രാവണത്രേയ തുടർക്കഥ ഭാഗം 8 വായിക്കൂ….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ത്രേയ അത് പറഞ്ഞ് മുഴുവിക്കും മുമ്പ് രാവണിന്റെ കൈ ഒരൂക്കോടെ അവൾടെ കരണത്തേക്ക് പതിഞ്ഞു…. ആ അടിയുടെ പുകച്ചിൽ അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… എങ്കിലും അതിൽ തളരാതെ കവിളിൽ കൈചേർത്ത് അവളവന് നേരെ മുഖമുയർത്തി നോക്കി…. അവളെ ചുട്ടെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയായിരുന്നു അവന്റെ കണ്ണിൽ നിന്നും ഉതിർന്നത്…. മുഷ്ടി ചുരുട്ടി നിന്ന അവനെ കണ്ണിമ ചിമ്മാതെ അവളങ്ങനെ നോക്കി നിന്നു…അപ്പൊഴേക്കും അവന്റെ അടിയുടെ മുദ്ര അവളുടെ കവിളിൽ കരിനീലിച്ചു തിണിർത്തു തുടങ്ങിയിരുന്നു…. ദൃഷ്ടികൾ പരസ്പരം കോർത്തിരുന്നെങ്കിലും ഇരുവരിലും കുറേനേരം നിശബ്ദത തളംകെട്ടി നിന്നു….

നിന്റെയുള്ളിൽ ഇപ്പോഴും ഞാനുണ്ട് രാവൺ… ഈ നെഞ്ചിൽ ഇപ്പോഴും ഞാൻ മാത്രേയുള്ളൂ… പിന്നെ എന്തിനാ എന്റെ മുന്നിൽ നിന്റെ ഈ അഭിനയം….

അവളതും പറഞ്ഞൊന്ന് ചിരിച്ചു..

നീയെന്തിനാ നമുക്കിടയിലേക്ക് വേദ്യയെ വലിച്ചിടുന്നത്…രാവണിന്റേയും ത്രേയയുടേയും ജീവിതകഥയിൽ വേദ്യയ്ക്ക് സ്ഥാനമില്ല രാവൺ… നീ കാഴ്ചയിൽ ഒരുപാട് മാറിയിട്ടുണ്ട്… അതിന്റെ പേരിൽ നീ ആയിരംവട്ടം നിന്റെ നാവുകൊണ്ട് വേദ്യേടെ പേര് ഉരുവിട്ടാലും എനിക്കറിയാം ഈ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മുഖം അതെന്റേതാണെന്ന്… അതിന്റെ തെളിവല്ലേ ഇപ്പോ എന്റെ കരണത്ത് തെളിഞ്ഞു കിടക്കുന്ന ഈ പാട്….

ത്രേയ അതും പറഞ്ഞ് കവിളിലെ കരിനീലിച്ച പാടിൽ ഒന്ന് വിരൽ ചേർത്തു…ആ സ്പർശനത്തിൽ അടിയുടെ പുകച്ചിലും വേദനയും ഒരല്പം കൂടിയതുകൊണ്ട് അവളുടെ വിരലുകൾ വിറയലോടെ തിണർത്ത പാടിലൂടെ തെന്നി നീങ്ങി… അപ്പോഴേക്കും രാവണവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നിരുന്നു…അവളെ ഉപദ്രവിച്ചതിലുള്ള കുറ്റബോധവും അവൾ പറഞ്ഞ വാക്കുകളിൽ തോന്നിയ ദേഷ്യവും അവന്റെ മനസിനെ മഥിച്ചു കൊണ്ടിരുന്നു…

രാവൺ.. നമ്മുടെ കല്യാണം കഴിയുമ്പോ നീ എന്നെയിങ്ങനെ അടിയ്ക്കല്ലേ… ശരിയ്ക്കും നല്ല പുകച്ചില് തോന്നണുണ്ട്…. ചിലപ്പോ നിന്റെ കൈയ്യിൽ നിന്നും ആദ്യമായി കിട്ടിയതിന്റേതാവും… കല്യാണം കഴിഞ്ഞ് ശീലമാകുമായിരിക്കും ല്ലേ….

ത്രേയ വീണ്ടും രാവണിന്റെ ദേഷ്യത്തിന്റെ തോത് കൂട്ടാൻ വേണ്ടി കുറുമ്പ് പറഞ്ഞു തുടങ്ങി…. അത് കേട്ടതും ഇരുകണ്ണുകളും ഇറുകെയടച്ച് പല്ലുകൾ ഞെരിച്ച് മുഷ്ടി ചുരുട്ടി കൊണ്ട് രാവൺ അങ്ങനെ നിന്നു… ഞൊടിയിട നേരത്തിനുള്ളിൽ ഒരൂക്കോടെ തന്നെ അവനവൾക്ക് നേരെ തിരിഞ്ഞു….

ഞാൻ ഒരുതവണ പറഞ്ഞില്ലേടീ നിന്നെ ഞാൻ വിവാഹം ചെയ്യില്ലാന്ന്…

വിവാഹം ചെയ്യും രാവൺ..ഇവിടെയുള്ളവരുടെ തീരുമാനങ്ങളുടെയെല്ലാം പൂർണരൂപം നാളെ പൂവള്ളിയിലെ പൊതുസഭയിൽ വല്യച്ഛൻ അവതരിപ്പിക്കും…. പൂർണരൂപം അല്ല…ഭാഗീകമായ തീരുമാനങ്ങൾ…അപ്പോഴും കാര്യങ്ങൾ കൃത്യമായും വ്യക്തമായും അറിയുന്ന ആറു പേരിവിടെ ഉണ്ടാവും… വല്യച്ഛൻ,വല്യമ്മ, പ്രഭയങ്കിൾ,വേദ്യ,നീ പിന്നെ ഞാൻ…. തീരുമാനങ്ങൾ പൊതുസഭയിൽ അറിഞ്ഞാൽ ബാക്കിയെല്ലാവരും കേട്ട മാത്രയിൽ തന്നെ സമ്മതം മൂളും….കാരണം എല്ലാവർക്കും മുന്നിൽ എന്റെയും നിന്റെയും പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ വിവാഹം കൊണ്ടുള്ള ലക്ഷ്യം….പൂവള്ളിയെ പഴയ പൂവള്ളിയാക്കി മാറ്റുക…. പക്ഷേ യഥാർഥ ലക്ഷ്യം മറ്റൊന്നാണ് ല്ലേ….അത് ഈ പറയുന്ന ആറുപേരുടെ മാത്രം മനസിൽ പൂഴ്ത്തി വയ്ക്കേണ്ട രഹസ്യ അജണ്ടയാണ്…

സഭകൂടി തീരുമാനം അറിയിച്ചാൽ എല്ലാവരും ഒരുപോലെ ഈ തീരുമാനത്തെ പിന്താങ്ങും… അങ്ങനെ എല്ലാവരുടേയും ആശിർവാദത്തിൽ ചെറിയൊരു ചടങ്ങോടെ നീ എന്റെ കഴുത്തിൽ താലി കെട്ടുന്നു… പരസ്പരം പുകമറ തീർത്ത കുറച്ചു നാളത്തെ ജീവിതം നയിക്കുന്നു….ഒരപകടത്തിലോ ദുരന്തത്തിലോ ഞാൻ മരണമടയുന്നു….അതിന്റെ ദുഃഖാചരണത്തിന് ശേഷം വളരെ വലിയ ആഘോഷത്തോടെ നീ വേദ്യയെ വിവാഹം ചെയ്യുന്നു….ഇതല്ലേ ആ പ്ലാനിന്റെ പൂർണരൂപം…

രാവണത് കേട്ട് അവളെ തന്നെ ഉറ്റുനോക്കി നിന്നു…

ഞാൻ പറഞ്ഞത് പോലെ തന്നെയാണ് ല്ലേ രാവൺ…. നിന്റെ മുഖം എനിക്കത് പറഞ്ഞു തരുന്നുണ്ട്….

എന്ത് പറഞ്ഞു തരുന്നൂന്ന്…നീ ഈ പറയുന്ന നീക്കങ്ങളൊന്നും എനിക്കറിയില്ല… പിന്നെ എന്തിന്റെ പേരിലായാലും ഞാൻ നിന്നെ വിവാഹം ചെയ്യാനും താൽപ്പര്യപ്പെടുന്നില്ല..,

നീ എന്നെ വെറുക്കും തോറും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും രാവൺ…വല്യച്ഛനും പ്രഭയങ്കിളും എന്റെ മരണം പ്രതീക്ഷിച്ചാണ് എന്നെ നിനക്കൊപ്പം ചേർത്ത് വയ്ക്കാൻ ശ്രമിക്കുന്നത്… പക്ഷേ നിന്റെ ആ ജാതകം ദോഷത്തെ ഞാനിപ്പോ ഒരുപാട് ഇഷ്ടപ്പെടുന്നു രാവൺ… അതില്ലായിരുന്നെങ്കിൽ തീരുമാനിച്ച മുഹൂർത്തത്തിൽ നീ വേദ്യയുടെ കഴുത്തിൽ താലി കെട്ടില്ലായിരുന്നോ…. ഇതാകുമ്പോ അവളതിന് മുതിരില്ല… എനിക്ക് വേണ്ടി ആ സ്ഥാനം ഒഴിഞ്ഞു കിടക്കേം ചെയ്യും…

ഹോ… എന്റെ ജാതകം ദോഷം തിരിച്ചറിഞ്ഞ് മരണത്തിന് കീഴടങ്ങേണ്ടി വന്നാൽ പോലും എനിക്ക് മുന്നിൽ തല നീട്ടി തരാൻ നീ തയ്യാറാണെന്ന് ബോധ്യപ്പെടുത്താനാവും ഇപ്പോഴുള്ള ഈ വരവ് ല്ലേ… അത്രയ്ക്ക് ദിവ്യ പ്രണയം ആയിരുന്നില്ലേ നിനക്ക് എന്നോട് ഉണ്ടായിരുന്നത്….

രാവൺ പുച്ഛത്തോടെ അത്രയും പറഞ്ഞ് അവളെ തന്നെ ഉറ്റുനോക്കി നിന്നു…

ആയിരുന്നത് എന്നല്ല രാവൺ…ഇപ്പോഴും ആ ദിവ്യ പ്രണയം തന്നെയാണ് എനിക്ക് നിന്നോടുള്ളത്.. പക്ഷേ അതൊന്നും നിന്റെ മുന്നിൽ തെളിയിക്കേണ്ട ആവശ്യം എനിക്കില്ല….

പിന്നെ എന്തിനാടീ നീയിപ്പോ ഇവിടേക്ക് അവതരിച്ചിരിക്കുന്നേ…നീ ഇത്രയും നാൾ ആർക്കൊപ്പം എങ്ങനെ ജീവിച്ചോ അതുപോലെ പോരായിരുന്നോ…???

ഹോ… അപ്പോ രാവണിനെതിരെ കള്ളസാക്ഷി പറഞ്ഞ് ചതിച്ചിട്ട് പോയ എനിക്ക് ഈ മനസിൽ ഇങ്ങനെയും വിശേഷണം നല്കിയിട്ടുണ്ടോ…അത് ഞാൻ അറിഞ്ഞിരുന്നില്ല… വെറുതെയല്ല അച്ചു കാറിൽ വെച്ച് അങ്ങനെ പറഞ്ഞത്…. ഇവിടേക്ക് വരും മുമ്പേ ചില കാര്യങ്ങൾ അഗ്നി വഴി അറിഞ്ഞിരുന്നു…. പക്ഷേ രാവൺ അങ്ങനെയൊക്കെ ചിന്തിയ്ക്കുംന്ന് വിശ്വാസം വന്നില്ല….

ത്രേയേടെ സ്വരത്തിൽ തെളിഞ്ഞു നിന്ന കടുപ്പം കേട്ട് രാവണവളുടെ വാക്കുകളെ പുച്ഛിച്ച് തള്ളി..

നീ എനിക്ക് മുന്നിൽ ഇങ്ങനെ തന്നെ പറയും എന്നെനിക്ക് അറിയാമായിരുന്നു ത്രേയ… കാരണം മാനംവിറ്റ് ജീവിക്കുന്നവൾക്ക് പോലും സമൂഹത്തിന് മുന്നിൽ നിരത്തി വയ്ക്കാനായി അവളുടേതായ കുറേ ന്യായങ്ങൾ ഉണ്ടാവും.. അതുപോലെ ഒന്ന് നീയും ഇപ്പോൾ പറഞ്ഞു അത്രതന്നെ… അത്തരത്തിൽ ജീവിച്ച ഒരുത്തിയെ ജീവിത സഖിയാക്കുന്നതിലും ഭേദം ഈ രാവണങ്ങ് മരിയ്ക്കുന്നതാ നല്ലത്…

മതി രാവൺ… ഞാൻ പണ്ട് ചെയ്തത് തെറ്റായിരുന്നു… പക്ഷേ അതിനെല്ലാം എന്റേതായ കാരണങ്ങളുണ്ടെനിക്ക്… അതിന്റെയെല്ലാം പേരിൽ ഒന്നും മനസിലാക്കാതെ നീ ഇപ്പോഴും എന്നെ അകറ്റി നിർത്തുകയാണ്… പക്ഷേ അതിന്റെ പേരിൽ എന്റെ മനസിൽ നിന്നോടുള്ള ഇഷ്ടത്തിന്റെ ഒരു ചെറു കണിക പോലും കുറഞ്ഞിട്ടില്ല… കാരണം നീ എന്താണെന്നും നിന്റെ മനസെന്താണെന്നും എന്നേക്കാൾ നന്നായി മനസിലാക്കിയ ഒരാൾ ഈ ഭൂമിയിൽ ഇല്ല രാവൺ… എല്ലാം തിരിച്ചറിഞ്ഞ് നീ എന്നെ സ്നേഹിച്ചു തുടങ്ങുമ്പോ നീ കാണിച്ചു കൊണ്ടിരിക്കുന്ന ഈ revenge ഞാനൊരിക്കലും നിന്നോട് കാട്ടില്ല…കുറ്റബോധത്താൽ നീറുന്ന നിന്റെ മനസിനെ ഞാനായി കുത്തി നോവിക്കാനും വരില്ല…

കുറ്റബോധം…അതും എനിക്ക്… നിന്നോട്… അതിന്റെ ആവശ്യമില്ല ത്രേയ… നീയാണ് തെറ്റുകളിലൂടെ സഞ്ചരിച്ചത്…. എന്റെ മനസിലെ ഇഷ്ടത്തെ നിഷ്കരുണം ചവിട്ടിയരച്ചു കളഞ്ഞിട്ടാണ് നീ പോയത്…ആ നിന്നോട് എനിക്ക് കുറ്റബോധം…ല്ലേ… ന്മ്മ… നന്നായിട്ടുണ്ട്….

രാവണിന്റെ മുഖത്ത് നിറഞ്ഞു നിന്ന ചിരി കണ്ടതും അവന് മുന്നിൽ എന്ത് പറയണം എന്നുകൂടി ബോധ്യമില്ലാതെ നിൽക്ക്വായിരുന്നു ത്രേയ… പിന്നെ രണ്ടും കല്പിച്ച് അവൾ മനസിൽ കുറച്ച് കടുത്ത നിലപാടുകൾ കണക്ക് കൂട്ടിവച്ചു…

നീ എത്ര ചിരിച്ചാലും നിന്റെ ഉള്ള് പുകയുന്നത് എനിക്ക് കാണാം രാവൺ… അതിനെ നിനക്ക് എന്നിൽ നിന്നും മറയ്ക്കാൻ കഴിയില്ല… അതുകൊണ്ട് ഒരു പ്രധാനപ്പെട്ട തീരുമാനം നിന്നെ അറിയിക്കാനാ ഞാനിവിടേക്ക് വന്നത്….

ത്രേയ പറഞ്ഞത് കേട്ട് രാവണവളിലേക്ക് ശ്രദ്ധ കൊടുത്തു….

നാളെ വല്യച്ഛൻ എന്റെ സമ്മതം ചോദിക്കാൻ വരുമെന്നാ പ്രഭയങ്കിളിനോട് പറഞ്ഞത്… ഞാനീ വിവാഹത്തിന് പൂർണ സമ്മതം അറിയിക്കാൻ പോക്വാ…നീയും ഇതിനെ എതിർക്കാൻ ശ്രമിക്കരുത്….ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ല എന്നുള്ളതാണ് സത്യം… പിന്നെ നീ പറഞ്ഞത് പോലെ നിനക്ക് വേദ്യയേയോ ആരെ വേണമെങ്കിലും താലികെട്ടാം… പക്ഷേ ഒരു condition…നിന്റെ താലിയുടെ ആദ്യ അവകാശി…അത് ഈ ത്രേയ മാത്രമായിരിക്കും… നിന്റെ താലിയുടെ അവകാശിയായി… നിന്റെ ഭാര്യയായി ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാനീ പൂവള്ളിയിൽ ജീവിക്കും…അതിന് ശേഷം മാത്രമേ മരണത്തിന് പോലും നമ്മളെ പിരിക്കാൻ കഴിയൂ രാവൺ….നിന്നെ ഞാനാ പഴയ രാവണാക്കി മാറ്റും…നോക്കിക്കോ….

ത്രേയ അത്രയും പറഞ്ഞ് തീരും വരെയും അതിനൊരു മറുപടി പോലും നല്കാതെ നിൽക്ക്വായിരുന്നു രാവൺ…അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്ന ഉറച്ച നിലപാട് അവനെ ശരിയ്ക്കും അമ്പരപ്പിച്ചിരുന്നു…അവളുടെ തീരുമാനം അവന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് അവളവനെ മറികടന്ന് നടന്നു…. പെട്ടന്നാണ് അവളുടെ കണ്ണുകൾ മുന്നിലെ ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളിലേക്ക് പോയത്…നടന്നു തുടങ്ങിയ അവൾ ആ കാഴ്ച കണ്ട് പതിയെ നടത്തം നിർത്തി ആ കുപ്പികളിലേക്ക് തന്നെ സൂക്ഷ്മമായി ഒന്ന് നോക്കി…അപ്പോഴും രാവൺ അവൾക് മുഖം നല്കാതെ തിരിഞ്ഞു നിൽക്ക്വായിരുന്നു…

ഈ നിരത്തി വച്ചിരിക്കുന്ന പതിവ് പാനീയങ്ങൾ രണ്ട് ദിവസം കൂടി കഴിയുമ്പോ ഇവിടെ നിന്നും ബൈ ബൈ പറയും കേട്ടോ രാവൺ… നീ ഒരുപാട് മാറിയിട്ടുണ്ടെന്ന് അഗ്നി പറഞ്ഞപ്പോ ഞാൻ ശരിയ്ക്കും വിശ്വസിച്ചിരുന്നില്ല… പക്ഷേ ഇപ്പോ എല്ലാം ബോധ്യമായി…ഈ മാറ്റത്തിന്റെ രഹസ്യം ഇപ്പൊഴാ മനസിലായത്…. അതുകൊണ്ട് ഇവിടെ ചെറിയൊരു ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്….

അവളുടെ സംസാരം കേട്ട് കലിയടക്കി നിന്ന രാവണ് അവസാനം പറഞ്ഞ വാക്കുകൾ നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു….അവനാ ദേഷ്യത്തെ പൂർണമായും ശരീരത്തിലേക്കാവാഹിച്ച് അവൾക് നേരെ തിരിഞ്ഞു….റൂം വിട്ട് പുറത്തേക്ക് പോകാൻ തുനിഞ്ഞ അവളുടെ മുടിക്കുത്തിൽ മുറുകെ പിടിച്ച് അവളെ അവന് അഭിമുഖമായി നിർത്തിയതും അവളുടെ മുഖത്ത് ഒരുതരം ഞെട്ടലും വെപ്രാളവും നിറഞ്ഞു….

രാവൺ…എന്തായിത് രാവൺ…വിട്… എനിക്ക് വേദനിക്കുന്നു…

അവളതും പറഞ്ഞ് മുടിക്കുത്തിൽ അമർന്നിരുന്ന അവന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് അതയച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു…. അവളുടെ പരിശ്രമത്തിന്റെ തോത് കൂടിയതും അവളുടെ ഒരു കൈയ്യിനെ കൂടി അവന്റെ കൈയ്യാൽ ബന്ധിച്ചു വച്ചു….രാവണിന്റെ കരുത്തിന് മുന്നിൽ അവൾ ശരിയ്ക്കും തളർന്നു പോവുകയായിരുന്നു…. എങ്കിലും അവന് മുന്നിൽ തോറ്റു കൊടുക്കാതെ അവളവന്റെ കൈയ്യിനെ തന്റെ കൈയ്യിൽ നിന്നും കുടഞ്ഞെറിയാൻ ശ്രമിച്ചു…..

രാവൺ…എന്റെ കൈയ്യീന്ന് വിട് രാവൺ…. ഇല്ലെങ്കിൽ ഞാൻ വിളിച്ചു കൂവും… മര്യാദയ്ക്ക് വിട് രാവൺ….

ത്രേയ പറഞ്ഞത് കേട്ട് മുഖത്തൊരു വിജയച്ചിരി നിറച്ചു കൊണ്ട് അവനവളുടെ കൈയ്യിനെ അവൾക് പിന്നിലൂടെ പിണച്ചു കെട്ടി ഇടുപ്പോട് ചേർത്ത് അവളെ അവനോട് അടുപ്പിച്ചു നിർത്തി….

രാവൺ…എന്നെ വിടാൻ…

ത്രേയേടെ പ്രതിരോധ സ്വരത്തിന് മുന്നിൽ പുഞ്ചിരിയോടെ നിന്ന രാവൺ വീണ്ടും അവളുടെ കൈയ്യിലെ പിടിമുറുക്കി അവളെ ഒന്നുകൂടി അവനോട് ചേർത്തു നിർത്തി…അവനവളിൽ പ്രയോഗിച്ച ബലത്തിൽ അവളുടെ ഒരു കൈപ്പദം അവന്റെ നെഞ്ചിലേക്ക് അമർന്നു….അതുവരെയും ധൈര്യത്തോടെ നിന്ന ത്രേയയിൽ ചെറിയൊരു പേടി ഉടലെടുത്ത് തുടങ്ങിയിരുന്നു…. അതിനനുസൃതമായി അവളുടെ ശ്വാസഗതി പോലും ഏറി വന്നു….

നീ വിളിച്ചു കൂവെടീ… എല്ലാവരും അറിയട്ടേ…എല്ലാവരും ഓടിവരട്ടേ ഇവിടേക്ക്…!!! പക്ഷേ ആ വരുന്നവരോടെല്ലാം ഉത്തരം പറയേണ്ടത് ഞാനല്ല…നീയാണ്…കാരണം അസമയത്ത് ഒരാണിന്റെ മുറിയിൽ…അതും അവൻ മദ്യ ലഹരിയിൽ ഇരിക്കുമ്പോ നീ കടന്നു വന്നതിന്റെ ഉദ്ദേശം…അത് നീ തന്നെയാണ് എല്ലാവരേയും അറിയിക്കേണ്ടത്…രാവൺ പണ്ടേ മോശപ്പെട്ട ക്യാരക്ടർ ഉള്ളവനായിരുന്നു…അതിന്റെ കൂടെ ഇങ്ങനെ ഒരെണ്ണം കൂടി വന്നാലും എനിക്ക് യാതൊരു problem ഉം ഇല്ല…. പക്ഷേ ത്രയമ്പക വേണുഗോപൻ അങ്ങനെ ആയിരുന്നില്ല…. അതുകൊണ്ട് നീ വിളിച്ചു കൂവിയാൽ തെറ്റുകാരി ആകാൻ പോകുന്നത് നീ മാത്രമായിരിക്കും….

രാവൺ പറഞ്ഞത് കേട്ട് സ്തബ്ധയായി നിൽക്കാനേ ത്രേയയ്ക്ക് കഴിഞ്ഞുള്ളു…അവളുടെ കൈയ്യിലും മുടിക്കുത്തിലും മുറുകിയിരുന്ന പിടി ചെറിയ തോതിൽ അവളിൽ വേദനയുളവാക്കുന്നുണ്ടായിരുന്നു….

പിന്നെ നീ ഇപ്പോ പറഞ്ഞ കാര്യം…അവന്മാരെ മൂന്ന് പേരെയും മുന്നിൽ കണ്ടോണ്ട് ഈ രാവണിന് മുന്നിൽ കളിയ്ക്കാൻ വരരുത് നീ…. വന്നാൽ തനി അസുരനാവും ഞാൻ…. ഇതെന്റെ റൂം ആണ്…എന്നു വച്ചാൽ എന്റെ private space… ഇവിടെ വച്ച് ഞാൻ drinks ഓ drugs ഓ കഴിയ്ക്കും…. അതിന് നിന്റെയെന്നല്ല ഒരുത്തീടെയും അനുവാദം എനിക്കാവശ്യമില്ല…. മനസിലായോടീ….

ഒരലർച്ചയോടെ അങ്ങനെ പറഞ്ഞ് മുടിക്കുത്തിലേയും കൈയ്യിലേയും പിടി ഒന്നുകൂടി മുറുക്കിയതും ത്രേയ ഒരു കുതറലോടെ ഒന്നുകൂടി അവനിലേക്ക് ചേർന്നു….അവന്റെ രൗദ്ര ഭാവം കണ്ട് ഉമനീരിറക്കി നിൽക്ക്വായിരുന്നു അവൾ….

ഒരു കാര്യം കൂടി…നാളെ വൈദിയങ്കിൾ വരും നിന്നെ കാണാൻ… നിനക്ക് ഈ വിവാഹത്തിന് താൽപര്യം ഇല്ല… ആരൊക്കെ നിർബന്ധിച്ചാലും അതായിരിക്കണം നിന്റെ മറുപടി….കേട്ടല്ലോ…

പറ്റില്ല രാവൺ… ഞാൻ പറയില്ല അങ്ങനെ…എന്നെ കൊന്നാലും പറയില്ല…

ത്രേയ കടുപ്പിച്ച് അത്രയും പറഞ്ഞതും രാവണിന്റെ ദേഷ്യം ഒന്നിരട്ടിച്ചു….അവനാ ദേഷ്യം അവളിൽ തീർക്കാൻ മുതിർന്നപ്പോഴേക്കും ഡോറിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം ഉയർന്നു കേട്ടു….

ആ ശബ്ദം കേട്ടതും രാവണിന്റേയും ത്രേയയുടേയും നോട്ടം ഒരുപോലെ ഡോറിന് നേർക്ക് പാഞ്ഞു…അപ്പോഴും ത്രേയയുടെ മുടിക്കുത്തിലും,കൈയ്യിലും മുറുകിയിരുന്ന പിടി രാവൺ അയച്ചിരുന്നില്ല…. ഡോറിൽ തുടർച്ചയായുള്ള മുട്ടൽ കേട്ടതും രാവണിന്റെ നോട്ടം ഡോറിൽ നിന്നും പതിയെ ത്രേയയിലേക്ക് തിരിഞ്ഞു…അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന ദേഷ്യത്തെ ഉള്ളിലടക്കി കൊണ്ട് അവനാ പിടി പതിയെ അയച്ചെടുത്ത് അവളെ അതിൽ നിന്നും മോചിപ്പിച്ചു…..അവനിൽ നിന്നും അടർന്നു മാറിയ ത്രേയയിൽ ചെറിയൊരു പേടിയും വിറയലും ഉണ്ടായിരുന്നു… ഒരുതരം കിതപ്പോടെ അവളവനിൽ നിന്നും അകന്നു മാറി നിന്നതും അവളെയൊന്ന് തുറിച്ചു നോക്കിയ ശേഷം ദേഷ്യം വിട്ടുമാറാത്ത മുഖത്തോടെ അവൻ ഡോറിനടുത്തേക്ക് നടന്നു…. ഡോറിന്റെ ലോക്കിൽ കൈവച്ച ശേഷം ഒരു തവണ കൂടി അവിളിലേക്ക് നോട്ടം പായിച്ചു കൊണ്ട് അവനത് ഓപ്പൺ ചെയ്തു….രാവണിന് മുന്നിൽ നിന്ന ആൾക്കാരെ കണ്ടതും അവരിലേക്കും തനിക്ക് പിന്നിൽ നിന്ന ത്രേയയിലേക്കും അവന്റെ നോട്ടം പാഞ്ഞു….

എന്താ മോനേ രാവൺ ഒരു കള്ള ലക്ഷണം… എന്താ റൂമില് പരിപാടി…???

രാവണെ തള്ളിമാറ്റിക്കൊണ്ട് അച്ചു റൂമിനുള്ളിലേക്ക് ഇടിച്ചു കയറി…. പിറകെ തന്നെ അഗ്നിയും ശന്തനുവും റൂമിനുള്ളിലേക്ക് തള്ളി കയറിയതും ഉള്ളിലെ ദേഷ്യം നിലത്തേക്ക് ആഞ്ഞ് ചവിട്ടി തീർത്ത് രാവൺ റൂമിലേക്ക് കയറി ഡോറടച്ചു…ഒരൂക്കോടെ ഉള്ളിലേക്ക് കയറിയ മൂവരും ത്രേയയെ രാവണിന്റെ റൂമിൽ കണ്ട ഷോക്കിൽ അവളെ തന്നെ നോക്കി കണ്ണും മിഴിച്ച് നിന്നു…. അപ്പോഴേക്കും രാവൺ അവർക്കടുത്തേക്ക് നടന്നടുത്തിരുന്നു…കാര്യമായ ടെൻഷനോ,പരിഭ്രമമോ അവന്റെ മുഖത്തുണ്ടായിരുന്നില്ല…തന്നെയും ത്രേയയേയും മാറിമിറി ഉറ്റുനോക്കി നിന്ന ത്രിമൂർത്തികളെ കണ്ടപ്പോ രാവണിന് ശരിയ്ക്കും ചിരിയാണ് വന്നത്….ത്രേയേടെ മുഖത്ത് വിടർന്ന ഭാവങ്ങളെ അവനാ ചിരിയോടെ നോക്കി കണ്ടു നിന്നു…അപ്പോഴും ഒന്നും മനസ്സിലാകാതെ കണ്ണും മിഴിച്ച് നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ….

ഡീ…ത്രേയേ നീ എന്താ ഇവിടെ…???

അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയ ആദ്യം നിന്നൊന്ന് പരുങ്ങി… ശന്തനൂന്റെയും അച്ചൂന്റെയും ഞെട്ടൽ അപ്പോഴും മിറിയിരുന്നില്ല…അഗ്നീടെ ചോദ്യം കേട്ട് ത്രേയേടെ കണ്ണുകൾ ആദ്യം പാഞ്ഞത് രാവണിന്റെ മുഖത്തേക്കായിരുന്നു… അവൾക് മുന്നിൽ ഒരു വിജയച്ചിരി നിറച്ച് ഇരുകൈയ്യും നെഞ്ചിന് മീതെ കെട്ടി നിന്ന രാവണിനെ കണ്ടപ്പോ അവൾടെ ദേഷ്യം ഒന്നിരട്ടിച്ചു…അവന് മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കില്ല എന്ന് മനസ്സിലുറപ്പിച്ച് ഞൊടിയിട നേരത്തിനുള്ളിൽ അവളും ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു….

ഡീ..പൊട്ടീ…നിന്നോടാ ചോദിച്ചേ…നീ എന്തിനാ രാവണിന്റെ റൂമിൽ വന്നതെന്ന്…

ത്രേയയെ ഒന്നുലച്ച് കൊണ്ട് അച്ചുവങ്ങനെ ചോദിച്ചതും അവൾടെ മുഖത്ത് നാണത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു…ത്രേയേടെ മുഖ ഭാവം കണ്ട് രാവണവളെ നെറ്റി ചുളിച്ചൊന്ന് നോക്കി… ഞൊടിയിടയിൽ അവളിലുണ്ടായ ഭാവവ്യത്യാസം അവന്റെ മുഖത്തെ ചിരിയെ പതിയെ മായ്ച്ച് തുടങ്ങിയിരുന്നു….ത്രേയേടെ മുഖത്തെ നാണവും ആ ചിരിയും കണ്ട് അഗ്നിയും ശന്തനുവും ഒരുപോലെ രാവണിനെ ചൂഴ്ന്നൊന്ന് നോക്കി….അച്ചു അപ്പോഴും ത്രേയേടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നാണത്തിൽ മുങ്ങി കുളിച്ച് നിൽക്ക്വായിരുന്നു….

രാവൺ…എന്താടാ ഉണ്ടായത്…ഇവളെങ്ങനെയാ ഇവിടെ…. അഗ്നി കാര്യം വിശദമായി അറിയാൻ വേണ്ടി രാവണിൽ തന്നെ അഭയം തേടി…

നീ അത് എന്നോടാണോ ചോദിയ്ക്കുന്നേ…നീ അവളോട് ചോദിയ്ക്കെടാ… രാവൺ കലിപ്പ് മോഡ് ഓൺ ചെയ്തതും അഗ്നി വീണ്ടും ത്രേയയിലേക്ക് തന്നെ ലുക്ക് വിട്ടു…

ഡീ പറയെടീ.. നീയെന്താ ഇവിടെ… അഗ്നിയും,അച്ചുവും, ശന്തനുവും കൂടി ത്രേയയ്ക്ക് ചുറ്റും കൂടിയതും ത്രേയയുടെ നോട്ടം രാവണിലേക്ക് മാത്രമായി ഒതുങ്ങി…

ഞാൻ.. ഞാൻ ഇവൻ വിളിച്ചിട്ടാ ഇവിടേക്ക് വന്നത്…

ത്രേയ ഒരു കുറുമ്പോടെ അങ്ങനെ പറഞ്ഞ് രാവണിന് നേരെ വിരൽ ചൂണ്ടിയതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി…ചുരുട്ടി പിടിച്ച മുഷ്ടിയിൽ തെളിഞ്ഞു നിന്ന ഞരമ്പുകൾ അവന്റെ ദേഷ്യത്തെ എടുത്ത് കാട്ടാൻ തുടങ്ങി…അത് കണ്ടിട്ടും ത്രേയയ്ക്ക് വലിയ കുലുക്കമൊന്നും വന്നില്ല…അവളൊരു കൂസലും കൂടാതെ അവന്റെ ദേഷ്യത്തെ ചിരിയോടെ നോക്കി കണ്ടു നിന്നു….

രാവണോ…രാവൺ എന്തിനാ നിന്നെ ഇവിടേക്ക് വിളിച്ചത്…???

ശന്തനു അടുത്ത ചോദ്യം ഉന്നയിച്ചതും ത്രേയേടെ മുഖത്തെ നാണത്തിന്റെ മാറ്റ് കൂടി…അവള് വിരൽ കടിച്ചു കൊണ്ട് നിലത്ത് കളം വരച്ച് നിൽക്കുന്നത് കണ്ട് രാവണവളെ കലിപ്പിച്ചൊന്ന് നോക്കി….

ഡീ..പുല്ലേ… ചുമ്മാ suspense ഇടാതെ കാര്യം പറയെടീ…

അച്ചു excitementന്റെയും curiosity യുടേയും കൊടുമുടി കയറി നിൽക്ക്വായിരുന്നു…

അത്.. ഞാൻ പറയണോ..അതോ രാവൺ പറയ്വോ…???

ത്രേയ അതും പറഞ്ഞ് രാവണിന് നേരെ നാണത്തോടെ നോട്ടമിട്ടതും എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി രാവണൊന്ന് തലയാട്ടി നിന്നു….

ഹോ..നിങ്ങള് ആരെങ്കിലും ഒന്ന് പറ… ശന്തനൂന്റെ ചോദ്യം കേട്ട് ത്രേയ ആദ്യമൊന്ന് പതറിയെങ്കിലും വീണ്ടും അവള് മുഖത്ത് നാണത്തിന്റെ ചിരി നിറച്ച്…

രാവണിന്…രാവണിന് എന്നെ തനിച്ചൊന്ന് കാണണംന്ന് പറഞ്ഞു… അതുകൊണ്ട് വന്നതാ…

ഹോ… അപ്പോ അതുവരെയായി കാര്യങ്ങൾ… നമ്മക്ക് മുന്നില് ഇവളോട് ദേഷ്യം…ഇവൾടെ പേര് കേട്ടാൽ കലിപ്പ്… മലപ്പുറം കത്തി,മിഷൈൻ ഗണ്ണ്,അമ്പും വില്ലും… എന്നിട്ട് നമ്മളില്ലാത്തപ്പോ തനിച്ച് കാണൽ…സംസാരം…ഇനി പണ്ടത്തെ പോലെ…….

അച്ചു അതും പറഞ്ഞ് രാവണിന്റെ വയറ്റിലേക്ക് ഒരു കുത്ത് കൊടുത്തൊന്ന് ചിരിച്ചു… അപ്പോഴും അതിനൊന്നും പ്രതികരിക്കാതെ ഇരുകൈയ്യും നെഞ്ചിന് മീതെ പിണച്ചു കെട്ടി നിൽക്ക്വായിരുന്നു രാവൺ….അച്ചൂന്റെ ആ ചോദ്യം കേട്ട് ശന്തനുവും ആക്കിയ മട്ടിൽ രാവണെ നോക്കിയൊന്ന് ചിരിച്ചു…. പക്ഷേ അഗ്നി മാത്രം അതിലൊന്നും വിശ്വാസിക്കാതെ ത്രേയയെ തന്നെ നോക്കി നിൽക്ക്വായിരുന്നു….

എന്തായാലും നിങ്ങള് വന്ന സ്ഥിതിക്ക് എല്ലാവരും സംസാരിച്ചിരിക്ക്…ഞാനെന്റെ റൂമിലേക്ക് പോക്വാ…

ത്രേയ അതും പറഞ്ഞ് മൂവരേയും മറികടന്ന് നടന്നു…

ത്രേയ നീയൊന്ന് നിന്നേ…

അഗ്നീടെ കടുത്ത സ്വരം അവിടെ മുഴങ്ങി കേട്ടതും ത്രേയ പതിയെ അവിടെയൊന്ന് slow ചെയ്തു…അവന് നേരെ നോട്ടം കൊടുക്കാതെ അതേപടി നിന്ന ത്രേയയ്ക്ക് അരികിലേക്ക് അഗ്നി നടന്നു ചെന്നു…

എന്താ നിന്റെ കവിളിലൊരു പാട്… ഇതെന്ത് ചെയ്തതാ…???

അഗ്നീടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണംന്നറിയാതെ ത്രേയ ഒന്ന് പതറി…

അത് ഞാനവളെയൊന്ന് സ്നേഹിച്ചതാ അഗ്നീ… വർഷങ്ങൾ ഒരുപാടായില്ലേ ഈ രാവണിന്റെ സ്നേഹം അവളനുഭവിച്ചിട്ട്… അതിന് വേണ്ടി വിളിച്ചു വരുത്തിയതാ ഞാനവളെ… പക്ഷേ എന്റെ സ്നേഹപ്രകടനം പൂർണമാക്കാൻ കഴിഞ്ഞില്ല…. അപ്പൊഴേക്കും നിങ്ങള് വന്നു….അല്ലേടീ…

ത്രേയയുടെ മുഖത്തിന് നേരെ വന്ന് നിന്ന് രാവണങ്ങനെ പറഞ്ഞതും നിറകണ്ണുകളോടെ ത്രേയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച് റൂം വിട്ട് പുറത്തേക്ക് നടന്നു….ത്രേയയുടെ ആ പോക്ക് കണ്ടപ്പോഴേ അവിടെ നടന്ന സംഭവങ്ങളുടെ പൂർണ രൂപം അഗ്നിയ്ക്ക് വ്യക്തവുമായിരുന്നു… പക്ഷേ ആരുടേയും സംസാരം മനസ്സിലാവാതെ വായും പൊളിച്ചു നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും….ത്രേയ ഡോറ് തുറന്ന് പുറത്തേക്ക് പോയതും അഗ്നീടെ നോട്ടം അവളിൽ നിന്നും രാവണിലേക്ക് തിരിഞ്ഞു…അപ്പൊഴേക്കും അഗ്നിയ്ക്ക് മുഖം കൊടുക്കാതെ രാവൺ തിരിഞ്ഞു നടക്കാൻ ഭാവിച്ചിരുന്നു….

രാവൺ… ഒന്നു നിന്നേ നീ… അഗ്നി പറഞ്ഞത് കേട്ട് രാവൺ നടത്തം നിർത്തി അഗ്നിയ്ക്ക് നേരെ തിരിഞ്ഞു…

എന്താ അഗ്നീ…

എന്താടാ ഇവിടെ ഉണ്ടായത്…??? നിന്റെ പഴയ പ്രണയത്തിന്റെ ബാക്കി തുടങ്ങാനാണോ…അതോ നിന്റെ പകയുടെ ബാക്കി തീർക്കാനാണോ അവളെ ഇവിടേക്ക് വിളിച്ചു വരുത്തിയത്…

അഗ്നിയുടെ കടുത്ത സ്വരം കേട്ട് രാവൺ അവന് നേരെ ഒന്ന് പുഞ്ചിരിച്ച് നിന്നു..

രാവൺ… ഞാൻ നിന്നോടാ ചോദിച്ചത്… എനിക്ക് കൃത്യമായ മറുപടി തരണം… നിന്റെ മുഖത്തെ ഈ ചിരി എന്നെ കളിയാക്കും പോലെയാ എനിക്ക് തോന്നുന്നേ….

നിന്നെ കളിയാക്കുകയാണെന്ന് തന്നെ വിചാരിച്ചോ അഗ്നീ… പിന്നെ നീ ഇപ്പോ ചോദിച്ച ഈ ചോദ്യത്തിന്റെ മറുപടി…അത് നിനക്ക് നിന്റെ മനസിൽ തോന്നിയ രീതിയിൽ വ്യാഖ്യാനിക്കാം…കാരണം എന്റെ മനസിൽ എപ്പോ എന്താണോ തോന്നുന്നത് അതുപോലെയാകും ഞാനവളോട് പെരുമാറുന്നത്…. ചിലപ്പോൾ പഴയ പ്രണയം തോന്നാം…മറ്റു ചിലപ്പോൾ പക തോന്നാം… അതിനനുസരിച്ചാവും ഞാൻ അവളോട് ഇടപഴകുന്നത്… അതുകൊണ്ട് അതിന് കൃത്യമായ ഒരു definition തരാൻ എനിക്ക് കഴിയില്ല….

രാവണിന്റെ ആ പറച്ചില് കേട്ട് അഗ്നിയും,അച്ചുവും ശന്തനുവും ഒരുപോലെ അവനെ തന്നെ ഉറ്റുനോക്കി നിന്നു…

രാവൺ..തെറ്റുദ്ധാരണ കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് നിങ്ങൾക്കിടയിൽ ഉണ്ടായത്…അതിന്റെ പേരിൽ നീ ഇനിയും അവളോട് പക വച്ച് പുലർത്തരുത്… പ്ലീസ്… അഗ്നി വളരെ ദയനീയ സ്വരത്തിൽ അങ്ങനെ പറഞ്ഞതിനെ രാവൺ പുച്ഛത്തോടെ ചിരിച്ചു തള്ളി നിന്നു…

അതേ രാവൺ…അവൾ ചെയ്തത് തെറ്റുകളാവാം… പക്ഷേ അവളിപ്പോ അതൊക്കെ ഓർത്ത് ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്… അതുകൊണ്ട് നിനക്കതെല്ലാം മറക്കാൻ ശ്രമിച്ചൂടെ….

ശന്തനു കൂടി തന്റെ അഭിപ്രായം അറിയിച്ചുവെങ്കിലും രാവൺ അതിനും ഒരു വാക്ക് പോലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല….

രാവൺ..ഇവര് രണ്ടാളും പറഞ്ഞതിലും കാര്യമുണ്ട്..അവളെ നീ ഇനിയും വെറുക്കരുത് രാവൺ…എല്ലാം ഉള്ളിലൊതുക്കി നമുക്കെല്ലാം മുന്നിൽ സന്തോഷം അഭിനയിക്ക്വാ അവള്.. അത് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസിലാകും….

അച്ചു കൂടി രാവണിനെ ഉപദേശിക്കാൻ ശ്രമിച്ചതും രാവണിന്റെ ദേഷ്യം ഒന്നിരട്ടിച്ചു…

അപ്പോ എല്ലാർക്കും മുന്നിൽ അപമാനിതനായ ഞാനാണ് എല്ലാറ്റിനും ഉത്തരവാദി ല്ലേ…മൂന്നാളും ചേർന്ന് അവളെ വിശുദ്ധ ആക്കാനുള്ള നീക്കമാണ്.. ല്ലേ… എന്തായാലും പഴങ്കഥകള് മറന്നു തുടങ്ങാൻ ഉപദേശിച്ചവരല്ലേ നിങ്ങള്…ആ നിങ്ങള് തന്നെ എന്റെ കുറച്ചു ചോദ്യങ്ങൾക്ക് കൂടി ഉത്തരം തന്നിട്ട് പൊയ്ക്കോ….

രാവണിന്റെ ആ ചോദ്യം കേട്ട് മൂവരും ഒരുപോലെ രാവണിന്റെ വാക്കുകൾക്ക് കാതോർത്തു…

വർഷങ്ങൾക്കു മുമ്പ് പൂവള്ളിയിൽ നടന്ന ദുരന്തത്തിന് ഉത്തരവാദി ഞാനല്ല എന്നവൾക്ക് വ്യക്തമായി അറിയാമായിരുന്നു… എങ്കിലും എല്ലാവർക്കും മുന്നിൽ അവളെന്നെ തെറ്റുകാരനായി മുദ്രകുത്തി….കാലമിത്ര കഴിഞ്ഞിട്ടും എന്നെ പിന്തുടരുന്ന കൊലയാളി എന്ന വിളിപ്പേര്…അതെന്നിൽ നിന്നും അടർത്തി മാറ്റാൻ കഴിയുമോ അവൾക്… ജയിലഴിയ്ക്കുള്ളിൽ ഞാൻ കഴിച്ചുകൂട്ടിയ ആ കറുത്ത ദിനങ്ങൾ… എല്ലാവരുടേയും പരിഹാസം നിറഞ്ഞ നോട്ടം… എല്ലാം കഴിഞ്ഞ് ഈ റൂമിൽ മാത്രമായി ഒതുങ്ങി കൂടിയ ദിനങ്ങൾ…എന്നിൽ നിറഞ്ഞു നിന്ന frustration… drugs ന് അടിമപ്പെട്ടു പോയ എന്റെ ജീവിതം…..ഇതെല്ലാം ഒറ്റയടിക്ക് എന്നിൽ നിന്നും മായ്ച്ചു കളയാനോ ഇല്ലാതാക്കാനോ കഴിയ്വോ….

ജീവന് തുല്യം ഞാൻ സ്നേഹിച്ചതാ അവളെ…. മറ്റൊരാള് അവൾടെ പേരുച്ഛരിക്കുന്നത് പോലും ദേഷ്യമിയിരുന്നു എനിക്ക്….ആ എന്നെയാ അവള് ചതിച്ചത്….നീയും കണ്ടതല്ലേ അഗ്നീ ആ ഫോട്ടോസ്….

രാവൺ..അത്…അത് ഞാൻ അവളോട് ചോദിയ്ക്കാം…..

വേണ്ട അഗ്നീ…അതിന്റെയൊന്നും പിറകേ പോകാൻ എനിക്ക് താൽപ്പര്യമില്ല….ഈ പൂവള്ളിയിൽ ഞാനിപ്പോ മനസറിഞ്ഞ് സംസാരിക്കുന്നതും,ഇടപെടുന്നതും നിങ്ങളോട് മാത്രമാ….. അവൾടെ പേരും പറഞ്ഞ് നമ്മുടെ ഇടയിലുള്ള ഈ friendship നിങ്ങൾ ഇല്ലാതാക്കരുത്….

രാവണിന്റെ പറച്ചില് കേട്ട് അഗ്നിയുടെ മുഖത്ത് ചെറിയൊരു നിരാശ പടർന്നു…ആ മുഖഭാവം കണ്ടതും എല്ലാവരുടേയും മൂഡൊന്ന് ചേഞ്ചാക്കാനായി അച്ചു രണ്ടും കല്പിച്ച് ചളിയടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി….

ദേ…ത്രേയേടെ sub നമ്മളിവിടെ close ചെയ്യുന്നു… അതിന്റെ വിശദമായ ചർച്ച പിന്നീടൊരിക്കലാവാം… വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ നമ്മൾക്കിടയിൽ വേറെ എന്തൊക്കെയുണ്ട് സംസാരിക്കാൻ…ദേ എല്ലാവരും ഒന്ന് ചിരിച്ചേ…ഒന്ന് ചിരിച്ചേ… അച്ചു അതും പറഞ്ഞ് ഓടിനടന്ന് എല്ലാവരേയും ഇക്കിളിയിടാൻ തുടങ്ങി…അച്ചൂന്റെ ആ പ്രയോഗം കാരണം കലിപ്പില് നിന്ന രാവണും സങ്കടത്തോടെ നിന്ന അഗ്നിയും വായും പൊളിച്ച് നിന്ന ശന്തനുവുമെല്ലാം നിന്ന നിൽപ്പിലൊന്ന് പുളഞ്ഞു…. എന്നിട്ടും അച്ചു പണി നിർത്തിയില്ല…. വീണ്ടും വീണ്ടും അവനത് ആവർത്തിച്ചു….മൂവരും എതിർപ്പ് പ്രകടിപ്പിച്ച് അച്ചൂനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ചു അങ്ങനെയിങ്ങനെ ഒന്നും അതിൽ നിന്നും പിന്മാറിയില്ല… പെട്ടന്നാണ് അച്ചൂന്റെ കണ്ണുകൾ യാദൃശ്ചികമായി ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളിലേക്ക് പാഞ്ഞത്…. ആ ഒരൊറ്റ രംഗം കണ്ട മാത്രയിൽ തന്നെ അച്ചു അവന്റെ എല്ലാ പരിശ്രമങ്ങളും ഉപേക്ഷിച്ച് കണ്ണും മിഴിച്ച് ടേബിളിലേക്ക് തന്നെ ലുക്ക് വിട്ടു നിന്നു….ഞൊടിയിടയിൽ ആ കണ്ണുകൾ സന്തോഷത്തോടെ വിടരുന്നത് കണ്ട് ബാക്കിയുള്ള മൂവരുടേയും നോട്ടം അച്ചുവിലേക്കും…അവന്റെ കണ്ണുകളേയും നോട്ടത്തെയും പിന്തുടർന്ന് ടേബിളിലേക്കും നീണ്ടു….

ബാക്കിയുള്ള നോട്ടങ്ങൾ ടേബിളിൽ വന്ന് ചേരും മുമ്പേ അച്ചു തിടുക്കപ്പെട്ട് ടേബിളനരികിൽ എത്തിയിരുന്നു…..

oh….blackyyyy….my bicardi……ഹോ…ഉമ്മ….

ടേബിളിലിരുന്ന ഒരു ബോട്ടിൽ കൈയ്യിലെടുത്ത് മുത്തിക്കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നി നടുവിന് കൈയ്യും താങ്ങി നിന്ന് അച്ചൂനെ ഇരുത്തിയൊന്ന് നോക്കി….. ശന്തനു അപ്പോഴേക്കും ഒരു കള്ളച്ചിരിയോടെ അച്ചൂനോട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുത്തിരുന്നു….

ഹോ…രാവൺ… എന്റെ പൊന്നുമോനേ…നീ എന്താടാ ഇക്കാര്യം നേരത്തെ ഒന്നറിയിക്കാതിരുന്നത്… വെറുതെ എന്തൊക്കെയോ പറഞ്ഞിരുന്ന് time waste ആക്കി…..

അച്ചൂ…. അഗ്നീടെ ആ വിളികേട്ട് അച്ചു അഗ്നിയെ നോക്കി ആംഗ്യം കാണിക്കാൻ തുടങ്ങി….അത് കണ്ട് രാവണിന്റെ ചുണ്ടിൽ ഒരു ചിരി പൊട്ടിയെങ്കിലും അവനത് അവർക്ക് മുന്നിൽ മറച്ചു പിടിച്ച് നിന്നു…

അഗ്നീ..എല്ലാ കാര്യത്തിലും നമ്മള് അച്ചൂനെ ഇങ്ങനെ വിരട്ടുന്നത് മോശമല്ലേടാ….പാവം…അവന് വിഷമമായാലോ… കുപ്പി കണ്ടപാടെ ശന്തനു ഗ്രൂപ്പ് മാറി അച്ചൂലേക്ക് ചേർന്ന് നിന്ന് അച്ചൂനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

ദേ…ദേ…keep social distance ഏ… അങ്ങോട്ട് മാറി നിന്നേ…എന്റെ കൈയ്യിലിരിക്കുന്ന ഈ മുത്തിനെ കണ്ടിട്ടാ നിന്റെയീ support എന്നെനിക്ക് വ്യക്തമായി അറിയാം…. അതുകൊണ്ട് എന്റെ blacky യെ തീർക്കാൻ ഒരു തെണ്ടിയുടേയും ആവശ്യമില്ല എനിക്ക്…ഇതിന് ഞാൻ ഒറ്റയ്ക്ക് മതി… പിന്നെ എന്റെ രാവണും…ല്ലേ മോനേ…

ന്മ്മ…ന്മ്മ… അച്ചൂന്റെ ആ പതപ്പിക്കല് കേട്ട് രാവൺ ഇരുത്തി മൂളി തലയാട്ടി നിന്നു…ഇരു ചേരിയിൽ നിന്നും കൂട്ടംതെറ്റിപ്പോയ ശന്തനു അഗ്നിയേയും അച്ചൂനേം മാറിമാറി നോക്കി മുഖം വീർപ്പിക്കാൻ തുടങ്ങി…

പിന്നെ…നിന്റെയൊരു മാട്ട RUM ആർക്ക് വേണമിത്….!!! നീ തന്നെ കുടിച്ചോടാ….ചങ്കും കരളും വാടുന്ന സാധനം…പ്ഫൂ….

ശന്തനു അച്ചൂനെ അടപടലേ പുച്ഛിച്ച് മുഖം തിരിച്ചു നിന്നു….

മോനേ ചന്തനൂ… കിട്ടാത്ത മുന്തിരി പുളിക്കും… പിന്നെ നീ ഇപ്പോ ഉപയോഗിച്ച ആ പദം… അതെനിക്ക് തീരെ പിടിച്ചിട്ടില്ല കേട്ടോ…മാട്ട റം പോലും…എടാ..ഈ Rum എന്നു പറയുന്നത് ഒരു വികാരമാ…വികാരം….ഇതിനെയാ നീ പുച്ഛിച്ച് തള്ളിയേ… മഹാത്മാ ഗാന്ധി പോലും മരണമടയുന്നതിന് മുമ്പ് പറഞ്ഞ ഏക കാര്യം ഹേ റം എന്നാ…അറിയ്വോ നിനക്ക്…അത്രയും വിലയുള്ള എന്റെ ചക്കരക്കുട്ടനെയാ നീ…..

excuse me…ആ അവസാനത്തെ ഡയലോഗ് ഒന്നുകൂടി ഒന്ന് റിപ്പീറ്റ് അടിച്ചേ…ആ മഹാത്മാഗാന്ധീടെ വാക്കുകൾ…

അഗ്നി അതും പറഞ്ഞ് അച്ചൂനെയൊന്ന് നോക്കി…

അല്ല അഗ്നീ… നമ്മുടെ മഹാത്മാഗാന്ധി വെടിയേറ്റ് മരിയ്ക്കും മുന്നേ ഹേയ് റം എന്ന് പറഞ്ഞിട്ടല്ലേ മരിച്ചത്…

അതുകേട്ട് കുപ്പി നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്ന അച്ചൂനെ അഗ്നി അടിമുടി ഒന്ന് നോക്കി ദേഷ്യത്തിൽ നാവ് കടിച്ചു കൊണ്ട് ചുറ്റും ആയുധങ്ങൾക്ക് പരതാൻ തുടങ്ങി….

വേണ്ട അഗ്നീ..അടിയ്ക്കാനുള്ള ടൂൾസിനാണേ വേണ്ട…ഞാനിനി ഒന്നും മിണ്ടാൻ വരുന്നില്ല… അച്ചു അഗ്നിയുടെ അടിയിൽ നിന്നും രക്ഷപെടാൻ രാവണിന്റെ അരികിലേക്ക് അഭയം പ്രാപിച്ചു നിന്നു…രാവണത് കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു…. അഗ്നി തപ്പിയെടുത്ത് കൊണ്ട് വന്ന ബെൽറ്റ് കണ്ടതും രാവൺ ചിരിയോടെ അഗ്നിയെ തടഞ്ഞു വച്ചു…

ഏയ്…വേണ്ട അഗ്നീ…അവനറിയാതെ…

നീ മാറ് രാവൺ..ഈ പന്നിയെ ഞാനിന്ന്…അവൻ പറഞ്ഞത് കേട്ടില്ലേ… ഗാന്ധിജി റം എന്ന് പറഞ്ഞിട്ടാ മരിച്ചതെന്ന്…ഹേ റാം…എന്ന് പറഞ്ഞതിനെയാ ഇവൻ…

അഗ്നീടെ പറച്ചില് കേട്ട് ശന്തനുവും പൊട്ടിച്ചിരിക്കാൻ തുടങ്ങി….

ചെറിയൊരു spelling mistake…അത്രയല്ലേയുള്ളൂ… രാവണിനെ മറഞ്ഞു നിന്നുകൊണ്ട് അച്ചു വീണ്ടും അടുത്ത ഏറെറിഞ്ഞു…അത് കേട്ടതും അഗ്നീടെ കലിപ്പ് ഇരിട്ടിയാവാൻ തുടങ്ങി…

ഡാ…ഡാ നീയിങ്ങ് വന്നേ… രാവണിന് ചുറ്റും വട്ടംകളിച്ചു നിന്ന അച്ചൂനെ അഗ്നി കൈയ്യെത്തി പിടിക്കാൻ തുടങ്ങി… അഗ്നിയുടെ മുന്നിൽ ചിരിയോടെ നിന്ന് രാവൺ അച്ചൂന് സംരക്ഷണം നല്കാൻ ശ്രമിച്ചു… പിന്നെ രാവണാണ് അച്ചൂന്റെയും അഗ്നീടെയും വഴക്ക് ഒത്തു തീർപ്പാക്കിയത് എന്നുവേണം പറയാൻ…

ഈ ഊളകള് പറയുന്നതൊന്നും കേട്ട് എന്റെ കുഞ്ഞ് വിഷമിക്കണ്ടാട്ടോ… നിനക്ക് ഞാനുണ്ട്…നിന്റെ അച്ചൂട്ടനുണ്ട് മോനേ…

അച്ചു അതും പറഞ്ഞ് വികാരഭരിതനായി കുപ്പി വീണ്ടും വീണ്ടും മുത്തി നിന്നു…

അച്ചൂ.. നിന്റെ ഉദ്ദേശമെന്താ…!!! അഗ്നി രണ്ടും കല്പിച്ച് അച്ചൂനടുത്തേക്ക് നടന്നു ചെന്നതും രാവൺ ഒരു ചിരിയോടെ അഗ്നിയെ അവിടെ തടഞ്ഞു വച്ചു…

കുറേ ആയില്ലേ അഗ്നീ നമ്മളൊന്ന് കൂടീട്ട്… നിന്റെ ഈ കലിപ്പ് ഒന്ന് മതിയാക്ക്…. എന്നിട്ട് എല്ലാം മറന്ന് പഴയതുപോലെ ഈ രാത്രി നമുക്കൊന്നാഘോഷിക്കാം….. എന്താ….

രാവണിന്റെ ആ പറച്ചില് കേട്ടപ്പോ അഗ്നിയുടെ മുഖത്തെ ദേഷ്യത്തിന് ചെറിയൊരു അയവ് വന്നു…അഗ്നിയുടെ expression നെ ആകാംക്ഷയോടെ നോക്കി നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും…..അഗ്നീടെ മുഖത്തെ ദേഷ്യം അയഞ്ഞ് അതൊരു പുഞ്ചിരിയായി മാറിയതും നെഞ്ചോടടക്കി പിടിച്ച കുപ്പിയുമായി അച്ചു നിന്ന് തുള്ളി ചാടാൻ തുടങ്ങി…. ശന്തനൂന്റെ മുഖവും പാൽപ്പായസം കുടിച്ച സന്തോഷത്തിൽ വിടർന്നു തുടങ്ങിയിരുന്നു….

പിന്നെ അധികം വച്ചു താമസിപ്പിക്കാതെ തന്നെ ടേബിളിന് ചുറ്റും ചെയറുകൾ നിരന്നു…ഓരോരുത്തരും അവരവരുടെ ഇരുപ്പിടങ്ങൾ തിരഞ്ഞെടുത്തതും അച്ചു തന്നെ ഒരു professional touch ഓടെ കുപ്പി തുറന്ന് മദ്യം ഗ്ലാസിലേക്ക് പകർന്നു വച്ചു…. എല്ലാവരുടേയും മുഖത്ത് ചിരി നിറഞ്ഞപ്പോഴും രാവൺ മാത്രം എന്തൊക്കെയോ ചിന്തകളിൽ മുഴുകി ഇരിക്ക്യായായിരുന്നു….

അച്ചു എല്ലാവർക്കും നീട്ടി വെച്ചു കൊടുത്ത ഗ്ലാസ് മൂന്ന് പേരും കൈനീട്ടി വാങ്ങിച്ചു…

ചിയേർസ്…. ഒരേ ശബ്ദത്തിൽ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞ് ഗ്ലാസുകൾ തമ്മിൽ കൂട്ടി മുട്ടിച്ച ശേഷം നാലുപേരും ഗ്ലാസുകൾ ചുണ്ടോട് ചേർത്ത് മദ്യം സിപ്പ് ചെയ്തെടുത്തു…രാവണിന്റെയുള്ളിൽ ത്രേയ പറഞ്ഞിട്ടു പോയ വാക്കുകൾ അപ്പോഴും നുരഞ്ഞു പൊന്തുകയായിരുന്നു….അവനതെല്ലാം ഒരിക്കൽ കൂടി ഓർത്തെടുത്ത് ഗ്ലാസിലുണ്ടായിരുന്ന മദ്യം ഒരൂക്കോടെ ഉള്ളിലാക്കി ചുണ്ട് കൈപ്പദംകൊണ്ട് തുടച്ചെടുത്തു…. രാവണിന്റെ ആ മാറ്റം കണ്ട് അമ്പരപ്പോടെ ഇരിക്ക്യായിരുന്നു അഗ്നി… ബാക്കി രണ്ടു പേരും അതൊന്നും ശ്രദ്ധിക്കാനേ പോയില്ല…. അങ്ങനെ ഒരു റൗണ്ട് കൂടി കഴിഞ്ഞ് ഗ്ലാസ് ടേബിളിലേക്ക് വച്ച് രാവൺ ചെയറിൽ നിന്നും പതിയെ എഴുന്നേറ്റു….

അപ്പൊഴേക്കും അച്ചുവും ശന്തനുവും കൂടി bicardi യുടെ ആഴങ്ങളിലേക്ക് മുങ്ങി തപ്പുന്ന തിരക്കിലായിരുന്നു….

രാവൺ… എവിടേക്കാ നീ…. അഗ്നീടെ ചോദ്യം കേട്ട് രാവൺ അവന് നേരെ തിരിഞ്ഞു….

ഒരത്യാവശ്യ കാര്യമുണ്ട് അഗ്നീ…. ഞാനിപ്പോ വരാം….നിങ്ങള് continue ചെയ്യ്…

രാവണിന്റെ ആ വാക്കുകൾ കേട്ടപ്പോ അഗ്നിയിൽ പല സംശയങ്ങളും ഉടലെടുത്തു….

നീ എവിടേക്കാ…ത്രേയയെ കാണാനാ… അതാണെങ്കിൽ വേണ്ട….ഇനീം അവളെ ഉപദ്രവിക്കണ്ട…ഒന്നാമതേ നീ കഴിച്ചിട്ടുണ്ട്…

എന്റെ അഗ്നീ…നീ ഇപ്പോഴും അവൾടെ ബോഡിഗാർഡാ… പണ്ടത്തെ പോലെ തന്നെ… ഞാനും അതുപോലെ തന്നെയാ..ഒരുമാറ്റവും എനിക്കും വന്നിട്ടില്ല..പഴയ ആ സ്വഭാവം തന്നെയാ…നീ അവളെ ശല്യം ചെയ്യരുത് എന്ന് പറയുമ്പോ എനിക്ക് ഒരു തരം വാശിയാ… അതിനിന്നും ഒരു മാറ്റവും വന്നിട്ടില്ല…. അതുകൊണ്ട് നീ ഇവിടെ wait ചെയ്യ്…10 മിനിട്ടിനകം ഞാനിവിടെ എത്തും… എനിക്ക് പിറകെ സ്പൈ വർക്കുമായി ഇറങ്ങാൻ നിൽക്കണ്ട….

രാവൺ….

ശ്ശ്ശ്ശ്ശ്ശ്….. നല്ല കുട്ടിയായിട്ട് ഇവിടെ ഇരിയ്ക്കാൻ നോക്ക് അഗ്നീ… ഞാനിപ്പോ വരാം….

രാവണതും പറഞ്ഞ് റൂമിന് പുറത്തേക്ക് നടക്കുമ്പോൾ എല്ലാമോർത്ത് ടെൻഷനിൽ ഇരിക്ക്യായിരുന്നു അഗ്നി….. അച്ചുവിന്റേയും ശന്തനുവിന്റേയും അവസ്ഥ അപ്പൊഴേക്കും കൈവിട്ടു തുടങ്ങിയിരുന്നു….പരസ്പരം മദ്യം പകർന്നു കൊടുത്ത് കളിയ്ക്ക്യായിരുന്നു ഇരുവരും…..

റൂമിൽ നിന്നും പുറത്തേക്ക് നടന്ന രാവൺ നേരെ പോയത് ത്രേയയുടെ റൂമിലേക്കായിരുന്നു….റൂമിന്റെ മുന്നിലെത്തിയ രാവൺ ഹാന്റിൽ ലോക്ക് just ഒന്ന് തിരിച്ചു നോക്കി…അത് അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു…. പിന്നെ വേറെ വഴിയില്ലാതെ രാവൺ ഡോറിൽ ആഞ്ഞടിയ്ക്കാൻ തുടങ്ങി…. രണ്ടു മൂന്ന് തവണ തട്ടിയതിന് ശേഷം വീണ്ടും ഡോറിൽ മുട്ടാനായി കൈ ഉയർത്തിയതും രാവണിന് മുന്നിൽ ഡോറ് തുറക്കപ്പെട്ടു….

തനിക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന രാവണിനെ കണ്ടതും ത്രേയ അവനെ ആകെത്തുക ഒന്ന് നോക്കി….

hi dear… രാവണിന്റെ സംസാരവും അതിൽ നിന്നും ഉതിർന്ന മദ്യത്തിന്റെ ഗന്ധവും കേട്ട് ത്രേയ പുരികം ചുളിച്ചു കൊണ്ട് രാവണിനെ ഒന്ന് നോക്കി…

രാവണെന്തിനാ ഇപ്പോ വന്നത്…

നിന്നെ കാണാൻ…. കുറച്ച് സംസാരിക്കാനുണ്ട്…

സമയം ഒരുപാടായി…രാവൺ പോകാൻ നോക്ക്… എനിക്ക് ഒന്നും സംസാരിക്കാനില്ല….

നിനക്കല്ലെടീ…എനിക്കാ സംസാരിക്കാനുള്ളത്…

രാവണതും പറഞ്ഞ് ത്രേയയുടെ കൈയ്യിൽ മുറുകെ പിടിച്ചുവലിച്ച് അവളുമായി അകത്തേക്ക് കയറി ഡോറിന് കുറ്റിയിട്ടു…. രാവണിന്റെ ആ നീക്കം കണ്ട് അവനെ തടയാൻ വേണ്ടി ത്രേയ അവന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് ഡോറിന്റെ ലോക്കഴിക്കാൻ ശ്രമിച്ചു… പക്ഷേ അവന്റെ ബലത്തിന് മുന്നിൽ അവൾ തീർത്തും പരാജയപ്പെട്ടിരുന്നു….

രാവൺ…ഡോറ് തുറക്ക് രാവൺ…. പ്ലീസ്… ത്രേയ വീണ്ടും തിടുക്കപ്പെട്ട് അവന് ഇരുവശത്തുകൂടിയും കൈയ്യെത്തി ഡോറ് തുറക്കാനുള്ള ശ്രമം നടത്തി….

അത് കണ്ട് രാവണവളുടെ ഇരുകൈയ്യിനേയും മുറുകെ പിടിച്ചു വച്ചു… ഒപ്പം ഒരു കൈയ്യാലെ അവളുടെ ഇടുപ്പോട് ചേർത്ത് അവളെ അവനോട് അടുപ്പിച്ചു…ഒരു പിടച്ചിലോടെ അവളവനോട് ചേർന്നതും അവന്റെ കണ്ണുകളിൽ ഒരു വിജയച്ചിരി മൊട്ടിട്ടു….

എന്താടീ നീ അവന്മാർക്ക് മുന്നിൽ വച്ച് പറഞ്ഞത്.. നിന്നെ തനിച്ചൊന്ന് കാണാൻ വേണ്ടി ഞാനാണ് നിന്നെ അവിടേക്ക് വിളിച്ചു വരുത്തിയത് ല്ലേ…

അത്.. ഞാൻ അപ്പോഴത്തെ situation ൽ ഒരു തമാശയ്ക്ക്…

എങ്കില് എനിക്ക് അതത്ര തമാശയായി തോന്നീല്ല…

രാവണതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ അവളെ പിന്നിലേക്ക് നടത്തിച്ചു…രാവണിന്റെ മുഖത്തെ ചിരിയിൽ ഒരേ സമയം ഒരു വിജയീ ഭാവവും, കടുത്ത പകയും തെളിഞ്ഞു നിന്നു….ആ മുഖഭാവം കണ്ട് ഒരുതരം വിറയലോടെ അവള് പിന്നിലേക്ക് ചുവടുകൾ വച്ചു….

രാവൺ… പ്ലീസ്… നമുക്ക് നാളെ സംസാരിക്കാം…എന്നെ വിട് രാവൺ… പിന്നിലേക്കും രാവണിലേക്കും മാറിമാറി നോട്ടം പായിച്ചു കൊണ്ട് ത്രേയ രാവണിന് മുന്നിൽ കേണപേക്ഷിച്ചു….

എനിക്ക് നിന്നോട് സംസാരിക്കാനല്ല പ്രവർത്തിക്കാനാ ഉള്ളത്…

അത്രയും പറഞ്ഞു കൊണ്ട് ഒരൂക്കോടെ അവനവളെ ബെഡിലേക്ക് തള്ളിയിട്ടു…

വീഴ്ചയുടെ ആഘാതത്തിൽ നിന്നും മോചനം നേടി കിടപ്പിൽ നിന്നും അവള് തിടുക്കപ്പെട്ട് ഉയർന്നു…

രാവൺ….നിനക്കെന്താ ഭ്രാന്താണോ…കുടിച്ചിട്ട് കയറി വന്ന് എന്തും ആകാംന്നാ നിന്റെ വിചാരം..

അവളതും പറഞ്ഞ് കൈപ്പദം ബെഡിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചതും രാവൺ ഒരൂക്കോടെ അവൾക്കരികിലേക്ക് നടന്നടുത്ത് ബെഡിൽ വലതു കാൽചവിട്ടി നിന്നു…ഒരുകൈയ്യാലെ അവളുടെ കൈയ്യിൽ പിടിമുറുക്കി അവളെ അവന്റെ മുഖത്തോട് അടുപ്പിച്ചതും ഒരു തരം വിറയലോടും പരിഭ്രമത്തോടും അവളവനെ തന്നെ ഉറ്റുനോക്കിയിരുന്നു…

പണ്ട് പറഞ്ഞിരുന്ന നുണകളൊന്നും പോരാഞ്ഞിട്ടാണോടീ പുതിയ കഥകളുമായി ഇറങ്ങിയത്… രാവണത്രയും പറഞ്ഞു കൊണ്ട് അവൾടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ചതും അവളൊന്നു കൂടി അവനോടടുത്തു….

രാവൺ…നീ… നീയെന്താ എന്നോടിങ്ങനെ.. ഞാൻ പറഞ്ഞില്ലേ..ഞാനൊരു തമാശയ്ക്ക് പറഞ്ഞതാണെന്ന്… അല്ലാതെ നിന്നെ തെറ്റുകാരനാക്കാൻ വേണ്ടിയല്ല….നീ എന്നെയൊന്നു മനസിലാക്ക്….

നീ പല സമയത്തും പലതാണ് ത്രേയ പറയുന്നത്… ഇപ്പോഴും നിനക്ക് എന്നെ വേട്ടയാടി മതിയായിട്ടില്ല… അങ്ങനെയുള്ള നിന്നെ ഞാനെങ്ങനെ മനസിലാക്കാനാ…. അതുകൊണ്ട് ഇനിയും നിന്റെ മുന്നിൽ ഇങ്ങനെ അവതരിക്കാനോ,പകവീട്ടാനോ എനിക്ക് താൽപര്യമില്ല…. ഇനിയും നീ ഇവിടെ ഉണ്ടാവാൻ പാടില്ല…എവിടെ നിന്നാണ് വന്നതെന്ന് വച്ചാൽ നാളെ തന്നെ നീ തിരിച്ചു പോകണം… നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണ് ത്രേയ…. നിന്റെ മനസിൽ ഇപ്പോഴും ഞാനുണ്ടെന്നല്ലേ പറഞ്ഞത്…

അതുകേട്ട് ത്രേയ അല്പം പ്രതീക്ഷയോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി…

ഇപ്പോഴും ആ ഇഷ്ടം നീ മനസിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ എന്റെ ജീവിതത്തിലേക്ക് കടന്നു വരാതെ എന്നെന്നേക്കുമായി പോയി തരണം നീ…. രാവണിന്റെ കടുത്ത സ്വരവും അതിൽ തെളിഞ്ഞു നിന്ന പരുഷമായ വാക്കുകളും കേട്ട് അവള് തീർത്തും തളർന്നു തുടങ്ങിയിരുന്നു…അവന് മുന്നിൽ എന്ത് പ്രതികരിക്കണം എന്നു കൂടി ബോധ്യമില്ലാതെ നിസ്സഹായതയോടെ അവളവനെ തന്നെ ഉറ്റുനോക്കിയിരുന്നു…

ഇവിടെ നിന്നും തിരികെ പോകാൻ എന്ത് വേണമെങ്കിലും നിനക്ക് ആവശ്യപ്പെടാം…പണമാണോ,സ്വർണമാണോ, അതോ പൂവള്ളിയുടെ അവകാശമോ..എന്താ നിനക്ക് വേണ്ടത്…അതാവശ്യപ്പെടാം… ഇതിൽ ഏതെങ്കിലും ഒന്നിന് വേണ്ടിയാവുമല്ലോ നിന്റെയീ സാഹസം….എത്ര വിലപ്പെട്ട പാരിതോഷികം വേണമെങ്കിലും ഞാൻ തരും…പകരം നീ ഇവിടം വിട്ടു പോകണം…വൈദിയങ്കിൾ എല്ലാ തീരുമാനങ്ങളും എല്ലാവരേയും അറിയിക്കുന്ന സമയം നീ ഇവിടെ ഉണ്ടാവാൻ പാടില്ല….

അങ്ങനെ നടക്കണമെങ്കിൽ നീ എന്നെ കൊല്ലണം രാവൺ….

രാവണിന്റെ കൈപ്പിടിയിൽ കിടന്ന് കുതറിക്കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും രാവണിന്റെ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി…അവനാ ദേഷ്യത്തിൽ തന്നെ അവളുടെ കൈയ്യിനെ അവൾക് പിന്നിലൂടെ തന്നെ ബലമായി പിണച്ചു കെട്ടി വച്ചു..വേദന കടിച്ചമർത്തിയ മുഖത്തോടെ അവളവനെ തന്നെ ഉറ്റുനോക്കിയതല്ലാതെ പ്രതിരോധ ശ്രമങ്ങളൊന്നും നടത്തിയില്ല….

നിനക്ക് പറഞ്ഞാൽ മനസിലാവില്ലേടീ…

ഇല്ല രാവൺ… എന്റെ തീരുമാനത്തിൽ നിന്നും ഞാനിനി പിന്മാറണമെങ്കിൽ നീയെന്നെ കൊല്ലണം…അല്ലാതെ ഞാൻ പിന്മാറില്ല… നീ പറഞ്ഞല്ലോ നീ എനിക്ക് വിലകൂടിയ എന്ത് പ്രതിഫലവും തരാമെന്ന്…. പക്ഷേ എനിക്ക് വേണ്ടത് ഒരേയൊരു പ്രതിഫലം മാത്രമാ…ഒരു നുള്ള് പൊന്നിൽ തീർത്ത നിന്റെ താലിയുടെ അവകാശം…അത് മാത്രം മതി…മരണത്തിനെ മുന്നിൽ കാണുമ്പോ പോലും ഓർത്ത് സമാധാനിക്കാൻ എനിക്ക് ആ വിലപ്പെട്ട സ്വത്ത് മാത്രം മതി രാവൺ….

എന്റെ മുന്നിൽ ഇനിയും നീ അഭിനയിക്കരുത് ത്രേയ…. എന്റെ താലിയുടെ അവകാശം ആഗ്രഹിച്ചിരുന്നവളാണ് നീയെങ്കിൽ എനിക്ക് പകരം മറ്റുള്ളവന്മാരെ തേടിപ്പോവില്ലായിരുന്നു നീ…ഇപ്പോ എന്താ ആ ജീവിതം മടുത്ത് തുടങ്ങിയോ നിനക്ക്….

രാവൺ…. ത്രേയ ഒരിടർച്ചയോടെ ഉച്ചത്തിൽ അങ്ങനെ വിളിച്ചതും രാവൺ മുഖത്തൊരു പരിഹാസച്ചിരി നിറച്ചു…

എന്താ നിന്റെ ബാംഗ്ലൂർ ലൈഫ് ഞാനറിയില്ലാന്ന് കരുതിയോ നീ…അതോ എല്ലാം എന്റെ മുന്നിൽ മറച്ചു വച്ച് കള്ളങ്ങൾ നിരത്തി എന്റെ മനസ് മാറ്റിയെടുക്കാംന്ന് കരുതിയോ…രണ്ടായാലും ഞാനിനി നിന്റെ വാക്കുകളെ വിശ്വസിക്കാൻ പോകുന്നില്ല ത്രേയ…. ഞാൻ വിവാഹം ചെയ്താൽ നീ മരണമടയും എന്ന ഉൾകുത്തല് കൊണ്ടല്ല…. നിന്നെ അടുത്ത് കാണുന്നത് പോലും അറപ്പായിട്ടാ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലാത്തത്…. എന്റെ ഇഷ്ടമല്ലാതെ ഇനിയും നീ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ പിന്നെ ഈ രാവണിന്റെ രൗദ്ര രൂപം നീ കാണും…എനിക്കൊപ്പമുള്ള ഓരോ നിമിഷവും മനസിലും,ശരീരത്തിലും ഒരുപോലെ വേദനയേറ്റു വാങ്ങേണ്ടി വരും നിനക്ക്…ഇനിയുള്ള നിന്റെ നാളുകൾ എനിക്ക് മുന്നിൽ നിന്ന് കരഞ്ഞു തീർക്കേണ്ടി വരും…..

മതി… നിർത്ത്… അത്രയും പറഞ്ഞ് ഒരൂക്കോടെ ത്രേയ രാവണിന്റെ കൈ തട്ടിയെറിഞ്ഞു…അവന് മുന്നിൽ കിതപ്പോടും പരിഭ്രമത്തോടുമിരുന്ന അവൾ വിങ്ങി കരയുകയായിരുന്നു….

ഒരുകാലത്ത് എന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ രാവൺ നീയെന്നെ… ആർക്കും വിട്ടുകൊടുക്കില്ല എന്നു പറഞ്ഞ് ചേർത്ത് നിർത്തിയതല്ലേ… അന്നൊക്കെ ഒരുനിമിഷം എന്നെ പിരിഞ്ഞു നിൽക്കാൻ നിനക്ക് കഴിയില്ലായിരുന്നു…. ആ നീ ഇപ്പോ എന്റെ മരണം പോലും ആഗ്രഹിക്കുന്നു ല്ലേ….നന്നായി രാവൺ…എനിക്കതിൽ ഒരു സങ്കടവുമില്ല…കാരണം നീ എന്നെ വെറുത്ത് തുടങ്ങിയ സമയം മുതൽ ഇന്നുവരെ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായിരുന്നു…ഇനിയും എന്റെ ജീവിതം അങ്ങനെയൊക്കെ തന്നെയാകും എന്ന ബോധ്യം എനിക്കുണ്ട്…. നിന്റെ താലി സ്വീകരിച്ചാൽ പോലും ഒരു ഭർത്താവ് ഭാര്യയ്ക്ക് നല്കുന്ന സ്നേഹമോ സംരക്ഷണമോ നീ എനിക്ക് തരാൻ പോകുന്നില്ല…അതും അറിയാം… എങ്കിലും എനിക്ക് നിന്റെ ഭാര്യാ പദവി വേണം രാവൺ…അത് എനിക്ക് വേണ്ടിയല്ല… നിനക്ക് വേണ്ടിയാണ്…

രാവണത് കേട്ട് സംശയഭാവത്തിൽ അവളെ നോക്കി നിന്നു…

അതെ രാവൺ… ഞാൻ മൂലം നഷ്ടമായ എന്റെ പഴയ രാവണിനെ പൂവള്ളിയ്ക്ക് തിരികെ കൊടുക്കാൻ എനിക്ക് മാത്രമേ കഴിയൂ… നശിച്ചു തുടങ്ങിയ നിന്റെ ഈ കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും നിന്നെ ഞാൻ നേർവഴിയിൽ നടത്തും… അതിന്റെ പേരിൽ എന്റെ മനസിലും ശരീരത്തിലും നീ ഏൽപ്പിക്കുന്ന വേദന എത്രമാത്രം ഭീകരമാണെങ്കിലും അതെല്ലാം ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്…. പക്ഷേ നീ ഇപ്പോ പറഞ്ഞത് പോലെ നീറി നീറി ജീവിയ്ക്കില്ല ഈ ത്രേയ…ഇനി നിനക്ക് മുന്നിൽ ഒരു തുള്ളി കണ്ണീര് പോലും പൊഴിക്കില്ല…..ഇത് നിന്റെ മുന്നിൽ ത്രേയ ഒഴുക്കുന്ന അവസാന കണ്ണീരാണ്….ഇനി നിനക്ക് മുന്നിൽ ദുഃഖത്തിൽ കുതിർന്ന ഒരു കണ്ണീർ കണം പോലും ഈ ത്രേയ പൊഴിയ്ക്കില്ല…. എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിന്നോട് ഏറ്റുമുട്ടാൻ തന്നെയാ എന്റെ ഉദ്ദേശ്യം….അതിനവസാനം എന്റെ മുന്നിൽ വച്ച് നിന്റെ ഈ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീരെങ്കിലും പൊഴിയും രാവൺ…ത്രേയയാ പറയുന്നേ….

ഒരു കടുത്ത തീരുമാനം മനസിലൂട്ടി ഉറപ്പിച്ചു കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു….

നീ എനിക്ക് നേരെ ഏറ്റുമുട്ടാൻ ഒരുങ്ങിയെങ്കിൽ ഇനി എന്റെ ഭാഗത്ത് നിന്നും ദയനീയത നിറഞ്ഞ ഒരു നോട്ടം പോലും പ്രതീക്ഷിക്കേണ്ട നീ…. എന്റെ ദേഷ്യത്തിന്റെ ചൂടിലും,പകയുടെ കനലിലും നീറിയൊടുങ്ങും നീ… ത്രേയയ്ക്ക് മുന്നിൽ നിന്ന് രാവണത്രയും പറഞ്ഞ് ഒരൂക്കോടെ അവൻ തിരിഞ്ഞു നടന്നു…റൂമിന് പുറത്തേക്കിറങ്ങി ഡോറ് ശക്തിയിൽ വലിച്ചടച്ച് അവൻ നടന്നകന്നപ്പോ മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്നു ത്രേയ…. ____________

ആ സമയം രാവണിന്റെ റൂമിൽ അവന്റെ വരവും കാത്ത് ആകാംക്ഷയോടെ ഇരിക്ക്യായിരുന്നു അഗ്നി… ബാക്കി രണ്ടുപേരും bicardi യുടെ effect ൽ ഫ്ലാറ്റായി…ഇടയ്ക്കിടേ ഞെട്ടിയുണർന്ന് കാലിക്കുപ്പിയിലെ അവസാന നീരിനേയും വലിച്ചു കുടിച്ച് ചെയറിലേക്ക് വീഴുന്നതല്ലാതെ മറ്റനക്കൾ ഒന്നും ഉണ്ടായിരുന്നില്ല….അഗ്നി അതെല്ലാം ഉള്ളിലടക്കിയ ദേഷ്യത്തോടെ നോക്കി കണ്ട് വിരലുഴിഞ്ഞിരിക്ക്യായിരുന്നു…..

നീ പോടീ… വെളുത്തുള്ളി…നോർത്തിന്റീ…നീ ആരാന്നാടീ നിന്റെ വിചാരം…ഐശ്വര്യ റായ്യോ… നീ ആരാന്ന് നിനക്കറിയില്ലെങ്കി നീ എന്നോട് ചോദിക്കെടീ നീ ആരാണെന്ന്….

വെള്ളമടിച്ച് വീലായി കിടന്ന അച്ചുവിന്റെ ജൽപ്പനങ്ങളായിരുന്നു അത്… അത് കേട്ട മാത്രയിൽ തന്നെ അഗ്നിയ്ക്ക് അടിമുടി തരിച്ചു കേറാൻ തുടങ്ങി…. എല്ലാ ഡയലോഗിനും അവസാനം അഗ്നിയുടെ മേലേക്ക് വീണ അച്ചൂന്റെ കൈ വലിച്ചെറിഞ്ഞു കൊണ്ട് അഗ്നി ചെയറിൽ നിന്നും എഴുന്നേറ്റ് നിന്നു….

മല്ലീ..കിട്ടവാടീ…ഏങ്കിട്ടവാ ചെല്ലം…. അച്ചു മുഖത്തൊരു ചിരിയൊക്കെ വരുത്തി പറയുന്നത് കേട്ട് അഗ്നി കലിപ്പിൽ ചുറ്റും പരതി ഒരു പില്ലോ എടുത്ത് അച്ചൂന്റെ തലയ്ക്കിട്ടൊരേറ് കൊടുത്തു….

മല്ലീ…പെരിയ ഉൽക്ക വീണിടിച്ച്…!!!

അച്ചു ചെയറിൽ കിടന്ന് അലറുന്നത് കേട്ട് അഗ്നി രണ്ട് കൈയും നടുവിന് താങ്ങി കലിപ്പടക്കി നിന്നു…ആ സൈറൻ ഒന്നോഫ് ചെയ്യാൻ വായ പൊത്തിപ്പിടിയ്ക്കുകയല്ലാതെ അഗ്നിയ്ക്ക് വേറെ വഴിയില്ലായിരുന്നു….

ഉൽക്ക അല്ലെടാ ഒലക്ക…ഒരൊലക്കയായിരുന്നു ഇപ്പോ വേണ്ടത്…സാരല്ല ഈ കെട്ടൊന്നിറങ്ങട്ടേ…തരുന്നുണ്ട് ഞാൻ നിനക്ക്…

അഗ്നി എന്തൊക്കെയോ സ്വയം പിറുപിറുത്തു കൊണ്ട് അച്ചൂന്റെ വായ മുറുകെ പൊത്തി പിടിച്ചിരുന്നു…. പെട്ടന്നാണ് കലിപ്പ് മോഡ് ഓൺ ചെയ്തു കൊണ്ട് രാവൺ അവിടേക്ക് നടന്നടുത്തത്…വന്ന പാടെ തന്നെ അവന്റെ personal ഷെൽഫ് തുറന്ന് അതിൽ നിന്നും വിലകൂടിയ ഒരു മദ്യക്കുപ്പി കൈയ്യിലെടുത്തു…ദേഷ്യം നിറഞ്ഞു നിന്ന മനസ്സോടെ തന്നെ കുപ്പി തുറന്ന് ഒറ്റവലിക്ക് അവനത് ഉള്ളിലാക്കാൻ തുടങ്ങി…. രാവണിന്റെ ആ ഭാവം കണ്ട് അഗ്നി ഒരു ഞെട്ടലോടെ തിടുക്കപ്പെട്ട് ചെയറിൽ നിന്നും എഴുന്നേറ്റ് രാവണിനടുത്തേക്ക് പാഞ്ഞടുത്തു…

രാവൺ….എന്താടാ ഇത്… കുടിച്ചു മരിയ്ക്കാൻ പോക്വാണോ നീ…രാവൺ….

അഗ്നിയുടെ പരിശ്രമത്തിന്റെ ഫലമായി ബലമായി അവനാ കുപ്പി രാവണിന്റെ കൈയ്യിൽ നിന്നും വാങ്ങി വച്ചു…

അഗ്നീ..അതിങ്ങ് തന്നേ…

അഗ്നിയ്ക്ക് നേരെ രാവൺ പാഞ്ഞടുത്തതും അഗ്നി ആ കുപ്പി ബലമായി പിന്നിലേക്ക് മറച്ചു പിടിച്ചു വച്ചു…

ഇല്ല… ഞാൻ തരില്ല…ഇപ്പൊഴേ നീ ഒരുപാട് കഴിച്ചിട്ടുണ്ട്…ഇനിയും വേണ്ട.. ഞാൻ തരില്ല രാവൺ…

രാവണത് കേട്ട് അഗ്നിയുടെ ഷർട്ടിന്റെ കോളറിൽ ശക്തിയോടെ പിടി മുറുക്കി…

എന്റെ സമാധാനം നശിപ്പിക്കാനാണോടാ നിന്നെയൊക്കെ ഇവിടേക്ക് കെട്ടിയെടുത്തത്… സ്വസ്ഥത തരില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് തന്നെയാ….

രാവണിന്റെ അലർച്ച കേട്ട് അഗ്നി കണ്ണിമ ചിമ്മാതെ രാവണിനെ തന്നെ ഉറ്റുനോക്കി നിന്നു… അഗ്നിയുടെ മുഖത്ത് നിഴലിച്ചു നിന്ന സങ്കടവും,നിരാശയും കണ്ട് സ്വബോധം വീണ്ടെടുത്ത പോലെ രാവണിന്റെ ദേഷ്യമൊന്ന് തണുത്തു…അവനാ മുഖഭാവത്തോടെ തന്നെ അഗ്നിയുടെ ഷർട്ടിലുള്ള പിടി അയച്ച് നിന്നു…

അപ്പോ ഞങ്ങളെല്ലാം നിനക്ക് ശല്യമായിരുന്നോ രാവൺ…. വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് നിന്നെ കാണാനും,പഴയതുപോലെ ഒന്നിച്ചു കുറച്ച് സമയം ചിലവിടാനുമായി ഓടിയെത്തിയതാ ഞങ്ങള്…ആ ഞങ്ങളാണോ നിന്റെ സ്വസ്ഥത ഇല്ലാതാക്കിയത്…

അഗ്നീ ഞാൻ…. ഒരുതരം കുറ്റബോധത്തോടെ രാവൺ അഗ്നിയ്ക്ക് നേരെ നോട്ടം പായിച്ചു…

വേണ്ട രാവൺ…നിന്റെ ജീവിതത്തിൽ അസ്വസ്ഥതയുണ്ടാക്കാനായി ഞങ്ങളാരും ഇവിടെ തുടരില്ല…ആ പഴയ രാവൺ ആണെന്ന് ഒരുനിമിഷം ചിന്തിച്ചു പോയി…ആ സ്വാതന്ത്ര്യം എടുത്തത് കൊണ്ടാ ഞാൻ…ഇനി ആവർത്തിക്കില്ല…ദാ നീ കുടിച്ചോ…നിന്റെ ശീലങ്ങളെ ഞങ്ങളായി തിരുത്താൻ വരില്ല…

അഗ്നി അതും പറഞ്ഞ് മദ്യക്കുപ്പി തിരികെ രാവണിന്റെ കൈയ്യിലേക്ക് തന്നെ ഏൽപ്പിച്ച് റൂം വിട്ട് പോകാൻ ഭാവിച്ചു…

അഗ്നീ… രാവണിനെ മറികടന്ന് നടന്ന അഗ്നിയെ വിളിച്ചു കൊണ്ട് കൈയ്യിലിരുന്ന കുപ്പി ടേബിളിലേക്ക് വച്ച് രാവണവന് മുന്നിൽ ചെന്നു നിന്ന് അഗ്നിയുടെ പോക്കിനെ തടഞ്ഞു…

അഗ്നീ…സോറി ഡാ… അറിയാതെ… എന്തൊക്കെയോ ഓർത്ത്…നീ എന്നോട് ക്ഷമിക്ക്…സോറി അഗ്നീ…. രാവണതും പറഞ്ഞ് അഗ്നിയെ കെട്ടിപ്പിടിച്ചതും അഗ്നിയും അവനെ ചേർത്തുപിടിച്ചു നിന്നു…. അവരുടെ വഴക്കുകൾക്ക് ഒരു നീർകുമിളയുടെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല… പിണക്കങ്ങൾ പരസ്പരം ആലിംഗനത്തിലൂടെ അവസാനിപ്പിച്ചു കൊണ്ട് അടർന്നു മാറുമ്പോ ഇരു മുഖങ്ങളിലും ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു…

എന്തിനാ രാവൺ നീ ഇങ്ങനെ മദ്യപിച്ച് നശിയ്ക്കുന്നത്… ഇനിയെങ്കിലും ഉപേക്ഷിച്ചൂടെ ഈ ശീലം… തീർത്തും ഉപേക്ഷിക്കണം എന്ന് പറയുന്നില്ല… പക്ഷേ നിന്റെ ഇപ്പോഴുള്ള ഈ ഉപയോഗം…അത് കുറച്ച് കൂടുതലാണ്….

ആഗ്രഹമുണ്ടഗ്നീ… പക്ഷേ കഴിയണ്ടേ…എന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന സർപ്പം പോലെയാ ഇപ്പോ ഈ ദുശ്ശീലങ്ങളെല്ലാം… വിട്ടകന്ന് പോകണംന്നുണ്ട്..കഴിയുന്നില്ല…

അതൊക്കെ ശരിയാവും രാവൺ..എല്ലാം പഴയതു പോലെയാവും….നീ ഞങ്ങളുടെ ആ പഴയ രാവണാകും…

ന്മ്മ…അത് ഈ ജന്മം സാധ്യമാകാത്ത കാര്യമാണ് അഗ്നീ…..

അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാൻ കഴിവുള്ള ഒരദൃശ്യ ശക്തി ഇവിടെയുണ്ട് രാവൺ… ആ ശക്തി വിചാരിച്ചാൽ എല്ലാം ശരിയാവും…അത് വരെ നമുക്കൊന്ന് wait ചെയ്യാം എന്തേ….ആ പിന്നെ നീ എന്തിനാ ഇപ്പൊ ത്രേയേടെ റൂമിലേക്ക് പോയത്…

അത്…അവളോട് എനിക്ക് personal ആയി കുറച്ചു സംസാരിക്കാനുണ്ടായിരുന്നു… സംസാരിച്ചു കഴിഞ്ഞു…ഇനി അതെന്താണ്…എന്തിനാണ് എന്നൊന്നുമുള്ള ചോദ്യങ്ങൾ വേണ്ട….നീ പറഞ്ഞതു പോലെ ഉപദ്രവിക്കാനൊന്നും പോയിട്ടില്ല…

രാവൺ പറഞ്ഞത് കേട്ട് അഗ്നി അല്പം ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു….

പോടാ പട്ടീ….ഫ്ഫ്ഫൂഫൂ… അച്ചു വീണ്ടും പിച്ചും പേയും പറഞ്ഞ് നീട്ടി കൂർക്കം വലിച്ചതും അഗ്നി ദേഷ്യം കടിച്ചമർത്തി അച്ചൂന്റെ കിടപ്പൊന്ന് നോക്കി…

ഡാ..അഗ്നീ…വിട്ടേക്കെടാ പാവം..അവൻ ഫിറ്റാ… നാളെ നമുക്ക് ഒന്നിച്ച് പഞ്ഞിക്കിടാം….

രാവണിന്റെ ആനുകൂല്യത്തിൽ അഗ്നിയൊന്നടങ്ങി… പിന്നെ രണ്ടാളും ചേർന്ന് കിണഞ്ഞ് പരിശ്രമിച്ചാണ് അച്ചൂനേം ശന്തനൂനേം ബെഡിലേക്ക് കൊണ്ടു കിടത്തിയത്….എല്ലാ ജോലിയും ഒതുക്കി നെറ്റിയിലെ വിയർപ്പ് തുള്ളികളെ കുടഞ്ഞെറിഞ്ഞ് രാവണും അഗ്നിയും കൂടി ബെഡിലേക്ക് വീണതും നിമിഷനേരത്തിനുള്ളിൽ നാലു പേരും സുഖ സുഷുപ്തിയിലാണ്ടു….

പിറ്റേന്ന് രാവിലെ കൺമണി വന്ന് ഡോറില് മുട്ടി വിളിച്ചപ്പോഴാണ് രാവണിന്റെയും അഗ്നിയുടേയും ബോധം തെളിഞ്ഞത്…അപ്പോഴും ബെഡിൽ തിരിഞ്ഞു കിടന്നുറങ്ങ്വായിരുന്നു അച്ചുവും ശന്തനുവും….അവന്മാരെ ഉണർത്താതെ രാവൺ തന്നെ പോയി ഡോറ് തുറന്നു… അപ്പോഴേക്കും അഗ്നി മുഖമൊക്കെ കഴുകി വന്നിരുന്നു….

ഹാ…കൺമണിയോ…

ഡോറ് തുറന്ന് കൊടുത്ത് രാവൺ നേരെ വാഷ് റൂമിലേക്ക് നടന്നു…

റൂമാകെത്തുക ഒന്ന് കണ്ണോടിച്ചു കൊണ്ട് കൺമണി റൂമിനുള്ളിലേക്ക് കയറി… കൈയ്യിൽ കരുതിയിരുന്ന ട്രേയിൽ നാലു പേർക്കുള്ള കോഫിയും ഉണ്ടായിരുന്നു….അവളത് മുന്നിൽ കണ്ട ടേബിളിലേക്ക് വയ്ക്കാൻ തുനിഞ്ഞതും അഗ്നി തിടുക്കപ്പെട്ട് വന്ന് അതിന് പുറത്തിരുന്ന മദ്യക്കുപ്പികൾ എടുത്ത് മാറ്റാൻ തുടങ്ങി…. ഒരു കള്ള ലക്ഷണത്തിൽ അഗ്നി ഇടയ്ക്കിടെ കൺമണിയെ പാളി നോക്കുന്നുണ്ടായിരുന്നു… ഉള്ളിലടക്കി പിടിച്ച ചിരിയോടെ കൺമണി അതെല്ലാം നോക്കി കാണുകയായിരുന്നു….ടേബിളിലിരുന്ന ടീച്ചിംഗ്സും,ഗ്ലാസുകളും പെറുക്കി മാറ്റി ടേബിളൊഴിച്ച് വച്ചതും കൺമണി ട്രേ ആ ടേബിളിന് മുകളിലേക്ക് വച്ചുയർന്നു….

അവളുടെ നോട്ടം നേരെ പോയത് ബെഡിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന അച്ചുവിലും ശന്തനുവിലേക്കുമായിരുന്നു….അവളത് കണ്ട് ചെറുതായൊന്ന് ചിരിച്ചു…

ഇന്നലെ ഇവിടെ ശിവരാത്രി ആയിരുന്നൂന്ന് തോന്നുന്നു…

കൺമണി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കൊണ്ട് റൂമിന്റെ കോർണറിൽ നിന്നും ഒരു ചൂലെടുത്ത് മുറിയൊക്കെ അടിച്ചു വാരാൻ തുടങ്ങി….

ഏയ് മിഴി നീ അതൊന്നും ചെയ്യണ്ട…ഞങ്ങള് വൃത്തിയാക്കിക്കോളാം….

അഗ്നി അതും പറഞ്ഞ് അവളുടെ കൈയിൽ നിന്നും ചൂല് വാങ്ങി വയ്ക്കാൻ തുനിഞ്ഞെങ്കിലും അവളതിന് അനുവദിച്ചില്ല….

വേണ്ട അഗ്നീ…എനിക്കിത് ശീലമുള്ളതാ…രാവണിന്റെ റൂമിൽ വന്നാൽ ഈ ജോലി പതിവാ.. ഇന്നിപ്പോ നിങ്ങള് മൂന്നാള് കൂടി ഉണ്ടെന്ന് മാത്രം….

അപ്പോ രാവണിന് ഇങ്ങനെയൊരു പതിവുണ്ടോ…??

അഗ്നീടെ ചോദ്യം കേട്ട് കൺമണി അടിച്ചു വാരൽ നിർത്തി അഗ്നിയെ ഒന്ന് നോക്കി…

മിക്കപ്പോഴും….ഇവിടെ വരുമ്പോഴൊക്കെ ഇത് പതിവാ… ചിലപ്പോ ചില സിറിഞ്ചുകളും,ചെറിയ ബോട്ടിൽസുമൊക്കെ കിട്ടാറുണ്ട്…..രാവണിന്റെ ഈ സ്വഭാവം ഇങ്ങനെ തുടരാൻ അനുവദിച്ചാൽ വലിയ അപകടങ്ങളാവും ഉണ്ടാവുക…

അഗ്നി അതുകേട്ട് എന്തൊക്കെയോ ആലോചിച്ച് സമ്മതം മൂളി തലയാട്ടി നിന്നു…

അല്ല രാവണിന്റെ കാര്യം അങ്ങനെയാ…അതുപോലെ തന്നെയാ അഗ്നിയും…ഇയാളിത്തിരി നല്ല കുട്ടിയായിരുന്നല്ലോ..നിറങ്ങളുടെ ലോകമല്ലേ ഉണ്ടായിരുന്നുള്ളൂ….ഇപ്പോ അഗ്നിയ്ക്കും തുടങ്ങിയോ മദ്യപാനവും പുകവലിയുമൊക്കെ….

കൺമണി അതും പറഞ്ഞ് ചൂലിന്റെ ഒരു തലയ്ക്കൽ രണ്ട് കൊട്ട് കൊടുത്തു വീണ്ടും അടിച്ചു വാരാൻ തുടങ്ങി….

മിഴീ..നീ കരുതും പോലെ ഞാനങ്ങനെ മദ്യപിക്കാറൊന്നുമില്ല… പിന്നെ എല്ലാവരും ഒന്നിച്ചപ്പോ ഒരു രസത്തിന്… അഗ്നി ശരിയ്ക്കും അവളുടെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചതും അവളതിന് ഇരുത്തി മൂളിയൊന്ന് തലയാട്ടി വീണ്ടും പണി തുടർന്നു….

മിഴി..നീ എനിക്ക് ഒരു ഹെൽപ് ചെയ്യ്വോ…??

അഗ്നീടെ ചോദ്യം കേട്ട് ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി കൺമണി അഗ്നിയെ സംശയഭാവത്തിലൊന്ന് നോക്കി….

വേറൊന്നുമല്ല.. ഞാൻ ഇവിടെ വന്നതിന് ചില ഉദ്ദേശങ്ങളുണ്ട്… അധികം വളച്ചു കെട്ടാതെ പറഞ്ഞാൽ രാവണിനേയും ത്രേയയേയും ഒന്നിപ്പിക്കുക…

അതിന് എനിക്കെന്താ അഗ്നീ റോള്…ഞാനെന്ത് ചെയ്യാനാ…???

നിനക്ക് എന്നെ ചെറിയ തോതിൽ ഒന്ന് സഹായിക്കാൻ കഴിയും മിഴീ…അതായത് നിങ്ങൾ പെൺകുട്ടികളുടെ കുരിട്ടു ബുദ്ധിയിൽ ചില ഐഡിയകള് ഉണ്ടാവില്ലേ…

അത് കേട്ടതും മിഴി അഗ്നിയെ തുറിച്ചൊന്ന് നോക്കി..

ഹേയ്..എന്നെ നോക്കി പേടിപ്പിക്കാനല്ല പറഞ്ഞത്.. for example…ഈ ആൺകുട്ടികളെ അസൂയയുടേയും കുശുമ്പിന്റെയും extreme level ൽ എത്തിക്കാനുള്ള ഒരു കഴിവില്ലേ…അത് തന്നെ…എങ്ങനെ മൂവ് ചെയ്താൽ അത്തരം situations ഉണ്ടാകുമെന്ന് മിഴി എനിക്കൊന്ന് പറഞ്ഞു തരണം…

എനിക്ക് മനസിലായില്ല അഗ്നീ.. അഗ്നി എന്താ ഉദ്ദേശിക്കുന്നത്….

എന്റെ മിഴി… എനിക്ക് ആ രാവണിനേയും ത്രേയയേയും വീണ്ടും ഒന്ന് ഒന്നിപ്പിക്കണം..അതിന് വേണ്ടിയാ ഞാൻ നിന്റെ ഹെൽപ് ചോദിയ്ക്കുന്നത്…കാര്യം അവന്റെ മനസിൽ അവളോട് ഇപ്പോ ദേഷ്യമാണെങ്കിലും അതിനൊക്കെ അപ്പുറം ഇപ്പോഴും കെടാതെ സൂക്ഷിക്കുന്ന ഒരു പ്രണയവുമുണ്ട്…. പക്ഷേ കൊന്നുകളഞ്ഞാലും അവനത് സമ്മതിച്ചു തരില്ല.. പക്ഷേ എനിക്കത് അവന്റെ മനസീന്ന് ഒന്ന് പുറത്തേക്ക് കൊണ്ടു വരണം….അവന്റെയുള്ളിലെ പ്രണയം അവളെ അറിയിക്കണം…. എങ്ങനെയെങ്കിലും അവരെ പഴയ രാവണും ത്രേയയും ആക്കി മാറ്റണം… ഒറ്റവാക്കിൽ പറഞ്ഞാൽ ആ രാവണത്രേയയെ തിരിച്ചു കൊണ്ടുവരണം….

അതൊക്കെ എളുപ്പം നടക്കും അഗ്നീ…കാരണം അഗ്നി ഈ പറഞ്ഞ പ്രണയം ഇപ്പോഴും അവരുടെ രണ്ടുപേരുടേയും മനസിൽ കത്തിയെരിയുന്നുണ്ട്… അഗ്നിയ്ക്ക് അതൊന്ന് പുറത്തു കൊണ്ടു വന്നാൽ പോരേ…അതിന് എന്നെക്കൊണ്ട് പറ്റും പോലെ എന്ത് ഹെല്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം…. പക്ഷേ ഞാൻ ചെയ്തു തരാൻ പോകുന്ന സഹായത്തിലുപരി അഗ്നീടെ ഈ ആഗ്രഹം സഫലമാകാൻ വേണ്ടി ഈ പൂവള്ളിയിലെ സീനിയർ സിറ്റിസൺ ചേർന്ന് ഒരു ഗോൾഡൺ ഓഫർ ഒരുക്കുന്നുണ്ട്….

അതെന്താ മിഴീ…??

അതൊക്കെയുണ്ട്… ഞാനായി സസ്പെൻസ് കളയുന്നില്ല…ദേ ആ കിടക്കുന്ന രണ്ടു പേരെ കൂടി ഉണർത്തിയിട്ട് പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്…കൃത്യം ഒമ്പത് മണിയ്ക്ക് തന്നെ പൂവള്ളിയിലെ പൊതുസഭ ആരംഭിക്കും…ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിക്കാനാണ്… പെട്ടെന്ന് താഴേക്ക് വന്നോളൂ…അപ്പോ അറിയാം എന്താ കാര്യംന്ന്….ത്രേയയെ വിളിച്ചുണർത്തീട്ടാ ഇവിടേക്ക് വന്നത്…ആള് അല്പം ക്ഷീണത്തിലായിരുന്നു….ഇനിയും കുറച്ച് ജോലികൾ തീർക്കാനുണ്ട്… ഞാൻ പോട്ടെ അഗ്നീ…

കൺമണി അത്രയും പറഞ്ഞ് ജോലി അവസാനിപ്പിച്ച് റൂം വിട്ട് പുറത്തേക്ക് പോകാൻ ഭാവിച്ചു….

ഏയ്..മിഴി… പറഞ്ഞിട്ട് പോ…

ഞാൻ പറഞ്ഞില്ലേ…അഗ്നിയുടെ മനസിലെ ആഗ്രഹങ്ങളെല്ലാം സഫലമാകാൻ പാകത്തിനുള്ള ഒരു തീരുമാനമാണ്….

കൺമണി അതും പറഞ്ഞൊന്ന് ചിരിച്ച് റൂം വിട്ട് നടന്നു….

കൺമണി പറഞ്ഞിട്ട് പോയ കാര്യം ശരിയ്ക്കും മനസിലാവാതെ നിൽക്ക്വായിരുന്നു അഗ്നി…അപ്പോഴാണ് കൺമണീടെ ചിരി കേട്ട് ശന്തനു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്… അന്തം വിട്ട് ബെഡിലിരുന്ന ശന്തനൂനെ കണ്ട് അഗ്നി അമ്പരന്ന് അവനെയൊന്ന് നോക്കി…

എന്താടാ…???

അഗ്നീടെ ചോദ്യം കേട്ട് ശന്തനു ബെഡിന് ഇരുവശവും തിരിഞ്ഞു നോക്കിയ ശേഷം തലയൊന്ന് കുടഞ്ഞു…

എന്താടാ…??

ഏയ്…ഒരു പെണ്ണിന്റെ ചിരി പോലെ തോന്നി…

ഒരു പെണ്ണിന്റെ ചിരി…ഉള്ള വെള്ളമെല്ലാം വലിച്ചു കേറ്റി ലക്കും കെട്ട് ഉറങ്ങീട്ട് ഇപ്പോ പെണ്ണിന്റെ ശബ്ദം പോലും… എഴുന്നേൽക്കെടാ രണ്ടെണ്ണവും..

അഗ്നി അതും പറഞ്ഞ് കമഴ്ന്ന് കിടന്നുറങ്ങിയ അച്ചൂന്റെ പുറത്തിനിട്ട് ഒരെണ്ണം കൊടുത്തു…

അയ്യോ…എനിക്കറിയത്തില്ലേ…ഞാനല്ലേ…

അച്ചൂ അതും പറഞ്ഞലറിക്കൊണ്ട് ബെഡിലേക്ക് എഴുന്നേറ്റിരുന്നു…

ഡാ പുല്ലേ ഞാനാടാ…അഗ്നീ… അത് കേട്ടപ്പോഴാണ് അച്ചൂന്റെ അലർച്ച ഒന്ന് നിന്നത്…ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് ബെഡ്ഷീറ്റ് മാറ്റി ഒരു മൂരി നിവർത്തി വിട്ടു കൊണ്ട് അവനാ ബെഡിൽ തന്നെ ഇരുന്നു…

ഡാ രണ്ടെണ്ണവും പെട്ടെന്ന് റെഡിയായേ… വൈദിയങ്കിളിന്റെ special കുടുംബകമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട്…കൃത്യം ഒമ്പത് മണിയ്ക്ക്…ഇപ്പോ തന്നെ സമയം 8.30ആയി…

കമ്മിറ്റിയോ… എന്ത് കമ്മിറ്റി…???

ആ ചോദ്യവും ചോദിച്ചു കൊണ്ടാണ് രാവൺ വിഷ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്…അച്ചുവും ശന്തനുവും അപ്പോഴും ഒന്നും മനസ്സിലാവാതെ അഗ്നിയെ തന്നെ നോക്കി കണ്ണും മിഴിച്ചിരിക്ക്യായിരുന്നു… ലൈക്ക് കമന്റ് ചെയ്യണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *