ചെമ്പകം തുടർക്കഥ ഭാഗം 39 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എല്ലാം മനസിലാക്കി ആശ്വാസത്തോടെ ഞാനും അമ്മയും പ്രവീണിനെ യാത്രയാക്കുമ്പോൾ സത്യങ്ങളൊന്നും തിരിച്ചറിയാനാവാതെ ഞങ്ങൾക്കൊപ്പം നിൽക്ക്വായിരുന്നു എന്റമ്മാളൂട്ടീ…❤️

എന്താ കിച്ചേട്ടാ…എന്താ പ്രവീണേട്ടൻ പറഞ്ഞിട്ട് പോയത്… ഇപ്പോ…ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം… എന്റെ കാലിൽ വീണ് മാപ്പ് ചോദിച്ചു…ചെയ്തതെല്ലാം തെറ്റാണെന്ന് പറഞ്ഞു…!!!

ഇപ്പോഴാവും അങ്ങനെ തോന്നിയത്….അതൊരു കുറ്റബോധമായി മാറിയപ്പോ മാപ്പ് പറയാംന്ന് കരുതിയിട്ടുണ്ടാവും…

അമ്മാളൂട്ടിയ്ക്ക് മുഖം കൊടുക്കാണ്ട് അത്രയും പറഞ്ഞൊപ്പിച്ച് ഞാൻ റൂമിലേക്ക് നടന്നു..അമ്മയും മോളും ഹോസ്പിറ്റൽ വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും എനിക്ക് പിറകെ കൂടി….

കിച്ചാ… സ്റ്റെയർ കയറണ്ട… ഞാൻ സാധനങ്ങളെല്ലാം താഴത്തേക്ക് മാറ്റി വെപ്പിച്ചു…ഇനി ഈ റൂമില് മതി….!!!

ഞാനപ്പോഴാ ആ കാര്യമോർത്തത്…റൂമില് കയറി നേരെ പോയി ഒന്ന് ഫ്രഷായി വന്നു…അപ്പോഴും സതിയമ്മയും മോളും റൂമിലിരുന്ന് ഒരേ സംസാരം തന്നെ…. പിന്നെ എന്റെ നിർബന്ധത്തിന് വഴങ്ങി അമ്മാളൂട്ടി പോയി കുളിച്ചു വന്നു…. അപ്പോഴേക്കും അമ്മ കഴിയ്ക്കാനുള്ളതെല്ലാം ഡൈനിംഗ് ടേബിളിൽ നിരത്തിയിരുന്നു….അമ്മാളൂട്ടി കഴിപ്പില് ചെറിയ മടി കാണിച്ചു തുടങ്ങിയതും ഞാനും അമ്മയും ഇരുവശത്തും ഇരുന്ന് നിർബന്ധിപ്പിച്ച് പ്ലേറ്റിലുള്ളതെല്ലാം ഉള്ളിലാക്കിച്ചു…അതിന്റെ പിണക്കം മുഴുവനും മുഖത്ത് ഫിറ്റ് ചെയ്തൊരു നോട്ടമായിരുന്നു പിന്നെ മുഴുവനും…

അത്യാവശ്യം ചില ചെറിയ വർക്കുള്ളതുകൊണ്ട് ഞാൻ പതിവിലും നേരത്തെ തന്നെ റൂമിലേക്ക് പോയി…ലാപ് open ആക്കി research scholars ന്റെ ഒന്ന് രണ്ട് mails ചെക്ക് ചെയ്യണ ടൈമിലാണ് അമ്മാളൂട്ടീ റൂമിലേക്ക് വന്നത്….

നിർബന്ധിപ്പിച്ച് ഫുഡ് കൊടുത്തതു കൊണ്ട് ആള് കട്ടക്കലിപ്പിലായിരുന്നു….ഞാൻ ലാപീന്ന് കണ്ണെടുത്ത് ചുണ്ട് കോട്ടി ഒരുമ്മ കൊടുത്തതും😘 അതെല്ലാം വായുവിൽ തന്നെ അവള് മൂന്നാല് പീസായി വലിച്ചു കീറി നിലത്തേക്ക് എറിഞ്ഞു….. പ്രതിഷേധം….അതന്നേ….!!!! എവിടം വരെ പോകാനാ…. (ആത്മ)

ഞാനതു കണ്ടൊന്നു ചിരിച്ചിട്ട് വീണ്ടും ലാപ്പില് concentrate ചെയ്തതും അവള് ഡ്രസ്സിംഗ് ടേബിളിലെ മിററിന് മുന്നിലിരുന്ന് മുടിയൊക്കെ ഒന്നുലച്ചിട്ട് പതിയെ അത് മാടിയൊതുക്കി വയ്ക്കാൻ തുടങ്ങി….ആ ജോലി കഴിഞ്ഞതും ബെഡിനരികിലേക്ക് വന്ന് പില്ലോ എല്ലാം സെറ്റ് ചെയ്യുന്ന പണിയിലേക്ക് തിരിഞ്ഞു…

നിമിഷനേരം കൊണ്ട് അത് തീർന്നതും ബെഡില് കിടന്ന മൊബൈൽ എടുത്ത് സ്ക്രോൾ ചെയ്യാൻ തുടങ്ങി….ബീച്ചില് വച്ചെടുത്ത ഫോട്ടോ കണ്ട് രസിക്കാണ്…. പിന്നെ പതിവ് അധ്വാനം തന്നെ നെറ്റ് ഓൺ ചെയ്ത് photo ഓരോന്നും WhatsApp status ആക്കാൻ തുടങ്ങി…..

അത് കണ്ടതും ഞാൻ പതിയെ ലാപ് മടക്കി വെച്ച് ആ മൊബൈൽ കൈയ്യെത്തി വാങ്ങി വച്ചു….

എന്താ കിച്ചേട്ടാ ഇത്….ഞാൻ ഒരു ശല്യത്തിനും വന്നില്ലല്ലോ….!!! പിന്നെ എന്താ…???

പിന്നെ എന്താന്നോ…ഈ ടൈമിലാ ഫോണില് കളി… radiation harmful ആണെന്ന് അറിയില്ലേ….എന്നിട്ടാ ട്രെയിൻ ഓടണ പോലെ status ഇട്ട് കളിയ്ക്കണേ……

ഞാനതും പറഞ്ഞ് ഫോൺ ഓഫാക്കി വച്ചു….!!! കുറേനേരം അവളൊന്നും മിണ്ടാതെ എന്നെ ദയനീയമായി നോക്കിയിരുന്നു…ഞാനും ഒന്നും മിണ്ടാൻ പോയില്ല….

Sorryyyyyyyyyyy……🥰🥰🥰

ഒരു കൊഞ്ചലോടെ അവളെന്റെ താടിയില് കൈ ചേർത്തതും ഞാനൊന്ന് ചിരിച്ചിട്ട് ആ മടിയിലേക്ക് തലചായ്ച്ച് കിടന്നു….അവൾടെ വിരലുകൾ എന്റെ മുടിയിഴകൾക്കിടയിലൂടെ തെന്നി നീങ്ങുമ്പോഴേ ഒരു പ്രത്യേക സുഖമായിരുന്നു…. ഞാനതും ആസ്വദിച്ചങ്ങനെ കിടന്നു….

കിച്ചേട്ടാ… എങ്കിലും പ്രവീണേട്ടൻ എന്താവും അങ്ങനെ കരയാനും എന്നോട് മാപ്പ് പറയാനും കാരണം…..????

അത് ഞാനെങ്ങനെ അറിയാനാ അമ്മാളൂട്ടീ…നിന്റെ പ്രവീണേട്ടനല്ലേ…!!!!നിനക്കല്ലേ കൂടുതൽ പരിചയം……!!!!

അതേ…. പക്ഷേ എനിക്കിപ്പോ പ്രവീണേട്ടനെ അങ്ങോട്ട് മനസിലാവണില്യ….!!!! അന്ന് കല്യാണത്തിന് മുമ്പ് എന്തൊരു രൗദ്ര ഭാവമായിരുന്നു…അന്ന് ഞാൻ കരുതി പ്രവീണേട്ടൻ ഒന്നുകിൽ എന്നെ കൊല്ലും അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു വില്ലനായി അവതരിക്കുംന്നാ…. പക്ഷേ രണ്ടും ഉണ്ടായില്ല….

ആഹാ..അതാണോ ഇപ്പോ വിഷമം….എന്താ വില്ലനായി അവതരിക്കണോ…

അയ്യോ…വേണ്ടായേ…നമ്മുടെ കഥയില് വില്ലൻ വേണ്ട…ഈ നായകൻ മാത്രം മതി…❤️❤️❤️ എന്റെ cute romantic കലിപ്പൻ നായകൻ…❤️❤️

ആഹാ..ഇത്രേം വിശേഷണങ്ങളുള്ള ആളാണോ ഞാൻ….

ഞാനതും പറഞ്ഞ് അവൾടെ നേർക്ക് നോട്ടം പായിച്ച് കിടന്നു…

അതേല്ലോ… ഒരുപാട് വിശേഷണങ്ങളുള്ള എന്റെ മാത്രം ഡോക്ടർ അല്ലേ ഇത്….

അവളങ്ങനെ പറഞ്ഞ് എന്റെ കവിളിൽ കൈ തൊട്ട് അത് നേരെ ചുണ്ടിലേക്ക് വച്ച് മുത്തി….

ഇതെന്താ ഇത്ര പിശുക്ക്…നേരെ ചൊവ്വേ ഒന്ന് തന്നൂടേ….!!! നഷ്ടം ഒന്നുമില്ലല്ലോ….!!!

ഞാനൊരു കുസൃതിയോടെ പറഞ്ഞതും അവളല്പം ശാസനയോടെ എന്റെ മുഖത്തേക്ക് നോക്കി….

കുറുമ്പൊന്നും കാട്ടാണ്ടിരുന്നാ ഒരെണ്ണം തരാം…ഒന്നേയൊന്ന്….!!അതില് കൂടുതല് ഇല്ലാട്ടോ…!!!

ഇത്ര ഡിമാന്റാണെങ്കില് എനിക്ക് വേണ്ടാട്ടോ…

ഞാനല്പം പരിഭവത്തോടെ ആ മടിയിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചതും അമ്മാളൂട്ടി എന്നെ നിർബന്ധത്തോടെ അവിടേക്ക് തന്നെ കിടത്തി…. മെല്ലെ വയറിൽ കൈചേർത്ത് അല്പം കുറുമ്പോടെ എന്റെ മുഖത്തേക്ക് നോക്കി…..

ദേ..അച്ഛ ഭയങ്കര പിണക്കത്തിലാട്ടോ… നമ്മുക്ക് അച്ഛേടെ പിണക്കമൊന്ന് മാറ്റിക്കൊടുക്കാം…. പാവല്ലേ…!!!🥰🥰🥰🥰

അവളങ്ങനെ പറഞ്ഞതും എന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിഞ്ഞു… അവൾടെ മുഖം എന്റെ മുഖത്തോട് മെല്ലെ അടുത്ത് ആ അധരങ്ങൾ എന്റെ കവിളിലേക്ക് അമർന്നതും ആ ചുംബനത്തെ ഞാനൊരു പുഞ്ചിരിയോടെ സ്വീകരിച്ച് കിടന്നു….കാച്ചെണ്ണയുടെ വശ്യമായ സുഗന്ധം നിറഞ്ഞ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് അഴിഞ്ഞുലഞ്ഞ് വീണതും ഞാനാ സുഗന്ധത്തെ നാസികയിലേക്കാവാഹിച്ച് കിടന്നു….

പെട്ടെന്ന് അമ്മാളൂട്ടി ഒരു പുഞ്ചിരിയോടെ എന്നിൽ നിന്നും അടർന്നു മാറി മുഖമുയർത്തി…..

മതി…ഇനി എന്റെ ഡോക്ടറ് ചാച്ചിക്കോ ട്ടോ…!! എനിക്ക് ഉറക്കം വരുന്നു…!!!

അവളങ്ങനെ പറഞ്ഞതും മുടിയിഴകളെ വകഞ്ഞ് ഞാനവൾടെ പിൻകഴുത്തിലൂടെ കൈചേർത്ത് അവളെ എന്റെ മുഖത്തിലേക്കടുപ്പിച്ചു…ആ പനിനീർദളങ്ങളെ ചെറുതായി ഒന്നു മുത്തിയെടുത്തു….😘😘 ഒരു കള്ളച്ചിരിയോടെ ഞാനെന്റെ കൈയ്യിനെ അമ്മാളൂട്ടീടെ പിൻകഴുത്തിൽ നിന്നും അയച്ചതും അവള് മുടിയൊക്കെ ഒതുക്കി കെട്ടി എന്നിൽ നിന്നും മുഖമുയർത്തി എഴുന്നേറ്റു….

മുഖം കൂർപ്പിച്ചുള്ള അവൾടെ ആ നോട്ടം കണ്ടതും ഞാൻ കിടന്ന കിടപ്പിൽ തന്നെ ഒന്ന് ചിരിച്ചു…..

ചിരിയ്ക്കാ…!!!കൂടണുണ്ട്ട്ടോ കിച്ചേട്ടാ…!!! അച്ഛന്റെ കുറുമ്പുകളെല്ലാം ന്റെ കുഞ്ഞാവ അറിയണുണ്ട് ട്ടോ….!!

വയറിൽ തടവി അവളങ്ങനെ പറഞ്ഞതും ഞാനതു കേട്ട് ഒന്നു ചിരിച്ചിട്ട് പതിയെ അവൾടെ വയറിനോട് മുഖം ചേർത്തു…അവളിട്ടിരുന്ന ലൂസ് ബനിയൻ വയറിൽ നിന്നും മെല്ലെ ഉയർത്തി വെണ്ണപോലെയുള്ള ആ വയറ്റിലേക്ക് എന്റെ കൈ ചേർത്തു പിടിച്ചു…

അമ്മ പറയണതൊന്നും അച്ഛേടെ വാവ കേൾക്കണ്ടാട്ടോ…അച്ഛെ ഒരു പാവമല്ലേ…!!! ന്റെ കുഞ്ഞാവയ്ക്കറിയില്ലേ അത്…

പിന്നെ…ഒരു പാവം… 😏😏😏

അവളതും പറഞ്ഞൊന്ന് പുച്ഛിച്ചതും ഞാൻ എന്റെ വാവയോട് സംസാരം തുടർന്നു… പിന്നെ എല്ലാ പരിഭവങ്ങളും പറഞ്ഞ് കഴിഞ്ഞ് ഒടുക്കം ഒരു സ്നേഹചുംബനവും സമ്മാനിച്ച് ഞാനാ മടിയിൽ നിന്നും എഴുന്നേറ്റു….അമ്മാളൂട്ടിയെ ബെഡിലേക്ക് കിടത്തി ഞാനും മെല്ലെ സുഖശയനത്തിലേക്ക് കടന്നു…..

പിന്നീടുള്ള ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി…. ദിവസങ്ങൾ മാസങ്ങളായി തീരും തോറും അമ്മാളൂട്ടി pregnancy period ന്റെ കടുത്ത ക്ഷീണത്തിലേക്കും തളർച്ചയിലേക്കും കടന്നിരുന്നു….ഞാനും അമ്മയും ജയാന്റീടെ order നനുസരിച്ച് അമ്മാളൂട്ടിയ്ക്ക് ഇടവും വലവും നിന്ന് പരിചരണം തുടങ്ങി….

പ്രവീൺ വന്ന് കണ്ട് മാപ്പ് പറഞ്ഞ കാര്യവും അമ്മാളൂട്ടീടെ അവസ്ഥയും എല്ലാം പറഞ്ഞ് കേട്ടതും ആഴ്ചയിലൊരിക്കൽ മാഷിന്റെ വിസിറ്റ് പതിവായി തുടങ്ങി….അത് അമ്മാളൂട്ടിയ്ക്കും ആശ്വാസമായി….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അമ്മാളുവേ….പതിയെ പോവൂ… ശ്രദ്ധിച്ച്….

രാവിലെ breakfast കഴിച്ചോണ്ടിരുന്നപ്പോ പെട്ടെന്ന് കറിയില് കടുക് താളിച്ചതിന്റെ മണമടിച്ചതും അമ്മാളൂട്ടീ വായും പൊത്തി റോക്കറ്റ് പായണ പോലെ ഒരോട്ടമായിരുന്നു പുറത്തേക്ക്….

അമ്മയും ഞാനും അത് കണ്ടതും കഴിപ്പും നിർത്തി അവൾക്ക് പിറകെ ഓടി… പുറത്ത് നിന്ന് ഒരേ vomiting തന്നെ…മുന്ന് മാസം വരെയുണ്ടാകുംന്ന് പറഞ്ഞിട്ടിപ്പോ മാസം നാലായിട്ടും ഒരു മാറ്റവും ഇല്ല….

ഞാൻ കൈകഴുകി വന്ന് അവൾടെ പുറത്ത് മെല്ലെ തടവി വിട്ടു… എങ്കിലും ഒരു മാറ്റവും ഇല്ലാതെ തന്നെയാ… breakfast ഒരംശം പോലും ബാക്കിയില്ലാണ്ട് vomit ചെയ്തു കഴിഞ്ഞു…. പാവം ഒരുപാട് കഷ്ടപ്പെടണുണ്ട്….!!!❤️❤️❤️

ഞാൻ വീണ്ടും പുറത്ത് മെല്ലെ തടവിയതും അങ്ങേയറ്റം തളർച്ചയോടെ അവള് മെല്ലെ മുഖമുയർത്തി…കണ്ണൊക്കെ നിറഞ്ഞ് തുളുമ്പിയിരിക്ക്യായിരുന്നു…. എങ്കിലും വളരെ കഷ്ടപ്പെട്ട് അവളാ മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു….

സാരല്യ കിച്ചേട്ടാ… എനിക്ക് കുഴപ്പമൊന്നുമില്ല…കറീടെ മണമടിച്ചപ്പോ എന്തോ വല്ലാണ്ട് വന്നതാ….

എനിക്കത് കേട്ടപ്പോ ചെറിയൊരു വിഷമം തോന്നി… ശരിയ്ക്കും അപ്പോ അവളോട് മാത്രമല്ല ലോകത്തിലെ എല്ലാ സ്ത്രീകളോടും ഒരുപോലെ ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്…❤️ സ്വന്തം ജീവനെ ഭൂമിയിലേക്ക് വരവേൽക്കാനായി എന്തെല്ലാം കഷ്ടപ്പാടുകളാണ് സഹിയ്ക്കുന്നത്…പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ സ്വയം ഏറ്റെടുക്ക്വാണ് എല്ലാം….

അമ്മാളൂട്ടിയെ ചേർത്ത് പിടിച്ച് ഞാൻ പതിയെ അകത്തേക്ക് നടന്നു…. അപ്പോഴേക്കും അവൾടെ തളർച്ച ചെറുതായി മാറിത്തുടങ്ങിയിരുന്നു… ചെയറിലേക്ക് കൊണ്ടിരുത്തിയതും അവളൊരു കൊഞ്ചലോടെ എന്റെ മുഖത്തേക്ക് നോക്കി…

എന്താ പറ്റിയേ…???? എന്തെങ്കിലും കഴിയ്ക്കാൻ തോന്നണുണ്ടോ…?? (ആ നോട്ടം ഇപ്പോ ഒരു പതിവായോണ്ട് എനിക്ക് കാര്യം ഏറെക്കുറെ മനസിലായി തുടങ്ങി…)

ന്മ്മ്മ്… അവള് സന്തോഷത്തോടെ തലയാട്ടി സമ്മതം മൂളിയതും ഞാനൊന്ന് ചിരിച്ചു കൊടുത്തു…

എനിക്ക്…. എനിക്കേ…

അമ്മാളൂട്ടീ പറഞ്ഞ് തുടങ്ങിയപ്പോഴേ എന്റെ നോട്ടം പറമ്പിലെ മാവിലും, പ്ലാവിലും, നെല്ലീലുമൊക്കെ വട്ടമടിച്ച് പായാൻ തുടങ്ങി…അതിന്റെ കൂടെ യാന്ത്രികമായി ഞാൻ തന്നെ ചുരുട്ടി വച്ചിരുന്ന ഷർട്ടിന്റെ സ്ലീവ് അയച്ചിട്ട് ഷർട്ട് മെല്ലെ അയച്ചിട്ടു…ഇനി ലീവാക്കാണ്ട് പറ്റില്ലല്ലോ….!!!

മൊബൈൽ എടുത്ത് അജൂന് കോൾ ചെയ്തു..

അജൂ… ഞാൻ ഇന്ന് ലീവാ ഡാ..വെങ്കി ചോദിച്ചാ പറഞ്ഞേക്ക്….

അത്രയും പറഞ്ഞ് കോള് കട്ട് ചെയ്യുമ്പോഴും അജു എന്തൊക്കെയോ കലപിലാ സംസാരിച്ചോണ്ടിരിക്ക്യായിരുന്നു…. പിന്നെ അമ്മാളൂട്ടീടെ ആഗ്രഹം സാധിക്കാനായി കണ്ണിമാങ്ങയ്ക്കായുള്ള ഓട്ടമായിരുന്നു….

തൊടിയിലുള്ള മാവിലെല്ലാം കയറിയിറങ്ങി ഒരുകുല ഒപ്പിച്ചു…കറപറ്റി നാവ് പൊള്ളാണ്ടിരിക്കാൻ അമ്മ ചില പൊടിക്കൈകൾ ഒക്കെ ചെയ്തു….. പക്ഷേ അധികം കഴിയ്ക്കാനൊന്നും സതിയമ്മ സമ്മതിച്ചില്ല…വയറ്റിന് കേടാണെന്നും പറഞ്ഞ് കുറച്ചേ കഴിക്കാൻ അനുവാദിച്ചുള്ളൂ…. അങ്ങനെ തൊടിയിലും പറമ്പിലുമായി പകൽ സമയങ്ങളെല്ലാം കടന്നു പോയി….

ഫുഡൊക്കെ കഴിഞ്ഞപ്പോ പതിവിലും നേരത്തെ ഉറക്കം വന്നു… പിന്നെ വെറുതെ ടീവിയും കണ്ടിരിക്കാണ്ട് നേരത്തെ റൂമിലേക്ക് പോയി… ബെഡിലേക്ക് കിടന്നപ്പോഴേക്കും അമ്മാളൂട്ടി ജഗ്ഗില് വെള്ളവുമായി വന്നു…വയറൊക്കെ ചെറുതായി വച്ച് തുടങ്ങിയതു കൊണ്ട് നടക്കാനൊക്കെ ഇപ്പോ ബുദ്ധിമുട്ടായി തുടങ്ങി….

കാലിനൊക്കെ ചെറിയ നീരും കടച്ചിലുമുണ്ട് കിച്ചേട്ടാ…!!!

അതും പറഞ്ഞ് അവള് ബെഡിലേക്ക് വന്നിരുന്നപ്പോ എനിക്ക് അവളോട് ശരിയ്ക്കും വാത്സല്യവും സ്നേഹവുമെല്ലാം ഒരുപോലെ തോന്നി…..❤️😁😍🥰

അവള് ബെഡിന്റെ headboardലേക്ക് ചാരിയിരുന്നതും ഞാനിരുന്ന പൊസിഷനീന്ന് എഴുന്നേറ്റ് മുട്ടൂന്നി നടന്ന് അവൾടെ കാലിനടുത്തേക്ക് ചെന്നിരുന്നു…

കിച്ചേട്ടാ..എന്ത് ചെയ്യാൻ പോവ്വാ..???

അവളത് ചോദിച്ചതും ഒരു പുഞ്ചിരിയോടെ ഞാനാ കാലിനെ മെല്ലെ ഉഴിയാൻ തുടങ്ങി…അവളത് കണ്ട് സന്തോഷത്തോടെ എന്റെ ചെയ്തികൾ നോക്കിയിരിക്ക്യായിരുന്നു….. പെട്ടെന്നാ എന്റെ മൊബൈൽ റിംഗ് ചെയ്തത്………

ടേബിളിലിരുന്ന മൊബൈൽ അവള് തന്നെ കൈയ്യെത്തി എടുത്തു… ഡിസ്പ്ലേയില് അജൂന്റെ ഫോട്ടോ തെളിഞ്ഞതും അവളൊരു ചിരിയോടെ അതെന്റെ നേർക്ക് നീട്ടി…

ദാ… അർജ്ജുൻ ഡോക്ടറാ…😁😁 ഇന്നത്തെ ലീവിന്റെ കാരണമറിയാനാവും…😁😁

അവളതും പറഞ്ഞ് മൊബൈൽ തന്നതും ഞാനത് വാങ്ങി ചെവിയിൽ adjust ചെയ്തു ഉഴിച്ചില് തുടർന്നു…

ആഹാ..അർജ്ജൂ…പറയെടാ…!!

പറയാനോ..എന്തോന്ന് പറയാൻ.. എനിക്ക് ചോദിക്കാനാ ഉള്ളത്…മോനേ നവനീത് ഡോക്ടറേ….ഇന്നത്തെ ലീവിന്റെ കാരണം എന്താ…?? ചക്കയോ, മാങ്ങയോ..അതോ വല്ല സബർജെല്ലിയുമാണോ ആവോ….???

അത് പലതും കാണും…അതിനൊക്കെ ഒരു യോഗം വേണമെടാ…അല്ലാതെ ഏതുനേരവും OT യും ഫ്ലാറ്റുമായി നടന്നിട്ട് കാര്യമില്ല….

നവീ…നീയും….നീയും എന്നെ കുത്തി തുടങ്ങി ല്ലേ…. തൃപ്പ്ത്തിയായെടാ….തൃപ്പ്ത്തിയായി….😌😌😌

സോറീ ഡാ അർജ്ജൂ..ആദ്യം നീയെന്നെ കുത്തി അപ്പോ ഞാൻ തിരിച്ചും കുത്തി…ഇപ്പോ സംഭവം equal… equal….

ന്മ്മ്മ്….!!! അർജ്ജൂന്റെ സ്വരത്തിൽ ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു…

പിന്നെ തൊടിയില് കഴുച്ചുകൂട്ടിയ എന്റെ കദനകഥ പറഞ്ഞതും അവനൊരു നെടുവീർപ്പിട്ടെല്ലാം ആസ്വദിച്ച് കേട്ട് കോള് കട്ടാക്കി…….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കിച്ചന്റെ കോള് ചെയ്ത് മൊബൈൽ ബെഡിലേക്കിട്ട് വെരുകിനെപ്പോലെ റൂമില് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അജുവിനെ കണ്ടാണ് ശ്രേയ അവിടേക്ക് ചെന്നത്….

എന്താ അജൂ..എന്താ പറ്റിയേ…??? ആകെയൊരു വല്ലായ്മ….!!!Any problem…??

Any problem പോലും..ഡീ നീ എന്നെ ശരിയ്ക്കും പ്രേമിച്ച് തന്നാണോ കെട്ടിയേ….???

അതെന്താണ് മകനേ നിനക്കിപ്പോ ഇങ്ങനെ ഒരു സംശയം…

ശ്രേയ അതും പറഞ്ഞ് പതിയെ ബെഡിലേക്ക് ചെന്നിരുന്നതും അജുവും അല്പം പുഞ്ചിരിയൊക്കെ ഫിറ്റ് ചെയ്ത് അവൾക്കരികിലേക്ക് ചെന്നിരുന്നു….!!

അതേ…ശ്രാം….നവിയിന്ന് എന്താ ലീവായേന്നറിയ്വോ….??? ശ്രേയേടേകൈയ്യില് ചെറിയൊരു കൊഞ്ചലോടെ ഞോണ്ടിക്കളിച്ചാണ് പയ്യന്റെ സംസാരം….

എന്താ…???

അവൻ…. രേവതിയ്ക്ക് കഴിയ്ക്കാൻ മാങ്ങ പറിക്കാൻ മാവില് കയറിയതാണെന്ന്….

അതിന് shop ല് ചോദിച്ചാ കിട്ടുമായിരുന്നല്ലോ അജൂ….!!!

ഹോ… നശിപ്പിച്ചു…!!!😬😬😬😬 ഡീ..ഞാനതല്ല പറഞ്ഞേ… എനിക്കും മാവിലൊക്കെ കയറാൻ ഒരു കൊതി….ഒരവസരം തന്നൂടേ…!!!

അതിനെന്താ….. അജൂന് അത്ര ആഗ്രഹമുണ്ടെങ്കിൽ……

ആഗ്രഹമുണ്ടെങ്കിൽ….????? അജൂന്റെ കണ്ണൊക്കെ വിടർന്നു.. നോട്ടം complete ശ്രേയയിലേക്ക് ഒതുങ്ങി…

നമുക്ക് നാട്ടില് പോവുമ്പോ കയറാം..തൊടിയില് നിറയെ മാവാ…അജു ആഗ്രഹം തീരുവോളം കയറിക്കോ…

അതും പറഞ്ഞു അവളൊന്ന് ചിരിച്ചതും അജൂന്റെ സ്വപ്നക്കൊട്ടാരങ്ങളിലെ ഓരോ നിലയും ഇടിഞ്ഞ് നിലം പൊത്താൻ തുടങ്ങി… അത് കണ്ട് ശ്രേയ പൊട്ടിച്ചിരിക്കാനും തുടങ്ങി….

ഉവ്വാ…ഈ കണക്കിന് മാവിലല്ല…വല്ല ചെമ്പരിത്തിയിലും കയറുന്നതാ നല്ലത്..കാരണം നിനക്ക് ചേർച്ച മാങ്ങയല്ല ചെമ്പരത്തിയാ….!!!

അത് കേട്ടിട്ടും ശ്രേയ ചിരി നിർത്താൻ കൂട്ടാക്കിയില്ല…

മോളേ ശ്രേയ രാഘവേന്ദ്രാ…പത്തഞ്ഞൂറ് പിള്ളേര് പഠിച്ച കോളേജില് എന്നെ തന്നെ കണ്ടുപിടിച്ച് ഇഷ്ടം തുറന്നു പറഞ്ഞ നീ ഇപ്പോ ഇങ്ങനെ ലേലു അല്ലൂ കളിച്ചാൽ അത് വിശ്വസിക്കാനും മാത്രം പൊട്ടനല്ല ഞാൻ….!!!

അജു അതും പറഞ്ഞ് ശ്രേയയെ ഇടുപ്പോട് ചേർത്ത് അവനിലേക്കടുപ്പിച്ചതും അത്രയും നേരം ചിരിയോടെയിരുന്ന ശ്രേയ ആകെയൊന്ന് പിടഞ്ഞു… എങ്കിലും ചെറിയൊരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്നു…

അജൂന്റെ മുഖം അവളിലേക്ക് കൂടുതലുടുത്തതും ശ്രേയ ഒരു പുഞ്ചിരിയോടെ അവനെ തള്ളിമാറ്റി എഴുന്നേറ്റ് ബെഡിന് ചുറ്റും ഓടാൻ തുടങ്ങി… ഒരുപാട് പരിശ്രമത്തിനൊടുവിൽ അന്തിമ വിജയം അജൂന് തന്നെയായിരുന്നു…(അങ്ങനെ അജൂന്റെ മാവും പൂത്തു)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ ഉറക്കമുണർന്ന് നോക്കുമ്പോഴും കിച്ചേട്ടൻ നല്ല ഉറക്കത്തിലായിരുന്നു…പാവം ഇന്നലെ എന്റെ കാലില് ഉഴിച്ചില് നടത്തിയിരുന്നത് കാരണം ഉറങ്ങാൻ ലേറ്റായി…ഉണർത്തണ്ട കിടന്നോട്ടേ….(ആത്മ)

കിച്ചേട്ടനെ ഉണർത്താണ്ട് ഞാൻ ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റു…ഒന്ന് കുളിച്ച് വന്നപ്പോഴും കിച്ചേട്ടൻ അതേ കിടപ്പ് തന്നെ…ഒരുക്കമെല്ലാം കഴിഞ്ഞ് കിച്ചേട്ടനെ ഉണർത്താണ്ട് തന്നെ ഞാൻ താഴേക്ക് നടന്നു….

ക്ഷേത്രത്തില് പ്രത്യേക പൂജയുള്ള ദിവസമായോണ്ട് സതിയമ്മയോട് ചോദിച്ച് ക്ഷേത്രത്തിലേക്ക് പോവാൻ നേരത്തെ അനുവാദം വാങ്ങി വച്ചിരുന്നു…കിച്ചേട്ടനെ കൂട്ടി പോകാംന്ന് കരുതിയതായിരുന്നു… പക്ഷേ കിച്ചേട്ടന്റെ ഉറക്കം കണ്ടപ്പോ ഉണർത്താനും തോന്നിയില്ല….

മോള് ഒറ്റയ്ക്കാണോ പോണേ…കിച്ചനോ..???

കിച്ചേട്ടനെ ഉണർത്തണ്ടമ്മേ…നല്ല ക്ഷീണമുണ്ട്… എന്റെ വയ്യായ്ക കാരണം ഒരുപോള കണ്ണടച്ചിട്ടില്ല…!!!

എങ്കില് അമ്മ വരാം കൂടെ…

വേണ്ടാന്നേ… ഞാൻ പോയിട്ടു വരാം…. ഇവിടെ അടുത്തല്ലേ….ഞാനിപ്പോ പോയിട്ട് വരാം…!!!

അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ ക്ഷേത്രത്തിലേക്ക് നടന്നു…. വീട്ടീന്ന് കുറച്ചു ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്…പോകും വഴി പരിചയമില്ലാത്ത ഒരു വണ്ടി എന്നെ ഫോളോ ചെയ്യും പോലെ തോന്നി..ആദ്യമൊരു തോന്നലാകുംന്നാ കരുതിയത്… പക്ഷേ അതങ്ങനെയായിരുന്നില്ല….ആ കറുത്ത സ്കോർപ്പിയോ എനിക്ക് മുന്നിൽ വന്നു നിന്നതും ഡോറ് തുറന്ന് കരുത്തരായ രണ്ട് മൂന്ന് പേർ ഇറങ്ങി എനിക്കരികിലേക്കടുത്തു….

എന്താണ് നടക്കുന്നതെന്ന് ചിന്തിക്കും മുമ്പ് അവരെന്നെ ബലമായി വണ്ടിയിലേക്ക് പിടിച്ചു കയറ്റി…നിലവിളിച്ചിട്ടും അലമുറയിട്ട് കരഞ്ഞിട്ടും അവരെന്നെ മോചിപ്പിക്കാൻ തയ്യാറായില്ല….വഴിയരികിലെ കരിയിലയെ കാറ്റിൽ പറത്തി ആ വണ്ടി ചീറിപ്പാഞ്ഞു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കണ്ണ് തുറന്ന് എഴുന്നേറ്റപ്പോൾ റൂമിൽ അമ്മാളൂട്ടിയില്ലായിരുന്നു…കുറേ വിളിച്ചു നോക്കീട്ടും അനക്കമൊന്നുമില്ല… പിന്നെ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി ഇറങ്ങി…എന്നിട്ടും അവൾടെ വരവൊന്നും കാണാഞ്ഞ് ഞാൻ kitchen ലേക്ക് നടന്നു…അമ്മ ഭയങ്കര ജോലിയിലാണ്…

അമ്മേ..അമ്മാളൂട്ടി എന്തേ….???

മോള് ക്ഷേത്രത്തില് പോയി കിച്ചാ…ഇന്ന് ക്ഷേത്രത്തില് പ്രത്യേക പൂജയുള്ളതാ… മോൾക്ക് ഇപ്പോഴല്ലേ പോകാൻ പറ്റൂ…ഇനി മാസം കൂടി വരുമ്പോ ക്ഷേത്രത്തിൽ പോകാനൊന്നും പറ്റില്ലല്ലോ….

അതെന്തിനാ അമ്മേ അവളെ ഒറ്റയ്ക്ക് പറഞ്ഞയച്ചത്…എന്നെ വിളിച്ചൂടായിരുന്നോ… ഞാൻ പോകുമായിരുന്നല്ലോ….

നീ ഇന്നലെ തീരെ ഉറങ്ങീട്ടില്ല.. ഇപ്പോ നല്ല ഉറക്കത്തിലാ…ഉണർത്തണ്ടാന്ന് പറഞ്ഞപ്പോ…

എങ്കില് അമ്മയ്ക്കും കൂടി പോകാമായിരുന്നില്ലേ… ഒന്നാമതേ നന്നായി ശ്രദ്ധിക്കണംന്ന് പറഞ്ഞിട്ടുള്ളതാ…..വല്ല തലചുറ്റലോ മറ്റോ വന്നാലോ…

അയ്യോ…അത് ശരിയാ…ഞാനത് ഓർത്തില്ല കിച്ചാ..മോനൊരു കാര്യം ചെയ്യ് അവിടെ വരെ ഒന്നു പോയി വാ…

അത് പറഞ്ഞ് മുഴുവിക്കും മുമ്പേ ഞാൻ പുറത്തേക്ക് നടന്നു…. പെട്ടെന്നാ എന്റെ മൊബൈലിൽ ഒരു unknown number ൽ നിന്നും കോള് വന്നത്…. ഞാൻ കോള് അറ്റന്റ് ചെയ്ത് മൊബൈൽ ചെവിയോട് ചേർത്തു….

കി….കിച്ചേട്ടാ…എന്നെ രക്ഷിയ്ക്ക് കിച്ചേട്ടാ…എന്നെ…എന്നെ കുറേപ്പേര് പൂട്ടിയിട്ടിരിക്ക്യാ….

അമ്മാളൂട്ടീ….😲😲😲😲 നീ…നീ..എന്താ ഈ പറയുന്നേ…എവിടെയാ നീ….??? എന്താ പറ്റിയേ….

വെപ്രാളപ്പെട്ട് അത്രയും ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചതും ഒരു ട്രെയിൻ പാഞ്ഞു വരുന്ന ശബ്ദം ഫോണിലൂടെ കേട്ടു…അതിന്റെ കൂടെ ക്ഷേത്രത്തിലേതെന്ന് തോന്നും പോലെ മണിയടിയ്ക്കണ ശബ്ദവും….

രണ്ടും അവൾടെ ശബ്ദത്തെ അവ്യക്തമാക്കി…. ഞാൻ പരിഭ്രാന്തിയോടെ അവൾടെ ശബ്ദത്തിന് കാതോർത്തതും ഒരു ബീപ്പ് ശബ്ദത്തോടെ കോൾ കട്ടായി…

അമ്മാളൂട്ടീ…ഹലോ…അമ്മാളൂട്ടീ…😲😲😲 ആ നമ്പറിലേക്ക് തിരിച്ച് കുറേവട്ടം വിളിച്ചു നോക്കിയെങ്കിലും respond ചെയ്തില്ല….

അമ്മാളൂട്ടീ..പ്ലീസ്…കോളെടുക്ക്…പ്ലീസ്..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആളൊഴിഞ്ഞ ഒരു വലിയ ഗോഡൗണിലായിരുന്നു അവരെന്നെ കൊണ്ടുപോയത്…. കണ്ണൊക്കെ മറച്ചു കെട്ടി പോയതുകൊണ്ട് വഴിയൊന്നും കാണാൻ കൂടി കഴിഞ്ഞില്ല…

എന്നെ ഒരു ചെയറിനോട് ചേർത്ത് കെട്ടിവെച്ച ശേഷമാണ് കണ്ണിലെ കെട്ടഴിച്ചത്… എനിക്കായ് കാവലിന് നിർത്തിയിരുന്ന ഒരുത്തന്റെ കണ്ണ് വെട്ടിച്ച് അവന്റെ മൊബൈൽ കട്ടെടുത്താണ് കിച്ചേട്ടനെ വിളിച്ചത്… പക്ഷേ എല്ലാം പറഞ്ഞ് മുഴുവിക്കും മുമ്പ് അവന്മാരുടെ കാൽപ്പെരുമാറ്റം കേട്ടതും ഞാൻ മൊബൈൽ ദൂരേക്ക് എറിഞ്ഞ് അവശയായി അഭിനയിച്ചു…

ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് തെളിഞ്ഞു വന്ന മുഖങ്ങളെല്ലാം അപരിചതമായിരുന്നു…. പക്ഷേ അവരെയെല്ലാം വകഞ്ഞ് മാറ്റി നടുവിലായി നടന്നു വന്ന മുഖം എന്റെ കണ്ണിൽ ഒരുതരം ഭീതി പരത്തി…കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾ ആ മുഖം കാണും തോറും പേടിയോടെ വിടരാൻ തുടങ്ങി….ഭീതിയോടെ വിറകൊണ്ടിരുന്ന എന്റെ ചുണ്ടുകൾ യാന്ത്രികമായി ആ പേര് ഉരുവിട്ടു…

ശ്രദ്ധ…..😲😲😲😲

ഞാനൊരു ഞെട്ടലോടെ അങ്ങനെ പറഞ്ഞതും അവളെന്റെ അരികിലേക്ക് നടന്നു വന്നു… ഒരു വിജയീ ഭാവമായിരുന്നു അവൾടെ മുഖത്ത്…

എന്നെ മനസിലായോ..മിസിസ് രേവതീ നവനീത്….😠😠😠😠😠

ചെയറിന്റെ ചാര് പടിയിൽ കൈചേർത്ത് എന്റെ മുഖത്തോട് കൂടുതലടുത്ത് അവളത് ചോദിച്ചതും ഞാൻ ഭീതിയോടും അറപ്പോടും അവളെ നോക്കി…

ഹോ…നവനീതിന്റെ ദേഷ്യം ഇപ്പോ നിനക്കും കിട്ടിയോ…!!!

അതും പറഞ്ഞ് അവളെന്റെ ഇരുകവിളും ഒരു കൈയ്യാലെ കുമ്പിളിലാക്കി…ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചെടുത്തു….

ഹോ…ഇത് നവനീതിനെ കടത്തിവെട്ടും പോലെയാണല്ലോ…!!! ഈ time ല് ഇത്രേം ദേഷ്യം പാടില്ല രേവതീ…നിന്റെ ഡോക്ടർ പറഞ്ഞ് തന്നിട്ടില്ലേ അത്….

അവളോരോന്ന് ചോദിയ്ക്കുമ്പോഴും ഞാനതിന് അറപ്പോടെ മുഖം ചുളിച്ച് ചെയറിലെ കെട്ട് അയയ്ക്കാൻ ശ്രമിച്ചു…

നീ കൂടുതൽ കഷ്ടപ്പെടണ്ട രേവതീ..അത് അഴിയ്ക്കാൻ നിനക്കാവില്ല… അതഴിയ്ക്കാൻ മാത്രമല്ല… ഇവിടെ നിന്നും രക്ഷപ്പെടാനും…

എന്റെ നവിയെ തട്ടിയെടുത്ത നിന്നെ കൊല്ലാനായിരുന്നു എന്റെ ആദ്യ തീരുമാനം… പക്ഷേ എന്റെ അങ്കിളിന് ഒരേ നിർബന്ധം… നിന്നെ ജീവനോടെ വേണംന്ന്…. അതുകൊണ്ട് ഞാനെന്റെ തീരുമാനം ഒന്ന് Change ചെയ്തു… നിന്നെ എനിക്ക് വേണ്ട… വെറുതേ വിട്ടേക്കാം… പക്ഷേ നിന്റെ വയറ്റില് വളരുന്ന എന്റെ നവീടെ കുഞ്ഞ്….അതിനെ എനിക്ക് വേണം….വളർത്താനല്ല…ഈ ഭൂലോകം കാണാനുള്ള ഭാഗ്യം ആ കുഞ്ഞിനില്ല രേവതീ…. അതുകൊണ്ട് ഞാനതിനെ എന്നെന്നേക്കുമായി അങ്ങ് തിരികെ പറഞ്ഞ് വിടാൻ പോക്വാ….

Noooooo….😲😲😲😲

എന്റെ കുഞ്ഞ്… എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ…

എന്റെ അലർച്ച അവിടമാകെ മുഴങ്ങി….

നീ എന്തിനാ രേവതി ഇങ്ങനെ നിലവിളിയ്ക്കുന്നേ…ഈ കുഞ്ഞും നവീടെ കൂടെ ഒരു ജീവിതവുമൊന്നും നിനക്ക് വിധിച്ചതല്ല…..

ശ്രദ്ധ പ്ലീസ്…എന്നെ വെറുതെ വിട്ടേക്ക്… ഞാൻ…ഞാനൊരു ശല്യത്തിനും വരില്ല…. പ്ലീസ്..എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ…

നീ ശല്യത്തിന് വരില്ലാന്നോ…😠😠😠

അവളതും പറഞ്ഞ് എന്റെ തലമുടിയിൽ കുത്തിപ്പിടിച്ചു….

പിന്നെ എന്തിനാടീ നീയെന്റെ നവിയെ തട്ടിയെടുത്തത്… ഞാൻ…ഞാനെത്ര മാത്രം ആഗ്രഹിച്ചതാണെന്നറിയ്വോ നവിയ്ക്കൊപ്പമൊരു ജീവിതം…നീ…നീയാ അത് തകർത്തത്….😠😠😠 എന്നിട്ടിപ്പോ നവീടെ ഒരു കുഞ്ഞും നിന്റെ വയറ്റിൽ ഉടലെടുത്തിരിക്കുന്നു…..

ഞാനാഗ്രഹിച്ച ജീവിതം സുഖമായി ജീവിച്ച് തീർക്കാൻ നിന്നെ അനുവദിയ്ക്കുമെന്ന് കരുതിയോ നീ….😠😠😠 നീ ഇത്രയും നാളും നവിയ്ക്കൊപ്പം ജീവിച്ചില്ലേ….നവീടെ തുടിപ്പ് നിന്റെ വയറ്റിൽ വളരുകേം ചെയ്തു….ഇത്രയും ഭാഗ്യങ്ങളേ നീ അർഹിക്കുന്നുള്ളൂ….ഇനിയും നവിയ്ക്കൊപ്പം നീ തുടരേണ്ട ആവശ്യമില്ല…അതിന് ഞാൻ അനുവദിക്കില്ല…

ഞാനതു കേട്ട് പരിഭ്രമത്തോടെ അവളെ നോക്കി…

ഞാൻ നേരത്തെ പറഞ്ഞതുപോലെ നിന്നെ കൊന്നു കളയാനായിരുന്നു എന്റെ പ്ലാൻ… പക്ഷേ ഒരുപോറലും കൂടാതെ നിന്നെ വേണംന്ന് എന്റെ അങ്കിളിന് ഒരേ നിർബന്ധം….

അവളതും പറഞ്ഞ് ഒന്ന് ചിരിച്ചതും എനിക്കടുത്തേക്ക് നടന്നടുക്കുന്ന ഒരു ഷൂസിന്റെ ശബ്ദം കാതിലേക്ക് പതിഞ്ഞു…ഇരുളിനെ നീക്കി വന്ന കഴുകൻ കണ്ണുകൾ തിളങ്ങുന്ന ആ മുഖം വെങ്കിയുടേതായിരുന്നു….അയാളെ കണ്ടതും എന്റെയുള്ളിലെ ഭയം ഇരട്ടിച്ചു….എന്റെ കുഞ്ഞ് എന്നിൽ നിന്നും നഷ്ടപ്പെടാൻ പോകുന്നു എന്ന ബോധ്യം മനസിൽ മുറുകിയതും അയാള് എനിക്കടുത്തേക്ക് നടന്നടുത്തു……

എന്താ രേവതീ….സുഖമല്ലേ….😁😁😁(വെങ്കി)

ഡോക്ടർ…പ്ലീസ്…എന്റെ കുഞ്ഞ്…എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ….!!!

എന്തായിത് രേവതീ… എന്തിനാ ഇങ്ങനെ ടെൻഷനാവുന്നേ…ശ്രദ്ധ പേടിപ്പിച്ചോ…അതോ വഴക്ക് പറഞ്ഞോ….

അയാളതും പറഞ്ഞ് എന്റെ കവിളിലേക്ക് കൈനീട്ടി വന്നു…

തൊട്ടുപോകരുതെന്നെ….മാറി നിൽക്കെടാ…..😠😠😠

ഞാനങ്ങനെ പറഞ്ഞതും അയാള് ഒന്നു പുഞ്ചിരിച്ച് ആ കൈ പതിയെ പിന്വലിച്ചു…

നവനീതിനേപ്പോലെ തന്നെ ദേഷ്യം അല്പം കൂടുതലാണ്….സാരമില്ല… അതൊക്കെ ഞാൻ മാറ്റിക്കോളാം…. പക്ഷേ നിന്റെ husband ന്റെ ദേഷ്യം..ഇനി നിന്റെ നേർക്ക് എന്റെയൊരു നോട്ടം വീണാൽ അവനെന്നെ തഴംപായിൽ പൊതിഞ്ഞെടുക്കുംന്നാ പറഞ്ഞിരിക്കുന്നേ…. പക്ഷേ അവനറിയില്ലല്ലോ ഇന്നത്തെ രാത്രിയോടെ ഞാൻ നിന്നേം കൊണ്ട് ബാംഗ്ലൂരിലേക്ക് പറക്കാൻ പോക്വാണെന്ന്…..

ഞാനതു കേട്ട് അയാളെ ഞെട്ടലോടെ നോക്കി…

അതേ രേവതീ… നമുക്ക് ഇനി ഇവിടെ നിൽക്കണ്ട… നവനീത് അല്പം ടെൻഷനാവും…may be അവനൊരു ഭ്രാന്തനായി മാറാം…. അങ്ങനെയാവണം….കാരണം ഇവളെ അവൻ അത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ട്….അവന്റെ അവഗണന ഇവളെ ഒരു depression ലേക്കാ എത്തിച്ചത്…

അത് കേട്ടതും ശ്രദ്ധ പകയെരിയുന്ന കണ്ണുകളോടെ എന്റെ മുഖത്തേക്ക് നോക്കി….

പിന്നെ ഈ കുഞ്ഞ്…അതിനെ എനിക്ക് വേണ്ട… നിനക്കും…നമുക്കെന്തിനാ ഈ ബാധ്യത….

Noo…എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല….എന്നെക്കൂടി കൊന്നോ നീയൊക്കെ…എന്റെ കുഞ്ഞിനെ ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല….

അതിന് നിന്റെ സമ്മതം ആർക്ക് വേണം…

ശ്രദ്ധ അതും പറഞ്ഞ് സിറിഞ്ചിൽ നിറച്ച് വച്ചിരുന്ന മരുന്ന് പ്രസ് ചെയ്ത് എന്റെ കൈയ്യിന് നേരെ കൊണ്ടു വന്നു…

Noo.. ശ്രദ്ധ പ്ലീസ്.. എന്റെ കുഞ്ഞ്…എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ..പ്ലീസ്…വെങ്കി സാർ ഒന്ന് പറയൂ… പ്ലീസ്.. ഞാനവരോട് മാറിമാറി അപേക്ഷിച്ചിട്ടും കരുണയുടെ ഒരംശം പോലും തൊട്ടുതീണ്ടാത്ത മനസോടെ അവരിരുവരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു…

ശ്രദ്ധ ഒരു പകയോടെ എന്റെ കൈയ്യിലെ ഞരമ്പിനെ തിരഞ്ഞ് എന്റെ എതിർപ്പുകളെ അവഗണിച്ച് അവയിലേക്ക് മരന്ന് inject ചെയ്തു…ഞരമ്പുകളിലേക്ക് പൂർണമായും അവയെ കടത്തി വിട്ട് അവളൊരു ചിരിയോടെ മുഖമുയർത്തുമ്പോഴേക്കും കണ്ണിലേക്ക് ആളിപ്പടർന്ന മയക്കത്തിന് കീഴ്പ്പെട്ട് എന്റെ കണ്ണുകൾ കൂമ്പിയടച്ചിരുന്നു…..

തുടരും….

രചന: മിഖായേൽ

2 thoughts on “ചെമ്പകം തുടർക്കഥ ഭാഗം 39 വായിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *