എന്റെ ഉണ്ണിയേട്ടൻ….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗായത്രി ഗോവിന്ദ്

“ആഹ്.. വരുന്നു ഉണ്ണിയേട്ടാ.. ഒരു മിനുട്ട്.. ഞാൻ ഈ മുടി ഒന്ന് കെട്ടിക്കോട്ടെ.. ധൃതി വയ്ക്കാതെ..” നിമ്മി കണ്ണാടിയിൽ നോക്കി മുടി ചീകി ഒതുക്കുകയാണ്.

“എന്റെ ഉണ്ണിയേട്ടനാണ് എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്.. എന്റെ ഭാഗ്യം ആണ് എന്റെ ഉണ്ണിയേട്ടൻ.. എന്റെ എല്ലാം എല്ലാം..ഏട്ടനും ഞാനും ഇന്നു ഭയങ്കര എക്സൈറ്റഡ് ആണ്.. അതിന് ഒരു കാര്യം ഉണ്ട്..

*******

എന്റെ പതിനാറാം വയസ്സിൽ ആണ് അധികഠിനമായ വയറു വേദനയുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നത്.. ഡോക്ടർസ് പറഞ്ഞതൊന്നും എനിക്ക് മനസ്സിലിയില്ല.. ഒരു കാര്യം ഒഴിച്ചു യൂട്രസ് റിമൂവ് ചെയ്യണം എന്ന്.. എന്റെ അസുഖത്തെപറ്റി അന്ന് വലിയ ധാരണയില്ലായിരുന്നുവെങ്കിലും ഒരു കാര്യം അറിയാമായിരുന്നു എനിക്ക്.. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആഗ്രഹം ആയ കുഞ്ഞു എന്ന ഭാഗ്യം എനിക്ക് ഒരിക്കലും ഉണ്ടാകില്ല എന്ന്.. മാസങ്ങളോളം കരഞ്ഞു തീർത്തു.. ഒരുപാട് മെന്റൽ കൗൺസിലിംങ്ങിനു ഓക്കെ പോയി.. എന്നും ആ ദുഃഖം മനസ്സിൽ ഉണ്ടെങ്കിലും എല്ലാവരുടെയും മുൻപിൽ സന്തോഷത്തോടെ അഭിനയിച്ചു..

കോളേജിൽ വച്ചാണ് എന്റെ ഉണ്ണിയേട്ടനെ ആദ്യമായി ഞാൻ കാണുന്നത്.. എന്റെ സൂപ്പർസീനിയർ ആരുന്നു ആൾ.. പ്രണയഭ്യർത്ഥനയുമായി ആൾ എന്റെ അരികിൽ വന്നപ്പോൾ എന്റെ കുറവുകൾ അറിയാവുന്ന ഞാൻ അത് നിരസിച്ചു.. പിന്നീട് ഞാൻ ആളെ അടുത്ത് കാണുന്നത് എന്റെ വീട്ടിൽ പെണ്ണ് ചോദിച്ചു വന്നപ്പോഴാണ്.. അമ്മയെയും അച്ഛനെയും കൂട്ടി പെണ്ണ് ചോദിക്കാൻ വന്നു എന്റെ വീട്ടിൽ..

അച്ഛനും അമ്മയും എന്റെ കുറവുകൾ ഒന്നും അവർക്ക് മുൻപിൽ പറഞ്ഞില്ല.. ഇപ്പോൾ വിവാഹം നോക്കുന്നില്ല എന്ന് മാത്രം പറഞ്ഞു.. പക്ഷേ ഞാൻ പറഞ്ഞു.. എനിക്ക് ഉണ്ണിയേട്ടനോട് ഇഷ്ടകുറവ് ഉണ്ടായിട്ടല്ല.. ഒരിക്കലും എനിക്ക് ഒരു അമ്മയാകാൻ പറ്റില്ല എന്ന്.. അതുകൊണ്ട് തന്നെ ഒരു വിവാഹ ജീവിതത്തിനു താത്പര്യം ഇല്ലാ എന്ന്.. ഉണ്ണിയേട്ടനും അച്ഛനും അമ്മയും ഒന്നും പറയാതെ മടങ്ങി…

രണ്ടു ദിവസം കഴിഞ്ഞു ഉണ്ണിയേട്ടൻ വീണ്ടും വന്നു..

“നിമ്മി.. നമ്മുടെ കല്യാണശേഷം നിനക്ക് ഇങ്ങനെയൊരു അവസ്ഥ വന്നിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഉപേക്ഷിക്കില്ലായിരുന്നു.. എനിക്ക് നിന്നെ ഇഷ്ടമാ.. ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അതെന്ന് നിനക്കറിയാം.. അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടായിരുന്നു.. പക്ഷേ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് എല്ലാം.. എനിക്ക് നിന്നെ വേണം ഈ ജീവിതം മുഴുവൻ.. “എന്റെ കയ്യിൽ പിടിച്ചു ഉണ്ണിയേട്ടൻ അത് പറഞ്ഞപ്പോൾ.. നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്റെ കണ്ണുകൾ..

*******

അന്ന് ചേർത്തുപിടിച്ചതാണ് ആ മനുഷ്യൻ എന്നെ.. അഞ്ചു വർഷമായി ഇന്നുവരെ മുഖം കറുത്ത് ഒരു വാക്ക് പറഞ്ഞിട്ടില്ല..

ഇന്നു ഞങ്ങൾ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥിയെ കൊണ്ടുവരാൻ പോവുകയാണ്.. ഒരു വയസ്സുകാരൻ അർജുൻ.. ജനിച്ചു മൂന്നാം ദിവസം ആരോ ഉപേക്ഷിച്ചതാണ് ആ പൊന്നിനെ അനാഥാലയത്തിൽ.. ദത്തെടുക്കാൻ ഉള്ള പേപ്പേഴ്സ് എല്ലാം ശരിയായി.. ഇന്ന് അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വരും.. തൊട്ടിൽ മുതൽ അവനുള്ള എല്ലാ സാധനങ്ങളും എന്റെ ഉണ്ണിയേട്ടൻ വാങ്ങി കഴിഞ്ഞു..”

“എന്റെ നിമ്മി നീ ഒന്നു വരുന്നുണ്ടോ.. എത്ര സമയം ആയി.. നീ ഇത് ആരോട് സംസാരിക്കുവാ..”

“ദാ വന്നു ഉണ്ണിയേട്ടാ…”

അവസാനിച്ചു

രചന: ഗായത്രി ഗോവിന്ദ്

Leave a Reply

Your email address will not be published. Required fields are marked *