എൻ്റെ കുട്ടിക്ക് എസ്കോർട്ട് പോണത് എനിക്കിഷ്ടാ, അതിനിപ്പോ എന്താ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മാരീചൻ

ആശുപത്രിയിലെ ശീ തീകരിച്ച മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ വല്ലാത്തൊരു സുഖം.ദേ ഹം നു റുങ്ങുന്ന വേ ദന എത്ര പെട്ടെന്നാണ് സുഖമുള്ള തണുപ്പിന് വഴിമാറിയത്? ശരിക്കും അതിശയിച്ചു പോയി. ഒരു ഉറക്കം വിട്ട് ഉണർന്ന ഉൻമേഷം.

ഞാൻ കട്ടിലിൽ കിടക്കുന്ന രൂപത്തിലേക്ക് ഒന്ന് നോക്കി. ഞാൻ തന്നെയോ അത്?

എത്ര മാറിയിരിക്കുന്നു? ശരിക്കും തിരിച്ചറിയാൻ പറ്റാണ്ടായിരിക്കുന്നു – മേമ്മ ഇട്ടു തരുന്ന ചന്ദനക്കുറി മാത്രം അതുപോലെ ഉണ്ട്. ആശുപത്രിയിൽ കാണാൻ വന്നപ്പോൾ മേമ്മ ഇട്ടു തന്നതാവും

അത് പറഞ്ഞപ്പോഴാ മേമ്മയും അച്ഛനും IC U വിന് പുറത്ത് കാണും.എത്ര ദിവസമായി രണ്ടാളേം ശരിക്കൊന്ന് കണ്ടിട്ട്.അച്ഛന് പിന്നെ കണ്ടില്ലേലും പ്രശ്നമില്ല. എൻ്റെ ശബ്ദം കേട്ടാൽ മതി.

ഫോണെടുത്ത് ഒരു വിളിയാണ്

“വാവേ – സുഖമല്ലേ നിനക്ക്? ”

ചോദ്യം കേൾക്കുമ്പോഴേ റൂം മേറ്റ് ഗീത ചിരി തുടങ്ങും. ഓളെ ഒന്ന് കൂ-ർപ്പിച്ച് നോക്കിയിട്ടാവും “സുഖം” എന്ന് ഞാൻ മറുപടി കൊടുക്കുക.

പിന്നെ ചോദ്യങ്ങളുടെ ഘോഷയാത്രയാണ്

“രാവിലെ എന്താ കഴിച്ചേ?”

“ദോശ ”

“ഇന്നും ദോശ തന്നെയാണോ? അതെന്തേ? ”

“അങ്ങനൊന്നുമില്ല അച്ഛാ. ദോശ യാണേൽ 2 ദിവസം ദോശ തന്നെയാവും പ്രാതൽ ”

“അതെന്താപ്പോ അങ്ങനെ? അടുപ്പിച്ച് രണ്ട് ദിവസം കഴിച്ചാ മടുക്കില്ലേ ”

“ഏയ് അതൊന്നുമില്ല.”

“ഉം ” നീട്ടിപ്പിടിച്ചൊരു മൂളലാണ്. എനിക്ക് ദോശ ഇഷ്ടമല്ല എന്ന് ആൾക്കറിയാം. അതാ മൂളലിന് ഇത്ര നീട്ടം

” ബുദ്ധിമുട്ടാച്ചാൽ ഇങ്ങ് ട് വന്നോളു .പോയി വരാൻ ലേശം ദൂരക്കൂടുതലുണ്ട് എന്നല്ലേ ഉള്ളു”

“യ്യോ ബുദ്ധിമുട്ടില്ല. ആഴ്ചയവസാനം ഞാൻ അങ്ങോട്ട് തന്നെയല്ലേ വരണേ”

“ഉം ” വീണ്ടുമൊരു മൂളൽ. പക്ഷേ ആദ്യത്തെത് പോലുള്ള നീട്ടം ഉണ്ടാവില്ല.

“റും മേറ്റിന് സുഖമല്ലേ ”

“ഉവ്വ് ”

” കുളിച്ചിട്ട് തല നല്ലവണ്ണം തോർത്തണം ട്ടാ”

“ഉം”

” എന്തേലും ബുദ്ധിമുട്ട് തോന്നിയാ ഇങ്ങ് വന്നേക്കുക. പിന്നെ സംശയിച്ച് നിൽക്കണ്ട ട്ടോ ”

“ഉവ്വ് ”

പിന്നെ ചോദ്യങ്ങൾ ഉണ്ടാവില്ല. പക്ഷേ മറുതലയ്ക്കൽ ഫോണും വച്ചിട്ടുണ്ടാവില്ല.അച്ഛൻ അതും പിടിച്ച് കാതോർത്തൊരു നിൽപ്പാണ്. എനിക്കറിയാം അത് എന്തിനാണെന്ന്. ഞാൻ റൂം മേറ്റ് ഗീതയെ ഉച്ചത്തിലൊന്ന് വിളിക്കും എന്നിട്ട് ഓൾക്ക് കേൾക്കാനെന്ന മട്ടിൽ ഒരു കീർത്തനം മൂളും. അഞ്ചോ ആറോ വരി പാടി നിർത്തും അപ്പോഴേ മറുതലയ്ക്കൽ ഫോൺ വയ്ക്കു-

പാവം അച്ഛൻ. എപ്പഴും എന്നെ ഓർത്ത് വേവലാതിയായിരുന്നു. ആരേലും ചോദിച്ചാ പറയും

” കുറച്ച് വേവലാതി കൂടുതൽ ഉണ്ട്.. ഓള് പെൺകുട്ടിയാണേ പോരാത്തതിന് കലികാലവും.”

സ്കൂളിൽ പ്രൈമറി തലം വരെയും പോകുമ്പോഴും വരുമ്പോഴും അച്ഛനാണ് കൂട്ടു വരിക. യാത്ര ഒക്കെ രസാണ്.. വാവേ സൂക്ഷിക്ക് ട്ടാ” “വാവേ അവിടെ ശ്രദ്ധിച്ച് നടക്ക് വഴുതും ” “ദേ ആ ഇരട്ടവാലനെ കണ്ടോ ഭംഗിയില്ലേ” “ദേ ഈ പൂവ് കണ്ടോ വല്ലാത്ത വാസനയാണ് ” “ഇന്ന് രാത്രി മുറ്റത്തെ നിശാഗന്ധി വിരിയും ട്ടോ ” “നല്ല കുട്ടിയായി ആഹാരം കഴിച്ച് പഠിക്കേം ചെയ്താൽ അച്ഛൻ നിശാഗന്ധി വിരിയണ ത് കാട്ടിത്തരാലോ ”

അങ്ങനെ നൂറായിരം കാര്യങ്ങള് പറഞ്ഞാവും വീട്ടിലെത്തുക. ഞാനും പറയും ഗിരിജ ടീച്ചറ് പുതിയ മൂക്കുത്തി ഇട്ടത്, കണക്ക് പഠിപ്പിക്കണ നാരായണൻ മാഷ് ഞാൻ മിടുക്കിയാന്ന് പറഞ്ഞത് .. ക്ലാസ്സിലെ കുരുത്തം കെട്ട ചെക്കൻ വിഷ്ണു എൻ്റെ കൂട്ടുകാരി അമ്മുനെ തള്ളി ഇട്ടത് .. ഗോവിന്ദൻ മാഷ് വഴക്കു പറഞ്ഞത് പറയില്ല. പറഞ്ഞാൽ അച്ഛന് വിഷമമാവില്ലേ.അതുകൊണ്ട് അത് മാത്രം ഒളിച്ചുവയ്ക്കും.,,

ചിലപ്പോൾ പാടത്തൂടെ കാര്യം പറഞ്ഞ് നടന്നു വരുമ്പോഴാവും പീടികക്കാരൻ ഉണ്ണിയേട്ടനേയോ തേങ്ങ വിൽക്കണ രാവുണ്ണി ഏട്ടനേയോ വരിക.ഞങ്ങളെ കാണുന്നതും ചോദ്യം വരും.

“ഇതിപ്പോ എന്താ വാവാച്ചിക്ക് അച്ഛൻ എസ്കോർട്ട് പോണേ. മറ്റു കുട്ടികൾക്കൊപ്പം വിടാരുന്നില്ലേ?

അച്ഛന് ആ ചോദ്യം തീരെ ഇഷ്ടമല്ല – എന്നാലും അലോഹ്യമൊന്നും മുഖത്ത് കാട്ടില്ല.

“എൻ്റെ കുട്ടിക്ക് എസ്കോർട്ട് പോണത് എനിക്കിഷ്ടാ. അതിനിപ്പോ എന്താ? ഓള് അമ്മയില്ലാത്ത കുട്ടിയല്ലേ.കരുതൽ വേണ്ടേ ”

ഇതാവും മറുപടി.

അമ്മ ഇല്ല എന്നത് പറച്ചിലില്ലേ ഉള്ളുട്ടോ. അല്ലേൽ പിന്നെ മേമ്മ ആരാ. അമ്മ തന്നെയല്ലേ. എന്നെ പ്രസവിച്ചിട്ടില്ല എന്നല്ലേ ഉള്ളു. എന്നെ പ്രസവിച്ച അമ്മ ജീവിച്ചിരുന്നിരുന്നേൽ പോലും ഇങ്ങനെ സ്നേഹിക്കുവോ? ഞാൻ ഒരാഴ്ചയിൽ കൂടുതൽ മാറി നിന്നാൽ എന്നെ കാണും വരെ കരഞ്ഞ് വിളിച്ച് പട്ടിണി കിടക്കുവോ? സംശയമാണ്.

മേമ്മ അങ്ങനാണ്….സ്നേഹം…. സ്നേഹമാണ് മേമ്മ.കുട്ടിക്കാലത്തെല്ലാം മേമ്മയാണ് എന്നെ കുളിപ്പിക്കുന്നത്…. അത് പറഞ്ഞാൽ രസാണ്… കുളത്തിൽ ഇറങ്ങാൻ സമ്മതിക്കുകയേ ഇല്ല…. വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കണ പടവിൽ നിർത്തും.പിന്നെ ദേഹത്ത് മുഴുവൻ എണ്ണ തേച്ചു തരും. അത് കഴിഞ്ഞ് മഞ്ഞൾ തേക്കും …. ഞാൻ സുന്ദരിയാവാനാ ത്രേ… എന്നിട്ടെന്താ മേമ്മ വെള്ളം കോരി തലയിൽ ഒഴിച്ചു തരും.. അത്ര തന്നെ.. ഒരിക്കൽ കുളത്തിന് അടുത്തെത്തിയപ്പോൾ മേമ്മയുടെ കൈ തട്ടിമാറ്റി ഞാൻ ഓടി പടവുകളിറങ്ങി… എന്താ പറയ്ക… കാല് വഴുതി നേരെ കുളത്തിൽ …. അന്ന് മേമ്മ ഉണ്ടാക്കിയ പുകില്…. ഹൊ…. രണ്ടു ദിവസം എൻ്റെ കയ്യിലെ പിടി വിട്ടില്ല മേമ്മ.. പേടിച്ചിട്ടേ ….. ചിലപ്പോൾ മേമ്മയ്ക്ക് എൻ്റെ കാര്യത്തിൽ അച്ഛനേക്കാൾ പേടിയാണെന്ന് തോന്നും.. തോന്നലല്ല അതാ സത്യം … ഞാൻ വീട്ടിൽ ഉള്ളപ്പോഴാ മേമ്മസമാധാനമായിട്ട് ഉറങ്ങണേന്ന് അച്ഛൻ എത്ര തവണ പറഞ്ഞിട്ടുണ്ട് … മേമ്മയ്ക്ക് എല്ലാം ഞാനാണ്… എടുക്കുന്ന വ്രതങ്ങളെല്ലാം എനിക്ക് വേണ്ടി… പ്രാർത്ഥനകൾ എനിക്ക് വേണ്ടി.. എല്ലാം എനിക്ക് വേണ്ടി… ഒരു നല്ല ഉടുപ്പില്ല മേമ്മയ്ക്ക് .. മേമ്മയ്ക്ക് ഉള്ള ഉടുപ്പൊക്കെ തന്നെ ധാരാളമാണെന്ന് പറയും…. അതിപ്പോ അച്ഛനും ഏതാണ്ട് അങ്ങനെ തന്നെ….. എന്നാ എൻ്റെ കാര്യം വന്നാലോ … എത്ര ഉടുപ്പുണ്ടേലും ഉത്സമാകട്ടെ …, പിറന്നാളവട്ടെ… എന്തിനും ഏതിനും പുത്തനുടുപ്പ് വാങ്ങല് തന്നെ..

വല്യ പെണ്ണായേ പിന്നെ സ്കൂളിൽ പോവാൻ എസ്കോർട്ട് വരുന്നതും മേമ്മയാണ്…അച്ഛനെപ്പോലെ അല്ലാട്ടോമേമ്മ.. മേമ്മയ്ക്ക് ഞാൻ പറയുന്നത് കേൾക്കാനാ ഇഷ്ടം…. സ്കൂളിലെ കാര്യങ്ങളൊക്കെ ഞാൻ പറയുന്നത് കേട്ടങ്ങനെ നടക്കും..

പിന്നെ എന്താന്ന് വെച്ചാ മേമ്മക്ക് ധാരാളം കഥ അറിയാം… മേമ്മ എന്തോരം കഥകളാ പറഞ്ഞു തന്നിട്ടുള്ളേ… മനുഷ്യരുടെ കഥ, മൃഗങ്ങളുടെ കഥ… ഭൂതങ്ങളുടെ കഥ.. പിന്നെ… പിന്നെ കണ്ണുപൊത്തി കൊണ്ടു പോകുന്നവരുടെ കഥ..

ഹൊ അതു പറഞ്ഞപ്പോഴാ. കാവിൽ ഉത്സവം തുടങ്ങിയ സമയത്താ കണ്ണുപൊത്തി കൊണ്ടു പോകുന്നവരുടെ കഥ പറഞ്ഞത്.കേട്ടപ്പോൾ പേടിച്ചു പോയി.വെറും പേടിയല്ല. പേടിച്ചു പനിയായി. കൊണ്ടു പിടിച്ച പനി. പനി മാത്രമോ രാത്രി പുറത്തിറങ്ങാൻ തന്നെ പേടിയായി. അതുകൊണ്ടെന്താ പറ്റിയേ? ഉത്രാണിക്കാവിൽ ഉത്സവത്തിന് പോയില്ല. പോയാൽ മടങ്ങി എത്തുമ്പോഴേക്കും രാത്രിയാവും. രാത്രി യാത്രയിലല്ലേ കണ്ണുപൊത്തി കൊണ്ടു പോണോര് വരിക. അങ്ങനെയല്ലേ മേമ്മ പറഞ്ഞത് ….നമ്മളോടൊപ്പം സംസാരിച്ചു നടക്കുമത്രേ. സാധാരണ ആൾക്കാരെ പോലെ തന്നെ.. സംശയം ഒന്നും തോന്നില്ലേ.ഒടുവിൽ എന്താ പറ്റുക. കണ്ണ് തുറക്കുമ്പോൾ നമ്മൾ വല്ല പാലത്തിൻ്റെ കൈവരിയിലോ കുന്നിൻ്റെ മുകളിലോ ആവും.. തനിച്ച്… കൂടെ വന്നെ ആളെ മഷി ഇട്ട് നോക്കിയാ പോലും കാണുല .പേടിച്ച് വിറച്ച് അവിടെ തന്നെ വീണ് ചാവും..

പാവം മേമ്മ. കഥ പറഞ്ഞ് എന്നെ പേടിപ്പിച്ചുന്ന് പറഞ്ഞ് അന്ന് എത്ര ശകാരം അച്ഛൻ്റെ കയ്യിൽ നിന്ന് വാങ്ങിച്ച് കുട്ടീട്ടുണ്ടെന്നോ?പാവം.മിണ്ടാതെ നിന്ന് കേൾക്കും. കണ്ണ് തുടയ്ക്കും. അച്ഛൻ്റെ ശകാരമല്ല എൻ്റെ പനിയാവും മേമ്മയെ വിഷമിപ്പിക്കുക.

എൻ്റെ പേ ടി മാറ്റാൻ മേമ്മ അന്ന് എന്തെല്ലാം ചെയ്തെന്നോ? പൂജ കഴിച്ചു. ചരടു ജപിച്ച് കയ്യിൽ കെട്ടിത്തന്നു. എന്നിട്ട് മാറിയോ? എവിടെ? പേടി തന്നെ പേടി.

പക്ഷേ പിന്നെ മാറി. പേടി മാത്രമല്ല എല്ലാം മാറി. മേമ്മയോടുള്ള സ്നേഹം മാറി, രീതികൾ മാറി എല്ലാം .. എല്ലാം .. മാറി

പക്ഷേ മേമ്മ പറഞ്ഞതെല്ലാം ശരിയായിരുന്നു കണ്ണ് പൊത്തുകാർ ഉണ്ടായിരുന്നു. രാവും പകലും അവര് പുറത്തിറങ്ങും എന്ന് മേമ്മ പറഞ്ഞില്ല. മേമ്മക്ക് രാത്രിയിലെ കാര്യമേ അറിയാമായിരുന്നുള്ളു. മേമ്മയെ കുറ്റം പറയാനൊക്കില്ലട്ടാ. മേമ്മ പാവമല്ലേ. അധികം പുറത്തൊന്നും ഇറങ്ങീട്ടില്ല. ലോക പരിചയവും കുറവ്. മേമ്മയ്ക്ക് പരിചയമുള്ള ലോകം ഞാനായിരുന്നു.എന്ന് ആലോകത്തു നിന്ന് ഞാൻ പുറത്തു കടന്നോ അന്ന് തുടങ്ങി നാശം.

. കോളേജിൽ പഠിക്കുമ്പോഴാണ്…. ബസ് സ്റ്റോപ്പിലും ബസ്സിലും ഒക്കെ പതിവായി നോക്കി നിൽക്കണ ആളോട് ദേഷ്യമാ തോന്നിയത്… ഒന്നുരണ്ട് തവണ മേമ്മയോട് പോലും പരാതി പറഞ്ഞു… പിന്നെ പിന്നെ എപ്പോഴോ ആ നോട്ടം ശ്രദ്ധിക്കാൻ തുടങ്ങി… വഴിയിൽ പൊട്ടിവീണ പാദസരം ആള് എടുത്തു തന്നതോടെ പരിചയമായി … സംസാരമായി… കണ്ണ്… കണ്ണ്പതുക്കെ പൊത്തപ്പെട്ടു… അറിയാൻ കഴിഞ്ഞില്ല. ആൾക്കൊപ്പം നടന്നു…ശരിക്കും കണ്ണടച്ച് തന്നെ നടക്കുകയായിരുന്നു… ആരേം കണ്ടില്ല. . ഒന്നും കേട്ടില്ല .. …. പ്രണയമായിരുന്നു .. അല്ല പ്രണയമാണെന്ന തോന്നലായിരുന്നു .. അതു കൊണ്ട് ഒന്നും കണ്ടില്ല ..

കണ്ടില്ലെന്ന് തീർത്ത് പറയാൻ പറ്റുവോ? ഇല്ല. കണ്ടു. കുറെ വർണ്ണക്കാഴ്ചകൾ കണ്ടു. മായക്കാഴ്ചകളാണെന്ന് തോന്നീല്ലാട്ടോ. അതാണ് സത്യം ന്ന് കരുതി. കണ്ടു കണ്ടങ്ങനെ നടന്നു.. ദൂരേക്ക് ദൂരേക്ക് നടന്നു….

എന്തൊക്കെയോ സംസാരിച്ചു… പുതിയ ഭാഷ… മയങ്ങുന്ന ഭാഷ .. എന്തൊക്കെ കാര്യങ്ങളാ സംസാരിച്ചിരുന്നത്? .. ഓർമ്മ വരുന്നില്ല ഒന്നും ..ഓർമ്മയിൽ തങ്ങിനിൽക്കുന്ന വാചകങ്ങളൊന്നും ആ സംസാരങ്ങളിൽ ഉണ്ടായിരുന്നില്ല.. പക്ഷേ കേട്ടങ്ങനെ നടക്കാൻ തോന്നും.

കാതിൽ മുഴുവൻ ആ ഭാഷയുടെ മുഴക്കമാണേ.ആ മുഴക്കത്തിൽ മറ്റൊന്നും കേട്ടില്ല……മേമ്മയുടെ കരച്ചിൽ കേട്ടില്ല … അച്ഛൻ്റെ പിണക്കം കണ്ടില്ല ….മോശക്കാരനാണ് എന്ന് കേട്ടതൊന്നും വിശ്വസിച്ചില്ല… മേമ്മ എത്ര തവണ പറഞ്ഞുന്നോ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാം… സാവകാശം വേണം ന്ന്… സാവകാശം കൊടുക്കാൻ തോന്നീല്ല… എങ്ങനെയാ കഴിയുക? ഭ്രാന്തായിരുന്നിലേ… ഭ്രാന്ത് പിടിച്ച പ്രണയം…. മേമ്മയുടെ കയ്യും തട്ടിമാറ്റി ബാഗു എടുത്ത് ഇറങ്ങുമ്പോൾ സന്തോഷമായിരുന്നു വിജയിയുടെ സന്തോഷം…

ആള് കാറുമായി കാത്തു നിൽക്കും ന്ന് പറഞ്ഞു. പറഞ്ഞ സ്ഥലത്ത് തന്നെ നിൽപ്പുണ്ടാരുന്നു ട്ടോ. ആ സത്യം മാത്രം പാലിക്കപ്പെട്ടു. കാറിൽ കയറുമ്പോൾ മേമ്മയുടെ മുഖം ഓർത്തു ഒരു പ്രാവശ്യം.പിന്നെ അച്ഛനെ ഓർത്തു. ഒരു നിമിഷം നെഞ്ചിലൊരു നീ റ്റൽ തോന്നി. ഒരു നിമിഷം മാത്രം.ആള് ആശ്വസിപ്പിച്ചു. താമസിയാതെ രണ്ടാൾക്കും കൂടി പോയി കാണാംന്ന് പറഞ്ഞു …. വിശ്വസിച്ചു., എല്ലാം വിശ്വസിച്ചു… കണ്ണുകെട്ടി ഉള്ള നടത്തയല്ലേ സ്വപ്ന ലോകത്തെ നടത്ത… പിന്നെ എങ്ങനാ വിശ്വസിക്കാണ്ടിരിക്കുക… ….. എല്ലാം മറന്നു ..എല്ലാരേം മറന്നു നടന്നു…

പിന്നെ എപ്പോഴാ ഓർമ്മവന്നേ…. ശ്ശൊ മറന്നൂലോ.. ആ ഓർമ്മയുണ്ട് …. കല്യാണ വേഷത്തിൽ ഇരിപ്പായിരുന്നു ഒരു വീട്ടിൽ…. മൂന്നാല് പേര് വന്നു… വിരുന്നുകാരാണെന്ന് കരുതി…ആള് പരിചയപ്പെടുത്തിയതും അങ്ങനാരുന്നു… പിന്നെ…. പിന്നെ എന്താ ചെയ്തേ.. ഉപ ദ്രവിക്കാൻ ഒരുത്തൻ ശ്രമിച്ചത് ഓർമ്മയുണ്ട്…. കരയണത് ഓർമ്മയുണ്ട്… അപ്പോൾ ബോധം പോയോ.. ഇല്ല ബോധം വന്നു… ഇരുട്ടിലൂടെ മേമ്മേന്ന് വിളിച്ച് ഞാൻ തിരിഞ്ഞോടുന്നത് കണ്ടു കൊണ്ടാ കിടന്നത്…. ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു .. ആരൊക്കെയോ മാറി മാറി മു റിയിലേക്ക് വന്നത് എപ്പോഴോ കണ്ടതുപോലെ… പക്ഷേ തെളിമയോടെ കണ്ടത് ഇരുട്ടിലൂടെ ഞാൻ മേമ്മേന്ന് വിളിച്ച് ഓടുന്നതാ പിന്നെ ഒരു കുന്നിൻ്റെ മുകളിൽ പേടിച്ച് വിറച്ച് നിൽക്കുന്നത്…, താഴേക്ക് വീണില്ല…. ആരോ പിടിച്ചു…. ആരാണ്… അതും അറിയില്ല.,, പിന്നെ ഒന്നും അറിയില്ല…. എപ്പോഴോ ചെവിയിൽ മേമ്മയുടെ അലറിക്കരച്ചിൽ മുഴങ്ങി… അച്ഛൻ്റെ വിതുമ്പൽ കേട്ടു .. കണ്ണ് തുറക്കാൻ കഴിഞ്ഞില്ല..,, തുറക്കണം എന്നും ഇല്ലായിരുന്നു …. എന്തിനാ തുറക്കണേ.. മേമ്മയെ കാണണ്ട … അച്ഛനെ കാണണ്ട ആരേയും കാണണ്ട… കണ്ണടച്ച് അങ്ങനെ കിടന്നു. വേദന കൊണ്ട് നുറുങ്ങുന്നുണ്ടായിരുന്നു…. എത്ര ദിവസം കിടന്നു കാണും… അറിയില്ല .. ഒരു ദിവസം പതുക്കെ ദേ തണുപ്പങ്ങനെ കയറാൻ തുടങ്ങി ദേ ഹത്ത്..,.. കാലിൻ്റെ തുമ്പിൽ നിന്നാട്ടോ തണുപ്പ് കയറിയേ.. കണ്ണ് തുറക്കുമ്പോൾ മേമ്മ പ്രാർത്ഥിക്കണ ദേവിമാരൊക്കെ ചുറ്റും നിൽക്കുന്നു .. പിണങ്ങാൻ തോന്നില്ല എങ്ങനാ പിണങ്ങുക … അനുസരണക്കേട് കാട്ടിയത് ഞാനല്ലേ…. അതു കൊണ്ട് പിണങ്ങീല…. എല്ലാരേം തൊഴുതു.പോരുന്നോന്ന് അവർ ചോദിച്ചപ്പോൾ ഉം എന്ന് മൂളി. ഒന്ന് ചിരിച്ചിട്ട് അവരെല്ലാം പോയി…

ആ തണുപ്പങ്ങ് കയറി കയറി ഉച്ചി വരെ എത്തി…. സുഖമുള്ള തണുപ്പ്… ഭാരവും വേദനയും എല്ലാം ഇല്ലാണ്ടായി. അഴുക്കുപുരണ്ട വസ്ത്രം ഊരിമാറ്റിയ സുഖം… ഇപ്പോൾ ദേ മാറി നിന്ന് എന്നെ നോക്കുമ്പോൾ അത് ശരിയാണെന്ന് തന്നെ തോന്നുന്നു. ഞാൻ …വല്ലാണ്ട് അഴുക്കുപുരണ്ട് കിടക്കുന്നു..

ഇനി ഒരിക്കൽ കൂടി നോക്കാൻ വയ്യ… തല കുമ്പിട്ടാണ് പുറത്തേക്ക് നടന്നത്.. ഇനി ഒരാഗ്രഹമേ ഉള്ളു മേമ്മയെ ഒന്ന് കാണണം അച്ഛനേയും…. മുമ്പിൽ ചെന്ന് നിന്ന് മാപ്പ് പറയണം … അവർ അറിയില്ലായിരിക്കാം… കേൾക്കില്ലായിരിക്കാം… എന്നാലും പറയണം…പിന്നെ പിന്നെ തിരിഞ്ഞു നടക്കണം..,… ഒരിക്കലും തിരിഞ്ഞു നോക്കാതെ….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: മാരീചൻ

Leave a Reply

Your email address will not be published. Required fields are marked *