ഇന്നലെ രാത്രി നന്നായി ആലോചിച്ച തന്നെ എടുത്ത തീരുമാനമണിത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

കല്യാണപെണ്ണ്…

രചന: Ammu Sageesh

നാളെ എന്റെ കല്യാണമാണ്.. ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായികൊണ്ടിരിക്കുന്നു.. എല്ലാവരും വലിയൊരു ആഘോഷത്തിന്റെ തിരക്കിലാണ്.. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓടി നടന്ന് ജോലികൾ ചെയ്യുന്നു..’

ഞാൻ ഫോട്ടോസെക്ഷന്റെ തിരക്കിലാണ്.. കൂട്ടുകാർ ചേർന്ന് കവിളിൽ മഞ്ഞൾ ഇടുന്നതും, കൈയിൽ മൈലാഞ്ചി ഇടിയിക്കുന്നതും മുതൽ ഒരു നീണ്ട ഫോട്ടോസെക്ഷൻ തന്നെ നടക്കുകയാണ്… അപ്പോഴാണ് എനിക്കായി ഒരു ഗിഫ്റ്റ് എത്തിയത്. കസിനാണ് എനിക്കത് കൈയിൽ കൊണ്ട് തന്നത്.. ഒരു വെഡ്ഡിംഗ് ഗിഫ്റ്റ് കാർഡ് ആയിരുന്നു അത്. ആരാണ് ഈ കാലത്ത് ഇങ്ങനെ ഒരു വെഡ്ഡിംഗ് വിഷ് കൊടുത്തു വിട്ടത്.. എനിക്ക് കൗതുകമാണ് തോന്നിയത്. പലരുടെയും മുഖകൾ മനസിൽ മിന്നി മഞ്ഞു…

അതേ ഇത് ഹരിയേട്ടൻ ആവും. അല്ലാതെ വേറെ ആർക്കും ഇങ്ങനെ ഒന്ന്‌ കഴിയില്ല. ഞാൻ ആ കാർഡുമായി മുറിയിലേക്ക് പോയി.. കതകടച്ചു… കാർഡിന്റെ കൂടെ ഒരു കത്തും ഉണ്ടായിരുന്നു. അൽപ്പം വിറയലോടെ ഞാൻ അത് തുറന്നു.

പ്രിയ നന്ദിത, അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഒരു കത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ ഒന്നു മാത്രം അറിയാം…

ഇഷ്ടമായിരുന്നു.. ഇനിയെങ്കിലും തന്നോട് ഇത് പറഞ്ഞില്ലെങ്കിൽ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നതുപോലെയാകും.. വൈകിപോയി എന്നറിയാം. താൻ എന്നോട് അടുത്തപ്പോഴെല്ലാം അകറ്റി നിർത്തുകയായിരുന്നു. . ആദ്യ പ്രണയം നഷ്ടമായപ്പോൾ ഞാൻ സഞ്ചരിച്ച വഴികൾ.. എല്ലാം ഓർത്തപ്പോൾ ഒരുതരം അ പഹർഷതാ ബോധമായിരുന്നു മനസ്സിൽ..

ഇന്നിപ്പോ താൻ എന്റെ ആരൊക്കെയോ ആയിരുന്നു എന്ന് മനസിലായിതുടങ്ങിയപ്പോഴേക്കും എല്ലാം വൈകിപ്പോയി.. കാലം നമ്മുക്ക് കുറെ അവസരങ്ങൾ തരും അത് ഉപയോഗിക്കാതെ വരുമ്പോൾ നമ്മൾ മനുഷ്യർ തന്നെ പറയും അത് എന്റെ വിധിയായിരുന്നു എന്നൊക്കെ… Any how nandhitha .. ഇത് എന്റെ വിധി.. Wish you a happy married life.. എന്ന് സ്നേഹത്തോടെ ഹരി.

ഹരിയേട്ടന്റെ കത്തിലെ ഓരൊ വാക്കുകളും എന്റെ മനസ്സിനെ ചഞ്ചലപ്പെടുത്തുകയാണിപ്പോൾ. എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് കൈവിട്ട് പോകുംപ്പോലെ… ഇനി ആലോചിക്കാൻ സമയം ഇല്ല… അപ്പോഴേക്കും കതകിൽ ആരൊക്കെയോ വന്നു മുട്ടി വിളിക്കാൻ തുടങ്ങി… “നന്ദൂട്ടി വാതിൽ തുറന്നേ നീയി.. കതകടച്ച് എന്തെടുക്കാ നീ.. നിന്നെ കാണാനാ ഇവരെല്ലാം വന്നേകണേ..” ” ദേ വരണൂ… ഞാൻ.. !! ഡ്രെസ്സിൽ മഞ്ഞളായി.. കഴുകി കളഞ്ഞിട്ട് വരാം.”

“വേഗയികൊട്ടേടോ…” അങ്ങനെ തൽകാലം രക്ഷപ്പെട്ടു. അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.. എന്തിനാണിതിപ്പോൾ. ഞാൻ എന്നോട് തന്നെ ചോദിച്ചു.

അറിയില്ല.. ഒരുപക്ഷേ താനും ഒരിക്കൽ ഹരിയേട്ടനെ ജീവനുതുല്യം സ്നേഹിച്ചതുകൊണ്ടാകാം. ഹരിയേട്ടന്റെ ആദ്യപ്രണയമോ, മ ദ്യപാനമോ ഒന്നും എനിക്കൊരു പ്രേശ്നമായിരുന്നില്ല. ഹരി എന്ന പച്ചയായ മനുഷ്യനെയാണ് ഞാൻ പ്രണയിച്ചത്. ഒപ്പം ഹരിയേട്ടന്റെ കഥകളെയും കവിതകളെയും.. ആ വിശാലമായ ലോകത്ത് ഹരിയേട്ടൻ പോലും അറിയാതെ താൻ ജീവിക്കുകയായിരുന്നു.. അറിയിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറി.. സമയം 11 മണി കഴിഞ്ഞു.. തീരുമാനം എന്റെ മാത്രമാണെന്നറിയാം.. ഇന്ന് എന്റെ കല്യാണമാണ് !!!!

എന്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. വരനും വീട്ടുകാരുമെല്ലാം എത്തി. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ഞാൻ മണ്ഡപത്തിലേക്ക് കയറി. അഗ്നിയെ സാക്ഷിയാക്കി അരുൺ എന്റെ കഴുത്തിൽ താലി ചാർത്തി. മനസ്സ് ഇന്ന് പൂർണ്ണമായും അദ്ദേഹത്തിന് നൽകിക്കൊണ്ടാണ് ഞാൻ തല കുനിച്ചു നൽകിയത്. ജീവിതകാലം മുഴുവൻ , അത് സുഖത്തിലായാലും ദുഖത്തിലായാലും കൂടെ ഉണ്ടാകും എന്ന ഉറപ്പിച്ച്, എന്റെ നെറുകയിൽ അദ്ദേഹം സിന്ദൂരം ചാർത്തി… നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ വിവാഹം നടന്നു.

നിങ്ങൾ എല്ലാവരും ഒരുപക്ഷേ ഇപ്പോൾ ചിന്തിച്ചു കാണും എന്താണിങ്ങനെ എന്ന്.. ഇന്നലെ രാത്രി നന്നായി ആലോചിച്ച തന്നെ എടുത്ത തീരുമാനമണിത്. ഇന്നലെ ഒരു നിമിഷം കൊണ്ട് ഞാൻ ഈ വിവാഹം വേണ്ടാന്ന് വച്ചിരുന്നെങ്കിൽ ത കരുന്നത്, ഇതൊന്നും അറിയാതെ നല്ലൊരു വിവാഹ ജീവിതം സ്വപ്നം കാണുന്ന ഒരു പാവം മനുഷ്യന്റെ ജീവിതം കൂടിയാകും. പിന്നെ ഒന്നും അറിയാതെ വിവാഹ ഒരുക്കങ്ങൾ നടത്തുന്ന അച്ഛൻ, അമ്മ.. എല്ലാവരുടെയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു..

പിന്നെ ഹരിയേട്ടൻ.. ഹരിയേട്ടന് ഈ തുറന്ന് പറച്ചിൽ നേരത്തെ ആവമായിരുന്നു എന്ന് തോന്നി. ചില കാര്യങ്ങൾ പറയണ്ട സമയത്ത് പറയാതെ പോവുന്നതാണ് നമ്മൾ മനുഷ്യർക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്. ഒരു കാര്യം കൂടി, വിവാഹ തലേന്ന് ഒളിച്ചോടാൻ നിൽക്കുന്നവരോട്, നിങ്ങൾ തകർക്കുന്നത് ഒന്നും അറിയതെ നിങ്ങളെ സ്നേഹിച്ച് നാളെ വിവാഹപന്തലിലേക് ഇറങ്ങാൻ നിൽക്കുന്ന ആളുടെ ജീവിത സ്വപ്നങ്ങൾ കൂടിയാണ് എന്നോർക്കുക…

രചന: Ammu Sageesh

Leave a Reply

Your email address will not be published. Required fields are marked *