീയെന്താ ഈ പറയുന്നത്…!! നിത്യാനന്ദ സ്വാമിയെ അത്രമാത്രം ഉപദ്രവിക്കാൻ സ്വാമി നിന്നോട് എന്ത് തെറ്റാ ചെയ്തത്… (പ്രഭ)

എന്ത് തെറ്റാ ചെയ്തതെന്നോ…??? ആത്മാവ് കടന്നു കൂടീന്ന് പറഞ്ഞ് എല്ലാവരും ചേർന്ന് തല്ലിച്ചതച്ചത് മറ്റാരെയുമല്ല…എന്റെ ഭാര്യയേയാ….. ഏതോ കേമപ്പെട്ട സ്വാമിയെ വിളിച്ചു വരുത്തി അതുപോലെയൊരു പ്രവർത്തി ചെയ്യേണ്ട ആവശ്യം എന്തായിരുന്നു… ഞാൻ താലികെട്ടിയ പെണ്ണ് എന്ന consideration വേണ്ട… വേണു മാമേടെ മോളെന്ന പരിഗണനയെങ്കിലും കൊടുക്കാമായിരുന്നില്ലേ…

രാവൺ…നീ… നീയെന്നു മുതലാ ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയത്….??? (പ്രഭ)

ചിന്തിച്ചു തുടങ്ങിയതല്ല… എന്നെക്കൊണ്ട് ഓരോന്നും ചിന്തിപ്പിക്ക്വാണ് നിങ്ങള്… എന്റെ കൈയ്യിൽ ഒരു താലി എടുത്ത് തന്നതും അതവളുടെ കഴുത്തിൽ അണിയിച്ചു കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചതും നിങ്ങളാണ്… ആ താലിയ്ക്കൊപ്പം ഞാനവൾക്ക് നല്കിയത് ഒരു വിശ്വാസം കൂടിയാ… അവളുടെ ഏത് ദുഃഖത്തിലും കൂടെ നിന്നോളാമെന്ന വിശ്വാസം… അവളെ പല കാരണങ്ങൾ കൊണ്ടും ഞാൻ ഉപദ്രവിച്ചെന്ന് വരും…എന്നു കരുതി മറ്റാരും അവളെ തൊടാൻ ഞാനനുവദിക്കില്ല….

അ…..അഗ്നീ……… എന്നെയൊന്ന് നുള്ളിയേ…

അച്ചു വായും പൊളിച്ച് നിൽക്ക്വായിരുന്നു… അവനെ അന്തം വിട്ടു നോക്കിക്കൊണ്ട് അഗ്നി അച്ചൂനെ ചെറുതായൊന്ന് നുള്ളി…

ന്മ്മ…സ്വപ്നമല്ല…സത്യം തന്നെയാ…സത്യം തന്നെയാ….!!

അച്ചു ഉറപ്പിച്ചു കൊണ്ട് തലയാട്ടി…

രാവൺ…മോനേ.. അതിനും മാത്രം ഇവിടെ എന്തുണ്ടായീന്നാ… നിത്യാനന്ദ സ്വാമി കുടുംബ ഐശ്വര്യ പൂജ നടത്താൻ വന്നതല്ലേ… അതിന്റെ ഭാഗമായി ഈ കുടുംബത്തിൽ കടന്നു കൂടിയ ഒരു ദുരാത്മവിനെ അവളിൽ നിന്നും ആഭിചാരക്രിയ നടത്തി എന്നെന്നേക്കുമായി ഒഴിവാക്കാൻ ശ്രമിച്ചു… അതുകൊണ്ട് ചെറിയ രീതിയിൽ അവളെയൊന്ന് തല്ലേണ്ടി വന്നു… അതിനിത്ര കയർത്തു സംസാരിക്കേണ്ട ആവശ്യമെന്താ….??? അല്ലെങ്കിൽ തന്നെ അതവൾക്ക് വേദനിക്കാനും മാത്രം വലിയ പ്രഹരമായിരുന്നില്ലല്ലോ…!!! ഒരു ചെറിയ ചൂരല് വടികൊണ്ട് മെല്ലെയൊന്ന് തൊട്ടു അത്ര തന്നെ….

വൈദി പറഞ്ഞ വാക്കുകൾ കേട്ട് കടുത്ത ദേഷ്യത്തിലും അവനൊന്ന് പുഞ്ചിരിച്ചു…

ഹോ…അത് ശരിയാ… ചെറിയൊരു ചൂരൽ വടി കൊണ്ട് just ഒന്ന് തൊട്ടതല്ലേയുള്ളൂ… അതിന് ഞാനെന്തിനാ ഇത്രയും ദേഷ്യപ്പെടുന്നത് ല്ലേ..

രാവൺ അത്രയും പറഞ്ഞ് ടേബിളിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന നീണ്ടപൊതി കൈയ്യിലെടുത്തു…

എവിടെ വേദ്യ…???

ആ പൊതിയഴിച്ചു കൊണ്ട് അവൻ ചുറ്റിലും വേദ്യയെ പരതിയതും നിറഞ്ഞ പുഞ്ചിരിയോടെ അവള് രാവണിന് മുന്നിലേക്ക് വന്നു നിന്നു…

ഞാനിവിടെയുണ്ട് ഹേമന്തേട്ടാ…!!!

ന്മ്മ…നന്നായി… നീ ഒരടി എനിക്ക് മുന്നിലേക്ക് നിന്നേ…

കേൾക്കേണ്ട താമസം വേദ്യ തുള്ളിച്ചാടി കൊണ്ട് രാവണിന് തൊട്ടു മുന്നിലേക്ക് ചെന്നു നിന്നു…രാവണിന്റെ നീക്കം മനസ്സിലാവാതെ നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും….

എല്ലാവരും അവനെ തന്നെ ഉറ്റുനോക്കി നിൽക്കേ രാവൺ കൈയ്യിലിരുന്ന പൊതിയിൽ നിന്നും നിത്യാനന്ദയുടെ ചൂരൽ പുറത്തേക്ക് എടുത്തു….വേദ്യ അതൊന്നും കാണാതെ പുറംതിരിഞ്ഞു നിൽക്ക്വായിരുന്നു….

ചെറിയ ചൂരൽ…ല്ലേ… അതിൽ നിന്നും ഉണ്ടായ ചെറിയ പ്രഹരം… വേദന എന്ന് പറയുന്നത് സ്വപ്നങ്ങളിൽ മാത്രം…

രാവൺ പുഞ്ചിരിയോടെ പറഞ്ഞ് ചൂരൽ ആകെയൊന്ന് തഴുകിയെടുത്തു….

അപ്പോ ഈ ചൂരൽ കൊണ്ട് ആരെ തല്ലിയാലും വേദനയുണ്ടാവില്ല…ല്ലേ വൈദിയങ്കിൾ…

രാവൺ അത് പറഞ്ഞ് മുഴുവിച്ചു കൊണ്ട് ഞൊടിയിട നേരത്തിനുള്ളിൽ തന്നെ കൈ നിവർത്തി വേദ്യയുടെ മുട്ടിന് താഴേക്ക് ചൂരൽ കൊണ്ട് ആഞ്ഞ് വീശി…

ആആആആ….അമ്മേ..!!!

വേദ്യ വേദന കൊണ്ട് അവിടെ നിന്നൊന്ന് തുള്ളി… അത് കണ്ട് കുലുങ്ങി ചിരിച്ചു നിൽക്ക്വായിരുന്നു അഗ്നിയും അച്ചുവും…

വേദന തീരെയില്ല ല്ലേ വേദ്യ…. അതുകൊണ്ട് ദേ ഒന്നുകൂടി പിടിച്ചോ…

ചൂരൽ മുകളിലേക്ക് ഇട്ട് ബലമായി കൈയ്യിൽ പിടിച്ചു കൊണ്ട് രാവൺ വീണ്ടും അവളുടെ കാലിലേക്ക് ആഞ്ഞ് വീശി…

വേദ്യ നിന്ന നിൽപ്പിൽ പിന്നെയും പൊങ്ങിച്ചാടിയതും ചൂരലിലെ പിടി മുറുക്കി രാവൺ പല്ലും ഞെരിച്ചു നിന്ന് ആ കാഴ്ച കണ്ടു….

രാവൺ…മോനേ… നീ എന്താ ഈ കാണിക്കുന്നേ…. മോനെന്തിനാ വേദ്യയെ തല്ലുന്നത്…!! (വൈദി)

അങ്കിളല്ലേ പറഞ്ഞത് ഈ ചൂരലിന് വേദനയില്ലെന്ന്… അതൊന്ന് പരീക്ഷിച്ചു നോക്കാംന്ന് കരുതി… ത്രേയയ്ക്ക് വേദനിച്ചില്ല… പക്ഷേ ഇവൾടെ നില്പ് കണ്ടിട്ട് ഇവളെ ഈ ചൂരൽ പ്രയോഗം നന്നായി വേദനിപ്പിച്ചൂന്ന് തോന്നുന്നു…..

രാവൺ വേദ്യയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞതും അവളവനെ തുറിച്ചു നോക്കി നിന്ന് കാല് തടവാൻ തുടങ്ങി…അപ്പോഴും കടുത്ത വേദന കാരണം അവളുടെ കണ്ണ് നിറഞ്ഞൊഴുക്വായിരുന്നു.. ക്ഷണനേരം കൊണ്ട് തന്നെ ഊർമ്മിളയും, വസുന്ധരയും,ഹരിണിയുമെല്ലാം അവളുടെ ചുറ്റിലും കൂടി….

വൈദേഹി മാത്രം എല്ലാം ആസ്വദിച്ച് കണ്ടു കൊണ്ട് ഒരു ചിരിയടക്കി നിൽക്ക്വായിരുന്നു…. അഗ്നിയുടേയും,അച്ചൂന്റെയും അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെ….

ഷോർട്ട് സ്കേർട്ട് ആയതു കൊണ്ട് വേദ്യയുടെ കാലിനേറ്റ ചൂരൽപ്പാട് തൊലിപ്പുറത്ത് നല്ല രീതിയിൽ അനാവൃതമായിരുന്നു…. അതും തിരുമ്മി വേദ്യ ഒരു വഴിയായി…

രാവൺ ആ ചൂരലും കൊണ്ട് പതിയെ വൈദിയ്ക്കും പ്രഭയ്ക്കും നേരെ അടുത്തു…

വേദ്യയ്ക്ക് വേദനിച്ചപ്പോ പ്രതികരിക്കാൻ വൈദിയങ്കിൾ വന്നു…പരുഷമായ നോട്ടങ്ങൾ കൊണ്ട് എന്നെ നേരിടാൻ എന്റെ അച്ഛൻ വന്നു… ചെറിയമ്മ വന്നു…ആന്റി വന്നു… അങ്ങനെ ഇവിടെ കൂടിയ സകലരും ഇവൾടെ ദുഃഖത്തിൽ പങ്കു ചേർന്നു… ത്രേയയ്ക്ക് നേരെ നിങ്ങളൊരു പ്രഹരം നല്കിയാൽ പ്രതികരിക്കാൻ ആരും വരില്ല എന്ന വിശ്വാസമാണ് നിങ്ങളെക്കൊണ്ട് ഇങ്ങനെയുള്ള ഓരോ പ്രവർത്തിയും ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നതെങ്കിൽ അത് വേണ്ട…. അവളെന്റെ ഭാര്യയാ.. അവൾക് മേലെ ഒരു കൈയ്യേറ്റം ചെയ്യാൻ തീരുമാനിക്കുമ്പോ ആയിരം തവണ…ആയിരം തവണ ചിന്തിക്കണം നിങ്ങളെല്ലാവരും… ഇന്നിപ്പോ വേദ്യയ്ക്ക് ഞാൻ കൊടുത്തത് ഒരു ടെസ്റ്റ് ഡോസാ… അതിന്റെ പൂർണ രൂപം നല്കേണ്ടത് എവിടെയാണെന്ന് ഞാൻ പറയുന്നില്ല… കാരണം പ്രായം കൊണ്ടും കർമ്മം കൊണ്ടും നിങ്ങളെല്ലാവരും എന്നെക്കാളും ഒരുപാട് മുതിർന്നവരാണ്…..

രാവണിന്റെ മുഖത്തെ ദേഷ്യവും കണ്ണിലെ പകയുടെ തീവ്രതയും കണ്ട് വൈദിയ്ക്കും പ്രഭയ്ക്കുമൊപ്പം ചുറ്റിലും നിന്ന എല്ലാവരും ഒരുപോലെ ഞെട്ടി….

അതെല്ലാം സ്റ്റെയറിന് മുകളിൽ നിന്ന് അമ്പരപ്പോടെ നോക്കി കാണുകയായിരുന്നു ത്രേയ….

എല്ലാം പറഞ്ഞ് കഴിഞ്ഞതും വൈദിയുടെ മുന്നിൽ തന്നെ ആ ചൂരൽ നെടുകെ രണ്ടായി ഒടിച്ചിട്ട് രാവൺ സ്റ്റെയർ കയറി മുകളിലേക്ക് നടന്നു….

അവൻ പോകുന്നതും നോക്കി ഞെട്ടലോടെ നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും…രാവണിന്റെ വരവ് കണ്ട് ത്രേയ തിടുക്കപ്പെട്ട് അവിടെ നിന്നും റൂമിലേക്ക് നടക്കാൻ ഭാവിച്ചു… പക്ഷേ കാലിലെ മുറിപ്പാടും നീറ്റലും കാരണം അവൾക്കതിന് സാധിച്ചില്ല…

ഡീ…ത്രേയേ…!!!

രാവണിന്റെ പിൻവിളി വന്നതും ത്രേയ ഭിത്തിയിൽ കൈ ചേർത്ത് അവിടെ തന്നെ നിന്നു….

നിന്നോട് ഞാൻ പറഞ്ഞതല്ലേടീ ബെഡിൽ നിന്നും എഴുന്നേൽക്കരുതെന്ന്…!!!

അതിന് ഞാനൊന്നും….

ത്രേയ പറഞ്ഞ് മുഴുവിക്കും മുമ്പേ അവളുടെ കാലുകൾ വായുവിൽ ഉയർന്നു പൊങ്ങി…വലിയ പ്രതിരോധങ്ങളൊന്നും കാട്ടാതെ അവള് രാവണിന്റെ കൈകളിൽ ഒതുങ്ങി കിടന്നു…

തുടരും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *