ഞങ്ങളുടെ സൗഹൃദത്തെ കോളേജിൽ പലരും സംശയത്തോടെയാണു വീക്ഷിച്ചിരുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സുധീ മുട്ടം

“ഹലോ,,,ആരാണ്”

“ഇതു ഞാനാണ്”

“ഏത് ഞാൻ”

“എന്റെ സ്വരം കേട്ടിട്ടും മനസ്സിലായില്ലേ”

“ഇല്ല,,,മനസ്സിലായില്ല”

“ശ്ശോ,,,ഇതു കുറെ കഷ്ടമാണ് ”

“അതെ,,,ഇതു ശരിക്കും കഷ്ടം തന്നെ”

“എന്നെ അത്ര പെട്ടന്നു മറന്നു പോയല്ലേ”

“മറക്കാനായി ഞാൻ ഓർത്തിട്ടു വേണ്ടേ”

“ഇതു ഞാനാ ഹിത….പഴയ ക്ലാസ്മേറ്റ്”

“അതുശരി നീയാണല്ലേ ലവൾ”

“സിജു നിന്നെയെനിക്ക് ഒന്നു കാണണം”

ഈശ്വരാ കുടുങ്ങി ഇവളെന്തിനാ ഇപ്പോൾ എന്നെ കാണണമെന്നു പറയുന്നത് ബെല്ലും ബ്രേക്കുമില്ലാത്ത പെണ്ണാ പോരെങ്കിൽ കെട്ടും കഴിഞ്ഞു കുട്ടിയോളുമായി എന്നാലും ഇവൾക്കെങ്ങനെ എന്റെ നമ്പർ കിട്ടി ആ,,,കാണുമ്പോൾ ചോദിക്കാം

“എവിടെവെച്ചാടീ കാണാണ്ടത്”

“നീയിപ്പോൾ എവിടാ”

“ഞാൻ തിരുവാണ്മിയൂറിൽ ഉണ്ട്”

“നീ വൈകുന്നേരം മറീനാ ബീച്ചിലേക്കു വാ ..നമുക്കവിടെവെച്ചു മീറ്റു ചെയ്യാം.ഇതാണെന്റെ നമ്പർ.സേവാക്കിക്കോ”

ഹിത ഫോൺകട്ടു ചെയ്ത ഉടനെ ഞാൻ നമ്പർ സേവ് ചെയ്തു എന്തിനാണിവൾ വീണ്ടും കാണണമെന്ന് പറയുന്നത് കാണാതിരുന്നാലും പ്രശ്നമാണ് ചെന്നില്ലെങ്കിലവൾ വീട്ടിലേക്കോ ജോലിസ്ഥലത്തേക്കോ ഇടിച്ചു പൊളിച്ചു വരും എന്തായാലും അവളെയൊന്നു കാണുക തന്നെ

വർഷങ്ങളായി കണ്ടിട്ട് തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവൾ എന്തും തുറന്നു പറയാം…വിശ്വസിച്ചു കൂടെ നിൽക്കും…ഒരിക്കലും അവൾ വഞ്ചിക്കില്ല ഞങ്ങളുടെ സൗഹൃദത്തെ കോളേജിൽ പലരും സംശയത്തോടെയാണു വീക്ഷിച്ചിരുന്നത് പലരും ഞങ്ങൾ പ്രണയത്തിലാണെന്നു പറഞ്ഞു “പറയുന്നവർ പറയട്ടെടാ.നമുക്ക് ആരെയും വിശ്വസിപ്പിക്കണ്ട കാര്യമില്ല.എനിക്കു നിനക്കും പരസ്പരമറിയാം അതുമതി” എന്നവൾ പറയും…അത്രക്ക് ബോൾഡാണ് ഹിത

വീട്ടിലെത്തി പാചകമെല്ലാം സ്വയം ചെയ്തു തീർത്തു സമയത്ത് കെട്ടിയില്ലെങ്കിൽ ഇതാണ് കുഴപ്പം അമ്മയെങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു എന്തെങ്കിലും സമയത്ത് വെച്ചു തന്നേനെ ശരിക്കും ആർക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് കാത്തിരിക്കാനായി ആരുമില്ല..സ്വന്ത ബന്ധങ്ങളുമില്ല ഈശ്വരൻ തന്ന ജീവിതം അദ്ദേഹം എടുക്കുന്നത് വരെ ജീവിക്കാം.അല്ലാതെന്തു ചെയ്യാനാ

ഇന്നു ലീവെടുത്തത് എന്തായാലും കാര്യമായി കൃത്യം അഞ്ചുമണി ആയപ്പോഴേക്കും ഞാൻ മെറീനാ ബീച്ചിലെത്തി അവളെ വിളിക്കാനായി ഫോൺ എടുത്തപ്പോഴേക്കും അവളുടെ വിളി വന്നു

“ഡാ ഞാൻ എത്താറായി..ട്രാഫിക്കിൽ പെട്ടുപോയി”

പത്തിമിനിറ്റ് കഴിഞ്ഞപ്പഴേക്കും ഹിതയെത്തി പഴയതിൽ നിന്നും അവൾക്കു വല്യമാറ്റമില്ല കുറച്ചു തടിച്ചിട്ടുണ്ട് …അത്രമാത്രം

“ഡാ സിജൂ നീയിപ്പോഴും പഴയതു കൂട്ടു തന്നെ ഒരു മാറ്റവുമില്ലല്ലോ”

“നീയും അങ്ങനെ തന്നെയാണല്ലോ”

“നമുക്ക് അങ്ങോട്ട് കുറച്ചു കൂടി മാറിയിരുന്നു സംസാരിക്കാം” ഞങ്ങൾ കടൽ തീരത്തിലെ മണ്ണിൽ ഇരുന്നു

“ഞാൻ നിന്റെ നമ്പരിനായി പലരോടും തിരക്കി.ഒടുവിൽ നാട്ടിലെ നിന്റെ കൂട്ടുകാരനാ നമ്പർ തന്നത്.എന്റെ കൂട്ടുകാരിയെക്കൊണ്ടു വാങ്ങിച്ചു.ക്ഷമയെ നിനക്കറിയില്ലേ .അവളാണു.അപ്പോൾ ആണറിഞ്ഞെ നീയും ചെന്നൈൽ ആണെന്ന്.എങ്കിൽ നിന്നെയൊന്നു കാണാമെന്നു വെച്ചു”

“നീയെങ്ങനെ ഇവിടെയെത്തി”

“എന്റെ കല്യാണം കഴിഞ്ഞു ഹസുമായി ഇവിടെയെത്തി.പുളളിക്കാരനു വടപളനിയിൽ ആണ് ജോലി.എനിക്കൊരു മോളുണ്ട്. നെവി എന്നാ മോളുടെ പേര്. നാലു വയസ്സായി.നിന്റെ ഭാര്യയും മക്കൾക്കും സുഖമാണോ സിജൂ”

“ഹ ഹാ ഹാ…കെട്ടിയാലല്ലേ ഭാര്യയും കുട്ടികളും കാണൂ.എന്റെ വിവാഹം ഇതുവരെ ആയില്ല”

“നീയെന്താടാ ഈ പറയുന്നെ.നീ പ്രേമിച്ച സീതിയെവിടെ”

“അവൾക്കൊരു നല്ല ബന്ധം കിട്ടിയപ്പോൾ ഞാൻ പറഞ്ഞു കാത്തിരിക്കണ്ടായെന്ന്.അവളൊരുപാടു കരഞ്ഞു പറഞ്ഞതാ കൂടെ കൂട്ടാനായി.ജോലിയൊന്നും അന്നില്ലായിരുന്നു.എന്തായാലും ഇന്നവൾ പട്ടാളക്കാരനെ കെട്ടി മക്കളുമായി സസുഖം വാഴുന്നു”

“പിന്നെയെന്തുണ്ടെടീ വിശേഷം” പെട്ടന്നാണു ഹിത പൊട്ടിക്കരഞ്ഞത്

“ബോൾഡായാ നീ കരയുന്നോ”

“എന്തൊക്കെ ഭാവിച്ചാലും ഞാനൊരു പെണ്ണല്ലേടാ.സ്വന്തം ഭർത്താവിനു പല പെണ്ണുളുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ പിന്നെയെങ്ങനെ പിടിച്ചു നിൽക്കാൻ കഴിയും. പലതും പറഞ്ഞു വഴക്കായപ്പോൾ അങ്ങേരു പിന്നെ എന്റെ മുന്നിൽ വീട്ടിൽ വെച്ചു തന്നായി അഴിഞ്ഞാട്ടം മുഴുവൻ. ഇപ്പോൾ ഒരു വർഷമായി കോടതിയിൽക്കൂടി വിവാഹ മോചനം നേടിയിട്ട്.മകൾക്കു വേണ്ടി ഒരുപാട് സഹിച്ചു.ഇനി വയ്യ.അവളുമൊരു പെണ്ണല്ലേ.അച്ഛന്റെ ലീലാ വിലാസങ്ങൾ കണ്ടു വളർന്നാൽ ശരിയാവില്ലെടാ”

പിന്നെയും അവൾ കരഞ്ഞു..ഹൃദയം പൊട്ടി തന്നെ അവൾ കരഞ്ഞു തീരട്ടെ…അങ്ങനെയെങ്കിലും അവൾക്കു കുറച്ചു ആശ്വാസം കിട്ടട്ടെ സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ഒടുവിൽ ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോരാനൊരുങ്ങി

“ഡാ നീയെന്റെ നല്ല സുഹൃത്താണ്.എന്നെയെളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും .ചുമ്മാതെയെങ്കിലും ഒന്ന് ചോദിച്ചോട്ടേ”

“എന്തായാലും നീ പറയടീ ..നമുക്കിടയിൽ എന്തിനാ ഒരു ആമുഖം”

“ഞാനും മോളും കൂടി വന്നോട്ടെ നിന്റെ കൂടെ…നല്ലൊരു കൂട്ടുകാരിയായി..നിന്റെ ജീവിത പങ്കാളിയായി…ശേഷിച്ച കാലം നിന്റെ കൂടെ നടക്കാൻ.വല്ലാത്ത കൊതിയാടാ..ഇപ്പോൾ ജീവിക്കാനായി ഒരുപാട് മോഹം തോന്നുന്നു.ആണൊരുത്തന്റെ പെണ്ണായി ജീവിക്കാനായി”

പെട്ടന്നുളള അവളുടെ പറച്ചിലിൽ ഞാനൊന്നു പതറിപ്പോയി

“ഞാൻ ചുമ്മാതെ പറഞ്ഞതാടാ..നീയത് വിട്ടുകളയ്” പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു

പാവം ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ ഇവൾ ഏറ്റുവാങ്ങി തനിക്കും ജീവിക്കാനുളള പ്രതീക്ഷ വേണമെങ്കിൽ വീട്ടിൽ തനിക്കായി കാത്തിരിക്കാനൊരു പെണ്ണു വേണം ജീവിതത്തിൽ സന്തോഷം അനുഭവിക്കാനയി കുട്ടികൾ വേണം രണ്ടും കയ്യെത്തും ദൂരത്ത് അവളെ പാതിവഴിയിൽ ഉപേക്ഷിച്ചാൽ ഞാൻ പിന്നെയെങ്ങനെ നല്ലൊരു സുഹൃത്താകും

കുറെ ചിന്തകൾക്കു ശേഷം ഞാൻ ഇരു കൈകളും നീട്ടി ആർത്തലച്ചൊരു മഴയായി അവളെന്നിൽ നിറഞ്ഞു പെയ്തു സന്തോഷത്താൽ

“ഇനി ബാക്കി കരച്ചിൽ നമ്മുടെ മോളെകൂടി വീട്ടിൽ കൊണ്ടു വന്നിട്ട്”

അവളുടെ മുഖത്ത് പടർന്ന ചുവപ്പിന്റെ നാളം അസ്തമയ സൂര്യനേറ്റു വാങ്ങി””

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *