ചെമ്പകം, തുടർക്കഥ ഭാഗം 35 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എന്താ പറഞ്ഞേന്ന് വല്ല ബോധ്യവുമുണ്ടോ നിനക്ക്….😠😠 ങേ….ഉണ്ടോന്ന്….😠😠😠 കെട്ടിയ പെണ്ണിനെ മടുക്കുമ്പോ മറ്റ് പെണ്ണുങ്ങളെ തേടിപ്പോകുന്ന third rate cheap character ഉള്ളവനായാണോ നീ എന്നെ കണ്ടിരിക്കുന്നേ…ആണോടീ…..

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ രണ്ടു തോളിലും പിടിച്ചുലച്ചതും ഞാൻ സ്തബ്ദയായി നിന്നു പോയി….

ഇത്രയും നേരം ഞാൻ എല്ലാം ക്ഷമിച്ച് നിൽക്ക്വായിരുന്നു…പറയാനുള്ളതെല്ലാം പറഞ്ഞു തീരട്ടേന്ന് കരുതി… അപ്പോ നീ എന്തും പറയാംന്ന് വച്ചോ….!!! ഇത്രേം നാളും ഞാൻ നിന്നെ ചതിയ്ക്ക്വായിരുന്നോ…പറയെടീ ആയിരുന്നോ…😠😠😠

ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഞാൻ നിന്നെ ചതിക്കാൻ ശ്രമിച്ചോ…അതോ എന്റെ പ്രണയം sincere ആയി തോന്നിയില്ലേ നിനക്കിതുവരെ…

എങ്ങനെ തോന്നി നിനക്കെന്റെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറയാൻ…ങേ… എന്നെ ഉപേക്ഷിച്ചു പൊയ്ക്കോളാം പോലും…അതും എന്നെന്നേക്കുമായി… എങ്കില് അങ്ങനെ തന്നെയാവട്ടേ…പൊയ്ക്കോ എവിടെയാണെന്ന് വച്ചാ…. ഞാൻ തടയുന്നില്ല.. കാരണം എനിക്ക് ഇപ്പോ വേറൊരുത്തിയെ കിട്ടീല്ലേ…ഇനി അവളെ മതിയാവുമ്പോ മറ്റൊരുത്തിയെ കണ്ടെത്താല്ലോ ല്ലേ…

ഞാൻ അതെല്ലാം കേട്ട് വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി… മുഖമാകെ വീർത്ത് ഭാരമേറിയതുപോലെയായി….അതിന്റെ കൂടെ അടിയുടെ വേദന കൂടിയായപ്പോ ഞാനാകെ തളർന്നു തുടങ്ങി….ശ്വാസം പോലും ശരിയ്ക്ക് കിട്ടാതെയാവും പോലെ തോന്നി…. പക്ഷേ കിച്ചേട്ടനോട് മാപ്പ് പോലും ചോദിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു എനിക്കപ്പോ….

ശ്രദ്ധ ആരാണെന്നും എന്താണെന്നും പറഞ്ഞിരുന്നില്ലേ… അതിനപ്പുറം പുതുതായി അവളെപ്പറ്റി പറയാൻ അവളെന്റെ ആരുമല്ല… നവനീതിന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണേയുള്ളൂ….അതാരാണെന്ന് ഇനിയും നിനക്ക് മനസിലായില്ലെങ്കിൽ ഇറങ്ങിക്കോ ഇവിടുന്ന്…!!! എവിടേക്കെങ്കിലും പൊയ്ക്കോ….

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കൈ ശക്തിയിൽ അയച്ചതും ഞാൻ ഡോറിലേക്ക് തട്ടി നിന്നു…രൗദ്രഭാവം നടമാടിയ ആ കണ്ണുകളിൽ തളംകെട്ടിയിരുന്ന കണ്ണീര് തുടച്ച് മാറ്റി കാറ്റുപോലെ കിച്ചേട്ടൻ റൂം വിട്ട് പുറത്തേക്ക് പോയി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അവളോട് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞ് ഞാൻ നേരെ താഴേക്ക് വച്ച് പിടിച്ചു…ഞങ്ങള് തമ്മിലുണ്ടായ വഴക്ക് കേട്ടിട്ടാവും അമ്മ അപ്പോഴേക്കും തിടുക്കപ്പെട്ട് സ്റ്റെയർ കയറി മുകളിൽ എത്തിയിരുന്നു…

കിച്ചാ…എന്താടാ ഇത്..എന്താ നിങ്ങൾക്കിടയിൽ പറ്റിയത്…നീ മോളെ തല്ലിയോ…??? പറയെടാ തല്ലിയോന്ന്….!!!!

ആആ…തല്ലി…😠😠😠 അവളെന്താ എന്നോട് പറഞ്ഞേന്ന് പോയി ചോദിച്ചു നോക്കമ്മ…!!!

ഞാനത്രയും പറഞ്ഞ് വേഗത്തിൽ താഴേക്ക് നടന്നു…കാറിൽ കയറി ദേഷ്യമടങ്ങും വരെ ലക്ഷ്യമില്ലാതെ എവിടേക്കോ ഡ്രൈവ് ചെയ്തു… അപ്പോഴും അമ്മാളൂട്ടി പറഞ്ഞ വാക്കുകളായിരുന്നു മനസ് മുഴുവൻ….

പിന്നെ എല്ലാം ഒന്ന് കെട്ടടങ്ങിയതും ഞാൻ കാറ് നേരെ അർജ്ജൂന്റെ ഫ്ലാറ്റിലേക്ക് വിട്ടു…. പോകും വഴി അമ്മേടെ കോളുണ്ടായിരുന്നു…ഞാനതെല്ലാം കട്ടാക്കി വിട്ടു…. ഫ്ലാറ്റിന് മുന്നില് കാറ് പാർക്ക് ചെയ്ത് ഞാൻ അവിടേക്ക് ചെന്നു….

എന്നെ കണ്ടപാടെ രണ്ടാൾക്കും കാര്യങ്ങൾ ഏതാണ്ട് കത്തി… എങ്കിലും അധികം ചോദ്യങ്ങളില്ലാതെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി….

നവീ..എന്താടാ ഉണ്ടായേ…. എന്തെങ്കിലും സീരിയസായി….!!!(അർജ്ജുൻ)

എനിക്ക് കുറച്ചു നേരം ഒറ്റയ്ക്കിരിക്കണം…പ്ലീസ്… എല്ലാം ഞാൻ രാവിലെ പറയാം….

അത് കേട്ടതും അർജ്ജുവും ശ്രേയയും എനിക്കായ് ഒരു റൂം ഒരുക്കി തന്നു….ഞാനതിൽ കയറി ഡോറടയ്ക്കും വരെ ഒരാകുലതയോടെ അവര് രണ്ടാളും എനിക്ക് പിറകെ ഉണ്ടായിരുന്നു…

മൊബൈൽ ഓഫ് ചെയ്ത് റൂമിലെ ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു… എല്ലാം പിന്നേം മനസിൽ റീവൈൻഡ് അടിച്ചതും എല്ലാം ചെന്നു നിന്നത് അവസാനത്തെ ആ അടിയിലായിരുന്നു… വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ലാന്ന് കരുതിയതാ എന്റാമ്മാളൂട്ടിയെ ഞാൻ…. ആ ഞാൻ തന്നെ അവളെ…വേണ്ടിയിരുന്നില്ല… പാവം…. ഒരുപാട് വേദനിച്ചിട്ടുണ്ടാവും….!!!!

മനസാകെ കലുഷിതമായിരുന്നു….ഞാനാ കിടപ്പിൽ തന്നെ മനസിന്റെ ഭാരങ്ങളെ പതിയെ ഇറക്കിവച്ച് ഒരു ചെറു മയക്കത്തിലേക്ക് മനസിനേയും ശരീരത്തേയും ഒരുപോലെ പായിച്ചു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കിച്ചേട്ടൻ പറഞ്ഞിട്ടു പോയതെല്ലാം കേട്ട് ഞാനാകെ മരവിച്ച് നിന്ന് പോയി..ഇനി കരയാൻ വയ്യ…അത്രയും ക്ഷീണിച്ചിരുന്നു ഞാൻ…. എല്ലാ പിണക്കവും അവസാനിപ്പിച്ചൂന്ന് ഒരു വാക്കെങ്കിലും പറയാമായിരുന്നു കിച്ചേട്ടന്….ചെറിയൊരു സമാധാനത്തിന് വേണ്ടിയെങ്കിലും….അതിന് വേണ്ടി മാത്രമാ അത്രേം അതിരു കടന്ന് സംസാരിച്ചതു പോലും… എന്നിട്ടും…..

എന്തൊക്കെയോ ഓർത്ത് സ്വയം പദംപറഞ്ഞ് കരയുമ്പോഴാ റൂമിലേക്കുള്ള അമ്മേടെ വരവ്…!!!

അമ്മാളുവേ…എന്താ പറ്റിയേ എന്റെ മോൾക്ക്…

ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു…

കിച്ചേ…കിച്ചേട്ടൻ എന്നെ അടിച്ചു അമ്മേ…. എന്നെ….വേണ്ടാന്ന്….വേണ്ടാന്ന് പറഞ്ഞു…. എവിടേക്ക് വേണേലും…. പൊയ്ക്കോളാൻ…. എന്നെയിനി വേണ്ടാന്ന്….😭😭😭😭😭

എന്റെ ഏങ്ങലടികളും വിങ്ങലുകളും അവിടമാകെ ഉയർന്നു….അമ്മ എല്ലാറ്റിനും സമാധാനം പറഞ്ഞ് എന്റെ മുടിയിഴകളെ തലോടി നിൽക്ക്വായിരുന്നു…

കരയാണ്ടിരിയ്ക്ക് മോളേ…അവനിങ്ങ് വരട്ടേ..അമ്മ നല്ല തല്ല് കൊടുക്കണുണ്ട്…വരട്ടേ…

ഇല്ല…കിച്ചേട്ടൻ…കിച്ചേട്ടനെന്നെ പാടെ വെറുത്തു… അതല്ലേ എന്നെ തല്ലിയത്… എനിക്ക് സഹിക്കാൻ പറ്റണില്യ…. അത്രയ്ക്ക് ദേഷ്യായിരുന്നു…എന്റെ കരച്ചില് കണ്ടിട്ട് കൂടി…..😭😭😭😭

ഞാനതും പറഞ്ഞ് വിങ്ങിപ്പൊട്ടി..

അതെല്ലാം പോട്ടേ…എന്തായാലും അവനിവിടേക്ക് വരുമല്ലോ..അപ്പോ അമ്മ അവനോട് ചോദിക്കാം…ഇന്നിനി ഇവിടെ കിടക്കണ്ട…വാ അമ്മേടെ കൂടെ കിടക്കാം… ഒന്നും കഴിച്ചതു പോലുമില്ലല്ലോ…അമ്മ ഇത്തിരി കഞ്ഞി വിളമ്പി തരാം…അതും കുടിച്ച് നന്നായി ഒന്നുറങ്ങ് ഈ ക്ഷീണമൊക്കെ ഒന്നു മാറട്ടേ…

അമ്മ എന്നെ അടർത്തി മാറ്റി മുഖത്തേക്ക് വീണുകിടന്ന മുടിയൊക്കെ ഒതുക്കി വച്ച് കവിളിലേക്ക് അരിച്ചിറങ്ങിയ കണ്ണീരൊപ്പി തന്നു… അമ്മേടെ കൈ കവിളിലെ തല്ലിന്റെ പാടിൽ തൊട്ടതും ശരീരമാകെ ഒരു തരം നീറ്റലും വേദനയും പടർന്നു കയറി…

മുന്നിലെ നിറങ്ങളെല്ലാം കൂടിച്ചേർന്ന് ഒന്നായ് മിന്നിമറയണ പോലെ തോന്നി…പതിയെ അവ ഇരുളായി മാറിയതും തലയിലേക്ക് ഒരു തരിപ്പ് അരിച്ചു കയറാൻ തുടങ്ങി….മെല്ലെ അത് കൺമുന്നിലെ കാഴ്ചയെ മറച്ചതും ഇരുകണ്ണുകളും കൂമ്പിയടച്ച് ഞാൻ അമ്മയുടെ കൈപ്പിടിയിൽ നിന്നും നിലത്തേക്ക് ഊർന്നു വീണു… ബോധം മറയും മുമ്പ് അമ്മാളുവേന്നുള്ള അമ്മേടെ ഉറക്കെയുള്ള വിളികൾ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു….. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നവീ….ഡാ…വാതില് തുറന്നേ…നവീ…

അർജ്ജൂന്റെ ഡോറിലുള്ള തുടർച്ചയായ തട്ടലും ഉറക്കെയുള്ള വിളിയും കേട്ടാ രാവിലെ കണ്ണ് ചിമ്മി തുറന്നത്…ബെഡില് എങ്ങനെയാണോ കിടന്നത് അതേപടി തന്നെയായിരുന്നു എന്റെ position ഉം… ഞാൻ കണ്ണൊക്കെ ഒന്ന് തിരുമ്മി മെല്ലെ ബെഡിൽ എഴുന്നേറ്റിരുന്നു…രാത്രിയിലെ സംഭവങ്ങൾ ഒന്നുകൂടി ഓർത്തെടുത്തതും ഉള്ളില് ഒരു പുകച്ചില് ഫില് ചെയ്തു… പിന്നെ എല്ലാം ഒന്ന് മാറാനായി വാഷ്റൂമിലേക്ക് കയറി ഒന്നു മുഖം കഴുകി വന്നു… അപ്പോഴും അർജ്ജൂ വെപ്രാളപ്പെട്ട് ഡോറിൽ തട്ടി വിളിയ്ക്ക്യായിരുന്നു…. ഞാൻ ഡോറ് തുറന്നതും അവൻ അല്പം ആശ്വാസത്തോടെ ഒന്ന് ശ്വാസം വലിച്ച് വിട്ടു….

പേടിപ്പിച്ച് കളഞ്ഞല്ലോ…..!!! നീ എന്താ ഇത്രേം നേരായിട്ടും ഡോറ് തുറക്കാതിരുന്നത്….??? (അർജ്ജുൻ)

എന്താ ഞാൻ വല്ല അബദ്ധവും കാണിച്ചിട്ടുണ്ടാവുംന്ന് കരുതിയോ…!!!

അല്ലെടാ..നീ വന്നതേ ആകെ ഡസ്പായി… പിന്നെ അതിന്റെ കൂടെ വാതില് കൂടി തുറക്കാതിരുന്നപ്പോ….!!!

അങ്ങനെ ഇടംവലം നോക്കാണ്ട് എനിക്ക് വല്ലതും ചെയ്യാൻ കഴിയ്വോ…എന്നെയോർത്ത് വീട്ടിലിരിക്കണ ഒരു പാവം കൊച്ചിനേം എന്റെ സതിയമ്മേം ഓർക്കാണ്ടിരിക്കാൻ പറ്റ്വോ മോനേ അർജ്ജൂസേ….😁😁😁😁

ആഹാ…ദേ ചിരിയ്ക്കുന്നു…ശ്രാം ദേ വന്നേ നമ്മുടെ കലിപ്പൻ ചിരിയ്ക്കുന്നു….

അർജ്ജുൻ അത് പറഞ്ഞതും കൈയ്യിലൊരു കോഫി കപ്പുമായി ശ്രേയ ഞങ്ങൾക്കരികിലേക്ക് ഓടി വന്നു….

ഡാ… Idiot…😠😠 ഒറ്റരാത്രി കൊണ്ട് എത്രമാത്രം ഞങ്ങളെ ടെൻഷനടിപ്പിച്ചെടാ നീ…ഞാനും അജുവും നിങ്ങടെ പിണക്കത്തിന്റെ കാരണവും അന്വേഷിച്ച് ഒരു പോള കണ്ണടച്ചിട്ടില്ല അറിയ്വോ….!!! രേവതിയെ വിളിച്ചു..no response…ആന്റിയെ വിളിച്ചു ഫോൺ സ്വിച്ച് ഓഫ്….!!!!

പിന്നെ ഈ ഇട്ടാവട്ടത്ത് കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് തലപുകച്ച് ഞങ്ങളൊരു വഴിയായി…ഇതൊന്നും അറിയണ്ടല്ലോ… ഇനിയെങ്കിലും ഒന്ന് പറ എന്താ ഉണ്ടായതെന്ന്… (ശ്രേയ)

ആദ്യം നീയൊരു ഡീപ് ബ്രീത്ത് എടുത്ത് ഒന്ന് കൂളാവ്…എന്നിട്ടാവാം ഞങ്ങടെ വഴക്കിന്റെ കാരണം അറിയുന്നത്….

ഞാനതും പറഞ്ഞ് അർജ്ജൂന്റെ കൈയ്യിലിരുന്ന ചൂട് പറക്കുന്ന കോഫിയും വാങ്ങി ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു…. എനിക്ക് പിറകേ രണ്ടാളും ഓപ്പോസിറ്റ് ആയുള്ള സിംഗിൾ ചെയറിലേക്ക് വന്നിരുന്നു…

പറ നവീ..എന്താ ഉണ്ടായത്….!!!

ഒരു കവിൾ കോഫി കുടിച്ച ശേഷം ഞാൻ കഥകൾ ഓരോന്നും പറഞ്ഞ് തുടങ്ങി…അതവസാനിച്ചത് ഞാൻ അമ്മാളൂട്ടിയോട് കാണിച്ചുകൊണ്ടിരുന്ന ദേഷ്യം വരെയായിരുന്നു…. എല്ലാം കേട്ട് ശ്രേയയും അർജ്ജുവും അടിമുടി ഞെട്ടിയിരിക്ക്യായിരുന്നു….

നവീ…കാര്യം അല്പം സീരിയസാണ്… രേവതി ചെയ്തത് തെറ്റാണ്…അത് 100% ഉറപ്പാണ്..എന്നാലും രേവതി…ആ കുട്ടി മനപൂർവ്വം നിന്നെ പറ്റിക്കാൻ ശ്രമിച്ചതാവില്ലെടാ…അത്രയും നിന്നെ ഇഷ്ടപ്പെട്ടിട്ടാവും….ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിന്റെ മനസ്സ് ശരിയ്ക്കും അറിയാൻ കഴിയൂ… As a woman എന്ന നിലയിൽ എനിക്ക് തോന്നുന്നത് രേവതിയ്ക്ക് നിന്നെ നഷ്ടമാകുമെന്നുള്ള ഭയമാകും അങ്ങനെ എല്ലാം മറച്ച് വെയ്ക്കാൻ തോന്നിപ്പിച്ചത്…. അല്ലാതെ മറ്റൊന്നും ആവില്ല… (ശ്രേയ)

അതങ്ങനെയാണെന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ ഞാനവളെ സ്നേഹിക്കുന്നൂന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ ശ്രേയ….

അപ്പോ നീ ഇത്രയും നാളും ദേഷ്യപ്പെട്ടതോ…????

എനിക്ക് മതിയായി…ഇനിയും വയ്യ അവൾടെ കണ്ണീരിന് മുന്നില് നിന്ന് ദേഷ്യം അഭിനയിക്കാൻ…ഓരോ നിമിഷവും കണ്ണും നിറച്ച് കിച്ചേട്ടാന്നും വിളിച്ച് മുന്നില് വന്ന് നിൽക്കുമ്പോഴേ എന്റെ ചങ്ക് പിടഞ്ഞു പോവും പോലെയായിരുന്നു.. ഒന്ന് ചേർത്ത് പിടിച്ച് ആ കണ്ണീരൊപ്പാൻ എത്ര തവണ മനസ് കൊതിച്ചിട്ടുണ്ടെന്ന് അറിയ്വോ… പിന്നെ എല്ലാം മനസിലൊളിപ്പിച്ച് അവൾക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി നടന്നു… ഇനിയും വയ്യ….

ഇത്രേം നാളും നീയപ്പോ ദേഷ്യം അഭിനയിച്ചതാണോ…എന്നിട്ടാണോ ഞങ്ങടെ മുന്നില് പോലും വച്ച് ദേഷ്യപ്പെട്ടതും കരയിപ്പിച്ചതുമൊക്കെ… ഇത്രേം വിഷമം ഉണ്ടായിരുന്നേ എന്തിനായിരുന്നു ഇങ്ങനെ ഒരഭിനയം…ഒരു തവണത്തേക്ക് ക്ഷമിച്ചൂടായിരുന്നോ നിനക്ക്…. (അർജ്ജുൻ)

ക്ഷമിച്ചേനെ…ഇത്രയും വലിയൊരു കാര്യം ഒളിപ്പിച്ചു വച്ചതല്ലേ എന്നോട്… ഇതെല്ലാം അറിഞ്ഞാലും ഞാനൊന്നും ചെയ്യില്ലാരുന്നല്ലോ… അപ്പോ പേടി… അപ്പോ കരുതി അല്പം പിണക്കം അഭിനയിക്കാംന്ന്… ഇനി അതുകൊണ്ട് ഇതുപോലെ ഒരു issue ഉണ്ടാവില്ല… എന്തെങ്കിലും മറയ്ക്കാൻ തുടങ്ങുമ്പോഴേ എന്റെ ഈ ദേഷ്യം ഓർത്തോളും.. Husband and Wife ആകുമ്പോ അവർക്കിടയിൽ ഒരു strong bond ഉണ്ടായിരിക്കണം…..പരസ്പരം എല്ലാകാര്യങ്ങളും ഷെയർ ചെയ്തിരിക്കണം…അത് നടക്കാതെ വരുമ്പോഴാ ഒട്ടുമിക്ക ബന്ധങ്ങളും ഫാമിലി കോർട്ടിലും ഒടുക്കം ഡിവോസിലും കലാശിക്കുന്നത്…

ഇനി പ്രോബ്ലം ഇല്ല… ജീവിതമാകുമ്പോ ഇടയ്ക്ക് ചെറിയൊരു വഴക്കും പിണക്കവുമൊക്കെ വേണ്ടേ…അത് ആ bond ഒന്നുകൂടി strong ആക്ക്വേയുള്ളൂ…

ആഹാ..അപ്പോ problem solve ആയോ…!!! (ശ്രേയ)

സോ…ൾവ് ആയീന്ന് പറയാൻ പറ്റില്ല… കാര്യമിന്നലെ ചെറുതായി എന്റെ കൈവിട്ടൊന്നു പോയി….അതിന്റെയൊരു ടെൻഷനിലാ ഞാൻ…

എന്താടാ കാര്യം….(അർജ്ജുൻ)

അത്…വഴക്കിനിടെ അവള് ആ ശ്രദ്ധേടെ കാര്യമെടുത്തിട്ടു… ആദ്യമൊക്കെ ചിരിയൊളിപ്പിച്ച് നിന്ന് ഞാനാ മുഖത്തെ ദേഷ്യമൊക്കെ ആസ്വദിച്ച് നിന്നതാ… പക്ഷേ അവള് പറഞ്ഞ് പറഞ്ഞ് അതിര് വിട്ടു… അപ്പോ ഒരു warning കൊടുത്തതാ… പക്ഷേ കേട്ടില്ല… പിന്നെ ഒടുക്കം….

ഒടുക്കം…😳😳(ശ്രേയ)

എനിക്കൊരടി കൊടുക്കേണ്ടി വന്നു…!!!

ദുഷ്ടാ…നീ എന്ത് പണിയാടാ കാണിച്ചേ…??? അടിച്ചോ നീ…അതും ആ പാവത്തിനെ… വേദനിപ്പിച്ചാ…അതോ just touch മാത്രമേ…(ശ്രേയ)

നല്ല വേദനയായിട്ടുണ്ടാവും… എനിക്ക് അത്ര ദേഷ്യായിരുന്നു അപ്പോ…സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…കാര്യം കൈയ്യീന്ന് പോയി…

ഇനി എന്താ ചെയ്യാ…???(ശ്രേയ)

അവളങ്ങനെ ചോദിച്ചിരുന്നപ്പോഴാ ഞാൻ എന്റെ മൊബൈൽ എടുത്ത് ഓൺ ചെയ്തത്…ഫോണിൽ അമ്മാളൂട്ടീടെ മിസ്ഡ് കോൾ കൊണ്ട് നിറഞ്ഞിരുന്നു…അത് കണ്ടതും അവളെ കാണാൻ ഉള്ള് വല്ലാണ്ട് കൊതിച്ചു… പെട്ടെന്നാ മൊബൈലിൽ ഒരു unknown number തെളിഞ്ഞു വന്നത്… ഞാൻ കോൾ അറ്റൻഡ് ചെയ്തതും മറുതലയ്ക്കൽ നിന്നും മാഷിന്റെ ശബ്ദം കേട്ടു…..അതുവരെയുണ്ടായിരുന്ന ദേഷ്യത്തെ മനസീന്ന് മായിച്ച് ഞാൻ സംസാരിച്ചു തുടങ്ങി….

എനിക്ക് നവനീതിനെ നേരിട്ടൊന്ന് കാണണം… കുറച്ചു സംസാരിക്കാനുണ്ട്…

അതൊന്നും വേണ്ട മാഷേ… എനിക്ക് ദേഷ്യമൊന്നുമില്ല… മനപൂർവ്വമാ ഇത്രയും നാളും കോള് അറ്റന്റ് ചെയ്യാണ്ടിരുന്നത്…ദേഷ്യമായിട്ടല്ല…രണ്ടാളും ചേർന്ന് എന്നെ ഒന്ന് പറ്റിച്ചതല്ലേ തിരിച്ചും ഒന്ന് പറ്റിക്കാംന്ന് കരുതി…അത്രേയുള്ളൂ… ഇപ്പോ ആ game over ആയി…

അതല്ല നവനീത്…അത് മാത്രമല്ല…വേറെയും ചില സത്യങ്ങൾ എനിക്ക് പറയാനുണ്ട്… നവനീതിനോട് മാത്രമായി… ഞാൻ ടൗണിൽ എത്തിയിട്ടുണ്ട്… വീട്ടിലേക്ക് വന്നാൽ അമ്മാളു അറിയും… നവനീതിന് പറ്റുമെങ്കിൽ ഹോസ്പിറ്റലിലേക്ക് പോകും മുമ്പ് എന്നെ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുവ്വോ…

മാഷ്…മാഷൊരു കാര്യം ചെയ്യ്.. ഇവിടെ ടൗണിൽ nature God അപ്പാർട്ട്മെന്റിലേക്ക് വരൂ…ഞാനിപ്പോ എന്റെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിലാണ്…നമുക്കിവിടെ വച്ച് സംസാരിക്കാം…

ഞാനത് പറഞ്ഞതും മാഷ് സമ്മതം മൂളി കോൾ കട്ട് ചെയ്തു…ഞാനൊന്ന് ഫ്രഷായി മാഷിനെ wait ചെയ്തിരുന്നതും അധികം വൈകാതെ മാഷ് ഫ്ലാറ്റിലേക്ക് വന്നു…ഞാനന്ന് ലീവാക്കിയത് കാരണം ഫ്ലാറ്റിന്റെ കീ എന്നെ ഏൽപ്പിച്ച് അർജ്ജുവും ശ്രേയയും ഡ്യൂട്ടിയ്ക്ക് പോയി… മാഷിനെ ക്ഷണിച്ചിരുത്തുമ്പോ ആ മുഖത്ത് ഒരുതരം പതർച്ചയും ടെൻഷനും ഉള്ളതു പോലെ തോന്നി എനിക്ക്…. എനിക്ക് ഓപ്പോസിറ്റായുള്ള ചെയറിലേക്ക് ഇരിക്കുമ്പോഴും മാഷിനെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടും പോലെ തോന്നി…

മാഷിന് സീരിയസായി എന്തോ….

ന്മ്മ്മ്…പറയാനുണ്ട്… പക്ഷേ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഒരു കാരണവശാലും അമ്മാളു അറിയാൻ പാടില്ല…!!

എന്താ മാഷേ ഇത്രേം വലിയൊരു ആമുഖമൊക്കെ..??എന്താ മാഷ് പ്രവീണിന്റെ കാര്യമാണോ പറയാൻ ഉദ്ദേശിക്കുന്നത്… ആണെങ്കിൽ ടെൻഷൻ വേണ്ട.. എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞതാണ്…അയാളെന്നെ കണ്ടിരുന്നു…

പ്രവീൺ… ന്മ്മ്മ്…അതും ഒരു പ്രശ്നമാണ്… പക്ഷേ എന്റെ ഈ ടെൻഷന്റെ പൂർണമായ കാരണം പ്രവീൺ അല്ല…!!!

അയാളെന്നോട് ഒരുപാട് സംസാരിച്ചു…സ്വയം വിഡ്ഢി വേഷം കെട്ടി..അതാണ് അയാള് ചെയ്ത ഒരേയൊരു തെറ്റ്…അല്ലാണ്ട് നോക്കിയാൽ അല്പം ശുദ്ധനാണെന്നാ എനിക്ക് തോന്നണേ…

ന്മ്മ്മ്… നവനീത് പറഞ്ഞത് വളരെ ശരിയാ…ശുദ്ധനാണ്….എന്റെ മോൻ ശരിയ്ക്കും ഒരു പാവമാ… എല്ലാം എന്നോട് തുറന്നു പറഞ്ഞിരുന്ന എന്റെ മോനാണവൻ… പക്ഷേ എന്നെ മറച്ചു തുടങ്ങിയത് രേവതിയോടുള്ള ഇഷ്ടം മാത്രമാ… അവന് ഒരുപാട് ഇഷ്ടായിരുന്നു അവളെ… പക്ഷേ എന്റെ മകനെ ആ കാര്യത്തിൽ support ചെയ്യാൻ മാത്രം എനിക്ക് കഴിയില്ലായിരുന്നു… അവനന്നു മുതലാ എന്നോട് തെറ്റി തുടങ്ങിയത്… ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു…ഫലം കണ്ടില്ല… ഒടുവിൽ അമ്മാളൂനെ അവനിൽ നിന്നും അകറ്റി നിർത്തി പഠിപ്പിച്ചു തുടങ്ങി….

അല്ലാണ്ട് എന്റെ മോനോട് പറയാൻ കഴിയില്ലല്ലോ അവൻ ആഗ്രഹിക്കുന്നതും മോഹിക്കുന്നതും അവന്റെ സ്വന്തം അനിയത്തിക്കുട്ടിയെ ആണെന്ന്……

ഞാനതു കേട്ട് ഒരു ഞെട്ടലോടെ മാഷിനെ തന്നെ ഉറ്റു നോക്കിയിരുന്നു…

മാഷേ…ഇത്…ഇതെന്തൊക്കെയാ..😳😳

സത്യമാണ് നവനീത്…എന്റെ മകളാ അമ്മാളു… ആനന്ദിയ്ക്കും എനിക്കും ജനിച്ച മകൾ… അവൾടെ അമ്മ ഒരു തെറ്റുകാരി ആയിരുന്നില്ല… ദേവഗിരിയിലെ ഒരു സ്കൂൾ മാഷായി എത്തിയതായിരുന്നു ഞാൻ…പിന്നെ അവൾടെ സഹോദരന്മാരിൽ രണ്ടാമനായ അരവിന്ദൻ എന്റെ ഉറ്റ സുഹൃത്തായി മാറി…. അവനുമായുള്ള പരിചയം പതിയെ പതിയെ എന്നെ ആനന്ദിയിലേക്ക് അടുപ്പിച്ചു…അന്ന് ഞാൻ വിവാഹം കഴിഞ്ഞതാണെന്നോ ഒരു കുട്ടിയുണ്ടായിരുന്നെന്നോ അവൾക്കറിയില്ലായിരുന്നു….അങ്ങനെ ഭൂതകാലത്തിലെപ്പോഴോ എന്റെ ജീവിതത്തിലുണ്ടായ ഒരു തെറ്റ്…അതായിരുന്നു തന്റെ ഭാര്യയായ അമ്മാളു എന്ന രേവതി…!!!

ഞാനതെല്ലാം കേട്ട് സ്തബ്ദനായിരുന്നു….

ആനന്ദിയുടെ വയറ്റിൽ എന്റെ ജീവൻ ഉടലെടുത്ത് കഴിഞ്ഞപ്പോഴാ എന്റെ ജീവിത സാഹചര്യങ്ങൾ മുഴുവനും അവളറിയുന്നത്… പക്ഷേ എന്നോടൊന്ന് ദേഷ്യപ്പെടാനോ, അവകാശം ചോദിക്കാനോ നിന്നില്ല അവൾ..വീട്ടിൽ നിന്നും കൂടി പടിയിറക്കിയതും എന്റെ സാഹചര്യങ്ങളെ മനസിലാക്കും പോലെ അവള് സ്വന്തം നാട് പോലും ഉപേക്ഷിച്ച് പോയി…

പിന്നെ വർഷങ്ങൾക്ക് ശേഷം എന്റെ കുഞ്ഞുമായി നാട്ടിലേക്ക് വന്ന ആനന്ദിയേയാ ഞാൻ കാണുന്നത്…അപ്പൊഴേക്കും എന്റെ ഫാമിലിയും ദേവഗിരിയിൽ താമസമായിരുന്നു…ആരേയും ഒന്നും അറിയിക്കാണ്ട് ഞാൻ അവൾക്ക് തണല് നല്കാൻ ശ്രമിച്ചു….ആനന്ദീടെ മരണം വരെയും ഈ സത്യങ്ങൾ ഞങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നു…ഇപ്പൊഴാ ഇതെല്ലാം മൂന്നാമതൊരാൾ അറിയുന്നത്…എന്റെ മോൾക്ക് പോലും ഇതറിയില്ല… ഇപ്പോഴും അവൾടെ മാഷായി അവൾക്ക് തണല് നൽക്വാ ഞാൻ….😭😭😭

അതെല്ലാം കേട്ടപ്പോ എനിക്ക് എന്ത് പ്രതികരിക്കണംന്ന് കൂടി നിശ്ചയമില്ലായിരുന്നു… ഞാൻ ഒരുനിമിഷം ഒന്നും മിണ്ടാതെ അതേയിരുപ്പ് ഇരുന്നതും മാഷെന്റെ ഇരു കൈകളും ചേർത്ത് പിടിച്ചു…

നവനീത് എനിക്ക് രണ്ട് ഉപകാരങ്ങൾ ചെയ്യണം… എന്റെ മോള്…അവളൊരു പാവമാ… അച്ഛനില്ലാത്ത കുട്ടിയാണ് എന്ന പേരിൽ അവളെ മോൻ ഉപേക്ഷിക്കരുത്… അവൾക്ക് അച്ഛനുണ്ട്…ഞാനാ…ഞാനാ അവൾടെ അച്ഛൻ.. അവൾടെ അമ്മ ഈ സമൂഹത്തിൽ ഒറ്റപ്പെടാൻ കാരണവും ഈ ഞാൻ തന്നെയാ…

ഇനി എന്റെ മോൾക്ക് കൂടി അവൾടെ അമ്മേടെ വിധി നല്കരുത്…അവളെ നവനീത് കൈവിടരുത്… ഇതെന്റെ അപേക്ഷയാണ്….നിങ്ങടെ പിണക്കങ്ങൾ എല്ലാം പൂർണമായും ഉപേക്ഷിക്കണം…അവള് നൂറുവട്ടം പറഞ്ഞതാ എല്ലാം നവനീതിനോട് തുറന്നു പറയാംന്ന്….ഞാനാ…ഞാനാ എന്റെ മോളോട് എല്ലാം മറച്ച് വയ്ക്കാൻ പറഞ്ഞത്…

വിശ്വാസമില്ലെങ്കിൽ ദേ കേട്ട് നോക്ക്…

മാഷതും പറഞ്ഞ് അവര് തമ്മിലുണ്ടായ ഫോൺ കോളുകൾ ഓരോന്നും എന്നെ കേൾപ്പിച്ചു തന്നു… പക്ഷേ എന്റമ്മാളൂട്ടീയെ വിശ്വസിക്കാൻ എനിക്കതിന്റെയൊന്നും ആവശ്യം ഇല്ലായിരുന്നു… എന്നെ totally ഞെട്ടിച്ചത് മാഷ് പറഞ്ഞ ആ സത്യങ്ങളായിരുന്നു…. അതെല്ലാം കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നതും മാഷ് വീണ്ടും പറഞ്ഞു തുടങ്ങി…

ഇനി ഒരു കാര്യം കൂടി… ഞാനിപ്പോ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും എന്റെ മോള് അറിയാൻ പാടില്ല…

ഞാനതു കേട്ടൊന്ന് ഞെട്ടി…

അവളിത് ഒരിക്കലും സഹിക്കില്ല…ഈ ഒരൊറ്റ കാരണം കൊണ്ട് എന്റെ മോളെന്നെ വെറുക്കും..കാരണം അവൾടെ മനസിൽ ഒരു ശത്രുവിന്റെ സ്ഥാനമാണ് അവൾടെ അച്ഛന്…. എനിക്കവൾടെ ശത്രുവാകാൻ കഴിയില്ല നവനീത്… എന്റെ മോള് എന്നെ വെറുക്കുന്നതെനിക്ക് സഹിക്കാൻ കഴിയില്ല….

മാഷതും പറഞ്ഞ് എന്റെ ഇരുകൈകളും ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞതും ഞാൻ സ്തബ്ദനായി നിന്നു പോയി….

ഇനിയും…ഇനിയും ആ പാവത്തിനെ ഇങ്ങനെ ശിക്ഷിക്കണോ മാഷേ… സ്വന്തം അച്ഛനാണ് കൺമുന്നിൽ നിൽക്കുന്നതെന്നറിയാണ്ട്…ഇത്ര വർഷവും അവളൊരു വിഡ്ഢി വേഷം കെട്ടീല്ലേ… ഇനിയും അത് വേണോ…???

എന്റെ ശബ്ദം കേട്ടതും മാഷ് മെല്ലെ തല ഉയർത്തി….കണ്ണീര് തുടച്ച് എന്നെ ദയനീയമായി നോക്കി നിൽക്കാനേ മാഷിന് കഴിഞ്ഞുള്ളു…

ജീവിതത്തിലുടനീളം അച്ഛനില്ലാത്ത കുട്ടി എന്ന മേൽവിലാസം പേറി നടന്നില്ലേ അവൾ… അമ്മ മരിച്ചു പോയപ്പോ സ്വന്തം അച്ഛൻ കൈയ്യെത്തും ദൂരത്ത് ഉണ്ടായിട്ട് കൂടി അനാഥയായി ജീവിക്കേണ്ടി വന്നില്ലേ അവൾക്ക്… ഇനിയും എന്തിനാ അവൾക്ക് മുന്നിൽ മാഷീ മറ തീർക്കുന്നത്….???

കഴിയില്ല നവനീത്..എന്റെ മോള് എന്നെ ഒരിക്കലും അംഗീകരിക്കില്ല… അംഗീകരിക്കാൻ അവൾക്ക് കഴിയില്ല…ഇത്രേം നാളും അവൾടെ ജീവനായി കണ്ട മാഷ് ഓരോ നിമിഷവും അവളെ ചതിച്ചു കൊണ്ടിരിക്കുന്ന സ്വന്തം അച്ഛനാണെന്നറിഞ്ഞാൽ അവൾ ക്ഷമിക്കില്ല.. എന്റെ മരണം വരെ എന്റെ മോൾടെ സ്നേഹം മാത്രം മതി എനിക്ക്…അവൾടെ മുന്നിൽ കുറ്റബോധത്തോടെ തലകുനിയ്ക്കാൻ വയ്യ എനിക്ക്… നവനീത് എന്നെ സഹായിക്കണം…🙏🙏🙏

മാഷ് എന്റെ മുന്നിൽ ഇരുകൈകളും കൂപ്പി നിന്നതും ഞാനത് തിടുക്കപ്പെട്ട് തുടുത്ത് വച്ചു…

എന്താ മാഷേ ഇത്…അന്നും ഇന്നും ബഹുമാനത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു മാഷിനെ…അതിനൊരു കുറവും വരുത്തീട്ടില്ല..ഇനി വരുത്തുകേം ഇല്ല… പക്ഷേ മാഷ് പറഞ്ഞ ഈ കാര്യങ്ങൾ അമ്മാളൂട്ടിയിൽ നിന്നും എനിക്ക് മറയ്ക്കാൻ കഴിയില്ല…നല്ലൊരവസരം വരുമ്പോൾ ഞാൻ ഇത് അവളോട് പറയും…ഞങ്ങളുടെ ഇടയിൽ ഞാനായി ഒന്നും മറച്ച് വയ്ക്കാൻ ആഗ്രഹിക്കുന്നില്ല… അതെനിക്ക് നിർബന്ധമാണ്…

നവനീത്…പ്ലീസ്…

എന്നെ നിർബന്ധിക്കരുത് മാഷേ… എനിക്ക് പറ്റില്ല. പിന്നെ മാഷ് ഈ കാര്യങ്ങൾ എന്നോട് തുറന്നു പറഞ്ഞത് ഞാനവളെ ഉപേക്ഷിക്കാണ്ടിരിക്കാൻ ആണെങ്കിൽ ആ കാര്യത്തിൽ ഇനി മാഷിന് ഒരു ടെൻഷനും വേണ്ട…ഈ ജന്മം മാത്രമല്ല ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പോലും നവനീതിന്റെ പെണ്ണ് എന്റെ അമ്മാളൂട്ടി മാത്രമായിരിക്കും…

ഒന്നിന്റെ പേരിലും നഷ്ടപ്പെടുത്താൻ കഴിയില്ല എനിക്കവളെ…❤️❤️❤️ അവൾടെ സാഹചര്യങ്ങളെയല്ല അവളെയാ ഞാൻ സ്നേഹിച്ചത്… അപ്പോ അവൾടെ സാഹചര്യങ്ങളിൽ എന്ത് കുറവുണ്ടായാലും അതെന്നെ ഒരു ശതമാനം പോലും ബാധിക്കാൻ പോകുന്നില്ല….

മാഷിപ്പോ സമാധാനത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ… എനിക്ക് ഉടനെ തന്നെ അമ്മാളൂട്ടിയെ കാണണം… ഒരുപാട് സംസാരിക്കാനുണ്ട്…

മാഷിനെ ഒരുവിധം സമാധാനിപ്പിച്ചു വിട്ട് ഫ്ലാറ്റ് പൂട്ടി താക്കോൽ അവിടെയുള്ള ഒരു സ്പേസിൽ ഹൈഡ് ചെയ്ത് ഞാൻ വീട്ടിലേക്ക് തിരിച്ചു… പോകും വഴി മനസിൽ എല്ലാം കൂടി ഒന്നായ് തിളച്ച് മറിയുകയായിരുന്നു… പക്ഷേ എല്ലാറ്റിനും ഒടുവിൽ കണ്ണീരും നിറച്ചു നിന്ന എന്റമ്മാളൂട്ടീടെ മുഖം മനസില് നിറഞ്ഞതും ഞാൻ കാറിന്റെ സ്പീഡ് കൂട്ടി കത്തിച്ചു വിട്ടു….

അങ്ങനെ അധികം വൈകാതെ തന്നെ കാറ് വീടിന് മുന്നില് കൊണ്ടു നിർത്തി ഞാൻ തിടുക്കപ്പെട്ട് അതിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി….

ഡോക്ടർ ഒന്നു നിന്നേ……

വേഗത്തിൽ റൂമിലേക്ക് പോകാനായി സ്റ്റെയർ ഓടിക്കയറിയതും പിന്നിൽ നിന്നും അമ്മേടെ വിളി വന്നു…ആ ശബ്ദം കേട്ടതും ഞാൻ സ്റ്റെയറിന് നടുവിലായി stuck ആയി പതിയെ അമ്മയെ തിരിഞ്ഞു നോക്കിയതും അമ്മ എനിക്കടുത്തേക്ക് നടന്നു വന്നു…

ഇന്നലെ എവിടെയായിരുന്നു…???

ഞാൻ…അർജ്ജൂന്റെ ഫ്ലാറ്റില്… ഞാനല്പം തലകുനിച്ച് നിന്ന് പറഞ്ഞു….

കുറേ മാസങ്ങൾക്ക് മുന്നേ ഒരു പാവം കുട്ടിയെ ഇവിടേക്ക് താലികെട്ടി കൊണ്ടു വന്നത് എന്റെ പൊന്നുമോന് ഓർമ്മയുണ്ടോ…???

ഓർമ്മയുള്ളത് കൊണ്ടല്ലേ ഞാൻ വന്നത്…!!!😁😁

ഹോ…അത് അമ്മ അറിഞ്ഞില്ലായിരുന്നു… എന്റെ കിച്ചാ… എന്തൊക്കെയാ ഇന്നലെ പറഞ്ഞിട്ട് പോയേ..അതും പോരാഞ്ഞിട്ട് അതിനെ തല്ലേം ചെയ്തു…എന്തിനായിരുന്നു അതെല്ലാം…

അത്… പെട്ടെന്ന് അവളങ്ങനെ പറഞ്ഞപ്പോ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലമ്മേ…അതാ ഞാൻ…

എന്റെ കിച്ചാ..എത്ര ദേഷ്യം തോന്നിയാലും താലികെട്ടിയ പെണ്ണിനെ തല്ലാൻ പാടുണ്ടോ മോനേ…അതും നിന്റെ ഈ കൈയ്യീന്നൊരടി കിട്ടാനും മാത്രം ത്രാണിയുണ്ടോ അതിന്…. അതെങ്ങനെയാ ദേഷ്യം കത്തി നിൽക്ക്വല്ലേ…😡

അമ്മ അതും പറഞ്ഞ് എന്റെ കവിളൊന്ന് പിച്ചിയെടുത്തു…

ഔ…വേദനിപ്പിക്കാതെ എന്റമ്മേ…എന്നിട്ടെവിടെ സതിയമ്മേടെ മോള്…???

കിച്ചേട്ടൻ എന്നെ തല്ലിയമ്മേ… ഒരുപാട് ദേഷ്യപ്പെട്ടു…എന്നെയിനി വേണ്ടാന്ന് പറഞ്ഞു… ഇവിടുന്ന് ഇറങ്ങി പോകാൻ പറഞ്ഞൂന്നൊക്കെ പദം പറഞ്ഞ് ഒരേ കരച്ചിലായിരുന്നു…

അത് കേട്ടപ്പോ എനിക്കൊരു പുഞ്ചിരിയും ഉള്ളിലൊരു വാത്സല്യവും ഒരുപോലെ തോന്നി… അതേ ഫീലോടെ വീണ്ടും അമ്മേടെ വാക്കിന് കാതോർത്തു…

കരഞ്ഞ് കരഞ്ഞ് കണ്ണും മുഖവുമൊക്കെ ആകെ നീരായി…അതിന്റെ കൂടെ ഡോക്ടറിന്റെ സമ്മാനവും കൂടി ആയതും വേദനകാരണം അത് ആകെ തളർന്നു പോയി…

എന്നെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞപ്പോ ഒരുവിധം സമാധാനിപ്പിച്ച് വല്ലതും കഴിപ്പിക്കാൻ തുടങ്ങിയതാ ഞാൻ… അപ്പോ മോൾക്ക് ഒരു തലകറക്കം പോലെ തോന്നി..എന്റെ കൈയ്യീന്ന് നിലത്തേക്ക് ഊർന്നു വീണു…

എന്നിട്ട്…ഇപ്പോ എവിടെ…???😳😳😳😳

മ്മ്ഹ്ഹ്… ഇപ്പോ എന്താ ഒരു ടെൻഷൻ.. എവിടെയായിരുന്നു അപ്പോ… ഞാനിവിടെ കിടന്ന് മാറിമാറി ഫോണില് വിളിക്ക്യായിരുന്നു…കോള് അറ്റന്റ് ചെയ്യ്വോ…!! പിന്നെ ഞാൻ അപ്പുറത്ത് പോയി ഏട്ടനെ വിളിച്ചോണ്ട് വന്നു… ഞങ്ങള് രണ്ടാളും കൂടി മോളെ ബെഡിലേക്ക് എടുത്ത് കിടത്തി…

ഏട്ടൻ തന്നെ ജയശ്രീ ഡോക്ടറെ വിളിച്ചു വരുത്തി…ഒരു ഡോക്ടർ വീട്ടിലുണ്ടായിട്ട് എന്ത് കാര്യം… ആവശ്യത്തിന് ഉപകരിക്കില്ലല്ലോ…!!!😏😏😏

അമ്മ കാര്യം പറയ്…!!!! എനിക്കാകെ ഒരു തരം വെപ്രാളമായി….

ഞാൻ കരുതി ഒരുപാട് കരഞ്ഞതിന്റെ ക്ഷീണവും അടിയുടെ വേദനയും ആവുമെന്നാ… പക്ഷേ ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോഴാ അറിഞ്ഞത് കാര്യം അല്പം സീരിയസായിരുന്നൂന്ന്….

എന്താമ്മേ…എന്താ പറ്റിയേ എന്റാമ്മാളൂട്ടിയ്ക്ക്…???😳😳😳

എന്റെ ശബ്ദം ഒരിടർച്ചയോടെ മുറിഞ്ഞു….

ഇന്നലയേ….. ഒരാളെയല്ല…..!!!രണ്ടാളെയാ ഈ നിൽക്കുന്ന ഡോക്ടർ വേദനിപ്പിച്ചിട്ട് പോയത്….അതോണ്ട് ഇനിയും അങ്ങനെയുള്ള ദേഷ്യവും വാശിയും ഒന്നും വേണ്ട… അത് ആ പൂച്ചക്കുട്ടി പെണ്ണിനെ മാത്രമല്ല ഉള്ളിലുള്ളൊരു കുഞ്ഞി കിച്ചനെ കൂടിയാ ബാധിക്കുന്നത്…!!!

അമ്മ അതും പറഞ്ഞ് എന്റെ താടിയിൽ ഒരു കൊഞ്ചലോടെ കൈ ചേർത്തതും ഞാൻ excitement ന്റെ കൊടിമുടി കയറിയ മട്ടിലായിരുന്നു… ഒരുനിമിഷം അമ്മ പറഞ്ഞത് വീണ്ടും വീണ്ടും മനസിൽ rewind അടിച്ച് അടിമുടി ഞെട്ടി അതേ നില്പ് തന്നെയായിരുന്നു…

സന്തോഷത്തിന്റെ അതിർ വരമ്പുകളെല്ലാം ഭേദിച്ച് എന്റെ മനസ് അവളിലേക്ക് പാഞ്ഞു…എന്റാമ്മാളൂട്ടിയെ എനിക്കിപ്പോ കണ്ടേ പറ്റൂ..അതായിരുന്നു അപ്പോ മനസിൽ നിറയെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനസിലായോ ഞാൻ പറഞ്ഞതിന്റെ അർത്ഥം…!!!

അമ്മ എന്റെ തോളിൽ ഒന്നു കുലുക്കി അങ്ങനെ പറഞ്ഞതും ഞാൻ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അമ്മയ്ക്ക് നേരെ ഒരു പുഞ്ചിരി കൊടുത്ത് മുകളിലേക്ക് ഓടി…😁😁😀

അതേ…ഒന്നു നിന്നേ…ഒരു കാര്യം കൂടി…

അമ്മ അതും പറഞ്ഞ് പിറകേ കൂടിയതും ഞാൻ അക്ഷമനായി സ്റ്റെയറിൽ നിന്നു.. പക്ഷേ മനസ് അപ്പോഴേക്കും അമ്മാളൂട്ടീടെ അരികിൽ എത്തിയിരുന്നു…

അതേ..കിച്ചാ..ഇന്നലെ മുതൽ ഒരു വക കഴിച്ചിട്ടില്ല..പിണക്കമെല്ലാം മാറ്റി മോനെന്തെങ്കിലും ഒന്ന് കഴിപ്പിക്കണേ… എന്റെ നിർബന്ധം കൂടിയപ്പോ എഴുന്നേറ്റ് ഒന്ന് കുളിച്ചു… പിന്നെം അതേ കിടപ്പ് തന്നെയാ…

ഞാനതു കേട്ട് ഒരു പുഞ്ചിരിയോടെ മുകളിലെ റൂമിലേക്ക് ഒന്നു നോക്കി പിന്നെ അമ്മേടെ മുഖത്തേക്കും.

ഇപ്പോ നല്ല ദേഷ്യത്തിലാവും…… അതൊന്ന് മാറ്റിയെടുക്കാൻ കുറ…..ച്ചു കഷ്ടപ്പെടേണ്ടി വരും.. ഒരു 15 മിനിട്ട് കഴിയുമ്പോ അമ്മ കുറച്ച് ചൂടു കഞ്ഞിയുമായി വന്നാ മതി….

ഞാനതും പറഞ്ഞ് വേഗത്തിൽ സ്റ്റെയർ കയറി റൂമിലേക്കോടി.. എന്റെ പോക്ക് കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു അമ്മ… ഡോറ് തുറന്നു കിടക്ക്വായിരുന്നു….ഒരു കിതപ്പോടെ ഞാൻ ബെഡിനരികിലേക്ക് നടന്നു..അമ്മാളൂട്ടി ഒന്നും അറിയാണ്ട് ഒരു വശം ചരിഞ്ഞു കിടക്ക്വായിരുന്നു…

അവൾടെ ആ കിടപ്പ് കണ്ടതും എന്റെ കണ്ണിൽ ഒരേസമയം അവളോടുള്ള സ്നേഹവും വാത്സല്യവും ഒരുപോലെ മിന്നിമറഞ്ഞു… ഞാൻ മെല്ലെ ആ ബെഡിന് ഒരു വശത്തായ് ചെന്നിരുന്ന് മുഖത്തേക്ക് പാറിവീണുകിടന്ന മുടിയിഴകൾ മെല്ലെ വകഞ്ഞു നീക്കി വച്ചു….

അപ്പോഴാ കവിളിൽ കരിനീലിച്ച് നീര് വച്ചുകിടന്ന എന്റെ കൈയ്യിന്റെ പാട് എന്റെ ശ്രദ്ധയിൽ പെട്ടത്…അത് കണ്ടതും ഉള്ളൊന്ന് പിടഞ്ഞു…നിറഞ്ഞു വന്ന മിഴികളെ സ്വയം നിയന്ത്രിച്ച് ഞാനാ മുഖത്തേക്ക് കൂടുതലടുത്തു…

എന്റെ അധരങ്ങൾ ആ പാടുകളിൽ ചേർത്ത് ഒരു സ്നേഹചുംബനം😘😘 അർപ്പിച്ചതും ചെറിയൊരു ഞരക്കത്തോടെ അവള് കണ്ണ് ചിമ്മി തുറന്നു… വേദനയുണ്ടാവും അമ്മാതിരി അടിയായിരുന്നില്ലേ…(ആത്മ)

എന്നെ കണ്ട പാടെ അവള് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് കട്ടിലിന്റെ headboard ലേക്ക് മെല്ലെ ഒതുങ്ങിക്കൂടാൻ തുടങ്ങി…. എനിക്കത് കണ്ടപ്പോ വല്ലാത്ത വിഷമമാ തോന്നിയത്…അവളെ അതിനും മാത്രം ഞാൻ വേദനിപ്പിച്ചില്ലേ കടുത്ത വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചില്ലേ….!!! എന്റെ തെറ്റുകളെയോർത്ത് സ്വയം പഴിയ്ക്കുകയായിരുന്നു ഞാൻ…

അവളപ്പോഴും എനിക്ക് മുഖം തരാതെ നിറഞ്ഞകണ്ണുകളുമായി ഒതുങ്ങിക്കൂടി ഇരിക്ക്യായിരുന്നു…

അമ്മാളൂട്ടീ….❤️❤️❤️❤️❤️❤️

കുറേനാളിന് ശേഷം അങ്ങനെ വിളിച്ചതും അവള് ഒരു ഞെട്ടലോടെ മുഖമുയർത്തി എന്നെ നോക്കി… അത് കണ്ട് ഒരു പുഞ്ചിരിയോടെ ഞാൻ പതിയെ അവൾക്കരികിലേക്ക് ചേർന്നിരുന്ന് ആ കവിളിലേക്ക് കൈ ചേർക്കാൻ തുടങ്ങിയതും അവളത് ഒരൂക്കോടെ തട്ടിയെറിഞ്ഞു….

വേണ്ട…എന്നോട് മിണ്ടണ്ട…!!!! എന്റെ വയറ്റില് കിച്ചേട്ടന്റെ ജീവൻ തുടിയ്ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോ തോന്നിയ സ്നേഹമല്ലേ ഇത്…. എന്നോട് കാട്ടണ്ട…കിച്ചേട്ടനത് കുഞ്ഞിനോട് മാത്രം കാണിച്ചാ മതി…..😡😭😭😭😭ഒരു കുഴപ്പവും വരുത്താണ്ട് കുഞ്ഞിനെ ഞാൻ കിച്ചേട്ടന് തന്നോളാം….എന്നെ വിട്ടേക്ക്….!!!😭😭😭

നിറകണ്ണുകളോടെയുള്ള അവൾടെ ആ പറച്ചില് കേട്ടപ്പോ എനിക്ക് ശരിയ്ക്കും ചിരിയാ വന്നത്… കൊച്ചുകുട്ടികളുടെ കുസൃതി പോലെ ഞാനത് ആസ്വദിച്ചൊന്ന് പുഞ്ചിരിച്ചു….😁😁😁😁

അതിനാര് പറഞ്ഞു എനിക്ക് കുഞ്ഞിനെ മാത്രം മതീന്ന്…. എനിക്കേ…..എന്റെ കുഞ്ഞിനേം വേണം…എന്റെ കുഞ്ഞിന്റെ അമ്മേം വേണം എങ്കിലോ….😁😁😁😁

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *