ചെമ്പകം, തുടർക്കഥ അവസാന ഭാഗം വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ആർത്തലച്ച് തീരത്തേക്ക് പാഞ്ഞടുക്കുന്ന തിരയെ സാക്ഷിയാക്കി ഞങ്ങടെ മോൻ അരിയും എള്ളും പൂവും ഓരോ മന്ത്രോച്ചാരണത്തോടെ പിണ്ഡത്തിലേക്ക് സമർപ്പിയ്ക്കുന്നത് അവനരികിലായി തന്നെ നിന്ന് ഞാൻ കണ്ടു….. അവന്റെ കുഞ്ഞി സ്വരത്തിൽ വാക്കുകൾ ശരിയ്ക്കും അവ്യക്തമായിരുന്നു…..

ഇനി ആർക്കാണ് പിണ്ഡം സമർപ്പിക്കേണ്ടതെന്ന് വച്ചാൽ ആളുടെ പേരും നാളും പറഞ്ഞ് അരിയും എള്ളും പൂവും സമർപ്പിച്ചോളുക….!!!

അത് കേട്ടതും മോൻ എന്റെ മുഖത്തേക്ക് നിഷ്കളങ്കതയോടെ തിരിഞ്ഞു നോക്കി… ഞാൻ ഒരുനിമിഷം ഒരു വിങ്ങലോടെ കണ്ണുകളെ ഇറുകെ അടച്ചു നിന്നുപോയി…. ഒരുപാട് സൗഭാഗ്യങ്ങൾ ജീവിതത്തിലേക്ക് ഏറ്റുവാങ്ങിയവളാണ് ഞാൻ…. അതിനെല്ലാം ഇടയിൽ ഒന്നും അറിയാണ്ട് പോയത് വിധിയാവും…..ഒരു നെടുവീർപ്പിട്ട് ഞാൻ എനിക്ക് കുറച്ച് പിന്നിലായി ചടങ്ങ് കണ്ടു നിന്ന കിച്ചേട്ടനേയും സതിയമ്മയേയും മാറിമാറി നോക്കി…രണ്ടാളും എന്നോട് പേര് പറയാനായി ആംഗ്യം കാട്ടിയതും ഞാൻ മോനോട് പേരും നാളും പറഞ്ഞു കൊടുത്തു….

രാമകൃഷ്ണൻ….ഉത്രാടം….!!! ആനന്ദി…. കാർത്തിക…!!!!

ഞങ്ങടെ കുഞ്ഞ് അത് കേട്ട് ആ പേരുകളും നക്ഷത്രവും ഉച്ചരിച്ചു…അവന്റെ ശബ്ദത്തിൽ ആ പേരുകൾ അത്ര വ്യക്തമായിരുന്നില്ല…ദർഭപ്പുല്ല് വളച്ചെടുത്ത പവിത്രക്കെട്ടണിഞ്ഞിരുന്ന കൈയ്യാൽ എള്ളും പൂവും ജലവും അവൻ പിണ്ഡത്തിലേക്ക് സമർപ്പിച്ചു…ഉള്ളിൽ നിറഞ്ഞ പ്രാർത്ഥനയോടെ ഞാൻ ആ കാഴ്ച കണ്ടു നിന്നു….

ഇനി പിണ്ഡം സമർപ്പിച്ച് ജലത്തിൽ സ്നാനം ചെയ്തു വരൂ…

അത് കേട്ടതും കിച്ചേട്ടനും സതിയമ്മയും ഞങ്ങൾക്കരികിലേക്ക് നടന്നു വന്നു… എനിക്ക് മോനേം കൂട്ടി തിരയ്ക്കടുത്തേക്ക് ഇറങ്ങാൻ കഴിയില്ല… അതുകൊണ്ട് കിച്ചേട്ടനും സതിയമ്മയും കൂടി മോനെ പീഠത്തിൽ നിന്നും എഴുന്നേൽപ്പിച്ച് ഇലച്ചീന്തിലുള്ള പിണ്ഡവുമായി തിരയ്ക്ക് അടുത്തേക്ക് നടക്കാൻ തുടങ്ങി…ഞാനതു കണ്ട് കരയ്ക്ക് തന്നെ നിന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പൂഴിയിൽ ചവിട്ടുന്നതിനനുസരിച്ച് മോന്റെ കാലുകൾ അതിലേക്ക് ആഴ്ന്നു പോകുന്നുണ്ടായിരുന്നു… എങ്കിലും ആ കുഞ്ഞി കൈകളിൽ കരുതിയിരുന്ന ആ ഇലച്ചീന്തും അതിലെ പിണ്ഡവും സുരക്ഷിതമായി അവൻ ചേർത്ത് പിടിച്ച് എനിക്കൊപ്പം നടന്നു…..

അലയടിച്ച് പാഞ്ഞു വന്ന തിരിയിലേക്ക് വാഴയിലയോടെ തന്നെ ബലിതർപ്പണം നടത്തി മോനെ ചെറുതായി ഒന്ന് തിരയിൽ നനച്ച് പ്രാർത്ഥിച്ച് നിന്നു….അവന് കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും എനിക്കൊപ്പം നിന്ന് ഞങ്ങടെ മോനും കൈകൂപ്പി തൊഴുത് നിന്നു….

ഞാൻ പ്രാർത്ഥന കഴിഞ്ഞ് കണ്ണ് തുറന്നിട്ടും പ്രാർത്ഥന അവസാനിപ്പിക്കാതെ കൂമ്പി അടച്ചു നിന്ന ആ കുഞ്ഞിക്കണ്ണുകളേയും നിറഞ്ഞ പ്രാർത്ഥനയോടെ ചലിയ്ക്കുന്ന ചുണ്ടുകളേയും ഒരുനിമിഷം ഞാനൊരു വാത്സല്യത്തോടെ നോക്കി നിന്നു പോയി…സതിയമ്മയും അത് കണ്ട് ഒന്നും മിണ്ടാതെ നിന്നു പോയി….

കഴിഞ്ഞു അച്ഛേ….!!!ഇനി ഞാൻ തിരയില് ഒന്ന് കളിച്ചോട്ടേ….😁😁😁

പ്രാർത്ഥന അവസാനിപ്പിച്ച് ആ കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ച് എന്റെ മോനത് ചോദിച്ചതും ഞാനവന് മുന്നില് മുട്ടുകുത്തി ഇരുന്നു….

അച്ഛേ കളിയ്ക്കാനൊക്കെ സമ്മതിയ്ക്കാം… അതിനുമുമ്പേ അച്ഛേ ഒരു കാര്യം ചോദിക്കട്ടെ…??

എന്താ അച്ഛേ…???

അച്ഛേടെ വസു എന്താ ഇത്ര കാര്യമായി അമ്പോറ്റിയോട് പ്രാർത്ഥിച്ചേ….???

അതോ…എന്റച്ഛയ്ക്കും അമ്മയ്ക്കും അച്ഛമ്മയ്ക്കും പിന്നെ അമ്മേടെ വയറ്റിലുള്ള കുഞ്ഞാവയ്ക്കും നല്ലത് വരുത്തണേന്ന്….❤️ പിന്നെ ഇപ്പോ അപ്പൂപ്പനേം അമ്മമ്മേം കാണാൻ വന്നതല്ലേ നമ്മള്… അതുകൊണ്ട് അപ്പൂപ്പനും അമ്മമ്മയ്ക്കും നല്ലത് വരുത്തണേന്ന് പാർത്തിച്ചു….(അവസാനത്തെ ഡയലോഗ് രഹസ്യമായിരുന്നു)

ഞാനതു കേട്ട് പുഞ്ചിരിയോടെ എന്റെ മോന്റെ കുഞ്ഞ് നെറ്റിയിൽ ഒന്ന് മുത്തി കൈയ്യിലിരുന്ന തോർത്തു കൊണ്ട് അവന്റെ തലമുടി തോർത്തി കൊടുത്തു….അമ്മ അതും കണ്ട് എനിക്ക് പിന്നില് തന്നെയുണ്ടായിരുന്നു…..

പെട്ടെന്നാ എന്റെ മൊബൈൽ vibrate ചെയ്തത്… ഞാൻ തോർത്തുന്നത് നിർത്തി മൊബൈൽ എടുത്ത് നോക്കിയതും അർജ്ജൂന്റെ കോളായിരുന്നു… ഞാൻ ഫോൺ അറ്റൻഡ് ചെയ്യണ കണ്ടപ്പോഴേ എന്റെ കൈയ്യീന്ന് അമ്മ ടൗവ്വല് വാങ്ങി മോനെ തോർത്താൻ തുടങ്ങി… ഞാൻ കോള് അറ്റന്റ് ചെയ്ത് അവരിൽ നിന്നും അല്പം മാറി നിന്നു…

ഹലോ…അർജ്ജൂ…പറയെടാ..എന്താ…???

നവീ…ചടങ്ങൊക്കെ കഴിഞ്ഞോ…??

ഹാ…ദേ കഴിഞ്ഞേയുള്ളെടാ…

ഡാ.. ഞാൻ വിളിച്ചതേ…ഇന്ന് ശങ്കറല്ലേ OT ല്… പിന്നെ ദേവി OP attend ചെയ്തോളാംന്നും പറഞ്ഞു…. അതുകൊണ്ട് ഞാനിന്ന് ലീവാക്കിയാലോന്നാ…..

ഇതിപ്പോ ഒരു ശീലമായി മാറുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല… എങ്കിലും നീ തീരുമാനിച്ചതല്ലേ…ഓക്കെ….ഓക്കെ…!! പിന്നെ അവിടെ എന്താടാ ആകെയൊരു ബഹളം…??

ഇടയ്ക്കിടേ ഫോണിലൂടെ അർജ്ജൂന്റെ അയ്യോ….അമ്മേ…മാറിപ്പോയിനെടാ ന്നൊക്കെയുള്ള അശരീരികള് കേൾക്കാമായിരുന്നു….

ഹോ..അതോ.. ഇവിടെ മൂന്നെണ്ണവും അതിന്റെയൊക്കെ തള്ളയും ചേർന്ന് എന്നെ വറുത്ത് കോരുവാടേയ്…. ലോകത്ത് ഒരാൾക്കും ഇങ്ങനത്തെ ട്വിൻസിനെ കൊടുക്കരുതേന്നാ ഇപ്പോ എന്റെ പ്രാർത്ഥന….അതിന്റെ കൂടെ ഇപ്പോ ഒരു പൊടിക്കുപ്പീം കൂടെ ആയില്ലേ… ഇനി പറയണോ…!!!

ഞാനതു കേട്ട് ഒന്നു ചിരിച്ചു പോയി…..

നീയായ് വരുത്തി വച്ച problem ത്തിന് ഞാനെന്ത് പറയാനാ അർജ്ജൂ…sooo nooo comments Yaar…ആട്ടേ എവിടെ നിന്റെ ചുരുളമ്മ….???

ദേ രാവിലെ മുതല് കിച്ചണില് കയറി പാചകം തുടങ്ങിയതാ…എന്നോടുള്ളത് പോരാത്തതിന് ഒരു JBL ഉം ഓൺ ചെയ്ത് അടുത്ത ഫ്ലാറ്റ്കാരെ കൂടി ശല്യം ചെയ്യ്വാ…

ന്മ്മ്മ്…ഇത്രേം ഭീകരാന്തരീക്ഷത്തിൽ ലീവെടുക്കാൻ നീ കാണിച്ച മനസ്സുണ്ടല്ലോ അർജ്ജൂ….. Really hat’s off🙏

ഇന്നലെ നൈറ്റ് കൂടി ഡ്യൂട്ടി ചെയ്യേണ്ടി വന്നില്ലേടാ… വല്ലാത്ത ക്ഷീണം….ഇതുങ്ങള് സമ്മതിച്ചാ ഒന്ന് മയങ്ങണം…

ഓക്കെ ഡാ..നടക്കട്ടേ… ഇവിടെ ചടങ്ങ് കഴിഞ്ഞിട്ടേയുള്ളൂ…. ഞാൻ വിളിയ്ക്കാം…byee…

കോള് കട്ട് ചെയ്ത് തിരിഞ്ഞതും പെട്ടെന്നൊരാള് വന്ന് ഓർക്കാപ്പുറത്ത് എന്റെ കൈയ്യിൽ just ഒന്ന് മുട്ടി.. അതിന്റെ ഊക്കിൽ കൈയ്യിലിരുന്ന എന്റെ മൊബൈൽ നിലത്തേക്ക് വീണു…പൂഴിയിലായതുകൊണ്ട് പ്രത്യേകിച്ച് പ്രോബ്ലം ഒന്നും പറ്റിയില്ല…

Ohh…Sorry…ഞാനറിയാതെ…

എന്നെ വന്നു മുട്ടിയ ആൾ കാര്യമായി സോറിയൊക്കെ പറഞ്ഞ് മൊബൈൽ നിലത്ത് നിന്നും എടുക്കാൻ ഭാവിച്ചു…

It’s ok..No problem…ഞാനെടുത്തോളാം…

അയാൾടെ കൈയ്യിൽ ഒരു കുഞ്ഞുള്ളതുകൊണ്ട് ഞാൻ തന്നെ മൊബൈൽ നിലത്ത് നിന്നും എടുത്തുയർന്നു… പക്ഷേ ആൾടെ മുഖം കണ്ടപ്പോ എവിടെയോ വച്ച് കണ്ടതു പോലെ നല്ല പരിചയം തോന്നി…

നല്ല ഉയരവും കട്ടതാടിയും മുഖത്ത് നിറഞ്ഞ ഒരു പുഞ്ചിരിയും…കൈയ്യിലുള്ള കുഞ്ഞ് തീരെ ചെറുതാണ്…കുസൃതിയോടെ കുഞ്ഞി മോണകാട്ടി ചിരിച്ച് കൈകൊട്ടി കളയ്ക്കുന്ന ഒരു പെൺകുഞ്ഞ്….

ചൈതന്യ ഹോസ്പിറ്റലിലെ oncology department head Dr. നവനീത് കൃഷ്ണയല്ലേ….

അതേ…!!

എന്നെ മനസിലായോ…???😁

നല്ല മുഖപരിചയം തോന്നുന്നു… Sorry…but ആരാണെന്ന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല…

നമ്മള് തമ്മില് meet ചെയ്തിട്ടുണ്ട്… പക്ഷേ കാര്യമായി ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ലാന്ന് മാത്രം… നിങ്ങടെ ഹോസ്പിറ്റലിന്റെ palliative care unit ന്റെ പുതിയ ബിൽഡിംഗ് സ്പോൺസർ ചെയ്തത് ഞങ്ങടെ കമ്പനിയാണ്…. ഞാൻ ” വിശ്വജിത്ത് ” ചന്ദ്രമംഗലം ഗ്രൂപ്പ്സിന്റെ MD യാണ്….(രണ്ട് story യെ ഒന്ന് connect ചെയ്യാംന്ന് കരുതി…അലൈപായുതേ+ചെമ്പകം)

ഹോ.. ഇപ്പോ മനസിലായി… Sorry വിശ്വ… പെട്ടെന്ന് കണ്ടപ്പോ… ഒരുപാട് നാളായില്ലേ കണ്ടിട്ട്… അതുകൊണ്ട് പെട്ടെന്ന് ഓർമ്മ കിട്ടീല്ല….

ഞാനതും പറഞ്ഞ് വിശ്വയ്ക്ക് ഷേയ്ക്ക് ഹാന്റ് കൊടുത്തു…🤝🤝🤝🤝

എന്താ ഇവിടെ…?? ആർക്ക് വേണ്ടീട്ടാ ബലിതർപ്പണം…???

അത് wife ന്റെ അച്ഛന് വേണ്ടിയാ…Wife ചടങ്ങ് ചെയ്യ്വാ…അപ്പോ മോള് പെട്ടെന്ന് കരഞ്ഞു..അങ്ങനെ ഞാനത് മാറ്റാനായി മോളേം എടുത്ത് വന്നതാ…!!!

ഞാനതു കേട്ട് കുഞ്ഞിന്റെ മുഖത്തേക്കൊന്ന് നോക്കി…ഒരു ക്യൂട്ട് ബേബിയായിരുന്നു…ഞാനൊരു കൊഞ്ചലോടെ ആ കവിളിൽ ഒന്ന് കൈ ചേർത്തതും ആള് കൈയ്യാട്ടി ഭയങ്കര ചിരിയും…

ഡോക്ടറ് ഇവിടെ…???

എന്റെയും wife ന്റെ അച്ഛന് വേണ്ടി ചടങ്ങ് നടത്താൻ വന്നതാ… പെട്ടെന്ന് ഒരു കോള് വന്നു…ചടങ്ങൊക്കെ ഇപ്പോ കഴിഞ്ഞേയുള്ളൂ…മോനായിരുന്നു എല്ലാം ചെയ്തേ…wife carrying ആണ്…അപ്പോ ബുദ്ധിമുട്ടാകുംന്ന് കരുതി മോനെക്കൊണ്ടാ ചെയ്യിപ്പിച്ചേ…

oh…അത് ശരി…

വിശ്വയുമായി സംസാരിച്ചു നിൽക്കുമ്പോഴാ എന്റെ മോൻ അവന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കൈയ്യിൽ പിടിച്ച് ഞങ്ങൾക്കരികിലേക്ക് ഓടിവന്നത്….

അച്ഛേ ഇതാ ഞാൻ പറയാറുള്ള എന്റെ best friend അധർവ്വ്….!!!

അപ്പായേ ഇത് എന്റെ best friend വസുദേവ്….

മോൻ ആളെ എനിക്ക് പരിചയപ്പെടുത്തി തന്നതും ആ കുട്ടി വിശ്വയോട് വസൂനേം പരിചയപ്പെടുത്തി…ഞങ്ങള് ശരിയ്ക്കും excited ആയിപ്പോയി….ഞാനും വിശ്വയും മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചതും അമ്മാളൂട്ടി എനിക്കരികിലേക്ക് നടന്നടുത്തു…..വയറിൽ താങ്ങി അവള് വരുന്നത് കണ്ട് ഞാൻ വിശ്വയ്ക്ക് അവളെ പരിചയപ്പെടുത്തി…

wife ആണ്…!!!

വിശ്വ അതുകേട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…അമ്മാളൂട്ടീ അതിന് തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ച് വിശ്വേടെ മോനെ നോക്കി… മോന്റെ പേരന്റ്സ് മീറ്റിങ്ങിനൊക്കെ പോയി അവൾക്ക് ആളെ നല്ല പരിചയമാണ്…

എവിടെ മോന്റമ്മ…???

അമ്മാളൂട്ടീ അധർവ്വിന്റെ കവിളിൽ കൈ ചേർത്ത് ചോദിച്ചതും ഞാനും വിശ്വയും അത്ഭുതത്തോടെ അവരെ രണ്ടാളേം നോക്കി നിന്നു… അപ്പോഴാ ചടങ്ങൊക്കെ ചെയ്തു കഴിഞ്ഞ് ഞങ്ങൾക്കരികിലേക്ക് വിശ്വേടെ wife കൂടി വന്നുനിന്നത്…..

പിന്നെ അമ്മാളൂട്ടീം വിശ്വേടെ wife ഉം കൂടി പരിചയം പുതുക്കലായി….രണ്ടുപേരും അച്ഛന്റെ മരണത്തിന്റെ വിഷമത്തിലായിരുന്നു….വസുവും അധർവ്വും അവരുടെ ലോകത്തും….കുറേനേരം അങ്ങനെ സമയം കടന്നു പോയി… അങ്ങനെ ഒരു പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഞാനും വിശ്വയും കൈകൊടുത്ത് പിരിഞ്ഞു…..🤝🤝🤝

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വസൂന്റെ ഫ്രണ്ടിന്റെ അമ്മയായതുകൊണ്ടാ കിച്ചേട്ടാ ഞാൻ ലക്ഷ്മിയുമായി പരിചയത്തിലായത്….പാവമാ…!!!

ന്മ്മ്മ്…ലക്ഷ്മീടെ husband നെ നീ അറിയും… ഞാൻ പറഞ്ഞിട്ടില്ലേ ചന്ദ്രമംഗലം ഗ്രൂപ്പ്സിനെപ്പറ്റി…

ന്മ്മ്മ്…!!! ഹോസ്പിറ്റലിൽ Palliative care unit ന്റെ ബിൽഡിംഗ് അവരല്ലേ സ്പോൺസർ ചെയ്തത്…

ന്മ്മ്മ്….അത് തന്നെ…വിശ്വജിത്താ ചന്ദ്രമംഗലം ഗ്രൂപ്പ്സിന്റെ MD…

അതേയോ…!!

ഞങ്ങള് സംസാരിച്ച് ആളൊഴിഞ്ഞ ഒരു മണൽതിട്ടയിലേക്ക് ചെന്നിരുന്നു….സതിയമ്മ മോന്റെ പിറകെ കൂടിയിരിക്ക്വാ… എനിക്ക് അവന് പിറകേ ഓടിനടക്കാൻ കഴൈയാത്തോണ്ട് സതിയമ്മ ആ ജോലി ഏറ്റെടുത്തു..മോൻ ഞങ്ങൾക്ക് മുന്നിലായി നിന്ന് തീരത്തോടടുക്കുന്ന തിരയിൽ കളിയ്ക്ക്വായിരുന്നു… അവന്റെ കളിയും ചിരിയും കുസൃതികളും ആസ്വദിച്ച് ഞാനും കിച്ചേട്ടനും മണൽതിട്ടയിലിരിക്ക്വായിരുന്നു…

പെട്ടെന്നാ എന്റെ മൊബൈൽ റിംഗ് ചെയ്തത്… പ്രവീണേട്ടൻ ആയിരുന്നു…ആള് നാട്ടിലില്ല…ട്രാൻസ്ഫർ കിട്ടിയത് വയനാട്ടിലേക്കായതു കൊണ്ട് ഫാമിലിയായി അവിടെയാണ്…. ഇടയ്ക്കിടയ്ക്ക് എന്നെ കാണാനായി വന്നു പോകും… ബലിതർപ്പണം നടത്താനായി വരാൻ കഴിയാഞ്ഞതിൽ നല്ല സങ്കടമുണ്ടായിരുന്നു… പിന്നെ മോനെക്കൊണ്ട് ചെയ്യിച്ചോളാംന്ന് ഞാൻ തന്നെയാ പ്രവീണേട്ടനോട് നിർബന്ധം പിടിച്ചത്…. എനിക്കും അതിൽ ചെറിയൊരാശ്വാസം തോന്നി…. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ എല്ലാവരോടും അന്വേഷണം അറിയിച്ച് പ്രവീണേട്ടൻ കോള് കട്ട് ചെയ്തു….

എന്റെ സംസാരം കേട്ടപ്പോഴേ ആള് പ്രവീണേട്ടൻ ആണെന്ന് കിച്ചേട്ടന് മനസ്സിലായിരുന്നു..കോള് കട്ട് ചെയ്ത് ഞാൻ കിച്ചേട്ടന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞിരുന്നതും കിച്ചേട്ടൻ സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ചു…..

എന്താ പറ്റിയേ അമ്മാളൂട്ടീ…??? ന്മ്മ്മ്…. ഇപ്പോഴും വിഷമമാണോ…???മാഷ് പോയിട്ട് വർഷങ്ങളായില്ലേ… പിന്നെ എന്താ…???

അത് ശരിയാ കിച്ചേട്ടാ… എങ്കിലും എനിക്ക് താങ്ങായ് കൂടെ നിന്നപ്പോഴും, കരുതലോടെ ചേർത്ത് പിടിച്ചപ്പോഴും അറിഞ്ഞിരുന്നില്ലല്ലോ അതെന്റെ അച്ഛനായിരുന്നൂന്ന്….!!! ജീവനോടെ ഉണ്ടായിരുന്നപ്പോഴെല്ലാം മാഷേന്ന് വിളിച്ചു നടന്നു…. ഒരിയ്ക്കൽ പോലും….ഒരിക്കൽ പോലും ആ മുഖത്ത് നോക്കി അച്ഛാ എന്നൊന്ന് വിളിയ്ക്കാൻ കഴിഞ്ഞില്ലല്ലോ എനിക്ക്….

ഞാൻ ഒന്നും പറയാണ്ടിരുന്നതില് ദേഷ്യണ്ടോ…??? പറയണംന്ന് തോന്നിയിരുന്നു പല തവണ… പക്ഷേ നീയെങ്ങനെ react ചെയ്യുംന്ന് ടെൻഷനായിരുന്നു… പിന്നെ രണ്ടും കല്പിച്ച് പറയാൻ തീരുമാനിച്ചപ്പോഴേക്കും മാഷ്……!!!

ഏയ്…അതിലെനിയ്ക്കൊരു ദേഷ്യവുമില്ല കിച്ചേട്ടാ…ഞാനെന്നും ദേഷ്യത്തോടെ കണ്ടിരുന്ന ആളാ എന്റച്ഛൻ… ജീവനോടെ ഇരുന്നപ്പോ ഞാനതറിഞ്ഞിരുന്നേൽ ഒരുപക്ഷേ ഒരു നിമിഷത്തേക്കെങ്കിലും ഞാൻ മാഷിനെ വെറുത്ത് പോയേനെ… ഇതിപ്പോ അങ്ങനെയൊന്ന് മനസിൽ തോന്നീട്ടില്ല…എന്നും മാഷിന്….അല്ല എന്റച്ഛന് അങ്ങനെ ഒരു സ്ഥാനം മതി എന്റെ മനസിൽ….!!!

ഞാനതു പറഞ്ഞതും കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീര് കിച്ചേട്ടന്റെ ഷർട്ടിനെ നനച്ചു…

കരയ്വാ നീ…അയ്യേ… അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്റമ്മാളൂട്ടീ… നമുക്ക് ഓർക്കാൻ എന്ത് മാത്രം കാര്യങ്ങളുണ്ട്…!!! നമ്മുടെ വസു❤️ അടുത്ത കുഞ്ഞാവ…❤️ ഇതൊക്കെ മതി ഇപ്പോ മനസിൽ…

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കണ്ണീരൊപ്പിയതും മോൻ എന്തോ ഒന്ന് കൈയ്യിൽ കരുതി ഞങ്ങൾക്കരികിലേക്ക് ഓടിവന്നു….

വസൂ…മോനേ..ഓടാതെ…പതിയേ… ഞാൻ വെപ്രാളപ്പെട്ട് പറഞ്ഞതും മോൻ ഒരു കിതപ്പോടെ കിച്ചേട്ടന്റെ മടിയിലേക്ക് ഒരു ചാട്ടമായിരുന്നു….

അച്ഛേ…ദേ ഇത് കണ്ടോ…അച്ഛേടെ favourite flower… ചെമ്പകം…🌸 അച്ഛമ്മയാ എന്റെ കൈയ്യില് എടുത്ത് തന്നേ…തിരയില് കിടന്നതാ… അവനതും പറഞ്ഞ് പൂവ് കിച്ചേട്ടന്റെ കൈയ്യിലേക്ക് കൊടുത്ത് റോക്കറ്റ് വിട്ട പോലെ വീണ്ടും തിരിഞ്ഞോടി….കിച്ചേട്ടൻ ആ പൂവിന്റെ ഗന്ധം മെല്ലെ നാസികയിലേക്കാവാഹിച്ചു…. പെട്ടെന്നാ എനിക്കൊരു കാര്യം ഓർമ്മ വന്നത്…കിച്ചേട്ടന് ചെമ്പകപ്പൂവ് ഇഷ്ടപ്പെടാനുള്ള കാരണം ഇതുവരേയും പറഞ്ഞിട്ടില്ലല്ലോ….അതെന്തായാലും🤔 ചോദിച്ചു നോക്കാം….(ആത്മ)

കിച്ചേട്ടാ…

ന്മ്മ്മ്….

കിച്ചേട്ടന് ഈ ചെമ്പകപ്പൂവ് ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണം എന്താ…???

അത് കേട്ടതും കിച്ചേട്ടൻ പൂവിന്റെ ഞെട്ടിൽ പിടിച്ച് അത് ചെറുതായൊന്ന് ചുറ്റിച്ച് പുഞ്ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി……

നീ എന്നിൽ വിരിഞ്ഞ ചെമ്പകപ്പൂ ആയിരുന്നിരിക്കണം അമ്മാളൂട്ടീ….❤️ അതുകൊണ്ടല്ലേ ഈ പൂവിനും നിനക്കും ഒരേ സുഗന്ധം പകരാൻ കഴിയുന്നത്…. എനിക്ക് ഏറെ….ഏറെ പ്രീയമുള്ള വശ്യമായ ഒരു സുഗന്ധം….🌸🌸🌸

അത്രയും പറഞ്ഞ് ഒന്ന് ചിരിച്ച് കിച്ചേട്ടൻ എന്റെ കാതോരം മുഖം ചേർത്തു…

എന്റെ…..എന്റെ പ്രണയത്തിന്റെ സുഗന്ധം….❤️❤️ അതാണ് ഈ പൂവിന്….🌸🌸🌸 എന്റെയുള്ളിൽ വിരിഞ്ഞ പ്രണയത്തിന് ഈ ചെമ്പകപ്പൂക്കളുടെ സുഗന്ധമായിരുന്നു അമ്മാളൂട്ടീ…..🌸❤️🌸

കിച്ചേട്ടൻ പതിഞ്ഞ സ്വരത്തിൽ അങ്ങനെ പറഞ്ഞതും എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു…ആ പുഞ്ചിരിയോടെ തന്നെ കിച്ചേട്ടന്റെ കൈയ്യിൽ നിന്നും ഞാനാ പൂവ് വാങ്ങി ആ സുഗന്ധത്തെ മെല്ലെ ഞാനും എന്റെ നാസികയിലേക്ക് ആവാഹിച്ചെടുത്തു…

ഒരു പ്രത്യേക സുഗന്ധമായിരുന്നു ആ പൂവിന്… ആ സുഗന്ധം ഉള്ളിലേക്ക് കടന്നതും എന്റെ വയറ്റിൽ കുഞ്ഞിന് ചെറിയൊരനക്കം പോലെ ഫീല് ചെയ്ത് ഞാനൊന്ന് പുളഞ്ഞു…. കിച്ചേട്ടൻ അത് കണ്ട് ഒരാകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി….

കിച്ചേട്ടാ വാവ..വാവ അനങ്ങി…ഞാനിത് മണത്തപ്പോ വാവ അനങ്ങി…!!!

ഞാനതും പറഞ്ഞ് കിച്ചേട്ടന്റെ കൈ ഉയർന്നു പൊങ്ങിയിരുന്ന എന്റെ വയറിലേക്ക് ചേർത്ത് വച്ചു…കിച്ചേട്ടനും ആ അനക്കത്തെ അടുത്തറിഞ്ഞ് ഒരു കൗതുകത്തോടെ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…

വസൂ…മോനേ…ഓടി വാ… കിച്ചേട്ടൻ അതും പറഞ്ഞ് തിരയിൽ കളിച്ചു നിന്ന മോനെ കൈയ്യാട്ടി വിളിച്ചു…അത് കേൾക്കേണ്ട താമസം മോൻ ഞങ്ങൾക്കരികിലേക്ക് ഓടിവന്നു…

എന്താച്ഛേ…??

അമ്മേടെ വയറ്റില് കുഞ്ഞാവ അനങ്ങുന്നു…

അത് കേട്ടതും ആ കുഞ്ഞികണ്ണുകൾ അത്ഭുതത്തോടെ തിളങ്ങി… ഞാൻ തന്നെ മോന്റെ കുഞ്ഞികൈ എന്റെ വയറ്റിലേക്ക് ചേർത്ത് വച്ചു…

കേൾക്കണുണ്ടോ വസൂ…❤️❤️

മ്മ്ഹ്ഹ്…..😔😔😔 അവൻ നിരാശയോടെ തലയാട്ടിയതും ഞാൻ ഒന്നുകൂടി പൂവെടുത്ത് മണത്തതും വീണ്ടും വയറ്റിൽ ചെറിയ അനക്കം കേട്ടു…. അതടുത്തറിഞ്ഞതും മോനൊരു കുസൃതിച്ചിരി ചിരിച്ചെന്നെയൊന്ന് നോക്കി…😁😁

കുഞ്ഞാവ അനങ്ങിയമ്മേ….❤️❤️ ഞാനും കിച്ചേട്ടനും അത് കണ്ട് ചിരിയോടെ ഇരുന്നു….വസു പിന്നെം പിന്നെം അനക്കങ്ങളൊക്കെ കേട്ട് എന്തൊക്കെയോ കുഞ്ഞാവയോട് കളി പറഞ്ഞിരുന്നു…നേരം ഒരുപാടായീന്ന് പറഞ്ഞ് സതിയമ്മ അവിടേക്ക് വന്നതും ഞങ്ങള് മെല്ലെ മണൽതിട്ടയിൽ നിന്നും എഴുന്നേറ്റ് കാറിനടുത്തേക്ക് നടന്നു….

മോനെ വല്ല വിധേനയും ഒരു ഷോട്സ് ഇടീപ്പിച്ചതും അവൻ ഞങ്ങളേക്കാളും മുന്നേ പൂഴിയിലൂടെ ഓടാൻ തുടങ്ങി…. അവന് പിറകേ സതിയമ്മയും വച്ചു പിടിച്ചു…എനിക്ക് നാടക്കാൻ ബുദ്ധിമുട്ടൂള്ളോണ്ട് കിച്ചേട്ടൻ എന്റെ കൈ ചേർത്ത് പിടിച്ച് നടക്ക്വായിരുന്നു….ആ കൈപ്പിടിയിൽ കൈചേർത്ത് മറുകൈയ്യിൽ കരുതിയ ചെമ്പകപ്പൂവിന്റെ സുഗന്ധത്തെ നാസികയിലേക്ക് ആസ്വദിച്ച് ആവാഹിച്ച് ഞാൻ മുന്നോട്ട് നടന്നു….ഓരോ തവണ ആ സുഗന്ധത്തെ ഏറ്റുവാങ്ങുമ്പോഴും വയറിൽ സമ്മാനിക്കുന്ന ചെറിയ അനക്കങ്ങൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ടിരുന്നു….🥰😁

പൂത്തുലഞ്ഞ് സുഗന്ധം വീശുന്ന ചെമ്പകപ്പൂക്കളേപ്പോലെ നിർമ്മലവും മനോഹരവുമായ ഒരു ജീവിതം എനിക്കായ് സമ്മാനിച്ച ദൈവങ്ങളെ മനസ്സിലോർത്ത് ഞാനെന്റെ കിച്ചേട്ടന്റെ കൈകളിൽ മുറുകെ കൈ ചേർത്ത് ആ പൂഴിയിലൂടെ മുന്നോട്ട് നടക്കുമ്പോഴും കാതിൽ കിച്ചേട്ടന്റെ വാക്കുകൾ അലയടിയ്ക്ക്വായിരുന്നു…

“നീ എന്നിൽ വിരിഞ്ഞ ചെമ്പകപ്പൂ ആയിരുന്നിരിക്കണം അമ്മാളൂട്ടീ…. അതുകൊണ്ടല്ലേ ഈ പൂവിനും നിനക്കും ഒരേ സുഗന്ധം പകരാൻ കഴിയുന്നത്…. എന്റെയുള്ളിൽ വിരിഞ്ഞ പ്രണയത്തിനും ഈ ചെമ്പകപ്പൂക്കളുടെ സുഗന്ധമായിരുന്നു അമ്മാളൂട്ടീ…”🌸❤️🌸

പൂവിനെതൊട്ട്‌ തഴുകിയുണർത്തുന്ന സൂര്യകിരണമായ്‌ വന്നു (2) വേനലിൽ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായ്‌ വന്നൂ പാടിത്തുടിച്ചു കുളിച്ചു കേറും തിരുവാതിരപ്പെൺകിടാവോർത്തുനിന്നൂ ഓർമ്മകൾക്കെന്തു സുഗന്ധം..

അവസാനിച്ചു……🌸

അപ്പോ കിച്ചന്റേയും അവന്റെ അമ്മാളൂട്ടിയുടേയും story ഞാനിവിടെ അവസാനിപ്പിക്ക്വാണ്…. എല്ലാവർക്കും ഇഷ്ടമായിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു… അഭിപ്രായങ്ങൾ അറിയിക്കുക.. പെട്ടെന്ന് അവസാനിപ്പിച്ചതല്ല…ഇതാണ് story തുടങ്ങുമ്പോ മുതൽ എന്റെ മനസ്സിലുണ്ടായിരുന്ന climax…അലൈപായുതേ വായിക്കാത്തവർക്ക് ഇഷ്ടമാവാൻ അല്പം ബുദ്ധിമുട്ടാവും… രണ്ട് story യെ just ഒന്ന് connect ചെയ്യണംന്ന് തോന്നി… അതാണ് climax ഇങ്ങനെ ആക്കിയത്… പിന്നെ ഡോക്ടറിനേയും അമ്മാളുവിനേയും അവർക്കൊപ്പം സതിയമ്മയേയും ശ്രേയയേയും അർജ്ജൂനേയും നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി… ഞാൻ ഈ story തുടങ്ങിയപ്പോ പറഞ്ഞതു പോലെ ആദ്യം മുതൽ കൂടെ നിന്ന് support ചെയ്തവരുടെ എണ്ണം കൂടിയതല്ലാതെ ഓരോ പാർട്ടിലും ഒരാൾ പോലും കുറഞ്ഞില്ല…സന്തോഷം…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *