രാവണത്രേയ, തുടർക്കഥ ഭാഗം 7 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അതുകേട്ടതും കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി…

മേഡം ആദ്യമൊന്ന് റെസ്റ്റെടുക്ക് എല്ലാം നമുക്ക് പിന്നെ സംസാരിക്കാം…

കൺമണി അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും ത്രേയ അവളുടെ കൈയിൽ പിടിച്ച് അവളെയവിടെ തടഞ്ഞു നിർത്തി…

കാര്യങ്ങളൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം അതൊക്കെ ഓക്കെ… പക്ഷേ നീയെന്നെ എന്താ ഇപ്പോ വിളിച്ചത് മേഡംന്നോ..എന്ന് തൊട്ടാ ഞാൻ നിന്റെ മേഡമായത്…പറയെടീ ഉണ്ടക്കണ്ണീ…

ത്രേയ കൺമണിയ്ക്ക് നേരെ അല്പം കലിപ്പ് ഫിറ്റ് ചെയ്തതും കൺമണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

അത് പിന്നെ വല്യ വീട്ടിലെ കുട്ടികളെ മേഡം കുഞ്ഞ് എന്നൊക്കയല്ലേ വിളിക്കേണ്ടത്…

ആ.. എങ്കിലേ മോളിപ്പോ എന്നെ ത്രേയാന്നങ്ങ് വിളിച്ചാ മതി..നിന്റെ വായീന്ന് ആ വിളി കേൾക്കാനാ എനിക്കിഷ്ടം.. അല്ലാതെ മേഡം കീടംന്നൊക്കെ വിളിച്ചോണ്ട് വന്നാൽ…ദേ ഈ കണ്ണ് ഞാനങ്ങ് കുത്തി പൊട്ടിയ്ക്കും….

ത്രേയ അതും പറഞ്ഞ് കൺമണീടെ കണ്ണിന് നേരെ ചൂണ്ടുവിരലൂന്നി കാട്ടിയതും അവളൊരടി പിന്നിലേക്ക് നിങ്ങി നിന്നു…അപ്പോഴും ഇരുവരുടെയും മുഖത്തൊരു പുഞ്ചിരിയുടെ ശേഷിപ്പുണ്ടായിരുന്നു….

അല്ല ആരാ ഇവിടെ കീടം..who is the ബ്ലഡീ കീടം ഇൻ ദിസ് തറവാട്…

ത്രേയേടെയും കൺമണീടെയും സംസാരത്തിനിടയിലേക്ക് അച്ചൂന്റെ അപശബ്ദം ഉയർന്നു കേട്ടതും ഇരുവരും അരോചകത്തോടെ നെറ്റി ചുളിച്ചു നിന്നു…

ഹോ…ശല്യം ഇവിടേം എത്തിയോ…??

ത്രേയ അടക്കം പറഞ്ഞു കൊണ്ട് കൈ തലയിൽ താങ്ങി നിന്നതും അച്ചു ഒരൂക്കോടെ അവർക്കരികിലേക്ക് പ്രത്യക്ഷപ്പെട്ടു….ഷൂസിന്റെ മുൻഭാഗം നിലത്ത് നിരക്കി മൂൺവാക്ക് ചെയ്യും പോലെ അവൻ അവർക്ക് മുന്നിലേക്ക് അവതരിച്ചതും കൺമണി ഒരു ചിരിയടക്കി നിന്നു…ആ സമയം തന്നെ മൂവർക്കും യാത്ര പറഞ്ഞു കൊണ്ട് നിമ്മി ത്രേയേടെ റൂം വിട്ടോടിയിരുന്നു…ഇനിയും വൈകിയാൽ വേദ്യ കുരിശിലേറ്റും എന്ന ഭയം തന്നെ…..അവളെ യാത്രയയച്ച് അച്ചു ത്രേയയുടേയും കൺമണീടെയും സംസാരത്തിനിടയിലേക്ക് ഇടിച്ചു കയറി…..

ചോദിച്ചതു കേട്ടില്ലേ eyebell…ആരാ ഇവിടുത്തെ കീടം.. അവന്റെ ആ പറച്ചില് കേട്ട് ത്രേയയും കൺമണിയും ഒരുപോലെ മുഖം ചുളിച്ച് സംശയഭാവത്തിൽ അവനെയൊന്ന് നോക്കി…

eyebell ഓ…ഇതെന്തോന്ന് പേര്… ഇംഗ്ലീഷ് ഫിലീംസിലൊക്കെ കേൾക്കുന്ന പോലെ… ത്രേയയുടെ ആ ചോദ്യം കേട്ട് അച്ചു ഇരു കൈകളും നടുവിന് താങ്ങി രജനി style ൽ മുഖമുയർത്തി ഒന്ന് ചിരിച്ചു…

കണ്ണാ…ഇത് English film name അല്ല…ഇതാണ് ഇംഗ്ലീഷിലുള്ള കൺമണീടെ പേര്…

എന്തോന്ന് eyebell ഓ….

ന്മ്മ..അതേന്ന്..eye എന്ന് വച്ചാൽ എന്താ എന്റെ ത്രേയമോള് പറഞ്ഞേ…

അത് simple..eye എന്ന് വച്ചാൽ കണ്ണ്… ത്രേയ അതും പറഞ്ഞ് ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നു…

ന്മ്മ…very good…അപ്പോ bell…?? സംശയമെന്ത്..മണി… ന്മ്മ..ഇനിയെന്റെ കുട്ടി അതൊന്ന് കൂട്ടി വായിച്ചേ… eyebell.. എന്നുവെച്ചാൽ…കണ്ണും മണിയും ചേർന്ന കൺമണി…എങ്ങനെയുണ്ട്… വെറൈറ്റിയല്ലേ….

അച്ചൂന്റെ മുഖത്തെ ചിരിയും ആ നില്പും ഭാവവും കൂടി കണ്ടതും അവനെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ത്രേയയ്ക്ക്..അതിന് വേണ്ടി ഒരു നിമിഷം ബാക്കി വയ്ക്കാതെ അവളവന്റെ കഴുത്തിലേക്ക് പിടി മുറുക്കിയതും ചിരിയോടെ നിന്ന അച്ചു വെപ്രാളപ്പെട്ട് എന്തൊക്കെയോ വിളിച്ചു കൂവാൻ തുടങ്ങി….

ഡീ… ഭദ്രകാളി വിടെടീ…ഡീ പുല്ലേ വിടാൻ..

അച്ചൂന്റെ ആ നിലവിളിയും കേട്ടാണ് അഗ്നിയും ശന്തനുവും അവിടേക്ക് വന്നത്..ഓടിപ്പാഞ്ഞു വന്ന രണ്ടാളും തിടുക്കപ്പെട്ട് ത്രേയേടെ കൈ അച്ചൂന്റെ കഴുത്തിൽ നിന്നും അടർത്തി മാറ്റി വച്ചു…ഉള്ളില് നിറഞ്ഞു വന്ന കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് കിതപ്പോടെ നിൽക്ക്വായിരുന്നു ത്രേയ…അവളെ നോക്കി മുഖംവീർപ്പിച്ചു കാണിച്ച് കഴുത്തും തടവി നിന്ന അച്ചൂനെ അഗ്നീ ആകെത്തുക ഒന്ന് നോക്കി…

എന്തായിരുന്നു ഇവിടുത്തെ Problem…എന്തിനാ ത്രേയ ഇവനുമായി നീ വഴക്കിട്ടത്…

അഗ്നീടെ ചോദ്യം കേട്ട് ത്രേയ അച്ചൂനെ ഒന്ന് തറപ്പിച്ചു നോക്കി…

പോടീ പുല്ലേ.. ആ നോട്ടത്തിന് മറുപടിയായി കരഞ്ഞ മുഖത്തോടും പരിഭവത്തോടും അച്ചു അവളെ വഴക്ക് പറഞ്ഞു കൊണ്ട് വീണ്ടും കഴുത്ത് തടവി നിന്നു…

എന്താടീ ത്രേയേ പ്രശ്നം..ഇവനിവിടെ വന്ന് വല്ല bell എന്നോ മറ്റോ പറഞ്ഞോ… അഗ്നീടെ ചോദ്യം കേട്ട് ത്രേയ അവനേം അച്ചൂനേം ഒന്ന് നോക്കി..

ന്മ്മ…അവന്റെയൊരു തർജ്ജമ…

കണ്ടോ ഞാനപ്പൊഴേ പറഞ്ഞില്ലേടാ ശന്തനൂ…ഇവനത് ഇവിടെ അവതരിപ്പിച്ചു കാണുംന്ന്…കുറേനേരം കൊണ്ട് ഞങ്ങൾക്കൊപ്പമിരുന്ന് അശ്രാന്ത പരിശ്രമം നടത്തി വികസിപ്പിച്ചെടുത്ത പേരാ… ഞാനപ്പൊഴേ ഈ പൈതലിനോട് പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്…. ആട്ടുംസൂപ്പും കിട്ടിയപ്പോ തൃപ്തിയായല്ലോ…

ആട്ടുംസൂപ്പും അല്ല അഗ്നീ…ആട്ടുംതുപ്പും എന്നല്ലേ… കഴുത്തും തടവി നിന്ന അച്ചു വീണ്ടും പൂർവ്വാധികം ശക്തിയോടെ അഗ്നിയെ തിരുത്താനായി അവർക്കിടയിലേക്ക് നുഴഞ്ഞു കയറി….

മവനേ…നീ ഇനീം ഈ വട്ട് പെണ്ണിന്റെ കൈയ്യീന്ന് മേടിച്ച് കൂട്ടാതെ social distance പാലിച്ച് അവൾടെ കൈയ്യകലത്തീന്ന് മാറി നിൽക്കാൻ നോക്കെടാ…

ശന്തനൂന്റെ ആ വർത്തമാനം കേട്ട് ആദ്യം ചിരി പൊട്ടിയത് കൺമണിയ്ക്കായിരുന്നു…ചെറുതായി ഉയർന്നു കേട്ട അടക്കിപ്പിടിച്ചുള്ള ആ ചിരി കേട്ടപ്പോഴാണ് ശന്തനൂന്റെ നോട്ടം കൺമണിയിലേക്ക് തിരിഞ്ഞത്…. അവന്റെ കണ്ണുകൾ ഒരുനിമിഷം അവളിൽ വിരിഞ്ഞ ചിരിയിലേക്കും വിടർന്ന കണ്ണുകളിലേക്കും പോയി…

എവിടെയോ കോഴി കൂവുന്ന പോലെ…. social distance keep ചെയ്യുന്നതിനൊപ്പം ഋഷിരാജ് സിംഗിന്റെ നിയമം കൂടി ഒന്ന് പാലിച്ചാൽ നന്നായിരുന്നു…. ഇല്ലെങ്കിൽ ചിലപ്പോൾ social distance ഉം കടന്ന് ചില കൈകൾ മുഖത്ത് വീഴാൻ ചാൻസുണ്ടേ… അച്ചൂന്റെ അർത്ഥം വച്ചുള്ള ആ സംസാരം കേട്ടതും ശന്തനു സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവളിൽ നിന്നുള്ള നോട്ടം മാറ്റി നിന്നു….

അഗ്നിയ്ക്ക് മാത്രം അച്ചു പറഞ്ഞതിലുള്ള പൊരുൾ വ്യക്തമായിരുന്നില്ല…. എങ്കിലും അവനത് മുഖത്ത് കാട്ടാതെ നിന്നു….

ത്രേയേ നിന്റെ ബാഗുകളെല്ലാം മിഴി ഇവിടെ എത്തിച്ചില്ലേ…!!!

അഗ്നി കുറച്ചു സീരിയസാവാൻ തുടങ്ങി…

അല്ല ആരാ ഈ മിഴി…?? പെട്ടന്നാണ് ശന്തനു ഒന്നും അറിയാത്ത മട്ടിൽ ആ ചോദ്യം ഉന്നയിച്ചത്…

ഹോ…എന്റെ പൊന്നുമോന് അറിയില്ല്യാന്നുണ്ടോ…വ്വോ..റ്വോ…ട്ടോ…

അച്ചു വീണ്ടും ശന്തനൂനിട്ട് പണി തുടങ്ങിയതും അവൻ പല്ലും ഞെരിച്ചു പിടിച്ചു കൊണ്ട് അച്ചൂനെ ഒന്നിരുത്തി നോക്കി… പക്ഷേ അച്ചു അതിലൊന്നും പതറിയില്ല…

ഡാ മോനേ ശന്തനു…ഈ മിഴി എന്നു പറഞ്ഞാൽ ദേ നമ്മുടെ മുഖത്തെ പുരികക്കൊടികൾക്ക് താഴെയായി നമ്മുടെ കവിളുകൾക്ക് മുകളിലായി കാണുന്ന നെല്ലിക്കാ വലിപ്പമുള്ള ഭംഗിയുള്ള രണ്ട് കുഴികളാണ്…ഞങ്ങളിലൊക്കെ അത് നെല്ലിക്കാ വലിപ്പത്തിൽ ഭംഗിയിൽ കാണും നിനക്കത് ഏതാണ്ട് ഒതളങ്ങ വലിപ്പത്തിലും കാണും… അതുകൊണ്ട് പൊന്നുമോൻ ആ ഒതളങ്ങയെ എടുത്തങ്ങ് അകത്തിടാൻ നോക്ക്…

അച്ചൂന്റെ ആ പറച്ചില് കേട്ട് ശന്തനു ഒഴികെ ബാക്കി എല്ലാവരും ആദ്യമായി ഒന്ന് പൊട്ടിച്ചിരിച്ചു… അത് കണ്ട് ആത്മനിർവൃതിയിൽ ആനന്ദാശ്രു പൊഴിച്ചു നിൽക്ക്വായിരുന്നു അച്ചു….

അഗ്നീ..വേറെ ആരിൽ നിന്ന് ഉണ്ടായാലും നിന്നിൽ നിന്നും ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല…

ശന്തനു അഗ്നിയ്ക്ക് നേരെ പരിഭവത്തിന്റെ കെട്ടഴിച്ചതും അഗ്നി കഷ്ടപ്പെട്ട് ചിരിയടക്കി ശന്തനൂനെ ചേർത്ത് പിടിച്ചു…

ഡാ ശന്തനു…കാര്യം ഇവന്റെ കോമഡികൾ കേട്ടാൽ…സോറി ചളികൾ കേട്ടാൽ ആദ്യം അടിച്ചു കൊല്ലാനാ തോന്നാറ്…ഇതെന്തോ എനിക്കങ്ങ് ബോധിച്ചു….എന്തോ എവിടെയൊക്കെയോ ഒരു സത്യം ഉള്ളതുപോലെ….

അഗ്നീടെ നർമ്മം കലർന്ന ആ വർത്തമാനം കേട്ട് ശന്തനു അവന്റെ കൈ തട്ടിമാറ്റി ഒരവിഞ്ഞ ചിരിയോടെ കൺമണിയിലേക്ക് നോട്ടം പായിച്ചു…

കുട്ടീടെ പേരാണല്ലേ മിഴി…

വളരെ മാന്യമായ ആ ചോദ്യവും ഇടപെടീലും കൺമണി ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ശന്തനുവിലേക്ക് നോട്ടം കൊടുത്തു… അതേ..എന്തേ…ഇഷ്ടായില്ലേ…

ഇഷ്ടായി… ഒരുപാടിഷ്ടായി… പക്ഷേ എനിക്കെന്തോ കൺമണി എന്ന പേരിനോടാ ഒരിത്തിരി ഇഷ്ടക്കൂടുതല് തോന്നിയത്…

🎶കൺമണീ..അൻപോടെ കാതലൻ നാൻ എഴുതും കടിതമേ…

ന്മ്മ… ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്… അച്ചു കിട്ടുണ്ണിയേട്ടൻ style ൽ ഒന്ന് മൂളിക്കേട്ടു…

പൊൻമണീ ഉൻവീട്ട് സൗഖ്യമാ… നാൻ ഇങ്ക സൗഖ്യമേ…

അങ്ങനെ തീർത്തങ്ങ് പറയാൻ വരട്ടേ…ഈ പോക്കിന് കൈയ്ക്കും കാലിനും ഒടിവ് ചതവ് ബലക്ഷയം എന്നിവയുണ്ടാകാനുള്ള ചാൻസൊക്കെ ഞാൻ കാണുന്നുണ്ട് മോനേ ശന്തനു….

അച്ചൂന്റെ ആക്കിയുള്ള ആ പറച്ചില് കേട്ടതും ശന്തനു പാട്ട് നിർത്തി അച്ഛൂനെ കലിപ്പിച്ചൊന്ന് നോക്കി….

നിനക്കെന്താടാ അച്ചൂ…നിനക്കെന്തിന്റെ കേടാ…???

ശന്തനു പല്ല് ഞെരിച്ച് പറഞ്ഞ് അച്ചൂനെ വാട്ടാൻ തുടങ്ങിയതും അച്ചുവും വിട്ടുകൊടുക്കാതെ അതിൽ പിടിച്ചു കയറി…

നിനക്കെന്നാടാ…നിനക്കെന്നാത്തിന്റെ കേടാ… അച്ചൂന്റെ ആ പെർഫോമൻസ് കൂടി ആയതും അഗ്നിയും ത്രേയയും കൺമണിയും കൂടി കൂട്ടച്ചിരി ചിരിയ്ക്കാൻ തുടങ്ങി…. ശന്തനു അവിടേം പൂർണ പരാജയം ഏറ്റുവാങ്ങി അച്ചൂനെ ഇരുത്തിയൊന്ന് നോക്കി….

ഹോ…വേണ്ടളിയാ… നമുക്കെല്ലാം പറഞ്ഞ് compliment ആക്കാം….ഇനി ഞാൻ നിന്നെ ഒറ്റൂല്ല.. എന്റെ അഗ്നിയാണെ സത്യം….

അച്ചു അതും പറഞ്ഞ് ചിരിച്ചോണ്ട് നിന്ന അഗ്നീടെ തലയിലേക്ക് കൈ വച്ചതും അഗ്നി അടിമുടി ഞെട്ടി അച്ചൂന് നേരെ ലുക്ക് വിട്ടു…

എന്റെയീ തല ഇങ്ങനെയിരിക്കുന്നത് കണ്ടിട്ട് നിനക്ക് ഒരു സമാധാനവും ഇല്ല അല്ലേടാ അച്ചൂട്ടാ…

അഗ്നീടെ ദയനീയമായ ആ ചോദ്യം കേട്ട് അച്ചു ഒരവിഞ്ഞ ചിരി പാസാക്കി കൈ പതിയെ പിന്വലിച്ചെടുത്തു നിന്നു.. പെട്ടെന്നാ പൂവള്ളിയിലെ ഒരു പ്രധാന അംഗം അവിടേക്ക് കടന്നു വന്നത്….

ത്രേയമോളേ….

ത്രേയേടെ റൂമിലേക്ക് കയറിയ ആൾ വന്നപാടെ ത്രേയയെ കെട്ടിപ്പിടിച്ച് ആനന്ദം പങ്കുവെച്ചടർന്നു മാറി…. മറ്റാരുമായിരുന്നില്ല പ്രഭേടെ മൂത്ത പുത്രൻ ഹർദ്ദയാൽ എന്ന ഹരിയായിരുന്നു അത്…അവൻ ഒറ്റയ്ക്കായിരുന്നില്ല കൂടെ ഭാര്യ പ്രിയയും മക്കളുമുണ്ടായിരുന്നു…ഹരിയ്ക്കും പ്രിയയ്ക്കും മൂന്ന് മക്കളാണ്…മൂത്തത് twins ആണ്…അക്ഷിമ എന്ന അമ്മുവും അശ്രു എന്ന ചാരുവും….ഇളയത് പാർത്ഥിവ്.. എല്ലാവരുടേയും പാർത്ഥി….

ഹരിയുടെ സ്നേഹ പ്രകടനം കണ്ട് പുച്ഛമിട്ട് നിൽക്ക്വായിരുന്നു പ്രിയ…കുട്ടികള് മൂന്നുപേരും നിലത്ത് നിന്ന് തുള്ളി കളിയ്ക്ക്യായിരുന്നു….ത്രേയേടെ നോട്ടം ഒരുവേള കുട്ടികളിലേക്ക് വീണതും അവള് ഒരു ചിരിയോടെ അവർക്കരികിലേക്ക് മുട്ടുകുത്തിയിരുന്നു…. ഹരിയത് കണ്ട് പുഞ്ചിരിയോടെ അവരെ തന്നെ നോക്കി നിന്നു…. പക്ഷേ ആ കാഴ്ചകൾ ഒരുതരം മനംമടുപ്പോടെയാണ് പ്രിയ നോക്കി കണ്ടത്…

ഹായ്..കടുക്മണീസ്…ഞാനാരാണെന്ന് മനസിലായോ…???

ത്രേയേടെ ആ ചോദ്യം കേട്ട് മൂവരും പരസ്പരം മുഖത്തോട് മുഖം നോക്കി….അമ്മുവും ചാരുവും ഏഴു വയസ് പ്രായമുള്ളവരായിരുന്നു… പാർത്ഥിയ്ക്ക് പ്രായം ആറ് തികഞ്ഞിട്ടില്ലായിരുന്നു….ത്രേയേടെ മുഖത്തെ ചിരിയും സന്തോഷവും കണ്ട് ഒന്നും പ്രതികരിക്കാതെ മൂവരും ഒരുപോലെ പ്രിയേടെ സാരിത്തുമ്പിലേക്ക് പറ്റിചേർന്ന് ത്രേയയെ തന്നെ ഉറ്റുനോക്കി നിന്നു… ആ കാഴ്ച കണ്ടതും ഹരി ഒന്ന് ചിരിച്ചു കൊണ്ട് പാർത്ഥിയെ കൈയ്യിലെടുത്ത് ത്രേയയ്ക്ക് അരികിലേക്ക് കൊണ്ടുചെന്നു…

നിങ്ങടെ ചെറിയമ്മയാടാ മക്കളേ…ദേ ചെറിയമ്മേടെ കൂടെ ചെന്നേ….

ഹരി പാർത്ഥിയെ ത്രേയയ്ക്ക് മുന്നിലേക്ക് നീട്ടി പിടിച്ചതും പാർത്ഥി വീണ്ടും ഹരിയുടെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞ് അവനെ ഇറുകെ ചുറ്റിപ്പിടിച്ചു…അമ്മുവും ചാരുവും അതൊക്കെ കണ്ട് പ്രിയയെ ചുറ്റിപ്പറ്റി നിൽക്ക്വായിരുന്നു…പാർത്ഥി ഹരിയിലേക്ക് തന്നെ ചേർന്നതും മുന്നിലേക്ക് നീട്ടി പിടിച്ചു വച്ച കൈകൾ ഒരു പുഞ്ചിരിയോടെ ത്രേയ പിന്വലിച്ചു…

ത്രേയമോളെ ഇവർക്ക് പരിചയമില്ലല്ലോ അതിന്റെയാ… കൂട്ടുപിടിച്ച് തുടങ്ങിയാൽ പിന്നെ ഇടംവലം തിരിയാൻ സമ്മതിക്കില്ല….

പാർത്ഥിയെ നോക്കി അങ്ങനെ പറഞ്ഞ് ഹരി അവനെ ഒന്നുകൂടി ഉലച്ചെടുത്തു…

അമ്മുക്കുട്ടീ…ത്രേയ ചെറിയമ്മേടെ അടുത്തേക്ക് ചെന്നേ… അച്ഛൻ പറഞ്ഞു തന്നിട്ടില്ലേ…

ഹരി അമ്മുവിലേക്കും ചാരുവിലേക്കും ശ്രദ്ധ തിരിച്ചങ്ങനെ പറഞ്ഞതും അമ്മു ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു….

വേദ്യാന്റി പറഞ്ഞല്ലോ ഞങ്ങടെ ചെറിയമ്മയാവാൻ പോകുന്നത് വേദ്യാന്റിയാണെന്ന്….

ചാരുവിന്റെ പറച്ചില് കേട്ട് ഹരിയുടെ മുഖത്തെ ചിരിയൊന്ന് മങ്ങി… എങ്കിലും അവനത് മുഖത്ത് കാണിക്കാതെ ത്രേയേ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു നിന്നു….

അത് വേദ്യാന്റി തന്നെയാണ്… നിങ്ങളുടെ യഥാർത്ഥ ചെറിയമ്മ ദേ ഈ നില്ക്കുന്ന ത്രേയ ചെറിയമ്മ തന്നെയാ..എന്നു വച്ചാൽ നിങ്ങളുടെ ചെറിയച്ഛൻ കല്യാണം കഴിയ്ക്കാൻ പോകുന്ന ആള്….

അപ്പോ ഇന്നാളൊരിക്കൽ വേദ്യാന്റിയും പറഞ്ഞല്ലോ ചെറിയച്ഛൻ കല്ലാണം കഴിയ്ക്കാൻ പോകുന്നത് വേദ്യാന്റിയെ ആണെന്ന്…

ഹരി അത് കേട്ട് ആകെ പെട്ട അവസ്ഥയിലായി…അവൻ പാർത്ഥിയെ നിലത്തേക്ക് നിർത്തി ത്രേയയെ നോക്കി അല്പം ബുദ്ധിമുട്ടി ഒന്ന് ചിരിച്ചു കാണിച്ചു….

ഹരിയേട്ടൻ കഷ്ടപ്പെട്ട് ചിരിയ്ക്കാൻ നോക്കണ്ട… ഞാനിവിടെ നിന്നും വിട്ടു നിന്നപ്പോ എന്തൊക്കെയാ നടന്നതെന്നും… തിരിച്ചെത്തിയപ്പോ എല്ലാവരുടേയും ഉള്ളിലുണ്ടായ തീരുമാനങ്ങൾ എങ്ങനെയാണെന്നും എനിക്ക് വ്യക്തമാണ്…

ത്രേയയുടെ വാക്കുകൾ കേട്ട് ഒന്ന് കുഴങ്ങി നിന്ന ഹരിയെ രക്ഷിക്കാനായി സാക്ഷാൽ അച്ചൂട്ടൻ തന്നെ ഗോദയിലിറങ്ങി…

ഹല്ലോ.. മിസ്റ്റർ ഹരിയേട്ടൻ വന്ന് കയറിയ പാടെ ത്രേയമോളേന്ന് വിളിച്ച് അങ്ങോട്ടൊരു പോക്കായിരുന്നല്ലോ..എന്തേ ഞങ്ങള് കുറേ മഹത് വ്യക്തിത്വങ്ങൾ ഇവിടെ നിൽക്കുന്നത് കണ്ടില്ലാന്നുണ്ടോ…വ്വോ…

അച്ചൂന്റെ ആ പറച്ചില് കേട്ട് ഹരിയുടെ നോട്ടം അച്ചുവിലേക്ക് പാഞ്ഞു…

ഡാ അച്ചൂട്ടാ.. നീയൊക്കെ ഇവിടുത്തെ സ്ഥിരം കുറ്റിയല്ലേടാ… ഇടയ്ക്ക് പോകും വരും…വരും പോകും… ഇങ്ങനെ സ്ഥിരതയില്ലാത്ത നിന്നെയൊക്കെ ആര് mind ചെയ്യാനാ….

ഡോ..ഹർദ്ദയാൽ എന്ന ദയയില്ലാത്തവനേ…ഇങ്ങനെ വന്നും പോയും നിൽക്കാൻ ഞാൻ കറന്റല്ല… ഐ ആം അശ്വാരൂഢ്…..

ഹോ…നീ ഇങ്ങനെ ഇടയ്ക്കിടേ പറയുന്നത് നല്ലതാ.. അങ്ങനെയെങ്കിലും ആ പേര് എല്ലാവരും ഒന്നോർത്തിരിക്കുമല്ലോ…. ഒരു ഘടാഘടികൻ പേരുമിട്ടിട്ട് ഡോറേടെയും ബുജ്ജീടെയും സ്വഭാവവും കൊണ്ട് നടക്ക്വാ….

ഹരീടെ ആ പറച്ചില് കേട്ട് അഗ്നിയും ശന്തനുവും ത്രേയയും എല്ലാം ഒരുപോലെ ചിരിയ്ക്ക്വായിരുന്നു…അച്ചു മാത്രം അതിന് എന്ത് കൗണ്ടർ അടിയ്ക്കണം എന്ന ചിന്തയിൽ മുഴുകി ഹരിയെ ഒന്നിരുത്തി നോക്കി നിന്നു…

ഹോ..മോന്റെ standard ഒരുപാടങ്ങ് ഉയർന്നൂന്ന് തോന്നുന്നു… ചരിത്ര കഥാപാത്രങ്ങളെപ്പറ്റി നല്ല ജ്ഞാനമുണ്ടല്ലേ…. ദേ ഈ നിൽക്കുന്ന ഈ കണുക്കാച്ചി ചെക്കന് ഇയാള് ഇട്ടേക്കുന്ന പേരെന്താ…???

അച്ചു അതും പറഞ്ഞ് നിലത്ത് നിന്ന പാർത്ഥിയെ പൊക്കിയെടുത്ത് ഹരിയ്ക്ക് നേരെ കൊണ്ടുചെന്നു….അങ്ങനെ ചെയ്യേണ്ട താമസം പാർത്ഥി കലിപ്പോടെ അച്ചൂനെ തലങ്ങും വിലങ്ങും അടിയ്ക്കാൻ തുടങ്ങി….

ഡാ മോനേ..അടിയ്ക്കാതെടാ…നിന്റെ ചെറിയച്ഛനാടാ…ഡാ കുഞ്ഞേ..അടങ്ങെടാ… അച്ചു അതും പറഞ്ഞ് അലമുറയിട്ട് വിളിച്ചു കൂവിയതും ആ കാഴ്ച നന്നായി ആസ്വദിച്ചു നിൽക്ക്വായിരുന്നു ബാക്കിയുള്ള എല്ലാവരും…

ഡാ അഗ്നീ… ശന്തനൂ…തെണ്ടികളെ..ഒന്നേറ്റു വാങ്ങിനെടാ ഈ ട്രോഫിയെ….

അച്ചു അതും പറഞ്ഞു പാർത്ഥിയെ അഗ്നിയ്ക്കും ശന്തനൂനും നേർക്ക് നീട്ടി പിടിച്ചെങ്കിലും ആരും ആ ട്രോഫിയെ ഏറ്റു വാങ്ങാൻ തയ്യാറായില്ല….

വേണ്ട..മതി..ടാ മക്കളേ ചോക്ലേറ്റ് തരാടാ ഞാൻ….

ആ ഒരൊറ്റ പ്രയോഗം നടത്തിയതും പാർത്ഥി അടി നിർത്തി അച്ചൂനെയൊന്ന് നോക്കി… അപ്പോഴേക്കും അച്ചൂന്റെ തലമുടിയൊക്കെ ആകെ കൂടി അലങ്കോലമായി ചിന്നി ചിതറിയിരുന്നു….

ചോക്ലേറ്റ് താടാ മണ്ടാ…!!!

പാർത്ഥീടെ ആ ചോദ്യം കേട്ടതും അച്ചു കണ്ണും മിഴിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

ആഹാ…കൊച്ചിന് കൃത്യമായി അറിയാം എല്ലാം… എങ്കിലും ഇത്ര പെട്ടെന്ന് ഇതെങ്ങനെ മനസിലാക്കി….ഹരിയേട്ടാ ഇത് gifted child ആണ് കേട്ടോ….

ശന്തനൂന്റെ ആക്കിയുള്ള ആ വർത്തമാനം കേട്ടാണ് അച്ചു സ്ഥലകാല ബോധം വീണ്ടെടുത്തത്…അത് കേട്ട് ശന്തനൂനെ ഒന്ന് തുറിച്ചു നോക്കി പല്ലു ഞെരിച്ചു കാണിച്ചിട്ട് പോക്കറ്റിൽ കിടന്ന് ഒരു eclairs എടുത്ത് അച്ചു പാർത്ഥിയ്ക്ക് കൊടുത്തു…

ദാ പാർത്ഥിക്കുട്ടാ ചോക്ലേറ്റ്…

പാർത്ഥി അത് വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കിയ ശേഷം കലിപ്പോടെ അച്ചൂന്റെ മുഖത്തേക്ക് തന്നെ ഒരേറങ്ങ് കാച്ചി….

പോടാ…എന്നെ പറ്റിച്ചാതെ…!!!

അച്ചു തുടരെത്തുടരെ ഞെട്ടി നിൽക്ക്വായിരുന്നു… ചുറ്റും നിറഞ്ഞു നിന്ന പൊട്ടിച്ചിരി കേട്ടാണ് അവന് സ്വബോധം വീണുകിട്ടിയത്….

ദാ പാർത്ഥിമോന് ചെറിയമ്മേടെ വക ചോക്ലേറ്റ്…

ത്രേയ അതും പറഞ്ഞ് ഒരു ചോക്ലേറ്റ് പായ്ക്കറ്റ് പാർത്ഥിയ്ക്ക് നേരെ നീട്ടി…

thank you… അവനതും പറഞ്ഞൊന്ന് ചിരിച്ചു കാണിച്ച് ത്രേയയിൽ നിന്നും ആ ചോക്ലേറ്റ് വാങ്ങി വച്ചു…ഇനിയും അവനെ കൈയ്യിലേന്തി നിൽക്കുന്നത് റിസ്കാണെന്ന് തിരിച്ചറിഞ്ഞ അച്ചു പതിയെ പാർത്ഥിയെ നിലത്തേക്ക് തന്നെ വച്ചു…. നേരെയുള്ള നോട്ടം ഹരിയിലേക്കായിരുന്നു…

പൊന്നു ഹരിയേട്ടാ….താനൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ… ഒന്നുറക്കെ പറഞ്ഞിരുന്നെങ്കിൽ ഞാനീ സാധനത്തിനെ എടുത്ത് തോളിൽ വയ്ക്കുമായിരുന്നോ…ഹമ്മേ… എന്റെ കരണമടിച്ച് പുകച്ചു കളഞ്ഞല്ലോ ഈ കുട്ടിച്ചാത്തൻ…

അച്ചു അതും പറഞ്ഞ് കവിളും തടവി ഹരിയെ ഒന്ന് നോക്കി…

നീയായി എടുത്തു… അപ്പോ നീ തന്നെ വേണ്ടേ അനുഭവിക്കേണ്ടതും..

ഹരി നിരൂപാധികം ആ കേസിൽ നിന്നും ഒഴിഞ്ഞു മാറി… പക്ഷേ അവരുടെ സന്തോഷങ്ങൾക്കിടയിലും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ മുഖവും വീർപ്പിച്ച് നിൽക്ക്വായിരുന്നു പ്രിയ…. എല്ലാവർക്കുമൊപ്പം ചിരിയോടെ നിന്ന ത്രേയയുടെ കണ്ണുകൾ യാദൃശ്ചികമായി പ്രിയയിലേക്ക് പോയതും അവളുടെ ഭാവങ്ങൾ മനസിലാക്കിയ പോൽ ത്രേയയുടെ മുഖത്തെ ചിരിയൊന്ന് മങ്ങി വന്നു…

അല്ല പ്രീയേടത്തി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ…മനസിലായില്ലേ എന്നെ…

പ്രിയയുടെ തോളിലേക്ക് കൈ ചേർത്ത് ത്രേയ അങ്ങനെ ചോദിച്ചതും മുഖത്തൊരു കൃത്യമ ചിരി വരുത്തി പ്രിയ ആ കൈയ്യിനെ പതിയെ തോളിൽ നിന്നും അടർത്തി മാറ്റി നിന്നു…. പെട്ടന്നാണ് ത്രേയയ്ക്ക് പ്രിയയുടെ weakness ഓർമ്മ വന്നത്…ചെറിയൊരു ആലോചനയ്ക്ക് ശേഷം അവളത് ഓർത്തെടുത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു….

പ്രീയേടത്തിയ്ക്ക് ഈ yellow colour നന്നായി ഇണങ്ങുന്നുണ്ട്… ഇപ്പോ കണ്ടാൽ മൂന്ന് കുട്ടികളുടെ അമ്മയാണെന്ന് പറയുകയേയില്ല…. ശരിയ്ക്കും പണ്ട് ഞാനിവിടെ നിന്നും പോകുമ്പോ എങ്ങനെയായിരുന്നോ അതുപോലെ തന്നെ….

ദേഷ്യത്തോടെ ഇരുന്ന പ്രിയയുടെ മുഖം ത്രേയയുടെ വാക്കുകൾ കേട്ട് ആകെയൊന്ന് വിടർന്നു… ഞൊടിയിടയിൽ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു തുടങ്ങി…ആ പുഞ്ചിരിയോടെ തന്നെ അവള് ത്രേയയിലേക്ക് ലുക്ക് വിട്ടു…. തന്റെ ഐഡിയ ഫലിച്ച പോലെ ത്രേയ അവളെ തന്നെ നോക്കി നിൽക്ക്വായിരുന്നു…

ചുറ്റിലും നിന്ന എല്ലാവരും ത്രേയേടെ ഐഡിയ എളുപ്പത്തിൽ മനസിലാക്കിയിരുന്നു…. അതിന്റെ വകയായി എല്ലാ മുഖങ്ങളിലും ഒരു പുഞ്ചിരി വിരിഞ്ഞു…

അല്ല ത്രേയമോള് എപ്പോഴാ എത്തിയതെന്നാ പറഞ്ഞത്…???

പ്രിയേടെ മധുരമൂറുന്ന വാക്കുകൾ കേട്ട് ഹരിയായിരുന്നു ആദ്യം ഞെട്ടിയത്… പിന്നെ ഒരു ചെയിൻ പോലെ അതെല്ലാവരിലേക്കും വ്യാപിക്കാൻ തുടങ്ങി…

ഞാൻ… ഞാൻ കുറേനേരമായി ഏട്ടത്തീ വന്നിട്ട്… ഏട്ടത്തിയെ ഇവിടെയെങ്ങും കണ്ടതേയില്ലല്ലോ… ഞാൻ കുറേ തിരക്കിയിരുന്നു… എവിടെയായിരുന്നു ഏട്ടത്തീ… ത്രേയയും ലോഹ്യത്തിനൊട്ടും കുറവ് വരുത്താൻ പോയില്ല…

ഞാൻ എന്റെ വീട്ടിലായിരുന്നു മോളെ…ഹരിയേട്ടൻ ബിസിനസ് ആവശ്യങ്ങൾക്കായി ഇവിടെ ഉണ്ടായിരുന്നില്ല…. അപ്പോ തോന്നി കുറച്ചു നാൾ എന്റെ വീട്ടിലേക്ക് ചെന്നു നിൽക്കാമെന്ന്…. അച്ഛനും അമ്മയും കുറേനാളായി പറയ്വായിരുന്നു കുട്ടികളെ ഒന്ന് കാണണമെന്ന്…

ഇതിനെയൊക്കെയോ…

അച്ചു അതും പറഞ്ഞ് കവിളും തടവി ഹരിയുടെ ചെവിയ്ക്കിട്ട് പണി കൊടുക്കാൻ തുടങ്ങി…അത് കേട്ടതും ഹരി അവനെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടും ത്രേയയോട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി… പിന്നെ കുറേനേരത്തെ സംസാരത്തിന് ശേഷം പ്രീയ തന്നെയാണ് എല്ലാവരേയും കഴിയ്ക്കാനായി ക്ഷണിച്ചിരുത്തിയത്….

ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് പൂവള്ളിയിലെ ഡൈനിംഗ് ടേബിളിന് ചുറ്റും അത്രയും അംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത്… മുതിർന്ന അംഗങ്ങളെല്ലാം കഴിച്ചെഴുന്നേറ്റ ശേഷം സ്വസ്ഥമായും സമാധാനമായും ചളിയും മണ്ടത്തരങ്ങളും പുറത്തിറക്കി കൊണ്ടാണ് ഇളം തലമുറകൾ ഭക്ഷണം കഴിച്ചു തുടങ്ങിയത്…. അതിനിടയിലാണ് രാവൺ ഫുഡ് കഴിയ്ക്കാനായി ഡൈനിംഗ് ഏരിയയിലേക്ക് നടന്നടുത്തത്….മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ മൊബൈൽ സ്ക്രോൾ ചെയ്ത് വന്ന രാവൺ ത്രേയയ്ക്ക് അരികിലായി കിടന്ന ചെയർ വലിച്ചിട്ടിരുന്നു…. ഫുഡ് പ്ലേറ്റിലേക്ക് എടുത്ത് വച്ചപ്പോഴാണ് അവന്റെ നോട്ടം ത്രേയയിലേക്ക് പോയത്….

ഞൊടിയിട നേരം കൊണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന ആകാംക്ഷയായിരുന്നു ചുറ്റിലുമുള്ള മുഖങ്ങളിൽ…ആ മുഖങ്ങളിലേക്കൊന്നും നോട്ടം കൊടുക്കാതെ പ്ലേറ്റ് ടേബിളിലേക്ക് തന്നെ ഒരൂക്കോടെ നീക്കി വെച്ച് അവനെഴുന്നേറ്റു…

രാവൺ… എവിടേക്കാ…ഇരിക്കെടാ…രാവിലെയും ഇങ്ങനെ ആയിരുന്നില്ലേ…

അഗ്നീടെ വാക്കുകൾ കേട്ടിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാറ്റുപോലെ അവൻ നടന്നകന്നു….എല്ലാവരിലും അത് സങ്കടമുളവാക്കിയെങ്കിലും അതെല്ലാം കണ്ട് സന്തോഷിച്ചു നിൽക്ക്വായിരുന്നു വേദ്യ…

രാവണിനെ നേരിട്ട് കണ്ട് എല്ലാം സംസാരിയ്ക്കണം എന്ന് മനസ്സിലോർത്തു കൊണ്ടാണ് ത്രേയ കഴിച്ചെഴുന്നേറ്റത്…..പിന്നീടുള്ള സമയമത്രയും രാവണിനെ ഒന്നൊറ്റയ്ക്ക് കിട്ടാൻ ത്രേയ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…

ഉച്ചയൂണ് കഴിഞ്ഞ് റൂമിലേക്ക് ചെന്ന് ഡ്രസും ബുക്സും ഒക്കെയൊന്ന് അടുക്കി വച്ചപ്പോഴേക്കും നിദ്രാദേവത അവളെ മാടി വിളിച്ചു തുടങ്ങി….പിന്നെ അതിന് വഴങ്ങി അവള് കുറേ നേരം സുഖസുഷ്പ്തിയിലാണ്ടു….ഉച്ചയുറക്കമൊക്കെ കഴിഞ്ഞെഴുന്നേറ്റപ്പോഴും പൂവള്ളിയാകെ നിശബ്ദമായിരുന്നു…കാരണം ആൺപടകളെല്ലാം outing ന് ഇറങ്ങിയ സമയമായിരുന്നു അത്….ഒരസ്സല് കുളിയൊക്കെ പാസാക്കി വിളക്ക് വെച്ച് തൊഴുതപ്പോഴും മറ്റംഗങ്ങളൊന്നും ത്രേയയിലേക്ക് ശ്രദ്ധ കൊടുക്കാൻ പോയില്ല…എല്ലാറ്റിനും ഒടുവിൽ രാത്രിയിലെ ഫുഡ് കഴിപ്പും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോഴാണ് ത്രേയയുടെ പ്രാർത്ഥന കേട്ടപോലെ ആ അവസരം വീണു കിട്ടിയത്..

രാവൺ ഒറ്റയ്ക്ക് റൂമിലേക്ക് കയറി പോകുന്നത് കണ്ട് ചുറ്റിലും ആരുമില്ല എന്നുറപ്പ് വരുത്തി ത്രേയ അവന് പിറകേ വച്ചു പിടിച്ചു….മുഖ്യ ശത്രുക്കളായ വൈദിയും,പ്രഭയും തറവാട്ടിൽ തിരിച്ചെത്തിയിരുന്നില്ല…പിന്നെയുള്ള മുഖ്യ ശത്രുക്കൾ വേദ്യയും ഊർമ്മിളയും ആയിരുന്നു…അവര് നേരത്തെ കിടക്കേം ചെയ്തു… എല്ലാം മനസിൽ കണക്ക് കൂട്ടി കൊണ്ട് ത്രേയ രാവണിന്റെ റൂമിന് മുന്നിലേക്ക് വന്നു നിന്നു…

ശ്വാസം ഒന്ന് നീട്ടിയെടുത്ത ശേഷം ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ചു കൊണ്ട് അവൾ ഡോറ് തുറന്ന് അകത്തേക്ക് കയറി…റൂമിന്റെ സെന്ററിലായുള്ള ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളും ഐസ് ക്യൂബ്സും കണ്ട് അവളൊന്ന് ഞെട്ടി… അവളുടെ ഞെട്ടലോടെയുള്ള ആ നോട്ടം പിന്നെ നേരെ പോയത് നെഞ്ചിൽ മദ്യം നിറച്ച ഗ്ലാസിട്ടുരുട്ടി ചിന്തയിലാണ്ടിരിക്കുന്ന രാവണിലേക്കാണ്… ആ കാഴ്ച കണ്ട് മനസിലെന്തൊക്കെയോ കണക്ക് കൂട്ടിയുറപ്പിച്ചു കൊണ്ട് അവൾ ഡോറടച്ച് കുറ്റിയിട്ടു….

റൂമിന്റെ സെന്ററിലായുള്ള ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളും ഐസ് ക്യൂബ്സും കണ്ട് ത്രേയയൊന്ന് ഞെട്ടി… അവളുടെ ഞെട്ടലോടെയുള്ള ആ നോട്ടം പിന്നെ നേരെ പോയത് മദ്യം നിറച്ച ഗ്ലാസ് നെഞ്ചില് ചേർത്തുരുട്ടി കൊണ്ട് ചിന്തയിലാണ്ടിരിക്കുന്ന രാവണിലേക്കാണ്… ആ കാഴ്ച കണ്ട് മനസിലെന്തൊക്കെയോ കണക്ക് കൂട്ടിയുറപ്പിച്ചു കൊണ്ട് അവൾ ഡോറടച്ച് കുറ്റിയിട്ടു….ഡോറടച്ച ശബ്ദം കേട്ട് രാവണിന്റെ നോട്ടം ത്രേയയിലേക്ക് വീണു….

മദ്യ ലഹരിയുടെ തളർച്ചയോ ആലസ്യമോ അവന്റെ കണ്ണുകളിൽ ബാധിച്ചിരുന്നില്ല…അവളെ കണ്ട മാത്രയിൽ തന്നെ ആ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ പടർന്നു….ചുവപ്പ് തെളിഞ്ഞ അവന്റെ കണ്ണുകളും മുഖത്തെ വരിഞ്ഞു മുറുകിയ ഞരമ്പുകളും ത്രേയയിൽ ചെറിയ പേടിയുളവാക്കി തുടങ്ങി…. എങ്കിലും പഴയ രാവണെ മനസ്സിലോർത്ത് അവളൊന്ന് ശ്വാസം വലിച്ചു വിട്ടു തയ്യാറെടുത്തു നിന്നു…

ആരോട് ചോദിച്ചിട്ടാടീ നീയെന്റെ റൂമിലേക്ക് കയറിയത്…..

ഒരലർച്ചയോടെ അതും പറഞ്ഞ് കൈയ്യിലിരുന്ന ഗ്ലാസ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് രാവൺ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു….രാവണിന്റെ ദേഷ്യം അത്രയും അതിരുകടന്ന് ത്രേയ കാണുന്നത് അതാദ്യമായിരുന്നു… അത് കണ്ടമാത്രയിൽ തന്നെ അവളുടെ കൈകാലുകൾ വിറയലോടെ ചലിക്കാൻ തുടങ്ങി…. എങ്കിലും രാവണിന് മുന്നിൽ തോറ്റു കൊടുക്കാതെ രണ്ടും കല്പിച്ച് അവളവിടെ തന്നെ നിലയുറപ്പിച്ചു….

നിന്നോട് ചോദിച്ചത് കേട്ടില്ലേടീ…

രാവണിന്റെ സ്വരത്തിൽ കലർന്നിരുന്ന പരുഷമായ ധ്വനിയും ശബ്ദത്തിന്റെ കടുപ്പവും അവളെ ഒരു ചുവട് പിറകിലേക്ക് ചലിപ്പിച്ചു….അവൾ പിന്നിലേക്ക് പോയതിന് അനുസൃതമായി അവനൊരൂക്കോടെ അവൾക്കരികിലേക്ക് നടന്നടുത്ത് അവളുടെ ഇരുതോളിലും കൈ ചേർത്ത് അവളെയൊന്ന് ഉലച്ചു.,.

ഇനിയും എന്താടീ നിന്റെ ഉദ്ദേശം…എന്റെ സർവ്വ നാശമോ…അതോ എന്റെ മരണമോ…പറയെടീ…

ഉച്ചത്തിൽ അത്രയും ചോദിച്ച് കൊണ്ട് അവനവളിൽ തുടരെത്തുടരെ ബലം പ്രയോഗിച്ച് കൊണ്ടിരുന്നു…. പക്ഷേ അവൻ പറഞ്ഞ അവസാന വാക്ക് കേട്ടതും ത്രേയ നിറകണ്ണുകളോടെ അവന്റെ ചുണ്ടിൽ കൈ ചേർത്ത് അവന്റെ സംസാരത്തെ തടുത്ത് വച്ചു….

രാവൺ…പ്ലീസ് നീയിങ്ങനെയൊന്നും പറയല്ലേ…!!! നിന്റെ സർവ്വനാശം ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ….

ത്രേയേടെ ആ പറച്ചില് കേട്ട് അവന്റെ ചുണ്ടിൽ അമർന്നിരുന്ന അവളുടെ കൈയ്യിനെ തട്ടിയെറിഞ്ഞു കൊണ്ട് അവനവളെ ഒരൂക്കോടെ പിന്നിലേക്ക് തള്ളിവിട്ടു…ആ ശക്തിയിൽ പിന്നിലേക്കൊന്ന് ആഞ്ഞു പോയെങ്കിലും നിലത്തേക്ക് തെറിച്ചു വീഴാതെ അവളവിടെ പിടിച്ചു നിന്നു…പതിയെ മുഖമുയർത്തി രാവണിനെ നോക്കുമ്പോൾ മുഖത്തൊരു പരിഹാസച്ചുവ കലർന്ന പുഞ്ചിരി നിറച്ച് നിൽക്ക്വായിരുന്നു അവൻ…

നീ എന്റെ സർവ്വനാശം ആഗ്രഹിച്ചിരുന്നില്ല അല്ലേ… ഹോ..അത് ഞാൻ അറിയാൻ വൈകി പോയല്ലോ ത്രയമ്പക വേണുഗോപൻ….വളരെ വളരെ വൈകിപ്പോയി….!!!

ഒരുതരം പുച്ഛത്തോടെ അവനതും പറഞ്ഞ് അവളെ തന്നെ കലിപ്പോടെ നോക്കി നിന്നു…

നീ പറഞ്ഞത് ശരിയാണ് രാവൺ…നീ അറിയാൻ വൈകി… ഒരുപാട്… ഒരുപാട് വൈകി… ഇപ്പോഴും നീ അത് അറിയാൻ ശ്രമിക്കുന്നത് പോലുമില്ല…അതാണ് ഇപ്പോഴും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്….

പഴങ്കഥകളുടെ കെട്ടഴിക്കാൻ വേണ്ടിയാണ് നീ ഇവിടേക്ക് വന്നതെങ്കിൽ അത് വേണ്ട…അത് കേൾക്കാനോ,വിചാരണ നടത്താനോ എനിക്ക് താല്പര്യമില്ല…

രാവൺ പറഞ്ഞത് കേട്ട് ത്രേയ ഒന്ന് പുഞ്ചിരിച്ച് നിന്നു…

ഇല്ല രാവൺ…ഇനി നിനക്ക് മുന്നിൽ ഞാനായി ഒരു പഴങ്കഥകളുടേയും കെട്ടഴിക്കാൻ വരില്ല…. അന്നുണ്ടായ എല്ലാ കഥകളും പൂർണമായി എനിക്കറിയില്ല… പക്ഷേ ഒന്നു മാത്രം അറിയാം… അന്നുമുതൽ ഇന്നുവരെ ഈ ത്രേയയ്ക്കുണ്ടായത് നഷ്ടങ്ങൾ മാത്രമായിരുന്നു… ആ നഷ്ടങ്ങളും പേറി ജീവിക്കാൻ തന്നെയാണ് എന്റെ തീരുമാനം… അതുകൊണ്ട് തന്നെ അന്നത്തെ issues എല്ലാം ഞാനപ്പൊഴേ അവിടെ ഉപേക്ഷിച്ചു… പക്ഷേ നീ ഒരിക്കലും അതിനെ മറന്നു കളയില്ല എന്നെനിക്കറിയാം… അതുകൊണ്ട് ആ സംഭവങ്ങളുടെ സത്യാവസ്ഥ ഞാൻ പറയാതെ തന്നെ കണ്ടെത്താനുള്ള എല്ലാ responsibility നിനക്കാണ് രാവൺ…. നിനക്ക് മാത്രം…..

ത്രേയയുടെ വാക്കുകൾ കേട്ട് ഒരുതരം സംശയഭാവത്തോടെ രാവണിന്റെ നെറ്റിത്തടങ്ങൾ ചുളിഞ്ഞു….

അന്നത്തെ സംഭവത്തിന് ശേഷം അടുത്ത നാടകവുമായി ഇറങ്ങിയതാണോ നീ…

രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ വീണ്ടുമൊന്ന് പുഞ്ചിരിച്ചു…

രാവണിന് തോന്നുന്ന രീതിയിൽ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം… ഞാൻ എതിരായി ഒന്നും പറയാൻ വരില്ല…. കാരണം നിനക്ക് മുന്നിൽ ഒരു എതിരാളീടെ വേഷം കെട്ടാൻ എനിക്ക് താല്പര്യമില്ല രാവൺ… പഴയതുപോലെ നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന ത്രേയ ആവാനാ ഞാൻ വന്നത്…ഇനി എന്ത് ചെയ്തിട്ടായാലും ഞാനത് ആവുകേം ചെയ്യും…

അവളുടെ സംസാരത്തിന്റെ ധ്വനി കേട്ട് രാവണിന്റെ കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകി…അവനവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നതും ത്രേയ ഒരു കുസൃതി ചിരിയോടെ വീണ്ടും അവന് അഭിമുഖമായി തന്നെ ചെന്നു നിന്നു…

എന്നിൽ നിന്നും നിനക്ക് മോചനം ഉണ്ടാവില്ല രാവൺ…ഒരിക്കലും ഒരിക്കലും ഉണ്ടാവില്ല… അതുകൊണ്ടല്ലേ ഇപ്പോ എല്ലാവരും ചേർന്ന് നമ്മുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചത്…

ത്രേയ പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ രാവൺ മുഖമുയർത്തി അവളെ നോക്കി…

ആര് പറഞ്ഞു നിന്നോട് ഇതൊക്കെ…

അതൊക്കെ ഞാനറിഞ്ഞു…

അവളതും പറഞ്ഞ് കൈകൾ വിടർത്തി തോളൊന്ന് ചലിപ്പിച്ചു…

ആര് പറഞ്ഞാലും എങ്ങനെ അറിഞ്ഞാലും അതോന്നും നടക്കാൻ പോകുന്നില്ല…. ഒരിക്കലും നടക്കാത്ത കാര്യമാണത്…

നടക്കും രാവൺ… മറ്റന്നാൾ രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ നിന്റെ ഈ കൈകൾ കൊണ്ട് തന്നെ എന്റെ കഴുത്തിൽ നീ താലി കെട്ടും….ഈ വിരലുകൾ കൊണ്ട് എന്റെ ഈ സീമന്ദ രേഖയെ നീ നീട്ടി ചുവപ്പിക്കും…എന്റെ കരം നിന്റെ കൈപ്പിടിയ്ക്കുള്ളിൽ ഭദ്രമാകുന്ന നിമിഷമായിക്കും രാവണത്….

Just shut up…. രാവണതും പറഞ്ഞ് അവളുടെ ഇരുതോളിലും പിടിച്ച് ഒരൂക്കോടെ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി….അവന്റെയുള്ളിലെ കനലിനെ ആളി കത്തിക്കാൻ വേണ്ടി തന്നെയാണ് ത്രേയ അത്രയും പറഞ്ഞത്… അതുകൊണ്ട് തന്നെ പ്രത്യേകിച്ച് പേടിയോ പരിഭ്രമമോ ഒന്നുമില്ലാതെ അവളവന്റെ ദേഷ്യത്തെ അടുത്ത് കണ്ട് നിന്നു….ദേഷ്യം കത്തെയിരിയുന്ന മുഖത്തോടും ഒരുതരം കിതപ്പോടും അവനവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

നീ പറയുന്നതൊന്നും നടക്കാൻ പോകുന്നില്ല ത്രേയ… എന്റെ ഈ കൈകൊണ്ട് നിന്റെ കഴുത്തിലൊരു താലി… അതൊരിക്കലും നടക്കാൻ പോകുന്നില്ല… അത്രയും വെറുപ്പാണ് എനിക്ക് നിന്നെ… വെറുതെ ആണെങ്കിൽ കൂടി എന്റെ താലിയുടെ അവകാശിയാവാനുള്ള യോഗ്യത നിനക്ക് ഞാൻ തരില്ല….

രാവണിന്റെ കൈ ബലമായി അവളുടെ തോളിൽ മുറുകും തോറും അത് നല്കുന്ന വേദന അവളുടെ മുഖത്ത് പ്രകടമാകാൻ തുടങ്ങി… എങ്കിൽക്കൂടി രാവണിന് മുന്നിൽ വാക്കുകൊണ്ടോ നോക്ക് കൊണ്ടോ എതിർപ്പ് പ്രകടിപ്പിക്കാൻ അവൾ മുതിർന്നില്ല…

നീ എന്താ കരുതിയേ വർഷങ്ങൾക്കു ശേഷം എല്ലാവരോടും കൂടി ആലോചിച്ച് ഇങ്ങനെ എനിക്ക് മുന്നിൽ അവതരിച്ചാൽ ഞാൻ നിന്നെ വിവാഹം ചെയ്ത് ഇനിയുള്ള കാലമത്രയും സുഖ ജീവിതം നയിക്കുമെന്നോ…

ഇല്ല രാവൺ… ഒരിക്കലും അങ്ങനെ ഞാൻ വിചാരിച്ചിട്ടില്ല…രാവണിനൊപ്പം ഒരു ജീവിതം ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്… പക്ഷേ ആ ജീവിതത്തിൽ ഞാൻ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾ എത്രമാത്രം ആകുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും…എല്ലാ ദുഃഖങ്ങൾക്കും ഒടുവിൽ രാവണിൽ നിന്നുള്ള സ്നേഹം അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടാകുമോ എന്നുപോലും എനിക്കറിയില്ല…. ചിലപ്പോൾ എന്റെ മരണത്തിന് ശേഷമാകും രാവണെന്നെ മനസിലാക്കാൻ പോകുന്നതെന്നന്റെ മനസ് എന്നോട് പറയുന്നുണ്ട്….

ത്രേയേടെ വാക്കുകൾ കേട്ടതും അവളുടെ തോളിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ മെല്ലെ അയഞ്ഞു വന്നു…അവന്റെ ദേഷ്യത്തിന് നേരിയ തോതിൽ ഒരു ശമനം വന്നിരുന്നു….

എന്തായാലും സാരല്ല രാവൺ നിന്റെ ദേഷ്യവും വാശിയും എല്ലാം സഹിക്കാൻ ഞാൻ തയ്യാറാണ്… പകരം എനിക്ക് നിന്റെ ത്രേയ ആയാൽ മാത്രം മതി…

ത്രേയ വീണ്ടും ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും കുറഞ്ഞു വന്ന ദേഷ്യത്തെ ആളിക്കത്തിച്ചു കൊണ്ട് രാവണവളുടെ കവിളിലേക്ക് മുറുകെ കുത്തിപ്പിടിച്ച് അവളുടെ കവിളിനെ അവൻ ഒരു കൈയ്യാലെ കൈകുകമ്പിളിലെടുത്തു…

നിനക്കെന്റെ ഭാര്യ ആവണം അല്ലേടീ… എങ്കിൽ കേട്ടോ…പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ഭാര്യയാവാൻ ഈ ലോകത്ത് ഒരാൾക്ക് മാത്രമേ അവകാശമുള്ളൂ…അത് നിവേദ്യ എന്ന വേദ്യയ്ക്കാണ്…അവളെ മാത്രമേ ഞാനെന്റെ ഭാര്യയായി അംഗീകരിക്കൂ…അവൾടെ കഴുത്തിൽ മാത്രമേ ഞാൻ…..

രാവണത്രയും പറഞ്ഞതും ത്രേയ അവന്റെ വായ പൊത്തി പിടിച്ച് അവന്റെ സംസാരത്തെ തടുത്ത് വച്ചു…

ഇല്ല രാവൺ.. ഞാൻ ജീവനോടെ ഇരിയ്ക്കുമ്പോ നീ അവൾടെ കഴുത്തിൽ താലി കെട്ടുകേം ഇല്ല അവള് നിന്റെ ഭാര്യ ആവുകേം ഇല്ല…

ഡീ നിന്നെ ഞാൻ…!!!

രാവണതും പറഞ്ഞ് കവിളിൽ ഒന്നു കൂടി പിടിമുറുക്കി…

രാവൺ…നീ പണ്ട് സ്നേഹിക്കാൻ മാത്രമായിരുന്നു എനിക്ക് ഇത്രയും അടുത്ത് വരുന്നത്… പക്ഷേ എനിക്ക് ഈ മുഖമാ കൂടുതൽ ഇഷ്ടമായത്..നിന്റെ മുഖത്തെ ദേഷ്യം കാണാനും ഒരു പ്രത്യേക ഭംഗി…. അന്നൊക്കെ നീ തന്നിരുന്ന മധുര സമ്മാനത്തിനേക്കാളും സുഖമുണ്ട് ഈ വേദനയ്ക്ക്….

മുഖത്തൊരു പുഞ്ചിരി നിറച്ചു കൊണ്ട് അവളങ്ങനെ പറഞ്ഞതും ഒരുൾകുത്തലോടെ അവനവളുടെ കവിളിൽ നിന്നും കൈ പതിയെ പിന്വലിച്ചെടുത്തു….

പിന്നെ രാവൺ..നീ പറഞ്ഞില്ലേ നീ വിവാഹം കഴിയ്ക്കാൻ പോകുന്നത് വേദ്യേ ആണെന്ന്…അതെങ്ങനെയാ രാവൺ….നിങ്ങളുടെ വിവാഹം നടക്കണമെങ്കിൽ നിന്റെ ഭാര്യാ സ്ഥാനം ആദ്യം ഞാൻ സ്വീകരിക്കേണ്ടേ…. വിവാഹ ശേഷം ഞാൻ മരിയ്ക്കണ്ടേ…. അങ്ങനെ…അങ്ങനെയല്ലേ ഇവിടെയുള്ള എല്ലാവരുടേയും പ്ലാൻ… പാവം ആയമ്മയ്ക്ക് മാത്രം ഒന്നും അറിയില്ല…നീ എന്റെ കഴുത്തിൽ താലി കെട്ടുന്നതും സ്വപ്നം കണ്ടിരിക്ക്യാ ആള്…ഒരു കണക്കിന് അതാ നല്ലത്…ആരും അറിയണ്ട ഇതൊന്നും…ല്ലേ രാവൺ…. പക്ഷേ എനിക്കൊരു കാര്യം മാത്രം അറിയണംന്നുണ്ട്…എന്റെയൊരു മനസ്സമാധാനത്തിന് വേണ്ടി…

ത്രേയേടെ ആ പറച്ചില് കേട്ട് രാവൺ സംശയഭാവത്തിൽ നെറ്റി ചുളിച്ചു…

നീയും…നീയും അറിഞ്ഞു കൊണ്ടാണോ രാവൺ വല്യച്ഛന്റെ ഈ തീരുമാനം… ആ ചോദ്യം കേട്ട് രാവൺ ഒന്നും മിണ്ടാതെ നിൽക്ക്വായിരുന്നു…. അവന്റെ ആ മുഖഭാവം കണ്ട് മുഖത്തെ പുഞ്ചിരി മായ്ക്കാതെ തന്നെ അവള് ബാക്കി കൂടി പറഞ്ഞു തുടങ്ങി…

ആണെങ്കിലും എനിക്ക് സങ്കടമൊന്നുമില്ല കേട്ടോ രാവൺ….കാരണം നിന്റെയുള്ളിൽ നുരഞ്ഞു പൊന്തുന്ന എന്നോടുള്ള ദേഷ്യത്തിന്റെ ആഴവും പരപ്പും എനിക്ക് വ്യക്തമാണ്….. എന്റെ മരണം കൊണ്ടെങ്കിലും അതിന് നേരിയ തോതിലെ മാറ്റം ഉണ്ടാവുകയാണെങ്കിൽ ഞാനതിനും തയ്യാറാണ് രാവൺ….

ത്രേയ അത് പറഞ്ഞ് നിർത്തും മുമ്പ് രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്ത് പതിഞ്ഞു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *