പിന്നാലെ നടന്നു മുത്തേ ചക്കരെയെന്നൊക്കെ വിളിച്ചപ്പോൾ അതൊക്കെ വിശ്വസിച്ചു നിങ്ങടെ കൂടെ ഇറങ്ങി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :chinchu David

“ദേ മനുഷ്യാ എണീക്കനുണ്ടോ നിങ്ങള് “…….. മരിയയുടെ കലിപ്പ് ശബ്ദം കേട്ടാണ് നിഖിൽ കണ്ണ് തുറന്നത്. നോക്കുമ്പോളതാ കൈയിൽ തവിയും പിടിച്ചു ഭദ്രകാളിയെപ്പോലെ അവൾ മുന്നിൽ നിൽപ്പുണ്ട് “കെട്ട്യോൾ രാവിലെ തന്നെ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്നുണ്ടല്ലോ എന്തുപറ്റി ”

കട്ടിലിൽ നിന്ന് എണീക്കുന്നതിനിടയിൽ തമാശരൂപേനെ അവൻ ചോദിച്ചു .

“അതെ അല്ലെങ്കിലും നിങ്ങൾക്ക് ഞാനിപ്പോ ഭദ്രകാളി ആണല്ലോ.പണ്ട് പിന്നാലെ നടന്നു മുത്തേ ചക്കരെയെന്നൊക്കെ വിളിച്ചപ്പോൾ അതൊക്കെ വിശ്വസിച്ചു നിങ്ങടെ കൂടെ ഇറങ്ങി തിരിച്ചത് എന്റെ തെറ്റ്….

“അയ്യോ ഈ കഥ കേട്ട് ഞാൻ മടുത്തു എന്റെ ഭാര്യേ.ഇന്നത്തെ നിന്റെ പ്രശ്നമെന്താ മീൻകറിയാണോ അതോ സാമ്പാറോ

മീൻകറി……..

തെല്ല് ചമ്മലോടെ അവൾ പറയുന്നത് കേട്ടപ്പോളെ നിഖിൽ ചിരിക്കാൻ തുടങ്ങി

നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നെ അല്ലെങ്കിലും എനിക്ക് മീൻകറി വയ്ക്കാൻ അറിയില്ലെന്ന് കല്യാണത്തിന് മുൻപേ നിങ്ങക്ക് അറിയില്ലാരുന്നോ.അന്നൊക്കെ എന്നെ സഹായിക്കാമെന്ന് വാക്ക് തന്നിട്ട്, ഇപ്പോൾ എന്നെ കളിയാക്കിക്കോ, വേണ്ട എനിക്ക് ആരുടേം ഒരു സഹായോം വേണ്ട ഞാൻ തന്നെ വച്ചോളാം “……..

തുള്ളിച്ചാടി ദേഷ്യപ്പെട്ടു അവൾ അടുക്കളയിലേക്കു പോകുന്നതും നോക്കി അവൻ ഇങ്ങനെ ഇരുന്നു **** ഗൾഫിലെ അലസമായ ഒരു സായാഹ്നത്തിൽ മുഖപുസ്തകത്തിലെ താളുകൾക്കിടയിൽ പെട്ടെന്ന് സ്ട്രൈക്ക് ചെയ്ത മുഖമാണവൾ. കണ്ടപ്പോൾ ഒന്നും നോക്കാതെ റിക്വസ്റ്റ് അയച്ചു. കുറച്ചു സമയത്തിനുള്ളിൽ റിക്വസ്റ്റ് അക്‌സെപ്റ്റഡ് എന്ന നോട്ടിഫിക്കേഷനും വന്നു. ആദ്യമായി ഒരു താങ്ക്സ് മെസ്സേജ് അയച്ചു റിപ്ലൈ കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വെൽക്കം എന്നൊരു റിപ്ലൈ കിട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല കണ്ണും അടച്ചു ചോദിച്ചു will you marry me ന്ന്. ഭാഗ്യത്തിന് അവൾ തെറിയൊന്നും വിളിച്ചില്ല. ബട്ട് എങ്ങനെയോ ആ സുഹൃത്ബന്ധം മുന്നോട്ട് പോയി. അവൾക്ക് ഞാൻ സുഹൃത് ആയിരുന്നെങ്കിലും എന്റെ മനസ്സിൽ അവളെ വീഴ്ത്താനുള്ള കെണി ഒരുക്കങ്ങൾ തന്നെയായിരുന്നു. കാരണം Love at First sight. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം എന്റെ ഡ്യൂട്ടി ടൈം മാറി അതു അവളോട്‌ പറയാനും പറ്റിയില്ല..2 ദിവസം എന്നെ ഓൺലൈൻ കാണാത്തത് കൊണ്ടാവണം അവൾ എന്നെ ഇങ്ങോട്ട്‌ വിളിച്ചത് അങ്ങനെ സംസാരത്തിനിടയിൽ എന്റെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളെന്നോട് പറഞ്ഞ ഒരു വാക്ക് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു “എന്റെ അമ്മായിഅച്ഛനേം അമ്മേനേം ഞാൻ തിരക്കീന്നു പറഞ്ഞോളൂട്ടോ “.. ആ വർഷം ലീവിന് വന്നപ്പോ കൂടെ കൂട്ടിയതാ ഈ വഴക്കാളി പെണ്ണിനെ………. ***** ഗ്ലാസു കൊണ്ട് ഏറു കിട്ടിയപ്പോളാണ് അവനു സ്ഥിരകാല ബോധം തിരിച്ചു കിട്ടിയത്. നോക്കിയപ്പോളതാ പണ്ടത്തേക്കാളും രൗദ്രഭാവത്തിൽ വാതിക്കൽ നിപ്പുണ്ട് അവൾ.

“ഇച്ചായാ നിങ്ങളിങ്ങോട്ട് എണീറ്റു വരുന്നോ അതോ ഈ കറന്റ്‌ അടുപ്പും മീനും കൊണ്ട് അങ്ങോട്ട്‌ വരണോ ഞാൻ “……

ചതിക്കല്ലേ കുട്ടീസെ ഞാൻ വരുവാടി….

അങ്ങനെ ഞാൻ അടുത്ത അങ്കത്തട്ടായ അടുക്കളയിലേക്ക്……..

രചന :chinchu David

Leave a Reply

Your email address will not be published. Required fields are marked *