ചെമ്പകം, തുടർക്കഥ ഭാഗം 38 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്റെ നെറ്റിയിലേക്കൊന്ന് ചുംബിച്ച് ഡ്രൈവിംഗിൽ concentrate ചെയ്തു…

നിമിഷനേരം കൊണ്ട് കാറ് ചെന്ന് നിന്നത് സായാഹ്ന സൂര്യന്റെ പ്രഭ വിടർത്താൻ തയ്യാറാകുന്ന ഒരു കടൽ തീരത്താണ്….

ഇതെന്താ കിച്ചേട്ടാ ഇവിടെ….???

ഇറങ്ങ്…കുറേ നാളായില്ലേ ഇവിടേക്കൊക്കെ ഒന്നു വന്നിട്ട്… complete അടിനാശം വെള്ളപ്പൊക്കം ആയിരുന്നില്ലേ…ഇനി നമുക്ക് കുറച്ച് relax ചെയ്യാം…ന്തേ…😁😁

ബീച്ചിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നേ ഞാൻ സതിയമ്മേക്കൂടി കൂട്ടിയേനേ…!!

അത് കേട്ടതും ഡോറ് തുറന്ന് ഇറങ്ങാൻ ഭാവിച്ച കിച്ചേട്ടൻ അതേപടി തിരിഞ്ഞു…

നമ്മൾക്ക് എല്ലാം ഒന്ന് സംസാരിക്കാൻ കണ്ടെത്തിയ ടൈമില് സതിയമ്മ….ആഹാ…ബെസ്റ്റ്…!!! അമ്മാളൂട്ടീ ഞാൻ പണ്ട് നിന്നെ ഒരു പാട്ട് കേൾപ്പിച്ചത് ഓർമ്മയുണ്ടോ….???

ന്മ്മ്മ്…ഓർമ്മയുണ്ട്…മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു മൂവീലെ അല്ലേ….

അ…അ…അത് തന്നെ… ഇപ്പോഴെങ്കിലും അതിന്റെ അർത്ഥം മോൾക്ക് മനസിലാകുന്നുണ്ടോ…??? At least ഞാൻ അന്നത് എന്തിനാ കേൾപ്പിച്ചേന്നെങ്കിലും…..!!!

അതന്നേ കിച്ചേട്ടൻ പറഞ്ഞില്ലേ…കിച്ചേട്ടന്റെ favourite song ആണെന്ന്… പിന്നെ എന്താ…??

ഹോ…നിനക്കത് ഇപ്പോഴും ഓർമ്മയുണ്ടല്ലേ…!!!😬 ചുമ്മാതല്ല എന്റെ മോള് ഇപ്പോ സതിയമ്മേ കൂട്ടീട്ട് വരണംന്ന് പറഞ്ഞത്… ശരിയ്ക്കും എന്റെ ഭാഗത്ത് തന്നെയാ തെറ്റ്…😔😌😌എന്തായാലും ഇറങ്ങാൻ നോക്ക്..!!

കിച്ചേട്ടൻ അത്രയും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും ആ മുഖം ഭാവം കണ്ട് ഞാൻ കാറിലിരുന്ന് മതിയാവോളം ചിരിച്ചു….

പിന്നേ….ഈ ഡോക്ടറിന്റെ പതിനെട്ടടവും അത് പോരാത്തതിനുള്ള പുതിയ അടവുകളും അരച്ച് കലക്കി കുടിച്ചവളാ ഞാൻ….ആ എനിക്കല്ലേ ആ പാട്ടിന്റെ അർത്ഥം മനസിലാകാഞ്ഞത്… പിന്നെ അന്നേ അതിന്റെ അർത്ഥം മനസിലായീന്ന് പറഞ്ഞു കഴിഞ്ഞാ പിന്നെ ഒരുനിമിഷം പോലും ഡോക്ടറിനെയൊന്ന് ഫേസ് ചെയ്യാൻ പോലും എനിക്കാവില്ല…അതല്ലേ ഡോക്ടറേ ഞാനിത്തിരി നിഷ്കു ഭാവം ഫിറ്റ് ചെയ്തത്…(ആത്മ)

കിച്ചേട്ടൻ ഇറങ്ങി എന്നെ wait ചെയ്തു നിന്നതും ഞാനും പതിയെ ഡോറ് തുറന്നിറങ്ങി… വൈകുന്നേരത്തോടടുത്തതു കൊണ്ട് ബീച്ച് കച്ചവടക്കാരെയും ആളുകളേയും കൊണ്ട് സജീവമായിരുന്നു….

കിച്ചേട്ടന്റെ കൈയ്യിൽ കൈചേർത്ത് ഞാൻ കിച്ചേട്ടനൊപ്പം ആർത്തലച്ചു വരുന്ന തിരയ്ക്കരികിലേക്ക് നടന്നു….തറയോട് പാകിയിരുന്ന പടിക്കെട്ടിൽ നിന്നും പൂഴിയിലേക്ക് കാല് ചവിട്ടിയതും നടക്കാൻ നല്ല ബുദ്ധിമുട്ടായി തോന്നി…കാലുകൾ പൂഴിയിലേക്ക് ആഴ്ന്നു പോകുന്നുണ്ടായിരുന്നു…അത് കാരണം കിച്ചേട്ടൻ എന്റെ കൈയ്യിലെ പിടി ഒന്നു മുറുക്കി നടന്നു തുടങ്ങി….

ചുറ്റും കുൽഫിയുടേയും ബോംബൈ സ്വീറ്റിന്റേയും വിൽപ്പനക്കാരായിരുന്നു…കടൽത്തിരയുടെ ഇരമ്പലിനൊപ്പം ചുറ്റില് നിന്നും കേൾക്കുന്ന മണിയടിയുടെ ശബ്ദവും കൊച്ചുകുട്ടികളുടെ കുസൃതികളും ആ അന്തരീക്ഷത്തെ ഉണർത്തി….

മണത്തിട്ടയിലൂടെ സവാരി നടത്തി ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്ന കുതിരകളെ കണ്ടതും ഞാൻ ചെറിയൊരു പേടിയോടെ കിച്ചേട്ടന്റെ കൈകളെ ചുറ്റിപ്പിടിച്ച് നിന്നു…. കിച്ചേട്ടൻ അത് കണ്ട് ഒരു പുഞ്ചിരിയോടെ എന്നെ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു…

ആകാശത്ത് പറന്നുയരുന്ന പല വർണങ്ങളിലും ആകൃതിയിലുമുള്ള പട്ടങ്ങളിലേക്ക് നോട്ടം പായിച്ച് ഞാനും കിച്ചേട്ടനൊപ്പം മുന്നോട്ട് നടന്നു…. പോകുംവഴി കൺമുന്നിൽ കാണുന്ന കുഞ്ഞി കളിപ്പാട്ടങ്ങളും, വർണ വസ്തുക്കളും അറിയാതെ എന്റെ കൈയ്യിനെ സാരിയുടെ മറനീക്കി വയറിലേക്ക് ചലിപ്പിച്ചു….ഒരു പുഞ്ചിരിയോടെ ഞാൻ വയറിൽ മെല്ലെ തലോടി നടന്നതും മണൽത്തിട്ടയെ കടന്ന് ഞങ്ങൾ തിരയോട് അടുത്തിരുന്നു….

ഒരു ചെറു തിരയെങ്കിലും കാലിൽ വന്ന് മുത്തി പോകും വരെ ഞാനും കിച്ചേട്ടനും അവിടെ തന്നെ നിന്നു…മുന്നിലുള്ളവരെല്ലാം കടലിലേക്ക് ഒരുപാട് ഇറങ്ങി നിൽക്ക്വായിരുന്നു…. ഞാൻ നിർബന്ധിച്ചെങ്കിലും കിച്ചേട്ടൻ തീരെ സമ്മതിച്ചില്ല…. പിന്നെ തിരയെ കാത്ത് കരയില് തന്നെ നിന്നു…. ഒടുവില് ഒരു വലിയ തിര അലയടിച്ച് ഞങ്ങൾക്ക് നേരെ പാഞ്ഞു വന്നു…അടുത്തെത്താറായതും അവ ശക്തി കുറഞ്ഞ് തിരികെ പോവാൻ ഭാവിച്ചു…..

എന്റെ മുഖം ഒരു പരിഭവത്തോടെ കൂമ്പി വന്നതും ആ തിര അങ്ങേയറ്റം തളർച്ചയോടെ എന്റെ പാദങ്ങളെ ഒന്ന് തഴുകി തണുപ്പിച്ച് പോയി….. അത് ശരിയ്ക്കും എന്റെ പിണക്കം മാറ്റാനെന്ന പോലെ തോന്നി എനിക്ക്….

പിന്നെ അലയടിച്ചു വന്ന തിരകളെല്ലാം മത്സരിച്ച് ഞങ്ങളുടെ പാദങ്ങളെ നനച്ച് മടങ്ങിപ്പോയി..സന്ധ്യയോട് അടുക്കുന്നത് കാരണം തിരയുടെ ശക്തിയും കൂടിക്കൂടി വന്നു…കിച്ചേട്ടൻ അത് കണ്ട് ഷൂസഴിച്ച് കൈയ്യിൽ തൂക്കി പാന്റ് പാദത്തിനടുത്ത് നിന്നും കുറച്ചു മുകളിലേക്ക് പൊക്കി വച്ചു നിന്നു…ഞാനപ്പോഴും തിരയില് ചെറുതായി കാല് നനച്ച് കളിയ്ക്ക്വായിരുന്നു…

പിന്നെ അവിടെ നിന്ന് ചുണ്ട് കൂർപ്പിച്ചും, കവിള് വീർപ്പിച്ചും പല ഭാവത്തില് നിന്ന് ഞങ്ങള് രണ്ടാളും കുറേ സെൽഫിയും ഫോട്ടോസും എല്ലാമെടുത്ത് പതിയെ മണൽ തിട്ടയിലേക്ക് വന്നിരുന്നു….

ആർത്തലച്ച് പാഞ്ഞടുക്കുന്ന തിരയേയും അസ്തമയ സൂര്യന്റെ പ്രഭയേയും ആസ്വദിച്ച് കിച്ചേട്ടന്റെ തോളിൽ തലചായ്ച്ചിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമായിരുന്നു…..

അമ്മാളൂട്ടീ… ഇങ്ങനെ ഒരു നിമിഷം ഞാനൊരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ട്ടോ..!! അതാ ഇപ്പോ തന്നെ ഇവിടേക്ക് കൊണ്ടു വന്നേ..

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കൈ പൊതിഞ്ഞു പിടിച്ച് അതിലേക്ക് മെല്ലെ ചുംബിച്ചു…ഞാനപ്പോഴും ആ തോളിൽ തലചായ്ച്ച് ഒരു പുഞ്ചിരിയോടെ കിടക്ക്വായിരുന്നു…

ശരിയ്ക്കും നീ ഹോസ്പിറ്റലിലേക്ക് വന്നില്ലായിരുന്നെങ്കി നിന്നെ എനിക്ക് കിട്ടില്ലായിരുന്നു….ല്ലേ…അതിനെയാവും ഫിലീമില് പറയണ പോലെ കിസ്മത്ത്ന്ന് പറയണത്…!!!

ഞാനതിനൊന്ന് പുഞ്ചിരിച്ചു കൊടുത്തു…

ദേഷ്യപ്പെട്ടതും തല്ലിയതുമൊക്കെ ഒരുപാട് വിഷമായിട്ടുണ്ടാവും ല്ലേ…ഞാനാദ്യമായിട്ടല്ലേ അങ്ങനെയൊക്കെ….!!!!

ന്മ്മ്മ്… ഒരുപാട്… ഒരുപാട് വിഷമായി…എന്നെ ഉപേക്ഷിയ്ക്ക്വോന്ന് തന്നെ ഭയമായിരുന്നു….

അങ്ങനെയങ്ങ് ഉപേക്ഷിച്ചു കളയാൻ പറ്റ്വോ എനിക്ക്…??? ഇനി ഇപ്പൊ തീരെ പറ്റില്ല…!!!ന്റെ കുഞ്ഞാവയും കൂടി ഇല്ലേ ഈ കുഞ്ഞി വയറ്റില്…❤️❤️❤️

അതുകേട്ട് ഞാൻ പെട്ടെന്ന് തലയൊന്നുയർത്തി..

അപ്പോ..കുഞ്ഞാവ ഇല്ലായിരുന്നെങ്കി എന്നെ ഉപേക്ഷിക്കാമായിരുന്നൂന്ന്…ല്ലേ… കുഞ്ഞായേന്റെ പേരിലാ ദേഷ്യമെല്ലാം മാറിയേ….!!!

എടീ ബുദ്ദൂസേ… നിന്നോട് എനിക്കെത്ര നാള് ദേഷ്യം വച്ചോണ്ട് നടക്കാൻ പറ്റും… എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന പെണ്ണ് മാത്രാണോ നീ….. എന്റെ പെണ്ണല്ലേ നീ…….❤️ ദൈവം എനിക്ക് വേണ്ടി സമ്മാനിച്ച എന്റെ പൂച്ചക്കുട്ടി പെണ്ണ്…❤️ ഇത്രയും നാളും എന്റെ ഹൃദയം നിനക്കായ് മാത്രം തുടിച്ചു…ഇപ്പോ അത് നിന്റെ ഹൃദയതാളത്തിൽ അലിഞ്ഞു ചേർന്ന് ഒന്നിച്ച് മിടിയ്ക്കാൻ തുടങ്ങുന്നു….❤️❤️❤️

ആ നിമിഷം നിറഞ്ഞ സന്തോഷത്തോടെ നിനക്കൊപ്പം ഉണ്ടാവേണ്ടേ ഞാൻ…..

അല്ലാണ്ട് പിന്നെയും പിണങ്ങി നടക്കാൻ കഴിയ്വോ എനിക്ക്… നിന്നോട് ദേഷ്യപ്പെട്ട് നടന്ന ആ രണ്ടാഴ്ചയൊക്കെ തള്ളി വിടാൻ ഞാൻ പെട്ടപാട്…അതും complete ദേഷ്യവും ഫിറ്റ് ചെയ്ത്…. പിന്നെ ചെയ്തത് അമ്മാതിരി ചെയ്ത്തായോണ്ട് എന്റെ ഭാഗത്തെ ദേഷ്യത്തിന് ആർക്കും തെറ്റ് പറയാൻ പറ്റില്ലല്ലോ…!!!

അന്ന് നീ എന്റെ മുന്നില് നിന്ന് കരഞ്ഞപ്പോ ശരിയ്ക്കും ഒന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനാ തോന്നിയേ… പിന്നെ വേണ്ടെന്ന് വെച്ചു…ഞാനനുഭവിച്ച വിഷമത്തിന്റെ ഒരു ചെറിയ പങ്കല്ലേയുള്ളൂന്ന് തോന്നി….!!!

പക്ഷേ അന്നു രാത്രി നീ പോയി ബാൽക്കണീലെ ഊഞ്ഞാലിൽ ആ തണുപ്പും കൊണ്ട് കിടക്കണ കണ്ടപ്പോ ശരിയ്ക്കും എന്റെ ചങ്കാ പിടഞ്ഞത്..കണ്ണീര് ഒലിച്ചിറങ്ങിയ കവിളും നനവ് മാറാത്ത കൺതടവും കണ്ടപ്പോഴേ എന്റെ സകല ദേഷ്യവും അലിഞ്ഞില്ലാതായി……

അന്ന് സതിയമ്മയൊന്നുമല്ല ആ ഷീറ്റ് പുതപ്പിച്ച് തന്നത്… ഞാൻ തന്നെയാ…😜😜 പുലരും വരെ ആ പുതപ്പിന് കീഴിൽ എന്റെ പൊന്നുമോള് എന്നെ കെട്ടിപ്പിടിച്ച് നല്ല സുഖമായാ കിടന്നുറങ്ങിയേ….🥰🥰🥰🥰 നേരം വെളുത്തപ്പോ ഞാൻ അവിടുന്ന് സ്കൂട്ടായീന്ന് മാത്രം….!!!

ഞാനതു കേട്ട് ഒരു ഞെട്ടലോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി….

പിന്നെ നീ മുന്നില് വന്നു നിന്നപ്പോഴൊക്കെ മനപൂർവ്വം ഒഴിഞ്ഞു മാറാൻ ശ്രമിക്ക്വായിരുന്നു… ഇടയ്ക്ക് ആ രേവതിയായത് കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും അതെനിക്ക് ശരിയ്ക്കങ്ങ് ബോധിച്ചു…😜😜😜

നിർബന്ധപൂർവ്വം എന്റെ മടിയില് വന്നിരുന്നപ്പോ പുറമേ ദേഷ്യം കാണിച്ച് ഞാനുള്ളിൽ ചിരിക്ക്യായിരുന്നു…..😁😁 പക്ഷേ ആ കിസ്സ്…..!!! ഞാൻ കെട്ടിപ്പൊക്കി കൊണ്ടുവന്ന വലിയൊരു കൊട്ടാരത്തിനെ അത് ഒറ്റയടിയ്ക്കാ തകർത്തു കളഞ്ഞത്….!!!!

ഞാനതു കേട്ട് കിച്ചേട്ടന്റെ കൈയ്യിലൊരു പിച്ച് വച്ചുകൊടുത്തു…

സത്യാടീ…. പിന്നെ എനിക്ക് ആ പഴയ ദേഷ്യമൊന്ന് മുഖത്തേക്ക് കൊണ്ടുവരാനേ പറ്റീല്ല…അതല്ലേ എന്റെ കൈപിടിച്ച് നിർബന്ധപൂർവ്വം സിന്ദൂരം തൊടുവിച്ചപ്പോ ഞാൻ ഓർക്കാണ്ട് ചിരിച്ചു പോയത്….. പക്ഷേ നീയത് നോട്ട് ചെയ്യും മുമ്പ് ഞാനവിടുന്ന് തന്ത്രപൂർവ്വം escape ആയി….

അന്നത്തോടെ എല്ലാം അവസാനിപ്പിക്കാംന്ന് കരുതിയാ ഞാൻ വീട്ടിലേക്ക് വന്നത്.. പക്ഷേ അപ്പൊഴേക്കും എന്നേം ശ്രദ്ധേം ഒരുമിച്ച് കണ്ട ദേഷ്യത്തിലായിരുന്നില്ലേ നീ… പിന്നെ എങ്ങനെയാ…????

Actually നിന്റെ past എന്നോട് പറഞ്ഞത് മറ്റാരുമല്ല…ശ്രദ്ധ തന്നെയായിരുന്നു…അവളെങ്ങനെ അറിഞ്ഞു, ആര് പറഞ്ഞു എന്ന സംശയം ഉള്ളില് കിടന്ന് പുകഞ്ഞത് കാരണമാ എല്ലാം അറിഞ്ഞതിന് പിറ്റേന്ന് തന്നെ ഞാനവളെ കാണാനായി 3rd floor ൽ ഇറങ്ങാതെ 2nd floor ൽ ഇറങ്ങിയത്…. പക്ഷേ എന്റെ ചോദ്യങ്ങൾക്കൊന്നും അവള് കൃത്യമായ മറുപടി തന്നിരുന്നില്ല…. ഞാനും നീയും അന്നുമുതൽ മാനസികമായി അകന്നു തുടങ്ങീന്ന് അവള് മനസില് കണക്ക് കൂട്ടി തുടങ്ങി…

അതിന്റെ അകലം കൂട്ടാൻ വേണ്ടീട്ടാ അവളന്ന് എന്റെ ക്യാബിനിലേക്ക് വന്നതും ക്യാന്റീനിൽ ഇരുന്ന് ഫുഡ് കഴിച്ചതുമെല്ലാം… ഇതൊക്കെ നിനക്കൊരിക്കലും താങ്ങാനാവില്ല എന്നെനിക്കറിയാമായിരുന്നു… പക്ഷേ അന്നത്തെ എന്റെ behaviour എന്റാമ്മാളൂട്ടിയെ ഇത്രേം ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്ന് ചിന്തിച്ചില്ല…

എന്നോട് നേരെ ചോവ്വേ ധൈര്യമായി ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത നീ അന്നത്രയും ശബ്ദമുയർത്തി എന്നോട് ഷൗട്ട് ചെയ്തപ്പോഴാ അതെനിക്ക് ശരിയ്ക്കും ബോധ്യമായത്…

കിച്ചേട്ടന് വിഷമായോ ഞാനങ്ങനെ ദേഷ്യപ്പെട്ടത്..???

ഞാൻ കിച്ചേട്ടന് നേരെ മുഖമുയർത്തി ചോദിച്ചു…

ഹേയ്…ഇല്ല… എന്റെ ഈ പൂച്ചക്കുട്ടി പെണ്ണ് എന്റെ വാക്കിന് എതിരായി ഇന്നുവരെ ശബ്ദമുയർത്തീട്ടില്ലല്ലോ….അപ്പോ അന്നങ്ങനെ ചെയ്തുവെങ്കി ഈ മനസില് അത്രയും ആഴത്തിൽ എന്തെങ്കിലും വിഷമം ഉണ്ടായിട്ടാവുംന്ന് കരുതി….

നമ്മളെ അകറ്റാൻ ശ്രദ്ധ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കിലും എന്റെ അമ്മാളൂട്ടിയെ എന്നിൽ നിന്നകറ്റാൻ ആകുവോ അവൾക്ക്…!!

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ ചേർത്തിരുത്തി…

ഇനി നമുക്കിടയിൽ ഒരു പ്രോബ്ലവും ഇല്ല…!!! ഇനി നമ്മുടെ കുഞ്ഞാവ കൂടിയൊന്ന് വന്നാൽ മാത്രം മതി…❤️❤️❤️ പക്ഷേ അതറിഞ്ഞ ആ നിമിഷം ഞാൻ ശരിയ്ക്കും excited ആയിരുന്നു അമ്മാളൂട്ടീ….ഞാനൊരച്ഛനാവാൻ പോകുന്നൂന്ന് ഓർത്തപ്പോ…ആ ഫില് പറഞ്ഞറിയിക്കാൻ കഴിയില്ല… കണ്ണൊക്കെ അറിയാതെ നിറഞ്ഞു പോയി..ആ നിമിഷം നിന്നെ കണ്ടേ പറ്റൂന്നായിരുന്നു…

എനിക്കും അങ്ങനെ തന്നെയായിരുന്നു കിച്ചേട്ടാ… അടീടെ വേദന കാരണം തളർന്ന് വീണതാവുംന്നാ ആദ്യം കരുതിയത്…. പക്ഷേ ഡോക്ടർ വന്ന് ചെക്ക് ചെയ്ത് തുടങ്ങിയപ്പോഴേ കാര്യം ഏതാണ്ട് കത്തി തുടങ്ങി… പിന്നെ എത്രയും പെട്ടെന്ന് കിച്ചേട്ടനെ കാണണംന്ന് ഉള്ള് തുടിച്ചോണ്ടേയിരുന്നു…

പക്ഷേ എങ്ങനെയാ…?? കരണം പുകച്ചൊരടിയും തന്ന് കലിപ്പ് മോഡില് ഇറങ്ങിപ്പോയതല്ലേ… ഫോൺ വിളിച്ചിട്ട് പോലും എടുക്കാൻ കൂട്ടാക്കിയില്ലല്ലോ….!!! ഫിലീമിലാണെങ്കി ഭാര്യേ പൊക്കി എടുത്ത് ഒരു പാട്ടും പാടേണ്ട ടൈമിലാ ഇവിടുത്തെ കഥാനായകൻ Friend ന്റെ ഫ്ലാറ്റില് പോയി സുഖമായി കിടന്നുറങ്ങിയെ…..!!!!😏😏😏

ഞാനല്പം പരിഭവത്തോടെ പറഞ്ഞതും കിച്ചേട്ടൻ അതെല്ലാം കേട്ട് പുഞ്ചിരിയ്ക്ക്യായിരുന്നു….

അതിന് ഇനീം സമയമുണ്ടല്ലോ….ഞാൻ പൊക്കി എടുത്ത് പാട്ടു പാടുകെയോ, ഡാൻസ് കളിയ്ക്കെയൊ ചെയ്യാടീ….

അയ്യോ…വേണ്ടായേ…ആദ്യത്തെ ആ ഡാൻസ് കൊണ്ടൊക്കെയാ ഇപ്പോ ഞാൻ ദേ ഇങ്ങനെ ഈ താലിയും കഴുത്തിലിട്ട് മിസിസ് രേവതീ നവനീത് ആയതും… ഇപ്പോ വയറ്റില് ഒരു കുഞ്ഞ് നവനീത് വളരാൻ തുടങ്ങുന്നതും… ഇനി ഒരു ഡാൻസിനും ഞാനില്ലേ…

കിച്ചേട്ടൻ അതുകേട്ട് ഒരു കുസൃതിച്ചിരിയോടെ ഇരിക്ക്യായിരുന്നു… പെട്ടെന്നാ എനിക്ക് പ്രവീണേട്ടന്റെ കാര്യം ഓർമ്മ വന്നത്…

കിച്ചേട്ടാ….

ന്മ്മ്മ്….!!!

പ്രവീണേട്ടൻ…പ്രവീണേട്ടൻ വന്നിട്ട് എന്താ പറഞ്ഞേ…????

അത്… അതൊക്കെ എന്തിനാ ഇനി പറയണേ…അതെല്ലാം കഴിഞ്ഞു പോയതല്ലേ..

അതേ… എങ്കിലും… എന്താ പറഞ്ഞേ…???

പ്രത്യേകിച്ച് ഒന്നുമായിരുന്നില്ല… നിന്നെ ഒരുപാട് ഇഷ്ടാണെന്ന് പറഞ്ഞു…!!

അത് കേട്ടപ്പോ കിച്ചേട്ടനെന്ത് തോന്നി…

ഏതൊരു ഭർത്താവിനേയും പോലെ ദേഷ്യം തോന്നി… പക്ഷേ അയാൾടെ ഭാഗത്ത് നിന്ന് ചിന്തിയ്ക്കുമ്പോ ഒരു പകുതി വരെ അയാളെ തെറ്റു പറയാൻ കഴിയില്ലായിരുന്നു…!!!

അപ്പോ കിച്ചേട്ടൻ പ്രവീണേട്ടൻ പറഞ്ഞതില് വിശ്വസിച്ചോ…???

അങ്ങനെയല്ലെടീ മണ്ടൂസേ….!!! ഒരാണിന് ഒരു പെണ്ണിനോട് ഇഷ്ടം തോന്നണതിനെ തെറ്റായി കാണാൻ കഴിയ്വോ… അതും നിന്നെപ്പോലെ ഒരു പെണ്ണിനെ ആണെങ്കിൽ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല.. ഇത് normal case…പ്രവീണിനെ സംബന്ധിച്ച് ആ ഇഷ്ടത്തിന് ഒരുപാട് തടസങ്ങളുണ്ട് എന്നതായിരുന്നു ഏറ്റവും വലിയ പ്രോബ്ലം…

എനിക്ക്… എനിക്ക് നല്ലൊരു സഹോദരന്റെ സ്ഥാനത്തായിരുന്നു പ്രവീണേട്ടൻ… അങ്ങനെയേ ഇന്നുവരെ കാണാൻ കഴിഞ്ഞിട്ടുള്ളൂ….

എന്നെ സ്കൂളിൽ കൂടെ കൊണ്ടുപോകുവായിരുന്നു, മിഠായി വാങ്ങി തരുവായിരുന്നു, കൂടെ കളിയ്ക്കാൻ കൂടുമായിരുന്നു, നല്ല പുസ്തകങ്ങൾ വായിക്കാൻ തരുമായിരുന്നു…അങ്ങനെ കുട്ടിക്കാലത്തെ ഓർമ്മകളിലെല്ലാം എന്റെ സ്വന്തം ചേട്ടന്റെ സ്ഥാനമായിരുന്നു കല്പിച്ചിരുന്നത്…..

പക്ഷേ പിന്നീട് പ്രവീണേട്ടന് ഞാൻ കരുതണ പോലെ ഒരിഷ്ടമല്ല എന്നോടുള്ളതെന്ന് കൂട്ടുകാര് ഓരോരുത്തരായി പറഞ്ഞു തുടങ്ങി…അപ്പോഴും ഞാനതിനെ എതിർക്ക്വ മാത്രമാ ചെയ്തത്…അത്രയും വിശ്വാസമിയിരുന്നു എനിക്ക്….

പക്ഷേ നമ്മുടെ വിവാഹത്തിന് തൊട്ട് മുമ്പുള്ള ദിവസത്തിൽ പ്രവീണേട്ടന്റെ മനസ് എനിക്ക് മുന്നിൽ ശരിയ്ക്കും തുറന്നു കാട്ടുകയായിരുന്നു… എനിക്ക്… എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത എന്തൊക്കെയോ പറഞ്ഞു… അപ്പോഴും മാഷാ എന്നെ ആ പ്രതിസന്ധീന്ന് രക്ഷിച്ചത്…മാഷിനറിയാം എന്നെ നന്നായി… അതുകൊണ്ടാവും കിച്ചേട്ടനോട് ഇഷ്ടം തോന്നിയത് ഞാൻ മറച്ചു വച്ചിട്ടും അതെല്ലാം മനസിലാക്കി മാഷ് കിച്ചേട്ടനോട് വന്ന് സംസാരിച്ചത്….

ന്മ്മ്മ്…ആവും…..!!!

ഇപ്പോ എനിക്ക് മനസിന് എന്താശ്വാസമാണെന്നറിയ്വോ… ഇനി എന്റെ ജീവിതത്തിൽ എന്റെ ഡോക്ടറെ അറിയിക്കാത്തതായി ഒന്നും തന്നെയില്ല…. ഇനി എനിക്ക് ഒരു കുറ്റബോധവും കൂടാതെ എന്റെ കിച്ചേട്ടനൊപ്പവും നമ്മുടെ കുഞ്ഞാവയ്ക്കൊപ്പവും മതിയാവോളം ജീവിക്കണം….❤️❤️❤️

ഞാനതും പറഞ്ഞ് ആ നെഞ്ചോരം ചേർന്നതും കിച്ചേട്ടൻ നിറഞ്ഞ സന്തോഷത്തോടെ എന്നെ ചേർത്ത് പിടിച്ച് കുറേ നേരമങ്ങനെയിരുന്നു…

എന്നെക്കാണാൻ മാഷ് വന്നിരുന്നു അമ്മാളൂട്ടീ….!!! അർജ്ജൂന്റെ ഫ്ലാറ്റില്…

അതുകേട്ട് ഞാൻ ആ നെഞ്ചിൽ നിന്നും മുഖം മെല്ലെ ഉയർത്തി കിച്ചേട്ടനെയൊന്ന് നോക്കി…

എന്നിട്ട്…???

എല്ലാം മാഷിന്റെ തെറ്റായിരുന്നൂന്ന് ഏറ്റു പറഞ്ഞു.. പിന്നെ ഒരു വിശ്വാസത്തിന് നിങ്ങള് തമ്മിലുള്ള ഫോൺ കോൾ എല്ലാം മാഷെന്നെ കേൾപ്പിച്ചു… കുറേ അപേക്ഷിക്കേം ചെയ്തു… പക്ഷേ അതൊന്നും ഇല്ലെങ്കിലും എനിക്ക് മനസിലാകുമായിരുന്നു എല്ലാം…. മാഷ് നിന്റെ ജീവിതം സംരക്ഷിച്ച് നിർത്താൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്… അതുകൊണ്ട് എന്റാമ്മാളൂട്ടീ ഒരുകാരണവശാലും ഒന്നിന്റെ പേരിലും ആ മാഷിനെ വെറുക്കുകയോ, അകറ്റി നിർത്തുകയോ ചെയ്യരുത്….!!!

കിച്ചേട്ടന് തോന്നണുണ്ടോ ഞാനങ്ങനെ ചെയ്യുംന്ന്…എന്റെ ജീവിതത്തിൽ എന്നെ കൈപിടിച്ചുയർത്തിയ ഒരു മുഖങ്ങളും മരിണംവരെയും ഞാൻ മറക്കില്ല… വെറുക്കാനും കഴിയില്ല….

വേണ്ട…ഈ മരണവും…അപകടവും ഒന്നും നമ്മുടെ സംസാരത്തിൽ വേണ്ട….. നമുക്കിങ്ങനെ happy ആയി ജീവിച്ചാൽ മാത്രം മതീ…..നീയും ഞാനും പിന്നെ വീട് നിറയെ നമ്മുടെ കുഞ്ഞുങ്ങളും അതിനൊക്കെ പിറകേ ഓടണ സതിയമ്മയും… ഇതൊക്കെ മതി ഇപ്പോ മനസില്…

ഇതൊക്കെ ഞാൻ മനസില് ചിന്തിച്ചോളാം…അതിനിടയില് പറഞ്ഞത് ഒന്നൂടെ പറഞ്ഞേ…വീട് നിറയേ….!!!🤨🤨🤨🤨

നമ്മുടെ കുഞ്ഞുങ്ങള്…ന്ത്യേ…😜😜😜

അയ്യടാ…ഒന്നുപോയേ കിച്ചേട്ടാ…!!!വീട് നിറയെ പോലും…!! അപ്പോ ഇതാണ് മോന്റെ മനസിലിരുപ്പ് ല്ലേ…

മ്മ്മ്ഹ്ഹ്ഹ് Yaa…😍😍 ഇരു കണ്ണുംപൂട്ടി അല്ലു അർജുൻ style ൽ കിച്ചേട്ടനങ്ങനെ പറഞ്ഞതും ഞാനാ നെഞ്ചില് ചെറുതായി ഒരിടി വച്ചു കൊടുത്ത് മുഖം കൂർപ്പിച്ചൊന്നു നോക്കി….അപ്പോഴും കിച്ചേട്ടനിരുന്ന് ചിരിയ്ക്ക്വായിരുന്നു….!!!!

അങ്ങനെ കുറേനേരം ഞങ്ങള് രണ്ടാളും അസ്തമയ സൂര്യന്റെ പ്രഭയും അലയടിച്ചു വരുന്ന തിരയേയും ആസ്വദിച്ചിരുന്നു…നേരം ഇരുളായി തുടങ്ങിയതും കിച്ചേട്ടന്റെ കൈയ്യിൽ കൈചേർത്ത് ഞങ്ങൾ തിരികെ കാറിനടുത്തേക്ക് നടന്നു…. തിരികെ വീട്ടിലെത്തുമ്പോ ചാവടിയില് ഞങ്ങളെ കാത്ത് സതിയമ്മ നില്പുണ്ടായിരുന്നു…

പാന്റ് മടക്കി വച്ചിരുന്നെങ്കിലും കിച്ചേട്ടന്റെ പാന്റിന് താഴെയായി നിറയെ മണൽത്തരിയായിരുന്നു…എന്റെ സാരീടെ താഴെയുള്ള കരയിലും അങ്ങിങ്ങായി പൂഴി പറ്റിയിരുന്നു…ഞങ്ങള് രണ്ടാളും അത് പടിക്കെട്ടിൽ നിന്നു തന്നെ തട്ടിക്കുടഞ്ഞ് നിന്നതും അമ്മ ഞങ്ങൾക്കരികിലേക്ക് നടന്നു വന്നു…

രണ്ടാളും എവിടെയായിരുന്നു ഇതുവരെ..?? ഹോസ്പിറ്റലില് നിന്ന് ഇറങ്ങീന്ന് വിളിച്ചു പറഞ്ഞത് കേട്ട് കാത്തിരിക്കാൻ തുടങ്ങിയതാ… പിന്നെ എനിക്ക് തോന്നി എവിടേക്കെങ്കിലും പോയിട്ടുണ്ടാവുംന്ന്…

പിന്നെ രണ്ടാളേയും കാണണംന്ന് പറഞ്ഞ് ഒരു പ്രവീൺ വന്നിട്ടുണ്ട്… നിങ്ങൾക്ക് രണ്ടാൾക്കും നന്നായി അറിയാംന്ന് പറഞ്ഞു… ഞാൻ പറഞ്ഞു വരാൻ വൈകും അതോണ്ട് നാളെയോ മറ്റോ വരാൻ.. പക്ഷേ ആ കുട്ടി പോവാൻ കൂട്ടാക്കാതെ ഇവിടെ തന്നെ ഇരിക്ക്വാ…കണ്ടിട്ടേ പോകുന്നുള്ളൂന്ന് പറഞ്ഞു….

അതുകേട്ടതും ഷൂസിന്റെ ലെയ്സ് അഴിച്ചു നിന്ന കിച്ചേട്ടൻ പെട്ടെന്ന് മുഖമുയർത്തി നോക്കി…

എന്നിട്ട് എവിടെ പ്രവീൺ മാഷ്….???

കിച്ചേട്ടന്റെ ആ ചോദ്യം കേട്ടതും ഞാനും അമ്മേടെ മറുപടിയ്ക്ക് കാതോർത്തു…

അകത്തിരിപ്പുണ്ട്…ആ കുട്ടി ആകെ എന്തോ ഒരു ടെൻഷൻ ഉള്ളതു പോലെയാ വന്നത്…!!

അമ്മയങ്ങനെ പറഞ്ഞതും കിച്ചേട്ടൻ അകത്തേക്ക് നടന്നു… പിറകെ ഞാനും കൂടി…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അകത്തേക്ക് തിടുക്കപ്പെട്ടാ നടന്നത്…ഹാളില് കയറിയതും ഇരുകൈകളും നെറ്റിയില് താങ്ങി മുഖം മറച്ചിരിക്ക്യായിരുന്നു പ്രവീൺ മാഷ്… ഞാൻ അയാൾക്കടുത്തേക്ക് നടന്നതും കാൽപ്പെരുമാറ്റം കേട്ടപോൽ അയാൾ മുഖമുയർത്തി… എനിക്ക് തൊട്ടരികിലായി അമ്മാളൂട്ടിയും നിൽപ്പുണ്ടായിരുന്നു….

മുഖമുയർത്തി നോക്കിയ പ്രവീണിന്റെ കണ്ണുകൾ എന്നേയും അമ്മാളൂട്ടിയേയും മാറിമാറി നോക്കുന്നുണ്ടായിരുന്നു….. അമ്മാളൂട്ടിയിലേക്ക് നീണ്ട പ്രവീണിന്റെ കണ്ണിൽ ഒരേസമയം കുറ്റബോധവും വാത്സല്യവും തുളുമ്പി നിന്നിരുന്നു….

ആ കണ്ണുകൾ എല്ലാം പറയാതെ പറയുന്നതായി തോന്നി എനിക്ക്…പെയ്തൊഴിയാൻ ഒരു മഴക്കാറുണ്ട്…അത് ഈ ഒരു നിമിഷം കൊണ്ട് പൂർണമാവില്ല എന്ന ബോധ്യത്തോടെ ഞാൻ നിസ്സഹായനായി നിന്നു….

മാപ്പ് തരണം എന്റെ മോള്… ചെയ്തു കൂട്ടിയതെല്ലാം തെറ്റാണ്….😭😭😭

പ്രവീൺ ഒരു പൊട്ടിക്കരച്ചിലോടെ അമ്മാളൂട്ടീടെ കാലിലേക്ക് വീണതും എന്റെ ഉള്ളിൽ അമ്മാളൂട്ടി എല്ലാം അറിയുമോ എന്ന ആകുലതയായിരുന്നു…. അമ്മാളൂട്ടീ ഒരു നിമിഷം ഞെട്ടലോടെ തിടുക്കപ്പെട്ട് പിറകിലേക്ക് നീങ്ങി നിന്നു….

എന്താ പ്രവീണേട്ടാ ഇത്…???എന്താ ഈ കാണിക്കേണേ…

ആ മാപ്പപേക്ഷയുടെ എല്ലാ അർത്ഥതലങ്ങളും മനസിലാക്കി ഞാൻ അവിടെ നിന്നും ചാവടിയിലേക്ക് നടന്നു…. പിന്നെ അവരുടെ സംസാരങ്ങൾ മാത്രമാണ് കാതിൽ പതിഞ്ഞത്…. അപ്പോഴും ഒന്നും മനസിലാകാത്ത പോലെ അമ്മ എന്നെ നോക്കി നിൽക്ക്വായിരുന്നു….

ആരാ കിച്ചാ അത്…???എന്തിനാ ആ കുട്ടി വന്നത്…??

ഒരു ചോരയാണ്… പക്ഷേ അറിഞ്ഞത് വളരെ വൈകിയാണെന്ന് മാത്രം…രാമകൃഷാണൻ മാഷിന്റെ മകനും……… …………………………. ………………..മകളും…….!!!!!

എന്റെ സംസാരം കേവലം വാക്കുകളിൽ ഒതുക്കിയെങ്കിലും ഒരു അധ്യാപികയായിരുന്ന സതിയമ്മയ്ക്ക് കഥകൾ മുഴുവനും മനസിലാക്കാൻ അത്രയും മാത്രം മതിയായിരുന്നു…അമ്മ കുറേ നേരം ഒന്നും മിണ്ടിയില്ല…ആ നില്പ് തന്നെയായിരുന്നു….

മോൾക്ക്….മോൾക്കറിയ്വോ കിച്ചാ ഇതൊക്കെ…???

ഇല്ല…ഒന്നും ഞാൻ പറഞ്ഞിട്ടില്ല…എങ്ങനെ തുടങ്ങണംന്നോ…എവിടെ അവസാനിപ്പിക്കണംന്നോ അറിയില്ല എനിക്ക്… എങ്ങനെയായാലും അവള് തകർന്നു പോവേയുള്ളൂ…അതും ഈ അവസ്ഥയിൽ എല്ലാം അറിഞ്ഞാൽ അത് കുഞ്ഞിനെയും അവളേം ഒരുപോലെ ബാധിക്കും…..ജയാന്റി ഇന്ന് പറഞ്ഞത് കേട്ടപ്പോ എനിക്ക് എല്ലാം മറച്ച് വയ്ക്കാനാ തോന്നിയത്….

എങ്കില് നീ പോയി ആ കുട്ടിയോട് പറയ് കിച്ചാ അരുതാത്തതൊന്നും പറയല്ലേന്ന്….!!!

പ്രവീൺ പറയില്ല അമ്മേ… അയാൾക്ക് അത്രയും പറഞ്ഞൊപ്പിക്കാൻ ഒരിക്കലും കഴിയില്ല…. അയാള് അറിയാതെ ചെയ്തു പോയ തെറ്റുകളോർത്ത് ആ മനസിപ്പോ നീറുകയാവും കുറ്റബോധത്തിന്റെ തീച്ചൂളയിൽ വെന്തുരുക്വായാരിക്കും…..!!!

എങ്കിലും….മോനേ…

അമ്മ അത് പറഞ്ഞതും പ്രവീൺ പുറത്തേക്ക് വന്നു…അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….കുറ്റബോധത്താൽ തലകുനിച്ചിറങ്ങി വന്ന പ്രവീണിനെ ഫേസ് ചെയ്യാതെ ഞാൻ പുറത്തേക്ക് ലക്ഷ്യം പായിച്ച് നിന്നു…..

പെട്ടെന്നാ അയാൾടെ കരങ്ങൾ എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ചത്….ഞാനൊരു ഞെട്ടലോടും നിസ്സഹായതയോടും അയാളിലേക്ക് നോട്ടം പായിച്ചു….

ക്ഷമിക്കണം എന്നോട്….ഒന്നും…ഒന്നും ഞാനറിഞ്ഞില്ല….വളരെ വൈകിയാണ് അച്ഛൻ എല്ലാം…. പക്ഷേ ഞാനൊന്നും എന്റനിയത്തികുട്ടിയോട് പറഞ്ഞിട്ടില്ല….

നവനീതിനോട് പറഞ്ഞതെല്ലാം ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നും പോലെ….സ്വയം ഒരു വിഡ്ഢി വേഷം കെട്ടിയ പോലെ തോന്നുന്നു നവനീത്…

ഹേയ്…അങ്ങനെയൊന്നുമല്ല മാഷേ….!!! ഇതൊന്നും നിങ്ങടെ തെറ്റായിരുന്നില്ല….!!! എല്ലാം മറക്കാം നമുക്ക്…കാലം മായ്ക്കാത്തതായി ഒന്നുമില്ല….

ഞാൻ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും പ്രവീൺ എന്റെ കൈ ഇരുകൈകളാലെ പൊതിഞ്ഞ് അയാളുടെ നെറ്റിയോട് ചേർത്ത് പിടിച്ച് കരയ്വായിരുന്നു…. ഞാൻ വീണ്ടും സമാധാനിപ്പിക്കാൻ ശ്രമിച്ചതും പ്രവീൺ മെല്ലെ മുഖമുയർത്തി….

അമ്മാളൂട്ടിയെ നല്ലൊരു കൈകളിലാ അച്ഛൻ ഏൽപ്പിച്ചിരിക്കണേ..അതിലെനിക്ക് സന്തോഷമേയുള്ളൂ….അവളെന്നും ഈ കൈകളിൽ സുരക്ഷിതയായിരിക്കും…. എനിക്ക് വിശ്വാസമാ നവനീതിനെ…. അവളെ ഒരിക്കലും ഒന്നിന്റെ പേരിലും വിഷമിപ്പിക്കരുത്…അവൾടെ സ്വന്തം……ഏട്ടനാ പറയണേ………😭😭😭😭😭

അത് പറയുമ്പോ അയാൾടെ ശബ്ദം ഇടറിയിരുന്നു….

നവനീതിന്റെ ഭാഗത്ത് നിന്നും അങ്ങനെയുണ്ടാവില്ല എന്നെനിക്കറിയാം….അപ്പോ ഞാനിറങ്ങ്വാ….

പ്രവീൺ മുഖത്തൊരു ചിരി വരുത്തി എന്റെ കൈയ്യിലെ പിടി അയച്ചു…….

ഒരുനിമിഷം മാഷേ… പോവാൻ വരട്ടേ…ഒരു good news ഉണ്ട്….

പ്രവീൺ അതുകേട്ട് അല്പം സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി…

നിങ്ങള് എത്രയും പെട്ടെന്ന് ഒരു അമ്മാവൻ ആവാൻ പോക്വാ മാഷേ…ഞാനൊരച്ഛനും….. She’s pregnant….❤️

അതുകേട്ടതും പ്രവീണിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു….അയാളെന്തൊക്കെയോ സ്വപ്നങ്ങൾ മനസിൽ കണക്ക് കൂട്ടുകയായിരുന്നു…എല്ലാറ്റിനുമൊടുവിൽ അമ്മാളൂട്ടിയെ ഒരു നോക്ക് കൂടി കണ്ട് പ്രവീൺ യാത്രയായി…..

എല്ലാം മനസിലാക്കി ആശ്വാസത്തോടെ ഞാനും അമ്മയും പ്രവീണിനെ യാത്രയാക്കുമ്പോൾ സത്യങ്ങളൊന്നും തിരിച്ചറിയാനാവാതെ ഞങ്ങൾക്കൊപ്പം നിൽക്ക്വായിരുന്നു എന്റമ്മാളൂട്ടീ…❤️ ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

തുടരും……

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *