നിനക്ക് വേണ്ടെങ്കി എനിക്ക് സെറ്റാക്കിത്താടാ ഞാനൊന്ന് മുട്ടട്ടളിയാ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആമി അനാമി

എടാ നിന്റെ ഫ്രണ്ട്സ് ലിസ്റ്റില് നമ്മ്ടെ സുജിത്തേട്ടന്റെ ഭാര്യ ഉണ്ടല്ലേ?

ങാ ഉണ്ടല്ലോ.

എന്തു ഭംഗ്യാടാ അവരെക്കാണാൻ.

ഓ അവളൊര് പോക്കുകേസാടാ. ഒരവസരം കിട്ട്യാ അപ്പ എന്നോട് മിണ്ടാൻ വരും. ഒഴിഞ്ഞൊഴിഞ്ഞ് പോണ പാട് എനിക്കേ അറിയൂ. വല്ലാത്തൊരു നോട്ടമാ ആ ശ വത്തിന്റെ.

നിനക്ക് വേണ്ടെങ്കി എനിക്ക് സെറ്റാക്കിത്താടാ . ഞാനൊന്ന് മുട്ടട്ടളിയാ

“ങാ നമ്മക്ക് നോക്കാമളിയാ. എനിക്കൊരു വീട് നോക്കാൻ പോണം . സിമിയെയും പിക്ക് ചെയ്യണം അപ്പ ശരി മച്ചൂ കാണാം”

പ്രമോദ് കൈവീശിക്കൊണ്ട്, കാർ മുന്നോട്ടെടുത്തൂ. മൂന്ന് വളവുകൾക്കപ്പുറം കാർ സൈഡ് ഒതുക്കിയിട്ട് പ്രമോദ് അവളെ വിളിച്ചു.

എടോ തന്റെ ഇന്നത്തെ DP പൊളിച്ചൂ കേട്ടോ . നീലസാരിയിലങ്ങ് സുന്ദരിയായല്ലോ പെണ്ണ്.

ഓ കൂടുതലൊന്നും സോപ്പിടണ്ടപ്പാ. ഈ ആണുങ്ങളൊക്കെ കണക്കാ.

ദേ എല്ലാരേം കാണുന്ന പോലെന്നെ കാണല്ലേ. ഞാനേ ഒറ്റ തന്തയ്ക്ക് പിറന്നവനാ ഒറ്റവാക്കേയുള്ളൂ. പല പെണ്ണുങ്ങടെ പിറകേ പോകുന്നവനല്ല ഈ പ്രമോദ്.

ശരി ശരി ഭീകരാ സമ്മതിച്ച്.. അത് വിട് . എന്റെ കെട്ട്യോൻ ഒരുമാസത്തെ ലീവിന് വരണുണ്ട് ഈയാഴ്ച .

അയ്യോടീ ചതിച്ചല്ലോ ഞാനിനി എങ്ങനെ നിന്നെ കാണും? ഒരു കാര്യം ചെയ്യ് എല്ലാ വ്യാഴാഴ്ചയും അമ്പലത്തില് വാ. ഞാനവിടെ വരാം.

ആ ..പിന്നേ നമ്മടെ ഒടിയൻ വിനോദ് നിന്നെക്കുറിച്ച് തിരക്കിയാരുന്നൂ. നിന്റെ നമ്പർ കൊടുക്കട്ടേ അവന്?

കൊല്ലും ഞാൻ.. അറിയാഞ്ഞിട്ട് ചോദിക്കുവാ …നിങ്ങക്ക് ഞാനാരാ ?

ഒന്ന് ക്ഷമിയെന്റെ പൊന്നേ. നീയെന്റെ സ്നേഹമല്ലേ..കണ്ടവൻമാരോട് നമ്പർ പോയിട്ട് നിന്റെ പേര് പോലും ഞാൻ പറയില്ലന്ന് അറിഞ്ഞൂടേ നിനക്ക്?

ശരി നീ വെച്ചോ ആ ഭദ്രകാളി വിളിക്കുന്നുണ്ട്.

ആ പിന്നേ നല്ല നല്ല ഫോട്ടോസ് DP ആക്കണേ…ഈയുള്ളവന് കണ്ടോണ്ട് കിടന്ന് ഉറങ്ങാനൊള്ളതാണേ.

കോൾ കട്ട് ചെയ്ത് അടുത്ത നമ്പറിലേക്ക് വിളിച്ച സെക്കന്റിൽ തന്നെ ചെവിയിലേക്ക് ഹലോ എത്തി.

എന്റെ മനുഷ്യാ എത്രനേരമായിട്ട് ഞാനിവിടെ പോസ്റ്റായി നിക്കുവാണെന്നോ.. ഒരു ഓട്ടോ പിടിക്കട്ടേ . കാല് വേദനിച്ചിട്ട് വയ്യ.

വേണ്ട സിമീ വേണ്ട . ഞാൻ ദേ എത്തി

അവളെയും കയറ്റി തിരികെ പോകുമ്പോഴാണ് അവള് ആവലാതിപ്പെട്ടി കുടഞ്ഞിട്ടത്

പ്രമിയേട്ടാ എനിക്ക് വയസ്സെത്ര ആയീന്നാ വിചാരം? മോളെ കെട്ടിക്കാറായി എന്നിട്ടുമെനിക്കങ്ങ് ചങ്ങലയിടലാ. ഒരു ഓട്ടോയില് ഒറ്റയ്ക്ക് കയറിയാലെന്താ ആകാശം ഇടിഞ്ഞു വീഴ്വോ? രണ്ടു മണിക്കൂർ ഒരേ നിൽപ്പുനിന്നാ ഇവിടെ വരെ എത്തിയത് അറിയ്യ്വോ?

എടീ ലോകം പഴയ ലോകമല്ല . സ്ത്രീകള് സേഫല്ല ഒട്ടും. ഞാനിവിടെ ഉള്ളപ്പോ അറിയാത്തവൻമാരുടെ ഓട്ടോയിലൊന്നും നീ കേറണ്ട…

ഞാൻ വിളിച്ചപ്പോ ഫോൺ ബിസിയാരുന്നല്ലോ . ആരായിരുന്നേട്ടാ?

അതാ പ്ലമ്പർബാജി ആരുന്നൂ. നാളെ ഒന്ന് കാണണമെന്ന്.

ഓഫീസില് എല്ലാർക്കും ഫെയ്സ്ബുക്കുണ്ട്. ഞാനൂടി ഒരു അക്കൗണ്ട് തുടങ്ങട്ടെ പ്ലീസ്?

വേണ്ട വേണ്ട അതൊന്നും വേണ്ടാ . വിളിക്കാനൊരു ഫോണുണ്ടല്ലോ അത് പോരേ പൊന്നേ?

എന്നെപ്പോലെ ഞാൻ മാത്രമേ കാണൂ . 40000/- ശമ്പളമുള്ള ജോലിയുണ്ടേലും ATM card സഹിതം പ്രമിയേട്ടന്റെ കൈയ്യിലാ. ഒരു രൂപ എടുക്കണേലും നിങ്ങടെ സമ്മതം വേണം. എന്റെ സ്നേഹത്തെ ഇങ്ങനെയങ്ങ് മൊതലെടുക്കരുത് പ്രമിയേട്ടാ. ഇത് മോശമാ.

അവള് പിണക്കം നടിച്ചു വെളിയിലേക്ക് നോക്കി ഇരുന്നു.

വീട്ടിലെത്തി പലരുടെയും വാട്ട്സ്ആപ്പ് ഡിപി സെർച്ച് ചെയ്യുന്നതിനിടയിലാണ് സിമീടെ ഡിപി കണ്ണിലുടക്കിയത്. ബീച്ചിൽ നിൽക്കുന്ന ഫോട്ടോ…നീലസാരിയുടുത്ത അവളെ ചുറ്റിപ്പിടിച്ച് മോളുമുണ്ട്.

ഡീ സിമീ…

ഓ.എന്താ ..അടുക്കളേന്ന് വരുന്ന വരവാണ് കൈയ്യിലൊരു ചട്ടുകവുമുണ്ട്.

അല്ല പൊന്നേ ആരാ നിന്റെ ഡിപി മാറ്റിയത്

നിങ്ങടെ മോളെ വിളിച്ചു ചോദിക്ക്… ഞാനിതൊന്നുമിപ്പോ നോക്കാറില്ല . നോക്കീട്ട് വല്യകാര്യമില്ലല്ലോ

ചുണ്ടൊന്ന് കോട്ടിക്കാട്ടി തുള്ളിത്തെറിപ്പിച്ച് അവള് അടുക്കളയിലേക്ക് തന്നെ പോയീ.

മോളേ ഇങ്ങുവന്നേ

ന്താ അച്ഛാ.

അമ്മേടെ ഡിപി ആരാ…..

മാറ്റിയത് എന്നല്ലേ? ഞാനാച്ഛാ . അച്ഛന്റെ ഫോട്ടോ ഇടാൻ അച്ഛന് അച്ഛന്റെ വാട്ട്സാപ്പ് ഉണ്ടല്ലോ. അതും രണ്ട് വാട്ട്സാപ്പ്. അമ്മെടെ വാട്സാപ്പിലും അച്ഛന്റെ ഫോട്ടോയാ..അത് ബോറാ അച്ഛാ. അമ്മേടെ കാര്യം വരുമ്പോ അച്ഛനെന്തോരു പഴഞ്ചനാ .

അതേടീ അച്ഛൻ പഴഞ്ചനാ . നീയാ ഫോണിങ്ങ് കൊണ്ട് വാ.

അച്ഛനിപ്പ മാറ്റിയാലും ഞാനമ്മേടെ ഫോട്ടോ ഇനീമിടും.

കോക്രി കാട്ടിചിരിച്ചോണ്ട് മോള് തിരികെപോയീ.

സിമീടെ DP ഓർക്കുന്തോറും അയാൾ അസ്വസ്ഥനായി. അതിനിടയിലാണ് വിനോദിന്റെ മെസ്സേജ് കണ്ണിൽപ്പെട്ടത്.

മച്ചൂ സുജിത്തേട്ടന്റെ ഭാര്യേടെ പ്രൊഫൈൽ പിക് കണ്ടാരുന്നോ.. എന്തോരു ഫിഗറാ ന്റെ പൊന്നോ. ഒന്ന് മുട്ടിച്ച് തരണേ അളിയാ . ബാക്കി ഞാനേറ്റൂ.

സിമീടെ ഡിപിയില് ചങ്കിടിച്ച് പ്രമോദ് ഭാര്യേടെ മൊബൈലെടുക്കാനോടീ.

അയാളുടെ മൊബൈലിലേക്ക് അപ്പോഴും വന്നൂ ഒരു മെസ്സേജ്…

എന്റെ ചെക്കന് കണ്ടോണ്ടുറങ്ങാൻ പുതിയ DP ഇട്ടിട്ടുണ്ട്. ഉമ്മ. ലവ് യൂ.

രചന: ആമി അനാമി

Leave a Reply

Your email address will not be published. Required fields are marked *