ചെമ്പകം തുടർക്കഥ ഭാഗം 41 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : മിഖായേൽ

ശ്വാസഗതിയ്ക്കനുസരിച്ച് ഉയർന്നു താണ ആ ഉദരത്തിലേക്ക് മെല്ലെ വിരൽ ചേർത്തൊന്നു തഴുകി… നഷ്ടപ്പെട്ടു പോയീന്ന് കരുതിയ നിധി തിരികെ കിട്ടിയ ഫീലായിരുന്നു എനിക്ക്…. പിന്നെ ഒരു പുഞ്ചിരിയോടെ ഞാനെന്റെ കുഞ്ഞാവയ്ക്കും വളരെ സ്നേഹംനിറച്ച ഒരു ചുംബനം അർപ്പിച്ചു… പെട്ടെന്നാ അമ്മാളൂട്ടി ചെറിയൊരു ഞരക്കത്തോടെ മെല്ലെ കണ്ണ് ചിമ്മി തുറന്നത്….

കി….കിച്ചേട്ടാ എവിടെയാ ഞാൻ….നമ്മുടെ…നമ്മുടെ കുഞ്ഞ്…😭😭

അവളൊരു തരം അവശതയോടെ വയറിലേക്ക് കൈ ചേർത്തതും ഞാനൊരു പുഞ്ചിരിയോടെ ആ കൈ മെല്ലെ വയറ്റിൽ നിന്നും അടർത്തിമാറ്റി എന്റെ ചുണ്ടോടു ചേർത്ത് മുത്തി….😘

ഒന്നൂല്ല…നമ്മുടെ കുഞ്ഞാവയ്ക്ക് ഒന്നും പറ്റീട്ടില്ല….!!!ഇപ്പോ ആള്…….. നല്ല……. ഉറക്കത്തിലായിരിക്കും…!!!😁😁😁

എന്റെ ആ പറച്ചില് കേട്ടതും അവള് ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു….അപ്പോഴും കൺകൊണിൽ നിന്നും കണ്ണീര് അരിച്ചിറങ്ങുന്നുണ്ടായിരുന്നു…. പെട്ടെന്ന് അവൾടെ ശ്രദ്ധ എന്റെ നെറ്റിയിലെ മുറിവിലേക്ക് പാഞ്ഞു….

കിച്ചേട്ടാ…എന്തായിത്…..നെറ്റിയില് മുറിവ്… എന്ത് പറ്റിയതാ…

ഹേയ്…. relax അമ്മാളൂട്ടീ…. എനിക്കൊന്നുല്ലാ….ഇത് just ഒന്നു മുറിഞ്ഞതാ..വേറെ problem ഒന്നുമില്ല…..ടെൻഷനാവല്ലേ… മരുന്ന് വച്ചു…. antibiotic ഉം എടുത്തു….ഇനി ഒരു problem ഇല്ല..!!!

കിച്ചേട്ടാ….എന്നെ…ശ്രദ്ധയും വെങ്കിയും ചേർന്ന്… അതിനിടയില് കിച്ചേട്ടൻ എങ്ങനെയാ… എന്നെ എങ്ങനെയാ ഇവിടെ എത്തിച്ചേ..

അതൊക്കെ എത്തിച്ചു…നിന്റെയീ ഡോക്ടർ ജീവിച്ചിരിക്കുമ്പോ എന്റെ മോൾക്ക് എന്തെങ്കിലും ആപത്തുണ്ടാകാൻ അനുവദിയ്ക്ക്വോ… പിന്നെ എന്താ….എങ്ങനെയാ…എന്നുള്ള ചോദ്യത്തിനൊന്നും ഇപ്പോ ഉത്തരമില്ല…നല്ല ക്ഷീണമുണ്ട് എന്റമ്മാളൂട്ടിയ്ക്ക് രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ…

ആദ്യം എന്തെങ്കിലും കഴിച്ചിട്ടാവാം ഇനിയുള്ള സംസാരം… അല്ലെങ്കിലേ എന്റെ വാവ എന്നോട് പിണങ്ങും….!!!

അതെന്തിനാ…???

അവള് നിഷ്കളങ്കമായി ചോദിച്ച് മെല്ലെ ഒന്നുയർന്ന് ബെഡിലേക്ക് ചാരിയിരുന്നതും ഞാനവൾക്കരികിലേക്ക് ചെന്നിരുന്ന് പില്ലോ എടുത്ത് അവൾക്ക് പിന്നിലേക്ക് സെറ്റു ചെയ്തു വച്ചു….

അതോ….അച്ഛയും അമ്മയും ചേർന്ന് എന്നെ പട്ടിണിക്കിട്ടില്ലേന്ന് ചോദിയ്ക്കും….എനിക്കത് സഹിയ്ക്ക്വോ…!!!!

അമ്മാളൂട്ടീ അതു കേട്ട് കുപ്പിവള കിലുങ്ങും പോലെ ചിരിച്ചു….

അപ്പോ ഞാൻ വിശന്നിരിക്കുന്നതില് വിഷമമില്ലാ…??? അവള് ചെറിയൊരു കുറുമ്പോടെ ചോദിച്ചു….

നീയല്ലേ എന്റെ ആദ്യത്തെ വാവ….!!!!❤️എനിക്കായ് മാത്രം ജനിച്ച എന്റെ അമ്മാളൂട്ടീ…. ഇത് നമ്മുടെ രണ്ടാമത്തെ വാവ….!!!!❤️എന്നിൽ നിന്നും ജനിയ്ക്കാൻ പോകുന്ന എന്റെ കുഞ്ഞാവ…❤️❤️❤️ അപ്പോ രണ്ടു പേരും വിശന്നിരിയ്ക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലാട്ടോ…!!!!

ഞാനതും പറഞ്ഞ് അവൾടെ മുഖത്തോട് അടുത്ത് ആ കുഞ്ഞി മൂക്കിൻ തുമ്പിലേക്ക് എന്റെ മൂക്കിനെ ഉരസിയെടുത്തു….അത് കേട്ട് അവളൊരു കൊഞ്ചലോടെ എന്റെ കഴുത്തിലൂടെ വട്ടം പിടിച്ചിരിക്ക്യായിരുന്നു…..

അതെനിക്കിഷ്ടായീ കിച്ചേട്ടാ….!!!!❤️❤️ അപ്പോ നമ്മുടെ വാവയ്ക്കൊപ്പം എനിക്കും ഈ ഡോക്ടറിനോട് കുറുമ്പൊക്കെ കാട്ടാല്ലോ ല്ലേ….

ആവാല്ലോ….!!! പക്ഷേ ആ കുറുമ്പിനെല്ലാം പകരം എന്റെ മോള് ഈ ഡോക്ടറിന്റെ കുറുമ്പുകളും കൂടി സഹിക്കേണ്ടി വരും…😁😁😜 സമ്മതിച്ചോ…!!

ഒന്ന് സൈറ്റടിച്ചത് ചോദിച്ചതും അവള് എന്റെ കഴുത്തിൽ വട്ടംചുറ്റിപ്പിടിച്ചിരുന്ന കൈയ്യിനെ മെല്ലെ അയച്ചെടുത്തു….

വേണ്ടായേ…സാറ് പൊയ്ക്കോ…ഞാനൊരു കുറുമ്പിനും വരണില്യ…വെറുതേ വടികൊടുത്തടി വാങ്ങാൻ എന്നെ കിട്ടില്ല….😌😌😌

ഞാനതിനൊന്ന് ചിരിച്ചു കൊടുത്ത് അവളിൽ നിന്നും വിട്ടുമാറി….ഒന്ന് റെസ്റ്റെടുക്കാൻ അമ്മാളൂട്ടിയോട് പറഞ്ഞ് റൂമിന് പുറത്തേക്കിറങ്ങി wing സെക്യുരിറ്റി രാമേട്ടനെ വിട്ട് അമ്മാളൂട്ടിയ്ക്ക് കഴിയ്ക്കാനായി ചൂട് കഞ്ഞി വരുത്തിച്ചു…. പിന്നെ പുറത്ത് നിന്ന് തന്നെ സതിയമ്മേ വിളിച്ച് കാര്യമത്രയും അവതരിപ്പിച്ചു…അമ്മ അതെല്ലാം കേട്ട് സ്തബ്ദയായിപ്പോയി….

പിന്നെ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് വര്വാണെന്ന് പറഞ്ഞ് കോള് കട്ട് ചെയ്തു..കഞ്ഞി തണുക്കും മുമ്പേ ഞാനതുമായി റൂമിലേക്ക് ചെന്നു…അമ്മാളൂട്ടീ എന്നേം കാത്ത് ബെഡില് ചാരിയിരിക്ക്യാരിന്നു….

കിടന്നില്ലേ ഇതുവരെ…. അധിക നേരം ഇങ്ങനെ എഴുന്നേറ്റിരിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ അമ്മാളൂട്ടീ…

അതിനും വേണ്ടി ഒന്നൂല്ല കിച്ചേട്ടാ..ഏതു നേരവും ഇങ്ങനെ ഒരേ കിടപ്പ് കിടക്കാൻ കഴിയ്വോ…!!

അവളതും പറഞ്ഞ് വയറിന് കൈതാങ്ങി ഒന്നുകൂടി ഒന്ന് ഭിത്തിയോട് ചേർന്നിരുന്നു…. ഞാൻ അപ്പോഴേക്കും പ്ലേറ്റിലേക്ക് കഞ്ഞി പകർന്ന് ചെറുതായി ഒന്നിളക്കി അമ്മാളൂട്ടിയ്ക്കരികിലായി ചെന്നിരുന്ന് ഓരോ സ്പൂണായി കഞ്ഞി കോരിക്കൊടുക്കാൻ തുടങ്ങി…

കിച്ചേട്ടൻ വല്ലതും കഴിച്ചോ…???

ന്മ്മ്മ്.. പിന്നേ….തീ തിന്ന്വായിരുന്നു ഇതുവരെ…

കഞ്ഞി പ്ലേറ്റിലിട്ട് നന്നായൊന്നിളക്കി ഒരു സ്പൂൺ അവൾടെ വായിലേക്ക് വച്ച് ഞാനത് പറഞ്ഞതും അവള് മുഖം കൂർപ്പിച്ച് എന്നെയൊന്ന് നോക്കി….

ന്ത്യേ… ഞാൻ പറഞ്ഞത് സത്യല്ലേ….😁😁😁

ഞാനൊന്ന് ചിരിച്ചതും അവള് ഒരു പിണക്കത്തോടെ മുഖം തിരിച്ചിരുന്നു….ഞാനത് കണ്ടതും ഉള്ളിലൊന്ന് ചിരിച്ച് പ്ലേറ്റുമായി ആ മുഖത്തിന് നേർക്കായി ചെന്നിരുന്ന് വീണ്ടും കഞ്ഞിയിളക്കിയെടുത്തു…

പിണങ്ങല്ലേ…ഞാനൊരു തമാശ പറഞ്ഞതല്ലേ…ദേ ഇതും കൂടി കഴിച്ചേ….എന്റാമ്മാളൂട്ടിയല്ലേ…❤️

ഞാനത് പറഞ്ഞ് സ്പൂൺ അവൾടെ വായ്ക്ക് നേരെ നീട്ടിയതും അവള് പിണക്കം ഒട്ടും ചോരാതെ മുഖം കൂർപ്പിച്ച് തന്നെ എന്റെ മുഖത്തേക്ക് നോക്കി ആ കഞ്ഞി ഉള്ളിലാക്കി…. ഞാൻ അതെല്ലാം കണ്ട് ചിരിയോടെ അവൾക്ക് ഫുഡ് കൊടുത്തിരുന്നു…

എങ്കിലും എങ്ങനെയാ കിച്ചേട്ടാ ഞാൻ ഇവിടെ എത്തിയേ…കിച്ചേട്ടൻ എങ്ങനെ അറിഞ്ഞു എന്നെ അവിടേക്കാ അവര് കൊണ്ടുപോയതെന്ന്….????

അതൊക്കെ അറിഞ്ഞു….ആ ഫോൺ കോൾ കാരണമാ അറിഞ്ഞതെന്ന് വേണമെങ്കിൽ പറയാം….ആകെ ഭ്രാന്തായിപ്പോയി എനിക്ക്… ചെയ്തു കൂട്ടിയത് എന്തൊക്കെയാണെന്ന് കൂടി ഇപ്പോ ഓർമ്മയില്ല….

എന്നിട്ടിപ്പോ ജീവനുണ്ടോ ആ വെങ്കിയ്ക്കും ശ്രദ്ധയ്ക്കും…!????കിച്ചേട്ടനല്ലേ ആള്… അതോണ്ട് എനിക്കത്ര വിശ്വാസം പോര….

കൊല്ലാനുള്ള ദേഷ്യമുണ്ട് ഇപ്പോഴും… പക്ഷേ നീ ഒരു ചലനോം ഇല്ലാണ്ട് കിടക്കണ കണ്ടപ്പോ പിന്നെ അധികനേരം അവിടെ നിൽക്കാൻ തോന്നീല്ല…. അവസാനത്തെ സ്പൂൺ കഞ്ഞിയും കോരിക്കൊടുത്ത് ഞാൻ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റതും അവളെന്റെ കൈയ്യിൽ പിടിച്ച് നിർത്തി….

അവരെ…അവരെ എന്തു ചെയ്തു കിച്ചേട്ടാ…???

അവൾടെ ആ ചോദ്യം കേട്ട് ഞാനൊന്ന് ചിരിച്ചു…

ഇതുവരേം ഒന്നും ചെയ്തിട്ടില്ല…ചെയ്യാൻ പോണേയുള്ളൂ….

അതുകേട്ട് അവള് പേടിയോടെ എന്റെ മുഖത്തേക്ക് നോക്കി എന്റെ കൈയ്യിലെ പിടിയിൽ ചെറുതായൊന്ന് വലിച്ച് എന്നെ ബെഡിലേക്കിരിക്കാൻ നിർബന്ധിച്ചു… ഞാനതു കേട്ട് അവൾക്കരികിലേക്കിരുന്നതും അവളെന്റെ കൈ എടുത്ത് അവൾടെ വയറിലേക്ക് വച്ചു…. എന്നിട്ട് ഇരുകൈകളും കൊണ്ട് എന്റെ മുഖം കൈക്കുമ്പിളിലെടുത്തു… ഞാനതു കണ്ട് അവളിലേക്ക് തന്നെ നോട്ടം പായിച്ചിരുന്നു…….

കിച്ചേട്ടാ… എനിക്ക് പേടിയാ കിച്ചേട്ടാ…ഒന്നും വേണ്ട… ഇനി ഒരു വഴക്കിനും പോവണ്ട… നമുക്ക് നമ്മുടെ വാവേടെ കൂടെ സന്തോഷത്തോടെ ജീവിച്ചാ പോരെ….!!

അതിന് ഞാനവരെ ഒന്നും ചെയ്യില്ല അമ്മാളൂട്ടീ…😁

ഞാനവൾടെ കവിളിലേക്ക് കൈ ചേർത്ത് പറഞ്ഞിട്ടും അവൾക്കത് വിശ്വാസമാവാത്ത മട്ടിൽ കണ്ണ് മിഴിച്ചിരിക്ക്യായിരുന്നു…

എങ്കിലെനിക്ക് വാക്ക് താ…

അതൊക്കെ എന്തിനാ…???എന്നെ വിശ്വാസമില്ലേ എന്റാമ്മാളൂട്ടിയ്ക്ക്…????

വിശ്വാസമൊക്കെയുണ്ട്… എന്നാലും വാക്ക് താ…

ന്മ്മ്മ്…ഓക്കെ വാക്കൊക്കെ തരാം… പക്ഷേ എന്റെ ഉള്ളിലെ കലി ഇപ്പോഴും അടങ്ങീട്ടില്ല.. അതിന് ചെറിയൊരു ഡോസ് കൂടി കൊടുക്കാനുണ്ട്…അത് ഞാൻ കൊടുക്കും…. അതെന്റെ ഈ പാവക്കുട്ടി സമ്മതിച്ചേ പറ്റൂ…. അതോക്കെയാണേ ഇതും ഓക്കെ…

ഞാൻ പറഞ്ഞത് കേട്ട് അവള് കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്ന ശേഷം പതിയെ സമ്മതം മൂളി….

ഇനി എനിക്ക് വാക്ക് താ…വേറെ ഒരു പ്രോബ്ലോം ഉണ്ടാക്കില്ലാന്ന്….

എനിക്ക് നേരെ നീട്ടിപ്പിടിച്ചിരുന്ന കൈയ്യിലേക്ക് ഒരു പുഞ്ചിരിയോടെ ഞാൻ കൈ ചേർത്തതും അവളെന്റെ നെഞ്ചോരം ചേർന്ന് എന്നെ ഇറുകെ പുണർന്നു…. വിടർന്നു കിടന്ന അവളുടെ മുടിയിഴകളെ തലോടി ഞാനും അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കിച്ചേട്ടൻ എന്നെക്കൊണ്ട് ഫുഡൊക്കെ കഴിപ്പിച്ച് ടാബ്ലെറ്റും തന്ന് ബെഡിലേക്ക് കിടത്തിയതും സതിയമ്മ റൂമിലേക്ക് വന്നു…എന്നെ കണ്ടപാടെ അമ്മ ഒരു വിങ്ങലോടെ എനിക്കരികിലേക്ക് വന്നിരുന്നു…. കിച്ചേട്ടൻ അമ്മയെ സമാധാനിപ്പിക്കാൻ പരമാവധി ശ്രമിച്ചു….. പിന്നെ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോ കിച്ചേട്ടനെപ്പോലെ അമ്മയും കലിപ്പ് മോഡ് ഓണാക്കി….സാധാരണ അമ്മമാരേപ്പോലെ ആയിരുന്നില്ല കിച്ചേട്ടന്റെ സതിയമ്മ…അവന്മാർക്കിട്ട് എട്ടിന്റെ പണി കൊടുക്കണംന്നായിരുന്നു അമ്മേടെ ഉപദേശം…

അത് കേട്ട് ഞാൻ അടിമുടി ഞെട്ടി കിച്ചേട്ടനെ നോക്കിയതും ആള് ഒരു കള്ളച്ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി ഡോറ് തുറന്ന് പുറത്തേക്ക് പോയി…. പിന്നെ എനിക്ക് കൂട്ടായി സതിയമ്മയായിരുന്നു റൂമിലുണ്ടായിരുന്നത്…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അമ്മാളൂട്ടിയെ അമ്മയെ ഏൽപ്പിച്ച് ഹോസ്പിറ്റലീന്ന് നേരെ പോയത് വെങ്കീടെ ഫാക്ടറീലേക്കായിരുന്നു….കാറ് ഗോഡൗണിന് മുന്നിലൊതുക്കി നിർത്തി ഇറങ്ങിയപ്പോഴേ കാണാമായിരുന്നു എന്നെം കാത്ത് നിൽക്കുന്ന അർജ്ജൂനേം, പ്രവീണിനേയും…

എന്നെ കണ്ടതും രണ്ടാളും ഒരുൽകണ്ഠയോടെ എനിക്കടുത്തേക്ക് പാഞ്ഞു വന്നു….

നവീ…ഡാ…രേവതി…രേവതിയ്ക്കെങ്ങനെയുണ്ട്… കുഞ്ഞ്…കുഞ്ഞിന് വല്ലതും… !!!

രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല… sedative inject ചെയ്തിരുന്നതാ.. അതിന്റെ തളർച്ചയായിരുന്നു… ഇപ്പോ ഹോസ്പിറ്റലിൽ admit ചെയ്തിരിക്ക്വാ…അമ്മയെ ഏൽപ്പിച്ചാ ഞാനിവിടേക്ക് വന്നത്….!!!

അത് കേട്ടതും അർജ്ജൂന്റെയും പ്രവീണിന്റേയും മുഖത്ത് ആശ്വാസം നിറഞ്ഞു….

അമ്മാളൂട്ടീടെ health ഒക്കെ ഓക്കെയല്ലേ നവനീത്….. sedative കൊടുത്തതിന്റെ വല്ല problem ഉം ഇനി body യെ affect ചെയ്യ്വോ…

ഏയ്…അങ്ങനെയൊന്നുമില്ല മാഷേ…ഇനി പ്രോബ്ലം ഒന്നുമില്ല…. ഇപ്പോ എനിക്ക് എത്രയും പെട്ടെന്ന് ഈ പ്രോബ്ലം ഉണ്ടാക്കിയ ആ രണ്ടു പേരെയും വിശദമായി ഒന്ന് പരിചയപ്പെടണം… അകത്ത് തന്നെയില്ലേ…

ന്മ്മ്മ്…നമ്മുടെ സെലിബ്രിറ്റീസിനെ അകത്ത് ഒരു ചെയറിൽ കെട്ടിയിട്ടിട്ടുണ്ട്…നീ വന്നിട്ട് ബാക്കി നോക്കാംന്ന് കരുതി…. (അർജ്ജുൻ)

അത് കേട്ടതും ഞാൻ വർധിച്ച ദേഷ്യത്തോടെ അകത്തേക്ക് നടന്നു…എനിക്കൊപ്പം അർജ്ജുവും പ്രവീണും കൂടി… ഗോഡൗണിലെ ഇരുട്ട് മുറിയിൽ ഇരു ചെയറുകളിലായി കെട്ടിയിട്ടിരിക്ക്യായിരുന്നു ശ്രദ്ധയേയും വെങ്കിയേയും…. രണ്ടുപേരും അടികൊണ്ട് അവശരായി ഇരിക്ക്വായിരുന്നു….ഉള്ളില് നിറഞ്ഞ പകയോടെ ഞാനവർക്ക് മുന്നിലേക്ക് നടന്നടുത്തു…. എന്റെ കാൽപ്പെരുമാറ്റം കേട്ടതും രണ്ടാളും രക്തം വാർന്നൊലിയ്ക്കുന്ന മുഖത്തോടെ എന്റെ മുഖത്തേക്ക് നോക്കി….

എന്നെ കണ്ടതിലുള്ള ഭയവും, വേദനയുടെ കാഠിന്യവും ഒരുപോലെ ആ മുഖങ്ങളിൽ തെളിഞ്ഞു നിന്നു…. കനലെരിയുന്ന കണ്ണുകളോടെ ഞാൻ അവർക്കരികിലേക്ക് നടന്ന് വെങ്കീടെ മുഖം എന്റെ ഒരു കൈകുമ്പിളിലാക്കി….

എന്താടാ ചെറ്റേ….നിന്റെ അസുഖം പൂർണമായും വിട്ടു മാറിയോ..അതോ ഇപ്പോഴും ലേശം ബാക്കിയുണ്ടോ….😠😠😠

അത് കേട്ടതും അവൻ അവശതയോടെ മുഖം ചുളിച്ചു…ഒരു ദയനീയ ഭാവമായിരുന്നു അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചത്….

എന്താടാ നിന്റെ നാവിറങ്ങിപ്പോയോ…??? എന്തായിരുന്നു നിന്റേം ഇവൾടേം പ്ലാൻ… പറഞ്ഞേ…വിശദമായി കേൾക്കട്ടെ ഞാൻ….

ഞാനത് പറഞ്ഞ് അവർക്ക് രണ്ടാൾക്കും മുന്നിൽ ഒരു ചെയർ വലിച്ചിട്ടിരുന്നു… അർജ്ജുവും,പ്രവീണും എനിക്ക് പിന്നിൽ തന്നെയുണ്ടായിരുന്നു…..

അത്…നവ…നവനീത്… ഞാൻ… ഞാൻ രേവതിയോട് തെറ്റാണ് ചെയ്തത്…ഞാനതിൽ ഇപ്പോ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു… മാപ്പ്…ചെയ്ത തെറ്റിനൊക്കെയും മാപ്പ്…..!!!

അതിന് നിന്നോട് മാപ്പ് ചോദിക്കാനല്ലല്ലോ ഞാൻ പറഞ്ഞത്…എനിക്കറിയേണ്ടത് ഒരു കാര്യം മാത്രമാ.. എന്തായിരുന്നു നിങ്ങളുടെ രണ്ടാൾടെയും പ്ലാൻ….എന്തിന് വേണ്ടിയാ നിങ്ങളവളെ ഇവിടേക്ക് കൊണ്ടു വന്നത്…. ഇത്രമാത്രം പറഞ്ഞാൽ മതി നീ….

അത്..ശ്രദ്ധ…ശ്രദ്ധ എന്റെ relative ആണ്…. അവൾക്ക് നവനീതിനോട് പഠിക്കുന്ന കാലം മുതലേ ഇഷ്ടമുള്ളതാ….

അതൊക്കെ എനിക്കറിയാവുന്ന കാര്യമാ വെങ്കീ…അവൾടെ പകേടെയും നിന്റെ അസുഖത്തിന്റെ കാര്യം എനിക്ക് വളരെ നന്നായി അറിയാവുന്നതല്ലേ….നീ മാറ്ററിലേക്ക് വാ….

ഞാനതും പറഞ്ഞ് കൈയ്യിൽ കരുതിയിരുന്ന പായ്ക്കറ്റ് തുറന്നതും വെങ്കി അല്പം പരിഭ്രമത്തോടെ എന്നെ നോക്കി…. പിന്നെ അവന്റേയും ശ്രദ്ധയുടേയും പ്ലാനുകൾ ഒരുവരി തെറ്റാതെ മുഴുവനായും അവൻ പറഞ്ഞു… ഓരോന്നും കേട്ട് എന്റെ മുഖം വലിഞ്ഞുമുറുക്വായിരുന്നു…….

അപ്പോ എന്റെ കുഞ്ഞിനെ ഇല്ലാതാക്കി അവളേം കൊണ്ട് നിനക്ക് ബാംഗ്ലൂർക്ക് പറക്കണം ല്ലേ…. അതിന്റെ വിഷമം പതിയെ കെട്ടടങ്ങി തുടങ്ങുമ്പോ ഇവളെ ഞാനെന്റമ്മാളൂട്ടീടെ സ്ഥാനത്ത് പ്രതിഷ്ഠിക്കണം ല്ലേ….!!!

ഇതൊക്കെയാണ് അപ്പോ നിന്റെയൊക്കെ മനസിൽ… എനിക്ക് ബോധിച്ചു….ശരിയ്ക്കും ബോധിച്ചു…..അപ്പോ ഇത്രേം ചെയ്തു കൂട്ടിയ നിങ്ങൾക്ക് എന്റെ വക ഒരു ചെറിയ ഗിഫ്റ്റെങ്കിലും തരാണ്ടിരിക്കുന്നത് മോശമല്ലേ വെങ്കീ…

ഞാനതും പറഞ്ഞ് പായ്ക്കറ്റിനുള്ളിലെ ചെറിയ മെഡിസിൻ ബോട്ടിൽ ഓപ്പൺ ചെയ്തു… പിന്നെ അടുത്ത കിറ്റിൽ നിന്നും സിറിഞ്ച് കൈയ്യിലെടുത്ത് അതിലേക്ക് മരുന്ന് നിറച്ചു…. എല്ലാം കഴിഞ്ഞ് ഞാനതുമായി വെങ്കിയ്ക്കരികിലേക്ക് ചെന്നു….വെങ്കി എന്റെ മുന്നിൽ പരിഭ്രമത്തോടെ ഇരുന്ന് വിറയ്ക്ക്വായിരുന്നു…..ശ്രദ്ധ ആകെ തളർന്ന് ചെയറിൽ ചാരി കിടക്ക്വായിരുന്നു….

ഇതെന്താണെന്ന് മനസിലായോ വെങ്കീ….

ഞാൻ കൈയ്യിൽ കരുതിയ സിറിഞ്ച് അവന് നേരെ ഉയർത്തി കാട്ടി ചോദിച്ചു….അവനതിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി….

ഞാൻ പറഞ്ഞു തരാം…അത് കേട്ടു കഴിയുമ്പോ ചിലപ്പോ മനസിലാകാൻ വഴിയുണ്ട്…. succinylcholine എന്നു പറയും… mainly cause the paralysis…..

ഞാനൊരു ചിരിയോടെ പറഞ്ഞതും വെങ്കി വെപ്രാളപ്പെട്ട് ഉമനീരിറക്കി…..

Noo… നവനീത് പ്ലീസ്… ഞാൻ..ഞാനിനി ഒരു ശല്യത്തിനും വരില്ല…. പ്ലീസ്….

എന്താടാ നീ പറഞ്ഞേ….നീ ഒരു ശല്യത്തിനും വരില്ലെന്നോ… അല്ലെങ്കിലും നിനക്ക് ഇനി ഒരു ശല്യത്തിനും വരാൻ കഴിയില്ല…കാരണം കൈയ്യും കാലും തളർന്ന് കിടക്കാൻ വിധിക്കപ്പെട്ട നീ എന്നെ എങ്ങനെ ശല്യം ചെയ്യും…..😠😠😠

No….😲😲😲😲 നവനീത്…

അവൻ വെപ്രാളപ്പെട്ടങ്ങനെ പറയുന്നത് കേട്ട് അർജ്ജുവും പ്രവീണും എനിക്കരികില് വന്നു നിന്നു…അടങ്ങാത്ത ദേഷ്യമായിരുന്നു ഇരുവരുടേയും മുഖത്ത്….

നവീ…ഒരു കാരുണ്യവും വേണ്ട… തീർത്തു കളയുകയാ വേണ്ടത് ഈ പന്നിയെ…..😠😠😠

അർജ്ജൂ എന്റെ തോളിൽപ്പിടിച്ചങ്ങനെ പറഞ്ഞതും പ്രവീണിന്റെ മുഖം അതു തന്നെ പറയാതെ പറഞ്ഞു….

വെങ്കിയുടെ വലത് കൈ ഞാൻ കൈപ്പിടിയിലെടുത്ത് അതിലെ ഞരമ്പിലേക്ക് മെല്ലെ ഒന്ന് തട്ടി…അപ്പോഴും അവൻ എന്തൊക്കെയോ മാപ്പപേക്ഷ നടത്തി അലറിക്കരയുകയായിരുന്നു….

നീ ഇങ്ങനെ ടെൻഷനാവണ്ട വെങ്കീ…ഇതൊരു സാമ്പിൾ മാത്രമാ…ഈ ടെസ്റ്റ് ഡോസ് എന്ന് പറയും പോലെ…for a temporary paralysis…. only affects your facials muscles and your limbs… നിന്റെ ഈ മുഖത്തെ ചിരിയും ഈ കഴുകൻ കണ്ണിന്റെ നോട്ടവും കുറച്ചു നാളേക്ക് നമുക്ക് വേണ്ടെന്നു വയ്ക്കാം…

Nooo…. നവനീത്…വേണ്ട… പ്ലീസ്…

എന്റമ്മാളൂട്ടീയും ഇതുപോലെ നിന്റെയൊക്കെ മുന്നിൽ കേണപേക്ഷിച്ചിട്ടുണ്ടാവില്ലേ… pregnancy ഇത്രയും stage കടന്നതു കൊണ്ട് surgical termination ന് വേണ്ടി നീയൊക്കെ പ്ലാനിട്ടു…may be ഇതവളുടെ pregnancy ടെ initial stage ആയിരുന്നെങ്കിലോ….??? നീയൊക്കെ ചേർന്ന് കൊന്നുകളയില്ലായിരുന്നോ ഞങ്ങടെ കുഞ്ഞിനെ…തകർത്തെറിയില്ലായിരുന്നോ ഞങ്ങടെ സ്വപ്നങ്ങളേ….😠😠😠 അതെനിക്ക് ക്ഷമിക്കാൻ കഴിയില്ല വെങ്കീ… Sooo…നീയിത് സന്തോഷപൂർവ്വം സ്വീകരിച്ചേ മതിയാവൂ….

ഞാനതും പറഞ്ഞ് അവന്റെ കൈ ഞരമ്പിലേക്ക് സിറിഞ്ചിലെ drugs കുത്തിയിറക്കിയതും അവന്റെ അലർച്ച അവിടമാകെ മുഴങ്ങിക്കേട്ടു….അവന്റെ കണ്ണുകളിലെ ഭയത്തേക്കാളും ഇരട്ടി ഭയത്തോടെ തൊട്ടരികിലിരുന്ന് ശ്രദ്ധയും ആ കാഴ്ച കാണുന്നുണ്ടായിരുന്നു…. വെങ്കീടെ കണ്ണുകൾ മെല്ലെ കൂമ്പിയടഞ്ഞ് ഇരുകൈകളും തളർച്ചയോടെ ചെയറിന്റെ കൈപ്പടിയിലേക്ക് വീണത് കണ്ടപ്പോഴാ എന്റെയുള്ളിലെ ദേഷ്യത്തിന് ഒരു നേരിയ ശമനമുണ്ടായത്….

പിന്നീടുള്ള എന്റെ നോട്ടം പാഞ്ഞത് ശ്രദ്ധയിലേക്കായിരുന്നു…. വർധിച്ച കിതപ്പിൽ എന്റെ നോട്ടം നേരിടാനാവാതെ അവള് വിറയ്ക്ക്വായിരുന്നു….

നിനക്ക് എന്ത് ശിക്ഷ തരംണംന്ന് ഞാൻ ശരിയ്ക്കും ആലോചിച്ചു… നിന്റെ അങ്കിളിന് എന്റെ വക രണ്ട് warning ആണ് മുമ്പ് കിട്ടീട്ടുള്ളത്… എന്താ ചെയ്യ്കാ… എന്നിട്ടും അനുസരണയില്ല….!!നീയും ഈ അങ്കിളിനെ പോലെയാ….???

ഞാനതും പറഞ്ഞ് അടുത്ത പായ്ക്കറ്റ് തുറന്ന് സിറിഞ്ചിൽ drugs നിറച്ചു….

ഒരു ഡോക്ടറിന്റെ ethics ന് ചേരാത്ത കാര്യമാണ് ഞാൻ ചെയ്യുന്നതെന്നറിയാം…എന്ത് ചെയ്യാം…എന്നെ കൊണ്ട് ചെയ്യിപ്പിക്ക്വല്ലേ നീയൊക്കെ ചേർന്ന്….ഈ പറയുന്ന ethics നിനക്കും നിന്റെ ഈ അങ്കിളിനും തൊട്ടുതീണ്ടിയില്ലാത്തതുകൊണ്ട് ഒരു problem ഇല്ല……!!!

ഞാനതും പറഞ്ഞ് അവൾടെ കൈയ്യിന് നേരെ സിറിഞ്ച് നീട്ടീയടുത്തു….

നവീ… പ്ലീസ് നവീ.. വേണ്ട…ചെയ്ത തെറ്റിന്റെ seriousness എനിക്കിപ്പോ നല്ല ബോധ്യമുണ്ട്… നവിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക്…🥵🥵🥵🥵 നഷ്ടപ്പെട്ടു പോയപ്പോ അത് പകയായി…ഭ്രാന്തായി മാറി… അതുകൊണ്ട് ചെയ്തു കൂട്ടിയതാ എല്ലാം…ഇനി…ഇനി ആവർത്തിക്കില്ല… പ്ലീസ് നവീ… പ്ലീസ്…. എന്നെയൊന്നും ചെയ്യല്ലേ… പ്ലീസ്…

അവൾടെ ആ കരച്ചിൽ കേട്ട് ഞാൻ inject ചെയ്യാനിരുന്ന സിറിഞ്ച് പതിയെ പിന്വലിച്ചു….

നിനക്ക് ഞാൻ ചെറിയൊരിളവ് തര്വാ ശ്രദ്ധ…നിന്റെ അങ്കിളിന് ആദ്യം കൊടുത്ത പോലെ ഒരിളവ്….അത് നീ വേണ്ട വിധം സ്വബോധത്തോടെ സ്വീകരിച്ച് ജീവിയ്ക്കാൻ തയ്യാറായാൽ ഞാനായീ ഒരു problem ത്തിനും വരില്ല….അതല്ല ഇനിയും ഇതുപോലെയുള്ള വല്ല പ്ലാനുമായി വന്നാൽ ദേ ഇവന്റെ ഗതി കണ്ടില്ലേ ഇതിലും മോശമേയിരിക്കും പിന്നെയുള്ള നിന്റെ അവസ്ഥ….!!!!

ദേ ഇവനെ ഇവിടെ നിന്നും വേണമെങ്കിൽ നിനക്ക് രക്ഷിയ്ക്കാം… ഇല്ലെങ്കിൽ വിട്ടുകളയാം…എന്തായാലും It’s own your responsibility…. ഞങ്ങൾക്ക് ഇനി നീയുമായോ ഇവനുമായോ ഒരു ബന്ധവും ഇല്ല…ഉണ്ടാവാനും പാടില്ല…അതല്ല വല്ല പരാതിയ്ക്കോ കേസിനോ പോയാൽ തീർത്ത് കളയും ഞാൻ….നിന്നേം……. ഇവനേം…….😠😠😠😠

അവളോട് അത്രയും പറഞ്ഞ് ചെയറിന്റെ കെട്ടഴിച്ച് അവൾടെ മുഖത്തേക്ക് കുറച്ച് ക്യാഷും എറിഞ്ഞ് ഞങ്ങള് തിരികെ നടന്നു……. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പിന്നീടുള്ള ദിവസങ്ങൾ ശരവേഗത്തിലാണ് പോയത്… ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി വന്നതിന് ശേഷം പിന്നീട് എനിക്ക് complete bed rest ആയിരുന്നു….ജയാന്റി എന്തൊക്കെയോ പറഞ്ഞ് പേടിപ്പിച്ച് വച്ചിരിക്ക്വായിരുന്നു കിച്ചേട്ടനേയും അമ്മയേയും…. അതുകൊണ്ട് പിന്നെയുള്ള മാസങ്ങളിലൊന്നും എന്നെ ജോലിയ്ക്ക് പോലും പോകാൻ കിച്ചേട്ടനും അമ്മയും അനുവദിച്ചില്ല… ഹോസ്പിറ്റലിൽ പോയിട്ട് വന്നു കഴിഞ്ഞാൽ കിച്ചേട്ടന്റെ സ്പെഷ്യൽ ഉഴിച്ചിലും തിരുമ്മലും ഒരു പതിവായി തുടങ്ങി…. അങ്ങനെ മൂന്ന് മാസങ്ങളും കടന്നുപോയി ഏഴാം മാസം തുടങ്ങി….

അമ്മാളുവേ…മോള് അടുക്കള ജോലിയൊന്നും ചെയ്യരുതെന്ന് അമ്മ പറഞ്ഞിട്ടില്ലേ…അതും ഒന്നിരിക്ക്യ കൂടി ചെയ്യാണ്ട് ഇങ്ങനെ ഒറ്റ നിലയ്ക്ക് നിന്നാ ജോലി ചെയ്യണേ….കാലിനും നടുവിനും കടച്ചിലുണ്ടാവും മോളേ…..ആ സമയം ദേ ആ ചൂലെടുത്ത് ഈ മുറിയൊക്കെ അടിച്ചു വാരിക്കോ…ഇനി ഇങ്ങനത്തെ പണികളേ പാടുള്ളൂ….!! ആദ്യത്തേതല്ലേ..നല്ല ശ്രദ്ധ വേണം…!!! ഇനിയുള്ളതിനൊക്കെ അല്പം ജോലിയൊക്കെ ചെയ്താലും സാരല്യ…

ഞാനതു കേട്ട് നുറുക്കിക്കോണ്ടിരുന്ന പച്ചക്കറി പ്ലേറ്റിലേക്കിട്ട് നടുവിന് കൈതാങ്ങി അമ്മയെ അടിമുടി ഒന്നു നോക്കി….അമ്മയ്ക്ക് എന്റെ നോട്ടം കണ്ടപ്പോഴേ കാര്യം കത്തി…അതിന്റെ വക ഒരു സ്പെഷ്യൽ പുഞ്ചിരിയും ഫിറ്റ് ചെയ്തായിരുന്നു നില്പ്…

അമ്മയും മോനും കൂടി പ്രോട്ടീൻ റിച്ച് ഫുഡ് കഴിപ്പിച്ച് കഴിപ്പിച്ച് നന്നായി വയറു വച്ചിട്ടുണ്ടായിരുന്നു…അതിന്റെ കൂടെ വണ്ണം വച്ചപ്പോ ഉള്ള നീളം കൂടി കുറഞ്ഞൂന്ന് വേണം പറയാൻ….

എന്തേ…ഇങ്ങനെ നോക്കാനും മാത്രം ഒന്നൂല്യ… എനിക്ക് കിച്ചൻ ഒരാളേ ഉണ്ടായിരുന്നുള്ളൂ…. അതുകൊണ്ട് അവൻ പുറത്തു പോയി പഠിച്ചപ്പോ ഞാൻ വേണ്ടുവോളം അനുഭവിക്ക്യേം ചെയ്തു….. അതുകൊണ്ട് എനിക്ക് എന്റെ കുഞ്ഞിമക്കളെ കൊതിതീരുവോളം ലാളിയ്ക്കണം…അതിന് ഒരാള് പോര….!!!

സതിയമ്മേടെ വർത്തമാനം കേട്ടതും ഞാൻ കിച്ചേട്ടന്റെ ആഗ്രഹങ്ങളൊക്കെ ഒന്ന് മനസ്സിലോർത്തു… ഒരുനിമിഷം ഇടിവെട്ടേറ്റ പോലെ നിന്നുപോയി ഞാൻ… ഇനി ഇതും കൂടി ആ ഡോക്ടർ കേൾക്കേണ്ട പാടേയുള്ളൂ..സഭ കൈയ്യടിച്ച് പാസാക്കി കളയും.. 3 ൽ 2ഭൂരിപക്ഷം അവർക്കാണേ….🙄🙄🙄(ആത്മ)

പിന്നെ അധികനേരം അവിടെ നിൽക്കാതെ സതിയമ്മ ബൗളിലിട്ട് തന്ന പീസാക്കിയ ആപ്പിളുമായി ഞാൻ ടീവിയ്ക്ക് മുന്നില് വന്നിരുന്നു…ഓരോ ചാനലും മാറ്റിമാറ്റി കളിച്ചിരുന്ന് ആപ്പിള് ഉള്ളിലാക്കാൻ തുടങ്ങി… Music channel ലെ ഓരോ songs ഉം കണ്ടിരുന്നപ്പോ എനിക്ക് പെട്ടെന്ന് കിച്ചേട്ടനെ ഓർമ്മ വന്നു…. പിന്നെ വച്ച് താമസിപ്പിക്കാതെ msg WhatsApp ചെയ്യാൻ തുടങ്ങി….

കിച്ചേട്ടാ…..ന്ന് start ചെയ്ത് തുരുതുരെ ഇമോജികളയയ്ക്കാൻ തുടങ്ങിയതും ഡോക്ടർ ഓരോന്നും സീൻ ചെയ്യാൻ തുടങ്ങി… തിരിച്ചൊരു 😍😘 മാത്രം അയച്ചത് കണ്ടപ്പോഴേ തോന്നി ആള് നല്ല തിരക്കിലാണെന്ന്…ഞാനുണ്ടോ വിട്ടുകൊടുക്കുന്നു… അതിന് തിരിച്ചൊരു 😡 ഇമോജി അയച്ചതും കിച്ചേട്ടൻ കട്ടക്കലിപ്പിൽ എനിക്ക് 😠😠😠😠 reply അയച്ചു…കൂടെ മൊബൈൽ മാറ്റി വയ്ക്കെടീന്നൊരു warning ഉം… പിന്നെ ഒരു ശല്യത്തിനും പോവാണ്ട് ഞാൻ നല്ല കുട്ടിയായി മൊബൈൽ ഓഫ് ചെയ്ത് എട്ട്മൈൽ ദൂരത്ത് വച്ച് വീണ്ടും ആപ്പിള് കഴിയ്ക്കുന്നതില് concentrate ചെയ്തു…

ടീവി കാണലില് ശ്രദ്ധ തിരിച്ചപ്പോഴാ ഒരു തമിഴ് മൂവീല് സീമന്തമെന്ന ചടങ്ങ് കാണുന്നത്… അത് കണ്ടപ്പോ ശരിയ്ക്കും ഒരു കൊതി തോന്നി….കുപ്പിവളകളും മംഗല്യപ്പട്ടുമൊക്കെയിട്ട് നിറവയറുമായി ചടങ്ങിനിരിയ്ക്കുന്ന നായികയെ കണ്ടതും ഒരുനിമിഷം ഞാനങ്ങനെ ഇരിക്കുന്നത് just ഒന്ന് imagine ചെയ്തു നോക്കി….ഇഷ്ടായി…😁❤️ അപ്പോ കിച്ചേട്ടൻ വരുമ്പോ പറയാൻ ഒരു കാര്യമായി…(ആത്മ)

ആ സംതൃപ്തിയില് ടീവി ഓഫ് ചെയ്ത് റൂമിലേക്ക് ചെന്ന് കുറച്ചു നേരം ഓരോന്നും കണക്ക് കൂട്ടി ആ ക്ഷീണത്തിലൊന്ന് മയങ്ങി….സതിയമ്മേടെ നിർബന്ധം കാരണമാ പിന്നെ ഉണർന്നത്….ഫുഡൊക്കെ കഴിച്ച് ഒരു കുളിയൊക്കെ കഴിഞ്ഞ് വെറുതേ സതിയമ്മ പറയണ പഴങ്കഥകളും കേട്ട് ചാവടിയിലിരിക്കുമ്പോഴാ ഒരുപാട് നാളിന് ശേഷം രാധു ആ വഴി വന്നത്….

ആദ്യം ഒരു മടിയോടെ ചാവടീടെ തൂണില് നിന്ന് പതുങ്ങിക്കളിക്കണ കണ്ട് സതിയമ്മ തന്നെയാ അകത്തേക്ക് വിളിച്ചിരുത്തിയത്…….ആള് നല്ല സങ്കടത്തിലായിരുന്നു… ചെയ്തു പോയ തെറ്റിന്റെ കുറ്റബോധം കാരണമാ വീട്ടിലേക്ക് വരാത്തതെന്ന് പറഞ്ഞു കേട്ടപ്പോ ശരിയ്ക്കും വിഷമം തോന്നി…

പിന്നെ കുറേനേരം എന്റടുത്തിരുന്ന് സംസാരമൊക്കെ കഴിഞ്ഞാ തിരികെ പോയത്…സതിയമ്മ അവള് പോണതും നോക്കി ഒന്ന് നെടുവീർപ്പിട്ടു…

ഒരു പൊട്ടക്കുട്ടിയാ…പാവം… കിച്ചൻ ദേഷ്യപ്പെട്ടതിന്റെയാ…അവനവളെ സ്വന്തം അനിയത്തിയായേ കണ്ടിട്ടുള്ളൂ…ആ കിച്ചനോട് പറയാൻ കഴിയ്വോ നീ അവളെ മറ്റൊരു കണ്ണിൽ കണ്ടു തുടങ്ങണംന്ന്…!!! അതുകൊണ്ടാ എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തേ…അപ്പോ എനിക്ക് കൂട്ടായി ഒരു പൂച്ചക്കുട്ടി പെണ്ണിനെ തന്നെ കൊണ്ടു തന്നില്ലേ…

ഇപ്പോ ദേ ഒരു കുഞ്ഞിക്കണ്ണനേയും….❤️

അതും പറഞ്ഞ് എന്റെ വയറിനെ ഒരു കൈയ്യാലെ ഉഴിഞ്ഞെടുത്ത് അമ്മ ചുണ്ടില് വച്ച് മുത്തി….ഞാനത് കണ്ട് ചിരിയോടെ ഇരിക്ക്വായിരുന്നു…. പെട്ടെന്നാ എനിക്ക് ടീവീല് കണ്ട ചടങ്ങ് ഓർമ വന്നത്…

അമ്മേ… എനിക്ക്… എനിക്ക് സീമന്തം നടത്താൻ കഴിയ്വോ…!!!

അതെന്താ സീമന്തം…അത് തമിഴ്നാട്ടില് പറയണ പേരല്ലേ…നമുക്കങ്ങനെ പറയില്ലല്ലോ..!!!

പറയില്ല…ഞാനൊരു സിനിമേല് കണ്ടതാ…സതിയമ്മ പറയ്.. എനിക്ക് നടത്താൻ കഴിയ്വോ അത്…

അതിനിപ്പോ…സാധാരണ നമ്മുടെ നാട്ടിൽ പെണ്ണിനെ അവൾടെ സ്വന്തം വീട്ടിലേക്ക് അയയ്ക്കണ ഒരു പതിവുണ്ട്… ഇവിടെ മോൾക്ക്….

അത് കേട്ടതും എന്റെ മുഖമൊന്നു വാടി….

അയ്യേ..അമ്മാളുവേ…നീയിങ്ങനെ വിഷമിക്കാണ്ടിരിയ്ക്ക് എന്റെ മോൾക്ക് ആ ചടങ്ങ് നടത്തണംന്നുണ്ടേച്യാ നടത്താം… ഞാൻ കിച്ചനോട് പറയാം…. ആഹാ..ദേ പറഞ്ഞപ്പോഴേക്കും ആളിങ്ങെത്തിയല്ലോ…

അമ്മ അത് പറഞ്ഞ് മുഴുവിക്കും മുമ്പ് കിച്ചേട്ടൻ കാറിന്റെ ഡോറ് തുറന്നിറങ്ങി…

എന്താണ് സതിയമ്മയും മോളും എന്നെക്കുറിച്ചൊരു സംസാരം…..???

കിച്ചേട്ടൻ ഷൂ അഴിച്ച് വച്ച് ചാവടിയിലേക്ക് കയറി…ബാഗും ഒരു പായ്ക്കറ്റും എന്റെ കൈയ്യിലേക്ക് തന്നു….ഞാനത് വാങ്ങി വളരെ കഷ്ടപ്പെട്ട് ചാവടീലെ സ്ലാബിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു….കിച്ചേട്ടനും അമ്മയും എനിക്കൊപ്പം കൂടി….

അതേ…നമ്മുടെ അമ്മാളുവമ്മയ്ക്ക് സീമന്തം നടത്താൻ ഒരു കൊതി….

സീമന്തോ…അത് ഈ തമിഴ്നാട്ടില് നടത്തണ ചടങ്ങല്ലേ…അതിനിവളെന്നാ തമിഴത്തി ആയത്….??😀😀

കിച്ചേട്ടൻ കളിയാക്കി പറഞ്ഞതും കൈയ്യിലിരുന്ന ബാഗും പായ്ക്കറ്റും ദേഷ്യത്തിൽ കിച്ചേട്ടന്റെ കൈയ്യില് തന്നെ തിരികെ ഏൽപ്പിച്ച് ഞാൻ റൂമിലേക്ക് നടന്നു…ഒരു ചിരി കലർന്ന സ്വരത്തോടെ എന്തൊക്കെയോ പറഞ്ഞ് കിച്ചേട്ടനും എനിക്ക് പിറകേ കൂടി…ഞാനതൊന്നും വക വയ്ക്കാതെ റൂമില് കയറിയതും കൈയ്യില് കിച്ചേട്ടന്റെ പിടിവീണു…. പതിയെ എന്നെ കിച്ചേട്ടന് നേരെ തിരിച്ചു നിർത്തി എന്റെ ഇരുകൈകളും കിച്ചേട്ടന്റെ തോളിലേക്ക് ചേർത്ത് വച്ചു…

ഞാൻ വെറുതെ പറഞ്ഞതല്ലേ….ന്റെ ഭാര്യേ….❤️ ഇനി പറ എന്താ വേണ്ടേ….???

എനിക്കൊന്നും വേണ്ട….😏😔

അയ്യോ… അങ്ങനെ പറയല്ലേ..എന്റമ്മാളൂട്ടിയല്ലേ… ഇനി ഞാൻ കളിയാക്കില്ല…പറഞ്ഞേ…!!!

promise….🤚

ന്മ്മ്മ്… promise..

ഞാനതു കേട്ട് ഉള്ളിലൊന്ന് ചിരിച്ച് പതിയെ പറഞ്ഞു തുടങ്ങി…

അതേ…കിച്ചേട്ടാ…ഇന്ന് ടീവിയില് ഒരു മൂവിയില് കണ്ടതാ… അപ്പോ എനിക്കൊരു കൊതി…കൈയ്യില് നിറയെ കുപ്പിവളയൊക്കെയിട്ട് മുഖത്തെല്ലാം മഞ്ഞള് പൂശി…നല്ല രസായിരുന്നു കിച്ചേട്ടാ…. എനിക്കും ചെയ്തു തര്വോ…. പ്ലീസ്…😊😊

ഞാനൊരു കൊഞ്ചലോടെ പറഞ്ഞതും കിച്ചേട്ടൻ ഒന്ന് പുഞ്ചിരിച്ച് സമ്മതം മൂളി….ആ ചിരി കാണേണ്ട താമസം ഞാൻ കിച്ചേട്ടനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു…..😘 പക്ഷേ വയറ് ഒരുപാട് ആയതു കൊണ്ട് കിച്ചേട്ടന്റെ മുഖം വരെ എത്തണമെങ്കി തന്നെ വലിയൊരു പണിയായി തുടങ്ങി….

അതേ കിച്ചേട്ടാ…ഇങ്ങനെയുള്ള ചടങ്ങൊക്കെ നടത്തണം…അപ്പോഴല്ലേ ജീവിതം നമുക്ക് ശരിയാക്കും enjoy ചെയ്യാൻ കഴിയൂ….

ന്മ്മ്മ്…ശരി ആയിക്കോട്ടെ… enjoy ചെയ്യാനുള്ളതൊന്നും കുറയ്ക്കണ്ട…ന്തേ….???

ന്മ്മ്മ്… നമ്മൾക്ക് തോന്നും ജീവിച്ചിരിക്കുമ്പോഴേ ഇത്തരം ചടങ്ങുകളൊക്കെയുള്ളൂന്ന്…. ഇതുപോലെ മരിച്ചു കഴിയുമ്പോഴും ഓരോ ചടങ്ങുകളുണ്ട് കിച്ചേട്ടാ…. ഞാൻ മുമ്പ് വായിച്ചിട്ടുണ്ട് പ്രീയപ്പെട്ടവര് മരിച്ചു പോകുമ്പോ അവരെ ഓർമ്മിക്കാൻ വേണ്ടിയാണ് ബലിതർപ്പണം നടത്തുന്നതെന്ന്….നമ്മുടെ പ്രീയപ്പെട്ടവർ ആരെങ്കിലും മരിച്ചു പോയാൽ അവരുടെ ആത്മാവ് നമ്മളെ കാണാൻ വരണ പ്രത്യേക ദിവസമുണ്ട്…. അന്ന് നമ്മള് ബലിതർപ്പണം നടത്തിയാൽ അവരുടെ ആത്മാവ് നമ്മളെ കണ്ട് സന്തോഷത്തോടെ തിരികെ പോകുംന്നാ വിശ്വാസം….. ഇതുപോലെ കിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോഴാ ഞാൻ മരിച്ചു പോകണേങ്കില് എനിക്കും ബലി….

ഒന്ന് നിർത്ത് അമ്മാളൂട്ടീ…..😠😠😠 നീയെന്തൊക്കെയാ ഈ പറയണേ… എപ്പോഴും നിനക്കീ മരണത്തിന്റെ കാര്യം പറയാനേ നേരമുള്ളൂ….അതോ നീ എന്നെ മനപൂർവ്വം വിഷമിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിതിരിച്ചിരിക്ക്വാ…..😠😠😠

അയ്യോ…സോറീ…സോറീ… ഡോക്ടർക്ക് വിഷമമായെങ്കി sorry…ഇനി പറയില്ല…കുറേ നാളായി ഈ ദേഷ്യം കാണാഞ്ഞിട്ട് ഒരു വല്ലാതെ… ഒരു കൊതി കൊണ്ടല്ലേ….സോറീഈഈഈഈഈ…. ഞാനൊരു കൊഞ്ചലോടെ പറഞ്ഞതും കിച്ചേട്ടൻ കലിപ്പ് മോഡ് പതിയെ ചെറിയൊരു പുഞ്ചിരിയാക്കാൻ തുടങ്ങി…..

പിന്നെ അധികം വച്ചു താമസിപ്പിക്കാതെ സീമന്തത്തിനുള്ള ഒരുക്കങ്ങളായിരുന്നു വീട് മുഴുവൻ…. ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയിരുന്നു…എല്ലാം പക്കാ തമിഴ് style ൽ തന്നെ….ആകെ പാട്ടും ബഹളവും…

മെറൂൺ കളറിൽ കസവ് കരയുള്ള പട്ടുസാരിയും green colour ബ്ലൗസുമായിരുന്നു എന്റെ വേഷം…തലമുടി സൈഡിലൂടെ വകഞ്ഞ് മെടഞ്ഞു കെട്ടി നിറയെ മുല്ലപ്പൂവ് ചൂടിയിരുന്നു…ഡയസിലെ ചെയറിൽ എന്നെ ഇരുത്തിയതും ബന്ധുക്കൾ ഓരോരുത്തരായി വന്ന് താലത്തിലുരുന്ന കുപ്പിവളകൾ കൈയ്യിലേക്ക് അണിയിക്കാൻ തുടങ്ങി….കവിളിലും പാദത്തിലും മഞ്ഞള് വാരി പൂശിയിരിക്ക്യായിരുന്നു…. മധുരപലഹാരങ്ങളും പൂക്കളും കൊണ്ട് ഡയസാകെ നിറഞ്ഞു….

അതെല്ലാം കണ്ട് വളരെ സന്തോഷത്തോടെ നിൽക്ക്വായിരുന്നു കിച്ചേട്ടൻ… ഫോട്ടോ ഷൂട്ട് ഉള്ളതുകൊണ്ട് എല്ലാവരും എനിക്കൊപ്പം വന്ന് നിന്ന് ഫോട്ടോ എടുത്തു പോയി…അപ്പോഴാ രണ്ട് വിശിഷ്ടാതിഥികൾ വരുന്നത്…. മറ്റാരുമല്ല അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും തന്നെ….ശ്രേയ ഡോക്ടറും ഒരമ്മയാവാനുള്ള തയ്യാറെടുപ്പിലായിരുന്നു……അതിന്റെ ചില ക്ഷീണങ്ങളുണ്ടെങ്കിലും ആള് ഭയങ്കര സന്തോഷത്തോടെ തന്നെ എനിക്ക് കൈനിറയെ വളയൊക്കെ ഇട്ടു തന്നു…

ഏറ്റവും ഒടുവിൽ എന്റെ കവിളില് നിറയെ മഞ്ഞള് വാരിപ്പൂശി കൈയ്യിലേക്ക് തിളക്കമാർന്ന ചുവന്ന കുപ്പിവളകൾ അണിയിച്ചത് എന്റെ കിച്ചേട്ടനായിരുന്നു…. പിന്നെ മുഴുവൻ ഫോട്ടോ ഷൂട്ടും ബഹളവും ആയി…ഞാനും കിച്ചേട്ടനും അതിനൊന്നും ഒരു കുറവും വരുത്താണ്ട് പോസ് ചെയ്തു കൊടുത്തു….ആകെ മൊത്തം കളറായി എന്നുവേണം പറയാൻ….

എല്ലാം ഒരുവിധം കഴിയാൻ തുടങ്ങുമ്പോഴാ മാഷും പ്രവീണേട്ടനും വന്നത്… രണ്ടാളേയും ഒരുപാട് വർഷത്തിന് ശേഷം ഒന്നിച്ചു കണ്ടപ്പോ എനിക്ക് ശരിയ്ക്കും അത്ഭുതം തോന്നി.. പിന്നെ ചടങ്ങെല്ലാം നടത്തി എനിക്കുള്ള ഗിഫ്റ്റും തന്നിട്ടാ രണ്ടാളും പോയത്….

അങ്ങനെ ആകെ മൊത്തം happy ആയി ആ ചടങ്ങും നടന്നു… പിന്നീടുള്ളതെല്ലാം ഞങ്ങടെ കുഞ്ഞാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു…..സതിയമ്മേടെ സ്പെഷ്യൽ പരിചരണത്തിൽ മാസങ്ങൾ കടന്നു പോയി….

സതിയമ്മ എനിക്ക് വേണ്ടിയുള്ള എണ്ണകാച്ചലില് concentrate ചെയ്തിരുന്നപ്പോ ഒരു രസത്തിന് അത് കാണാനായി ഞാനും അടുത്തായി ചെന്നിരുന്നു…. ഞാൻ വയറുതാങ്ങി നടക്കണ കണ്ട് സതിയമ്മ തന്നെ കസേര നീക്കിയിട്ടു തന്നു… കിച്ചേട്ടന് ഓഫായാതുകൊണ്ട് കിച്ചേട്ടനും ഞങ്ങൾക്കൊപ്പം കൂടി…. കൂടെ രാധുവും അടുക്കളയില് ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു…കിച്ചേട്ടൻ മിണ്ടാത്തതിന്റെ ഒരു വിഷമം പുള്ളിക്കാരീടെ മുഖത്ത് തെളിഞ്ഞു കാണാം…..

പക്ഷേ ഇടയ്ക്കിടെ കളിയായ് ഓരോന്നും പറഞ്ഞ് കിച്ചേട്ടൻ അവൾടെ പിണക്കം മാറ്റാൻ തുടങ്ങി… അതൊക്കെ കണ്ട് ചിരിയോടെ ഇരിക്കുമ്പോഴാ പെട്ടെന്ന് എനിക്ക് വല്ലാത്ത pain അനുഭവപ്പെട്ടത്….ഡെലിവറി ഡേറ്റ് അടുക്കാഞ്ഞതുകൊണ്ട് അപ്പോൾ അങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല….

വേദനയുടെ കാഠിന്യം കൂടാൻ തുടങ്ങിയതും എന്റെ കരച്ചിലിന്റെ ശബ്ദം ഉയരാൻ തുടങ്ങി…കിച്ചേട്ടൻ വെപ്രാളപ്പെട്ട് ഇരുകൈയ്യാലെ എന്നെ കോരിയെടുത്ത് കാറിലേക്ക് കിടത്തിയതും അമ്മയും രാധുവും ഓടി വന്നു കാറിലേക്ക് കയറി… ശരവേഗത്തിൽ കാറ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു…അപ്പോഴേക്കും വേദന അതിന്റെ മൂർധന്യത്തിൽ എത്തിയിരുന്നു….

ഹോസ്പിറ്റലിന് മുന്നിൽ വണ്ടി നിന്നതും വളരെ വേഗം തന്നെ എന്നെ എല്ലാവരും ചേർന്ന് റൂമിൽ എത്തിച്ചു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അമ്മാളൂട്ടിയെ റൂമിലാക്കി ഞാനും അമ്മയും രാധുവും പുറത്ത് wait ചെയ്യ്വായിരുന്നു… പെട്ടെന്നാ ജയാന്റി ഡോറ് തുറന്ന് പുറത്തേക്ക് വന്നത്….

കിച്ചാ…രേവതിയ്ക്ക് ഒരേ പേടി…നിന്നെ കാണണംന്ന് ഒരു വാശി…

അതു കേൾക്കേണ്ട താമസം മാസ്കൊക്കെ ധരിച്ച് ഞാനും ഉള്ളിലേക്ക് കയറി….ടേബിളിൽ കിടന്ന് അമ്മാളൂട്ടീ ഒരേ കരച്ചിലിലായിരുന്നു….എനിക്കത് കണ്ടപ്പോ ഒട്ടും സഹിച്ചില്ല.. ഞാൻ നേരെ ചെന്ന് അവൾടെ കൈ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

കിച്ചാ കുഞ്ഞിന് അല്പം wait കൂടുതലാണ്… normal delivery possible ആവാൻ chance കുറവാ…എങ്കിലും നമുക്ക് നോക്കാം…

ആന്റീ….. ഈ അവസ്ഥയില്….

നീ ഡസ്പാവല്ലേ…ഒരു പ്രോബ്ലവും ഉണ്ടാവില്ല…!!!

ആന്റി അതും പറഞ്ഞതും ഞാൻ അമ്മാളൂട്ടീടെ നെറുകിൽ തലോടി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു… പക്ഷേ അതിലൊന്നും ആശ്വാസം കണ്ടെത്താൻ കഴിയാതെ അവള് വേദനകൊണ്ട് പുളയുകയായിരുന്നു…..

കിച്ചേട്ടാ…..😭😭😭😫😫😫 ഞാനിപ്പോ മരിച്ചു പോവു….😫😫😫 അമ്മേ….ആആആആ….😫😭😭

അവൾടെ കരച്ചിൽ ഉയർന്നതിനൊപ്പം ഒരു കുഞ്ഞിക്കരച്ചിൽ കൂടി അവിടമാകെ ഉയർന്നു കേട്ടതും അവളൊരു തളർച്ചയോടെ ബെഡിലേക്ക് വീണു…എന്റെ കൈകൾ അവളുടെ കൈകളിൽ മുറികയതിനോടൊപ്പം നോട്ടം ജയാന്റിയുടെ കൈകളിലേക്ക് പാഞ്ഞു….

ചോരയാൽ പൊതിഞ്ഞ ഒരു കുഞ്ഞി ശരീരം ജയാന്റി എനിക്ക് മുന്നിലേക്ക് കാട്ടിയതും നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു….

ഒരു കുഞ്ഞി കിച്ചനാണല്ലോടാ…..!!!

ജയാന്റീ അങ്ങനെ പറഞ്ഞതും അവിടമാകെ ഞങ്ങടെ വാവേടെ കരച്ചിലുയർന്നു കേട്ടു…. മനസ് നിറഞ്ഞ സ്നേഹത്തോടും വാത്സല്യത്തോടും ഞാനെന്റെ അമ്മാളൂട്ടീടെ നെറ്റിയിൽ അമർത്തി ചുംബിച്ചതും അങ്ങേയറ്റം തളർച്ച നിറഞ്ഞ മുഖത്ത് വളരെ പ്രയാസപ്പെട്ട് അവളൊരു പുഞ്ചിരി നിറയ്ക്കാൻ ശ്രമിച്ചു….

ജയാന്റി എന്റെ കൈയ്യിലേക്ക് വച്ചു നീട്ടിയ ഞങ്ങടെ വാവയെ വിറയാർന്ന കൈകളോടെ ഞാനേറ്റുവാങ്ങി അമ്മാളൂട്ടിയ്ക്കരികിലേക്ക് കാണിച്ചു…ഒരു തളർച്ചയോടെ അവളാ കുഞ്ഞി വിരലുകളെ ഒന്നു മുത്തി പതിയെ ഇരു കണ്ണുകളും മെല്ലെ കുമ്പിയടച്ചു……

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

(വർഷങ്ങൾക്കു ശേഷം) (ഒരു കർക്കിടക വാവ് ദിനം)

നിറയെ ആളുകളാൽ സജീവമായ പാപനാശിനിയുടെ തീരം….ഓരോ ഇലച്ചീന്തുകൾക്കും അരികെ തിരുമേനി പറയുന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി പിണ്ഡത്തിലേക്ക് അരിയും,എള്ളും ,പൂവും സമർപ്പിക്ക്വായിരുന്നു എല്ലാവരും….തർപ്പണം നടത്താനായും ആത്മാക്കൾക്ക് നിത്യശാന്തി നേരാനായും വന്നിരിക്കുന്നവരാണ് എല്ലാവരും……

ആർത്തലച്ച് തീരത്തേക്ക് പാഞ്ഞടുക്കുന്ന തിരയെ സാക്ഷിയാക്കി ഞങ്ങടെ മോൻ അരിയും എള്ളും പൂവും ഓരോ മന്ത്രോച്ചാരണത്തോടെ പിണ്ഡത്തിലേക്ക് സമർപ്പിയ്ക്കുന്നത് അവനരികിലായി തന്നെ നിന്ന് ഞാൻ കണ്ടു….. അവന്റെ കുഞ്ഞി സ്വരത്തിൽ വാക്കുകൾ ശരിയ്ക്കും അവ്യക്തമായിരുന്നു…..

തുടരും….

അപ്പോ അടുത്ത ഒരു part ഓടെ ചെമ്പകം അവസാനിക്ക്വാണ്…മാരക ട്വിസ്റ്റ് ഒന്നുമില്ല… story യെ അതിന്റെ sense ൽ ഉൾക്കൊള്ളുമെന്ന പ്രതീക്ഷയുണ്ട്…. climax ൽ ചെറിയ ട്വിസ്റ്റ് ഉണ്ട്.. അപ്പോ ഇതുവരെ കിട്ടിയ സപ്പോർട്ടിന് ഹൃദയത്തോട് ചേർത്ത് വച്ച നന്ദി….നന്ദി…നന്ദി..

രചന : മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *