തന്നിഷ്ടക്കാരി ആയതുകൊണ്ട് അല്ലേ അവളിങ്ങനെ നിറമുള്ള സാരിയും ഉടുത്ത് ഇറങ്ങിയിരിക്കുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അഹല്യ ദാസ്

“രമേ, ദേ അത് നമ്മുടെ ഗണേശൻ്റെ ഭാര്യ ലത അല്ലിയോ?” – സുമ ദൂരേക്ക് നോക്കി രമയോട് പറഞ്ഞു..

“അതേന്നേയ്, അവളിപ്പോ ഇത് എന്ത് ഉദ്ദേശിച്ചാണ്? ഭർത്താവ് മ-രിച്ചിട്ട് ഒരുപാട് നാൾ ആയില്ലല്ലോ” – രമ പറഞ്ഞു. ഇത് കേട്ടാണ് നമ്മുടെ ആരതി മോൾ വന്നത്.

“എന്താ അമ്മയും സുമ ആൻ്റിയും കൂടെ ഇവിടെ വലിയ ചർച്ച ആണല്ലോ.. ആരെ കുറിച്ചാണ് ഇന്നത്തെ ഗോസിപ്പ് സെക്ഷൻ?” – ആരതി ചോദിച്ചു എന്നാലത് ഇഷ്ടപ്പെടാത്ത ഭാവത്തിൽ സുമ മുഖം ചുളിച്ചു.

“ഞങ്ങൾ നു-ണ പറയുക അല്ല, ഒരു സത്യം ആണ്..നീ മിണ്ടാതെ വീട്ടിൽ പോ..”- രമ

“അമ്മ അപ്പോ എന്നെ വിളിക്കാൻ അല്ലേ ഇങ്ങോട്ട് വന്നത്? കാര്യം എന്താണ് എന്ന് പറ.. അറിയട്ടെ..” – ആരതി

“ആ വരുന്ന ആളെ കണ്ടില്ലേ നീ.. മരിച്ചു പോയ ഗണേഷിൻ്റെ ഭാര്യ.. ലത..” – രമ പറഞ്ഞു..

“ഓണം വന്നപ്പോ അവൾ ദേ തുണിക്കട നിരങ്ങിയുള്ള വരവാണ്.. കെട്ടിയോൻ പോയ സങ്കടം ഒന്നും ഇല്ല അവൾക്ക്” – സുമ അനുകൂലിച്ചു.

“നിങ്ങൾ രണ്ടാളും ഇത് എന്തൊക്കെ ആണ് പറയുന്നത്.. അവർക്ക് എന്താ ഉടുപ്പ് വാങ്ങിക്കൂടെ?”- ആരതി അവളുടെ സംശയം പ്രകടിപ്പിച്ചു.

“നീ കരുതുന്ന പോലെ ഒന്നും അല്ല, ഓണം അല്ലേ അതും അവളുടെ ഭർത്താവ് മ-രിച്ചിട്ട് ആദ്യത്തെ ഓണം.” – സുമ ചോദിച്ചു

“അതിന് ഇപ്പൊ എന്താ?”- ആരതി

“അവൾക്ക് സങ്കടം ഒന്നും ഇല്ലാത്തത് കൊണ്ട് അല്ലേ കാര്യമായി തുണി എടുക്കാൻ പോവുന്നത്?” – രമയും വിട്ട് കൊടുത്തില്ല.

“നിങ്ങളുടെ ഒക്കെ ഷോപ്പിംഗ് ഞാൻ കാണാറുള്ളത് ആണ്. അതുപോലെ പത്തും പന്ത്രണ്ടും കവർ ഒന്നും കയ്യിൽ ഇല്ല.. ആകെ ഇത്തിരി പൊന്ന ചെറിയ ഒരു കവർ ആണ് കയ്യിൽ ഉള്ളത്.. അതിൽ എന്തൊക്കെ വാങ്ങി കൊണ്ട് വരാൻ പറ്റും എന്നാണ് പറയുന്നത്?” – ആരതി അവളുടെ ചോദ്യം ഉന്നയിച്ചപ്പോൾ അവർക്ക് വലിയ ഉത്തരം ഇല്ലായിരുന്നു..

“ലത ഉടുത്തിരിക്കുന്ന സാരി നോക്ക്.. എന്തൊരു കളർ ആണ് അതിന്?” – സുമ വിട്ട് കൊടുക്കാതെ അടുത്ത പ്രശ്നം ആയി വന്നു.

“അല്ല, ആൻ്റി ഉടുത്തിരിക്കുന്ന സാരിക്ക് ഒട്ടും നിറം ഇല്ലല്ലോ അല്ലേ?”- ആരതി സുമയോട് അല്പം പുച്ഛത്തോടെ ചോദിച്ചു.

“നീ എന്താ പറയുന്നത് ആരതി.. സുമയെ പോലെ ആണോ ലത.. അവളൊരു വിധവ അല്ലേ? തന്നിഷ്ടക്കാരി ആയതുകൊണ്ട് അല്ലേ അവളിങ്ങനെ നിറമുള്ള സാരിയും ഉടുത്ത് ഇറങ്ങിയിരിക്കുന്നത്? ഇനി എന്തിനുള്ള പുറപ്പാട് ആണോ ആവോ അവളുടെ ഒക്കെ അനിഞ്ഞൊരുക്കം?” – രമ ലോഡ് കണക്കിന് പു-ച്ഛം ചേർത്ത് പറഞ്ഞപ്പോ സുമയും അവളോട് ചേർന്ന് പറഞ്ഞു — ആരെ എങ്കിലും വല വീശി പിടിക്കാൻ ആവും ഇനി.. ഒരുത്തൻ പോയെങ്കിലും അവളൊരു ചെറുപ്പക്കാരി ആണല്ലോ..

“നിങ്ങളുടെ ഒക്കെ മനസ്സിൽ വി-ഷം ആണ്.. ലത ആൻ്റിയുടെ മക്കളിൽ ഒരാളായ ലെപ്പി എൻ്റെ ഒപ്പം ആണ് പഠിക്കുന്നത്.. അവളുടെയും അമ്മയുടെയും ഒക്കെ സങ്കടം എന്താ എന്ന് എനിക്ക് നന്നായി അറിയാം.”- ആരതി പറഞ്ഞു..

“നീ അവരോട് ആണോ കൂട്ട്? അതിൻ്റെ ആവശ്യം ഇല്ല.. ചുമ്മാതല്ല നിനക്ക് ഈ തറുതല പറച്ചിൽ.. അവളുമാരെ കണ്ട് പഠിച്ചിട്ട് ആണപ്പോ ഈ സ്വഭാവം ഒക്കെ..” – ദേഷ്യത്തോടെ രമ പറഞ്ഞു.

“ഇനി അവരെ കുറ്റം പറ.. ഗണേഷ് അങ്കിൾ മരിച്ച ശേഷം ജോലി പോലും ഇല്ലാത്ത ആൻ്റി അങ്കിളിൻ്റെ കടയിൽ പോയി ഇരുന്നു ആണ് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്..”- ആരതി പറഞ്ഞു.

“അവളുടെ മുന്നോട്ട് പോക്കൊക്കെ എല്ലാർക്കും അറിയുന്നത് ആണ്.. അവളാ രണ്ട് പെൺപിള്ളാരെയും കൊണ്ട് അല്ലേ അവിടെ കച്ചവടം ഒക്കെ നടത്തുന്നത്?”- സുമ ഉടനെ പറഞ്ഞു..

“അങ്ങനെ ഒക്കെ ആണല്ലേ അപ്പോ കാര്യങ്ങൾ? ഞാനും ആലോചിച്ചു വലിയ പൊട്ടും തൊട്ട് ഒക്കെ ആണല്ലോ അവളു കടയിൽ ഇരിക്കുന്നത് എന്ന്.. സമ്പാദിക്കുന്നത് ഇങ്ങനെ ഒക്കെ ആണല്ലേ.. ആരതി ഞാൻ പറഞ്ഞേക്കുവാ ഇനി മേലാൽ അവളെ കൂട്ട് പിടിക്കരുത്..”- രമ ആരതിയോട് പറഞ്ഞു.

“നിങ്ങളുടെ ഒക്കെ മനസ്സിൽ ഇത്രയും ദുഷിച്ച ചിന്തകളാണ് എന്ന് ഞാൻ അറിഞ്ഞില്ല.. അവളോടുള്ള സൗഹൃദം നിങ്ങളുടെ ദുഷിച്ച ചിന്തകള് കേട്ട് ഞാൻ കളയില്ല.. നിങ്ങളെ ആരെയും പറഞ്ഞു തിരുത്താൻ എനിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല.. നിങ്ങളുടെ മനസ്സിൽ വേരുറച്ച പല ചിന്തകളും ഉണ്ട്.

വിധവ ആയാൽ നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല, അവർ ജോലി ചെയ്താൽ തന്റേടികൾ ആണ്, അവർക്ക് നല്ല വസ്ത്രങ്ങൾ വാങ്ങാൻ പാടില്ല, അവരുടെ മക്കൾക്ക് സൗഹൃദങ്ങൾ പാടില്ല… അങ്ങനെ അങ്ങനെ ഒത്തിരി ചിന്തകള് ഉണ്ടല്ലോ നിങ്ങൾക്ക്.. പല സിനിമകളിലും കണ്ടിട്ടുള്ളത് വെച്ചാവാം വെള്ള വസ്ത്രങ്ങൾ അണിയുന്നതും അതുപോലെ പൊട്ട് ഇടാൻ പാടില്ല എന്നുള്ളതും ഒക്കെ.. എന്നാല് ഇതൊക്കെ അവർക്കോ നിങ്ങൾക്കോ ഒരു ഉപകാരവും വരുത്തുന്നത് അല്ലല്ലോ.. അവരും ഒന്ന് ജീവിക്കട്ടെ.. നിങ്ങളുടെ കാശ് ചോദിക്കാൻ ഒന്നും അവർ വരുന്നില്ലല്ലോ.. പിന്നെ എന്തിനാ വെറുതെ അവരുടെ ജീവിതത്തിലേക്ക് തലയിടുന്നത്?” – ആരതി സംസാരിച്ചു കൊണ്ട് ഇരുന്നു അവരോട്..

“എനിക്ക് ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ട്.. എന്നെ പോലെ തന്നെ എല്ലാ പെൺകുട്ടികൾക്കും ഉണ്ട് ആൺ സുഹൃത്തുക്കൾ.. ഞാൻ അവരോടൊപ്പം സംസാരിക്കുന്നത് ആരെങ്കിലും കണ്ട് ഞാൻ ശരിയല്ല എന്ന് പറഞ്ഞാൽ എന്ത് തോന്നും? അമ്മ അവരെ വെച്ചേക്കുമോ? അതുപോലെ തന്നെയാ എൻ്റെ ലെപ്പിയും കാത്തുവും.. അവർ ശരിയല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ആ കുടുംബത്തിന് പിന്നെ നിലനിൽപ്പ് ഇല്ല.. അച്ഛൻ ഇല്ലാത്ത മക്കൾ അവർ തെറ്റ് ചെയ്താൽ അമ്മ വളർത്തിയതിൻ്റെ തെ-റ്റാണ് എന്ന് പറയാൻ എൻ്റെ അമ്മയെയും സുമ ആൻ്റിയെയും പോലെ നിറയെ ആളുകൾ ഉണ്ടാവും.. ഇനി എങ്കിലും നിർത്തിക്കൂടെ?”- ആരതി പറഞ്ഞു നിർത്തി..

“ഇല്ല മോളെ.. ഞങ്ങൾ ഇത്രയും ചിന്തിച്ചില്ല.. നീ ഞങ്ങളുടെ കണ്ണ് തുറപ്പിച്ചു..”- സുമ പറഞ്ഞു.

“അതെ മോളെ.. നീ ഇപ്പൊ പറഞ്ഞില്ലെങ്കിൽ അമ്മ ഇതൊന്നും ഒരിക്കലും ആലോചിക്കാൻ മിനക്കെടില്ല..”- രമയും പറഞ്ഞു..

ലത അടുത്തേക്ക് എത്തിയപ്പോ മുൻപ് മനസ്സിൽ ദുഷിച്ച ചിന്തകൾ ആയി നടന്ന സുമയും രമയും അവളെ അല്പം ബഹുമാനത്തോടെ നോക്കി ചിന്തിച്ചു എത്ര കഷ്ടപ്പെട്ട് ആണ് അവള് മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കാതെ അവളുടെ രണ്ട് പെൺമക്കളെയും നോക്കി വളർത്തുന്നത് എന്നോർത്ത്.. അവളെ നോക്കി ചിരിച്ചപ്പോ അല്പം അത്ഭുതത്തോടെ അവർക്കും പുഞ്ചിരി നൽകി..

ലതയും സുമയും രമയും ലെപ്പിയും കാത്തുവും ആരതിയും എല്ലാം നമ്മുടെ സമൂഹത്തിൽ ആവോളം ഉണ്ട്.. അവരെ നിങ്ങളുടെ ദുഷിച്ച ചിന്ത കാരണം കുറ്റപ്പെടുത്താതെ അവരും മനുഷ്യർ ആണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.. ലതയെ പോലെ ഉള്ളവരെ കാണുമ്പോ അവരെ സഹായിക്കേണ്ട, ഉപദ്രവിക്കാതെ ഇരിക്കുക.. അത്ര മാത്രം മതി..

എഴുതിയതിൽ കഴമ്പ് ഉണ്ടെന്ന് തോന്നുന്നവർ ലൈക്ക് ചെയ്ത് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

രചന: അഹല്യ ദാസ്

Leave a Reply

Your email address will not be published. Required fields are marked *