ചെമ്പകം, തുടർക്കഥ ഭാഗം 37വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഒരുപാട് പ്രാവശ്യം ഞൊറിഞ്ഞു നോക്കീട്ടും ഒരുവിധത്തിൽ ശരിയാവാണ്ട് ഞാനവിടെ നിന്ന് താളം ചവിട്ടുകയായിരുന്നു…കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് പിൻകഴുത്തും തലമുടിയും ടൗവ്വല് കൊണ്ട് തോർത്തി നിൽക്ക്വായിരുന്നു കിച്ചേട്ടൻ… ആളിതെല്ലാം കണ്ട് കണക്കിന് ചിരിച്ചു നിൽക്കുന്നത് ഇടംകണ്ണാലെ ഞാൻ കണ്ടു….

അത് കണ്ട് ഞാൻ മുഖം കൂർപ്പിച്ചൊന്ന് നോക്കിയതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ എനിക്കടുത്തേക്ക് വന്നു….

എന്താ പറ്റിയേ… ഞാൻ help ചെയ്യണോ…??? 😁😁😁😁😁

വേണ്ടായേ….ഞാനായിട്ട് എനിക്കുള്ള പണി വെറുതേ…..ഇരന്നു വാങ്ങുന്നതെന്തിനാ….

അതുകേട്ട് ആളൊന്ന് ചിരിച്ച് ടൗവ്വല് കഴുത്തിലേക്കിട്ട് എനിക്ക് പിന്നിലേക്ക് വന്നു നിന്നു…

എന്നെയിപ്പോ വന്ന് വന്ന് തീ………രെ വിശ്വാസമില്ലല്ലേ…😁😁😁

ഒരു കള്ളച്ചിരിയോടെ എന്റെ കാതോരം വന്നത് പറഞ്ഞതും ഞാൻ ചുണ്ടില് വിരിഞ്ഞ ചിരിയെ ഒളിപ്പിച്ച് പണി തുടർന്നു…കിച്ചേട്ടൻ താടിയുഴിഞ്ഞ് നിന്ന് എന്റെ ചെയ്തികള് കണ്ട് കളിയാക്കി ചിരിക്ക്യായിരുന്നു… എനിക്കത് കണ്ടപ്പോ ആകെ ദേഷ്യം കയറിവന്നു..

അല്ലാത്തപ്പോ ഒറ്റയടിക്ക് ഞൊറുവീഴണ സാരിയാ..മനുഷ്യനെ വെറുതെ നാണം കെടുത്താൻ…സതിയമ്മ അപ്പൊഴേ പറഞ്ഞതാ ഈ സാരിയെടുക്കണ്ട ഉടുത്താൽ ഒതുങ്ങില്ലാന്ന് കേട്ടില്ല…..😡😡😡

ഓരോന്നും സ്വയം പഴിച്ചും പിറുപിറുത്തും ഞാൻ സാരിയുടുക്കുന്നത് സസൂക്ഷ്മം വീക്ഷിക്കകയായിരുന്നു കിച്ചേട്ടൻ…. ഒടുക്കം ഞാൻ പരിശ്രമം ഉപേക്ഷിച്ച് ചുരിദാർ എടുത്തിടാൻ തീരുമാനിച്ചതും കിച്ചേട്ടൻ പിന്നിലൂടെ വന്ന് എന്റെ കൈയ്യീന്ന് താഴേക്ക് അയഞ്ഞ് വീണ സാരി കൈയ്യിലെടുത്തു…

കിച്ചേട്ടൻ പിന്നില് എനിക്ക് വളരെ അടുത്തായി നിന്നതും ഞാൻ തിരിഞ്ഞൊന്നു നോക്കി…

ഞാനപ്പൊഴേ പറഞ്ഞില്ലേ help ചെയ്യാംന്ന്….!!!😁

അതിന് കിച്ചേട്ടന് സാരിയുടുപ്പിക്കാനൊക്കെ അറിയ്വോ….

പിന്നേ….

വേണ്ട…MBBS ന് house surgency യ്ക്കൊപ്പം സാരിയുടുപ്പ് കൂടി പഠിക്കാനുണ്ടായിരുന്നൂന്ന് പറയാനാണേ വേണ്ട….

അയ്യേ….അതൊക്കെ ഒരുപാട് ഓടിയ കോമഡിയല്ലേ അമ്മാളൂട്ടീ….ഷെഡില് കേറാൻ സമയമായില്ലേ… പിന്നെ സാരിയുടുപ്പിക്കുന്ന കാര്യം….!!! ഇതിലൊക്കെ ആരേലും PhD എടുത്തിട്ടാണോ ചെയ്യുന്നേ… സ്വന്തം ഭാര്യയും ഒരു സാരിയും ഇങ്ങനെ അടുത്ത് കിട്ടുവാണേ എല്ലാ husband നും ഇങ്ങനെ ഒരു അനുഭവം പതിവായിരിക്കും….. ഇങ്ങനൊക്കെയല്ലേ പഠിക്കുന്നത്…..

എന്റെ ഇടുപ്പിലൂടെ പതിയെ തെന്നി നീങ്ങിയ കൈകൾ ഒടുക്കം അയഞ്ഞു കിടന്ന സാരിയിൽ പിടുത്തമിട്ടതും എന്റെ മുഖത്തിനെ ഉരസിവന്ന കിച്ചേട്ടന്റെ മുഖത്തെ ഞാൻ അടുത്ത് കണ്ടു നിന്നു….. എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടെങ്കിലും ഞാനത് കിച്ചേട്ടനിൽ നിന്നും മറച്ചു പിടിച്ചു…

കിച്ചേട്ടന് മുന്നിൽ ഞാൻ തീരെ ചെറുതായോണ്ട് പിന്നിൽ നിന്നും ഫ്ലീറ്റ് പിടിയ്ക്കാനൊന്നും ഒരു പ്രയാസവുമില്ലാതെ ആള് പണി തുടങ്ങി… ഒടുക്കം ഏതാണ്ടൊന്ന് ശരിയായി വന്നപ്പോ എട്ടും പത്തും തിരിച്ച് കൈയ്യില് പിടിച്ച് വച്ച ഫ്ലീറ്റെല്ലാം ദേ കിടക്കുന്നു നിലത്തേക്ക്…. ഞാനതു കണ്ട് ഉള്ളിലൊന്ന് ചിരിച്ചിട്ട് അല്പം ഗൗരവം ഫിറ്റ് ചെയ്ത് കിച്ചേട്ടന് നേരെ തിരിഞ്ഞ് കിച്ചേട്ടനെ തറപ്പിച്ചൊന്നു നോക്കി….

ഞാനെന്ത് ചെയ്യാനാ…ഒരബദ്ധം ആർക്കും പറ്റും…. 🙁🙁 വളരെ നിഷ്കളങ്കമായ മട്ടിൽ നിന്ന കിച്ചേട്ടന്റെ മുഖം കണ്ടപ്പോ എനിക്ക് ചിരിയാ വന്നത്….

Actually ഇത് ഇങ്ങനെ ആയിരുന്നില്ല അമ്മാളൂട്ടീ…. ഇപ്പോഴാ എനിക്ക് ശരിയ്ക്കും അങ്ങോട്ട് കത്തിയത്…. ഇതിപ്പോ ശരിയാക്കി തരാം….!!!!

ആദ്യത്തെ attempt ൽ തളരാതെ ഡോക്ടർ വീണ്ടും പണി തുടങ്ങി….

ഫ്ലീറ്റെടുക്കണ കൂട്ടത്തില് മെല്ലെ മെല്ലെ ഡോക്ടറിന്റെ ശ്രദ്ധ ഒരു പൊടിയ്ക്ക് സാരിയുടുപ്പിക്കുന്നതിൽ നിന്നും മാറിയ പോലെ ഒരു തോന്നല് വന്നതും ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി… പെട്ടെന്ന് ആള് നിഷ്കു ഭാവത്തിൽ വീണ്ടും ഫുൾ concentration ഫ്ലീറ്റില് കൊടുത്തു….

പിന്നേം ചെറിയ തോതിൽ ആ കുറ്റിത്താടി എന്റെ കഴുത്തടിയെ ഇക്കിളിപ്പെടുത്തിയതും ഞാനാകെയൊന്ന് പുളഞ്ഞ് മുഖം എന്റെ തോളിലേക്ക് ചലിപ്പിച്ചു….അപ്പോഴാ സതിയമ്മേടെ കള്ളക്കിച്ചന്റെ help മനസിലായത്….

അതേ… എനിക്ക് help വേണ്ട… ഞാൻ വല്ല ചുരിദാറും ഇട്ടോളാം….!!!

കിച്ചേട്ടന്റെ കൈയ്യീന്ന് സാരിവാങ്ങി അല്പം കലിപ്പോടെ ഞാൻ ആൾക്ക് നേരെ തിരിഞ്ഞു നിന്നു…

ആറും ഏഴും ഒന്നും വേണ്ട… നമുക്കീ സാരി മാത്രം മതി..😁😁

ഒരു ശാസനയോടെ എന്നെ നോക്കിയ ശേഷം ഒരു കള്ളച്ചിരി ചിരിച്ച് കിച്ചേട്ടൻ എന്നെ പഴേ പൊസിഷനിൽ തിരിച്ചു നിർത്തി സാരി എന്റെ കൈയ്യിൽ നിന്നും വാങ്ങി വീണ്ടും പണി തുടങ്ങി…കിച്ചേട്ടൻ വളരെ ശ്രദ്ധയോടെ ഓരോ ഫ്ലീറ്റും എണ്ണിയെടുക്കുന്നത് ഞാനൊരു കൗതുകത്തോടെ നോക്കി നിന്നു….. അങ്ങനെ ഒരുവിധം ഭംഗിയായി പകുതി മുക്കാലും തീർത്ത് എന്റെ കൈയ്യിലേക്ക് തന്നതും ഞാനത് വാങ്ങിയ കൂട്ടത്തില് ഉള്ളിലെ രണ്ട് മൂന്ന് ഫ്ലീറ്റിൽ പിടി കിട്ടീല്ല…അത് നിമിഷനേരം കൊണ്ട് നിലത്തേക്ക് ഊർന്നൊരു പോക്കായിരുന്നു….

ഞാനത് കണ്ട് ദയനീയമായും അല്പം പേടിയോടും കിച്ചേട്ടന് നേരെ തിരിഞ്ഞതും നശിപ്പിച്ചു എന്ന മട്ടില് നിൽക്ക്വായിരുന്നു ആള്….😬😬

സോറീ…..കൈയ്യീന്ന് പോയി…..!!!

ന്മ്മ്മ്…കൈയ്യീന്ന് പോവും… ദൈവമേ ഇത്രം വലിയ ഹിമാലയൻ പണിയാണോ ഒരു സാരിയുടുപ്പില് ഇരിക്കണേ… 🙄🙄🙄🙄പക്ഷേ ആരെങ്കിലും ഉടുത്തോണ്ട് പോണ കണ്ടാലും ഷോപ്പില് തൂക്കിയിട്ടിരിക്കണ കണ്ടാലും എന്തൊരടക്കോം ഒതുക്കോം ഉള്ള വസ്ത്രം….!!!!

ഇതിലൊക്കെ ബെറ്റർ ഞങ്ങടെ costumes തന്നെ…ബട്ടൻസ് ഇട്ടാൽ ഇട്ടതാ…അല്ലാണ്ട് ഇങ്ങനെ അയ്യോ പൊത്തോംന്ന് പറഞ്ഞ് പോവൂല്ല… കിച്ചേട്ടൻ ഓരോന്നും പറഞ്ഞ് വീണ്ടും ഫ്ലീറ്റ് ഓരോന്നും എടുത്തു അവസാനം വളരെ കഷ്ടപ്പെട്ട് എല്ലാം just ഒന്നുലച്ച് എനിക്ക് നേരെ നീട്ടി….

ഇതെങ്കിലും പ്ലീസ് കളയല്ലേ…. ഞാൻ കുഴഞ്ഞു… 😥😥 ഞാനതു കേട്ട് ഒന്നു ചിരിച്ചിട്ട് സാരി വാങ്ങി നന്നായി കുത്തി…

കഴിഞ്ഞല്ലോ…!!!

കിച്ചേട്ടാ…ഒരു കാര്യം കൂടി…ദേ ഈ ഫ്ലീറ്റ്കള് just ഒന്ന് steady ആക്കിയിട്ട് തര്വോ….

സാരിയൊന്ന് ഉലച്ചെടുത്ത് ഞാൻ കിച്ചേട്ടന് നേരെ നിന്നു…

Hello മേഡം….ഞാനൊരു multispeciality hospital ലെ ഡോക്ടർ ആണ്…അല്ലാതെ textile shop ലെ sails man അല്ല….

ഞാനതു കേട്ട് കിച്ചേട്ടന് നേരെ നടന്ന് കിച്ചേട്ടൻ ഇട്ടിരുന്ന ജിംവെസ്റ്റിന്റെ ഇരു ഷോൾഡറിലും മുറുകെ ഒന്ന് പിടിച്ചതും ആള് അല്പം സംശയഭാവത്തിൽ ആ പിടിയിലേക്കും എന്റെ മുഖത്തേക്കും മാറിമാറി ലുക്ക് വിട്ടു…..

അതേയോ…എങ്കിലേ… എനിക്കങ്ങനെയല്ല…!!! ഇതിപ്പോ എന്റെ ഭർത്താവും എന്റെ കുഞ്ഞിന്റെ അച്ഛനുമാ…..🥰🥰🥰 അപ്പോ എന്റെ സാരീടെ ഫ്ലീറ്റ് ഒന്നു ശരിയാക്കി തന്നൂന്ന് കരുതി ഒരു തെറ്റുമില്ല….

അതുകേട്ടതും കിച്ചേട്ടന്റെ ഗൗരവമേറിയ മുഖത്ത് ഒരു ചിരി വിരിഞ്ഞു തുടങ്ങി….

ഇതിപ്പോ എന്റാമ്മാളൂട്ടിയാണോ…അതോ…….. പഴയ രേവതിയാണോ…..????😁😁😁

രണ്ടും കൂടി ഒന്നിച്ചൂന്ന് കൂട്ടിക്കോ..!!!

ഞാനതും പറഞ്ഞ് കൈ അയച്ചതും കിച്ചേട്ടൻ എന്റെ ഫ്ലീറ്റിലേക്ക് ലുക്ക് വിട്ട് പതിയെ നിലത്തേക്ക് മുട്ടു കുത്തിയിരുന്നു….

ഓക്കെ…ഓക്കേ…!!!!! രണ്ടായാലും ഇപ്പോ ആ പഴയ ബഹുമാനം തീരെയില്ലാട്ടോ അമ്മാളൂട്ടീ…..😌😌😌😌

ഞാനത് കേട്ട് രസിച്ച് ചിരിയ്ക്ക്യായിരുന്നു….കിച്ചേട്ടൻ ഒരോന്നും പറഞ്ഞ് ഫ്ലീറ്റെല്ലാം ഓക്കെയാക്കിയിട്ട് എഴുന്നേറ്റു….

ന്മ്മ്മ്…മതി… ബാക്കി ഞാനുടുത്തോളാം…!! ഇനി കിച്ചേട്ടൻ റെഡിയാവ്…

ഞാനതും പറഞ്ഞ് ഫ്രണ്ടിലെ ഫ്ലീറ്റെടുക്കാൻ തുടങ്ങിയതും കിച്ചേട്ടൻ എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് സാരി കൈയ്യില് വാങ്ങി പതിയെ എനിക്കടുത്തേക്ക് നടന്നടുത്തു….

എന്താ ഡോക്ടറേ ഉദ്ദേശം..???🥰☺️☺️☺️😊

ഞാനിപ്പോ ഒരു ഡോക്ടർ അല്ലല്ലോ…ഒരു ഭർത്താവായും കുഞ്ഞിന്റെ അച്ഛനുമല്ലേ…..!!!

അതും പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് സാരിയുടെ മുന്താണി നീട്ടിയെടുത്ത് എന്നേയും കിച്ചേട്ടനേയും ഒന്നിച്ച്ചേർത്ത് പൊതിഞ്ഞ് കിച്ചേട്ടൻ എന്നോട് കൂടുതലടുത്തു….

ഡോക്ടറേ വേണ്ടാട്ടോ…ഈ കിച്ചന്റെ കിച്ചാമണി അറിയണുണ്ടെല്ലാം….!!!

ആഹാ… അപ്പോഴേക്കും പേരുമിട്ടോ…??? അപ്പോ മോനാ….???

അതേല്ലോ…ഈ കള്ളക്കിച്ചനെപ്പോലെ ഒരു കുഞ്ഞി ചെക്കൻ മതി എനിക്ക്….!!!

ആഹാ…അപ്പോ ആ കാര്യത്തിൽ തീരുമാനമായ സ്ഥിതിയ്ക്ക് ന്റെ മോനറിയാണ്ട് ഞാനൊരു സമ്മാനം തരട്ടേ….!!!

എന്തിനാ ഇപ്പൊ ഒരു സമ്മാനം…??☺️😁

എന്റെ കുഞ്ഞാവയെ എനിക്ക് തരാൻ പോവല്ലേ അതിന്…❤️❤️❤️

അതിന്… ഗിഫ്റ്റ്….!!!

ഞാനത് പറഞ്ഞ് നിന്നതിനനുസരിച്ച് കിച്ചേട്ടൻ എനിക്ക് നേരെ ഒരു കള്ളച്ചിരിയുമായി വരാൻ തുടങ്ങി….

Wait… wait…ഒരു condition ഉണ്ട്…

എന്ത് condition….??😀😀

കിച്ചേട്ടന്റെ ശബ്ദത്തിൽ ഒരു ചിരി കലർന്നിരുന്നു…

അത്…എന്നെ വേദനിപ്പിക്കാൻ പാടില്ല…

അത് കേട്ടതും ഒന്ന് പുഞ്ചിരിച്ച് കിച്ചേട്ടൻ എന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി അവിടെ ചെറുതായി ഒന്ന് മുത്തി…😘😘😘ഞാനൊരു കൊഞ്ചലോടെ ആ മുടിയിഴകളിൽ വിരൽ ചേർത്ത് ആ സമ്മാനത്തെ സ്വീകരിക്ക്യായിരുന്നു… ആ മുഖം പതിയെ കഴുത്തടിയിൽ നിന്നും അടർന്നു മാറിയതും ഞാനാ മുടിയിഴകളിലെ പിടി അയച്ചെടുത്തു തുടങ്ങി….

എന്ത് സുഗന്ധമാ അമ്മാളൂട്ടീ നിനക്ക്..???? എനിക്ക് ഒരുപാടൊരുപാടിഷ്ടമുള്ള സുഗന്ധം…!!!!

ഞാനതിന് ഒന്ന് ചിരിച്ചു നിന്നു….

അപ്പോ മതി…ഇതാണ് എന്റമ്മാളൂട്ടിയ്ക്കുള്ള ഈ കിച്ചന്റെ ഗിഫ്റ്റ്…ഇനി എന്റെ പൂച്ചക്കുട്ടി പെണ്ണ് ഒരുങ്ങിക്കോട്ടോ….!!!!

കിച്ചേട്ടൻ അത്രയും പറഞ്ഞ് പുതച്ചിരുന്ന മുന്താണി അയച്ച് എന്നിൽ നിന്നും അടർന്നു മാറി… പെട്ടെന്ന് എന്തോ ഓർത്തപോലെ പോയ ആള് അതേ പടി തിരിച്ചു വന്നു….

ഇനിയെന്താ…??

ഞാൻ പുരികമുയർത്തി ചോദിച്ചു…

എന്റെ കുഞ്ഞാവയ്ക്ക് കൊടുത്തില്ലല്ലോ..!!

അതും പറഞ്ഞ് എന്നെ നേരെ നിർത്തി കിച്ചേട്ടൻ എനിക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് എന്റെ വയറിലേക്ക് അമർത്തി ചുംബിച്ചു…. നിറഞ്ഞ സന്തോഷത്തോടെ ഞാനാ കാഴ്ച കണ്ട് നിന്നതും കിച്ചേട്ടൻ മെല്ലെ മുഖമുയർത്തി എഴുന്നേറ്റു….

ഇനി എന്റെ മോള് പോയി ഒരുങ്ങിക്കോ…ഞാനായി ഒരു disturbance ഉം ഉണ്ടാക്കില്ല….

അതും പറഞ്ഞ് ഒന്നു ചിരിച്ച് കിച്ചേട്ടൻ ഷെൽഫ് തുറന്ന് ഷർട്ടെടുത്തു…. പിന്നെ അധികം വൈകാതെ ഞങ്ങള് രണ്ടാളും റെഡിയായി താഴേക്ക് ചെന്നു…അമ്മ ഞങ്ങളെ കാത്ത് സ്റ്റെയറിന് തൊട്ടരികില് തന്നെയുണ്ടായിരുന്നു… കൈയ്യില് ഒരു തട്ടത്തില് കുറേ ഭസ്മവും സിന്ദൂരവും പൂവും ഒക്കെയായാ സതിയമ്മേടെ നിൽപ്…

ഇതെന്താമ്മേ….???

എന്താന്നോ രണ്ടാളും ഒന്ന് ചേർന്ന് നിന്നേ…!!!

കിച്ചേട്ടന്റെ ചോദ്യത്തിന് അങ്ങനെ മറുപടിയും നല്കി അമ്മ ഞങ്ങളെ രണ്ടാളെയും ചേർത്ത് നിർത്തി..കൈയ്യിലിരുന്ന തട്ടത്തിലെ കർപ്പൂരം തെളിയിച്ച് ഞങ്ങളെ രണ്ടാളേയും ചേർത്തുഴിഞ്ഞെടുത്തു…ഞാനും കിച്ചേട്ടനും അതെല്ലാം കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു… ആരതിയുഴിഞ്ഞ ശേഷം തട്ടത്തിലിരുന്ന സിന്ദൂരം ഒരുനുള്ളെടുത്ത് എന്റെ നെറ്റിയിലും കിച്ചേട്ടന്റെ നെറ്റിയിലും തൊട്ടുവച്ചു….

എല്ലാ ദൃഷ്ടി ദോഷവും മാറട്ടേ… അല്ലെങ്കി ചിലപ്പോ രണ്ടാൾക്കും വഴക്കിടാൻ തോന്നിയാലോ….????

ഹേയ്..ഞങ്ങടെ വഴക്കൊക്കെ കഴിഞ്ഞില്ലേ എന്റെ സതിയമ്മേ….!!! ഇനി ഒരു വഴക്കുമില്ല…ല്ലേ…!!

കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്നോടങ്ങനെ ചോദിച്ചതും ഞാനതിന് തലയാട്ടി സമ്മതം മൂളി…

ന്മ്മ്മ്…ഇനി ഒരു വഴക്കും വേണ്ട…!!! ഇതുപോലെ സന്തോഷത്തോടെ ഇരുന്നാ മതി രണ്ടാളും.. ആ പിന്നെ കിച്ചാ..മോളെ ഇനി ഈ സ്റ്റെപ്പൊന്നും അധികം കയറ്റണ്ട… ഞാൻ ദേ അപ്പുറത്തെ ബെഡ്റൂം റെഡിയാക്കി വെച്ചിട്ടുണ്ട്…ഇനി അതില് മതി….!!!

ന്മ്മ്മ്..ശരി..ശരി…!!!!

എങ്കില് ഇനി നിന്ന് സമയം കളയണ്ട..ഇറങ്ങിക്കോ രണ്ടാളും…ജയശ്രീ വിളിച്ചിരുന്നു…നിങ്ങളിപ്പോ ഇറങ്ങുംന്ന് പറഞ്ഞു അവളോട്…എന്ന് വച്ച് വണ്ടീടെ സ്പീഡൊന്നും കൂട്ടണ്ട…. പതിയെ മതി….

സതിയമ്മ ഓരോ നിർദ്ദേശങ്ങള് കൊടുക്കണതും അതെല്ലാം അനുസരണയോടെ കിച്ചേട്ടൻ തലയാട്ടി കേൾക്കുന്നതും കാണാൻ തന്നെ ഒരു രസായിരുന്നു…..

ഇന്നലെ കവിളിലെ പാട് കണ്ട് ജയയ്ക്ക് ഭയങ്കര അത്ഭുതമായിരുന്നു…കിച്ചന് ഇത്രേം ദേഷ്യമോന്ന് പറഞ്ഞ്…അതിന്റെ കാരണം ചോദിച്ചപ്പോ ഞാനവളോട് പറഞ്ഞു ഇന്ന് രണ്ടാളും അവിടേക്ക് വരും അപ്പോ നേരിട്ട് ചോദിച്ചോളാൻ….😁😀അതോണ്ട് പറയാനുള്ള മറുപടിയൊക്കെ കണ്ടു വച്ചോ ന്റെ മോൻ….😀😀😀

അമ്മ ആക്കണ മട്ടിൽ അത്രയും പറഞ്ഞതും കിച്ചേട്ടൻ പിന്നെ അധികം നിന്ന് പരുങ്ങാതെ കാറിലേക്ക് കയറി… അമ്മയ്ക്ക് യാത്രയും പറഞ്ഞ് കോ ഡ്രൈവർ സീറ്റിലേക്ക് ഞാനും ഇരുന്നതും കിച്ചേട്ടൻ കാറ് സ്റ്റാർട്ട് ചെയ്തു…. അധികം ട്രാഫിക് problem ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ കാറ് ചൈതന്യ ഹോസ്പിറ്റലിന് മുന്നില് ചെന്നു നിന്നു…

എന്നത്തേയും പോലെ കിച്ചേട്ടൻ കാറ് പാർക്ക് ചെയ്യ്ത് വരും വരെ ഞാൻ മെയിൻ entrance നടുത്ത് wait ചെയ്തു…പരിചയമുള്ള ഡോക്ടേർസിനും ജീവനക്കാർക്കും മറുപടിയും വിഷും ചെയ്ത് കിച്ചേട്ടൻ എനിക്കടുത്തേക്ക് വന്നു…

പിന്നെ ലിഫ്റ്റില് കയറി 2nd floor ൽ എത്തി ജയശ്രീ ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്നു… ഡോക്ടർ ഞങ്ങൾക്ക് വേണ്ടി കാത്തിരുന്ന പോലെ ഞങ്ങളെ ക്യാബിനിലേക്ക് ക്ഷണിച്ചു… ഞങ്ങള് രണ്ടാളും ഡോക്ടറിന് ഓപ്പോസിറ്റ് ആയുള്ള ചെയറിലേക്ക് ഇരുന്നതും ഡോക്ടർ ഒരു ചിരിയോടെ ഞങ്ങളെ രണ്ടാളെയും മാറിമാറി നോക്കി….(കിച്ചേട്ടന്റെ അച്ഛന്റെ അടുത്ത relative ആണ് ജയശ്രീ ഡോക്ടർ)

എന്താ ജയാന്റീ ആക്കിയുള്ള ഒരു നോട്ടം…??? വീട്ടിലെന്റെ സതിയമ്മേടെ തന്നെ സഹിക്കാൻ വയ്യ..അപ്പോഴാ അടുത്തതും…

എന്റെ കിച്ചാ…എന്നാലും അങ്ങനെയൊരു അടി വേണമായിരുന്നോ….???😁😁😁 കരിനീലിച്ച് കിടന്ന പാട് കണ്ടപ്പോ ഞാൻ ഞെട്ടിപ്പോയി….

അത് കൊടുക്കുമ്പോ ഓർക്കില്ലാന്റീ…. വേണ്ടായിരുന്നൂന്ന് തോന്നിയപ്പോഴേക്കും കവിളില് പാട് വച്ചില്ലേ….!!!

ന്മ്മ്മ്… അതോണ്ട് ഇനി ഇങ്ങനത്തെ അടിയും വഴക്കും ഒന്നും വേണ്ട കേട്ടോ…ആളിത്തിരി വീക്കാ….എന്തായാലും ഞാനൊന്ന് നോക്കട്ടെ…

ഡോക്ടർ അതും പറഞ്ഞ് എന്നേം കൂട്ടി consulting room ലേക്ക് കൊണ്ടുപോയി…വിശദമായ പരിശോധനയൊക്കെ കഴിഞ്ഞ് തിരികെ വരുമ്പോ കിച്ചേട്ടൻ വലിയ ആകാംഷയോടെ ഇരിയ്ക്ക്യായിരുന്നു…. ഡോക്ടറ് സ്റ്റെത്തിന്റെ eartip ഊരി കഴുത്തിലേക്കിട്ട് ചെയറിലേക്ക് വന്നിരുന്നതും ഞാനും കിച്ചേട്ടനരികിലായി വന്നിരുന്നു…

എന്താ ആന്റീ… എന്തെങ്കിലും complications ഓ മറ്റോ..???

ഏയ്…പേടിക്കാനായി ഒന്നുമില്ല കിച്ചാ…!!!! പിന്നെ ഞാൻ നേരത്തെ പറഞ്ഞതുപോലെ രേവതീടെ body ഭയങ്കര weak ആണ്… അതുകൊണ്ട് first trimester ൽ അല്പം ക്ഷീണവും ബുദ്ധിമുട്ടുമൊക്കെ ഉണ്ടാവാൻ ചാൻസുണ്ട്… എന്നു കരുതി കഴിയ്ക്കാണ്ടിരിക്കാൻ ഒരു കാരണവശാലും അനുവദിയ്ക്കരുത്…

ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ..നീ ഒരു ഡോക്ടറും രേവതി ഒരു നഴ്സുമാകുമ്പോ ഊഹിക്കാല്ലോ പറഞ്ഞതിന്റെ importance എത്രമാത്രം ആണെന്ന്….!!! പിന്നെ മറ്റൊരു കാര്യം കൂടി.. അധികം shocking ആയുള്ള news ഒന്നും കഴിവതും രേവതിയെ അറിയിക്കാൻ ശ്രമിക്കരുത്…ഒരു മൂന്ന് മാസം വരെയെങ്കിലും അത് ശ്രദ്ധിക്കണം….

കിച്ചേട്ടൻ അതെല്ലാം വളരെ സീരിയസായി കേട്ടിരുന്ന കണ്ടപ്പോഴേ ഇനി വരാൻ പോകുന്ന അനുഭവങ്ങൾ എന്തൊക്കെയാവുംന്ന് എനിക്ക് ഊഹിക്കാമായിരുന്നു.. പിന്നെ ടാബ്ലെറ്റും വാങ്ങി അത്യാവശ്യം ചില unofficial സംസാരവും കഴിഞ്ഞ് ഞങ്ങള് ക്യാബിൻ വിട്ടിറങ്ങി…. അപ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയോടടുത്തിരുന്നു…..

നേരെ ക്യാന്റീനിലേക്കാ പോയത്…കിച്ചേട്ടനും ഞാനും ലീവാക്കിയത് കാരണം ഫുൾ responsibility ഉം അർജ്ജുൻ ഡോക്ടർക്കായിരുന്നു…. എങ്കിലും കിച്ചേട്ടൻ ക്യാന്റീനിലേക്ക് വിളിപ്പിച്ചതും തിടുക്കപ്പെട്ട് രണ്ടാളും ക്യാന്റീനിലേക്ക് വന്നു….

അവരെ കണ്ടതും കിച്ചേട്ടൻ മുഖത്ത് കുറച്ച് ഗൗരവം ഫിറ്റ് ചെയ്ത് ഇരുന്നു…രണ്ടാളും എന്നോട് കാര്യം തിരക്കിയെങ്കിലും ഞാനൊരു നിസ്സഹായ ഭാവത്തിൽ ചുമൽ കൂച്ചി അറിയില്ലാന്ന് പറഞ്ഞു…അതും കൂടി ആയതും രണ്ടാൾടേയും ടെൻഷൻ ഒന്നിരട്ടിച്ചു….

നവീ…എല്ലാം solve ആക്കാൻ പോവാണെന്ന് പറഞ്ഞിട്ടോ… നിങ്ങള് വീണ്ടും പിണങ്ങിയോ…??? (അർജ്ജുൻ)

പിണക്കമല്ല…ഞങ്ങള് രണ്ടാളും ഒരുപാടാലോചിച്ച് ഒരു decision എടുത്തു….

Nooo..നവീ…നിങ്ങള് പിരിയല്ലേ… Divorce ഒന്നിനും ഒരു പരിഹാരമല്ലെടാ… പ്ലീസ്..നിങ്ങള് പിരിയരുത്…(ശ്രേയ)

ശ്രേയ ഡോക്ടർ വികാരഭരിതയായി പറയുന്നത് കേട്ട് കിച്ചേട്ടൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി…കൂടെ ഞാനും കൂടി… അതെല്ലാം കണ്ട് അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും കിളിപോയി ഇരിക്ക്വായിരുന്നു…!!!!

നീ…നീ എന്താ പറഞ്ഞേ…ഞങ്ങള് പിരിയണ്ടാന്നോ…ഡിവോസ് പരിഹാരമല്ലാന്നോ…??? അല്ലെങ്കിൽ തന്നെ ഒരു കുഞ്ഞും ആയ സ്ഥിതിയ്ക്ക് ഇനി ഞങ്ങളെന്തിനാ പിരിയണേ…?????

അത് ശരിയാ ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാ പിന്നെ എന്തിന് പിരിയണം… പിന്നെ ആർക്ക് വേണം ഡിവോസൊക്കെ……

ശ്രേയ ഡോക്ടർ ഒരു ഫ്ലോയിലങ്ങ് പറഞ്ഞ് പോയി…കൂടെ അതേ ഫ്ലോയിൽ ഭാവമിട്ട് അർജ്ജുൻ ഡോക്ടറും തലയാട്ടി സപ്പോർട്ട് ചെയ്തു… പിന്നെയാ രണ്ടാളും കിച്ചേട്ടൻ പറഞ്ഞ ഡയലോഗ് ഒരുപോലെയൊന്ന് rewind അടിച്ചത്….😳😳🙄🙄🙄

മുഖത്തോട് മുഖം നോക്കി സംസാരിച്ചിരുന്ന രണ്ടാളും കിട്ടുണ്ണിയേട്ടൻ style ൽ ഒരു ഞെട്ടലായിരുന്നു… പക്ഷേ കിച്ചേട്ടൻ എന്നും പറയുമെങ്കിലും ദൈവം ചേരും പടിയേ ചേർത്ത് വയ്ക്കൂന്ന് എനിക്ക് അപ്പോഴാണ് ശരിയ്ക്ക് കത്തിയത്…. ഞാനും കിച്ചേട്ടനും ഒന്ന് ചിരിച്ച് രണ്ടാൾക്കും ലുക്ക് വിട്ടു ഇരിക്ക്വായിരുന്നു…

നവീ….സത്യം…..അപ്പോ നിങ്ങക്ക് 👆👆 രണ്ടാൾക്കും ഒരു കുഞ്ഞ്….🤲(അർജ്ജുൻ ഡോക്ടർ ഒരമ്പരപ്പും with ആക്ഷനും ആയിരുന്നു…) confirm ആണോ…????

ന്മ്മ്മ്…. കിച്ചേട്ടൻ ഇരുകണ്ണുകളും മെല്ലെ അടച്ച് സമ്മതം മൂളി….

എപ്പോ….???😲😲😲😲 (ശ്രേയ)

ദേ ഇപ്പോ ഡോക്ടറിനെ കണ്ടു വന്നേയുള്ളൂ.. We’re both going to be parents. We’ll have our baby soon…..❤️❤️❤️

കിച്ചേട്ടൻ എന്നെ ചേർത്ത് പിടിച്ചത് പറഞ്ഞതും അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും അന്തം വിട്ടിരിക്ക്യായിരുന്നു….

ദുഷ്മൻ……എന്നിട്ടാണോടാ ഞങ്ങളെ ഇത്രേം നേരമിട്ട് വട്ട് കളിപ്പിച്ചേ….നിനക്കിതൊന്ന് നേരത്തേ പറയരുതോ….നമുക്കിതൊന്ന് celebrate ചെയ്യണ്ടേ… (അർജ്ജുൻ)

പിന്നെ എന്താ celebrate ചെയ്യാല്ലോ.. എന്ന്…എപ്പോ വേണംന്ന് പറഞ്ഞാ മതി….

congrats രേവതീ…

ശ്രേയ ഡോക്ടർ എനിക്ക് മാത്രം ഷെയ്ക് ഹാന്റ് തന്നു…

ഡീ.. എനിക്കില്ലേ…

നിനക്ക് ഞാൻ തരുന്നുണ്ട്..പാവം ഇതിനെ ഇട്ട് വിഷമിപ്പിച്ച്, ഇത്രേം നാളും ഇട്ട് കരയിപ്പിച്ച് ഒടുക്കം പടക്കം പൊട്ടണ പോലെ കരണം പുകച്ചവനല്ലേടാ നീ….എന്നിട്ടിനി അവന് ഷെയ്ക്ക് ഹാൻഡ് വേണം പോലും……

ഹോ….എല്ലാവരും ഇവൾടെ ഫാനാല്ലേ…നമുക്കിവിടെ ആരും ഇല്ലേ ഒരു ഫാൻസ് association രൂപീകരിക്കാനായി….!!!!!

ഉണ്ടെടാ നവീ… നിനക്ക് ഞാനുണ്ട്…!!!! എത്ര ദേഷ്യം കാണിച്ചിട്ടായാലും നീ ഫസ്റ്റ് ക്ലാസിൽ പാസായില്ലേ മോനേ…. എനിക്ക് അഭിമാനം തോന്നുന്നു നിന്നെയോർത്ത്… Weldon My Boy…. Weldon….

അർജ്ജുൻ ഡോക്ടർ വികാരഭരിതനായി ശബ്ദമെല്ലാം ഇടറിതുടങ്ങി….കാര്യമെല്ലാം മനസിലാക്കി ശ്രേയ ഡോക്ടറിരുന്ന് കണ്ണുരുട്ടുന്നതും നോക്കി ഞാനും കിച്ചേട്ടനും ഒരേ ചിരിയായിരുന്നു….അവരോടൊപ്പമിരുന്നാൽ ശരിയ്ക്കും time പോകുന്നതേ അറിയില്ല….

അങ്ങനെ കുറേ സമയം അവിടെയിരുന്ന് സംസാരവും ഫുഡ് കഴിപ്പും എല്ലാം കഴിഞ്ഞ് ഞങ്ങള് ക്യാന്റീന് പുറത്തേക്ക് നടന്നു…….ക്യാന്റിനിൽ നിന്നും ഇറങ്ങും വഴി തീരെ പ്രതീക്ഷിക്കാതെ ശ്രദ്ധ ഡോക്ടർ ഞങ്ങടെ മുന്നില് വന്നുപെട്ടു….

എല്ലാവരുടേയും മുഖത്തെ ചിരിയൊന്ന് മങ്ങിയതും മുഖത്തൊരു പുഞ്ചിരി വരുത്തി അവര് എന്റെ നേർക്ക് കൈനീട്ടി പിടിച്ചു നിന്നു…

Hearty Congratssss dear….

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി നിന്നതും ശ്രദ്ധ എന്റെ കൈ മെല്ലെ നിർബന്ധപൂർവ്വം പിടിച്ച് ഷെയ്ക്ക് ഹാന്റ് തന്നു…. ഞാനൊരു ഞെട്ടലോടെ കിച്ചേട്ടനിൽ നിന്നും അവർക്ക് നേരെ മുഖം പായിച്ചു… ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു എങ്കിലും ആ കണ്ണിൽ ആളിക്കത്തുന്ന അഗ്നി എനിക്കും കിച്ചേട്ടനും ഒരുപോലെ മനസിലാവുന്നുണ്ടായിരുന്നു…..

ഞാനൊരു പേടിയോടെ ആ കൈയ്യിൽ നിന്നും എന്റെ കൈ മെല്ലെ അയച്ചെടുത്ത് കിച്ചേട്ടനരികിലേക്ക് നിന്നു…കിച്ചേട്ടൻ അപ്പോഴേക്കും എന്റെ കൈ മുറുകെ ചേർത്ത് പിടിച്ച് നിന്നു…

ശ്രദ്ധയ്ക്ക് ഇപ്പോ ഡ്യൂട്ടിയില്ലേ….??

ഉണ്ട്… കയറാൻ ടൈം ആയി..നിങ്ങള് ജയശ്രീ ഡോക്ടർടെ ക്യാബിനിൽ കയറുന്നത് കണ്ടു…കാര്യമറിഞ്ഞപ്പോ ഒന്ന് congratulate ചെയ്യണംന്ന് തോന്നി…

എന്നെ നോക്കി ഒരുതരം പകയോടെയാണ് അവരത് പറഞ്ഞത്…

എന്താ നവീ ജയശ്രീ ഡോക്ടറെ കൊണ്ട് consult ചെയ്യിക്കുന്നേ… തന്റെ Friend ആയ ഞാനും ആ wing ല് തന്നെയായിരുന്നില്ലേ….??? തന്റെ ഭാര്യയെ ഞാൻ consult ചെയ്യണ്ടാന്ന് കരുതിയാണോ…

അത് കേട്ടതും എനിക്ക് കലിച്ച് കയറാൻ തുടങ്ങി…എങ്ങനെയെങ്കിലും അവിടുന്ന് ഒന്ന് escape ആയെങ്കിലെന്നായിരുന്നു ചിന്ത… അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും കലിപ്പ് ഫിറ്റ് ചെയ്ത് തന്നെയാ നിൽപ്പ്…

ശ്രദ്ധ experienced അല്ലല്ലോ…അപ്പോ ഒറ്റയ്ക്ക് ഒരു case attend ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും.. friendship ന്റെ പേരിൽ സ്വന്തം ഭാര്യേടെ health വച്ച് കളിയ്ക്കാൻ കഴിയ്വോ എനിക്ക്…

കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും ശ്രദ്ധേടെ മുഖം ഓടിക്കറുത്തു…

അപ്പോ ശരി… ഞങ്ങൾക്ക് അല്പം തിരക്കുണ്ട് ശ്രദ്ധ…

അവളോടതും പറഞ്ഞ് എന്നേം കൂട്ടി കിച്ചേട്ടൻ ക്യാന്റീൻ വിട്ടിറങ്ങി… അവസാനത്തെ ഡയലോഗ് കേട്ട് അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും കിച്ചേട്ടനെ കണക്കിന് അഭിനന്ദിക്കുകയായിരുന്നു…അപ്പോഴും എന്റെ മനസിൽ പകയോടെ കത്തിയെരിഞ്ഞ ശ്രദ്ധേടെ ആ കണ്ണുകൾ തന്നെയായിരുന്നു… പിന്നെ കിച്ചേട്ടൻ കൂടെയുള്ളപ്പോ അവൾടെ ഒരു കളിയും നടക്കില്ല എന്ന ആശ്വാസത്തിൽ കാറിലേക്ക് കയറി… അർജ്ജുൻ ഡോക്ടറിനും ശ്രേയ ഡോക്ടറിനും byee പറഞ്ഞ് കിച്ചേട്ടൻ കാറ് സ്റ്റാർട്ട് ചെയ്തു…

യാത്രയിലുടനീളം കിച്ചേട്ടൻ വലിയ ആലോചനയിലായിരുന്നു….

എന്താ കിച്ചേട്ടാ…എന്താ പറ്റിയേ…???

ങേ..

എന്താ ഇത്ര ആലോചിക്കാനും മാത്രം…!!! ശ്രദ്ധ ഡോക്ടറിന്റെ കാര്യമാണോ…???

ഏയ്..അതൊന്നുമല്ല… അതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആലോചിക്കാനും വേണ്ടി… ഞാൻ മറ്റൊരു കാര്യമാ ഓർത്തത്…

അതെന്താ മറ്റൊരു കാര്യം..??

അത്.. ഞാൻ…ഞാനൊരു കാര്യം എന്റാമ്മാളൂട്ടിയോട് മറച്ചു വച്ചിട്ടുണ്ട്… പക്ഷേ അതെന്താണെന്ന് ഉടനെ എനിക്ക് പറയാൻ കഴിയില്ല…എന്നെ നന്നായി മനസിലാക്കണ ആളല്ലേ നീ…നമ്മുടെ ജീവിതത്തിനെ തെറ്റായി ബാധിക്കുന്ന ഒരു കാര്യമല്ല അത്…അതില് ഞാൻ ഉറപ്പ് തരാം… പക്ഷേ ഞാനത് ഇപ്പോ തുറന്നു പറയില്ല…

അതെന്താ അങ്ങനെയൊരു കാര്യം…??? പറയില്ലായെങ്കിൽ പിന്നെ ഇപ്പോ ഇങ്ങനെ സൂചിപ്പിച്ചതെന്തിനാ…???

അത്…. ഞാൻ നാളെ അത് നിന്നോട് പറയുമ്പോ ഇത്രയും നാളും മറച്ചുപിടിച്ചത് എന്തിനാണെന്ന് നീ ചോദിക്കരുത്… എനിക്ക് നിന്നോട് ഒരു കാര്യവും മറയ്ക്കാൻ വയ്യ… എനിക്ക് കുറച്ച് ടൈം തരണം എന്റമ്മാളൂട്ടീ…തര്വോ…????

ഞാൻ കുറച്ചു നേരം ഒന്നാലോചിച്ചിരുന്ന ശേഷം ആ കൈയ്യിൽ മുറുകെ ചേർത്ത് തോളോട് തലചായ്ച്ചിരുന്നു….

ഈ അമ്മാളൂട്ടീടെ കിച്ചേട്ടൻ എത്ര ടൈം വേണമെങ്കിലും എടുത്തോ…ഞാനത് വരെ wait ചെയ്തോളാം….പോരേ…എനിക്കറിയാം ഒരു കാര്യവും ഇല്ലാതെ എന്റെ ഡോക്ടർ മുൻകൂട്ടി ഇങ്ങനെയൊരു ആമുഖം വയ്ക്കില്ലാന്ന്… അതോണ്ട് ഞാനായി നിർബന്ധിക്കില്ല പോരേ…

ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്റെ നെറ്റിയിലേക്കൊന്ന് ചും ബിച്ച് ഡ്രൈവിംഗിൽ concentrate ചെയ്തു… നിമിഷനേരം കൊണ്ട് കാറ് ചെന്ന് നിന്നത് സായാഹ്ന സൂര്യന്റെ പ്രഭ വിടർത്താൻ തയ്യാറാകുന്ന ഒരു കടൽ തീരത്താണ്…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ .. തുടരും…..

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *