ചെമ്പകം, തുടർക്കഥ ഭാഗം 36 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

വേണ്ട…എന്നോട് മിണ്ടണ്ട…!!!! എന്റെ വയറ്റില് കിച്ചേട്ടന്റെ ജീവൻ തുടിയ്ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോ തോന്നിയ സ്നേഹമല്ലേ ഇത്…. എന്നോട് കാട്ടണ്ട…കിച്ചേട്ടനത് കുഞ്ഞിനോട് മാത്രം കാണിച്ചാ മതി…..😡😭😭😭😭ഒരു കുഴപ്പവും വരുത്താണ്ട് കുഞ്ഞിനെ ഞാൻ കിച്ചേട്ടന് തന്നോളാം….എന്നെ വിട്ടേക്ക്….!!!😭😭😭

നിറകണ്ണുകളോടെയുള്ള അവൾടെ ആ പറച്ചില് കേട്ടപ്പോ എനിക്ക് ശരിയ്ക്കും ചിരിയാ വന്നത്… കൊച്ചുകുട്ടികളുടെ കുസൃതി പോലെ ഞാനത് ആസ്വദിച്ചൊന്ന് പുഞ്ചിരിച്ചു….😁😁😁😁

അതിനാര് പറഞ്ഞു എനിക്ക് കുഞ്ഞിനെ മാത്രം മതീന്ന്…. എനിക്കേ…..എന്റെ കുഞ്ഞിനേം വേണം…എന്റെ കുഞ്ഞിന്റെ അമ്മേം വേണം എങ്കിലോ….😁😁😁😁

വേണ്ട… എനിക്ക് കിച്ചേട്ടന്റെ ഈ ചിരി കാണണ്ട…!!ഇത് കാണാൻ കൊതിച്ചപ്പോഴൊക്കെ എന്നെ വെറുത്ത് നടന്നതല്ലേ…ഇനി ഞാനൊന്നിനുമില്ല….😭😭

അവളതും പറഞ്ഞ് എന്നിൽ നിന്നും ഒരുപാടകന്ന് ബെഡിന്റെ headboard ലേക്ക് ചുരുണ്ട് കൂടി…. ഞാനതിനനുസരിച്ച് ഒരു പുഞ്ചിരിയോടെ തന്നെ അവൾക്കരികിലേക്ക് നീങ്ങി നീങ്ങി ഇരുന്നു….

അമ്മാളൂട്ടീ….ഞാനൊന്ന് പറഞ്ഞോട്ടേ….!!!

എന്തിനാ ഇപ്പൊ അമ്മാളൂട്ടീന്ന് വിളിക്കേണേ…ഇതുവരെയും വിളിച്ചിരുന്ന പോലെ രേവതീന്ന് മതി…😭😭😭 അതല്ലേ കിച്ചേട്ടനും ഇഷ്ടം… അതൊന്നും പെട്ടെന്ന് മാറ്റണ്ട….!!!

എന്റെ പൊന്ന് അമ്മാളൂട്ടിയല്ലേ…ദേഷ്യം കൂടിയപ്പോ ഒന്ന് തല്ലിപ്പോയി… sorry…🥰🥰

ഞാനതും പറഞ്ഞ് അവൾടെ മുഖം പതിയെ കൈക്കുമ്പിളിലെടുത്തു…അവളെന്റെ രണ്ട് കൈകളും ദേഷ്യത്തിൽ അടർത്തി മാറ്റി എന്റെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി….

തല്ലിയത് മാത്രമല്ലല്ലോ…എന്നെ വേണ്ടാന്നും പറഞ്ഞില്ലേ…ഇറങ്ങിപ്പൊയ്ക്കോളാൻ പറഞ്ഞില്ലേ എന്നോട്… 😭😭😭 കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്നോട് മിണ്ടാണ്ട് നടന്നില്ലേ…. ഹോസ്പിറ്റലില്… ഹോസ്പിറ്റലില് വച്ച് പോലും എന്നോട് ദേഷ്യം കാണിച്ചില്ലേ…😭😭😭

ഓരോന്നും പറഞ്ഞ് ആ പിടി ഓരോ തവണ മുറുക്കുമ്പോഴും ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഞാനവളോട് കൂടുതൽ അടുക്കായിരുന്നു…..😁😁

അതിനെല്ലാം ചേർത്ത് സോറി പറഞ്ഞില്ലേ അമ്മാളൂട്ടീ… ഒരുപാട് ദിവസത്തെ സങ്കടമല്ലേ ഇപ്പോ ഈ മഴയായി പെയ്തിറങ്ങുന്നേ….. അതും ഞാൻ ദേഷ്യപ്പെട്ടതിനും, പിണങ്ങി നടന്നതിനും,അവഗണിച്ചതിനുമെല്ലാം… ഇന്നലെ പറഞ്ഞതല്ലേ ഒരായുസ്സില് കരയാനുള്ളതെല്ലാം ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കരഞ്ഞൂന്ന്…ഇനീം അത് വേണ്ട…ഈ കണ്ണീര് കാണാൻ വയ്യ….ഇന്ന് നമ്മുടെ ലൈഫിലെ ഏറ്റവും സന്തോഷമുള്ള ദിവസമല്ലേ…. അതിന് ഈ കണ്ണീര് വേണ്ട….

അവൾടെ ഇരുകൈകളും പിടിച്ചു വച്ച് ഞാനാ കണ്ണീര് തുടച്ചതും അവളൊരു പാവപോലെ എന്റെ മുഖത്തേക്ക് തന്നെ നോട്ടം പായിച്ചിരുന്നു തന്നു…

ന്മ്മ്മ്…ഇനി ഈ കിച്ചന്റെ അമ്മാളൂട്ടീ ഒന്നു ചിരിച്ചേ….!!!

ഞാനത് പറഞ്ഞതും അവള് ഒരു വിതുമ്പല് കലർന്ന പുഞ്ചിരിയോടെ എന്നെ ഇറുകെ പുണർന്നു….ഞാനും ഒരുപാടൊരുപാട് സ്നേഹത്തോടെ അവളെ മുറുകെ കെട്ടിപ്പിടിച്ച് ആ നെറ്റിയിലേക്ക് ഒന്നു മുത്തി കുറേനേരം അങ്ങനെയിരുന്നു….

അമ്മാളൂട്ടീ….. അന്ന് പറഞ്ഞത് ശരിയാട്ടോ…ഒരു ടൈറ്റ് ഹഗ്ഗ് മതി ഉള്ളിലെ ടെൻഷന് relief കിട്ടാൻ… ❤️❤️❤️❤️ അവളതു കേട്ട് എന്റെ നെഞ്ചിൽ പൂഴ്ത്തിയിരുന്ന അവൾടെ മുഖമുയർത്തി ഒന്നു ചിരിച്ചു… ഞാനപ്പോഴും ആ മുടിയിഴകളെ മെല്ലെ തലോടിയിരിക്ക്യായിരുന്നു….

കിച്ചേട്ടാ…എന്തിനാ എന്നോട് ഇത്രേം നാളും ഇങ്ങനെ ദേഷ്യപ്പെട്ട് നടന്നത്…. ഞാൻ എത്ര തവണ സോറി ചോദിച്ചു നടന്നതാ..അത്രേം വലിയ തെറ്റായിരുന്നോ ഞാൻ ചെയ്തത്….???

വലിയ..വലിയ തെറ്റായിരുന്നു അമ്മാളൂട്ടീ…!!!! നമ്മള് കുറേ നാൾ പ്രണയിച്ചു നടന്നു… അതിന് ശേഷം വിവാഹം കഴിച്ചു…അതിനിടയിൽ എപ്പോഴെങ്കിലും ഞാൻ നിന്നോട് നിന്റെ വീട്ടിലെ കാര്യങ്ങളെപ്പറ്റി ചോദിച്ചില്ലല്ലോ… ആദ്യത്തെ മീറ്റില് നീ അമ്മയെപറ്റി പറഞ്ഞപ്പോ എന്റെ മുന്നിലിരുന്ന് കരഞ്ഞതല്ലേ…. അതുകൊണ്ട് മാത്രമാ കൂടുതലന്വേഷിച്ച് വിഷമിപ്പിക്കണ്ടാന്ന് കരുതിയത്….. പക്ഷേ ഞാൻ ചോദിച്ചില്ലാന്ന് കരുതി അതൊക്കെ എന്നോട് മറച്ചു വയ്ക്കാൻ പാടുണ്ടായിരുന്നോ അമ്മാളൂട്ടീ….

അത്..മാഷ്…മാഷ് പറഞ്ഞപ്പോ ഞാൻ കരുതി… പിന്നെ എല്ലാം അറിഞ്ഞാൽ കിച്ചേട്ടൻ എന്നെ വെറുക്കുമോന്നും പേടിച്ചു….

ആര് പറഞ്ഞിരുന്നാലും അങ്ങനെ ചെയ്യാൻ പാടില്ല അമ്മാളൂട്ടീ…

അഗ്നി സാക്ഷിയായി നിന്റെ കഴുത്തിലേക്ക് താലികെട്ടുമ്പോ അത് കേവലം മഞ്ഞ ചരടിൽ കോർത്തെടുത്ത ഒരു നുള്ള് പൊന്നായി മാത്രം കണക്കാക്കരുത്…. മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണത്.. അത് നിന്റെ കഴുത്തിലേക്ക് അണിയിക്കുമ്പോ മുതൽ നമ്മൾ തമ്മിൽ ഉടലെടുക്കുന്നത് പവിത്രമായ ഒരു ബന്ധമാണ് അമ്മാളൂട്ടീ….❤️❤️ നിന്നിലെ സന്തോഷങ്ങൾ ആദ്യം ചേരേണ്ടത് എന്നിലാണ്… അപ്പോ നിന്റെ സങ്കടങ്ങളും അങ്ങനെ തന്നെയല്ലേ വേണ്ടത്….

അല്ലാണ്ട് അതെല്ലാം മറച്ചു വെച്ച് സ്വയം ഉരുകി തീരുകയല്ല വേണ്ടത്…അന്നേ അതെല്ലാം തുറന്നു പറയേണ്ടതായിരുന്നില്ലേ…. ഞാൻ ഇഷ്ടപ്പെട്ടത് വെറുക്കാൻ വേണ്ടിയല്ലല്ലോ…ഈ ജന്മം വെറുക്കാനും കഴിയില്ല….!!!❤️❤️❤️

അവളത് കേട്ട് എന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു…

എങ്കിലും ഇത്രേം ദേഷ്യത്തിൽ അടിയ്ക്കണമായിരുന്നോ കിച്ചേട്ടാ…എന്ത് വേദനയായിരുന്നൂന്നറിയ്വോ….????

ഞാനതു കേട്ട് കഴുത്ത് പതിയെ അവൾക്ക് നേരെ കുനിച്ച് ആ മുഖം അടുത്ത് കണ്ടു…

വേദനിച്ചോ ഒരുപാട്….

ന്മ്മ്മ്… അവളതിന് എനിക്ക് നേരെ മുഖം തിരിച്ച് ചുണ്ട് കൂർപ്പിച്ച് നിഷ്കളങ്കമായി തലയാട്ടി…

എന്നോട് അങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ… ഞാൻ ഒരു മോശം character ഉള്ള ആളായിരുന്നോ..

മ്മ്ഹ്ഹ്…

പിന്നെ എന്തിനാ അങ്ങനെ പറഞ്ഞത്…??? അതോ ശ്രദ്ധയുമായി എനിക്ക് അടുപ്പമുണ്ടെന്ന് സംശയമുണ്ടോ ഇപ്പോഴും….????

മ്മ്ഹ്ഹ്… എനിക്കെന്റെ കിച്ചേട്ടനെ നന്നായി അറിയാം… അങ്ങനെ വഴക്കുണ്ടായെങ്കിലും ഉള്ളിലുള്ള കാർമേഘം മാറട്ടേന്ന് കരുതിയാ ഞാൻ….അല്ലാണ്ട് എനിക്ക് കിച്ചേട്ടനെ വിശ്വാസക്കുറവൊന്നുമില്ല…

അത്രയും പറഞ്ഞ് അവള് എന്നിൽ നിന്നും പതിയെ അടർന്നു മാറിയിരുന്നു… ആ കവിളിൽ തെളിഞ്ഞു കിടന്ന എന്റെ വിരൽപ്പാടുകൾ എന്നെ വീണ്ടും വീണ്ടും കുത്തി നോവിയ്ക്ക്യായിരുന്നു….

ഞാനാ മുഖം കൈകുമ്പിളിലെടുത്ത് ആ വിരൽപ്പാടിലേക്ക് അമർത്തി ചുംബിച്ചു…😘😘 അവള് എരിവ് വലിച്ചു വിട്ട് എന്റെ ഷർട്ടിലേക്ക് പിടിമുറുക്കിയതും ഞാൻ എന്റെ അധരങ്ങളെ അവിടെ നിന്നും പതിയെ മോചിപ്പിച്ചു…. അപ്പോഴേക്കും അവള് ചെറിയൊരു കുസൃതിയോടെ മറുകവിളും കാട്ടി തന്നു…

ഞാൻ ചെറുതായി ഒന്ന് മന്ദഹസിച്ച് ആ കവിളിലേക്കും എന്റെ അധരങ്ങളെ ചേർത്തു…😁😘😘 അവിടെ നിന്നും മെല്ലെ മുഖം അടർത്തിയതും അവള് വിരല് നെറ്റിയിലേക്ക് തൊട്ടു കാണിച്ചു… ഒരു കൊച്ചുകുട്ടിയുടെ കുസൃതി തുളുമ്പുന്ന ആ മുഖത്തിലെ ഓരോ ഭാവങ്ങളേയും ആസ്വദിച്ച് അവൾടെ നെറ്റിത്തടത്തിലേക്കും എന്റെ സ്നേഹ ചുംബനം അർപ്പിച്ചു…😘😘😘

അവിടെ നിന്നും താഴേക്ക് നീങ്ങിയ എന്റെ അധരങ്ങൾ പുരികക്കൊടികളേയും ഇരുകണ്ണുകളേയും ചുംബനങ്ങളാൽ മൂടി…. അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചിരിക്ക്യായിരുന്നു എന്റാമ്മാളൂട്ടീ…❤️❤️❤️

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇനി എന്റെ കുഞ്ഞാവയ്ക്ക് കൊടുക്കട്ടേ… അച്ഛന്റെ ആദ്യ ചുംബനം….😘😘

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ വയറിന് നേരെ മുഖം താഴ്ത്തി…. വയറിനെ മറഞ്ഞു കിടന്ന സാരിയെ വകഞ്ഞ് മാറ്റി പതിയെ എന്റെ വയറിലേക്ക് കൈ ചേർക്കുമ്പോ ആ വിരലുകൾ വിറകൊള്ളുന്നുണ്ടായിരുന്നു.. ഞാനത് ഉള്ളിലടക്കിയ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു….😁😁😁

ആ കൈപ്പദം എന്റെ അണിവയറിൽ മെല്ലെ അമർന്നതും ഞാൻ സാരിയിഴ ഒന്നു കൂടി വയറിൽ നിന്നും ഒന്ന് നീക്കി വച്ച് … എന്റെ വയർ ഉയർന്നു താഴുന്നതിനനുസരിച്ച് അതിലമർന്നിരുന്ന കിച്ചേട്ടന്റെ ഇരു കൈകളും മെല്ലെ പൊങ്ങിത്താണു കൊണ്ടിരുന്നു….കിച്ചേട്ടൻ ഒരു കൗതുകത്തോടെ എന്റെ മുഖത്തേക്ക് നോക്കി മെല്ലെ ആ മുഖം എന്റെ വയറിനോട് ചേർത്തു…

അച്ഛനിന്നലെ വേദനിപ്പിച്ചോ ന്റെ വാവയെ…??? അച്ഛനറിയാഞ്ഞിട്ടല്ലേ…അമ്മ ക്ഷമിച്ചതു പോലെ അച്ഛന്റെ വാവയും ക്ഷമിക്ക്വോ അച്ഛനോട്….!!!

ഒരു ചിരിയോടെ ഞാൻ കിച്ചേട്ടന്റെ വാക്കുകൾക്ക് കാതോർത്തു…. അപ്പോഴും കിച്ചേട്ടൻ സംസാരം തുടര്വായിരുന്നു….

അമ്മ ഇതുവരെയും ഒന്നും കഴിച്ചിട്ടില്ലടാ…അച്ഛനോടുള്ള വാശി കാരണമാ… അതുകൊണ്ട് നമുക്ക് അമ്മേടെ പിണക്കമെല്ലാം മാറ്റി അമ്മയ്ക്ക് ഫുഡ് കൊടുക്കാം…ന്റെ വാവയ്ക്കും വിശപ്പായിട്ടുണ്ടാവും ല്ലേ… അച്ഛനിപ്പോ വിശപ്പ് മാറ്റി തരാമേ…ആദ്യം എന്റെ കുഞ്ഞാവയ്ക്ക് അച്ഛ ഒരു ഉമ്മ തരട്ടേ….!!!😘

കിച്ചേട്ടൻ അത്രയും പറഞ്ഞ് എന്റെ വയറിലേക്ക് അമർത്തി ചുംബിച്ചു..കിച്ചേട്ടന്റെ മീശയും താടിയും എന്നെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു…. എങ്കിലും ഞാനതിനെ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചിരുന്നു……..

വീണ്ടും വീണ്ടും എന്റെ വയറിലേക്ക് ആയിരം ചുംബനങ്ങളെ വർഷിച്ച് കിച്ചേട്ടൻ മെല്ലെ മുഖമുയർത്തി….😘😘😘

ഇനിയും അച്ഛൻ ഇതുപോലെ തന്നോളാംട്ടോ…

കിച്ചേട്ടൻ അതും പറഞ്ഞൊന്ന് ചിരിച്ച് പതിയെ മുഖമുയർത്തി എഴുന്നേറ്റു…. അപ്പോഴേക്കും ഡോറില് സതിയമ്മ മുട്ടിവിളിക്കണ ശബ്ദം കേട്ടു…

കിച്ചാ…ഇനി വരാമോ…

അതുകേട്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് കിച്ചേട്ടൻ ബെഡിൽ നിന്നും എഴുന്നേറ്റ് പോയി ഡോറ് തുറന്നു…ഞാനപ്പൊഴേക്കും വയറിൽ നിന്നും മാറിക്കിടന്ന സാരി നേരെയാക്കി ബെഡിൽ തന്നെ ചാരിയിരുന്നു….

Timing എന്നു പറഞ്ഞാൽ ഇതാണ്…എന്ത് perfect timing ആണെന്റെ സതിയമ്മേ….!!!

എല്ലാ പിണക്കവും തീർത്തോ രണ്ടാളും… സതിയമ്മ കൈയ്യിലൊരു ട്രേയിൽ എനിക്കുള്ള ഫുഡുമായി വന്നതായിരുന്നു….

പിന്നേ…എല്ലാം കഴിഞ്ഞില്ലേ…

അതും പറഞ്ഞ് കിച്ചേട്ടൻ തിരിഞ്ഞെന്നെയൊന്ന് നോക്കി….ഞാനൊരവിഞ്ഞ ചിരി ഫിറ്റ് ചെയ്ത് കാണിച്ചതും സതിയമ്മ എനിക്കടുത്തേക്ക് നടന്നു വന്നു….

ഹോ.. എനിക്ക് സമാധാനമിയി…ഈ മുഖത്തെ പഴയ ചിരി തിരിച്ചു കിട്ടീല്ലോ…!!! ഈ വഴക്കൊന്ന് മാറാൻ എത്ര ക്ഷേത്രങ്ങളിൽ നേർച്ച നേർന്നൂന്നറിയ്വോ ഞാൻ… എന്തായാലും എല്ലാം കെട്ടടങ്ങിയല്ലോ…!!!ആശ്വാസം……!!! ഇനിയെന്റെ കുഞ്ഞിക്കിച്ചൻ കൂടി വന്നാ മതി…!!!

കിച്ചേട്ടനും ഞാനും അതുകേട്ട് ഒരുപോലെ പുഞ്ചിരിച്ചു….!!!

നല്ല ചൂട് കഞ്ഞിയാ…ഇതങ്ങ് കുടിച്ചാട്ടേ…!!! കുഞ്ഞിക്കിച്ചൻ വിശന്ന് അച്ഛനേം അമ്മേം വഴക്ക് പറയ്വായിരിക്കും ഇപ്പോ… ന്മ്മ്മ്…വേഗമാവട്ടേ….

അമ്മ ആ കഞ്ഞി അവിടെ വച്ചേക്കൂ… ഞാൻ കുടിപ്പിച്ചോളാം….!!!

കിച്ചേട്ടൻ അങ്ങനെ പറഞ്ഞതും അമ്മ എന്റെ വയറ്റിൽ കൈ തൊട്ടെടുത്തൊന്ന് മുത്തി ഒന്ന് പുഞ്ചിരിച്ചിട്ട് റൂം വിട്ട് പോയി….. ഡോറിനടുത്തെത്തി എന്തോ ഓർത്തെടുക്കും പോലെ വീണ്ടുമൊന്ന് തിരിഞ്ഞു…

കിച്ചാ….ആഹാരം കഴിച്ചു കഴിയുമ്പോ മോളേം കൂട്ടി ഹോസ്പിറ്റൽ വരെ ഒന്ന് പോണം… ജയശ്രീ തന്നെ നോക്കിയാൽ മതി… ഇന്ന് ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടു ചെല്ലണേന്ന് പറഞ്ഞിട്ടാ പോയത്….!!!

ന്മ്മ്മ്..ശരിയമ്മേ…ഉടനെ പോവാം….!!!!

കിച്ചേട്ടൻ അതും പറഞ്ഞ് ടേബിളിലിരുന്ന കഞ്ഞി ഇളക്കി എനിക്കടുത്തേക്ക് വന്നിരുന്നു….

ന്മ്മ്മ്…വാ തുറന്നേ…!!!

കിച്ചേട്ടൻ പറഞ്ഞത് കേട്ട് ആ മുഖത്തേക്ക് നോക്കി തന്നെ ഞാൻ വായ തുറന്ന് ആ കഞ്ഞിയുള്ളിലാക്കി….പിന്നെയും ഓരോരോ സ്പൂണായി കിച്ചേട്ടൻ അതെല്ലാം എന്നെ കഴിപ്പിച്ചു….

ഇനി മതി കിച്ചേട്ടാ….!!!

അയ്യോ…അങ്ങനെ പറയല്ലേ…ഇതും മുഴുവനും കുടിച്ചേ പറ്റൂ…ഇതുവരെയും ഒരാൾക്കുള്ളത് മതിയായിരുന്നു…ഇനി അത് പോര…!!! നമ്മുടെ കുഞ്ഞാവയ്ക്ക് വേണ്ടേ….❤️❤️❤️❤️

ഞാനതു കേട്ട് ഒന്നു പുഞ്ചിരിച്ച് വീണ്ടും കിച്ചേട്ടൻ നീട്ടി വച്ച കഞ്ഞികുടിച്ചു….എന്നോട് എന്തൊക്കെയോ കാര്യമായി സംസാരിച്ചു കൊണ്ട് കഞ്ഞി സ്പൂണിലാക്കി തന്നുകൊണ്ടിരുന്ന കിച്ചേട്ടനെ നിറഞ്ഞ സന്തോഷത്തോടെ ഞാൻ നോക്കിയിരുന്നു….

അത്രയും കരുതലും സ്നേഹവുമുള്ള കിച്ചേട്ടനെ പോലെയൊരു ഭർത്താവിനേയും വാത്സല്യം മാത്രം പകരുന്ന സതിയമ്മയെ പോലരമ്മയേയും എനിക്കായ് സമ്മാനിച്ച ദൈവത്തിന് മനസുകൊണ്ട് ഒരായിരം വട്ടം നന്ദി പറയ്വായിരുന്നു ഞാൻ…. അതിന് ഇരട്ടി മധുരം പകരും പോലെ ഇപ്പോ ഞങ്ങടെ കുഞ്ഞി കിച്ചാമണിയും…❤️❤️❤️

എല്ലാമോർത്തൊന്ന് പുഞ്ചിരിച്ച് ഞാനെന്റെ വയറിലേക്ക് മെല്ലെ കൈ ചേർത്ത് വച്ച് ഞങ്ങടെ കിച്ചാമണിയെ ഒന്ന് തലോടി….

എന്താ അമ്മാളൂട്ടീ ഇത്… സ്വപ്നം കാണ്വാ…???

കിച്ചേട്ടന്റെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടിയുണർന്നു…

ഇനി മതി കിച്ചേട്ടാ…വാവേടെ വയറ് നിറഞ്ഞു…!! ഇപ്പോ ഉറക്കായീ…

ആഹാ…അതിന് മുമ്പ് ഉറക്കവുമായോ… എങ്കിൽ ശരി…ഇപ്പൊഴേക്ക് ഇത് മതി… ബാക്കി കൃത്യമായ ടൈം അനുസരിച്ച് ഞാൻ ഊട്ടിക്കോളാം….!!

കിച്ചേട്ടൻ അതും പറഞ്ഞ് കഴിപ്പിക്കല് നിർത്തി ബെഡിൽ നിന്നും എഴുന്നേറ്റു… പെട്ടെന്നാ കിച്ചേട്ടൻ ഫുഡ് കഴിച്ചിട്ടാണോ വന്നതെന്ന് ചോദിച്ചില്ലല്ലോന്ന് ഓർമ വന്നത്.. ഞാനാ കൈ പിടിച്ച് കിച്ചേട്ടനെ തടഞ്ഞ് നിർത്തിയതും കിച്ചേട്ടൻ എന്താന്നുള്ള മട്ടില് എന്നെ നോക്കി…

കിച്ചേട്ടൻ എന്തെങ്കിലും കഴിച്ചിരുന്നോ..?? ഇന്നലെ ഇറങ്ങി പോയതല്ലേ…എവിടെയായിരുന്നൂന്നൊക്കെ പറയാണ്ട് തന്നെ എനിക്കറിയാം…!!!

കിച്ചേട്ടൻ അതുകേട്ട് തിരിഞ്ഞു നോക്കി ഒരുകള്ളച്ചിരി ചിരിച്ചു…

ഇതുവരേയും ഒന്നും കഴിച്ചില്ല….!!! sweet ആയ വല്ലതും കഴിയ്ക്കാൻ തോന്നണുണ്ട്……😁😁😁

അയ്യടാ മോനേ…. അങ്ങനെ ഇപ്പോ sweet ഒന്നും വേണ്ട..!!! താഴെ പോയി വല്ലതും കഴിയ്ക്കാൻ നോക്ക്… അല്ലെങ്കിൽ ഞാനെടുത്ത് തരാം….

ഞാൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചതും കിച്ചേട്ടൻ എന്റെ ഇരുതോളിലും പിടിച്ചെന്നെ ബെഡിലേക്ക് തന്നെ ഇരുത്തി…

അത് വേണ്ട…എന്റെ മോള് ഇവിടെ ഈ ബെഡില് തന്നെ ഇരുന്നാ മതി… ഞാൻ താഴെ പോയി കഴിച്ചിട്ട് ഇപ്പോ വരാം…അതുവരെ നമ്മുടെ junior നെ തലോടി എന്റെ അമ്മാളൂട്ടീ ഇവിടെ തന്നെ ഇരിക്ക് ട്ടോ….

പിന്നേ…പഴയ ആ രേവതി മതിയായിരുന്നു…. എങ്കിലിപ്പോ ഞാൻ ചോദിച്ചതൊക്കെ ഒരു മടിയും കൂടാതെ തന്നേനെ…😜😜😜 ധൈര്യമുള്ള നമ്മുടെ ആ പഴയ രേവതിയേ…

കിച്ചേട്ടൻ എന്റെ കാതോരം ചേർന്ന് അങ്ങനെ പറഞ്ഞതും ഞാൻ ഒരു പുഞ്ചിരിയോടെ കിച്ചേട്ടന് നേരെ കൈയ്യോങ്ങി..അത് കാണേണ്ട താമസം ആള് കുതറിയൊരോട്ടമായിരുന്നു….😂😂😂

പിന്നെ ഫുഡൊക്കെ കഴിഞ്ഞ് സതിയമ്മേടെ നിർബന്ധപ്രകാരം ഞങ്ങള് രണ്ടാളും ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി…!!! കിച്ചേട്ടൻ കുളിയൊക്കെ കഴിഞ്ഞ് തലതോർത്തി ഇറങ്ങുമ്പോ ഞാൻ സാരിയുടുക്കുന്ന തിരക്കിലായിരുന്നു….

ഒരുപാട് പ്രാവശ്യം ഞൊറിഞ്ഞു നോക്കീട്ടും ഒരുവിധത്തിൽ ശരിയാവാണ്ട് ഞാനവിടെ നിന്ന് താളം ചവിട്ടുകയായിരുന്നു…കണ്ണാടിയ്ക്ക് മോന്നിൽ നിന്ന് പിൻകഴുത്തും തലമുടിയും ടൗവ്വല് കൊണ്ട് തോർത്തി നിൽക്ക്വായിരുന്നു കിച്ചേട്ടൻ… ആളിതെല്ലാം കണ്ട് കണക്കിന് ചിരിച്ചു നിൽക്കുന്നത് ഇടംകണ്ണാലെ ഞാൻ കണ്ടു….

അത് കണ്ട് ഞാൻ മുഖം കൂർപ്പിച്ചൊന്ന് നോക്കിയതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ എനിക്കടുത്തേക്ക് വന്നു….

എന്താ പറ്റിയേ… ഞാൻ help ചെയ്യണോ…??? 😁😁😁😁😁

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *