രാവണത്രേയ, തുടർക്കഥ ഭാഗം 14 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അവരുടെ മൂവരുടേയും സംസാരത്തിനിടയിലേക്ക് ഊർമ്മിള കൂടി വന്നു ചേർന്നതും വേദ്യ തകർത്ത് അഭിനയം കാഴ്ച വയ്ക്കാൻ തുടങ്ങി….

ആരാ മോളേ നിന്നെ തല്ലിയത്…അതിനും മാത്രം ധൈര്യം ആർക്കാ ഇവിടെയുള്ളത്…????

ഊർമ്മിള വേദ്യേടെ കവിളിൽ മെല്ലെ തടവി നിന്നു…

നോക്ക്യേ വൈദിയേട്ടാ… എന്റെ കുഞ്ഞിന്റെ മുഖം നീര് വച്ചിരിക്കുന്നത്…!!!!

ഊർമ്മിള പരിഭ്രമത്തോടെ പറഞ്ഞത് കേട്ട് വൈദിയുടെ ഉള്ളിലെ പകയെരിയാൻ തുടങ്ങി….

അവൾക്…ആ ത്രേയയ്ക്ക് ഇതിനുള്ള മറുപടി ഞാൻ നല്കുന്നുണ്ട് ഊർമ്മിളേ…നീ വിഷമിക്കേണ്ട….

ത്രേയയോ…അവളാണോ എന്റെ മോളെ ഇങ്ങനെ തല്ലിയത്…എങ്കിൽ അവളെ വെറുതെ വിടരുത് വൈദിയേട്ടാ….അവൾക് കൊടുക്കുന്നത് ഒട്ടും കുറഞ്ഞു പോകരുത്….

ഹേമന്തേട്ടന്റെ മുന്നിൽ വച്ചാ അമ്മേ അവളെന്നെ അടിച്ചത്… അവൾക്കും അതുപോലെ ഒരവസരം ഉണ്ടാകണം… പപ്പ ഹേമന്തേട്ടൻ കാൺകെ അവളുടെ കരണം പുകയ്ക്കണം… അപ്പോഴുള്ള അവൾടെ വീറും വാശിയും എനിക്ക് നേരിൽ കാണണം…

വേദ്യ കനലെരിയുന്ന കണ്ണുകളോടെ പറഞ്ഞത് കേട്ട് ഊർമ്മിള അതിനെ ശരി വച്ചു നിന്നു….

പപ്പ അവൾക്ക് വേണ്ടി ഒരു കെണി ഒരുക്കി വച്ചിരിക്ക്യയല്ലേ മോളേ…അതിൽ അവൾ അകപ്പെടാൻ ഏതാനും മാസങ്ങൾ മാത്രം മതി…അതുവരെയുള്ള അവൾടെ ജീവിതം ശരിയ്ക്കും അഗ്നിപരീക്ഷണങ്ങൾ ഏറ്റുവാങ്ങിയാവും മുന്നോട്ട് പോവുക… ഇവിടെ അവൾക് സപ്പോർട്ട് നില്ക്കുന്ന ആർക്കും അവളെ പ്രത്യക്ഷത്തിൽ പിന്താങ്ങാനോ, എനിക്ക് നേരെ എതിർപ്പ് പ്രകടിപ്പിക്കാനോ കഴിയുന്നവരല്ല…. അതുകൊണ്ട് അവളെ എത്രകണ്ട് വേദനിപ്പിക്കാൻ ശ്രമിച്ചാലും അതിനെ ചോദ്യം ചെയ്യാൻ ആരും വരില്ല എന്നതാണ് സത്യം….

വൈദിയേട്ടൻ എന്താ പറഞ്ഞു വരുന്നത്…അവള് ചെയ്ത തെറ്റിനുള്ള ശിക്ഷ വഴിയേ നല്കിയാൽ മതിയെന്നാണോ… ആണെങ്കിൽ ഈ ഊർമ്മിളയ്ക്ക് അത് അംഗീകരിച്ചു തരാൻ കഴിയില്ല… എന്റെ കുഞ്ഞിന്റെ കരണത്തടിച്ച അവൾടെ കരണം പുകച്ചല്ലാതെ എനിക്ക് സമാധാനം കിട്ടില്ല വൈദിയേട്ടാ…അതിന്ന് രാവണിന് മുന്നിൽ വെച്ച് തന്നെ ഞാനവൾക്ക് മറുപടി കൊടുക്കും….

ഊർമ്മിള അത്രയും പറഞ്ഞ് ദേഷ്യത്തിൽ ആ റൂം വിട്ട് പുറത്തേക്ക് നടന്നു….വൈദിയും,പ്രഭയും വേദ്യയും കൂടി ത്രേയക്കെതിരെ പ്രയോഗിക്കാനുള്ള പണികൾ മെനഞ്ഞു കൂട്ടുകയായിരുന്നു…. _________

ഈ സമയം രാവണിന്റെ റൂമിൽ ത്രേയ ശുദ്ധികലശം തുടങ്ങിയിരുന്നു….ആദ്യം തന്നെ ഭിത്തിയിൽ അലങ്കോലമായി തൂക്കിയിരുന്ന പെയിന്റിംഗ്സുകളെല്ലാം എടുത്ത് മാറ്റി വച്ച് റൂമാകെ അടിച്ചു വാരി വൃത്തിയാക്കിയിട്ടു….

ഷെൽഫിൽ വാരിവലിച്ചിട്ടിരുന്ന ഡ്രസ്സുകൾ ഓരോന്നും ഭംഗിയായി മടക്കി വെച്ച് ത്രേയ അടുത്ത ജോലിയിലേക്ക് തിരിഞ്ഞു….

ത്രേയേ ദേ ഈ ടേബിൾ വിരിപ്പ് മുഴുവൻ അഴുക്കാ..ഛീ….നാറുന്നു..

പാർത്ഥി വിരിപ്പ് ചൂണ്ട് വിരലിൽ തൂക്കി പിടിച്ചു പറഞ്ഞതും ത്രേയ അത് അവന്റെ കൈയ്യീന്ന് വാങ്ങി waste bin ലേക്കിട്ടു… പിന്നെ നാല് പേരും കൂടി ബെഡിലേക്ക് ഷീറ്റ് വിരിക്കുന്ന ജോലി ഏറ്റെടുത്തു….

അതും ഒരുവിധം ഭംഗിയായി പൂർത്തിയാക്കിയ ശേഷം രാവണിന്റെ ചില ടെക്സ്റ്റുകൾ കൂടി ഷെൽഫിൽ ചിട്ടയോടെ അടുക്കി വച്ചു… പെട്ടെന്നാണ് ഒരു ടെക്സ്റ്റിൽ നിന്നും കുറേ ഫോട്ടോസ് നിലത്തേക്ക് ഊർന്നു വീണത്….

നിലത്തേക്ക് ചിന്നിച്ചിതറി കിടന്ന ഫോട്ടോയിലേക്ക് നോട്ടം പായിച്ചു നിന്ന ത്രേയയുടെ കണ്ണുകൾ ഒരുനിമിഷം സന്തോഷത്തോടെ വിടർന്നു…. വിവിധ ശൈലികളിലുള്ള അവളുടെ പഴയ ഫോട്ടോസായിരുന്നു അതെല്ലാം….

ത്രേയേ… ഇതെല്ലാം ത്രേയേടെ ഫോട്ടോസ് ആണല്ലോ…ഇതെവിടുന്നാ…

ചാരു അതിൽ നിന്നും ഒരു ഫോട്ടോ കൈയ്യിലെടുത്ത് കൊണ്ട് ചോദിച്ചു…

ഇത്…നിങ്ങടെ ചെറിയച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന ഫോട്ടോസാ….ത്രേയ ഇപ്പോഴാ ഇതെല്ലാം കാണുന്നത്….

ത്രേയ ഫോട്ടോസ് എല്ലാം നിലത്ത് നിന്നും പെറുക്കി എടുത്ത് കുട്ടികളേം കൂട്ടി സോഫയിലേക്ക് ചെന്നിരുന്നു…അവരെ മടിയിലേക്ക് ഇരുത്തി അവളോരോ ഫോട്ടോയും ആസ്വദിച്ച് കാണാൻ തുടങ്ങി….

ത്രേയയും രാവണും തമ്മിലുള്ള ഫോട്ടോസ് ആയിരുന്നു ഒട്ടുമിക്കതും… അതെല്ലാം കണ്ടപ്പോഴേ അവൾടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു…

ത്രേയേ… ഇതിലെല്ലാം ചെറിയച്ഛൻ smile ചെയ്യുന്നുണ്ടല്ലോ.. ഇപ്പോഴെന്താ ചെറിയച്ഛൻ ഇങ്ങനെ smile ചെയ്യാത്തത്…

അമ്മൂന്റെ ആ ചോദ്യം കേട്ട് ത്രേയ അവളെ കൊഞ്ചലോടെ ചേർത്തിരുത്തി…

അതോ…ചെറിയച്ഛൻ ഇപ്പോ ഒരു വലിയ കള്ളനാ… അതുകൊണ്ടാ smile ചെയ്യാത്തത്…

അല്ല…ഞങ്ങടെ ചെറിയച്ഛൻ കള്ളനല്ല…പോലീസാ… ത്രേയ കള്ളം പറയ്വാ…

അമ്മു കുറുമ്പോടെ പറഞ്ഞതും ത്രേയ വീണ്ടും ഒന്ന് ചിരിച്ചു…

ത്രേയ പറഞ്ഞത് അങ്ങനെയല്ല… ചെറിയച്ഛനിപ്പോ നിങ്ങടെ മുന്നില് act ചെയ്യ്വല്ലേ…ചെറിയച്ഛൻ ശരിയ്ക്കും ത്രേയേടെ മുന്നിൽ ചിരിയ്ക്കാറുണ്ടല്ലോ…

എപ്പോ….ഞങ്ങള് കണ്ടിട്ടേ…….ഇല്ല…….

പാർത്ഥി മുഖവും വീർപ്പിച്ച് പറഞ്ഞു…

ഉണ്ടെടാ ഉണ്ടാപ്രി… നിന്റെ ചെറിയച്ഛൻ ത്രേയയോട് മാത്രമേ ചിരിയ്ക്കൂ…

അത് വേണ്ട…ചെറിയച്ഛൻ ഞങ്ങളോടും ചിരിക്കണം…ത്രേയ പറ ചെറിയച്ഛനോട് ചിരിക്കാൻ….

ന്മ്മ…… അങ്ങനെ ഞാൻ പറയണമെങ്കിൽ എന്നെ നിങ്ങള് ഇനി മുതൽ ചെറിയമ്മ എന്ന് വിളിയ്ക്കണം…സമ്മതമാണോ….???

No…ഞങ്ങള് ത്രേയേനെ ത്രേയ എന്ന് മാത്രമേ വിളിക്കൂ…

പാർത്ഥി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

അതെന്താ ത്രേയേ ചെറിയമ്മ എന്ന് വിളിക്കാത്തത്…???

അതോ…വേദ്യ ചെറിയമ്മ പറഞ്ഞൂ…വേദ്യയെ മാത്രമേ ചെറിയമ്മ എന്ന് വിളിക്കാൻ പാടുള്ളൂന്ന്… പിന്നെ അച്ഛച്ചനും പറഞ്ഞൂല്ലോ….

ഹോ… അതുകൊണ്ടാ നീയൊക്കെ എന്നെ ത്രേയാന്ന് വിളിക്കുന്നേ… അപ്പോ എന്നോട് തീരെ സ്നേഹമില്ലാ ല്ലേ… നിങ്ങൾക്ക് വേദ്യയേയാ ഇഷ്ടം ല്ലേ… ശരി…ഇനി മൂന്നാളും അതോണ്ട് ത്രേയയോട് മിണ്ടാൻ വരണ്ട….

ത്രേയ ഒരു പരിഭവത്തോടെ കുട്ടികളെ മടിയിൽ നിന്നും നിലത്തേക്ക് മാറ്റി നിർത്തി എഴുന്നേൽക്കാൻ ശ്രമിച്ചു…

ഏയ്..അല്ല..ഞങ്ങടെ best…best…best friend ത്രേയയാ…വേദ്യ ചെറിയമ്മ ഞങ്ങളോട് ദേഷ്യപ്പെടും,കഥയും പറഞ്ഞു തരില്ല… അതുകൊണ്ട് ഞങ്ങൾക്ക് അവളെ ഇഷ്ടല്ല…. ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ത്രേയെയാ…ഞങ്ങടെ best friend ആയതുകൊണ്ടല്ലേ ഞങ്ങള് ത്രേയാന്ന് വിളിക്കുന്നത്….

മൂവരും കൂടി അവളെ തടഞ്ഞു വച്ച് ചിണുങ്ങി പറയുന്നത് കേട്ടതും ത്രേയേടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. അവള് വീണ്ടും പഴയതുപോലെ കുട്ടികളെ മടിയിൽ വെച്ച് സോഫയിലേക്ക് തന്നെ ഇരുന്നു…

ഓക്കെ അപ്പോ നമ്മള് best friends ആയ സ്ഥിതിക്ക് ഇനി എന്ത് വന്നാലും ത്രേയയെ സപ്പോർട്ട് ചെയ്യ്വോ…

ന്മ്മ…ഓകെ…ഡൺ…

മൂന്നാളും ഒരുപോലെ തലയാട്ടി…

അപ്പോ രാവൺ തല്ലാൻ വന്നാൽ എന്താ ചെയ്യുന്നേ…

ഞാൻ ചെറിയച്ഛനെ ഇടിച്ചു സൂപ്പാക്കും…

പാർത്ഥി മുഷ്ടി ചുരുട്ടി വച്ച് പറഞ്ഞു…

അയ്യോ… അത്രയൊന്നും വേണ്ട…ത്രേയേ അതിൽ നിന്നും protect ചെയ്താൽ മാത്രം മതി… അങ്ങനെ ചെയ്താൽ ത്രേയ മൂന്നാൾക്കും ഒത്തിരി ചോക്ലേറ്റ്സ് വാങ്ങി തരാം… ഓക്കെ…

ന്മ്മ… ഓക്കെ… പക്ഷേ ഞങ്ങൾക്ക് എപ്പോ കഥ പറഞ്ഞു തരും ത്രേയാ….???

ചാരുവിന്റെ ആ ചോദ്യം കേട്ടതും ത്രേയ അവളെ ഒന്നുകൂടി ചേർത്ത് ഇരുത്തി…

അതൊക്കെ രാത്രി ഉറങ്ങും മുമ്പ് ത്രേയ പറഞ്ഞ് തരില്ലേ…ത്രേയേടെ ഈ റൂമിൽ വന്നാൽ നിറയെ നിറയെ…നിറയെ കഥ പറഞ്ഞു തരില്ലേ ത്രേയ…

അയ്യോ…ഈ റൂമിൽ കയറിയാൽ ചെറിയച്ഛൻ വഴക്ക് പറയും… ഒരു ദിവസം….ചെറിയച്ഛൻ പാർത്ഥിയെ വഴക്ക് പറഞ്ഞൂല്ലോ…

അത് ത്രേയ വരും മുമ്പല്ലേ അമ്മൂട്ടാ… ഇപ്പോ ത്രേയ ഇല്ലേ ഇവിടെ…ഇനി രാവൺ വഴക്ക് പറയ്യേ….ഇല്ല…പോരെ…

അത് കേട്ടതും മൂന്ന് പേരും കൂടി ത്രേയേ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വയ്ക്കാൻ തുടങ്ങി…അവളതെല്ലാം ഏറ്റുവാങ്ങി പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു…

അല്ല… രാവൺ റൂമിലുള്ളപ്പോ രാവണിന് മനസിലാവാത്ത ഭാഷയിൽ വേണ്ടേ നമ്മള് സംസാരിക്കേണ്ടത്….

അതെന്തിനാ ത്രേയ….??

അമ്മു സംശയഭാവത്തിൽ ത്രേയയെ നോക്കി…

അല്ലെങ്കിൽ നമ്മള് പറയുന്നതെല്ലാം രാവൺ അറിയില്ലേ….!!! അറിഞ്ഞാൽ രാവൺ നമ്മളെ റൂമിൽ നിന്നും ഇറക്കി വിട്ടാലോ… അതുകൊണ്ട് രാവണറിയാതെ വേണം നമുക്ക് സംസാരിക്കേണ്ടത്… അപ്പോ നമുക്ക് രാവണിന്റെ മുന്നിൽ വെച്ച് രാവണറിയാതെ അവന്റെ കുറ്റം പറയാല്ലോ…

അത് കൊള്ളാം ത്രേയ.. അതിനിപ്പോ എന്താ ഒരു വഴി…

മൂവരും ഗഹനമായ ചിന്തയിലാണ്ടു…

ഒരു ഐഡിയ ത്രേയ പറഞ്ഞു തരട്ടേ…മൂന്ന് പേരും ത്രേയ പറഞ്ഞു തരുന്ന കാര്യങ്ങൾ ഓർത്ത് വയ്ക്കാമോ…

അത് കേട്ടതും മൂവരുടേയും മുഖത്ത് സംശയം നിറഞ്ഞു.. എങ്കിലും മൂന്നാളും അതിന് സമ്മതം മൂളി തലയാട്ടി ഇരുന്നു…

ത്രേയ ഇപ്പോ നിങ്ങളെ ഒരു ഭാഷ പഠിപ്പിക്കാം…ഇത്…ത്രേയേടെ ഒരു friend ത്രേയയ്ക്ക് പറഞ്ഞു തന്നതാ… ആംഗ്യത്തിലൂടെ ത്രേയ ഇത് കാണിച്ചു തരാം.. ഓരോ ലെറ്ററിനും ഓരോ ആംഗ്യം ഉണ്ട്…അത് വച്ച് നമുക്ക് സംസാരിക്കാം… ഓക്കെ…

ന്മ്മ… ഓക്കെ…. പാർത്ഥി അതുകേട്ട് സമ്മതം മൂളി… പിന്നെ അധികം സമയം പാഴാക്കാതെ തന്നെ ത്രേയ കുട്ടികളെ ആ ആംഗ്യ ഭാഷ പഠിക്കാൻ തുടങ്ങി…. കുറേനേരം നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടികൾ മൂന്നുപേരും ഭംഗിയായി ആ ഭാഷ കൈവശപ്പെടുത്തി….

തന്റെ ഒരു ലക്ഷ്യം കൂടി നടപ്പിലാക്കിയ സന്തോഷത്തിൽ ത്രേയ ഒന്ന് പുഞ്ചിരിച്ചിരുന്നു… __________

Breakfast കഴിഞ്ഞ് കിച്ചണിന്റെ പിൻ വശത്തേക്ക് നടന്നു ചെന്ന അഗ്നി യാദൃശ്ചികമായി കൺമണിയെ കണ്ടുമുട്ടി….കിച്ചണിന് പിൻ വശത്തുള്ള അരഭിത്തിയിലിരിക്ക്യായിരുന്നു അവൾ….

മിഴീ… നീയെന്താ ഇവിടെയിരിക്കുന്നേ…???

ഏയ്..ഒന്നൂല്ല അഗ്നീ.. ഞാൻ വെറുതെ…. അഗ്നിയെ കണ്ടതും അവൾ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് തിടുക്കപ്പെട്ട് കൺതടം തുടച്ചു…

അവൾടെ മുഖത്തെ പരിഭ്രമം കണ്ടതും അഗ്നിയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി…

എന്താ മിഴി നിന്റെ ശരിയ്ക്കുള്ള പ്രശ്നം…എന്തിനാ നീ എപ്പോഴും ഇങ്ങനെ ഒഴിഞ്ഞു മാറി പോകുന്നത്….???

ഒന്നൂല്ല അഗ്നീ…അഗ്നിയ്ക്ക് വെറുതെ തോന്നുന്നതാ… കൺമണി മുഖത്തൊരു കൃത്രിമ ചിരി വരുത്തി..

എനിക്ക് അങ്ങനെ വെറുതെ തോന്നിയതല്ല… നിന്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്… അതാണെങ്കിൽ ആരോടും പറയാനും കൂട്ടാക്കില്ല…

അഗ്നിയ്ക്ക് മുന്നിൽ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്ക്വായിരുന്നു അവൾ…

നീ വല്ലതും കഴിച്ചിരുന്നോ…???

ന്മ്മ.. കഴിച്ചു… കൺമണി തിടുക്കപ്പെട്ട് പറഞ്ഞത് കേട്ട് അഗ്നി അവളെ തറപ്പിച്ചൊന്ന് നോക്കി…

എപ്പോ…??? അഗ്നി നടുവിന് കൈതാങ്ങി അല്പം കടുത്ത സ്വരത്തിൽ അങ്ങനെ ചോദിച്ചതും കൺമണിയൊന്ന് പരുങ്ങി…

അത്… ഞാൻ…

ഇനിയും കള്ളങ്ങളൊന്നും പറയാൻ നില്ക്കാതെ എന്റെ കൂടെ വരാൻ നോക്ക് നീ…

അഗ്നി അതും പറഞ്ഞ് കിച്ചൺ വഴി അകത്തേക്ക് നടന്നു… അഗ്നി നടന്ന ശേഷവും പിന്നിലൂടെ കൺമണിയുടെ വരവൊന്നും കാണാതിരുന്നത് കൊണ്ട് അവൻ നടത്തം നിർത്തി അവൾക് നേരെ തിരിഞ്ഞു…

എന്താ നോക്കി നിൽക്കുന്നേ…പറഞ്ഞത് കേട്ടില്ലേ… വരാൻ…!!!

അഗ്നി ഉറച്ച ശബ്ദത്തിൽ പറഞ്ഞത് കേട്ട് പിന്നെയും അമാന്തിച്ച് നില്ക്കാതെ കൺമണി അവന് പിന്നാലെ വച്ച് പിടിച്ചു….

അഗ്നി പോകുന്നത് ഡൈനിംഗ് ഏരിയയിലേക്കാണെന്ന് അറിഞ്ഞതും കൺമണി നടത്തം നിർത്തി അവിടെ തന്നെ നിലയുറപ്പിച്ചു… അപ്പോഴേക്കും അഗ്നി കൺമണിയ്ക്ക് വേണ്ടി ഒരു ചെയർ നീക്കിയിട്ടിരുന്നു…

എന്താ മിഴീ ഇത്… ഇവിടേക്ക് വാ… വന്നിരിക്ക്…

അഗ്നി പറഞ്ഞത് കേട്ട് ദാവണിത്തുമ്പിൽ മുറുകെ പിടിച്ച് കൺമണി അവന് നേരെ നടന്നടുത്തു.. ചെയറിലേക്ക് ഇരിക്കും മുമ്പ് അവള് ദയനീയമായി അഗ്നിയെ ഒന്ന് നോക്കി…

ന്മ്മ.. എന്താ…???

അഗ്നീ..ഇത് പൂവള്ളിയിലെ അംഗങ്ങൾ ഭക്ഷണം കഴിയ്ക്കാൻ ഇരിക്കുന്ന സ്ഥലമാ…

അതെന്താ ഈ ചെയറിൽ അങ്ങനെ വല്ലതും എഴുതി വച്ചിട്ടുണ്ടോ…

അഗ്നി വീണ്ടും കടുത്ത സ്വരത്തിൽ പറഞ്ഞ് അവളെ അവിടേക്ക് ഇരിക്കാനായി നിർബന്ധിച്ചു… പിന്നെ വേറെ വഴിയില്ലാതെ അല്പം മടിച്ച് മടിച്ച് കൺമണി അഗ്നി നീക്കിവച്ച ചെയറിലേക്ക് കയറിയിരുന്നു….

അവൾക് തൊട്ടടുത്തുള്ള ചെയറിലേക്ക് അഗ്നിയും ഇരുന്നു…അവൻ തന്നെയായിരുന്നു അവൾക്കുള്ള ഫുഡെല്ലാം പ്ലേറ്റിലേക്ക് എടുത്ത് വച്ച് കൊടുത്തത്….

ന്മ്മ..ഇനി കഴിയ്ക്ക്…

കഴിക്കാനുള്ള ഫുഡ് അവൾക് മുന്നിലേക്ക് നീക്കി വെച്ചിരുന്ന അഗ്നിയേയും,മുന്നിലുള്ള ആഹാരത്തേയും അവൾ മാറി മാറി നോക്കി…അത് കാണും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… ഒരുനിമിഷം ആഹാരത്തിലേക്ക് മാത്രം ദൃഷ്ടി പതിപ്പിച്ച് ഒരു പ്രതിമ കണക്കെ അവളങ്ങനെ ഇരുന്നു….

ഏയ്…മിഴീ..ഏത് ലോകത്താ നീ…

അഗ്നി അവളുടെ മുഖത്തിന് നേരെ കൈയ്യാട്ടി… പെട്ടെന്ന് സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവള് അവന് നേരെ നോട്ടം പായിച്ചു…

വിശപ്പില്ല അഗ്നി… എനിക്ക് വേണ്ട…

കൺമണി അത് പറയുമ്പോ അഗ്നിയുടെ കണ്ണുകൾ ഇമചിമ്മുക പോലും ചെയ്യാതെ അവളെ ഉറ്റുനോക്കുകയായിരുന്നു..

നിന്റെയുള്ളിൽ സങ്കടങ്ങളുടെ ഒരു കടലിരമ്പുന്നുണ്ട് മിഴീ… അതെനിക്ക് വ്യക്തമായി കേൾക്കാനും കഴിയുന്നുണ്ട്… അത് തുറന്നു പറയാൻ ഇനിയും ഞാൻ നിർബന്ധിക്കില്ല… നിനക്ക് എന്നോട് ഷെയർ ചെയ്യാൻ തോന്നുന്ന നിമിഷം മാത്രം അതെന്നോട് പറഞ്ഞാൽ മതി… അതിന്റെ പേരിൽ ഇപ്പോ എടുത്ത് വച്ച ഈ ആഹാരം നീ കഴിയ്ക്കാതിരിക്കരുത്… എനിക്ക് വേണ്ടി എങ്കിലും നീ ഇത് കഴിയ്ക്കണം…

അഗ്നിയുടെ നിർബന്ധം മുറുകിയതും കൺമണി പതിയെ കഴിച്ചു തുടങ്ങി…

നീയെന്താ മിഴീ റിസപ്ഷന് വരാതിരുന്നത്…???

ജഗ്ഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം പകരുന്നതിനിടയിലാണ് അഗ്നിയുടെ ആ ചോദ്യം… അതുകേട്ടതും കൺമണി അവന് നേരെ നോട്ടം പായിച്ചു…

അത് നിങ്ങള് പൂവള്ളിക്കാർക്കും, അടുത്ത ബന്ധുക്കൾക്കും, പിന്നെ ഈ നാട്ടിലെ മറ്റ് പ്രമുഖന്മാർക്കും വേണ്ടി ഉണ്ടായിരുന്ന ചടങ്ങായിരുന്നില്ലേ… അവിടെ വീട്ടുവേലക്കാരിയ്ക്ക് എന്താ സ്ഥാനം….

വെള്ളം ഗ്ലാസിലേക്ക് പകർന്നെടുക്കുന്നതിനടയിൽ അഗ്നിയുടെ നോട്ടം ഒരു പുഞ്ചിരിയോടെ കൺമണിയിലേക്ക് നീണ്ടു…

അപ്പോ സ്വയം വേലക്കാരി എന്ന വിശേഷണം ഏറ്റെടുക്ക്വാ ല്ലേ…

പിന്നെ എനിക്ക് വേറെ എന്ത് റോളാ അഗ്നീ ഈ തറവാട്ടിലുള്ളത്….

കൺമണി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു…

ജീവതമേ ഒരു നാടകമാകുമ്പോ പല പല വേഷങ്ങളും കെട്ടിയാടേണ്ടി വരും മിഴി… ഇപ്പോ വേലക്കാരി ആകുന്ന നീ നാളെ യജമാന ആയെന്നും വരാം… അതുകൊണ്ട് ഇത്തരം വിശേഷണങ്ങളൊന്നും സ്വയം എടുത്ത് അണിയേണ്ട…

അഗ്നി ഗ്ലാസിൽ വെള്ളം നിറച്ച് അവൾക് മുന്നിലേക്ക് വച്ച് കൊടുത്തു…

ഇത് മുഴുവനും ഇവിടെയിരുന്ന് കഴിയ്ക്കണം നീ… ഒന്നും ബാക്കി വയ്ക്കാതെ എല്ലാം കഴിച്ചോണം… എന്റെ strict order ആണെന്ന് കൂട്ടിക്കോ…

അഗ്നി ഒന്ന് ചിരിച്ച് ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചു..

അഗ്നീ..ഞാനീ ആഹാരം കിച്ചണിൽ കൊണ്ട് പോയി കഴിച്ചോളാം…

അഗ്നി എഴുന്നേറ്റതിന് പിന്നാലെ കൺമണിയും ചാടിപ്പിടഞ്ഞ് എഴുന്നേറ്റു…

എന്താ മിഴി..പേടിയായിട്ടാ… കൂട്ട് വേണോ എന്റെ…???

അഗ്നിയുടെ ആ ചോദ്യത്തിന് കൺമണി കാര്യമായി ഒന്നും മറുപടി നല്കിയില്ല…അവളുടെ മനസ് മനസിലാക്കിയ പോലെ അഗ്നി വീണ്ടും ചെയറിലേക്കിരുന്ന് അവളെയും ഇരുന്നിടത്തേക്ക് തന്നെ പിടിച്ചിരുത്തി….

ന്മ്മ…ഇനി കഴിയ്ക്ക്…നീ മുഴുവനും കഴിച്ചു കഴിഞ്ഞിട്ടേ ഞാൻ എഴുന്നേൽക്കൂ…പോരേ…

കൺമണി അതിനൊന്ന് ചിരിച്ചു കൊടുത്ത് വീണ്ടും കഴിപ്പ് തുടർന്നു….

എന്തായി അഗ്നീ രാവണിന്റേം ത്രേയേടെയും കാര്യം….??

എന്താവാൻ..??അതേ അവസ്ഥ തന്നെയാ.. പിന്നെ അവള് ചില ഐഡിയ മനസിൽ കണ്ടിട്ടുണ്ട്… അതൊക്കെ ഒന്ന് വർക്കൗട്ട് ആയാൽ രാവണിനെ ചെറിയ തോതിൽ ഒന്ന് മാറ്റിയെടുക്കാം…

രാവൺ പഴയ രാവണാകും അഗ്നീ… എനിക്കുറപ്പുണ്ട്…. കാരണം രാവണിന് ആ പഴയ ഇഷ്ടം ഇപ്പോഴും ത്രേയയോടുണ്ട്…

ന്മ്മ…അതെനിക്കും അറിയാം മിഴീ.. പക്ഷേ അവനിപ്പോഴും ആ പഴയ സംഭവങ്ങളുടെ നൂൽക്കെട്ടുകളിൽ മുറുകിയിരിക്ക്യാ…അതിന്റെ തോത് കൂട്ടാൻ വേണ്ടി ഇവിടെ കുറേയെണ്ണം ഉണ്ടല്ലോ…

എങ്ങനെയെങ്കിലും അന്ന് നടന്ന സംഭവങ്ങളുടെ യഥാർത്ഥ രൂപം ഒന്നറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒരുവിധം സോൾവ് ആയേനെ മിഴീ… പക്ഷേ അതൊക്കെ അറിയണമെങ്കിൽ എവിടെ തുടങ്ങണം എന്നൊരു പിടിയുമില്ല…

അതിനിത്ര ആലോചിക്കാൻ എന്തിരിക്കുന്നു അഗ്നീ…ത്രേയയോട് തന്നെ ചോദിക്കണം…രാവണവളെ കേൾക്കാൻ തയ്യാറല്ല..അതാണ് അവരുടെ ഇടയിലെ പ്രോബ്ലം…അപ്പോ അത് പരിഹരിക്കാൻ അഗ്നി തന്നെ ത്രേയയോട് കാര്യം അന്വേഷിക്കണം….

അതിന് ഞാൻ പലവട്ടം ശ്രമിച്ചതാ മിഴീ… പക്ഷേ അന്നത്തെ സംഭവങ്ങളിലേക്ക് കടക്കുമ്പോഴേ ത്രേയ ഒഴിഞ്ഞു മാറാൻ ശ്രമിക്ക്യാണ്…അപ്പോ തോന്നി ആ വഴിയ്ക്ക് ഇനിയും സഞ്ചരിക്കേണ്ടാന്ന്…

അങ്ങനെ ആണെങ്കിൽ ഇനി ആ സംഭവം എന്തായിരുന്നു…..എങ്ങനെ ആയിരുന്നു എന്നറിയാൻ മറ്റൊരു മാർഗ്ഗവുമില്ല അഗ്നീ…

മാർഗ്ഗമുണ്ട് മിഴീ…ഒരു മാർഗ്ഗമുണ്ട്…ആ സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് അച്യുതമ്മാമ ആയിരുന്നു ഇവിടുത്തെ കാര്യസ്ഥൻ… നിത്യയുടേയും,വേണുമാമേടെയും മരണ ശേഷം അയാളെ ഇവിടെ പിന്നെ ആരും കണ്ടിട്ടില്ല… മരിച്ചു പോയതായി റിപ്പോർട്ടുകളുമില്ല…

എന്റെ ഊഹം ശരിയാണെങ്കിൽ അയാളിപ്പോഴും എവിടെയോ ജീവനോടെ ഉണ്ടായിരിക്കണം… അയാളെ എങ്ങനെയെങ്കിലും കണ്ടെത്തിയാൽ ഈ കാര്യത്തിന് കൃത്യമായ വിശദീകരണങ്ങൾ ലഭിച്ചേക്കും…

പിന്നെ ഒരാൾ പ്രേം ആണ്… ഇവിടുത്തെ നിത്യ സന്ദർശകൻ ആയിരുന്ന പ്രേം ഇവിടുത്തെ രണ്ട് ദുർമരണങ്ങൾക്ക് ശേഷം ഈ തറവാട്ടിൽ കാല് കുത്തിയിട്ടില്ല…

ആരാ അഗ്നീ ഈ പ്രേം..???

കൺമണീടെ സംശയങ്ങൾ ഇരട്ടിച്ചു…

അവൻ….എന്റേയും രാവണിന്റേയും എതിരാളി എന്ന് വേണമെങ്കിൽ പറയാം…പണ്ട് മുതലേ ഞങ്ങളോട് എന്തൊക്കെയോ ശത്രുത വച്ചു പുലർത്തിയിരുന്ന ഒരാളായിരുന്നു അവൻ… ഞങ്ങൾക്ക് എതിരാളിയാവാൻ വേണ്ടിയും ഈ തറവാട്ടിൽ കയറിക്കൂടാൻ വേണ്ടിയും അവൻ വേദ്യയുടെ Friend ആയി വേഷമണിഞ്ഞു… അവന്റെ നീക്കങ്ങൾ വിജയം കണ്ടു… ഇപ്പോഴും അവര് തമ്മിൽ ആ friendship തുടരുന്നുമുണ്ട്… പക്ഷേ അന്നത്തെ സംഭവങ്ങൾക്ക് ശേഷം അവൻ പിന്നീട് ഈ തറവാട്ടിൽ കാല് കുത്തിയിട്ടില്ല എന്നു മാത്രം….

ഇതിപ്പോ ശത്രുക്കളുടെ എണ്ണം കൂടി വരികയാണല്ലോ അഗ്നീ..അഗ്നി പറഞ്ഞത് ശരിയാണെന്ന് ഇപ്പോ എനിക്കും തോന്നുന്നു…

എന്ത്..???

എവിടെ തുടങ്ങണമെന്നേ…

ന്മ്മ…. അതൊക്കെ തുടങ്ങാം മിഴീ…നീയിപ്പോ അതാലോചിച്ച് ഇരിക്കാതെ കഴിയ്ക്കാൻ നോക്ക്….

അഗ്നി അതും പറഞ്ഞ് ഒരു നെടുവീർപ്പിട്ടിരുന്നു… __________

അച്ചുവേട്ടാ റൂമീന്ന് ഒന്നിറങ്ങിയേ.. എനിക്ക് ഇവിടെയൊക്കെ അടിച്ചു വാരണം…

ചൂലിന്റെ പിൻഭാഗം ആഞ്ഞ് കൊട്ടി അച്ചൂന്റെ റൂമിന് മുന്നിൽ നിൽക്ക്വായിരുന്നു നിമ്മി…അവള് പറഞ്ഞതൊന്നും കേൾക്കാതെ ഹെഡ്ഫോണും ചെവിയിൽ വച്ച് മൊബൈലിൽ ഞോണ്ടി ബെഡിൽ കമഴ്ന്ന് കിടന്ന് കാലിട്ടടിക്ക്വാണ് അച്ചു….

ഈ പൊട്ടനെ വിളിച്ചാലും കേൾക്കില്ല..!!!

നിമ്മി റൂമിന്റെ മുന്നിൽ നിന്നൊന്ന് കലിതുള്ളി ഒരൂക്കോടെ അകത്തേക്ക് നടന്നു…

അച്ചുവേട്ടാ എഴുന്നേൽക്കാൻ…???

അച്ചൂനെ ഒന്ന് ഉലച്ചതും ബെഡിൽ കിടന്നു കൊണ്ട് തന്നെ തലചരിച്ച് അവൻ അവളെയൊന്ന് നോക്കി…

എന്താടീ പുല്ലേ നിനക്ക് വേണ്ടത്… കലിപ്പിച്ച് അത്രയും പറഞ്ഞ് അവൻ മലർന്നു കിടന്നു… പാട്ട് കേട്ടു കൊണ്ടിരുന്ന ഹെഡ്ഫോൺ മെല്ലെ കഴുത്തിലേക്ക് ഇറക്കി വച്ചതും നിമ്മി ചൂലിൽ ആഞ്ഞ് രണ്ടടി കൂടി കൊടുത്തു…

എനിക്ക് വേണ്ടത് എന്താന്ന് വച്ചാൽ ഇയാളങ്ങ് തര്വോ…???

എന്നെ ചോദിക്കരുത്…പ്ലീസ് ഞാൻ തരില്ല…തരില്ല…തരില്ല…

അച്ചു അതും പറഞ്ഞ് ചെകുത്താൻ കുരിശ് കണ്ടപോലെ ബെഡിലൂടെ പിന്നിലേക്ക് ഇഴഞ്ഞ് നീങ്ങി കിടന്നു…

ഹഹഹഹ…കോമഡീ… ഞാനിപ്പോ സിരിച്ച് സത്തേനേ…!!! ജാമ്പവാന്റെ കാലത്തുള്ള ചീഞ്ഞ കോമഡിയുമായി ഇറങ്ങിയേക്ക്വാ…പ്ഫൂ…

എന്താടി നിനക്ക് ഇത്ര പുച്ഛം… ഇതൊക്കെ എന്റെ ബാംഗ്ലൂരിലെ തരുണീ മണികളോട് പറഞ്ഞാലുണ്ടല്ലോ…!!!

കേട്ടാ മനസിലാകാത്ത തെറി വിളിയ്ക്കുമായിരിക്കും…അല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട…

നിമ്മീടെ ആ പെനാൽറ്റി ഏറ്റതും അച്ചു പറഞ്ഞോണ്ട് വന്ന ആ ഒരു ഫ്ലോ അങ്ങ് പോയി…

ഡീ… നിനക്കെന്നെ ശരിയ്ക്കും അറിയില്ല… ഞാൻ തനി തറയാടീ തറ…

സ്വന്തം സ്വഭാവം ഇങ്ങനെ പാടി പുകഴ്ത്തണ്ട… അച്ചുവേട്ടൻ തറ മാത്രമല്ല…ആ തറയില് കുഴി കുത്തി അതിനകത്ത് ഇരിക്കുന്നവനാന്ന് എനിക്ക് നന്നായിട്ടറിയാം…

ഹോ…അറിയാമോ…??? എന്നിട്ട് പിന്നെ എന്തിനാടീ വെള്ളപ്പാറ്റേ നീ ഈ കുഴീലോട്ട് വീഴാൻ ആഗ്രഹിക്കുന്നത്….???

അച്ചു ഒരൂക്കോടെ എഴുന്നേറ്റ് നിമ്മിയ്ക്ക് നേരെ പാഞ്ഞടുത്തു…

അതേ… എനിക്ക് പണ്ടേ കുഴിയിൽ വീഴുന്നത് ഭയങ്കര ഇഷ്ടാ..അതാ…

ആഹാ.. എങ്കില് നിന്റെ അച്ഛനോട് പോയി പറയെടീ രണ്ട് പശൂനെ വാങ്ങി തറവാട്ടിലെ തൊഴുത്തില് കൊണ്ട് കെട്ടാൻ…അതാകുമ്പോ നല്ല ഒന്നാന്തരം ചാണാക്കുഴിയില് ചെന്ന് ചാടാല്ലോ… അതെങ്ങനെയാ കുഴിയിലുള്ള ചാണകത്തേക്കാളുമല്ലേ അങ്ങേർടെ തലയ്ക്കകത്തുള്ളത്… അതുകൊണ്ടല്ലേ ഈ ഇനം product കൾ ഉണ്ടായത്…

ദേ എന്റെ പപ്പയെ പറഞ്ഞാലുണ്ടല്ലോ എന്റെ വിധം മാറും…

അച്ചൂന്റേയും നിമ്മീടെയും വഴക്ക് കേട്ടാണ് ശന്തനു അവിടേക്ക് വന്നു പെട്ടത്…

എന്താ ഇവിടെ…??? ആകെ അടിനാശം വെള്ളപ്പൊക്കം ആണല്ലോ…എന്താടാ അച്ചൂട്ടാ…

ദേ ഒരു ഝാൻസി റാണി ഇറങ്ങിയേക്ക്വല്ലേ… എന്നോട് വഴക്കിടാൻ… അല്ലെങ്കിൽ തന്നെ നീ കണ്ടിട്ടുണ്ടോ ശന്തനു ഇവള് ഈ ചൂലൊക്കെ കൈ കൊണ്ട് തൊടുന്നത്…ഇത് മനപൂർവ്വം…എന്നെ ഉദ്ദേശിച്ച്…എന്നെ തന്നെ ഉദ്ദേശിച്ച്…എന്നെ മാത്രം ഉദ്ദേശിച്ച്…

ഹോ…അപ്പോ നിമ്മിക്കുട്ടി റൂം വൃത്തിയാക്കാൻ ഇറങ്ങിയതാല്ലേ…

ഓഹോ… അടിച്ചു വ്യാരാൻ… എന്നിട്ട് നാക്കുകൊണ്ട് അടിച്ചു വാരിയതല്ലാതെ ഒരു നുള്ള് പൊടി പോലും ഈ ചൂലിൽ തൊട്ടിട്ടില്ല…

അല്ലെങ്കിലും ഇയാൾടെ റൂം വൃത്തിയാക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി… ഞാൻ പോക്വാ…

നിമ്മി ചൂലും നിലത്തേക്കിട്ട് കലിപ്പിച്ച് പുറത്തേക്ക് നടന്നു…

അയ്യോ പോവ്വാന്നോ നിൽക്ക് ഒരു ബോഞ്ചി വെള്ളം കുടിച്ചിട്ട് പോകാം…ക്ഷീണം മാറും…

അച്ചൂന്റെ ആ പരിഹാസം കേട്ട് നിമ്മി വാതിൽപ്പടിയിൽ കൈ ചേർത്ത് അവന് നേരെ തിരിഞ്ഞു….

അതിയാൾടെ കെട്ട്യോൾക്ക് കൊണ്ടോയി കൊടുക്ക്…!!

ഡീ..ഡീ മ്യൂട്ടടിച്ച് തെറി വിളിക്കാതെ ചുണയുണ്ടേൽ നേർക്ക് നേരെ നിന്ന് ഉറക്കെ പറഞ്ഞിട്ട് പോടീ വെള്ളപ്പാറ്റേ…

നീ പോടാ അച്ചുപ്പൊട്ടാ… നിമ്മി ഉറക്കെ അതും പറഞ്ഞ് ഓടിയതും അച്ചു അവളെ അടിക്കാനായി കൈയ്യോങ്ങി അവൾക് പിറകെ കൂടി… പക്ഷേ അവളപ്പൊഴേക്കും ആ ദേശം വിട്ടു പോയിരുന്നു…

തിരികെ റൂമിലേക്ക് തന്നെ വന്ന അച്ചൂനെ ചിരിയോടെ നോക്കി കാണുകയായിരുന്നു ശന്തനു…

എന്താടാ ഇതൊക്കെ…നീ എന്തിനാ അവളെ ഇങ്ങനെ കളിയാക്കുന്നേ…

ഏയ്…ഇത് ചുമ്മാ ഒന്ന് മൂപ്പിച്ചതല്ലേ… ഇവിടെ വന്നാൽ ഒരു നേരം പോക്കിന് അവളല്ലേയുള്ളൂ… അപ്പോ ചുമ്മാ ഇങ്ങനെ കലികയറ്റിക്കോണ്ടിരിക്കും

ഇത് ചുമ്മാ നേരം പോക്കില് മാത്രേ അവസാനിക്ക്വോ… അതോ….

ശന്തനൂന്റെ അർഥം വച്ചുള്ള ആ ചോദ്യം കേട്ടതും അച്ചു മുഖത്തെ ചിരിയൊക്കെ മായിച്ച് ശന്തനൂനെ തന്നെ അടിമുടി ഒന്ന് നോക്കി…

കവി എന്താണ് ഉദ്ദേശിച്ചത്.. എനിക്ക് അത്രയ്ക്കങ്ങോട്ട് പിടി കിട്ടീല്ല…

അല്ല…ഇമ്മാതിരി നേരം പോക്കുകൾ പിന്നെ വലിയ വലിയ സീരിയസ് ഇഷ്യൂസ് ആകാറുണ്ട്…അതാണെ…

ഹോ… അങ്ങനെ….!! ഇത് അതുപോലെ വല്ല സീരിയസ് ഇഷ്യൂവും ആയാൽ ഞാനാദ്യം ചന്തനു മഹാരാജാവിനെ തന്നെ ബോധിപ്പിച്ചോളാം…എന്തേ…

ആ…അതറിഞ്ഞാ മതി… ശന്തനു ഇരു കൈപ്പത്തിയും അച്ചുവിന് നേരെ പൊക്കിപ്പിടിച്ച് അങ്ങനെ പറഞ്ഞതും അച്ചു അവന് ദഹിപ്പിച്ചൊരു നോട്ടം കൊടുത്ത് ബെഡിലേക്ക് ചെന്നിരുന്നു…

അല്ല രാവിലെ എവിടെ പോയിരുന്നു… ഊരുതെണ്ടിയെ ഡൈനിംഗ് ഏരിയയിലേക്ക് കണ്ടതേയില്ല…

ഞാൻ ഒരു urgent work മായി ബന്ധപ്പെട്ട് പോയതാ…അത് കഴിഞ്ഞു… കുറച്ച് ചില്ലറ തടഞ്ഞു…നേരെ ഇങ്ങ് പോണു…

ആഹാ.. അപ്പോ ഇന്നത്തെ കാര്യം കുശാൽ…!!!

ന്മ്മ.. അതൊക്കെ ഓക്കെ…!!! പിന്നെ ഞാനൊരാളെ കാണാൻ കൂടിയാ ഇപ്പോ ഇവിടേക്ക് ഒരു വിസിറ്റ് നടത്തിയത്… പക്ഷേ ആളെ കണ്ടില്ല…

മിസ് കൺമണി ആനന്ദൻ…!!!

അച്ചു ശന്തനൂന് നോട്ടം കൊടുക്കാതെ മൊബൈലും ഞോണ്ടി കിടന്ന് പറഞ്ഞു…

കറക്ട്….. നിനക്ക് എങ്ങനെ മനസിലായി അച്ചൂട്ടാ…

അതേ പണ്ടൊരു ചൊല്ലുണ്ട്…ഈ കാള….

വാലുപൊക്കുമ്പോഴേ അറിയാം…. അച്ചു പറഞ്ഞ് മുഴുവിക്കാഞ്ഞ വരികൾ ശന്തനു ഒരവിഞ്ഞ ചിരിയോടെ പൂർത്തിയാക്കി…

ഹാ…അതേയതേ… നിന്റെ ദേശത്തും ഈ ചൊല്ലുണ്ട് അല്ലേ… very good… എന്നിട്ട് എന്തായി കാര്യങ്ങൾ…

എന്താവാൻ..!! കൺമണിയെ അവിടെയെങ്ങും ഞാൻ കണ്ടില്ല അച്ചൂട്ടാ….

അയ്യോ പാവം… അച്ചു സുകുമാരൻ style ൽ അതും പറഞ്ഞ് വീണ്ടും മൊബൈൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി….

ഡാ അച്ചൂട്ടാ… എനിക്ക് അവളോട് എന്തോ ഒരിത് തോന്നുന്നുണ്ട്…അതിൽ തെറ്റുണ്ടോ…??? ഇക്കാര്യത്തിൽ നിന്റെ അഭിപ്രായം എന്താ…??

ഡാ മോനേ ശന്തനു ഇക്കാര്യത്തിൽ എന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചാൽ…. എനിക്ക് ഒരു മഹത്വചനമാണ് ഓർമ്മ വരുന്നത്….

എന്ത് മഹത്വചനം…??? ആര് പറഞ്ഞ മഹത്വചനം…???

അതൊക്കെയുണ്ട്….നീ ചോദിച്ചതെന്താ നിന്റെ ഉള്ളിൽ തോന്നിയ ആ ഇതിൽ എന്തെങ്കിലും തെറ്റുണ്ടോന്ന് ല്ലേ… മോനേ ശന്തനു… തെറ്റ് ചെയ്യുന്നത് ഒരിക്കലും ഒരു തെറ്റല്ല… പക്ഷേ അത് തെറ്റാണെന്ന് പറയാതെ തെറ്റല്ല എന്നു പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്….

ഇപ്പോ മനസ്സിലായോ നിനക്ക് കാര്യത്തിന്റെ കിടപ്പ് വശങ്ങൾ….

അച്ചൂന്റെ ആ വർത്തമാനം കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്ക്യായിരുന്നു ശന്തനു….

നീ എന്താ ശന്തനൂ ഇങ്ങനെ കണ്ണും മിഴിച്ച് ഇരിക്കുന്നേ… ഞാൻ പറഞ്ഞത് ന്താന്ന് വ്യക്തായില്ല്യേ ഉണ്ണിയ്ക്ക്…

അച്ചൂന്റെ ആ വർത്തമാനത്തിന് യാന്ത്രികമായി തലയാട്ടി ഇരിക്ക്യായിരുന്നു ശന്തനു…. __________ അങ്ങനെ റൂം ക്ലീൻ ചെയ്യലും കുട്ടികളോടുള്ള വർത്തമാനവും ഒക്കെയായി സമയം ഒരുപാട് കടന്നു പോയി…. അതിനിടയിൽ രാവണിന്റെ വരവൊന്നും ഉണ്ടായില്ല…. എങ്കിലും ത്രേയ അതിനെ കാര്യമായി mind ആക്കാതെ സ്വന്തം ജോലികൾ ഓരോന്നും തീർത്ത് വച്ചു….

നേരം ഇരുട്ടി തുടങ്ങിയതും ഒരു കുളിയൊക്കെ പാസാക്കി അവള് റൂമിലേക്ക് വന്നു… കുറേനേരം രാവണിന്റെ വരവും കാത്ത് റൂമിൽ തന്നെ ഇരുപ്പുറപ്പിച്ചു… എങ്കിലും അവന്റെ വരവൊന്നും ഉണ്ടായില്ല…. നേരം ഒരുപാട് ഇരുണ്ട് തുടങ്ങിയതും ത്രേയയുടെ ഉള്ളിൽ ചെറിയൊരു ടെൻഷനുടലെടുത്തു…. അവനെ വിളിച്ചന്വേഷിക്കാൻ തന്നെ മനസ്സിലുറപ്പിച്ചു കൊണ്ട് അവള് മൊബൈല് കൈയ്യിലെടുത്തു…

രാവണിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് കുറേനേരം wait ചെയ്തിരുന്നു…

ഹോ…കട്ട് ചെയ്തു ല്ലേ.. അപ്പോ ആള് ജീവനോടെ ഉണ്ട്…ഹാ അതറിഞ്ഞാ മതി…

സ്വയം പിറുപിറുത്തു കൊണ്ട് അവളാ മൊബൈൽ ബെഡിലേക്ക് തന്നെയിട്ടു…ഷെൽഫിൽ നിന്നും ഒരു നെയിൽ പോളിഷ് എടുത്ത് ബെഡിൽ വന്നിരുന്ന് അത് വിരലിൽ തേയ്ക്കാൻ തുടങ്ങി….

ആ ജോലി ഭംഗിയായി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് റൂമിലേക്കുള്ള രാവണിന്റെ entry…അവനെ കണ്ടതും ത്രേയ കാര്യമായി mind ആക്കാതെ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ തന്നെ concentrate ചെയ്തിരുന്നു…. __________

ഈ സമയം പോർച്ചിൽ രാവണിന്റെ കാർ വന്ന് നിന്നത് കണ്ട് ഹാളിൽ നിന്നും ഊർമ്മിളയുടെ റൂമിലേക്ക് പായുകയായിരുന്നു വേദ്യ…

അമ്മേ…ദേ ഹേമന്തേട്ടൻ വന്നു…

ഒരു കിതപ്പോടെ പറഞ്ഞു കൊണ്ട് ഊർമ്മിളേം വലിച്ച് അവൾ റൂമിന് പുറത്തേക്ക് നടന്നു…

അവളെ എനിക്ക് കാണണം…ആ ത്രേയയെ…രാവൺ മോന്റെ മുന്നിൽ വച്ചല്ലേ അവള് എന്റെ മോളെ തല്ലിയത്…അമ്മ കൊടുക്കാം അവൾക് അതിന്റെ മറുപടി…

ഊർമ്മിള രണ്ടും കല്പിച്ച് രാവണിന്റെ റൂം ലക്ഷ്യമാക്കി നടന്നു… _________

ഇതെന്താടീ ഇതൊക്കെ…ആരോട് ചോദിച്ചിട്ടാ നീയെന്റെ റൂം ഇങ്ങനെ ആക്കിയത്….

രാവൺ ചുറ്റുമൊന്ന് കണ്ണോടിച്ചു… ഭിത്തിയുടെ നാലുപാടും അവളുടേയും അവന്റേയും ഛായാചിത്രങ്ങളായിരുന്നു.എല്ലാം ത്രേയ അവളുടെ കരവിരുതിൽ തീർത്തവയായിരുന്നു…

രാവണിന് അതെല്ലാം കണ്ട് അടിമുടി തരിച്ചു കയറി…അപ്പോഴും അവനെ mind ആക്കാതെ നെയിൽ പോളിഷും തേച്ചിരിക്ക്യായിരുന്നു ത്രേയ…

ത്രേയേ…..

രാവണിന്റെ അലർച്ച അവിടമാകെ മുഴങ്ങി…

ഹോ… ഒന്ന് പതിയെ പറ രാവൺ… എന്റെ കാതിന് തകരാറൊന്നുമില്ല… ചുമ്മാ മനുഷ്യനെ ശല്യപ്പെടുത്താനായിട്ട് ഇറങ്ങിക്കോളും…

അതും കൂടി ആയതും രാവൺ നിന്ന നിൽപ്പിൽ വിറയ്ക്കാൻ തുടങ്ങി….

ഇത്രേം ചെയ്തു വച്ചതും പോര… എന്നിട്ടും നീ എന്നെ കളിയാക്ക്വാ ല്ലേ…

രാവൺ ഒരൂക്കോടെ അവൾക്കരികിലേക്ക് പാഞ്ഞടുത്ത് ബെഡിലിരുന്ന അവളുടെ കൈയ്യിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു നിർത്തി…

എന്താ രാവൺ ഇത്…ഞാനിത് ഇടാൻ സമ്മതിക്കില്ലേ നീ… നീ എന്റെ കൈയ്യീന്ന് വാങ്ങിക്കൂട്ടാനാണോടീ ഇവിടേക്ക് വന്നത്…ഇത്രേം അടികൊണ്ടിട്ടും നിനക്ക് ഒരു പ്രോബ്ലോം ഇല്ലേ…

അടിയ്ക്കുന്ന നിനക്ക് അങ്ങനെ ഒരു വിചാരവും ഇല്ല… പിന്നെ കൊള്ളുന്ന ഞാനെന്തിന് പിന്മാറണം… എന്റെ ഭർത്താവിന് സ്നേഹിക്കാൻ മാത്രമല്ല…ഒന്ന് ഉപദ്രവിക്കാൻ തോന്നുമ്പോഴും നിന്നു തരാൻ ഞാനല്ലേയുള്ളൂ ഇവിടെ…. എന്റെ ഒരു വിധിയേ…

ത്രേയ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് രാവൺ പല്ല് ഞെരിച്ച് നിന്നു…. പെട്ടെന്നാണ് ഊർമ്മിളയും വേദ്യയും ഡോറ് തള്ളി തുറന്നു കൊണ്ട് അവിടേക്ക് എത്തിയത്….അവരെ കണ്ടതും രാവണും ത്രേയയും ഒരുപോലെ അവരിലേക്ക് നോട്ടം പായിച്ചു നിന്നു….

വന്നപാടെ ഇരുവരും ഒരുപോലെ ചുറ്റുപാടും അമ്പരപ്പോടെ കണ്ണോടിച്ചു നിന്നു… ചുറ്റിലും രാവണും ത്രേയയും നിറഞ്ഞു നില്ക്കുന്ന ആ ദൃശ്യം കണ്ടതും വേദ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….

രാവൺ മോനേ…നീ അറിഞ്ഞു കൊണ്ടാണോ ഈ പരിഷ്കാരങ്ങൾ…???

ഊർമ്മിള അതും ചോദിച്ച് രാവണിനും ത്രേയയ്ക്കും നേരെ നടന്നടുത്തതും ത്രേയ രാവണിന്റെ പിടി അയച്ചെടുക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു…. ഒരുനിമിഷം ഊർമ്മിളയുടെ നോട്ടം രാവൺ ബലമായി പിടി മുറുക്കി വച്ചിരുന്ന ത്രേയയുടെ കൈയ്യിലേക്ക് പോയി…

അത് കണ്ടിട്ടും വലിയ കൂസലൊന്നും കൂടാതെ രാവൺ അവളുടെ കൈയ്യിനെ ഇടം കൈയ്യാൽ മുറുകെ പിടിച്ചു നിന്നു…വേദ്യയ്ക്ക് ആ കാഴ്ച കണ്ടതും പക ആളിക്കത്താൻ തുടങ്ങി…

എന്താ മോനേ ഇതൊക്കെ…. എന്താ ഈ റൂം ഇങ്ങനെ…??? നീ ഇവൾടെ വാക്കുകളിൽ വിശ്വസിച്ചു തുടങ്ങിയോ…???

ഊർമ്മിളാന്റി എന്താ ഈ പറഞ്ഞു വരുന്നത്…എനിക്കൊന്നും മനസിലാകുന്നില്ല..

രാവൺ അല്പം അലസമായി പറഞ്ഞു നിർത്തി…

ഈ റൂമിന്റെ കാര്യമാ ഞാൻ പറഞ്ഞത്…

ഇത് ഞാനറിഞ്ഞു കൊണ്ടല്ല.. എല്ലാം ഇവൾടെ പ്ലാനുകളുടെ ഭാഗമാ…

രാവൺ ചുറ്റിലുമുള്ള ഓരോ ഫോട്ടോസിനേം ഉള്ളിലടക്കി പിടിച്ച ദേഷ്യത്തോടെ നോക്കി…

ഹോ… അപ്പോ മഹാറാണീടെ പരിഷ്കാരങ്ങളാണ് ഇതൊക്കെ ല്ലേ…ഇനിയും എന്തൊക്കെയാണാവോ മനസിൽ തീരുമാനിച്ചു വച്ചിരിക്കുന്നത്….

ഊർമ്മിള പറയുന്നത് കേട്ട് ത്രേയ അവരെയും വേദ്യയേയും മാറിമാറി നോക്കി നിന്നു…

ഒരു പരിഷ്കാരത്തിന്റെ ബാക്കി പത്രമല്ലേ എന്റെ കുഞ്ഞിന്റെ കവിളിൽ കരിനീലിച്ച് കിടക്കുന്നത്… ഇത്രയും ആയ സ്ഥിതിക്ക് മഹാറാണീടെ ഈ പുതിയ നീക്കങ്ങൾക്ക് എന്റെ വക ഒരു സമ്മാനം തരാതിരിക്കുന്നത് മോശമല്ലേ…. അതുകൊണ്ട് ദേ രാവണിന്റെ മുന്നിൽ വെച്ച് നിന്റെ കരണത്ത് ഞാൻ തരാൻ പോക്വാ അതിനുള്ള മറുപടി….

ഊർമ്മിള പറയുന്നത് കേട്ടതും രാവണിന്റെ നോട്ടം ഊർമ്മിളയ്ക്ക് പിന്നിൽ നിന്ന വേദ്യയിലേക്ക് പോയി…ഒരുതരം വിജയച്ചിരിയോടെ നില്ക്ക്വായിരുന്നു അവൾ….അതിനിടയിലും ത്രേയ അവന്റെ കൈപ്പിടിയിൽ നിന്നും അവളുടെ കൈ വലിച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു….

കനലെരിയുന്ന മിഴികളോടെ നിന്ന ഊർമ്മിള ത്രേയയുടെ കരണം ലക്ഷ്യമാക്കി കൈ ആഞ്ഞ് വീശിയതും ത്രേയ അവളുടെ മുഖം രാവണിന്റെ നെഞ്ചിലേക്ക് തിരിച്ചു പിടിച്ചു…. തനിക്ക് നേരെ നീണ്ട പ്രഹരം ഏറെ നേരം കഴിഞ്ഞിട്ടും അവളുടെ കവിളിൽ പതിയാത്തത് കാരണം ത്രേയ മെല്ലെ മുഖമുയർത്തി ഊർമ്മിളയെ ഒന്ന് നോക്കി….

ത്രേയയെ അത്ഭുതപ്പെടുത്തി കൊണ്ട് ഊർമ്മിളയുടെ ശക്തിയേറിയ കരങ്ങളെ വലത് കൈയ്യാൽ തടുത്ത് നില്ക്ക്വായിരുന്നു രാവൺ… ദേഷ്യം കത്തിയെരിയുന്ന കണ്ണുകളോടും വരിഞ്ഞു മുറുകിയ കരങ്ങളോടും അവൻ അവരെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന കാഴ്ച ത്രേയയെ അത്യന്തം അമ്പരപ്പിച്ചു…അവളാ ഞെട്ടലോടെ തന്നെ രാവണിന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു….

ഞാനിവൾക്ക് ആവശ്യത്തിനുള്ള അടി ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ കൊടുക്കുന്നുണ്ട് ഊർമ്മിളാന്റി…ഇവൾടെ കൈയ്യിലിരിപ്പിന് അതിന്റെ എണ്ണം ഇനിയും കൂടാനുള്ള ചാൻസുമുണ്ട്….

രാവൺ ത്രേയയിലേക്ക് നോട്ടം കൊടുത്തു…

അതുകൊണ്ട് ഈ റൂമിൽ എന്റെ മുന്നിൽ വച്ച് ഈ കലാപരിപാടി വേണ്ട…. ആവശ്യമുള്ളപ്പോൾ ഞാൻ തന്നെ കൊടുത്തോളാം… എന്താ അത് പോരേ…

രാവണിന്റെ ആ പറച്ചില് കേട്ടപ്പോ ത്രേയയ്ക്ക് ശരിയ്ക്കും ചിരിയാണ് വന്നത്…അവളാ ചിരി ചുണ്ടിലൊളിപ്പിച്ച് വേദ്യയേയും,ഊർമ്മിളയേയും മാറിമാറി നോക്കി നിന്നു….

അപ്പോഴേക്കും രാവൺ ശക്തിയോടെ തടുത്തു വച്ചിരുന്ന ഊർമ്മിളയുടെ കൈയ്യിനെ അവൻ അയച്ച് താഴ്ത്തി വച്ച് നിന്നു….

ത്രേയയുടെ മുഖത്ത് തെളിഞ്ഞു നിന്ന ചിരി കാണും തോറും വേദ്യ അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി… ഊർമ്മിളയുടെ മുഖഭാവവും മറിച്ചായിരുന്നില്ല…

എന്താ ഹേമന്തേട്ടാ…അമ്മ ഇവളെ തല്ലാൻ വന്നതിൽ എന്താ തെറ്റ്….??? ഹേമന്തേട്ടൻ രണ്ടു ദിവസങ്ങൾക്കു മുമ്പേ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ…ഈ കുറഞ്ഞ സമയം കൊണ്ട് ഹേമന്തേട്ടൻ ഇങ്ങനെ മാറാൻ വേണ്ടി എന്ത് സംഭവമാ ഇവിടെ ഉണ്ടായത്…

വേദ്യേ…നിർത്തെടീ…. എന്റെ റൂമിൽ വന്ന് എന്നെ ചോദ്യം ചെയ്യാനുള്ള അധികാരം ഞാൻ നിനക്ക് എഴുതി തന്നിട്ടുണ്ടോ ഇല്ലല്ലോ….!!! അതുകൊണ്ട് ഈ റൂമിൽ നിന്റെ ശബ്ദം ഉയർന്നു കേൾക്കേണ്ട ആവശ്യമില്ല….

പിന്നെ ഞാൻ ആകെ മാറിയിരിക്കുന്നു എന്ന് പറഞ്ഞത്…എന്റെ ഈ മാറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന കാര്യം വ്യക്തമായി അറിയാവുന്നവരാണ് ഈ തറവാട്ടിലുള്ളത്…. പണ്ടത്തെ രാവണിൽ നിന്നും ഞാൻ ഒരുപാട് മാറിയിരിക്കുന്നു… ഇപ്പോഴുള്ള ഈ രാവണിന് എന്റേതായ ഇഷ്ടങ്ങളും തീരുമാനങ്ങളുമാണുള്ളത്.അത് മാത്രമേ ഇനിയുള്ള എന്റെ ജീവിതത്തിൽ ഞാൻ നടപ്പാക്കുകയുള്ളൂ… ആ തീരുമാനങ്ങളെ എതിർക്കാനോ, ചോദ്യം ചെയ്യാനോ ആരും വരണ്ട… അതെനിക്ക് ഇഷ്ടമല്ല….

എന്റെ ജീവിതം എങ്ങനെ വേണംന്ന് ഞാൻ മാത്രമാണ് തീരുമാനിക്കുന്നത്…ഈ നിമിഷം വരെ അതിലിടപെടാൻ ഞാൻ മറ്റാരേം അനുവദിച്ചിട്ടില്ല…

രാവണിന്റെ അവസാന വാക്കുകൾ ത്രേയയ്ക്കുള്ള ഒരു താക്കീത് പോലെ അവൻ പറഞ്ഞു നിർത്തി….രാവണിന്റെ നോട്ടം ത്രേയയിലേക്കാണെന്ന് മനസിലാക്കിയ ഊർമ്മിളയും,വേദ്യയും പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു…

എങ്കിലും മോനേ ഇവള് എന്റെ കുഞ്ഞിന്റെ കരണത്തടിച്ചതിനുള്ള മറുപടിയല്ലേ ഞാനിവൾക്ക് നല്കാൻ തുനിഞ്ഞത്…അതിനെ മോൻ തടഞ്ഞത് ശരിയായില്ല…

എന്റെ ശരികൾ മാത്രമാണ് ആന്റി ഞാനീ റൂമിൽ നടപ്പിലാക്കുന്നത്…. പൂവള്ളിയുടെ പൊതു സഭയിലോ, എല്ലാ അംഗങ്ങൾക്കും മുന്നിലോ അല്ല… എന്റെ റൂമിൽ… എന്റെ personal space ലാണ് ആന്റിയുടെ ആ പ്രതികരണത്തെ ഞാൻ തടയാൻ ശ്രമിച്ചത്..

അതിന് കാരണമെന്താ…??? മോനെന്തിനാ ഇപ്പോഴും ഇവൾക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നത്….മോനെ ഈ നിലയിലാക്കാൻ അഹോരാത്രം കഷ്ടപ്പെട്ടവളല്ലേ ഇവള്… അവൾക് വേണ്ടി ഇനിയും മോനെന്തിനാ എല്ലാവരുടേയും വെറുപ്പ് സമ്പാദിക്കുന്നത്…

കാരണം വേദ്യയുടെ കരണത്ത് ഇപ്പോൾ പതിഞ്ഞു കിടക്കുന്ന ഈ പാട് സമ്മാനിച്ചത് ഞാനായിരുന്നു… എന്റെ കൈയ്യിന്റെ വിരലടയാളങ്ങളാ അവളുടെ കരണത്ത് കരിനീലിച്ച് കിടക്കുന്നത്…. അപ്പോ ആന്റി എന്നേം തല്ലേണ്ടി വരും…

അത്…അത് ഹേമന്തേട്ടൻ അറിഞ്ഞു കൊണ്ടല്ലല്ലോ… ഇവൾക്കിട്ട് കൊടുക്കാൻ തുനിഞ്ഞപ്പോ by mistake എനിക്ക് കിട്ടിയതല്ലേ…

രാവണിന്റെ സംസാരത്തിനിടയിലേക്ക് വേദ്യ ഇടിച്ചു കയറി പറഞ്ഞു…

അപ്പോ നിനക്ക് ആ അടിയിൽ വേദനയില്ലേ…. അതോ ഇവൾടെ കരണത്ത് അതുപോലെ ഒന്ന് പതിഞ്ഞാൽ നിനക്ക് കിട്ടിയ അടിയുടെ വേദന മാറിക്കിട്ട്വോ….???

രാവൺ ഒന്ന് ചിരിച്ചു… പക്ഷേ അത് കേട്ട് വേദ്യേടെ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു…. അതെല്ലാം കേട്ട് അടിമുടി ഞെട്ടി രാവണിനെ തന്നെ ഉറ്റുനോക്കി നിൽക്ക്വായിരുന്നു ത്രേയ…

ഹേമന്തേട്ടനെന്താ ഇങ്ങനെ പറയുന്നത്… ഞാൻ മനപൂർവ്വം ഇവളെ target ചെയ്തൂന്നാണോ ഹേമന്തേട്ടൻ പറഞ്ഞു വരുന്നത്….

വേദ്യ ത്രേയയെ രൂക്ഷമായി നോക്കി…

പറയാനുള്ളത് വളച്ചു കെട്ടി പറയുന്നത് എന്റെ ശീലമല്ല വേദ്യ…ഇവളെ സപ്പോർട്ട് ചെയ്യേണ്ട ആവശ്യവും എനിക്കില്ല…. കാരണം ഞാനിന്ന് ജീവിക്കുന്നത് എനിക്ക് വേണ്ടി മാത്രമാണ്…. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു… അതുകൊണ്ട് രണ്ടു പേരും ഒന്ന് പോയി തന്നിരുന്നെങ്കിൽ എനിക്കൊന്ന് ഉറങ്ങാമായിരുന്നു…നല്ല ക്ഷീണം…

രാവണിന്റെ കണ്ണുകളിൽ മദ്യലഹരിയുടെ ആലസ്യം ചെറിയ തോതിൽ മിന്നി മറയുന്നുണ്ടായിരുന്നു….ആ സംസാരത്തിനിടയിലും ത്രേയ അത് മനസിലാക്കിയിരുന്നു…. രാവണിന്റെ ആ പറച്ചില് കേട്ടതും പിന്നെ അവിടെ നിന്ന് സമയം കളയാതെ ഊർമ്മിള വേദ്യേം കൂട്ടി റൂമിന് പുറത്തേക്ക് നടന്നു….

റൂമിന് മുന്നിൽ നിന്നും അവര് നടന്നകന്നതും രാവൺ ത്രേയയിൽ നിന്നുള്ള പിടി അയച്ച് ഡോറിനടുത്തേക്ക് നടന്നു…

അപ്പോ ഈ കാണിക്കുന്ന ദേഷ്യമൊക്കെ വെറും അഭിനയം മാത്രമാ ല്ലേ… ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും എന്നോടുള്ള ഇഷ്ടം ഉണ്ടെന്ന് ഇപ്പോ എനിക്ക് പൂർണമായും ബോധ്യമായി….

ത്രേയ ഒരു ചിരിയോടെ അതും പറഞ്ഞ് ബെഡിലെ ഷീറ്റ് ഒന്ന് കൂടി കുടഞ്ഞിട്ട് വിരിയ്ക്കാൻ തുടങ്ങി… അവളുടെ ആ വാക്കുകൾ കേട്ടതും രാവണിന്റെ സകല നാഡിഞരമ്പുകളും ദേഷ്യത്തോടെ വരിഞ്ഞു മുറുകാൻ തുടങ്ങി….

അലപോലെ നുരഞ്ഞു പൊന്തിയ ദേഷ്യത്തെ ഉള്ളിലടക്കി പിടിച്ചു കൊണ്ട് അവൻ ഡോറ് മെല്ലെ close ചെയ്ത് ത്രേയയ്ക്ക് നേരെ തിരിഞ്ഞു….

അതെ…നീ പറഞ്ഞത് വളരെ വളരെ ശരിയാണ്…. ഇപ്പോ ഈ രാവണിന്റെ ഉള്ളിൽ നിറയെ നീ മാത്രമാ… നിന്നോടുള്ള അടങ്ങാത്ത സ്നേഹം എന്നെ വല്ലാതെ വീർപ്പു മുട്ടിയ്ക്കുന്നുണ്ട് ത്രേയ…

അതുകൊണ്ട് ഈ രാത്രി ഹേമന്ത് രാവൺ എന്ന ഈ ഞാൻ ഒരു ഭർത്താവിന്റെ എല്ലാ അധികാരത്തോടും കൂടി നിന്നെയൊന്ന് സ്നേഹിക്കാൻ പോക്വാ…

ചുണ്ടിലൊരു പുഞ്ചിരി വിടർത്തി നിന്ന രാവണിനെ ഒരു ഞെട്ടലോടെ നോക്കി നിൽക്ക്വായിരുന്നു ത്രേയ…ചെയ്തു കൊണ്ടിരുന്ന ജോലി മുഴിവിക്കാൻ പോലും കൂട്ടാക്കാതെ അവളൊരു നടുക്കത്തോടെ അതേപടി അവിടെ തന്നെ നിന്നു….

രാവൺ…നീ എന്താ ഉദ്ദേശിക്കുന്നത്…???

നീ ഇങ്ങനെ ഞെട്ടാൻ വേണ്ടി ഒന്നൂല്ല ത്രേയ… അടിയും വഴക്കുമായി മുന്നോട്ട് പോകാനുള്ളതല്ലല്ലോ നമ്മുടെയീ ജീവിതം… അതുകൊണ്ട് എല്ലാം ഞാൻ ഇന്നത്തോടെ ഉപേക്ഷിക്ക്വാ…പകരം സ്നേഹം മാത്രം നല്കുന്ന ഒരു typical romantic husband ആകാൻ പോക്വാ ഞാൻ… അതിന് വേണ്ടി ഇന്നലെ നടക്കാതെ പോയ നമ്മുടെ first night ഇന്ന് നടത്താനാണ് എന്റെ ഉദ്ദേശം…

രാവൺ ഒരു ചിരിയോടെ അത്രയും പറഞ്ഞ് ത്രേയയെ നോക്കി തന്നെ ഡോറിന് കുറ്റിയിട്ടു…

രാവൺ…ദേ കളിയ്ക്കല്ലേ…നീ എന്നെ പേടിപ്പിക്കാൻ പറയ്വാണെന്ന് എനിക്കറിയാം… എങ്കിലും ഞാൻ ഇതുകേട്ട് പേടിക്കാനൊന്നും പോണില്ല… മര്യാദയ്ക്ക് ഡോറ് തുറക്ക് രാവൺ….

ത്രേയ നിന്ന നില്പിൽ പരിഭ്രമപ്പെട്ട് പറയുന്നത് കേട്ട് രാവൺ അവൾക് നേരെ നടന്നടുത്തു…

നീ എന്തൊക്കെയാ ത്രേയ ഈ പറയുന്നത്…എന്നെ അടിമുടി മാറ്റാനായി ഇറങ്ങി പുറപ്പെട്ടവളല്ലേ നീ… പണ്ട് ജീവനെപ്പോലെ സ്നേഹിച്ചത് കൊണ്ട് നിന്റെ ആ ആഗ്രഹം കണ്ടില്ലാന്ന് നടിക്കാൻ എനിക്ക് കഴിയില്ല… അതുകൊണ്ട് ദാ നിനക്ക് മുന്നിൽ ഇപ്പോ നിന്നു തര്വാ ഞാൻ…നീ ആഗ്രഹിച്ച പോലെ ഒരു പുതിയ രാവണായി…

രാവൺ ചൂണ്ട് വിരലാൽ അവനെ തന്നെ അടിമുടി ഒന്ന് ചൂണ്ടി അവൾക് മുന്നിൽ നിന്നു…

നീ…നീ മാറിയിട്ടില്ല രാവൺ…. നിനക്ക് ഇപ്പോഴും എന്നോട് പകയാണ്… ഇങ്ങനെ ഒരു രാവണിനെ അല്ല എനിക്ക് വേണ്ടത്…എന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ആ പഴയ രാവണിനെയാണ്… ഇപ്പോ എന്റെ മുന്നിൽ നിന്ന് വർത്തമാനം പറയുന്നത് നീയല്ല…നിന്റെയുള്ളിലെ മദ്യമാണ്…

ത്രേയ അവനെ നോക്കി അറപ്പോടെ നെറ്റി ചുളിച്ചതും അവനവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു…

എന്താ ത്രേയ നീ ഇങ്ങനെ… ഞാൻ പറഞ്ഞില്ലേ നിന്നെ വീണ്ടും പഴയതുപോലെ സ്നേഹിച്ചു തുടങ്ങ്വാണ് ഞാൻ… ഒരുപക്ഷേ നിന്റെ ബാംഗ്ലൂരിലെ boy friends നിനക്ക് പകർന്നു തന്ന സ്നേഹത്തിനേക്കാളും മേലെ….

രാവണിന്റെ പരിഹാസച്ചുവയുള്ള സംസാരം ത്രേയയെ ശരിയ്ക്കും അസ്വസ്ഥയാക്കി… അവളവനെ തന്നെ നിർവികാരതയോടെ ഉറ്റുനോക്കി നിന്നു…. അവൾക് മുന്നിൽ അപ്പോഴും ഒരു നിറഞ്ഞ പുഞ്ചിരി വിടർത്തി ഇരു കൈകളും നടുവിൽ താങ്ങി നിൽക്ക്വായിരുന്നു രാവൺ….

അധികം വൈകാണ്ട് നല്ലൊരു മഴ പെയ്യാനുള്ള ചാൻസുണ്ട്… അതുകൊണ്ട് ഇനിയും നിന്ന് സംസാരിച്ച് സമയം കളയണ്ട…

ത്രേയയുടെ മുഖത്തിനോട് ചേർന്ന് നിന്ന് അത്രയും പറഞ്ഞ് ഞൊടിയിടയിൽ തന്നെ അവനവളെ ഇരുകൈയ്യാലെ കോരിയെടുത്ത് ബെഡിലേക്കിട്ടു…. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത പോലെ അവളാ ബെഡിൽ കിടന്നൊന്ന് കുതറാൻ ശ്രമിച്ചു… പരിഭ്രമത്തോടെ ബെഡിലേക്ക് എഴുന്നേറ്റിരുന്ന അവളെ തന്നെ ഉറ്റുനോക്കി ഒരു വിജയീ ഭാവത്തിൽ നിൽക്ക്വായിരുന്നു രാവൺ….

എന്താ രാവൺ ഇത്…നീ എന്തിനുള്ള പുറപ്പാടാ… എല്ലാറ്റിനും ഒരു പരിധിയുണ്ട്….

ത്രേയ കടുത്ത സ്വരത്തിൽ പറഞ്ഞത് കേട്ട് രാവൺ വീണ്ടും അവളെ നോക്കി പുഞ്ചിരി തൂകി നിന്നു…

എന്ത് പരിധിയാണ് മിസിസ് ത്രയമ്പക രാവൺ.. നീ ഒഫിഷ്യലി എന്റെ ഭാര്യയാണ്… അപ്പോ ഇതൊക്കെ സർവ്വസാധാരണം മാത്രം… ഒരു ഭാര്യയുടെ അധികാരം നീ എന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുമ്പോ ഭർത്താവായ എനിക്കും നിന്നിൽ ചില അവകാശങ്ങൾ ഉണ്ടാവില്ലേ…. നിനക്ക് പൊരുത്തപ്പെടാൻ കഴിയില്ല എങ്കിൽ mutual divorce….അത് മാത്രമാണ് ഏക ആശ്രയം…

രാവണിന്റെ നിഷ്ഠൂരമായ വാക്കുകൾ കേട്ട് ത്രേയ ദയനീയമായി അവനെ തന്നെ ഉറ്റുനോക്കി…

അതിന് വേണ്ടി പൂവള്ളി മനയിൽ ഹേമന്ത് രാവൺ കഷ്ടപ്പെടേണ്ട… മരണത്തിനല്ലാതെ എന്നെ നിന്നിൽ നിന്നും പിരിയ്ക്കാൻ കഴിയില്ല…

എനിക്കും ആഗ്രഹമില്ല ത്രേയ…. നീ എനിക്കൊപ്പം ഉണ്ടാകുന്നത് തന്നെയാണ് ഇപ്പോ എനിക്ക് പ്രിയം… കാരണം എനിക്ക് ദേഷ്യം വരുമ്പോ ഉപദ്രവിക്കാനും സ്നേഹം കൂടുമ്പോൾ സ്നേഹിക്കാനും നീ മാത്രമല്ലേയുള്ളൂ ഇവിടെ…

കുറച്ച് മണിക്കൂറുകൾ മുമ്പ് വരെ എന്റെയുള്ളിൽ നിന്നോടുള്ള ദേഷ്യം കത്തെയിരിയുകയായിരുന്നു… ഇപ്പോ അത് മെല്ലെ അണഞ്ഞു തുടങ്ങി… ഇപ്പോ എനിക്ക് നിന്നോട് പ്രണയം മാത്രമാണ് ത്രേയ… ആ പ്രണയം നിന്നിൽ പകരാൻ പോക്വാ ഞാൻ…

രാവൺ ഓരോ വാചകങ്ങളും പറഞ്ഞ് ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നും അഴിച്ചു കൊണ്ട് ത്രേയയ്ക്കരികിലേക്ക് ചെന്നു… അതിനനുസരിച്ച് അവള് ബെഡിലൂടെ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങാൻ തുടങ്ങി…

രാവണിന്റെ കൈ ഇടുപ്പോടെ ചുറ്റി വരിഞ്ഞ് അവളെ അവനോട് ചേർത്തതും ഒരു പിടച്ചിലോടെ അവളവനെതിരെ പ്രതിരോധം തീർക്കാൻ തുടങ്ങി….

രാവൺ…വിട് രാവൺ… പ്ലീസ്….

അവന്റെ കൈപ്പിടിയിൽ അവളുടെ പ്രതിരോധങ്ങൾ വിജയം കണ്ടില്ല…അവളുടെ ഇരു കൈകളും രാവൺ തന്റെ കൈപ്പിടിയിൽ ഒതുക്കി…അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ തുടങ്ങിയതും ത്രേയ ഒരൂക്കോടെ അവനെ തള്ളിമാറ്റി ബെഡിൽ നിന്നും നിരങ്ങി ഇറങ്ങി….. അപ്പോഴേക്കും രാവൺ ബെഡിൽ നിന്നും അവൾക് പിന്നാലെ പാഞ്ഞടുത്തിരുന്നു….

അവനിൽ നിന്നും രക്ഷപ്പെട്ട് ഡോറിനരികിലേക്ക് ഓടിയടുത്ത അവൾ തിടുക്കപ്പെട്ട് ഡോറിന്റെ ലോക്കഴിക്കാൻ തുടങ്ങി…. പക്ഷേ അപ്രതീക്ഷിതമായി പിന്നിൽ നിന്നും രാവണിന്റെ കൈ അവളുടെ കൈയ്യിനെ മുറുകെ പൊതിഞ്ഞു പിടിച്ചിരുന്നു….

രാവൺ… വിട് രാവൺ.. പ്ലീസ്….നീ ഈ ചെയ്യുന്ന തെറ്റിന് ഞാനൊരിക്കലും നിനക്ക് മാപ്പ് തരില്ല…പ്ലീസ് രാവൺ…

തെറ്റോ…ഇതാണൊ ത്രേയ തെറ്റ്… ഇതെന്റെ അവകാശമല്ലേ… ബാംഗ്ലൂർ ലൈഫിൽ നിന്റെ boy friends ന് മുന്നിൽ പോലും seduceന് വഴങ്ങിയിട്ടുണ്ടാവുമല്ലോ നീ…. പിന്നെ എന്തിനാ നിന്റെ ഭർത്താവിന്റെ മുന്നിൽ ഇങ്ങനെ പരിഭ്രമം അഭിനയിക്കുന്നത്….

ഞാൻ അത്തരക്കാരിയല്ല… നിന്നെ മറന്നൊരു ജീവിതവും എനിക്കുണ്ടായിട്ടില്ല…ഒരു തെറ്റുദ്ധാരണയുടെ പേരിൽ നീ തകർത്തെറിയാൻ പോകുന്നത് നമ്മുടെ ജീവിതമാ രാവൺ…വേണ്ട…

ത്രേയ കേണപേക്ഷിച്ചിട്ടും ഒരലിവും കാട്ടാതെ അവനവളെ ഡോറിനരികിൽ നിന്നും ശക്തിയോടെ മാറ്റി നിർത്തി….അവളുടെ പ്രതിരോധങ്ങളെയൊന്നും വക വയ്ക്കാതെ അവനവളെ ഒരൂക്കോടെ എടുത്ത് തോളിലേക്കിട്ടു…

അപ്പോഴേക്കും പുറത്ത് മഴ ശക്തിയോടെ പെയ്തു തുടങ്ങിയിരുന്നു…

രാവണിന്റെ തോളിൽ കിടന്ന് കൈകാലുകളടിച്ച് നിലവിളിച്ച ത്രേയയുടെ ശബ്ദം പുറത്തു പെയ്ത മഴയിൽ അലിഞ്ഞില്ലാതായി…. ലൈക്ക് കമന്റ് ചെയ്യണേ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *