എല്ലാം മറന്ന് ഒരു ചേർത്ത് പിടിക്കൽ മതിയാവും സ്നേഹമുള്ളവർക്കിടയിലുള്ള എല്ലാ പിണക്കങ്ങളും അവസാനിക്കാൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സജിത അനിൽ

“എന്താ ലക്ഷ്മീ, സ്വപ്നം കാണ്കയാണോ..?” ദേവുവേച്ചിയുടെ ശബ്ദംകേട്ടപ്പോഴാണ് ലക്ഷ്മിക്ക് താനിപ്പഴും ഉമ്മറത്ത് തന്നെയിരിക്കയെന്ന് മനസ്സിലായത്.. “കുട്ട്യോളെ സ്കൂളിൽ വിട്ടോ.?” വീണ്ടും വരുന്നു ദേവു വേച്ചീടെ ചോദ്യം.. “ആ പറഞ്ഞയച്ചു” അവൾ മറുപടി പറഞ്ഞു…. “ന്താ നിന്റെ കണ്ണു ചുവന്നിരിക്കണെ..? കരഞ്ഞുവോ??” ദേ പിന്നെയും വരുന്നു.. ചോദ്യം.. “ഒന്നൂല്യാ ന്റെ ദേവുട്ട്യേ കണ്ണിൽ കരട് വീണതാ ..”

അവൾ വീടിനകത്തേക്ക് കയറിപ്പോയി.. “ഉവ്വ് നിക്കറിയാം നിന്റെ കണ്ണിലെ കരടെന്താണെന്നന്ന്… പാവം കുട്ടി… “മന്ത്രിച്ചു കൊണ്ട് ദേവകി പോയി..

ദേവകിയും രാജലക്ഷ്മിയും അയൽക്കാരാണ്.. രാജലക്ഷ്മിക്ക് രണ്ട് കുട്ടികൾ നിരഞ്ജനും നിവേദിതയും.. ഭർത്താവ് ആനന്ദ് ബാങ്ക് മാനേജരാണ്.. ആനന്ദിന്റെ തറവാട്ടിലാണ് താമസം.. അമ്മയും അച്ഛനും കൂടെയുണ്ട്.. അച്ഛൻ വാസുദേവൻ നായർ എക്സ് മിലിട്ടറിയാണ്.. ലക്ഷ്മിയെ സദാസമയവും കുറ്റപ്പെടുത്തലാണ് മൂപ്പരുടെ ഹോബി.. ഇന്നും പ്രഭാതത്തിൽ തന്നെ മൂപ്പർ പണി തുടങ്ങിയിരിന്നു.. അതിന്റെ അനന്തിരഫലമായിട്ടാണ് ലക്ഷ്മിയുടെ കണ്ണിൽ കരട് വീണത്….!

ലഷ്മി എത്ര ശ്രമിച്ചിട്ടും ആനന്ദിന്റെ വാക്കുകൾ മനസ്സിൽ നിന്നും പോണില്ല .. “അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ നമുക്ക് പിരിയാം…. Compensation ഞാൻ തരാം…” അവൾ ഓർ ത്തു….. എത്ര ലാഘവത്തോടെയാണ്. നന്ദേട്ടൻ അത് പറഞ്ഞത്.?

BHEL ൽ നിന്നും ജോലി Resighn ചെയ്തിട്ട് വന്നതിന് ശേഷം തന്റെ ലോകമിതായിരിന്നു.. ഈ വലിയ വീടിനുള്ളിൽ ഒതുങ്ങി കൂടുകയായിരിന്നു കഴിഞ്ഞ പത്ത് വർഷം.. ഇന്ന് നന്ദേട്ടൻ തനിക്ക് ‘നഷ്ട പരിഹാരം തരുവാനൊരുങ്ങുന്നു. 14 വർഷം കൂടെ താമസിച്ചതിന്..! വച്ച് വിളമ്പിയതിന്…! അദ്ദേഹത്തിന്റെ ബീജവും പേറി പത്ത് മാസം ഉദരത്തിൽ കൊണ്ടു നടന്ന് രണ്ട് കുരുന്നുകൾക്ക് ജന്മം നൽകിയതിന്..! കൂടെ കിടന്ന് ലൈംഗിക സംതൃപ്തി നൽകിയതിന്..! എല്ലാത്തിനും ചേർത്തൊരു compensation…!

എന്തൊക്കെ പ്രതീക്ഷകളുമായാണ് താനീ പടി കയറിയത്…. വേണ്ട ഇനിയൊന്നും..ഒരു പുനർചിന്തയുടെ ആവശ്യം ഇനിയുണ്ടെന്ന് തോന്നണില്ല….

അവൾ മുറിയിൽ കയറി മേശവലിപ്പിൽ നിന്ന് ഡയറിയെടുത്ത് ഒരു കടലാസ് ചീന്തിയെടുത്തു ഇന്നത്തെ date തന്നെ ജൂൺ 16 .. അതിൽ വടിവൊത്ത അക്ഷരത്തിൽ എഴുതി..

പ്രിയപ്പെട്ട നന്ദേട്ടന്, നന്ദേട്ടൻ ഇന്ന് എനിക്ക് ഒഴിഞ്ഞു പോകാൻ compensation തരാമെന്ന് പറഞ്ഞ സ്ഥിതിക്ക് ഒന്നു പറയട്ടെ….ഒരു താലിച്ചരടിൽ എന്നെ നന്ദേട്ടനുമായി ബന്ധിച്ചപ്പോൾ എന്റെ ഒപ്പം എന്നും നന്ദേട്ടനുണ്ടാകുമെന്ന് ഞാൻ കരുതി. ആ വിശ്വാസമാണിവിടെ തകർന്നിരിക്കുന്നത്… നന്ദേട്ടാ ഞാൻ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് എന്റെ മുഖത്തിനൊരലങ്കാരമായിട്ടല്ല.. നന്ദേട്ടന്റെ ദീർഘായുസ്സിനായിട്ടാണ്.. നന്ദേട്ടൻ എനിക്ക് തരാമെന്ന് പറഞ്ഞ കാശ് കൊണ്ട് എന്റെ താലിക്ക് വിലയിടാനാവില്ല.. ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന സ്ത്രീയ്ക്ക് കുറച്ച് സമയം കൂടെ കിടക്കുന്നതിന് കാശ് കൊടുക്കും പോലെ 14 വർഷം കൂടെ കിടന്നതിന് എനിക്ക് കാശ് തരാമെന്നു കരുതിയോ?? എന്റെ സ്ത്രീത്വത്തിന് വിലയിടാമെന്ന് കരുതിയോ??? വേണ്ട ലഷ്മിക്ക് ഒന്നും വേണ്ട.. പോകുന്നു.. ഞാൻ.. ഇനി ഒരു തിരിച്ചുവരവ് എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട….”

എന്ന് ലക്ഷ്മി..

ബാങ്കിൽ ആനന്ദിന് സമാധാനമായിരിക്കാൻ കഴിഞ്ഞില്ല. “ലഷ്മിയോട് പറയാൻ പാടില്ലാത്ത എന്തൊക്കയോ പറഞ്ഞു….അപ്പോഴത്തെ ദേഷ്യത്തിന്….” ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി അവളുടെ മൊബൈൽ നമ്പറിൽ വിളിച്ചു… സ്വിച്ച് ഓഫ് … ലാൻഡ് ഫോണിലും വിളിച്ചു.. പക്ഷേ കിട്ടുന്നില്ല. എന്തെന്നില്ലാത്ത ഭയം അയാളെ പിടികൂടി .പെട്ടെന്നു തന്നെ പുറത്തിറങ്ങി കാർ എടുത്ത് വീട്ടിലേക്ക് പാഞ്ഞു. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടപ്പുണ്ടായിരിന്നു… അച്ഛൻ താൻ ഇറങ്ങിയപ്പൊ കൂടെ വന്നതാണ് കൃഷി ഭവനിൽ പോകാൻ. അമ്മ ചേച്ചീടെ വീട്ടിൽ പോയിരിക്കയാണ്.ലഷ്മി മാത്രമേയുള്ളൂ ഇപ്പോ വീട്ടിൽ. അയാൾ വീടിനകത്ത് കടന്ന് അവളെ വിളിച്ചു. ലക്ഷ്മി വിളി കേട്ടില്ല.. നേരെ ബഡ്റൂമിലേക്കോടി..

തന്റെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്കയായിരിന്നു ലക്ഷ്മി.. ..മേശപ്പുറത്ത് ഇരുന്ന കത്ത് ആനന്ദ് കണ്ടു. അയാളത് എടുത്തു വായിച്ചു .. എന്നിട്ട് മെല്ലെ അവൾടെ അടുക്കൽ ചെന്നിരിന്നു.. അവൾടെ മുഖം പിടിച്ചുയർത്തി.. കണ്ണുകൾ നിറഞ്ഞിരുന്നു.. ആ കണ്ണുകളിൽ മെല്ലെ ചുംബിച്ചു…. ” പെട്ടെന്നുള്ള ദേഷ്യത്തിന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞുവെന്ന് കരുതി ,, എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല മോളെ….. എന്റെ dress കൂടി പാക്ക് ചെയ്യ് നമുക്കൊരുമിച്ച് പോകാം.. ” ചിരിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു.. എന്നിട്ട് അവനവളെ ചേർത്ത് പിടിച്ചു.. ലക്ഷ്മിയവനെ പിടിച്ച് മാറ്റിയിട്ട് കണ്ണീർ തുടച്ച് കൊണ്ട് എണീറ്റ് പോയി..

മനസ്സിലുള്ള ഈഗോയും കോപ്ലംക്സും കളഞ്ഞ് എല്ലാം മറന്ന് ഒരു ചേർത്ത് പിടിക്കൽ മതിയാവും സ്നേഹമുള്ളവർക്കിടയിലുള്ള എല്ലാ പിണക്കങ്ങളും അവസാനിക്കാൻ…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: സജിത അനിൽ

Leave a Reply

Your email address will not be published. Required fields are marked *