വീട്ടിലേക്കുള്ള യാത്രയിലാണ് താനതു ചോദിച്ചത് ‘ഇനിയെങ്കിലും ഒരു പെണ്ണുകെട്ടിക്കൂടെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ബിജു പൂവത്തിങ്കല്‍

നേരം സന്ധ്യയോടടുക്കുകയാണ്. നേരിയ കാറ്റിന് അകമ്പടിയായി മഴയുമെത്തിയപ്പൊള്‍ എന്തുവേണമെന്നറിയാതെ പകച്ചുപോയി. ഇങ്ങനൊരു മഴ പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് കുടയുമെടുത്തില്ല. മഴ പെയ്തൊഴിയുന്നതുവരെ കാത്തുനില്‍ക്കാമെന്നു കരുതി ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് സമീപത്തൊരു ഓട്ടോ വന്നു നിന്നത്.

ഓട്ടോയില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു കഴിഞ്ഞാണ് ഡ്രൈവറെ ശ്രദ്ധിച്ചത്. അപ്പോള്‍ ഉള്ളൊന്നു കിടുങ്ങി. തെമ്മാടിയെന്നും പെണ്ണുപിടിയനെന്നും ആളുകള്‍ പറയുന്ന അഭയനായിരുന്നു അയാള്‍ . മഴ ശക്തിയേറുകയാണ്. വിജനമായ പ്രദേശത്തുകൂടിയാണ് ഓട്ടോയിപ്പോള്‍ പോകുന്നത്. എന്തുസംഭവിച്ചാലും ആരുമറിയില്ലവ മനസ് പിടിവിടാതെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. ഓട്ടോ എവിടെയോ നിന്നപ്പോള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു.ചുറ്റും പകച്ചുനോക്കുമ്പോളാണ് വീട്ടിലെത്തിയെന്നറിയുന്നത്. ഓട്ടോ ചാര്‍ജ് കൊടുത്ത് വീട്ടിലേക്കു നടക്കുമ്പോള്‍ തന്റെ മനസെന്താ ഇങ്ങനെയെന്ന് ചിന്തിച്ചുപോയി.

അച്ഛന്റെ മരണശേഷമാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ടൗണിലെ തുണിക്കടയില്‍ ജോലിക്കുപോയിത്തുടങ്ങിയത്.

പിന്നീട് പലപ്പോഴും അഭയന്റെ ഓട്ടോയിലെ യാത്രക്കാരിയായി താന്‍. ഒരിക്കല്‍ ജോലികഴിഞ്ഞു മടങ്ങുമ്പോളാണ് സ്ഥിരം വായിനോക്കിയായ ഒരുത്തന്റെ കമന്റ് ”ഞങ്ങളും ഇവിടൊക്കെത്തന്നെയുണ്ട് പെങ്ങളെ .ചാര്‍ജെത്രയാന്നു പറഞ്ഞാല്‍ മതി കൂട്ടുവരാം ” അവനതു പറയുമ്പോള്‍ വെറുപ്പോടെ മുഖം കുനിച്ച താന്‍ കേട്ടു.പടക്കം പൊട്ടുന്ന പോലുള്ളൊരു അടിയൊച്ചയും ആക്രോശവും

” എല്ലാവരും നിന്റെ വീട്ടിലുള്ളവരെപ്പോലെയാണെന്നു കരുതരുത്. പെണ്ണിന്റെ മാനത്തിനു വില പറയുന്ന നിന്റെ വീട്ടിലും കാണും പെണ്ണുങ്ങള്‍ ” തലയുയര്‍ത്തി നോക്കിയ താന്‍ കണ്ടത് കോപത്താല്‍ ജ്വലിക്കുന്ന അഭയനെയാണ്. എന്തുകൊണ്ടോ അവനോടല്പം ബഹുമാനം തോന്നി. പിന്നീടൊരിക്കല്‍ ഓട്ടോയില്‍ യാത്രചെയ്യുന്ന വേളയിലാണ് അവനെക്കുറിച്ചു പറഞ്ഞത് . പഠനം കഴിഞ്ഞ് ജോലിയൊന്നും ലഭിക്കാതിരുന്ന വേളയിലാണ് ഓട്ടോ ഓടിച്ചു തുടങ്ങിയത്. ഒരിക്കല്‍ രാത്രി ഓട്ടവും കഴിഞ്ഞു മടങ്ങുന്ന വ ഴിയില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ ഉപദ്രവിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച ഞാന്‍ പ്രതിയായി. അങ്ങിനെ നാട്ടുകാര്‍ക്കിടയില്‍ ഞാന്‍ പെണ്ണുപിടിയനും തെമ്മാടിയുമായി. തന്നെക്കുറിച്ചറിഞ്ഞപ്പോള്‍ തന്നോടു ചോദിച്ചു ”തനിക്ക് തുടര്‍ന്നു പഠിച്ചുകൂടെ ? ഞാന്‍ സഹായിക്കാം തന്നെ .തനിക്കു താല്പര്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി ”

പാതിമനസോടെയാണ് സമ്മതം മൂളിയത്. പിന്നീട് കോളേജില്‍ അഡ്മിഷന്‍ ശരിയാക്കാനും പഠനത്തില്‍ സഹായിക്കാനുമെല്ലാം അഭയന്‍ ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ടൗണില്‍ തന്നെയൊരു കോളേജില്‍ അധ്യാപികയായി ജോലി നോക്കുകയാണ് ഞാനിന്ന്. ഒരു ദിവസം ജോലികഴിഞ്ഞെത്തിയ താന്‍ അവനെക്കണ്ടു അഭയനെ. ആരോടോ ഫോണില്‍ സംസാരിച്ചിരിക്കുന്ന അഭയനെ.

വീട്ടിലേക്കുള്ള യാത്രയിലാണ് താനതു ചോദിച്ചത് ”ഇനിയെങ്കിലും ഒരു പെണ്ണുകെട്ടിക്കൂടെ ?” ”എനിക്കൊക്കെ ആരു പെണ്ണുതരാനാ കുട്ടി ?” ”എങ്കില്‍ ഒരു താലിവാങ്ങി എന്നെയങ്ങു കെട്ടിക്കോ ”

”താനെന്താ പറഞ്ഞത് ?” അത്ഭുതത്തോടെ തന്നെ നോക്കി അവനതു ചോദിക്കുമ്പോള്‍ താന്‍ മെല്ലെ പറഞ്ഞു ”എന്നെ താലികെട്ടി കൂടെ പൊറുപ്പിച്ചോണമെന്ന് . കാരണം അത്രയ്ക്കിഷ്ടമാ എനിക്കീ തെമ്മാടിയെ ” വീടിനുള്ളിലേക്കു നടക്കവെ തിരിഞ്ഞുനോക്കിയ താന്‍ കണ്ടു ഓട്ടോയില്‍ ചാരി തന്നെമാത്രം ശ്രദ്ധിച്ചു നില്‍ക്കുന്ന അഭയനെ . അപ്പോള്‍ തന്റെ ചുണ്ടില്‍ നാണത്താല്‍ പൊതിഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ബിജു പൂവത്തിങ്കല്‍

Leave a Reply

Your email address will not be published. Required fields are marked *