ദാവണിയഴകിൽ മനോഹരിയായ മുല്ലമൊട്ടുപോൽ ചിരിതൂകുന്ന ആമ്പൽപ്പൂവിന്റെ നൈർമ്മല്യമുള്ളവളെ ഏവരും കണ്ണ് വച്ചു പോകാറുണ്ട്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Daya Dakshina

ഉണ്ണിയേട്ടാ…. ഒന്ന് നിന്നേ

എങ്ങോട്ടാ ഈ പോണേ… ഞാൻ പറയുന്നതൊന്ന് കേൾക്ക്…

ചുവന്ന നിറത്തിലുള്ള ദാവാണിത്തുമ്പ് ഒതുക്കിപ്പിടിച്ച് വാടിയ മുഖവുമായി കാലുകൾ ഏന്തി വലിച്ചുവരുന്നവളെ ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാതെ നീരജ് നടത്തം തുടർന്നു… അവളുടെ ചിലമ്പിച്ച സ്വരം കേട്ടില്ലെന്ന് നടിച്ചു…. അപ്പോഴുമവൾ കാലുകൾ വലിച്ച് അവനടുത്തേക്ക് നടന്നടുക്കാനുള്ള തത്രപ്പാടിലായിരുന്നു…. കവിളുകളിൽ കണ്ണീർ ചാലുകൾ തീർത്ത് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

നീരജിന്റെ അമ്മാവന്റെ മകളാണ് അക്ഷിത എന്ന അക്കു…. ഇപ്പോൾ BA ഹിസ്റ്ററി തേർഡ് ഇയർ വിദ്യാർത്ഥിനിയാണ്…. ചെറുപ്പത്തിൽ ഉണ്ടായൊരു ആക്‌സിഡന്റിൽ അവളുടെ വലതു കാലിന്റെ സ്വാധീനം നഷ്ട്ടപ്പെട്ടു…. ആശുപത്രികളിരോന്നിലും കയറിയിറങ്ങി ചികിൽസിച്ചെങ്കിലും അവളുടെ വേദന കാണാതെ ദൈവം കണ്ണടച്ചു…. അമ്മയുടെയും അച്ഛന്റെയും കുറുമ്പി ആണ്….. അവളുടെ ഈ അവസ്ഥ അമ്മയിലും അച്ഛനിലും നോവ് പടർത്തുന്നുണ്ടെങ്കിലും അവർ അത് സമർഥമായി മറച്ചുപിടിക്കും…. എന്നാലും നമ്മടെ അക്കൂ ട്ടിക്ക് ഇതിലൊന്നും വല്യ വിഷമമില്ലാട്ടോ…. “ദൈവത്തിനെന്നെ അത്രയ്ക്ക് ഇഷ്ട്ടായോണ്ടാ ഇങ്ങനൊന്ന് എനിക്ക് സമ്മാനിച്ചത്…. അതുകൊണ്ടല്ലേ ചികിൽസിച്ചു ഭേദമാക്കാൻ നോക്കിയിട്ടും അതിന് സമ്മതിക്കാതിരുന്നത് ” എന്ന് അച്ഛനോട് പുഞ്ചിരിച്ചുകൊണ്ട് പറയുമവൾ… ചെറുപ്പം. മുതലേ നല്ലയൊരു നർത്തകിയാവാൻ അതിയായ കൊതിയുണ്ടായിരുന്നു… T. V യിലെ നൃത്തച്ചുവടുകൾക്കനുസരിച് താളം ചവിട്ടുന്നവളെ മഹാദേവനും ജാനകിയും നോക്കിയിരിക്കാറുണ്ട്…. കുഞ്ഞിക്കണ്ണുകളിൽ ഭാവം നിർയ്ക്കുന്നവളെ കാണുമ്പോൾ ആനന്ദശ്രു പൊഴിക്കും…. പക്ഷെ…. പതിനാലാം വയസിൽ വിധി വില്ലനായപ്പോൾ അവളിലെ താളവും നിലച്ചുപോയിരുന്നു…. ചിലങ്കയണിയാൻ കൊതിച്ചിരുന്ന കാലുകളിൽ പഞ്ഞിക്കെട്ടുകൾ സ്ഥാനം പിടിച്ചപ്പോൾ മിഴി നിറഞ്ഞു തൂവി…. വൈദ്യ ശാസ്ത്രത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നപ്പോൾ അവിടെയും തോറ്റുപോയി…. കാലിന്റെ സ്ഥിതി പഴയരീതിയിലാവില്ലെന്നും കഴിവതും ശ്രമിച്ചെന്നും പറഞ്ഞ് തീർത്ത് ഡോക്ടർമാർ കയ്യൊഴിഞ്ഞപ്പോൾ തകർന്നുപോയിരുന്നു ഇരു ഹൃദയങ്ങൾ…… മകളെ ഇങ്ങനൊരാവസ്ഥയിൽ കാണേണ്ടിവന്നപ്പോൾ ആ പിതൃ ഹൃദയം തേങ്ങിപ്പോയി…. കഠിനമായ വേദനയിൽ അക്കുവിന്റെ മുഖം ചുളിയുമ്പോൾ ആയിരം മുള്ള് കുത്തിയിറക്കുമ്പോലെ നോവുപടരാറുണ്ട് ആ മുഖങ്ങളിൽ…. മകൾ നടക്കുന്നതുകാണുമ്പോഴും കൃഷ്ണമണികളിൽ നീർകുമിളകൾ ഉരുണ്ടുകൂടും…. പോകേപോകെ അക്കുവും അതിനോട് പൊരുത്തപ്പെട്ടു…. ചിലങ്കയുടെ താളം തിരിച്ചെടുത്തെങ്കിലും ദൈവം അവളെ ഒരായിരം സിദ്ധി കൊണ്ട് തൃപ്തയാക്കി…. നന്നായി പാടാനും കവിതയെഴുതാനും മിടുക്കിയാണ്…. സ്കൂൾ കലോത്സവങ്ങളിൽ ഈ മത്സരങ്ങളുടെ ഒരേയൊരു ജേതാവ് അക്ഷിത മഹാദേവനാണെന്ന് ഉറപ്പിക്കാറുണ്ട് അധ്യാപകർ…. പഠിക്കാനും മുൻനിരയിലാണ് ഏറ്റവും കൂടുതൽ മാർക്ക്‌ നേടുന്ന കുട്ടിയെന്നു ടീച്ചേർസ് അഭിമാനത്തോടെ തോളോട്. ചേർത്തുപറയുമ്പോൾ അവളൊരു നിറഞ്ഞ ചിരി നൽകും…

.

നാട്ടുകാർക്കെല്ലാം അവൾ പ്രിയങ്കരിയാണ്…. കാലിന്റെ വ യ്യായ്കയെ അനുഗ്രഹമാക്കിമാറ്റി പാറിപ്പറക്കുന്ന ഒരു പൂമ്പാറ്റ…. ❤ കരിമിഴിയിൽ കവിത ചാലിച്ച് കട്ടിപുരികക്കൊടികൾക്ക് നടുവിൽ വജ്രക്കല്ല് പതിപ്പിച്ച് കാൽപാദങ്ങളെ തഴുകിയുറങ്ങുന്ന പാദസരമണിഞ്ഞ് ദാവണിയഴകിൽ മനോഹരിയായ മുല്ലമൊട്ടുപോൽ ചിരിതൂകുന്ന ആമ്പൽപ്പൂവിന്റെ നൈർമ്മല്യമുള്ളവളെ ഏവരും കണ്ണ് വച്ചു പോകാറുണ്ട്…. ഇടയ്ക്ക് സായം സന്ധ്യ മയങ്ങുന്ന നേരം അവളുടെ ഇഷ്ട്ട ദേവനായ കള്ള കണ്ണനെ തൊഴുതു സന്തോഷവും സങ്കടവും പങ്കുവച്ചു തിരിച്ചുപോരും ആ പ്രാർത്ഥനയിൽ അവൾ ഒരാൾക്ക് പ്രത്യേകം സ്ഥാനം കൊടുത്തിരുന്നു ….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

നാട്ടിലും കോളേജിലും ചിലരെങ്കിലും സഹതാപത്തോടെ നോക്കുമ്പോൾ മാത്രം പലപ്പോഴും ആ മുഖം കാർമേഘം മൂടും…. നാട്ടിടവഴികളിലൂടെ വരുമ്പോഴൊക്കെയും എതിരെ വരുന്ന പലരും പിന്നിൽ നിന്ന് തന്റെ നടത്തതിന്റെ അസ്വസ്ഥത തെല്ലു നേരം നോക്കി നിക്കും…. അത് അറിയാവുന്നതിനാൽ അവളും ഒന്ന് തിരിഞ്ഞ് നോക്കി കണ്ണ് കൂർപ്പിക്കും…. എന്തിനുമേതിനും അച്ഛനുമമ്മയും ഒപ്പം തന്റെ കൂട്ടുകാരുമുള്ളതിനാൽ അവൾക്ക് സങ്കടങ്ങളൊക്കെയും ആ വഴി വരാൻ പോലും മടിച്ചു…. ആരെങ്കിലും അക്കുവിന്റെ ബലഹീനതയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടാൽ അവർക്ക് നല്ല മറുപടികൊടുക്കാനും അവളുടെ അഞ്ചിതൾ പൂക്കൾ ( friends) ഉത്സാഹിക്കും…. കൂട്ടുകാരുടെ വീട്ടിലൊക്കെയുമവളുടെ കുറുമ്പും പേമാരിപോലുള്ള വർ ത്താനാവുമെല്ലാം വിഷയമാണ്…. 💕

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഈ മുല്ല മൊട്ടുപോൽ ചിരിക്കുന്ന അക്ഷിതയുടെ ഹൃദയത്തിന് ഒരവകാശിയുണ്ട്…. അവളുടെ ഉണ്ണിയേട്ടൻ….. 😘 അമ്മാവന്റെ മകൻ…. ഒന്നിച്ചു കളിച്ചുവളർന്നവരെങ്കിലും അമ്മാവനും അക്കുവിന്റെ അമ്മയും ഉണ്ണി അവൾക്കുളതാണെന്ന് ഉറപ്പിച്ചുരുന്നു…. ബാല്യത്തിന് തിരശീല വീണപ്പോൾ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രണയത്തിനും ചിറകുവിരിക്കുന്ന കാലം വന്നപ്പോൾ ആ കൗമാരക്കാരിയിൽ ഒരു പേര് മാത്രം തെളിഞ്ഞു…. ഉണ്ണിയേട്ടൻ ❤ വളരുന്നതിനൊപ്പം അവന്റെ മോഹങ്ങൾക്കും മാറ്റം സംഭവിച്ചതറിയാതെയൊരുവൾ അവനെ മാത്രം ഹൃദയത്തിൽ പൂജിച്ചു…. ❣️

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പതിനാലാം വയസ്സിൽ ആക്‌സിഡന്റ് സംഭവിച്ച് ഏറെ nalatjrആശുപത്രി. വാസത്തിൽ നിന്ന് മുക്തയായി തിരിച്ചെത്തിയപ്പോൾ അവളെക്കാനാണെന്ന പോലെ അവനും എത്തിയിരുന്നു… അടുത്ത് വന്നിരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്നവനെ നോക്കി കിടന്നു… തനിക്ക് അപകടം പറ്റിയിട്ടും ആശുപത്രിയിലേക്കെത്തി നോക്കാത്തവനോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നിയിരുന്നു…. എന്നാൽ ഒരു നിശ്വാസത്തിനപ്പുറം ഇന്നവൻ ഉണ്ടെന്ന തിരിച്ചറിവ് അവളുടെ മനസിനെ തണുപ്പിച്ചു…. ഏറെ നേരമിരുന്ന് പോകാനായി തുനിയുന്നവനെ കയ്യിൽ പിടിച്ച് വിലക്കണമെന്നുണ്ടെങ്കിലും പറ്റിയില്ല… പിന്നെയെന്നും അവനായി കാത്തിരുന്നു…. ഓരോ കാൽപെരുമാറ്റവും അവനെ ഓർമിപ്പിച്ചു…. പക്ഷെ അയൽ വീടുകളിൽ നിന്നും വന്ന് സഹതപിച്ചു തിരിച്ചുപോകുന്നവരെയാണ് കണ്ണിലുടക്കിയത്…..💔 പിന്നെ പലപ്പോഴും വന്ന് എത്തിനോക്കി പോവുന്നനെ ദയനീയമായി നോക്കി…..

ദിവസങ്ങൾ പോകെ പതിയെ നടന്നു തുടങ്ങി… എല്ലു നുറുങ്ങുന്ന വേദനയിലും അവന്റെ സാമീപ്യം അതിയായി കൊതിച്ചു… അവന്റെ സ്നേഹ പൂർവമുള്ള ശകാരങ്ങളേറ്റുവാങ്ങാൻ ആഗ്രഹിച്ചു…. വീഴാനായുമ്പോൾ നിനക്ക് “ഞാനില്ലേ” എന്നുപറഞ്ഞ് കൂടെ നടക്കാനും ചേർത്ത് നിർത്താനും അവന്റെ കയ്യിൽ തൂങ്ങി പിച്ചവെക്കാനും ഉള്ളം തുടിക്കുമ്പോൾ പാഴ്മോഹങ്ങളെന്ന് പറഞ്ഞു അടക്കി അവയെ നിർത്തി…

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

അസുഖമെല്ലാം പൂർണമായും ഭേദമാവാൻ കുറച്ചു മാസമെടുത്തു…..തിരിച്ചു തന്ന ജീവിതത്തിന് കണ്ണന്റെ നടയിലെത്തി തൊഴുതിറങ്ങാറായപ്പോൾ മിഴി ജാലകങ്ങൾ പകർന്നു തന്ന കാഴ്ചയിലേക്ക് കണ്ണുടക്കി…. മെറൂൺ കളർ ഷർട്ടും അതേ കളർ കരയുള്ള മുണ്ടുമുടുത്ത് നടയിൽ നിന്ന് ചന്ദനം ചാർത്തുന്ന പ്രിയന്റെ നേരെ കണ്ണ് പാഞ്ഞപ്പോൾ ആ കാഴ്ച മതിമറന്നു നോക്കി നിന്നു…. അക്ഷിതയെ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നവനെ കണ്ടപ്പോൾ അവളിലൊരു നോവുണർന്നു…. തന്നെ കടന്നുപോകുമ്പഴും ഒരു നോട്ടം തിരികെ നല്കാത്തവന് പിന്നാലെ അവളും നിറമിഴിയുമായി ചെന്നു… എത്ര വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പോകുന്നവനെ കണ്ട് ആ പെൺഹൃദയം തകർന്നു…

ഒരുപാട് നാൾ ആ സംഭവം മനസ്സിൽ തളം കെട്ടികിടന്നു…. അപ്പോഴേക്കും എന്റെയും ഉണ്ണിയേട്ടന്റെയും കല്യാണം അമ്മയും ചെറിയമ്മയും കൂടി തീരുമാനിച്ചു…. ചർച്ചകൾ മുറയ്ക് നടക്കുമ്പോഴും ഞാൻ മൗനം ഭവിച്ചു….

2 ദിവസത്തിനുശേഷം വീട്ടിലെത്തിയ ചെറിയച്ഛന്റെ .മുഖം മ്ലാനമായതും അമ്മ കാര്യം തിരക്കി…. ഉണ്ണിയേട്ടന് വേറെയൊരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്നും അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞപ്പോൾ അമ്മയുടെ നേർത്ത തേങ്ങൽ ഞാൻ കേട്ടു…. “ആ മുടന്തിയെ കെട്ടി ജീവിതം ഹോമിക്കാൻ ഞാൻ അത്രവല്യ മഹാനൊന്നുമല്ല… അവൾക്ക് വല്ല ഉരിയാടാപ്പയ്യനെയും കണ്ടെത്തിക്കൊടുക്ക്” എന്ന് പറഞ്ഞെത് കേട്ടപ്പോഴും ഞാൻ മരവിച്ചിരിപ്പായിരുന്നു… ഒരു വേള ഇത്രയും നാൾ ആ നികൃഷ്ടന്റെ മുഖം മനസ്സിൽ കൊണ്ട് നടന്നതിന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…. ആർത്തലയ്ക്കാൻ മുതിരുന്ന മിഴികളെ കവിളിലേക്കൊഴുകിയിറങ്ങാൻ വിസമ്മതിച്ചുകൊണ്ട് കൈകളാൽ അതിർവരമ്പുകൾ തീർക്കുമ്പോൾ ഒന്നുറപ്പിച്ചുരുന്നു എന്തൊക്കെ സഹിക്കേണ്ടി വന്നാലും ആ നീചന്റെ താലി കഴുത്തിൽ വീഴാൻ അനുവദിക്കില്ലെന്ന്….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അന്നുവരെ മനസ്സിൽ നെയ്തുകൂട്ടിയ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മേൽ നേരിപ്പോടൊരുക്കി അവയെ ഹൃദയത്തിന്റെ കോണിൽ സംസ്കരിക്കുമ്പോൾ കാതുകളിലേക്ക് അലയടിച്ചെത്തിയ എന്റെ ജീവശ്വാസമെന്ന് വിശ്വസിച്ചിരുന്നവന്റെ വാക്കുകൾ കൂടി ആ ചിതയിലേക്ക് സമർപ്പിച്ചിരുന്നു….

പിന്നെയൊരുതരം വാശിയായിരുന്നു…. തോല്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ…. 🔥 പുച്ചിച്ചവരെയൊക്കെ കൊണ്ട് പുകഴ്ത്തിപ്പറയിക്കാൻ…. നന്നായി പഠിച്ചു…. PG complete ചെയ്ത് civil service ന് പോയി…. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അച്ഛനും അമ്മയ്ക്കും മുന്നിൽ അക്ഷിത മഹാദേവൻ IAS ആയി വന്നു നിൽക്കാൻ…. എന്റെ ഏറ്റവും വലിയ ധൈര്യമായവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം….. തളർന്നു വീണപ്പോൾ താങ്ങായതിന്…. മോഹങ്ങളെ ചങ്ങലകെട്ടുകൾക്കുളിൽ ബന്ധിക്കാതിരുന്നതിന്…. പെണ്ണെന്നു പറഞ്ഞ് 4 ചുവരുകൾക്കുള്ളിൽ അടങ്ങിയിരിക്കാൻ പ്രേരിപ്പിക്കാത്തതിന്…. സ്വപ്നങ്ങളുടെ തേരിലേരി ആകാശം കീഴടക്കാൻ പഠിപ്പിച്ചതിന്… ചിറകിനുള്ളിൽ തണൽ തന്ന് ഒതുക്കാതെ ചിറകുവിരിച്ചു പറക്കാൻ കരുത്ത് തന്നതിന്…. 😘 അച്ഛന്റെ മകൾക്ക് ഒന്നും നഷ്ട്ടമായിട്ടില്ലെന്ന് പറയാതെ പറയണം….

💕💕💕💕💕💕💕💕💕💕💕💕💕💕💕💕

കോച്ചിംഗ് ന് പോയി മാസങ്ങൾ കഴിഞ്ഞപ്പോൾ അറിഞ്ഞു നീരജിന്റെ വിവാഹം കഴിഞ്ഞെന്ന്… അടഞ്ഞ അധ്യായമായതിനാൽ അതിനെക്കുറിച് കേൾക്കാൻ അധികം ചെവികൊടുത്തില്ല

💕💕💕💕💕💕💕💕💕💕💕

Prilims എക്സാം കഴിഞ്ഞപ്പോൾ മുതൽ അമ്മ കല്യാണക്കാര്യം പറഞ്ഞു പിറകെ കൂടി… പക്ഷെ പിടികൊടുത്തില്ല…

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 ജനുവരിയിൽ mains exam കഴിഞ്ഞ് ദിവസങ്ങൾ ഉറങ്ങിതീർക്കാൻ തീരുമാനിച്ചു അപ്പോഴാണ് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് കിടക്കയിൽ നിന്നും കുത്തിപ്പൊക്കി…. മടിയോടെ കുളിച്ച് വന്നപ്പഴാൻ ഒരുങ്ങാൻ പറഞ്ഞത്

ഒട്ടൊരു നീരസത്തോടെ ഒരുങ്ങിവന്നതും ഉമ്മറത്തു കുറച്ചുപേർ ഹാജരായിട്ടുണ്ട്…. ആരെന്ന് സംശയത്തോടെ നോക്കിയപ്പോളാണ് ഇന്റർവ്യൂ എന്ന് അമ്മ ഉദ്ദേശിച്ചത് പെണുകാണൽ ആണെന്ന് മനസിലായത്…. 😄 സുമുഖനായൊരു ചെറുപ്പക്കാരൻ അധികം താൽപ്പര്യമില്ലാഞ്ഞിട്ടും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സംസാരിച്ചു…. വിദ്യുത് മേനോൻ മെർച്ചന്റ് നേവിയിലാണ്…. ഞാൻ എന്നെക്കുറിച്ചെല്ലാം പറഞ്ഞു …. എല്ലാം കേട്ടുകൊണ്ട് കക്ഷിയും… അവസാനം ഒരു ചോദ്യമായിരിന്നു അക്ഷിത മഹാദേവൻ IAS നെ ഞാൻ എന്റെ അച്ചു ആക്കട്ടെ എന്ന്….. ഒന്ന് കണ്ണുചിമ്മി കാണിച്ച് പോയവഴിയേ ഞാനും സഞ്ചരിച്ചു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇന്റർവ്യവും മെഡിക്കൽ ടെസ്റ്റ്‌ ഉം എല്ലാം കഴിഞ്ഞ് ട്രെയിനിങ് തുടങ്ങാൻ 4 മാസം സമയം കിട്ടിയ ഗാപ്പിന് എന്നെ സ്വന്തമാക്കി മേലെടത്തേക്ക് കൊണ്ടുപോവാൻ വിദ്യുത് മേനോൻ എത്തി… 😍

പരസ്പരം വരണമാല്യം ചാർത്തി അച്ഛനെടുത്തുകൊടുത്ത താലി എന്റെ നെഞ്ചോട് ചേർത്ത് ചാർത്തി തന്നു…. “മേലേടത് തറവാട്ടിന്റെ റാണിയാക്കാൻ ഈ കളക്ടർ മാഡത്തെ കൊണ്ടുപോവാട്ടോ”….

എന്ന് ചെവിയോരം വന്ന് പറഞ്ഞപ്പോൾ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു….. നെറ്റിയിൽ സിന്ദൂരം അണിയിക്കുമ്പോൾ ഞാൻ ഒരുനിമിഷം കണ്ണടച്ച് നിന്നു…. എന്റെ അച്ഛൻ കയ്യെടുത്ത് ആളുടെ കയ്യിലേക്ക് വച്ചുകൊടുത്തപ്പോൾ ആ കണ്ണിൽ നീർതുള്ളികൾ ഉരുണ്ടുകൂടിയത് ഞാൻ അറിഞ്ഞു….. അത് മനസിലാക്കിയെന്ന വണ്ണം എന്റെ കൈക്ക് മുറുക്കം കൂടുന്നതറിഞ്ഞു….. ഒരു വിധിക്കും വിട്ടുകൊടുക്കാതെ പൊതിഞ്ഞു പിടിച്ചോളാമെന്ന് പറയാതെ പറഞ്ഞ പോലെ തോന്നി….. ആ നിമിഷം എന്റെ പാതിയോട് ബഹുമാനം തോന്നി….. അതിൽക്കൂടുതൽ സന്തോഷവും….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കാറിൽ കയറ്റാൻ സമയം അത്ര നേരവും പിടിച്ചു നിർത്തിയ കണ്ണുനീർ അണപ്പൊട്ടിയൊഴുകി…. അച്ഛനും അമ്മയും കണ്ണീർ വാർക്കുന്നത് കാണാൻ ത്രാണിയില്ലെന്നവണം അത്രനേരവും നിറഞ്ഞ എന്റെ മിഴികൾ വിശ്രമത്തിലാണ്ടു…. കാർ അകന്നു തുടങ്ങിയതും മിഴി പെയ്തു തുടങ്ങി…. അതുകണ്ടു സഹിക്കാനാവാത്തതുകൊണ്ടാവണം ഒരു ചൂടുള്ള കരസ്പർശം തോളിൽ അറിഞ്ഞതും തിരിഞ്ഞു നോക്കി…. നിമി നേരം വൈകാതെ നെഞ്ചിലേക്ക് വലിച്ചിട്ട് തലയിൽ തഴുകി….. ആ തലോടലിന്റെ സുഖത്തിൽ വേദനകൾ ഒഴുകിയകലുന്നത് ഞാനറിഞ്ഞു…..കരച്ചിലടങ്ങിയിട്ടും വിട്ടുമാറാൻ തയ്യാറായില്ല…. എന്റെനെറ്റിയിലപ്പഴും പ്രാണന്റെ ചുണ്ടുകൾ മുദ്രപതിപ്പിച്ചുകൊണ്ടിരുന്നു…..

❤❤❤❤❤❤❤❤❤💕❤

ചടങ്ങുകളൊക്കെ കഴിഞ്ഞ് റൂമിലെത്തിയതും ബാൽകണിയിൽ അകലേക്ക്‌ നോക്കി നിന്നു… അപ്പഴേക്കും തോളോട് ചേർക്കാൻ ആളെത്തി 😘

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു….. എല്ലാവരും നീരജിനെ പോലല്ലട്ടോ…. ഞാനൊരിക്കലും തന്റെ ഈ കാലിന്റെ കാര്യം പറഞ്ഞ് വേദനിപ്പിക്കില്ല… പകരം ഒരായിരിo ജന്മത്തോളം ചേർത്തുപിടിക്കും…. എനിക്ക് തോന്നാറുണ്ട് നീരജ് വെറുത്തിട്ട് പോയത് ഈ പുണ്യത്തെ എന്റെ കയ്യിലേൽപ്പിക്കാനാണെന്ന്….. ദൈവത്തിന്റെ വികൃതിയെന്ന് അവൻ പരിഹസിച്ച ഇയാളെ ദൈവത്തിന്റെ നിധി എന്നുവിളിക്കാനാണെനിക്കിഷ്ട്ടം…. തോറ്റുപോകാതെ പൊരുതി ജയിച്ച ഈ മാലാഖയെ എനിക്ക് തന്നതിന് ദൈവത്തിനു നന്ദി….. 💕 അത്രയും പറഞ്ഞ് എന്നിലേക്ക് അടുത്ത് വരുന്ന അധരങ്ങളെ വിലക്കാൻ എനിക്കായില്ല….. കണ്ണുകൾ കൂമ്പിയടച്ച് ആ തേൻ നുകർന്നു…..

അന്ന് മുതൽ ഞാൻ മനസിലാക്കുകയായിരുന്നു പെണ്ണിന്റെ മനസിനും മൂല്യം കൽപ്പിക്കുന്നവർ ചിലരെങ്കിലുമുണ്ടെന്ന്… ❤

പിറ്റേദിവസം വിട്ടിലേക്ക് പോയപ്പോൾ കണ്ടു എല്ലാണെന്നു പോലും സംശയം തോന്നുന്ന ഒരു രൂപത്തെ…. മുടിയൊക്കെ അലസമായി പാറിപ്പറന്ന് കുഴിഞ്ഞ കണ്ണുകളുമായി മുഷിഞ്ഞ വേഷം ധരിച്ചു നിൽക്കുന്ന നീരജിനെ…. ഒരുവേള അന്തംവിട്ടുപോയി…. അടുത്ത് നിന്ന സിദ്ധുവേട്ടനെ (വിദ്യുത്) വിളിച്ചു കാണിച്ചു കൊടുത്തു… ആൾ പോയി പരിചയപ്പെടുമ്പോഴും വരണ്ട ചിരി മാത്രം സമ്മാനിച്ചു…. അമ്മയോട് ചോദിച്ചപ്പോൾ അറിഞ്ഞു കെട്ടിയപ്പെണ്ണ് വിട്ടിട്ട് പോയെന്ന് കേട്ടപ്പോ ആദ്യം സങ്കടം തോന്നിയെങ്കിലും പിന്നെ ആളെ നോക്കിയൊരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു…. വിരുന്നെല്ലാം കഴിഞ്ഞ് പോകാൻ നേരം മുറ്റത്തുണ്ടായിരുന്നു…. സിദ്ധുവേട്ടൻ എന്നെ നെഞ്ചോടു ചേർത്ത് പിടിച്ച് കാറിലേക്ക് കയറാൻ പോയപ്പോൾ എന്റെ ചുണ്ടിലുമൊരു ചിരി… വിജയച്ചിരി 😔🤩 ഇതിലും വലിയ പ്രതികാരം ചെയ്യാനില്ലെന്നു മനസ് പറഞ്ഞു…. 💞💞

ശുഭം

രചന: Daya Dakshina

Leave a Reply

Your email address will not be published. Required fields are marked *