ഉറക്കത്തിൽ ആരോ തൊട്ടു വിളിക്കുന്നത് പോലെ തോന്നിയാണ് അവൾ കണ്ണു തുറന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Uma S Narayanan

ഭദ്രയുടെ റൂം

*****

” മോളെ ഹർഷേ സർട്ടിഫിക്കേറ്റ് എല്ലാം എടുത്തോ ”

“എടുത്തമ്മേ ”

“ഇന്നാ ഈ കടുമാങ്ങ അച്ചാറും തുളസിയും തെച്ചിയും ഇട്ടു കാച്ചിയ എണ്ണയും ഇതു കൂടെ ബാഗിൽ വയ്ക്കു ”

“”അമ്മയോട് ഞാൻ പറഞ്ഞില്ലേ ഇതൊന്നും വേണ്ട എന്നു ഹോസ്റ്റലിൽ അല്ലെ താമസം പിന്നെ ഈ അച്ചാർ ഓക്കേ മെസ്സിൽ എങ്ങനെ കഴിക്കാൻ “”

” അതിനെന്താ ഇതു കൂടെ കൊണ്ടു പോയി മെസ്സിൽ കഴിക്കണം ”

“”എത്ര പേരുണ്ടാകും അമ്മേ ഇതു കൊണ്ടു പോകാൻ പറ്റുമോ “”

“”അപ്പൊ എല്ലാർക്കും കുറച്ചു കൊടുക്കണം ”

“”,ഹർഷേ നീ ഒരുങ്ങിയില്ലേ എന്താ അവിടെ അമ്മയും മോളും തർക്കം “”

“”അച്ഛാ കേട്ടോ അമ്മ അച്ചാർ കൊണ്ടുപോകാൻ പറഞ്ഞു പിന്നെലെ നടക്കുവാ ഹോസ്റ്റലിലേക്ക് അല്ലെ പോണത് “”

” അച്ഛൻ അവളെ കണ്ണിറുക്കി കാണിച്ചു ”

“” വച്ചോ മോളെ അമ്മ തരുന്നത് അല്ലെ ചിലവാകും'””

“”പിന്നെ നിന്റെ ഈ മുടിയൊന്നും മുറിക്കരുത് പറഞ്ഞോക്കാം ഇത്ര നീളമുള്ള മുടി മുറിച്ചു ഇങ്ങോട്ട് വരരുത് ഈ എണ്ണ ദിവസവും തേക്കണം കേട്ടില്ലേ ”

“അച്ഛാ ദേ പിന്നെയും “”

“” എന്റെ മിനി അവള് ചെറിയ കുട്ടിയൊന്നും അല്ല ഡോക്ടർ ആകാൻ പോകുവാ പിന്നെ അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ ”

“”എന്തെന്ന ഏട്ടാ പറയണേ അവളെനിക്ക് എന്നും കുട്ടി തന്നെയാ”

“” ശരി ശരി പോകാൻ നോക്കട്ടെ “”

അച്ഛൻ സുല്ലിട്ടു അമ്മ പിന്നെയും അവളോട് ഓരോന്ന് നിർദേശിച്ചു കൊണ്ടിരുന്നു..

“”അല്ല അച്ഛാ അച്ഛമ്മ എവിടെ കണ്ടില്ല “”

” മുറിയിൽ ഉണ്ട് നീ പോകുന്ന കാരണം സങ്കടം വന്നു മിണ്ടാതെ ഇരിക്കുന്നു “”

അവൾ അച്ഛമ്മയുടെ അടുത്ത് ചെന്നു..

“”അമ്മുമ്മകുട്ടി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ഞാൻ അടുത്ത മാസം ഇങ്ങോട്ട് വരില്ലേ “”

“മോൾ പോയ ആരാ കൂട്ട് കിടക്ക ഒറ്റക്കായി “”

അച്ഛമ്മ കണ്ണു തുടച്ചു..

“”ഞാൻ എപ്പോഴും വിളിക്കാം അച്ഛമ്മേ എന്നാ ഞാൻ ഇറങ്ങട്ടെ അച്ഛൻ വിളിക്കുന്നു “”

അവൾ അച്ഛമ്മയുടെ കാലു തൊട്ട് വന്ദിച്ചു..

“”എന്റെ കുട്ടി നന്നായി വരും””

അച്ഛമ്മ അവളെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു..

അവൾ അച്ഛമ്മക്കും അമ്മക്കും ഉമ്മ കൊടുത്തു കെട്ടിപിടിച്ചു യാത്ര പറഞ്ഞു അച്ഛന്റെ ഒപ്പം ഇറങ്ങി..

ഹർഷ നികേഷിനും മിനിക്കും ഒരു മോളാണ് അവൾ എംബിബിഎസ് മൈസൂരിലാണ് ചേർന്നത്. ആദ്യമായി ആ കോളേജിൽ പോകാനുള്ള ഒരുക്കമാണ് അമ്മക്കും കൂടെ വരണം എന്നുണ്ടങ്കിലും അച്ഛമ്മ തന്നെ ആകില്ലേ വെച്ചു മിനി പോകുന്നില്ല അച്ഛൻ ആണ് കൊണ്ടു പോയാക്കുന്നത്. നികേഷ് കാർ സ്റ്റാർട്ട്‌ ആക്കി ഹർഷ രണ്ടു പേർക്കും നേരെ കൈവീശി ..

മൈസൂർ എത്തിയപ്പോൾ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു.. നേരെ കോളേജിൽ പോയി പേര് കൊടുത്തു അച്ഛൻ അവളെ ഹോസ്റ്റലിൽ ആക്കിഅപ്പൊ മടങ്ങി ..

ഹോസ്റ്റലിൽ എത്തി.വാർഡന്റെ റൂമിൽ നിന്ന് അവൾക് റൂമേറ്റ് ആയി മൂന്നു മലയാളി കൂട്ടുകാരെ തന്നെ കിട്ടി തൃശ്ശൂർകാരി ബിന്ദ്യയും പെരിന്തൽമണ്ണ ഉള്ള വീണയും അവളുടെ നാടായ പാലക്കാട് തന്നെ ഉള്ള പ്രിയയും അവൾ അവരുമായി വേഗം കൂട്ടായി വാർഡൻ അവരോടു പറഞ്ഞു.

“”നാലാമത്തെ നിലയിൽ ഒരു റൂം ഉണ്ട് കുറച്ചു ദിവസം ആയി അവിടെ ആളില്ല നിങ്ങൾ ആ റൂമെടുത്തോളു റൂമാകെ പൊടി പിടിച്ചു കിടക്കുന്നുണ്ടാവും അതൊന്ന് വൃത്തി ആക്കി അവിടെ ഇപ്പോൾ നിക്ക് സീസൺ ആയതിനാൽ ഒരു ആഴ്ച കഴിഞ്ഞു താഴെ വേറെ റൂം തരാം “”

അവർ നാലുപേരും നാലാമത്തെ നിലയിലെ റൂമിലെത്തി വാർഡൻ പറഞ്ഞത് പോലെ റൂമിലാകെ പൊടി പിടിച്ചു കിടക്കുന്നു.. രണ്ടു വലിയ ബെഡ് ചുമരിൽ രണ്ടു ഷെൽഫ് മുകളിലൊരു ഫാൻ കഴിഞ്ഞു ആഡംബരം..ഫാനിന്റെ ഒരു ലീഫ് വളഞ്ഞിരിക്കുന്നു . ഒരു വിധം അതൊക്കെ വൃത്തി ആക്കി അവരവരുടെ സാധങ്ങൾ അടുക്കി വച്ചു ഹർഷ വീട്ടിലേക് വിളിച്ചു..

“”അമ്മേ ഞാനാണ് സുഖമായി എത്തി അച്ഛൻ വിളിച്ചോ പിന്നെ എനിക്കിവിടെ മൂന്നു പേരെ കിട്ടി കൂട്ടുകാരായി അച്ഛമ്മ എവിടെ “”

“”അച്ഛമ്മ ഉറക്കം ആണ് അച്ഛൻ വിളിച്ചു പുലർച്ചെ എത്തും പറഞ്ഞു പിന്നെ കൂട്ടുകാർ എങ്ങനെ “”

അവൾ ഓരോരുത്തരെയും അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു മിനിക്ക് കുറച്ചു സമാധാനം ആയി മലയാളി കുട്ടികൾ തന്നെ ആണ്..

“”എന്നാ ശരി അമ്മേ ഞങ്ങൾ മെസ്സിൽ ഫുഡ്‌ കഴിക്കാൻ പോകുകയാണ് ശരി രാവിലെ വിളികാം ”

അവൾ ഫോൺ വച്ചു.

അവർ മൂവരും ഫുഡ്‌ കഴിച്ചു വന്നു ബെഡിൽ ഇരുന്നു.

“”എടി പ്രിയ റാംഗിംഗ് ഉണ്ടാകുമോ “”

“”അറിയില്ല ബിന്ദ്യ ഇല്ല എന്നാണ് മേഡം പറഞ്ഞത് ഇനിയിപ്പോൾ വെറുതെ പറയുക ആണാവോ “”

“”ഹർഷേ നിനക്ക് പേടി ഉണ്ടോ റാംഗിംഗ് “”

“”പേടിച്ചു എന്താ ചെയ്യാൻ വരുന്നിടത്തു വരട്ടെ ലേഡീസ് ഹോസ്റ്റൽ അല്ലെ അത്ര ഉണ്ടാകില്ലായിരിക്കും “”

“”എന്ന നമുക്ക് കിടക്കാം രാവിലെ ക്ലസ്‌ ഉണ്ടല്ലോ എനിക്ക് ഉറക്കം വരുന്നു “”

വീണ പറഞ്ഞു.

“”ഇത്ര നേരത്തെയോ സമയം ഒൻപതു ആയിട്ടുള്ള “”

“”എടി രാവിലെ പോന്നതാ ഭയങ്കര ക്ഷീണം “”

“”എന്ന ഉറങ്ങിക്കോ ”

വീണ പുതപ്പെടുത്തു തലവഴി മൂടി പുതച്ചു കിടന്നു ബിന്ദ്യയും പ്രിയയും ഹർഷയും ഓരോ കാര്യങ്ങൾ പരസ്പരം പറഞ്ഞു ചിരിച്ചു കൊണ്ടിരിന്നു.

“”എടി ആരോ വാതിലിൽ മുട്ടിയ പോലെ ”

” സീനിയേഴ്സ് ആകുമോ “”

പ്രിയ പേടിയോടെ ചോദിച്ചു.

“” ഞാൻ കേട്ടില്ലല്ലോ “”

“”ഹർഷേ അതിനു നിന്റെ ചെവിയിൽ ഇയർ ഫോൺ അല്ലെ വച്ചിരിക്കുന്നേ,

അവളത് ഊരി എടുത്തു ശ്രദ്ധിച്ചു.

“”ഉണ്ടെടി വാതിലിൽ മുട്ടുന്നു നീ പോയി തുറക്ക് “”

“”ഞാനോ നീ തുറക്ക് “”

“”രണ്ടാളും തുറക്കണ്ട ഞാൻ തുറക്കാം””

ബിന്ദ്യ എണിറ്റു വാതിൽ തുറന്നു വാതിൽ തുറന്നു ആരെയും കണ്ടില്ല

“”ആരുമില്ലെടി അവർ പോയിരിക്കുന്നു “”

ബിന്ദ്യ വാതിലടച്ചു വീണ്ടും ബെഡിൽ വന്നിരുന്നു അതാ പിന്നയും വാതിൽ മുട്ടുന്നു ഇപ്രാവശ്യം കുറച്ചു ഉറക്കെ ആണ്..

“”നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ തുറക്കാം”

ഹർഷ എണിറ്റു വാതിൽ തുറന്നു അവളും പുറത്തു ആരെയും കണ്ടില്ല

ഹർഷ വാതിൽ അടച്ചു പറഞ്ഞു

“”ചിലപ്പോൾ സീനിയേഴ്സ് കളിപ്പിക്കാൻ ആകും ഇനി വാതിൽ തുറക്കണ്ട “”

പിന്നെ കുറച്ചു നേരത്തേക്ക് ശബ്ദം ഒന്നും കേട്ടില്ല..

“എന്ന നമുക്ക് കിടക്കാം രാവിലെ കോളേജിൽ പോണ്ടേ എങ്ങനെ ആവോ ക്ലാസ്സ്‌ ”

പ്രിയ പറഞ്ഞു അവർ കിടന്നു സമയം ഇഴഞ്ഞു നീങ്ങി ഹർഷക്ക് ഉറക്കം വന്നില്ല നാടുവിട്ടു ആദ്യം ആണ് താമസം അമ്മ ഉറക്കം ആയോ ആവോ അച്ഛമ്മ തന്നെ കിടന്നു കാണും പാവം തന്റെ കൂടെ ആണ് കിടത്തം അവൾ ഓരോന്ന് ആലോചിച്ചു ഉറങ്ങി..

ഉറക്കത്തിൽ ആരോ തൊട്ടു വിളിക്കുന്നത് പോലെ തോന്നിയാണ് അവൾ കണ്ണു തുറന്നത് ബെഡ് ലാമ്പിന്റ അരണ്ട വെളിച്ചത്തിൽ ബെഡിൽ ഒരു സുന്ദരിയയൊരു പെൺകുട്ടി ഇരിക്കുന്നു..കാലിൽ ചിലങ്ക കെട്ടിയിട്ടുണ്ട്..അതിന്റെ സ്വർണ്ണനിറമുള്ള മുത്തുകൾ തിളങ്ങുന്നു..പ്രിയ ആണ് കരുതി ഹർഷ ചോദിച്ചു..

“എന്താ “പ്രിയ എന്താ വിളിച്ചോ “”

മറുപടി ഒന്നുമില്ല..

പെട്ടന്ന് മുറിയിൽ ലൈറ്റ് വന്നു അവൾ അടുത്ത് കിടക്കുന്ന പ്രിയയെ നോക്കി അവൾ കണ്ണുമിഴിച്ചു ഇരിക്കുന്നു അപ്പുറം ബെഡിൽ വീണയും ബിന്ദ്യയും അതെ മട്ടിൽ തന്നെ ഇരിക്കുന്നു ആരോ പിന്നിൽ നിന്ന് തോണ്ടി അവൾ മുഖം തിരിച്ചു നോക്കി വെളുത്തു മെലിഞ്ഞു ഒരു പെൺകുട്ടി ചുവന്ന സാരി ആണ് വേഷം കുറച്ചു തെറുത്ത് കേറ്റി കാലിൽ സ്വർണ്ണചിലങ്ക ഇട്ടു തന്നെ തന്നെ നോക്കി നില്കുന്നു..

“”എന്താ ആരാണ് ”

അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല..

ഇവൾ ആരാ എങ്ങനെ ഇവിടെ വന്നു റാംഗിംഗ് ആണോ സീനിയേഴ്സ് ആണോ പിന്നെയും ആ പെൺകുട്ടിയെ നോക്കി നിസംഗതയോടെ തന്നെ അവൾ നോക്കി നിൽക്കുന്നു ഹർഷ മറ്റുള്ളവരുടെ മുഖത്തു നോക്കി ആരാ എന്നഭാവത്തിൽ കണ്ണു കാണിച്ചു..

പെട്ടന്ന് ഒരു കരച്ചിൽ കൂടെ ചിലങ്കയുടെ കിലുക്കം..

ആ പെൺകുട്ടി നില്കുന്നിടത്തു നിന്ന് നോക്കിയപ്പോൾ അവളില്ല അവളെവിടെ പോയി പിന്നെ കേട്ടത് ബാത്‌റൂമിൽ നിന്നൊരു പാട്ടായിരുന്നു..

“ആനന്ദനടനം ആടിനാൾ.. ബഹുനാഗരികമാകവേ കനകസഭയിൽ ആനന്ദനടനം ആടിനാൾ…”

താളം അനുസരിച്ചു ചിലങ്ക കിലുക്കവും അവർ നാലുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി വീണക്ക് ആകെ പേടിയായി. വിറക്കാൻ തുടങ്ങി…

“”ഡി ബിന്ദ്യ വീണേ നോക്കു ആരാണ് അതു ”

അവരും മിണ്ടാൻ കഴിയാതെ ഇരിക്കുന്നു, ബാത്‌റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു ബിന്ദ്യ ബാത്‌റൂമിൽ നോക്കി.

“”അറിയില്ല വീണ അവളെ കാണാനില്ല “”

“”വാ നമുക്ക് വാർഡന്റെ റൂമിൽ പോകാം എന്തോ പ്രശ്നം ഉണ്ട് തോന്നുന്നു “”

നാലു പേരും കൂടി പിന്നെയൊരു ഓരോട്ടമായിരുന്നു താഴെ വാർഡന്റെ റൂമിന്റെ മുന്നിലാണ് നിന്നത് അവർ റൂം തുറന്നു വാർഡന്റെ റൂമിൽ മുട്ടി..

“”മേഡം വാതിൽ തുറക്കു “”

വാർഡൻ ഉറക്കച്ചവടോടെ വാതിൽ തുറന്നു..

“”മേഡം മുകളിൽ റൂമിൽ ഒരു പ്രശ്നം”

“”എന്താ “”

“”ആ റൂമിൽ ആരോ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു ഞങ്ങൾ “”

വീണ പറഞ്ഞു..

“” തോന്നിയത് ആകും “”

“”അല്ല മാഡം ഞങ്ങൾ നാലു പേരും കണ്ടു “”

അപ്പോഴേക്കും ശബ്ദം കേട്ടു വാച്ചർ ശങ്കർ ഓടിയെത്തി..

“”എന്ത് പറ്റി എന്ത പ്രശ്നം “”

വാർഡൻ കാര്യങ്ങൾ ശങ്കറിനോട് കാര്യങ്ങൾ വിസ്തരിച്ചു..

“”മേഡം ഒന്നിങ്ങു വന്നേ ഒരു കാര്യം പറയട്ടെ “”

ശങ്കർ വാർഡനെ വിളിച്ചു എന്തൊക്കെയോ പതിയെ പറഞ്ഞു..

“”നിങ്ങൾ ഒരു കാര്യം ചെയ്യ് ഇവിടെ കിടന്നോളു നാളെ വേറെ റൂം താരം “”

അവർ ഒന്നും മനസ്സിലാവാതെ വാർഡന്റെ റൂമിൽ താഴെ പായ വിരിച്ചു കിടന്നു..

പിറ്റേന്ന് രാവിലെ തന്നെ അവർക്ക് വേറെ റൂം കൊടുത്തു സാധനങ്ങൾ എടുത്തു അവർ പുതിയ റൂമിൽ എത്തി കുളിച്ചു കോളേജിൽ പോകാൻ ഒരുങ്ങി വന്നു..

അപ്പൊ ആണ് ശങ്കർ ആ സത്യം പറഞ്ഞത്,

“” ആ റൂമിൽ രണ്ടു വർഷം മുന്നേ ഒരു മലയാളിപെൺകുട്ടി തൂങ്ങി മരിച്ചു .. ഭദ്ര എന്നാണ് പേര് പാലക്കാട് ശേഖരി പുരത്തെ അയ്യർ ദമ്പതികളുടെ ഏകമകൾ ആയിരുന്നു ഭദ്ര.

നൃത്തത്തെയും സംഗീതത്തെയും സ്‌നേഹിച്ച ഭദ്ര തന്റെ മകൾ ഡോക്ടർ ആകണം എന്നുള്ള അച്ഛന്റെ ആഗ്രഹത്തെ സഫലീകരിക്കാനാണ് ഭദ്ര മൈസൂരിൽ എം ബി ബി എസ് ചേർന്നത് വളരെ സുന്ദരി ആയിരുന്നു ഭദ്ര..അവളുടെ കൂടെ പഠിക്കുന്ന ഡോക്ടറേ പ്രണയിച്ചു പിന്നെ ഡോക്ടർ ചതിച്ചു എന്നാണ് കേട്ടത്..ഭദ്ര ആത്മഹത്യാ ചെയ്ത ശേഷം ആ റൂം അടച്ചിട്ടിരിന്നു ..പിന്നെ ഇപ്പോൾ ആണ് തുറക്കുന്നത്..

ഇടക്ക് പലപ്പോഴും ആ ഇടനാഴിയിൽ നിന്ന് ചിലങ്ക കിലുക്കം രാത്രി ഹോസ്റ്റൽ പരിശോധനയിൽ കേട്ടിരുന്നു ഇടക്ക് ഒരു ദിവസം പുറത്ത് ഹോസ്റ്റൽമുറ്റത്തത്തേക്ക് ഇറങ്ങാനുള്ള പടിയിൽ ഇരിക്കുന്നത് കണ്ടിരുന്നു.. അപ്പോളൊന്നും അതു കാര്യം ആക്കിയില്ല ഉറക്കപ്പിച്ചിൽ തോന്നൽ ആണെന്ന് കരുതി അതല്ലാതെ വേറെ പ്രശ്നം ഒന്നും ഉണ്ടയിരുന്നില്ല..ഇപ്പോൾ നിങ്ങൾ ആണ് ആ റൂം തുറന്നത് അതുവരെ പൂട്ടി കിടക്കുവായിരുന്നു ഇപ്പോൾ എന്താ ആവോ പ്രശ്നം ”

“”അപ്പൊ അതു കൊണ്ടു ആണല്ലേ റൂമിലെ ഫാനിന്റെ ലീഫ് വളഞ്ഞു കിടന്നത് “”

വീണ പതിയെ പറഞ്ഞു..

“”പിന്നൊരു കാര്യം പ്രശ്നം ആരും അറിയണ്ട പിന്നെ ഹോസ്റ്റിലിന് ചീത്തപേര് ആകും “”

വാർഡന്റെ നിർദേശം..

അതുകേട്ടു അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ഈ മൈസൂർ നഗരത്തിലെ എം ബി ബി എസ് കോളേജ്ഹോസ്റ്റലിൽ പ്രേതമോ അതും ഈ കാലത്തു പക്ഷെ വിശ്വസിച്ചേ പറ്റു കാരണം തങ്ങൾ കണ്ടുവല്ലോ..

പക്ഷെ ഒരിക്കലും അതു തങ്ങളെ ഉപദ്രവിച്ചില്ല..

അന്ന് വൈകുന്നേരം വീണ്ടും അവർ നാലുപേരും ആ റൂമിന് പുറത്തു എത്തി..

റൂം പുറത്തു നിന്നു പൂട്ടി സീൽ വച്ചിട്ടുണ്ട് അകത്തു ആരോ നടക്കുന്ന ശബ്ദം..കൂട്ടത്തിൽ ചിലങ്ക കിലുക്കം പിന്നെ പഴയ പോലേ ഒരു പൊട്ടിക്കരിച്ചിൽ..

“”ഇതെന്റെ റൂം ആണ് ഇവിടെക്ക് ആർക്കും പ്രവേശനം ഇല്ല നിങ്ങൾക്ക് പോകാം “”

ആ ശബ്ദം ഉള്ളിൽ നിന്നായിരുന്നു അവർ നാലുപേരും മുഖത്തോട് മുഖം നോക്കി പതിയെ തിരിച്ചു നടന്നു താഴേക്കു…

പുതിയ മുറിയുടെ ഷെൽഫിൽ വച്ച ദൈവത്തിന്റെ ഫോട്ടോക്കു മുന്നിൽ ഒരു തിരി കത്തിച്ചു പ്രാർത്ഥിച്ചു അന്നവർ ഉറങ്ങാൻ കിടന്നു… ഇനിയൊരു പ്രശ്നം ഉണ്ടാവില്ല എന്ന വിശ്വാസത്തോടെ.. അപ്പോഴും അവരുടെ മനസ്സിൽ മുകളിൽ ഇന്നലെ കാലിൽ സ്വർണ്ണചിലങ്ക കെട്ടിയ ഭദ്ര ആയിരുന്നു…… ലൈക്ക് കമന്റ് ചെയ്യണേ…

ശുഭം

രചന: Uma S Narayanan

Leave a Reply

Your email address will not be published. Required fields are marked *