കടമയും കടപ്പാടും നോക്കുന്ന അവരുടെയൊക്കെ പുണ്യം നമ്മൾ തിരിച്ചറിയണം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഫൈസൽ സറീനാസ്

എന്റെ പേര് സൈറ

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ചെറിയൊരു കുടുംബത്തിലെ അംഗമാണ് ഞാൻ….

മാസങ്ങൾക് മുമ്പ് എന്റെ പേര്

സൈറ ഷാജഹാൻ എന്നായിരുന്നു

ഇപ്പോൾ ഷാജഹാൻ എന്ന ഭാഗം ഡിവോഴ്സ് എന്ന കത്തി കൊണ്ട് മുറിച്ചു മാറ്റപെട്ട

വെറും സൈറയായി മാറി ഞാൻ

ബാപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ ബാപ്പ ഇല്ലാതെ അനാഥയായവളാണ് എന്റെ മോൾ മറിയം….

ഇടയ്ക്ക് ഞാൻ എന്റെ ബന്ധു വീട്ടിൽ പോവാറുണ്ട് എന്റെ മകളേക്കാൾ മൂന്നു വയസ്സ് മൂത്ത ഒരു ഒരു പെൺകുട്ടിയുണ്ടവിടെ പേര് ഫാത്തിമ

ഫാത്തിമയ്ക്ക് മറിയത്തിനെ ഭയങ്കര ഇഷ്ടമാണ് മാറിയത്തിന് ഫാത്തിമയോടും അത്പോലെ തന്നെ… മറിയത്തിനെയും കൂട്ടി അവിടെ പോവുന്നത് ആ വീട്ടുകാർക്കും ഇഷ്ടമുള്ള കാര്യമാണ്…..

എപ്പോൾ അവിടെ പോയാലും എന്റെ മോൾക്ക്‌ അവളുടെ വക എന്തെങ്കിലും ഒരു സമ്മാനം ഉണ്ടാവും ചിലപ്പോൾ അത് പെൻസിലായിരിക്കും അല്ലെങ്കിൽ മുടി കുത്തിയോ കളർ പെൻസിലോ കളി പാട്ടമോ ആയിരിക്കും

ഒരു മാസം മുമ്പ് മകളെയും കൂട്ടി ഞാൻ അവിടെ പോയപ്പോൾ ഫാത്തിമ എന്റെ മോൾക്ക്‌ കൊടുത്തത് രണ്ട് ജോഡി വസ്ത്രങ്ങളായിരുന്നു

അധികം ഉപയോഗിച്ചിട്ടില്ല എന്ന് മനസ്സിലായി എന്റെ മാറിയത്തിന് അത് കിട്ടിയപ്പോൾ വളരെ സന്തോഷമായി….

അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി…

എന്റെ മനസ്സിലേക്ക് ഒഴുകിയെത്തിയ മറ്റൊരു ചിന്ത ഇതായിരുന്നു

ബാപ്പ ജീവിച്ചിരിക്കെ യതീം ആയത് കൊണ്ടല്ലേ എന്റെ മോൾക്ക്‌ ഈ ഗതി വന്നത് ബാപ്പ ഇന്ന് നമ്മളോടൊപ്പം ഉണ്ടെങ്കിൽ ഇത്പോലെ എത്ര പുതിയ വസ്ത്രങ്ങൾ മോൾക്ക്‌ വാങ്ങിച്ചു കൊടുക്കും വിധി വേറൊരു രൂപത്തിൽ ആയിപോയില്ലേ പറഞ്ഞിട്ട് എന്താണ് കാര്യം എല്ലാത്തിനും ഒരു യോഗം വേണമല്ലോ

ഫാത്തിമയുടെ വസ്ത്രങ്ങൾക് നീട്ടവും വീതിയും ഒക്കെ കൂടുതലാണ് പരിചയം ഉള്ള ഒരു ഇത്താത്തയുണ്ട് ടൈലർ അവരെടുത്തു കൊടുത്തു എന്റെ മോളുടെ അളവ് കൊടുത്ത് അതിനനുസരിച്ചു നീട്ടവും വീതിയും കുറക്കാം എന്ന് ഞാൻ കരുതി

ആ ഡ്രെസ്സും എടുത്ത് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ മോൾക്ക്‌ ഇരിക്ക പൊറുതിയില്ല ഉമ്മാ ഞാൻ ഇപ്പോൾ തന്നെ അത് ഇടട്ടെയെന്ന് അവൾ പറഞ്ഞപ്പോൾ

ഞാൻ പറഞ്ഞു മോളെ അത് നിനക്ക് ഒത്തിരി വലുതാണ് അത് ഉമ്മ നാളെ തന്നെ ചെറുതാക്കി മോൾക്ക്‌ തരാമെന്ന്

നാളെ പറ്റില്ല ഇന്ന് തന്നെ വേണമെന്ന് മോൾ പറഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു

എന്നാൽ ഇന്ന് തന്നെ ഉമ്മ ശരിയാക്കി തരാമെന്ന്

ഞാൻ ആ വസ്ത്രവും എടുത്ത് പരിചയം ഉള്ള വനിതാ ടൈലറെടുത്തു പോയി

പക്ഷെ അവർ തയ്യൽ പണി നിർത്തി ഇപ്പോൾ ഒരു ഓഫീസിലാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായി

അപ്പോൾ ഞാൻ അതും എടുത്ത് അല്പം ദൂരെയുള്ള വനിതാ ടെയ്‌ലറുടെ അടുത്ത് എത്തി…

അപ്പോൾ അവർ പറഞ്ഞു നാല് ദിവസം കഴിയണം ഇവിടെ അടുത്ത് അമ്പലത്തിൽ ഉത്സവം നടക്കുകയാണ് അത്കൊണ്ട് കുറച്ചു തിരക്ക് ഉണ്ടെന്ന്…

സാരമില്ല തിരക്ക് കഴിഞ്ഞാ തരുമല്ലോ എന്ന് ചോദിച്ചപ്പോൾ അടുത്ത തിങ്കൾ വന്നോളൂ റെഡിയാക്കി വെക്കാമെന്ന് അവർ പറഞ്ഞു

വീട്ടിൽ എത്തി മകളോട് കാര്യം പറഞ്ഞപ്പോൾ അവൾക് സങ്കടമായി മോളെ നാല് ദിവസം ഇതാ എന്ന് പറയുമ്പോൾ കഴിയൂലെ അതുവരെ മോള് സമാധാനിക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ

തല്കാലം മോൾക്ക്‌ സമാധാനമായി

എന്നും രാവിലെ ഉണർന്നാൽ അവൾ ചോദിക്കും ഉമ്മാ ഇന്ന് തിങ്കളാഴ്ചയാണോയെന്ന്

ഞാൻ പറയും മോളെ ഇന്ന് തിങ്കളാഴ്ചയല്ല മോള് പേടിക്കേണ്ട തിങ്കളാഴ്ചയായാൽ ഉമ്മ ഓർത്ത് പോയിട്ട് മോളുടെ ഡ്രസ്സ്‌ വാങ്ങി കൊണ്ട് വരുമെന്ന്

കാത്തിരുന്ന തിങ്കളാഴ്ചയാണിന്ന് മോൾക്ക്‌ അന്ന് പതിവിലും സന്തോഷം രണ്ട് ജോഡി വസ്ത്രം കിട്ടുന്നതല്ലേ

അല്ലെങ്കിലും അവൾക് വസ്ത്രത്തിനോട്‌ ഭയങ്കര ഇഷ്ടമാണ് എന്റെ തട്ടം എടുത്തിട്ട് തട്ടമായും സാരിയായും ഉടുത്തിട്ട് കണ്ണാടിയിൽ നോക്കും ഇടക്ക് വന്നു ചോദിക്കും ഉമ്മാ എങ്ങിനെയുണ്ട് സൂപ്പർ ആണോ എന്ന്

അപ്പോൾ ഞാൻ പറയും ഉമ്മാന്റെ ചക്കര മോൾ സുന്ദരിയായല്ലോയെന്ന് അത് കേൾക്കുമ്പോൾ അവൾക് സന്തോഷമാണ്

വൈകിട്ട് നാല് മണിയായപ്പോൾ ഞാൻ ആ ടൈലർ ഷോപ്പിലേക് പോയി ടൈലർ പറഞ്ഞു അയ്യോ ഞാൻ അടിച്ചിട്ടില്ല നിങ്ങൾ നാളെ വരാമോ നാളെ എന്തായാലും തരാമെന്ന്

എന്താണ് പറയേണ്ടത് എനിക്ക് അറീല്ല മോളോട് എന്ത് പറയും ഞാൻ

തിരിച്ചു വീട്ടിലേക്ക് നടന്നു വീട് എത്താറായപ്പോൾ മോൾ ഓടി വന്നു ഉമ്മാ എന്റെ ഡ്രസ്സ്‌ എവിടെ

മോളെ നാളെ കിട്ടും തുന്നാൻ കൊടുത്ത ആ ചേച്ചിക്ക് പനിയാണ് അത്കൊണ്ട് ഷോപ്പ് തുറന്നിട്ടില്ല എന്ന് ഞാൻ കള്ളം പറഞ്ഞു…

ഇത് ഞാൻ പറഞ്ഞു തീർന്നതും അവളുടെ കരച്ചിലും ഒന്നിച്ചായിരുന്നു …. കരഞ്ഞു കരഞ്ഞു ക്ഷീണിച്ചു രാത്രി ഒന്നും കഴിക്കാതെ അവൾ കിടന്നുറങ്ങി….

പിറ്റേന്ന് നേരം പുലർന്നപ്പോൾ ഞാൻ അവളെ നേരത്തെ ഉണർത്തി

മോളെ ഇന്നലെ രാത്രി ഒന്നും കഴിക്കാതെ കിടന്നതല്ലേ മോൾക്ക്‌ വിശക്കുന്നുണ്ടാവും ഉമ്മ ചായ ഇടട്ടെ ഉമ്മാന്റെ മോൾ പല്ല് തേച്ചിട്ട് വേഗം വാ അപ്പോൾ പതിഞ്ഞ സ്വരത്തിൽ അവള് പറയുകയാണ് ഉമ്മാ ഇന്ന് എന്തായാലും കിട്ടുമോ എന്റെ ഡ്രസ്സ്‌ ആ മോളെ ഇന്ന് എന്തായാലും കിട്ടും

മോൾ ബെഡിൽ നിന്നും എഴുനേറ്റ് പല്ല് തേക്കനായി പോയി ഞാൻ അടുക്കളയിൽ ചായ ഇടാനും പോയി…..

അന്ന് വൈകിട്ട് തുന്നൽ കടയിൽ എത്തിയപ്പോൾ അവർ ഒന്നും പറയാതെ എന്റെ മുഖത്ത് തന്നെ നോക്കുകയാണ് എനിക്ക് മനസ്സിലായി അവർ അടിച്ചിട്ടില്ലായെന്ന്…

സാരമില്ല ഇങ്ങോട്ട് തന്നോളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അവര് പറയുകയാണ് രണ്ട് ദിവസം കൊണ്ട് എന്തായാലും ഞാൻ തുന്നി തരാമെന്ന്

ഞാൻ അവരോട് പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട അത് തിരിച്ചു തന്നോളൂ അത് ഞാൻ പുഴയിലേക്ക് വലിച്ചു ചാടും പുഴ വെള്ളത്തോടൊപ്പം ഒഴുകി തീരട്ടെ എന്റെ മോളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെന്ന്

അവൾ അത് എടുത്ത് എന്റെ കയ്യിൽ തരുമ്പോൾ ഞാൻ പറഞ്ഞു

ചെറുതായാലും വലുതായാലും പലർക്കും പല സ്വപ്നങ്ങളും ഉണ്ടാവും സ്വപനങ്ങളും ആഗ്രഹങ്ങളും വാക്കുകൾ കൊണ്ട് ഒരിക്കലും തകർക്കരുത്

ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും തിരിച്ചു എന്റെ മനസ്സ് മുഴുവൻ എന്റെ മകളാണ്….

വിഷമങ്ങളും പ്രയാസങ്ങളും അറിയാതെ അവളെ പോറ്റി വളർത്തണം എന്നുള്ള ചിന്ത മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ

കള്ള് കുടിച്ചും പെണ്ണ് പിടിച്ചും ലക്കും ലഗാനും ഇല്ലാതെ അവളുടെ ബാപ്പയോടൊപ്പമുള്ള ജീവിതം എനിക്ക് വേണ്ടാ എന്നുള്ള തീരുമാനം എടുക്കുമ്പോളും മനസ്സിൽ ഒറ്റ ചിന്ത മാത്രം ബാപ്പ ഇല്ലാത്ത പ്രയാസം ഒന്നും അവൾ അറിയരുത് എന്ന് മാത്രം…..

ശരീരം തളരുന്നത് പോലെ എങ്ങിനെയോ നടന്നു ബസ്സ് സ്റ്റോപ്പിൽ എത്തിയ ഞാൻ അവിടെ ഇരിന്നു നന്നായി ദാഹിക്കുന്നുണ്ട്….

പെട്ടെന്നാണ് ബസ്സ് സ്റ്റോപ്പിന്റെ മുന്നിൽ ഒരു കാർ നിർത്തിയത് അതിൽ നിന്നും സൈറാ എന്നുള്ള വിളി കേട്ടപ്പോൾ ഞാൻ കാറിലേക് നോക്കി….

കൂടെ പഠിച്ച റാഹില

എന്താടീ ഓർമ്മയുണ്ടോ നിനക്ക് വാ കയറൂ ഞാൻ കൊണ്ട് വിടാം വീട്ടിലേക്ക്

ഞാൻ കാറിൽ കയറി… കാർ എന്റെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു

എന്താടി നിന്റെ മുഖത്ത് ഒരു വല്ലായ്മ വിശേഷങ്ങൾ ഒക്കെ ഞാൻ അറിഞ്ഞിരുന്നു

“ഷാജഹാൻ എന്ന തെമ്മാടി നിന്റെ ജീവിതം തകർത്തത്…”

“ഓഹ് അതൊക്കെ ഞാൻ മറന്നു ഇപ്പോൾ ഞാനും എന്റെ മോളും മൂത്താപ്പയുടെ മകനുണ്ട് ഫിറോസ് മാസം തെറ്റാതെ എന്തെങ്കിലും എനിക്ക് അയച്ചു തരും അത്കൊണ്ട് ജീവിതം മുന്നോട്ട് പോവുന്നു”

“ഗുഡ് ഈ കാലത്ത് സ്വന്തം കാര്യം സിന്താബാദ് എന്നുള്ള ചിന്തയിൽ ആളുകൾ ജീവിക്കുമ്പോൾ കടമയും കടപ്പാടും നോക്കുന്ന അവരുടെയൊക്കെ പുണ്യം നമ്മൾ തിരിച്ചറിയണം… എടീ എത്ര വയസ്സായി നിന്റെ മോൾക്ക്‌

മറ്റന്നാൾ അവൾക് അഞ്ചു വയസ്സ് തികയും….

ഓഹോ അപ്പോൾ മോളുടെ ജന്മദിനം അല്ലെ…നമുക്ക് ഒരു സ്ഥലം വരെ പോകാം എന്നും പറഞ്ഞു അവൾ വണ്ടി വളച്ചു….

ഈ ജന്മ ദിനം ഉമ്മാന്റെ കൂട്ടുകാരിയുടെ വകയാണ് നിന്റെ മോൾക്ക്‌ നമുക്ക് നല്ലൊരു ഉടുപ്പ് വാങ്ങാമെന്ന്

ഇത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ കണ്ണ് തുടയ്ക്കുന്നത് അവൾ കാണുന്നുണ്ട്….

“എന്താടീ ചെറിയ കുട്ടികളെ പോലെ നിനക്ക് ഓർമ്മയുണ്ടോ നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ദിവസം ഒരു മയിൽ‌പീലി എനിക്ക് തന്നത്…. അന്ന് എന്റെ സന്തോഷം എത്രമാത്രം എന്ന് അറിയാമോ

ആ മയിൽ‌പീലിയും എടുത്ത് വീട്ടിൽ പോയിട്ട് അത് എടുത്ത് കളിക്കുമ്പോൾ എന്റെ ഉമ്മ എന്നോട് ചോദിച്ചു റാഹീ എവിടുന്നു കിട്ടി ഈ മയിൽ‌പീലിയെന്ന്….

ഞാൻ പറഞ്ഞു എന്റെ അടുത്ത് ഇരിക്കുന്ന സൈറ തന്നതാണെന്ന് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ സമ്മാനിച്ച ആ കുട്ടി കാലം മറക്കാൻ പറ്റുമൊ നമ്മൾക്ക് നിന്റെ മോൾ എനിക്ക് മകൾ തന്നെയാണ്

വണ്ടി സിറ്റിയിലെ പ്രധാന പെട്ട റെഡീമേയ്ഡ് ഷോപ്പിന്റെ മുന്നിലാണ് നിർത്തിയത്

അവിടുന്ന് രണ്ട് ജോഡി വില പിടിപ്പുള്ള വസ്ത്രങ്ങളും ചെരിപ്പും വാങ്ങി പുറത്ത് ഇറങ്ങുമ്പോൾ ഞാൻ ചിന്തിക്കുകയാണ്

പടച്ചോന്റെ കണക്ക് പുസ്തകത്തിൽ എന്താണോ എഴുതിയത് അത് നടന്നിരിക്കും

ഒരു പൂവിനു പകരം പൂക്കാലം തന്നെ എനിക്ക് സമ്മാനിച്ച റാഹിലയുടെ വണ്ടി വീട്ടിലേക് തിരിച്ചു

വഴിയിൽ ഒരു ബേക്കെറിക് മുന്നിൽ നിർത്തി കുറച്ചു ചോക്ലേറ്റുകളും ഒരു ബർത്ത് ഡേയ് കെയ്ക്കും വാങ്ങിച്ചു….

“ജന്മ ദിനം ആവുമ്പോൾ പുതു വസ്ത്രവും കേക്കും ഉണ്ടാവും എന്ന് മോൾക്ക്‌ അറിയാം അയൽ വീടുകളിൽ ഉള്ള കുട്ടികളുടെ ജന്മദിന ദിവസം ഇവളും പോവാറുണ്ട് അവരുടെ ആഘോഷത്തിന്റെ ഒപ്പം കൂടാൻ പക്ഷെ ഉടുപ്പ് വാങ്ങാനും കെയ്ക് വാങ്ങാനും പറ്റുന്ന സാഹചര്യം അല്ലാത്തത് കൊണ്ട് മോളോട് ഞാൻ മറച്ചു വെച്ചു മറ്റന്നാൾ ജന്മ ദിനം ആണെന്നുള്ള കാര്യം”

ഉടുപ്പ് ചെറുതാക്കാൻ പോയതും അത് കിട്ടാതെ ആയതും അവളോട് ഞാൻ പറഞ്ഞപ്പോൾ അവൾക് ആശ്ചര്യമായി

“ഇതാടീ മനഃപൊരുത്തം എന്ന് പറയുന്നത് നീ അവിടെ വന്നിരുന്നതും ഞാൻ ആ സമയത്ത് അവിടെ എത്തിയതും നിന്റെ മനസ്സിലെ ആഗ്രഹം നടന്നതും..”

വണ്ടി വീടിന്റെ മുന്നിൽ നിർത്തി ഉമ്മയും ഒരാളും ഇറങ്ങി വരുന്നത് കണ്ടപ്പോൾ മറിയം വണ്ടിക്ക് അരികിലേക്ക് വന്നു

മറിയം…എന്നെ അറിയാമോ മോൾക്ക്‌ മോളുടെ ഉമ്മാന്റെ കൂട്ടുകാരിയാണ്

ഉമ്മാമയും അനുജത്തിമാരും ചേർന്ന് റാഹിലയെ സ്വീകരിച്ചു

അല്പം കഴിഞ്ഞപ്പോൾ തിരിച്ചു പോവുമ്പോൾ വണ്ടിയിൽ കയറിയ റാഹില പറയുകയാണ്

“എടീ ഞങ്ങൾ ഈ ആഴ്ച ദുബായിലേക്ക് തിരിച്ചു പോവും… അതിന് മുമ്പ് ഞാനും എന്റെ ഇക്കയും വരും മറ്റന്നാൾ നമുക്ക് മറിയത്തിന്റെ ജന്മ ദിനം കളർ ഫുൾ ആക്കണമെന്ന് ”

“ഇൻഷാ അല്ലാഹ് എപ്പോളായാലും സന്തോഷം മാത്രം ഈ സ്നേഹവും കരുതലും ഒരിക്കലും ഞാൻ മറക്കില്ല…. ”

എടീ നിന്റെ സെന്റിയൊന്നും എനിക്ക് കേൾക്കണ്ടാ ..നീ ഇപ്പോളും എന്റെ ബെഞ്ചിൽ അടുത്തിരിക്കുന്ന സാറ തന്നെയാണ് ”

റാഹില തിരിച്ചു പോയി..

മറിയത്തിന്റെ സന്തോഷം കണ്ടപ്പോൾ എനിക്ക് കരയണോ ചിരിക്കണോ എന്ന് മനസ്സിലാവുന്നില്ല എന്നാലും അവളുടെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് നിറഞ്ഞു കേട്ടോ….

ശുഭം

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ഫൈസൽ സറീനാസ്

Leave a Reply

Your email address will not be published. Required fields are marked *