പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അനിയത്തിയേ കെട്ടീ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Lijo Jose

പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അനിയത്തിയേ കെട്ടീ എന്ന് കേട്ടിട്ടുണ്ട്…. പക്ഷേ ജീവിതത്തിൽ സംഭവിക്കുംഎന്നോർത്തില്ല.

*****

അഞ്ജന…. മാതാപിതാക്കളുടെ അപ്രതീക്ഷിത മരണത്തിലൂടെ അനാഥയാക്കപ്പെട്ടവൾ. രണ്ട് നേരം ഭക്ഷണം കൊടുത്തെന്ന പേരിൽ ആകെ ഉണ്ടായിരുന്ന കുടിൽ ബന്ധുവിനാൽ അപഹരിക്കപ്പെട്ടവൾ. പെണ്ണായി പിറന്നതിനാൽ ബാധ്യതപ്പെട്ടവൾ. ഇതൊക്കെ ആയിരുന്നൂ അവൾ…..അഞ്ജന.

*****

ഞാൻ അവിടെ ചെല്ലുമ്പോൾ ഒരു പുറം ജോലിക്കാരി എന്ന് തോന്നിക്കും വിധം അവൾ മുഷിഞ്ഞ വസ്ത്രങ്ങളിലാണ് കാണപ്പെട്ടത്. ഞങ്ങളേ കണ്ടതും അവൾ വേഗം പിന്നാമ്പുറത്തേക്ക് മാറി. ഏതായാലും ഒന്നൂടെ നോക്കി ബുദ്ധിമുട്ടിച്ചില്ല. നല്ല അടുക്കും വൃത്തിയും ഉള്ള വീട്… പട്ടിയേപ്പോലെ പണിഎടുക്കുന്ന ഒരുവൾ ഇവിടെ ഉണ്ടന്ന് മനസ്സിലായി.. അത് പക്ഷേ ആ വീട്ടിലുള്ളവരോ അവരുടെ മകളോ അല്ലന്ന് അവരുടെ തന്നെ സംസാരവും പ്രവർത്തിയും തെളിയിച്ചുതന്നൂ. “എന്താണ് നിങ്ങളുടെ തീരുമാനം..?”

ആലോചിച്ചിട്ട് അറിയിക്കാമെന്ന കൂടെ ഉള്ളവരുടെ പതിവ് പല്ലവി അവര് പറയും മുമ്പേ ഞാൻ ചാടിവീണു പറഞ്ഞൂ.. ” ആ പുറത്ത് കണ്ട കുട്ടിയേ ഇങ്ങ് തന്നേക്കുമോ..?” എന്ന്. അതിശയവും പുശ്ചവും കലർന്ന അവരുടെ മുഖഭാവങ്ങളേ ഞാൻ ഇത്തിരി കടിപ്പിച്ച് തന്നെ നേരിട്ടൂ. ഒരു നിമിഷത്തേ മാറിനിന്നുള്ള കുശുകുശുപ്പിന് ശേഷം അവർ അടുത്തേക്ക് വന്നൂ. “അമ്മ” എന്ന് ഞാൻ കാണാൻ ചെന്ന കുട്ടി വിളിക്കുന്ന ആ സ്ത്രീ… “പപ്പാ” എന്ന് അതേ കുട്ടി വിളിക്കുന്ന പുരുഷകേസരിയേ മറികടന്ന് മുന്നിലേ കസേരയിലിരുന്നൂ.

” നിങ്ങൾക്ക് ആ പുറത്ത് കണ്ട അലവലാതിയേ മതിയെങ്കിൽ ഈ ചടങ്ങ് തന്നേ വേണ്ട. ഈ വീട്ടിൽ എച്ചില് തിന്ന് ജീവിക്കുന്ന അവൾക്ക് ഇങ്ങനൊരു കാര്യം….. പ്രത്യേകിച്ച് ഈ വീട്ടിൽ നടത്താൻ യോഗ്യത ഇല്ല.”

എന്റെ പെരുമാറ്റം കണ്ട കൂടെ ഉള്ളവർ കുലുങ്ങിയതേയില്ല. കാരണം തെറ്റായ ഒരു തീരുമാനം ഉണ്ടാകില്ലന്ന ഉറപ്പ് തന്നേ. അകത്തുനിന്ന് ഒരു മുഷിഞ്ഞ ബാഗ് ഞങ്ങൾക്ക് മുന്നിലേക്ക് ഇടപ്പെട്ടൂ.

” ആ അശ്രീകരത്തിനേക്കൂടെ ഇറക്കിവിട്. ഇതിലേ അല്ല വെളിയിലൂടെ.”

ആ സ്ത്രീയുടെ ശബ്ദം അവിടെ പ്രകമ്പനം സൃഷ്ടിച്ചൂ.

” ഇവിടെ ഒരു പരിപാടിയും ഇല്ല. ഇവൾക്ക് ഞങ്ങളൊരു ചുക്കും കൊടുക്കയുമില്ല. നിങ്ങൾക്ക് കൊണ്ടുപോകാം. പിന്നെ ഈ പടി ചവിട്ടല്ല് ഈ പേരും പറഞ്ഞ്.”

ഇതിന് മറുപടി പറയാൻ നിന്നാൽ ആ പുരുഷകേസരിയേ ആദ്യം കൈവക്കണ്ടവരും അതുകൊണ്ട് ഞങ്ങൾ മുറ്റത്തേക്കിറങ്ങി.

അവിടെ ആ മുഷിഞ്ഞ വസ്ത്രധാരി ആയ പെൺകുട്ടി പേടിച്ച് വിറച്ച് നിൽക്കുന്നൂ. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. ഒരു ഭയം അവളേ വേട്ടയാടുന്നതായി ഞങ്ങൾക്ക് മനസ്സിലായീ. അവളേ ഇനി നിർത്തി ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല.

” വണ്ടിയിൽ കയറ്. ആ തള്ളേടെ വായീന്ന് ഇനിയും കേൾപ്പിക്കാൻ നിക്കുവാണോ..?”

എന്റെ ഈ നീക്കം കൂടെ വന്നവരേ ഒന്ന് അമ്പരപ്പിച്ചൂ. അപ്പോഴത്തേ അവളുടെ മുഖഭാവം അറക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിന്റെ പോലിരുന്നൂ. ഏറ്റവും ബാക്കിലെ സീറ്റിലിരിക്കാൻ ഞാനാവശ്യപ്പെട്ടൂ. ബാഗും കയ്യിൽ കൊടുത്തൂ. ഒരടിമക്കച്ചവടം പോലെ അവൾക്ക് തോന്നിക്കാണണം മിണ്ടാതെ വണ്ടിയിൽ കയറി. പോരുന്നവഴിയിൽ എന്റെ അമ്മയേ ഫോണിൽ വിളിച്ച് അച്ഛൻ പറഞ്ഞൂ..

” എടീ ഭാര്യേ….. നിന്റെ…. അല്ല നമ്മുടെ പുന്നാര പുത്രൻ പെണ്ണുകാണാൻ പോയിട്ട് അവിടുത്തേ അടുക്കള പണിക്കാരി കൊച്ചിനേ കൂടെ കൊണ്ടുവരുന്നുണ്ട്. ഇതിൽ ഞങ്ങൾക്കാർക്കും പങ്കില്ല കേട്ടോ..”

അമ്മ എനിക്ക് ഫോൺ തരാൻ ആവശ്യപ്പെട്ടൂ.

“അമ്മേ… ഇങ്ങോട്ടൊന്ന് ചോദിക്കല്ല്. ഒരു നല്ല പെൺകുട്ടിയേ വിവാഹം കഴിക്കണോന്നേ അമ്മ ആവശ്യപ്പെട്ടൊള്ളൂ. ഞാനതേ ചെയ്തൊള്ളൂ. ബാക്കി പിന്നീട് സംസാരിക്കാം. ഏതായാലും ഇതിന് അമ്മ എതിര് പറയല്ല്.”

“ശരി”

ഇത് ഞാനാഗ്രഹിച്ച മറുപടി. പക്ഷേ അച്ഛനും മറ്റുള്ളവർക്കും ഇതൊരു ജാമ്യം കൂടെ ആയിരുന്നൂ. അത് പക്ഷെ അമ്മ ഒരു ഭദ്രകാളി ആയതോണ്ടല്ല. ഒരു പഞ്ചപാവം ആയതോണ്ട് തന്നാ.

വീടെത്തിയപ്പോളേ അമ്മ കാത്ത് നിന്നിരുന്നൂ. അനിയത്തിയും ആകാംഷയോടെ നിൽക്കുന്നൂ. ആന്റിമാരൊക്കെ ഓട്ടോ വിളിച്ചെത്തിയിരുന്നൂ……😂

പീന്നിടുള്ള എന്റെ നീക്കങ്ങൾ അപ്പോൾ തോന്നിയ രീതിയിലൂടെ ആയിരുന്നൂ. പടികയറാതെ പേടിച്ച് നിന്ന അവളേ ….. “വലത് കാല് വയ്ക് മോളേ..” എന്ന് പറഞ്ഞ് വിളിച്ചതമ്മ ആയിരുന്നൂ.

“വേഗം പോയി കുളിച്ചൊരുങ്ങി വാ.” എന്നിലേ ഭർത്താവുണർന്നൂ. എല്ലാവരും എന്നേത്തന്നേ നോക്കുന്നൂ.

“നല്ലതുവല്ലതും ബാഗിലുണ്ടോ..?”

അവൾ തലതാഴ്ത്തി നിന്നൂ. പെങ്ങളോടായി ഞാൻ പറഞ്ഞൂ.

“നിന്റെ ഏതേലും നല്ലതൊരണ്ണം കൊടുക്ക് പുതിയത് നാളെ വാങ്ങാം ഇപ്പോ സമയം ഇല്ല”

അന്ധാളിച്ച് നിന്ന പെങ്ങളേ ഡ്രെസ്സെടുക്കാനും…. കൂടെ കൂട്ടിയവളേ കുളിക്കാനും ഓടിച്ചൂ. എല്ലാവരും മുഖത്തോട് മുഖം നോക്കി നിന്നൂ. കുളികഴിഞ്ഞ് നല്ല ഡ്രസ്സൊക്കെ ഇട്ട് മുടിയൊക്കെ അഴിച്ചിട്ട് നിൽക്കുന്ന അവളുടെ ശെരിക്കുള്ള സൗന്ദര്യം കണ്ടാസ്വദിച്ച് നിന്നവരേ ഞാനുണർത്തി…..
v

” വേഗം വാ ഒരു പ്രധാന പണി തീർക്കാനൊണ്ട്”

“എങ്ങോട്ടാടാ….?”

എല്ലാരും കിളിപോയി നിൽക്കയാണ്. പുറത്ത് രണ്ട് വണ്ടികൾ വന്ന് നിന്നൂ. എല്ലവരേയും കയറ്റി ഞാൻ നേരേ പള്ളിയിലേക്ക് വിട്ടൂ. രണ്ട് വണ്ടിയിലായി കൂട്ടുകാർ അവിടെ വെയിറ്റിങ് ആയിരുന്നൂ. അച്ഛൻ കല്യാണം എന്ന കർമ്മം ഒരു താലികെട്ടൽ ചടങ്ങിലൊതുക്കി തന്നൂ. പ്രാർത്ഥനാ സഹായവും അഭ്യർത്ഥിച്ച് പള്ളിമേടയിൽ നിന്നിറങ്ങി വീട്ടിലെത്തി. വധു ഇപ്പോഴും ഏതോ ലോകത്ത് അന്ധാളിച്ച് നിൽക്കയാണ്. വീട്ടുകാരുടെ റിലേയൊക്കെ തിരിച്ച് വന്നൂ.

അന്ന് വൈകിട്ട് ആദ്യരാത്രി ആഘോഷം ഒഴിവാക്കി. ആ പാവം ഇപ്പോളും ആകെ പതറി ഇരിക്കയാണ്. എന്തോ ആലോചിച്ച് നമ്രമുഖയായി ബെഡ്ഡിൽ ഇരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ ചെന്നിരുന്നൂ. ബഹുമാനം കൂടിപ്പോയവൾ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ ഞാൻ പിടിച്ചിരുത്തി. ചേർത്ത് പിടിച്ച് നിറുകയിൽ ഒരു മുത്തം നൽകി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാൻ തുടച്ചൂ….

” എന്തിനാ കരയുന്നത്.”

“സന്തോഷം കൊണ്ടാ. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ സംഭവിക്കുന്നത്.”

അവളുടെ ശബ്ദം ഇടറി.

“ഞാൻ….ഞാൻ…. ഏട്ടാന്ന് വിളിച്ചോട്ടേ..?”

*****

ആ ഒരു വിളിയിൽ അവളനുഭവിച്ച ആനന്ദം ഞാൻ കണ്ടൂ. ഇനി അവൾ അനാഥയല്ല. അമ്മയുണ്ട് അച്ഛനുണ്ട് അനിയത്തി ഒണ്ട് വീട് ഒണ്ട്… പിന്നെ അവളുടെ സ്വത്തായ ഈ ഏട്ടനുണ്ട്. ഞങ്ങടെ വീടിന് പിന്നെയും മാറ്റങ്ങൾ വന്നൂ. അവളുടെ അടുക്കും ചിട്ടയും രീതിയും എന്തുകൊണ്ടും അർഹിച്ചത് ഞങ്ങടെ….. അല്ല… ഇനി അവളുടെ കൂടെ ആയ ഈ വീട് ആയിരുന്നൂ. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Lijo Jose

Leave a Reply

Your email address will not be published. Required fields are marked *