അരണ്ടവെളിച്ചത്തിൽ ഭാര്യ എന്നേക്കാളും സുന്ദരായി തോന്നി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Shine Shine

മക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇരുപത്തിയഞ്ചാം വിവാഹവാർഷികം ആഘോഷിച്ചത്. നിറംമങ്ങിയ വിവാഹവസ്ത്രങ്ങൾ അണിഞ്ഞ് മക്കളുടെ മൊബേൽ ക്യാമറക്ക് മുന്നിൽ ചിരിതൂകിനിന്നു. മരുമകൻ പകർന്നുതന്ന മദ്യത്തിൻറ ലഹരി വിട്ടുമാറുന്നില്ല. ഭാര്യ ഇരട്ട ജീ വപ ര്യന്തം സമ്മാനിച്ച എന്നെനോക്കി കണ്ണിറു ക്കി ചിരിച്ചു.

അവസാനപെഗ്ഗും അ ടിച്ച് ഞാൻ മുറിയിലെത്തി. അരണ്ടവെളിച്ചത്തിൽ ഭാര്യ എന്നേക്കാളും സുന്ദരായി തോന്നി. ഭാര്യയെൻറ കണ്ണുകളിലേക്ക്തന്നെ നോക്കിയിരുന്നു. നോട്ടത്തിനിടയിൽ മിഴിനിറഞ്ഞ് ഒഴുകുന്നു.

“എന്നെതാടി”

“ഒന്നും ഇല്ല”

“ഇരുപത്തഞ്ച് വർഷമെത്രപെട്ടന്നാപോയത്”

“അതെ”

“മക്കളായ്…കൊച്ചുമക്കളായ്, എന്നിട്ടും ജീവിച്ച് കൊതിതീരണില്ല”

“ഞാൻ നിങ്ങളെ ഇരുപത്തഞ്ച് വർഷമായി പറ്റിക്കുകയല്ലേ?”

“ങ്ങേ, നീയോപൂസ്, ഞാനോ പൂസ്?

എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം?”

“നിങ്ങൾ ആ കാരണംപറഞ്ഞ് എൻറ കവിളിത്തൊന്ന് അടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രമാത്രം ആശിച്ചു. പറ്റിക്കുകയാണെന്ന് അറിഞ്ഞിട്ടും നിങ്ങൾ എന്താ മൗനിയായത്”

ഒരു സിഗരറ്റിന് തീകൊളുത്തി ഞാൻ ജനലിൽകൂടി പുറത്തേക്ക് നോക്കി. പുറത്ത് ഇരുട്ടിൽ നിഴൽപോലെ മരങ്ങൾ “നീയെന്നെ പറ്റിച്ചില്ല…ഞാൻ പെണ്ണുകണ്ടത് നിന്നെയാണ്”

അനിയത്തിയെ പെണ്ണുകണ്ട് ചേച്ചി വധുവായി നിങ്ങളുടെ മണിയറയിൽ” “അല്ല…ഞാൻ ചേച്ചിയെയാണ് കണ്ടത്”

“ഉം” ഭാര്യയിൽനിന്ന് ഒരു ചുടുനിശ്വാസം ഉയർന്നു

“മണ്ഡപത്തിൽ നിങ്ങളുടെ ആളുകൾ മുഴുവൻ ഇതല്ലപെണ്ണ് എന്നുപറഞ്ഞ് ബഹളമുണ്ടാക്കിയപ്പോൾ, നിങ്ങൾമാത്രം പറഞ്ഞു…ഞാൻ കണ്ടപെണ്ണ് ഇതാണെന്ന്”

“അതെ”

“എന്തിനാണ് ഒരു ആൾമാറാട്ട കല്യാണത്തിന് നിങ്ങൾ സമ്മതിച്ചത്. അതിൻറ പേരിൽ നിങ്ങൾ ഒരിക്കലും എന്നെകുറ്റപ്പെടുത്താത്തത്?”

“എനിക്കറിയില്ല.. കതിർമണ്ഡപത്തിൽ തലതാഴ്ത്തി നില്ക്കുന്ന നിൻറ മുഖമാണ് ഇപ്പോഴും എൻറ മനസ്സിൽ. നടതള്ളാൻ കൊതിച്ച രണ്ടാനമ്മയുടെ ബുദ്ധിയിൽ വിരിഞ്ഞ മംഗല്യം. എനിക്ക് വേണമെങ്കിൽ പിന്തിരിയാമായിരുന്നു. പക്ഷെ ഞാൻ പിൻമാറിയില്ല.

പിൻമാറാൻ എനിക്കാവില്ലായിരുന്നു. നിൻറ ഹൃദയമിടുപ്പിൻറ താളം എനിക്ക്കേൾക്കാമായിരുന്നു. ഒരൂ പെണ്ണിനെ മരണത്തിലേക്ക് തളളിവിടാൻ എനിക്കായില്ല. അതുകൊണ്ടല്ലേ നീയന്ന് കരഞ്ഞുപ്രാർത്ഥിച്ച ദൈവങ്ങൾ നമുക്ക് രണ്ട് പെൺമക്കളെ സമ്മാനിച്ചത്. ഈ ഇരുപത്തഞ്ചാം വർഷത്തിലാണ് നമ്മൾ ഈ കാര്യം ആദ്യമായ് ചർച്ചചെയ്യുന്നത്. കാൽനൂറ്റാണ്ടിൻറ മൗനം.

“ഞാൻ ഇപ്പോഴും ഓർക്കുന്നു…താലികെട്ടുമ്പോൾ അറവുമാടിൻറ ദയയോടുളള നിൻറ നോട്ടം. കൈയ്യൊഴിയാൻ എളുപ്പമാണ്.. കൈയ്യേല്ക്കാൻ വിഷമവും. ചില സത്യങ്ങൾ യാതാർത്ഥ്യമല്ലെന്ന് കരുതുക…

(ഷൈൻറ കഥകൾ)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Shine Shine

Leave a Reply

Your email address will not be published. Required fields are marked *