രാവണത്രേയ, തുടർക്കഥ ഭാഗം 20 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

നുരഞ്ഞു പൊന്തി വന്ന ദേഷ്യത്തെ ഉള്ളിലടക്കി പിടിച്ച് രാവണങ്ങനെ നിന്നു….. അപ്പോഴാണ് കൈയ്യിലൊരു കോഫിയുമായി വേദ്യ ആ റൂമിലേക്ക് കയറി വന്നത്…

ഹോ…ഈ കുരിശ് പിന്നേം വന്നോ… ഇവൾക്ക് എന്റെ കൈയ്യീന്ന് കിട്ടിയതൊന്നും പോരാന്ന് തോന്നുന്നു…

ത്രേയ പിറുപിറുത്തു കൊണ്ട് വേദ്യയെ രൂക്ഷമായി നോക്കി നിന്നു….

ഹേമന്തേട്ടൻ കോഫി കുടിച്ചില്ലല്ലോ…ഞാനതും കൊണ്ട് വന്നതാ…ദാ കുടിയ്ക്ക്…

വേദ്യ അല്പം ഗമയിൽ കോഫി കപ്പ് രാവണിന് നേരെ നീട്ടി പിടിച്ചു…അപ്പോഴും അവന്റെ നോട്ടം കനലെരിയുന്ന കണ്ണുകളോടെ വേദ്യയെ നോക്കി നിൽക്കുന്ന ത്രേയയിൽ തന്നെ ആയിരുന്നു…. അവളുടെ മുഖത്തെ ദേഷ്യം കൂട്ടാൻ എന്നവണ്ണം രാവൺ നിറഞ്ഞ പുഞ്ചിരിയോടെ ആ കോഫി വാങ്ങി കൈയ്യിൽ വച്ചു….രാവണിന്റെ ആ നീക്കം വിപരീത ഭാവങ്ങളാണ് ത്രേയയിലും വേദ്യയിലും നിറച്ചത്…

നീ ഉണ്ടാക്കി തരാറുള്ള ഈ special കോഫിയെപ്പറ്റി ഞാനിപ്പോ ചിന്തിച്ചതേയുള്ളൂ വേദ്യ…

രാവൺ വീണു കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് ത്രേയയെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു….

കോഫി കപ്പിലെ ആവിയൂതി കൊണ്ട് കോഫി ചുണ്ടിലേക്ക് മുട്ടിയ്ക്കാൻ തുടങ്ങിയതും രാവണിന്റെ കൈയ്യിൽ നിന്നും കോഫി കപ്പ് ഒരൂക്കോടെ ത്രേയ നിലത്തേക്ക് തട്ടിയെറിഞ്ഞു….

നിന്റെ special കോഫി നീ എന്റെ ഭർത്താവിനെയല്ല കുടിപ്പിക്കേണ്ടത്… താഴെ നിന്റെ അച്ഛനോ,boy friends ഓ ഇരിപ്പുണ്ടെങ്കിൽ ചൂടാറാതെ അവർക്ക് മുന്നില് കൊണ്ടു പോയി നിരത്തിക്കോളെണം… രാവണിന് കോഫി കൊടുക്കാനിവിടെ രാവണിന്റെ ഭാര്യയായ ഈ ഞാനുണ്ട്…. ഞാനില്ലാതാവുന്ന ഒരു ഘട്ടം വരട്ടെ അന്ന് നിന്റെ special കോഫി കുടിയ്ക്കാൻ എന്റെ ഭർത്താവിന് ഇന്നത്തേപ്പോലെ താൽപര്യം ഉണ്ടെങ്കിൽ നിനക്ക് ഈ കോഫി പകർന്നു കൊടുക്കാം…

ത്രേയ രാവണിനെ രൂക്ഷമായി അടിമുടി ഒന്ന് നോക്കി….

ദേ ത്രേയ നിർത്തിക്കോ നിന്റെ അധികാരം സ്ഥാപിക്കലൊക്കെ… ഇവിടെ ഇപ്പോ ഈ വേദ്യയ്ക്കുള്ളതുപോലെ അധികാരവും അവകാശവും മറ്റാർക്കും ഇല്ല… എന്നോട് വെറുതെ മത്സരിക്കാൻ വരല്ലേ നീ… ദയനീയമായി പരാജയപ്പെട്ടു പോകും നീ.. നിന്റെ മരണം..അത് ഇവിടെയുള്ള എല്ലാവരേയും പോലെ കാത്തിരിക്ക്വാ ഞാൻ…എന്നു കരുതി മരണം വരെയും നിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും അടിമപ്പെടില്ല ഈ വേദ്യ…

ഹേമന്തേട്ടന്റെ കാര്യങ്ങളിൽ നീ എത്ര താക്കീത് ചെയ്താലും ഞാൻ ഇനിയും ഇടപെടും…കാരണം ഹേമന്തേട്ടന്റെ മനസിൽ നിനക്കുള്ള സ്ഥാനത്തിനും ഒരുപാട് മേലെയാണ് എനിക്കുള്ളത്…അത് ഓർമ്മയിലിരിക്കട്ടേ….

വേദ്യ പറഞ്ഞതൊക്കെ കേട്ട് അരിശം കയറി അടിമുടി വിറച്ചു നിൽക്ക്വായിരുന്നു ത്രേയ..ത്രേയ പറഞ്ഞ കാര്യങ്ങളിലുള്ള ദേഷ്യം വിട്ടു മാറാത്തത് കൊണ്ട് രാവൺ അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ ആസ്വദിച്ച് നോക്കി നിന്നു…അതിനിടയിൽ വേദ്യ പറഞ്ഞ കാര്യങ്ങൾ അവൻ ശരിയ്ക്കും ശ്രദ്ധിക്കാൻ പോയില്ല എന്നതാണ് സത്യം….അവന്റെ അന്നേരത്തെ ശ്രദ്ധ മുഴുവനും ത്രേയയിൽ മാത്രമായി ഒതുങ്ങി….ത്രേയയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തത് ഉള്ളിലടക്കി പിടിച്ച ചിരിയോടെയാണ് രാവൺ നോക്കി കണ്ടത്… ത്രേയയ്ക്ക് മേലെ ഒരു വിജയം നേടിയ മട്ടിൽ വേദ്യ പുറത്തേക്ക് ഇറങ്ങി പോയതും അവളേം രാവണിനേം തുറിച്ചൊന്ന് നോക്കി ത്രേയ കലിതുള്ളി ബാത്റൂമിലേക്ക് നടന്നു…. ___________

പതിവില്ലാതെ രാവിലെ ഒരു ക്ഷേത്ര ദർശനം കഴിഞ്ഞ് തറവാട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു അഗ്നി.. മുറ്റത്ത് ബൈക്ക് നിർത്തി അതിൽ നിന്നും ഇറങ്ങിയതും മൊബൈൽ ചെവിയോട് ചേർത്തു കൊണ്ട് തറവാട്ടിൽ നിന്നും പ്രേം അവന് അഭിമുഖമായി നടന്നു വന്നു…..പ്രേമിനെ കണ്ടതും അഗ്നിയുടെ മുഖത്ത് കടുത്ത ദേഷ്യം നിഴലിച്ചു…

നീ എന്താ പ്രേം ഇവിടെ… നിനക്ക് ദിവസവും warning തന്നു കൊണ്ടേയിരിക്കണോ..

എന്തിനാ അഗ്നീ എന്നോട് ഇങ്ങനെ വൈരാഗ്യം വച്ച് പുലർത്തുന്നത്.. പണ്ടെപ്പോഴോ ഉണ്ടായിട്ടുള്ള വഴക്കിന്റെ പേരിൽ ഇപ്പോഴും അതൊക്കെ മനസിൽ വച്ച് പെരുമാറുകാന്ന് വച്ചാൽ അതൊരു ചീപ്പ് പരിപാടിയാണ്…

നീയെന്നെ നല്ലതും ചീത്തയും പഠിപ്പിക്കേണ്ട പ്രേം.. നീ ഇവിടേക്ക് വീണ്ടും അവതരിച്ചത് അത്ര നല്ല ഉദ്ദേശത്തോടെ അല്ല എന്നെനിക്കറിയാം… അതുകൊണ്ട് തന്നെയാണ് നിന്നെ ഞങ്ങളിവിടെ അടുപ്പിക്കാത്തത്…

എന്റെ അഗ്നീ… എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല ഞാനിവിടേക്ക് വരുന്നത്… നിങ്ങടെ പൂവള്ളിയിലെ വേദ്യയാണ് എന്നോട് ഇവിടേക്ക് വരണംന്ന് ആവശ്യപ്പെട്ടത്…അവള് വിളിച്ചു… ഞാൻ വന്നു… അകത്തേക്ക് കയറാൻ തുടങ്ങിയതും ഒരു കോൾ വന്നു… അകത്ത് റേഞ്ച് കുറവായത് കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി വന്നു… ഇതിലൊക്കെ എന്ത് ദുരുദ്ദേശമാണ് അഗ്നീയുള്ളത്…

പ്രേം ഒന്ന് പുഞ്ചിരിച്ചു…

ദേ നിർത്തിയ്ക്കോ നിന്റെ കളിയാക്കല്… നിന്റെ നീക്കങ്ങളെ കൈയ്യോടെ പിടികൂടുന്ന ഒരു ദിവസം വരും… അന്ന് എന്റെ ഈ മുഖമായിരിക്കില്ല നീ കാണുന്നത്….

എന്താ അഗ്നീ..എന്താ ഒരു വഴക്കിന്റെ ലാഞ്ചന…

ശന്തനു അകത്ത് നിന്നും പുറത്തേക്ക് നടന്നു വന്നു…

എത്ര താക്കീത് ചെയ്തിട്ടും ഇവൻ വീണ്ടും വന്നോ…ഇനി നിനക്കുള്ള പണികൾ രാവൺ തന്നെ തന്നോളും മോനേ പ്രേമേ…(ശന്തനു)

നിങ്ങൾക്കൊക്കെ എന്താണ് Friends… ഞാൻ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വഴക്കിനും വരുന്നില്ല… പിന്നെയും എന്നെ എന്തിനാ നിങ്ങൾ ഒരു enemy ആയി കാണുന്നത്… നമുക്ക് നല്ല friends ആയിരുന്നൂടേ…

Friend എന്ന വാക്കിന് ഒരർത്ഥമുണ്ട് പ്രേം….അത് എല്ലാവർക്കും ഒരുപോലെ ചേരില്ല… ക്യാമ്പസിലുള്ള നിന്റെ പ്രകടനങ്ങൾ കൊണ്ട് മാത്രമാ നീ ഞങ്ങൾക്ക് ശത്രുവായി മാറിയത്… എന്നിട്ടോ ഇവിടെ വന്ന് ഞങ്ങളെ ശത്രു പക്ഷത്ത് കാണുന്ന അവളെ…ആ വേദ്യയെ തന്നെ കൂട്ടും പിടിച്ചു…

ശന്തനു ദേഷ്യം കൊണ്ട് വിറച്ചു…

അതിനെന്താ ശന്തനൂ.. വേദ്യ എന്റെ സൗഹൃദം ആഗ്രഹിച്ചു ഞാനത് അംഗീകാരിച്ചു… ഇവിടെയുള്ള ബാക്കി എല്ലാവരും എന്റെ സൗഹൃദത്തെ തിരസ്കരിക്കുകയല്ലേ ചെയ്തത്… നിങ്ങളുടെ വാക്കുകൾ കേട്ട് ത്രേയ അന്തർജനം പോലും എന്നെ mind ചെയ്യാറില്ലല്ലോ…

ഡാ സൂക്ഷിച്ചു സംസാരിക്കണം…ത്രേയ ആരാണെന്നും ആരുടെ ഭാര്യയാണെന്നും നല്ല ബോധ്യമുണ്ടല്ലോ നിനക്ക്…

അഗ്നി പ്രേമിന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി..

അതെന്താ അഗ്നീ…ത്രേയയെ പറഞ്ഞപ്പോ നിനക്ക് നൊന്തു പോയത്… ഇതിപ്പോ രാവണിന് അവളോടുള്ളതിനേക്കാൾ കരുതലും സ്നേഹവും ആണല്ലോ നിനക്ക് അവളോട്….

ഡാ…ചെറ്റേ… അഗ്നി പ്രേമിനെ ശക്തിയോടെ കുത്തിപ്പിടിച്ച് ചാവടിയിലെ ഭിത്തിയോട് ചേർത്തു…

ഏയ്..അഗ്നീ… വേണ്ട… ഇവനെ തൊട്ടാൽ നമ്മുടെ കൈ നാറും…

ശന്തനു അഗ്നിയെ അനുനയിപ്പിക്കാൻ ശ്രമിച്ച് ഒരുവിധം പ്രേമിന്റെ ഷർട്ടിൽ അമർന്നിരുന്ന അഗ്നിയുടെ കൈ അടർത്തി മാറ്റി… പ്രേമിൽ നിന്നുള്ള പിടി അയച്ചിട്ടും അഗ്നിയുടെയുള്ളിലെ ദേഷ്യം അടങ്ങിയില്ല…..അവനെ നോക്കി ഒരു വിജയീ ഭാവത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന പ്രേമിനെ കാണും തോറും അഗ്നിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു……

അഗ്നീ..നീ വന്നേ.. ഇനിയും വെറുതെ ഇവനോടൊക്കെ സംസാരിച്ചു നിൽക്കണ്ട…. വന്നേ…

അടങ്ങാത്ത ദേഷ്യത്തിൽ വിറകൊണ്ട് നിന്ന അഗ്നിയെ വലിച്ചു കൊണ്ട് ശന്തനു അകത്തേക്ക് നടന്നു…അവനെ നോക്കി ഷർട്ട് ഒന്നുകൂടി കുടഞ്ഞിട്ട് നിൽക്ക്വായിരുന്നു പ്രേം…. ____________ എന്താ അഗ്നീ ഇത്…എന്താ ഇത്ര ദേഷ്യം…just relax..

ശന്തനു അഗ്നിയുടെ തോളിലേക്ക് കൈ ചേർത്തതും അവനത് തട്ടിയെറിഞ്ഞ് എഴുന്നേറ്റു…

നിനക്കറിയില്ല അവന്റെ ലക്ഷ്യങ്ങളൊന്നും… അവനൊറ്റയൊരുത്തൻ കാരണം ഇവിടെയുണ്ടായ ദുരന്തങ്ങൾ…ഒന്നും ഞാൻ മറന്നിട്ടില്ല… രാവണിന്റെ പേരിൽ എല്ലാ കുറ്റങ്ങളും ആരോപിച്ച് രക്ഷപെടുകയായിരുന്നു ആ പന്ന…..&#@@മോൻ… അതിന് വേണ്ടി ത്രേയയെ അവൻ മറയാക്കി…ആ പാവത്തിനെ എന്തൊക്കെയോ പറഞ്ഞ് ഭീഷണിപ്പെടുത്തി ഇവനാ ആ തെറ്റുകളെല്ലാം ചെയ്തത്…. എന്നിട്ട് ഇപ്പോ വീണ്ടും എത്തിയിരിക്കുന്നു… ചെയ്തു കൂട്ടിയത് ഒന്നും മതിയായില്ല അവന്..

അഗ്നി അടങ്ങാത്ത ദേഷ്യത്തിൽ ജനൽക്കമ്പിയിലേക്ക് പിടി മുറുക്കി…

പിന്നെ എന്താ അഗ്നീ അവനെതിരെ നിങ്ങൾ കേസ് ഫയൽ ചെയ്യാതിരുന്നത്…നിത്യ ഈ കുടുംബത്തിലെ കുട്ടിയായിരുന്നില്ലേ… പോരാത്തതിന് ഒരു മിണ്ടാപ്രാണിയും..എന്തു കൊണ്ടാ ആ മരണം അന്വേഷിക്കാൻ ആരും മുതിരാതിരുന്നത്… എന്തായിരുന്നു അതിലുള്ള തടസ്സം…

ശന്തനു ചോദിച്ച ചോദ്യത്തിന് അഗ്നി കുറച്ചു നേരത്തേക്ക് മറുപടി ഒന്നും നല്കിയില്ല…

അഗ്നീ…. ഞാൻ നിന്നോടാ ചോദിച്ചത്..

ശന്തനു അവന്റെ തോളിൽ ഒന്നുലച്ചു…

അത്..വൈദിയങ്കിൾ… വൈദിയങ്കിൾ കാരണമാ ശന്തനു… അങ്കിളിന്റെ മോള് മരണപ്പെട്ടിട്ട് കൂടി അവളുടെ കൊലയാളിയെ കണ്ടെത്താൻ വൈദിയങ്കിൾ ശ്രമിച്ചില്ല.. ആരെയോ ഭയക്കും പോലെയായിരുന്നു അന്നത്തെ അങ്കിളിന്റെ പ്രതികരണം…. എല്ലാം കഴിഞ്ഞപ്പോ രാവണിനെ കേസിൽ നിന്നും രക്ഷിക്കാൻ വേണ്ടി മാത്രമാ വൈദിയങ്കിൾ ആത്മാർത്ഥമായി ശ്രമിച്ചത്…. അതിനിടയിൽ എന്തൊക്കെയോ നടന്നിട്ടുണ്ടാവുംന്ന് എനിക്ക് നല്ല സംശയമുണ്ട്….

നിനക്ക് പ്രേമിനെ സംശയമുണ്ടായിരുന്നെങ്കിൽ പറയാമായിരുന്നില്ലേ അഗ്നീ..

ഡാ അത്…ഈ സംശയം എനിക്കും മാത്രമല്ല രാവണിനും ഉണ്ടായിരുന്നു… പക്ഷേ അവൻ മറ്റൊരാങ്കിളിൽ ചിന്തിച്ചു.. അതുകൊണ്ട് തന്നെ ത്രേയ അവന്റെ മുഖ്യ ശത്രുവായി മാറി….

എനിക്കും തോന്നുന്നു അഗ്നീ…. പ്രേമിൽ നമ്മളാരും അറിയാത്ത എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന്… പക്ഷേ അത് കണ്ടെത്താൻ രാവൺ കൂടി മുതിർന്നാൽ അവന്റേം ത്രേയയുടേയും ഇടയിലുള്ള ആ വലിയ മഞ്ഞുമല ഉരുകി ഇല്ലാതാവും… എനിക്കുറപ്പാ..

ന്മ്മ…എന്റേം വിശ്വാസം അങ്ങനെ തന്നെയാ ശന്തനൂ… എല്ലാം നമ്മളാഗ്രഹിക്കും പോലെ നടന്നാൽ നല്ലത്… അത് മാത്രമേ ഞാനിപ്പോ ചിന്തിക്കുന്നുള്ളൂ…

അഗ്നി ഒന്നരുത്തി ചിന്തിച്ച് പറഞ്ഞു….

അല്ല..അച്ചു എവിടെ…??? അവനെ കണ്ടതേയില്ലല്ലോ…. നിങ്ങളൊന്നിച്ചല്ലേ ഇന്ന് jogging ന് പോയത്…

ഏയ്…അല്ല അഗ്നീ… അവൻ റൂട്ട് മാറ്റി പിടിച്ചു… ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയും കാണണംന്ന് പറഞ്ഞ് ഏതോ വയൽ വരമ്പ് വഴിയൊക്കെയാ ഇപ്പോ jogging… അവിടെ വല്ല തത്തുമ്മയോ,പാത്തുമ്മയോ,ബീവാത്തുമ്മയോ മറ്റോ ഉണ്ടോ ആവോ… എന്തായാലും ഇപ്പോ എന്റെ കൂടെ വരാറേയില്ല… അതുകൊണ്ട് ഞങ്ങളിപ്പോ പരസ്പരം മീറ്റ് ചെയ്യാറേയില്ല….

ഹോ..ഉവ്വാ…മീറ്റ് ചെയ്യാറേയില്ല… നമ്മള് തത്തുമ്മയേയും, പാത്തുമ്മേം ബീവാത്തുമ്മേം കാണാനാണ് പോകുന്നത്….അത് കണ്ട് നിൽക്കാൻ താൽപര്യം ഇല്ലാത്തൊരു മ്യോൻ….

അച്ചു കട്ടിളയിലേക്ക് കൈ ചേർത്ത് നിന്ന് ശന്തനൂനെ ആകെത്തുക ഒന്ന് നോക്കി….

ഹാ….നീ വന്നോ…???

ന്ത്യേ…വരാണ്ടാരുന്നോ…

അച്ചു ആക്കിയ ഒരിളി കൊടുത്ത് റൂമിലേക്ക് കയറി…

അഗ്നീ ഇവനെന്തൊക്കെ അപ്രഖ്യാപിത അപഖ്യാതികളാടാ എന്നെ കുറിച്ച് പറഞ്ഞത്…

അച്ചൂന്റെ പറച്ചില് കേട്ട് അഗ്നിയും ശന്തനുവും ഒരു പോലെ നെറ്റി ചുളിച്ചു….

Excuse me.. Once more please…(അഗ്നി)

ഹോ..ഈ പറഞ്ഞ വാക്ക് ഒരു പ്രാവശ്യം നാവ് വളച്ച് പറയാൻ ഞാൻ പെട്ട പാട്…അപ്പൊഴാ Once more…എഴീച്ച് പോ അഗ്നീ…

അച്ചു കൈ കുടഞ്ഞു കൊണ്ട് ശന്തനൂന്റെ തോളിലേക്ക് കൈയ്യിട്ടു..

ഇങ്ങ് വന്നേ ചോദിക്കട്ടേ… ഞാൻ ആരുടെ പിറകേയാ പോയത്…പാത്തുമ്മേടെ ല്ലേ…. ഇവിടെ നീ ആ കൺമണീടെ കൈയ്യീന്ന് ബെഡ് കോഫി വാങ്ങാനായി താളം ചവിട്ടി നിൽക്കുന്നതിൽ തെറ്റില്ല… അതിന് വേണ്ടി എന്നെപ്പോലും കൂട്ടാതെ കോഴി കൂവും മുമ്പേ ഇയാൾക്ക് jogging ന് ഇറങ്ങാം.. എന്നിട്ട് വല്ല വിധേനയും ഏതെങ്കിലും ഒരു കാട്ട് വഴി ചുറ്റീട്ട് എനിക്കൊരു ദൃഷ്ടി പോലും തരാതെ വീട്ടിലേക്ക് തന്നെ തിരിച്ചു വരാം….ഇതൊന്നും നമ്മള് കളിയാക്കാനും പാടില്ല… ചോദ്യം ചെയ്യാനും പാടില്ല… ഞാ….ൻ ഒരു വയൽ വരമ്പിലൂടെ jogging നടത്തുന്നത് തെറ്റ്… ഇതെന്ത് ന്യായം…എന്ത് നീതി….

അച്ചൂന്റെ ആ പറച്ചില് കേട്ടതും പുഞ്ചിരിയോടെ നിന്ന അഗ്നിയുടെ മുഖം പതിയെ മങ്ങി തുടങ്ങി… കൺമണിയെ ശന്തനുവിനോട് ചേർത്ത് പറഞ്ഞത് അഗ്നിയ്ക്ക് തീരെ ദഹിച്ചിരുന്നില്ല….

അതൊക്കെ അവിടെ നിക്കട്ടേ..നീ ഇപ്പോ പറഞ്ഞ ആ വാക്കിന്റെ അർത്ഥമെന്താ…???(ശന്തനു)

അത്…എന്തോ ഇഷ്ടമായി…. അതുകൊണ്ട് അങ്ങ് പറഞ്ഞു… കേട്ടപ്പോ നല്ല ഗുമ്മുള്ള ഒരു വാക്കായി തോന്നി…ഒരു മണ്ടന്റെ മുന്നിൽ പ്രയോഗിക്കാംന്നാ ആദ്യം കരുതിയത്..എന്റെ ഐശ്വര്യത്തിന് ഒന്നല്ല….രണ്ട്…. രണ്ട് മണ്ടന്മാരെയാ എനിക്ക് കിട്ടിയത്….

അച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് ഒരേസമയം ശന്തനൂന്റെയും അഗ്നീടെയും തോളിലേക്ക് ആഞ്ഞടിച്ചു… അച്ചുവിന്റെ ആ കളിയാക്കല് കണ്ട് അടിമുടി കലിച്ചു നിൽക്ക്വായിരുന്നു അഗ്നിയും,ശന്തനുവും…അച്ചൂനെ തന്നെ തുറിച്ചു നോക്കി നിന്ന രണ്ടു പേരും കൂടി അവന്റെ ഇരുകൈകളും ഇരുവശത്ത് നിന്നും പിന്നിലേക്ക് പിണച്ചു കെട്ടി…

അയ്യോ..ന്റമ്മേ…വിടെടാ പന്നികളേ.. എന്റെ കൈ…

അഗ്നി അച്ചൂനെ ഒന്നുകൂടി അടുത്തേക്ക് ചേർത്ത് വയറ്റിൽ ആഞ്ഞൊരിടി കൊടുത്തു…

ഇനി പറയെടാ…ആരാടാ മണ്ടന്മാർ….

നിങ്ങള് രണ്ടാളും അല്ലാതാരാ… അച്ചു വേദന കടിച്ചമർത്തി പറഞ്ഞതും അവന്റെ വയറിനിട്ട് അടുത്ത ഇടി നല്കിയത് ശന്തനുവാണ്…..

ഇനി പറയെടാ ഞങ്ങളാണോ മണ്ടന്മാർ.

എടാ മണ്ടാ…ഞാനൊറ്റയ്ക്ക് എങ്ങനെയാടാ മണ്ടന്മാർ ആകുന്നത്…

ഹോ…അത് ശരിയാ ശന്തനൂ… ശരിയ്ക്കും നമ്മൾക്കാ തെറ്റിയത്… ഇവൻ മാത്രമാകുമ്പോ മണ്ടന്മാർ അല്ലല്ലോ മണ്ടനല്ലേ…

ഹാ..അത് തന്നെ…

അച്ചു കരഞ്ഞോണ്ട് തലയാട്ടി സമ്മതിച്ചു…

അതേ…Mr.അശ്വാരൂഢ്.. താങ്കളെ തിരക്കി ഒരതിഥി ഉമ്മറത്ത് വന്നിരിപ്പുണ്ട്… പെട്ടെന്ന് അവിടേക്ക് വന്നാൽ ഉപകാരം ആയിരുന്നു….

ത്രിമൂർത്തികളുടെ സംസാരങ്ങൾക്ക് ഇടയിലേക്ക് നിമ്മി വന്ന് അത്രയും പറഞ്ഞതും മൂവരുടേയും നോട്ടം ഒരുപോലെ നിമ്മിയ്ക്ക് നേരെ തിരിഞ്ഞു…

ആരാ നിമ്മി മോളേ…അതും ഇവനെ തിരക്കി…??(അഗ്നി)

ആആആ..ആർക്കറിയാം. എന്തായാലും ഒരു പെണ്ണാ… അതും casual lookൽ.. വല്ല കാമുകിമാരും ആവും…

നിമ്മി ഒരയഞ്ഞ മട്ടിൽ അല്പം പരിഭവം നിറച്ച് പറഞ്ഞ് റൂമിന് മുന്നിൽ നിന്നും നടക്കാൻ ഭാവിച്ചു…

ഡീ..നിമ്മീ… ആരാടീ വന്നത്… എവിടെ നിന്നാ.. വ്യക്തമായി പറഞ്ഞിട്ട് പോ..

അച്ചുവിന്റെ മുഖം അല്പം സീരിയസായി…അപ്പോഴും അവന്റെ ഇരു കൈകളും അഗ്നിയുടെയും ശന്തനൂന്റെയും കൈപ്പിടിയിൽ തന്നെയായിരുന്നു….

എനിക്ക് അറിയാമോ.. അല്ലെങ്കിൽ തന്നെ അച്ചുവേട്ടന്റെ friend list ൽ ആരൊക്കെയുണ്ടെന്ന് എന്നെ ബോധിപ്പിക്കാറുണ്ടോ… പിന്നെ ഇപ്പോ വന്നവള് ബാംഗ്ലൂരിൽ നിന്നാണെന്നാ പറഞ്ഞത്…

നിമ്മി അല്പം കലിപ്പിച്ചു…. പക്ഷേ അവള് പറഞ്ഞ അവസാന വരി കേട്ടതും ഞൊടിയിടയിൽ തന്നെ അച്ചൂന്റെ മുഖം സന്തോഷത്തോടെ വിടർന്നു…

തനൂ…

അവൻ അഗ്നിയുടേയും ശന്തനൂന്റെയും കൈ ഒരുപോലെ കുടഞ്ഞെറിഞ്ഞ് താഴേക്ക് പാഞ്ഞു…നിമ്മിയെ മറികടന്ന് കുതിച്ചു പാഞ്ഞ അച്ചുവിനെ നോക്കി നിറകണ്ണുകളോടെ നിൽക്ക്വായിരുന്നു അവൾ…

അവളുടെ ആ ഭാവമാറ്റം കണ്ടതും അഗ്നി ഒരു പുഞ്ചിരിയോടെ നിമ്മിയ്ക്ക് നേരെ നടന്നടുത്തു..

നിമ്മി മോളേ… എന്താടീ പറ്റിയേ..??

ഏയ്…ഒന്നൂല്ലാ അഗ്നിയേട്ടാ… ഞാൻ വെറുതെ…

നിമ്മി കണ്ണു തുടച്ചു കൊണ്ട് മുഖത്തൊരു കൃത്രിമ ചിരി വരുത്താൻ ശ്രമിച്ചു…

നീ എന്നിൽ നിന്ന് ഒന്നും ഒളിയ്ക്കാൻ നോക്കണ്ട… അഗ്നീന്നും വിളിച്ച് കളിയാക്കി നടക്കാറുണ്ടെങ്കിലും എന്നോട് പറയാത്തതായി ഒന്നും അവന്റെ ലൈഫിൽ ഇന്നുവരെ ഉണ്ടിയിട്ടില്ല..ഏത് കാര്യമായാലും അവനാദ്യം ഷെയർ ചെയ്യുന്നതും എന്നോട് തന്നെയാ… അതുകൊണ്ട് മോൾടെ മനസിൽ എന്താണെന്നും എങ്ങനെ ആണെന്നും അഗ്നിയേട്ടന് മനസിലാവും….

അഗ്നിയുടെ സംസാരം കേട്ടതും നിമ്മി പൊട്ടിക്കരഞ്ഞു കൊണ്ട് അഗ്നിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…

ഏയ്…മോളേ..ഡീ..നിമ്മീ.. എന്തായിത്…???

അഗ്നി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… ഒടുക്കം അഗ്നിയിൽ നിന്നും അവൾ അടർന്നു മാറിയതും അഗ്നി അവളോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിയാൻ ശ്രമിച്ചു…

നിമ്മീ..മോളേ..നീ ഇത്രയും സീരിയസ് ആയിരുന്നൂന്ന് എനിക്ക് അറിയില്ലായിരുന്നു… ഞാൻ സംസാരിക്കണോ അച്ചൂനോട്… ന്മ്മ…

അഗ്നി ഒരു പുഞ്ചിരിയോടെ നിമ്മിയ്ക്ക് നേരെ മുഖം കുനിച്ച് ചോദിച്ചു…

വേണ്ട അഗ്നിയേട്ടാ… അങ്ങനെ ബുദ്ധിമുട്ടി അച്ചുവേട്ടന്റെ സ്നേഹം പിടിച്ചു വാങ്ങാൻ ഞാനില്ല… ഞാൻ മറന്നോളാം…. എല്ലാം മറന്നോളാം..

നിമ്മി കണ്ണു തുടച്ചു കൊണ്ട് അഗ്നിയെ വിട്ടകന്നു നടന്നു….അവളിലെ മാറ്റം അഗ്നിയെ ശരിയ്ക്കും ഞെട്ടിച്ചിരുന്നു… അവനവളിലേക്ക് തന്നെ നോട്ടം പായിച്ചു നിന്നു…

ശരിയ്ക്കും നിമ്മിയ്ക്ക് അച്ചൂനെ ഇഷ്ടാണ് ല്ലേ അഗ്നീ…(ശന്തനു)

ന്മ്മ…അതേടാ… എനിക്കും ഇപ്പൊഴാ ഇക്കാര്യത്തിന്റെ കിടപ്പ് കൃത്യമായി മനസിലായത്…. ന്മ്മ… എന്തായാലും ഞാനൊന്ന് നോക്കട്ടെ…അവനെ അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ… ___________

രാവിലെ തന്നെ ഒരു കോഫിയൊക്കെ കുടിച്ച ശേഷം ഷോപ്പിംഗിന് ഇറങ്ങിയതാണ് ത്രേയ…രാവൺ ലീവായത് കൊണ്ട് റൂമിലെ ബെഡിലിരുന്ന് കാര്യമായി എന്തൊക്കെയോ ഫയലുകൾ റെഫർ ചെയ്ത് ലാപ്പിൽ ടൈപ് ചെയ്യുന്ന തിരക്കിലായിരുന്നു അവൻ…

അതിരാവിലെ തന്നെ ഷോപ്പിംഗിന് ഇറങ്ങിയ ത്രേയ നെറ്റിയിൽ ഒരു മഞ്ഞൾ കുറിയൊക്കെ വരച്ചാണ് തിരിച്ചെത്തിയത്…. കൈയ്യിൽ ഒരു പായ്ക്കറ്റും കരുതിയിരുന്നു…

ജോലിത്തിരക്കിനിടയിലും രാവൺ അവളെ ചെറുതായി ഒന്ന് പാളി നോക്കി…. നന്നായി ഞൊറിഞ്ഞുടുത്ത സെറ്റു സാരിയും,നെറ്റിയിലെ മഞ്ഞൾ പ്രസാദവും അയച്ചു കെട്ടിയിരുന്ന തലമുടിയും അവളെയൊരു ശാലീന സുന്ദരിയാക്കി മാറ്റി.. ത്രേയയിലേക്ക് നോട്ടം കൊടുത്ത രാവണിന് പിന്നെ അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല…അവനാ ഇരുപ്പിൽ തന്നെ ലാപ്പിൽ യാന്ത്രികമായി കൈ ചലിപ്പിച്ചു….ആ സമയം തന്നെ ത്രേയ അവനെ തറപ്പിച്ചൊന്ന് നോക്കി പായ്ക്കറ്റ് ബെഡിലേക്ക് വച്ചു….

കൈ തണ്ടയിലേക്ക് അയച്ചിട്ടിരുന്ന ഹാന്റ് ബാഗ് തുറന്ന് അതിൽ നിന്നും ഒരു പൊതിയെടുത്ത് ത്രേയ അവന് നേർക്ക് നടന്നതും രാവൺ അവളിൽ നിന്നുള്ള നോട്ടം മാറ്റി ലാപ്പിലേക്ക് ശ്രദ്ധ കൊടുത്തു….

അതേ…ഒന്നെന്നെ നോക്കിയേ….!!!

ത്രേയ രാവണിന് മുന്നിലായി വന്ന് നിന്ന് അല്പം കടുപ്പിച്ച് പറഞ്ഞു.. പക്ഷേ അവളെ തീരെ mind ആക്കാതെ ഇരിക്ക്യായിരുന്നു രാവൺ…

അവന്റെ ആ ഇരുപ്പ് കണ്ട് കലിയിളകി ത്രേയ അവന്റെ ചുമലിൽ ബലമായി പിടിച്ച് അവനെ അവൾക്ക് നേരെ തിരിച്ചു…

ചെവിയ്ക്ക് തകരാറൊന്നും ഇല്ലല്ലോ…!!! പിന്നെന്താ ഞാൻ പറയുന്നത് ഒന്ന് അനുസരിച്ചാൽ…!!! വാശി…വാശി…അതന്നേ..

ത്രേയ സ്വയം പിറുപിറുത്തു കൊണ്ട് കൈയ്യിലിരുന്ന പൊതി അഴിച്ച് അതിൽ നിന്നും ഒരു ഇലച്ചീന്ത് തുറന്നെടുത്തു….

ഇലച്ചീന്തിൽ ഭദ്രമായി വച്ചിരുന്ന മഞ്ഞൾ പ്രസാദം വിരലിൽ തോണ്ടിയെടുത്ത് അവള് രാവണിന്റെ നെറ്റിയ്ക്ക് നേരെ കൊണ്ടു ചെന്നതും അവനൊരൂക്കോടെ അവളുടെ കൈ തട്ടിമാറ്റി വീണ്ടും ടൈപ്പ് ചെയ്യാൻ തുടങ്ങി…

പക്ഷേ അതു കൊണ്ടൊന്നും ത്രേയ പിന്മാറാൻ കൂട്ടാക്കിയില്ല… ദേഷ്യത്തോടെ ഒരു കൈയ്യാൽ അവന്റെ മുഖം കുമ്പിളിലാക്കി ആ മുഖം അവൾക് നേരെ തിരിച്ചു….എന്താണ് അവളുടെ പ്രതികരണം എന്ന് ചിന്തിയ്ക്കും മുമ്പേ തന്നെ കൈയ്യിൽ തൊട്ടെടുത്ത പ്രസാദം ത്രേയ രാവണിന്റെ നെറ്റിയിലേക്ക് അടയാളം വച്ചിരുന്നു….അവന്റെ നെറ്റിയിൽ ചിതറി വീണു കിടന്ന മുടിയിഴകൾ ഒന്നൊതുക്കി വച്ച് പ്രസാദത്തിന് മുകളിൽ കൂടി ഒന്ന് കൂടി വരച്ച് ശേഷിച്ച പ്രസാദം അവളവന്റെ കഴുത്തടിയിൽ തൊട്ടു വച്ചു….

ഹാ.. അങ്ങനെ ഒരു കടമ്പ കഴിഞ്ഞു… ഇപ്പോ എന്തൊരു ഐശ്വര്യമായീന്ന് നോക്കിയേ…

രാവണിന്റെ മുഖത്ത് നിന്നും കൈ പിന്വലിച്ചു കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും അവനൊരു തരം അമ്പരപ്പോടെ അവളെയൊന്ന് നോക്കി…. ഞൊടിയിടയിൽ ആ മുഖത്ത് ദേഷ്യം നിഴലിക്കാൻ തുടങ്ങിയതും ലാപ് ബെഡിലേക്ക് വച്ച് അവൻ അവൾക് നേരെ കലിപ്പിച്ചു കൊണ്ട് തിരിഞ്ഞു…

പ്ലീസ്…പ്ലീസ്…പ്ലീസ്…നല്ലൊരു ദിവസമായിട്ട് എന്നെ വഴക്ക് പറയാൻ നിൽക്കല്ലേ…

ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവണിന്റെ വായ ത്രേയ ബലമായി പൊത്തി പിടിച്ചു…അവന്റെ ദേഷ്യം കലർന്ന നോട്ടം ഏറ്റുവാങ്ങി ഒരു കുസൃതി ചിരിയോടെ തന്നെ അവളവന്റെ മുഖത്തേക്ക് അടുത്ത് കവിളിൽ ഒരു സ്നേഹ ചുംബനം അർപ്പിച്ചു……

ത്രേയേടെ ആ പ്രതികരണത്തിൽ അടിമുടി ഞെട്ടി ഇരിക്ക്യായിരുന്നു രാവൺ…. അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് പതിയെ ഉയർന്ന ത്രേയ അവന്റെ കാതോരം ചേർന്ന് മെല്ലെ ഒന്ന് പുഞ്ചിരിച്ചു….

Happy b’day RaVaN…..!!!!

നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരിയുടെ ശേഷിപ്പ് ബാക്കി വച്ചു തന്നെ അവൾ അവനോട് മെല്ലെ മൊഴിഞ്ഞതും അവന്റെ കണ്ണുകൾ അമ്പരപ്പോടെ വിടർന്നു……

അവന്റെ മുഖത്തെ ഭാവങ്ങൾ അടുത്ത് കണ്ടുകൊണ്ട് തന്നെ അവൾ അവന്റെ വായിൽ അമർന്നിരുന്ന കൈ പിന്വലിച്ചുയർന്നു….

ഇന്നാണ് ആ മഹത്തായ ദിനം…. ഓർമ്മയുണ്ടോ ആവോ….!!! എന്തായാലും എനിക്ക് ഓർക്കാണ്ട് പറ്റില്ലല്ലോ…

ത്രേയ റൂഫിലേക്ക് ലുക്ക് വിട്ട് ഒരയഞ്ഞ മട്ടിൽ പറഞ്ഞതും രാവൺ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു…

ആറ് വർഷക്കാലത്തിനിടയിൽ ഒരുവട്ടം പോലും ഓർമ്മിക്കാത്ത ഈ ദിവസം ഇപ്പോ നിനക്കെനെ ഓർമ്മ വന്നെടീ…അതോ ഇപ്പോഴാണോ ഞാൻ ജീവനോടെ ഉണ്ടെന്ന കാര്യം നീ അറിഞ്ഞത്…. സ്നേഹം ചാലിച്ച ഒരഭിനയവും അതിന് സപ്പോർട്ട് പിടിയ്ക്കാൻ കുറേയെണ്ണവും…. ശരിയ്ക്കും ആരാടീ ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്….

ബോബി സഞ്ജയ്…..!!! ത്രേയ നിഷ്കളങ്കമായി പറഞ്ഞു…

എന്താ…?? രാവണിന്റെ മുഖം സംശയത്തോടെ ചുളിഞ്ഞു….

അതേന്ന്… ബോബി സഞ്ജയ് ടീം എഴുതി തന്നു… ഞാൻ ഭംഗിയായി അഭിനയിക്കുന്നു… അതുകൊണ്ട് ഇതിന്റെ climax ഒരു ഒന്നൊന്നര climax ആവും രാവൺ…

ത്രേയ ഒന്ന് ചിരിച്ച ശേഷം ബെഡിൽ വച്ചിരുന്ന പായ്ക്കറ്റ് കൈയ്യിലെടുത്ത് രാവണിന് നേർക്ക് നടന്നു…

ത്രേയ കളിയാക്കിയതിലുള്ള കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് നില്ക്ക്വായിരുന്നു രാവൺ….

ദാ.. ഒരു b’day gift ആണ്….വലിയ gift ഒന്നുമല്ല…ഒരു ഷർട്ടാ..കേസും ബഹളവും കാരണം അച്ഛന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു വച്ചിരുന്നതല്ലേ…ഇനി അതിന്റെ കേസ് മൂവ് ചെയ്തെങ്കിലേ എനിക്ക് അല്ലറചില്ലറ ചിലവുകൾക്കുള്ള ക്യാഷ് കിട്ടൂ… ഇതെന്റെ സമ്പാദ്യം കൊണ്ട് മാത്രം വാങ്ങിയതാ…. അതുകൊണ്ട് നീ ഉപയോഗിക്കുന്ന ഷർട്ടിന്റത്രയും ക്വാളിറ്റി ഒന്നും ഉണ്ടാവില്ല….but നിനക്കിത് ഇഷ്ടാവും…കാരണം നീയിട്ട് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന colour ആ ഇതിനുള്ളിൽ… നിനക്ക് ഏറ്റവും കൂടുതൽ ഇണങ്ങുന്ന നിറം….

ത്രേയ ഒരുപാട് പ്രതീക്ഷയോടും നിറഞ്ഞ പുഞ്ചിരിയോടും കൂടി ആ പായ്ക്കറ്റ് രാവണിന് നേരെ നീട്ടി പിടിച്ചു…. അവളേയും അവളുടെ കൈയ്യിലുരുന്ന പായ്ക്കറ്റിനേയും മാറിമാറി നോക്കിയ ശേഷം ഒരു സമാധാന ഭാവത്തിൽ രാവൺ ആ പായ്ക്കറ്റ് കൈയ്യിൽ വാങ്ങി വച്ചു…..

Thanks…

അവൾക് മുഖം നല്കാതെ രാവൺ പായ്ക്കറ്റിലേക്ക് തന്നെ ലുക്ക് വിട്ടു… പക്ഷേ രാവണിന്റെ മറുപടിയിൽ അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു ത്രേയ… അവളെ ഒന്ന് പാളി നോക്കിയ ശേഷം രാവൺ പായ്ക്കറ്റിനുള്ളിൽ നിന്നും ഒരു ബോക്സ് പുറത്തേക്ക് എടുത്തു..അവനത് തുറക്കുമ്പോഴും അടങ്ങാത്ത ആകാംക്ഷ നിഴലിച്ചത് ത്രേയയുടെ കണ്ണിലായിരുന്നു…

ബോക്സ് തുറക്കും മുമ്പ് രാവൺ ഒരു തവണ കൂടി ത്രേയയുടെ മുഖത്തേക്ക് നോക്കി…

ന്മ്മ… തുറക്ക് രാവൺ…

Excitement ന്റെ കൊടുമുടിയിൽ എത്തി നിൽക്ക്വായിരുന്നു അവൾ…. അവനത് കേട്ട് ബോക്സിന്റെ മൂടി തുറന്ന് ബെഡിലേക്കിട്ടു… അതിലുള്ള white colour shirt പുറത്തേക്ക് എടുത്ത് കൊണ്ട് കൈയ്യിലിരുന്ന ബോക്സ് കൂടി അവൻ ബെഡിലേക്ക് തന്നെ വച്ചു…. ഷർട്ട് നന്നായൊന്ന് നിവർത്തി പിടിച്ച് രാവണതിനെ ആകെത്തുക ഒന്ന് നോക്കി നിന്നതും കൈയ്യിൽ ഒരു പായ്ക്കറ്റുമായി വേദ്യ അവിടേക്ക് കയറി വന്നു….

Happy b’day ഹേമന്തേട്ടാ…

പുരികത്തിലേക്ക് വീണു കിടന്ന തലമുടിയിഴകൾ മാടിയൊതുക്കി ഒരു പുഞ്ചിരിയോടെ വേദ്യ രാവണിന് നേർക്ക് നടന്നടുത്ത് അവനെയൊന്ന് പുണർന്നു നിന്നു…അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു നിന്ന രാവണിന്റെ നോട്ടം ത്രേയയിലേക്ക് മാത്രമായിരുന്നു…. ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ച ആ കാഴ്ച കണ്ട് ത്രേയ ഒരു പ്രതിമ കണക്കെ അവർക്ക് മുന്നിൽ നിന്നു…

ഇടറിയ മനസും തളർന്ന ശരീരവും അവളിലെ പ്രതീക്ഷയുടെ തോത് കുറച്ചു കൊണ്ടിരുന്നു…. തോണ്ടയിലെ നീരുറവ വറ്റിയ പോലെ വളരെ കഷ്ടപ്പെട്ട് അവൾ ഉമനീരിറക്കാൻ ശ്രമിച്ചു….. കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീരിനെ രാവണിന് മുന്നിൽ നിന്നും ഒരുതരം വാശിയോടെ അവൾ മറച്ചു പിടിച്ചു നിന്നു… അപ്പോഴേക്കും രാവൺ വേദ്യയെ അവനിൽ നിന്നും അടർത്തി മാറ്റിയിരുന്നു…..

എന്താ വേദ്യ നിന്റെ കൈയ്യിൽ….???

വേദ്യയോട് അല്പം സ്നേഹം ചാലിച്ചു കൊണ്ട് ആ ചോദ്യം ചോദിക്കുമ്പോഴും രാവണിന്റെ നോട്ടം ത്രേയയിൽ മാത്രമായിരുന്നു…. അവന്റെ വാക്കുകൾക്ക് കാതോർത്തു കൊണ്ട് ത്രേയ നിശബ്ദയായി അവർക്ക് മുന്നിൽ നിന്നു…

ഹേമന്തേട്ടന്റെ b’day അല്ലേ ഇന്ന്… കിച്ചണിൽ വച്ച് വൈദേഹിയാന്റി പറഞ്ഞപ്പോഴാ ഞാൻ ഓർത്തത്…. അപ്പോ തന്നെ ഞാനൊരു ഷോപ്പിംഗിന് ഇറങ്ങി… സിറ്റിയിലെ നമ്പർ വൺ ഷോപ്പിംഗ് മാളിൽ നിന്നും വാങ്ങിയതാ…ദാ പിടിയ്ക്ക്

വേദ്യ കൈയ്യിൽ കരുതിയ പായ്ക്കറ്റ് രാവണിന് നേർക്ക് നീട്ടി പിടിച്ചു…

ഇനി ഹേമന്തേട്ടൻ ഇതിന്റെ പ്രൈസ് ടാഗ് ഒന്ന് നോക്കിയേ….

വേദ്യ അല്പം ഗമയിൽ പറഞ്ഞ് ത്രേയയെ ഒന്ന് നോക്കിയതും അവളതിന് പരിഹാസച്ചുവയോടെ ഒന്ന് പുഞ്ചിരിച്ചു നിന്നു….

വേദ്യയുടെ വാക്ക് കേട്ട് ത്രേയ നല്കിയ ഷർട്ട് ബെഡിലേക്കിട്ട് വേദ്യ നീട്ടിയ ഗിഫ്റ്റ് പായ്ക്കറ്റ് രാവൺ കൈയ്യിൽ വാങ്ങി വച്ചു….അതിൽ നിന്നും ഒരു heavy stone work ഉള്ള കുർത്ത പുറത്തേക്ക് എടുത്തതും രാവണിന്റെ മുഖം ഇഷ്ടപ്പെടാത്ത മട്ടിലൊന്ന് ചുളിഞ്ഞു വന്നു…..അത് കൃത്യമായി മനസിലാക്കി നിൽക്ക്വായിരുന്നു ത്രേയ… പക്ഷേ വേദ്യയുടെ മുഖത്ത് അപ്പോഴും ഒരു വിജയച്ചിരി മാത്രമായിരുന്നു….

രാവണിന്റെ മുഖത്ത് നിറഞ്ഞു നിന്ന ഭാവം ഞൊടിയിടയിൽ മാറ്റിക്കൊണ്ട് അവനൊന്ന് പുഞ്ചിരിച്ചതും ത്രേയ അവനെ തന്നെ നോക്കി ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി വച്ചു….

വേദ്യ ഇത് ശരിയ്ക്കും ഒരു ഗംഭീര ഗിഫ്റ്റ് ആണല്ലോ… എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായി….

രാവൺ ആ കുർത്ത അവന്റെ മുഖത്തിന് നേരെ ഉയർത്തി പിടിച്ച് ഒരു വിജയച്ചിരിയോടെ ത്രേയയെ ഒന്ന് നോക്കി…അവന്റെ മുഖത്ത് നിറഞ്ഞ ഭാവങ്ങളെ നോക്കി കണ്ട് ചിരിയടക്കി നിൽക്ക്വായിരുന്നു ത്രേയ….

അപ്പോ ഹേമന്തേട്ടന് എന്റെ സെലക്ഷൻ ഒരുപാട് ഇഷ്ടമായി ല്ലേ….!!! എനിക്ക് സന്തോഷമായി… അല്ല ഇതെന്താ..

ഒരു പുഞ്ചിരിയോടെ നിന്ന വേദ്യയുടെ നോട്ടം യാദൃശ്ചികമായി ബെഡിൽ കിടന്ന white colour ഷർട്ടിലേക്ക് പാഞ്ഞു…അവള് തിടുക്കപ്പെട്ട് ബെഡിനരികിലേക്ക് പാഞ്ഞ് ആ ഷർട്ട് കൈയെയിലെടുക്കാൻ തുനിഞ്ഞു….

തൊട്ടു പോകരുത് നീ അതിൽ….

ത്രേയേടെ കടുത്ത സ്വരം അവിടെ മുഴങ്ങി കേട്ടതും വേദ്യ ഒരുൾപ്രേരണയോടെ കൈ പെട്ടെന്ന് പിന്വലിച്ചെടുത്തു… ഉള്ളിൽ ഉരുണ്ടു കൂടിയ ദേഷ്യത്തെ മുഴുവനായും മുഖത്തേക്ക് ആവാഹിച്ചു കൊണ്ട് ത്രേയ വേദ്യയ്ക്ക് അരികിലേക്ക് നടന്ന് അവളെ മറികടന്ന് ബെഡിൽ കിടന്ന ആ ഷർട്ട് കൈയ്യിലെടുത്തു…..

ഇത് ഞാൻ രാവണിന് വാങ്ങി കൊടുത്ത ഗിഫ്റ്റാ… വളരെ…വളരെ പരിശുദ്ധിയോടെയും നിറഞ്ഞ സന്തോഷത്തോടെയും ഞാനെന്റെ ഭർത്താവിന് വേണ്ടി മാത്രം സമ്മാനിച്ച ഗിഫ്റ്റ്…. അത് നിന്നെപ്പോലെ ഒരുത്തി കൈകൊണ്ട് തൊട്ട് അശുദ്ധമാക്കാൻ ഞാൻ അനുവദിക്കില്ല…..

ത്രേയയുടെ കനലെരിയുന്ന കണ്ണുകൾ വേദ്യയിൽ ചെറിയൊരു ഭയം നിറച്ചു….അവളാ ഭയപ്പാടോടെ ഉമിനീരിറക്കി ത്രേയയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കലിതുള്ളി റൂം വിട്ട് പുറത്തേക്ക് നടന്നു…… അവള് നടന്നകലുന്നത് നോക്കി നിന്ന ത്രേയ ഒരു ഗൗരവഭാവത്തോടെ അവളുടെ നോട്ടം രാവണിലേക്ക് തിരിച്ചു….

നിനക്ക് എന്റെ ഗിഫ്റ്റ് ഇഷ്ടമായില്ല അല്ലേ രാവൺ…. അതോ ഇഷ്ടമായിട്ടും തുറന്നു പറയാതിരുന്നതാണോ…

ത്രേയ രാവണിന് നേരെ നോട്ടം കൊടുത്തതും അവനവളെ തന്നെ നോക്കി അല്പനേരം അങ്ങനെ നിന്നു…

എനിക്ക് നിന്റെ ഈ ഗിഫ്റ്റ് വേണ്ട ത്രേയ… നീ പറഞ്ഞത് ശരിയാ നിന്റെ സമ്പാദ്യം മാത്രം കൊണ്ട് വാങ്ങിയിട്ടാവും ഞാൻ ഉപയോഗിക്കാറുള്ള ഡ്രസ്സിന്റെ quality യുമായി compare ചെയ്താൽ നിന്റെ ഗിഫ്റ്റ് വളരെ വളരെ പിന്നിലാണ്…. അത്തരത്തിൽ മോശപ്പെട്ട ഒരു വസ്തു സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്… പിന്നെ നിന്റെ സമ്പാദ്യം എന്ന് പറഞ്ഞല്ലോ… നിന്റെ ബാംഗ്ലൂർ ലൈഫ് സമ്മാനിച്ച സമ്പാദ്യം ആണെങ്കിൽ അതിന്റ പങ്ക് പറ്റാൻ എനിക്ക് തീരെ..തീരെ താല്പര്യമില്ല…. അതുകൊണ്ട് നിന്റെ ഗിഫ്റ്റ് നീ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതാ നല്ലത്….

വേദ്യ നല്കിയ ഗിഫ്റ്റ് കൈയ്യിൽ വച്ചു കൊണ്ട് രാവണങ്ങനെ പറഞ്ഞതും ത്രേയ നൊമ്പരങ്ങൾ ഉള്ളിലടക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് രാവണിന്റെ കൈയ്യിലിരുന്ന കുർത്തയിലേക്ക് നോക്കി…..

ഞാൻ തന്ന ഗിഫ്റ്റിന് quality പോര ല്ലേ രാവൺ…നീ പറഞ്ഞ ഈ ന്യായീകരണം ഞാൻ അംഗീകരിക്കുന്നു…. ശരി…നീ ഇത് സ്വീകരിക്കണ്ട…. പക്ഷേ അതിന്റെ പേരിൽ എന്റെ സ്വഭാവത്തേയോ, ഇതുവരെയുള്ള എന്റെ ജീവതത്തേയോ മോശപ്പെട്ട രീതിയിൽ ഒരു വാക്ക് കൊണ്ട് പോലും വിലയിരുത്താൻ ഇനി മേലിൽ നിന്റെ നാവ് വഴങ്ങരുത്…. അതെനിക്ക് ഇഷ്ടമല്ല… നീ അണിയിച്ചു തന്ന ഈ താലി എന്റെ കഴുത്തിൽ വീഴും മുമ്പും ഇപ്പോഴും ഞാൻ തെറ്റായ ഒരു വഴിയിൽ സഞ്ചരിച്ചിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്….. കാരണം നിന്നെ ചൊടിപ്പിക്കാൻ പോലും നിന്നെ മുന്നിൽ നിർത്തി ഞാൻ മറ്റൊരാളുമായി നീ കാണിക്കുന്ന പോലെയുള്ള പ്രകടനങ്ങൾ കാണിക്കാൻ മുതിരില്ല…. എന്ന് വച്ച് ഞാനീ പറഞ്ഞ വാക്ക് കേട്ട് സാറിന്റെ മനസില് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാടൊന്നും മാറ്റേണ്ട ട്ടോ…. അതങ്ങനെ തന്നെ ഈ നെഞ്ചില് ആഴത്തിൽ കുറിച്ച് വച്ചോളൂ….

ത്രേയ അത്രയും പറഞ്ഞ് രാവണിന്റെ നെഞ്ചിലേക്ക് ചൂണ്ട് വിരൽ കൊണ്ടൊന്ന് കുത്തി….അവളുടെ മുഖത്തേക്കും അവന്റെ നെഞ്ചിലേക്ക് തറഞ്ഞ വിരലിലേക്കും അവൻ മാറിമാറി നോക്കി നിന്നു…ശേഷം ഒരു പുഞ്ചിരിയോടെ അവനവളുടെ വിരൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ നിന്നും മെല്ലെ അടർത്തി മാറ്റി….

നീ ഇപ്പോ പണ്ടത്തേക്കാളും നന്നായി സംസാരിക്കുന്നുണ്ട് ത്രേയ… നിന്റെ ഈ മാറ്റം എനിക്ക് ഇഷ്ടമായി… പക്ഷേ നിന്റെ ഈ താക്കീതിന്റെ സ്വരം ഈ രാവണിനോട് വേണ്ട…. ഇനിയും ഇങ്ങനെ ഒന്നുണ്ടായാൽ എന്റെ പ്രതികരണത്തിന്റെ അടയാളങ്ങൾ നിന്റെ ശരീരത്തിൽ ആഴത്തിൽ പതിഞ്ഞെന്ന് വരും…life long ഓർത്ത് വയ്ക്കാൻ പാകത്തിനുള്ള സമ്മാനങ്ങൾ തരും ഈ രാവൺ…..

അവന്റെ ചുണ്ടിലെ പുഞ്ചിരി ഒരു പകയായി കത്തിയെരിഞ്ഞു…. ഒരൂക്കോടെ അവനവളുടെ കൈ താഴേക്ക് കുടഞ്ഞെറിഞ്ഞു….

നിനക്ക് അത് മാത്രമേ അറിയുള്ളൂ രാവൺ… നിന്റെ കൈക്കരുത്തിന് മുന്നിൽ നിനക്ക് വളരെ വേഗത്തിൽ എന്നെ പരാജയപ്പെടുത്താം… ആ വിശ്വാസം ഒന്ന് മാത്രമാണ് ഇപ്പോഴും എതിർദിശയിൽ തുഴഞ്ഞ് നീങ്ങാൻ നമ്മളെ പ്രേരിപ്പിക്കുന്നത്…. എന്റെ വാക്കുകളെ വാക്കുകൾ കൊണ്ട് നേരിടാൻ ശ്രമിച്ചാൽ ഒരുപക്ഷേ എന്റെ പഴയ രാവണിനെ എനിക്ക് തിരികെ കിട്ടിയേനെ.. ഇപ്പോഴും ഞാൻ കാത്തിരിക്ക്വാണ് രാവൺ.. എന്നിലേക്കുള്ള നിന്റെ തിരിച്ചു വരവിനായി ഇപ്പോഴും ഞാൻ കാത്തിരിക്ക്വാണ്….

ഒരു പ്രതീക്ഷയോടെ അത്രയും പറഞ്ഞ് ത്രേയ അവനെ വിട്ടകന്ന് ഷെൽഫിന് അരികിലേക്ക് നടന്നതും കൈയ്യിലിരുന്ന കുർത്ത ദേഷ്യത്തിൽ ബെഡിലേക്ക് തന്നെ വലിച്ചെറിഞ്ഞു കൊണ്ട് രാവൺ റൂം വിട്ട് പുറത്തേക്കിറങ്ങി….

രാവണിന് വാങ്ങി വച്ച ഷർട്ട് ഷെൽഫിലേക്ക് തിരുകുമ്പോഴാണ് അഗ്നി റൂമിലേക്ക് കയറി വന്നത്…. corridor ലൂടെ നടന്നകന്ന രാവണിനെ ആശ്ചര്യത്തോടെ ഒന്ന് നോക്കി അഗ്നി ത്രേയയ്ക്ക് അരികിലേക്ക് വന്നു നിന്നു….

ഹലോ മിസിസ് ത്രയമ്പക രാവൺ…എന്താ ഇവിടെ പരിപാടി….

അഗ്നിയുടെ ശബ്ദം കേട്ടതും ത്രേയ കണ്ണുതുടച്ചു കൊണ്ട് ചുണ്ടിലൊരു ചിരി വരുത്തി അവന് നേരെ തിരിഞ്ഞു….

ഹാ…അഗ്നീ…നീയോ….!!!

എന്താ നിന്റെ മുഖത്തൊരു വിഷമം പോലെ… നീ കരയ്വായിരുന്നോ….???

ഏയ്…ഇല്ല അഗ്നീ… അല്ലെങ്കിൽ തന്നെ ഞാനെന്തിനാ കരയുന്നത്.. ത്രേയ ഒന്നുകൂടി ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു…

നീ കാര്യം പറ ത്രേയ… എന്റെ മുന്നിൽ ഈ അഭിനയം ഒന്നും വേണ്ട… എന്താ ഉണ്ടായേ… രാവൺ നിന്നെ ഉപദ്രവിക്ക്വോ മറ്റോ ചെയ്തോ….

ഏയ്…ഇല്ല അഗ്നീ… രാവൺ ഇപ്പോ അങ്ങനെ ഉപദ്രവിക്കാറൊന്നുമില്ല…

പിന്നെ എന്താ ഉണ്ടായത്… അഗ്നി ത്രേയയെ അവന് നേർക്ക് തിരിച്ചു നിർത്തി…

അത്…അഗ്നീ…ഇന്ന്… ഇന്ന് രാവണിന്റെ b’day ആ…

ഹോ…അത് ശരിയാണല്ലോ…ഇന്നല്ലേ ആ ലങ്കേശ്വരൻ ജനിച്ചത്… എന്നിട്ട് അവന്റെ പ്രിയ പത്നി എന്ത് ഗിഫ്റ്റാ കൊടുത്തത്…

നീയെന്നെ കളിയാക്ക്വാണോ അഗ്നീ…

ത്രേയ അഗ്നിയ്ക്ക് നേരെ മുഖം വീർപ്പിച്ചു..

ഏയ്…അല്ലെടീ ഞാൻ സീരിയസായി ചോദിച്ചതാ.. നീ എന്ത് ഗിഫ്റ്റാ രാവണിന് നല്കിയത്…

അത് കേട്ടതും ത്രേയ നിരാശയോടെ അഗ്നിയിൽ നിന്നും മുഖം തിരിച്ചു…

എന്റടുത്ത് അധികം ക്യാഷുണ്ടായിരുന്നില്ല അഗ്നീ… അക്കൗണ്ടിൽ ലാസ്റ്റ് month salary യുടെ ഒരു ചെറിയ amount balance ഉണ്ടായിരുന്നു… അതത്ര മോശമായ ഒരു തുക ആയിരുന്നില്ല… അതുകൊണ്ട് ഒരു ഗിഫ്റ്റ് വാങ്ങി… പക്ഷേ ഇവിടുത്തെ പുതിയ രാവണിന് എന്റെ ആ ഗിഫ്റ്റിന്റെ quality പോര.. തിരികെ എന്റെ കൈയ്യിൽ തന്നെ തന്നു….

ആട്ടെ… എന്താ നീ വാങ്ങി കൊടുത്തത്…

അഗ്നിയുടെ ചോദ്യം കേട്ട് ത്രേയ ഷെൽഫിൽ നിന്നും അവൾ വാങ്ങി വച്ച ഷർട്ടെടുത്ത് അവന് നേരെ നീട്ടി….

ദാ ഇതാ വാങ്ങി കൊടുത്തത്…

അഗ്നി ഒരു സംശയഭാവത്തോടെ അത് കൈയ്യിൽ വാങ്ങി വച്ച് തിരിച്ചും മറിച്ചും നോക്കി..

ഇത്…ഇത് രാവണിന് ഇഷ്ടമായില്ലെന്നോ… No…ഞാനിത് വിശ്വസിക്കില്ല…അവന്റെ favourite colour അല്ലേ white… അതുകൊണ്ട് white colour shirt ആയാലും ടീഷർട്ട് ആയാലും അവൻ ഉപേക്ഷിക്കാറില്ല…. പിന്നെ ഇതെങ്ങനെ…

അതിന് വ്യത്യാസമുണ്ട് അഗ്നീ…ഈ ഷർട്ട് അവന്റെ കൈയ്യിലേക്ക് വച്ച് കൊടുത്തത് ഞാനല്ലേ… ഇത് രാവണിന് ഇഷ്ടമാവാത്തതൊന്നുമല്ല കാര്യം… അവന്റെ വാശി…അത് തന്നെ…

ഹോ… അങ്ങനെ വരട്ടേ… അപ്പോ ഈ വാശിയ്ക്ക് നമുക്ക് ചെറുതായൊന്ന് പകരം വീട്ടിയാലോ….

അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയേടെ കണ്ണുകൾ വിടർന്നു…

എങ്ങനെ..??? നിന്റെ മനസിൽ വല്ല പ്ലാനും ഉണ്ടോ അഗ്നീ… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *