പാവം പെണ്ണ് ഇരുപത്തിയാറ് വയസ്സല്ലേ ഉള്ളൂ ഇപ്പൊഴും തൊട്ടാൽ പൊട്ടുന്ന പ്രായം.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സ്മിത രഘുനാഥ്

കരകമ്പി

ഓ.. എന്തോ പറയാനാ നമ്മുടെ സന്തോഷിന്റെ ഭാര്യയുടെ കാര്യം പറയൂവായിരുന്നു.’പാവം പെണ്ണ് ഇരുപത്തിയാറ് വയസ്സല്ലേ ഉള്ളൂ.. ഇപ്പൊഴും തൊട്ടാൽ പൊട്ടുന്ന പ്രായം. ആ കൊച്ചിനും കാണില്ലേ ആഗ്രഹങ്ങളും ,മോഹങ്ങളും..

ഒരു ആണിന്റെ കരുത്തറിഞ്ഞ പെണ്ണാണ്. എത്ര നാൾ അവൾ അടങ്ങിയൊതുങ്ങി നില്ക്കൂ’..പാവം പിടിച്ച ആ സരോജിനി അമ്മയുടെ ഗതി തന്നെ മകൾക്കും വിശ്വനാഥൻ സംസാരിച്ച് കത്തികയറി…

തള്ളയും ഇതു പോലെ നല്ല പ്രായത്തിൽ കെട്ട്യേൻ നഷ്ടപ്പെട്ടത് അല്ലേ അതേ ഗതി തന്നെ മകൾക്കും

കഷ്ടം .. ചായക്കടയിലെ ചർച്ചയ്ക്ക് ചൂട് പിടിച്ചൂ…

തൂക്ക് പാത്രത്തിൽ പാലുമായ് വന്ന അമ്മിണിയമ്മയെ കണ്ടതും കരകമ്പിക്കാർ പെട്ടെന്ന് വാ കൊണ്ടുള്ള സദാചരം അവസാനിപ്പിച്ച് കുറച്ച് പേര് പത്രത്തിലെ പാർട്ടിക്കാരുടെ തമ്മിലടിയെ പറ്റിയും കുറച്ച് പേര് വില ഉയരുന് അവിശ്യ സാധനങ്ങളെ പറ്റിയും,… ചായക്കടക്കാരൻ കണാരേട്ടന്റെ ചായയുടെ സ്വാദ് കൂറഞ്ഞതും .. ശരിക്ക് ങ്ങള് ചായപ്പൊടി ചേർക്കില്ലേ..?.. എന്ന് തുടങ്ങി അമേരിക്കയിലെ ആണവ കരാർ വരെ എത്തി ചർച്ചയിലെ അജണ്ടകൾ…

അവരുടെ കോപ്രയങ്ങൾ മുഴുവൻ ശ്രദ്ധിച്ച് അമ്മിണിയമ്മ അവരോട്…

എന്തിനാണാവോ എല്ലാരു പെട്ടെന്ന് അങ്ങ് നിർത്തിയത് .. തുടരാമായിരുന്നില്ലേ ?അമ്മിണിയമ്മയുടെ ചോദ്യം കേട്ടതും ചിലർ പത്രത്തിലെക്ക് പുഴ്ത്തിയ മുഖം പതിയെ ഉയർത്തി., ചിലർ അവരെ അത്ര ഇഷ്ടമല്ലാത്ത രീതിയിൽ നോക്കി…

എല്ലാരുടെയും മുഖത്തെ ഏനക്കേടും ഇഷ്ടമില്ലായ്മയും മനസ്സിലാക്കിയ അമ്മിണിഅമ്മ എല്ലാരെയും നോക്കി…

വിശ്വനാഥാ താനെന്തൊന്നാ പറഞ്ഞത് ആ പെണ്ണ് ഒരുത്തന്റെ കൂടെ പൊറുത്തത് കൊണ്ട് അവൾക്ക് അടങ്ങിയൊതുങ്ങി നിൽക്കാൻ കഴിയില്ലന്ന് അല്ലേ ?..

എടോ അതു കൊണ്ടായിരിക്കും കെട്ടിയ താൻ ഉണ്ടായിട്ടും തന്റെ കെട്ടിയവള് വട്ടി പലിശക്കാരൻ അണ്ണാച്ചിയുടെ കൂടെ രായ്ക്ക് രാമാനം വണ്ടി കയറിയത്… തനിക്ക് കഴിവ് ഇല്ലാഞ്ഞിട്ടാണോടോ ?.. അത് എന്ത് കൊണ്ട് ആയിരുന്നടോ..? പച്ചയ്ക്ക് ചോദിക്കാൻ അറിയാഞ്ഞിട്ടല്ല.. നിന്റെയൊക്കെ നിലവാരം അല്ല എന്റെത്…

കണ്ണ് മിഴിച്ച് അണ്ണാക്കിൽ പിരി വെട്ടിയമാതിരി ഇരുന്ന വിശ്വനാഥൻ കൂടെയുള്ളവരെ നോക്കൂമ്പൊൾ അയാളെ തന്നെ നോക്കിയിരുന്ന അവരുടെ മുഖങ്ങളിൽ പുശ്ച ചിരി വിരിഞ്ഞിരുന്നു…”

ചോര വാർന്ന മുഖം പത്രത്തിലേക്ക് പൂഴ്ത്തൂമ്പൊൾ അയാളുടെ അതുവരെയുള്ള സംഭാഷണത്തിൽ ലയിച്ചൂ , രസിച്ചൂ, കളിയാക്കിയും ഇരുന്നവരെ നോക്കി അമ്മിണിയമ്മ ഇത്ര കൂടി പറഞ്ഞൂ….

ഇന്ന് സരോജിനിയമ്മയുടെ കുടുംബത്ത് സംഭവിച്ചത് നാളെ നിങ്ങടെയൊക്കെ കുടുംബങ്ങളിൽ സംഭവിക്കാം.. ആ സമയത്തും ഇതൂ പോലെ കാണും നാലുംകൂടുന്ന മൂലകളിലും, ചായക്കടകളിലും എല്ലില്ലാത്ത നാവ് കൊണ്ട് ഇമ്മാതിരി പുഴുത്ത വർത്തമാനം പറയുന്ന ജന്മങ്ങൾ… ആ സമയത്തും ഇതും പോലെ രസിച്ച് ഇരിക്കണം.”

പുറത്തേക്ക് കാർക്കിച്ച് നീട്ടി തുപ്പി കൊണ്ട് അവർ തിരിഞ്ഞ് നടന്നു…

രചന: സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *