നല്ല പൊളിപ്പൻ പ്രേമം പൊട്ടി പെണ്ണെ വേണ്ട എന്നും പറഞ്ഞു നിൽക്കുമ്പോഴാണ് വീട്ടുകാർ എല്ലാരും കൂടി പിടിച്ച പിടിയല്ലേ എന്നെ കെട്ടിച്ചത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Diffin Pm

താലി കെട്ടി വീട്ടിൽ കൊണ്ട് വന്ന അന്ന് രാത്രി തുടങ്ങിയതാണ് എന്നെ പേടി പോല്ലേ.. ഞാൻ ഒന്ന് അടുത്തേക്ക് ചെന്നാൽ മതി അവളെ നിന്നു വിറക്കുന്നത് കാണാം..

എനിക്ക് ആ കൈയിൽ പോലും ഒന്ന് തൊടാൻ പോലും അനുവാദം ഇല്ലാതെ.. ഈ ഞാൻ ആരാ എന്നല്ലേ.. എന്റെ പേര് മിഥുൻ.. ഒരു ചെറിയ ഷോപ്പ് നടത്തുന്നു.. നല്ല പൊളിപ്പൻ പ്രേമം പൊട്ടി പെണ്ണെ വേണ്ട എന്നും പറഞ്ഞു നിൽക്കുമ്പോഴാണ് വീട്ടുകാർ എല്ലാരും കൂടി പിടിച്ച പിടിയല്ലേ എന്നെ കെട്ടിച്ചത്.. പിന്നെ ഒരു രക്ഷയുമില്ലാതെ കെട്ടി..

പിന്നെ കെട്ടിയതിനെ സ്നേഹിച്ചു തുടങ്ങി.. ആദ്യരാത്രി തന്നെ എന്റെ അച്ചുനോട് അതായത് എന്റെ ഐശ്വര്യയോട് എല്ലാം പറഞ്ഞു.. നല്ല തേപ്പിന്റെ കഥ.. എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ അവൾ അങ്ങനെയേ ഇരുന്നു.. എന്തേലും പറയുമെന്ന് കരുതി പക്ഷേ ഒന്നും മിണ്ടാതെ അവൾ കിടന്നു.. ദിവസങ്ങൾ വേഗം കടന്നു പോയി.. അവളിൽ ഒരു മാറ്റവും കണ്ടില്ല..എന്നാൽ എന്റെ എല്ലാ കാര്യങ്ങളും അവൾ ചെയ്തു തന്നു..

രാവിലെ കുളിച്ചു വരുമ്പോഴേക്കും ഷർട്ട് വരെ തേച്ചു കട്ടിലിൽ വെച്ചിട്ട് ഉണ്ടാകും.. എന്നാൽ അവളുടെ ഒരു വിരലിൽ അറിയാതെ തൊട്ട് പോയാൽ മതി അപ്പോഴത്തേ ആ നോട്ടം ഉള്ള ജീവൻ പോകും.. എന്റെ ഒരു അനക്കം അമ്മക്ക് മനസിലാകുന്ന ‘അമ്മ അതും കണ്ടുപിടിച്ചു.. ആ പ്രശ്നം എങ്ങനെ അറിഞ്ഞുന്നു മാത്രം മനസിലായില്ല.. ഞാനും അമ്മയും മാത്രം ആയത് കൊണ്ട് ‘അമ്മ എന്നോട് ചോദിക്കുകയും ചെയ്തു..

“എന്താടാ എന്തേലും പ്രശ്നം ഉണ്ടോ നിങ്ങൾ തമ്മിൽ..??”

“ഒന്നുമില്ല അമ്മേ.. എന്തേ അങ്ങനെ ചോദിച്ചേ..??”

:ഒന്നുല്ല.. എന്തേലും ഉണ്ടങ്കിൽ ആരെങ്കിലും പോയി കാണു..”

സത്യം പറഞ്ഞ ‘അമ്മ അങ്ങനെ പറഞ്ഞപ്പോ എന്റെ കിളി പറന്നു.. എന്നാലും അത് കാണിക്കാതെ ഞാൻ പറഞ്ഞു..

“അതൊന്നും വേണ്ട അമ്മേ.. അത് ഒരു പാവമാ.. പെട്ടന്ന് വീട്ടിൽ നിന്നും മാറി നിന്നതിന്റെ ഷോക്ക് ആയിരിക്കും.. അവൾ റെഡി ആയിക്കൊള്ളും.. ”

ഒന്ന് സംശയിച്ചു നിന്നിട്ട് വീണ്ടും അമ്മയോട് ചോദിച്ചു..

“അല്ല അവൾ എന്തേലും പറഞ്ഞോ അമ്മയോട്.. ??”

“ഇല്ലടാ.. അവൾ ഒരു പാവമാണ് എന്ന് അറിയാം.. നല്ല സ്നേഹവും ഉള്ള കൊച്ചാ.. നിന്നെ വളർത്തിയത് ഞാനല്ലെടാ..??”

ആ ചോദ്യത്തിന് മുന്നിൽ ഒന്നും മിണ്ടാതെ ഞാൻ മുങ്ങി.. ‘അമ്മ എന്റെ നല്ല ഒരു കൂട്ടുകാരി കൂടി ആയിരുന്നു..

മാസം ഒന്ന് കഴിഞ്ഞു ഇതുവരെ അവൾക്ക് ഒരു മാറ്റവുമില്ല.. എന്റെ മനസിലും ചെറിയ ഒരു പേടി തുടങ്ങി.. ഇനി ‘അമ്മ പറഞ്ഞ പോല്ലേ ആണോ…??? അതോ എന്നെ ഇഷ്ട്ടമായില്ലേ..??? ഒരുപാട് ചിന്തകൾ മനസ്സിൽ കൂടി കടന്നു പോയി.. അടുത്ത ആഴ്ച അവളുടെ കൂട്ടുകാരിന്റെ കല്യാണം ഉണ്ട് എന്നിട്ട് നോക്കാം എന്ന് മനസ്സിൽ പറഞ്ഞു സമാധാനിച്ചു.. അതിന്റെ തലേന്ന് കുറച്ചു നേരത്തെ ഷോപ്പ് പൂട്ടി വന്നു.. വന്നപ്പോൾ അച്ചുവും അമ്മയും മുറ്റത്തേക്ക് നോക്കി ഇരിക്കുന്നു.. അച്ചു അമ്മേന്റെ മടിയിലും കിടക്കുന്നു.. എന്നെ കണ്ട പാടെ അവൾ ചാടി എണീറ്റു.. ഓടി വന്നു കൈയിലെ ബാഗും വാങ്ങി ഉള്ളിലേക്ക് പോയി..

“എന്താടാ ഇന്ന് നേരത്തെ..??”

“ഒന്നല്ല അമ്മേ.. നാളെയല്ലേ അവളുടെ കൂട്ടുകാരിന്റെ കല്യാണമല്ലേ നാളെ.. എന്തേലും ഒരു ഗിഫ്റ്റ് വാങ്ങേണ്ടേ.. അവൾക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങിക്കോട്ടെ.. അപ്പോ അവളേം കൂട്ടി പോയി വാങ്ങാലോ..”

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി..അപ്പോഴേക്കും അച്ചു ചായയുമായി എത്തി.. കുറച്ചു ഗൗരവും പിടിച്ചു ഞാൻ പറഞ്ഞു..

“റെഡി ആയിക്കോ.. ഒന്ന് പുറത്തു പോകാം.. നാളെയല്ലേ അവളുടെ കല്യാണം..

അത് കേട്ട് ചെറിയ ഒരു ചിരിയും തന്നു അവൾ പോയി.. പത്ത് മിനിറ്റ് കൊണ്ട് അവൾ റെഡിയായി എത്തി.. അവളുടെ ഇഷ്ടത്തിന് ഉള്ള സാരിയും വാങ്ങി വന്നപ്പോഴേക്കും കുറച്ചു ലേറ്റ് ആയി.. ഭക്ഷണം എല്ലാം കഴിച്ചു റൂമിൽ എത്തി ഒരു സിഗേരെന്റ് വലിക്കാൻ വേണ്ടി ജനലിന്റെ അടുത്തേക്ക് നടന്നു.. ചുണ്ടത്ത് സിഗേരെന്റ് വെച്ചതും വയറിനു ചുറ്റും രണ്ടു കൈകൾ വട്ടം ഇട്ട് ചുറ്റി വരിഞ്ഞത് പെട്ടന്നായിരുന്നു.. ഞെട്ടി വിറച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോ അച്ചു നിറകണ്ണുകളുമായി നില്കുന്നു.. അത് കണ്ടപ്പോ ജീവൻ പോയി.. സത്യം പറഞ്ഞാൽ..

“എന്താ അച്ചുസേ.. എന്തിനാ കരയുന്നേ..??”

എന്നും ചോദിച്ചപ്പോഴേക്കും അവൾ എന്നെ വട്ടം ഇട്ടു കെട്ടിപിടിച്ചു നെഞ്ചിലേക്ക് വീണു പൊട്ടി കരയാൻ തുടങ്ങി..

“ഡി പെണ്ണേ.. എന്നാടി.. എന്തിനാ കരയുന്നേ നീ.. ‘അമ്മ എന്തേലും പറഞ്ഞോ..??”

“സോറി ഏട്ടാ.. എനിക്ക് ഇഷ്ടമില്ലാതെയാ ഈ കല്യാണം നടത്തിയത്.. ഒരാളെ ഞാൻ സ്നേഹിച്ചതാ.. ആ ആള് ഒരു ആക്‌സിഡന്റിൽ പെട്ട് മരിച്ചിട്ട് ഒരു മാസം പോലുമായില്ല.. ഞാൻ കരഞ്ഞു പറഞ്ഞതാ എനിക്ക് കല്യാണം വേണ്ടാന്ന്.. അപ്പോഴേക്കും എന്നെ കെട്ടിച്ചു വിടാൻ എല്ലാരും കൂടി.. ഇഷ്ടമില്ലായിരുന്നു എനിക്ക് ഏട്ടനേയും..

അവൾ പറയുന്നത് കേട്ടപ്പോ ആദ്യം എന്നിൽ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പിന്നെ അത് മാറി.. എന്നിട്ട്…

നെഞ്ചിൽ കിടന്നു കരയുന്ന അവളെ നേരെ നിർത്തി ആ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു..

” ഡീ പെണ്ണെ , നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കിയപ്പോഴെ നിന്റെ മനസ്സിൽ ഒരു പ്രണയം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതി.. പക്ഷെ , അത് ഇങ്ങനെ ആണെന്ന് ഞാൻ ഓർത്തില്ല.. നിനക്ക് അതൊക്കെ മറക്കാൻ സമയം വേണ്ടി വരുമെന്നും എനിക്ക് നന്നായിട്ടറിയാം.. പിന്നെ നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി ഉണ്ടല്ലോ… അത് വെറുമൊരു ലോഹമല്ല.. പവിത്രതയുള്ള, ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ വിശ്വാസവും സ്നേഹവും നിലനിർത്തി കൊണ്ട് പോവാൻ കഴിവുള്ള ഒന്നാണ്.. ഇത്തിരി സമയം എടുത്താലും ഇതിന്റെ ശക്തിയിലും ഞാൻ തരുന്ന സ്നേഹത്തിലും നീ കഴിഞ്ഞതെല്ലാം മറക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. എന്ന് നീ മനസ്സ് കൊണ്ട് എന്നെ സ്നേഹിച്ചു തുടങ്ങുന്നോ അന്ന് മുതൽ നമ്മൾ എല്ലാം കൊണ്ടും ഒന്നായാൽ മതി.. അതുവരെ വെയിറ്റ് ചെയ്യാൻ നിന്റെ ഏട്ടൻ തയ്യാറാട്ടോ.. അതുകൊണ്ട് എന്റെ പെണ്ണ് കണ്ണൊക്കെ തുടച്ചു പെട്ടന്ന് പോയി റെഡിയായിട്ടു വാ… ”

എന്റെ മറുപടി കെട്ടവൾ വീണ്ടും കണ്ണ് നിറച്ചു.. അത് കണ്ടു ഞാൻ എന്റെ മീശ ഒന്ന് പിരിച്ചു പേടിപ്പിക്കാൻ നോക്കിയേങ്കിലും അവൾ എന്റെ കവിളിൽ ചെറിയൊരു കടിയും തന്നു അവിടുന്ന് ഓടിയിരുന്നു… വാതിലിന്റെ അവിടെ ചെന്ന് എന്നെ ചിരിച്ചു “പോടാ ” എന്ന് വിളിച്ചു കണ്ണ് അടച്ചു കാണിച്ചു പോയപ്പോ എനിക്ക് ഉറപ്പായിരുന്നു.. ഇവളാണ് എന്റെ വഴക്കാളി പെണ്ണ്.. എന്റെ ശക്തി എന്ന്.. വലിക്കാൻ എടുത്ത സിഗേരെന്റ് ചുരുട്ടി ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു കളഞ്ഞു കട്ടിലിലേക്ക് വന്നു ചാരിയപ്പോഴേക്കും എന്റെ അച്ചുവും വന്നു എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു..

ശുഭം…

രചന: Diffin Pm

Leave a Reply

Your email address will not be published. Required fields are marked *