ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രുദ്ര

ശ്യാമേട്ടാ ഞാൻ പോയിട്ട് വരാം. ഉച്ചക്ക് മുന്നേ തിരിച്ചു വരാം കേട്ടോ. കുടിക്കാൻ ഉള്ള വെള്ളം ആ ജഗ്ഗിൽ വെച്ചിട്ടുണ്ട്. വേറൊന്നും വേണ്ടല്ലോ ഇനി മൂത്രമൊഴിക്കാൻ ഉണ്ടോ..

ഇല്ല ശാലിനി നീ വേഗം പോയിട്ട് വാ താമസിച്ചാൽ ഡോക്ടർ പോകും

ഉം. ഞാനിറങ്ങുവാ..

മോളെ..

ഞാൻ ചെരിപ്പുമിട്ടു ബാഗും തോളിലിട്ട് അകത്തേയ്ക്ക് നോക്കി വിളിച്ചു. നാലു വയസ്സുകാരിഅമ്മു ഓടിവന്നു. എന്റെ കയ്യിൽ പിടിച്ചു

വാ പോകാം..

ഓ മറന്നു.

എന്താ അമ്മേ…

എന്റെ മുഖത്തെ പരിഭ്രമം കണ്ടവൾ ചോദിച്ചു

അച്ഛന്റെ ചീട്ട് എടുത്തില്ല. മോള് പോയി വേഗം എടുത്തിട്ടു വാ മേശപ്പുറത്ത് ഇരിപ്പുണ്ട്

അവളെ പറഞ്ഞു അകത്തേയ്ക്ക് വിട്ടിട്ട് എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു

ആരെ കാണിക്കാനാ ഇപ്പൊ ഈ കരച്ചിലും പിഴിചിലും. എന്റെ മോനെ വശികരിച്ചു അവന്റെ ജീവിതം നശിപ്പിച്ച മൂദേവി.

വാതിൽക്കലേയ്ക്ക് വന്നു അമ്മ കുത്ത്വാക്കുകൾ പറഞ്ഞുവെങ്കിലും ഇപ്പൊ ഇത് പതിവായത് കൊണ്ട് വല്യ സങ്കടം ഒന്നും തോന്നിയില്ല. അതിനിടയ്ക്ക് ചീട്ടും കൊണ്ട് ഓടിവന്ന മകളുടെ കയ്യ് പിടിച്ചു ഞാൻ മുറ്റത്തെയ്ക്ക് നടന്നു

രാത്രിയിൽ മോളെ അത്താഴം കഴിപ്പിച്ചു ഉറക്കിയിട്ട് ഞാൻ ശ്യാമേട്ടന്റെ അടുത്തേയ്ക്ക് ചെന്നു

ഇതെന്താ ഇതുവരെ ഒന്നും കഴിച്ചില്ലേ..

എനിക്ക് നല്ല വിശപ്പ് തോന്നുന്നില്ല.

അത് ഈ പനി കൊണ്ടാ സാരല്ല ഇത്തിരി കഴിക്ക് . മരുന്ന് കഴിക്കാൻ ഉള്ളതല്ലേ..

എനിക്ക് ഇത്തിരി കഞ്ഞിവെള്ളം എടുത്തു തരാൻ പറഞ്ഞിട്ട് അവള് കേട്ട ഭാവം ഇല്ല. അതെങ്ങന കെട്ടി ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും അവൾ എന്റെ മോന്റെ നടു തളർത്തി കളഞ്ഞില്ലേ. ആ ജോലി വേണ്ട വേണ്ടാന്ന് പലതവണ ഞാൻ പറഞ്ഞതാ. അപ്പൊ കൂലി കൂടുതൽ കിട്ടുമെന്ന് പറഞ്ഞു മെയ്ക്കാട് പണിക്ക് പോയ്‌. ഒടുവിൽ അതിന്റെ മോളീന്ന് നടുവും തല്ലി വീണപ്പോ എല്ലാർക്കും സമാധാനം ആയല്ലോ..

ഏട്ടൻ ഈ കഞ്ഞി കുടിക്ക് ഞാൻ അമ്മേടെ അടുത്ത് ചെന്നിട്ട് വരാം. നിറഞ്ഞ കണ്ണുകൾ തുടച് ഞാൻ പുറത്തേയ്ക്ക് നടന്നു.

ശ്യാമേട്ടാ..

കണ്ണുകൾ അടച് എന്തോ ആലോചനയിൽ ആയിരുന്ന അയാളെ അവൾ വിളിച്ചു. ഗുളിക വായിൽ വെച്ച് വെള്ളം കൊടുത്തു. ചുണ്ടിലെ വെള്ളം സാരി തുമ്പ് കൊണ്ട് ഒപ്പി കളഞ്ഞു.

അതേയ്..

ഉം..

അയാള്ടെ മാറിലേക്ക് അവൾ തലചായ്ച്ചു.

മോള് വളർന്നു വരികയല്ലേ.. ഇപ്പൊ ഉള്ള ജോലി കൊണ്ടൊന്നും ഇനി മുന്നോട്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. അവൾക്ക് ഫീസ് കൊടുക്കണം. പുതിയ ഉടുപ്പ് പുസ്തകം, എട്ടനുള്ള മരുന്ന് പിന്നെ കറണ്ട് ബില്ല്, വാടക എല്ലാം കൂടി നടക്കുമെന്ന് തോന്നുന്നില്ല.

ഞാൻ ആലോചിക്കുവായിരുന്നു വേറെ എന്തെങ്കിലും ജോലിക്ക് പോയാലോന്നു..

ആയാൾ ഒന്നും മിണ്ടാതെ എല്ലാം കേട്ട് കിടന്നു നിശ്ശബ്ദനായി. കണ്ണുകൾ നിറഞ്ഞു

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..? അയാൾ മെല്ലെ ചുണ്ടുകൾ അനക്കി ചോദിച്ചു.

ഏയ് എന്തിന്..?

എന്റെ കൂടെ പോരണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ..?

അത് കേട്ടതും അവൾ തന്റെ കൈയ്യ്കൾ വേഗം ഉയർത്തി വീണ്ടും ഒരു ചോദ്യം ചോദിക്കും മുന്നേ ഇരുകൈയ്കളാൽ അയാള്ടെ വായ് പൊത്തി. സന്തോഷം ആയാലും ദുഃഖം ആയാലും എന്തും നേരിടാനുള്ള ശക്തി എനിക്കിപ്പോ ഉണ്ട്. ഒരിക്കലും ഏട്ടൻ ചോദിച്ചത് പോലെ കൂടെ പോരേണ്ടിയിരുന്നില്ല എന്ന് എനിക് തോന്നിയിട്ടില്ല. ഈ ജീവിതം എനിക്ക് സന്തോഷം മാത്രം ആണ് ഏട്ടൻ കൂടെ ഉള്ളപ്പോ..

മരണം വരെയും ഈ നെഞ്ചിൽ തലചായ്ച്ചു കിടക്കാൻ ഞാനുണ്ടാവും. അവൾ കണ്ണുകൾ അടച്ചു അയാളെ ഇറുകി പുണർന്നു

ചില ജീവിതങ്ങൾ അങ്ങനെ ആണ്. എത്ര ദുഃഖം ഉണ്ടായാലും ചേർത്ത് പിടിച്ച കരങ്ങൾ ഒപ്പം ഉണ്ടെങ്കിൽ ഒന്നിലും തളർന്നു പോകാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും

രചന: രുദ്ര

Leave a Reply

Your email address will not be published. Required fields are marked *