രാവണത്രേയ, തുടർക്കഥ ഭാഗം 15 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

രാവണിന്റെ തോളിൽ കിടന്ന് കൈകാലുകളടിച്ച് നിലവിളിച്ച ത്രേയയുടെ ശബ്ദം പുറത്തു പെയ്ത മഴയിൽ അലിഞ്ഞില്ലാതായി….

രാവണവളെ ഒരൂക്കോടെ ബെഡിലേക്ക് തന്നെയിട്ട് അവളിലേക്ക് അമരാൻ തുടങ്ങിയതും സകല ശക്തിയും ആവാഹിച്ച് അവളവനെ ഒരൂക്കോടെ തള്ളിമാറ്റി ബാൽക്കണിയെ ലക്ഷ്യമാക്കി പാഞ്ഞു..

ത്രേയ..നിക്കെടീ…

ബെഡിൽ നിന്നും എഴുന്നേറ്റ രാവൺ അവൾക് പിന്നാലെ പാഞ്ഞു….അവനിൽ നിന്നും രക്ഷപ്പെട്ട അവൾ ഒരു കിതപ്പോടെ ബാൽക്കണിയിലെ ഗ്ലാസ് ഡോർ നീക്കി പുറത്തേക്കിറങ്ങി ശക്തിയോടെ അത് പുറത്ത് നിന്നും ലോക്ക് ചെയ്തു…. അപ്പോഴേക്കും രാവൺ ആ ഡോറിനരികിലേക്ക് പാഞ്ഞടുത്തിരുന്നു…. ഡോറ് ലോക്ക് ചെയ്ത ത്രേയ പരിഭ്രമത്തോടെ അതിന് തൊട്ടരികിലായി ഡോറിനെ മുറുകെ അടച്ച് പിടിച്ചു നിൽക്ക്വായിരുന്നു….

മര്യാദയ്ക്ക് തുറക്കെടീ… ഇല്ലെങ്കിൽ ഞാനിത് തല്ലിപ്പൊളിയ്ക്കും…

രാവണിന്റെ കണ്ണിലെരിയുന്ന പകയുടെ കനലുകൾ അവളെ ശരിയ്ക്കും ഭയപ്പെടുത്തി…പേടിയോടും, പരിഭ്രമത്തോടും അവളാ ഡോറിൽ തന്നെ മുറുകെ പിടിച്ച് അതിനെ അടച്ച് വെച്ച് നിന്നു….

ത്രേയ…നിന്നോടാ പറഞ്ഞത്… മര്യാദയ്ക്ക് ഡോറ് തുറക്കാൻ…!!!

രാവണിന്റെ അലർച്ച അവിടമാകെ അലയടിച്ചു…

ഇല്ല… ഞാൻ തുറക്കില്ല രാവൺ…. നീ ചെയ്യുന്നത് ശരിയല്ല രാവൺ……എന്നെ വെറുതെ വിട്ടേക്ക്…..

നിന്നെ വെറുതെ വിടാനോ…ഈ ജന്മം അതിന് സാധിക്കില്ല ത്രേയ…. നിന്നെ ഞാൻ വെറുതെ വിടണമെങ്കിൽ നീ തന്നെ ഇവിടം വിട്ടു പോകണം…എന്നെ ഉപേക്ഷിച്ചു പോകണം… എന്നെന്നേക്കുമായി…. അതിന് സമ്മതമാണെങ്കിൽ ഈ രാത്രി ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. അല്ലാത്തപക്ഷം നിന്നെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ത്രേയ…

രാവണിന്റെ മുഖത്ത് ഒരേസമയം പകയും ഒരുതരം പുഞ്ചിരിയും നടമാടി….

അതുകൊണ്ട് മര്യാദയ്ക്ക് നീ ഡോറ് തുറക്ക്…

ഇല്ല രാവൺ… ഞാൻ തുറക്കില്ല…നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വാതില് തുറക്കില്ല… നീ എന്നെയിങ്ങനെ torture ചെയ്യുന്നൂന്ന് കരുതി നിന്നെ വിട്ടും പോകില്ല… എന്റെ മരണം വരെ ഞാൻ നിനക്കൊപ്പം തന്നെയുണ്ടാകും….

ത്രേയ അതൊക്കെ പറയുമ്പോഴും പുറത്ത് കാറ്റാഞ്ഞു വീശുകയായിരുന്നു…. പെരുമഴ ശക്തിയോടെ പെയ്തിറങ്ങി…. ബാൽക്കണിയിലേക്ക് വീശിയടിച്ച കാറ്റിൽ നിന്നും ഈറൻ തുള്ളികൾ ത്രേയയെ നനയ്ക്കാൻ തുടങ്ങി…..കാറ്റിന്റെ തണുപ്പിലും,ഈറന്റെ നനവിലും അവള് ആകെയൊന്ന് ഒതുങ്ങിക്കൂടി നിന്നു….അപ്പോഴും ഈറൻ ശക്തിയോടെ അവളിലേക്ക് വർഷിക്കുകയായിരുന്നു…

എന്റെ torturing ൽ നീ ഇവിടെ നിന്നും പോകണ്ട… എനിക്കൊപ്പം തന്നെ ഇവിടെ കഴിഞ്ഞോ…അത് പക്ഷേ എന്റെ ഈ റൂമിൽ വേണ്ട….

രാവണതും പറഞ്ഞ് ദേഷ്യത്തോടെ ബാൽക്കണി ഡോറ് അകത്തു നിന്നും ലോക്ക് ചെയ്തു…

പുറത്ത് വീശിയടിച്ച കാറ്റിലും മഴയിലും ആകെ നനഞ്ഞു കുതിർന്നു നിന്ന അവളെ കരുണയുടെ നീരുറവ വറ്റിയ മഴികളോടെ അവൻ നോക്കി കണ്ടു…. പുറത്ത് ആഞ്ഞടിച്ച ഇടിമിന്നലിൽ അവൾ ഞെട്ടിപ്പിടഞ്ഞ് ഡോറിലേക്ക് ചേർന്ന് നിന്നതും ഒരു പുഞ്ചിരിയോടെ അത് നോക്കിയ ശേഷം അവൻ മെല്ലെ തിരിഞ്ഞു നടന്നു….

അപ്പോഴേക്കും പുറത്ത് മഴ അതിന്റെ രൗദ്ര രൂപം പ്രാപിച്ചിരുന്നു…. അവയ്ക്ക് കൂട്ടായി ഇടിമിന്നിലും കൂടി ആയതും ത്രേയ പേടിയോടെ വിറങ്ങലിയ്ക്കാൻ തുടങ്ങി…..ഒരുവേള രാവൺ ഡോറ് തുറന്നിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു…പെട്ടെന്നാണ് ഇരുണ്ട ആകാശത്തെ കീറിമുറിച്ചു കൊണ്ട് ഒരു കൊള്ളിയാൻ വെട്ടം ആഞ്ഞടിച്ചത്….

ത്രേയ അത് കണ്ടതും ഇരുചെവികളും പൊത്തി കണ്ണുകൾ ഇറുകെയടച്ച് അലറിവിളിച്ചു കരയാൻ തുടങ്ങി…. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ രാവൺ അപ്പോഴേക്കും ബെഡിലേക്ക് വീണിരുന്നു..

ഒരു കിതപ്പോടെ അവൾ മിഴികൾ മെല്ലെ തുറക്കുമ്പോൾ ചുറ്റിലും കരിമ്പടം മൂടിയ ഇരുട്ട് പരന്നിരുന്നു…. പൂവള്ളിയിലെ ലൈറ്റുകൾ എല്ലാം ഒരുപോലെ അണഞ്ഞത് അവളിലെ ഭയത്തിന്റെ തോത് കൂട്ടി…

തനിക്ക് മുന്നിലുള്ള ഇരുട്ടിനെ ഭയന്ന് അവള് ഡോറിന് നേർക്ക് തിരിഞ്ഞ് അതിന്റെ ലോക്കെടുത്തു….ഹാന്റിൽ ലോക്കിൽ പിടിച്ച് ഒരുപാട് തവണ തിരിച്ചെങ്കിലും ഡോറ് ഓപ്പൺ ചെയ്യാൻ അവൾക് കഴിഞ്ഞില്ല…

പിന്നെ സകല ശക്തിയുമെടുത്ത് കൈകൊണ്ട് അവൾ ഡോറിൽ ആഞ്ഞടിച്ചു…

രാവൺ…വാതില് തുറക്ക് രാവൺ… പ്ലീസ്… എനിക്ക് പേടിയാകുന്നു രാവൺ…. പ്ലീസ്… ഒന്ന് തുറക്ക് രാവൺ…. എനിക്ക് പേടിയായിട്ടാ….

ത്രേയ അലറിവിളിച്ചു കരഞ്ഞതൊന്നും രാവൺ കേൾക്കുന്നുണ്ടായിരുന്നില്ല….മദ്യലഹരിയിൽ അവൻ സ്വബോധം നഷ്ടപ്പെട്ട് ഉറങ്ങുകയായിരുന്നു….

രാവണെ ഒരുപാട് തവണ വിളിച്ചിട്ടും തിരിച്ച് പ്രതികരണം ഒന്നും ഉണ്ടായില്ല…. ഒടുവിൽ ചുറ്റുപാടും ഭീതിയോടെ കണ്ണോടിച്ചു കൊണ്ട് ഗ്ലാസ് ഡോറിലൂടെ അവള് നിലത്തേക്ക് ഊർന്ന് വീണിരുന്നു….

തനിക്ക് മുന്നിൽ ആളിപ്പടരുന്ന ഇരുട്ട് കാണും തോറും അവളുടെയുള്ളിലെ പേടിയുടെ തോത് കൂടി വന്നു…. കിതപ്പോടും ഉയർന്ന ശ്വാസ ഗതിയോടും അവള് ചുറ്റും നോക്കി നിലത്ത് തന്നെ ചുരുണ്ട് കൂടി ഇരുന്നു…. കാൽമുട്ടുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി വച്ചിരുന്ന അവളെ ചുറ്റിലും ആഞ്ഞടിച്ച കൊള്ളിയാൻ വെളിച്ചങ്ങൾ വീണ്ടും വീണ്ടും ഭയപ്പെടുത്തി കൊണ്ടിരുന്നു….

നനഞ്ഞ് കുതിർന്ന വസ്ത്രങ്ങൾക്കിടയിലേക്ക് കാൽപ്പാദം വലിച്ച് ഒന്നുകൂടി അവളൊന്ന് ഒതുങ്ങിക്കൂടാൻ ശ്രമിച്ചു….

അപ്പോഴേക്കും ബാൽക്കണിയിലെ floor മുഴുവനും വീശിയടിച്ച ഈറന്റെ വെള്ളം തളം കെട്ടി തുടങ്ങിയിരുന്നു… വിറകൊണ്ട ചുണ്ടുകളോടും തണുത്ത് മരവിച്ച ശരീരത്തോടും അവളാ രാത്രിയെ തള്ളി നീക്കാൻ ശ്രമിച്ചു….. _________________________________

ഹോ…എന്തൊരു മഴയാ ഇത്… സന്ധ്യയ്ക്കുള്ള കോള് കണ്ടപ്പോഴേ തോന്നിയിരുന്നു….

തുറന്നു കിടന്ന ജനൽപ്പാളി അടച്ചു കൊണ്ട് വൈദേഹി പ്രഭയ്ക്ക് അരികിലേക്ക് ചെന്നിരുന്നു…. ബെഡിൽ ചാരിയിരുന്ന് ലാപ്പിൽ കാര്യമായി എന്തൊക്കെയോ ടൈപ് ചെയ്യുകയായിരുന്നു പ്രഭ…

പ്രഭയേട്ടാ കിടക്കാറായില്ലേ…???

ഏയ്.ഇല്ല..നീ കിടന്നോ… എനിക്ക് കുറച്ച് urgent work കൾ കൂടി ചെയ്തു തീർക്കാനുണ്ട്…

വൈദേഹിയ്ക്ക് മുഖം കൊടുക്കാതെ പ്രഭയങ്ങനെ പറഞ്ഞ് വീണ്ടും പണി തുടർന്നു… അയാളുടെ വാക്ക് കേട്ട് വൈദേഹി ഷീറ്റ് ഒന്ന് കുടഞ്ഞ് കിടക്കാനായി ഭാവിച്ചു… പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അവർ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു…

ഒരുകാര്യം മറന്നു…ഇന്ന് പ്രഭയേട്ടന് ഒരു ലെറ്റർ വന്നിരുന്നു…. പോസ്റ്റുമാൻ ഏൽപ്പിച്ചു പോയതാ…

വൈദേഹി അതും പറഞ്ഞ് ഷെൽഫിനരികിലേക്ക് നടന്നു…. ഷെൽഫിൽ നിന്നും ഒരു envelope എടുത്ത് അവര് പ്രഭയ്ക്ക് നേരെ നീട്ടി…

ദാ… ഓഫീസ് കാര്യോ മറ്റോ ആണെങ്കിലോ എന്ന് കരുതി ഞാൻ തുറന്നു വായിച്ചിട്ടില്ല….

വൈദേഹി നല്കിയ envelope പ്രഭ ഒരു സംശയ ഭാവത്തോടെ കൈയ്യിൽ വാങ്ങി…

ഇതെന്താ ലെറ്റർ…അതും ഈ കാലത്ത് ആരാ ലെറ്റർ അയക്കുന്നേ…??? ഓഫീസ് കാര്യം ആണെങ്കിൽ മെയിൽ അയച്ചാൽ പോരെ…

ആവോ… എനിക്ക് അറിയില്ല…പ്രഭയേട്ടന്റെ പേരിൽ വന്നു…അത് ഞാൻ വാങ്ങി വച്ചു…അത്ര മാത്രേ എനിക്ക് അറിയുള്ളൂ….

വൈദേഹി അങ്ങനെ പറഞ്ഞ് ബെഡിന് ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു…

അവരെ ഒന്ന് നോക്കിയ ശേഷം പ്രഭ ആ ലെറ്റർ തിരിച്ചും മറിച്ചും നോക്കി…

ഇതിൽ from address ഇല്ലല്ലോ വൈദേഹി…???

ഹോ..ഇത് വല്യ ശല്യമായല്ലോ… എനിക്ക് അറിയില്ല പ്രഭയേട്ടാ…പ്രഭയേട്ടൻ അത് തുറന്നു നോക്ക്…

വൈദേഹി അത്രയും പറഞ്ഞ് വീണ്ടും അതേപടി കിടന്നു…പ്രഭ വീണ്ടും സംശയത്തോടെ തന്നെ ആ ലെറ്റർ ഓപ്പൺ ചെയ്യാൻ തുടങ്ങി…

പുറത്ത് ആഞ്ഞടിച്ച കൊള്ളിയാൻ വെട്ടം ജനൽച്ചില്ലിലൂടെ റൂമിലേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു…

Envelope തുറന്ന് അതിൽ നിന്നും ഒരു പേപ്പർ അയാൾ പുറത്തേക്കെടുത്തു വായിക്കാൻ തുടങ്ങി….

*പ്രഭാകർ എന്ന വൈദിയുടെ പ്രീയപ്പെട്ട പ്രഭയ്ക്ക്…..

പൂവള്ളിയെ ഒരു കുരുതി കളമാക്കാൻ ഞാൻ വരുന്നുണ്ട് പ്രഭാകർ… നിന്നെയും നിന്റെ വംശത്തേയും ചുട്ടെരിക്കാൻ ഞാൻ തയ്യാറെടുത്ത് കഴിഞ്ഞു… അതിന്റെ ആദ്യ ലക്ഷണങ്ങൾ പൂവള്ളിയിൽ ഞാൻ നടപ്പിലാക്കി കഴിഞ്ഞു.. വർഷങ്ങൾക്ക് മുമ്പ് ഞാനത് വ്യക്തമായി കാട്ടി തന്നില്ലേ…. അതിലും ഭീകരമാണ് ഇനിയുള്ള എന്റെ നീക്കങ്ങൾ…. നീ മാത്രമല്ല… നിന്റെ തലമുറകളും എന്റെ ചതിക്കുഴിയിൽ വീഴാൻ പോക്വാ പ്രഭാകർ… നിന്റെ മുന്നിൽ കേണപേക്ഷിച്ചിട്ടും എന്നേം എന്റെ കുടുംബത്തേയും നീ വെറുതെ വിട്ടില്ല…. നീയൊക്കെ തകർത്തെറിഞ്ഞ എന്റെ പ്രീയപ്പെട്ടവരുടെ ജീവന് പകരം ചോദിക്കാൻ ഞാൻ വരും പ്രഭാകർ… കാത്തിരുന്നോളൂ നീ….

ഒരു നടുക്കത്തോടെ പ്രഭ അത്രയും വായിച്ചെടുത്തതും പെട്ടെന്ന് കറന്റ് പോയി… ബെഡിലിട്ടിരുന്ന മൊബൈൽ ഫോൺ തിടുക്കപ്പെട്ട് പരതിയെടുത്ത് ഒരുതരം വെപ്രാളത്തോടെ അയാൾ ലൈറ്റ് ഓൺ ചെയ്തു…

ഉയർന്ന ശ്വാസഗതിയോടും പരിഭ്രാന്തിയോടും അയാൾ ആ ലെറ്ററിന്റെ അവസാന വരിയിലേക്ക് ലൈറ്റടിച്ച് അത് വായിച്ചെടുക്കാൻ ശ്രമിച്ചു… ഒരു തരം ഭയപ്പാടോടെ ഉമിനീരിറക്കി ലെറ്ററിന് അവസാനമായി കുറിച്ചിരുന്ന ആ പേര് അയാൾ വായിച്ചെടുത്തു…

മംഗലത്ത് മാധവ്….

ആ പേര് കണ്ടതും പ്രഭ വെപ്രാളപ്പെട്ട് ആ ലെറ്റർ ബെഡിലേക്ക് തന്നെ എറിഞ്ഞ് ഒരു ഞെട്ടലോടെ പിന്നിലേക്ക് നിരങ്ങിയിരുന്നു… _____________________________ വൈദിയേട്ടാ രാവൺ ഇപ്പോ ഒരുപാട് മാറി തുടങ്ങിയിരിക്കുന്നു….

രാവണിന്റെ റൂമിൽ നടന്ന സംഭവങ്ങളെ ഓർത്ത് ഗഹനമായ ചിന്തയിലിരിക്ക്യായിരുന്നു ഊർമ്മിള…

എന്ത് മാറീന്നാ നീ ഈ പറയുന്നത്…???

അത് പിന്നെ…ഞാനിന്ന് അവൾക്കിട്ട് ഒന്ന് പൊട്ടിക്കാനായി രാവണിന്റെ റൂമിലേക്ക് ചെന്നിരുന്നു….

ആർക്ക് ത്രേയയ്ക്കോ…??

ഷെൽഫിന് അരികെ നിന്ന വൈദി കണ്ണിൽ നിന്നും കണ്ണടയൂരി തുടച്ച് ഒരു ബോക്സിലേക്ക് ഇട്ടു വച്ചു…

പിന്നെ അല്ലാതെ വേറെ ആരെയാ…അവളല്ലേ നമ്മുടെ വേദ്യ മോളെ തല്ലിയത്…

ന്മ്മ… എന്നിട്ട് എന്തായി…

എന്താവാൻ…രാവൺ എന്റെ കൈ തടഞ്ഞു വച്ച് അവളെ ആ അടിയിൽ നിന്നും രക്ഷിച്ചു…

No…ഇത് ഞാൻ വിശ്വസിക്കില്ല…

വൈദി അതും പറഞ്ഞ് ബെഡിലേക്ക് വന്നിരുന്നു…

വിശ്വസിക്കണം വൈദിയേട്ടാ… ഞാൻ സത്യമാ പറഞ്ഞത്… അവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം വന്നത് പോലെ…

മാറ്റം വന്നാലും അത് എവിടെ വരെ പോകാനാ ഊർമ്മിളേ… കൂടിപ്പോയാൽ നാല് മാസം അതിനുള്ളിൽ വെള്ളത്തുണിയിൽ പുതപ്പിച്ച് കിടത്തില്ലേ ഞാനവളെ… പിന്നെ രാവൺ നമ്മുടെ മരുമകനാവുന്ന നാളുകളല്ലേ…

എനിക്ക് എന്തോ ഇപ്പോ അക്കാര്യത്തിൽ വലിയ പ്രതീക്ഷയില്ല വൈദിയേട്ടാ…. രാജാറാം ജീയോട് ആലോചിച്ച് ഒരു വലിയ അബദ്ധമാണോ നമ്മള് ചെയ്ത് വച്ചതെന്നൊരു തോന്നൽ….

അതെന്താ ഇപ്പോ അങ്ങനെ…???

അല്ല…രാവണിനും ത്രേയയ്ക്കും ഇടയിൽ ചില പ്രശ്നങ്ങളുണ്ട്… ശരിയാണ്… പക്ഷേ അതിന്റെ പേരിൽ അവളെ കൊല്ലാനൊന്നും അവനൊരിക്കലും കൂട്ട് നില്ക്കില്ല…

ഊർമ്മിളേടെ സംസാരം കേട്ടതും വൈദി ഒന്ന് പുഞ്ചിരിച്ചു…

അതിന് രാവണിന്റെ സഹായം ആവശ്യമില്ലല്ലോ ഊർമ്മിളേ…അവളെ കൊല്ലാൻ പോകുന്ന കാര്യം അവനെ ആരറിയിക്കുന്നു… ഒരു സ്വാഭാവിക മരണം…അത്രമാത്രേ അവനറിയൂ… അതൊക്കെ വേണ്ടത് പോലെ എന്റെ പിള്ളേര് ചെയ്തോളും….

എങ്കിലും വൈദിയേട്ടാ… അതിനിടയിൽ അവന് അവളെ പഴയതു പോലെ ഇഷ്ടമായാലോ… ചിലപ്പോ അവരൊന്നിച്ച് ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിതം തുടങ്ങിയാലോ… അപ്പോ നമ്മളെന്ത് ചെയ്യും… പെട്ടെന്ന് ഒരു നാൾ ത്രേയ മരിച്ചൂന്ന് കേൾക്കുമ്പോ രാവണിനത് സഹിക്കാൻ കഴിയ്വോ…അവൻ അടങ്ങിയിരിക്കുംന്ന് തോന്നുന്നുണ്ടോ…കാര്യം അവളെ ഇപ്പോ അവൻ വെറുപ്പോടെ കണ്ടാലും അവന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും അവള് മാത്രമേയുള്ളൂ…

അതൊക്കെ നിന്റെ തോന്നലുകളാണ് ഊർമ്മിളേ…അവനെത്ര മാറാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും അവന്റെ മനസിൽ കനലുകൾ കോരിയിട്ട് ഞാനവനെ അവളിൽ നിന്നും അകറ്റും… അവർക്കിടയിൽ ഒരു കാരണവശാലും ആ പഴയ പ്രണയം ഉടലെടുക്കാൻ ഞാൻ അനുവദിക്കില്ല ഊർമ്മിളേ… വൈദിയാ പറയുന്നത്…

കനലെരിയുന്ന കണ്ണുകളോടെ വൈദി അങ്ങനെ പറഞ്ഞതും ഊർമ്മിള ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചിരുന്നു…. _____________________________

രാത്രിയുടെ ഒന്നാം യാമം അവസാനിക്കുമ്പോഴേക്കും കോരിച്ചൊരിഞ്ഞു പെയ്തിരുന്ന മഴയ്ക്ക് നേരിയ തോതിൽ ഒരു ശമനം വന്നു തുടങ്ങി….

സുഖ നിദ്രയിലായിരുന്ന രാവൺ ഒരുൾപ്രേരണയോടെ പെട്ടെന്ന് ഞെട്ടിയുണർന്നു…. ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കിയ ശേഷം മെല്ലെ കണ്ണുകൾ തിരുമ്മി അതേപടി കുറേനേരം അവനങ്ങനെ ഇരുന്നു…

പെട്ടെന്നാണ് അവന് ത്രേയയുടെ കാര്യം ഓർമ്മ വന്നത്…ക്ഷണനേരം കൊണ്ട് കൺകോണിൽ അമർന്നിരുന്ന വിരലുകളെ പിന്വലിച്ച് അവൻ വീണ്ടും ചുറ്റിലും ഒന്ന് കണ്ണോടിച്ചു…

ഇരുള് പരന്നിരുന്ന ചുറ്റുപാടും അവനെ പലതും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു….

ത്രേയ…!!!

സ്വയം ആ പേര് ഉരുവിട്ട് കൊണ്ട് ബെഡ്ഷീറ്റ് മാറ്റി അവൻ തിടുക്കപ്പെട്ട് എഴുന്നേറ്റു… ബെഡിൽ നിന്നും ഇറങ്ങി ബാൽക്കണി ലക്ഷ്യമാക്കി നടന്നു ചെന്നു….

ഡോറ് ഓപ്പൺ ചെയ്തു നോക്കുമ്പോൾ നിലത്ത് തളം കെട്ടി കിടന്ന വെള്ളത്തിൽ ആകെ നനഞ്ഞു കുതിർന്ന് വിറങ്ങലിച്ചിരിക്ക്യായിരുന്നു അവൾ…

ത്രേയേ…ത്രേയേ…

അവളുടെ ചുമലിൽ പിടിച്ച് ആഞ്ഞുലച്ചതും കാൽമുട്ടിനിടയിൽ ഒളിപ്പിച്ചു വച്ചിരുന്ന മുഖം ഒരു തളർച്ചയോടെ അവന്റെ കൈകളിലേക്ക് വീണു….

നനഞ്ഞ് ഈറൻ വാർക്കുന്ന തലമുടിയിഴകളും മുഖത്ത് പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികളും കണ്ടതും രാവണിന്റെ മനസ് കുറ്റബോധത്താൽ നീറി പുകയാൻ തുടങ്ങി…

അവൻ അവൾക്കരികിലേക്ക് മുട്ടുകുത്തി ഇരുന്ന് അവളെ തട്ടി വിളിച്ചുണർത്താൻ ശ്രമിച്ചു…ചെറിയ ഞരക്കങ്ങളും,മൂളലുകളും മാത്രമല്ലാതെ മറ്റു പ്രതികരണങ്ങളൊന്നും അവളിൽ നിന്നും ഉണ്ടായില്ല… പിന്നെയും സമയം പാഴാക്കാതെ അവനവളെ ഇരുകൈയ്യാലെ കോരിയെടുത്ത് റൂമിലേക്ക് നടന്നു….ഈറൻ ഇറ്റുവീണ ഡ്രസ്സാലെ തന്നെ അവനവളെ ബെഡിലേക്ക് കിടത്തി….

ത്രേയേ…കണ്ണ് തുറക്കെടീ…ത്രേയേ…

രാവൺ ആവർത്തിച്ചു വിളിച്ചെങ്കിലും അവളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…

രാവൺ തിടുക്കപ്പെട്ട് അവളുടെ കാൽവെള്ളയും കൈവെള്ളയും അവന്റെ കൈയ്യിലുരുമി അവളെ ചൂടുപിടിപ്പിക്കാൻ തുടങ്ങി…

ത്രേയേ…കണ്ണ് തുറക്കെടീ…

വീണ്ടും അവളെ ഉണർത്താനായി അവൻ പരിശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു…

അവളുടെ തണുത്തുറഞ്ഞ ശരീരത്തിലേക്ക് ബെഡിൽ വച്ചിരുന്ന ഒരു വലിയ കമ്പിളിയാൽ മൂടി വീണ്ടും അവനവളുടെ കൈവെള്ള മുറുകെ ഉരസാൻ തുടങ്ങി…

രാവൺ… പേടിയാകുന്നു രാവൺ…. പേടിയാകുന്നു രാവൺ….

അവളുടെ വിറയാർന്ന ചുണ്ടിൽ നിന്നും ഉതിർന്നു വീണ ജൽപ്പനങ്ങളൾ കേട്ട് അവൻ മുഖമുയർത്തി അവളെയൊന്ന് നോക്കി…

കൺതടങ്ങളിലും, കവിളുകളിലും പടർന്നിരുന്ന നനവും… പനിനീർ ദളങ്ങൾ പോലെയുള്ള ചെഞ്ചൊടികളിൽ അടയാളം വച്ചിരുന്ന നനുത്ത തുള്ളികളും അവന്റെ കണ്ണുകളെ കോർത്തു വലിച്ചു….

ബാൽക്കണി ഡോറിനരികെ നിന്നും വീശിയടിച്ച തണുത്ത കാറ്റിൽ അവൾ ബെഡിൽ ചുരുണ്ട് കൂടാൻ തുടങ്ങി… അത് മനസിലാക്കിയ രാവൺ ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റ് ബാൽക്കണി ഡോറിനരികിലേക്ക് നടന്നു ചെന്നു…ഡോറ് ലോക്ക് ചെയ്ത് കർട്ടനുകൾ ഇരുവശത്ത് നിന്നും നടുവിലേക്ക് ചേർത്ത് വിരിച്ചു കൊണ്ട് അവൻ ബെഡിൽ കിടന്ന ത്രേയയിലേക്ക് നോട്ടം പായിച്ചു നിന്നു…. __________________________________________ നേരം ഒരുപാടായെങ്കിലും ഉറക്കം വരാതെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു അഗ്നി…. പുറത്ത് മഴയ്ക്ക് നേരിയ ശമനം വന്നിരുന്നു…. എങ്കിലും നൂലിഴപോലെ പെയ്തിറങ്ങിയ മഴത്തുള്ളികളെ ബാൽക്കണിയിലേക്കിറങ്ങി നിന്നു കൊണ്ട് അഗ്നി ഒരു കൗതുകത്തോടെ നോക്കി കാണാൻ തുടങ്ങി…. പെട്ടെന്നാണ് മാഞ്ചോട്ടിന് കീഴെ നിന്ന് മഴ നനയുന്ന ആളിലേക്ക് അവന്റെ നോട്ടം പാഞ്ഞത്….

റൂമിലും മുറ്റത്തും ലൈറ്റില്ലാതിരുന്നത് കൊണ്ട് ആളുടെ മുഖം അവന് വ്യക്തമായി കാണാൻ കഴിഞ്ഞില്ല… എങ്കിലും ഏകദേശ രൂപം വച്ച് ആ ആൾ മിഴിയാണെന്ന് അവൻ മനസിലാക്കി…

ബാൽക്കണിയിൽ നിന്നും തിടുക്കപ്പെട്ട് റൂമിലേക്ക് നടന്ന അഗ്നി ബെഡിൽ കിടന്നുറങ്ങുന്ന അച്ചുവിനേം ശന്തനൂനേം ഒന്ന് നോക്കി….അവരെ ഉണർത്താതെ ഡോറ് മെല്ലെ ചാരി അഗ്നി പുറത്തേക്ക് നടന്നു….

മുറ്റത്തേക്ക് ഇറങ്ങിയ അഗ്നി കൈയ്യിൽ കരുതിയ കുട നിവർത്തി കൺമണിയ്ക്കരികിലേക്ക് നടന്നടുത്തു…

ഏയ്..മിഴീ…നീ എന്താ ഈ ചെയ്യണേ…

അഗ്നിയുടെ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടിപ്പിടഞ്ഞ് അവന് നേരെ തിരിഞ്ഞു…

അ… അഗ്നി എന്താ ഇവിടെ…??

ഹാ…അത് കൊള്ളാം… തകർത്ത് പെയ്യുന്ന മഴയത്ത് ഇങ്ങനെ നിന്ന് നനഞ്ഞതും പോര… ഇപ്പോ ഞാൻ വന്നതിന്റെ കാരണമാണോ അറിയേണ്ടത്… നിന്റെ തലയ്ക്ക് കാര്യമായ എന്തോ പ്രശ്നമുണ്ട് മിഴീ…

ഇനിയും നിന്ന് മഴ നനഞ്ഞ് വല്ല അസുഖവും വരുത്തി വയ്ക്കാതെ ഈ കുടയില് കയറാൻ നോക്ക് നീ…

അയ്യോ വേണ്ട അഗ്നീ….സാരല്യ.. ഞാൻ വന്നോളാം…

വന്നോളാംന്നോ..??? മര്യാദയ്ക്ക് കയറെടീ….

അഗ്നി അധികാരത്തോടെ അങ്ങനെ പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചതും കൺമണി അല്പം ജാള്യതയോടെ അഗ്നിയുടെ കുടക്കീഴിലേക്ക് കയറി….

എന്തിനാ മിഴീ നീ ഈ മഴയത്ത് അതും ഒറ്റയ്ക്ക് ഇവിടെ വന്നു നിന്നത്…???

മഴത്തുള്ളി ദേഹത്ത് വീഴാതിരിക്കാനായി അഗ്നി ചുമലൊന്നൊതുക്കി നടന്നു….

വെറുതെ…മഴ നനയാൻ ഒരു കൊതി തോന്നി…

ഹാ… കൊള്ളാം… കൊള്ളാം…ഇതുപോലെ കോരിച്ചൊരിയുന്ന മഴ തന്നെ നനയണം….

പക്ഷേ എന്റെ ഊഹം ശരിയാണെങ്കിൽ നീ മഴ നനയാൻ വേണ്ടി മാത്രമല്ല ഈ സമയം ഈ മുറ്റത്ത് വന്നു നിന്നത്… നീ കരയ്വായിരുന്നില്ലേ മിഴീ….

അഗ്നീടെ ആ ചോദ്യം കേട്ടതും അവളവനെ ഒരു ഞെട്ടലോടെ ഉറ്റുനോക്കി നിന്നു….

അത്… അഗ്നി… ഞാൻ..

വേണ്ട…പറയണ്ട… ഞാൻ വെറുതെ പറഞ്ഞൂന്നേയുള്ളൂ… അതിന്റെ പേരിൽ ടെൻഷനാവണ്ട…

റൂമിലേക്ക് പൊയ്ക്കോ… അഗ്നി കൺമണിയെ store room ന് മുന്നിലേക്ക് നിർത്തി പറഞ്ഞതും അവള് ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം കിച്ചൺ വഴി റൂമിലേക്ക് നടന്നു….അവള് പോയ വഴിയേ ദൃഷ്ടി പതിപ്പിച്ചു നിന്ന അഗ്നി അവള് യാത്ര പറഞ്ഞ് ഡോറടച്ചതും ഫ്രണ്ട് ഡോറിനരികിലേക്ക് നടന്നു….

മഴയ്ക്ക് ശമനം വന്നു തുടങ്ങിയതും പിന്നെയും അധിക സമയം മുറ്റത്ത് ചിലവിടാതെ മെയിൻ ഡോറ് വഴി അഗ്നി അകത്തേക്ക് കയറി റൂമിലേക്ക് നടന്നു…. റൂമിലെത്തുമ്പോഴും അച്ചുവും ശന്തനുവും നല്ല ഉറക്കത്തിലായിരുന്നു… മഴയിൽ നനഞ്ഞ ഡ്രസ് മാറ്റി അഗ്നിയും അവർക്കൊപ്പം ബെഡിലേക്ക് കിടന്നു… ഒരുപാട് നേരത്തെ ചിന്തകൾക്ക് ഒടുവിൽ എപ്പോഴോ അവൻ നിദ്രയെ പുൽകിയിരുന്നു…. ________________________ മഴ പെയ്തു തോർന്നതിന്റെ ആലസ്യം പോൽ ഒരിളം കാറ്റ് പൂവള്ളിയുടെ ചുറ്റുപാടിനെയാകെ തഴുകിയുണർത്തി വീശിയടിച്ചു….ആ ഇളംകാറ്റിന്റെ കുളിർമ കണ്ണിലേക്ക് അരിച്ചിറങ്ങിയതും ത്രേയ വളരെ പ്രയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു….

തളർച്ചയോടെ ആ മിഴികൾ വീണ്ടും കൂമ്പിയടയാൻ തുടങ്ങിയതും അവള് വീണ്ടും ഇമ ചിമ്മി തുറക്കാൻ ശ്രമിച്ചു…. തലേന്നത്തെ ഓർമ്മകൾ മനസിലേക്ക് ഓടിയെത്തിയതും ഒരു പിടച്ചിലോടെ അവള് ചുറ്റുപാടും കണ്ണോടിച്ചു…

റൂമിനുള്ളിലാണ് താനെന്ന തിരിച്ചറിവിൽ അവള് മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചതും ഒരു നടുക്കത്തോടെ പുതിച്ചിരുന്ന കമ്പിളി കഴുത്തോട് ചേർത്ത് പിടിച്ച് വീണ്ടും അവള് ബെഡിലേക്ക് തന്നെ തല ചായ്ച്ചു….

ആ പുതപ്പിനുള്ളിൽ വിവസ്ത്രയായിരുന്നു അവൾ… അടങ്ങാത്ത പരിഭ്രാന്തിയോടെ അവളുടെ നോട്ടം തൊട്ടടുത്ത് കിടന്നുറങ്ങുന്ന രാവണിലേക്ക് പാഞ്ഞു….

കമഴ്ന്ന് കിടന്നുറങ്ങുന്ന രാവണിന്റെ പുറത്ത് പച്ച കുത്തിയിരുന്ന കാലഭൈരവന്റെ ചിത്രത്തെ ഒരു ഞെട്ടലോടെ നോക്കിയതും അവളുടെ കൺകോണനെ നനച്ചു കൊണ്ട് രണ്ട് തുള്ളി കണ്ണീര് ഒഴുകിയിറങ്ങി….

ഒരു നടുക്കത്തോടെ കുറച്ചു നേരം അവളവനെ തന്നെ ഉറ്റുനോക്കി കിടന്നു….അവന്റെ മുഖം അവൾക് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.. തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ ഓരോന്നും ഓർത്തെടുത്തു കൊണ്ട് അവളവനെ തട്ടി വിളിച്ചുണർത്താൻ ശ്രമിച്ചു…..

രാവൺ…രാവൺ…!!! എഴുന്നേൽക്ക്..രാവൺ…

ത്രേയേടെ തുടരെത്തുടരെയുള്ള വിളി കേട്ട് അലോസരത്തോടെ അവൻ കണ്ണ് ചിമ്മിയുണർന്നു….കിടന്ന കിടപ്പിൽ നിന്നും മുരൾച്ചയോടെ അവൻ അവൾക് നേരെ മുഖം തിരിച്ചു… ഉറക്കക്ഷീണത്തോടെ ഇറുങ്ങി അടിഞ്ഞിരുന്ന കുഞ്ഞി കണ്ണുകളോടെ അവനവളെയൊന്ന് നോക്കി….

ന്മ്മ.. എന്താ…???

ഒരലസഭാവത്തിൽ അവനവളെ നോക്കി ചോദിച്ചതും അവനെ ചുട്ടെരിക്കാൻ പാകത്തിന് കനലുമായി ഒരു നോട്ടം നല്കിയിരിക്ക്യായിരുന്നു ത്രേയ….

നീ..നീയെന്നെ എന്താ ചെയ്തേ…??? എന്നെ എപ്പോഴാ ഈ ബെഡിൽ കിടത്തിയത്… എന്റെ… എന്റെ ഡ്രസ്സൊക്കെ എവിടെ…???

ത്രേയേടെ ആ ചോദ്യങ്ങൾ കേട്ട് രാവൺ ഒരു കൈ മെല്ലെ നെറ്റിയിലേക്ക് മുറുകെ ചേർത്തു കൊണ്ട് കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ തുടങ്ങി…… _____________________________ ബാൽക്കണി ഡോറ് ലോക്ക് ചെയ്ത് കർട്ടനുകൾ ഇരുവശത്ത് നിന്നും നടുവിലേക്ക് ചേർത്ത് വിരിച്ചു കൊണ്ട് രാവൺ ബെഡിൽ കിടന്ന ത്രേയയിലേക്ക് നോട്ടം പായിച്ചു നിന്നു….

വലിയ കമ്പിളിപ്പുതപ്പിനുള്ളിലും തണുത്ത് വിറങ്ങലിച്ച് കിടക്ക്വായിരുന്നു അവൾ… അവളുടെ ആ മുഖം ദൂരെ നിന്നും കണ്ട രാവണിന് എന്തെന്നില്ലാത്ത കുറ്റബോധമാണ് അപ്പോൾ തോന്നിയത്…അതേ വിഷാദഛായയോടെ അവൻ അവൾക് നേരെ നടന്നടുത്തു….

അവൾക്കരികിലേക്ക് വന്നിരുന്ന് അവളുടെ കൈവെള്ളെയും കാൽപ്പാദങ്ങളും അവൻ ശക്തിയോടെ തിരുമ്മി ചൂട് പിടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… ഒരുവേള അവന്റെ നോട്ടം അവളുടെ ശരീരത്തിൽ നനഞ്ഞൊട്ടി ചേർന്ന വസ്ത്രങ്ങളിലേക്ക് പാഞ്ഞു….ആദ്യം അല്പം അമാന്തിച്ചിരുന്നെങ്കിലും ആ ഡ്രസ് ചേഞ്ച് ചെയ്യാൻ തന്നെ അവൻ തീരുമാനിച്ചു….

അതിനായി അവളെ പുതച്ചിരുന്ന കമ്പിളി ഒന്നുകൂടി ശരീരം മുഴുവനായി മറച്ചിട്ട് അവനവളെ തന്നെ ഉറ്റുനോക്കിയിരുന്നു…. ഏറെനേരത്തെ ആലോചനയ്ക്കൊടുവിൽ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവനാ ശരീരത്തിൽ നിന്നും അഴിച്ചു മാറ്റാൻ തുടങ്ങി…..

ത്രേയയിലേക്ക് നോട്ടം നല്കാതെ ബാൽക്കണി ഡോറിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അവനാ വസ്ത്രങ്ങളെ അവളുടെ ശരീരത്തിൽ നിന്നും വേർപെടുത്തി എടുത്തു….

അവളിൽ നിന്നും ഉടലെടുത്ത ചെറിയ മുരൾച്ചകളും ഞരക്കങ്ങളും അവനിലെ പരിഭ്രമത്തിന്റെ തോത് കൂട്ടിയിരുന്നു….നനഞ്ഞ് കുതിർന്ന വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ ശേഷം ആ കമ്പിളിയാൽ ഒന്നുകൂടി അവളെ നന്നായി പുതച്ച് അവൻ ഷെൽഫിനരികിലേക്ക് പാഞ്ഞടുത്തു….

പക്ഷേ ഒരുപാട് തവണ ഷെൽഫ് തുറക്കാൻ ശ്രമിച്ചിട്ടും അവനത് സാധ്യമായില്ല…ത്രേയയുടെ പരിഷ്കാരങ്ങളുടെ ഫലം എന്നോണം ഷെൽഫിന്റെ താക്കോൽ അവളുടെ കൈവശം ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു…

ഷെൽഫിന്റെ താക്കോൽ റൂമാകെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം…ആ ദേഷ്യത്തിൽ അതിന് ആഞ്ഞൊരു ചവിട്ടും കൊടുത്ത് രാവൺ വീണ്ടും ത്രേയയ്ക്കരികിലേക്ക് ചെന്നിരുന്നു….നനവ് പടർന്ന ഷർട്ട് അഴിച്ചു മാറ്റി ബെഡിനരികിലെ ടേബിളിന് പുറത്തേക്ക് വച്ച് അവൻ വീണ്ടും ത്രേയയിലേക്ക് നോട്ടം കൊടുത്തു… അപ്പോഴേക്കും അവളിലെ തണുപ്പിനും വിറയലിനും നല്ലരീതിയിൽ ശമനം വന്നിരുന്നു…

കഴുത്തടിയോളം താണ് കിടന്ന കമ്പിളി ഒന്നുകൂടി ചേർത്ത് പുതച്ചു കൊണ്ട് അവനവളുടെ മുടിയിഴകളെ മൃദുവായി ഒന്ന് തലോടി….

ത്രേയയോട് പണ്ട് തോന്നിയിരുന്ന പ്രണയവും വാത്സല്യവുമെല്ലാം അവന്റെ മനസിൽ പുനർജനിക്കുകയായിരുന്നു അപ്പോൾ….അവന്റെ ഓരോ തലോടലിനും മറുപടി എന്നോണം അവളുടെ ചുണ്ടുകൾ അവന്റെ പേര് തുടരെത്തുടരെ ഉരുവിട്ട് കൊണ്ടിരുന്നു….

എന്തിനാ ത്രേയ….എന്തിനാ നീയെന്നെ വിട്ടു പോയത്…???? അന്ന് നീ ആർക്ക് വേണ്ടീയാ.. എന്തിന് വേണ്ടിയാ എനിക്കെതിരെ…… ഒരു വാക്ക്…അന്നൊരു വാക്ക്…നീ എനിക്ക് അനുകൂലമായി സംസാരിച്ചിരുന്നെങ്കിൽ…. ഞാനിന്ന് നിന്നെ ഇത്രയധികം വെറുക്കുമായിരുന്നോ… നിന്നെ ഇങ്ങനെ ഉപദ്രവിക്കുമായിരുന്നോ…

മദ്യലഹരിയിൽ അവന്റെ അവബോധ മനസ് എന്തൊക്കെയോ അവൾക് മുന്നിൽ പുലമ്പിക്കൊണ്ടിരുന്നു….ഓരോ വരിയും പറഞ്ഞു കൊണ്ട് അവനവളുടെ കരണത്ത് മാഞ്ഞു തുടങ്ങിയ വിരൽപ്പാടിലേക്ക് കൈ ചേർത്ത് തഴുകി….

നമ്മുടെ പ്രണയത്തിന്റെ സാക്ഷാൽക്കാരം എന്നോണം നിന്റെ കഴുത്തിൽ ഈ താലി ചാർത്തി തരാൻ ഞാൻ എന്ത് മാത്രം കൊതിച്ചതാണെന്ന് നിനക്കറിയ്വോ….

ഇല്ല… നിനക്ക് ഒന്നുമറിയില്ല…. അതുകൊണ്ടല്ലേ നീ എന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയത്…. നീ എന്നെ വിട്ടകന്നു പോയിട്ടും നിന്നെ ഞാൻ അന്വേഷിച്ചിരുന്നു… ഹൈദരാബാദിലെ ട്രെയിനിംഗ് ക്യാമ്പിൽ കഴിച്ചു കൂട്ടിയ അത്രയും നാൾ എനിക്കും നിനക്കും പരിചിതമായ എല്ലാ മുഖങ്ങളോടും എനിക്ക് അന്വേഷിച്ചറിയാൻ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

നിനക്ക് സുഖമാണോന്ന്…

എന്നിട്ട് പോലും നീയെന്നെ അറിയാൻ ശ്രമിച്ചില്ലല്ലോ ത്രേയ…. അപ്പോഴേക്കും നീ പുതിയ friends നെ കണ്ടെത്തിയില്ലേ… ഈ രാവണിനെ നീ മറന്നു… നിനക്ക് എന്റെ ആവശ്യം ഇല്ലായിരുന്നു ല്ലേ ത്രേയ…

രാവൺ ലക്ഷ്യമില്ലാതെ എന്തൊക്കെയോ അവളോടായി പറഞ്ഞു കൊണ്ടിരുന്നു…

രാവൺ….എന്നെ ഒന്നും ചെയ്യല്ലേ രാവൺ…. എനിക്ക് നീയില്ലാതെ പറ്റില്ല രാവൺ….രാവൺ… പൊറുക്കാൻ പറ്റാത്ത തെറ്റാണ് നീ ചെയ്തു കൂട്ടുന്നത്…

അബോധാവസ്ഥയിലും ത്രേയയുടെ ചുണ്ടുകൾ ഇത്രയും വാചകങ്ങളെ ആവർത്തിച്ചു പുലമ്പി കൊണ്ടിരുന്നു….

അതെല്ലാം കേട്ട് രാവണിന് ശരിയ്ക്കും സമനില തെറ്റിയത് പോലെയായിരുന്നു…. നിറകണ്ണുകളോടെ അവനാ ബെഡിൽ നിന്നും ഒരൂക്കോടെ എഴുന്നേറ്റു….

നീയാണ് ത്രേയ….നീയാണ് എല്ലാറ്റിനും കാരണം.. തെറ്റുകളെല്ലാം ചെയ്തു കൂട്ടിയത് നീയാണ്… എന്തിനായിരുന്നു എല്ലാം.. നിനക്ക് എന്റെ ആ പഴയ ത്രേയയായി എനിക്കൊപ്പം ഈ പൂവള്ളിയിൽ കഴിയാമായിരുന്നില്ലേ… എന്തിനായിരുന്നു നീ അന്ന് അങ്ങനെയൊക്കെ ചെയ്തു കൂട്ടിയത്…എന്നെ വെറുപ്പായിരുന്നെങ്കിൽ തുറന്നു പറയാമായിരുന്നില്ലേ… എന്നെക്കൊണ്ട് ഒരു വിഡ്ഢി വേഷം കെട്ടിക്കണാരുന്നോ…

ന്മ്മ..ഒരു വിഡ്ഢി വേഷം കെട്ടിക്കണാരുന്നോ ത്രേയാ…

നാലഞ്ചു തവണ അത് തന്നെ ഉച്ചരിച്ചു കൊണ്ട് അവനാ ബെഡിലേക്ക് തന്നെ കമഴ്ന്നു വീണു… സ്വബോധം നഷ്ടപ്പെട്ട് ആ വാക്കുകളെ തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ട് അവനും എപ്പോഴോ നിദ്രയെ പുൽകി…. _______________________________ ഒരു നിമിഷം തെളിഞ്ഞു വന്ന ഓർമ്മകൾ വീണ്ടെടുത്തു കൊണ്ട് അവനവളിലേക്ക് നോട്ടം പായിച്ചു….അവന്റെ മറുപടിയ്ക്ക് വേണ്ടി ആകാംക്ഷയോടെ അവനെ തന്നെ ഉറ്റുനോക്കി ബെഡിൽ കിടക്ക്വായിരുന്നു ത്രേയ…

അവളുടെ മുഖത്തേക്ക് ഗൗരവമേറിയ ഒരു നോട്ടം മാത്രം കൊടുത്ത് അവൻ ബെഡ്ഷീറ്റ് മാറ്റി എഴുന്നേറ്റിരുന്നു..ഒരു മൂരി നിവർത്തി കഴുത്ത് ഇരു വശങ്ങളിലേക്കും ഒന്ന് ചുറ്റിച്ച ശേഷം അവളോട് കാര്യമായി ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ അവൻ ബെഡിൽ നിന്നും പതിയെ ഇറങ്ങി….പെട്ടന്നാണ് കടുത്ത ദേഷ്യം ഉള്ളിലൊതുക്കി ത്രേയ അവന്റെ കൈയ്യിനെ ബലമായി പിടിച്ചു വച്ചത്..

അവളുടെ ആ പ്രതികരണം ഉണ്ടായതും രാവൺ അവന്റെ ദൃഷ്ടി അവളിലേക്ക് തിരിച്ചു…

എന്താടീ….???

ഇന്നലെ എന്താ ഉണ്ടായത്…??? നീയെന്നെ എന്തിനാ ഈ ബെഡിൽ കിടത്തിയത്… എനിക്ക് ഇപ്പോ അറിയണം…

പറയാൻ സൗകര്യമില്ലെങ്കിലോ… എന്താ…. എങ്ങനെയാന്ന് നീ സ്വയം കണ്ടുപിടിക്ക്….!!!

രാവൺ കടുത്ത സ്വരത്തിൽ അത്രയും പറഞ്ഞ് അവന്റെ കൈയ്യിൽ മുറുകിയിരുന്ന അവളുടെ കൈയ്യിനെ ബലംപ്രയോഗിച്ച് എടുത്ത് മാറ്റി ബാത്റൂമിലേക്ക് നടന്നു…. ഒന്നും മനസ്സിലാവാതെ അവനെ തന്നെ ഉറ്റുനോക്കി കിടക്ക്വായിരുന്നു അവൾ….

കുറേനേരം അവന്റെ വരവും കാത്ത് അവളാ ബെഡിൽ തന്നെ കിടന്നു… പെട്ടെന്നാണ് രാവൺ മുഖം ടൗവ്വലിനാൽ ഒപ്പിയെടുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നത്….

രാവൺ… എന്റെ ചോദ്യത്തിന് ഉത്തരം തന്നേ പറ്റൂ… എന്താ ഇന്നലെ ഉണ്ടായത്….നീ എന്നെ എന്താ ചെയ്തത്….

ത്രേയ പുതച്ചു കൊണ്ട് ബെഡിലേക്ക് എഴുന്നേറ്റിരുന്ന് ഉച്ചത്തിൽ ചോദിച്ചു…

അത് കേട്ടതും കൈയ്യിലിരുന്ന ടൗവ്വൽ സ്റ്റാന്റിലേക്കിട്ട് രാവൺ അവൾക്കരികിലേക്ക് നടന്നടുത്തു….അവൻ അവൾക്കരികിലേക്ക് വരുന്നതിനനുസരിച്ച് അവൾ പുതപ്പ് ഒന്നുകൂടി മുറുകെ പുതച്ചു കൊണ്ട് ബെഡിന്റെ ഹെഡ്ബോർഡിനരികിലേക്ക് ചേർന്നിരിക്കാൻ തുടങ്ങി….

അവളുടെ ആ ചെയ്തികൾ കണ്ടപ്പോ രാവണിന് ശരിയ്ക്കും ചിരിയാണ് വന്നത്…അതിനെ ചെറിയ തോതിൽ മുഖത്ത് പ്രതിഫലിപ്പിച്ചു കൊണ്ട് അവനവൾക്കരികിലേക്ക് ചെന്നിരുന്നു…ഒരു കൈ അവൾക്ക് ഒരു വശത്ത് കൂടി ഹെഡ്ബോർഡിൽ ചേർത്തതും അവള് പരിഭ്രമത്തോടെ അവനെയും ആ കൈയ്യിനേയും മാറിമാറി നോക്കി….

എന്ത് പറ്റി ഝാൻസീ റാണീടെ മുഖത്തൊരു ടെൻഷൻ പോലെ….!!! പഴയ വീറും വാശിയും ഒന്നും തീരെ ഇല്ലല്ലോ ഈ മുഖത്ത്..!!!

രാവണിന്റെ ആ ചോദ്യത്തിന് അവളൊരുത്തരവും നല്കാതെ അവന്റെ മുഖത്തേയ്ക്ക് തന്നെ നോട്ടം പായിച്ചിരുന്നു…

ഇന്നലെ ഈ റൂമിൽ പലതും സംഭവിച്ചൂന്നങ്ങ് കരുതിയ്ക്കോ നീ… എന്ത് തന്നെ നടന്നാലും തെറ്റൊന്നും ഇല്ലല്ലോ… നീയെന്റെ ഭാര്യ…ഇത് നമ്മുടെ ബെഡ്റൂം… അതുകൊണ്ട് അന്നത്തെ പോലെ എന്നെ ജയിലിൽ അടയ്ക്കാനോ,വിചാരണ ചെയ്യാനോ ആരും വരില്ല… അതുകൊണ്ട് മിസിസ് ത്രയമ്പക രാവൺ പെട്ടെന്ന് കുളിച്ചു റെഡിയായി നിന്റെ ഭർത്താവായ ഈ ലങ്കേശ്വരന് നിന്റെയാ special ചായ കൊണ്ടു തരാൻ നോക്ക്….

രാവൺ അത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് എഴുന്നേറ്റതും ത്രേയ അവനെ തന്നെ അമ്പരന്നു നോക്കിയിരുന്നു…. വർഷങ്ങൾക്കു ശേഷം അവന്റെ മുഖത്ത് തെളിഞ്ഞ ആ ചിരി അവളൊന്ന് ആസ്വദിച്ച് നോക്കിയിരുന്നു… രാവൺ റീഡിംഗ് റൂമിലേക്ക് നടന്നത് കണ്ടതും പുതച്ചിരുന്ന ബെഡ്ഷീറ്റ് വാരിച്ചുറ്റി ത്രേയ ബെഡിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു…

ബെഡിനരികെ അവൾ മറച്ചു വച്ചിരുന്ന താക്കോൽ തിടുക്കപ്പെട്ട് എടുത്ത് ത്രേയ ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു സാരിയെടുത്ത് ബാത്റൂമിലേക്ക് നടന്നു….

ഏറെനേരം നീണ്ടു നിന്ന ഒരസ്സല് കുളിയൊക്കെ പാസാക്കി അവള് ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി… ഷെൽഫിൽ നിന്നും ചേഞ്ച് ചെയ്യാനുള്ള ഡ്രസ് തിരയുകയായിരുന്നു രാവൺ…. അവളെ കണ്ടതും ഒരലസഭാവത്തിൽ അവൾക്കായി ഒരു നോട്ടം കൊടുത്ത് അവൻ വീണ്ടും ഷെൽഫിൽ നിന്നും ഡ്രസ് തിരയാൻ തുടങ്ങി….അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ത്രേയ കണ്ണാടിയ്ക്ക് മുന്നിലേക്ക് വന്നു നിന്ന് ഒരുങ്ങാൻ തുടങ്ങിയതും രാവൺ ഡ്രസുമായി ബാത്റൂം ലക്ഷ്യമാക്കി നടന്നു….

ഒന്നു നിന്നേ… ഞാൻ ചോദിച്ച ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടീല്ലല്ലോ….

ത്രേയ കണ്ണാടിയിലൂടെ നോക്കി തന്നെ രാവണോട് അങ്ങനെ ചോദിച്ചതും രാവൺ ചുണ്ടിലൊരു പുഞ്ചിരി വിടർത്തി അവൾക്കരികിലേക്ക് നടന്നടുത്തു….ത്രേയയ്ക്ക് തൊട്ടരികിൽ വന്നു നിന്ന രാവൺ അവളെ ഞെട്ടിച്ചു കൊണ്ട് പിന്നിൽ നിന്നും അവളെ ചുറ്റി വരിഞ്ഞു….

ഇടുപ്പിലൂടെ വലയം വച്ച കൈകൾ വയറിലൂടെ ചേർത്ത് അവളെ അവനോട് അടുപ്പിച്ചതും അവളാകെയൊന്ന് കുതറാൻ ശ്രമിച്ചു…രാവണിന്റെ ചുടു നിശ്വാസം പിൻകഴുത്തിൽ നിന്നും കഴുത്തടിയിലേക്കും കാതോരത്തേക്കും പതിച്ചതും അവളൊന്നു പൊള്ളിപ്പിടഞ്ഞുയർന്നു….

എന്താ രാവൺ ഇത്… നിനക്ക് എന്താ പറ്റിയേ…

ത്രേയ ആകെയൊന്ന് പുളഞ്ഞു കൊണ്ട് രാവണിന്റെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു….അപ്പോഴും ഒരു വിജയച്ചിരിയോടെ ആ പിടിമുറുക്കി നില്ക്ക്വായിരുന്നു രാവൺ….

നിനക്ക് ഉത്തരം വേണ്ടേ.. എങ്കില് കേട്ടോ നീ എന്നിൽ നിന്റെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ചതല്ലേയുള്ളൂ… ഞാനിപ്പോ നിന്നിൽ പൂർണമായ അധികാരവും നേടി കഴിഞ്ഞു….

രാവൺ പതിഞ്ഞ സ്വരത്തോടെ അവളുടെ കാതോരം ചേർന്ന് പറഞ്ഞുവെങ്കിലും അവന്റെ നോട്ടം കണ്ണാടിയിൽ തെളിഞ്ഞു കണ്ട അവളുടെ മുഖത്തേക്കായിരുന്നു… ആദ്യം സങ്കടത്തോടെ കൂമ്പി തുടങ്ങിയ ആ മുഖത്ത് ഞൊടിയിടയിൽ അവളൊരു പുഞ്ചിരി വിരിയിച്ചു…ത്രേയേടെ ആ ഭാവവ്യത്യാസം കണ്ട് ഞെട്ടി നിൽക്ക്വായിരുന്നു രാവൺ….

അവന്റെ കൈപ്പിടിയിൽ നിന്നുകൊണ്ട് തന്നെ ത്രേയ അവന് നേരെ തിരിഞ്ഞ് ഇരുകൈകളും അവന്റെ കഴുത്തിലൂടെ വട്ടം ചുറ്റി പിടിച്ചു നിന്നു…രാവണിന്റെ കൈകൾ അപ്പോൾ അവളുടെ അരക്കെട്ടിൽ അമർന്നിരിക്ക്യായിരുന്നു…. ഞെട്ടലോടെ അവളുടെ മുഖത്തേക്ക് തന്നെ നോട്ടം പായിച്ചു നിന്ന രാവണിനെ ഒരു പുഞ്ചിരിയോടെ അവൾ നേരിട്ടു……

നീ എന്താ രാവൺ കരുതിയത്…??? ഇങ്ങനെ സംശയാസ്പദമായി ഒരു സംഭവം എന്റെ മുന്നിൽ create ചെയ്താൽ ഞാനത് ഒറ്റയടിക്കങ്ങ് വിശ്വസിക്കുമെന്നോ…??? Never…എന്റെ ഈ അസുരനും പഴയ ആ ദേവനും എന്റെ സമ്മതമില്ലാതെ എന്നോട് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല….

പുറത്ത് മഴ പെയ്തപ്പോ ഞാനാകെ പേടിച്ചിരുന്നു… പിന്നെ എന്റെ സ്വബോധം നഷ്ടപ്പെട്ടു…അതിനിടയില് ഞാനാകെ നനഞ്ഞിട്ടുണ്ടാവും… നിനക്ക് ബോധം വീണപ്പോ നീയെന്നെ കോരിയെടുത്ത് ബെഡിൽ കിടത്തിയിട്ടുണ്ടാവും.. തണുത്തു വിറങ്ങലിച്ചു കിടന്ന എന്റെ നനഞ്ഞ ഡ്രസ് നീ മാറ്റിയിട്ടുണ്ടാവും…. കഷ്ടകാലത്തിന് ഷെൽഫിന്റെ കീ എന്റടുത്ത് ആയതിനാൽ അതിൽ നിന്നും ഡ്രസ്സെടുക്കാനും കഴിഞ്ഞിട്ടുണ്ടാവില്ല…

അവളോരോ സംഭവങ്ങളും എണ്ണമിട്ട് പറഞ്ഞതും രാവൺ അമ്പരപ്പോടെ അവളിൽ നിന്നുള്ള പിടി അയച്ചെടുക്കാൻ തുടങ്ങി…അവളൊരു കുറുമ്പോടെ അവന്റെ കൈയ്യിലേക്കും മുഖത്തേക്കും മാറിമാറി നോക്കി ഒന്ന് ചിരിച്ചു..

ഇത്രയൊക്കെ ഇന്നലെ നടന്നിട്ടുള്ളൂ എന്നൂഹിക്കാനുള്ള കഴിവ് എനിക്കുണ്ട് മിസ്റ്റർ ഹസ്ബന്റേ…. അല്ലാതെ അറിഞ്ഞപാടെ നിന്നെ തെറ്റിദ്ധരിച്ച് നിന്നോട് പിണങ്ങി ആജീവനാന്തകാലം നിന്നെ വെറുത്തു കഴിയാനൊന്നും ഈ ത്രേയേ കിട്ടില്ല….

ആ വെള്ളം എന്റെ പൊന്നു മോൻ അങ്ങ് വാങ്ങി വച്ചേക്ക്.. ഇന്നലത്തെ നിന്റെ performance കണ്ടപ്പോ ആദ്യം ഞാനൊന്ന് പേടിച്ചൂന്നുള്ളത് ശരിയാ…. എന്നുവെച്ച് അതിന്റെ പേരിൽ ഇനിയും എന്നെ വിരട്ടാനാണ് പരിപാടിയെങ്കിൽ… വേണ്ട മോനേ രാവൺ…ഇത് ത്രേയയാ….

ത്രേയേടെ ആ പറച്ചില് കേട്ട് പല്ലും ഞെരിച്ചു നിൽക്ക്വായിരുന്നു രാവൺ….

നിനക്ക് ദേഷ്യം വരുന്നുണ്ടെന്ന് എനിക്ക് മനസിലായി… അതുകൊണ്ട് ഈ വിരൽപ്പാട് ഇത്ര രാവിലെ തന്നെ കവിളിൽ ഏറ്റുവാങ്ങാൻ എനിക്ക് വയ്യ….

ഒരു കാര്യം കൂടി.. കുറച്ചു മുമ്പ് നീ പറഞ്ഞതെല്ലാം സത്യമാണെങ്കിലും എനിക്ക് പ്രത്യേകിച്ച് problem ഒന്നുമില്ല കേട്ടോ രാവൺ…. കാരണം നീ എന്റെ ഭർത്താവും…ഇത് നമ്മുടെ ബെഡ്റൂമും അല്ലേ.. പിന്നെ അങ്ങനെ വല്ല സാഹചര്യവും ഉണ്ടായാൽ എനിക്ക് നഷ്ടമൊന്നും സംഭവിക്കില്ല…. എന്റെ ഇവിടുത്തെ നിലനില്പ് ഒരുപടി കൂടി ഉയരും എന്നേയുള്ളൂ…

ത്രേയ ഒരു ചിരിയൊതുക്കി അങ്ങനെ പറഞ്ഞ് രാവണിന്റെ കഴുത്തിൽ ചുറ്റിയിരുന്ന രണ്ട് കൈകളും അയച്ചെടുത്തു…

ഞാനിപ്പോ എന്റെ ഭർത്താവിന് വേണ്ടിയുള്ള special ചായ എടുത്തിട്ട് വരാം ട്ടോ… അതു വരെയും ഇവിടെ wait ചെയ്യണേ…. ഭർത്താവേ….

ഒരു ചിരി കലർത്തി തമാശപോലെ അത്രയും പറഞ്ഞ് ത്രേയ റൂം വിട്ടിറങ്ങിയതും അടങ്ങാത്ത കലിപ്പിൽ ഷെൽഫിന്റെ കോണിൽ മുഷ്ടി ചുരുട്ടി ഇടിച്ച് അവളിലേക്ക് നോട്ടം പായിച്ചു നിൽക്ക്വായിരുന്നു രാവൺ….. _____________________________

അഗ്നിയ്ക്ക് വേണ്ടിയുള്ള കോഫിയുമായി അവന്റെ റൂമിന് മുന്നിൽ വന്നു നിന്ന് കൺമണി ഡോറിൽ ആഞ്ഞ് മുട്ടാൻ തുടങ്ങി… കുറേനേരം ആവർത്തിച്ചതും അഗ്നി തന്നെ വന്ന് ഡോറ് തുറന്നു…

ഹാ…നീ ആയിരുന്നോ… എന്നിട്ടാ ഇമ്മാതിരി തട്ട് തട്ടിയത്….

അഗ്നി അതും പറഞ്ഞ് ബെഡിനരികിലേക്ക് നടന്നു…കൺമണിയും അവന് പിന്നാലെ കൂടി…

അച്ചുവും ശന്തനുവും…??

പതിവ് കലാപരിപാടിയ്ക്ക് ഇറങ്ങി… നീ ആ ട്രേ ടേബിളിൽ വച്ച് പൊയ്ക്കോ… ചെറിയൊരു തലവേദന പോലെ….

അഗ്നി ബെഡിൽ ചെന്നിരുന്ന് കണ്ണടച്ച് ഹെഡ്ബോഡിലേക്ക് തലചായ്ച്ചു വച്ചു..

അഗ്നിയുടെ ആ പറച്ചില് കേട്ട് കൺമണി ആകെയൊന്ന് കുഴങ്ങി…

അഗ്നീ… എനിക്ക്… എനിക്ക് അഗ്നിയോട് ചില കാര്യങ്ങൾ സംസാരിക്കണംന്നുണ്ട്… കേൾക്കാൻ മനസ്സുണ്ടെങ്കിൽ…

കൺമണീടെ ആ ചോദ്യം കേട്ട് അഗ്നി കണ്ണ് തുറന്ന് ഹെഡ്ബോഡിൽ നിന്നും പതിയെ തല ഉയർത്തി…

എന്താ മിഴീ… എന്തെങ്കിലും സീരിയസ് issue ആണോ… എന്തായാലും നീ പറഞ്ഞോ… ഞാൻ കേൾക്കാൻ തയ്യാറാണ്…

ബെഡിൽ കിടന്ന ഒരു പില്ലോ എടുത്ത് മടിയിലേക്ക് വച്ച് അഗ്നി കൺമണിയുടെ വാക്കുകൾക്ക് കാതോർത്തു….

അവന്റെ മുഖത്തേയ്ക്ക് നോക്കി തന്നെ കൈയ്യിൽ കരുതിയ ട്രേ ടേബിളിലേക്ക് വച്ച് അവളാകെയൊന്ന് കുഴങ്ങി…

ഏയ് മിഴീ…ഇനിയെന്താ പ്രോബ്ലം….??? നീ കാര്യം പറയ്… എന്തായാലും നിനക്ക് എന്നോട് പറയാല്ലോ…

അഗ്നി അവളുടെ മറുപടി പ്രതീക്ഷിച്ചെന്നോണം അവൾക് നേരെ നോട്ടം പായിച്ചു കൊണ്ട് ബെഡിൽ നിന്നും അല്പം എഴുന്നേൽക്കാൻ ശ്രമിച്ചു…

ഇക്കാര്യം അഗ്നിയോട് പറയണോ വേണ്ടയോന്ന് ഒരുപാട് തവണ ആലോചിച്ചു നോക്കിയതാ അഗ്നീ… അപ്പോഴൊക്കെ എന്റെ ദുരഭിമാനം എന്നെ തടഞ്ഞു…. പക്ഷേ ഇനിയും ഇതൊക്കെ ആരും അറിയാണ്ട് പോയാൽ ഒരുപക്ഷേ ഞാൻ….

അത് പറയുമ്പോ കൺമണിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി തുടങ്ങിയിരുന്നു… ഒരിടർച്ചയുടെ സ്വരം ആ വാക്കുകളിൽ പ്രതിഫലിച്ചതും അഗ്നിയുടെ പുരികങ്ങൾ സംശയത്തോടെ ചുളിഞ്ഞു വന്നു….

എന്താ മിഴീ… നിന്നെ ഇത്രമേൽ അലട്ടുന്ന പ്രശ്നം എന്താ…???

അഗ്നി കൈയിൽ കരുതിയ പില്ലോ ബെഡിലേക്ക് തന്നെ വച്ച് എഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നടുത്തു….റൂമിലെ ഒരു ജനൽപ്പടിയ്ക്ക് അരികിൽ നിൽക്ക്വായിരുന്നു കൺമണി…

എന്താ മിഴീ..നീ കാര്യം പറയ്…

അഗ്നീ.. ശരിയ്ക്കും എനിക്ക് ഈ കാര്യം എങ്ങനെ തുടങ്ങണം… എവിടെ അവസാനിപ്പിക്കണം എന്നുപോലും അറിയില്ല… അഗ്നി അന്ന് ചോദിച്ചില്ലേ ഞാനെന്തിനാ ഇങ്ങനെ ഒരു ജോലി ചെയ്യുന്നതെന്ന്… അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ അഗ്നീ….എന്റെ മാനം കാക്കാൻ തന്നെ…ഒരു പെണ്ണിനെ സംബന്ധിച്ച് സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു ജോലിയ്ക്കും,സ്വത്ത് സമ്പാദ്യങ്ങൾക്കും അപ്പുറം മൂല്യം കല്പിക്കുന്ന ഒന്നാണ് അവളുടെ ചാരിത്ര്യം…!!!അത് കളങ്കപ്പെട്ടാൽ പിന്നെ ഈ ഭൂമിയ്ക്ക് മേൽ ജീവനോടെ ഇരുന്നിട്ട് കാര്യമില്ല…

കൺമണിയുടെ വാക്കുകൾക്ക് കേട്ട് അഗ്നി ഒന്നും മനസിലാകാത്ത പോലെ അവളെ തന്നെ ഉറ്റുനോക്കി നിന്നു….

മിഴീ…നീ പറഞ്ഞു വരുന്നത്….???

എനിക്ക് പേടിയാണ് അഗ്നീ…ഈ ലോകത്തെ…ഇവിടെയുള്ള മനുഷ്യരെ……. എല്ലാം പേടിയാണ്…

അവളുടെ മുഖത്ത് പ്രതിഫലിച്ച പരിഭ്രമം അഗ്നിയിലും ചില മാറ്റങ്ങൾ വരുത്തി…

അഗ്നിയ്ക്ക് എന്റെ ചുറ്റുപാടുകളെപ്പറ്റി എന്തെങ്കിലും മുൻധാരണകളുണ്ടോ…??? ആരെങ്കിലും പറഞ്ഞുള്ള അറിവെങ്കിലും….

അങ്ങനെ മുൻധാരണയായി ഒന്നുമില്ല മിഴീ….മായമ്മ പണ്ട് മുതലേ ഇവിടെ ഉണ്ടായിരുന്നു എന്നറിയാം… പിന്നെ നീ മായമ്മേടെ മോളാണെന്നും അറിയാം…

എങ്കില് അഗ്നിയ്ക്കും ഈ വീട്ടിലുള്ള ആർക്കും അറിയാത്ത ചില കഥകളുണ്ട് എനിക്ക്…

കൺമണിയുടെ ആ പറച്ചില് കേട്ട് അത്യന്തം ആകാംക്ഷയോടെ നിൽക്ക്വായിരുന്നു അഗ്നി….

എന്റെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയത് കൊണ്ട് എന്നെ വളർത്തി വലുതാക്കാൻ അമ്മ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്…. ആ കഷ്ടപ്പെടുകൾക്കിടയിൽ കിട്ടിയ ജോലിയായിരുന്നു ഇവിടുത്തെ വീട്ടുവേലക്കാരിയുടേത്… അമ്മ അത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു…കുഞ്ഞായിരിക്കുമ്പോ എന്നേം ഇവിടേക്ക് കൊണ്ടു വരുമായിരുന്നില്ലേ… ഞാൻ വീട്ടിൽ ഒറ്റയ്ക്കാകുമല്ലോന്ന് കരുതിയായിരുന്നു ആ കഷ്ടപ്പാട് മുഴുവൻ…. പിന്നെ പിന്നെ അടുത്ത വീടുകളിൽ എന്നെ ഏൽപ്പിച്ചു ഇവിടേക്ക് വരുന്നത് ഒരു പതിവാക്കി… അങ്ങനെ തുടരുമ്പോഴാ അഭിലാഷ് എന്റെ ജീവിതത്തിലേക്ക് വരുന്നത്…

മിഴീടെ വാക്കുകൾ കേട്ട് അഗ്നിയുടെ നെറ്റി സംശയത്തോടെ ഒന്ന് ചുളിഞ്ഞു…

അഭിലാഷ്……!!! ആരാ ഈ അഭിലാഷ്…???

അത്… ഞങ്ങടെ വീടിന് അരികിലായിട്ടാ അഭിലാഷ് താമസിച്ചിരുന്നത്….അമ്മ വഴി ചെറിയൊരു ബന്ധവും ഉണ്ടായിരുന്നു… അതിന്റെ പേരിൽ ഞാൻ നല്ല ബഹുമാനം നല്കി പോരുന്നതായിരുന്നു… പക്ഷേ പെട്ടെന്ന് ഒരുനാൾ അഭിലാഷ് എന്നോട് ഇഷ്ടാണെന്നും വിവാഹം കഴിയ്ക്കാൻ താൽപര്യം ഉണ്ടെന്നും പറഞ്ഞു… ആദ്യമൊക്കെ ഞാനത് തള്ളിക്കളഞ്ഞു… പിന്നെ നിരന്തരം ശല്യമാണെന്ന് കണ്ടപ്പോ അമ്മയോട് തന്നെ കാര്യം അവതരിപ്പിച്ചു… അമ്മയ്ക്ക് പക്ഷേ അഭിലാഷിന്റെ കാര്യത്തിൽ വലിയ എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല….മുങ്ങി തുടങ്ങിയ തോണിയെ പിടിച്ചുയർത്താൻ കണ്ട ഏക ആശ്രയം പോലെ അമ്മ അഭിലാഷിന്റെ ആഗ്രഹത്തിന് സമ്മതം മൂളി…. എന്നെ ഉത്തരവാദിത്വപ്പെട്ട കൈകളിൽ ഏൽപ്പിക്കാലോന്ന ചിന്തയിൽ ഞാനും അഭിലാഷും തമ്മിലുള്ള വിവാഹം അമ്മ തീരുമാനിച്ചുറപ്പിച്ചു….

ഈ അഭിലാഷിന് അച്ഛനമ്മമാരും, ബന്ധുക്കളും ആരും ഉണ്ടായിരുന്നില്ലേ മിഴീ…

അഗ്നിയുടെ ആകാംക്ഷയുടെ തോത് കൂടി…

അഭിലാഷിന്റെ അച്ഛനും എന്റെ അച്ചച്ഛനും തമ്മിൽ എന്തോ ഒരകന്ന ബന്ധമുണ്ടായിരുന്നു അഗ്നീ… അങ്ങനെ അമ്മ പറഞ്ഞ് അവരെപ്പറ്റി കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു… ബാക്കിയുള്ളതെല്ലാം അയാള് പറഞ്ഞുള്ള അറിവുകളായിരുന്നു…. അച്ഛനും അമ്മയും ഒരപകടത്തിൽ മരിച്ചൂന്നും അവരുടെ ഓർമ്മയ്ക്ക് വേണ്ടീട്ടാ തറവാട്ടിലേക്ക് താമസം മാറ്റിയതെന്നും പറഞ്ഞപ്പോ ഞങ്ങള് വിശ്വാസിച്ചു….

അപ്പോ അയാൾടെ സ്വന്തം തറവാട്ടിൽ തന്നെയായിരുന്നോ അയാൾ താമസിച്ചിരുന്നത്…

ന്മ്മ…അതെ…ഞങ്ങടെ വീടീന് രണ്ട് വീട് അപ്പുറമായിരുന്നു…അവര് വർഷങ്ങൾക്കു മുമ്പ് അവിടം വിട്ട് ഭോപ്പാലിലേക്ക് പോയതായിരുന്നു… പിന്നെ അഭിലാഷ് മാത്രമാ നാട്ടിലേക്ക് വന്നത്…

എന്നിട്ട്…???

അഭിലാഷിന്റെ നിർബന്ധം മുറുകിയപ്പോ വിവാഹ നിശ്ചയം നടത്തി വച്ചു…അന്നു മുതൽ അയാൾ വീട്ടിലും എന്റെ കാര്യങ്ങളിലും പൂർണ അധികാരം സ്ഥാപിക്കാൻ തുടങ്ങി… ആദ്യമൊക്കെ അമ്മ അതിനെ എതിർക്കാനൊന്നും പോയില്ല… പക്ഷേ പിന്നെ പിന്നെയാ അഭിലാഷിന്റെ സ്വഭാവം മാറി വരുന്നത് അമ്മയ്ക്ക് മനസിലായി തുടങ്ങിയത്… ശരിയ്ക്കും അയാൾക്ക് എന്നെ വിവാഹം കഴിയ്ക്കാനുള്ള ഉദ്ദേശം ഒന്നും ആയിരുന്നില്ല അഗ്നീ…

അത് കേട്ടതും അഗ്നിയുടെ മുഖം ദേഷ്യത്തോടെ അവൾക് നേരെ തിരിഞ്ഞു…

പിന്നെ…??

അഭിലാഷിന്റേത് ഒരു മോശം ക്യാരക്ടർ ആയിരുന്നു… അമ്മ ഇവിടേക്ക് ജോലിയ്ക്ക് വന്ന ഒരു ദിവസം വീട്ടിൽ ഞാനൊറ്റയ്ക്കായിരുന്നു… ആ അവസരം മുതലെടുത്ത് കൊണ്ട് അഭിലാഷ് വീട്ടിലേക്ക് വന്നു… വീട്ടിൽ നിന്നും പോകാൻ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും അയാളതിന് വിസമ്മതിച്ചു…. ഒടുവിൽ അയാളുടെ ആഗ്രഹം നടപ്പിലാക്കാൻ ശ്രമിച്ചതും ഞാനയാളിൽ നിന്നും രക്ഷപ്പെട്ട് വീട് വിട്ടോടി… അന്ന് മുതൽ അമ്മയ്ക്കൊപ്പം ഞാനിവിടെ ആയിരുന്നു…. വീട്ടുവേലക്കാരിയെന്ന പേരിൽ അറിയപ്പെട്ടാലും വേണ്ടില്ല…. മനസ്സമാധാനത്തോടെ ഒരന്തിയെങ്കിലും ഒന്ന് കണ്ണടയ്ക്കാല്ലോ….

അത്രയും പറഞ്ഞ് നിർത്തിയതും കൺമണിയുടെ ശബ്ദം ഇടർച്ചയോടെ മുറിഞ്ഞു… കണ്ണുകൾ നിറഞ്ഞു തുളുമ്പി കവിളുകളിൽ ചാലു തീർത്തിരുന്നു….

മിഴീ…നീയിങ്ങനെ വിഷമിക്കല്ലേ…

അഗ്നി നീറിയ മനസ്സോടെ അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളുടെ തോളിലേക്ക് കൈചേർക്കാൻ തുനിഞ്ഞതും പെട്ടെന്ന് ഒരുൾപ്രേരണയോടെ ആ കൈയ്യിനെ പതിയെ പിന്വലിച്ചു…

പിന്നെ എപ്പോഴെങ്കിലും അവന്റെ ശല്യം ഉണ്ടായിട്ടുണ്ടോ…???

അഗ്നീടെ ശബ്ദം കേട്ട് മിഴി പതിയെ കണ്ണു തുടച്ചു നിന്നു…

അമ്മ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ… അതുകൊണ്ട് പിന്നെ ഞാനാ വീട്ടിൽ താമസിച്ചിട്ടില്ല… എങ്കിലും ഇടയ്ക്കിടെ ഓരോന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാളെന്നെ വിളിക്കാറുണ്ട്…എന്നെ ഇവിടെ നിന്നും ബലമായി കൂട്ടിക്കൊണ്ടു പോകും എന്ന് പറഞ്ഞ് രണ്ടു ദിവസം മുമ്പ് വിളിച്ചിരുന്നു…

അവനങ്ങനെ പറഞ്ഞോ…???

അഗ്നിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

ന്മ്മ…

അതെന്താ അവൻ തീരുമാനിയ്ക്കും പോലെയാണോ എല്ലാം നടക്കുന്നത്…അതിനെ ആരും ചോദ്യം ചെയ്യില്ലാന്ന് കരുതിയോ അവൻ…

അയാൾക്ക് ആരെയും പേടിയില്ല അഗ്നീ…ഒരു മാതിരി ഹിസ്റ്റീരിക് ക്യാരക്ടർ ആണ്…. എനിക്കോ അമ്മയ്ക്കോ അയാളെ എതിർത്തു നില്ക്കാൻ ആവില്ല അഗ്നീ.. ആരെങ്കിലും ഇതൊക്കെ ഒന്നറിയണല്ലോന്ന് കരുതിയാ ഞാൻ അഗ്നിയോട് എല്ലാം തുറന്നു പറഞ്ഞത്…

കൺമണീടെ വാക്കുകൾ കേട്ട് അഗ്നി മുഷ്ടി ചുരുട്ടി ടേബിളിലേക്ക് ഇടിച്ചു..അവന്റെ പല്ലുകൾ ദേഷ്യത്തോടെ ഞെരിഞ്ഞു….

ഇപ്പോ എവിടെയുണ്ടവൻ…???

അഗ്നീടെ മുഖത്തെ ദേഷ്യം കണ്ട് കൺമണിയ്ക്ക് ചെറിയൊരു പരിഭ്രമം തോന്നി…

വേണ്ട അഗ്നീ…അഗ്നിയ്ക്ക് ദേഷ്യാവാൻ പറഞ്ഞതല്ല… അവനിവിടെ എത്തും മുമ്പ് കാര്യങ്ങളെല്ലാം അഗ്നി അറിഞ്ഞിരിക്കണംന്ന് തോന്നി… അതുകൊണ്ട് പറഞ്ഞൂന്നേയുള്ളൂ…. ഇനി ഇതിന്റെ പേരിൽ അഗ്നിയായി അവനോട് സംസാരിക്കാൻ പോവല്ലേ… എനിക്ക് എന്തോ പേടി തോന്നുന്നു….

കൺമണിയുടെ മുഖത്തെ ടെൻഷൻ കണ്ടതും അഗ്നിയുടെ ദേഷ്യത്തിന് നേരിയ തോതിൽ ഒരയവ് വന്നു….

മിഴീ…നീ ടെൻഷനാവണ്ട… ഞാനായിട്ട് ഒരു വഴക്കിനും പോവില്ല…അവൻ ഇവിടേക്ക് വരുംന്നല്ലേ പറഞ്ഞത്…വരട്ടേ… അപ്പോ ആളെ എനിക്കൊന്ന് നേരിട്ട് കാണാല്ലോ… ഒന്ന് പരിചയപ്പെടുകയും ചെയ്യാല്ലോ…

അഗ്നി മനസിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ പറഞ്ഞു… കൺമണിയിലേക്ക് നോട്ടം പായിച്ചതും അഗ്നി പഴയ പുഞ്ചിരി മുഖത്ത് വിരിയിക്കാൻ ശ്രമിച്ചു…

ഏയ്…മിഴീ…നീ ടെൻഷനാവണ്ട… നിന്റെ വിഷമം എല്ലാം നീ എന്നോട് തുറന്നു സംസാരിച്ചില്ലേ… ഇപ്പോ മനസില് ഉരുണ്ടു കൂടിയ ആ ഭാരമൊന്ന് ഇറക്കി വച്ച ഫീലില്ലേ… അതുകൊണ്ട് നീ ഹാപ്പിയായിട്ടിരിക്ക്… ഇനിയുള്ള നിന്റെ എല്ലാ ടെൻഷനുകളും ഞാനങ്ങ് സ്വീകരിക്ക്വാ… ഓക്കെ…

അഗ്നി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചതും മിഴിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തിരിനാളം എരിഞ്ഞു തുടങ്ങി… അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു കണ്ടതും അഗ്നി ആശ്വാസത്തോടെ റൂമിന് പുറത്തേക്ക് ഇറങ്ങി….

അഗ്നീ കോഫി കുടിച്ചില്ലല്ലോ…

കൺമണി അവന് പിന്നിൽ നിന്ന് പറഞ്ഞതും അഗ്നി പെട്ടെന്ന് അവളെ തിരിഞ്ഞു നോക്കി…

നീ അതവിടെ വച്ചിട്ട് പൊയ്ക്കോളൂ മിഴീ… എനിക്ക് ഒന്ന് രണ്ട് കോൾസ് ചെയ്യാനുണ്ട്… റൂമിൽ റേഞ്ച് കുറവാണ്… അതുകൊണ്ട് ഒന്ന് പുറത്തേക്ക് ഇറങ്ങി നോക്കട്ടേ…

അഗ്നിയുടെ ആ മറുപടി കേട്ട് കൺമണി അവന് നേരെ സമ്മതം മൂളി തലയാട്ടി… എല്ലാം അവനോട് തുറന്നു സംസാരിച്ച ആശ്വാസത്തിൽ അവളൊരു ദീർഘ ശ്വാസം എടുത്ത് കൊണ്ട് ഓരോ കോഫി കപ്പും ട്രേയിൽ നിന്നും ടേബിളിലേക്ക് എടുത്ത് വച്ചു…. അവസാനത്തെ കപ്പ് കോഫിയും ടേബിളിന് പുറത്തേക്ക് വച്ച് തിരിഞ്ഞതും അവളെ തന്നെ നോക്കി ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് വാതിലിൽ ചാരി നിൽക്ക്വായിരുന്നു ശന്തനു….

അവളുടെ ചെയ്തികളെല്ലാം കണ്ടു കൊണ്ട് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു അവൻ.. ശന്തനൂനെ കണ്ടതും കൺമണി മുഖത്തൊരു ചിരി വരുത്തി അവന് നേർക്ക് നടന്നടുത്തു…

ശന്തനൂന് ഈ jogging ന് പോകുന്നതൊക്കെ ശീലമുണ്ട് ല്ലേ…

അവനതിന് പുഞ്ചിരിയോടെ തന്നെ ഒന്ന് തലയാട്ടി…

എങ്കില് ദേ കോഫി തണുക്കും മുമ്പ് ചൂടോടെ തന്നെ കുടിച്ചോളൂ… മൂന്നാളുടേയും കോഫി ടേബിളിന് മുകളിൽ വച്ചിട്ടുണ്ട്…അഗ്നി കുടിച്ചിട്ടില്ലാട്ടോ…

കൺമണി അത്രയും പറഞ്ഞ് റൂം വിട്ടിറങ്ങാൻ ഭാവിച്ചതും കെട്ടി വച്ചിരുന്ന കൈ അയച്ചു കൊണ്ട് ശന്തനു ഒരു പുഞ്ചിരിയോടെ കട്ടിളയിലേക്ക് കൈ ചേർത്ത് കൺമണിയെ അവിടെ തടഞ്ഞു വച്ചു….

പോവല്ലേ…പോവല്ലേ…!!!

ഒരു കുസൃതി ചിരിയോടെ ശന്തനുവങ്ങനെ പറഞ്ഞതും കൺമണി പുരികമുയർത്തി അവനെയൊന്ന് നോക്കി…

എന്താ ശന്തനു വഴി തടയലൊക്കെ…??? എന്താ ഉദ്ദേശം…!!!!

ദുരുദ്ദേശം ഒന്നുമില്ല… എനിക്ക്… എനിക്ക് ഇയാളോട് ഒരു കാര്യം പറയാനുണ്ട്…വെറും അഞ്ചു മിനിട്ടിന്റെ കാര്യമേയുള്ളൂ….

ആഹാ.. അഞ്ച് മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യമേയുള്ളൂ… എങ്കില് ശരി.. ശന്തനു പറഞ്ഞോളൂ.. ഞാൻ കേൾക്കാൻ തയ്യാറാ…

കൺമണി രണ്ടും കല്പിച്ച് ഇരു കൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് അവനെ തന്നെ നോക്കി നിന്നു… അവൾടെ ആ ഭാവം കണ്ടതും അതുവരെയും ധൈര്യത്തോടെ നിന്ന ശന്തനു പരിഭ്രമത്തോടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു…

എന്തേ…പറയണില്ലേ… അതോ പറയാൻ വന്ന കാര്യം മറന്നു പോയോ…

അ… അത്…ചെറുതായി മറന്നു പോയത് പോലെ ഒരു തോന്നൽ… ഓർമ്മ കിട്ടുമ്പോ പറഞ്ഞാൽ മതിയോ…

അവന്റെ വിക്കലും പരിഭ്രമവും കണ്ട് കൺമണി മുഖത്തൊരു ചിരി ഒളിപ്പിച്ചു കൊണ്ട് തലയാട്ടി സമ്മതം മൂളി…

എങ്കില് പിന്നെ ഈ കൈ ഒന്ന് മാറ്റിക്കേ… എനിക്ക് പോണം…

ഒന്ന് ചിരിച്ചു കൊണ്ട് അവളങ്ങനെ പറഞ്ഞതും ശന്തനു തിടുക്കപ്പെട്ട് കട്ടിളയിൽ അമർന്നിരുന്ന കൈ എടുത്ത് മാറ്റി അവൾക് വേണ്ടി വഴിയൊഴിഞ്ഞു കൊടുത്തു…അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു തന്നെ അവള് നടന്നകന്നതും ശന്തനു ഒരു ചമ്മലോടെ കണ്ണിറുക്കി അടച്ച് കട്ടിളയിൽ മുഷ്ടി കൊണ്ട് ഒരിടി കൊടുത്ത് നിന്നു….. _____________________________ രാവിലെയുള്ള jogging ഉം കഴിഞ്ഞ് പടിക്കെട്ടിലിരുന്ന് നടുനിവർത്തുകയായിരുന്നു അച്ചു…. പെട്ടെന്നാണ് അവനുള്ള കോഫിയുമായി നിമ്മി അവനരികിലേക്ക് വന്നത്…കൂടെ ഹരിണിയും ഉണ്ടായിരുന്നു…

ദാ അച്ചുവേട്ടാ കോഫി…

നിമ്മിയ്ക്ക് ഒരു പുഞ്ചിരി കൊടുത്ത് അച്ചു ആ കോഫി കൈയ്യിൽ വാങ്ങി അതിൽ നിന്നും ഒരു കവിൾ കുടിച്ചു…

ആഹാ…എന്ത് മനോഹരമായ മോശം ചായ….!!!

ഒരു കവിൾ ഉള്ളിലാക്കിയ ശേഷം അവൻ നിമ്മിയെ ഒന്ന് മൂപ്പിക്കാൻ തുടങ്ങി…

ചായയോ..അത് കോഫിയാ…!!!

Is it true…അറിഞ്ഞേയില്ലെടീ… ഇത് നീയാ ഉണ്ടാക്കിയത്…??

ന്മ്മ..അതേ…

മോളേ നിമ്മീ… നിനക്ക് ഞാൻ ഫ്രീയായി നല്ലൊരു ഉപദേശം തര്വാ… ഇനി മേലിൽ പേരിന് പോലും അടുക്കള എന്ന് പറയുന്ന ആ സ്ഥലത്ത് നീ കാല് കുത്തരുത്…

പിന്നെ കൈയ്യും കുത്തി കയറാൻ പറ്റ്വോ…??

നിമ്മി അച്ചൂന്റെ മുഖത്തേക്ക് നോക്കി കലിപ്പിക്കാൻ തുടങ്ങി….

ഹോ..രണ്ടെണ്ണവും ഈ അടിയും വഴക്കും നിർത്താറായില്ലേ… ഇതെന്നാ ഒന്ന് അവസാനിക്ക്യാ…???

ഹോ…ഇതാര് പൂവള്ളി ഇല്ലത്തെ ഹരിണി കുട്ട്യോ…കണ്ടേയില്ലല്ലോ തമ്പുരാട്ട്യേ…

അച്ചുവിന്റെ കളിയാക്കല് കേട്ട് ഹരിണിയുടെ മുഖം ഓടിക്കറുത്തു…

ഡീ…നീ അരിശം കയറ്റാൻ പറഞ്ഞതല്ല…നീ വന്നതിൽ പിന്നെ ശരിയ്ക്കൊന്ന് കാണാൻ പറ്റീല്ലേ… അതുകൊണ്ട് പറഞ്ഞതാ… അതൊക്കെ ദേ ഈ പെണ്ണ്… എവിടെ ചെന്ന് നിന്നാലും അവിടൊക്കെ പറന്നു വന്നോളും…

അച്ചു നിമ്മിയെ നോക്കി ഒന്ന് ചിരിച്ചു…

ഇയാൾക്ക് കോഫിയും കൊണ്ട് വന്ന എന്നെ പറഞ്ഞാ മതി…

നിമ്മി നിലത്ത് ആഞ്ഞ് ചവിട്ടി ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയതും അച്ചു അവളുടെ ചെയ്തികൾ കണ്ട് കുലുങ്ങി ചിരിയ്ക്കാൻ തുടങ്ങി…

ഇവൾക്ക് ശരിയ്ക്കും വട്ടാണോടീ…

നിമ്മി പോയ വഴിയേ ലുക്കും വിട്ട് അച്ചു അടുത്ത കവിൾ കോഫി കൂടി ഉള്ളിലാക്കി…

Masha Allah…

അച്ചു കോഫി ആസ്വദിച്ച് കുടിച്ചു കൊണ്ട് പറഞ്ഞതും ഹരിണി പുരികം ചുളിച്ച് കൊണ്ട് അവനെയൊന്ന് നോക്കി…

Masha Allah എന്നൊക്കെ പറയാൻ അച്ചുവേട്ടൻ എന്നു മുതലാ മുസ്ലീം ആയത്…

അതിന് ആര് പറഞ്ഞു അങ്ങനെ…അത് നീ കേട്ടതിന്റെ മിസ്റ്റേക്കാ ഹരിണി… ഞാൻ ഉദ്ദേശിച്ചത് Masha Allah എന്നല്ല…

പിന്നെ..

മോശല്ലാന്നാ…കോഫിയേ..കോഫി ഞാൻ പറഞ്ഞതു പോലെ അത്ര മോശല്ലാ… അച്ചു വീണ്ടും കോഫി ഊതിയൂതി കുടിയ്ക്കാൻ തുടങ്ങി…

അല്ല ഹരിണി…നീ ഈ പെർഫ്യൂം മുഴുവനായും അടങ്കൽ എടുത്തിരിക്ക്യാ… എന്നാ ഒരു മണവാസനയാടീ ഇത്…??

അതൊക്കെ എന്റെ ഇഷ്ടം…!!! ഞാൻ എനിക്ക് ഇഷ്ടമുള്ള പെർഫ്യൂമും use ചെയ്യും.. മ്മ്മ്മ്ഹ്…

ഹരിണി അതും പറഞ്ഞ് ന്യൂസ് പേപ്പർ എടുത്ത് ചാവടിയിൽ കിടന്ന ചെയറിലേക്ക് കാലിന്മേൽ കാലും കയറ്റി വച്ചിരുന്നു…

ഹരിണീ..നീ വല്ല കുട്ടിക്കൂറ പൗഡറും ആണോ ഇട്ടത്… ആണെങ്കിൽ നീ വലിയോരു പാപമാ മോളേ ചെയ്തു കൂട്ടിയത്…

അത് കേട്ടതും ഹരിണി ഇരുന്ന ഇരുപ്പിൽ നിന്നും ഒന്ന് ഉയർന്ന് സംശയത്തോടെ അച്ചൂനെ ഒന്ന് നോക്കി…

എന്ത് പാപം…???

അതോ… അച്ചു ഒരൂക്കോടെ അവൾക് നേരെ തിരിഞ്ഞിരുന്നു…

എടീ ഹരിണി..നീ ഷോപ്പിൽ പോയി ഈ കുട്ടിക്കൂറയെ വാങ്ങീട്ട് വന്നാൽ അതിന്റെ തള്ളക്കൂറേടെയും,തന്തക്കൂറേടെയും ശാപം കിട്ടും നിനക്ക്… നോക്കിക്കോ… തീർത്താൽ തീരാത്ത ശാപം…അത് നിന്നേം നിന്റെ തലമുറയേയും ചുട്ടെരിക്കുമെടീ ന്യൂഡിൽസേ…

അച്ചു ഒരു ഗോഷ്ടിയും കാണിച്ചു കൊണ്ട് അവിടെ നിന്നും അകത്തേക്ക് നടന്നതും ഹരിണി കണ്ണും തള്ളി അവനെ തന്നെ നോക്കി ഇരുന്നു പോയി…. ______________________________

രാവണിന് വേണ്ടിയുള്ള ചായ ഉണ്ടാക്കാനായി കിച്ചണിൽ കയറിയതായിരുന്നു ത്രേയ….

കിച്ചണിൽ അവളെ കൂടാതെ വൈദേഹിയും,വേദ്യയും നില്പുണ്ടായിരുന്നു…ത്രേയ രാവണിന് വേണ്ടിയാണ് ചായ ഉണ്ടാക്കുന്നതെന്ന് അറിഞ്ഞതും വേദ്യേടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി…

ആയമ്മേ…ആ കപ്പ് ഒന്നിങ്ങെടുത്തേക്ക്വോ…???

ചായപ്പാത്രം ഫ്ലെയിമിൽ നിന്നും സ്ലാബിലേക്ക് പകർന്നു വച്ചു കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും വേദ്യ അവളെ ദേഷ്യമടക്കി നോക്കി നിന്നു…

വൈദേഹിയാന്റീ… ഹേമന്തേട്ടനുള്ള കോഫി റെഡിയായെങ്കിൽ ഇങ്ങെടുത്തേ…!! ഞാൻ കൊണ്ടുപോയി കൊടുത്തിട്ടു വരാം….

വേദ്യ അല്പം ഗമയിൽ വൈദേഹിയോട് ചേർന്ന് നിന്നു…

അതിനല്ലേ ഇവിടെ ത്രേയ മോളുള്ളത്…വേദ്യമോള് ദേ ഈ കോഫി അച്ഛനും ഹരിണിയ്ക്കും കൊണ്ടോയി കൊടുത്തു വാ…രാവണിനിപ്പോ കോഫിയല്ല…ത്രേയ മോളുണ്ടാക്കുന്ന ചായയാ പ്രിയം…

വേദ്യേടെ നീക്കങ്ങളെ പാടെ തകർത്തു കൊണ്ട് വൈദേഹി അങ്ങനെ പറഞ്ഞതും ത്രേയേടെ മുഖത്തൊരു ചിരി പൊട്ടി…അവളത് വേദ്യ കാണെ തന്നെ ചുണ്ടിലങ്ങ് പ്രതിഫലിപ്പിച്ചു നിന്നതും വൈദേഹി നീട്ടി വെച്ച ട്രേ വാങ്ങി അടങ്ങാത്ത ദേഷ്യത്തിൽ തന്നെ വേദ്യ റൂം വിട്ടിറങ്ങി….

ആയമ്മ ശ്രദ്ധിച്ചിരുന്നോ…എന്നോടുള്ള ദേഷ്യാ ആ മുഖത്ത് തത്തി കളിയ്ക്കുന്നേ..

വേദ്യ പോയ വഴിയേ ഒന്നെത്തി നോക്കി ത്രേയ വൈദേഹിയോടായി പറഞ്ഞു….

അതെനിക്ക് മനസിലായി എന്റെ ത്രേയക്കുട്ടീ… അതല്ലേ ആയമ്മ അവളോട് അങ്ങനെ തന്നെ പറഞ്ഞത്… മോള് പോയി അവന് ചായ കൊടുത്തിട്ടു വാ… ന്മ്മ..ചെല്ല്…

വൈദേഹി ഒരു പുഞ്ചിരി തൂകി അങ്ങനെ പറഞ്ഞതും ത്രേയ രാവണിനുള്ള ചായയുമായി റൂമിലേക്ക് നടന്നു…

റൂമിലെത്തി രാവണിനെ ചുറ്റുമൊന്ന് തിരഞ്ഞു കൊണ്ട് അവളാ ചായക്കപ്പ് ടേബിളിലേക്ക് വച്ചു… ടേബിളിന് പുറത്തിരുന്ന രാവണിന്റെ മൊബൈൽ കണ്ടതും ചെറിയൊരു curiosity യോടെ അവളത് കൈയ്യിലെടുത്ത് നോക്കി…രാവൺ ബാത്റൂമിൽ ആയതുകൊണ്ട് അവളാ മൊബൈൽ ഒന്ന് ഓൺ ചെയ്യാൻ ശ്രമിച്ചു… പെട്ടന്നാണ് രാവൺ ബാത്റൂം ഡോറ് തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നത്…ഡോറ് തുറന്ന ശബ്ദം കേട്ടതും ത്രേയ കൈയ്യിലിരുന്ന മൊബൈൽ തിടുക്കപ്പെട്ട് പിന്നിലേക്ക് മറച്ചു പിടിച്ചു കൊണ്ട് രാവണിന് നേർക്ക് നോട്ടം പായിച്ചു നിന്നു….

ടൗവ്വൽ കൊണ്ട് പിൻകഴുത്തു തുടച്ചു വന്ന രാവണിന്റെ നോട്ടം സംശയത്തോടെ പിന്നിലേക്ക് മറച്ചു പിടിച്ചിരുന്ന അവളുടെ കൈയ്യിലേക്ക് നീണ്ടു… അതനുസരിച്ച് അവള് വീണ്ടും കൈ സാരിയ്ക്കിടയിലേക്ക് മറച്ചു കൊണ്ട് മുഖത്തൊരു ചിരി വിരിയിക്കാൻ ശ്രമിച്ചു…

രാവണിന് കാര്യം ഏറെക്കുറെ മനസിലായതും അവൻ തലമുടി തോർത്തി തന്നെ അവൾക് നേരെ നടന്നടുത്തു…ത്രേയ അതിനനുസരിച്ച് പിന്നിലേക്ക് ലുക്ക് വിട്ടു കൊണ്ട് ആകെയൊന്ന് പരുങ്ങി…

എന്താ രാവൺ…???എന്തിനാ നീ ഇങ്ങനെ നോക്കുന്നേ…

രാവൺ അടുത്തേക്ക് നടക്കുന്നതനുസരിച്ച് ത്രേയയ്ക്ക് ചെറിയൊരു പേടി തോന്നി തുടങ്ങി… തോർത്തി കൊണ്ടിരുന്ന ടൗവ്വൽ കഴുത്തിലേക്ക് വകഞ്ഞിട്ടു കൊണ്ട് രാവൺ അവളോട് കൂടുതൽ അടുത്തതും അവള് ഒരു വശത്ത് കൂടി പോകാൻ ഭാവിച്ചു…

പെട്ടെന്ന് അവൻ ഒരു കൈ ടേബിളിലേക്ക് ചേർത്തു കൊണ്ട് അവളെ അവിടെ തന്നെ തടുത്തു വച്ചു…..മറുകൈയ്യാൽ അവനവളെ അവന്റെ കരവലയത്തിലാക്കിയതും ത്രേയ ആകെയൊന്ന് പതറി…

എന്താ രാവൺ ഇത്…??മുന്നീന്ന് മാറിയ്ക്കേ… എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല…

അവളുടെ സംസാരത്തിനിടയിലും രാവണിന്റെ കണ്ണുകൾ അവളുടെ ഇരുകണ്ണുകളേയും ഒരേ നിലയിൽ മാറിമാറി നോക്കുന്നുണ്ടായിരുന്നു..ആ കണ്ണുകളെ ഉറ്റുനോക്കി തന്നെ അവനവളുടെ മുഖത്തേക്ക് കൂടുതൽ അടുത്തു വന്നു…ത്രേയയുടെ കണ്ണിലെ പിടച്ചിൽ അവന്റെയുള്ളിൽ ചെറിയൊരു കുസൃതി വിടർത്താൻ തുടങ്ങിയതും അതിനടയാളമായി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…അവളുടെ കഴുത്തടിയിലേക്ക് അവന്റെ മുഖം ചേർന്നതും തലമുടിയിൽ നിന്നും ഉതിർന്നു വീണ ഈറൻ തുള്ളികൾ അവളുടെ ശരീരത്തിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി…അവന് മുന്നിൽ പേടിയോടെ ഉമിനീരിറക്കി ഉയർന്ന ശ്വാസഗതിയോടെ നിൽക്ക്വായിരുന്നു ത്രേയ…ലൈക്ക് കമന്റ് ചെയ്യണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *