എനിക്കവളെ കണ്ടോണ്ടിരിക്കണം ഈ സമയത്തല്ലേ ഞാൻ അവളുടെ കൂടെ ഇരിക്കണ്ടത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അഫ്സൽ എ കെ

അമ്മെ ഞാനവളെ പോയി ഇങ്ങ് കൂട്ടികൊണ്ട് വന്നാലോ ?

അതിനവളെ വിളിച്ചോണ്ട് പോയിട്ട് ഒരു ദിവസം പോലും ആയില്ലല്ലോടാ

എനിക്കെന്തോ പോലെ അവളില്ലാതെ നമ്മുടെ വീട് ഉറങ്ങിയത് പോലെയാ അല്ലെ അമ്മെ

അത് പറഞ്ഞിട്ട് കാര്യമുണ്ടോ ആദ്യ പ്രസവം അല്ലെ അത് പെണ്ണിന്റെ വീട്ടിൽ തന്നെയാണ് അങ്ങനെയാണ് നടപ്പ്

അതെന്താ ഇവിടെ പ്രസവിച്ചാൽ ,ഓരോരുത്തര് ഓരോന്ന് കണ്ടുപിടിച്ച് വരും മനുഷ്യന്റെ സന്തോഷം കളയാൻ

അതൊന്നും പറഞ്ഞാൽ എന്റെ മോന്റെ തലയിൽ കേറൂല

അമ്മെ അമ്മക്ക് സങ്കടമില്ലെ അവളെ കാണാഞ്ഞിട്ട്

സങ്കടം എന്തിനാ മോനെ അവള് പോയിട്ട് ഇങ്ങോട്ട് തന്നെയല്ലേ വരുന്നത് ,പിന്നെ എന്തിനാ അമ്മക്ക് സങ്കടം

അതെനിക്ക് മനസിലായി അമ്മേടെ മുഖം കണ്ടപ്പോഴേ അമ്മക്ക് സങ്കടമില്ലെന്ന് ,എത്ര സങ്കടം ഉള്ളിലുണ്ടായാലും പുറത്ത് കാട്ടാതെ എങ്ങനെ നടക്കണു

ലോകത്തുള്ള എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് എത്ര സങ്കടം ഉണ്ടായാലും അതുള്ളിലൊതുക്കി തന്റെ മക്കളെ അതൊന്നും അറിയിക്കാതെ അവരുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവരാ അമ്മമാർ ,എന്റെ മോന് സങ്കടം ഉണ്ടോ ?

ഹേയ് ഇല്ലമ്മേ പെട്ടന്ന് അവളെ കാണാത്തപ്പോ എന്തോ പോലെ അത്രയേ ഉള്ളു

അത്രയേഉള്ളോ ? ഞാൻ നിന്റെ അമ്മയാണ് മോനെ നിന്റെ മുഖത്തെ ഭാവം ഒന്നുമാറിയാൽ അമ്മക്കറിയാം ,എന്തിനാ സങ്കടപെടുന്നെ അവളെ കാണാൻ തോന്നുമ്പോ പോയി കണ്ടിട്ട് ഇങ്ങു വരണം

24 മണിക്കൂറും അവിടേക്ക് കേറി ചെല്ലുന്നത് നാണക്കേടല്ലേ അമ്മെ

ദേ ചെക്കാ പോത്ത് പോലെ വളർന്നെന്ന് ഞാൻ നോക്കൂല നല്ല തല്ലു വെച്ചുതരും

അതെ അമ്മെ എനിക്കവളെ കണ്ടോണ്ടിരിക്കണം ഈ സമയത്തല്ലേ ഞാൻ അവളുടെ കൂടെ ഇരിക്കണ്ടത് ,എനിക്കവളില്ലാതെ പറ്റണില്ല

ഇപ്പൊ എന്റെ മോൻ പോയി അവളെ ഒന്ന് കണ്ടിട്ട് വാ അപ്പൊ ഈ സങ്കടം ഒക്കെ മാറിക്കിട്ടും

ശെരി അമ്മെ

അല്ല ഇതാര് നന്ദേട്ടനോ

ചേച്ചി എവിടെ

ചേച്ചിയെ കാണാഞ്ഞിട്ട് ഇരുത്ത ഉറയ്ക്കുന്നില്ലല്ലേ

ഹേയ് അങ്ങനെയല്ല അവളെ ഒന്ന് കാണാൻ തോന്നി ,അവളെവിടെ ?

അകത്തുണ്ട്

നന്ദേട്ടാ … എന്താ പെട്ടന്ന്

പേട്ടനൊന്ന് കാണാൻ തോന്നി അതാ ഓടി വന്നെ

എന്താ എന്റെ ഏട്ടന്റെ മുഖം വല്ലാണ്ടിരിക്കുന്നെ ,എന്നെ കാണാഞ്ഞിട്ടാണോ ,ഒരുപാട് സങ്കടപെട്ടല്ലേ

എനിക്കെന്ത് സങ്കടം ഒന്നൂല

ഇല്ലില്ല ഒന്നൂല്ല സമ്മതിച്ചേ

ടി ഇവിടെ കാറ്റും വെളിച്ചവും തീരെ ഇല്ലല്ലേ

ഇത്രയും പോരെ നല്ലത് പോലെ ഉണ്ടല്ലോ

ഹേയ് ഇവിടെ തീരെ ഇല്ല നമ്മുക്ക് നമ്മുടെ വീട്ടിലേക്ക് പോയാലോ അവിടാകുമ്പോ നല്ല കാറ്റും വെളിച്ചവും ഒക്കെ ഉണ്ട്

നന്ദേട്ടാ …. എന്നെ കാണാഞ്ഞിട് തീരെ പറ്റണില്ലല്ലേ

അതോണ്ടല്ല നിനക്ക് ഇത്തിരി കാറ്റും വെളിച്ചവും ഒക്കെ കിട്ടിക്കോട്ടേന്ന് കരുതിയ

മനസിലായി മോനെ എനിക്ക് ഇത്ര കാറ്റും വെളിച്ചവും ഒക്കെ മതിയെ

നിനക്ക് എന്നെ കാണാതിരിക്കുന്നതിൽ സങ്കടം ഒന്നൂലെ

ഉണ്ടല്ലോ പക്ഷെ ഞാനത് കാണിക്കൂല

എങ്ങനെ സാധിക്കുന്നടി ഇതൊക്കെ കാലത്തെ അമ്മയിലും ഇത് തന്നെയാ കണ്ടത് പെൺജന്മം അപൂർവ്വജന്മം എന്തും സഹിക്കാനും സങ്കടങ്ങൾ ഉള്ളിലൊതുക്കി ജീവിക്കാനും നിങ്ങൾ പെണ്ണുങ്ങൾ കഴിഞ്ഞെ ഞങ്ങൾ ആണുങ്ങളുള്ളൂ ,അമ്മയോളവും ഭാര്യോളവും പോന്നൊരു പെണ്ണിനെ ഞാൻ ഇന്നേവരെ ഈ ലോകത്ത് കണ്ടിട്ടില്ല

ഇനി എന്റെ മോൻ നിന്ന ഇവിടെ കണ്ണീർപ്പുഴ ഒഴുകും വേഗം വിട്ടോ

ഞാൻ പോണോടി ഇന്നിവിടെ നിന്നിട്ട് നാളെ പോയാൽ പോരെ

പറ്റൂല പറ്റൂല പൊക്കോ ‘അമ്മ അവിടെ ഒറ്റക്കാ

എന്നാ ഞാൻ പോയി അമ്മേനേം കൂട്ടികൊണ്ടു വരാം

നന്ദേട്ട …

ആ പോയി

ടീ പോകും മുന്പ് എന്റെ മകൾക്കൊരു മുത്തം കൊടുത്തോട്ടെ

ഇപ്പോഴേ അങ്ങ് ഉറപ്പിച്ചോ മകളാണെന്ന്

എനിക്ക് മകള് മതി അവൾക്കേ ഇനി പറ്റു അമ്മേനേം നിന്നേം പോലെ എന്നെ സ്നേഹിക്കാൻ

എനിക്ക് ആൺ കുഞ്ഞു മതി

അതെന്താടി

എന്റെ നന്ദേട്ടനെ പോലെ അവൻ എന്നും പൊന്നു പോലെ നോക്കിക്കോളും ,പിന്നെ മോൾക്ക് മാത്രമേ ഉള്ളോ മുത്തം എനിക്കില്ലെ

ഇങ്ങു അടുത്തേക്ക് വാടി അവളെച്ചേർത്ത് പിടിച്ച് തിരുനെറ്റിയിൽ അവൻ ഒരു മുത്തം കൊടുത്തു രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞൊഴികിയിരുന്നു .

ദിവസങ്ങൾ കടന്നുപോയി അവൻ പതിവ് തെറ്റിക്കാതെ അവളെ കാണാനും പോയി

ഹലോ നന്ദേട്ട എവിടെയാ ഞാന ഇന്ദു

എന്താ ഇന്ദു

ചേച്ചിക്ക് വേധന തുടങ്ങി പെട്ടന്ന് ചേട്ടൻ ഇങ്ങോട്ട് വരണം

ഞാൻ എത്തി നീ വെച്ചോ

(ദൈവങ്ങളെ എന്റെ പെണ്ണിനേം കുഞ്ഞിനേം നീ കത്തോണെ )

നന്ദേട്ട …എനിക്ക് വേദന സഹിക്കാൻ വയ്യാ

മോളെ ഏട്ടൻ വന്നില്ലേ എന്റെ മോൾക്ക് ഒന്നൂല്ല ,അരുണേ വേഗം വണ്ടിയെടുക്കട

നന്ദേട്ട ..

ഒന്നൂല്ല മോളെ ഒന്നൂല്ല ഇപ്പൊ ഹോസ്പിറ്റൽ എത്തും ഏട്ടനില്ലേ കൂടെ എന്റെ മോള് പേടിക്കണ്ടാട്ടോ ടാ ഒന്ന് വേഗം പോടാ ..

അന്ന് എന്നോട് ചോദിച്ചില്ലേ ഏട്ടനെ കാണാഞ്ഞിട്ട് സങ്കടമില്ലേന്ന് എന്റെ ഏട്ടനെ എപ്പോഴെങ്കിലും ഒന്ന് കാണണോന്ന് വിജാരിച്ച ആ നിമിഷം എന്റെ മുന്നിലെത്തില്ലെ പിന്നെ എങ്ങനെയാ ഞാൻ സങ്കടപ്പെടുന്നെ ..

മോളെ ഏട്ടൻ എന്നും നിന്റെ കൂടെ തന്നെ ഇണ്ടാവും

എനിക്ക് വേദന സഹിക്കാൻ കഴിയണില്ല എനിക്ക് പേടിയാകുവ എന്റെ ഏട്ടനെ തനിച്ചാക്കി പോകുമോ എന്നോർത്ത്

എന്താ മോളെ ഈ പറയുന്നത് നിന്റെ ഏട്ടൻ നിന്റെ കൂടെ ഇണ്ടാകും എന്നും

ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ സ്റ്റെച്ചറിലൂടെ അവളെ icu വിലേക്ക് കൊണ്ടുപോകുമ്പോഴും അവളുടെ കയ്യിൽ അവൻ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു icu വിലേക്ക് അവളെ പ്രവേശിപ്പിച്ചു ,അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു ,അല്പസമയത്തിനു ശേഷം ഡോക്ടർ ഇറങ്ങി വന്നു അവനോടു പറഞ്ഞു രണ്ടിൽ ഒരാളെ രെക്ഷിക്കാനാവു ,അവൻ അലറി വിളിച്ചു നെഞ്ച് പൊട്ടി കരഞ്ഞു .

25 വർഷങ്ങൾ അപ്പുറം

ഈ ബാച്ച് ഇവിടെ അവസാനിക്കുകയാണ് എല്ലാ IAS കാർക്കും conguratulations ഈ വർഷത്തെ ഏറ്റവും മികച്ച ക്യാൻഡിനേറ്റ് ഗോൾഡ് മെഡലിസ്റ് വൃന്ദ നന്ദൻ

അച്ഛാ …

മോള് വന്നോ

വന്നച്ചാ അച്ഛന്റെ ആഗ്രഹം പോലെ ias ഫസ്റ്റ് റാങ്കോടുകൂടി പാസ്സായി

ഇപ്പൊ നിന്റെ അമ്മയുണ്ടായിരുനെങ്കിൽ അവളൊരുപാട് സന്തോഷിച്ചേനെ ,മുകളിലിരുന്ന് അവളെല്ലാം കാണുന്നുണ്ട് ആ മിഴികൾ ഇപ്പൊ നിറഞ്ഞൊഴുകുകയായിരിക്കും സന്തോഷം കൊണ്ട്

അമ്മേനെ ഞാൻ കണ്ടിട്ടില്ല ‘അമ്മ ഇല്ലാത്തതിന്റെ സങ്കടവും ഞാൻ അറിഞ്ഞിട്ടില്ല ,എന്റെ അച്ഛന്റെ സ്നേഹത്തിൽ തന്നെ ഉണ്ടായിരുന്നല്ലോ എന്റെ അമ്മയും

ഹലോ മാഡം ias എന്നാ സ്വപ്നം നേടി എടുത്തല്ലോ ഇതിനുള്ള ഇൻസ്പിറേഷൻ എന്താരുന്നു

എന്റെ അച്ഛൻ , ഞാൻ ജനിച്ചപ്പോൾ തന്നെ എനിക്ക് അമ്മ നഷ്ടപ്പെട്ടിരുന്നു എന്നെ വളർത്തിയതും എന്റെ സ്വപ്നങ്ങൾക്കു ജീവൻ നൽകിയതും എന്റെ അച്ഛനാണ് My Father is my ഇൻസ്പിറേഷൻ .

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: അഫ്സൽ എ കെ

Leave a Reply

Your email address will not be published. Required fields are marked *