എനിക്ക് നിന്റെ ഏട്ടന്റെ സ്നേഹം മാത്രം മതി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : സുധീ മുട്ടം

”മാളുവേ നിന്റെ ഏട്ടൻ ചുളളനാണല്ലോടി…കിടൂട്ടാ….

” പോടീ ദുഷ്ടേ എന്റെ ഏട്ടനെ കണ്ണുവെക്കാതെ….

“ഞാൻ കണ്ണുവെച്ചൂ മോളേ എനിക്കിഷ്ടായി..ഞാൻ കെട്ടിക്കോട്ടേടീ നിന്റെ ഏട്ടനെ….

“വേണ്ട വേണ്ടാ നിന്നെക്കാൾ സുന്ദരിയെ എന്റേട്ടനു കിട്ടുമെടീ…..

എന്റെ കോളേജ് മേറ്റാണ് അഞ്ജന.കാണാൻ സുന്ദരിയൊക്കെയാണ്.ഞാൻ ദിവസവും എന്റെ ഏട്ടനെക്കുറിച്ച് അവളുടെ അടുത്ത് പൊക്കി പറയാറുണ്ട്.പലപ്പോഴും അവൾ ആവശ്യപ്പെട്ടിരുന്നു ഏട്ടന്റെ ഫോട്ടോയൊന്ന് കാണിക്കാൻ…..

ഇന്നാണ് ഞാനവളെ അതു കാണിച്ചത്.കണ്ടതും ദുഷ്ടയെന്റെ പുന്നാര ഏട്ടനെ കണ്ണുവെച്ചു….

അഞ്ജനയുടെ കയ്യിലിരുന്ന ഫോട്ടോ ഞാൻ തിരിച്ച് വാങ്ങീതും അവളുടെ കണ്ണുനിറഞ്ഞിരുന്നു..മനസ്സൊന്ന് വിങ്ങിയെങ്കിലും അവളിൽ അരുതാത്ത മോഹങ്ങളിപ്പഴേ നുള്ളതാണ് നല്ലത്….

ഏട്ടനെയെയും ജീവനാണു എനിക്ക് അതുപോലെ അഞ്ജനയെയും.എന്റെ ലൈഫിലെ ഏറ്റവും നല്ല വ്യക്തികൾ…..

അഞ്ജന പാവപ്പെട്ട വീട്ടിലെയാണ്.ഞങ്ങൾ മീഡിയം ഫാമിലിയും.

“ഏട്ടന്റെ മനസ്സിലെ സങ്കൽപ്പങ്ങൾ എന്തെക്കയൊണെന്ന് എനിക്ക് ഇതുവരെ പിടികിട്ടിയട്ടില്ല…”

“ചോദിച്ചപ്പോഴൊക്കെ ഏട്ടൻ ഒഴിഞ്ഞു മാറീട്ടെയുള്ളൂ ..പിടി തരാതെ..ചിലപ്പോൾ എന്തെങ്കിലും പ്രണയം കാണും സമയമാകുമ്പോൾ പറയാനായിരിക്കും…”

ഞാൻ പറയുന്നതൊക്കെ കേട്ട് അഞ്ജനയിൽ ഭാവഭേദങ്ങൾ മാറുന്നുണ്ടായിരുന്നു…

അഞ്ജന എന്റെ വീട്ടിലെ നാത്തൂനായി വരുന്നത് എനിക്ക് വലിയ ഇഷ്ടമാണ്.. പാവമാണ് കുറച്ചു ഇളക്കമുണ്ടന്നെയുള്ളൂ..വിശ്വസിച്ചു കൂടെ കൂട്ടാം..എന്തെങ്കിലും കാര്യം പറഞ്ഞാൽ തല്ലിക്കൊന്നാൽ അവൾ പുറത്ത് പറയില്ല..എന്റെ ചങ്കത്തി…..

“ഏട്ടന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടൊ എന്നറിയാണ്ട് നിന്നെ ആശിപ്പിക്കുന്നത് ശരിയല്ലല്ലൊ….”

“ടീ എന്റെ ഏട്ടനായിട്ട് പറയുവല്ല ആൾ വലിയ ചൂടനാ….

” ഞാൻ ചുമ്മാതെ പറഞ്ഞതാ മാളൂ..ഈ പൊട്ടിപ്പെണ്ണിനു വലിയതൊന്നും ആശിക്കാൻ പാടില്ല….

ഹോസ്റ്റൽ റൂമിലെ ബെഡ്ഡിൽ കിടന്ന് അവൾ ഏങ്ങലടിച്ചു കരയുന്നത് കണ്ടെനിക്കും സങ്കടം വന്നു.. പാവം…

ഏട്ടനെ കുറിച്ച് ദിവസവും വിശേഷങ്ങൾ പറയുന്നതാവും അവളുടെ മനസ്സിൽ ഏട്ടൻ കടന്നു കൂടാൻ കാരണം. വേണ്ടീരുന്നില്ല.. പറയണ്ടാരുന്നൊന്നും.ഇതിപ്പോൾ ഇവളുടെ സങ്കടം കൂടി ഞാൻ കാണണമെല്ലോ

ദേവീ…

അന്നുരാത്രി അഞ്ജനയൊന്നും കഴിച്ചില്ല.നിർബന്ധിച്ചിട്ടും അവൾ വന്നില്ല.അന്ന് ഞാനും കഴിക്കാതെ കിടന്നുറങ്ങി….

പിറ്റേന്ന് രാവിലെ ക്ലാസുണ്ടെങ്കിലും എന്നും എന്നെ വിളിച്ചുണർത്തുന്നവൾ എഴുന്നേറ്റിരുന്നില്ല….

“അഞ്ജനാ എഴുന്നേൽക്ക് ക്ലാസിനു പോകണ്ടെ….

” ഞാൻ വരുന്നില്ല മാളൂ..എനിക്ക് നല്ല സുഖമില്ല…

“എടീ ഫൈനൽ ഇയറാണ്…ചുമ്മാതെ കളിക്കാതെ വാ….

എന്നെക്കാൾ നന്നായി പഠിക്കുമവൾ…കോളേജിനു വലിയ പ്രതീക്ഷയാണ് അവളിൽ….

ഒരുപാട് വിളിച്ചിട്ടും അവൾ വന്നില്ല.ഒറ്റക്ക് ഞാൻ കോളേജിൽ പോയി.എനിക്ക് ബോറടിച്ചതിനാൽ ഉച്ച് കഴിഞ്ഞു ഞാൻ ഇങ്ങു പോന്നു…

റൂമിലെത്തിയപ്പോൾ ഞാൻ കണ്ടത് ഒരുഫോട്ടോയിൽ ഉമ്മവെച്ച് കരയുന്ന അഞ്ജനെയാണ്.ഇടക്ക് ഒരേോ പതം പറച്ചിലുമുണ്ട്….

എന്നെയവൾ കണ്ടിരുന്നില്ല….

” എന്തിനായെന്നെയിങ്ങനെ ആശിപ്പിച്ചത് ഞാൻ പാവമല്ലേ.മാളു ഓരോന്നും പറയുമ്പഴും ഞാൻ വെറുതെ മോഹിച്ചത് എന്റെ തെറ്റാ..അറിയാതെയെങ്കിലും മുഖമറിയാതെ ഞാൻ സ്നേഹിച്ചുപോയി.മനസിലെന്നും ഇഷ്ടമുണ്ടാകും ട്ടാ…..

ഇടക്കവൾ തിരിഞ്ഞു നോക്കിയതും എന്നെക്കണ്ടതെ വിളറി വെളുത്തു ഫോട്ടോയവൾ പിന്നിലൊളിപ്പിച്ചു…

എന്റെ ബാഗിൽ നിന്നും അവൾ ഫോട്ടോ എടുത്തതെന്ന് എനിക്ക് മനസ്സിലായി.അവളെ അതിന്റെ കാര്യം ചോദിച്ചു വെറുതെ ഞാൻ വിഷമിപ്പിച്ചില്ല…

പക്ഷേ അവൾ എല്ലാം എന്റെ അടുത്ത് പറഞ്ഞു..

“നീ പറഞ്ഞപ്പോഴൊക്കെ എപ്പോഴോ നിന്റെ ഏട്ടനെ ഞാൻ സ്നേഹിച്ചു പോയി.. നീ ക്ഷമിക്കടീ എന്നോട്….

അവളെ വഴക്ക് പറയാതെ ഞാൻ ആശ്വസിപ്പിച്ചു…

പിറ്റേന്ന് ശനിയും ഞായറും..രണ്ടു പേരും അവരവരുടെ വീട്ടിൽ പോകും.അന്നു ഞാൻ അവളെ എന്റെ വീട്ടിലേക്ക് മനപ്പൂർവം വിളിച്ചു കൊണ്ടുപോയി..,.

വരാൻ ആദ്യം കൂട്ടാക്കിയില്ലെങ്കിലും എന്റെ പിടിവാശിക്കു മുമ്പിലവൾ സമ്മതിച്ചു….

വീട്ടിൽ അച്ഛനും അമ്മയും അവളെ സ്നേഹത്തോടെയാണു വരവേറ്റത്.വന്നപ്പോൾ മുതൽ അവളുടെ കണ്ണുകൾ പരക്കം പാഞ്ഞത് എന്തിനെന്ന് മനസിലായതും അവളെ ഞാൻ ഏട്ടന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി….

” ആ കിടക്കുന്നതാടി എന്റെ ഏട്ടൻ..ഒരു ആക്സിഡന്റിൽ പെട്ട് എന്റെ ഏട്ടൻ തളർന്നു കിടപ്പായിട്ട് മൂന്നു വർഷം കഴിഞ്ഞു. ഒരിക്കലും ഏട്ടൻ തളർന്നു കിടക്കുന്ന ആളാണെന്ന് ആരും അറിയരുതെന്ന് ആഗ്രഹിച്ചു.അതാണ് നിന്റെ അടുത്തും പറയാഞ്ഞത്….

ഞാൻ ഏങ്ങലടിച്ചു കരയുന്നത് കണ്ടു അഞ്ജനയും കൂടെ കരഞ്ഞു….

“എനിക്ക് നിന്റെ ഏട്ടന്റെ സ്നേഹം മാത്രം മതി.തളർന്നതൊന്നും എനിക്ക് പ്രശ്നമല്ല..എനിക്ക് സ്നേഹിക്കാൻ കഴിയുമെടി നിന്റെ ഏട്ടനെ…..

അച്ഛനും അമ്മയും ഏട്ടനും കാര്യമറിയാതെ അമ്പരന്നപ്പോൾ നടന്നതെല്ലാം ഞാൻ തുറന്നു പറഞ്ഞു…

” ഏട്ടാ ഒരുപാട് സ്നേഹിച്ചു പോയി മാളുവോരോന്നു പറയുമ്പോഴും.ഇപ്പോൾ കണ്ടപ്പോളെന്റെ സ്നേഹം കൂടെയെട്ടെയുള്ളൂ..തെല്ലും കുറഞ്ഞട്ടില്ല..എന്നെ വേണ്ടാന്ന് മാത്രം പറയല്ലെ പ്ലീസ്….

ഏട്ടന്റെ ബെഡ്ഡിലിരുന്നവൾ ആ സ്നേഹത്തിനായി യാചിക്കുമ്പോൾ അതുവരെ അനങ്ങാതിരുന്ന ഏട്ടന്റെ കൈകാലുകൾ ചെറുതായി അനങ്ങിയത് ഞങ്ങൾ കണ്ടു….

“ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം..എന്തെങ്കിലും വ്യത്യാസം കുട്ടിയുടെ ഏട്ടനിൽ വന്നാൽ മതി ഞങ്ങൾ രക്ഷപ്പെടുത്തും…..

വർഷങ്ങൾക്ക് മുമ്പ് ഡോക്ടർ പറഞ്ഞത് എന്റെ മനസ്സിൽ തെളിഞ്ഞു…..

” നിന്നെ ഞങ്ങൾക്ക് കിട്ടിയ പുണ്യമാണു മോളേ.ഇനി ഞങ്ങളുടെ മകൻ എഴുന്നേറ്റു നടക്കും.ദൈവമായിട്ടാണു നിന്നെ ഞങ്ങൾക്ക് തന്നത്….

അച്ഛനും അമ്മയും ഒരേ സ്വരത്തിലാത് പറഞ്ഞത്..എനിക്ക് സമാധാനമായി….അവരുടെ മാത്രം ലോകത്തേക്ക് ഏട്ടനെയും അഞ്ജനെയും വിട്ട് കുറച്ചു നേരത്തേക്ക് ഞങ്ങൾ മുറിവിട്ടിറങ്ങി….

“കുറച്ചു നേരമെങ്കിലും അവർ മൂകമായിട്ടെങ്കിലും ഒന്നു പ്രണയിക്കട്ടെ……..”

ലൈക്ക് കമന്റ് ചെയ്യണേ…

രചന : സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *