എന്താ ഭൂമി നീ എന്നെ ഇങ്ങനെ നോക്കുന്നേ? എന്നെ ആദ്യമായി കാണുന്ന പൊലെ ?

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സനൽ SBT

പാൽമണമൂറുന്ന അവളുടെ കുഞ്ഞു അധരങ്ങളിൽ നിന്നും നേർത്ത ഒരു നിശ്വാസം പുറത്തുവന്നു.

“കണ്ണേട്ടാ……”

അവൻ അവളുടെ കൺപീലികളിൽ ഒന്ന് അമർത്തി ചുംബിച്ചു. ഇമവെട്ടാതെ ഭൂമി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു.

“എന്താ ഭൂമി നീ എന്നെ ഇങ്ങനെ നോക്കുന്നേ? എന്നെ ആദ്യമായി കാണുന്ന പൊലെ ?”

“കണ്ണേട്ടന്റെ ഈ കണ്ണുകളിലേക്ക് എനിക്ക് എത്ര നോക്കിയിരുന്നാലും മതിവരില്ല. ”

“അതെന്താ ? ”

“അത്ര ആഴത്തിൽ എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി ഈ കരി നീലകണ്ണുകൾ. ”

“ഭൂമീ …..”

“ഉം. ”

അവൻ വീണ്ടും അവളുടെ മാറിലേക്ക് തല ചായ്ച്ചു. ഇരുകരങ്ങൾ കൊണ്ട് ഭൂമി അവനെ വാരിപ്പുണർന്നു. ഇരുകൈകളാൽ അവന്റെ ചുരുൾമുടിയിൽ അവൾ തലോടിക്കൊണ്ടിരുന്നു. പുറത്ത് കലിയടങ്ങാത്തെ തിമിർത്ത് പെയ്യുന്ന തുലാമഴ . ജനൽ പാളിയുടെ വിടവിലൂടെ റൂമിനകത്തേക്ക് വീശിയടിക്കുന്ന ശീതക്കാറ്റ് അത് ഇരുവരുടേയും മനസ്സിനേയും ശരീരത്തെയും ഒരു പൊലെ കുളിരണിയിപ്പിച്ചു. അവളുടെ അർദ്ധമേനിയിൽ നിന്നും മാറിക്കിടക്കുന്ന പുതപ്പ് എടുത്ത് അവൻ ഒന്നുകൂടി നന്നായി പുതച്ചു. ഭൂമിയുടെ നഗ്നശരീരത്തിൽ അവൻ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിച്ചു. താമരപ്പൂപൊലുള്ള അവളുടെ കണ്ണുകൾ കൂമ്പിടഞ്ഞു. അവന്റെ ഹൃദയതാളത്തിന്റെ വേഗം കൂടി പാണ്ടിയും പഞ്ചാരിയും ഒരുമിച്ച് കൊട്ടാൻ തുടങ്ങി. ഭൂമി തന്റെ കൈകൾ കൊണ്ട് ബഡിന്റെ രണ്ടറ്റം മുറുകെ പിടിച്ചു. ശരീരത്തിൽ നിന്നും അടർന്നുവീണ വിയർപ്പുതുള്ളികൾ അവിടമാകെ ഉത്മാദ ഗന്ധം പരത്തി .അവസാനം തണ്ടൊടിഞ്ഞ താമപ്പൂ പൊലെ ഇരുവരും ബഡിൽ തളർന്നു വീണു.

“ഭൂമീ. ..”

“ഉം. ”

“ഇപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? ”

“എന്തിന്. ”

“അല്ല ഞാൻ കാരണം അല്ലേ നിനക്ക് നിന്റെ വീട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്നത്. ?”

“കണ്ണേട്ടാ ഒരു സ്ത്രീയുടെ ഏറ്റവും വിലപ്പെട്ടത് എന്താന്ന് കണ്ണേട്ടത് അറിയോ? ”

“ഇല്ലാ എന്താ?”

“അവളുടെ കന്യകത്വം. എന്റെ കണ്ണേട്ടന്റെ മുൻപിൽ അതും ഞാൻ സമർപ്പിച്ചില്ലേ എന്റെ പൂർണമനസ്സോടുകൂടി. പിന്നെ വീടും വീട്ടുകാരും നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ജനിക്കുമ്പോൾ എല്ലാം മറന്ന് അവർ നമ്മളെ സ്വീകരിക്കും എന്ന പഴങ്കഥയിൽ എനിക്ക് വിശ്വാസം ഇല്ല. എന്നെ മനസ്സിലാക്കാത്ത ഒരു വീട്ടുകാരെ എനിക്കും ആവശ്യം ഇല്ല.”

” എന്തൊക്കെ പറഞ്ഞാലും നന്മൾ എടുത്തു ചാടിയാണ് ഈ തീരുമാനം എടുത്ത് എന്ന് നിനക്ക് ഒരിക്കലും തോന്നരുത് .നമ്മൾ ഈ ചെയ്തത് ബുദ്ധിശൂന്യതയാണെന്ന് നിനക്ക് എപ്പോഴേങ്കിലും തോന്നിയാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല അതുകൊണ്ടാണ്. ”

” എന്താ കണ്ണേട്ടന് പേടിയുണ്ടോ? ഞാനൊരിക്കലും കണ്ണേട്ടനെ തള്ളി പറയില്ല ഇതും എന്റെ നിർബന്ധത്തിന് ആയിരുന്നല്ലോ? ”

” നീ അന്ന് അത്രയും കരഞ്ഞ് പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. നിന്റെ കണ്ണുനീർ കണ്ടാൽ എനിക്ക് സഹിക്കില്ലെടോ.”

” അറിയാം ഏട്ടാ വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി നമ്മൾ നാലു വർഷം വെയ്റ്റ് ചെയ്തു ഇക്കാലമെത്രയും നന്മളെ പിരിക്കാനല്ലാതെ അവർ മറ്റൊന്നിനെയും പറ്റി ചിന്തിച്ചിട്ടില്ല. പിന്നെ വളർത്തി വലുതാക്കി ഞാൻ അവരെ ചതിച്ചു വീടുവിട്ടിറങ്ങി എന്നതിൽ എനിക്ക് സങ്കടം ഇല്ല. കാരണം അത് അവരുടെ കടമയാണ് സ്വന്തം മക്കളെ വളർത്തി വലുതാക്കുന്നതും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നുള്ളതും .ഇത്രയും കാലം ഞാൻ അവർക്ക് വേണ്ടുവോളം സ്നേഹം കൊടുത്തിട്ടുണ്ട് അവര് പറയുന്ന രീതിയിലെ ഞാൻ ജീവിച്ചിട്ടൊള്ളൂ .ഈ ഭൂമിയിലെ മറ്റൊന്നിനു വേണ്ടിയും ഞാൻ കണ്ണേട്ടനെ ഉപേക്ഷിക്കാൻ തയ്യാറല്ല എന്ന് അവർക്കും നന്നായി അറിയാം എന്നിട്ടും ജാതിയുടെയും സമ്പത്തിന്റെയും പേരിൽ നമ്മെ അകറ്റാൻ നോക്കി. ”

” അവരേയും ഒറ്റയടിക്ക് കുറ്റം പറയാൻ പറ്റില്ലടോ. നീ കൽപ്പാത്തി അഗ്രഹാരത്തിൽ വളർന്ന ഒരൊറ്റ നമ്പൂതിരിക്കുട്ടി . ഈ ഞാനോ വെറുമൊരു കീഴ്ജാതിക്കാരൻ.”

അത് പറഞ്ഞത് തീരും മുൻപേ ഭൂമി കണ്ണന്റെ വാ പൊത്തിപ്പിടിച്ചു.

” ജാതിയും മതവും വർണ്ണവും സമ്പത്തും ഒന്നും നോക്കിയല്ല ഞാൻ കണ്ണേട്ടനെ സ്നേഹിച്ചത്. കണ്ണേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഇന്ന് എന്നെ വീട്ടിൽ നിന്ന് കണ്ണേട്ടനോടൊപ്പം ഇറങ്ങിവരാൻ പ്രേരിപ്പിച്ചത്. സത്യം പറഞ്ഞാൽ അപ്പോൾ ഇതല്ലേ യദാർത്ഥ പ്രണയം. ”

” എനിക്കും നിന്നെ ഉപേക്ഷിക്കാൻ ആവുമായിരുന്നില്ലെടോ കാരണം അത്രയ്ക്കും വലുതാണ് ഞാൻ നെയ്തെടുത്ത എന്റെ സ്വപ്നങ്ങൾ .”

” ഇനി കണ്ണേട്ടൻ എപ്പോഴും പറയാറുള്ള പൊലെ നന്മുക്ക് വെറൊരു ലോകത്ത് ജീവിതം. അവിടെ ചെറിയൊരു തൂവെള്ളക്കൂടാരം മുറ്റം നിറയെ പൂന്തോട്ടങ്ങൾ വർഷത്തിലും വേനലിലും പൂത്തുലത്ത് നിൽക്കുന്ന ഒരു പാട് പൂക്കൾ .ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തേൻ നുകരാനെത്തുന്ന പൂമ്പാറ്റയെ പൊലെ നന്മുക്കവിടെ രാവും പകലും പാറിപ്പറന്ന് നടക്കണം.”

” ആഹാ എന്നിട്ട് .”

” എന്നും രാവിലെ കണ്ണേട്ടന്റെ ഈ കരിനീലക്കണ്ണുകൾ എനിക്ക് കണി കണ്ടുണരണം. അതിരാവിലെ കുളി കഴിഞ്ഞ് ഈറനുടുത്ത് പൂജാമുറിയിൽ വിളക്ക് വെച്ച് കണ്ണേട്ടന്റെ ഈ പാദങ്ങളിൽ തൊട്ട് തൊഴുത് ഒരു നൂറു വർഷം അങ്ങിനെ ജീവിക്കണം .”

” ഹോ അത്രയും മതിയോ?”

” ഈ ജന്മത്തിൽ അത്രയും മതി. ”

” ഉം. അപ്പോൾ നന്മള് രണ്ടു പേരും മാത്രം മതിയോ വെറെ ആരും വേണ്ട. ”

” വേണമല്ലോ ആദ്യം ഒരു മോള് തുമ്പീ. പിന്നെ ഒരു മോൻ ധ്രുവ് .”

” പേരിടലും കഴിഞ്ഞോ?”

” പിന്നല്ലാതെ . എന്നിട്ട് അവരെ നല്ല അന്തസ്സായി വളർത്തണം ജാതിയുടേയും മതത്തിന്റെയും സമ്പത്തിന്റെയും മതിൽക്കെട്ടുകൾ ഇല്ലാത്ത ഒരു ലോകത്ത് പരസ്പരം സ്നേഹിക്കുവാൻ മാത്രം അറിയുന്ന നമ്മുടെ പൊന്നോമനകളായി.”

” ഭൂമീ…..”

” ഉം….”

” ഇങ്ങ് വന്നേ.”

” എന്താ ന്റെ കണ്ണേട്ടാ …”

ഭൂമി അവന്റെ രോമാവൃതമായ മാറിലേക്ക് ചാഞ്ഞൂ .

” എന്നാൽ ഇനിയും സമയം ഒട്ടും വൈകണ്ട തുമ്പി മോൾ പെട്ടെന്ന് തന്നെ ആയിക്കോട്ടെ നന്മുക്ക് ഒരു തവണ കൂടി ആ ഈരേഴുപതിനാലു ലോകം ഒന്ന് കണ്ടാലോ?”

നാണം കൊണ്ട് ഭൂമിയുടെ ചെന്താമരക്കവിളുകളിൽ നുണക്കുഴി വിരിഞ്ഞു.

അവൻ അവളുടെ മൂർധാവിൽ അമർത്തി ചുംബിച്ചു. ഉമ്മ് ……… മ്മാ

” ടാ . കണ്ണാ.”

ബെഡിൽ നിന്ന് അവൻ ചാടിയെഴുറ്റേന്നു.

” ഈശ്വരാ .. ഉടുതുണി എവിടെ ഉടുതുണി.”

കട്ടിലിന്റെ നാലു വശവും അവൻ തപ്പിത്തിരഞ്ഞു.

“പോത്തുപൊലെ വളർന്നു സമയം ഒൻപതായി വല്ല പെമ്പിള്ളാരെയും സ്വപ്നം കണ്ട് കിടക്കാണ്ട് എണീറ്റ് കോളേജിൽ പോകാൻ നോക്കെടാ ഇല്ലെങ്കിൽ ഞാൻ ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കും. ”

“അമ്മേ എന്റെ താത്രിക്കുട്ടി.”

” നിന്റെ താത്രിക്കുട്ടി നീ ഇങ്ങോട്ട് എണീറ്റ് വാ നിനക്ക് ഉള്ളത് വെച്ചിട്ടുണ്ട്.”

” ശ്ശോ ദൈവമേ എല്ലാം കയ്യീന്ന് പോയീ.,,”

” അതെ തോറ്റ സപ്ലി എഴുതി എടുക്കാതെ പച്ച വെള്ളം പോലും ഇനി ഞാനീ വീട്ടിൽ നിന്ന് തരില്ല ഓർത്തോ .”

” ഹോ ഉള്ള മൂഡും പോയി ഈ അമ്മ . ശ്ശെടാ എന്നാലും ഇതെങ്ങനെ സംഭവിച്ചു .ഇന്നലെ കണ്ട പെണ്ണിനെ ഇന്ന് ഒന്ന് പ്രപ്പോസൽ ചെയ്യാം എന്ന് വെച്ചപ്പോൾ എന്നാലും ഇങ്ങനെയും ഉണ്ടോ ഒരു സ്വപ്നം .ദൈവമേ പുലർച്ച കണ്ട സ്വപ്നമാണ് ഒന്ന് മിന്നിച്ചേക്കണേ ഇനി അവളുടെ അടുത്ത് ചെന്ന് ഇഷ്ട്ടാന്ന് പറയുമ്പോൾ അവൾ ഗർഭിണിയാണെന്ന് പറയാതിരുന്നാൽ മതി. ഹോ എജ്ജാതി സ്വപ്നം. ”

” ടാ നീ വേഗം കോളേജിൽ പോകാൻ നോക്കുന്നുണ്ടോ? എനിക്ക് റൂമെല്ലാം തൂത്ത് തുടക്കാൻ ഉള്ളതാ. ”

” ഞാനിതാ ഇറങ്ങിയമ്മേ.”

കട്ടിലിൽ കിടന്നിരുന്ന ബെഡ് ഷീറ്റും പില്ലോയിലേക്കും നിസ്സാഹായവസ്ഥയോടെ അമ്മ ഒന്ന് നോക്കി എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

” രവിയേട്ടാ …. നമ്മള് വിചാരിച്ച പൊലെയല്ല കാര്യങ്ങള് ചെക്കന് പെട്ടെന്ന് പെണ്ണ് കെട്ടിക്കാനുള്ള വഴി നോക്കിക്കോ? ”

പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന രവി കണ്ണനെ ഒന്ന് നോക്കി.

ഇഞ്ചി കടിച്ച കുരങ്ങനെപ്പൊലെ മുഖത്തെ ജാള്യത മറയ്ക്കാൻ അവൻ ആ റെയ്ബാൻ ഗ്ലാസ് എടുത്ത് മുഖത്ത് വെച്ചു ബുള്ളറ്റിന്റെ പുറത്ത് കയറി.

” അച്ഛാ നാറ്റിക്കരുത് ഒരു കൈയ്യബന്ധം പറ്റി പ്ലീസ് ഞാൻ നന്നായിക്കോളാം സത്യം ഇന്ന് മുതൽ ഞാൻ നന്നായിക്കോളാം.”

ഗെയ്റ്റിന്റെ പടി കടന്ന് ബുള്ളറ്റിൽ പോകുന്ന കണ്ണനെ ഇരുവരും മൂക്കത്ത് വിരൽ വെച്ച് നോക്കി നിന്നു.

ശുഭം.

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *